You are on page 1of 2

18/3/22 ചേര്‍ന്ന സി ആര്‍ എം ഐ മോണിറ്ററിങ്ങ് കമ്മിറ്റി യോഗത്തില്‍

പങ്കെടുത്തവരും, തീരുമാനങ്ങളും

1. ഡോ സച്ചിന്‍ ബാബു കെ എം (ഡപ്യൂട്ടി സുപ്രണ്ട്)


2. ഡോ എം സന്തോഷ് കുമാര്‍ (നോഡല്‍ ഓഫീസര്‍ സി ആര്‍ എം ഐ)
3. ഡോ ശ്രീജിത്ത് സി ബി ( ആര്‍ എം ഒ)
4. ഡോ. മൃദുലാല്‍ എ (ജുനിയര്‍ കണ്‍സല്‍ട്ടന്‍റ്)
5. ശ്രീ . സജി (ക്ലര്‍ക്ക്)

തീരുമാനങ്ങള്‍

കോഴിക്കോട് ഗവര്‍മെന്‍റ് ജനറല്‍ ഹോസ്പിറ്റല്‍ നിന്ന് ലഭിച്ച എന്‍ ഒ സി സഹിതം സി


ആര്‍ എം ഐ പ്രവേശനത്തിനു അപേക്ഷ സമര്‍പ്പിച്ച 15 പേര്‍ക്ക് 2021 വര്‍ഷത്തെ
ഒഴിവുള്ള 15 സിറ്റുകളിലേക്ക് പ്രവേശനം നല്‍കുന്നതിനായി താഴെ പറയുന്ന
കാര്യങ്ങല്‍ തീരുമാനിച്ചു
1. 28/03/2022 (തിങ്കള്‍)ന് അപേക്ഷകരുടെ ഇന്റര്‍വ്യുവും , രേഖകളുടെ
പരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തികരിച്ച് അഡ്മിഷന്‍ നടത്തുകയും
01/04/2022 ന് ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാം ആരംഭിക്കുകയും ചെയ്യണം
2. 31/03/22 ന് അപേക്ഷകരരെയും അവരുടെ രക്ഷാകര്‍ത്തക്കളെയും ഉള്‍പ്പെടുത്തി
ഓറിയെന്‍റേഷന്‍ പ്രോഗ്രാം നടത്തണം.
3. 31/03/22 നു തന്നെ പുതിയ മുഴുവന്‍ ഇന്‍റേണ്‍സിനും പൂര്‍ണ്ണമായ ഇന്‍റേണ്‍ഷിപ്പ്
ഷെഡ്യൂള്‍ തയ്യാറാക്കി നല്‍കണം. ഇതിനായി ഡോ എം സന്തോഷ് കുമാര്‍
(നോഡല്‍ ഓഫീസര്‍ സി ആര്‍ എം ഐ), ഡോ ശ്രീജിത്ത് സി ബി ( ആര്‍ എം ഒ),
ഡോ. മൃദുലാല്‍ എ എന്നിവരെ ചുമതലപ്പെടുത്തി
4. കമ്യുണിറ്റി മെഡിസിന്‍ , സൈക്യാട്രി പോസ്റ്റിങ്ങ് എന്നിവ 01/04/2022 ന് തന്നെ
തുടങ്ങുന്നതിന്നു വേണ്ടി ഡി എം ഒ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ
നടപടികള്‍ സ്വീകരിക്കുന്നതിന്ന് ഡോ ശ്രീജിത്ത് (ആര്‍ എം ഒ) യെ
ചുമതലപ്പെടുത്തി
5. 2022 വര്‍ഷത്തെ സി ആര്‍ എം ഐ പ്രവേശനത്തിനായി സമയബന്ധിതമായ
ഷെഡ്യൂള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു
6. അനുവദിക്കപ്പെട്ട 50 സീറ്റുകളിലേക്ക് , 25 പേര്‍ വീതമുള്ള രണ്ട് ബാച്ചുകളായി വര്‍
ഷത്തില്‍ രണ്ടു തവണയായി (ജനവരി, ജുണ്‍), FMGE റിസല്‍റ്റിനു അനുബന്ധമായി
അഡ്മിഷന്‍ നടത്തുന്നതാണ് പ്രായോഗികമായി നല്ലതെന്ന് കമ്മറ്റി വിലയിരുത്തി.
7. ജനുവരി , ജൂണ്‍ മാസങ്ങളിലെ ബാച്ചുകള്‍ക്കായി ജുലൈ, ഫിബ്രവരി മാസങ്ങളില്‍
പത്രപരസ്യം നല്‍കി, ജനുവരി 1 , ജൂണ്‍ 1 തി്‌യ്യതികളില്‍ ഇന്‍റേണ്‍ഷിപ്പ്
ആരംഭിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവേശനനടപടികള്‍ ക്രമീകരിക്കണം
8. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സി ആര്‍ എം ഐ പ്രോഗ്രാമുമായി ബന്ധപ്പട്ട
കാര്യങ്ങളും , എന്‍ എം സി നിര്‍ദ്ദേശിച്ച സി ആര്‍ എം ഐ യിലെ മാറ്റങ്ങള്‍
നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് വ്യക്തത
വരുത്തുന്നതിനായി ഡിപ്പാര്‍ട്ട്മെന്‍റ് മേധാവികളുടെ യോഗം വിളിക്കുന്നത്
ആവശ്യമാണ്. 29/03/2022 (ചൊവ്വ) ന് ഈ യോഗം വിളിക്കാവുന്നതാണ്
9. ഹൗസ് സര്‍ജന്‍മാരുടെ 24 മണിക്കൂര്‍ ഡ്യുട്ടി--- 24 മണിക്കൂര്‍ ഡ്യുട്ടിയിലുള്ള ഹൗസ്
സര്‍ജന്‍മാരുടെ താമസ സൗകര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചര്‍ച്ച
ചെയ്തു. പുരുഷ, സ്ത്രീ ഹൗസ് സര്‍ജന്‍മാര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ
ഡ്യുട്ടി റൂമുകള്‍ അനുവദിക്കുകയും, ഡ്യൂട്ടി ഹൗസ് സര്‍ജന്‍മാര്‍ കൃത്യമായി 24
മണിക്കൂര്‍ ഡ്യുട്ടി എടുക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുകയും വേണം,. 24 മണിക്കൂര്‍ ഡ്യുട്ടി
റജിസ്ട്രര്‍ സുക്ഷിക്കുകയും , ഡ്യുട്ടി എം ഒ ഹാജര്‍ ഉറപ്പുവരുത്തുകയും വേണം. നോഡല്‍
ഓഫീസര്‍/ആര്‍ എം ഒ ദിവസവും റജിസ്ര്ടര്‍ പരിശോധിച്ച് ആവശ്യമായ
നടപടികള്‍ കൈക്കൊള്ളുകയും വെണം

10.24 മണിക്കൂര്‍ ഡ്യുട്ടിയിലുള്ള ഹൗസ് സര്‍ജന്‍മാരുടെ ഡ്യൂട്ടി റൂമുകള്‍ക്കായി, ലേബര്‍


റൂമിനടുത്തുള്ള റൂമും, വാര്‍ഡ് 21 നു അടുത്തുള്ള റുമും സ്ത്രീ ഹൗസ് സര്‍ജന്‍മാര്‍ക്കും , ഐ
സി യു , സി സി യു ഡ്യുട്ടിയിലുള്ള ഹൗസ് സര്‍ജനു കാത്ത് ലാബിനോടനുബന്ധിച്ച
റൂമും, പുരുഷ ഹൗസ് സര്‍ജന്‍മാര്‍ക്ക് നിലവിലുള്ള ഹൗസ് സര്‍ജന്‍സ് ഡ്യൂട്ടി റുമും
ഉപയോഗിക്കാന്‍ കഴിയുകയാണെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും.
റുമുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍തന്നെ നടത്തേണ്ടതുമുണ്ട

11.സി ആര്‍ എം ഐ മായി ബന്ധപ്പെട്ട് അക്കാഡമിക് പരിപാടികള്‍


കാര്യക്ഷമമാക്കുവാനും , പോസ്റ്റിങ്ങ് അനുബന്ധരേഖകളും മറ്റും ഡിജിറ്റല്‍ രൂപത്തില്‍
തയ്യാറാക്കി സൂക്ഷിക്കുന്നതിനുമായി കബ്യൂട്ടര്‍ (ലാപ് ടോപ്) , പ്രിന്‍റര്‍,
പ്രൊജക്ടര്‍ , മൈക് എന്നിവ ആവശ്യമാണ്. ഇവ ലഭ്യമാക്കാമുള്ള നടപടികള്‍
അടിയന്തിരമായി ചെയ്യേണ്ടതുണ്ട്

12.സി ആര്‍ എം ഐ - സ്റ്റാൻഡേഡ് ഓപറേറ്റിങ്ങ് പ്രൊസീജിയര്‍ (എസ് ഒ പി)


സി ആര്‍ എം ഐ പ്രോഗ്രാമിന്‍റെ പ്രവേശനഅപേക്ഷ തൊട്ട് പൂര്‍
ത്തീകരണം വരെ എല്ലാ ഓഫീസ്, അക്കാഡമിക് പ്രവര്‍ത്തനങ്ങളും സുതാര്യവും,
ശാസ്ത്രീയവും, സമയബന്ധിതവുമായി ചെയ്യുന്നതിനായി സ്റ്റാൻഡേഡ് ഓപറേറ്റിങ്ങ്
പ്രൊസീജിയര്‍ തയ്യാറാക്കി നടപ്പാക്കേണ്ടതുണ്ട്. കരട് എസ് ഒ പി
തയ്യാറാക്കുന്നതിനായി നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ഇതിനായി
അഡ്നമിസ്ട്രേറ്റിവ് വീഭാഗത്തിലെ ഓഫീസര്‍മാരെ കൂടി ഉള്‍ക്കൊള്ളുന്ന ഒരു കമ്മറ്റി
രൂപീകരിക്കാവുന്നതാണ്

You might also like