You are on page 1of 14

വെളിച്ചം തേടുന്ന ജീവിതങ്ങൾ (ജീവന്മാർ)

ഹൃദയത്തിന്റെ സംഗീതം കേൾക്കാനും


അതിന�ൊത്ത് ചുവടുവെക്കാനും പ്രേരണ നൽകുന്ന
നിർമലമായ ഒരു മാനസികാവസ്ഥയാണ്
സ്വാത��ം.

മനുഷ്യ മനസ്സുകളിൽ സ്വാത��ത്തിനു


തടസ്സമായി നിൽക്കുന്ന കെട്ടുപാടുകൾ പലതാണ്.
ബന്ധനങ്ങളായി മാറുന്ന ബന്ധങ്ങൾ, വാസ്തവമ�ോ
കല്പിതമ�ോ ആയ ഇല്ലായ്മകൾ, മാനസികമായി
തടവറകൾ തീർക്കുന്ന വിശ്വാസങ്ങളും ചിന്തകളും,
അങ്ങനെ പരിമിതികളുടെ ഒരു നീണ്ട പട്ടികതന്നെ
തയ്യാറാക്കാം.

അത്തരം തടസ്സങ്ങളെ തരണം ചെയ്യുവാൻ നല്ല


സുഹൃദ്ബന്ധങ്ങൾ ക�ൊണ്ട് സാധിക്കും. പരസ്പരം
താങ്ങായും, കരുതലായും ജീവിത യാത്രയില�ൊപ്പം
നിൽക്കുന്ന സൗഹൃദങ്ങൾ സുകൃതം തന്നെയാണ്.

സ്വാത��ത്തിന്റെ വിഹായസ്സിൽ നിന്ന്


‘ബന്ധുരകാഞ്ചന’ കൂട്ടിലേക്ക്‌ സ്വയം
ബന്ധിതമാകാനും. ഏതുവലിയ തിരക്കിലും
സ്വാത��ത്തിന്റെ മുഹൂർത്തങ്ങൾ
കണ്ടെടുക്കുവാനും സാധിക്കും എന്നത് മനുഷ്യന്റെ
സവിശേഷതയാണ് .
നല്ല സുഹൃത്തുക്കളുടെ സാന്നിദ്ധ്യം യാത്രകളെ
കൂടുതൽ എളുപ്പവും സുരക്ഷിതവും അത�ോട�ൊപ്പം
തന്നെ ഉല്ലാസപൂർണ്ണവുമാക്കും. കാലം
പഴകുന്നത�ോട�ൊപ്പം ഗുണമേന്മ കൂടുന്ന
വീഞ്ഞുപ�ോലെയാണ് സുഹൃദ്ബന്ധങ്ങളുടെ
സ്വഭാവം.

സന്തോഷം, അഭിമാനം, കൃതജ്ഞത !


പുറമെയുള്ള യാത്രകളേക്കാൾ
സാർത്ഥകമാണ് ഉള്ളിലേക്കുള്ള യാത്രകൾ
എന്നുവിശ്വസിക്കുന്നവർക്ക് ഏറ്റവും
അനുയ�ോജ്യമായ ലക്ഷ്യസ്ഥാനമാണ്
കുടജാദ്രി. പറഞ്ഞറിയിക്കാനാകാത്ത ഒരു
ആത്മീയ സുഗന്ധം ഈ മലമേടുകളിൽ
എക്കാലത്തും ഉണ്ട്.

ഏപ്പോഴും അതി ശക്തമായ കാറ്റ്


വീശിയടിക്കുന്നതുക�ൊണ്ട് ഈ കുന്നുകളുടെ
മുകൾഭാഗം അധികവും ചെടികള�ോ വലിയ
ജീവികള�ോ ഇല്ലാതെ പുല്മേടുകളായി
നിലക�ൊള്ളുന്നു. വിശാലമായ കാഴ്ച്ചപ്പാടും,
കാറ്റിന്റെയും, ചീവിടുകളുടെയും, പിന്നെ
തിരിച്ചറിയാനാകാത്തതുമായ ഒട്ടനവധി
ശബ്ദങ്ങളും, തണുത്ത വായുവും എല്ലാം
ചേർന്ന് അവിടെനിന്നാൽ ലഭിക്കുന്നത്
അഭൂതപൂർവമായ ഒരു അനുഭൂതിയാണ്.

നിബിഢവനങ്ങളാൽ
ചുറ്റപ്പെട്ടുകിടക്കുന്നതുക�ൊണ്ടു താഴെ
നിന്നുന�ോക്കിയാൽ ഈ ഉച്ചസ്ഥാനം
കാണാൻ സാധിക്കുകയില്ല. ആത്മീയ
അനുഭൂതികളും ഇതുപ�ോലെ തന്നെയാണ്
ഭൗതികതയുടെ നിബിഢവങ്ങൾ താണ്ടിയാൽ
മാത്രമേ ആത്മീയമായ ചില അനുഭൂതികൾ
അറിയാൻ കഴിയൂ.
ഭൗതിക വനങ്ങൾ അതി വശ്യമാണ് കാട്ടുപൂക്കളുടെ
രൂപഭംഗിയും, സുഗന്ധവും, കാട്ടുച�ോലയുടെ
സംഗീതവും, കുളിർമയും കാട്ടുതേനിന്റെ മാധുര്യവും,
എല്ലാം ചേർന്ന് ലഹരി പിടിപ്പിക്കുന്നതാണീ വന്യത
ഇതിനപ്പുറത്തേക്കുള്ള ഒരു ല�ോകത്തെ കുറിച്ച്
ചിന്തിക്കുന്നതുപ�ോലും അബദ്ധമാണ് എന്ന ധാരണ
മനസ്സ് സൃഷ് ടിക്കുന്നു .

ഇതിനുമപ്പുറം ഇതിലും മന�ോഹരമായ ഒരു


ല�ോകം ഉണ്ട് എന്നുപറഞ്ഞുതരാൻ ഗുരുമാനസം
ഒപ്പമുണ്ടാവണം. ഇരുൾ നിറഞ്ഞ ഈ
കാട്ടിനപ്പുറത്തേക്കു കൈപിടിച്ചുനടത്താൻ-
ഈ വഴിത്താരകൾ പലവട്ടം താണ്ടിയ ഗുരു
പ്രകാശം കൂടെ വേണം. മനുഷ്യജീവിതത്തിന്റെ
ഗുണമേന്മ കൂട്ടുവാൻ ആത്മീയമായ
ഉൾക്കാഴ്ചകൾ അവശ്യമാണ് എന്ന് പറഞ്ഞു
തരാൻ, ആത്മീയജീവിതത്തിലേക്ക് ഒരിക്കൽ
കടന്നുപ�ോയാൽ പിന്നെ ഭൗതിക ജീവിതം
സാദ്ധ്യമല്ല എന്ന മിഥ്യാധാരണ തിരുത്തി
ത്തരാൻ, ആത്മീയത എന്നാൽ പരിപൂർണമായ
നിഷ്ക്രിയതയാണ് എന്ന ജഡിലസങ്കല്പം
തകർത്തെറിയാൻ ഗുരുവിന്റെ സാന്നിദ്ധ്യം
ഉണ്ടാകണം. ഗുരു എന്നത് ഒരു വ്യക്തിയല്ല എന്നും,
കരുണാർദ്രസ്നേഹം നിറഞ്ഞ ഒരു പരിപാവന
സങ്കല്പമാണ് എന്നും, അത് എന്റെയുള്ളിലും പുറത്തും
നിറഞ്ഞു നിൽക്കുന്നു എന്ന തിരിച്ചറിവ് എന്നിലേക്ക്‌
പകർന്നുതരാനും ഒരു ഗുരു വേണം.

അങ്ങനെയുള്ള ഒരു ഗുരു പണ്ട് തന്റെ


ആത്മസാക്ഷാത്കാരം നേടിയ ഇടം എന്ന്
വിശ്വസിക്കുന്ന ‘സർവജ്ഞപീഠം’ ഈ കുടജാദ്രി
മലയിലാണ്. അവിടെ നിൽക്കുമ്പോൾ ശരീരവും
മനസ്സും ശാന്തമാകുന്നതും മനസ്സിൽ ആനന്ദം
നിറയുന്നതും അനുഭവിച്ചു തന്നെ അറിയേണ്ടതാണ്.
ഭൂമിയും ആകാശവും അതിനെ വേർതിരിക്കുന്ന
ഒരു തലവും, ശരീരവും മനസും അവയെ
വേർതിരിക്കുന്ന ഒരു തലവും യാഥാർത്ഥ്യമാണ്
എന്നുത�ോന്നിപ്പിക്കുന്ന ഒരു രംഗം.

ഓര�ോ മനുഷ്യനിലും വെളിച്ചം തേടുന്ന ഒരു


ജീവഭാവം ഉണ്ട്. അത് എത്രമാത്രം തെളിയുന്നുവ�ോ
മനസ്സ് അത്രമാത്രം ആനന്ദം അനുഭവിക്കാൻ
തുടങ്ങുന്നു.
ചന്ദ്രനും മനസും തമ്മിലെന്തു ബന്ധം?
വർണ്ണ സങ്കലനത്തിന്റെ ദൃശ്യചാരുത - ഇതിനെയാണ�ോ ശങ്കരൻ മായ എന്ന് വിളിച്ചത്?
“വികസനം അത് മനുഷ്യമനസ്സിന്നതിരിൽ
നിന്നുതുടങ്ങണം” - മനസ്സു വിശാലമാക്കാൻ
ആണ്ടില�ൊരിക്കലെങ്കിലും വലിയ ക്യാൻവാസിൽ
ചിത്രമെഴുതണം.
ഉദയ സൂര്യന്റെ മായാജാലം - പത്തു നിമിഷങ്ങൾ
ഒരേ ഭൂമികയിൽ വരുത്തിയ വ്യത്യാസങ്ങൾ.
ശിവരൂപം ശിവശക്തി രൂപമായി മാറുന്നുവ�ോ?
(ചിത്രത്തിലെ മനുഷ്യ രൂപങ്ങൾ കാണുക)
“സൂര്യാംശുവ�ോര�ോ വയൽപ്പൂവിലും
വൈര്യം പതിക്കുന്നുവ�ോ?”
ഓർമ്മപ്പാളികൾ - ഈ കല്ലിനുമുണ്ടൊരു കഥ
പറയാൻ
അഹല്യാമ�ോക്ഷം
വെള്ളമ�ൊഴുകുന്ന ചാലുകൾ പ�ോലെയാണ് ചില
ശീലങ്ങൾ - അവ ജീവിതത്തെ ഒരു ദിശയിൽ
മാത്രം ഒഴുകുവാൻ പ്രേരിപ്പിക്കുന്നു. കൂടുതൽ
പരന്നൊഴുകാനും യാന്ത്രികതയുടെ ചാലുകളിൽ
നിന്നും മ�ോചനം നേടുവാനും മാനസികവും
ആത്മീയവുമായ വളർച്ച സഹായിക്കട്ടെ!

നന്ദി
രൺജിത്. എം. ആർ

You might also like