You are on page 1of 7

LESSON PLAN

അധ്യാപികയുടെ പേര് :അസ്മ ടി.ടി ക്ലാസ്സ് :IX


സ്‌കൂളിന്റെ പേര് :പി.കെ.എം.എം.എച്.എസ്.എസ്.എടരിക്കോട് ഡിവിഷൻ :N

വിഷയം :ജീവശാസ്ത്രം കുട്ടികളുടെ എണ്ണം :49

പാഠത്തിന്റെ പേര് :ഊർജ്ജത്തിനായി ശ്വസിക്കാം സമയം :40 മിനുട്ട്

പാഠഭാഗത്തിന്റെ പേര് : ശ്വസന വ്യവസ്ഥയുടെ ഭാഗങ്ങൾ തിയ്യതി : 18-10-2023

പഠനനേട്ടങ്ങൾ
 ശ്വസന വ്യവസ്ഥയിലെ ഭാഗങ്ങൾ ചർച്ചയിലൂടെ മനസ്സിലാക്കാൻ കഴിയുന്നു .
 ശ്വസന വ്യവസ്ഥ ചിത്രീകരിക്കാൻ കഴിയുന്നു.
 മനുഷ്യ ശരീരത്തിലെ ഒരു പ്രധാന വ്യവസ്ഥയാണ് ശ്വസന വ്യവസ്ഥ എന്ന അറിവും ധാരണയും
ലഭിക്കുന്നു.

ആശയങ്ങൾ
 നാസാദ്വാരം - ശ്വസന വാതകങ്ങൾ ശരീരത്തിനകത്തേക്കും പുറത്തേക്കും കടക്കുന്ന ഭാഗം.
 നാസാ ഗഹ്വരം - നാസാ ദ്വാരത്തോയും ഗ്രസനിയേയും ബന്ധിപ്പിക്കുന്ന ഭാഗം.
 ശ്വാസനാളം
'C' ആകൃതിയിലുള്ള തരുണാസ്ഥി വലയങ്ങളാൽ ബല പെടുത്തിയി നീണ്ട കുഴൽ ശ്വാസ‌
നാളം സദാ
തുറന്നിരിക്കുന്നതിന് ഈ വലയങ്ങൾ സഹായിക്കുന്നു.
 ശ്വസനിക :ഇരു ശ്വാസകോശങ്ങളിലേക്കും പോകുന്ന ശ്വാസനാളത്തിന്റെ ശാഖകൾ, ഇവയിലും തരുണാസ്ഥി
വലയങ്ങൾ കാണുന്നു.
 ശ്വസനിക:ശ്വസനിയുടെ അഗ്രശാഖകൾ വായു അറകളിലേക്ക് തുറക്കുന്ന നേർത്ത ഈ കുഴലുകളിൽ തരുനാസ്ഥി
വലയങ്ങൾ കാണപ്പെ ടുന്നില്ല.
 വായു അറ -
 ശ്വസനികകളുടെ അഗ്ര ഭാഗത്ത് കാണപെടുന്ന ഇലാസ്‌തിക സ്വഭാവമുള്ള അതിലോലമായ സ്തര അറകൾ.
വായു അറ- കളെ പൊതിഞ്ഞ് ധാരാളം രക്ത ലോമികകൾ കാണപ്പെടുന്നു .വാതക വിനിമയം നടക്കുന്നത്
ഇവിടെ വെച്ചാണ്.

ശേഷികൾ
 തിരിച്ചറിയൽ
 ഫ്ലോചാർട്ട് നിർമ്മിക്കൽ
 ഭാഗങ്ങൾ അടയാളപ്പെടുത്തൽ

മൂല്യങ്ങൾ/ മനോഭാവങ്ങൾ
 ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തീവ്രതയും മൂല്യവും മനസ്സിലാക്കുന്നു.
 ശ്വാസകോശത്തെ സംരക്ഷിക്കാനുള്ള മനോഭാവം കുട്ടികളിൽ കൈവരിക്കുന്നു.

പഠന സാമഗ്രികൾ
 പാഠപുസ്തകം
 മോഡൽ
 ബ്ലാക്ക് ബോർഡ്

പ്രതീക്ഷിത ഉൽപ്പന്നങ്ങൾ
 ഫ്ലോചാർട്ട്
 ഭാഗങ്ങൾ അടയാളപ്പെടുത്തിയ ചാർട്ട്

മുന്നറിവ്
 മനുഷ്യശരീരത്തിലെ പ്രധാന വ്യവസ്ഥയാണ് ശ്വസന വ്യവസ്ഥ.
 നാസ ദ്വാരത്തിലൂടെയാണ് ശ്വാസം അകത്തേക്ക് കടക്കുന്നത്.
 മനുഷ്യരെപ്പോലെ മറ്റു ജീവികളിലും ശ്വസന പ്രക്രിയ നടക്കുന്നു.

പഠന പ്രവർത്തനങ്ങൾ വിലയിരുത്തൽ


മുന്നൊരുക്കം : (അനുവദിക്കുന്ന സമയം :10 മിനുട്ട്)
ടീച്ചർ കുട്ടികളെ അഭിസംബോധ‌ നം ചെയ്ത് കൊണ്ട് ക്ലാസിലേക്ക്
വരുന്നു. ശേഷം എല്ലാവരോടും എണീറ്റ് നിൽക്കാൻ ആവശ്യപ്പെടുന്നു.
ഒരു പരീക്ഷണം പോലെ എല്ലാവരോടും അവരുടെ മൂക്കും വായയും
ഒരേ സമയം പൊത്തി പിടിക്കാൻ പറയുന്നു.
അത് കഴിഞ്ഞതിനുശേഷം അങ്ങനെ ചെയ്തപ്പോൾ നിങ്ങൾക്ക്
എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടു എന്ന് ചോദിക്കുന്നു.
കുട്ടികളുടെ ഉത്തരങ്ങളിൽ നിന്ന് ശ്വസന വ്യവസ്ഥയുടെ ഓരോ
ഭാഗങ്ങളുടെ പ്രത്യേകതകളും ധർമ്മവും ആണ് നമ്മൾ ഇന്ന്
പഠിക്കാൻ പോകുന്നത് എന്ന് പറഞ്ഞുകൊണ്ട് ടീച്ചർ
പാഠഭാഗത്തിലേക്ക് കടക്കുന്നു.
പാഠഭാഗത്തിന്റെ പേര് ബ്ലാക്ക് ബോർഡിൽ എഴുതുന്നു.

ശ്വസന വ്യവസ്ഥയിലെ ഭാഗങ്ങളും ധർമ്മങ്ങളും- BB

പാഠാവതരണം
സംഘപ്രവർത്തനം 1 (അനുവദിക്കുന്ന സമയം 10 മിനിറ്റ്)
കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്യുന്നു
ശ്വസന വ്യവസ്ഥയുടെ ഭാഗങ്ങളും പ്രത്യേകതകളും അറിയുവാൻ
വേണ്ടിയിട്ടാണ് ഈ പ്രവർത്തനം ശ്വാസം കിട്ടുന്നില്ല.
ഇതിനായി കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ കുട്ടികൾ ഹാൻഡ് ഔട്ട് വിശകലനം ചെയ്യുന്നു.
ഗ്രൂപ്പിനും വ്യവസ്ഥയുടെ ഭാഗങ്ങളും സവിശേഷതകളും അടങ്ങിയ ഉത്തരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുന്നു.
ഒരു ഹാൻഡ് ഔട്ട് നൽകുന്നു. ശേഷം ഹാൻഡ് ഔട്ട് വിശകലനം
ചെയ്ത് ശ്വസന വ്യവസ്ഥയുടെ ഓരോ ഭാഗവും അതിന്റെ
സവിശേഷതകളും സയൻസ് ഡയറിയിൽ പട്ടികപ്പെടുത്താൻ പറയുന്നു
ഇതിനായി അനുവദിക്കുന്ന സമയം 10 മിനിറ്റ് ആണെന്നും പറയുന്നു.
ക്രോഡീകരണം
പാഠപുസ്തകത്തിന്റെയും മോഡലിന്റെയും സഹായത്താൽ ടീച്ചർ
പാഠഭാഗം ക്രോഡീകരിക്കുന്നു.
നാസാദ്വാരം - ശ്വസന വാതകങ്ങൾ ശരീരത്തിനകത്തേക്കും
പുറത്തേക്കും കടക്കുന്ന ഭാഗം നാസാ ഗഹ്വരം - നാസാ
ദ്വാരത്തോയും ഗ്രസനിയേയും ബന്ധിപ്പിക്കുന്ന ഭാഗം
ശ്വാസനാളം
'C' ആകൃതിയിലുള്ള തരുണാസ്ഥി വലയങ്ങളാൽ ബല പെടുത്തിയി
നീണ്ട കുഴൽ ശ്വാസ‌ നാളം സദാ തുറന്നിരിക്കുന്നതിന് ഈ വലയങ്ങൾ
സഹായിക്കുന്നു
ശ്വസനിക :ഇരു ശ്വാസകോശങ്ങളിലേക്കും പോകുന്ന
ശ്വാസനാളത്തിന്റെ ശാഖകൾ, ഇവയിലും തരുണാസ്ഥി വലയങ്ങൾ
കാണുന്നു.
ശ്വസനിക:ശ്വസനിയുടെ അഗ്രശാഖകൾ വായു അറകളിലേക്ക് തുറക്കുന്ന
നേർത്ത ഈ കുഴലുകളിൽ തരുനാസ്ഥി വലയങ്ങൾ കാണപ്പെ ടുന്നില്ല.
വായു അറ -
ശ്വസനികകളുടെ അഗ്ര ഭാഗത്ത് കാണപെടുന്ന ഇലാസ്‌തിക
സ്വഭാവമുള്ള അതിലോലമായ സ്തര അറകൾ വായു അറ- കളെ
പൊതിഞ്ഞ് ധാരാളം രക്ത ലോമികകൾ കാണപ്പെടുന്നു .വാതക
വിനിമയം നടക്കുന്നത് ഇവിടെ വെച്ചാണ്.
സംഘപ്രവർത്തനം 2 (അനുവദിക്കുന്ന സമയം 10 മിനിറ്റ്)
അവസ്ഥയുടെ അടിസ്ഥാന വിവരങ്ങൾ അറിയുവാൻ വേണ്ടിയാണ്
ഈ പ്രവർത്തനം. കുട്ടികളെ ഗ്രൂപ്പുകൾ ആക്കി തിരിച്ച് ശേഷം കുറച്ചു
ചോദ്യങ്ങൾ പറഞ്ഞുകൊടുക്കുന്നു അത് സയൻസ് ഡയറിയിൽ
എഴുതിയശേഷം അവയുടെ ഉത്തരങ്ങൾ പാഠപുസ്തകത്തിലെ
ചിത്രീകരണം വിശകലനം ചെയ്ത് കണ്ടെത്താൻ പറയുന്നു ഇതിനായി
10 മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത് എന്നു പറയുന്നു. കുട്ടികൾ ഗ്രൂപ്പുകളിൽ ചോദ്യങ്ങൾക്ക് ഉത്തരം
ചർച്ച ചെയ്യുന്നു.

ചോദ്യങ്ങൾ
1 പ്ലൂറ എന്നാൽ എന്ത്?
2 ഡയഫ്രത്തിന്റെ ധർമ്മം എന്ത്?
3 ശ്വസന വ്യവസ്ഥയുടെ ആദ്യഭാഗം ഏത്?
4 ശ്വാസനാളത്തിന്റെ ശാഖകൾ ഏത്?
5 നാസ ഗഹരത്തിന്റെ പ്രത്യേകത എന്ത്?
ക്രോഡീകരണം
ക്രോഡീകരണം
ശ്വസന വ്യവസ്ഥയുടെ ഭാഗങ്ങൾ കാണിക്കുന്ന വീഡിയോയും
പാഠപുസ്തകവും ഉപയോഗിച്ച ടീച്ചർ പാഠഭാഗം ക്രോഡീകരിക്കുന്നു.
1. ശ്വാസകോശത്തെ പൊതിഞ്ഞുള്ള ഇരട്ടമാണ് പ്ലൂറ.ഈ സ്ഥര
പാളികൾക്കിടയിലെ പ്ലൂറ ദ്രവം ശ്വാസകോശവും
ഔരാശയഭിത്തിയും തമ്മിലുള്ള ഘർശണം കുറയ്ക്കാൻ
സഹായിക്കുന്നു.
2. ഉദരാശയത്തെയും ഔര സാശയത്തെയും വേർതിരിക്കുന്ന
പേശി നിർമ്മിതമായ ഭിത്തി.
3. നാസാ ദോരമാണ് ശ്വസന വ്യവസ്ഥയുടെ ആദ്യഭാഗം.
4. ശ്വസനി യാണ് ശ്വാസനാളത്തിന്റെ ശാഖ.
5. നാസാധാരത്തെയും ഗ്രഹസനിയെയും ബന്ധിപ്പിക്കുന്ന പാത.

ബ്ലാക്ക് ബോർഡ് സമ്മറി


ജീവശാസ്ത്രം
 പ്ലൂറ എന്നാൽ എന്ത് ?
 ഡയഫ്രത്തിന്റെ ധർമ്മം എന്ത് ?
 ശ്വാസന വ്യവസ്ഥയുടെ ആദ്യഭാഗം ഏത് ?
 നാസാഗഹരത്തിന്റെ പ്രത്യേകത എന്ത് ?
 ശ്വാസനാളത്തിന്റെ ശാഖകൾ ഏത് ?

തുടർ പ്രവർത്തനം
ശ്വസന വ്യവസ്ഥയിലെ ഭാഗങ്ങളെ ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തി
സയൻസ് ഡയറിയിൽ കുറിപ്പ് തയ്യാറാക്കുക.

You might also like