You are on page 1of 2

‫بسم هللا الرحمن الرحيم‬

ക്വിസ് - 9
)١٠-١ ‫(سورة الحجرات‬

1. അവിശ്വാസമോ ബഹുദൈവവിശ്വാസമോ അല്ലാത്ത ഏതെങ്കിലും പാപം ചെയ്തതിന്റെ പേരില്‍ ഒരാളെ പറ്റി,


അയാള്‍ ഇസ്ലാമിന്ന് പുറത്ത് പോയെന്നോ, അവിശ്വാസിയായെനോ പറയാന്‍ പാടില്ലെന്ന് സൂചനയുളള


ആയത്ത്?
● ഹുജുറാത്ത്:9
● മുഅ്മിനൂൻ:71
● അഹ്സാബ്:8
● ഹുജുറാത്ത് :7


2. സൂറത്തുൽ ഖിതാൽ എന്ന് കൂടി പേരുളള സൂറത്ത്?
● മുഹമ്മദ്
● ഫത്ഹ്
● ഹുജുറാത്ത്
● ഖാഫ്

3. സൂറത്തുൽ ഹുജുറാത്തിൽ, സത്യവിശ്വാസികളെ അഭിസംബോധന ചെയ്തു കൊണ്ട് അവരോട്


ചെയ്യാനാവശ്യപ്പട്ട കൽപ്പനകളിൽ ആദ്യത്തേത്?
● നബി (‫ )صلى هللا عليه وسلم‬യുടെ ശബ്ദ ത്തിനേക്കാളെ ശബ്ദമുയർത്തൽ
● അല്ലാഹുവും റസൂൽ (‫ )صلى هللا عليه وسلم‬ഉം തീരുമാനമെടൂക്കുംമുമ്പ് സത്യവിശ്വാസികൾ തീരുമാനവും


നടപടിയുമെടുക്കൽ
● അല്ലാഹുവിനെ സൂക്ഷിക്കൽ
● സത്യവിശ്വാസികൾ പരസ്പരം സംസാരിക്കുന്ന ശൈലിയില്‍ നബി (‫ )صلى هللا عليه وسلم‬യോട്
സംസാരിക്കൽ

4. നബി (‫ )صلى هللا عليه وسلم‬യുടൈ പത്നിമാർ താമസിച്ചിരുന്ന ചെറുകുടിലുകൾ പൊളിച്ചു മാറ്റിയ സമയത്തെ
ഖലീഫ ആരായിരുന്നു?
● ഉമറുബ്നു അബ്ദുല്‍ അസീസ്


● അബ്ദുല്‍ മലിക് ഇബ്നു മർവാൻ
● വലീദുബ്നു അബ്ദുല്‍ മലിക്
● യസീദുബ്നു മുആവിയ

5. നബി (‫ )صلى هللا عليه وسلم‬യുമായി സഹവസിക്കുന്ന സത്യവിശ്വാസികൾ പ്രത്യേകം അച്ചടക്ക മര്യാദകള്‍
പാലിക്കേണ്ടതുണ്ടെന്ന് ഏത് സൂറത്തിലൂടെയാണ് അല്ലാഹു (‫ )سبحانه وتعالى‬എടുത്തുപറഞ്ഞത്?
● ഹുജുറാത്ത്
● അഹ്സാബ്


● നൂർ
● മേലേകൊടുത്തതെല്ലാം
6. സത്യവിശ്വാസികളൂടെ ഹൃദയത്തില്‍ അല്ലാഹു (‫ )سبحانه وتعالى‬എന്തിനെ


അലങ്കാരമാക്കിതന്നിരിക്കുന്നതായാണ് സൂറത്തുൽ ഹുജുറാത്തിൽ പറഞ്ഞിട്ടുള്ളത്?
● സത്യവിശ്വാസം
● തന്റേടം
● അറിവ്
● ക്ഷമ

7. സൂറത്തുൽ ഹുജുറാത്തിൽ തീർച്ചയായും അല്ലാഹു (‫ )سبحانه وتعالى‬ഇഷ്ടപ്പെടുന്നു വെന്ന് പറഞ്ഞതാരെ?


● സത്യവിശ്വാസികളെ


● പ്രവാചകന്‍മാരെ
● നീതിമുറപാലിക്കുന്നവരെ
● മേലെ കൊടുത്ത എല്ലാവരേയും

8. ബഥാബിത്ത്ബ്നുഖൈസ് (‫ )رضي هللا عنه‬നബി (‫ )صلى هللا عليه وسلم‬യുടെ അടുത്തേക്കുളള വരവ് നിറുത്താന്‍
ഉണ്ടായ കാരണം?
● താന്‍ നല്ല നിലയില്‍ ജീവിക്കുകയും മരിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തിൽപെട്ട ആളാണെന്ന് നബി
(‫ )صلى هللا عليه وسلم‬പറയുകയും ചെയ്തതിനാൽ സമാധാനമായി വീട്ടില്‍ തന്നെ കൂടിയാൽ മതിയെന്ന്
വെച്ചു.
● താന്‍ ഉച്ചത്തില്‍ സംസാരിക്കുന്ന ആളായതിനാൽ, സംസാരിക്കുമ്പോള്‍ നബി (‫ )صلى هللا عليه وسلم‬യേ


ക്കാൾ ഉച്ചത്തിലായിപോവുകയും അങ്ങനെ തന്റെ കർമ്മങ്ങളെല്ലാം ഫലശൂന്യമായിപ്പോവുമോ എന്ന്
പേടിച്ചതിനാൽ
● വീട്ടിലിരുന്ന് ശബ്ദം താഴ്ത്തി സംസാരിക്കൽ പഠിച്ചെടുക്കാൻ
● മേലേ കൊടുത്തതെല്ലാം

9. തമീം ഗോത്രക്കാരെപോലുളളവരുടെ മാന്യമല്ലാത്ത പെരുമാറ്റത്തിന്റെ കാരണമെന്താണ് അല്ലാഹു (‫سبحانه‬


‫ )وتعالى‬സൂറത്തുൽ ഹുജുറാത്തിലൂടെ വ്യക്തമാക്കിയത്?
● കാര്യങ്ങള്‍ ഗ്രഹിക്കാനുളള ബുദ്ധിയില്ലായ്മ
● കവിതയിലും പ്രസംഗത്തിലുമൊക്കെയുളള നൈപുണ്യം പ്രകടിപ്പിക്കാനുളള മത്സരബുദ്ധിയും തോറ്റു
കൊടുക്കാനുളള വൈമനസ്യവും
● അഹങ്കാരം
● ദുരഭിമാനം

10. ഹദീസ് നിവേദകൻമാരെല്ലാം സത്യവാൻമാരും മര്യാദക്കാരുമായിരിക്കണമെന്ന് ഹദീസ് പണ്ഡിതർ


നിഷ്കർഷ വെച്ചിരിക്കുന്നത് ഏത് ആയത്തിന്‍റെ താൽപര്യമനുസരിച്ചാണ്?
● ഹുജുറാത്ത് : 6
● ഹുജുറാത്ത് : 7
● മുഅ്മിനൂൻ : 71
● അഹ്സാബ് : 6

You might also like