You are on page 1of 4

വേദപുസ്തകത്തിലെ കൗതുകങ്ങൾ (1)

ഉല്പത്തി 48:8  
യിസ്രായേൽ യോസേഫിന്റെ പുത്രന്മാരെ കണ്ടുപ്പോൾ: ഇവർ ആരെന്നു ചോദിച്ചു. 9  ദൈവം
ഇവിടെ എനിക്കു തന്നിട്ടുള്ള പുത്രന്മാർ എന്നു യോസേഫ് അപ്പനോടു പറഞ്ഞു. അവരെ എന്റെ
അടുക്കൽ കൊണ്ടുവരിക; ഞാൻ അവരെ അനുഗ്രഹിക്കും എന്നു അവൻ പറഞ്ഞു. 10  എന്നാൽ
യിസ്രായേലിന്റെ കണ്ണു വയസ്സുകൊണ്ടു മങ്ങി കാണ്മാൻ വഹിയാതിരുന്നു; അവരെ അടുക്കൽ
കൊണ്ടുചെന്നപ്പോൾ അവൻ അവരെ ചുംബിച്ചു ആലിംഗനം ചെയ്തു. 11  യിസ്രായേൽ
യോസേഫിനോടു: നിന്റെ മുഖം കാണുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്റെ
സന്തതിയെയും കാണ്മാൻ ദൈവം എനിക്കു സംഗതിവരുത്തിയല്ലോ എന്നു പറഞ്ഞു.
12  യോസേഫ് അവരെ അവന്റെ മുഴങ്കാലുകൾക്കിടയിൽ നിന്നു മാറ്റി സാഷ്ടാംഗം നമസ്കരിച്ചു.
13  പിന്നെ യോസേഫ് എഫ്രയീമിനെ വലങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ ഇടങ്കൈക്കു
നേരെയും മനശ്ശെയെ ഇടങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ വലങ്കൈക്കു നേരെയുമായി
ഇങ്ങനെ രണ്ടുപേരെയും അവന്റെ അടുക്കൽ കൊണ്ടുചെന്നു.
14  യിസ്രായേൽ വലങ്കൈ നീട്ടി ഇളയവനായ എഫ്രയീമിന്റെ തലയിലും ഇടങ്കൈ
മൂത്തവനായ മനശ്ശെയുടെ തലയിലുമായി അങ്ങനെ തന്റെ കൈകളെ പിണെച്ചുവെച്ചു.

യാക്കോബ് യൗസേഫിന്റെ മക്കളായ മനശ്ശെയും എഫ്രയീമിനെയും അനുഗ്രഹിക്കുന്ന രംഗമാണിത്.


സാധാരണ വലംകൈ മൂത്തവന്റെ തലയിൽ ആണ് വെക്കേണ്ടത്. എന്നാൽ ഇവിടെ യാക്കോബ്
കൈകൾ പിണച്ചാണ് വച്ചിരിക്കുന്നത്. തുട൪നനുുവായിക്കുക.

17  അപ്പൻ വലങ്കൈ എഫ്രയീമിന്റെ തലയിൽവെച്ചു എന്നു യോസേഫ് കണ്ടപ്പോൾ അവന്നു


അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിൽ
മാറ്റിവെപ്പാൻ പിടിച്ചു. 18  യോസേഫ് അപ്പനോടു: അങ്ങനെയല്ല, എന്റെ അപ്പാ;
ഇവനല്ലോ ആദ്യജാതൻ; ഇവന്റെ തലയിൽ വലങ്കൈ വെക്കേണം എന്നു പറഞ്ഞു.
19  എന്നാൽ അവന്റെ അപ്പൻ സമ്മതിക്കാതെ എനിക്കു അറിയാം; മകനേ, എനിക്കു അറിയാം;
ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വർദ്ധിക്കും; എങ്കിലും അനുജൻ അവനെക്കാൾ
അധികം വർദ്ധിക്കും; അവന്റെ സന്തതി ജനസമൂഹമായ്തീരും എന്നു പറഞ്ഞു.”

ഇത് വളരെ കൗതുകകരമായ ഒരു കാര്യമാണ്. യാക്കോബിന്‌പ്രായം കൊണ്ട് കണ്ണ് കാണ്മാൻ


വഹിയാത്തതുകൊണ്ടു തെറ്റുപറ്റിയതാണ് എന്ന് യൗസേഫ് കരുതി പക്ഷെ നേരത്തെ നിശ്ചയിച്ചു
ഉറപ്പിച്ചതുപോലെ ഇവിടെ യാക്കോബ് ഇളയവനെ അനുഗ്രഹിക്കുകയാണ്. എന്തുകൊണ്ടാണിത്?

ഇതിനു അർഥം അറിയണമെങ്കിൽ 130 വര്ഷം പിന്നിലേക്ക് പോകേണം.

ഉല്പത്തി 20:20 “യിസ്ഹാക്കിന്നു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള


അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ
റിബെക്കയെ ഭാര്യയായി പരിഗ്രഹിച്ചു. 21  തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു
യിസ്ഹാൿ അവൾക്കു വേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്റെ പ്രാർത്ഥന
കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭം ധരിച്ചു.”

അനേക വർഷങ്ങൾ പ്രാര്ഥിച്ചതിനു പ്രതിഫലമായി ദൈവം നൽകിയ മറുപടിയാണ് യാക്കോബും


ഏശാവും. എന്നാൽ പ്രസവ സമയത്തു പ്രയാസം ഉണ്ടായപ്പോൾ വീണ്ടും പ്രാർത്ഥിച്ചു. മറുപടിയായി
ദൈവം അരുളി ചെയ്തത്.

22 “അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: ഇങ്ങനെയായാൽ ഞാൻ


എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാൻ പോയി. 23 യഹോവ
അവളോടു: രണ്ടുജാതികൾ നിന്റെ ഗർഭത്തിൽ ഉണ്ടു. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു
തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവൻ ഇളയവനെ സേവിക്കും.
എന്നു അരുളിച്ചെയ്തു.”

ഇത് ഒരു പ്രവചനം ആയിരുന്നു. ഇളയവൻ ആണ് അനുഗ്രഹിക്കപ്പടേണ്ടത്. പക്ഷെ യിസഹാക്


അനുഗ്രഹം മൂത്തവന് നല്കാൻ ആഗ്രഹിച്ചു. ബാല്യം മുതലേ യാക്കോബിന്‌ഈ പ്രവചനം
അറിയാമായിരുന്നു. തന്റെ അപ്പൻ അത് തനിക്കു നൽകിയില്ല. അത് ലഭിക്കാൻ യാക്കോബ്
അപ്പനോട് ചോദിച്ചതും ഇല്ല. പ്രവചനം അറിയാമായിരുന്ന 'അമ്മ യാക്കോബിനോട്
ആവശ്യപെട്ടതുകൊണ്ടാണ് യാക്കോബ് ഏശാവ്‌ആയി വേഷം കെട്ടിയത്. ആ ഒരു പ്രവചനം
മനസ്സിൽ ഉള്ളതുകൊണ്ടാകണ൦ യാക്കോബ് ഇപ്രകാരം കൊച്ചു മക്കളെ വിചിത്രമായി
അനുഗ്രഹിക്കുന്നത്. യാക്കോബ് അനുഗ്രഹിച്ചതുപോലെ പിന്നീട് സംഭവിച്ചു. പ്രവാസത്തിൽ നിന്ന്
തിരികെ വന്ന ഗോത്രങ്ങളുടെ കണക്കിൽ മനശ്ശെയുടെ എണ്ണം വളരെ കുറവായിരുന്നു.
വേദപുസ്തകത്തിലെ കൗതുകങ്ങൾ (2)

വിശുദ്ധ വേദപുസ്തകത്തിൽ നാലു സുവിശേങ്ങളിലും രേഖപ്പെടിത്തിയിട്ടുള്ള ഒരു സംഭവമാണ്


പത്രോസിന്റെ ആരെല്ലാം തള്ളി പറഞ്ഞാലും പത്രോസ് യേശുവിനെ തള്ളിപ്പറയുകില്ല എന്ന വീര
വാദവും, അതിനു കർത്താവ് നൽകുന്ന മറുപടിയും, കർത്താവിന്റെ പ്രവചനം നിവർത്തിയുമാണ്.
മത്തായി 26:31-34, 69-75, മർക്കോസ് 14:29-31, 66-72, ലൂക്കോസ് 22:33-34,55-6, യോഹന്നാൻ
13:37-38,18:25-27
മൂന്നു സുവിശേഷകരും ഈ കാര്യം പറയുമ്പോൾ
“ ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും“ മത്തായി 26:31-34
എന്ന് മാത്രമാണ്.
എന്നാൽ മർക്കോസ് എഴുതുന്നത്
മർക്കോസ് 14 :30 "യേശു അവനോടു: ഇന്നു, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടു വട്ടം കൂകും
മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു
പറഞ്ഞു."
രണ്ടു വട്ടം കൂകും മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നാണ് എഴുതുന്നത്.
പ്രവചന നിവർത്തി പറയുമ്പോൾ മാർക്കോസ് എഴുതുന്നത്
14:68 നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ
തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി. 72 ഉടനെ കോഴി
രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു
യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു അതിനെക്കുറിച്ചു വിചാരിച്ചു
കരഞ്ഞു.
മാർക്കോസ് മാത്രം കൃത്യമായി കോഴി രണ്ടു വട്ടം കൂവും മുൻപേ മൂന്നു വട്ടം തള്ളിപ്പറയും എന്ന്
എഴുതുന്നത്?
രണ്ടു കാരണങ്ങൾ കാണാം. ഒന്ന് മർക്കോസ് ഈ സംഭവത്തിനു സാക്ഷി ആയിരുന്നു. കർത്താവു
പെസഹാ ആചരിച്ചത് മാർക്കോസിന്റെ മാളികയിൽ ആയിരുന്നു. വീട് നിറയെ അതിഥികൾ
വന്നതുകൊണ്ട് മർക്കോസ് താഴെ നിലയിൽ പെസഹാക്ക് ശേഷം കിടന്നുറങ്ങി. മർക്കോസ് ആകെ
ധരിച്ചിരുന്നത് പുതപ്പു മാത്രം ആയിരുന്നു. കർത്താവിനെ പട്ടാളം പിടിച്ച കോലാഹലം കേട്ട
മർക്കോസ് അവിടേക്ക് ഓടിയെത്തി.
51 ഒരു ബാല്യക്കാരൻ വെറും ശരീരത്തിന്മേൽ പുതപ്പു പുതെച്ചും കൊണ്ടു അവനെ അനുഗമിച്ചു;
അവർ അവനെ പിടിച്ചു.
52 അവനോ പുതപ്പു വിട്ടു നഗ്നനായി ഓടിപ്പോയി.
ഈ ബാല്യകാരൻ മർക്കോസ് ആയിരിക്കണം. മർക്കോസ് അതുകൊണ്ടു കോഴി രണ്ടു വട്ടം കൂവും മൂന്നു
വട്ടം തള്ളിപ്പറയും എന്ന് കൃത്യമായി എഴുതി.
രണ്ടു ഈ കഥയിലെ നായകനായ പത്രോസ് പറഞ്ഞു കൊടുത്തിട്ടാണ് മർക്കോസ് സുവിശേഷം
എഴുതിയത്. പത്രോസ് ആണ് വീര വാദം മുഴക്കിയതും, തള്ളിപ്പറഞ്ഞതും അവസാനം കരഞ്ഞതും.
അതുകൊണ്ടു പത്രോസ് നേരിട്ട് പറഞ്ഞത് മർക്കോസ് കൃത്ര്യമായി റിപ്പോർട്ട് ചെയ്തു!
ലോകത്തിൽ എഴുതപ്പെട്ട സാക്ഷിയുള്ള പുസ്തകം വേദ പുസ്തകം മാത്രമേ ഉള്ളു!

You might also like