You are on page 1of 10

തളം

• ഔഷധ ചൂർണ്ണങ്ങൾ യുക്തമായ തൈലങ്ങൾ ഇൽ


ചാലിച്ച് ചൂടാക്കി ചെറുചൂടോടെ നെറുകയിൽ
വയ്ക്കുന്നതിനും ,മരുന്നുകൾ യുക്തമായ
ദ്രവ്യങ്ങൾ അരച്ചുരുട്ടി നെറുകയിൽ
പൊത്തിവയ്ക്കുന്നതിനും തളം എന്നുപറയുന്നു
• പിഴിച്ചില്‍,ഇലക്കിഴി,ഞവരക്കിഴി മുതലായവ
ചെയ്യുമ്പോൾ രോഗിയുടെ അവസ്ഥയ്ക്കനുസരിച്ച്
തളം വയ്ക്കാറുണ്ട്
• വൈദ്യ നിർദിഷ്ടമായ സമയത്തിനുശേഷം തളം
തുടച്ചുമാറ്റി രാസ്നാദി ചൂർണം തിരുമ്മുക
തളത്തിൻറെ നടപടിക്രമം
• അതിനുള്ള മരുന്നുകൾ തയ്യാറാക്കി
വയ്ക്കുക
• രോഗിയെ തയ്യാറാക്കുക
• നിർദ്ദേശിച്ച ഔഷധം തയ്യാറാക്കി വയ്ക്കുക
• (വിയർപ്പും എണ്ണയും താഴോട്ട് ഒലിച്ചുവരുന്ന
തടയുന്നതിന് വർത്തി കെട്ടുക )
• നിശ്ചിതസമയത്തിനു ശേഷം തളം തുടച്ചുമാറ്റി
രാസനാദി/കച്ചൂരാദി ചൂർണം തിരുമ്മുക
തൈലം കൊണ്ടുള്ള തളം
• വൈദ്യനിർദേശപ്രകാരം ഉള്ള
തൈലങ്ങൾ, ചൂർണം മുതലായവ
ചേർത്ത് ജലാംശം വറ്റി ച്ചതിനു ശേഷം
ശിരസ്സിനു സുഖോഷ്ണമായി രീതിയിൽ
തളം വയ്ക്കണം
• അതിയായ ചൂടോടുകൂടി യും അതിയായ
തണുത്ത ശേഷവും തളം
ഉപയോഗിക്കരുത്
• തൈലം മാത്രമായി തളം വയ്ക്കേണ്ടി
വരുമ്പോൾ

– ഒരു സ്പൂൺ ചൂടാക്കിയതിനുശേഷം


അതിലേക്ക് തൈലം ഒഴിക്കുക.
– നേരിട്ടുള്ള അഗ്നി സമ്പർക്കം ഒഴിവാക്കുക
– അത് തൈലത്തിലെ പാകത്തിന്
വ്യത്യാസം വരുത്തുന്നതാണ്
• തൈലവും ചൂർണവും തളം വയ്ക്കേണ്ടി
വരുമ്പോൾ
– തൈലം മുൻപറഞ്ഞ വിധിപ്രകാരം
ചൂടാക്കിയതിനുശേഷം അതിലേക്ക് ചൂർണം
ഇടുക
– പിന്നീട് ഈ മിശ്രിതത്തെ ചൂടാ ക്കേണ്ട
ആവശ്യമില്ല
– സഹിക്കാവുന്ന ചൂടിൽ തലയിൽ വെക്കുക
സ്വരസങ്ങൾ ഉപയോഗിച്ച്
• യുക്തമായ ചൂർണം സ്വരസങളില്‍
ചേർത്ത് നന്നായി ചൂടാക്കി ജലാംശം
മുഴുവൻ
മാറ്റിയതിനുശേഷംചെറുചൂടോടുകൂടിതള
ം വെക്കുക
ഉദാ: രാസ്നാജംബീരം
• വൈദ്യനിർദേശപ്രകാരം യുക്തമായ
രീതിയിൽ ചെയ്യേണ്ടതാണ്
തളം വെക്കേണ്ട സ്ഥലം

1. Using thumb and index finger


2. Using a thread
3. 8 A above eyebrows
തളത്തിൻറെ വലുപ്പം
• ഒരു രൂപ കോയിൻ വലിപ്പത്തിൽ തളം
വയ്ക്കുക
• അല്ലെങ്കിൽ ഒരു ഇഞ്ച് വ്യാസത്തിൽ
(2-2.5 cm വ്യാസത്തില്‍)

You might also like