You are on page 1of 101

വിജ്ഞാന ഭൈരവ തന്ത്ര

ആമുഖം

കാശ്മീര ശൈവ സമ്പ്രദായത്തിലെ വളരെ പ്രധാനപ്പെട്ട ഗ്രന്ഥമാണ് വിജ്ഞാന ഭൈരവ


തന്ത്രം. ഈശ്വരനായി ഉയരാനുള്ള 112 ധാരണകൾ ആണ് ഈ ഗ്രന്ഥം ചർച്ച
ചെയ്യുന്നത്. ഓരോ ധാരണയും വളരെ പ്രധാനപെട്ടതാണ്. വ്യകതികളുടെ
മാനസികം ആധ്യാത്മികം ആയ തലങ്ങൾ അനുസരിച്ചു 112 ധാരണകളിൽ ഏതെങ്കിലും
ഒന്നിൽ സിദ്ധി ലഭിക്കുന്നതാണ്. വളരെയധികം ശ്രദ്ധ 'ബോധത്തിന്' നൽകിയിരിക്കുന്ന
ഒരു തന്ത്ര വിദ്യയാണ് വിജ്ഞാന ഭൈരവത്തിന്റേതു.
ഭാരതത്തിൽ ഏതറിവും ശിവൻ പാർവതിക്ക് ഉപദേശിച്ചു എന്നാണ്. ഉയർന്ന ബോധമാണ്
ശിവൻ, ജ്ഞാന തൃഷ്ണയുള്ള മനസാണ് പാർവതി. വിജ്ഞാന ഭൈരവവും അങ്ങനെ
തന്നെ ഉപദേശിക്കപ്പെട്ടതാണ്. കാശ്മീര ശൈവ സമ്പ്രദായത്തിൽ എല്ലായിടത്തും
ഒരുപാട് തവണ പരാമർശിച്ചിട്ടുള്ള ഗ്രന്ഥമാണ് വിജ്ഞാന ഭൈരവ തന്ത്രം.

രുദ്രയാമള തന്ത്രത്തിന്റെ ഒരു ഭാഗമാണ് വിജ്ഞാന ഭൈരവ തന്ത്രം. സ്വയം


പരാസംവിത് ബോധം ഉണരാൻ എന്താണ് മാർഗ്ഗം എന്ന പാർവതിയുടെ ചോദ്യങ്ങൾക്കു
ശിവൻ നല്കുന്ന ഉത്തരമാണ് 112 ധാരണകളിലൂടെ സ്വയം തിരിച്ചറിയാൻ
സഹായിക്കുന്ന വിജ്ഞാന ഭൈരവ തന്ത്രം.

1918 ൽ കശ്മീർ സീരീസ് ടെക്സ്റ്റ് വിഭാഗത്തിൽ ആണ് ആദ്യമായി വിജ്ഞാന ഭൈരവ


തന്ത്രം പൊതുജനങ്ങൾക്ക് ലഭിക്കുന്നത്. ക്ഷേമരാജനും ശിവോപാധ്യയും ചേർന്ന്
എഴുതിയ വ്യാഖ്യാനവും ആനന്ദ ഭട്ടൻ എഴുതിയ കൗമുദി വ്യാഖ്യാനവും രണ്ടു
വാള്യങ്ങളായി ആണ് കശ്മീർ സീരീസ് ടെക്സ്റ്റ് വിഭാഗത്തിൽ പ്രസിദ്ധീകരിച്ചത്.

രഹസ്യങ്ങളുടെ പുസ്തകം എന്ന പേരിൽ ഓഷോ വളരെ വിപുലമായ ഒരു


വ്യാഖ്യാനവും വിജ്ഞാന ഭൈരവത്തിനു എഴുതിയിട്ടുണ്ട്.

വിജ്ഞാന ഭൈരവ തന്ത്രം ത്രിക ദർശനത്തിലെ എല്ലാ പണ്ഡിതന്മാരും ഒരുപോലെ


മാനിച്ച ഗ്രന്ഥമാണ്. മഹായോഗി അഭിനവഗുപ്തൻ വിജ്ഞാനഭൈരവത്തെ
'ശിവവിജ്ഞാനോപനിഷദ്'‌ എന്നാണ് വിളിച്ചത്. തന്ത്രാ ലോകത്തിലും, പരാതൃശിഖാ
വിവരണത്തിലും എല്ലാം ഒരുപാടിടത്ത് അഭിനവഗുപ്തൻ വിജ്ഞാന ഭൈരവത്തിൽ നിന്ന്
സൂത്രങ്ങൾ ഉദ്ധരിക്കുന്നുണ്ട്.

പേര് സൂചിപ്പിക്കുന്ന പോലെ വിജ്ഞാന ഭൈരവം ഭൈരവാഗമങ്ങളിൽ പെട്ടതാണ്.


മാലിനി വിജയം, പരാത്രിശിഖാ തുടങ്ങിയ ഗ്രന്ഥങ്ങളെ പോലെ ത്രിക ദർശനത്തിൽ
വളരെ പ്രധാനപെട്ടതാണ് വിജ്ഞാന ഭൈരവം.

വിജ്ഞാന ഭൈരവം എന്ന പേര് ഭൈരവം എന്ന പരമബോധത്തെ അറിയാനുള്ള


വിജ്ഞാനം എന്ന അർത്ഥത്തിൽ ആണ്. അനുഭവ ജ്ഞാനം ആണ് വിജ്ഞാന ഭൈരവം
അല്ലാതെ യുക്തിപരമായി ചിന്തിച്ചു കൂട്ടുന്ന അറിവല്ല.

എന്താണ് ഭൈരവം?

ഭൈരവം എന്ന് കാശ്മീര ശൈവത്തിൽ വിളിക്കുന്നത് ശുദ്ധചൈതന്യത്തിനെയാണ്,


ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിൽ കാണുന്ന പുരാണ പ്രസിദ്ധങ്ങളായ
കഥാപാത്രങ്ങളുമായി അതിനു യാതൊരു ബന്ധവുമില്ല.
ഭൈരവ ശബ്ദത്തിനു വിജ്ഞാന ഭൈരവം കൊടുക്കുന്ന വ്യഖ്യാനം നോക്കു

ഭയാ സർവം രവയതി സർവദോ വ്യാപകോഖിലെ


ഇതി ഭൈരവ ശബ്‌ദസ്യ സന്തതോചാരണാചിവ

ഭയപെടുത്തി കൊണ്ട് സർവ ലോകത്തെയും പ്രകാശിപ്പിക്കുകയും ലോകം മുഴുവൻ


നിറഞ്ഞു നിൽക്കുകയും ചെയ്യുന്നതാണ് ഭൈരവം. ഭൈരവം എന്ന്
അറിഞ്ഞുച്ചരിക്കുന്ന ഒരാൾ സ്വയം ശിവനായി തീരുന്നതാണ്.

ഭൈരവത്തിലെ ആദ്യ ശബ്ദം ഭൈ, ഭയം എന്നും ഭാസം (പ്രകാശം) എന്നും അർഥം
എടുക്കാം രണ്ടും ഭൈരവന്റെ അടിസ്ഥാന സ്വഭാവം തന്നെ. രണ്ടാമത്തെ ശബ്‍ദം വം
എന്നത് വ്യാപിച്ചിരിക്കുന്നു എന്ന അർത്ഥത്തിൽ ആണ് ഉപയോഗിച്ചിരിക്കുന്നത്.

ആഗമം ഉള്ളിൽ തെളിഞ്ഞു വരുന്ന അറിവിന്റെ പ്രവാഹമാണ്. ശ്രീനാരായണ ഗുരു


ആത്മോപദേശ ശതകത്തിൽ പാടുന്നത് നോക്കൂ

അറിവിലുമേറിയറിഞ്ഞീടുന്നവൻ തന്നു-
രുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമടക്കി
തെരു തെരെ വീണു വണങ്ങിയോതിടേണം

ഉള്ളറിവിന്റെ അക്ഷയഖനിയാണ് വിജ്ഞാന ഭൈരവം നമ്മുക്കായി തുറക്കുന്നത്.

ആഗമങ്ങൾ എങ്ങിനെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ശൈവാഗമങ്ങൾക്കു പ്രധാനമായും നാല് ഭാഗങ്ങൾ ഉണ്ട്. ക്രിയാ പ്രധാനമായ


ക്രിയാപാദം, നിത്യ അനുഷ്ഠാനങ്ങൾ സംബന്ധിച്ച ചര്യാ പാദം വിദ്യാ പ്രധാനമായ
വിദ്യാ പാദം അഥവാ ജ്ഞാന പാദം, യോഗ സംബന്ധിയായ യോഗ പാദം.

വിജ്ഞാന ഭൈരവം യോഗ സംബന്ധിയാണ് അനുഭൂതിയാണ് ലക്‌ഷ്യം. ലഭിക്കുന്ന


അനുഭൂതികളുടെ ദാർശനിക പശ്ചാത്തലം മനസ്സിലാക്കണമെങ്കിൽ ത്രിക ദർശനത്തെ
നന്നായി ഉൾക്കൊള്ളേണ്ടതായുണ്ട്.

ശിവ ശക്തികൾ സമ്മേളിച്ചതിന്റെ ഫലമായി ഉണ്ടായ പ്രപഞ്ചത്തെ കുറിച്ചുള്ള അറിവ്


ത്രിക ഭേദവും രുദ്രയാമള തന്ത്രവുമായി കേട്ട ശക്തി വീണ്ടും ഭൈരവന്റെ യഥാർത്ഥ
ഭാവം എന്താണ് എന്ന് ചോദിക്കുന്നു. എല്ലാ അറിവുകളുടെയും ഒടുവിൽ എത്തുന്ന
അറിവാണ് ത്രിക ദർശനം. ക്ഷേമരാജൻ പറയുന്നു, വേദത്തിലും വലിയ അറിവാണ്
ശൈവം, ശൈവത്തിലും വലുത് വാമം വാമത്തിലും വലുത് ദക്ഷിണം ദക്ഷിണത്തിലും
വലുത് കൗളം, കൗളത്തിനും അപ്പുറത്താണ് ത്രിക!

ത്രിക ദർശനം മൂന്നു കാര്യങ്ങളെ സംബന്ധിച്ചുള്ളതാണ് ശിവൻ , ശക്തി, നരൻ


(സൃഷ്ടി) എങ്ങനെയാണു സൃഷ്ടി സ്രഷ്ടാവിലേക്കു സൃഷ്ടിക്കുള്ള സാമഗ്രിയിലൂടെ
ബന്ധപ്പെട്ടിരിക്കുന്നത് എന്നതാണ് ത്രിക ദർശനത്തിന്റെ പ്രമേയം. ഗുരു ദൈവ
ദശകത്തിൽ പാടുന്നത് ത്രിക ദർശന സൂചനയുൾക്കൊണ്ടാണ്.

നീയല്ലോ സൃഷ്ടിയും സൃഷ്ടാ-


വായതും സൃഷ്ടി ജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും
ഇതേ ശിവൻ, ശക്തി, നര തന്നെയാണ് പര, അപര, പരാത്പര എന്നും പശു, പാശം, പതി
എന്നും പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നും ബ്രഹ്മ വിഷ്ണു, ശിവൻ എന്നും അ ഉ മ്
(ഓം) എന്നുമൊക്കെ പ്രസിദ്ധമായിരിക്കുന്നത്. ത്രിക ദർശനം പറയുന്ന ശിവൻ ശുദ്ധ
ചൈതന്യമായ പ്രകാശം ആണ് ശക്തി ആ പ്രകാശത്തെ വിമർശിക്കുന്ന
(പ്രതിഫലിക്കുന്ന) വിമർശം (കണ്ണാടി ) ആണ്. അങ്ങനെ പ്രകാശവും വിമർശവും
ചേർന്നാണ് പ്രപഞ്ചം ഉണ്ടായതു. ത്രിക ദർശനം പാശ്ചാത്യ ചിന്തയിലെ
ഇമ്മാനുവേൽ കാന്റിന്റെ ദർശനത്തിലും മുൻപന്തിയിൽ നിൽക്കുന്ന ദർശനമാണ് എന്ന്
തത്വ ചിന്തകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കണ്ണാടിയിൽ തട്ടി പ്രതിഫലിക്കുന്നത്
കൊണ്ടാണ് ശിവനു സ്വയം പ്രകാശമാണ് എന്ന ബോധം ഉണ്ടാകുന്നത് അത് കൊണ്ട്
ശക്തിയാണ് ശിവന്റെ നിലനിൽപ്പിനാധാരം.

ശിവനും ശക്തിക്കും തമ്മിൽ എന്നാൽ യാതൊരു ഭേദവും ഇല്ല. ശിവൻ തന്നെയാണ്


ശക്തി, എന്നാൽ നമ്മുടെ ഇടുങ്ങിയ ചിന്ത പ്രപഞ്ചത്തെയും, ശക്തിയെയും
ശിവനെയും വേർതിരിച്ചു കാണുന്നു. ഞാൻ ശിവനാണ് എന്ന ബോധം അത് കൊണ്ട്
ഉണ്ടാവുന്നില്ല. ശിവ ശക്തി സംയോഗം എന്നത് മോക്ഷം (ഇത്തരത്തിൽ പെട്ട എല്ലാ
ദ്വൈത ഭാവനകളിൽ നിന്നുമുള്ള മുക്തി) തന്നെയാണ്.

ശിവ സാക്ഷാത്കാരം ഉണ്ടാകാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്, ഉപായം എന്നാണ് ഈ


മാർഗങ്ങളെ ശൈവം വിളിക്കുന്നത്. അപരയുമായി ബന്ധപ്പെട്ട ഉപായം ആണവോപായം
(അണു എന്നാൽ ശരീരം എന്നാണ് അർഥം ശരീരം കൊണ്ടുള്ള ഉപായങ്ങൾ എല്ലാം
ആണവോപായം ആണ് ) ശാക്തോപായം ശക്തിയുമായി (പരാത്പര) ബന്ധപ്പെട്ട
മാർഗങ്ങൾ ആണ്. ശാംഭവോപായം പരയുമായി ബന്ധപ്പെട്ട ഉപായമാണ് . അനുപായം
എല്ലാ ഉപായങ്ങൾക്കും അതീതമാണ്.

അടിസ്ഥാനപരമായി ദേവി ചോദിക്കുന്നത് ഭൈരവന്റെ യഥാർത്ഥ ഭാവം എന്താണ്


എന്നാണ്. എന്ന് വെച്ചാൽ സ്വന്തം സ്വരൂപം എന്ത് എന്ന് തന്നെയാണ് ആ ചോദ്യം.
സ്വയം ആരാണ് എന്ന് തിരിച്ചറിയുന്നതിനെ പ്രത്യഭിജ്ഞാ എന്നാണ് അഭിനവഗുപ്തൻ
വിളിക്കുന്നത്.

112 ധാരണകൾ സിദ്ധിയാകുമ്പോൾ സമാധി സംഭവിക്കുന്നു. ധ്യാനം പഠിപ്പിക്കാൻ


സാധ്യമല്ല സംഭവിക്കേണ്ടതാകുന്നു, ധാരണകൾ പറഞ്ഞു തരാം. 112 ഏതെങ്കിലും
ഒന്ന് നിങ്ങൾക്ക് യോജിക്കുന്നതാവും അതിൽ സിദ്ധിലഭിച്ചാൽ ഭൈരവനായി
ഭൈരവിയായി. ദിവസവും ചെയ്യുന്ന കാര്യങ്ങളിലൂടെയും സൂക്ഷ്മ
ധ്യാനങ്ങളിലൂടെയും ആത്മസാക്ഷാത്കാരം ഉണ്ടാക്കി തരുന്ന വിദ്യയാണ് വിജ്ഞാന
ഭൈരവ തന്ത്രം.

ഒരു വാക്ക് കൂടെ 112 ധാരണകളും ഉദ്ദേശിക്കുന്നത് ചലനത്തിലെ നിശ്ചലതയെ


സാക്ഷാത്കരിക്കനാണ്. ഇളക്കങ്ങൾക്കിടയിലെ ഇളക്കമിലായ്മ്മ. അതാണ്
എല്ലാത്തിനും കാരണമായ മധ്യ ബിന്ദു, മഹാശൂന്യത അതാണ് ശിവം!

ആർ രാമാനന്ദ്
അധ്യായം ഒന്ന്

രുദ്രയാമള തന്ത്രത്തിന്റെ ഭാഗമായുള്ള വിജ്ഞാന ഭൈരവ തന്ത്രം ആരംഭിക്കുന്നു.


ഭൈരവ ബോധത്തിൽ നിന്ന് കൊണ്ടാണ് ഈ കൃതി ഇത് രുദ്ര ശാസ്ത്രമോ, ശിവ
ശാസ്ത്രമോ അല്ല പൂർണമായും ഭൈരവ ശാസ്ത്രമാണ് അത് കൊണ്ട് അദ്വൈതം.
ഭൈരവ ബോധത്തെ സാക്ഷാത്കരിക്കാനുള്ള മൂന്ന് ഉപായങ്ങൾ പറഞ്ഞു കഴിഞ്ഞു .
ഇതിൽ ശാംഭവം ആണ് ഏറ്റവും മികച്ചത്. ചിന്തകളൊടുങ്ങി പൂർണമായും
അവബോധത്തിൽ വർത്തിക്കുന്നത് ശാംഭവം. ശാക്തം ആണ് പിന്നെ മികച്ചത്. ആണവം
ഏറ്റവും താഴെയുള്ള ഉപായമാണ്. താഴെയുള്ളതു എന്നത് കൊണ്ട് മോശം എന്നല്ല
അർത്ഥം. ആണവത്തിനു മുകളിലേക്കാണ് പിന്നീടുള്ള പടികൾ എന്നാണ് ഉദ്ദേശം.

എല്ലാ മന്ത്ര ജപവും, ശ്വാസത്തിന് മേല്ലല


് ുള്ള ശ്രദ്ധയും കടന്നു പൂർണമായും
ജൈവ മണ്ഡലത്തിൽ വിരാജിക്കുന്ന അവസ്ഥയാണ് ശാക്തോപായം.

ജൈവ മണ്ഡലം എന്നാൽ അഞ്ചു ബാഹ്യ ഇന്ദ്രിയങ്ങളും, മൂന്ന് അന്തഃകരണങ്ങളും


(മനസ്സ് , ബുദ്ധി, അഹങ്കാരം) ചേർന്നതാണ്. അണമുറിയാത്ത ബോധപ്രവാഹം ആണ്
ശക്തോപായത്തിന്റെ രീതി.
ഉദ്ദ: ഒരു മാങ്ങ നമ്മൾ കാണുമ്പോൾ മാങ്ങ എന്ന ഒരു രൂപം നമ്മുടെ ഉള്ളിൽ തെളിയും,
അത് കഴിഞ്ഞു ഒരു തേങ്ങയാണ് കാണുന്നത് എങ്കിൽ മാങ്ങ പതിയെ മറഞ്ഞു അവിടെ
തേങ്ങ എന്ന രൂപം വരും. ഇങ്ങനെ ചിത്തത്തിൽ തെളിയുന്ന അനവധി രൂപങ്ങൾ ആണ്
നമ്മുക്ക് ലോകം. ഇങ്ങനെ തെളിയുന്ന ഓരോ ചിന്തകൾക്കിടയിലും ഒരു സന്ധി ഉണ്ട്, ഒരു
വിടവ്. മാങ്ങ കഴിഞ്ഞു തേങ്ങ വരുന്നതിനിടയ്ക്കു ഒരുവിടവ് ഉണ്ട്, ഏതു
പ്രവൃത്തിയുടെയും ഇടയിൽ ഒരു വിടവുണ്ട് ആ വിടവ് ശ്രദ്ധിക്കലാണ്
ശാക്തോപായത്തിന്റെ മാർഗ്ഗം.

സാധകന് എല്ലായിടത്തു നിന്നും സഹായം ആവശ്യമുള്ള ഉപായമാണ്


ആണവോപായം അതുകൊണ്ടു മറ്റു രണ്ടു ഉപായങ്ങളെ അപേക്ഷിച്ചു ആണവോപായം
താഴ്ന്ന മാർഗ്ഗമാണ്. ആണവം എന്ന വാക് വ്യ്കതിയെ സൂചിപ്പിക്കുന്നതാണ്. വ്യക്ത്തി
ഭൈരവ അഖണ്ഡാനുഭൂതി ഉണ്ടാവാൻ ശ്രമിക്കുന്ന ശ്വാസ നിയന്ത്രണം, മന്ത്രോച്ചാരം,
സ്ഥാനപരികല്പന (ഏതെങ്കിലും വസ്തുവിൽ ശ്രദ്ധയൂന്നുക ദേവതാ ബിംബം
തുടങ്ങിയവ, ഭ്രൂമധ്യം, ഹൃദയം, കണ്ഠം തുടങ്ങിയ ഇടങ്ങളിൽ ശ്രദ്ധയൂന്നുക ) ധ്യാനം,
പൂജ തുടങ്ങിയവയെല്ലാം ആണവോപായം ആണ്.

എല്ലാ ഉപായങ്ങളും അവസാനിച്ചു ശിവ ശുദ്ധ ബോധം ഉദിക്കുന്ന അവസ്ഥയാണ്


അനുപായം.

ശ്ലോകം 1

ശ്രീ ദേവി ചോദിക്കുകയാണ്,

ദേവാ ഞാൻ രുദ്രയാമള തന്ത്രത്തിൽ നിന്നുത്ഭവിച്ച ത്രിക ദർശനത്തിന്റെ സത്തയെ


കുറിച്ച് മനസിലാക്കി കഴിഞ്ഞിരിക്കുന്നു. എങ്കിലും മഹാദേവാ എന്റെ സംശയങ്ങൾ
തീർന്നിട്ടില്ല.

അക്ഷരങ്ങളിൽ അടങ്ങിയിരിക്കുന്ന ശബ്ദ ശക്തിയുടെ യഥാർത്ഥ സ്വരൂപം എന്താണ്?


എങ്ങനെയാണു ആ ശക്തി ഭൈരവൻ ആയി ഇരിക്കുന്നത്? ഭൈരവൻ എന്നാൽ ശബ്ദ
രാശികളിലെ (അ മുതൽ ക്ഷ വരെയുള്ളത് അഥവാ അക്ഷരമാല) മുഴുവൻ ശക്തിയും
ചേർന്നതാണോ? ഏതു വഴിക്കാണ് ഞാൻ സഞ്ചരിക്കേണ്ടത്? ശിവ പൊരുളറിയാൻ അ
മുതൽ ക്ഷ വരെ സഞ്ചരിക്കണോ അവിടുന്ന് തിരിച്ചും സഞ്ചരിക്കണോ?1
അല്ലെങ്കിൽ നവാത്മഭേദനം നടത്തണോ?2

1 അ മുതൽ അ: വരെയുള്ള അക്ഷരങ്ങളെ ബീജാക്ഷരങ്ങൾ എന്നാണ് വിളിക്കാറ്,


ഈ അക്ഷരങ്ങളുടെ സഹായമില്ലാതെ ഒരു വാക്കും ഉച്ചരിക്കുക സാധ്യമല്ല.
ക മുതൽ ക്ഷ വരെയുള്ള അക്ഷരങ്ങൾ ഗർഭ പാത്രമാണ്. ബീജങ്ങൾ വീണു
മുളയ്ക്കുന്ന ഈ അക്ഷരങ്ങളിൽ ആണ്. അക്ഷരം എന്നതു കൊണ്ട് ലിപി അല്ല
ഉദ്ദേശിച്ചിരിക്കുന്നത് നാശമില്ലാത്ത ശബ്ദത്തെയാണ്. 51 അക്ഷരങ്ങളാണ് ശബ്ദരാശി
ശിവ തത്വത്തെ മനസിലാക്കാൻ ഈ ശബ്ദ രാശികളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും
സഞ്ചരിക്കണോ എന്നാണ് ശക്തിയുടെ ചോദ്യം..

2 ഒൻമ്പതു ആവരണങ്ങളെ കുറിച്ചാണ് ഇവിടെ നവാത്മഭേദം എന്നത് കൊണ്ട്


ഉദ്ദേശിച്ചിരിക്കുന്നതു. ഒന്നിൽ നിന്ന് രണ്ടിലേക്കു അവിടെ നിന്ന് മൂന്നിലേക്കു, നാലിലേക്ക്,
അഞ്ചിലേക്ക് അങ്ങനെ ഒൻമ്പതാമത്തെ തത്വത്തിലേക്കു ഉള്ള പ്രയാണം ആണത്.

പ്രകൃതിയാണ് ആദ്യത്തെ ആവരണം, ശക്തിയാണ് പ്രകൃതിയായി


പ്രതിഫലിച്ചിരിക്കുന്നത്, ശിവനാണ് പുരുഷനായി പ്രതിഫലിക്കുന്നത് (സ്ത്രീ പുരുഷൻ
എന്നല്ല ഇവിടെ അർഥം എല്ലാ ജീവാത്മാവിനെയും പുരുഷൻ എന്നാണ്
വിളിച്ചിരിക്കുന്നത്) പ്രകൃതി ആവരണം ചെയ്തിരിക്കുന്നതിനാൽ പുരുഷന് ശിവൻ
ആണെന്ന് ബോധ്യമില്ല.

പുരുഷൻ ആണ് രണ്ടാമത്തെ തലം ശിവൻ ശക്തിയാകുന്ന കണ്ണാടിയിൽ തട്ടി


പ്രതിഫലിക്കുമ്പോൾ ആണ് പുരുഷൻ ഉണ്ടാകുന്നതു.
മായ ഉണ്ടാക്കുന്ന കാലം, കല, രാഗം, വിദ്യ, നിയതി തുടങ്ങിയവയാണ്
മൂന്നാമത്തെ തലം

പുരുഷനെയും പ്രകൃതിയെയും തമ്മിൽ ഭേദം ഉണ്ടാകുന്ന ഈശ്വരന്റെ


സ്വാതന്ത്ര്യ ശക്തിയിൽ നിന്ന് ഉണ്ടായി വന്ന മായയാണ് നാലാമത്തെ തലം. പ്രകൃതി
എന്നാൽ ഭൗതികമായ എല്ലാത്തിന്റെയും കാരണവും ഇരിപ്പിടവും ആണ്. എന്നാൽ മായ
ആകട്ടെ പ്രകൃതിയും പുരുഷനും വേറെയാണ് എന്ന ഭ്രമം ഉണ്ടാക്കുന്ന ശിവന്റെ
സ്വരൂപ ശക്തി തന്നെയാണ്. മായയുടെയും പ്രകൃതിയുടെയും കർത്തവ്യം അത്
കൊണ്ട് ഒന്നല്ല. അഥവാ മായയല്ല പ്രകൃതി. എല്ലാ അളക്കാനാകാത്ത
അതോ ത്രിശിര ഭൈരവത്തിൽ പറഞ്ഞ പോലെ പര, അപര, പരാത്പര എന്നിങ്ങനെയും
തിരിച്ചും സഞ്ചരിക്കണോ?

അല്ലെങ്കിൽ നാദം, ബിന്ദു, അർദ്ധചന്ദ്രൻ, നിരോധിക, നാദാന്തം, ശക്തി, വ്യാപിനി,


സമാന അങ്ങനെയും തിരിച്ചും സഞ്ചരിക്കണോ3 ? ഇതൊന്നുമല്ലെങ്കിൽ എങ്ങനെ
ഭൈരവ ബോധം സാക്ഷാത്കരിക്കും എന്ന് പറഞ്ഞാലും.
ഇതൊന്നുമല്ലെങ്കിൽ ഇളക്കത്തിലെ ഇളക്കമിലായ്മയിൽ ആണോ ഞാൻ അങ്ങയെ
തേടേണ്ടത്?4
ദേവി തുടർന്ന് ചോദിക്കുന്നു...

അനുഭവങ്ങളെയും അളക്കാവുന്ന അനുഭവമാക്കി തീർക്കൽ ആണ് മായയുടെ രീതി.


ശിവൻ ആണെന്നുള്ള അഖണ്ഡ ബോധത്തെ അത് പുരുഷൻ എന്ന ബോധത്തിൽ
തളച്ചിടുന്നു. കാലത്തെ ഉണ്ടാക്കുന്ന ശിവനെ കാലത്താൽ കെട്ടപ്പെട്ട പുരുഷനായി
മാറ്റുന്നു, അളവില്ലാത്ത വിദ്യയെ അളക്കാവുന്ന വിദ്യയാക്കി മാറ്റുന്നു. എന്തും
നടത്താനുള്ള ഇച്ഛയെ കേവലം രാഗമാക്കി മാറ്റുന്നു, അളവില്ലാത്ത കാര്യങ്ങൾ
ചെയ്യാനുള്ള ശേഷിയെ ചുരുക്കി ചെറിയ കാര്യങ്ങൾ ചെയ്യാൻ ഉള്ള കലയാക്കി
മാറ്റുന്നു. ഒന്നിനാലും തളയ്ക്കപെടാത്ത ശിവനെ നിയതിയാൽ തളയ്ക്കുന്നു .

ഈ തലങ്ങൾ വീട്ടു ശുദ്ധ ജ്ഞാനത്തിന്റെ തലമാണ് അഞ്ചാമത്തെ തലം- ശുദ്ധ


വിദ്യ , സർവ ജ്ഞാനത്തിന്റെയും ക്രിയയുടെയും തലമാണ് ആറാമത്തെ തലം-
ഈശ്വരൻ. അറിവിന്റെ പ്രയോഗമാണ് ക്രിയ ഏഴാമത്തെ തലമായ സദാ ശിവൻ..
എട്ടാമത്തെ തലം ശക്തി. എല്ലാത്തിനും കാരണമായ ശക്തി, ഒൻമ്പതാമത്തെ തലം ആ
ശക്തിയെ കയ്യാളുന്ന ശിവൻ.
ഇങ്ങനെ ഒന്നിൽ നിന്ന് ഉയർന്നു ഉയർന്നു സ്വയം ശിവനാണ് ഞാൻ എന്ന്
സാക്ഷാത്കരിക്കണോ എന്നാണ് ചോദ്യം?

3 നാദം- അ കാരം , ഉകാരം, മകാരം -ഓം എന്നു ഉച്ചരിക്കുന്നതിലെ ആദ്യത്തെ


പടിയാണ്
ബിന്ദു - ഓം എന്ന് ഉച്ഛരിക്കുമ്പോൾ ഉണ്ടാകുന്ന ശ്വാസത്തിന്റെ ചലനമാണ്
അർദ്ധചന്ദ്ര- ഓം എന്ന് ഉച്ചരിച്ചു പൂർണമായും ശ്വാസം നിൽക്കുന്ന അവസ്ഥ
നിരോധിക- ശ്വാസം ഉള്ളിലോട്ടു എടുക്കേണ്ട എന്ന് തീരുമാനിക്കുന്ന അവസ്ഥ,
അർദ്ധചന്ദ്ര അവസ്ഥയിൽ ശ്വാസം എടുക്കാനുള്ള സാധ്യത നില നിൽക്കുന്നു.
നാദാന്തം- ശബ്ദത്തിന്റെ ശബ്ദമില്ലാത്ത അവസ്ഥ.
വ്യാപിനി- സമാന- അഹം ശക്തി തന്നെ എന്ന് പൂർണമായും ബോധം വരുന്ന
അവസ്ഥ.
4 ഇളക്കമില്ലായ്മയിലെ ഇളക്കം എന്ന് പറയാൻ ദേവി തിരിയുന്ന ചക്രത്തിലെ
തിരിയാത്ത ബിന്ദു എന്ന് പറയുന്നു. ഏതു കറക്കത്തിലും കറങ്ങാത്ത ഒരു
കേന്ദ്രമുണ്ടാകും അതാണോ ശിവൻ എന്നാണ് ദേവി ചോദിക്കുന്നത്.
അനാചകം എന്നാണ് ഈ ഇളകാത്ത ബിന്ദുവിനെ ശൈവം വിളിക്കുന്നത്
അനാചകം എന്ന വാക്കിനു അടിക്കാതെ ശബ്ദമുണ്ടായേക്കുന്നത് എന്ന്
അർത്ഥമുണ്ട് അനാഹതം എന്ന വാക്കും ഇതോടു ചേർന്നിരിക്കുന്ന വാക്ക് തന്നെ.
ശൈവത്തിൽ കാണുന്ന അർത്ഥമായിരിക്കില്ല യഥാർത്ഥ അർത്ഥം, അതിനു
യോഗാത്മകമായ ഒരു അർത്ഥം ഉണ്ടാകും. തമിഴ് സിദ്ധന്മാർ അതിനെ മറൈപൊരുൾ
എന്ന് പറയും. തെളിഞ്ഞിരിക്കിലും ഒളിഞ്ഞിരിക്കുന്ന പൊരുളാണത്. ഉദ: മർമ്മമേറ്റാൽ
ചുക്ക്‌ ചവച്ചു ചെവിയിൽ ഊതണം എന്നാണ്. ഇതൊരു മറൈപൊരുൾ ആണ്. എന്താണ്
മറഞ്ഞിരിക്കുന്നതു ആർക്കും വായിച്ചു മനസ്സിലാക്കാവുന്ന കാര്യമാണ് ഇത്
ഇതിലെന്താണ് രഹസ്യം? ഏതു ചെവിയിൽ ആണ് ഊതേണ്ടത് എന്ന് പറഞ്ഞില്ല,
എത്ര ചുക്ക് ചവയ്ക്കണം എന്ന് പറഞ്ഞില്ല, എവിടെ മർമ്മമേറ്റാൽ എന്ന് പറഞ്ഞില്ല..
ഇത് പോലെ ഒരു വാക്കിന്റെ യഥാർത്ഥ അർത്ഥം ഗുരുവിന്റെ കൈയിൽ ഭദ്രമാണ്.
സ്വാമി ലക്ഷ്മൺ ജൂ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനോട് പറയുന്നത്. സ്വരം
ഇല്ലാത്ത വ്യഞ്ജനം ഉച്ചരിക്കാൻ ആകില്ല എന്നാണ് അതാണ് അനച്കം.
എന്താണ് പരാത്പരയുടെ രൂപം? അപരയുടെ രൂപം എന്ത്? പരയുടെ രൂപം എന്ത്?
ഇതൊക്കെ എങ്ങനെ വ്യതാസപ്പെട്ടിരിക്കുന്നു?
എന്റെ സംശയങ്ങൾക്ക് നിവൃത്തി വരുത്തി തന്നാലും...
ഭൈരവൻ ദേവിയുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു തുടങ്ങുന്നു...
പ്രിയേ തന്ത്ര ശാസ്ത്രത്തിന്റെ രഹസ്യങ്ങളെ കുറിച്ചാണ് ഭവതി ചോദിച്ചിരിക്കുന്നത് ,
എല്ലാത്തിനും ഉള്ള ഉത്തരം ഞാൻ തരാം രഹസ്യങ്ങളുടെ രഹസ്യമായ ഈ വിദ്യ
നിനക്ക് ഞാൻ ഉപദേശിക്കാം.. ഞാൻ സംരക്ഷിച്ചിരിക്കുന്ന ഈ രഹസ്യം നീയും
സംരക്ഷിക്കുക.. ആർക്കും ലഭിക്കാവുന്ന വിദ്യ അല്ല ഇത്. എത്ര തുറന്നു വെച്ചാലും
എടുക്കാൻ ആകാത്തതാണ് ഈ രഹസ്യ വിദ്യ.
ഭൈരവൻ തുടരുന്നു...
തന്ത്ര ശാസ്ത്രങ്ങളിൽ എഴുതി വെച്ചു എന്ന് പറയുന്ന എല്ലാം തന്നെ കേവലം എഴുതാൻ
വേണ്ടി എഴുതിയിരിക്കുന്നതാണ്, അതൊന്നും അറിവല്ല. നവാത്മഭേദനമോ,
ശബ്ദരാശികളെ കുറിച്ചുള്ളതോ, ത്രിശിരഃ ഭേദമോ തുടങ്ങി എല്ലാം ശുദ്ധ അസംബന്ധം
ആണ്. വിവര ദോഷികൾക്കു വേണ്ടിയാണവ എല്ലാം.. ഗ്രന്ഥങ്ങളിലെ പ്രമാണം
അന്വേഷിക്കുന്ന മൂഢന്മാർ അതിൽ പെട്ട് തിരിയുന്നു.
ഇത് മായ അല്ലാതെ മറ്റൊന്നും അല്ല. ആകാശത്തിലെ ഗന്ധർവ നഗര ഭ്രമം കണക്കെ
ഒരു ഭ്രമം മാത്രമാണിത്.
ഭൈരവൻ പറഞ്ഞത് കേൾക്കുമ്പോൾ ഒരു ചോദ്യം നമ്മുടെ മനസ്സിലുയർന്നു വരാം.
പിന്നെ എന്തിനാണ് ഭൈരവാഗമങ്ങളിൽ ഇതെല്ലം പറഞ്ഞിരിക്കുന്നത്?
അതേക്കുറിച്ചു ഭൈരവൻ തുടരുന്നു...
ഭ്രാന്ത ബുദ്ധിയുള്ളവർക്ക് വേണ്ടിയാണു ഇതെല്ലം. ലോകത്തിന്റെ മായികതയിൽ പെട്ട്
ഉഴലുന്ന അൽപ ബുദ്ധികൾക്കു വേണ്ടി പറഞ്ഞിരിക്കുന്നു എന്ന് മാത്രം. ഹോമവും മറ്റും
ചെയ്തു അവർ പണം സമ്പാദിച്ചു കർമ്മ ബന്ധങ്ങൾക്ക്‌ കാരണമായ ക്രിയകളിൽ
ഏർപ്പെടുന്നു. അത്തരം വിഡ്ഢികൾക്കു വേണ്ടിയാണിത്. പ്രമാണ-വികല്പങ്ങളെ കൊണ്ട്
അവർക്കു യാഥാർഥ്യം മനസിലാക്കാൻ പറ്റുന്നില്ല അവർക്കു വേണ്ടിയാണിത്.

പാതഞ്ജല യോഗസൂത്രം ഇതിനോട് സമാനമായ ആശയം പറഞ്ഞിരിക്കുന്നു യോഗ


എന്നാൽ ചിത്ത വൃത്തിയകളുടെ നിരോധം ആണ് എന്നാണ് യോഗസൂത്രം ആദ്യമേ
പ്രസ്താവിക്കുന്നത്. ചിത്ത വൃത്തികൾ അഞ്ചു തരമുണ്ട് അവയെ തന്നെ ക്ളിഷ്ട
വൃത്തികൾ എന്നും അക്ലിഷ്ട വൃത്തികൾ എന്നും തരം തിരിച്ചിട്ടുണ്ട്. രാജസ വൃത്തികൾ
അതായതു കർമ്മത്തിനു കാരണമായ വൃത്തികളും, നിസ്സംഗതയ്ക്കും മടിയ്ക്കും
കാരണമായ താമസ വൃത്തികളും ആണ് ക്ളിഷ്ട വൃത്തികൾ, മനസ്സിന് ശാന്തി
നല്കുന്നതും ഉന്മേഷം നല്കുന്നതുമായ സാത്വിക വൃത്തികൾ ആണ് അക്ലിഷ്ട
വൃത്തികൾ, രണ്ടും മനോവൃത്തികൾ ആകയാൽ നിരോധിക്കേണ്ടതാണ്, ക്ളിഷ്ട
വൃത്തികളെ അക്ലിഷ്ട വൃത്തികളെ കൊണ്ടും, അക്ലിഷ്ട വൃത്തികളെ അഭ്യാസ
വൈരാഗ്യത്തെ കൊണ്ടുമാണ് നിരോധിക്കേണ്ടത് എന്നാണ്. ക്ളിഷ്ടവും

ഇളക്കമില്ലായ്മയിലെ ഇളക്കം അതാണ്.


ഉദ: ക എന്ന ശബ്ദം നമ്മുക്ക് ഉച്ചരിക്കാൻ കഴിയുന്നത് ക യുടെ അവസാനം ഒരു അ
ശബ്ദം ഉള്ളത് കൊണ്ടാണ്, അതില്ലെങ്കിൽ ഉച്ചരിക്കാൻ സാധ്യമല്ല. അത് കൊണ്ട്
അനച്കം എന്നാൽ സ്വരമില്ലാത്ത ശുദ്ധ വ്യഞ്ജനം എന്നാണ്. അത് ഒരിക്കലും
ഉച്ചരിക്കാൻ സാധ്യമല്ല അത് കൊണ്ട് അത് ശബ്ദമില്ലാത്ത ശബ്ദമാണ്. (ആ ശബ്ദം
ഉച്ചരിക്കാൻ ശ്രമിക്കുന്നത് തന്നെ ഒരു വലിയ ധ്യാനമാണ്)
ശരിക്കും നമ്മൾ ശ്രദ്ധിച്ചാൽ മനസിലാകും.. തിരിയുന്ന ചക്രത്തിലെ തിരിയാത്ത
ബിന്ദു ശക്തി തന്നെയാണ് എന്ന്. ചക്രം തിരിക്കുന്നതും ശക്തി ചക്രത്തിൽ
തിരിയുന്നതും ശക്തി, തിരിയാത്ത കേന്ദ്രവും ശക്തി തന്നെ. അങ്ങനെ നോക്കുമ്പോൾ
ശക്തി സ്വയം പൊരുളിനെ തന്നെയാണ് തിരഞ്ഞു കൊണ്ടിരിക്കുന്നത്.
സ്പന്ദത്തിലെ അസ്പന്ദം ശക്തി തന്നെ...
"നിന്നിടും ദൃക് പൊലുള്ളം നിന്നിലസ്പന്ദമാകണം" എന്ന ഗുരുവിന്റെ വരികളിൽ
എത്ര മനോഹരമായി ഈ ദർശനം തെളിഞ്ഞിരിക്കുന്നു.
അക്ലിഷ്ടവുമായ അഞ്ചു തരം വൃത്തികൾ പ്രമാണ, വിപര്യയ, വികല്പ, നിദ്രാ,
സ്മൃതി എന്നിവയാണ്. ഇതിൽ പ്രമാണം (പ്രത്യക്ഷാനുമാനാഗമ പ്രമാണാനി)
എന്നാൽ കണ്ടു മനസിലാക്കുന്നത്, അനുമാനിക്കുന്നത്, മറ്റാരോ (ആരുമാകട്ടെ ഋഷി
വരെ അതിൽ ഉൾപ്പെടുന്നു) പറഞ്ഞറിയുന്നതു എന്നിവയാണ്. ഇതെല്ലം മനസിന്റെ
ഭ്രമത്തിനു കാരണവും കാര്യവും ആകുന്നതു കൊണ്ട് ചിത്ത വൃത്തിയാണ്
അതുകൊണ്ടു നിരോധിക്കപ്പെടണം, വികല്പം എന്നാൽ ''ശബ്ദജ്ഞാനാനുപാതി വസ്തു
ശൂന്യോ വികല്പ'’ എന്നാണ്. ശബ്ദം കേട്ട് അത് ഇതാണ് എന്ന് ചിന്തിക്കുന്ന ഭ്രമം ആണ്
ഇത് (ഓഡിറ്റോറി ഹാലൂസിനേഷൻ എന്ന് ആധുനിക മനഃശാസ്ത്രം പറയും ).ഭൈരവൻ
പറയുന്നത് തന്ത്ര ഗ്രന്ഥങ്ങളിൽ കാണുന്ന പ്രമാണങ്ങളും, അതിതാണെന്നു ചിന്തിച്ചു
നമ്മൾ ചെയുന്ന വികല്പങ്ങളും, അല്പന്മാർക്കു വേണ്ടിയാണെന്നാണ്.
നോക്കൂ എന്തൊരു സത്യമാണത്, ധൈര്യമാണത്, ഞങ്ങളുടെ മത ഗ്രന്ഥം മാത്രം
ശരി, വേദമാണ്,തന്ത്രമാണ്, ബൈബിൾ ആണ്, ഖുർ ആൻ ആണ് ശരി എന്ന്
പറയുന്നവരെ ശിവൻ അല്പന്മാർ എന്ന് വിളിക്കുന്നു. സത്യം ഒരിക്കലും
പറയാനാകില്ല, പറഞ്ഞ സത്യം സത്യമല്ല എന്ന് ലാവോത്സു പറഞ്ഞ പോലെ
ശിവൻ പറയുന്നു, എഴുതിയ ഗ്രന്ഥങ്ങൾ എല്ലാം ഭോഷ്ക്കാണ് എന്ന്. സത്യം അതിലും
ഉയരത്തിൽ ആണ് എന്ന്. ശങ്കര ഭഗവത്പാദർ പറഞ്ഞത് പോലെ ഈ ഗ്രന്ഥങ്ങൾ
എല്ലാം 'ശബ്ദസൂത്രജാലം ചിത്തഭ്രമണകാരണം'. അവിടെയാണ് വിജ്ഞാന ഭൈരവം
എല്ലാ സിദ്ധാന്തങ്ങളെയും അപ്പുറത്തു അറിവിന്റെ മാർഗം ധാരണയിൽ കൂടെ എന്ന്
പറയുന്നതു.
യഥാർത്ഥത്തിൽ ഭൈരവൻ ശബ്ദ രാശികളിൽ അല്ല, നവാത്മഘടനയിലും അല്ല,
ഈശ്വര, സദാശിവ, ശുദ്ധവിദ്യ എന്നീ മൂന്നു ശിരസ്സുകളും (ത്രിശിരസ്സ് ) ഉള്ള ആൾ
പര, അപര, പരാത്പര എന്നിവയും അല്ല. നാദവുമല്ല, ബിന്ദുവുമല്ല,
അർദ്ധചന്ദ്രനോ, നിരോധികയോ, ശക്തി (ആറു ചക്രങ്ങൾ തുളച്ചു കയറുന്ന
കുണ്ഡലിനി), വ്യാപിനി, സമാനയോ അല്ല.
ഇതൊക്കെ കുട്ടികളെ ഭയപ്പെടുത്താൻ (ഭൈരവ ശബ്ദത്തിന്റെ അർത്ഥം ഓർക്കുക ) ഉള്ള
ഓരോ തമാശകൾ മാത്രം, അല്ലെങ്കിൽ 'അമ്മ കുഞ്ഞുങ്ങൾക്ക്‌ മിഠായി കൊടുക്കുന്ന
പോലെ മാത്രം. ആത്മജ്ഞാനം ഉദിക്കാത്തവർക്കു അതിനുള്ള ഒരു ക്ഷണം
മാത്രമാണിത്. കയ്പുള്ള ഔഷധം കുഞ്ഞുങ്ങൾക്ക് മധുരത്തിൽ പൊതിഞ്ഞു
കൊടുക്കാറില്ലേ അത്ര മാത്രം.

പിന്ന്നെ എന്താണ് ഭൈരവൻ?

ഭൈരവൻ സ്വരൂപത്തെ വെളിപ്പെടുത്തുന്നു....

ഭൈരവൻ സമസ്ത ദിക്, കാലം, ദേശം, ഉദ്ദേശ, രൂപം, ഭാവം എന്നിവയിൽ നിന്നും
മുക്‌തമാണ്അത് പ്രകടിപ്പിക്കാൻ ആകാത്തതിനാൽ വിവരിക്കലും അസാധ്യമാണ്. അത്
ആത്യന്തികമായി ഒരാളുടെ ഉള്ളിൽ നിറയേണ്ട അനുഭവം ആണ്, ചിന്തകൾക്ക്
അതീതമാണ് അത്.

ദിക്ക്- കാലം- ദേശം ഉദ്ദേശം- ശിവൻ എവിടെയാണ് താമസിക്കുന്നത്? അങ്ങനെ ഒരു


സ്ഥലമുണ്ടോ? കൈലാസം. ശുദ്ധ അസംബന്ധം, ശിവന് കാലമുണ്ടോ? പുരാണങ്ങളുടെ
കാലം. മറ്റൊരു വിഡ്ഢിത്തം, ശിവന് വല്ല ഉദ്ദേശവുമുണ്ടോ? അസുര നിഗ്രഹം. ബുദ്ധി
ശൂന്യത !

അങ്ങനെ ഒന്നിലും തളയ്ക്കാനാകാതെ ശിവം ഉള്ളിൽ നിറയണം.. സമസ്ത വിശ്വവും


നിറഞ്ഞിരിക്കുന്ന ആ നിറവ്, അപ്പോൾ ആരെയാണ് പൂജിക്കേണ്ടത്? ആരാണ്
പൂജിക്കുന്നത്?

ഈ ഭൈരവനെ കാണണോ അറിയാനോ സാധ്യമല്ല, എന്നാൽ ശക്തിയുടെ


മാർഗത്തിൽ പോയാൽ ശിവനിലേക്കു പ്രവേശനം ഉണ്ട്, ശക്തിയാണ് ശിവനിലേക്കുള്ള
വാതിൽ. ശക്തി ശിവന്റെ വായ ആണെന്ന് പറയുന്നു ശൈവം. വിജ്ഞാന
ഭൈരവത്തിലെ 112 മാർഗ്ഗങ്ങളും ശക്തിയുടെ മാർഗങ്ങൾ ആണ്.

തന്ത്രങ്ങളിൽ കാണുന്ന ഭൈരവ രൂപം ശക്തിയുടേതാണ്. അങ്ങനെയെങ്കിൽ


ശക്തിയും ശിവനും തമ്മിൽ എന്താണ് വ്യത്യാസം?

യാതൊരു വ്യത്യാസവുമില്ല, ശക്തിയും ശക്തി കയ്യാളുന്നവനും തമ്മിൽ ഭേദം


ഉണ്ടോ? ഇല്ല. തീയും, കത്തിക്കാനുള്ള ശക്തിയും തമ്മിൽ വ്യത്യാസമുണ്ടോ?
ശക്തിയുടെ ഉടമസ്ഥനാണ് ശിവൻ, നിങ്ങള്ക്ക് ശക്തിയെ കൈയാളാൻ സാധിക്കും
ശിവനെ കൈയാളാൻ സാധിക്കില്ല. എന്നാൽ ശക്തി കയ്യാളുന്ന നിങ്ങൾ പിന്നെ
ആരാണ്? ആ നിറവ് ഉള്ളിൽ സംഭവിക്കണം. ഇതുകൊണ്ടാണ് ശക്തിയാണ് വാതിൽ
എന്ന് പറയുന്നത്. ഞാനും ശക്തിയും വേറെയെന്നു ചിന്തിച്ചു മാറി നിൽക്കാതെ
ശക്തിയായിമാറുമ്പോൾ അഖണ്ഡാനുഭൂതി ഉണ്ടാകുന്നു.

ശ്രീ ദേവി ചോദിക്കുന്നു...


എല്ലാ ഭേദങ്ങൾക്കും അതീതമായ ദേവാ.. ത്രിശൂലവും മുണ്ഡമാലയും ആഭരണമാക്കിയ
പ്രഭോ. ദയവായി പറഞ്ഞാലും ഭൈരവബോധം ഉണ്ടാകാൻ എന്താണ് മാർഗ്ഗം, ശക്തിയെ
എങ്ങനെ അറിയാം. എങ്ങനെയാണ് ശിവനിലേക്കു ശക്തിയിലൂടെ പ്രവേശിക്കുക?

ശിവാവബോധത്തിലേക്കുയരാനുള്ള 112 ധാരണകൾ തുടങ്ങുന്നു...

ശ്രീ ഭൈരവൻ പറഞ്ഞു തുടങ്ങുന്നു.....


ധാരണ ഒന്ന്

ശ്രീ ഭൈരവൻ പറഞ്ഞു തുടങ്ങുന്നു.....

ഊർദ്വേ പ്രാണോ ഹ്യാധോ ജീവോ


വിസർഗാത്മാ പരോചരേത്
ഉത്പത്തി ദ്വിതീയ സ്ഥാനേ
ഭരണാദ്ഭരിത സ്ഥിതി

ഹൃദയത്തിൽ നിന്ന് മുകളിലോട്ടു 12 അംഗുലം സഞ്ചരിക്കുന്നത് പ്രാണൻ, പുറത്തു


നിന്ന് 12 അംഗുലം അകത്തേക്കു ഹൃദയത്തിലേക്ക് സഞ്ചരിക്കുന്നത് അപാനൻ.
പ്രാണന് സ എന്ന ശബ്ദം അപാനനു ഹ എന്ന ശബ്ദം. രണ്ടു തുടക്കങ്ങൾ
ഉണ്ട്.ഒന്ന്ഹൃദയത്തിലും ഒന്ന് 12 വിരൽ ദൂരെ പുറത്തും. ഈ രണ്ടു സ്ഥാനങ്ങളും
അറിയുന്ന ആൾ സ്വയം ഭൈരവനായി തീരും.

വളരെ എളുപ്പം എന്ന് തോന്നുന്ന ഈ ധ്യാനം വളരെ ബുദ്ധിമുട്ടേറിയതാണ്. നമ്മൾ


ശ്വസിക്കുന്നു നിശ്വസിക്കുന്നു. ശ്വാസം ഉളില്ലേക്കെടുക്കുന്നത് പരമാവധി 12 വിരൽ
ദൂരെ നിന്നാണ്. പുറത്തേക്കു വിടുമ്പോഴും അത് 12 വിരൽ ദൂരേക്ക് സഞ്ചരിക്കും.
ശ്വസിക്കുന്നതിനു മുമ്പ് ഒരു വിടവില്ലേ? ഉണ്ടോ ? ശ്രദ്ധിക്കൂ...
നിശ്വസിക്കുന്നതിന് മുമ്പ് ഒരു വിടവില്ലേ, ഉണ്ടോ ശ്രദ്ധിക്കൂ....

ശ്വാസം പുറത്തേക്കു പോകുമ്പോൾ സ എന്നും പുറത്തെ വിടവിൽ ചെന്ന്


നിൽക്കുമ്പോൾ ഹ എന്ന് ഹൃദയത്തിൽ കേൾക്കുക, ശ്വാസം ഉളില്ലേക്ക് വരുമ്പോൾ ഹ
എന്നും ഉള്ളിലെ വിടവിൽ ചെന്ന് നിൽക്കുമ്പോൾ മ് എന്നും കേൾക്കുക

ജപം സ്വാഭാവികമാകുമ്പോൾ സോഹം ശിവോഹം എന്ന് കേട്ട് തുടങ്ങും

നിങ്ങൾ ഭൈരവനായി തീരും എന്ന് വിജ്ഞാന ഭൈരവം...

ഈ ഉപായം ആണവോപായം ആണ്

രണ്ടാമത്തെ ധാരണ.

മരുതോന്തർ ബഹിർ വാപി


വിയദ്യു ഗമനാനുവർത്തനാത്
ഭൈരവ്യാ ഭൈരവസ്ഥേയസ്ഥം
ഭൈരവി വ്യജതേ വപുഃ

അകത്തേക്കോ പുറത്തേക്കൊ ഉള്ള വായുവിന്റെ സഞ്ചാരത്തിന്റെ ആരംഭത്തിൽ രണ്ടു


ശൂന്യതയുണ്ട്. ഭൈരവിയുടെ സഹായത്തോടെ അവിടെ നിൽക്കുക... അണമുറിയാത്ത
ശ്രദ്ധയാണ് ഭൈരവി എന്നത് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. അണമുറിയാത്ത ശ്രദ്ധ
ഇവിടെ ഉണ്ടാകുമ്പോൾ സ്വയം ഒരാൾ ഭൈരവനായി തീരും.

അകത്തും പുറത്തും ഉള്ള വിടവിൽ നിൽക്കുക.

വിടവുണ്ടാക്കാൻ വേണ്ടി ശ്വാസം പിടിച്ചു വെക്കരുത് സ്വാഭാവികാമായ


ശ്വാസത്തിനടിയിലെ വിടവ് ശ്രദ്ധിക്കൂ....

ഇരിക്കുമ്പോഴും, നടക്കുമ്പോഴും, കിടക്കുമ്പോഴും, കഴിക്കുമ്പോഴും, രതി ക്രിയ


ചെയ്യുമ്പോഴും അങ്ങനെ എല്ലായ്‌പോഴും അതിനെ ശ്രദ്ധിക്കുക..

സ ഹ തുടങ്ങിയ മന്ത്രോച്ചാരണം ഈ ധാരണയിൽ ആവശ്യമില്ല.ഈ ധാരണ


ബോധത്തെ മാത്രം അവലംബിച്ചുള്ളതാകയാൽ ശക്തോപായം ആണ്.

മൂന്നാമത്തെ ധാരണ

ന വ്രജേന വിശേഛക്തിർ
മരുദ്രൂപാ വികാസിതേ
നിർവികല്പത്യാ മധ്യേ
തയാ ഭൈരവരൂപതാ

ഇനി സൂക്ഷ്മമായ ധാരണയാണ് ഭൈരവൻ ഉപദേശിക്കുന്നത്, മുന്നേ പറഞ്ഞ ധാരണകൾ


ഉറച്ചവർക്കു സ്വാഭാവികമായി സംഭവിക്കുന്നതാണ് ഇത്. .

സുഷുമ്നയിൽ ഏകാഗ്രത ഉണ്ടാകുമ്പോൾ അകത്തേക്കും പുറത്തേക്കുമല്ല വായുവിന്റെ


ഗതി. അകമേയുള്ള സുഷുമ്നാ കേന്ദ്ര നാഡി സ്വയമേവ വികസിതമാകയാൽ ബോധം
അവിടെ നില കൊള്ളും. ഇത് മന്ത്രത്തിന്റെയോ ബോധത്തിന്റെയോ ശ്രദ്ധാപൂർവ്വമായ
ഉപാധികളില്ലാത്തതിനാൽ ശാംഭവോപായം ആണ്.
ഇത് സംഭവിക്കുന്നതാണ്. രണ്ടു ശൂന്യതകളുടെയോ ഏതെങ്കിലും തരത്തിലുള്ള
ദ്വന്ദങ്ങളുടെയോ സഹായം ഇവിടെ ആവശ്യമില്ല.

ഈ ധാരണ ശാംഭവോപായം ആണ്.

നാലാമത്തെ ധാരണ

കുംഭിത രേചിതാ വാപി


പൂരിതാ വാ യദാ ഭവേത്
തദന്തേ ശാന്ത നാമാസൗ
ശക്ത്യാ ശാന്ത പ്രകാശതേ

ഒരു ചെറിയ ശ്രമം ആവശ്യമുള്ള ധാരണയാണിത്- സാധാരണ ഹഠ യോഗം


എന്നൊക്കെ പറയുന്നപോലെ.
ശ്വാസം പുറത്തു ചെന്ന് 12 വിരൽ (ദ്വാദശാന്തം) ദൂരെയുള്ള വിടവിൽ എത്തുമ്പോൾ
അവിടെ നിർത്തുക.
ശ്വാസം അകത്തു വന്നു 12 വിരൽ (ദ്വാദശാന്തം) ദൂരെയുള്ള വിടവിൽ എത്തുമ്പോൾ
അവിടെ നിർത്തുക.
ചുരുങ്ങിയത് ഒരു 10 സെക്കന്റ് എങ്കിലും നിർത്തുക
ചെറിയ ഒരു ശ്രമം ഇവിടെ ആവശ്യമാണ്.
ഒരു ദിവസം എല്ലായ്‌പോഴും ചെയ്യണ്ട രീതിയാണിത്. ചുരുങ്ങിയത് ആറു
മണിക്കൂറെങ്കിലും ചെയ്യണമെന്നാണ്. പരമ ബോധം ഉള്ളിൽ നിറയുന്ന വരെ തുടരേണ്ട
അഭ്യാസം ആണിത്.
"തദന്തേ ശാന്ത നാമാസൗ"
ഒടുവിൽ എന്തുണ്ടാകും?
ശാന്താവസ്ഥ അഥവാ സദാശിവത്വം സംഭവിക്കും ആണവ- ശാക്തോപായ
ധാരണയാണിത്
കുംഭകം ഉള്ളതുകൊണ്ട് ആണവോപായം. ശ്വാസം പിടിച്ചു നിർത്തുമ്പോൾ മനസിന്
അവിടെ ജോലിയുണ്ട് അതുകൊണ്ട് മനസ്സുണ്ട് അത് നിൽക്കുന്നില്ല. നിർമനാവസ്ഥ
സംഭവിക്കുന്നില്ല. അതുകൊണ്ട് ആണവോപായം. എന്നാൽ സദാശിവത്വം ഉള്ളിൽ
നിറയുമ്പോൾ ശക്തോപായം സംഭവിക്കുന്നു. അതുകൊണ്ടീ ധാരണ ആണവത്തിൽ
നിന്ന് ശക്തോപായത്തിലേക്ക് പരിണമിക്കുന്നതാണ്.

ഭൈരവനും സദാശിവനും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഭൈരവന്റെ ശരീരമുള്ള ഭാവമാണ് സദാശിവൻ, ശരീരത്തിൽ ഇരുന്നു


അനുഭവവേദ്യമാകുന്ന ഭൈരവാനുഭവത്തെയാണ് വിജ്ഞാന ഭൈരവം സദാശിവൻ
എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത്.
കുംഭകം ഉള്ളത് കൊണ്ടാണ് ഇത് ആണവം ആകുന്നതു, സദാശിവത്വം അനുഭവിച്ചാൽ
പിന്നെ കുംഭകം വേണ്ടി വരുന്നില്ല.

അങ്ങനെയെങ്കിൽ ഈ ധാരണ എന്ത് കൊണ്ട് ശാംഭവം ആകുന്നില്ല?

ശ്രമത്തിലൂടെ സംഭവിക്കുന്ന കുംഭകം ഉള്ളതിനാൽ ഇത് ശാംഭവം ആകുന്നില്ല.


ശ്വാസം ബോധപൂർവം നിർത്തുന്നത് ഒരു താഴ്ന്ന പടിയാണ് അതിൽ നിന്നാണ് ഉയർന്ന
പടിയായ ശാക്തത്തിലേക്ക് പോകുന്നത്. അവിടെ നിന്നാണ് ശാംഭവം സംഭവിക്കുന്നത്.
ആണവത്തിൽ നിന്ന് ശാംഭവത്തിലേക്ക് ചാടാൻ ആർക്കും സാധ്യമല്ല.

അഞ്ചാമത്തെ ധാരണ

ആ മൂലാത് കിരണാഭാസം
സൂക്ഷ്മാത് സൂക്ഷ്മതരാത്മികാം
ചിന്തയെതാം ദ്വിഷട്കാന്തേ
സാമയന്തി, ഭൈരവോദയ

മൂലാധാരം മുതൽ അവളുടെ പ്രകൃതം എന്താണ് എന്ന് നാം ചിന്തിക്കേണ്ടതായുണ്ട്.


ആരുടെ? പരയുടെ, കുണ്ഡലിനിയുടെ.
എന്താണവളുടെ പ്രകൃതം?

'കിരണാഭാസം' ---അനവധി കിരണങ്ങളുടെ ഒരു മഹാ പ്രവാഹമാണത്.

സ്ഥൂലത്തിൽ നിന്ന് സൂക്ഷ്മത്തിലേക്കും, സൂക്ഷ്മതരത്തിലേക്കും ഒടുവിൽ അതി


സൂക്ഷ്മാവസ്ഥയിലും നില നിൽക്കുന്ന മഹാ ശക്തി വിശേഷമാണ് പരാശക്തി, ആ
പരാശക്തിയെ കുറിച്ച് ചിന്തിക്കണം.

എവിടെ? മൂലാധാരത്തിലെ ശൂന്യതയിലും സഹസ്രാരത്തിലെ ശൂന്യതയിലും.


ഉള്ളിലെ ദ്വാദശാന്തം മൂലാധാരത്തിലും സഹസ്രാരത്തിലും ആണ്. (ഈ വിഷയം
നന്നായി ധ്യാനിക്കൂ )

മൂലാധാരത്തിൽ നിരന്തരമായ അണമുറിയാത്ത ശ്രദ്ധയോടു കൂടെ മാത്രമേ എത്തി


ചേരാൻ സാധിക്കുകയുള്ളു. ശ്രദ്ധ ആണവോപായമാണ് എന്നാൽ മൂലാധാരത്തിൽ
എത്തുന്ന നിമിഷം അത് ശക്തോപായമായി. അതുകൊണ്ട് ഈ ധാരണ ആണവ
ശാക്തോപായമാണ്.
മൂലാധാരത്തിൽ എത്തിയ പ്രാണൻ... പ്രാണകുണ്ഡലിനിയായി മുകളിലോട്ടുയരും,
ചിലപ്പോൾ ചിദ് കുണ്ഡലിനിയാകുമത്, മറ്റു ചിലപ്പോൾ പരാ കുണ്ഡലിനിയായി മാറും

കുണ്ഡലിനി മുകളിലോട്ടുള്ള ഓരോ ചക്രങ്ങളിൽ നിന്നാലും ഭൈരവ ബോധം ഉണ്ടാകും.

ഇനി ചക്രോദായത്തെ കുറിച്ചാണ് ഭൈരവൻ പറയുന്നത്

ആറാമത്തെ ധാരണ

ഭൈരവൻ പറയുന്നു

ഉദ്ഗച്ഛന്തിം തടിദ്രൂപാം
പ്രതിചക്ര ക്രമാത് ക്രമം
ഊർദ്ധ്വം മുഷ്ടി ത്രയം യാവത്
താവന്തേ മഹോദയ:

ഓരോ ചക്രങ്ങളിലും ക്രമമായി ഉയർന്നു ഉയർന്നു വരുന്ന മിന്നൽ പിണർ പോലുള്ള ആ


ശക്തിയെ (കുണ്ഡലിനിയെ) ധ്യാനിക്കുക ഒടുവിൽ ഭൈരവബോധം സിദ്ധിക്കും.

പ്രാണ കുണ്ഡലിനി മൂലാധാരത്തിൽ നിന്ന് സഹസ്രാരത്തിലേക്കു തൊടുത്തു വിടുന്ന


പോലെ പോകുന്ന ശക്തി വിശേഷമല്ല. ഓരോ ചക്രങ്ങളിൽ കൂടെ മുന്നോട്ടു
ക്രമാനുഗതമായി (പ്രതി ചക്രം) മുന്നോട്ടു സഞ്ചരിക്കുന്ന ഒരു ശക്തി വിശേഷമാണ്
അത്. ഒരു ചക്രവും അടുത്ത ചക്രവുമായുള്ള അകലം ദ്വാദശാന്തം ആണ് (പന്ത്രണ്ടു
വിരൽ അകലം ) മുഷ്ടി ത്രയം എന്നും പറയാം മൂന്ന് ചുരുട്ടിയ മുഷ്ടി മേൽക്കു മേൽ
വെച്ചാൽ ഉള്ള അകലം ആണ് ഓരോ ചക്രങ്ങൾക്കിടയിലും.
സിദ്ധികൾ ആഗ്രഹിക്കുന്നവർക്ക് പ്രാണ കുണ്ഡലിനിയാണ് സംഭവിക്കുന്നത്,
അല്ലാത്തവർക്കതു ചിദ് കുണ്ഡലിനിയാണ്. ഓരോ ചക്രങ്ങളിലും കൂടെ കുണ്ഡലിനി
കടന്നു പോകുമ്പോൾ അണിമാദി അഷ്ട സിദ്ധികൾ സാധകന് ലഭ്യമാകും എന്നാണ്.
ഈ ധാരണ ആണവ ശംഭാവോപായം ആണ്. ആണവത്തിൽ തുടങ്ങി ഭൈരവ
മഹോദയത്തിൽ അവസാനിക്കുന്നതിനാൽ ആണവ-ശംഭാവോപായം.

അണിമാദി അഷ്ട സിദ്ധികൾ എന്ത് ?


ജന്മൗഷധിമന്ത്രതപസമാധിജാ സിദ്ധയഹ
ജന്മം കൊണ്ട് ഔഷധം കൊണ്ട് മന്ത്രം കൊണ്ട് തപസ്സ് കൊണ്ട് സമാധി കൊണ്ട്
ലഭിക്കുന്നതാണ് സിദ്ധികൾ.
ചിലർക്ക് പൂർവ്വജന്മാർജ്ജിതം ആയ സിദ്ധികൾ ജന്മനാ ഉണ്ടാകും, ചിലർ ചില ഔഷധ
പ്രയോഗങ്ങളിലൂടെ (ഉദ : നാഗാര്ജുനൻ ) നേടിയെടുക്കും മറ്റു ചിലർ മന്ത്രം കൊണ്ടും,
തപസ്സ് കൊണ്ടും, സമാധിയിലൂടെയും സിദ്ധികൾ കൈവശപ്പെടുത്തും.
അണിമ തുടങ്ങിയ അഷ്ടസിദ്ധികൾ ആണ് പ്രധാനം. ഇതല്ലാതെ അനവധി സിദ്ധികൾ
നില നിൽക്കുന്നുണ്ട്.
അണിമ: അണുവിലും ചെറുതാകാന്‍ സാധിക്കുന്ന അവസ്ഥ.
മഹിമ: എത്ര വേണമെങ്കിലും വലുതാകാനും ഭാരം കൂട്ടുവാനും ഉള്ള കഴിവ്.
ലഘിമ: തൂവലിനെക്കാളും ഭാരം കുറയ്ക്കുന്ന അവസ്ഥ.
ഗരിമ: ശരീരത്തിന്റെ ഗുരുത്വ സ്വഭാവം കൂട്ടുവാന്‍ ഉള്ള കഴിവ്.
പ്രാപ്തി: ഉചിതമായ ശരീര ഭാഗം കൊണ്ട്, ഉദ്ദേശിക്കുന്ന വസ്തുക്കള്‍
പ്രാപ്തമാക്കുന്നതിനുള്ള കഴിവ്. ഭൂമിയില്‍ നിന്ന് കൊണ്ട് തന്നെ സൂര്യനെയോ
ചന്ദ്രനെയോ ആകാശതെയോ സ്പര്‍ശിക്കാന്‍ യോഗിക്ക് സാധിക്കുന്നു. . ആവശ്യമുള്ള
സാധനങ്ങള്‍ കൈവശപെടുത്താം, വരും കാര്യങ്ങള്‍ പ്രവചിക്കാന്‍ സാധിക്കുക
,അതീന്ദ്രിയജ്ഞ്യാനം, കേള്‍വിക്കും അതീതമായ സ്വരങ്ങള്‍ മനസ്സിലാക്കുവാന്‍ ഉള്ള
കഴിവ്, ടെലിപ്പതി, മറ്റുള്ളവരുടെ മനസ്സു വായിക്കാന്‍ സാധിക്കുക, മൃഗങ്ങളുടെയും
പക്ഷികളുടെയും ഭാഷ അറിയാന്‍ സാധിക്കുക തുടങ്ങിയവ.
പ്രാകാമ്യം: ഇതര ലോകത്തില്‍ ഉള്ള ദൃഷ്ടി ഗോച്ചരമല്ലാത്ത കാര്യങ്ങള്‍ കാണുവാന്‍
ഉള്ള കഴിവ്. ഈ സിദ്ധി ഉപയോഗിച്ച് വെള്ളത്തിനടിയില്‍ എത്ര നേരം വേണമെങ്കിലും
കഴിയാന്‍ സാധിക്കുന്നു..(ഈ സിദ്ധി ഉപയോഗിച്ച് ബനാരസിലെ തൃലിംഗ സ്വാമികള്‍
ഗംഗാ നദിയില്‍ ആറു മാസത്തോളം കഴിയാറുണ്ടായിരുന്നു)
വശിത്വം: എല്ലാത്തിനെയും നിയന്ത്രണത്തിൽ ആക്കാനുള്ള സിദ്ധി
ഈശിത്വം: ഈശ്വരനെ പോലെ ജന്മ മരണങ്ങളിൽ പോലുമുള്ള അധികാരം.
ഏഴാമത്തെ ധാരണ
ക്രമാദ്ദ്വാദശാംങ്കം സമ്യഗ്
ദ്വാദശാക്ഷര ഭേദിതം
സ്ഥൂല സൂക്ഷ്മാ പരസ്ഥിത്യാ
മുക്ത മുക്തവാനന്തത: ശിവ

ക്രമാനുഗതമായ ഒരു ആണവോപായ രീതിയാണിത്.. പൂർണമായും ആണവോപായം


ക്രമാനുഗതമായ പന്ത്രണ്ടു ഘട്ടങ്ങൾ ഈ മാർഗ്ഗത്തിനുണ്ട്.
1. ജന്മാഗ്രം, 2. മൂലം 3. കന്ദം 4. നാഭി 5.ഹൃത് 6. കണ്ഠം 7. താലു 8. ഭ്രുമദ്ധ്യം 9. ലലാടം 10.
ബ്രഹ്മരന്ദ്രം 11.ശക്തി 12. വ്യാപിനി

ഇവയാണ് പന്ത്രണ്ടു ഭാഗങ്ങൾ


1. ജന്മാഗ്രം എന്നാൽ ഗുദം ആണ്
2. മൂലം അവിടുന്നും ഉയർന്ന സ്ഥാനമാണിത്.
3. കന്ദം - വീണ്ടും മുകളിൽ ആണ്, സ്ത്രീകളിൽ അണ്ഡ- ബീജ സംയോഗം നടക്കുന്ന
ഇടമാണിത്
4. നാഭി - പൊക്കിൾ കുഴി
5. ഹൃത് - ഹൃദയം
6. കണ്ഠം- തൊണ്ട
7. താലു- തൊണ്ടയ്ക്ക് മുകളിലെ നാക്കു കൊണ്ട് തൊടാവുന്നിടം, ചെറുനാക്കിറങ്ങി
വരുന്നയിടം
8. ഭ്രുമദ്ധ്യം - പുരിക നാസികാ മദ്ധ്യം
9. ലലാടം - നെറ്റി
10. ബ്രഹ്മരന്ദ്രം - മൂർദ്ധാവ്
11.ശക്തി - ബ്രഹ്മരന്ദ്രത്തിനു മുകളിലായി ബ്രഹ്മരന്ദ്രത്തെ തുളച്ചു കയറുന്ന ശക്തി
12. വ്യാപിനി - ശക്തിയിലേക്കു പ്രവേശിച്ചാൽ മുകളിൽ പ്രപഞ്ചമാകെ
വ്യാപിക്കുന്നിടം

ഈ പന്ത്രണ്ടു സ്ഥാനങ്ങളെയും സ്ഥൂലമായി അല്ല കാണേണ്ടത് സൂക്ഷ്മമായി


കാണണം, പിന്നെ സൂക്ഷ്മതരമായി കാണണം, പിന്നീട് അതി സൂക്ഷ്മമായി കാണണം.

എങ്ങനെയെന്നാൽ ജന്മാഗ്രം എന്ന് പറയുമ്പോൾ ഗുദത്തെയല്ല അവിടെ


ഉദ്ദേശിക്കുന്നത് അവിടെയുള്ള ശക്തി വിശേഷത്തെയാണ്.
അ ആ ഇ ഈ ഉ ഊ ഋ ൠ ഌ ൡ എ ഏ ഒ ഔ അം അഃ എന്ന സ്വരങ്ങളിൽ നിന്ന്
ഋ ൠ ഌ ൡ തുടങ്ങിയ ശാന്ത സ്വരങ്ങളെ വർജ്ജിച്ചു ബാക്കിയുള്ള സ്വരങ്ങളെ ആണ്
പന്ത്രണ്ടു സ്ഥാനങ്ങളിലും കാണേണ്ടത്.
അതായതു
അ ആ ഇ ഈ ഉ ഊ എ ഏ ഒ ഔ അം അഃ തുടങ്ങിയവ
അ ജന്മാഗ്രത്തിൽ എന്ന വിധത്തിൽ മുകളിലോട്ടു... വ്യാപിനിയിൽ അഃ വരെ
എന്നാൽ ആ അക്ഷരത്തെ ആണോ കാണേണ്ടത് അല്ല സ്പന്ദത്തെയാണ് അറിയേണ്ടത്
എന്നാൽ സ്പന്ദത്തെയാണോ അല്ല ജ്യോതി രൂപത്തെയാണ്.
ഗുദത്തിൽ നിന്ന് അക്ഷരരൂപത്തിലൂടെ സ്പന്ദത്തിലൂടെ സ്പന്ദത്തിൽ നിന്ന് ജ്യോതി
രൂപത്തിലേക്ക് പുരോഗമിക്കണം ധ്യാനം. ഇത് 'ലയ ചിന്തനമാണ്' ഒന്നിൽ നിന്നും
ഒന്നിലേക്ക് ലയിച്ചു ലയിച്ചങ്ങനെ പുരോഗമിക്കണം ഇങ്ങനെയാണ് എല്ലാ
സ്ഥാനങ്ങളിലും വേണ്ടത്. ഒടുവിൽ ഭൈരവബോധം ഉയരും.
ഇത് ആണവോപായം ആണ് ഗുദം കാണുക അ എന്ന് ജപിക്കുക, കന്ദം കാണുക ആ
എന്ന് ജപിക്കുക അങ്ങനെ ഒന്നിൽ നിന്നൊന്നിലേക്കു പുരോഗമിക്കുന്ന ആണവോപായം.
ഇത് കുണ്ഡലിനി അല്ല, കുണ്ഡലിനി ഉപയോഗിച്ചുള്ള ഉപായം കഴിഞ്ഞ ധാരണയോടെ
തീർന്നിരിക്കുന്നു.
കുണ്ഡലിനിയിലൂടെ അല്ലാതെയും ഭൈരവബോധം ഉയരും ഇത് അത്തരമൊരു
മാർഗ്ഗമാണ്.

എട്ടാമത്തെ ധാരണ
തയാപൂര്യസു മൂർദ്ധാന്തം
ഭാങ്ത്വാ ഭ്രൂക്ഷേപ സേതുനാ
നിർവികല്പം മന കൃത്വാ
സർവോർദ്ധ്വേ സർവഗോദ്ഗമ

മുൻ ധാരണയെ പോലെ ക്രമാനുഗമമായ ആണവം അല്ല ഇത്, പക്ഷെ


ആണവോപായം തന്നെ ആണ്. പ്രാണനെ പൂർണമായും ബ്രഹ്മരന്ദ്രം വരെ
നിറയ്ക്കുക. ഭ്രൂമധ്യത്തിൽ എല്ലാ ശ്രദ്ധയും കൊണ്ട് വരിക, ഭ്രൂമധ്യത്തിലുള്ള
നിരന്തരമായ ശ്രദ്ധ കൊണ്ട് പ്രാണന്റെ ഗതിയെ നിരോധിക്കുക. ഇത് കുംഭകം അല്ല,
കുംഭകം ശ്വാസം പിടിച്ചു വെക്കുന്ന രീതിയാണ്, ശ്രദ്ധ കൊണ്ടാണ് ഇവിടെ പ്രാണന്റെ
ഗതി നിൽക്കുന്നത്ര അപ്പോൾ രണ്ടു പുരികങ്ങളും തമ്മിൽ ബന്ധിക്കുന്ന ഒരു സേതു
(പാലം ) തെളിഞ്ഞു വരും.
ആ സ്ഥിതീയിൽ നിർമ്മനാവസ്ഥ ഉണ്ടാകുകയും ചിന്തകൊളുടങ്ങി നിർവികൽപ്പത്തിൽ
പ്രവേശിക്കുകയും ചെയ്യും. അവിടെ ഭൈരവ ബോധം ഉദിക്കും.

ഒൻമ്പതാമത്തെ ധാരണ

ശിഖി പക്ഷയൈസ്‌ചിത്രരൂപൈർ
മണ്ഡലൈ ശൂന്യ പഞ്ചകം
ധ്യായേതോഅനുത്തരേ ശൂന്യേ
പ്രവേശോ ഹൃദയേ ഭവേത്

മയിലിന്റെ വർണമനോഹരമായ തൂവലുകൾ പോലെയാണ് നമ്മുടെ അഞ്ചു


ജ്ഞാനേന്ദ്രിയങ്ങളും. ഓരോ ഇന്ദ്രിയങ്ങളിലൂടെയും എടുക്കുന്ന അറിവുകളെ,
ഉദ്ദാഹരണത്തിനു കണ്ണിലൂടെ കാണുമ്പോൾ അത് കണ്ണ് കൊണ്ട് കാണുന്നതാണ് എന്നും,
ചെവിയിലൂടെ കേൾക്കുമ്പോൾ ചെവികൊണ്ട് കേൾക്കുന്നതാണ് അത് എന്നും
അറിയണം.അങ്ങനെ അഞ്ചു ഇന്ദ്രിയങ്ങളിലൂടെ അറിയുന്ന എല്ലാം ശൂന്യമാണ്
എന്ന് തിരിച്ചറിയണം. ഞാൻ കാണുന്നത് ശൂന്യം, കേൾക്കുന്നത് ശൂന്യം, മണക്കുന്നതു
ശൂന്യം, തൊടുന്നത് ശൂന്യം, രുചിക്കുന്നതു ശൂന്യം ഇങ്ങനെ അഞ്ചു ശൂന്യത.
അങ്ങനെ അഞ്ചു ശൂന്യതയെ ഒരുമിച്ചു ധ്യാനിക്കണം, ഒടുവിൽ ശിവൻ എന്ന
മഹാശൂന്യത അനുഭൂതമാകും.
ഈ ധാരണ ശാക്തോപായം ആണ്

ധാരണ പത്തു

ഈദൃശേന ക്രമേണൈവ
യത്ര കുത്രാപി ചിന്തനാ
ശൂന്യേ കൂട്യെ പരേ പാത്രേ
സ്വയം ലീനാ വരപ്രദാ

ഇങ്ങനെ ക്രമമായി എവിടെയെങ്കിലും അണമുറിയാത്ത ശ്രദ്ധ നിങ്ങൾ


ചെലുത്തുന്നുണ്ടെങ്കിൽ അത് ശൂന്യതയിൽ ആകണം, ഈ ശ്രദ്ധ ചിന്തനം ആണ്
ധ്യാനത്തിലും സൂക്ഷ്മമാണ് ചിന്തനം. ആകാശത്തിന്റെ ശൂന്യതയിലോ, ഒരു ചുമരിലെ
ശൂന്യതയിലോ, മറ്റൊരു വ്യക്തിയുടെ ഹൃദയത്തിലെ ശൂന്യതയിലോ ചിന്തനം
ചെയാം. അങ്ങനെ അണമുറിയാത്ത ശ്രദ്ധ ഏതെങ്കിലും ശൂന്യതയിൽ
സംഭവിക്കുമ്പോൾ ശിവന്റെ അനുഗ്രഹ ശക്തി നിങ്ങളുടെ മേൽ പ്രവഹിക്കും.
ഏതെങ്കിലും ഒരു വസ്തുവിലെ ശൂന്യതയിൽ ശ്രദ്ധ സംഭവിക്കുമ്പോൾ അത്
ശാക്തമാണ്. അത് കൊണ്ട് ഈ ധാരണ ശാക്തോപായം.
ധാരണ പതിനൊന്നു

കപാലന്താർമനോ നസ്യ
തിഷ്ടന്മിലിത ലോചന
ക്രമേണ മനസോ ദാർദ്യാത്
ലക്ഷയെല്ലക്ഷയമുത്തമം

ഏതെങ്കിലും ഒരു ആസനം തിരഞ്ഞെടുത്തു കണ്ണടച്ച് ഇരിക്കുക, തലോയോട്ടിക്കകത്തെ


ശൂന്യതയിൽ ആണ് ശ്രദ്ധ കൊണ്ടുവരേണ്ടത്. വെറും ശൂന്യതയാണ് ആ
ശൂന്യതയിൽ ഒരു അഗ്നി ജ്വലിക്കുന്നു... ചിദഗ്നിയാണത്.. ശ്രദ്ധ അണമുറിയാത്ത
ആകുമ്പോൾ ഉള്ളിൽ ശിവ ബോധം ഉണരും..

പൂർണമായും ശാക്തോപായം ആണീ ധാരണ


ധാരണ പന്ത്രണ്ടു
മധ്യനാഡി സംസ്ഥ
ബിസസൂത്രാഭരൂപയാ
ധ്യാതാന്ത വ്യോമായ ദേവ്യാ
തയാ ദേവ: പ്രകാശതെ

മധ്യ നാഡി എന്നാൽ സുഷുമ്ന തന്നെയാണ്, താമര നൂല് പോലെ വളരെ മെലിഞ്ഞതും
ഋജുവായതും ആയ ആ മധ്യ നാഡിയിൽ അവിടെയാണ് ശ്രദ്ധ വേണ്ടത്, എന്നാൽ
മനസ്സ് കൊണ്ടല്ല ശ്രദ്ധിക്കേണ്ടത് മധ്യനാഡി കൊണ്ട് തന്നെയാണ് ശ്രദ്ധിക്കേണ്ടത്.

മധ്യ നാഡി കൊണ്ടെങ്ങനെ മധ്യ നാഡിയിൽ ശ്രദ്ധിക്കും?

ഇവിടെ മധ്യ നാഡി ബോധത്തിന്റെ ഒരു തലമാണ്, ആ തലത്തിൽ നിന്ന് കൊണ്ട്


മാത്രമേ ബോധത്തിന്റെ ആ തലത്തെ മനസിലാകുകയുള്ളു. അത് കൊണ്ട് അത്
മനസിലാക്കാൻ മറ്റു മാർഗങ്ങളില്ല അത് കൊണ്ട് ഇത് പൂർണമായ ശാംഭോപായം ആണ്.

ധാരണ പതിമൂന്നു
കരരുദ്രദ്രിഗസ്‌ത്രേ
ഭ്രൂഭേഭേദാദ്ദ്വാരോരോധനാത്
ദൃഷ്ടേ ബിന്ദോ ക്രമാലിനേ
തന്മധ്യേ പരമാ സ്ഥിതി

തലയിലെ എല്ലാ ദ്വാരങ്ങളും അടയ്ക്കുക, കണ്ണ്, മൂക്ക്, നാക്ക്, ചെവി തുടങ്ങിയ എല്ലാ
ദ്വാരങ്ങളും.

രണ്ടു കൈയിലെയും പെരുവിരൽ കൊണ്ട് ചെവി, ചൂണ്ടു വിരൽ കൊണ്ട് കണ്ണ്,


നടുവിരലുകൾ കൊണ്ട് മൂക്ക്, മോതിര വിരൽ കൊണ്ട് മേൽചുണ്ട്, ചെറുവിരൽ കൊണ്ട്
കീഴ് ചുണ്ട് .

ഇത് ചെയ്യുന്നതിന് മുൻപായി ഏകാഗ്രത നേടിയിരിക്കണം ഇല്ലെങ്കിൽ ശ്വാസം


തടസ്സം നേരിട്ടു ജീവന് തന്നെ ആപത്തു നേരിടാം. എങ്ങനെ ഏകാഗ്രതയുണ്ടാക്കാം?
ഭ്രൂമധ്യത്തിൽ ശ്രദ്ധിച്ചു കൊണ്ടാണ് അതുണ്ടാക്കേണ്ടത്. നിരന്തര അഭ്യാസത്തിലൂടെ
ശ്രദ്ധയുണ്ടാക്കണം.

യോഗസൂത്രത്തിൽ പതഞ്‌ജലി പറയുന്നത്

"സതു ദീർഘകാല നൈരന്തര്യ സൽക്കാരാസേവിതോദൃഢഭൂമിഃ" എന്നാണ്

ഭക്തിയോടെ ദീർഘകാലം നിരന്തരമായ അഭ്യാസത്താൽ ദൃഢഭൂമിത്വം


സംഭവിക്കുകയും ധാരണ ഉറയ്ക്കുകയും ചെയ്യും.

നിയമനം ഒരു ദിവസം കൊണ്ടുവരുന്നതല്ല. വളരെക്കാലത്തെ നിരന്തരമായ പരിശീലനം


കൊണ്ടേവരൂ..

ഭ്രൂ ഭേദത് എന്നാണ് ഈ ധാരണയിൽ പറയുന്നത്, ഭ്രൂമദ്ധ്യം ഭേദിക്കണം എന്നാണ്


നിരന്തരമായ ഏകാഗ്രത ഭ്രൂമധ്യത്തിൽ ഉണ്ടാകണം എന്നാണ് എവിടെ
അർത്ഥമാക്കുന്നത്.

ധാരണ പതിനാല്
ധാമാന്ത ക്ഷോഭസമഭൂത-
സൂക്ഷ്മാഗ്നി തിലകാകൃതിം
ബിന്ധും ശിഖാന്തേ ഹൃദയേ
ലയാന്തേ ധ്യായതോ ലയ

കണ്ണിലെ കൃഷ്ണമണികളെ കൈവിറകൊണ്ടു അമർത്തിപിടിച്ചാൽ ഒരു സൂക്ഷ്മമായ ജ്വാല


കാണാൻ സാധിക്കും.. ഈ ജ്വാലയെ ഹൃദയത്തിലും ബ്രഹ്മരന്ദ്രത്തിലും കണ്ടു
ധ്യാനിച്ചാൽ ശിവനിൽ ലയം സംഭവിക്കും.
ഈ ധാരണ ആണവോപായം ആണ്.

ധാരണ പതിനഞ്ചു

അനാഹതേ പാത്ര കർണ്ണെ-


അഭഗ്ന ശബ്ദേ ശരിദ്ധ്രുതേ
ശബ്ദബ്രഹ്മണി നിഷ്ണാത
പരം ബ്രഹ്മാധിഗച്ഛതി

അനാഹത ധ്വനി ഉള്ളിൽ നിന്ന് കേൾക്കുന്ന പ്രണവം ആണ്.. അത് കേൾക്കാറുണ്ടോ?


പുറമെ നിന്നല്ല അകമേ നിന്ന്, മുറിയാതെ (അഭഗ്നം ആയി ) കേൾക്കാറുണ്ടോ ഒരു
ശബ്ദം? അതാണ് ശിവം. ആ ശബ്ദം കേട്ടിട്ടില്ല എങ്കിൽ മുറിയാത്ത ഏതെങ്കിലും ഒരു
ശബ്ദത്തിൽ ശ്രദ്ധിക്കുക. ഉദാഹരണത്തിന് ഒഴുകുന്ന ജലം, ആ ശബ്ദ ധാര
മുറിയാത്തതാണ്.. ആ ശബ്ദബ്രഹ്മത്തിൽ കുളിച്ചവൻ പരബ്രഹ്മം തന്നെയായി തീരുന്നു.

രണ്ടു ചെവിയിലും വിരലിട്ടു പിടിച്ചാൽ മുറിയാത്ത ഒരു ശബ്ദ പ്രവാഹം കേൾക്കുന്നില്ലേ?


അത് തന്നെയാണ് അനാഹത ധ്വനി.. അത് കേട്ട് ശീലിച്ചാൽ പിന്നെ ചെവിയടയ്ക്കാതെ
കേൾക്കാൻ സാധിക്കും അതിൽ ധാരണ ഉറപ്പിക്കുക.

ഇതിൽ മന്ത്രമോ മാറ്റഭ്യാസമോ ഇല്ലാത്തതിനാൽ പൂർണ്ണ ശാക്തോപായം.


ധാരണ പതിനാറ്

പ്രണവാദി സമുച്ചാരാത്
പ്ലൂതന്തേ ശൂന്യ ഭാവനാത്
ശൂന്യയാ പരയാ ശക്ത്യാ
ശൂന്യതാമേതി ഭൈരവി

ഭൈരവി,
മൂന്ന് തരത്തിലുള്ള പ്രണവം ഉണ്ട്, വേദ പ്രണവം ആയ 'ഓം', 'ഹും' എന്ന ശിവ പ്രണവം,
'ഹ്രീം എന്ന മായ പ്രണവം തുടങ്ങിയവയിൽ ഏതെങ്കിലും നീട്ടി (ത്രിമാത്ര പ്രണവം )
ഉച്ചരിക്കണം.. ഈ പ്രണവ ശബ്ദം ഉച്ചരിക്കുമ്പോൾ ഉണ്ടാക്കപ്പെടുന്ന ശൂന്യതയെ
ശ്രദ്ധിക്കണം... അത് ഏതു ശൂന്യതയിൽ പോയി ഒടുങ്ങുന്നു എന്ന് ശ്രദ്ധിക്കണം ....
ഭൈരവാവബോധത്തിലേക്കു ക്രമേണ നിങ്ങൾ പതിക്കും....

ആണവമായി തുടങ്ങുന്ന ധാരണ ആണെങ്കിലും ഈ ധാരണ ശാക്തോപായം ആണ്....

പതഞ്ജലി 'ഓമിത്യേകാക്ഷരം ബ്രഹ്മ' ഓമെന്ന ഏകമായ അക്ഷരമാണ് ബ്രഹ്മം


'തസ്യ വാചാ പ്രണവ' -ഈശ്വരന്റെ ശബ്ദവും സ്വരൂപവും പ്രണവം ആണെന്നും
എന്നും സമാധി ലഭിക്കാൻ 'തദ്‌ജപം തദർത്ഥ ഭാവനം' അത് ജപിക്കുകയും, അതിന്റെ
അർത്ഥം ഭാവിക്കുകയും ചെയുക എന്നതും പറയുന്നത് ഈ അവസരത്തിൽ
ശ്രദ്ധേയമാണ്...
ധാരണ പതിനേഴ്

യസ്യ കസ്യാപി വർണസ്യ


പൂർവന്താവനുഭവായേത്
ശൂന്യതാ ശൂന്യഭൂതോ സൗ
ശൂന്യാകാര പുമാൻ ഭവേത്

ഏതു മന്ത്രത്തിന്റെയും തുടക്കത്തിൽ ശ്രദ്ധിക്കുക, എന്താണവിടെ? ഒരു ശൂന്യത..


അതെ ശൂന്യതയിൽ നിന്നാണ് മന്ത്രം ഉണ്ടായി വരുന്നത്.. അത് ശ്രദ്ധിക്കുക ആ
ശൂന്യതയിൽ ശ്രദ്ധിച്ചു കൊണ്ട് നിങ്ങൾ ശൂന്യതയെ അറിയും. അതായി മാറും, ആ
ശൂന്യതയാണ് ശിവം.

ഇത് ശിവന്റെ വിശ്വോത്തീർണ ഭാവം ആണ്..

ഈ ധാരണ ശംഭാവോപായം ആണ്...


ധാരണ പതിനെട്ടു

തന്ത്ര്യാ ദിവ്യ ശബ്ദേഷു


ദൃഗേഷു ക്രമ സംസ്ഥിതേ
അനന്യ ചേതാ പ്രത്യന്തേ
പരവ്യോമവപുർഭവേത്

സിത്താറോ വയലിനോ അങ്ങനെ ഏതെങ്കിലും തന്ത്രിവാദ്യമോ നീട്ടി വായിക്കുമ്പോൾ


ആ ശബ്ദം നേർത്തു നേർത്തു പോയി ശൂന്യതയിൽ അവസാനിക്കുന്നു ആ ശൂന്യതയെ
ശ്രദ്ധിക്കുക. അണമുറിയാത്ത ശ്രദ്ധ ആ ശൂന്യതയിൽ ഉറയ്ക്കുമ്പോൾ പരമ
വ്യോമബോധം (ശിവം) ഉണരുന്നു..

ഈ ധാരണ ശാംഭവോപായമാണ്..

ധാരണ പത്തൊൻമ്പതു

പിണ്ഡ മന്ത്രസ്യ സർവസ്യ


സ്ഥൂല വർണ്ണക്രമേണ തു
അർദ്ധേന്ദു ബിന്ദു നാദാന്ത
ശൂന്യോച്ചാദ്ഭവേഛിവ
സ്വരാക്ഷരങ്ങൾ അവസാനം വരുന്ന മന്ത്രങ്ങളെ ആണ് പിണ്ഡ മന്ത്രങ്ങൾ എന്ന്
പറയാറുള്ളത്. ഉദാ: ക്ലിം, സൗ: തുടങ്ങിയവ സൗ എന്നാൽ
സ + ഔ+: ആണല്ലോ ഇതിൽ ഔ, : (വിസർഗം ) സ്വരമാണ് അത് മന്ത്രത്തിന്റെ
അവസാനത്തിൽ ആണ് ഉപയോഗിച്ചിരിക്കുന്നത്.
വ്യഞ്ജനം ആദ്യം സ്വരം പിന്നെ എന്ന ക്രമത്തിൽ ആണ് പിണ്ഡ മന്ത്രങ്ങൾ. ഓം
കാരം പിണ്ഡ മന്ത്രമല്ലെങ്കിൽ കൂടെ, ശൈവം അതിനെ പിണ്ഡ മന്ത്രമായാണ്
പരിഗണിച്ചിരിക്കുന്നത്.

പിണ്ഡം ശരീരം ആണ്+ സ്വരം (ബീജം) ആത്മാവും ഇത് രണ്ടും ചേരുമ്പോഴാണ് പൂർണത
വരുന്നത്.

ഓം കാരം ഉച്ചരിക്കുമ്പോൾ മൂന്ന് അവസ്ഥകൾ ഉണ്ട്.

അ ഉ മ് എന്ന സ്ഥൂലവസ്ഥ അത് കഴിഞ്ഞു സംഭവിക്കുന്ന സൂക്ഷ്മത്വം അതായതു ബിന്ദു -


അർദ്ധ ചന്ദ്രാവസ്ഥ പിന്നീട് അതി സൂക്ഷ്മമായ നിരോധിനി, നാദാന്തം, ശക്തി,
വ്യാപിനി, ഉന്മനി തുടങ്ങിയ അവസ്ഥയിലേക്ക് പ്രവേശിക്കും. മനസിന്റെ എല്ലാ
പ്രവർത്തനങ്ങളും നിലയ്ക്കുമ്പോൾ ഉൻമനാവസ്ഥ സംഭവിക്കുന്നു. ഓം കാരം
ജപിക്കുമ്പോൾ ഇതാണ് സംഭവിക്കേണ്ടതു. അപ്പോൾ സംഭവിക്കുന്ന ശൂന്യത ഉച്ചരിക്കാൻ
പറ്റുന്നില്ല. അപ്പോൾ അത് അനുഭവവേദ്യമാകുന്നു. ശൂന്യത ഉണ്ടാക്കാൻ പറ്റില്ല
അത് ഉണ്ടായി വരുന്നതാണ്.. ആ ശൂന്യതയിൽ സ്വയം ശിവമെന്നു അറിയും.
ഈ ഉന്മനാവസ്ഥയെ തന്നെയാണ് പതഞ്ജലി ഋതംഭര പ്രജ്ഞ എന്ന് വിളിച്ചത് . ഋതം
സത്യമാണ്, സത്യം ശൂന്യമാണ്, ശൂന്യം ശിവമാണ്, ശിവം സുന്ദരമാണ്.

സ്ഥൂലമായി മന്ത്രം ഉച്ചരിക്കുമ്പോൾ അത് ആണവോപായമാണ്, എന്നാൽ സ്ഥൂലംവിട്ടു


സൂക്ഷ്മത്തിലേക്കു കടക്കുമ്പോൾ അത് ശാംഭവോപായമാണ്.

ധാരണ ഇരുപതു

നിജദേഹേ സർവാധികം
യുഗപദ്ഭാവയേദ്വിയത്
നിർവികല്പ മനാസ്തസ്യ
വിയത് സർവം പ്രവർത്തതേ

ഏതെങ്കിലും ഒരു ആസനത്തിൽ ഇരിക്കുക, മുൻപിലും, പുറകിലും, ഇടതും, വല്ലതും


ശൂന്യതയാണ് എന്ന് ഭാവിക്കുക. മനസ്സ് എല്ലാ ചിന്തകളും ഒടുങ്ങുമ്പോൾ ഉള്ളിൽ മഹാ
ശൂന്യത വന്നു നിറയും.
ധാരണ ഇരുപത്തൊന്ന്

പൃഷ്ട ശൂന്യം മൂല ശൂന്യം


യുഗപദ്ഭാവയേച്ഛ യ:
ശരീര നിരപേക്ഷണീയാ
ശക്ത്യാ ശൂന്യമനാ ഭവേത്

മുകളിലും താഴെയും ശൂന്യത ഭാവിക്കുക. ആ ശൂന്യതയുടെ ശക്തിയാൽ ഉള്ളിൽ


ശൂന്യത നിറയുകയും ശിവം (ശൂന്യത ) കൈവരിക്കുകയും ചെയ്യും.
ധാരണ ഇരുപത്തിരണ്ട്

പൃഷ്ട ശൂന്യം മൂല ശൂന്യം


ഹൃത്ചൂന്യം ഭാവയേത്സ്ഥിരം
യുഗപന്നിർവികല്പത്വാ
നിർവികൽപ്പോദയാസ്തത:

വ്യക്തി ബോധത്തിന്റെ കേന്ദ്രമായ തലയുടെ ഭാഗത്തും(അഹം ), വസ്തു ബോധത്തിന്റെ


കേന്ദ്രമായ മൂല ഭാഗത്തും, അവബോധത്തിന്റെ കേന്ദ്രമായ ഹൃദയത്തിലും ശൂന്യത
ഭാവിക്കുക. ഇത് മൂന്നും ഒരുമിച്ചു സംഭവിക്കുമ്പോൾ നിർവികല്പവാസ്ഥ (ശിവം )
സംഭവിക്കും.
ധാരണ ഇരുപത്തിമൂന്നു

തനുദേശേ ശൂന്യതൈവ്വ
ക്ഷണമാത്രം വിഭാവയേത്
നിർവികല്പം നിർവികൽപ്പോ
നിർവികല്പ സ്വരൂപഭാക്ക്

ഒരു നിമിഷമെങ്കിലും ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തു ശൂന്യത ഭാവിക്കുക..


എല്ലാ ചിന്തകളും സ്വയം ഒടുങ്ങി ഒന്നിന്റെയും ആശ്രയമില്ലാതെ
ശിവം(നിർവികല്പ്പവസ്ഥ ഉണരും).

ഈ ധാരണ ശാക്തോപായത്തിൽ നിന്ന് ശാംഭവോപായത്തിലേക്ക് പരിണമിക്കുന്നതാണ്.


ധാരണ ഇരുപത്തുനാല്

സർവ ദേഹഗതം ദ്രവ്യം


വിയദ്വ്യാപ്തം മൃഗേഷണേ
വിഭാവയേത്തസ്യസ്യ
ഭാവനാ സാ സ്ഥിരാ ഭവേത്

ശരീരത്തിലെ എല്ലാം, രക്തം, മാസം, അസ്ഥി തുടങ്ങിയവയെല്ലാം ശൂന്യമാണ് എന്ന്


ഭാവിക്കുക.. ഭാവന ഉറയ്ക്കുമ്പോൾ ശിവം സംഭവിക്കും.

ഈ ധാരണ പൂർണ ശാക്തോപായമാണ്.

ധാരണ ഇരുപത്തഞ്ചു

ദേഹാന്തരേ ത്വഗ്‌വിഭാഗം
ഭിത്തിഭൂതം വിചിന്തയേത്
ന കിഞ്ചിതന്തരേ തസ്യ
ധ്യായയനധ്യേയ ഭാഗ്‌ഭവേത്

ശരീരം ത്വക്കിനാൽ മൂടപ്പെട്ട ശൂന്യതയാണ് എന്ന് ഭാവിക്കുക. അതിരുകൾ മാത്രമേ


ഉള്ളു ഉള്ളിൽ പൂർണ ശൂന്യത.. അപ്പോൾ ശിവം സംഭവിക്കും. അറിവല്ല ശിവം,
അറിയുന്നവൻ ആണ് ശിവൻ.
ഈ ധാരണ ശാക്തോപായത്തിൽ നിന്ന് ശാംഭവോപായത്തിലേക്ക് പരിണമിക്കുന്നതാണ്.

ധാരണ ഇരുപത്തിയാറു

ഹൃദ്യകാശേ നിലീനാക്ഷ
പദ്മസംഭൂത മധ്യഗ
അനന്യ ചേതാ സുഭഗേ
പരം സൗഭാഗ്യമാപ്നുയാത്

ശ്രദ്ധ പൂർണമായും ഹൃദയത്തിൽ, രണ്ടു താമരകൾക്കിടയിൽ നിലകൊള്ളുന്ന


ഹൃദയത്തിൽ കേന്ദ്രീകരിച്ചാൽ ശിവാവബോധം ഉണരും.

ഈ താമര കേവലം ഭാവനാത്മകമല്ല, അനുഭൂതിയിൽ തെളിഞ്ഞു വരേണ്ട ഹൃദയ


പദ്മമാണ്. ഈ ഹൃദയ പദ്മത്തിലെ മണിയാണ് ജീവൻ. ടിബറ്റൻ മന്ത്രമായ ഓം
മണിപദ്മെ ഹും എന്ന മന്ത്രാർത്ഥം ഹൃദയപദ്മത്തിലെ രത്നത്തെ കുറിച്ചു തന്നെയാണ്..
ആ മണി, രത്നം , ജീവൻ തന്നെയാണ് ശിവൻ, അതാണ് ചൈതന്യം ശിവസൂത്രം
'ചൈതന്യാത്മാ' എന്ന് പറയുന്നു. ജീവൻ ബ്രഹ്മമല്ലാതെ മറ്റൊന്നും അല്ല എന്ന്
വേദാന്തം പറയുന്നു, "ജീവോബ്രഹ്മൈവനാപര". എല്ലാ പ്രാണികളിലും ഈശ്വരൻ
ഇരിക്കുന്നത് ഹൃദയത്തിലാണ് എന്ന് കൃഷ്ണൻ ഗീതയിൽ പറയുന്നു. “ഈശ്വര: സർവ്വ
ഭൂതാനാം ഹൃദ്ദേശ f ർജ്ജുനതിഷ്ഠതി”.
ധാരണ ഇരുപത്തിയേഴു

സർവത സർവശരീരസ്യ
ദ്വാദശാന്തേ മനോലയാത്
ദൃഢബുദ്ധേർ ദൃധിഭൂതം
തത്വലക്ഷ്യം പ്രവർത്തതേ

ഏതെങ്കിലും ഒരു ദ്വാദശാന്തത്തിൽ പരിപൂർണമായ ശ്രദ്ധയെ കൊണ്ട് വരിക,


ഹൃദയത്തിലോ, ഭ്രൂമധ്യത്തിലോ, കണ്ഠസ്ഥാനത്തോ അങ്ങിനെ എവിടെയെങ്കിലും
പരിപൂർണമായ ശ്രദ്ധ അവിടെ വരുമ്പോൾ അത് ശൂന്യമായി കാണുക, ആ ശൂന്യത
ശരീരത്തിലെ ഓരോ കോശവും നിറഞ്ഞിരിക്കുന്നത് അനുഭൂതമാകുമ്പോൾ ശിവമെന്നു
സ്വയം അറിയും.
ധാരണ ഇരുപത്തിയെട്ടു

യഥാ തഥാ യത്ര തത്ര


ദ്വാദശാന്തേ മനഃ ക്ഷിപേത്
പ്രദിക്ഷണം ക്ഷീണവൃത്തിർ
വൈലക്ഷണ്യം ദിനൈർ ഭവേത്

ഏതു പ്രവർത്തി ചെയ്യുമ്പോളും ഏതെങ്കിലും ഒരു ദ്വാദശാന്തത്തിൽ ശ്രദ്ധിച്ചു


കൊണ്ട് ചെയുക. നടക്കുമ്പോഴും, ഇരിക്കുമ്പോഴും, കഴിക്കുമ്പോഴും അങ്ങനെ ഇന്നത്
എന്നില്ല എല്ലാ  പ്രവർത്തിയിലും ശ്രദ്ധ ദ്വാദശാന്തത്തിൽ നിർത്തുക. നിങ്ങൾ
പുതിയ ഒരാളായി പുനർജ്ജനിക്കും. അതിനു മാസങ്ങളോ വർഷങ്ങളോ വേണ്ട. വെറും
ദിവസങ്ങൾക്കുളിൽ തന്നെ അത് സംഭവിക്കും 

ഈ ധാരണ ആണവോപായത്തിൽ തുടങ്ങി ശാംഭവം ആയി മാറുന്നതാണ്. 


ധാരണ ഇരുപത്തൊൻപതു

കാലാഗ്നിനാ കാലപദാ-
ദുത്ഥിതേന സ്വകം പുരം 
പ്ലുഷ്ടം വിചിന്തയേദന്തെ 
ശാന്താഭാസസ്തദാ ഭവേത് 

ഇടതു കാലിൽ നിന്ന് കാലാഗ്നി രുദ്രന്റെ അഗ്നി വന്നു നിങ്ങളെ വിഴുങ്ങുന്നതായി


ഭാവിക്കുക.. പൂർണമായും ചാരമായി കഴിഞ്ഞ നിങ്ങളുടെ ഉള്ളിൽ നിന്നും ശാന്തമായ
ശിവം ഉയർന്നു വരുന്നു. ഈ ധാരണ ഉറയ്ക്കുമ്പോൾ എ ശിവം ആയി നിങ്ങൾ മാറുന്നു.

ശാക്തത്തിൽ നിന്ന് ശാംഭവത്തിലേക്കു പരിണമിക്കുന്ന ധാരണ ഇത്.    

ധാരണ മുപ്പതു 

ഏവമേവം ജഗത് സർവ്വം 


ദഗ്ധം ധ്യാത്വാ വികല്പത:
അനന്യ ചേതസഃ പുംസഃ 
പുംഭാവ: പരമോ ഭവേത് 

മുന്നേ പറഞ്ഞ ധാരണ പ്രകാരം മുഴുവൻ ലോകവും ഇങ്ങനെ ചാമ്പലായി പോയി എന്ന്


അണമുറിയാത്ത ഭാവനയുണ്ടാകുമ്പോൾ ശിവബോധം തെളിഞ്ഞു വരും. 
ഈ ധാരണ ശാക്തോപായമാണ് 

അണമുറിയാത്ത ഭാവന എന്ന് പറയുന്നത് വളരെ ശ്രദ്ധിക്കേണ്ടതാണ്, കാശ്മീരം പല


സ്ഥലത്തും അണമുറിയാത്ത ഭാവന ശ്രദ്ധ എന്നൊക്കെ ഉപയോഗിച്ച് കാണുന്നു.
മുറിയാത്ത ബോധത്തിലേക്കുള്ള ചുവടു വെപ്പുകൾ ആണ് ഇവയെല്ലാം.
ശിവലിംഗത്തിനു മുകളിലെ ധാര എന്ന സങ്കല്പം എന്താണ് പ്രതിനിധാനം ചെയുന്നത്
എന്ന് ചിന്തിക്കൂ...

ധാരണ മുപ്പത്തോന്നു 

സ്വദേഹേ ജഗതോ വാപി


സൂക്ഷ്മ സൂക്ഷ്മം തരാണി ച
തത്വ‌വാനി   യാനി നിലയം
ധ്യാത്വാന്തെ വ്യജ്യതേ പരാ

ശരീരം എന്നത് പ്രപഞ്ചം തന്നെയാണ് പ്രപഞ്ചത്തിലെ 36 തത്വങ്ങൾ ശരീരത്തിലും


ഉണ്ട്. ഓരോ തത്വങ്ങളും ഒന്നിൽ നിന്നൊനിൽ നിന്ന് ലയിച്ചു ലയിച്ചു അവസാനം
ശുദ്ധബോധം തെളിയും.

36 തത്വങ്ങൾ
ജ്ഞാനേന്ദ്രിയങ്ങൾ അഞ്ചു (5) (കണ്ണ്, മൂക്കു, നാക്ക്, ത്വക്ക്, ചെവി )
കർമ്മേന്ദ്രിയങ്ങൾ അഞ്ചു (5) (വാക്, പാണി, പാദ, പായു, 
തന്മാത്രകൾ അഞ്ചു (5) (ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം )
പഞ്ചഭൂതങ്ങൾ അഞ്ചു (5) (ആകാശം, വായു, അഗ്നി, ജലം, ഭൂമി )
ശിവതത്വം അഞ്ചു (5) (ശിവൻ, ശക്തി, സദാശിവൻ, ഈശ്വരൻ, ശുദ്ധവിദ്യ) 
ശക്തി തത്വം അഞ്ചു (5) ( കാലം, കല, രാഗം, നിയതി, വിദ്യ)
ആത്മതത്വവും (6 ) (പ്രകൃതി, പുരുഷൻ, മായ, മനസ്, ബുദ്ധി, അഹങ്കാരം)

ഈ ധാരണ ശാക്തോപായമാണ്.

ധാരണ മുപ്പത്തിരണ്ട്

പീനാം ച ദുർബലാ ശക്തി


ധ്യാത്വാ ദ്വാദശഗോചരെ
പ്രവിശ്യ ഹൃദയേ ധ്യായാൻ
സുപ്ത: സ്വാതന്ത്ര്യമാപുണ്യാത്

സ്വപ്നത്തിലെ സ്വന്തന്ത്ര്യം സ്വന്തമാക്കാൻ, സ്വപ്നങ്ങളെ നിങ്ങളുദ്ദേശിക്കുന്നതു


പോലെ കൊണ്ട് പോകാൻ ശ്വാസത്തിലെ ആന്തരിക ശക്തിയെ ഏതെങ്കിലും
ദ്വാദശാന്തത്തിൽ കാണാൻ ശീലിക്കുക. ഭ്രൂമധ്യത്തിലോ, കണ്ഠത്തിലോ,
ഹൃദയത്തിലോ, ഈ മൂന്ന് സ്ഥാനങ്ങളെയും ഹൃദയം എന്നാണ് പറയുക. സ്വപനത്തിൽ
പരിപൂർണ നിയന്ത്രണം ലഭിക്കും.

എങ്ങനെ പരിശീലിക്കാം എന്ന് നോക്കാം.

ഏതെങ്കിലും സുഖകരമായ ആസനത്തിൽ ഇരിക്കുക. ശബ്ദത്തോടെ ദീര്ഘമായി


ശ്വസിക്കുക... ഏതെങ്കിലും ദ്വാദശാന്തത്തിൽ ശ്രദ്ധിച്ചു കൊണ്ട് ശ്വസിക്കുക.
നിങ്ങള്ക്ക് കണ്ണുകൾക്ക് ഭാരം അനുഭവപ്പെട്ടു തുടങ്ങുമ്പോൾ കിടക്കുക. ശ്വാസഗതി
അങ്ങനെ തന്നെ 
 ദ്വാദശാന്തത്തിൽ ശ്രദ്ധിച്ചു തുടരുക. നിങ്ങൾ പതിയെ സ്വപ്നവസ്ഥയിൽ
പ്രവേശിക്കുന്നത് നിങ്ങള്ക്ക് കാണാം.. എന്നാൽ നിങ്ങള്ക്ക് ബോധം ഉണ്ടായിരിക്കും. എന്ത്
സ്വപ്നം കാണണം എന്ന് നിങ്ങള്ക്ക് തീരുമാനിക്കാം.. ശിവനെ കാണണോ.. ശിവൻ
പ്രത്യക്ഷനാവും. എന്ത് കാണണമെങ്കിലും സാധിക്കും.

നോട്ട്: ആധുനിക മനഃശാസ്ത്രം Lucid dreaming എന്നും Self Hypnosis എന്നുമൊക്കെ


വിളിക്കുന്ന ഈ വിദ്യ ആത്‌മവിദ്യയുടെ രഹസ്യ താക്കോലാണു എന്നാണ് വിജ്ഞാന
ഭൈരവം പറയുന്നത്. ഇത് ശീലമാക്കിയാൽ ഒരുപാട് സഹായകരമാണ്. ജീവിത
പ്രതിസന്ധികളിൽ നിന്നുടലെടുക്കുന്ന മനോ സംഘർഷങ്ങളെ വളരെ വിജയകരമായി
കവച്ചു വെക്കാൻ ഈ വിദ്യ ഒരുപാട് സഹായിക്കും

ധാരണ മുപ്പത്തിമൂന്നു

ഭുവനാധ്വാദിരൂപേണ
ചിന്തേയെത്ക്രമസോഖിലം
സ്ഥൂല സൂക്ഷ്മം പരാസ്‌ഥിത്യാ
യാവദാന്തെ മനോലയ

ഈ ലോകം സ്ഥൂലത്തിൽ നിന്ന് സൂക്ഷ്മത്തിലേക്കും, അതി സൂക്ഷ്മത്തിലേക്കും


പോകുന്നതാണ്. സ്ഥൂലത്തെ കണ്ടു അതിനെ സൂക്ഷ്മത്തിൽ ലയിപ്പിച്ചു അതിനെ അതി
സൂക്ഷ്മത്തിൽ ലയിപ്പിക്കുന്നതായി കണ്ടാൽ, നിർമനാവസ്ഥ (മനസിലായ്മ) സംഭവിക്കും.

ശാക്തോപായത്തിൽ നിന്ന് ശാംഭവത്തിലേക്കു പരിണമിക്കുന്ന ധാരണയാണിത്

സ്ഥൂല ലോകം - 118 ലോകങ്ങൾ ഉണ്ട് എന്നാണ് ശൈവ മതം


സൂക്ഷ്മലോകം- 36 തത്വങ്ങൾ
അതി സൂക്ഷ്മലോകം - 5 കലകൾ*

(*കൂടുതൽ മനസിലാക്കാൻ കാശ്മീര ശൈവം നന്നായി പഠിക്കേണ്ടതായിട്ടുണ്ട് )


ധാരണ മുപ്പത്തിനാല്

ആസ്യ സർവസ്യ വിശ്വസ്യ


പര്യന്തേഷു സമന്തതഃ
അധ്വപ്രക്രിയായ തത്വം
ശൈവം ധ്യാത്വാ മഹോദയ

എവിടെയെങ്കിലും സ്വസ്ഥമായി ഇരിക്കുക, നിങ്ങള്ക്ക് ചുറ്റുമുള്ള ലോകങ്ങൾ എല്ലാം


(118 ലോകങ്ങൾ ഉണ്ട് എന്നാണ് അഭിനവഗുപ്തന്റെ മതം ) നിങ്ങളുടെ അവബോധത്തിന്റെ
വികാസമാണ് എന്ന് ചിന്തിക്കുക.ആ ഭാവന ഉറച്ചു വരുമ്പോൾ സകലവും ഞാനെന്ന
ഭാവം ഉണരും. അപ്പോൾ ശിവബോധം ഉണർന്നു വരും.

ഈ ധാരണ പൂർണ ശാക്തോപായമാണ്..
ധാരണ മുപ്പത്തിയഞ്ചു

വിശ്വമേതൻമഹാദേവി
ശൂന്യ ഭൂതം വിചിന്തയേത്
തത്രൈവ ച മനോ ലീനം
തതസ്ഥല്ലയഭാജനം

ഈ ലോകം മുഴുവൻ ശൂന്യമാണ് എന്നാണ് ഭാവിക്കേണ്ടത്. ഈ ഭാവനയാണ്


ഉറയ്ക്കേണ്ടത്, ഒരു വസ്തു എടുത്തു നോക്കിയാൽ അത് മറ്റൊന്നുമല്ല ശൂന്യമാണ്...
ശൂന്യത അനുഭവിക്കുക ലോകം മുഴുവൻ. അതാണ് ശിവം.

ഈ ധാരണ ശുദ്ധ ശാക്തോപായമാണ്.

ധാരണ മുപ്പത്തിയാറു

ഘടാദി ഭജനെ ദൃഷ്ടിം


ഭിത്തിസ്ത്യക്ത്വാ വിനിക്ഷിപേത്
തല്ലയം തത്ക്ഷണാത്ഗത്വാ
തല്ലയാതന്മയോ ഭവേത്

ഒരു കുടമോ ഉള്ളു തുറന്ന പാത്രമോ എടുത്തു മുന്നിൽ വെക്കുക. അതിന്റെ


ശൂന്യതയിലേക്ക് നോക്കിയിരിക്കുക. പുറത്തും ശൂന്യത അകത്തും ശൂന്യത.. ആ
ശൂന്യതയിൽ നിങ്ങൾ വിലയം പ്രാപിക്കും..

ഈ ധാരണ ശംഭാവോപായം ആണ്.

ധാരണ മുപ്പത്തിയേഴു

നിർവൃക്ഷ ഗിരി ഭിത്യാദി 


ദേശേ ദൃഷ്ടിം വിനിക്ഷിപേത് 
വിലീനെ മാനസേ ഭാവേ 
വൃത്തി ക്ഷീണ പ്രജായതേ 

മരങ്ങളോ, ചുമരുകളോ, മതിലുകളോ ഒന്നും ഇല്ലാത്ത തുറന്ന സ്ഥലത്തു ചെന്ന് ആ


തുറസ്സിലേക്കു നോക്കിയിരിക്കുക. ധാരണ ഉറയ്ക്കുമ്പോൾ ചിന്തകൾ അസ്തമിച്ചു ശിവം
സംഭവിക്കും. 

ഈ ധാരണ ശുദ്ധ ശംഭവോപായം ആണ്.


ധാരണ മുപ്പത്തിയെട്ടു 

ഉഭയോർഭാവയോർജ്ഞാനേ
ധ്യാത്വാ മദ്ധ്യം സമാശ്രയേത് 
യുഗപച്ഛ ദ്വയം ത്യക്ത്വാ 
മദ്ധ്യേ തത്വം പ്രകാശതേ 

രണ്ടു വസ്തുക്കൾ എടുക്കുക ഓരോന്നിനെയും മാറി മാറി നോക്കുക, രണ്ടിനെയും മാറി


മാറി നോക്കുന്നതിനിടയിൽ ഒരു മദ്ധ്യം തെളിഞ്ഞു വരും അവിടെ ശ്രദ്ധിക്കുക.. മദ്ധ്യം
ലഭിച്ചു കഴിഞ്ഞാൽ രണ്ടിനെയും ഉപേക്ഷിക്കുക മധ്യത്തിൽ മാത്രം ശ്രദ്ധിക്കുക
എന്നാൽ കുറച്ചു കഴിയുമ്പോൾ മദ്ധ്യവും അപ്രത്യക്ഷമാവും അപ്പോൾ വീണ്ടും രണ്ടു
വസ്തുക്കളെ ആശ്രയിക്കുക മദ്ധ്യം വീണ്ടും തെളിഞ്ഞു വരും ആ മധ്യത്തിൽ വിലയം
പ്രാപിക്കും വരെ തുടരുക 

ഈ ധാരണ ശാക്തോപായമാണ്. 
ധാരണ മുപ്പത്തിയൊൻപത്

ഭാവേ ത്യക്തേ നിരുദ്ധാ ചിത്


നൈവ ഭാവാന്തരേ വ്രജേത്
തദാ തന്മദ്ധ്യ ഭാവേന 
വികസത്യതി ഭാവനാ

ഒരു വസ്തുവിനെ നോക്കി കൊണ്ടിരിക്കുക. അതിനെ മാത്രം നോക്കി കൊണ്ടിരിക്കുക.


ശ്രദ്ധയെ പൂർണ്ണമായും അതിൽ നിലനിർത്തുക. ശ്രദ്ധ മരിക്കുമ്പോഴാണ് മറ്റു
വസ്തുവിനെ നോക്കാൻ തോന്നുന്നത്, അത് അനുവദിക്കാതിരിക്കുക. ശ്രദ്ധയെ
സജീവമായി നിലനിർത്തുക. വസ്തു എന്ന ഇദം ഭാവം (objective consciousnes ട) അഹം ഭാവം
(Subjective consciousnes ട) ആയി ലയിക്കുകയും ശിവം സംഭവിക്കുകയും ചെയ്യും.

ഈ ധാരണ ശാക്തോപായമാണ്.
ധാരണ നാൽപത്

സർവ്വം ദേഹേ ചിന്മയം ഹി 


ജഗദ്വാപരിഭാവയേത് യുഗപന്നിർവികൽപേന
മനസാ പരമോദയ

ഈ ശരീരവും പ്രപഞ്ചവും ശിവന്റെ ബോധമാണ് പ്രകാശമാണ് എന്ന് നിരന്തരമായി


ചിന്തിക്കുക. ശിരസ്സു മുതൽ പാദം വരെ ശിവമാണ്, ആ ശിവം തന്നെ പ്രപഞ്ചവും എന്നു
ചിന്തിക്കുക.. ഈ ധാരണ ഉറയ്ക്കുമ്പൾ സ്വയം ശിവനെന്നറിയും.

ഈ ധാരണ ശാക്തോപായമാണ്

ധാരണ നാൽപ്പത്തൊന്ന്
വായുദ്വായ സംഘട്ടാ-
ദന്തർവാ ബഹിരന്തത
യോഗി സമത്വവിജ്ഞാന-
സമുദ്ഗമന ഭാജനം

പ്രാണന്റെ ആരംഭം അപാനന്റെ അന്ത്യമാണ്, അപാനൻ ആരംഭിക്കുന്നിടം പ്രാണൻ


അവസാനിക്കുന്നിടവുമാണ്. അത് അകത്തോ ( ഭ്രൂമദ്ധ്യം, ഹൃദയം ) പുറത്തോ (
പുറത്തെ ദ്വാദശാന്തം) ആവാം. എന്നാൽ രണ്ടു ശ്വാസവും   അവസാനിക്കുന്നയിടം
കിട്ടി തുടങ്ങുന്ന യോഗിക്ക് ഉള്ളിൽ ശിവാവബോധം തെളിഞ്ഞു വരും.

ഈ ധാരണ ആണവോപായമാണ്.

ധാരണ നാൽപത്തി രണ്ട്

സർവ്വം ജഗത്സ്വദേഹേ വാ
സ്വാനന്ദഭരിതം സ്മരേത്
യുഗപന്സ്വാമൃതേ നൈവ
പരാനന്ദമയോ ഭവേത്

സർവ്വ പ്രപഞ്ചവും നിറഞ്ഞിരിക്കുന്നത് സ്വന്തം (ശിവൻെറ )  ആനന്ദം തന്നെയാണ്


എന്ന് നിരന്തരമായി ചിന്തിക്കുക. സ്വന്തം ശരീരവും അതെ ആനന്ദം തന്നെയാണ്
നിറഞ്ഞിരിക്കുന്നത്. നാൽപതാമത്തെ ധാരണയും ഈ ധാരണയും തമ്മിലുള്ള
വ്യത്യാസം. ചിദ് അഥവാ പ്രകാശം അഥവാ ബോധമാണ് അവിടെ
നിറഞ്ഞിരിക്കുന്നതായി കണ്ടത്‌. ഇവിടെയാകട്ടെ ശിവന്റെ ആനന്ദമാണ്
നിറഞ്ഞിരിക്കുന്നതായി കാണന്നത്. 

ഈ ധാരണ ശാക്തോപായമാണ്

ധാരണ നാൽപ്പത്തിമൂന്ന്

കുഹനേന പ്രയോഗേന 
സദ്യ ഏവ മൃഗേക്ഷണേ
സമുദേതി മഹാനന്ദോ 
യേന തത്വം പ്രകാശതേ

കുഹന പ്രയോഗം എന്നാൽ ഒരു സൂത്രമാണ്.


മറ്റൊന്നുമല്ല അത് നമ്മൾ കുഞ്ഞുങ്ങളായിരിക്കുമ്പോൾ കക്ഷത്തിൽ
ഇക്കിളിയാക്കാറില്ലേ. അത് തന്നെയാണ് ഈ സൂത്രം. ഇക്കിളി കൂട്ടുമ്പോൾ
നിയന്ത്രണാതീതമായി നമ്മൾ ചിരിക്കാൻ കാരണം എന്താണ്? ചിരിക്കാൻ അവിടെ
എന്താണ് ഉള്ളത്? ചിരി എവിടെ നിന്ന് വരുന്നു? ആ ചിരി എവിടെ നിന്ന് വരുന്നു എന്ന്
നിരീക്ഷിക്കണം. നമ്മൾ ഒറ്റയ്ക്ക് ഇക്കിളി കൂട്ടിയാൽ ചിരി വരുന്നില്ല മറ്റൊരാൾ ഇക്കിളി
കൂട്ടണം എന്നാലേ ചിരി വരികയുള്ളു എന്താണ് ഇതിനു കാരണം? ചിരിയുടെ ഉറവിടം
തിരയൽ ആണ് ഈ ധാരണ.

ഈ ധാരണ ശാക്തോപായമാണ്. ഉറവിടത്തെ മനസ്സ് കൊണ്ട് തിരയുന്നത് കൊണ്ട്


ശാക്തോപായം.  

ധാരണ നാൽപ്പത്തിനാല്

സർവ്വസ്ത്രോണി ബന്ധേന
പ്രാണശക്ത്യോർധ്വായ ശനൈ
പിപീലാസ്പർശ വേലായാം
പ്രഥതേ പരമം സുഖം

ജ്ഞാനേന്ദ്രിയങ്ങൾ എല്ലാം പതുകെ നിരോധിച്ചുകൊണ്ട്, മുകളിലോട്ടു പതുകെ


പ്രാണനെ ഉയർത്തികൊണ്ടുവരുമ്പോൾ നട്ടെലിന്റെ അടിയിൽ നിന്ന് ഉറുമ്പരിക്കുന്നതു
പോലെ അനുഭവമുണ്ടാകും, പരമമായ ആനന്ദം അപ്പോൾ യോഗി അനുഭവിക്കും.

നോട്ട്: പ്രാണ ശക്തി മുകളിലോട്ടു ഉയർന്നാൽ മാത്രമേ ഇന്ദ്രിയ നിരോധം


സാധ്യമാവുകയുള്ളു. ഏകാഗ്രത സംഭവിക്കുമ്പോൾ പ്രാണൻ മുകളിലോട്ടു ഉയരും.
യോഗികൾക്കു മാത്രം സാധ്യമാകുന്ന ധാരണയാണിത്. സാധാരണക്കാരെ
ഉദ്ദേശിച്ചുള്ളതല്ല.

ഇത് ആണവോപായമാണ് പക്ഷെ ഉയർന്ന ആണവോപായമാണ്.


ധാരണ നാൽപ്പത്തി അഞ്ച്

വഹ്നേർ വിഷസ്യ മദ്ധ്യേ തു


ചിത്തം സുഖമയം ക്ഷിപേത്
കേവലം വായുപുരണം വാ
സ്മരാനന്ദേന യുജ്യതേ

വഹ്നിയുടെയും (അഗ്നി) വിഷത്തിന്റെയും ഇടയിൽ ശ്രദ്ധയെ നിർത്തുക. അഗ്നി


ഇച്ഛയാണ് വിഷം അറിവാണ്. ഉദാഹരണം ഒരു വസ്തു കാണുമ്പോൾ അതെന്താണ് എന്ന്
അറിയാനുള്ള ത്വര ഇച്ഛയാണ് അറിഞ്ഞു കഴിയുമ്പോൾ അത് അറിവായി തൃപ്തിപ്പെട്ടു.
ഇതിന്റെ ഇടയിൽ ആണ് ശ്രദ്ധയെ നിർത്തേണ്ടത്. വഹ്നി ലൈംഗീക ചോദനയാണ് വിഷം
ലൈംഗീകത ശമിച്ചതിനു ശേഷം ഉള്ള അവസ്ഥയാണ്. ലൈംഗീകത ഉണർന്നു കഴിഞ്ഞു
ശമിക്കുന്നതിനു മുൻപുള്ള അവസ്ഥയിൽ ശ്രദ്ധയെ നിർത്തുക. ശിവൻ ശക്തിയോടു
ചേരുമ്പോൾ ഉള്ള ആനന്ദമാണ് ഈ ധാരണയിൽ നിന്ന് ലഭിക്കുക. വിവാഹിതർക്കു/
ലൈംഗീക ഇണയുള്ളവർക്കു ഈ ധാരണ ലൈംഗീക സാധനയായി അനുഷ്ഠിക്കാം
അല്ലാത്തവർ ഇച്ഛയുടെയും അറിവിന്റെയും ഇടയിൽ ശ്രദ്ധയെ നിർത്താൻ ശീലിക്കുക.

നോട്ട്: ഒരു വസ്തുവിനെ നോക്കി അതെന്താണ് എന്ന് ചിന്തിക്കുമ്പോൾ അത് ഇച്ഛയാണ്


അത് ഇതാണ് എന്ന് അറിയുമ്പോൾ അത് ജ്ഞാനമാണ്. ഇച്ഛയിൽ നിന്ന് വിട്ടു
ജ്ഞാനത്തിൽ എത്താതിരിക്കണം, അതാണ് മദ്ധ്യം. അങ്ങനെ ചെയുമ്പോൾ ഒരു
അവസ്ഥ നമ്മുടെ ഉള്ളിൽ സംഭവിക്കുന്നുണ്ട്. എന്താണത് ശ്രദ്ധിക്കൂ...

ഉപാധികളുടെ സഹായത്താൽ ഈ ധാരണ ശാക്തോപായമാണ്, ഉപാധികളിലെങ്കിൽ


ഇത് ശാംഭവോപായമാണ്.
ധാരണ നാൽപത്തിയാറ്

ആനന്ദേ മഹതി പ്രാപ്തേ


ദൃഷ്ടേ വാ ബാന്ധവേ ചിരാത്
ആനന്ദമുദ്ഗതം ധ്യാത്വാ
തല്ലയസ്തൻമനാ ഭവേത്

പെട്ടന്ന് അകാരണമായ ഒരു സന്തോഷം ഉള്ളിൽ തിര തള്ളി വരുന്നുണ്ടെങ്കിൽ അതിനെ


ശ്രദ്ധിക്കുക. ലൈംഗീകമായ ആനന്ദം ഉണ്ടാകുമ്പോൾ അതിനെ ശ്രദ്ധിക്കുക. ഏറെ
നാൾ കാണാത്ത ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ കാണുമ്പോൾ നമ്മുക്ക്
ആനന്ദം ഉണ്ടാവുന്നില്ലേ? ആ ആനന്ദത്തെ ശ്രദ്ധിക്കുക അതിന്റെ ഉറവിടം ശ്രദ്ധിക്കുക
.. ആ ആനന്ദത്തിൽ നിങ്ങൾ ലയിക്കുമ്പോൾ നിങ്ങളുടെ സ്വരൂപം ആനന്ദം ആയി മാറും. 

യാതൊരു തടസ്സവുമില്ലാതെ നിങ്ങൾ അനുഭവിക്കുന്ന ഈ ആനന്ദം ശിവൻ


അനുഭവിക്കുന്ന ആനന്ദം ആണ്. 

ഈ ധാരണ ശാക്തോപായമാണ്.

ധാരണ നാൽപത്തിയേഴ്

ജഗദിപാനകൃതോല്ലാസ
രസാനന്ദ വിജൃമ്പണാത്
ഭാവയേത് ഭരിതാവസ്ഥാം
മഹാനന്ദസ്തതോ ഭവേത്
എന്തെങ്കിലും തിന്നുകയോ കുടിക്കുകയോ ചെയുമ്പോൾ. പ്രത്യേകിച്ചും നമ്മുടെ ഇഷ്ട
ഭക്ഷണം, പാനീയം എന്നിവ. നമ്മുക്ക് വലിയ ആനന്ദം ഉണ്ടാകുന്നില്ലേ? ആ ആനന്ദത്തെ
ശ്രദ്ധിക്കുക. നിങ്ങൾ  ഒരു വ്യക്തിയല്ല ശിവന്റെ പരമമായ സ്വാതത്ര്യത്തിൽ
ഇരുപ്പുറപ്പിച്ച ആൾ ആണ് എന്ന് വിചാരിച്ചു കൊണ്ട് ആനന്ദിക്കുക.. ആ ആനന്ദം
നിങ്ങളുടെ സഹജ സ്വഭാവം ആയി മാറും.

ഈ ധാരണ ഉപാധികളോടെ ശാക്തോപായമാണ്. ഉപാധികൾ ഇല്ലെങ്കിൽ ശാംഭവം


ആണ്.

ധാരണ നാൽപത്തിയെട്ട്

ഗീതാദിവിഷയാസ്വാദാ
സമസൗഖ്യൈകഥാത്മനാ
യോഗിനസ്തൻമയത്വേന
മനോരുദ്ദേശതദാത്മതാ

സംഗീതം കേൾക്കുമ്പോൾ ഉണ്ടാകുന്ന അവാച്യമായ ആനന്ദത്തിൽ ശ്രദ്ധിക്കുക.


സംഗീതത്തിനുള്ളിലെ നാദത്തെ തിരയുക.. ആ നേതാവുമായി ലയിച്ചു ലയിച്ചങ്ങനെ
നമ്മൾ സ്‌പദസ്വരവും ചേരുന്ന നാദത്തെ അറിയും. അതെ ശിവം.

ഈ ധാരണ ശാക്തോപായമാണ്
ധാരണ നാൽപത്തിയൊൻമ്പത്

യത്ര യത്ര മനസ്തുഷ്ടി 


മനസ്തത്രൈവ ധാരയേത്
തത്ര തത്ര പരാനന്ദ
സ്വരൂപം സംപ്രവർത്തതേ

എപ്പോഴാണോ മനസ്സ് ശാന്തവും, സന്തോഷകരവുമായിരിക്കുന്നതു ആ നിലയിൽ


മനസ്സിനെ നിർത്താൻ ശ്രമിക്കുക. മറ്റൊരു പ്രവൃത്തിയിലും ഏർപ്പെടാതെ ആ സുഖം
അനുഭവിക്കുമ്പോൾ ഉള്ളിൽ പരമാനന്ദം വന്നു നിറയും.

നോട്ട്: മനസ്സിന് സന്തോഷവും സുഖവും അനുഭവിക്കുമ്പോൾ നിങ്ങൾ എന്ത്


പ്രവൃത്തിയാണോ ചെയുന്നത് അത് അപ്രകാരം തുടരുക. ഒരിക്കലും ആ സമയത്തു
പ്രാർത്ഥിക്കാനോ, ജപിക്കാനോ മിനക്കെടരുത്. വളരെ പുണ്യം എന്ന് നിങ്ങൾ കരുതുന്ന
അത്തരം പ്രവൃത്തികൾ ആ സമയത്തു വളരെ പാപമാണ്. മനസ്സു പരിപൂർണമായ
ആനന്ദം അനുഭവിക്കുമ്പോൾ ഇന്ദ്രിയങ്ങൾ ആണ് ഉപാസനയ്ക്കുള്ള ഉപാധി എന്ന്
അഭിനവഗുപ്തൻ തന്ത്രാലോകത്തിൽ അഭിപ്രായപ്പെടുന്നു.

ഈ ധാരണ ഏതു ഉപായം ആണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. ചിന്തിക്കൂ അതെന്തു


കൊണ്ടാവാം?
ധാരണ അമ്പത്

അനാഗതായാം നിദായാം
പ്രണഷ്ടേ ബാഹ്യഗോചരേ
സാവസ്ഥാ മനസാ ഗമ്യാ
പരാ ദേവി പ്രകാശതേ

ഉറങ്ങാൻ കിടക്കുമ്പോൾ ഉറക്കം വരാതെ ഇരിക്കുന്ന ആ സമയം. ഉണർച്ചയിൽ നിന്ന് മാറി


എന്നാൽ ഉറക്കം വന്നിട്ടുമില്ല ആ സമയം ശ്രദ്ധിക്കുക. നിങ്ങൾ ഉണർന്നിരിക്കുകയല്ല
പക്ഷെ ഉറക്കം വന്നിട്ടുമില്ല. ഉറക്കം തൂങ്ങി നില്കുകയല്ല ഉറക്കത്തിലേക്കു
പ്രവേശിക്കുന്ന ആ സമയം പൂർണ അവബോധത്തിൽ ഇരിക്കാൻ ശ്രമിക്കുക. ഈ
സമയത്തു ശിവാവബോധം നിങ്ങള്ക്ക് ദൃശ്യമാകും.

ഈ ധാരണ പരിശീലിക്കുന്ന ആളിനെ ഒന്നും കൊണ്ടും മയക്കാൻ സാധ്യമല്ലാതെ


വരുന്നു.

ഈ ധാരണ ശാംഭവോപായം ആണ്.

ധാരണ അമ്പത്തിയൊന്ന്

തേജസാ സുര്യദീപാദേ -
രാകാശോ ശബലീകൃതേ
ദൃഷ്ടിർനിവേശയ തത്രൈവ
സ്വാത്മരൂപം പ്രകാശതേ
ആകാശം മുഴുവൻ സൂര്യന്റെ പ്രഭ നിറഞ്ഞിരിക്കുന്നതായി കാണുക. ഇത്
പുറത്തെ ധാരണയാണ്. അകത്തിരിക്കുമ്പോൾ മുറിയില്ലേ വൈദ്യുത ബൾബിലെ
വെളിച്ചം മുറി മുഴുവൻ നിറഞ്ഞിരിക്കുന്നതായി കാണുക. ബൾബ് നോക്കുമ്പോൾ ചില്ലു
കാണാതെ അകത്തെ വെളിച്ചം മാത്രം കാണുക. അത് മുറി മുഴുവൻ നിറഞ്ഞിരിക്കുന്നത്
കാണുക. ഇത് നോക്കി നോക്കി നമ്മൾ സമാധിയിൽ ലയിക്കും.

ഈ ധാരണ ശാക്തോപായമാണ്. 

ധാരണ അമ്പത്തിരണ്ട്

കരാങ്കിണ്യാ ക്രോധനയാ
ഭൈരവ്യാ ലേലിഹാനയാ
ഖേച്ഛര്യാ ദൃഷ്ടി കാലേ ച
പരാവാപ്തി പ്രകാശതേ

കരാങ്കിണി, ക്രോധന, ഭൈരവ്യ, ലേലിഹന്യാ, ഖേചരീ തുടങ്ങിയ മുദ്രകളുടെ


ഉപാസനയിലൂടെ ശിവാവബോധം തെളിഞ്ഞു വരും.
ഈ അഞ്ചു മുദ്രയും അഞ്ചു സിദ്ധ സമ്പ്രദായവുമായി ബന്ധപ്പെട്ട മുദ്രകൾ ആണ്.
സിദ്ധരെ അഞ്ചായി തരം തിരിച്ചിട്ടുണ്ട്. ജ്ഞാന സിദ്ധർ, മന്ത്ര സിദ്ധർ, മേലാപ സിദ്ധർ,
ശാക്ത സിദ്ധർ, ശാംഭവ സിദ്ധർ എന്നിവരാണിവർ.
അഞ്ചു തരം സിദ്ധർ ആരാണ് എന്ന് നോക്കാം.

1. ജ്ഞാന സിദ്ധർ - ഗ്രന്ഥങ്ങളിലൂടെയും ശാസ്ത്രങ്ങളിലൂടെയും അറിവ് സംബന്ധിച്ച്,


കരാങ്കിണി മുദ്ര (ശവസാനത്തിനു തുല്യം) ശീലിച്ചവരെയാണ് ജ്ഞാന സിദ്ധർ എന്ന്
പറയുന്നത്. ഇവർ ഗുരു ഉപദേശത്തിലൂടെയാണ് ശാസ്ത്രം പഠിക്കുന്നത്. മനുഷ്യ ഗുരു
ഇല്ലാത്ത സിദ്ധരും ഉണ്ട്. അഭിനവഗുപ്തൻ തന്ത്രാലോകത്തിൽ ദേവി ദീക്ഷ കിട്ടുന്ന
സിദ്ധരെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

2. മന്ത്ര സിദ്ധർ- നിരന്തരമായ മന്ത്രാഭ്യാസത്തിലൂടെ സിദ്ധി ലഭിച്ചവർ ആണ് മന്ത്രം


സിദ്ധർ. ഇവരുടെ ധാരാണയാണ് ക്രോധിനി മുദ്ര. കണ്ണും മുഖവും ഒക്കെ ഭീകരമായ
(ക്രോധം ) അവസ്ഥയിൽ വെച്ച് നിലത്തു കിടന്നു. ശുദ്ധബോധത്തെ അറിയുന്ന ഒരു
മുദ്രയാണ് ഇത്. മന്ത്ര സിദ്ധി നേടുന്നത് ഇങ്ങനെയാണ്. നിരന്തരമായ
മന്ത്രാഭ്യാസത്താൽ ശരീരവും ആത്മാവും വളരെയധികം ഒട്ടി ചേർന്നിരിക്കും.ഇതിനെ
ക്രോധം കൊണ്ട് വേർപെടുത്തുന്ന പദ്ധതിയാണിത്. 

3. മേലാപ സിദ്ധർ- യോഗിനി ദർശനം സാധിക്കുന്നവർ ആണ് ഇവർ. ഉണർച്ചയ്ക്കും


നിദ്രയ്ക്കും ഇടയിൽ ഉള്ള അവസ്ഥയിൽ യോഗിനി പ്രത്യക്ഷപ്പെടും. യോഗിയെ
ചുംബിക്കും, കെട്ടിപ്പിടിക്കും വളരെ വൃത്തികെട്ട എന്തെങ്കിലും തിന്നാൻ തരും. യാതൊരു
മടിയും ഇല്ലാതെ ആ വൃത്തികേട് കഴിക്കണം. കഴിച്ചു തുടങ്ങുമ്പോൾ അത് അമൃത്
എന്നറിയും. ഇതാണ് യോഗിനി മേലാപ. ഇതിന്റെ അവസാനം യോഗി ഭൈരവി മുദ്രയിൽ
പ്രവേശിക്കും. കണ്ണ് ഇമ ചിമ്മാതെ തുറന്നു, വായ മുഴവൻ തുറന്നിരിക്കുന്ന ഒരു
മുദ്രയാണ് ഇത് ഈ മുദ്രയിൽ നിന്നും ചകിത മുദ്രയിൽ യോഗി പ്രവേശിക്കും.

4. ശാക്ത സിദ്ധർ- ഉള്ളിൽ പരമാനന്ദം വന്നു നിറയുമ്പോൾ ലേലിഹന മുദ്ര സംഭവിക്കും.


വളരെ രുചിയുള്ള എന്തെങ്കിലും കിട്ടിയാൽ നമ്മൾ അത് കഴിക്കാതെ നക്കി രുചിച്ചു
നോക്കി കൊണ്ടിരിക്കില്ലേ. അതാണ് ലേലിഹന മുദ്ര. ശാക്ത സിദ്ധന്മാർ ശക്തിപാത
അനുഭവിക്കുമ്പോൾ ലേലിഹന മുദ്ര അനുഭവിക്കും.

5. ശാംഭവ സിദ്ധന്മാർ- ഒരു ജീവിതകാലം മുഴുവൻ ശംഭാവോപായത്തിനായി ഉഴിഞ്ഞു


വെച്ചവർ ആണ് ശാംഭവ സിദ്ധർ. അവരുടെ മുദ്രയാണ് ഖേചരീ മുദ്ര. എന്ത്
പ്രവൃത്തിയിൽ ഏർപെടുമ്പോഴും ഇവർ ചിദാകാശത്തിൽ ലയിച്ചിരിയ്ക്കും. ഖ എന്ന
ശബ്ദം ആകാശത്തെ സൂചിപ്പിക്കുന്നതാണ്. ഖേചരീ എന്നാൽ ആകാശത്തിൽ ചരിക്കുക
എന്നർത്ഥം.

നാക്കിനടിയില്ലെ കെട്ടു മുറിച്ചു നാക്ക് അണ്ണാക്കിലൂടെ മുകളിലോട്ടു കയറ്റി അമൃതം


നുകരുന്ന ഹഠ യോഗ വിദ്യയ്ക്കും ഖേചരീ, കാളീ മുദ്ര എന്നൊക്കെ പറയാറുണ്ട്. ഇവിടെ
അതല്ല ഉദ്ദേശിച്ചിരിക്കുന്നത് എന്ന് മാത്രം.

ധാരണ അമ്പത്തിമൂന്ന്

മൃദ്ധ്വാസനേ സ്ഫിജൈകേന
ഹസ്തപാദൗ നിരാശ്രയം
നിധായ തത് പ്രസംഗേന
പരാ പൂർണാ മതിർഭവേത്

വളരെ മൃദുവായ ഒരു പ്രതലത്തിൽ ഇരിക്കുക, കിടക്കയിലോ മറ്റോ. പൂർണമായും


നിങ്ങളുടെ പൃഷ്ഠത്തിൽ ഇരിക്കുക. കൈയോ കാലോ എവിടെയും കുത്താതെ
പൂർണമായും പൃഷ്ഠത്തിൽ ഇരിക്കുക. അങ്ങനെ ഇരിക്കുമ്പോൾ ബോധം ഉയർന്ന
ബോധമായി പരിണമിക്കും. 

ഈ ധാരണ ആണവോപായത്തിൽ നിന്ന് ശാക്തോപായത്തിലേക്കു


പരിണമിക്കുന്നതാണ്.
ധാരണ അമ്പത്തിനാല്

ഉപവിസ്യാസനേ സമ്യക്
ബാഹു കൃത്വാർദ്ധ കുഞ്ചിതൗ
കക്ഷ വ്യോമ്നി മന: കുർവൻ
സാമമായാതി തല്ലയാത്

എവിടെയെങ്കിലും സ്വസ്ഥമായി ഇരിക്കുക. രണ്ടു കൈകളും അർദ്ധ വൃത്താകൃതിയിൽ


പിടിക്കുക, യോജിപ്പിക്കരുത്. അർദ്ധ വൃത്താകൃതിയിൽ ആയിരിക്കട്ടെ. ഈ സമയം ശ്രദ്ധ
കക്ഷത്തിലേക്കു കൊണ്ട് വരിക. കക്ഷത്തിലെ ശൂന്യത ശ്രദ്ധിക്കുക
അവിടെയെന്താണുള്ളത്? ശൂന്യത.. അതിൽ ശ്രദ്ധിച്ചു കൊണ്ടിരുന്നു നാം
മഹാസമാധിയിൽ പ്രവേശിക്കും.

ആണവപോയവും ശാക്തോപായവും ഉൾച്ചേർന്നിരിക്കുന്ന ഒരു ധാരണയാണിത്.


ധാരണ അമ്പത്തിയഞ്ച്

സ്ഥൂലരൂപസ്യ ഭാവസ്യ
സ്തബ്ദം ദൃഷ്ടിം നിപാത്യ ച
അചിരേണ നിരാധാരാ
മന: കൃത്വാ ശിവം

വളരെ മനോഹരമായ എന്തെങ്കിലും, ഒരു പുഷ്പമോ, പൂ പാത്രമോ, മനോഹരിയായ ഒരു


സ്ത്രീയോ പുരുഷനോ എന്തുമാകട്ടെ അതിലേക്കു കണ്ണിമ്മ ചിമ്മാതെ നോക്കിയിരിക്കുക..
നാം ശിവനായി മാറും.

A thing of beauty is a joy forever

എന്ന ജോൺ കീറ്റ്സിന്റെ വാക്കുകൾ ഇതോടു ചേർന്ന് പോകുന്നതാണ്.

ഈ ധാരണ ശാംഭവോപായമാണ്. കാരണം ഇവിടെ ഒരു വസ്തുവല്ലധാരണയ്ക്ക് ഹേതു


മനോഹാരിത എന്ന അമൂർത്ത ഗുണമാണ് എന്നത് കൊണ്ടാണ് ഈധാരണ ശാംഭവം
ആകുന്നത്.
ധാരണ അമ്പത്തിയാറ്

മദ്ധ്യ ജിഹ്വേ സ്ഫാരിതാസ്യേ


മദ്ധ്യേ നിക്ഷിപ്യ ചേതനം
ഹോച്ഛാരം മനസാ കുർവ്വം
സതത ശാന്തേ പ്രലീയതേ

വായ അടച്ചു പിടിച്ചു കൊണ്ട് ഉള്ളിൽ പരമാവധി തുറന്നു പിടിക്കുക. നാവിന്റെ നടുവിൽ
ശ്രദ്ധയെ കൊണ്ട് വരിക. നിശ്വസിക്കുമ്പോൾ ഹ എന്നും ശ്വസിക്കുമ്പോൾ സ എന്നും
ഉള്ളിൽ ജപിക്കുക. ഹംസ, സോഹം എന്ന് അതായി മാറും. മുക്കിലല്ല ശ്രദ്ധവേണ്ടത്
നാക്കിനു നടുവിൽ.

ഇത് ആണവോപായം ആണ്

ധാരണ അമ്പത്തിയേഴ്

ആസനേ ശയനേ സ്ഥിത്വാ


നിരാധാരം വിഭാവയൻ
സ്വദേഹം മനസി ക്ഷീണേ
ക്ഷണാത് ക്ഷീണാശയോ ഭവേത്
എവിടെയെങ്കിലും ഇരിക്കുകയോ കിടക്കുകയോ ചെയുമ്പോൾ, യാതൊരു താങ്ങും
ഇല്ലാതെയാണ് നമ്മുടെ ശരീരം അവിടെയുള്ളത് എന്ന് ചിന്തിക്കുക. പൂർണമായും
ശൂന്യതയിൽ ആണ് എന്നറിയുക. ശ്രദ്ധ ശാക്തോപായത്തിൽ തുടങ്ങി ശാംഭവത്തിൽ
പ്രവേശിക്കും.

ധാരണ അമ്പത്തിയെട്ട്

ചലാസനേ സ്ഥിതസ്യാഥ
ശനൈർവ്വ ദേഹചാലനാത്
പ്രശാന്തേ മാനസേ ഭാവേ
ദേവി ദിവ്യൗഘമാപ്നുയാത്

ചലിക്കുന്ന ആസനത്തിൽ ഉദാഹരണം കുതിരപ്പുറം അല്ലെങ്കിൽ വളരെ മോശം


പാതയിലൂടെ ഒരു ഇരു ചക്ര വാഹനത്തിൽ സഞ്ചരിച്ചാലും മതി അല്ലെങ്കിൽ
ഇരിക്കുന്ന സ്ഥലത്തു കസേരയോ, ചാരു കസേരയോ മറ്റോ ആട്ടി കൊണ്ടിരിക്കുക.. ആ
ചലനത്തിന് നടുവില്ലെ ശാന്തത അറിയുക. ശിവബോധത്തിന്റെ കുത്തൊഴുക്ക്
അനുഭവപ്പെടും.

ശാക്തോപായമാണിത്.
ധാരണ അമ്പത്തിയൊമ്പത്

ആകാശം വിമലം പശ്യൻ


കൃത്വാ ദൃഷ്ടി നിരന്തരാം
സ്തബ്ദാത്മനാ തത്ക്ഷണാദ്ദേവി
ഭൈരവം വപുരാപ്നുയാത്

മേഘങ്ങൾ ഇല്ലാത്ത ആകാശത്തെ കണ്ണിമ്മവെട്ടാതെ  നോക്കിയിരിക്കണം.. ഈ


സമയത്തു ശരീരത്തിന് ഒരു ചലനവും വരുത്താൻ പാടില്ല .. ഭൈരവബോധം ഉണർന്നു
വരുന്നത് കാണാം  

ഈ ധാരണ പൂർണ ശാംഭവോപായമാണ്.


ധാരണ അറുപത്

ലീനം മൃദ്ധ്നി വിയത് സർവ്വം


ഭൈരവത്വേന ഭാവയേത്
തത് സർവ്വം ഭൈരവകാര
തേജസ്തത്വം സമാവിശേത്

ആകാശം നമ്മുടെ ശിരസ്സിനകം ആണ് എന്ന് ധാരണ ചെയുക. മേഘങ്ങൾ ഇല്ലാത്ത


ആകാശം ശിരസ്സിനകം ആണ്, അതിരുകളിലാത്ത ആകാശമാണത്. അതിൽ ധാരണ
ചെയുമ്പോൾ ഭൈരവബോധം ഉയർന്നു വരും.
ധാരണ അറുപത്തിയൊന്ന്

കിഞ്ചിജ്ഞാതം ദ്വൈദായി
ബാഹ്യലോകസ്തമ: പുന:
വിശ്വാദി ഭൈരവം രൂപം
ഞ്ജ്വാത്വാനന്ദ പ്രകാശഭൃത്

ജാഗ്രത്, സുഷുപ്തി, സ്വപ്നം എന്നി അവസ്ഥകളിൽ ഭൈരവബോധം അറിയുന്നവർ ആ


ബോധത്തിൽ തുടരും.

നോട്ട് :എന്താണ് ജാഗ്രത്? സ്വപ്നം, സുഷുപ്തി? കാര്യങ്ങളെ വേർതിരിച്ചറിയാൻ


പ്രാപ്തമാക്കുന്ന അവസ്ഥയാണ് ജാഗ്രത്. മനസിലുള്ള ചിന്തയെയും പുറത്തു കാണുന്ന
കാര്യങ്ങളെയും വേർതിരിക്കാൻ സാധിക്കുന്ന ഉണർച്ച. എന്നാൽ സ്വപ്നത്തിൽ
കാണുന്നത് ബാഹ്യലോകത്തിൽ നിന്ന് വേർതിരിക്കാൻ സാധിക്കുന്നില്ല. ഒരു പക്ഷെ
ബാഹ്യലോകം ഉണ്ട് എന്ന് പോലും മറന്നു പോകുന്നു. ഒരു സെൻ  കഥയുണ്ട്.. ചുവാങ്
സു എന്ന സെൻ സന്ന്യാസി ഉറക്കത്തിൽ നിന്നുണർന്നു പൊട്ടി ചിരിക്കാൻ തുടങ്ങി. ഇത്
കണ്ട ശിഷ്യൻ ചോദിച്ചു ഇത് വളരെ വിചിത്രമാണല്ലോ അങ്ങെന്തിനാണ് ചിരിക്കുന്നത്.
ചുവാങ് സു പറഞ്ഞു ഞാൻ ഒരു പൂമ്പാറ്റയായ് സ്വപ്നം കണ്ടു. അപ്പോൾ എനിക്ക് ചുവാങ്
സു ആണെന്നറിയില്ലായിരുന്നു, ഇപ്പോൾ ഞാൻ ഉണർന്നു ഞാൻ ചുവാങ് സു ആണ്.
എന്നാൽ ഞാൻ ശരിക്കും പൂമ്പാറ്റ ചുവാങ് സു ആയി സ്വപ്നം കാണുന്നതാണ് എങ്കിലോ?
ഓർത്തു നോക്കു.. നമ്മൾ ഏതോ തൊഴുത്തിൽ കെട്ടിയിട്ട പശു ആണെങ്കിലോ? ഉച്ച
മയക്കത്തിൽ കണ്ട ഒരു സ്വപ്നം മാത്രമാണ് ഈ ജീവിതം എങ്കിലോ? സുഷുപ്തി ഒരു
സ്വപ്നവും ഇല്ലാത്ത ഗാഢ നിദ്രയാണ്.

ഒരു സ്വപ്നം എത്രത്തോളം യുക്തിരഹിതമാണോ അത്രത്തോളം നമ്മുടെ ഈ


ജീവിതവും യുക്തിരഹിതമാണ്, ബോധം തുരീയത്തിലേക്കും, തുരീയാതീതത്തിലേക്കും
ഒക്കെ പോകുമ്പോൾ നമ്മുക്ക് നമ്മുടെ ഇപ്പോഴുള്ള അവസ്ഥ സ്വപ്നം പോലെ വിഡ്ഢിത്തം
എന്നനുഭവപെടും.

ഈ ധാരണ ആണവോപായത്തിൽ നിന്ന് ശാംഭവത്തിലേക്കു പരിണമിക്കുന്നതാണ്.


ധാരണ അറുപത്തി രണ്ട്

ഏവമേവ ദുർനിശായാം
കൃഷ്ണപക്ഷാഗമേ ചിരം
തൈമിരം ഭാവയൻ രൂപം
ഭൈരവം രൂപമേഷ്യതി

രാത്രി ഇരുട്ടിലേക്ക് നോക്കിയിരുന്ന് കൊണ്ട് ഭൈരവബോധത്തിലേക്കു പ്രവേശിക്കാം.

നല്ല മഴയുള്ള ഇരുണ്ട രാത്രി (അമാവാസി/ കൃഷ്ണപക്ഷം ) മുറിയിലെ വെളിച്ചമെല്ലാം


കെടുത്തി ആ ഇരുട്ടിലേക്ക് മഴയുടെ ശബ്ദം കേട്ട് കൊണ്ട് നോക്കിയിരിക്കുക. കാല
ഭൈരവന്റെ നൃത്തം ആണ് പുറത്തു നടക്കുന്നത് എന്ന് കാണുക. നിങ്ങൾ
ഭൈരവബോധത്തിലേക്കു പ്രവേശിക്കും.

ഈ ധാരണ ശാക്തോപായമാണ് 

ധാരണ അറുപത്തിമൂന്ന് 

ഏവമേവ നിമീല്യാദൗ
നേത്രേ , കൃഷ്ണാഭമഗ്രത
പ്രസാര്യ ഭൈരവം രൂപം
ഭാവയംസ്തന്മയോ ഭവേത്
മുൻപിലത്തെ ധാരണ പോലെ. കണ്ണുകൾ അടച്ചു അകത്തെ ഇരുട്ടിനെ
നോക്കിയിരിക്കുക, കണ്ണ് തുറന്നു പുറത്തെ ഇരുട്ടിനെ നോക്കുക. ഭൈരവന്റെ രണ്ടു
സ്വരൂപം തെളിഞ്ഞു വരും.
 
ഈ ധാരണ ശാക്തോപായമാണ് 

ധാരണ അറുപത്തിനാല്

യസ്യ കസ്യേന്ദ്രിയസ്യാപി
വ്യാഘാതാച്ച നിരോധത:
പ്രവിഷ്ടസ്യാദ്വയേ ശൂന്യേ
തത്രൈവാത്മാ പ്രകാശതേ

ശരീരത്തിലെ ഏതെങ്കിലും ഒരു അവയവം എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ


ചെയുമ്പോൾ നമ്മൾ പെട്ടന്ന് അന്ധാളിച്ചുപോകാറില്ലേ? ആ സമയത്തു എന്താണ്
നമ്മുടെ ചിന്ത? നമ്മുക്ക് ചിന്തയുണ്ടോ? അതോ ചിന്തകൾ അസ്തമിക്കുന്നോ? ആ
സമയത്തെ ഭാവത്തെ ശ്രദ്ധിക്കുക. എവിടെയെങ്കിലും തട്ടുമ്പോൾ വേദനയുടെ ആദ്യ
സ്പന്ദത്തെ ശ്രദ്ധിക്കുക, ആ തട്ടലിന്റെ ഒച്ചയുണ്ടാക്കിയ മാറ്റം ശ്രദ്ധിക്കുക.
ശിവത്തിലേക്കുള്ള മാർഗ്ഗമാണത്.

ഈ ധാരണ ശാക്തോപായമാണ്. 
ധാരണ അറുപത്തിയഞ്ച്

അബിന്ദുമവിസർഗ്ഗം ച
അകാരം ജപതോ മഹാൻ
ഉദേതി ദേവി സഹസാ
ജ്ഞാനൗഘ: പരമേശ്വര

ബിന്ദുവും വിസ്സർഗ്ഗവുമില്ലാതെ അ എന്ന് ഉച്ചരിക്കുക. ഉടൻ ഉള്ളിൽ


മഹാജ്ഞാനപ്രവാഹം ഉണ്ടാകും. 
ബിന്ദു 'അം' വിസർഗ്ഗം 'അഃ' എന്നാണ് ഇത് രണ്ടുമില്ലാതെ അ എന്ന് ഉച്ചരിക്കുക
പ്രയാസകരമാണ്. ശ്രമിച്ചു നോക്കു. നിങ്ങൾ ഇപ്പോൾ വായ തുറന്നു ഇരിക്കുകയാണ്..
അത് നിങ്ങളെ ചകിത മുദ്രയിലേക്കാണ് കൂട്ടികൊണ്ടുപോകുന്നത്. ചകിത മുദ്ര ഭൈരവി
മുദ്രയുടെ ഒരു ഭാഗമാണ് എന്നാൽ ഇവിടെ വായ മാത്രമേ തുറക്കുന്നുള്ളു. ഭൈരവി
മുദ്രയിൽ എല്ലാ ദ്വാരങ്ങളും തുറന്നിരിക്കും. ബിന്ദുവും വിസ്സർഗ്ഗവുമില്ലാതെ ഒരു
ശബ്ദം ഉണ്ടാക്കുക അത്യധികം പ്രയാസകരമാണ്. നിങ്ങൾ മേശയിൽ ഒന്ന് മുട്ടി നോക്കു.
ആ ശബ്ദം ഉണ്ടാക്കാൻ നിങ്ങള്ക്ക് സാധ്യമാണോ അല്ല. ഭയത്താൽ വായ തുറന്ന്
പോകുന്ന അവസ്ഥയും ചകിത മുദ്ര തന്നെയാണ്. ലക്ഷ്മൺ ജൂ പറയുന്നു.. നിങ്ങൾ ഒരു
കാട്ടിൽ ഒരു സിംഹത്തിന്റെ അടുത്ത് പെട്ട് പോകുകയാണെങ്കിൽ ഭയത്താൽ വായ
തുറന്നു പോകും.. പക്ഷെ നിങ്ങൾ ചകിത മുദ്രയിലേക്കു പ്രവേശിക്കുന്ന പക്ഷം സിംഹം
നിങ്ങൾ ഭൈരവൻ എന്ന് കണ്ടു വഴിമാറും എന്നാണ്.

ആണവത്തിൽ ആരംഭിക്കുന്ന ശാക്തപോയമാണ് ഇത്. 


ധാരണ അറുപത്തിയാറ്

വർണ്ണസ്യ സവിസ്സർഗ്ഗസ്യ
വിസർഗ്ഗാന്തം ചിതിം കുരു
നിരാധാരേണ ചിത്തേന
സ്പൃശേദ് ബ്രഹ്മ സന്താനം

വിസർഗ്ഗത്തിൽ അവസാനിക്കുന്ന ഏതെങ്കിലും ഒരു ശബ്ദമെടുക്കുക ഉദാ: ക: പ: അ :


അങ്ങനെ ഏതെങ്കിലും. അത് ഉച്ചരിക്കുക ക: എന്ന് ഉച്ചരിക്കുമ്പോൾ ക യിൽ
ശ്രദ്ധിക്കാതെ ':' വിസർഗ്ഗത്തിൽ ശ്രദ്ധിക്കുക. മനസ്സ് നിരാധാരമാകും (ശ്രദ്ധിക്കൂ ).
ശബ്ദമില്ലായ്മയല്ല വിസർഗ്ഗം അസ്പന്ദമാണ്, അത് അനുഭവിക്കാൻ മാത്രമേ
സാധ്യമാവുകയുള്ളു,

വിസർഗ്ഗം മാത്രം ഉച്ചരിക്കാൻ സാധ്യമാണോ? ശ്രമിക്കൂ..ഇല്ല സാധ്യമല്ല അപ്പോൾ


അത് നമ്മളാൽ ഉണ്ടാക്കപ്പെടുന്ന ശബ്ദമല്ല. മനുഷ്യൻ ജപിക്കുന്ന മന്ത്രങ്ങൾക്ക്
ശാക്തോപായം വരെയേ നമ്മളെ കൊണ്ട് പോകാൻ സാധിക്കുകയുള്ളു. ശൈവത്തിന്റെ
അഭിപ്രായത്തിൽ മേശയിൽ മുട്ടിയാൽ കേൾക്കുന്ന ശബ്ദത്തേക്കാൾ താഴെയാണ് വായ
കൊണ്ട് ‌ ഉണ്ടാക്കുന്ന ഓം നമ ശിവായ: പോലും. വിസർഗ്ഗം സ്വാഭാവികമായി പുറത്തു
വരുന്നതാണ് ഉണ്ടാക്കാൻ സാധ്യമല്ല. ലൈംഗീക സംയോഗം സമയത്തു വിസർഗ്ഗം
നമ്മൾ ഉണ്ടാക്കാതെ പുറത്തു വരുന്നതുപോലെ.. എന്ത് കൊണ്ടാണ് ആഹ് എന്ന ശബ്ദം
അപ്പോൾ ഉണ്ടാക്കപ്പെടുന്നത്? ചിന്തിക്കൂ.

ഈ ധാരണ ശാംഭവോപായമാണ് 
ധാരണ അറുപത്തിയേഴ്

വ്യോമകാരം സ്വാത്മാനം
ധ്യായേദ്ദിഗ്ഭിരണാവൃതം
നിരാശ്രയ ചിതി ശക്തി
സ്വരൂപം ദർശ്ശയേത്തദാ

ആദിയും അന്തവുമില്ലാത്ത ആകാശം പോലെയാണ് ശരീരം തീർത്തും പരിധി രഹിതം.


നിരാശ്രയമായ ശിവ ബോധം നിങ്ങളിൽ വന്നു നിറയും 

ഈ ധാരണ ശാക്തോപായമാണ്. 
ധാരണ അറുപത്തിയെട്ട്

കിഞ്ചിതംഗം വിഭിദ്ധ്യാദൗ
തീക്ഷ്ണസൂച്യാദിനാ തതാ:
തത്രൈവ ചേതനാ യുക്ത്വാ
ഭൈരവ നിർമലാ ഗതി:

ഒരു ചെറിയ സൂചി കൊണ്ട് ശരീരത്തിൽ കുത്തുമ്പോഴുണ്ടാകുന്ന


വേദനയിൽ ധാരണ ചെയുക ദേഹ ബോധം വിട്ടു വേദനയിൽ മാത്രമാകും ശ്രദ്ധ. ഇത്
ശാംഭവ ബോധത്തിലേക്ക് നമ്മെ കൂട്ടികൊണ്ടു പോകും.

ആണവോപായത്തിന്റെ ലഘു ലാഞ്ചനയുള്ള ശാംഭവോപായമാണിത്.

ധാരണ അറുപത്തിയൊൻപത്

ചിത്താദ്ധ്യാന്ത: കൃതിർനാസ്തി
മമാന്തർ ഭാവയേദിതി
വികൽപ്പാനാം ഭാവേന
വികൽപൈരുഝിതോ ഭവേത്
മനസ്സു ബുദ്ധി അഹങ്കാരം എന്നി അന്തഃകരണങ്ങൾ നമ്മളിൽ ഇല്ല എന്ന് കരുതുക.
അപ്പോൾ മനസ്സ് നില്കും, ബുദ്ധി നില്കും അഹങ്കാരം നിൽക്കും. ചിന്ത നിന്ന്
ശാംഭവബോധത്തിൽ പ്രവേശിക്കും.
മനസ്സ് ബുദ്ധി അഹങ്കാരം എന്നിവയെന്തു എന്നറിയാൻ ഇവിടെ വായിക്കുക

എന്താണ് മനസ്സ് ?

അഞ്ചു ഇന്ദ്രിയങ്ങളിലൂടെ സമാഹരിക്കുന്ന കാര്യങ്ങളെ കൂട്ടിവെക്കുന്ന ഇടമാണ്


മനസ്സ്.
എന്താണ് ബുദ്ധി ?
ഇങ്ങനെ കൂട്ടി വെച്ചതിൽ ഏതാണ് ശരി, തെറ്റ്, ഗുണം, ദോഷം, അഭികാമ്യം,
അനഭികാമ്യം തുടങ്ങിയ കാര്യങ്ങളെ തീരുമാനിക്കുന്ന വിശേഷ ശക്തിയാണ് ബുദ്ധി.
എന്താണ് അഹങ്കാരം?
ഇത് എന്റേത്, അത് എന്റേത് എന്ന മമത ബോധം (possesiveness) ഉണ്ടാക്കുന്ന ശക്തിയാണ്
അഹങ്കാരം.
നിറയെ ജലമുള്ള ഒരു കുടത്തിൽ ചന്ദ്രൻ പ്രതിഫലിക്കുന്ന പോലെയാണ് സ്ഥൂല
ശരീരം, സൂക്ഷ്മ ശരീരം, ആത്മാവ് എന്നിവയുടെ ബന്ധം .
സ്ഥൂല ശരീരം മൺകുടമാണെങ്കിൽ, സൂക്ഷ്മ ശരീരം അതിൽ നിറച്ചിരിക്കുന്ന ജലമാണ്
അതിൽ ആണ് ആത്മാവ് പ്രതിഫലിക്കുന്നത്. മരണം കുടം ഉടയലാണ്. കുടം
ഉടയുമ്പോൾ വെള്ളം ഒലിച്ചു പോകും, ചന്ദ്രൻ ഉരുണ്ടു പോകുമോ? ഇല്ല അതുപോലെ
ആത്മാവിനൊന്നും പറ്റുന്നില്ല. (മരണത്തിനു ശേഷം ആത്മാവ് പോയി ശാസ്ത്രീയ
സംഗീതം പഠിക്കുകയോ, വെള്ള സാരി ഉടുക്കുകയോ ഇല്ല !)
ഭൗതിക വാദികൾ കുടമാണ് ഞാൻ എന്ന് കരുതും, ആത്മീയ വാദികൾ എന്ന് സ്വയം
കരുതുന്നവർ സൂക്ഷ്മ ശരീരം ആണ് ഞാൻ എന്നാണ് കരുതുക.
ഈ രണ്ടു കൂട്ടർക്കും മോക്ഷമില്ല, ഭൗതിക വാദികളും പുനർജനിയ്ക്കും സൂക്ഷ്മ ശരീര
വാദികളും പുനർജനിക്കും എന്ന് പതഞ്ജലി, യോഗസൂത്രത്തിന്റെ ആദ്യ
അധ്യായത്തിൽ പറയുന്നു ..
(സൂത്രം 19: ഭവപ്രത്യയോ വിദേഹപ്രകൃതിലയനാം )
ഈ ധാരണ ശാക്തോപായമാണ്

ധാരണ എഴുപത്

മായാ വിമോഹിനി നാമ


കലായ: കലൻ സ്ഥിതം
ഇത്യാദി ധർമ്മം തത്വാനാം
കലയന്ന പൃഥഗ്ഭവേത്

മായയാകുന്ന ആറു കഞ്ചുകങ്ങളിലും (കാലം, കല, വിദ്യ, രാഗം, നിയതി, മായ )


പെടാത്ത ആൾ ആണ് ഞാൻ എന്ന് സ്വയം കരുതുന്നത് വഴി ആ ബന്ധനത്തിൽ
പെടാത്ത ശിവനായി നിങ്ങൾ മാറും.

ഈ ധാരണ ശാക്തോപായമാണ് 
ധാരണ എഴുപൊത്തൊന്ന്

ജഗിതിച്ഛാം സമുത്പന്നാ
മവലോക്യ ശമം നയേത്
യത് ഏവ സമുദ്ഭുതാ
തതസ്തത്രൈവ ലീയതേ

ധ്യാനിക്കുമ്പോൾ ഒരു ചിന്ത മനസ്സിലേക്ക് കടന്നു വരുമ്പോൾ വരട്ടെ എന്ന് കരുതുക


അത് മനസിലൂടെ ഒഴുകിപോക്കട്ടെ. എന്നാൽ ഒഴുകി പോയ ഉടനെ അതിനെ തിരികെ
വരൻ അനുവദിച്ചു കൂടാ.. ശ്രദ്ധ ഉപയോഗിച്ച് അതിനെ തളയ്ക്കണം. അതിനെ
ഇല്ലാതാക്കി കളയണം. എപ്പോഴെങ്കിലും പിന്നെ ചിന്ത ഉണരുമ്പോൾ അത്
തുടങ്ങിയിടത്തു തന്നെ ഒടുങ്ങുന്നതു കാണാം..

ഇത് ശാംഭോവോപായമാണ്
ധാരണ എഴുപത്തി രണ്ട്

യദാ മമേച്ഛാ നോത്പന്നാ


ജ്ഞാനം വാ, കസ്തദാസ്മി വൈ
തത്വതോഹം തഥാ ഭൂത-
സ്തല്ലിനസ്താന്മനാ ഭവേത്  

എന്റെ ഇച്ഛയോ ജ്ഞാനമോ ഇല്ലെങ്കിൽ ഞാൻ ആരാണ്?  ഞാൻ ആഗ്രഹമോ


അറിവോ അല്ല, എനിക്ക് ആഗ്രഹവവുമില്ല അറിവുമില്ല ഇങ്ങനെ ചിന്തിച്ചു വ്യക്തി
ബോധത്തിൽ തിന്നു മാറി നാം ശിവ ബോധമായി പരിണമിക്കും.

ഇത് ശാക്തോപായമാണ്
ധാരണ എഴുപത്തി മൂന്ന്

ഇച്ഛായാമഥവാ ജ്ഞാനേ 
ജാതേ ചിത്തം നിവേശേയത് 
ആത്മബുദ്ധ്യാനന്യചേതാ 
സ്തത സ്തത്വാർത്ഥ ദർശനം  

എന്തെങ്കിലും ആഗ്രഹമോ, അറിവോ ഉള്ളിൽ ഉദിച്ചാൽ അതിൽ ധാരണ ചെയുക


ഇതെവിടെ നിന്ന് വന്നു എന്ന് തിരയുക അതിൽ അണമുറിയാത്ത ശ്രദ്ധ വെക്കുന്നത് വഴി
സത്യം അറിയും. 

ശംഭവോപായത്തിന്റെ ലാഞ്ചനയുള്ള ശാക്തോപായമാണിത് 


ധാരണ എഴുപത്തി നാല്

നിർനിമിത്തം ഭവേത് ജ്ഞാനം


നിരാധാരം ഭ്രമാത്മകം
തത്വത: കസ്യ ചിന്നൈ-
തദ്ദേവ ഭാവി ശിവ പ്രിയേ

ഉള്ളിലുയരുന്ന അറിവിനെ ശ്രദ്ധിക്കുക അത് ഒരു കാരണവുമില്ലാതെ ഉയരുന്നതാണ്,


അതൊരു ആശ്രയവുമില്ലാതെ ഉള്ളിൽ ഉണ്ടാവുന്നതാണ്. അറിവ് നിരാധാരമാണ്. ഒരു
പ്രകോപനവുമില്ലാത്തതാണ് അതിനെ ശ്രദ്ധിക്കുക. ഉള്ളിൽ ശിവബോധം ഉദിക്കും.

ഈ ധാരണ ശാക്തോപായമാണ്

ധാരണ എഴുപത്തി അഞ്ച്

ചിദ്ധർമ്മാ സർവ ദേഹേഷു


വിശേഷോ നാസ്തി കുത്രചിത്
അതശ്ച തന്മയം സർവ്വം
ഭാവയൻ ഭവജിജന:
എല്ലാത്തിന്റെയും ഉള്ളിൽ നിറഞ്ഞിരിക്കുന്നത് ബോധമാണ്. എല്ലാം
ബോധത്താൽ പ്രകാശിതമാണ് എന്ന് ധാരണ ചെയുക. ഇങ്ങനെ ശിവ
ബോധമുയരും.

ഈ ധാരണ ശാക്തോപായമാണ്

ധാരണ എഴുപത്തിയാറ്

കാമക്രോധ ലോഭമോഹ-
മദമാത്സര്യ ഗോചരേ
ബുദ്ധിം നിസ്തിമിദം കൃത്വാ
തത തത്വമവശിഷ്യതേ

കാമം, കോപം, മോഹം, മാത്സര്യം, അസൂയ തുടങ്ങി എല്ലാ വികാരങ്ങളും


ആരംഭിക്കുമ്പോൾ അതിന്റെ ആരംഭത്തെ ശ്രദ്ധിക്കുക വികാരത്തിൽ നിന്ന് അവയെ
വേർപെടുത്തി ബുദ്ധി കൊണ്ട് ശ്രദ്ധിക്കുക. ഈ ദുഷ്ചിന്തകളിൽ നിന്ന് മുക്തമായി
ശിവബോധം ഉയരും.

ഈ ധാരണ ശാംഭവോപായമാണ്.
ധാരണ എഴുപത്തിയേഴ്

ഇന്ദ്രജാലമയം വിശ്വം
ന്യസ്തം വാ ചിത്രകർമവത്
ഭ്രമദ്വാ ധ്യായത: സർവ്വം
പശ്യതശ്ച സുഖോദ്ഗഗമ:

ഈ കാണുന്ന പ്രപഞ്ചത്തെ വിസ്മയത്തോടെ നോക്കുക, ഒരു ഇന്ദ്രജാല


പ്രകടനമായോ, ഒരു ചലച്ചിത്രമായോ, മനോഹരമായ ഒരു ചിത്രമായോ നോക്കുക.
ഉള്ളിൽ ആനന്ദം വന്നു നിറയും...

ഈ ധാരണ ശാക്തോപായമാണ്
ധാരണ എഴുപത്തിയെട്ട്

ന ചിത്തം നിക്ഷിപേദുഃഖേ
ന സുഖേ വാ പരിക്ഷിപേത്
ഭൈരവി ജ്ഞായതാം മധ്യേ
കിം തത്വമവശിഷ്യതേ

ദുഖമോ സന്തോഷമോ വന്നാൽ അത് രണ്ടിനോടും ചേരാതെ അതിനൊത്ത നടുവിൽ


നില്ക്കാൻ പറ്റണം, അപ്പോൾ ശിവ ബോധം വന്നു നിറയും.

ഈ ധാരണ ശാക്തോപായമാണ്
ധാരണ എഴുപത്തിയൊൻപത്

വിഹായ നിജ ദേഹസ്ഥാം


സർവത്രാസ്മിതി ഭാവയൻ
ധ്യേദേന മനസാ ദൃഷ്ട്യാ
നാന്യേക്ഷിണ്യാ സുഖീ ഭവേത്

ഞാൻ എന്ന വ്യകതി ബോധത്തിൽ നിന്ന് മാറി ഞാൻ എല്ലായിടത്തും നിറഞ്ഞിരിക്കുന്ന


ആൾ ആണ് എന്ന് ഭാവവിക്കുക, എല്ലാത്തിലും നിങ്ങൾ നിങ്ങളെ കാണാൻ തുടങ്ങും.
ശിവബോധം ഉള്ളിൽ നിറയും.

ഈ ധാരണ ശാക്തോപായമാണ്

ധാരണ എൺപത്
ഘടാദൗ യച്ച വിജ്ഞാന-
മിച്ഛാധ്യം വാ മമാന്തരേ
നൈവ സർവ്വഗതം ജാതം
ഭാവയന്നിതി സർവ്വഗ:

ഒരു വസ്തുവിനെ നോക്കുമ്പോൾ ആ വസ്തു എവിടെയാണ് ഉള്ളത് നമ്മുടെ ഭോധ്യതയിൽ


ആണ്. ഉദാഹരണത്തിന് ഒരു കുടം നോക്കുമ്പോൾ ആ കുടം നമ്മൾ നമ്മുടെ ഉള്ളിൽ
ആണ് കാണുന്നത്. കുടത്തിന്റെ ഭൗതിക സാന്നിധ്യം പുറത്താണ് പക്ഷെ കുടം എന്ന
അറിവ് അകത്താണ്, അകത്തുള്ള അറിവും പുറത്തുള്ള വസ്തുവും ചേർന്നാണ് പ്രപഞ്ചം
എന്ന കല്പന നമ്മുക്ക് ഉണ്ടാക്കി തരുന്നത്. എന്നാൽ നാം ഇതേ കുറിച്ച്
ബോധമുള്ളവരല്ല. വസ്തുവും വസ്തുവകുറിച്ചുള്ള ജ്ഞാനവും നമ്മുക്ക് ഒന്നാണ്. എന്നാൽ
ഒരു യോഗിയ്ക്കു അത് രണ്ടാണ്, അതിനാൽ അവർ നിത്യ ബോധത്തിലാണ്.
ഇങ്ങനെ വസ്തുവിനെയും അതിനെ കുറിച്ചുള്ള നമ്മുടെ ജ്ഞാനത്തെയും വേർതിരിച്ചു
കാണാൻ പഠിക്കണം. അപ്പോൾ ശിവ ബോധം ഉയരും.

ഈ ധാരണ ശാക്തോപായമാണ്.

ധാരണ എൺപത്തൊന്ന്

സ്വവദന്യ ശരീരേയപി
സംവിത്തിമനുഭാവയേത്
അപേക്ഷാസ്വശരീരസ്യ
ത്യക്ത്വാ വ്യാപി ദിനൈർ ഭവേത്

 സ്വന്തം ശരീരത്തെ എന്ന പോലെ മറ്റു ജീവികളുടെ ശരീരത്തെയും കാണുക. അവരുടെ


ശരീരത്തിൽ അനുഭവിക്കുന്ന വേദന സ്വന്തം ശരീരത്തിൽ അനുഭവിക്കുന്നതായി
കാണുക. ഇങ്ങനെ ചെയ്യുക വഴി എന്താണ് നമുക്ക് ലഭിക്കുക ? ദിനംപ്രതി ഞാനെന്ന
ഭാവം ഇല്ലാതെയായി സർവ്വവും ഞാനെന്ന ഭാവം ഉണ്ടായിവരും. ഒരുറുമ്പിനെ ഒരാൾ
ചവിട്ടി അരച്ച സമയത്ത് അയാളുടെ കാൽപാടുകൾ ഭഗവാൻ രമണ മഹർഷിയുടെ
നെഞ്ചിൽ പതിഞ്ഞു എന്നാണ്.

ഈ ധാരണ ശാക്തോപായമാണ്

ധാരണ എൺപത്തിരണ്ടു

നിരാധാരം മന കൃത്വാ
വികൽപ്പാന്നവികൽപ്പയേത്
തദാത്മപാരമാത്മവേ
ഭൈരവോ മൃഗലോചന

എവിടെയെങ്കിലും സ്വസ്ഥമായി ഇരിക്കുക. ഏത് ആസനം വേണമെങ്കിലും


സ്വീകരിക്കാം. നിങ്ങളുടെ മനസ്സ് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ശ്രദ്ധിക്കുക
എന്തെങ്കിലും അത് ചെയ്യാൻ പോകുന്ന സമയത്ത് അതിനെ ശ്രദ്ധിക്കുക അത്
ഇല്ലാതാക്കുക. ഇങ്ങനെ മനസ്സിന് നിലനിൽപ്പില്ലാതായി ഭൈരവ ബോധം തെളിഞ്ഞു
വരും.

ഈ ധാരണ ശാംഭവോപായമാണ്.
ധാരണ എണ്പത്തിമൂന്ന്

സർവ്വജ്ഞാ സർവ്വകർത്താ ച
വ്യാപക പരമേശ്വര
സ ഏവാഹം ശൈവ ധർമ്മ
ഇതി ദാർഢ്യഭവേത്ച്ഛിവ

ശിവൻ എല്ലാ അറിവിനോടും കൂടിയവനും, എല്ലാ ശക്തിയോടും കൂടിയവനും


എല്ലായിടത്തും നിറഞ്ഞിരിക്കുന്നവനുമാണ്. അങ്ങനെയുള്ള ശിവൻറെ
അവബോധത്തിൽ ധാരണ ചെയ്യുക അവബോധം നമ്മുടെ ഉള്ളിൽ വന്നു
നിറയുന്നതായി ഭാവിക്കുക. ക്രമേണ ആ അവബോധം നമ്മുടെ ഉള്ളിൽ വന്നു നിറയും.

ഈ ധാരണ ശാക്തോപായമാണ്
ധാരണ എൺപത്തിനാല്

ജലസ്യേവോർമയോ വഹ്നേർ
ജ്വാലാഭംഗ്യ പ്രഭാ രവേ
മമൈവ ഭൈരവസ്യതാ
വിശ്വ ഭംഗ്യോ വിഭേതിത

എങ്ങനെയാണ് തിരമാല കടലിൻറെ ഭാഗം ആയിരിക്കുന്നത്, എങ്ങനെയാണ് ചൂട്


അഗ്നിയുടെ ഭാഗം ആയിരിക്കുന്നത്, എങ്ങനെയാണ് രശ്മി സൂര്യൻറെ ഭാഗം
ആയിരിക്കുന്നത് അതുപോലെ സമസ്തപ്രപഞ്ചവും ഞാനാകുന്ന ഭൈരവനിൽ
നിന്നുണ്ടായതാണ് എന്നു ഭാവിക്കുക.

ശാക്തോപായത്തിൽ നിന്ന് ശാംഭവോപായമാകുന്ന ധാരണയാണിത്.


ധാരണ എൺപത്തിയഞ്ച്

ഭ്രാന്ത്വാ ഭ്രാന്ത്വാ ശരീരേണ


ത്വരിതം ഭുവി പാതാനാത്
ക്ഷോഭശക്തി വിരാമേന
പരാ സംജായതേ ദാസാ

നടക്കുക നടന്നുകൊണ്ടേയിരിക്കുക നടന്നു നടന്നു നടന്നു നിങ്ങൾ ക്ഷീണിക്കും.


നിങ്ങളുടെ കൈകളും ശരീരവും ഒക്കെ വേദനിക്കാൻ തുടങ്ങും വീണ്ടും നടത്തം തുടരുക
ഇരിക്കണം എന്ന് തോന്നുമ്പോൾ സ്വസ്ഥമായ ഒരു സ്ഥലത്ത് ഇരിക്കുക നിങ്ങളിൽ
ആനന്ദം വന്നു നിറയുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. തീർത്ഥാടനങ്ങളിൽ ഒക്കെ
നമ്മൾ ഇത് അനുഭവിക്കാറുണ്ട്. 

ഈ ധാരണ ശാംഭവോപായമാണ്

ധാരണ എൺപത്തിയാറ്
ആധാരേഷ്വഥവ ശക്ത്യാ-
ജ്ഞാനാ ചിത്തലയേന വാ
ജാതശക്തി സംവേശാ
ക്ഷോഭാന്തേ ഭൈരവം വപു

നിങ്ങൾക്ക് കാഴ്ചയില്ല കേൾവിയില്ല ഗന്ധമില്ല സ്പർശം ഇല്ല ഇങ്ങനെ


ആധാരങ്ങളിലൂടെ ലഭിക്കുന്ന ഒരു അറിവും നിങ്ങൾക്ക് ഇല്ല എന്ന് ചിന്തിച്ചു
കൊണ്ടിരിക്കുക. അല്ലെങ്കിൽ നിങ്ങളുടെ ഇന്ദ്രിയങ്ങൾ അറിവ്
ശേഖരിക്കാനശക്തമാണ് എന്ന് സങ്കൽപ്പിക്കുക. നിങ്ങളിൽ ഭൈരവം വന്നുനിറയും.

ഈ ധാരണ ശാക്തോപായമാണ്

ധാരണ എൺപത്തിയേഴ്

സംമ്പ്രദായമിമം ദേവി
ശ്രീനു സമ്യഗ്വദാമ്യഹം
കൈവല്യം ജായതേ സദ്യോ
നേത്രയോ: സ്തബദമാത്രയോ

കണ്ണിമവെട്ടാതെ ഒരു സ്ഥാനത്തേക്ക് തന്നെ നോക്കിയിരിക്കുക. എന്നാൽ കണ്ണിൽ കൂടെ


അത് കാണുന്നു എന്ന് വിചാരിക്കരുത്. കണ്ണ് വെറുതെ തുറന്നു മാത്രം പിടിച്ചിരിക്കുക
ഇമവെട്ടാതെ അങ്ങനെ ഇരിക്കുന്ന സമയത്ത് സമാധിയുടെ അനുഭവം നിങ്ങളിൽ
സംഭവിക്കും.

ഈ ധാരണ ശാംഭവോപായമാണ്

ധാരണ എൺപത്തിയെട്ട്

സംങ്കോചം കാരണായോ കൃത്വാ


ഹ്യാധോദ്വാരേ തഥൈവ ച
അനച്ക്കമഹലം ധ്യായാൻ
വിസേദ് ബ്രഹ്മ സനാതനം

നിങ്ങളുടെ ഗുദം സംങ്കോജിപ്പിക്കുക, എന്നിട്ട് രണ്ടു വിരലുകൾ കൊണ്ടും ചെവി അടച്ചു


പിടിക്കുക. ഇപ്പോൾ നിങ്ങൾ ഉള്ളിൽ കേൾക്കുന്ന ശബ്ദത്തെ മാത്രം ശ്രദ്ധിച്ചു
കൊണ്ടിരിക്കുക. അതാണ് അനാഹത ശബ്ദം. അത് നിങ്ങൾക്ക് കേൾക്കാൻ മാത്രമേ
സാധ്യമാവുകയുള്ളൂ ഉച്ചരിക്കാൻ സാധ്യമല്ല. ആ ശബ്ദത്തിൽ ലയിച്ച നിങ്ങൾ
പരമാനന്ദത്തിൽ എത്തിച്ചേരും.

ഈ ധാരണ ശാംഭവോപായമാണ്
ധാരണ എൺപത്തിയൊൻപത്

കൂപാദികേ മഹാഗർത്തേ
സ്ഥിത്വോപരി നിരീക്ഷണാത്
അവികൽപമതേ: സമ്യക്
സദ്യാസ് ചിത്താലയാ സ്ഥുടം

ഒരു ആഴമുള്ള കിണറിനടുത്ത് പോയി നിൽക്കുക ഒന്നും ചിന്തിക്കാതെ കിണറിൻറെ


ആഴത്തിലേക്ക് നോക്കി കൊണ്ടിരിക്കുക. നിങ്ങൾ നിർമനാവസ്ഥയിൽ പ്രവേശിക്കുകയും
ഭൈരവ ബോധം വന്നു നിറയുകയും ചെയ്യും.

ഈ ധാരണ ശാക്തോപായമാണ്
ധാരണ തൊണ്ണൂറ്

യത്ര യത്ര മനോ യതി


ബാഹ്യേ വാഭ്യന്തരേ അപി വാ
തത്ര തത്ര ശിവാവസ്ഥാ
വ്യാപകത്വാ യസ്യതി

മനസ്സിനെ സ്വതന്ത്രമായി വിടുക. പുറത്തുള്ള കാഴ്ച്ചകളിലോ അകത്തുള്ള


അനുഭവങ്ങളിലോ അത് സ്വതന്ത്രമായി വിഹരിക്കട്ടെ. പുറത്തും അകത്തും
എല്ലായിടത്തും ശിവം നിറഞ്ഞിരിക്കുമ്പോൾ മനസ്സ് എവിടെ പോകാനാണ് ? അത്
ശിവത്തിൽ തന്നെ എത്തിച്ചേരും.

ഈ ധാരണ ശാംഭവോപായമാണ്
ധാരണ തൊണ്ണൂറ്റിയൊന്ന്

യത്ര യത്രാക്ഷമാർഗ്ഗേന
ചൈതന്യം വ്യജതേ വിഭോ:
തസ്യ തന്മാത്ര ധർമ്മിത്വാ
ച്ഛില്ലായാദ്ഭരിതാത്മതാ

എന്തെങ്കിലും കാണുകയോ തൊടുകയോ കേൾക്കുകയോ മണക്കുകയോ രുചിക്കുകയോ


ചെയ്യുമ്പോൾ അതെല്ലാം ബോധമാണ് ചെയ്യുന്നത് എന്ന് ശ്രദ്ധിക്കുക. കേവലമായ
ഇന്ദ്രിയ അനുഭവങ്ങളിൽ നിൽക്കാതെ ഇതെല്ലാം ബോധത്തിന് പ്രവർത്തിയാണ് എന്ന്
കണ്ടു . അതിലേക്ക് ആഴ്ന്നിറങ്ങുക.

ഈ ധാരണ ശാക്തോപായമാണ്

ധാരണ തൊണ്ണൂറ്റി രണ്ട്

ക്ഷുതാധ്യന്തേ ഭയേ ശോകേ


ഗഹ്വരേ വാ രണാദ്രുതേ
കുതുഹലേ ക്ഷുധാധ്യന്തേ
ബ്രഹ്മസത്താ സമീപഗാ

തുമ്മൽ വരുന്നതിന് മുമ്പും ശേഷവും ഉള്ള അവസ്ഥ. ദുഃഖമോ ഭയമോ ആരംഭിക്കുന്നതോ


അവസാനിക്കുന്നതോ ആയ സമയം. ആകാംക്ഷ വളരെ അധികരിച്ചിരിക്കുന്ന സമയം.
വിശപ്പിൻറെ ആരംഭത്തിലോ അവസാനത്തിലോ ഉള്ള അവസ്ഥ ഇവയെല്ലാം
ശ്രദ്ധിക്കുക ഇത് ബ്രഹ്മ ത്തിനോട് അടുത്തു നിൽക്കുന്ന അവസ്ഥയാണ്.

ഈ ധാരണ ശാംഭവോപായമാണ്

ധാരണ തൊണ്ണൂറ്റി മൂന്ന്

വസ്തുഷു സ്മര്യമാണേഷു
ദൃഷ്ടേ ദേശേ മനസ്താത്യജേത്
സ്വവശരീരം നിരാധാരം
കൃത്വാ പ്രസരതി പ്രഭു:

ഏതെങ്കിലും ഒരു സ്ഥലത്തേക്ക് നോക്കി നിൽക്കുന്ന സമയത്ത്. മനസ്സിൽ


അതുവരെയുള്ള എല്ലാ ചിന്തകളും എല്ലാ ഓർമ്മകളും വിസ്മരിക്കാൻ ശ്രദ്ധിക്കുക. ആ
സമയം ശരീരം ആലംബ രഹിതമായി തീരുകയും ശിവൻ നിങ്ങൾക്ക് വെളിപ്പെടുകയും
ചെയ്യും.
ഈ ധാരണ ശാക്തോപായമാണ്

ധാരണ തൊണ്ണൂറ്റി നാല്

ക്വചിദ്വസ്തൂനി വിനയസ്യ
ശനൈർദൃഷ്ടി നിവർത്തയേത്
തത്ജ്ഞാനം ചിത്തസഹിതം
ദേവി ശൂന്യാലയോ ഭവേത്

ഏതെങ്കിലും ഒരു വസ്തുവിൽ നോക്കിനിൽക്കുക. പതുക്കെ ആ വസ്തുവിൽ നിന്ന് ദൃഷ്ടി


പിൻവലിക്കുക. ദൃഷ്ടി പിൻവലിക്കുന്ന സമയത്ത് തന്നെ ആ വസ്തുവിനെക്കുറിച്ചുള്ള
അറിവും ഇല്ലാതെ ആയി എന്ന് ചിന്തിക്കുക. നിങ്ങളിൽ ശൂന്യത വന്നുനിറയും.

ഈ ധാരണ ശാക്തോപായമാണ്
ധാരണ തൊണ്ണൂറ്റി അഞ്ച്

ഭക്ത്ത്യുദ്രേകാദ്വിരക്തസ്യ
യാദൃശി ജായതേ മതി
സാ ശക്തി: ശങ്കരി നിത്യം
ഭാവയേത്താം തത്: ശിവ

അടുത്ത മാർഗം ശിവനോടുള്ള തീവ്രമായ ഭക്തിയാണ്. തീവ്രമായ ഭക്തിയിൽ നിന്ന്


വൈരാഗ്യം ഉടലെടുക്കുകയും ഞാനും ശിവനും വേറെയല്ല എന്ന ഭാവം ഉണ്ടാവുകയും
ചെയ്യും. പക്ഷേ ഭക്തി തീവ്രം ആയിരിക്കണം. ഭക്തി ഒരു ധാരണയാണ്.

ഈ ധാരണ ശാംഭവോപായമാണ്
ധാരണ തൊണ്ണൂറ്റിയാറ്

വസ്തവന്തരേ വേദ്യമാനേ
ശനൈർവസ്തുഷു ശൂന്യതാ
താമേവ മനസാ ധ്യാത്വാ
വിദിതോപി പ്രശാമ്യതി

ഒരു വസ്തുവിനെ നോക്കുന്ന സമയത്ത് ആ വസ്തു എന്താണ് എന്ന് ചിന്തിക്കാതെ


അതിനുമുമ്പേ കണ്ട ഒരു വസ്തുവിനെ കുറിച്ച് ചിന്തിക്കുക. ഉദാഹരണത്തിന് ഒരു
പാത്രവും ഒരു പേനയും എടുക്കുക. നിങ്ങൾ പാത്രത്തെ ആദ്യം നോക്കുക
അതിനുശേഷം പേനയും നോക്കുക. പേനയെ നോക്കുന്ന സമയത്ത് പാത്രത്തിലാണ്
മനസ്സിൽ കൊണ്ടുവരേണ്ടത്. ഇതുപോലെ എന്തു വസ്തു നോക്കുന്ന സമയത്തും ആ
വസ്തുവിനെ അല്ല അതിനു മുമ്പേ കണ്ട വസ്തുവിന്റെ ചിന്ത മനസ്സിൽ കൊണ്ടുവരിക.
ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ എല്ലാ അറിവും ശൂന്യതയിൽ ഒടുങ്ങുന്നത് കാണാം.

ഈ ധാരണ ശാക്തോപായമാണ്
ധാരണ തൊണ്ണൂറ്റിയേഴ്

കിഞ്ചിനൈര്യാ സ്മൃതാ ശുദ്ധി


സാ ശുദ്ധി ശംഭു ദർശനേ
ന ശുചിർഹ്യശുചിസ്തസ്മാ
നിർവികൽപ സുഖീ ഭവേത്

സാമാന്യജനം ശുദ്ധം എന്നു കരുതുന്ന പലതും ശൈവത്തിൻറെ കാഴ്ചപ്പാടിൽ


അശുദ്ധമാണ്. എന്നുവെച്ചാൽ ശുദ്ധമെന്നോ  അശുദ്ധമെന്നോ ഇല്ല എന്നുതന്നെ
അർത്ഥം.  ശുദ്ധാശുദ്ധ ബോധങ്ങൾ നിന്ന് മുക്തി നേടിയ ആൾ ശാശ്വതമായ
പരമാനന്ദം അനുഭവിക്കുന്നു.

ഈ ധാരണ ശാക്തോപായമാണ്

ധാരണ തൊണ്ണൂറ്റിയെട്ട്

സർവത്ര ഭൈരവോ ഭാവ :


സാമാന്യേഷ്വപി ഗോചരേ
ന ച തദ്വ്യാതിരേകേണ
പരോ അസ്തിത്യദ്വയാ ഗതി
എല്ലാവരിലും ഭൈരവൻ ഉണ്ട് അല്ലെങ്കിൽ എല്ലാവരും ഭൈരവൻ ആണ് എന്ന് കണ്ടു
കൊണ്ടേയിരിക്കുക. ഏതൊരാളുടെയും പ്രവർത്തി ഭൈരവൻറെ ഇഷ്ടപ്രകാരം
നടക്കുന്നതാണ് എന്ന് കണ്ടു ധാരണ ചെയ്യുക.

ഈ ധാരണ ശാക്തോപായമാണ്

ധാരണ തൊണ്ണൂറ്റിയൊമ്പത്

സമ: ശത്രൗ ച മിത്രേ ച


സമോ മാനവമാനയോ
ബ്രഹ്മണ: പരിപൂർണത്വാ -
ദിതി ജ്ഞാത്വാ സുഖീ ഭവേത്

ശത്രുക്കൾ നിങ്ങളെ കളിയാക്കിയാലും,


മിത്രങ്ങൾ നിങ്ങളെ അഭിനന്ദിച്ചാനോ മിത്രങ്ങൾക്ക് അഭിനന്ദിക്കുന്നതിനോ അതീതമാണ്
നിങ്ങൾ. കാരണം നിങ്ങൾ പൂർണ്ണ നാണ്. ഒന്നിനും കുറയ്ക്കാനോ കൂട്ടാനോ
സാധ്യമല്ല.

ഈ ധാരണ ശാക്തോപായമാണ്
ധാരണ നൂറ്

ന ദ്വേഷം  ഭാവയേത്ക്വപി
ന രാഗം ഭാവയേത്ക്വചിത്
രാഗദ്വേഷവിനിർമുക്തൗ
മധ്യേ ബ്രഹ്മ പ്രസർപതി

ഒന്നിനോടും വൈരാഗ്യമോ അടുപ്പമോ സൂക്ഷിക്കരുത്. വിരക്തിയും അടുപ്പവും


ഇല്ലാതെ അതിനു രണ്ടിനും മദ്ധ്യത്തിൽ സ്ഥിതി ചെയ്യണം അവിടെയാണ്
പരബ്രഹ്മം ഇരിക്കുന്നത്.

ഈ ധാരണ ശാക്തോപായമാണ്
ധാരണ നൂറ്റിയൊന്ന്

യദാവേദ്യം യദാഗ്രാഹ്യം
യച്ഛൂന്യം യദാഭാവഗം
തദ് സർവ്വം ഭൈരവ ഭാവ്യം
തദന്തേ ബോധസംഭവ

നമുക്കറിയാൻ ആകാത്ത നമുക്ക് ഗ്രഹിക്കാൻ ആകാത്ത ശൂന്യത. ആ ശൂന്യത


എല്ലാത്തിനെയും അതിലംഘിക്കുന്നു അതാണ് ഭൈരവം. അങ്ങനെയുള്ള ഭൈരവനിൽ
ധാരണ ചെയ്യണം. ധാരണചെയ്ത് ചെയ്ത് ഉള്ളിൽ ആ മഹാ വെളിച്ചം വന്നു നിറയും

ഈ ധാരണ ശാംഭവോപായമാണ്
ധാരണ നൂറ്റി രണ്ട്

നിത്യേ നിരാശ്രയേ ശൂന്യേ


വ്യാപകേ കലനോജ്ഝിതേ
ബാഹ്യാകാശേ മന: കൃത്വാ
നിരാകാശം സമാവിശേത്

നമ്മുടെ മനസ്സിനെ ആശ്രയമില്ലാത്ത ശൂന്യതയിൽ കേന്ദ്രീകരിക്കുക. അങ്ങനെ


മഹാശൂന്യത ഉള്ളിൽ നിറയും.

ശാക്തോപായത്തിൽ നിന്ന് ശാംഭവത്തിലേക്കു പരിണമിക്കുന്ന ധാരണയാണ് ഇത്

ധാരണ നൂറ്റി മൂന്ന്


യത്ര യത്ര മനോ യതി
തത്തത്തേനൈവ തത്ക്ഷണം
പരിത്യജ്യാനവസ്ഥിത്യാ
നിസ്തരംഗസ്തതതോ ഭവേത്

നമ്മുടെ മനസ്സ് ഏതെങ്കിലും ഒരു വസ്തുവിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഉടനെ


അത് പിൻവലിക്കുക. അങ്ങനെ പിൻവലിച്ച് മനസ്സിനെ നിരാശ്രയം ആയി  ഒരു
വസ്തുവിലും ആശ്രയം ഇല്ലാത്തതായി നിലനിർത്തുക
അങ്ങനെ ഭൈരവം ഉള്ളിൽ നിറയും.

ശാക്തോപായത്തിൽ നിന്ന് ശാംഭവോപായത്തിലേക്കു പരിണമിക്കുന്ന ധാരണയാണിത്.

ധാരണ നൂറ്റി നാല്

ഭിയാ സർവ്വം രവയതി


സർവ്വഗോ വ്യാപകോഖിലേ
ഇതി ഭൈരവശബ്ദസ്യ
സംതതോച്ചാരണച്ഛിവ

ഭൈരവം ഭയത്തോടുകൂടി പ്രപഞ്ചത്തെ കമ്പനം ചെയ്യിപ്പിക്കുന്നു. പ്രപഞ്ചമാകെ


നിറഞ്ഞുനിൽക്കുന്നു ഈ തത്വം അറിഞ്ഞ 'ഭൈരവം' എന്ന നിർത്താതെ ജപിക്കുന്ന
ഒരുവനിൽ ഭൈരവാ ബോധം ഉണ്ടാകും.
ഈ ധാരണ ശാക്തോപായമാണ്

ധാരണ നൂറ്റി അഞ്ച്

അഹം മമേദമിത്യാദി -
പ്രതിപത്തി പ്രസംഗത:
നിരാധാരം മനോ കൃത്വാ
തദ്യാന പ്രേരണാച്ഛാമി

ഇത് ഞാൻ ആണ് ഇത് എന്താണ് അത് എന്താണ് എന്ന് ഓരോ വസ്തുവിനെയും ഓരോ
വ്യക്തിയെയും നമുക്ക് ചുറ്റുമുള്ള എന്തിനെയും കാണുമ്പോൾ ഉള്ള ചിന്ത മാറ്റിവെച്ച്
എല്ലാത്തിനോടുമുള്ള മമത എനിക്ക് ഇല്ലാതായിരിക്കുന്നു എന്ന് ചിന്തിക്കുക വഴി മനസ്സ്
അവാച്യമായ ശാന്തി അനുഭവിക്കുന്നു ഇത് ശിവം ആണ്

ശാക്തോപായത്തിൽ നിന്ന് ശാംഭവോപായത്തിലേക്കു പരിണമിക്കുന്ന ധാരണയാണിത്.


ധാരണ നൂറ്റി ആറ്

നിത്യാ വിഭുർനിരാധാരാ
വ്യാപകശ്ചാഖിലാധിപ:
ശബ്ദാൻ പ്രതിക്ഷണം ധ്യായൻ
കൃതാർഥോ അർത്ഥാനുരൂപത:
 
സർവ്വവ്യാപി,  നിത്യനൂതനം, ശാശ്വതം, നിരാശ്രയം ഇതെല്ലാം ശിവം ആണ് ഈ
വാക്കുകളിൽ നമ്മൾ നിരന്തരമായ ധാരണ അതിൻറെ അർത്ഥമറിഞ്ഞു ചെയ്യുകയാണ്
എങ്കിൽ ഉള്ളിൽ ശിവം സംഭവിക്കുന്നു.

ഈ ധാരണ ശാക്തോപായമാണ്
ധാരണ നൂറ്റി ഏഴ്

അതത്വമിന്ദ്രജാലാഭം -
ഇദം സർവമവസ്ഥിതം
കിം തത്വമിന്ദ്രജാലസ്യ
ഇതി ദാർഢ്യായാർച്ഛമം വ്രജേത്

ഈ സമസ്തപ്രപഞ്ചവും യാതൊരു വാസ്തവവും ഇല്ലാത്ത വെറുമൊരു ഇന്ദ്രജാല


പ്രകടനമാണ് . അതു നോക്കിയിരുന്ന നമ്മളിൽ പരമമായ ശാന്തി നിറയുന്നു.

ഈ ധാരണ ശാംഭവോപായമാണ്
ധാരണ നൂറ്റി എട്ട്

ആത്മനോ നിർവികാരസ്യ
ക്വ ജ്ഞാനം ക്വ ച വാ ക്രിയാ
ജ്ഞാനായത്താ ബഹിർഭവ
അത: ശൂന്യമിദം ജഗത്

കാണപ്പെടുന്ന കേൾക്കപ്പെടുന്നു അറിയപ്പെടുന്ന സമസ്തപ്രപഞ്ചവും മായ അല്ലാതെ


മറ്റൊന്നുമല്ല മഴയാകട്ടെ ഒരു തമാശ മാത്രമാണ്. അറിവ് എന്നത് ശൂന്യം മാത്രമാണ് .
അറിവ് ശൂന്യമാണ് എന്ന ധാരണ ചെയ്തു ശൂന്യം ഉള്ളിൽ നിറയും.

ഈ ധാരണ ശാംഭവോപായമാണ്

ധാരണ നൂറ്റി ഒമ്പത്

ന മേ ബന്ധോ ന മേ മോക്ഷോ
ജീവസ്യൈതാ വിഭീഷികാ:
പ്രതിബിംബമിദം ബുദ്ധേർ
ജലേഷ്വിവ വിവസ്വത:
ഞാൻ ബന്ധനസ്ഥനല്ല എനിക്ക് മോചനവുമില്ല. പ്രപഞ്ചം എന്നത് എൻറെ
മനസ്സിനെ കണ്ണാടിയിൽ തെളിയുന്ന പ്രതിഫലനം മാത്രമാണ്. ഇത് ധാരണ ചെയ്തു
നമ്മിൽ ശിവ ബോധം വന്നു നിറയും.

ഈ ധാരണ ശാക്തോപായമാണ്

ധാരണ നൂറ്റി പത്ത്

ഇന്ദ്രിയാദ്വാരകം സർവ്വം
സുഖദു:ഖാദിസംഗമം
ഇതിന്ദ്രിയാണിസംത്യജ്യ
സ്വസ്ഥാ സ്വാത്മാനി വർത്തതേ

എല്ലാ വേദനയും സന്തോഷവും ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട്


നിങ്ങളെ ഇന്ദ്രിയങ്ങളിൽ നിന്ന് വേർപെടുത്തി ആത്മാവിൽ ചേർക്കുക.

ശാക്തോപായത്തിൽ നിന്ന് ശാംഭവോപായത്തിലേക്കു പരിണമിക്കുന്ന ധാരണയാണിത്.


ധാരണ നൂറ്റി പതിനൊന്ന്

ജ്ഞാനം പ്രകാശകം ലോകേ


ആത്മാ ചൈവ പ്രകാശക:
അനയോർപൃതഗ് ഭാവാത്
ജ്ഞാനി ജ്ഞാനേ വിഭാവ്യതേ

അറിവാണ് ലോകത്തിലെ എല്ലാത്തിനെയും പ്രകാശിപ്പിക്കുന്നത്. അറിവിനും


ആത്മാവിനും ഒരേ സ്വരൂപമാണ് അതുകൊണ്ട് അറിയുന്നവനും അറിവും ഒന്നു
തന്നെയാണ് എന്നാണ് അറിയേണ്ടത്.

ഈ ധാരണ ശാംഭവോപായമാണ്
ധാരണ നൂറ്റി പന്ത്രണ്ട്

മാനസം ചേതനാ ശക്തി -


രാത്മാ ചേതി ചതുഷ്ടയം
യദാ പ്രിയേ പരിക്ഷീണം
തദാ തദ് ഭൈരവം വപു

നാം ശിവൻ അല്ല എന്ന് നമ്മളെക്കൊണ്ട് ചിന്തിപ്പിക്കുന്ന മനസ്സ്, ഞാനെന്ന


വ്യക്തിബോധം, പ്രാണശക്തി എന്നെ തടയുന്ന എല്ലാ കാര്യങ്ങളും
ഇല്ലാതെയാകുമ്പോൾ ഭൈരവ സ്വരൂപം ഉള്ളിൽ തെളിയും

ഈ ധാരണശാംഭവോപായമാണ്

ധാരണകൾ അവസാനിച്ചു.

You might also like