You are on page 1of 8

കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021

പോളിംഗ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കാം

തലേദിവസം

• രാവിലെ എട്ടുമണിക്ക് കളക്ഷൻ സെന്ററിൽ എത്തി മുഴുവൻ ടീം അംഗങ്ങളും രജിസ്റ്റർ ചെയ്യുക
• പോൾ മാനേജർ അഥവാ ബൂത്ത് ആപ്പ് ഡൗൺലോഡ് ചെയ്യുക
• രജിസ്ട്രേഡ് മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യുക
• പോസ്റ്റിംഗ് ഓർഡറിൽ പ്രിൻറ് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ആണ് രജിസ്ട്രേഡ് മൊബൈൽ നമ്പർ
• Reached collection centre എന്ന മെസ്സേജ് അയക്കുക
• പോളിംഗ് ബൂത്ത് കണ്ടുപിടിക്കുക
• സെക്ടറൽ ഓഫീസർ, റൂട്ട് ഓഫീസർ എന്നിവരുടെ നമ്പറുകൾ സേവ് ചെയ്യുക
• പോളിംഗ് സാമഗ്രികൾ ശേഖരിക്കുക
• ശേഖരിച്ച സാമഗ്രികൾ വെരിഫൈ ചെയ്യുക
• കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, VVPAT എന്നിവ പരിശോധിച്ച് നമ്മുടെ പോളിംഗ് ബൂത്തിലേക്ക്
ഉള്ളതാണെന്ന് ഉറപ്പാക്കുക
• അതിനായി അതിൽ കെട്ടിയിരിക്കുന്ന അഡ്രസ്സ് ടാഗുകൾ പരിശോധിച്ചാൽ മതിയാകും
• സ്ഥാനാർഥിയുടെയോ അദ്ദേഹത്തിൻറെ മുഖ്യ ഏജന്റിന്റെയോ ഒപ്പുകളുടെ ഫോട്ടോകോപ്പി ലഭിച്ചിട്ടുണ്ടെന്ന്
ഉറപ്പാക്കുക
• ടെൻഡേർഡ് ബാലറ്റ്, വോട്ടേഴ്സ് രജിസ്റ്റർ(17 A), വോട്ടേഴ്സ് ലിസ്റ്റ് മാർക്ക്ഡ് കോപ്പി, 17C ഫോം, പ്രിസൈഡിംഗ്
ഓഫീസറുടെ ഡയറി, വോട്ടേഴ്സ് സ്ലിപ്പ്, ടാഗുകൾ, പേപ്പർ സിലുകൾ, ASD, CSV ലിസ്റ്റുകൾ, മഷി, വോട്ടേഴ്സ് ലിസ്റ്റ്
തുടങ്ങിയവ പ്രത്യേകം പരിശോധിക്കുക

ബൂത്തിൽ എത്തിയതിനു ശേഷം

• Reached polling station എന്ന് മെസ്സേജ് അയക്കണം


• പോളിംഗ് ബൂത്തിലെ നേതാക്കളുടെ യുടെ അഥവാ ചിഹ്നങ്ങളുടെ യുടെ ചിത്രങ്ങൾ ഉണ്ടെങ്കിൽ മറക്കണം
• ബൂത്തിന് നൂറുമീറ്റർ പരിധി പരിശോധിച്ച് തൃപ്തികരമാണെന്ന് ഉറപ്പാക്കണം
• പോളിംഗ് കമ്പാർട്ട്മെന്റ് നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് സ്ഥാപിക്കുക
• പോളിംഗ് സ്റ്റേഷൻ സെറ്റ് ചെയ്യുക
• സ്റ്റിക്കറുകൾ പതിക്കുക
• പോളിംഗ് സ്റ്റേഷൻ ഏരിയ കാണിക്കുന്ന നോട്ടീസ് പതിക്കുക
• 7 A യിൽ സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കുക
• മറ്റു പോസ്റ്ററുകൾ യഥാസ്ഥാനത്ത് പതിക്കുക
• വോട്ടേഴ്സ് സ്ലിപ്പുകൾ 50 ന്റെ കെട്ടുകൾ ആക്കുക
• അവയിൽ തുടർച്ചയായ സീരിയൽ നമ്പറുകൾ രേഖപ്പെടുത്താം
• സെക്കൻഡ് പോളിംഗ് ഓഫീസറുടെ ഒപ്പും ഇട്ടു വയ്ക്കാം
• ആകെ 1000 വോട്ടുകൾ ഉണ്ടെങ്കിൽ 700 സ്‌ലിപ്പുകൾ വരെ തയ്യാറാക്കി വയ്ക്കാം
• കവറുകളുടെ പുറത്ത് പൂരിപ്പിക്കാൻ ഉള്ളത് ചെയ്യാം, എല്ലാ കവറിലും distinguish mark പഠിക്കാം
• ഫോമുകൾ ആവശ്യാനുസരണം കീറി, പൂരിപ്പിക്കാൻ പറ്റുന്നവർ പൂരിപ്പിച്ച് distinguish mark പതിച്ച് കവറിൽ
ഇട്ടു വയ്ക്കാം
• 17 സി പോലുള്ള ഫോമുകൾ അപ്പോൾ കീറേണ്ടതില്ല
• സ്ത്രീ വോട്ടർമാരുടെ എണ്ണം എടുക്കാനും ഇലക്ഷൻ ഐഡി കാർഡ് ഉപയോഗിച്ച് അഥവാ ഉപയോഗിക്കാതെ
വോട്ട് ചെയ്തവരുടെ എണ്ണം എടുക്കാനും ആയി രണ്ട് ഷീറ്റുകൾ തയ്യാറാക്കി വയ്ക്കാം
• മോക്ക് പോൾ വോട്ട് രേഖപ്പെടുത്തി വെക്കാൻ ഒരു ഷീറ്റ് തയ്യാറാക്കണം
• കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ്, സ്പെഷ്യൽ ടാഗുകൾ, ഗ്രീൻ പേപ്പർ സീലുകൾ, സ്ട്രിപ്പ് സീലുകൾ,
പിങ്ക് സീലുകൾ, അഡ്രസ് ടാഗുകൾ തുടങ്ങിയവയുടെ നമ്പർ ഒരു പേപ്പറിലോ ബുക്കിലോ കുറിച്ചു വയ്ക്കാം
• ഫോം 10 ലുള്ള പോളിങ് ഏജന്റുമാരുടെ നിയമന ഉത്തരവ് വാങ്ങി ഒപ്പിട്ടു കവറിൽ സൂക്ഷിക്കാം
• അതിനുശേഷം അവർക്ക് പാസ് വിതരണം ചെയ്യാം
• ഫോം 10 ലെ സ്ഥാനാർഥിയുടെ അഥവാ മുഖ്യ ഏജന്റിന്റെ ഒപ്പ് നമ്മുടെ കയ്യിലുള്ളതുമായി ഒത്തു നോക്കണം.
• വെളുപ്പിന് 5 .15 ന് അവരോട് എത്താൻ ആവശ്യപ്പെടാം

വോട്ടെടുപ്പ് ദിവസം

• 5: 15 ന് തന്നെ കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് എന്നിവ യഥാസ്ഥാനത്ത് ഉറപ്പിക്കണം


• കേബിളുകൾ മേശയുടെ കാലിൽ കെട്ടി ഉറപ്പിക്കുക
• മോക്ക് പൊൾ ചെയ്യേണ്ട വോട്ടുകൾ ക്രമപ്പെടുത്തുക
• 7 സ്ഥാനാർത്ഥിയും 1 നോട്ടയും ആണെങ്കിൽ 7 x 7 = 49 + 1 NOTA ഇങ്ങനെ ക്രമീകരിക്കാം
• മോക്ക് പോൾ പേപ്പറുമായി പ്രിസൈഡിങ് ഓഫീസർ, ഒന്നാം പോളിങ് ഓഫീസർ എന്നിവർ കമ്പാർട്ട്മെന്റിന്
അകത്തു നിൽക്കുക
• രണ്ടാം പോളിങ് ഓഫീസർ, മൂന്നാം പോളിങ് ഓഫീസർ എന്നിവർ കൺട്രോൾ യൂണിറ്റിന് അടുത്ത് നിൽക്കുക
• കൺട്രോൾ യൂണിറ്റ് ടോട്ടൽ അമർത്തി വോട്ടുകൾ ഒന്നുമില്ല എന്ന് ബോധ്യപ്പെടുത്തുക
• വിവിപാറ്റ് കമ്പാർട്ട്മെന്റ് തുറന്നു സ്ലിപ്പുകൾ ഒന്നും അകത്ത് ഇല്ലെന്ന് ബോധ്യപ്പെടുത്തുക

കണക്ഷൻ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്


• വിവി പാറ്റ് കൺട്രോൾ യൂണിറ്റിൽ കണക്ട് ചെയ്യണം
• ബാലറ്റ് യൂണിറ്റ് വിവിപാറ്റിൽ കണക്ട് ചെയ്യണം
• വിവിപാറ്റ് നോബ് വർക്കിംഗ് മോഡ് (വേർട്ടിക്കൽ പൊസിഷനിൽ) ആക്കുക
• അതിനുശേഷം കൺട്രോൾ യൂണിറ്റ് ഓണാക്കുക
• ഏഴോ എട്ടോ സ്ലിപ്പുകൾ വീഴുമെന്ന് ഏജൻറ്മാരെ ബോധ്യപ്പെടുത്തുക
• വലതുവശത്ത് ബാലറ്റ് യൂണിറ്റ് ഇടതുവശത്ത് വിവിപാറ്റ് എന്നിങ്ങനെ കമ്പാർട്ട്മെൻ്റിൽ അറേഞ്ച്
ചെയ്യുക
5 30 ന് മോക്ക് പോൾ ആരംഭിക്കാം
• ഒന്നാം സ്ഥാനാർത്ഥിക്ക് 7 വോട്ടും പോൾ ചെയ്തിട്ട് ....രണ്ട് .....പിന്നെ മൂന്ന് ........ എന്നിങ്ങനെ ചെയ്യുന്നതാണ്
ഉചിതം
• ഓരോ വോട്ട് ചെയ്യുമ്പോഴും ടാലി മാർക്കിട്ട് പ്രിസൈഡിങ് ഓഫീസർ രേഖപ്പെടുത്തണം
• അൻപത് വോട്ട് കഴിയുമ്പോൾ ടോട്ടൽ നോക്കി 50 ആയെന്ന് കാണിക്കുക
• പിന്നെ ക്ലോസ് ബട്ടൺ അമർത്തുക. അതിനുശേഷം ബാലറ്റ് ഇഷ്യു ചെയ്യാൻ കഴിയില്ലെന്ന് ബോധ്യപ്പെടുത്തുക
• തുടർന്ന് മെഷീനിൽ റിസൾട്ട് എടുത്തു കാണിക്കാം
• അതിനെ തുടർന്ന് വിവിപാറ്റ് തുറന്നു slip എണ്ണി കാണിക്കാം
• രണ്ടും തുല്യമാണെന്ന് ബോധ്യപ്പെടുത്തണം
• പ്രിസൈഡിങ്ങ് ഓഫീസർ കയ്യിലുള്ള മോക്ക് പോൾ ഷീറ്റിൽ ടോട്ടൽ രേഖപ്പെടുത്തി സൂക്ഷിക്കുക
• പിന്നെ മെഷീൻ ക്ലിയർ ചെയ്യുക
• ടോട്ടൽ പൂജ്യം ആണെന്ന് കാണിക്കുക
• സ്ലിപ്പുകളുടെ പിറകിൽ മോക്ക് പോൽ സീൽ അടിച്ചു കറുത്ത കവറിലിട്ട് അതിനുമുകളിൽ സ്ലിപ്പ് ഒട്ടിച്ചു പ്ലാസ്റ്റിക്
ബോക്സിൽ ഇട്ട് പിങ്ക് സീൽ ഒട്ടിക്കുക
• പിങ്ക് സീലിൽ പ്രിസൈഡിംഗ് ഓഫീസറും,ഏജന്റുമാരും ഒപ്പിടണം
• കൺട്രോൾ യൂണിറ്റ് ഓഫ് ചെയ്തു കണക്ഷൻ ഊരി മാറ്റിയതിനുശേഷം സീൽ ചെയ്യുക
• ആദ്യം ഗ്രീൻ പേപ്പർ സീൽ ഫിക്സ് ചെയ്യുക
• കമ്പാർട്ട്മെന്റ് അടച്ചു ഗ്രീൻ പേപ്പർ സീലിന്റെ മുകളിലത്തെ ഭാഗം താഴേക്ക് മടക്കുമ്പോൾ സീരിയൽ നമ്പർ
കാണത്തക്കവിധം വേണം ഫിക്സ് ചെയ്യാൻ
• സീരിയൽ നമ്പറിന് അടുത്തായി പ്രിസൈഡിങ് ഓഫീസറും ഏജന്റുമാരും ഒപ്പിടണം
• അതിനുശേഷം സ്പെഷ്യൽ ടാഗ് പ്രിസൈഡിങ്ങ് ഓഫീസറും ഏജന്റുമാരും ഒപ്പിട്ടു ഒരു ഹാർഡ്ബോർഡിനു
മുകളിൽ വച്ച്, കെട്ടിൽ സീൽ ചെയ്തു കമ്പാർട്ട്മെന്റിൽ കെട്ടി ഉറപ്പിക്കുക
• പിന്നെ കമ്പാർട്ട്മെന്റ് അടച്ചു അഡ്രസ് ടാഗ് കെട്ടുക
• സ്ട്രിപ്പ് സീൽ എ, ബി എന്നീ എഴുത്തുകൾ മുകളിലേക്ക് കാണത്തക്കവിധം മിഷ്യന് മുകളിൽ വയ്ക്കുക
• പേപ്പർ സീലിന്റെ വാൽഭാഗം വലതുവശത്തേക്ക് നീട്ടി ഇടണം
• എ ഭാഗത്തെ സ്റ്റിക്കർ പറിച്ച് ഗ്രീൻ പേപ്പർ സീലിന്റെ താഴത്തെ ഭാഗം കണക്കിന് മടക്കി എ യിൽ ഒട്ടിക്കുക
• അതിനുശേഷം ബി ഭാഗത്തെ സ്റ്റിക്കർ പറിച്ചു അതിന് മുകളിലായി മടക്കി ഒട്ടിക്കുക
• തുടർന്ന് സി ഭാഗത്തെ സ്റ്റിക്കർ പറിച്ച് മുകൾഭാഗത്ത് ഉള്ള സീരിയൽ നമ്പർ എഴുതിയിട്ടുള്ള ഗ്രീൻ പേപ്പർ സീൽ
അതിലേക്ക് പിടിച്ച് ഒട്ടിക്കുക
• പിന്നീട് സ്ട്രിപ്പ് സീൽ മെഷീന് ചുറ്റി എടുത്തു ഡി ഭാഗത്തെ സ്റ്റിക്കർ പറിച്ച് ഒട്ടിക്കുക
• വിവിപാറ്റ് കമ്പാർട്ട്മെന്റ് പേപ്പർ ഇല്ലെന്ന് കാണിച്ച് അഡ്രസ് ടാഗ് ഉപയോഗിച്ച് സീൽ ചെയ്യുക
• കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് എന്നിവയുടെ തുറന്നുകിടക്കുന്ന കമ്പാർട്ട്മെന്റുകൾ അഡ്രസ്സ് ടാഗ് കെട്ടി സീൽ
ചെയ്യണം
• ഒന്നാം പോളിങ് ഓഫീസർ മാർക്ക്ഡ് കോപ്പിയിൽ പെൻസിൽ കൊണ്ട് സി എസ് വി, എ എസ് ഡി എന്നിവ
രേഖപ്പെടുത്തി വയ്ക്കണം
• സ്ത്രീ വോട്ടർമാരുടെയും ഐഡി കാർഡ് ഉപയോഗിച്ച് അഥവാ ഉപയോഗിക്കാതെ വോട്ട് ചെയ്യുന്നവരെയും
അടയാളപ്പെടുത്താനുള്ള ഷീറ്റ് തയ്യാറാക്കി വയ്ക്കണം
• രണ്ടാം പോളിങ് ഓഫീസർ 17 A രജിസ്റ്ററിനു മുകളിൽ total in the control unit checked and found to be
zero എന്ന് ചുവന്ന മഷിക്ക് എഴുതി ഒന്നാം പോളിങ് ഓഫീസർ ഒപ്പിടണം
• പ്രിസൈഡിംഗ് ഓഫീസർ മോക്ക് പോൾ സർട്ടിഫിക്കറ്റുകളും ഡിക്ലറേഷനുകളും ഡയറിയും പൂരിപ്പിക്കണം
• ഏജന്റുമാരെ കൊണ്ട് ഒപ്പ് വയ്പ്പിക്കണം
• മിനിമം രണ്ട് ഏജന്റുമാർ ഉണ്ടെങ്കിൽ 5.30 ന് മോക്ക് പോൾ തുടങ്ങാം
• ഒരാളെ ഉള്ളൂവെങ്കിലോ ഒരളുമില്ലെങ്കിലോ 15 മിനിറ്റ് കാത്തിരിക്കണം എന്നിട്ട് 5. 45 ന് ആരംഭിക്കാം
• പോളിംഗ് ഓഫീസർമാർ, പ്രിസൈഡിങ് ഓഫീസർ, പോളിംഗ് ഏജന്റുമാർ എന്നിവരുടെ സീറ്റിങ് കൃത്യമായി
ക്രമപ്പെടുത്തണം
• ഏഴുമണിക്ക് പോൾ ആരംഭിക്കാം
• അതിനുമുമ്പ് പ്രിസൈഡിങ് ഓഫീസർ സീക്രസി വാണിംഗ് നൽകണം

ചുമതലകൾ

ഒന്നാം പോളിങ് ഓഫീസർ


• വോട്ടർമാരെ തിരിച്ചറിയൽ
• വോട്ടേഴ്സ് ലിസ്റ്റ് മാർക്ക്ഡ് കോപ്പി സൂക്ഷിക്കണം
• അതിൽ ഒരാളുടെ കോളത്തിൽ തിരിച്ചറിഞ്ഞ് കഴിയുമ്പോൾ താഴെ ഇടതു നിന്ന് മുകളിൽ വലത്തേക്ക് ചരിച്ചു
ചുവന്ന മഷി കദണ്ട് വരയ്ക്കണം
• സ്ത്രീയാണെങ്കിൽ ക്രമനമ്പർ ചുവന്ന മഷിക്ക് റൗണ്ട് ചെയ്യണം
• CSV, ASD തുടങ്ങിയ ലിസ്റ്റുകൾ ശ്രദ്ധിക്കണം
• വോട്ടേഴ്സ് ലിസ്റ്റിൽ മാർക്ക് ചെയ്യുമ്പോൾ ആളുമാറി മാർക്ക് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
• സ്ത്രീ വോട്ടർമാരെ രേഖപ്പെടുത്തി വെക്കണം
• ഇലക്ഷൻ ഐഡി കാർഡ് ഉപയോഗിച്ച് അഥവാ ഉപയോഗിക്കാതെ വോട്ട് ചെയ്യുന്നവരെ രേഖപ്പെടുത്തി
വെക്കണം
രണ്ടാം പോളിങ് ഓഫീസർ
• മഷി
• വോട്ടേഴ്സ് രജിസ്റ്റർ
• വോട്ടർ സ്ലിപ്പ്
• വോട്ടറിന്റെ ഇടതുകൈയുടെ ചൂണ്ടു വിരലിൽ മഷി പുരട്ടാം
• പ്രോക്സി വോട്ടർക്ക് ഇടതുകൈയുടെ നടുവിരലിൽ പുരട്ടാം
• സഹായിക്ക് വലതുകൈയുടെ ചൂണ്ടു വിരലിൽ മഷി പുരട്ടാം

• വോട്ടേഴ്സ് രജിസ്റ്ററിൽ ഇലക്ഷൻ ഐഡി കാർഡ് ആണെങ്കിൽ EP എന്നും


• മറ്റുള്ളവക്ക് ചുരുക്കെഴുത്തും അവസാനത്തെ 4 അക്കവും രേഖപ്പെടുത്തണം
• മൾട്ടിപ്പിൾ വോട്ടർ ആണെങ്കിൽ 17 A യിൽ ഒപ്പ് വയ്ക്കുകയും ഒപ്പം വിരലടയാളം പതിപ്പിക്കുകയും ചെയ്യണം
• എ.എസ് .ഡി ലിസ്റ്റിൽ പെട്ട വോട്ടർമാരും ഒപ്പുവയ്ക്കുകയും വിരലടയാളം പതിക്കുകയും ചെയ്യണം

മൂന്നാം പോളിംഗ് ഉദ്യോഗസ്ഥൻ


• കൺട്രോൾ യൂണിറ്റിന്റെ ചുമതലക്കാരൻ ആണ്
• ചെറിയ ബീപ് ശബ്ദം ആണ് ഉള്ളത് ആയതിനാൽ ബ്വിസി ലാമ്പ് എപ്പോഴും ശ്രദ്ധിക്കണം
• വോട്ടേഴ്സ് സ്‌ളിപ്പുകൾ ക്രമത്തിൽ 50 ന്റെ കെട്ടുകളാക്കി സൂക്ഷിക്കണം

• പോൾ മാനേജർ അഥവാ ബൂത്ത് ആപ്പ് ഒരു മണിക്കൂർ ഇടവിട്ട് ടോട്ടൽ, പുരുഷൻ, സ്ത്രീ, മൂന്നാംലിംഗക്കാർ എന്നിങ്ങനെ
കണക്ക് നൽകണം
• ഈ കണക്കുകൾ ക്യുമുലേറ്റീവ് ആണ്.
• പ്രിസൈഡിംഗ് ഓഫീസറുടെ ഡയറിയിൽ രണ്ടുമണിക്കൂർ ഇടവിട്ട് വോട്ടിംഗ് കണക്ക് എഴുതണം

പ്രത്യേക സാഹചര്യങ്ങൾ

• വോട്ട് ചെയ്ത ആൾക്കല്ല വിവിപാറ്റ് പ്രിന്റ് വന്നത് എന്നു പറഞ്ഞാൽ -നിയമം 49 MA


• ആദ്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണം
• ഐപിസി 177 പ്രകാരം ആറു മാസം തടവും 1000 രൂപ പിഴയും ലഭിക്കാം
• വോട്ടർ പിൻമാറുന്നില്ലെങ്കിൽ ഡിക്ലറേഷൻ ഒപ്പിട്ടു വാങ്ങണം
• 17A യിൽ രണ്ടാമതും എൻട്രി നടത്തണം
• രണ്ടാമതും സ്ലിപ്പ് നൽകണം
• Test vote 49 MA എന്ന് റിമാർക്സ് എഴുതണം
• വോട്ട് ചെയ്യുന്നത് പ്രിസൈഡിങ് ഓഫീസർ, പോളിങ് ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ആകണം
• വോട്ടർ പറഞ്ഞത് ശരിയെങ്കിൽ റിട്ടേണിംഗ് ഓഫീസറെ (സെക്ടറൽ ഒാഫീസർ മുഖാന്തിരം) അറിയിച്ചു
പോളിങ് നിർത്തിവയ്ക്കണം
• വോട്ടർ പറഞ്ഞത് തെറ്റാണെങ്കിൽ 17 A റിമാർക്സ് കോളത്തിൽ വോട്ട് കിട്ടിയ സ്ഥാനാർഥിയുടെ ക്രമനമ്പർ,
പേര് എന്നിവ രേഖപ്പെടുത്തി പ്രിസൈഡിങ് ഓഫീസറും ഏജന്റും ഒപ്പ് വക്കണം.
• 17C തയ്യാറാക്കുമ്പോൾ പാർട്ട് 1 ൽ ഇക്കാര്യം രേഖപ്പെടുത്തണം

• ഇലക്ഷൻ ഐഡി കാർഡിൽ അഡ്രസ്സ് വേറെയാണെങ്കിലും വോട്ട് ചെയ്യിക്കാം


• എന്നാൽ BLO സ്ലിപ്പ് മാത്രമുപയോഗിച്ച് വോട്ട് ചെയ്യിക്കരുത്
• പ്രവാസി വോട്ടർമാർ ആണെങ്കിൽ ഒറിജിനൽ പാസ്പോർട്ട് നിർബന്ധമായും പരിശോധിക്കണം
മെഷീൻ കേടായാൽ
• മോക്ക് പോൾ വരെ ആണെങ്കിൽ കേടായത് മാത്രം മാറ്റാം
• പിന്നീട് ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവ കേടായാൽ എല്ലാ മെഷീനുകളും മാറ്റണം
• വിവിപാറ്റ് ലോ ബാറ്ററി കാണിച്ചാൽ കൺട്രോൾ യൂണിറ്റ് സ്വിച്ച് ഓഫ് ചെയ്ത് ബാറ്ററി മാറ്റണം (സെക്ടറൽ
ഓഫീസറെ കോൺടാക്ട് ചെയ്യണം)

• വിവിപാറ്റ് തകരാർ ആയാൽ വിവിപാറ്റ് മാത്രം മാറ്റാം

• മെഷീനുകൾ മാറുകയാണെങ്കിൽ പിന്നീട് നടക്കുന്ന മോക്ക് പോളിൽ ഒരോ സ്ഥാനാർത്ഥിക്ക് (നോട്ട ഉൾപ്പെടെ)
ഒരു വോട്ട് മാത്രം ചെയ്താൽ മതിയാകും

ASD

• ആബ്‌സെന്റി, ഷിഫ്റ്റഡ്, ഡെത്ത് പ്രത്യേക ലിസ്റ്റ് തന്നിരിക്കും


• പ്രിസൈഡിങ് ഓഫീസർക്ക് പരിശോധിച്ച് ശരിയായ ആളാണെങ്കിൽ വോട്ട് ചെയ്യാൻ അനുവദിക്കാം
• ഇലക്ഷൻ ഐഡി കാർഡ് നിർബന്ധമായും പരിശോധിക്കണം
• 17A യിൽ ഒപ്പും വിരലടയാളവും വാങ്ങണം
• പ്രിസൈഡിങ് ഓഫീസർ പ്രത്യേകിച്ച് കുറച്ചു വയ്ക്കണം
• അവസാനം സർട്ടിഫിക്കറ്റ് എഴുതേണ്ടിവരും

ചാലഞ്ച്ഡ് വോട്ട്

• ഒരു വോട്ടർ വന്നാൽ അയാൾ അല്ല യഥാർത്ഥ വോട്ടർ എന്ന് ഏജന്റ് പറയാം
• അങ്ങനെ പറഞ്ഞാൽ വോട്ടറെ പറഞ്ഞു മനസ്സിലാക്കുക
• കൂടുതൽ രേഖകളുമായി വരാൻ പറയുക
• വോട്ടർ വന്നില്ലെങ്കിൽ തുടർനടപടികൾ ഇല്ല
• വന്നാൽ രണ്ട് രൂപ ചലഞ്ച് ഫീസ് വാങ്ങി ഏജന്റിന് രസീത് നൽകണം
• രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടാൽ വോട്ട് ചെയ്യിക്കാം 2 രൂപ സർക്കാരിലേക്ക് മുതൽ കൂട്ടണം
• വോട്ടർ കള്ളത്തരം ആണ് പറഞ്ഞത് എന്ന് തെളിഞ്ഞാൽ രണ്ട് രൂപ ഏജന്റിന് തിരിച്ചു നൽകി വോട്ടറെ
പോലീസിൽ ഏൽപ്പിക്കണം
• ചലഞ്ച് വോട്ട് ലിസ്റ്റ് തയ്യാറാക്കാനായി പ്രിസൈഡിങ് ഓഫീസർ രേഖപ്പെടുത്തി വയ്ക്കണം

പ്രോക്സി വോട്ട് CSV

• നിയോജകമണ്ഡലത്തിലെ താമസക്കാരൻ ആയിരിക്കണം പ്രോക്സി


• 18 വയസ്സ് പൂർത്തിയായിരിക്കണം
• 17A യിൽ സീരിയൽ നമ്പർ (പ്രോക്സിയുടെ) എഴുതണം
• റിമാർക്സിൽ PV എന്ന് മാർക്ക് ചെയ്യണം
• ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസറുടെ ഉത്തരവുമായി വേണം പ്രോക്സി വോട്ട് ചെയ്യാൻ വരേണ്ടത്
• ഇടതുകൈയുടെ മധ്യ വിരലിൽ മഷി പുരട്ടണം

വയസിന്റെ സത്യപ്രസ്താവന
• വോട്ടർക്ക് 18 വയസ്സ് പൂർത്തിയായില്ല എന്ന് പ്രിസൈഡിങ് ഓഫീസർക്ക് തോന്നിയാൽ ഡിക്ലറേഷൻ
വാങ്ങണം
• അതിന്റെ ലിസ്റ്റ് അനുബന്ധം 9 ൽ തയ്യാറാക്കുക
വോട്ട് ചെയ്യുന്നില്ല

• തിരിച്ചറിഞ്ഞു
• 17A ഒപ്പിട്ടു
• മഷി പുരട്ടി
• ബാലറ്റ് നൽകി
• വോട്ട് ചെയ്യുന്നില്ല
• Refused to vote എന്ന് 17A റിമാർക്സ് എഴുതി പ്രിസൈഡിങ് ഓഫീസർ ഒപ്പിടുക
• 17 C പാർട്ട് I ൽ 49 O- refused to Vote
• അടുത്ത വോട്ടർക്ക് വോട്ട് ചെയ്യാൻ ആ ബാലറ്റ് നൽകാം
• അവസാന വോട്ടർ ആണെങ്കിൽ കൺട്രോൾ യൂണിറ്റ് സ്വിച്ച് ഓഫ് ചെയ്യുക
• ഒരു വോട്ടർ സിക്രസി ലംഘിച്ചാൽ ടപ്രിസൈഡിംഗ് ഓഫീസർക്ക് വോട്ടുചെയ്യാൻ അനുവദിക്കാതിരിക്കാം-49 M
• Not allowed to vote എന്ന് 17A remarks എഴുതണം

ടെൻഡേർഡ് വോട്ട്

• ഒരു വോട്ടർ വരുമ്പോൾ അയാളുടെ വോട്ട് വേറെ ആരോ ചെയ്തിരിക്കുന്നു


• ഒന്നാം പോളിംഗ് ഓഫീസർ മാർക്ക് ചെയ്തപ്പോൾ തെറ്റിയതും ആകാം
• ഐഡി വെരിഫൈ ചെയ്യുക, ശരിയാണെങ്കിൽ
• ടെൻഡർഡ് ബാലറ്റ് പേപ്പർ നൽകുക
• പ്രത്യേക കവറിൽ ഇടുക
• 17 B യിൽ ലിസ്റ്റ് എഴുതുക
• അതിലെ കോളം 5 ൽ വോട്ടർ ഒപ്പിടണം
• 17A യിൽ എഴുതരുത്

സഹായി വോട്ടർ

• നിയമം 49 N
• 18 വയസ്സ് പൂർത്തിയായിരിക്കണം
• സഹായിയെ അനുവദിക്കുന്നത് വോട്ട് ചെയ്യാൻ കഴിയാത്തവർക്കാണ് അറിയാത്തവർക്ക് അല്ല
• ഒരാൾക്ക് ഒരാളുടെ സഹായി ആകാനേ കഴിയൂ
• വലതുകൈയുടെ ചൂണ്ടു വിരലിൽ മഷി പുരട്ടണം
• ഡിക്ലറേഷൻ വാങ്ങണം
• form 14 എ യിൽ പ്രിസൈഡിങ് ഓഫീസർ രേഖപ്പെടുത്തണം

• ഡിലീറ്റഡ് എന്നെഴുതിയിരിക്കുന്നവരെക്കൊണ്ട് വോട്ട് ചെയ്യിക്കരുത്


• AIS -അഡീഷണൽ ഇൻഫർമേഷൻ ഷീറ്റ്
• തപാൽ വോട്ടുകളുടെ ലിസ്റ്റ് ആണ്

വോട്ടിംഗ് സമാപനം

• ക്യൂവിൽ ഉള്ളവർക്ക് സ്ലിപ്പ് നൽകണം


• ആദ്യ നമ്പർ അവസാനം നിൽക്കുന്ന ആളിന്
• എല്ലാവരും വോട്ട് ചെയ്തു കഴിഞ്ഞാൽ ഉടൻ ടോട്ടൽ വോട്ട് നോക്കുക
• 17A യും മെഷീനും തുല്യമാകുന്നുണ്ടോ എന്ന് പരിശോധിക്കുക
• ക്ലോസ് ബട്ടൺ അമർത്തുക
• കൺട്രോൾ യൂണിറ്റ് സ്വിച്ച് ഓഫ് ചെയ്യണം
• കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് എന്നിവ പെട്ടിയിൽ വച്ച് ടാഗ് കെട്ടി സീൽ ചെയ്യുക
• 17 C തയ്യാറാക്കി നൽകുക
• 17 A യിലെ ആകെ വോട്ടർമാരിൽ നിന്നും 49 O, 49 M എന്നിവ കുറച്ചാൽ മെഷീനിലെ വോട്ട് കിട്ടണം
• ഏജന്റുമാർ 17 C യിൽ ഒപ്പിടണം
• എല്ലാ ഏജന്റുമാർക്കും ഓരോ കോപ്പി നൽകണം
• ഒറിജിനൽ രണ്ടു കോപ്പികൾ കളക്ഷൻ സെൻററിൽ നൽകണം
• 17 A ക്ലോസ് ചെയ്യണം
• The serial number of last entry in 17 A is ............( in figure and in words)
• പ്രിസൈഡിങ്ങ് ഓഫീസർമാർ പോളിംഗ് ഏജന്റുമാർ എന്നിവർ ഒപ്പിടണം
• പ്രിസൈഡിങ്ങ് ഓഫീസർ സത്യ പ്രസ്താവനകളിൽ ഒപ്പിടണം
• പ്രിസൈഡിംഗ് ഓഫീസറുടെ ഡയറിയിൽ ഒന്നാം പോളിംഗ് ഉദ്യോഗസ്ഥനും രണ്ടാം പോളിംഗ് ഉദ്യോഗസ്ഥനും
ഒപ്പിടണം
• Test vote 49 MA (D)- 17 C part I serial number 5 ൽ കാണിക്കണം
• Date....time......
• വിവിപാറ്റ് ബാറ്ററി നീക്കംചെയ്ത് പ്രത്യേകം കവറിൽ ഇടണം

പെട്ടിയോടൊപ്പം കൊടുക്കേണ്ട കവറുകൾ

• 1. 17 C. (2 കോപ്പി -ഒന്ന് സീൽ ചെയ്തത്)


• 2. പ്രിസൈഡിംഗ് ഓഫീസറുടെ സത്യപ്രസ്താവനകൾ
• 3. പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി (രണ്ടു കോപ്പി)
• 4. വിസിറ്റ് ഷീറ്റ്
• 5. 16 പോയിൻറ്
• 6. മോക്ക് പോൾ സ്ലിപ്പ് ഇട്ടിട്ടുള്ള പ്ലാസ്റ്റിക് ബോക്സ്
• 7. PS 05 (2 കോപ്പി)
• 8. അക്വിറ്റൻസ്
• 9. പോളിംഗ് ഏജന്റുമാരുടെ മൂവ്മെൻറ് രജിസ്റ്റർ
• 10. പേപ്പർ സീൽ അക്കൗണ്ട് ( ഫോം M 17)
• 11. ടെസ്റ്റ് വോട്ടിൻറെ ഡിക്ലറേഷൻ (49 MA)
• 12. VVPAT ബാറ്ററി
• 13. പോൾ ഡേ അബ്സ്ട്രാക്റ്റ്

പാക്കറ്റ് 1
സ്റ്റാറ്റ്യൂട്ടറി കവറുകൾ (സീൽ ചെയ്തവ)
• 1. മാർക്കഡ് കോപ്പി CSV ലിസ്റ്റ്
• 2. 17 A- വോട്ടേഴ്സ് രജിസ്റ്റർ
• 3. ഉപയോഗിച്ച വോട്ടർ സ്ലിപ്പ്
• 4. ഉപയോഗിക്കാത്ത ടെൻഡേർഡ് ബാലറ്റ്
• 5. ഉപയോഗിച്ച ടെൻഡേഡ് ബാലറ്റ് പേപ്പറും 17 B ലിസ്റ്റും
പാക്കറ്റ് 2
നോൺ സ്റ്റാറ്റ്യൂട്ടറി കവറുകൾ

• 1. വോട്ടർ പട്ടികയുടെ മറ്റു കോപ്പികൾ


• 2. പോളിംഗ് ഏജന്റുമാരുടെ നിയമന കത്ത്
• 3. EDC (NIL സ്റ്റേറ്റ്മെൻറ്)
• 4. ലിസ്റ്റ് ഓഫ് ചലഞ്ച് വോട്ട്സ് (മുദ്ര വച്ച കവർ)
• 5. അന്ധരുടെയും, അവശവോട്ടർമാരുടെ ലിസ്റ്റും സഹായികളുടെ സത്യ പ്രസ്താവനയും
• 6. വയസ്സിനെ സംബന്ധിക്കുന്ന സത്യപ്രസ്താവനയും ലിസ്റും
• 7. ചലഞ്ച വോട്ടിന്റെ രസീത് ബുക്കും പണവും
• 8. ഉപയോഗിക്കാത്തതും കേടുവന്നതുമായ പേപ്പർ സീലുകൾ
• 9. ഉപയോഗിക്കാത്ത വോട്ടർ സ്ലിപ്പ്
• 10. ഉപയോഗിക്കാത്തതും കേടുവന്നത്തുമായ സ്പെഷ്യൽ ടാഗുകൾ
• 11. ഉപയോഗിക്കാത്തതും കേടുവന്നതുമായ സ്ട്രിപ്പ് സീലുകൾ

പാക്കറ്റ് 3

• 1. പ്രിസൈഡിങ്ങ് ഓഫീസറുടെ ഹാൻഡ് ബുക്ക്


• 2. EVM മാനുവൽ
• 3. മഷി
• 4.സീൽ പാഡ്
• 5. മെറ്റൽ സീൽ, distinguish mark
• 6. ആരോ ക്രോസ് മാർക്ക്
• 7. കപ്പ്

പാക്കറ്റ് 4
• മറ്റ് ഇനങ്ങൾ

പോളിംഗ് ഏജന്റുമാരുടെ ഒപ്പു വേണ്ടുന്ന സ്ഥലങ്ങൾ


1. സ്പെഷ്യൽ ടാഗ്, പേപ്പർ സീലുകൾ
2. Form 10
3. പ്രസിഡൻറ് ഓഫീസറുടെ റിപ്പോർട്ട് ഭാഗം 1 മോക്ക് പോൾ
4. കറുത്ത കവറിലും പിങ്ക് പേപ്പർ സീലിലും
5. അഡ്രസ്സ് ടാഗുകളിൽ
6. 17 A രജിസ്റ്ററിന്റെ അവസാനം
7. 17C യിൽ
8. പ്രിസൈഡിംഗ് ഓഫീസറുടെ സത്യപ്രസ്താവന ഭാഗം 1, 2, 3, 4
9. M 17- പേപ്പർ സീൽ അക്കൗണ്ട്
10. M 19- ചലഞ്ച് ഓഫീസിന്റെ രസീത്

സജീവ്.ഡി- 9447388990
(നിയോജക മണ്ഡലം മാറുന്നതിനനുസരിച്ച് കവറുകളിൽ വ്യത്യാസം വന്നേക്കാം)

You might also like