You are on page 1of 7

മാസാദ്യ വെള്ളി ആരാധനാ (04-08 -2023)

1
ആരാധനാ ഗാനം

ആരാധനക്കേറ്റം യോഗ്യനായവനേ
അനശ്വരനായ തമ്പുരാനെ
അങ്ങെ സന്നിധിയിൽ അര്‍പ്പിക്കും ഈ ജീവിതം
അവിരാമം ഞങ്ങൾ പാടാം
ആരാധന... ആരാധന
നാഥാ ആരാധന

ഈ തിരുവോസ്തിയിൽ കാണുന്നു ഞാൻ


ഈശോയെ നിന്‍ ദിവ്യരുപം
ഈ കൊച്ചു ജിവിതമേകുന്നു ഞാന്‍
ഈ ബലിവേദിയിലെന്നും
അതിമോദം ഞങ്ങൾ പാടാം ആരാധന

സ്നേഹം മരണത്തെക്കാള്‍ ശക്തമാണ്‌. സ്നേഹത്തെ കാച്ചിക്കുറുക്കിയപ്പോള്‍ അത്‌


ദിവ്യകാരുണ്യമായി, കുദാശയായി.അതെ സ്നേഹം മാംസംധരിച്ച കുദാശയാണ്‌
ദിവ്യകാരുണ്യം.എല്ലാം നല്‍കിയിട്ടും ഗുരുവുമായി അന്ത്യത്താഴവിരുന്നില്‍ പങ്കുചേര്‍ന്ന ശിഷ്യന്മാര്‍
വീണ്ടും ചോദിച്ചിട്ടുണ്ടാവും. നീ ഞങ്ങളെവിട്ടുപോവുകയല്ലേ. ഞങ്ങള്‍ക്ക്‌എന്നും ഓര്‍ക്കാന്‍,
ഓര്‍മ്മകള്‍ മരിക്കാതിരിക്കാന്‍ എന്തെങ്കിലും തരുക. അന്ത്യവിരുന്നില്‍ ക്രിസ്തു ഓര്‍ത്തിട്ടുണ്ടാകും
എല്ലാം നല്‍കി, ഇനി എന്തും നല്‍കാന്‍! എങ്കിലും കടന്നുപോകുന്നതിനുമുന്‍പ്‌എന്തെങ്കിലും
നല്‍കുകതന്നെവേണം. എന്നാല്‍ നല്‍കുന്നതാകട്ടെ ഇതുവരെനല്‍കിയതിനേക്കാള്‍
ശ്രേഷ്ഠമാവുകയും വേണം, അനശ്വരമായ ഓര്‍മ്മയുമാകണം. അതിനാല്‍ അവന്‍ അവന്റെ
മരണത്തിന്റെ തലേദിനം, പെസഹാ വ്യാഴാഴ്ചതന്നെത്തന്നെ അതിന്റെ പൂര്‍ണ്ണതയില്‍ അപ്പമായി
അവര്‍ക്ക്‌നല്‍കിക്കൊണ്ട്‌പറഞ്ഞു: “ഇത്‌എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍ ഇത്‌വാങ്ങി
ഭക്ഷിക്കുവിന്‍ പ്രിയ സഹോദരരേ, നാമിപ്പോള്‍ ദിവ്യകാരുണ്യത്തിന്റെ മുന്നിലാണ്‌,
ദിവ്യകാരൂണ്യത്തണലിലാണ്‌. ഈ ദിവ്യകാരുണ്യ നാഥന്‍ നാംപോലുമറിയാതെ നമ്മെ
നോക്കുന്നുണ്ട്‌, തലോടുന്നുണ്ട്‌, ആശ്വസിപ്പിക്കുന്നുണ്ട്‌, നമ്മിലേക്ക്‌നിലയ്ക്കാതെ നിര്‍ഗ ളിക്കുന്ന
ജീവധാരയായി കരുണ ഒഴുക്കുന്നുണ്ട്‌.

ഓ കാരുണ്യ മേ, ദിവ്യകാരുണ്യമേ, നിനക്കാരാധന, നിനക്ക്‌ നന്ദി, എല്ലാ സ്തുതിയും പുകഴ്ച്ചയും


മഹത്വവും നിനക്കുണ്ടായിരിക്കട്ടെ അതിനര്‍ഹന്‍ നീ മാത്രം.

കൈകള്‍കുപ്പി ഹൃദയമുണര്‍ത്തി, ശിരസ്സ്‌നമിച്ച്‌നമുക്ക്‌ആരാധിക്കാം.

പരിശുദ്ധ പരമാം ദിവ്യകാരുണ്യമേ എന്നുമെന്നും നിനക്കരാധന (3 )

സര്‍വ്വവും സൃഷ്ടിച്ചവന്‍, സകലചരാചരങ്ങളെയും പരിപാലിക്കുന്നവന്‍, സര്‍വ്വവും തന്നിട്ടല്ലേ


സ്നേഹിക്കുന്നത്‌. തന്റെ മക്കളോടുള്ള സ്നേഹം അതിന്റെ പാരമ്യത്തിലെത്തിയപ്പോള്‍
ദൈവപിതാവ്‌ഇങ്ങനെ ചിന്തിച്ചു, തന്നിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കണമെങ്കില്‍, തന്റെ ഏകജാതനെതന്നെ നല്‍കണം. അങ്ങനെ
കരുണാവാരിധിയായ ദൈവം നമ്മുടെ രക്ഷയ്ക്കായി സഹിക്കാൻ, പീഡകളനുഭവിക്കാന്‍,
രക്തംചിന്താന്‍ തന്റെ സുതനെത്തന്നെ നൽകി. കാരണം ദൈവം ലോകത്തെ അത്രമാത്രം
സ്നേഹിച്ചു (യോഹ 3:15)

ഓ! എന്നെ സൃഷ്ടിച്ച, എന്നെ പരിപാലിക്കുന്ന, എന്നെ വീണ്ടും കരം വിടര്‍ത്തി സ്വീകരിക്കുന്ന നല്ല
പിതാവേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു, സ്തുതിക്കുന്നു, മഹത്വപ്പെടുത്തുന്നു.
മാസാദ്യ വെള്ളി ആരാധനാ (04-08 -2023)
2

ദൈവവപിതാവേ അങ്ങയെ ഞാന്‍ ആരാധിക്കുന്നു സ്തുതിക്കുന്നു ജീവനുമെന്റെ


സർവസ്വവും മുമ്പിലണച്ചു കുമ്പിടുന്നു (2)

ദൈവപുതനെ ദിവ്യകാരുണ്യത്തിലാരാധിക്കാം. യേശുവേ, നിന്നോളം കാരുണ്യം നാളിതുവരെ


ഞങ്ങളോട്‌ ആരും കാണിച്ചിട്ടില്ല. നീ കാരുണ്യമാണ്‌ അതെ ദിവ്യകാരുണ്യം. നീ സ്വര്‍ഗ്ഗം
വിട്ടിറങ്ങിയത്‌ ഞങ്ങളെ വീണ്ടെടുക്കാന്‍, നീ സ്‌നേഹിച്ചത്‌ ഒരിക്കലും വറ്റാത്ത കറകളഞ്ഞ
സ്നേഹം എന്തെന്ന്‌ ഞങ്ങളെ പഠിപ്പിക്കാന്‍, നീ വചനം നല്‍കിയത്‌ ഞങ്ങളൂടെ ഹൃത്തിലെ
കൂരിരുള്‍ വചനവെളിച്ചത്താലകറ്റാന്‍, നീ സഹിച്ചത്‌ ഞങ്ങളുടെ പാപഭാരത്താല്‍ ഞങ്ങള്‍
മരിക്കാതിരിക്കാന്‍, നീ രക്തം ചിന്തിയത്‌ ഞങ്ങള്‍ക്ക്‌ രക്ഷയുടെ കവാടം തുറന്നുനല്‍കാന്‍, നീ
ഇപ്പോള്‍ ഞങ്ങളുടെ മുന്‍പില്‍ എഴുന്നളളിയിരിക്കുന്നത്‌ ഇതെല്ലാം ശരിയാണെന്ന്‌ പറയാന്‍,
ഞങ്ങളെ നോക്കി കാരുണ്യപൂർവ്വം തലയാട്ടാന്‍. അതിരുകളും അളവുകളുമില്ലാത്ത ഓ!
സ്നേഹമേ, ആഴിയുടെ ആഴത്തെക്കാള്‍ ആഴമുള്ള സ്നേഹമേ, കരകാണാക്കടലോളം കരുണ
ചൊരിയുന്ന യേശുവേ നാഥാ, അങ്ങേക്ക്‌ആരാധന, അങ്ങേയ്ക്ക്‌സ്തുതി, അങ്ങേക്ക്‌മഹത്വം...

യേശുവേനാഥാ അങ്ങയെ ഞാന്‍ ആരാധിക്കുന്നു സ്തുതിക്കുന്നു ജീവനുമെന്റെ


സർവസ്വവും മുമ്പിലണച്ചു കുമ്പിടുന്നു (2)

പരിശുദ്ധാത്മാവിനെ ദിവ്യകാരുണ്യത്തിലാരാധിക്കാം ആത്മാവേ, പരിശുദ്ധാത്മാവേ,


എല്ലാമറിയുകയും എല്ലാം ശുദ്ധീകരിക്കുകയും എല്ലാം നവീകരിക്കുകയും ചെയ്യുന്ന
പരിശുദ്ധാത്മാവേ, ഞങ്ങളേയും ശുദ്ധീകരിക്കണമെ. ഞങ്ങളുടെ ജീവന് കാവല്‍നില്‍ക്കുന്നത്‌
അങ്ങാണല്ലോ. ഞങ്ങൾപോലുമറിയാതെ, ഞങ്ങളുടെ കാലുകള്‍ കല്ലില്‍ തട്ടിടാതെ ഞങ്ങളെ
കാക്കുന്നുവല്ലോ, എത്ര വീഴ്ചകളില്‍ നീ ഞങ്ങളെ കാത്തു. എത്ര അപകടങ്ങളില്‍ നിന്ന്‌ഞങ്ങളെ
രക്ഷിച്ചു, എത്ത ദുഃഖങ്ങളില്‍നിന്ന്‌ ഞങ്ങളെ കരകയറ്റി. പരിശുദ്ധാത്മാവേ, ഞങ്ങളെ
പുതുസൃഷ്ടിയ്ക്കണമേ, ഞങ്ങളില്‍ മാനസാന്തരത്തിന്റെ വിത്ത്‌ വിതയ്ക്കണമെ. ഞങ്ങൾ
ഇങ്ങനെയൊക്കെ ആയാല്‍പോരാ, ഞങ്ങളില്‍ മാറ്റമുണ്ടാകണം. പരിശുദ്ധാത്മാവേ,
സഹായകനെ ഞങ്ങളേയും സഹായിക്കണമേ എന്ന്‌ അപേക്ഷിച്ചുകൊണ്ട്‌ അങ്ങയെ ഞങ്ങള്‍
ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു.

പാവനാത്മാവേ അങ്ങയെ ഞാന്‍ ആരാധിക്കുന്നു സ്തുതിക്കുന്നു ജീവനുമെന്റെ


സർവസ്വവും മുമ്പിലണച്ചു കുമ്പിടുന്നു(2 )

നമുക്ക്‌ ഈ നിമിഷം നമ്മുടെ മനസ്സും ഹൃദയവും ദൈവത്തിലര്‍പ്പിച്ച്‌ നിശബ്ദമായി സ്തുതിയും


ആരാധനയും വണക്കവുമേകി. ദിവൃകാരുണ്യത്തെ നോക്കി മനസ്സാല്‍ പ്രാര്‍ത്ഥിക്കാം; ദൈവമേ
ആരാധന, ദൈവമേ സ്തുതി, ദൈവമേ നിനക്ക്‌മഹത്വം.(3)

നമുക്ക് പ്രാർത്ഥിക്കാനും യാചിക്കാനും ഒത്തിരിയേറെ കാര്യങ്ങളുണ്ട്.


സംഘർഷഭരിതമായിരിക്കുന്ന മണിപ്പൂരിനെ നമുക്ക് ദൈവസന്നിധിയിൽ ഓർത്തു പ്രാർത്ഥിക്കാം.
അതുപോലെ ഇടവക വൈദികകരുടെ മദ്ധ്യസ്ഥനായ വി.വിയാനി പുണ്യവാന്റെ
സ്മരണദിനത്തിൽ വിശുദ്ധിയുള്ള വൈദികരെ തിരുസഭയ്‌ക്ക്‌ലഭിക്കുന്നതിനായി പ്രാർത്ഥിക്കാം.

സ്വർഗവാസികളുടെ സമാധാനവും ഭൂവാസികളുടെ പ്രത്യാശയുമായ ഈശോയെ ലോകത്തിന്റെ


നാനാഭാഗങ്ങളിലും വിശിഷ്യ, പരിശുദ്ധ കത്തോലിക്കാസഭയിലും നിന്റെ ശാന്തിയും സമാധാനവും
പുലർത്തണമേ. സഭയെയും രാഷ്ട്രത്തെയും ഐക്യത്തിൽ സംരക്ഷിക്കണമേ. യുദ്ധങ്ങൾ
ഒഴിവാക്കണമേ. യുദ്ധപ്രിയരായി ഭിന്നിച്ചു നില്ക്കുന്ന ജനതകളെ ചിതറിക്കണമേ. വിനയത്തിലും
മാസാദ്യ വെള്ളി ആരാധനാ (04-08 -2023)
3
ദൈവഭയത്തിലും സമാധാന പൂർവകവും ശാന്തവുമായ ജീവിതം നയിക്കാൻ ഞങ്ങൾക്ക്
ഇടയാകട്ടെ. ഞങ്ങൾക്കല്ല കർത്താവേ, ഞങ്ങൾക്കല്ല നിന്റെ നാമത്തിനു മഹത്ത്വമുണ്ടാകട്ടെ.

ഗാനം

ദൈവസ്നോഹം വര്‍ണ്ണിച്ചടാന്‍ വാക്കുകള്‍ പോരാ നന്ദി ചൊല്ലി തീര്‍ക്കുവാനീ ജീവിതം


പോരാ കഷ്ടപാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്റോഹമോര്‍ത്താല്‍ എത്ര സ്തുതിച്ഛാലും
മതിവരുമോ (ദൈവസ്നേഹം)

വലിയ ഒരു തിരിച്ചറിവിലേക്ക്‌ നയിച്ച യാത്രയായിരുന്നു എമ്മാവൂസിലേക്കുള്ള ശിഷ്യന്മാരുടെ


യാത്ര. അപ്പം മുറിച്ചനുഭവിച്ച ആ യാത്രയില്‍ ശിഷ്യന്മാരുടെ നയനങ്ങൾ തുറക്കപ്പെട്ടു സത്യം
തിരിച്ചറിഞ്ഞ അവര്‍ പ്രേഷിതരാക്കപ്പെട്ടു. ആ യാത്ര മാനസാന്തരത്തിന്റെയും തിരിച്ചറിവിന്റെയും
തിരിച്ചുപോകലിന്റെയും തീര്‍ത്ഥാടനയാത്രയാക്കിയത്‌ അവരുടെ ദുഃഖഭാരത്തിന്റെയും
അപമാനത്തിന്റെയും നിരാശയുടെയും പരാജയത്തിന്റെയും
യാത്രയില്‍ ക്രിസ്തു സഹയാത്രികനായി കൂടെ ഉണ്ടായതിനാലാണ്‌.

ഹൃദയങ്ങളെ വചനത്താല്‍ ജ്വലിപ്പിച്ച ക്രിസ്തു സ്ഥലമെത്തിയിട്ടും വീണ്ടും മൂന്നോട്ട്‌ പോകാന്‍


ഭാവിച്ചു. അപ്പോള്‍ ശിഷ്യന്മാര്‍ വെളിച്ചമായവനെ പ്രാര്‍ത്ഥിച്ചും അപേക്ഷിച്ചും കുടെ കൂട്ടി. അവര്‍
അന്നാവശ്യപ്പെട്ട അപേക്ഷ ഇന്ന്‌ വലിയ ശക്തിയുള്ള പ്രാര്‍ത്ഥനയാണ്‌, അത്‌ വചനസുകൃതമാണ്‌.
അതെ ആ അതിശക്തമായ പ്രാര്‍ത്ഥനയാണ്‌, 'നാഥാ, കൂടെ വസിക്കണമേ.'

ക്രിസ്തുസ്‌നേഹിതരേ, നമുക്കും ആ പ്രാര്‍ത്ഥന ആവര്‍ത്തിക്കാം. പ്രിയ അപ്പസ്തോലന്മാരുടെ


മാധ്യസ്ഥ്യത്താല്‍ അവര്‍ പ്രാര്‍ത്ഥിച്ചതുപോലെ, 'നാഥാ, കൂടെ വസിക്കണമേ'

(എല്ലാവരും ആവര്‍ത്തിക്കുക)

കാർമി : ഞങ്ങളുടെ ഇരുട്ടിന്റെ നിമിഷങ്ങളില്‍


ജനം : നാഥാ, കൂടെ വസിക്കണമേ (2)
കാര്‍മി : ഞങ്ങളുടെ പരാജയ നിമിഷങ്ങളില്‍
ജനം : ഇരുൾ വീഴും വീഥിയിൽ ഒളിതൂകും ദീപമായി(1 )
നാഥാ, കൂടെ വസിക്കണമേ (2 )
കാർമി : വിശ്വാസം ചോര്‍ന്നുപോകുമ്പോള്‍
ജനം : കുരിശിന്റെ പാതയിൽ തളരാതെ നീങ്ങുവാൻ (1 )
നാഥാ, കൂടെ വസിക്കണമേ(2)
കാര്‍മി ; പ്രാര്‍ത്ഥന ശുഷ്ക്കിച്ച്പോകുന്ന അവസരങ്ങളില്‍
ജനം : മുറിയുന്നോരപ്പമായി ചൊരിയുന്ന ചോരയായി (1 )
നാഥാ, കൂടെ വസിക്കണമേ (2)
കാര്‍മി : നിരാശ കയറിവരുമ്പോള്‍
ജനം : സഹനത്തിൻ വേളയിൽ ആശ്വാസമേകുവാൻ (1 )
നാഥാ, കൂടെ വസിക്കണമേ (2)
കാർമി : സ്‌നേഹിക്കാന്‍ കഴിയാതെവരുമ്പോള്‍
ജനം : പുലർകാല സൂര്യനായി ചിരി തൂകും ചന്ദ്രനായി (1 )
നാഥാ, കൂടെ വസിക്കണമേ (2)
കാർമി : പ്രലോഭനങ്ങള്‍ കടന്നു വരുമ്പോള്‍
ജനം : അലിവേറും സ്നേഹമായി അലയാഴി പോലെയെൻ (1 )
നാഥാ, കൂടെ വസിക്കണമേ (2)
മാസാദ്യ വെള്ളി ആരാധനാ (04-08 -2023)
4
കാർമി : എതിര്‍ചിന്തകള്‍ ഞങ്ങളെ അലട്ടുമ്പോള്‍
ജനം : മിഴിവേകും സത്യമായി കരുതലിൻ പ്രാതലായി (1 )
നാഥാ, കൂടെ വസിക്കണമേ (2)
കാര്‍മി : ദുഃസ്വഭാവം കടന്നുവരുമ്പോള്‍
ജനം : ജ്വലിക്കുന്ന നന്മയായി മനസിന്റെ ഭാവമായി (1 )
നാഥാ, കൂടെ വസിക്കണമേ (2)
കാർമി : ദൂശ്ശീലങ്ങള്‍ വേട്ടയാടുമ്പോള്‍
ജനം : അലിവുള്ള നാഥനായി കൃപയുള്ള സ്നേഹമായി (1 )
നാഥാ, കൂടെ വസിക്കണമേ (2)
കാർമി : മനസ്സ്‌അസ്വസ്ഥമാകുമ്പോള്‍
ജനം : മനസിന്റെ കുളിർമയായി മധുവൂറും വചനമായി (1 )
നാഥാ, കൂടെ വസിക്കണമേ (2)
കാർമി ; അനുസരണക്കേടിന്റെ നേരങ്ങളില്‍
ജനം : ശരിയുള്ള ബോധ്യമായി അറിവിന്റെ അഗ്നിയായി (1 )
നാഥാ, കൂടെ വസിക്കണമേ (2)

കാർമി : വചനത്തിന്റെ മാധുര്യം ശ്രവിക്കാന്‍ കാതുകളും ഉള്‍ക്കൊള്ളാന്‍ ഹൃദയകവാടങ്ങളും


നമുക്കിപ്പോൾ തുറക്കാം. വചനം തേനിനേക്കാളും തേന്‍കട്ടയെക്കാളും മാധുര്യമുള്ളതാണ്
ജീവിതത്തെ മധുരമാക്കുന്നത്‌നാഥന്റെ വചനമൊഴികളാണ്‌.

ദിവൃകാരുണ്യത്തിന്റെ മുമ്പിലായിരുന്നുകൊണ്ട്‌ നമൂക്ക്‌ വചനധ്യാനം നടത്താം. നമ്മുടെ


ഹൃദയങ്ങളിലേക്ക്‌ വചന വിത്തുകള്‍ ആഴ്ന്നിറങ്ങി, മുപ്പതും അറുപതും നൂറ മേനി
വിളവുനല്‍കുന്നിടങ്ങളായി മാറട്ടെ. അതിനായി നമ്മടെ ഹൃദയങ്ങളെ പ്രാര്‍ത്ഥനകൊണ്ടും
ദൈവകാരുണ്യംകൊണ്ടം പൂര്‍ണ്ണഫലം നല്‍കാനുതകുന്ന നല്ലനിലമാക്കണമെ എന്ന്‌
പ്രാർത്ഥിച്ചുകൊണ്ട് വചനം ശ്രവിക്കാന്‍ നമ്മെത്തന്നെ ഒരുക്കാം.
ഗാനം
സത്യവചനം നിത്യവചനം മന്നിൽ രക്ഷയേകും തിരുവചനം
സത്യവചനം നിത്യവചനം മന്നിൽ രക്ഷയേകും തിരുവചനം
ഇന്നലെയും ഇന്നും എന്നെന്നും ജീവിക്കുന്ന ദിവ്യവചനം
ഇന്നലെയും ഇന്നും എന്നെന്നും ജീവിക്കുന്ന ദിവ്യവചനം
ഹാലേലൂയ്യ... ഹാലേലൂയ്യ… ഹാലേലൂയ്യ... ഹാലേലൂയ്യ
ഹാലേലൂയ്യ... ഹാലേലൂയ്യ…. ഹാലേലൂയ്യ... ഹാലേലൂയ്യ

യോഹ 6:48-58

48 : ഞാന്‍ ജീവന്റെ അപ്പമാണ്.


49 : നിങ്ങളുടെ പിതാക്കന്‍മാര്‍ മരുഭൂമിയില്‍വച്ചു മന്നാ ഭക്ഷിച്ചു; എങ്കിലും അവര്‍ മരിച്ചു.
50 : ഇതാകട്ടെ, മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്. ഇതു
ഭക്ഷിക്കുന്നവന്‍മരിക്കുകയില്ല.
51 : സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു
ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം
എന്റെ ശരീരമാണ്
52 : ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്റെ ശരീരം നമുക്കു ഭക്ഷണമായിത്തരാന്‍
ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു.
53 : യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ
ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍
ഉണ്ടായിരിക്കുകയില്ല.
മാസാദ്യ വെള്ളി ആരാധനാ (04-08 -2023)
5
54 : എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു
നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.
55 : എന്തെന്നാല്‍, എന്റെ ശരീരംയഥാര്‍ഥ ഭക്ഷണമാണ്. എന്റെ രക്തംയഥാര്‍ഥ പാനീയവുമാണ്.
56 : എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും
ഞാന്‍ അവനിലും വസിക്കുന്നു.
57 : ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ,
എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.
58 : ഇതു സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കന്‍മാര്‍ മന്നാ ഭക്ഷിച്ചു; എങ്കിലും
മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും.

നാമിപ്പോള്‍ ശ്രവിച്ച വചനത്തെക്കുറിച്ച്‌ ദിവ്യകാരുണ്യ നാഥന്റെ സന്നിധിയിൽ ഇരുന്ന് അല്പനേരം


നമുക്ക്‌ധ്യാനിക്കാം.

വിചിന്തനം: ചക്രവർത്തിയായ നെപ്പോളിയന്‍ ഒരിക്കല്‍ തന്റെ സ്നേഹിതന്മാരോട്‌ ചോദിച്ചു


“എന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത സംഭവഃ എന്താണെന്ന്‌പറയാമോ?” സ്നേഹിതര്‍
ഓരോരുത്തർ പറഞ്ഞു; കിരീടധാരണദിനം, യുദ്ധം വിജയിച്ച ദിനം. സാമ്രാജ്യം സ്വന്തമാക്കിയ
അവസരം... ഉത്തരങ്ങൾ ഇങ്ങനെ നീണ്ടുപോയി. പക്ഷേ അവരുടെ പ്രതീക്ഷയ്ക്കും
ഉത്തരങ്ങൾക്കുമപ്പുറം അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ നെപ്പോളിയന്‍ പറഞ്ഞു, എനിക്ക്‌
എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്തതും ഏറ്റവും സന്തോഷപ്രദവുമായ ദിനം ഞാൻ
ആദ്യമായി വി. കുര്‍ബാന സ്വീകരിച്ച ദിനമാണ്‌. അതെ, ക്രിസ്തുവിനെ ലഭിച്ച ദിനത്തെക്കാള്‍
വലിയൊരു ദിനമുണ്ടോ ഈ ഭൂമിയില്‍. ക്രിസ്തുവിന്റെ മുന്‍പിലിരിക്കുന്ന ഈ നിമിഷത്തെക്കാള്‍
അമൂല്യമായ ഏതെങ്കിലും നിമിഷമുണ്ടോ ഈ ഉലകില്‍. നാം നാമായിരിക്കുന്ന ഈ ഇടമാണ്‌
സുന്ദരമായ ഇടം. നാമനുഭവിക്കുന്ന ഈ നിമിഷമാണ്‌ സുന്ദരനിമിഷം. ദൈവമേ, അങ്ങേയ്ക്ക്‌
നന്ദിയും സ്തുതിയും വണക്കവും.

ഈ അപ്പം നിത്യജീവന്റെ അപ്പമാണ്‌. നമ്മെ മരണത്തിന്‌ തള്ളിവിടാതെ മരണത്തിനുശേഷം


മരണമില്ലാത്ത ജീവിതം നല്‍കുന്ന മൃതസഞ്ജീവനിയാണിത്‌. ഈ അപ്പം വലിയ ഒരു ഓര്‍മ്മ
ജനിപ്പിക്കുന്ന അപ്പമാണ്‌. അതെ, രക്ഷയുടെ ചരിത്രത്തെ ഗര്‍ഭംധരിച്ച്‌ രക്ഷാകര ഓര്‍മ്മകള്‍
ജനിപ്പിക്കുന്ന അപ്പം. ഈ അപ്പം ഒരു സാന്നിധ്യമാണ്‌. ഞാന്‍ നിങ്ങളെ ഒരിക്കലും അനാഥരായി
വിടില്ല എന്ന ഉറപ്പ്‌ അന്വര്‍ത്ഥമാക്കുന്ന, എന്നും നമ്മുടെ ഇടയില്‍ സ്രകാരിയിലും ജീവിതത്തിലും
കൂടാരമടിച്ച്‌ വസിക്കുന്ന നിത്യസാന്നിധ്യം. ഈ അപ്പം സഹനത്തിന്റെ അപ്പമാണ്‌.
കാല്‍വരിമലയിലെ വിരിമാറില്‍ കുരിശാകുന്ന തീച്ചൂള മേല്‍ നമുക്കായി സഹനത്തിലൂടെയും
പീഡകളിലൂടെയും ചൂട്ടെടുക്കപ്പെട്ട രക്തത്തിന്റെ മണമുള്ള അപ്പം. ഈ അപ്പം നമുക്കായി
മുറിക്കപ്പെട്ടതും നമുക്കായി വാഴ്ത്തപ്പെട്ടതും നമുക്ക്‌ രക്ഷ നല്‍കാന്‍ വിളമ്പി നൽകപ്പെട്ടതുമായ
അപ്പമാണ്‌. ഈ അപ്പം ഭക്ഷിക്കുന്നവര്‍ നിത്യം ജീവിക്കും.
ഈ അപ്പം യോഗ്യതയുടെ സ്വീകരിക്കാൻ നാം ഒരുക്കപ്പേടേണ്ടതുണ്ട്. കഴുകപ്പെടേണ്ടതുണ്ട് ,
ദിവ്യകാരുണ്യം സ്വീകരിച്ചു അതിന്റെ നിറവിലാണ് നാമിപ്പോൾ. എങ്കിലും വചനം
അനുശാസിക്കുന്നത് ശ്രദ്ദിക്കുക നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം
ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ
പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. തന്‍മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ
അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്റെ
ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. അതിനാല്‍, ഓരോരുത്തരും
ആത്മശോധനചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു
പാനംചെയ്യുകയും ചെയ്യട്ടെ.
എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയും
ചെയ്യുന്നവന്‍ തന്റെ തന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനംചെയ്യുന്നതും.
മാസാദ്യ വെള്ളി ആരാധനാ (04-08 -2023)
6
ഈ വചനം തീർച്ചയായും ഭയം ജനിപ്പിക്കുന്നതാണ് എങ്കിലും അവിടുന്ന് അരുളിച്ചെയ്യുന്നു:
വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും ഞാൻ അവ
മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും
മഹാപാപിയായ കുരിശിലെ കള്ളനോട് ഈശോ പറഞ്ഞു ഇന്ന് നീ എന്നോടുകൂടെ
പറുദീസായിലായിരിക്കും തന്റെ മാംസ രക്തങ്ങൾ പകുത്ത് നൽകുന്നതിന് തൊട്ടുമുമ്പ് ഈശോ
ശിഷ്യരുടെ പാപങ്ങൾ കഴുകി ചുംബിച്ചു അവരെ വിശുദ്ധീകരിച്ചു. കാല് കഴുകുവാൻ മുട്ടുകുത്തി
നിൽക്കുന്ന ഈശോയോട് എല്ലാം തുറന്നുപറയാം. എന്നിൽ പാപമില്ലെന്ന ഭാവം എനിക്കുണ്ട്.
നീതിമാനെന്ന് ചമയാ റുണ്ട്. അങ്ങ് എന്റെ പാദം കഴുകേണ്ടതുണ്ടോ എന്ന് ചിന്തിച്ച നിമിഷങ്ങൾ,
അവിടുന്ന് എന്റെ മുമ്പിൽ കാത്തിരിക്കുന്നു. എന്റെ വേദനയുടെ കഥകൾ കേൾക്കാൻ, എന്നെ
കഴുകുത്തുടച്ച് ഉമ്മ വയ്ക്കാൻ, നമുക്ക് മനസ് തുറന്ന് നമ്മുടെ വേദനകളെല്ലാം തമ്പുരാന്റെ
മുമ്പിൽ പങ്കിടാം. നമുക്ക് പാടി പ്രാർത്ഥിക്കാം.

ഗാനം

ഒരു നിമിഷം എൻ യേശുവിന്റെ മുമ്പിൽ…


ഒന്ന് മനസ്സു തുറന്ന് പങ്കിടാൻ ദാഹം...
കദനമേറുമെൻ കഥ പറയുമ്പോൾ...
കരുണയോടതു മുഴുവൻ കേൾക്കാൻ
നാഥാ, നീ മാത്രം കാത്തിരുന്നിതു വരെയും…
ക്രൂശിൽ നീ ചേർത്തു...
എന്റെ രോഗദുരിതങ്ങളെല്ലാം...(ഒരു നിമിഷം)

കാരിരുമ്പിൻ ആണിയേക്കാൾ കഠോര വേദനയേകി ഞാൻ...


ഏറെ നാളായി പാപം ചെയ്തു
നിനക്ക് മുൾമുടി മെനഞ്ഞു ഞാൻ ക്രൂശിതാ ക്ഷമിക്കൂ..

മറന്നുപോകില്ല നിൻ സ്നേഹം ഞാൻ


മനസ്സ് ഞാനങ്ങിലർപ്പിച്ചിടാം... (ഒരു നിമിഷം...)

പാപമെന്നിൽ ഇല്ലായെന്ന്...
നിരന്തരം ഞാനോർത്തു പോയ്...
നീതിമാനായ് ഞാൻ ചമഞ്ഞ് ചെയ്യേണ്ട
നന്മകൾ മറന്നു പോയ്

യേശുവെ കനിയൂ ...


അകന്നുപോകാതെ എന്നാത്മനെ...
പകരണേയെന്നുമെൻ ജീവനിൽ....(ഒരു നിമിഷം)

നമ്മിൽ നമ്മുടെ കുടുംബങ്ങളില്‍, നമ്മുടെ സൗഹൃദങ്ങളില്‍, നമ്മുടെ പ്രാര്‍ത്ഥനകളില്‍ ദൈവം


ചൊരിഞ്ഞുകൊണ്ടിരിക്കുന്ന നന്മകള്‍ക്ക്‌ നന്ദിപറയാം. ദൈവം നമ്മെ നന്ദിയുള്ളവരായും നന്ദി
പറയുന്നവരായും ജീവിക്കാന്‍ പഠിപ്പിക്കുന്നു, ആവശ്യപ്പെടുന്നു.

10 കുഷ്ഠരോഗികളാണ്‌ സുഖപ്പെട്ടത്‌ എന്നാല്‍ ഒരുവന്‍ മാത്രം മടങ്ങിവന്നു, സൗഖ്യം നല്‍കിയ


നാഥന്‌ നന്ദിപറയാന്‍. അപ്പോള്‍ യേശു ചോദിച്ചു; 10 പേരല്ലേ സൗഖ്യം പ്രാപിച്ചത്‌ ബാക്കി 3 പേര്‍
എവിടെ; അവര്‍ക്ക്‌ വന്ന്‌ ദൈവത്തിന്‌ നന്ദിപറയാന്‍ തോന്നിയില്ലല്ലോ. 19 പേര്‍ക്കു കുഷ്ഠരോഗം
മാറിയെങ്കിലും അതില്‍ 5 പേര്‍ക്ക്‌ തൊലിപ്പുറത്തെ സൗഖ്യമാണുണ്ടായത്‌. മടങ്ങിവന്ന്‌ നന്ദി
പറഞ്ഞവന്‌ ശാരീരികവും മാനസികവും ആത്മീയവു മായ സൗഖ്യം ലഭിച്ചു. അതായത്‌
മാസാദ്യ വെള്ളി ആരാധനാ (04-08 -2023)
7
പൂര്‍ണ്ണസൗഖ്യം. നമുക്കും ദിവൃകാരുണ്യത്തിന്റെ പാദാന്തികത്തിലിരുന്ന്‌ നന്ദി പറയാം. നന്ദി
പറയാന്‍ ഒരായിരം കാര്യങ്ങള്‍ ഉണ്ടായിട്ടും നന്ദി പറയാന്‍ നാം മറക്കുന്നു. കരയാന്‍ കാരണങ്ങള്‍
പലതുണ്ടായിട്ടും നാം കരയാന്‍ മറന്നുപോകുന്നു. കൃതജ്ഞതയുടെ നന വാര്‍ന്ന നയനങ്ങളോടെ
നമുക്ക്‌ദൈവം നല്‍കിയ എല്ലാ നന്മ കള്‍ക്കും നന്ദിപറഞ്ഞാലപിക്കാം.

ഗാനം
നന്ദിയോടെ ഞാൻ സ്തുതി പാടിടും എൻറെ യേശുനാഥാ
എനിക്കായി നീ ചെയ്തൊരോ നന്മയ്ക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാൻ

ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം, നമുക്ക്‌ മുന്‍പിലിരിക്കുന്ന ഈ കുഞ്ഞു അപ്പത്തില്‍


മുറിപ്പെട്ട, ദാഹിക്കുന്ന, കരം നീട്ടിയ കരുണയുള്ള ക്രിസ്തുവുണ്ടെന്നുള്ളതാണ്.. ഈ ക്രിസ്തു
നമ്മെ സ്നേഹിക്കുന്ന ദൈവമാണ്‌. ആ ദൈവത്തിന്റെ മുന്‍പില്‍ നമുക്ക്‌ നമ്മുടെ അര്‍ത്ഥനകളും
അപേക്ഷകളും സമര്‍പ്പിക്കാം. നന്മകള്‍ ചെയ്യാന്‍, വിശ്വാസം മുറുകെ പിടിക്കാന്‍,
ദൈവത്തില്‍നിന്നും ഒരിക്കലും അകലാതിരിക്കാന്‍, പ്രാര്‍ത്ഥന കൈവിടാതിരിക്കാന്‍,
കുടുംബത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കാന്‍, മാതാപിതാക്കളെ സ്നേഹിക്കാന്‍, കരുതാന്‍, സംരക്ഷിച്ച്‌
സന്തോഷിപ്പിക്കാന്‍, അറിഞ്ഞുകൊണ്ട്‌ തെറ്റുകള്‍ ചെയ്യാതിരിക്കാന്‍, അറിയാതെ പിഴകളിൽ
വീണുപോകാതിരിക്കാന്‍, സ്നേഹിക്കാന്‍, ക്ഷമിക്കാന്‍, ശാന്തമായ വാക്കുപയോഗിക്കാന്‍.
ആരെയും നോവിക്കാതിരിക്കാന്‍, നന്മകള്‍ ചെയ്യാന്‍, മൂല്യങ്ങളെ മുറുകെപിടിക്കാന്‍,
സദ്സ്വഭാവത്തില്‍ വേരുറയ്ക്കാന്‍, പുണ്യങ്ങളില്‍ ഉപേക്ഷവരുത്താതിരിക്കാന്‍, കൃപയില്‍
ആയിരിക്കാന്‍, പരാജയങ്ങളില്‍ തളരാതിരിക്കാന്‍, ദുഃഖങ്ങളില്‍ വീണുപോകാതിരിക്കാന്‍,
നിരാശയിൽ വഴുതി വീഴാതിരിക്കാന്‍...

നമ്മുടെ എല്ലാ അപേക്ഷകളും യാചനകളും വിശ്വാസത്തോടും പ്രത്യാശയോടുംകൂടെ


ദിവൃകാരുണ്യസന്നിധിയില്‍ നിശബ്ദമായി സമര്‍പ്പിക്കാം.

പ്രിയമുള്ളവരേ, ശൈശവത്തില്‍ മനസ്സ്‌ നോവുമ്പോള്‍ നാം അമ്മയുടെ മടിയില്‍


കയറിയിരിക്കുമായിരുന്നു. അപ്പോൾ ആശ്വാസമാകും. എല്ലാ നൊമ്പരവും മറക്കും. എന്നാൽ
കുഞ്ഞിളം പ്രായം നഷ്ടപ്പെട്ട നമുക്ക്‌ ഇന്ന്‌ കരയാനും പരിഭ്രമം പറയാനും ആശ്വാസം
തേടാനുമുള്ള ഏക ഇടം പരിശുദ്ധ കുര്‍ബാനയല്ലാതെ മറ്റെവിടെയാണ്‌. നമുക്ക്‌ ഈശോയെ
നോക്കി ഭാരങ്ങള്‍ ഇറക്കിവയ്ക്കാം. മനസ്സിൽ ആശ്വാസം അനുഭവിക്കാം. അവന്‍
മുറിവേറ്റവനെങ്കിലും നമ്മുടെ മുറിവുണക്കിയവനാണ്‌. അവന്‍ അപമാനമേറ്റുവെങ്കിലും നമ്മെ
അപമാനത്തിൽനിന്നും കരകയറ്റിയവനാണ്‌. അവന്‍ മരിച്ചവനെങ്കിലും നമ്മെ മരണ ത്തില്‍നിന്നും
രക്ഷിച്ചവനാണ്‌.

ഗുരു ശിഷ്യനോട്‌ ചോദിച്ചു; തണല്‍ എന്താണ്‌? ശിഷ്യന്‍ പല ഉത്തരങ്ങളും നല്‍കി. അവസാനം


ഗുരു പറഞ്ഞു, മരം കൊണ്ട വെയിലാണ് തണൽ ശിഷ്യന്‍ നിശബ്ദനായിപ്പോയി ദൈവമേ നന്ദി ,
കരയാതെ വയ്യ, ഞാനീ അനുഭവിക്കുന്ന ദിവ്യകാരുണ്യ തണല്‍ കാൽവരിയിൽ യേശു
അനുഭവിക്കുന്ന വെയിലാണല്ലോ. സമാപനാശീര്‍വാദത്തിനായി നമുക്ക്‌ശിരസ്സു നമിക്കാം.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും


ഉണ്ടായിരിക്കട്ടെ (3 )

You might also like