You are on page 1of 2

 

ഖൽബ് അധവാ ആത്മ ഹൃദയം 

നഫ്സ്, റൂഹ്, ഖൽബ്, അഖ്ൽ എന്നീ പദങ്ങളുടെ അർത്ഥ


വിവരണവും ഈ പദങ്ങൾ കൊണ്ടുള്ള ഉദ്ദേശവും

നഫ്സ് (മനസ്സ്), റൂഹ് (ആത്മാവ്), ഖൽബ് (ആത്മ


ഹൃദയം), അഖ്ൽ(ബുദ്ധി)
എന്നീ നാലുപദങ്ങൾ ഈ കാണ്ഡത്തിൽ ഉപയോഗിച്ചുകാണും. ഈ പദങ്ങ

ളുടെ അർത്ഥവും, അതിൽ ഒരോന്നിന്റെയും വിവക്ഷയും നിർവ്വചനവും

സൂക്ഷ്മമായി മനസ്സിലാക്കിയിട്ടുള്ളവർ മഹാ പണ്ഡിതന്മാരുടെ കൂട്ട

ത്തിൽപോലും വളരെ ചുരുക്കമാണ്. അതിനാൽ ഈ പദങ്ങൾകൊണ്ട്


നാം
ഇവിടെ ഉദ്ദേശിച്ചിട്ടുള്ള ആശയത്തെ വ്യക്തമാക്കുന്നതിനു വേണ്ടി അവയുടെ

അർത്ഥം നമുക്ക് അല്പം ഇവിടെ വിവരിക്കാം.

ഒന്നാമത്തെ പദം;ഖൽബ്(ഹൃദയം) എന്നതാണ്.

പൊതുവിൽ രണ്ടർത്ഥം ഉദ്ദേശിച്ചാണ് ഈ പദം


ഉപയോഗിക്കപ്പെടുന്നത്.
ഒന്നാമത്തെ അർത്ഥം:

നെഞ്ചിന്റെ ഉള്ളിൽ ഇടതുഭാഗത്തായി കൂമ്പിന്റെ ആകൃതിയിൽ വെയ്ക്ക


പ്പെട്ടിരിക്കുന്ന ഒരു മാംസഖണ്ഡത്തെയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അത് ഉള്ള് പൊള്ളയായിരിക്കുന്ന ഒരു മാംസഖണ്ഡമാണ്. അതിന്റെ ഉള്ളിൽ

ഒരുതരം കറുത്ത രക്തം ഉണ്ടായിരിക്കും. ജീവന്റെ ഉൽപത്തിസ്ഥാനം ഈ

മാംസഖണ്ഡമാണ്. ഇതിന്റെ രൂപത്തേയും, ആകൃതിയേയും

സംബന്ധിച്ച്
പറയുവാനല്ല നാം ഇവിടെ ഉദ്ദേശിക്കുന്നത്. കാരണം അത് വൈദ്യന്മാരുടെ ഉദ്ദേ
ശത്തിൽപ്പെട്ടതും, ദീനിയായ കാര്യങ്ങളോട് ബന്ധം ഇല്ലാത്തതുമായ ഒരു

വിഷയമാണ്.

ഈ ഖൽബ് മൃഗങ്ങൾക്കും, മൃതശരീരങ്ങൾക്കുപോലും ഉള്ള


ഒന്നാണ്. നമ്മുടെ വിവരണത്തിൽ ഖൽബ് എന്ന് സാമാന്യമായി

പറയുന്നിടത്ത് മേൽ പറയപ്പെട്ട മാംസഖണ്ഡത്തെയല്ല നാം ഉദ്ദേശിച്ചിട്ടുള്ളത്.


അത് ദൃശ്യലോകത്തിൽപ്പെട്ട ഒരു മാംസ ഖണ്ഡം മാത്രമാണ്. മനുഷ്യർക്ക്

മാത്രമല്ല, മൃഗങ്ങൾക്കുപോലും, കണ്ണുകൊണ്ട് കാണാവുന്ന ഒരു വസ്തു

വുമാണ്.

രണ്ടാമത്തെ
അർത്ഥം:-
അതുകൊണ്ട് ഉദ്ദേശിക്കുന്നത്
വളരെയധികം നേരിയതും, റബ്ബിനെ
സംബന്ധിച്ചുള്ളതും, ജീവൻ സംബന്ധിച്ചുള്ളതുമായ ഒരു വസ്തുവിനെ

യാണ്. മുമ്പ് പറഞ്ഞ മാംസഖണ്ഡത്തോട് ഈ വസ്തുവിന് ബന്ധമുണ്ട്.

ഈ വസ്തുവാണ് യഥാർത്ഥത്തിൽ മനുഷ്യൻ അതായത് മനുഷ്യന്റെ

യഥാർത്ഥതത്വം മനുഷ്യൻ ഗ്രഹിക്കുന്നവനാണ്, അറിയുന്നവനാണ്, ജ്ഞാനി

യാണ് എന്നെല്ലാം പറയുമ്പോൾ അതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ നേരിയ

വസ്തുവിനെയാണ്.

അഭിസംബോധനം ചെയ്യപ്പെടുന്നതും ശിക്ഷക്ക് ലക്ഷ്യമാക്കപ്പെടുന്നതും,


ശാസിക്കപ്പെടുന്നതും, ഇന്നയിന്ന കാര്യങ്ങൾ പ്രവർത്തിക്കണമെന്ന് ആവ

ശ്യപ്പെടുന്നതും ഈ വസ്തുവിനോട് തന്നെയാണ്.

ഈ വസ്തുവിന് മാംസനിർമ്മിതമായ ഹൃദയത്തോട്


ബന്ധമുണ്ട്.
എന്നാൽ അത് ഏതു ക്രമത്തിലാണ് മാംസനിർമ്മിതമായ ഹൃദയത്തോട്

ബന്ധിച്ചിരിക്കുന്നത് എന്നറിയുന്ന വിഷയത്തിൽ മനുഷ്യരിൽ അധികപേരു

ടേയും ചിന്തകൾ പരിഭ്രമിച്ചിരിക്കുന്നു.


ഈ വസ്തുവിന് ആ മാംസഖണ്ഡത്തോടുള്ള ബന്ധം ഗുണങ്ങൾക്ക്
സാധനങ്ങളോടും, പണിയായുധങ്ങൾ ഉപയോഗിക്കുന്നവന് ആ പണിയാ
യുധങ്ങളോടും, ഒരു സ്ഥലത്ത് പ്രവർത്തിക്കുന്ന ഒന്നിന് ആ സ്ഥലത്തോടും
ഉള്ള ബന്ധം പോലെയാണ്. എന്നാൽ ഇതിനെ വിവരിക്കുക എന്നത് രണ്ട്
കാരണങ്ങളാൽ നാം ഭയപ്പെട്ട് സൂക്ഷിക്കേണ്ട ഒരു കാര്യമാണ്.

ഇമാം ഗസ്സാലി (റ)... ഇഹ് യ

You might also like