You are on page 1of 5

ക്രൂശിലെ ഏഴാമത്തെ തിരുവചനം

മാതൃഭാഷയിൽ ദുഖവെള്ളിയെന്നും ആംഗലേയ ഭാഷയിൽ


നല്ലവെള്ളിയെന്നും പേരിട്ടു വിളിക്കുന്ന വലിയ വെള്ളിയാഴ്ച
സുദീർഘമായ ആരാധനയുടെയും ഉൾച്ചേരലുകളുടെയും ദിനം ആണ്.
കർത്താവിന്റെ പീഡാസഹനങ്ങളോട് വൈകാരികപരമായും
അനുഷ്ടാനപരമായും താതമ്യപ്പെടാത്തക്കവണ്ണം ആണ് ആരാധന
ക്രെമീകരണങ്ങൾ. കുരിശിന്റെ വഴിയിലൂടെയുള്ള പ്രയാണവും
പ്രതീകാത്മകമായുള്ള ക്രൂശീകരണവും ഒക്കെ ആരാധകനെ ഭക്തിയുടെ
ഉന്നത തലങ്ങളിൽ എത്തിക്കാറുണ്ട്.എന്നാൽ ഇ ധ്യാനം കേവലം
വൈകാരികതയിൽ ഒതുങ്ങി അതിന്റെ ശക്തി കളയുന്നതാകരുത്.
ദൈവീക ശക്തി കണ്ടെത്തി അത് പ്രാപിക്കുന്ന നിമിഷങ്ങൾ ആയി അത്
മാറണം.യേശു പ്രാപിച്ച ശക്തി നമുക്കും കരസ്ഥമാക്കാം, വാളൂരി
കത്തർക്കുന്ന ശക്തി അല്ല മുറിഞ്ഞു വീണ കാതിനെ സൗഖ്യമാക്കുന്ന
ശക്തി, കുരിശെടുക്കുന്നതിനുള്ള ശക്തി ഇ ധ്യാനത്തിലൂടെ നമ്മിൽ ഒരു
രൂപാന്തരം ദൈവം നൽകുമാറാകട്ടെ. ക്രൂശിന്റെ ചുവട്ടിൽ നിന്നും എന്നേ
സ്വയം കണ്ടെത്താൻ സഹായിക്കണേ എന്ന പ്രാർത്ഥനയോടെ ക്രൂശിലെ
ഏഴാമത്തെ മൊഴി നമുക്ക് ധ്യാനിക്കാം.

"പിതാവേ ഞാന്‍ എന്റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്‍പ്പിക്കുന്നു" - 


ലൂക്കോസ് 23:46

ആറുദിവസം കൊണ്ട് ദൈവം സകലവും സൃഷ്ടിച്ചു; ഏഴാം ദിവസം


സകല പ്രവൃത്തികളിൽ നിന്നും നിവൃത്തനായി. സൃഷ്ടിക്കു സമാന്തരമായി
പുതുസൃഷ്ടിയുടെ വേലയാണ് ക്രൂശിന്മേൽ നടന്നത്. ആറുദിവസം കൊണ്ട്
ദൈവം സൃഷ്ടി പൂർത്തിയാക്കിയതിനെ അനുസ്മരിച്ചുകൊണ്ട് ക്രിസ്തു
ആറാമത്തെ വാക്യമായി നിവൃത്തിയായി എന്നു പറഞ്ഞു. പുതിയ
സൃഷ്ടിക്കുവേണ്ടി ചെയ്യേണ്ടതു മുഴുവൻ ചെയ്തുകഴിഞ്ഞു എന്നും
വീണ്ടടുപ്പിന്റെ വേല പൂർത്തിയായി എന്നും അതു വെളിപ്പെടുത്തി.
തുടർന്നു ഏഴാം ദിവസം ദൈവം സ്വസ്ഥമായിതിനു സമാന്തരമായി തന്റെ
പ്രയത്നം പൂർത്തിയാക്കി കൃതകൃത്യതയോടെ ക്രിസ്തു ആത്മാവിനെ
പിതാവിന്റെ കരങ്ങളിൽ ഭരമേല്പിച്ചു. യഹൂദന്മാർ യേശുവിനെ രണ്ട്
കള്ളന്മാരോടൊപ്പം ക്രൂശിൽ തറച്ചു. യേശുവിനെ ക്രൂശിൽ തറച്ചതുമുതൽ
മരണ സമയം വരെയുള്ള മൂന്നു മണിക്കൂർ സമയം യേശു പറഞ്ഞ
വാക്കുകളെ ആണ് ക്രൂശിലെ ഏഴ് മൊഴികൾ എന്ന് പറയുന്നത്.
യേശുവിന്റെ അവസാനവാക്കുകൾ , യേശുവിന്റെ ഏഴ് മരണമൊഴികൾ
എന്നൊക്കെ ഈ വാക്യങ്ങൾ അറിയപ്പെടൂന്നുണ്ട്.

പീലാത്തോസിന്റെ അരമനമുതൽ കാൽവറിയിലേക്കുള്ള വഴിയിലും


പീഡനങ്ങൾ സഹിച്ച യേശു നാഥൻ ഉച്ചയ്ക്ക് പന്ത്രണ്ടു മണിമുതൽ 
മൂന്നുമണിവരെയുള്ള മൂന്നുമണിക്കൂർ സമയം അതിവേദനയോടെ ക്രൂശിൽ
കിടന്നു. വലതുവശത്തുള്ള കള്ളന് അവൻ പറുദീസ വാഗ്ദാനം ചെയ്യുന്നു.
തന്റെ മാതാവിനെ തന്റെ പ്രിയപ്പെട്ട ശിഷ്യന്റെ കൈയ്യിൽ ഏൽപ്പിക്കുന്നു.
തിരുവെഴുത്തുകൾ എല്ലാം നിവൃത്തിയാകുന്നു. അവൻ ദാഹജലം
ചോദിച്ചപ്പോൾ പട്ടാളക്കാർ അവനു പുളിച്ച വീഞ്ഞു നൽകി. അതവൻ കുടിച്ചു.
യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ
ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.
(ലൂക്കോസ് 23:46). ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തി,പാറകൾ
പിളർന്നു,ഭൂകമ്പം ഉണ്ടായി, കല്ലറകൾ തുടക്കപ്പെട്ടു. ഇതെല്ലാം കണ്ടപ്പോൾ
ശതാധിപൻ 'യേശു നീതിമാൻ ആയിരുന്നു' എന്നു പറഞ്ഞു ദൈവത്തെ
മഹത്വപ്പെടുത്തി.

ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്ന് വിശേഷ്ണം


സ്വീകരിച്ച് പാപികളെ സ്നേഹിക്കുന്ന യേശു ക്രിസ്തു തന്റെ ജീവൻ
അവർക്കായി നൽകി.
സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം
ആർക്കും ഇല്ല.(യോഹന്നാൻ 15:13) പഴയ നിയമത്തിലെ പെസഹകുഞ്ഞാട്
അറക്കപ്പെടൂന്ന സമയത്ത് പുതിയ നിയത്തിലെ കുഞ്ഞാട് സ്വയം ബലിയായി
തീർന്നിരിക്കുന്നു. പുതിയ നിയമത്തിലെ പെസഹകുഞ്ഞാട് യെശു
ക്രിസ്തു തന്നെയാണ്. ഏഴാമത്തെ തിരുവചനം അനേക കാര്യങ്ങൾ നമ്മെ
ഓർമപ്പെടുത്തുന്നു, അതിൽ പ്രധാനപ്പെട്ട മൂന്ന് ചിന്തകൾ നമുക്ക് ഒരുമിച്ചു
ധ്യാനിക്കാം.

1. അതുല്യനായ ക്രിസ്തു (Unique Christ)

യേശുക്രിസ്തുവിന്റെ ജനനവും, ജീവിതവും, മരണവും


അതുല്യമായിരുന്നു. എല്ലാ ഉത്തരവാദിത്വവും പൂർത്തീകരിച്ചതിനു ശേഷം
തന്റെ ജീവനെ ഏല്പിച്ചു കൊടുക്കുന്ന കർത്താവു. സാധാരണ
ദൈവമക്കളുടെ ആത്മാക്കളെ ദൈവം അവരറിയാതെ എടുക്കുന്നുണ്ട്.
എന്നാൽ യേശു തന്റെ ജീവൻ കൊടുക്കുകയായിരുന്നു. ”യേശു ഉറക്കെ
നിലവിളിച്ചുകൊണ്ട് പ്രാണൻ വെടിഞ്ഞു” (മർക്കോ.15:37). യേശു
അറിഞ്ഞുകൊണ്ടുതന്നെ പ്രാണൻ പിതാവിന്റെ കൈകളിൽ
കൊടുക്കുകയായിരുന്നു. ”തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാൻ ജീവൻ
അർപ്പിക്കുന്നതിനാൽ പിതാവ് എന്നെ സ്‌നേഹിക്കുന്നു. ആരും എന്നിൽ
നിന്ന് അത് പിടിച്ചെടുക്കുകയല്ല, ഞാൻ അത് സ്വമനസ്സാ
സമർപ്പിക്കുകയാണ്. അത് സമർപ്പിക്കുവാനും തിരികെയെടുക്കുവാനും
എനിക്കധികാരമുണ്ട്. ഈ കൽപന എന്റെ പിതാവിൽ നിന്നാണ് എനിക്ക്
ലഭിച്ചത്” (യോഹ.10:17-18)

കുരിശിൽ 6 മണിക്കൂർ കിടന്ന കർത്താവ്, മനുഷ്യരാലും ദൈവത്താലും


കൈവിടപ്പെട്ട കർത്താവു, 3 മണിക്കൂർ മനുഷ്യരിലും 3 മണിക്കൂർ
ദൈവത്താലും. സാധാരണ 6 മണിക്കൂർ കൊണ്ട് ആരും മരിക്കില്ല,
വെയിൽ, വിശപ്പ്, ദാഹം, മാംസ ഭോജികളുടെ ആക്രമണം അങ്ങനെ
മൂന്ന് നാലു ദിവസം കൊണ്ട് ഇഞ്ചിച്ചായി മരിക്കുന്ന രീതി ആണ് ഉള്ളത്.
എന്നാൽ കര്ത്താവ് പ്രവചനകളുടെ പൂർത്തീകരണം ആയി തന്നെ
തൻറെ ജീവനെ പിതാവിൽ സമർപ്പിക്കുന്നു. ക്രിസ്തുവിന്റെ
അവസാനത്തെ വാക്കുകൾ തുടക്കവും ഒടുക്കവും പിതാവിനോടുള്ള
പ്രാര്ഥനയോടു കൂടി തന്നെ ആണ്. ജീവന്റെ മേൽ അധികാരമുള്ളവൻ
ലോകബന്ധം വിട്ടു വന്ന സ്ഥലത്തേക്ക് തന്നെ പോകുന്നു. ദൈവ
ഇഷ്ടത്തിന് മരണം വരെ ഏല്പിച്ചു കൊടുക്കുന്ന അതുല്യനായ ഒരു
കര്ത്താവിനെ ആണ് നാം ക്രൂശിൽ ദർശിക്കുന്നത്. ലോകം കണ്ടിട്ടുള്ളതില്‍
വച്ച് ഏറ്റവും സമാധാനപരമായ മരണമായിട്ടാണു ചിലര്‍
ക്രിസ്തുവിന്റെ മരണത്തെ പുകഴ്ത്തുന്നത്. തൃപ്തിയോടെ തന്റെ
ആത്മാവിനെ പിതാവിന്റെ കയ്യില്‍ ഏല്പിച്ചുകൊണ്ടുള്ള മരണം.
സുഖമായി ഉറങ്ങി പ്രഭാതത്തില്‍ എഴുന്നേല്‍ക്കുന്ന ലാഘവത്തോടെയാണു
യേശു തന്റെ ആത്മാവിനെ പിതാവിന്റെ കൈയില്‍ ഏല്പിക്കുന്നത്.
ഒരു ഉയിര്‍പ്പിന്‍ പ്രഭാതമുണ്ടെന്നു അവിടുന്ന് അറിഞ്ഞിരുന്നു.

ക്രിസ്തു തന്റെ ജീവനെ ഏല്പിച്ചു കൊടുക്കുമ്പോൾ ജെറുസലേം


ദൈവാലയത്തിന്റെ രണ്ടര ഇഞ്ചു ഘനം ഉള്ള തിരശീല മുകളിൽ നിന്ന്
രണ്ടായി ചീന്തപ്പെട്ടു. ഇത് സാധാരണ കലഹരണ പെടലിൽ സംഭവിക്കുന്ന
ഒന്നല്ല, അങ്ങനെ ആണേൽ അത് അടിയിൽ നിന്ന് ആണ് കീറുന്നത്. ഇത്
മനുഷ്യന് ദൈവവും ആയി ഉള്ള ബന്ധം പുനഃസ്ഥാപിക്കപ്പെടുന്ന ഒരു
അവസ്ഥയാണ്. യേശു തന്റെ ദേഹമെന്ന തിരശീല നമുക്കായി
ചിന്തിയതിന്റെ പ്രതീകം ആയിരുന്നു ദൈവാലയത്തിലെ തിരശീല
ചീന്തിയത് ദൈവാലയത്തിൽ ജീവനുള്ള പുതുവഴി [പിതാവായ
ദൈവത്തിങ്കലേക്കു ക്രിസ്തുവിന്റെ മരണം മൂലം തുറക്കപ്പെട്ടു (എബ്രാ
10:19). എല്ലാവര്ക്കും ദൈവവും ആയി പിതാവ് പുത്രൻ എന്ന ഒരു
ബന്ധം പുനഃസ്ഥാപിക്കപെട്ടു. ജനനം, ജീവിതം മരണം ഇവ മൂന്നുകൊണ്ടു
മറ്റുള്ളവർക്ക് രക്ഷ നൽകിയ ഒരു കർത്താവു

2. പിതാവിനോടൊപ്പം ഉള്ള പൂർണമായ കൂട്ടായ്മാ (Perfect Communion with the


father)

യേശുവിന്റെ മരണം മനുഷ്യരുടെ കരങ്ങളിൽ നിന്ന് ദൈവത്തിന്റ്രെ


കാരങ്ങളിലേക്കുള്ള ഒരു മാറ്റം ആണ്. ത്രിത്വത്തിൽ ഒന്നാമനായി
പിതാവായ ദൈവം ത്രിത്വത്തിൽ രണ്ടാമനായ പുത്രനായ ദൈവവും
ആയുള്ള പരിപൂർണ ബന്ധം പുനഃസ്ഥാപിക്കപെട്ടു. യേശു തന്റെ
ആത്മാവിനെ ദൈവ കരങ്ങളിൽ ഭരമേല്പിച്ചു. യേശുവും പിതാവും
ആയുള്ള ബന്ധം വളരെ ദൃഢമായിരുന്നു. സുവിശേഷത്തിൽ. ഇത്
പിതാവിൽ ഉള്ള തന്റെ പരിപൂർണ സമർപ്പണം ആണ് കാണിക്കുന്നത്.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ന് ലോകത്തിൽ അനേകം


മതങ്ങൾ ഉണ്ട്. ദൈവത്തെ പിതാവ് എന്നു വെളിപ്പെടുത്തുന്ന ഒരു മതവും
ലോകത്തിലില്ല. യേശുവിൽ കൂടിയാണ് ദൈവം പിതാവാണെന്നുള്ള സത്യം
ലോകം അറിയുന്നത്. ജറുസലേം ദേവാലയത്തിൽ തിരുനാളിനായി
തിരുക്കുടുംബം പോയപ്പോൾ അവിടെവച്ചു മൂന്നുദിവസം യേശുവിനെ
കാണാതായതും (ലൂക്ക 2:49-51) ജോസഫും മറിയയും ദേവാലയത്തിൽവച്ച്
കണ്ടുമുട്ടിയപ്പോൾ, യേശു വേദപണ്ഡിതന്മാരുടെ ഇടയിലിരുന്ന്, അവർ
പറയുന്നതു കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും
ചെയ്യുകയായിരുന്നു. അപ്പോൾ മാതാവ് മകനോട് ചോദിച്ചു ”മകനെ നീ
ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്?” യേശു പറഞ്ഞു ”നിങ്ങൾ എന്തിനാണ്
എന്നെ അന്വേഷിക്കുന്നത്. ഞാനെന്റെ പിതാവിന്റെ കാര്യങ്ങളിൽ
വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ.”
3. നിത്യമായ വാസസ്ഥലം ക്രിസ്തുവിന്റെ മരണത്തിലൂടെ (A Permanent Place
through Christ death)

വിശുദ്ധ യോഹന്നാന്റെ സുവിശേഷം 14 ൽ ഞാൻ നിങ്ങൾക്കു സ്ഥലം


ഒരുക്കുവാൻ പോകുന്നു എന്ന് പറയുന്ന ക്രിസ്തു, ക്രൂശു മരണത്തിൽ
കൂടി ലോകത്തിനു ഒരു നിത്യതയുടെയും പ്രത്യാശയുടെയും ഉറപ്പു
നൽകുകയാണ്. യേശുവിന്റെ വാക്കുകളിൽ പുനരുദ്ധാനത്തിനായി തന്റെ
ആത്മാവിനെ ദൈവകരങ്ങളിൽ ഭരമേല്പിക്കുന്നതായി നമുക്ക് കാണാം.
പരുധീസയിൽ മൂനാം ദിവസം തിരികെ ലഭിക്കുന്നതിനായി തന്റെ
ആത്മാവിനെ ദൈവകരങ്ങളിൽ യേശു ഏല്പിക്കുകയാണ്. മരണ
സമയത്തു നമ്മുടെ ആത്മാവിനെ കുറിച്ചായിരിക്കണം നമ്മുടെ ചിന്ത.
ദൈവ കരങ്ങളിൽ സമർപ്പിക്കുന്നതിനേക്കാൾ സുരക്ഷിതമായതൊന്നും ഇല്ല.
ദൈവത്തിന്റെ കരം ശക്തമാണ്, അത് വിടുവിക്കുന്നതും,
സംരക്ഷിക്കുന്നതും ആയ കരം ആണ്. മിസ്രെമിന്റെ അടിമത്വത്തിൽ
നിന്നും വിടുവിച്ചു കരം, ശത്രുക്കളുടെ കൈകളിൽ നിന്നും സംരക്ഷിച്ച
കരം.

യെഹൂദന്മാർ തങ്ങളുടെ കുട്ടികൾക്ക് വൈകുന്നേരം ചൊല്ലിക്കൊടുക്കുന്ന


പ്രാർത്ഥന പിതാവേ എന്റെ ആത്മാവിനെ തൃക്കരങ്ങളിൽ
ഭരമേൽപിക്കുന്ന എന്ന പ്രാർത്ഥന ആണ്. എല്ലാ ദിവസവും നമുക്ക്
ദൈവത്തിൽ സമർപ്പിക്കാം. പുനരുദ്ധാനത്തിൽ നാം പ്രത്യാശിക്കുന്നു
എന്നതിന്റെ വലിയ പ്രഖ്യാപനം കുടി ആണ് ഇത്. സഭാപിതാവായ
പോളികാർപ്പ് ആവിശ്യസികളുടെ കോപാഗ്നിക്കിരയാക്കപ്പെട്ടപ്പോൾ
എന്റെ ആത്മാവിനെ തൃക്കരങ്ങളിൽ ഭരമേൽപിക്കുന്ന എന്ന് പറഞ്ഞു
നിത്യതയിലേക്കു കടന്നു. മാർട്ടിൻ ലൂഥറിന്റേയും, ജോൺ ഹസ്സിന്റേയും
അന്ത്യവചനങ്ങൾ ഇത് തന്നേ ആയിരുന്നു. പൂർണ ആശ്രയത്തിന്റയും
പ്രത്യാശയുടെയും വാക്കുകൾ തന്നെയാണിവ. സ്വർഗത്തിലേക്ക് നമ്മെ
വഹിച്ചു കൊണ്ട് പോകുന്നതിനുള്ള ഒരു വാഹനം ആണിത്. ഇ അന്ത്യ
പ്രാർത്ഥനയിൽ പ്രെശോഭിച്ചു നിൽക്കുന്ന അടിയുറച്ച വിശ്വാസവും
ആശ്രയവും നമ്മുക്ക് ഏറ്റവും അനുകരണീയം ആണ്.

ഉപസംഹാരം

ഇ വലിയ വെള്ളിയാഴ്ച ദിവസം നാം ക്രൂശിനെ ധ്യാനിക്കുമ്പോൾ


അന്നും, ഇന്നും എന്നും അതുല്യനായ ക്രിസ്തുവിനെ യഥാർത്ഥമായി
നമുക്കൊന്ന് അനുഭവിച്ചറിയാം. ക്രിസ്തു പിതാവിനോടൊപ്പം പൂർണ്ണ
കൂട്ടായ്മാ ആചരിച്ചതുപോലെ നമുക്കും ഇഹലോക ജീവിതത്തിൽ
ക്രിസ്തുവിൽ പൂർണ്ണമായ സംസർഗം ഉള്ള ഒരു ജീവിതത്തിനു ഉടമകൾ
ആകാം. അതോടൊപ്പം നമ്മുടെ ജീവിതം ഇവിടം കൊണ്ട്
അവസാനിക്കുന്നില്ല എന്നും ക്രിസ്‌തുവിനോടൊപ്പം ഒരു നിത്യമായ വാസം
ഉണ്ട് എന്നുള്ള തിരിച്ചറിവിൽ ഇ ലോകത്തിലെ കഷ്ടങ്ങൾ നമുക്ക്
സന്തോഷത്തോടെ സ്വീകരിക്കാം, ഇ നിത്യരാജ്യത്തിനു അവകാശിയാക്കി
അനേകരെ മാറ്റുന്നതിന് നമ്മുടെ ജീവിതം കൊണ്ട് ക്രിസ്‌തുവിന്റെ ഒരു
ചിത്രം വരച്ചു കാട്ടാനും ഇടയാകട്ടെ. ഇ വജനങ്ങളാൽ ദൈവം നിങ്ങളെ
എല്ലാവരെയും അനുഗ്രഹിക്കട്ടെ.

റവ ജേക്കബ് ആൻ്റണി കൂടത്തിങ്കൽ

ഓക്സിലറി സെക്രട്ടറി

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള

You might also like