You are on page 1of 4

ഇന്നത്തെ ഈ തിരുന്നാൾ ആഘോഷം നമ്മെ

ഓരോരുത്തരെയും സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം


ഉള്ള ഒന്നാണ്.

ഒന്നാമതായി ഒക്ടോബർ മാസം മാതാവിനെ പ്രത്യേകം ആയി


ഓർക്കുന്ന, ഒരു മാസം ആണ്. മാതാവിനെ പ്രത്യേകം ആയി
ഓർക്കാനും, അവളുടെ ജീവിതത്തിലെ ദൈവീക ഇടപെടലുകളെ
ധ്യാനിച്ചുകൊണ്ട് അമ്മയുടെ ജീവിതത്തിലെ പുണ്യങ്ങളെ
അനുകരിച്ചുകൊണ്ട് ആ അമ്മയെ പോലെ ആയി തീരാൻ
പരിശ്രമിക്കുന്ന മാസം ആണ് ഒക്ടോബർ മാസം.

2 ആയി നാം ഈ തിരുന്നാൾ ആഘോഷിക്കുന്നത് ഗലീലിയിലെ


നാസറത് എന്ന പട്ടണത്തിൽ വച്ചാണ്, സുവിശേഷം നമ്മോടു
പറയുന്നത് ഗലീലിയിലെ നാസറത് എന്ന പട്ടണത്തിൽ
വച്ചാണ് ദൈവത്തിന്റെ ദൂതൻ ആദ്യമായീ മറിയത്തെ
അഭിസംബോധന ചെയ്യുന്നത്, ദൈവത്തിന്റെ രക്ഷ മനുഷ്യനെ
അറിയിക്കുന്നത്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ
ഭാഗഭാക്കാകുവാൻ മറിയത്തിന്റെ സഹകരണം, അനുവാദം
ചോദിക്കുന്നത്, ഈ നാസരത്തിലാണ് മാസങ്ങൾക്കു ശേഷം
ഈശോ തൻ്റെ ശൈശവവും ബാല്യകാലവും ചിലവഴിച്ചത്.

3 ഇന്ന് നാം ആഘോഷിക്കുന്ന ഈ തിരുന്നാൾ, കുറവിലങ്ങാട്ടെ


മാതാവിന്റെ തിരുന്നാൾ ഇന്ത്യക്കാരുടെ പ്രത്യേകിച്ച്
മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ്, കുറവിലങ്ങാട്
പ്രത്യക്ഷപ്പെട്ട മാതാവിനെ നാം സ്നേഹത്തോടു കൂടി
വിളിക്കുന്നതു കുറവിലങ്ങാട്ടെ

മുത്തിയമ്മ അല്ലെങ്കിൽ കുറവിലങ്ങാട്ടെ വല്യമ്മച്ചി എന്നാണ്,


കാരണം പരി. അമ്മ അവിടെ കാലികളെ മേയ്ച്ചു
കൊണ്ടിരുന്ന കുട്ടികൾക്ക് പ്രായമായ ഒരു വല്യമ്മച്ചിയുടെ
രൂപത്തിൽ ആയിരുന്നു പ്രത്യക്ഷപ്പെട്ടത്. ചരിത്രം പറയുന്നത്
ആ കുട്ടികൾക്ക് വിശന്നപ്പോൾ ഭക്ഷണം കൊടുത്തതിനു ശേഷം
ആ അമ്മ തൻ്റെ കൈകൊണ്ടു നിലത്തെ മണ്ണ് മാറ്റി എന്നും
അവിടെ ഒരു ഉറവ പ്രത്യക്ഷ പെട്ടു ആ ഉറവയിൽ നിന്ന്
അവർക്കു കുടിക്കാൻ ജലം കൊടുത്തു എന്നും ആണ്. അതിനു
ശേഷം പരി. 'അമ്മ ആ കുട്ടികളോട് ഇവിടെ ഒരു പള്ളി
പണിയണം എന്ന് പറഞ്ഞു എന്നതുമാണ് ചരിത്രം. ഇന്നും
പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപെടലിന്റെ ഓർമ
നൽകികൊണ്ട് ആ അത്ഭുത ഉറവ അവിടെ കുറവിലങ്ങാട്
പള്ളിയുടെ പുറകു വശത്തായീ ഉണ്ട്.

ദൈവം മനുഷ്യവംശത്തിനു നൽകിയ ഏറ്റവും വലിയ


സമ്മാനമാണ് പരി. കന്യകാമറിയം കാരണം ഈ പരിശുദ്ധ
കന്യകാമറിയാമാണ്, ഈ കന്യകാമറിയത്തിലൂടെ യാണ് ദൈവം
ലോകത്തിനു തന്റെ പുത്രനെ നൽകിയത്. പ്രിയപെട്ടവരെ
പരിശുദ്ധ കന്യക മറിയത്തിൽ വിളങ്ങി നിന്നിരുന്ന ഗുണങ്ങൾ,
നമ്മുടെ ജീവിതത്തിൽ നാം പ്രാവർത്തികം ആക്കിയെങ്കിൽ
മാത്രമേ, ദൈവത്തിന്റെ വചനം ആ 'അമ്മ ധ്യാനിച്ചതു പോലെ
ധ്യാനിച്ചെങ്കിൽ മാത്രമേ ദൈവ വചനം നമ്മുടെ ഉള്ളിൽ
ശരീരം പ്രാപിക്കുകയുള്ളു മനസ്സിൽ രൂപം പ്രാപിക്കുകയുള്ളു,
നമ്മുക്കും അമ്മയെ പോലെ ദൈവത്തിന്റെ പുത്രനെ
ഹൃദയത്തിലും, ശരീരത്തിലും സ്വീകരിക്കാൻ സാധിക്കുകയുള്ളു.

ദൈവം അരുളി ചെയ്യ്തവ നിറവേറും എന്ന്


വിശ്വസിച്ചവളായിരുന്നു പരി. കന്യകാമറിയം. ജീവിതത്തിലെ
പ്രതിസന്ധി ഘട്ടങ്ങളിൽ എന്ത് ചെയ്യണം എന്നറിയാതെ
നിരാശയിൽ പെടുമ്പോൾ, നാണക്കേടിന്റെയും
അപമാനത്തിന്റെയും, കുറ്റപ്പെടുത്തലിന്റെയും
നാല്കവലകളിൽ ഇനി എന്തെന്നറിയാതെ നിൽക്കുമ്പോൾ,
നമ്മുടെ ഹൃദയങ്ങളിലേക്ക്, നമ്മുടെ വീടുകളിലേക്ക്, നമ്മുടെ
ഓരോരുത്തരുടെയും ജീവിതങ്ങളിലേക്കു പരി. അമ്മയെ നാം
വിളിക്കണം. കാൽവരിയിലെ കുരിശിന്റെ ചുവട്ടിൽ വച്ച്
യോഹന്നാനെ ചൂണ്ടി കാണിച്ചു കൊണ്ട് ഈശോ പറയുന്നുണ്ട്
സ്ത്രീയെ ഇതാ നിന്റെ മകൻ എന്ന് അന്നുമുതൽ ആ അമ്മ
യോഹന്നാന്റെ മാത്രം അമ്മയായിരുന്നില്ല മറിച്ചു നാം
ഓരോരുത്തരുടെയും അമ്മയായി മാറുകയായിരുന്നു, ആ
കരുതലിന്റെ, ആ പരിഗണനയുടെ ഏറ്റവും വലിയ
തെളിവാണ് ലോക ചരിത്രത്തിൽ, മാനവ ചരിത്രത്തിൽ പരി.
അമ്മയുടെ ഇടപെടലുകൾ, മാതാവിന്റെ പ്രത്യക്ഷപെടലുകൾ,
അത് കൊണ്ട് പ്രിയപെട്ടവരെ ഇനി എന്ത് എന്ന ചോദ്യത്തിന്
മുൻപിൽ പകച്ചു നിൽക്കുമ്പോൾ നമുക്ക് നമ്മുടെ അമ്മയെ
നമ്മുടെ ജീവിതത്തിലേക്ക് വിളിക്കാം, നമ്മുടെ
ഹൃദയങ്ങളിലേക്ക് ചേർത്ത് വെക്കാം. ആ അമ്മ തീർച്ചയായും
നമ്മുടെ ജീവിതത്തിലെ നീറുന്ന പ്രശനങ്ങൾക്കു പരിഹാരം
കാണിച്ചു തരും.

വി. ലൂക്കയുടെ സുവിശേഷം 1 ആം അധ്യായത്തിൽ നാം


ഇപ്രകാരം വായിക്കുന്നുണ്ട് മാലാഖയുടെ സന്ദർശനത്തിന്
ശേഷം മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു
പട്ടണത്തിലേക്കു, ദൈവത്തിനെ ദൂതൻ പറഞ്ഞ കാര്യങ്ങൾ
വിശ്വസിക്കാൻ മടി കാണിച്ചത് മൂലം മൂകനായി തീർന്ന
പുരോഹിതനായ സഖറിയായും അവൻ്റെ വൃദ്ധയും ആറു
മാസം ഗർഭിണിയും ആയ ഭാര്യയെ ശുശ്രൂഷിക്കാനുമായീ
പോയി എന്ന്, പരി. അമ്മയുടെ സന്ദർശനം മൂലം
എലിസബത്തും അവളുടെ ഉദരത്തിൽ ഉണ്ടായിരുന്ന ശിശുവും
പരിശുദ്ധാത്മാവിനാൽ നിറയുകയാണ്. പ്രിയപെട്ടവരെ
പരിശുദ്ധ അമ്മ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ,
കുടുംബത്തിലേക്ക് കടന്നു വരുമ്പോൾ ആ ജീവിതങ്ങൾ, ആ
കുടുംബങ്ങൾ പരിശുദ്ധാത്മാവിനാൽ നിറയും. കാരണം പരി.
അമ്മ ദൈവത്തിന്റെ വാഗ്ദാനത്തിന്റെ പെട്ടകം ആണ്,
ദൈവത്തിന്റെ വഘടനത്തിന്റെ പെട്ടകം എവിടെ ആണോ
ഉള്ളത് ആ സ്ഥലം അനുഗ്രഹിക്കപെടും (2 sam.6 .11) ദാവീദ്
രാജാവ് ദൈവത്തിന്റെ പെട്ടകം ഉബൈദ് ഏദോമിന്റെ
വീട്ടിൽ മൂന്നു മാസം വച്ചപ്പോൾ ഒരു ഇസ്രായേൽ കാരൻ
അല്ലാതിരുന്നിട്ടു കൂടി അവനെയും അവന്റെ കുടുംബത്തെയും
അനുഗ്രഹിക്കുകയാണ്.

പ്രിയപെട്ടവരെ കുടുംബങ്ങളിൽ, വെക്തി ജീവിതങ്ങളിൽ


പരിശുദ്ധാത്മാവിന്റെ സാന്നിധ്യം ഉണ്ടാകുമ്പോൾ ആ
വ്യക്തികളുടെ ജീവിതങ്ങൾ മാറും, ആ വ്യക്തികളുടെ
കാഴ്ചപ്പാടുകൾ മാറും. പരിശുദ്ധാത്മാവ് നിറഞ്ഞപ്പോൾ
എലിസബത്ത് പ്രവചിക്കുകയാണ് മറിയമേ, നീ സ്ത്രീകളിൽ
വച്ച് ഏറ്റവും അനുഗ്രഹീതയാണ് നിൻറ്റെ ഉദരത്തിന്റെ
ഫലവും അനുഗ്രഹീത ആണ് എന്ന് കാരണം കർത്താവു
അരുളി ചെയ്ത കാര്യങ്ങൾ നിറവേറും എന്ന് നീ
വിശ്വസിച്ചു.

വി. യോഹന്നാന്റെ സുവിശേഷം 2 ആം അധ്യായത്തിൽ ഒരു


കല്യാണ വീട്ടിൽ നാം പരി. അമ്മയുടെ സാന്നിധ്യം
അനുഭവിക്കുന്നുണ്ട്. ആ കല്യാണ വീട്ടിൽ വീട്ടുകാർ
നാണക്കേടിൽ അപമാനിതരാകുന്ന അവസരത്തിൽ
മാതാവിന്റെ സമയ ബന്ധിതഹവും സന്ദർഭോചിതവും ആയ
ഇടപെടൽ കാണാം.

ലോക ചരിത്രത്തിൽ പരി. അമ്മയുടെ ഇടപെടലുകൾ എല്ലാം


തന്നെ മാനവ കുലത്തിനു, രക്ഷയുടെ, തയ്യാറെടുപ്പിൻ്റെ,
മുന്കരുതലുകളുടെ ആവശ്യകത ബോധ്യപ്പെടുത്തുവാൻ
ഉള്ളതായിരുന്നു.

ഈ പരി. 'അമ്മയുടെ തിരുന്നാൾ ആഘോഷിക്കുമ്പോൾ


നമ്മുക്കും ആ അമ്മയെ അനുകരിക്കാൻ ശ്രമിക്കാം, വചനത്തെ
ധ്യാനിക്കുന്ന വെക്തികളായിട്ടു മാറാൻ ശ്രമിക്കാം.
എലിസബത്ത് പരി. അമ്മയോട് പറഞ്ഞത് പോലെ നമ്മെ
കാണുന്ന ഓരോരുത്തരും നമ്മോടും പറയട്ടെ നീ മാനവ
കുലത്തിൽ ജനിച്ചവരിൽ വെച്ച് ഏറ്റവും അനുഗ്രഹീതൻ,
അനുഗ്രഹീത ആണ് എന്ന്. ദൈവം നമ്മെ എല്ലാവരെയും
അനുഗ്രഹിക്കട്ടെ.

Immaculee Illabiz എന്ന Rwanda കാരിയായ ഒരു സാധാരണ


സ്ത്രീയുടെ ആത്മ കഥ അവൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

You might also like