You are on page 1of 11

ഗവ. ഡി.

വി ഹൈസ്കൂള്‍
ചാരമംഗലം, മുഹമ്മ
ഉള്ളടക്കം
അക്കാദമിക പ്രവര്ത്ത ‍ നങ്ങള്.‍......................................................................3
ഗിഫ്റ്റഡും പ്രഷ്യസും.................................................................................3
പുസ്തകവായനയ്ക്കായി അല്പസമയം................................................................4
ഹായ് ഇംഗ്ലീഷ്.......................................................................................4
നൂറുമേനിക്കുള്ള നിലമൊരുക്കല്.‍...................................................................5
സായാഹ്ന ക്ലാസ് ........................................................................................5
ക്യാമ്പ്........................................................................................................5
S S L C റിസല്ട്ട‍ ്........................................................................................6
സാമൂഹിക പ്രവര്ത്ത ‍ നങ്ങള്.‍........................................................................6
താങ്ങും തണലും.....................................................................................6

ആമുഖം
കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ നടക്കുന്ന വേറിട്ട പ്രവര്‍
ത്തനങ്ങളെ നിഷ് പക്ഷമായി വിലയിരുത്തുമ്പോള്‍, അവിടെ നടക്കുന്ന
അക്കാദമിക പ്രവര്‍ത്തനങ്ങളുടെ കാമ്പും കാതലും വളരെ മികച്ചതണ്.
മാതൃകാ പരമായ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍കൊണ്ട് ശ്രദ്ധേയമായ
ഒട്ടേറെ പൊതു വിദ്യാലയങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട് എന്നത് നമുക്ക്
തമസ്ക്കരിക്കാന്‍ ആവില്ല. സമൂഹത്തില്‍ സാമ്പത്തികമായും
സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ബഹുഭൂരിപക്ഷം വരുന്ന വിദ്യാര്‍
ത്ഥികളെ ഉള്‍ക്കൊള്ളുന്ന പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും
താങ്ങി നിര്‍ത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയും
ആവശ്യകതയുമാണ്. ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍
പ്രതിജ്ഞാബദ്ധമായ ഒരു വിദ്യാലയമാണ് നമ്മുടേതെന്ന് നിസംശയം
പറയാവുന്ന തരത്തില്‍ തിളങ്ങി നില്‍ക്കുന്നു നമ്മുടെ പ്രവര്‍ത്തനങ്ങള്‍.
ജനപ്രതിനിധികളും പൊതുസമൂഹവും അദ്ധ്യാപകരും രക്ഷിതാക്കളും
എല്ലാക്കാലത്തും എസ് എം സിക്ക് താങ്ങും തണലുമായ് നില്‍ക്കുന്നു.
കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷം ഒരു പൊതുവിദ്യാലയത്തിന്
അഭിമാനിക്കാന്‍ തക്കവണ്ണം ഒട്ടനവധി നേട്ടങ്ങള്‍ നേടിക്കൊണ്ടാണ്
കടന്നുപോയത്. ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച
പൊതുജനങ്ങള്‍,ഹെഡ് മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍, പിറ്റി എ,
അഭ്യുദയകാംക്ഷികള്‍, അധ്യാപകര്‍, അനധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍,
രക്ഷിതാക്കള്‍ എന്നിങ്ങനെ അവിടെ പങ്കെടുത്തിരിക്കുന്ന മഴുവന്‍
ആളുകളെയും കമ്മറ്റിക്ക് വേണ്ടി സ്നേഹപുരസ്സരം സ്മരിക്കുന്നു.
എസ് എസ് എല്‍ സി പരീക്ഷയ്ക്ക് 100% വിജയം,6 കുട്ടികള്‍ക്ക്
എല്ലാവിഷയത്തിനും A+, സംസ്ഥാനതലത്തില്‍ മികച്ച P TA യ്ക്ക് മൂന്നാം
സ്ഥാനം, മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ്, ജില്ലയിലെ
മികച്ച PTA, മികച്ച കായിക വിദ്യാലയം, ഹയര്‍ സെക്കന്ററി അധ്യാപിക
ശ്രീമതി ജാസ്മിന് സംസ്കൃതത്തില്‍ ഡോക്ടറേറ്റ്, കാര്‍ഷികരംഗത്ത്,
കലാരംഗത്ത്, മൃഗസംരക്ഷണരംഗത്ത്, ഇങ്ങനെ നേട്ടങ്ങള്‍ ഒട്ടനവധി.

‍ നങ്ങള് ‍
അക്കാദമിക പ്രവര്ത്ത

ഗിഫ്റ്റഡും പ്രഷ്യസും

പ്രതിഭാധനരായ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ നമ്മുടെ വിദ്യാലയത്തില്‍


ഉണ്ടെന്ന് SMC തിരിച്ചറിയുന്നു. അവര്‍ക്ക് സ്ക്കൂള്‍ സിലബസിന്
അപ്പുറത്തുള്ള വിജ്ഞാനം ലഭിക്കേണ്ടതുണ്ട്. ഇത് കണക്കിലെടുത്ത്
അങ്ങനെയുള്ള കുട്ടികളെ ഗിഫ്റ്റഡ് ഗ്രൂപ്പെന്ന നിലയില്‍ പ്രത്യേക
പരിശിലനം നല്കി വരുന്നു. UP, HS വിഭാഗത്തിലെ തെരെഞ്ഞെടുക്കപ്പെട്ട
കുട്ടികളാണ് ഇതില്‍ ഉള്‍പ്പെടുന്നത് പ്രമുഖ സാഹിത്യകാരനും
സാമൂഹികപ്രവര്‍ത്തകനുമായ ശ്രീ ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍, എസ്
എന്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫ. ശ്രീമതി നീന സുഭാഷ്
തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്തുന്നു.
ക്രിസ്തുമസ് അവധിക്കാലത്ത് ഗിഫ്റ്റഡ് ഗ്രൂപ്പിനായി ഒരു ത്രിദിന ക്യാമ്പ്
സംഘടിപ്പിച്ചു. ചരിത്രം, ഗണിതം, ശാസ്ത്രം, സാഹിത്യം, വ്യക്തിത്വ
വികാസം എന്നീ മേഖലകളെ അടിസ്ഥാനപ്പെടുത്തി ആയിരുന്നു ക്യാമ്പ്.
പാതിരാമണല്‍ ദ്വീപിന്റെ ജൈവവൈവിധ്യം തേടിയുള്ള
യാത്രയോടുകൂടിയാണ് ക്യാമ്പ് സമാപിച്ചത്. പരിസ്ഥിതി- പക്ഷി
ഗവേഷകനായ ശ്രീ രാമനാഥനാണ് യാത്രയ്ക്ക് നേത്ൃത്വം നല്കിയത്,

തന്റേതല്ലാത്ത കാരണത്താല്‍ പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടികള്‍


നമ്മുടെ സ്ക്കൂളിലുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ അത്തരം
കുട്ടികള്‍ക്ക് പ്രഷ്യസ് ഗ്രൂപ്പെന്ന നിലയില്‍ ഭാഷയിലും ഗണിതത്തിലും
പ്രത്യേക പരിശീലനം നല്കുന്നു. 10 ദിവസം തുടര്‍ച്ചയായി എഴുത്ത് വായന
എന്നിവയില്‍ പരിശീലനം നല്കി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
ശ്രിമതി ഗിരിജ, ശ്രീമതി ദീപ എന്നീ അദ്ധ്യാപികമാരാണ് ഈ പ്രവര്‍
ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്.

പുസ്തകവായനയ്ക്കായി അല്പസമയം
ഓരോ ക്ലാസ്സ് മുറിയിലും കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ലൈബ്രറി
പുസ്തകങ്ങള്‍ നല്‍കി സ്ക്കൂള്‍ സമയത്തിന് ശേഷം അര മണിക്കൂര്‍
അദ്ധ്യാപകരുടെ മേല്‍ നോട്ടത്തില്‍ കുട്ടികള്‍ പുസ്തകം വായിക്കുകയും
അതിന്റെ കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. ഏറ്റവും കൂടുതല്‍ പുസ്തകം
വായിക്കുന്ന വിദ്യര്‍ത്ഥികള്‍ക്ക് SMC സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹായ് ഇംഗ്ലീഷ്
വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം
മെച്ചപ്പെടുത്തുന്നതിനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രത്യേക
മോഡ്യൂള്‍ തയ്യാറാക്കി നമ്മുടെ സ്ക്കൂളിലെ കുട്ടിയുടെ രക്ഷിതാവും ചേര്‍ത്തല
സെന്റ് മൈക്കിള്‍സ് കോളേജിലെ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്
അദ്ധ്യാപകനുമായ ശ്രീ ഔസേപ്പച്ചന്‍ UP വിഭാഗത്തിലെ
തെരഞ്ഞെടുക്കപ്പെട്ട വിദ്യര്‍ത്ഥികള്‍ക്ക് എല്ലാ ശനിയാഴ്ചകളിലും
ക്ലാസ്സെടുത്തു വരുന്നു.
നൂറുമേനിക്കുള്ള നിലമൊരുക്കല്‍

സായാഹ്ന ക്ലാസ്

2015 ജനുവരി 12 ന് S S L C വിദ്യാര്‍ത്ഥികള്‍ക്കായുള്ള സായാഹ്ന


ക്ലാസ്സുകള്‍ക്ക് ആരംഭം കുറിച്ചു. വിദഗ്ദരായ അദ്ധ്യപകരുടെ സേവനം
ഉണ്ടായിരുന്നു. നൈറ്റ് ക്ലാസ്സിനായുള്ള ഭക്ഷണം രക്ഷിതാക്കള്‍ സംഭാവന
ചെയ്തു. അമ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ S S L C വിദ്യാര്‍
ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് ക്ലാസ്സ് നടത്തി.

ക്യാമ്പ്
S S L C റിസല്‍ട്ട് മെച്ച പ്പെടുത്തുവാന്‍ വേണ്ടി പരീക്ഷയ്ക്ക് മുന്നേടിയായി
കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും ക്യാമ്പ് സംഘടിപ്പിച്ചു.
ആകെ വിദ്യാര്‍ത്ഥികളെ മോഡല്‍ പരിക്ഷയുടെയും ക്ലാസ്സ് പെര്‍ഫോമന്‍
സിന്റെയും അടിസ്ഥാനത്തില്‍ അധ്യാപകര്‍ ഒന്‍പത് ഗ്രൂപ്പുകളായി
തിരിക്കുന്നു. ഓരോ ബാച്ചിനും ഒരു ദിവസം ഒരു വിഷയം എന്ന
രീതിയില്‍ ഒന്‍പത് ദിവസം കൊണ്ട് ഒന്‍പത് വിഷയങ്ങള്‍...... ദിവസവും
രാവിലെ 6 മണി വൈകിട്ട് 6 മണി വരെ ,3 മണിക്കൂര്‍ വീതമുള്ള 4
സെഷനുകള്‍, ഓരോ സെഷനുശേഷവും പരീക്ഷ, ഉടന്‍തന്നെ പേപ്പര്‍
പരിശോധിച്ച് പരിഹാരപഠനമാര്‍ഗ്ഗം നല്കുന്നു. വൈകുന്നേരം അതാതു
വിഷയത്തിന്റെ മുന്‍വര്‍ഷങ്ങളിലെ ഓരോ ചോദ്യപേപ്പറുമായി ഓരോ
വിദ്യാര്‍ത്ഥിയും വീട്ടിലേയ്ക്ക് പോകുന്നു. വീട്ടില്‍ ചെന്ന് രക്ഷിതാക്കളുടെ
സാന്നിധ്യത്തില്‍ പരീക്ഷ എഴുതി രാവിലെ ഉത്തരക്കടലാസുമായി
സ്ക്കൂളിലേയ്ക്ക് , അതിന്റെ പരിശോധന നടത്തി വീണ്ടും പരിഹാരബോധനം
നല്കുന്നു.
ബഹു. MLA , DDE, DEO, AEO, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍
ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു.
മാനസികപിരിമുറുക്കത്തിന് അയവു വരുത്തുവാനും പൊതു പരീക്ഷയെ
നേരിടുന്നതിനുമായി പ്രത്യേക ക്ലാസ്സ്, പഠനം, പരീക്ഷ, ഭക്ഷണം എല്ലാം
ചേര്‍ന്ന് ഈ ക്യാമ്പ് കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും
ഒരു പുതിയ അനുഭവമായിരുന്നു.
ഓരോ ദിവസവും 12 മണിക്കൂറിലധികം വിദ്യാര്‍ത്ഥികളോടൊപ്പം
ചെലവഴിച്ച അധ്യാപകരെയും ഇതിന് നേതൃത്വപരമായ പങ്ക് വഹിച്ച
ഹെഡ് മാസ്റ്റര്‍ ശ്രി ടി ജി സുരേഷ് ,ഈ പ്രവര്‍ത്തനത്തിനോട്
സഹകരിച്ച മറ്റുവ്യക്തികള്‍ എന്നിവരെ S M C അനുമോദിച്ചു.

S S L C റിസല്ട്ട‍ ്
ഈ വര്‍ഷത്തെ S S L C റിസല്‍ട്ട് നമ്മുടെ സ്ക്കൂളിന്റെ ചരിത്രത്തില്‍
എക്കാലവും ഓര്‍മ്മിക്കാവുന്നതാണ്. 100% വിജയവും എല്ലാ വിഷയങ്ങള്‍
ക്കും A + നേടിയ 6 വിദ്യാര്‍ത്ഥികള്‍. ഇത് ഇവിടുത്തെ അധ്യാപകര്‍
,അനധ്യാപകര്‍, രക്ഷിതാക്കള്‍, S M C അംഗങ്ങള്‍ എന്നിവരുടെ കൂട്ടായ
പ്രവര്‍ത്തനഫലമാണ്. ഗോപിക ജി, സ്വാതിമോള്‍, എന്‍ എസ്
അനുരാജ്, അശ്വിനി പി, അഞ്ജന എസ്, ദേവിക എം എന്നി വിദ്യാര്‍
ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും A + നേടിയത്.

‍ നങ്ങള്‍
സാമൂഹിക പ്രവര്ത്ത

താങ്ങും തണലും
മാറിയ സാമൂഹിക സാഹചര്യങ്ങളില്‍ വൃദ്ധജനങ്ങള്‍
പെരുവഴിയിലാകുന്ന ദയനീയസ്ഥിതി നേരില്‍കണ്ട് മനസ്സിലാക്കുവാനും
ഇത്തരം ദുഷ് പ്രവണതകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുവാനും
മാനവികതയും മനുഷ്യത്വവും വിദ്യാര്‍ത്ഥികളില്‍
ഉണ്ടാക്കിയെടുക്കുന്നതിനായി ഈ പുതുവല്‍സര ദിനത്തില്‍ മായിത്തറ
വൃദ്ധസദനം സന്ദര്‍ശിച്ച് അവിടുത്തെ മാതാ പിതാക്കളോടൊപ്പം
ചെലവഴിച്ചു. അന്നേദിവസം കുട്ടികള്‍ കൊണ്ട് വന്ന
ഭക്ഷണപ്പൊതികള്‍,സ്ക്കൂളിലെ പഴക്കുല, ചീര, പടവലം, പാവല്‍, പയര്‍
എന്നിവയും നല്കി. വൃദ്ധസദന നിവാസികളും കുട്ടികളും കലാപരിപാടികള്‍
അവതരിപ്പിച്ചു.
ഉടനടി നടപടി
മഴക്കെടുതി മൂലം നമ്മുടെ സ്ക്കൂളിലെ എട്ടാം വിദ്യാര്‍ത്ഥയുടെ വീട് തകര്‍
ന്നതറിഞ്ഞ് SMC യുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം നടത്തുകയും
10000/- രൂപ സഹായധനമായി നല്കുകയും ചെയ്തു.
പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിക്കുള്ള സാമ്പത്തിക സഹായം , സ്ക്കൂളിലെ
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികളുടെ ചികിത്സാ ചെലവിന്
സാമ്പത്തിക സഹായം, സമൂഹത്തിലെ നിരാലംബരായ ചികിത്സാ
സഹായം ആവശ്യമുള്ള വ്യക്തികള്‍ക്ക് എന്നിങ്ങനെ സഹായങ്ങള്‍ നല്കി
വരുന്നു.
ആദരവോടെ
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണല്‍ അനൂപ്
കുമാറിന്റെ ഗൃഹസന്ദര്‍ശനം കാര്‍ഗില്‍ ദിനത്തില്‍ നടത്തി സ്മൃതി
മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
ജനകീയ ഡോക്ടറായ ഡോ. സൈറുഫിലിപ്പിനെ ആദരിച്ചു.
സ്വാതന്ത്ര്യ ദിനത്തില്‍ സ്വാതന്ത്ര്യ സമര സേനാനി ശ്രി സി കെ
കരുണാകരന്‍ അവര്‍കളുടെ വസതി സന്ദര്‍ശിച്ച് മുണ്ട്, ഷര്‍ട്ട്, പൂക്കള്‍
തുടങ്ങിയവ നല്‍കി ആദരിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ധീരോദാത്തമായ
ഏടുകള്‍ അദ്ദേഹം വിദ്യാര്‍ത്ഥികളുമായി പങ്കു വെച്ചു.

‍ തയ്ക്കുള്ള മറ്റ് അംഗീകാരങ്ങള് ‍


അര്ഹ
അക്ഷരമുറ്റം ശുചിത്വമുറ്റം അവാര്‍ഡ്
മാതൃഭൂമി സീഡ് അവാര്‍ഡ്
മലിനികരണ നിയന്ത്രണ ബോര്‍ഡിന്റെ സംസ്ഥാനതല അവാര്‍ഡ്
ജില്ലയിലെ മികച്ച കാര്‍ഷിക വിദ്യാലയത്തിനുള്ള അവാര‍ഡ്
മികച്ച കാര്‍ഷിക അദ്ധ്യാപകനുള്ള ജില്ലാ തല അവാര്‍ഡ്,
ബ്ലോക്ക് പഞ്ചായത്ത് തല കാര്‍ഷിക അവാര്‍ഡ്
ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ അവാര്‍ഡ്
കായികക്ഷമതയ്ക്കുള്ള അവാര്‍ഡ്
ജില്ലയിലെ സ്ക്കൂള്‍ ലൈബ്രറിക്കുള്ള അവാര്‍ഡ്
ജില്ലയിലെ മികച്ച കായിക വിദ്യാലയം
‍ വല്‍
പൊന്തൂ
S S L C പരീക്ഷയ്ക്ക് 100% വിജയവും 6 ഫുള്‍ A +
സംസ്ഥാനത്തെ മികച്ച P T A
കായിക അദ്ധ്യാപകനായ ശ്രി കെ കെ പ്രതാപന് മികച്ച
അദ്ധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ്
ഹയര്‍ സെക്കന്ററി വിഭാഗം അദ്ധ്യാപിക ശ്രിമതി ജാസ്മിന്
സംസ്കൃതഭാഷയില്‍ ഡോക്ടറേറ്റ്.

ആഘോഷങ്ങള്‍, ദിനാചരണങ്ങള് ‍
കിഡ്സ് ഫെസ്റ്റ്
ഇത്തവണത്തെ കിഡ്സ് ഫെസ്റ്റ് നമ്മുടെ പൂര്‍വ്വവിദ്യാര്‍ത്ഥി ശ്രീ
അജിത്ത് (മഴവില്‍ മനോരമ D for Dance ഫെയിം) ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ വര്‍ണ്ണമനോഹരമായ പരിപാടികള്‍ വളരെയധികം ആകര്‍
ഷകമായിരുന്നു.പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനം നല്കി.
സ്ക്കൂള്‍കലോല്സ
‍ വം
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ കലോല്‍സവത്തിന്റെ സ്ക്കൂള്‍
തലം എല്ലാ വര്‍ഷവും നമ്മുടെ സ്ക്കൂളില്‍ വളരെ ഭംഗിയോടെ നടത്തി
വരുന്നു. ഇതിലൂടെ നിരവധി പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനും നമുക്ക്
ആയിട്ടുണ്ട്. രണ്ട് ദിവസമായി നടത്തിയ കലാമേളയ്ക്ക് സരിഗമോഹന്‍
(സിനി ആര്‍ട്ടിസ്റ്റ്), കൂറ്റുവേലി ബാലചന്ദ്രന്‍ (ഗായകന്‍), ഗിരി പ്രസാദ്
(യുവകവി) എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
‍ ര വരവേല്പ്പ്
പ്രതീക്ഷയുടെ പുതുവല്സ
ഡിസംബര്‍ 31 ന് വൈകിട്ട് 2015 ദീപങ്ങള്‍ തെളിയിച്ച് പുതുവര്‍ഷത്തെ
വരവേറ്റു. നക്ഷത്രനിരീക്ഷണം, മാസ് ഡ്രില്‍, 2014 നേട്ട - കോട്ട ചാര്‍ട്ട്
പ്രദര്‍ശനം, കുട്ടികള്‍ക്ക് പുതുവല്‍സര സമ്മാനം എന്നീ പ്രവര്‍ത്തനങ്ങള്‍
നടത്തി.
വിജയോത്സവം
S S L C പരിക്ഷയ്ക് നൂറുമേനി ലഭിച്ചതിന്റെ സന്തോഷം
ആഘോഷിക്കുന്നതിനായി വിജയോല്‍സവം സംഘടിപ്പിച്ചു. എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും S M C മെഡല്‍ നല്കി. ജനപ്രതിനിധികള്‍, മറ്റ് പ്രമുഖ
വ്യക്തികള്‍ എന്നിവര്‍ പങ്കെടുത്തു.
‍ വം
പ്രവേശനോല്സ
2015 ജൂണ്‍ 1 ന് പ്രവേശനോല്‍സവം നടത്തി. അറിവിന്റെ
ആദ്യാക്ഷരങ്ങള്‍ തേടി നമ്മുടെ വിദ്യാലയത്തിന്റെ തിരുമുറ്റത്തെത്തിയ
കുരുന്നുകളെ ആഹ്ലാദത്തോടെ സ്വീകരിച്ചു. നമ്മുടെ സ്ക്കൂളിലെ
നവാഗതരായ കുട്ടികള്‍ക്ക് പ്ലാവിന്‍ തൈ, കറിവേപ്പിന്‍ തൈ, ഡയറി,
നെയിം സ്ലിപ്പ്, യുണിഫോം, സ്ക്കൂള്‍ബാഗ് എന്നിവ സൗജന്യമായി നല്‍
കിയാണ് കുട്ടികളെ സ്വീകരിച്ചത്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനാഘോഷം ജൂണ്‍5
ഏറെ വ്യത്യസ്തമായ പരിസ്ഥിതി ദിനാഘോഷമാണ് ഈ വര്‍ഷം നമ്മുടെ
സ്ക്കൂളില്‍ നടന്നത്. ഹരിത വര്‍ണ്ണത്തിലുള്ള വസ്ത്രങ്ങളാണ് അന്നേദിവസം
എല്ലാവരും ധരിച്ചത്. ഭൂമിദേവിയുടെ ഹരിതയാത്ര ഏവരുടെയും
ശ്രദ്ധയാകര്‍ഷിച്ച പ്രവര്‍ത്തനമായിരുന്നു. ഭൂമിദേവിയും തോഴിമാരും
വിദ്യാലയത്തിന് സമീപമുള്ള വീടുകള്‍ സന്ദര്‍ശിച്ച് വൃക്ഷത്തൈകള്‍ നട്ടു.
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി ജയമണി പുതിയ നെല്‍പ്പാടം
ഉദ്ഘാടനം ചെയ്തു. കൃഷി ആഫിസര്‍ ശ്രീമതി വി ജി റെജി തുളസിപ്പാടം
ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് തല പരിസ്ഥിതി ദിന ഉദ്ഘാടനം ശ്രീമതി
ഗീതാ കാര്‍ത്തികേയന്‍ നിര്‍വ്വഹിച്ചു.പീരമ്പര്യ വൈദ്യന്‍ ശ്രി സുഗുണന്‍
വൈദ്യന്‍ എല്‍ പി സ്ക്കൂള്‍ കുട്ടികളുടെ അമ്മമാര്‍ക്ക് വേണ്ടി
അടുക്കളവൈദ്യം എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. നമ്മുടെ കുട്ടികള്‍
ഇല്ലത്തുകാവില്‍ വൃക്ഷത്തൈകള്‍ നട്ടു. സ്ക്കൂളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക്
വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
വായനാദിനം ജൂണ് ‍21
വായനാദിനാഘോഷത്തിനോടനുബന്ധിച്ച് നമ്മുടെ വിദ്യലയത്തിന് മുന്‍
വശത്തായി പുസ്തക കൂടാരമൊരുക്കി കുട്ടികളും അദ്ധ്യാപകരും
രക്ഷിതാക്കളും പൊതുജനങ്ങളും പുസ്തകങ്ങള്‍ സ്ക്കൂളിന് സംഭാവനയായി
നല്കി. ഏകദോശം 800 പുസ്തകങ്ങള്‍ ഈ രിതിയില്‍
ശേഖരിക്കുകയുണ്ടായി.അന്നേദിവസം വിദ്യാരംഗം
കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രി ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍
നിര്‍വ്വഹിച്ചു. പുസ്തകചങ്ങല തീര്‍ത്തുകൊണ്ടാണ് അദ്ദേഹത്തെ കുട്ടികള്‍
വരവേറ്റത്.

ഡോക്ടേഴ്സ് ഡേ ജൂലൈ 1
പാലിയേറ്റിവ് കെയറിംഗം രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ച ഡോക്ടര്‍
സൈറുഫിലിപ്പിനെ ഡോക്ടേഴ്സ് ദിനത്തില്‍ ആദരിച്ചു. ഓരോ
ക്ലാസ്സിലെയും കുട്ടികള്‍ സ്വയം നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍ ഡോക്ടര്‍
ക്ക് നല്കിയാണ് ആദരവ് പ്രകടിപ്പിച്ചത്.
ബഷീര്‍അനുസ്മരണം ജൂലൈ5
ചിരിയുടെ സുല്‍ത്താനായ ശ്രി വൈക്കം മുഹമ്മദ് ബഷിറിനെ സ്ക്കൂള്‍
അനുസ്മരിച്ചുകൊണ്ട് അനുസ്മരണ പ്രഭാഷണവും ബഷീര്‍ പതിപ്പ് നിര്‍
മ്മാണവും നടത്തി.
വെക്ടര്‍മോണിറ്ററീംഗ് പ്രോഗ്രാം ജൂലൈ 17
ആരോഗ്യ വകുപ്പിന്റെ വെക്ടര്‍ മോണിറ്ററിംഗ് പ്രോഗ്രാമിന്റെ ജില്ലാതല
ഉദ്ഘാടനം ആലപ്പുഴ ജില്ലാകളക്ടര്‍ ശ്രി എന്‍ പദ്മകുമാര്‍ I A S നിര്‍
വ്വഹിച്ചു. ആലപ്പുഴ DMO ഡോ. വസന്തദാസ് പദ്ധതി വിശദികരിച്ചു.തുടര്‍
ന്ന് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ശ്രി ജോഷി കുട്ടികള്‍ക്കായി ക്ലാസ്സ് എടുത്തു.

മറ്റുള്ളവ
അസംബ്ലി
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, തമിഴ് എന്നി അഞ്ച്
ഭാഷകളിലുള്ള പ്രാര്‍ത്ഥനകളോടെയാണ് ഓരോ ദിവസത്തെയും
അസംബ്ലി ആരംഭിക്കുന്നത്. വാര്‍ത്തകള്‍, ചിന്താവിഷയം, മഹാന്മാരുടെ
ഉദ്ദരണികള്‍, ദിന പ്രാധാന്യം, ആദരണങ്ങള്‍, പൊതുവിജ്ഞാനം
എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായാണ് അസംബ്ലി
സംഘടിപ്പിക്കുന്നത്. മൂന്നാം ക്ലാസ്സു മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍
ത്ഥികളുടെ നേതൃത്വത്തിലാണ് ഓരോ ദിവസവും അസംബ്ലി നടത്തുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ക്ലാസ്സ് ടിച്ചറന്മാര്‍
നല്കുന്നു.

പ്രീ- പ്രൈമറി
നൂറിന് മുകളില്‍ കുട്ടികളുമായി നമ്മുടെ K G വിഭാഗം കുതിപ്പ്
തുടരുകയാണ്. പ്രഗത്ധരായ അദ്യാപകര്‍, ആയമാര്‍, മികച്ച പഠനരീതി,
കളികള്‍, കലാപരിപാടികള്‍, കിഡ്സ് പാര്‍ക്ക് എന്നിങ്ങനെ ഏതു
മികച്ച സ്ക്കൂളിനെയും വെല്ലുവിളിക്കാന്‍ കഴിയുന്ന രീതിയിലേക്ക് നമ്മുടെ K
G വിഭാഗവും മാറിക്കഴിഞ്ഞു. ശ്രി ഷുക്കുര്‍ നേതൃത്വം നല്കിയ അമ്മമാര്‍
ക്കുള്ള പഠനക്ലാസ്സ്,കുട്ടികള്‍ക്കായുള്ള വേനല്‍തുമ്പികള്‍ എന്നിവ വേറിട്ട
അനുഭവമായി.2015 ഫെബ്രുവരിയില്‍ നടന്ന ഉപജില്ലാതല ബണ്ണിഗ്രുപ്പ്
മത്സരത്തില്‍ നമ്മുടെ സ്ക്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. പുതുതായി
അഡ്മിഷന്‍ നേടുന്ന കുട്ടികള്‍ക്ക് സ്ക്കൂള്‍ ബാഗ് സൗജന്യമായി നല്കി.
സ്പോര്ട്ട‍ ്സ് യൂണിഫോം
നമ്മുടെ സ്ക്കൂളിലെ 70 കായികതാരങ്ങള്‍ക്ക് എസ് എം സി പ്രത്യേക
കായിക യൂണിഫോം തയ്യാറാക്കി നല്‍കി.
ഫിഷ് ടാങ്ക്
ഖരമാലിന്യ സംസ്ക്കരണത്തിന്റെ ഭാഗമായി എസ് എം സി യുടെ
നേതൃത്വത്തില്‍ 41/2 സ്ക്വയര്‍ മീറ്റര്‍ ചതുരത്തില്‍ ഒരു ഫിഷ് ടാങ്ക് നിര്‍
മ്മിച്ച് 200 ഓളം മത്സ്യങ്ങളെ വളര്‍ത്തുന്നു. കുട്ടികളുടെ മിച്ച ഭക്ഷണമാണ്
മത്സ്യത്തിന് തീറ്റയായി നല്‍കുന്നത്. ടാങ്കില്‍ നിന്ന് പുറത്തേയ്ക്ക് ഒഴുകുന്ന
മലിനജലം പച്ചക്കറിക്ക് വളമാകുന്ന തരത്തിലാണ് ടാങ്ക്
ക്രമീകരിച്ചിട്ടുള്ളത്.
കോഴികൃഷി
മൃഗസംരക്ഷണ വകുപ്പ് സൗജന്യമായി നല്‍കിയ 15 മുട്ടക്കോഴി
കുഞ്ഞുങ്ങളെ ആധുനിക രീതിയില്‍ തയ്യാറാക്കിയ കൂട്ടില്‍ സ്ക്കൂളില്‍ വളര്‍
ത്തുന്നു. കോഴിമുട്ടകള്‍ സ്ക്കൂളിലെ കായികതാരങ്ങള്‍ക്ക് നല്‍കുന്നു.

You might also like