You are on page 1of 3

പത്രക്കുറിപ്പ്

"സുരക്ഷിതം 2.0” ദ്വിദിന രാജ്യാന്തര സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം


നിർവഹിച്ചു

കേരള സർക്കാർ ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിച്ച ദ്വിദിന


രാജ്യാന്തര സെമിനാറായ “ഇന്റർനാഷണൽ വിഷൻ സീറോ കോൺക്ലേവ് ഓൺ
ഒക്കുപ്പേഷണൽ സേഫ്റ്റി & ഹെൽത്ത് 2023 – "സുരക്ഷിതം 2.0” ഫെബ്രുവരി 6-ന്
മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈൻ മുഖേന ഉദ്ഘാടനം ചെയ്തു.
കൊച്ചി നോർത്ത് കളമശ്ശേരിയിലെ ചാക്കോളാസ് പവലിയൻ ഇവന്റ് സെന്ററിൽ
2023 ഫെബ്രുവരി 6, 7 തീയതികളിൽ നടക്കുന്ന ടി സെമിനാറിന്റെ പ്രമേയം
"ഇൻഡസ്ട്രി 4.0 – തൊഴിൽ ആരോഗ്യ സുരക്ഷിതത്വത്തിലെ വെല്ലുവിളികളും
അവസരങ്ങളും (Industry 4.0 - challenges and opportunities in Occupational Safety
and Health)” എന്നതാണ്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ മുന്‍
നിരയിലേക്ക് അതിവേഗം എത്തിക്കൊണ്ടിരിക്കുകയാണെന്നും അതൊടൊപ്പം
തൊഴിലാളികളുടെ ആരോഗ്യ സുരക്ഷിത്വത്തിന് നല്‍കുന്ന പ്രാധാന്യം ഈ കോണ്‍
ക്ലേവിലൂടെ കൂടുതല്‍ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി
ഉദ്ഘാടനം നിര്‍വ്വഹിച്ചൂകൊണ്ട് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന
Ease of Doing Business-ന് ഈ കോണ്‍ക്ലെവ് വേഗം പകരുമെന്നും നാലാം
വ്യവസായ വിപ്ലവത്തിലെ (Industry 4.0) സാങ്കേതികവിദ്യകൾ നമ്മുടെ
സംസ്ഥാനത്തെ ഉൽപ്പാദന മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി
പറഞ്ഞു. തൊഴിൽ സുരക്ഷാ-ആരോഗ്യ, പരിസ്ഥിതി ഘടകങ്ങളെ കുറിച്ച് നമ്മുടെ
വ്യവസായികളെ ബോധവത്കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും
ബഹു.മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പറയുകയുണ്ടായി. ജർമൻ
സോഷ്യൽ ആക്സിഡന്റ് ഇൻഷുറൻസ് ഏജൻസിയായ DGUV ജ‍ർമ്മനി,
ഇന്റർനാഷണൽ സോഷ്യൽ സെക്യൂരിറ്റി അസോസിയേഷനായ ISSA, ഇന്റോ-
ജർമൻ ഫോക്കൽ പോയിന്റ് (IGFP), നാഷണൽ സേഫ്റ്റി കൗൺസിൽ-കേരള
ചാപ്റ്റർ എന്നിവയുമായി സഹകരിച്ചു കൊണ്ടാണ് ഈ കോൺക്ലേവ് കേരള
ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിച്ചത്.
നാലാം വ്യാവസായിക വിപ്ലവം (Industry 4.0) മുൻ നിർത്തി ആധുനിക
സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, മെഷീൻ
ലേണിംഗ്, IOT, ഡാറ്റാ അനലിറ്റിക്സ് എന്നീ സംവിധാനങ്ങളെ തൊഴിൽ
അപകടങ്ങളും തൊഴിൽജന്യ രോഗങ്ങളും തടയുന്നതിനായി
പ്രയോജനപ്പെടുത്തുകയും അതുപോലെ വ്യവസായ മേഖലയിൽ ആധുനിക
സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള
തൊഴിൽ ആരോഗ്യസുരക്ഷിതത്വ വെല്ലുവിളികളെ വിലയിരുത്തുന്നതിനുമായി
ജർമനി, നെതര്‍ലണ്ട്, അമേരിക്ക, ഫ്രാന്‍സ്, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ
രാജ്യങ്ങളിലെ പന്ത്രണ്ടോളം പ്രഗൽഭരായ വിദേശ വിദഗ്ദരാണ് ടി അന്താരാഷ്ട്ര
കോൺഫറൻസിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു വരുന്നത്.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം 2030-ലെ ഗോൾ 8.8 പ്രകാരം
തൊഴിലാളികൾക്ക് സംഭവിക്കുന്ന തൊഴിലപകടങ്ങളും തൊഴിൽജന്യരോഗങ്ങളും
ഇല്ലാതാക്കുന്നതിനായി "വിഷൻ സീറോ" എന്ന ലക്ഷ്യം മുൻനിർത്തി ഫാക്ടറീസ് &
ബോയിലേഴ്സ് വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന വിവിധ
പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ അന്താരാഷ്ട്ര കോൺക്ലേവിൽ
ആധുനിക സാങ്കേതിക വിദ്യകൾ എപ്രകാരം സുരക്ഷിതമായി
പ്രയോജനപ്പെടുത്താം എന്ന് ചർച്ച ചെയ്യുകയുണ്ടായി.

ബഹു.വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി ഓണ്‍ലൈന്‍


മുഖേന അദ്ധ്യക്ഷത വഹിച്ചു. തൊഴിൽസംബന്ധമായ അപകടങ്ങൾ, രോഗങ്ങൾ
എന്നിവ കുറയ്ക്കുന്നതിനും തൊഴിൽസുരക്ഷയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിലും
ടി രാജ്യാന്തര കോൺക്ലേവ് സഹായകരമാകുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി
പറഞ്ഞു. ബഹു.വ്യവസായ-നിയമ വകുപ്പ് മന്ത്രി ശ്രീ.പി.രാജീവ് ഓണ്‍ലൈന്‍
മുഖേന മുഖ്യാതിഥിയായി പങ്കെടുക്കുകയുണ്ടായി. ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ്
ഡയറക്ടർ ശ്രീ.പി.പ്രമോദ് സ്വാഗതം പറഞ്ഞു. ESIC ഡയറക്ടർ ജനറൽ
ഡോ.രാജേന്ദ്രകുമാ‍ർ, ILO യുടെ ഒക്കുപേഷണല്‍ സ്പെഷലിസ്റ്റ് ശ്രീ. യോഷി
കവാകാമി, DGFASLI ഡയറക്ടർ ജനറൽ ഡോ.ആർ.കെ.ഇളങ്കോവൻ, ISSA
കൺസ്ട്രക്ഷൻ പ്രസിഡന്റ് Prof. Karl-Heinz Noetel, ഇൻഡോ-ജർമൻ ഫോക്കൽ
പോയിന്റ് ഡയറക്ടർ ശ്രീ.ബി.കെ.സാഹു, കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ
ചെയർമാൻ&മാനേജിംഗ് ഡയറക്ടർ ശ്രീ.മധു.എസ്.നായർ, ബിപിസിഎൽ-കൊച്ചി
റിഫൈനറി ലിമിറ്റഡ് എക്സിക്യൂട്ടീവ് ‍ഡയറക്ടർ ശ്രീ. ചാക്കോ എം ജോസ് എന്നിവർ
ടി കോൺക്ലേവിൽ മഹനീയ സാന്നിദ്ധ്യം വഹിച്ച് സംസാരിക്കുകയുണ്ടായി.
ഫാക്ടറീസ് & ബോയിലേഴ്സ് എറണാകുളം ജോയിന്റ് ഡയറക്ടർ ശ്രീ.സൂരജ്
കൃഷ്ണൻ.ആർ ചടങ്ങിൽ നന്ദി പറഞ്ഞു.

കേരളത്തിലെ വിവിധ ഫാക്ടറികളിൽ നിന്നുള്ള മാനേജ്മെന്റ് പ്രതിനിധികൾ,


സേഫ്റ്റി ഓഫീസർമാർ, സർക്കാർ ഉദ്യോഗസ്ഥർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ
തുടങ്ങി മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള അറുന്നൂറോളം പേരാണ് ടി അന്താരാഷ്ട്ര
കോൺക്ലേവിൽ പങ്കെടുത്തത്. ടി കോൺക്ലേവിനോടനുബന്ധിച്ച് വിവിധ തൊഴിൽ
സുരക്ഷാ ഉപകരണങ്ങളുടെ പ്രദർശനവും നടന്നു വരുന്നു.

ഒപ്പ്)
06-02-2023 ഫാക്ടറീസ് &ബോയിലേഴ്സ് ഡയറക്ടർ

അംഗീകാരത്തോടെ/അയക്കുന്നത്

ജൂനിയർ സൂപ്രണ്ട്

You might also like