You are on page 1of 5

സഹജ യോഗ ഇന്നത്തെ

മഹായോഗ
◦ പരമ പൂജനീയ ശ്രീ മാതാജി നിർമ്മല ദേവിയാൽ സമസ്ത
മാനവരാശിയുടെയും മോചനത്തിനായും ക്ഷേമത്തിനായും ഉപദേശിക്കപ്പെട്ട
സഹജയോഗയിലൂടെ, അവനവൻറെ യാഥാർത്ഥ്യം
സാക്ഷാത്കരിക്കുവാനും, നിത്യശാന്തിയും, സച്ചിദാനന്ദവും, നിത്യസുഖവും,
പൂർണ്ണതയും അവനവൻറെ ഉള്ളിൽ ആസ്വദിക്കുവാനും സാധിക്കുന്നു
◦ സഹജയോഗയിലൂടെ, സർവ്വവ്യാപ്തമായ ഈശ്വരചൈതന്യത്തെ തിരിച്ചറിയാനും,
അനുഭവിക്കാനും അത് നൽകുന്ന സുഖവും, ശാന്തിയും,സമാധാനവും, സന്തോഷവും,
തൃപ്തിയും നിരന്തരം ആസ്വദിക്കാനും കഴിയുന്നു. ഈശ്വരകൃപ അനുനിമിഷം ജീവിതത്തിൽ
അനുഭവമാകുന്നു.
സഹജ യോഗ
പരമ പൂജനീയ ശ്രീ മാതാജിയുടെ
ഉപദേശങ്ങൾ

◦ വരൂ കുഞ്ഞേ, എൻ്റെ മടിയിലിരിക്കൂ, ആധ്യാത്മിക ഗ്രന്ധങ്ങൾ വാഗ്ദാനം


ചെയ്യുന്ന പരമോന്നത പദം ഞാൻ നൽകാം
◦ നിങ്ങളുടെ സ്രഷ്ടാവുമായി കൂടിച്ചേരാതെ നിങ്ങളുടെ ജീവിതത്തിൻറെ അർത്ഥം
നിങ്ങൾക്ക് അറിയാൻ കഴിയില്ല

◦ നിങ്ങൾ നിങ്ങളുടെ ആത്മാവിനെ അറിയണം... നിങ്ങളുടെ ആത്മാവിനെ


അറിയാതെ സത്യത്തെ അറിയാൻ സാധ്യമല്ല
◦ നിങ്ങൾ ശരീരമോ മനസ്സോ അല്ല, നിങ്ങൾ ആത്മാവാകുന്നു.
◦ ഇതാണ് പരമമായ സത്യം

◦ ആത്മസാക്ഷാത്കാരമാണ് യാഥാത്ഥ്യത്തിന്റെ പ്രഥമ ദർശനം

◦ ദിവ്യത എന്നത് പരിഷ്കാരമോ സമ്പ്രദായമോ അല്ല , അത് നിങ്ങളുടെ സത്തയുടെ


യഥാർത്ഥമായ ആവശ്യമാണ് . നിങ്ങൾ ദിവ്യത തന്നെ ആയിത്തീരണം
സഹജയോഗയിലൂടെ, നമ്മുടെ
ഉള്ളിലുള്ള ദിവ്യശക്തിയെ
ഉണർത്താം

◦ സഹജയോഗയിലൂടെ, സർവ്വേശ്വരനാൽ
നമ്മുടെയുള്ളിൽത്തന്നെ നിക്ഷേപിക്കപ്പെട്ട ശ്രീ കുണ്ഡലീനി എന്ന
ദിവ്യശക്തിയെ ഉണർത്താനും, അതുവഴി നമ്മുടെയുള്ളിൽ തന്നെയുള്ള ദിവ്യമായ
അനുഭവങ്ങളെ യാഥാർത്ഥ്യന്റെ തലത്തിൽ ആസ്വദിക്കാനും, ആത്മനിർവൃതി
കൈവരിക്കാനും കഴിയുന്നു
◦ സഹജയോഗയിലൂടെ, താൻ ശരീരമോ മനസ്സോ ബുദ്ധിയോ അഹങ്കാരമോ അല്ല,
നിത്യശുദ്ധമായ ആത്മാവാകുന്നു എന്ന് അനുഭവത്തിലൂടെ
സാക്ഷാത്കരിക്കാനാവുന്നു
◦ സഹജയോഗയിലൂടെ, പ്രയത്നരഹിതവും ചിന്താരഹിതവുമായ ശുദ്ധധ്യാനം
ആസ്വദിക്കാൻ കഴിയുന്നു
◦ സഹജ യോഗയിലൂടെ, ദൈവം എന്ന യാഥാർത്ഥ്യത്തെ കേവലം ഒരു
സങ്കല്പത്തിലോ വിശ്വാസത്തിലോ ഒതുക്കാതെ, അപരിമിതമായ
സാക്ഷാത്കാരത്തിന്റെ തലത്തിൽ ആരാധിക്കാനും അതിലൂടെ ദൈവകൃപ
നിരന്തരമായി ആസ്വദിക്കാനും കഴിയുന്നു
സഹജ യോഗ -
പ്രയോജനങ്ങൾ
◦ ശാരീരികവും, മാനസികവും, ബൗദ്ധികവും,വൈകാരികവും,
ആധ്യാത്മികവുമായ തലങ്ങളിൽ സന്തുലനം കൈവരിക്കുക വഴി
ഈ തലങ്ങളിലുള്ള പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാം
◦ നമ്മുടെ അസ്ഥിത്വത്തിന്റെ സൂക്ഷ്മമായ ആധാരത്തിൻ്റെ
തലത്തിൽ പ്രവർത്തിക്കുന്നത് കൊണ്ട്, വൈദ്യശാസ്ത്രങ്ങൾക്കു
പോലും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു
◦ ശാരീരികമായ പ്രയാസങ്ങളിൽ നിന്നും, ആശയക്കുഴപ്പങ്ങൾ,
ഭയം, ആശങ്ക, കോപം , കുറ്റബോധം, ആത്മവിശ്വാസക്കുറവ്,
ക്ഷമിക്കാനുള്ള കഴിവില്ലായ്മ മുതലായ മാനസിക പ്രശ്നങ്ങളിൽ
നിന്ന് മോചനം നേടാൻ കഴിയുന്നു
◦ മദ്യപാനം, പുകവലി മുതലയെ ദുഃശീലങ്ങളിൽനിന്നും മോചനം
നേടാൻ കഴിയുന്നു
◦ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും
സാമൂഹികജീവിതത്തിലും ഐക്യം, സഹിഷ്ണുത, സ്നേഹം, കാരുണ്യം
അനുകമ്പ എന്നിവ പ്രകടമായി ആസ്വദിക്കാൻ കഴിയുന്നു

◦ ജീവിതത്തിൽ ലാഘവത്വവും, വ്യക്തമായ ദിശാബോധവും,


നിർമ്മലത്വവും, ശാന്തിയും ഈശ്വരാനുഗ്രഹമായി ആസ്വദിക്കാൻ
കഴിയുന്നു
സഹജയോഗ
ലോകമെമ്പാടും, സർവ്വർക്കും
പ്രയോജനം നൽകുന്നു

◦ വിശ്വനിർമ്മല ധർമ്മം എന്ന് കൂടി അറിയപ്പെടുന്ന സഹജ യോഗ,


ലോകത്തെമ്പാടും, 150 ൽ പരം രാജ്യങ്ങളിലുള്ള നാനാജാതിമതസ്തർ
ആസ്വദിക്കുന്നു. ദൈവം എന്നത് ഏക സത്യമാണ് എന്ന പരമാർത്ഥത്തിൽ
അധിഷ്ഠിതമായി, ജാതി, മതം, ലിംഗം , പ്രായം എന്നീ ഭേദഭാവങ്ങളൊന്നുമില്ലാതെ
സർവ്വർക്കും അനുഷ്ഠിക്കാവുന്ന യോഗയാണ് സഹജയോഗ

◦ ഇന്ത്യയിൽ , കർണ്ണാടകം , തമിഴ്‌നാട് എന്നീ സംസ്ഥന ഭരണകൂടങ്ങൾ


സംസ്ഥാനത്തിലുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും സഹജയോഗ
പരീശിലിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.

◦ ഇന്ത്യയിലുള്ള എഞ്ചിനീയറിംഗ് കോളേജുകളെ നിയന്ത്രിക്കുന്ന എ ഐ സി ടി ഇ ,


കോളേജുകളിൽ സഹജയോഗ പരീശിലിക്കാൻ അനുവാദം നൽകിയിട്ടുണ്ട്
◦ ലോകത്തെമ്പാടുമുള്ള ഗവേഷണ സ്ഥാപനങ്ങൾ സഹജയോഗയെക്കുറിച്ചു
ഗവേഷണങ്ങൾ നടത്തി അതിൻ്റെ ഫലവത്തായ ഗുണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

You might also like