You are on page 1of 16

കൗളം - ഒന്നാം ഭാഗം

'കൗലം' (കൗളം) എന്ന പദം തന്ത്രശാസ്ത്രപ്രകാരമുള്ള ഒരു അനുഷ്ഠാന പദ്ധതി എന്ന നിലയിൽ ശാക്തേയന്മാരുടെ ഇടയിൽ
കൂടുതൽ പ്രസിദ്ധമാണ്.
ദേവീഭക്തർ (ശാക്തേയർ) മൂന്ന് മാർഗ്ഗങ്ങൾ പിന്തുടരുന്നു.
{{സമയം, കൗലം, മിശ്രം..}}

ഇതിൽ കൗലമാണ് "കൗളം" എന്നറിയപ്പെടുന്നത്. സംസ്കൃതത്തിലെ 'ല'കാരം കേരളീയ രീതിയനുസരിച്ച് 'ള' എന്നു
ഉച്ചരിക്കാറുണ്ട്. അതിനാൽ കുലരുന്നത് കൗളമായതാണ്.

ഇതിൽ ഒന്നാമത്തെ 'സമയ' മതമെന്നത് വേദപ്രോക്തങ്ങളായ കർമ്മങ്ങളോടുകൂടിയ ഉപാസനാ മാർഗ്ഗമാണ്. വസിഷ്ഠൻ,


സനകൻ, സനന്ദൻ, സനൽ കുമാരൻ, ശുകൻ എന്നീ 5 മഹർഷിമാരാണ് ഇതിന്റെ ആചാര്യന്മാർ.

സമയാചാരം: താന്ത്രിക മതപ്രകാരമുള്ള 'മൂലാധാരത്തിൽ' നിന്നും തുടങ്ങി 6 ആധാര ചക്രങ്ങളിലും ദേവിയെ സങ്കല്പിച്ച്
മാനസപൂജ ചെയ്യുന്നതാണ് സമയാചാരം... ദേവീചൈതന്യം 6 ആധാര ചക്രങ്ങളെ കടന്ന് സഹസ്രാര പത്മത്തിലെത്തി
സദാശിവനുമായി യോജിക്കുന്നു. പിന്നീട് സുഷുമ്നാമാർഗ്ഗമായി മൂലാധാരത്തിലെത്തിച്ചേരുന്ന 'സമയ'ത്തെ കാത്തിരിക്കുന്ന
മാനസപൂജാ ക്രമം ആയതുകൊണ്ടിതിനെ സമയാചാര'മെന്ന് പറയുന്നു...

മിശ്രം.: ചന്ദ്രകല, ജ്യോത്സ്നാവതി, കലാനിധി, കുളാർണ്ണവം, കുളേശ്വരി,ഭുവനേശ്വരി,ബാഹസ്പത്യം, ദുർവാസ മതം'എന്നീ 8


തന്ത്രങ്ങൾ "മിശ്രം"എന്ന വിഭാഗത്തിൽപ്പെടുന്നു .(ഇതിൽ ദക്ഷിണ മാർഗ്ഗികളും,
വാമ മാർഗ്ഗികളും ഉള്ളതിനാൽ പറയപ്പെട്ട 8-നും 'മിശ്രം' എന്ന് പറയുന്നു.)

കൗലം.: കുലം എന്ന വാക്കിന് നിരവധി അർത്ഥങ്ങളുണ്ട്.ഒരു ഉപാസനാ രീതി, സമൂഹം മൂലാധാരം, ക്ഷേത്രം, വംശം,
ശ്രീചക്രത്തിനുള്ളിലെ ത്രികോണം (അമരകോശം) ഇങ്ങനെ പലതുമുണ്ട്.
ഒരു കുലത്തിന് പരമ്പരയാ സിദ്ധിച്ച ആചാരരീതിയനുസരിച്ച് (ബലി, ഗന്ധാനുലേപനം, നൈവേദ്യം, എന്നി
അംഗങ്ങളോടുകൂടി പൂജിക്കുന്നത് 'കൗലം')
കൂടാതെ 64 തന്ത്രങ്ങളിലായി വ്യാപിച്ച് കിടക്കുന്ന അനുഷ്ഠാനങ്ങളെ മൊത്തമായി 'കൗളം' എന്ന് വിളിക്കുന്നു.

കൗള സമ്പ്രദായം തുടർച്ച - രണ്ടാം ഭാഗം

ഈ വിഷയത്തിൽ 2 പ്രധാന ഗ്രന്ഥങ്ങളാണ് കുലാർണ്ണവവും, ജ്ഞാനാർണ്ണവവും. (കുലാർണ്ണവം കൗള


സമ്പ്രദായപ്രകാരവും,) (ജ്ഞാനാർണ്ണവം ശ്രീവിദ്യാ സമ്പ്രദായ പ്രകാരവുമാണ്നിലകൊള്ളുന്നത്.)
ഇന്ന് കൗളമെന്ന് കേൾക്കുമ്പോൾ നാം ഭയപ്പെടുന്നു. ഇതൊരു ദുഷിച്ച ആചാരമാണെന്ന് നാം തെറ്റിദ്ധരിക്കുന്നു. ഇതിന്റെ
യാഥാർത്യമെന്തെന്ന് പരിശോധിക്കാം. "കുലാർണ്ണവം ' എന്നത് ഒരു ആഗമമാണ്. ആഗമമെന്നാൽ, "ആഗതം ശംഭുവക്ത്രേ
ദ്യോഗതം ച ഗിരിജാ മുഖേ മതം ച വാസുദേവസ്യ തസ്മാദാഗമ ഉച്യതേ"
അർത്ഥം: പരമശിവന്റെ മുഖത്ത് നിന്ന് വന്ന് ചേർന്നതും ശ്രീപാർവ്വതിക്ക് ഉപദേശിക്കുന്നതും വിഷ്ണുവിന്റെ
മതമായിട്ടുള്ളതുമാണ് ആഗമം. കുലാർണ്ണവത്തിൽ പാർവ്വതിയുടെ ചോദ്യങ്ങൾക്ക് ശിവൻ ഉത്തരം പറയുന്ന രീതിയാണ്. 17
ഉല്ലാസങ്ങളായി (അധ്യായം) കുല ശാസ്ത്രം വിവരിക്കുന്നു. ഇതിലെ രണ്ടാം ഉല്ലാസം മുതൽ ശിവൻ ദേവിക്ക് കുലധർമ്മത്തെ
വിസ്തരിച്ച് ഉപദേശിക്കുന്നു. ഈ അദ്ധ്യായത്തിലെ 142 ശ്ലോകങ്ങൾ ഇതിന്റെ മാഹാത്മ്യം വ്യക്തമാക്കുന്നു.
കുലധർമ്മത്തെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നുവെന്നും ദയവായി അരുളിച്ചെയ്താലും എന്ന പാർവ്വതിയുടെ അപേക്ഷയെ
തുടർന്ന് മൂന്നാം ശ്ലോകം മുതൽ പരമശിവൻ കുലധർമ്മത്തെക്കുറിച്ചുള്ള ഉപദേശം ആരംഭിക്കുന്നു....ഇതിലെ 7, 8 ശ്ലോകങ്ങൾ
നോക്കുക.
7)"സർവേഭ്യശ്ചോത്തമാ വേദാ വേദേഭ്യോ വൈഷ്ണവം പരംവൈഷ്ണവാരുത്തമം ശൈവം ശൈവാദ്ദക്ഷിണ മുത്തമം"

8)"ദക്ഷിണാദുത്തമം വാ മം വാമാത് സിദ്ധാന്തമുത്തമംസിദ്ധാന്താദുത്തമം കൗലം കൗലാത് പരതരം ന ഹി "


അർത്ഥം: സർവ്വ ശാസ്ത്രങ്ങളിലും വച്ച് വേദങ്ങൾ ഉത്തമമാണ്. വൈഷ്ണവാഗമങ്ങൾ വേദത്തേക്കാൾ മികച്ചവയാണ്... ശൈവം
വൈഷ്ണവത്തേക്കാൾ ഉത്തമവും, ശൈവത്തിൽ ദക്ഷിണ മാർഗ്ഗം ശ്രേഷ്ഠവും, ദക്ഷിണ മാർഗ്ഗത്തിനേക്കാൾ മാഹാത്മ്യം വാമ
മാർഗ്ഗത്തിനാണ്. വാമ മാർഗ്ഗത്തിനേക്കാൾ പ്രാധാന്യം ശൈവ സിദ്ധാന്തങ്ങൾക്കാണ്. എന്നാൽ "കൗല ധർമ്മമാണ്
"ശൈവ സിദ്ധാന്തത്തേക്കാൾ ശ്രേഷ്ഠം.കൗല ധർമ്മത്തേക്കാൾ മികച്ചതായി മറ്റൊന്നില്ല.
ആചാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠം കൗളാചാരമാണ്.... സമസ്ത ചരാചരവും പഞ്ച തത്വാത്മകമാണ്. ജീവനും പ്രകൃതി തത്ത്വവും
കൂടി ച്ചേർന്നതാണ്, കുലം. കുലത്തെ നിരന്തരം ബ്രഹ്മമായിക്കരുതി ഭാവ യോഗ പൂർവ്വകം ചിന്ത ചെയ്യുന്നവനാണ് കൗളൻ.

കുലം കുണ്ഡലിനീ ജ്ഞേയാ മഹാശക്തി സ്വരൂപിണി


അകുലസ്തു ശിവ: പ്രോക്ത: ശുദ്ധസത്വമയോവിഭു:
തയോസ്തു പരമം തത്ത്വംയോവൈ ജാനാതി
സാധകാ കുലീന: പരമ: സോപി വർണഭേദ വിവർജിത."

അർത്ഥം: കുലമെന്നത് കുണ്ഡലിനിയാണ്. അകുലം ശിവനാണ്. കുണ്ഡലിനിയുടെയും ശിവന്റെയും പരമതത്ത്വമറിയുന്നവൻ


കുലീനനാണ്.
ഇനി കൗളമാർഗ്ഗത്തിലെ ചില ആചാരങ്ങളെ അടുത്ത ഭാഗങ്ങളിൽ വിവരിക്കാം.

കൗള സമ്പ്രദായം തുടർച്ച, മൂന്നാം ഭാഗം

ഇനി കുലാർണ്ണവതന്ത്രത്തിലെ ദ്വിതീയ ഉല്ലാസത്തിലെ ( ശ്ലോകം30) നോക്കുക.


"സർവ്വധർമ്മാശ്ച ദേവേശി പുനരാവർത്തകാ: സ്മൃതാ:
കുലധർമ്മസ്ഥിതാ യേ ച തേ സർവേf പ്യനിവർത്തകാ:"
അർത്ഥം: അല്ലയോ ദേവേശി, ഏത് ധമ്മശാസ്ത്രങ്ങ അറിഞ്ഞിരുന്നാലും അവക്കെല്ലാം പുനജന്മം ഉണ്ടാകും. എന്നാൽ
കുലധർമ്മത്തിൽ സ്ഥിരത ലഭിച്ചവർക്ക് ഒരിക്കലും പുനർജന്മം വേണ്ടി വരുന്നില്ല. (40,41 )ശ്ലോകങ്ങൾ നോക്കുക.
അനായാസേന സംസാരസാഗരം യസ്തി തീർഷതി
കുലധർമ്മമിമം ജ്ഞാത്വാ മുച്യതേ നാത്ര സംശയ.."

അർത്ഥം.:കുലധർമ്മം ശരിയായ രീതിയിൽ ഗ്രഹിക്കുന്നവർ അനായാസേന സംസാരസാഗരം തരണം ചെയ്ത് മുക്തി


പ്രാപിക്കുമെന്നതിൽ സംശയമില്ല.

(ശ്ലോകം - 41)

"കുലധർമ്മ മഹാമാർഗ്ഗഗന്താ മുക്തി പുരിം പ്രജേദ്


അചിരാന്നാത്ര സന്ദേഹസ്തസ്മാദ് കൗ ലം സമാശ്രയേത് "

അർത്ഥം: കുലമാകുന്ന മഹാമാർഗ്ഗത്തെ ആശ്രയിക്കുന്നവർ യാതൊരു സംശയവും കൂടാതെ തന്നെ മുക്തിയാകുന്ന പുരിയെ
പ്രാപിക്കും. അവർ മുക്തി പ്രാപിക്കും. അതിനാൽ കുലമാർഗ്ഗം തന്നെ ആശ്രയിക്കണം.

(ശ്ലോകം 67,)

"ചതുർവേദീ കുലജ്ഞാനീ ശ്വപചാദമ: പ്രിയേ


ശ്വപചോf പി കുലജ്ഞാനീ ബ്രാഹ്മണാദതിരിച്യതേ "

അർത്ഥം: 4 വേദങ്ങളും അഭ്യസിച്ച പണ്ഡിതനായാൽ പോലും കുലധർമ്മം അറിയാത്തവൻ ചണ്ഡാലനേക്കാൾ അധമനാണ്.


എന്നാൽ കുലജ്ഞാനം ലഭിച്ച ചണ്ഡാലൻ ബ്രാഹ്മണനേക്കാൾ ശ്രേഷ്ഠനുമാണ്. ഇങ്ങനെ അനേകം മഹത്വങ്ങൾ കുല
മാർഗ്ഗത്തിനുണ്ട്. 【 കുലജ്ഞാനം പ്രകാശിക്കണമെങ്കിൽ, ഗുരുവിൽ വലിയ ഭക്തിയും, കുലശാസ്ത്രത്തിൽ പൂർണ്ണമായ
വിശ്വാസവും വേണം.】

വരും ഭാഗങ്ങളിൽ 'മ' കാരപഞ്ചകങ്ങൾ അഥവാ പഞ്ചമകാരങ്ങളുടെ ശരിയായ അർത്ഥം വിശദീകരിക്കുന്നതാണ്.


കൗള സമ്പ്രദായം തുടർച്ച.-നാലാം ഭാഗം

ഇനി കൗള മാർഗ്ഗത്തിൽ അനുഷ്ഠിക്കുന്ന പഞ്ചമകാരങ്ങളുടെ അർത്ഥമെന്തെന്ന് നോക്കാം.


കൗളാചാരത്തിന് നേരെ നാം മുഖം തിരിക്കുന്നത് ഈ 'പഞ്ചമകാരങ്ങൾ' എന്ന് കേട്ടിട്ടാണ്- എന്നാൽ ഇതിന്റെ
യഥാർത്ഥപൊരുളെന്തെന്നറിയാതെ ഇതൊരു ദുരാചാരമായി നാം തെറ്റിദ്ധരിക്കുന്നു. ഇനി ഇതിന്റെ അർത്ഥ തലങ്ങൾ
പരിശോധിക്കാം. തന്ത്രശാസ്ത്രത്തിലെ ഭാഷയും ഉപാസനാ രീതിയും രഹസ്യാത്മകമാണ്... ആചാരങ്ങളും
തത്ത്വശാസ്ത്രങ്ങളും ഗോപനീയങ്ങളാണ്....
നിഗൂഢമായ അർത്ഥ സങ്കേതങ്ങൾ അടങ്ങിയതാണ് ഈ ശാസ്ത്രം. ജന്മാന്തരങ്ങളുടെ സുകൃത ഫലമായുള്ള ഗുരു
കാരുണ്യത്തിലൂടെ മാത്രമേ ഒരാൾക്ക് ഈ ശാസ്ത്ര പഠനത്തിനും സാധനകൾക്കും അർത്ഥ തലങ്ങളുടെ രഹസ്യം
അറിയുന്നതിനും അർഹത ലഭിക്കുകയുള്ളൂ. ശരിയായ ജ്ഞാനമില്ലാതെ തന്ത്രശാസ്ത്രത്തിലെ ഭാഷയെ വ്യാഖ്യാനിക്കുന്നത്
അപകടത്തിനേ കാരണമാകൂ.

ഉദാഹരണത്തിന്;- "നകുലീശോഗ്നിമാരൂഡോ വാമ നേത്രാർദ്ധചന്ദ്ര വാൻ" എന്നത് ഒരു ബീജമന്ത്രോദ്ധാരണ


സങ്കേതമാണ്. ഇതിന്റെ ശബ്ദാർത്ഥം മാത്രം എടുത്താൽ ഇത് അർത്ഥരഹിതമാണ്.
'നോക്കൂ', നകുലീശ: നകുലിയുടെ ഈശൻ ഭർത്താവ്. നകുലി- പിടക്കോഴി-
പിടക്കോഴിയുടെ ഭർത്താവ് പൂവൻകോഴി. അഗ്നിമാരൂഢ: അഗ്നിയിൽ കയറിയിരിക്കുന്നു. ആ പൂവൻകോഴി 'വാമ
നേത്രാർദ്ധചന്ദ്രവാൻ' - ഇടത്തേക്കണ്ണ് അർദ്ധ ചന്ദ്രനോട് കൂടിയവനാണ്. ഇതൊരു അർത്ഥരഹിതമായ അർത്ഥമാണ്.
എന്നാലിതിന്റെ താന്ത്രിക സാങ്കേതികാർത്ഥമെന്താണെന്ന് നോക്കാം. നകുലിശ എന്നാൽ 'ഹ'കാരമാണ്. അഗ്നി 'ര'
കാരമാണ്. വാമനേത്രം 'ഇ'കാരമാണ്. അർദ്ധ ചന്ദ്രൻ അനുസ്വാരമാണ്. ഇവയെല്ലാം ചേർത്താൽ ഹ് + ര് + ഇ+ മ്=
'ഹ്രീം'എന്ന ബീജ മന്ത്രം ലഭിക്കുന്നു. മായാബീജത്തിന്റെ ഉദ്ധാരണമാണ് ഇവിടെ അർത്ഥമാക്കുന്നത്.
ഇങ്ങനെ ഓരോന്നും താന്ത്രിക സങ്കേതങ്ങളെ അടിസ്ഥാനമാക്കി ചിന്തിക്കണം. എന്നാലിത് അറിയാത്ത മൂഢന്മാർ ഇവയുടെ
വാച്യാർത്ഥം മാത്രം ചിന്തിച്ച് ദുരാചാരികളായി കഴിയുന്നു. ഇവരാണ്,

"അസുര്യാനാമ തേ ലോകാ അന്ധേന തമസാവൃതാ :

താംസ്തേ പ്രേത്യാഭി ഗച്ഛന്തിയേ കേ ചാത്മഹനോ ജ നാ

അർത്ഥം: ശ്രേഷ്ഠമായ മനുഷ്യ ജന്മം കിട്ടിയിട്ടും ആത്മമോക്ഷത്തിനു വേണ്ടി ശ്രമിക്കാത്ത ജനങ്ങൾ മരണശേഷം
അജ്ഞാനമാകുന്ന കൂരിരിട്ടു കൊണ്ടു മൂടപ്പെട്ട അസുരലോകങ്ങളെ പ്രാപിക്കുന്നു. (ഈശാവാസ്യോപനിഷത്ത് - മൂന്നാം
ശ്ലോകം)

അസുരലോകമെന്നത് വീണ്ടുമുള്ള ജന്മങ്ങൾ തന്നെയാണ്.

(പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം)


{ഭഗവദ് ഗീത 16-ാം അദ്ധ്യായം 20-ാം ശ്ലോകം നോക്കൂ;}

"ആസുരിം യോനിമാ പന്നാ മൂഢാ ജന്മനി ജന്മ നി


മാമപ്രാപ്യൈവ കൗന്തേയ തതോ യാന്ത്യധമാം ഗതിം"
അർത്ഥം: ആസുര ജന്മത്തെ പ്രാപിക്കുന്ന മൂഢന്മാർ ജന്മം തോറും ഭഗവാനെ പ്രാപിക്കാതെ അധമഗതിയിലേക്കു തന്നെ
പൊയ്ക്കൊണ്ടിരിക്കുന്നു. അതിനാൽ താന്ത്രിക പദ്ധതികളെ ആചാരങ്ങളുടെ ഗൂഢതലങ്ങൾ അറിയാതെ ആചരിക്കുമ്പോൾ
അവർ അസുര ജന്മങ്ങളെ പ്രാപിക്കാനിട വരുന്നു...
കൗള സമ്പ്രദായംതുടർച അഞ്ചാം ഭാഗം

ഇനി പഞ്ചമകാരവും അവയുടെ പൊരുളു മെന്തെന്ന് നോക്കാം...


ഒന്നാമതായി ഇതിന്റെ അർത്ഥ തലങ്ങൾ ചിന്തിക്കുമ്പോൾ നാം ആദ്യം പറഞ്ഞതുപോലെ മനസ്സിലാക്കാൻ ശ്രമിക്കണം.
കാരണം ഇത് അത്യന്തം രഹസ്യമാണ്.
(കുളാർണ്ണവതന്ത്രം തൃതീയ ഉല്ലാസം 4,5 ശ്ലോകങ്ങൾ നോക്കുക.)
ശ്ലോക 4:"വേദശാസ്ത്രപുരാണാനി പ്രകാശ്യാനി കുലേശ്വരി
ശൈവശാക്താഗമാ : സർവ്വേ രഹസ്യാ: പ രി കീർത്തിതാ: "

ശ്ലോകം – 5

"രഹസ്യാതിരഹസ്യാനി കുലശാസ്ത്രാണി പാർവ്വതി

രഹസ്യാതിരഹസ്യാനാം രഹസ്യമിദമംബികേ."

അർത്ഥം:: അല്ലയോ കുലേശ്വരി, വേദങ്ങൾ, പുരാണങ്ങൾ, ശാസ്ത്രങ്ങൾ എന്നിവയെല്ലാം തന്നെ പൊതു വിജ്ഞാനങ്ങളാണ്.
എന്നാൽ ശൈവ ശാക്തേ യാഗമങ്ങൾ എല്ലാം തന്നെ രഹസ്യങ്ങളാണ്. കുല ശാസ്ത്രങ്ങൾ രഹസ്യാതി രഹസ്യങ്ങളാണ്.
രഹസ്യാതി രഹസ്യങ്ങളിൽ രഹസ്യമാണ് ഈ ശാസ്ത്രം എന്നറിഞ്ഞാലും.ഇതിൽ നിന്നും അത്യന്തം രഹസ്യമായ ഈ
ശാസ്ത്രത്തിലെ ആചാരാനുഷ്ഠാനങ്ങളെ സ്ഥൂലദൃഷ്ടിയോടു കൂടി മാത്രം നോക്കിക്കാണുന്ന ന്നത് എത്രമാത്രം ശരിയായിരിക്കും?

അതിനാൽ "പഞ്ചമകാര"ങ്ങളുടെ സൂഷ്മാർത്ഥത്തിലേക്ക് കടക്കാം.


എന്താണ് പഞ്ചമകാരങ്ങൾ?

"മദ്യം മാംസഞ്ച മത്സ്യശ്ച മുദ്രാ മൈഥുനമേവ ച’

മകാരപഞ്ചകം ദേവി ദേവതാപ്രീതി കാരകം."

(കുലാർണ്ണവതന്ത്രം ദശമ ഉല്ലാസം- ശ്ലോകം 5)

അർത്ഥം: മദ്യം, മാംസം, മത്സ്യം, മുദ്ര, മൈഥുനം എന്നിവയെ 'മ 'കാരപഞ്ച കമെന്ന് പറയുന്നു. ഇത് കാണുന്ന മാത്രയിൽ
നാം ധരിക്കുന്നത് ഇവയുടെ ബാഹ്യമായ ഉപയോഗങ്ങളാണ്.
മദ്യശബ്ദത്തിന് മാദക ദ്രവ്യങ്ങളെന്ന് സാമാന്യർത്ഥം. എന്നാൽ ഇവയെല്ലാം ശരീരത്തിനും മനസ്സിനും അനാരോഗ്യവും
മാലിന്യവും ഉണ്ടാക്കുന്ന നിഷിദ്ധവസ്തുക്കളാകുന്നു. വേദമാകട്ടെ

'ന സുരാം പിബേത്‌' എന്ന് മദ്യപാനത്തെ നിഷേധിക്കുന്നു. മദ്യപാനം അഞ്ച് മഹാപാതകങ്ങളിലൊന്നായി എല്ലാ
സ്മൃതികാരന്മാരന്മാരും പറയുന്നുണ്ട്. അതിനാൽ മുക്തിക്കു വേണ്ടി നിർദ്ദേശിക്കുന്ന മദ്യം ലൗകികമായ കള്ള്
മുതലായവയല്ലെന്ന് നിസ്സംശയം പറയാം. എന്നാലിതെന്താണെന്ന് നോക്കൂ
"ആനന്ദം ബ്രഹ്മണോരൂപം
തച്ചദേഹ വ്യവസ്ഥിതം
തസ്യാഭി വ്യഞ്ജകാ പഞ്ചമകാരാ:
തൈരർച്ചനം ഗുപ്ത്യാ
പ്രാക്യടാന്നിരാസ: "

(പരശുരാമകല്പസൂത്രം)

അർത്ഥം: ആനന്ദമാണ് ബ്രഹ്മത്തിന്റെ രൂപം. അത് ശരീരത്തിൽ വ്യവസ്ഥിതമാണ്. ആ ആനന്ദത്തെ


അഭിവ്യഞ്ജിപ്പിക്കുന്നവയാണ് പഞ്ചമകാരങ്ങൾ. ഇവയുടെ അർച്ചനം രഹസ്യാത്മകമാണ്... പ്രകടമായ അർച്ചനം
നിരസിക്കുന്നു.

സമർപ്പണം.
"കാമേശ്വരി ജഗന്മാത: സച്ചിദാനന്ദവിഗ്രഹേ

ഗൃഹാണാർച്ചാമി മാം

പ്രീത്യാ പ്രസിദ പരമേശ്വരി."


അല്ലയോ കാമേശ്വരി, ജഗന്മാതാവേ, സച്ചിദാനന്ദവിഗ്രഹേ, എന്റെ ഈ അർച്ചനയെ സ്വീകരിച്ച് എന്നെ അനുഗ്രഹിച്ചാലും.

കൗള സമ്പ്രദായം തുടർച്ച-ആറാം ഭാഗം

പഞ്ച'മ'കാരങ്ങളുടെ പ്രകടമായ അർച്ചനം ഇവിടെനിഷേധിച്ചിരിക്കുന്നു. ഇവയുടെ ശരിയായ വിധി അറിയാത്തവർ ഇതിനെ


തെറ്റായിഅനുഷ്ഠിക്കുന്നു.

(കുലാർണ്ണവതന്ത്രം ദ്വിതീയ ഉല്ലാസം 115, 116 ശ്ലോകങ്ങൾ നോക്കൂ,)

ശ്ലോകം 115

"ദുരാചാരപരാ: കേചിദ്യാ ചയന്തി ച പാമരാ:


കഥം ഭൂതോ ഭവേത് സ്വാമീ സേവകാ: സ്യുസ്തഥാ വിധാ:"
അർത്ഥം:: ദുരാചാരപരന്മാരായ ചില ആചാര്യന്മാർ സാധുക്കളായ ശിഷ്യന്മാരെ തങ്ങളുടെ മാർഗ്ഗത്തിലേക്ക് തന്നെ
ആനയിക്കുന്നു. ദുരാചാരമാർഗ്ഗിയായ ഗുരുവിനെപ്പോലെ തന്നെയാണല്ലോ ശിഷ്യനും ഭവിക്കുക

ശ്ലോകം. 116.

" ബഹവ: കൗലികം ധർമ്മം മിഥ്യാജ്ഞാനവിഡംബ കാ :

സ്വബുദ്ധ്യാ കല്പയന്തീത്ഥം പാരമ്പര്യ വിവർജ്ജിതാ."

അർത്ഥം: ഗുരുശിഷ്യ പാരമ്പര്യമോ ഗുരൂപദേശ മോ ഇല്ലാത്തവരും തെറ്റായ കാര്യങ്ങൾ അവരുടേതായ വഴിയിൽ


അഭ്യസിച്ചിട്ടുള്ളവരുമായവർ കുലധർമ്മത്തെ സ്വബുദ്ധിക്കനുസരിച്ച് തെറ്റായ വിധത്തിലാണ് കല്പിച്ചിരിക്കുന്നത്.

ഇതിൽ നിന്നും ഗുരൂപദേശം കൂടാതെ കുലധർമ്മത്തിന്റെ സത്ത അറിയാൻ പ്രയാസമാണെന്നും, അതു കൊണ്ടു തന്നെ അത്
തെറ്റായി വ്യാഖ്യാനിക്കാനും ഇട വരുമെന്ന് സിദ്ധിക്കുന്നു.

ഇനി മദ്യമാംസമത് സ്യാദികളുടെ പ്രത്യക്ഷ ഉപയോഗമായിരുന്നുവെങ്കിൽ ഭഗവാൻ അവയെല്ലാം നിഷേധിച്ചിരിക്കുന്നത്


നോക്കൂ

കുലാർണ്ണവതന്ത്രം ദ്വിതീയ ഉല്ലാസത്തിൽ 117-ാം ശ്ലോകം മുതൽ ഭഗവാൻ മകാരപഞ്ചകങ്ങളിൽ ഓരോന്നിനെയും


ആധാരമാക്കി ചർച്ച ആരംഭിക്കുന്നു. നോക്കൂ;
ശ്ലോകം 117

മദ്യപാനേന മനുജോ യദി


സിദ്ധിം ലഭേത വേ മദ്യപാനരതാ:
സർവ്വേ സിദ്ധിം ഗച്ഛന്തു പാമരാ:"

അർത്ഥം: മദ്യപാനം കൊണ്ട് മനുഷ്യർക്ക് സിദ്ധി ലഭിക്കുന്നുവെങ്കിൽ മദ്യപാനികളും ബുദ്ധിഹീനന്മാരുമായ സ ക ലർക്കും


സിദ്ധി ലഭിക്കേണ്ടതല്ലേ?

ശ്ലോകം 118

"മാംസഭക്ഷണമാത്രേണയ ദി പുണ്യാ ഗതിർ ഭവേത്

ലോകേ മാംസാശിന: സർവേ പുണ്യഭാജോ ഭവന്തി ഹി."

അർത്ഥം: മാംസഭക്ഷണം കൊണ്ട് പുണ്യം നേടാമെന്നാണെങ്കിൽ ലോകത്തുള്ള മാംസഭക്ഷികളായ ജനങ്ങൾക്കും


തീർച്ചയായും മോക്ഷം ലഭിക്കണമല്ലോ?
ശ്ലോകം.119
"ശക്തി സംഭോഗമാത്രേണ യദി മോക്ഷോ ഭവേത വേ
സർവേf പി ജന്തവോ ലോ കേ മുക്താ: സ്യൂ: സ്ത്രീ നിഷേവനാത് ."
അർത്ഥം:

മൈഥുനം കൊണ്ട് മോക്ഷം ലഭിക്കുമെന്നാണെങ്കിൽ സംഭോഗ നിരതരായ സകല ജന്തുക്കളും മുക്തന്മാരായി


ഭവിക്കുമായിരുന്നല്ലോ?

ഇതിൽ നിന്നും മത്സ്യ മാംസാദികളെന്നതെല്ലാം ഗൂഡാർത്ഥങ്ങളെ ഉൾക്കൊള്ളുന്നുവെന്ന് മനസ്സിലാക്കാം.

കൗള സമ്പ്രദായം തുടർച്ച: ഏഴാം ഭാഗം

എന്നാൽ പിന്നെ എങ്ങനെയാണ് ഇവയുടെ പ്രകടമായ ഉപയോഗം വന്നത്?


കുലാർണ്ണവതന്ത്രം ദ്വിതീയ ഉല്ലാസം 121-ാം ശ്ലോകം നോക്കൂ;
ശ്ലോകം 121

" അന്യഥാ കൗലികേ ധർമ്മേ ആചാര: കഥാ തോ മയാ


വിചരന്ത്യന്യഥാ ദേവി മൂഢാ: പണ്ഡിതമാനിന:"

അർത്ഥം: ഹേ ദേവീ, കൗല ധർമ്മത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ ഞാൻ തന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്. പണ്ഡിത


ശ്രേഷ്ഠന്മാരെന്ന് ധരിച്ചവരായ മഠയന്മാർ തങ്ങൾക്കൊത്തവണ്ണം ഇവയെ മാറ്റി മറിച്ചിരിക്കുന്നു.

ശ്ലോകം – 122

"കൃപാണധാരാഗമനാത് വ്യാഘ്ര കണ്ഠാവലംബനാത്

ഭുജംഗധാരണാന്നൂനമശക്യം കുലവർത്തനം'.

അർത്ഥം: വാളിന്റെ മുനയിലൂടെയുള്ള നടത്തം, വ്യാഘ്രത്തിന്റെ കണ്ഠം പിടിച്ചു നിർത്തൽ, ഘോര സർപ്പത്തെ
കഴുത്തിൽ ചുറ്റി നടക്കൽ ഇവയൊക്കെ ഒരാൾക്ക് സാധ്യമായേക്കാം എന്നാൽ കുലധർമ്മം സ്വയം അഭ്യസിക്കാൻ സാധ്യമല്ല.
ഇതിൽ നിന്നും കേവലം ബാഹ്യമായ വസ്തുക്കളുംവാച്യാർത്ഥവും മാത്രം സ്വീകരിച്ച് താന്ത്രികമായഅനുഷ്ഠാനങ്ങളോടുകൂടി
ഉപാസന ചെയ്യുന്ന പദ്ധതിയാണ് പൊതുവെ ആളുകൾ കൌളാചാരമായി തെറ്റിദ്ധരിക്കുന്നതെന്ന മനസ്സിലാക്കാം.
എന്നാൽസാത്വികമായകൗളസമ്പ്രദായംമുന്നോട്ടുവയ്ക്കുന്നത്'സച്ചിദാനന്ദസ്വരൂപമായ ബ്രഹ്മ പ്രാപ്തി ' തന്നെയാണ്. ഇത്രയും
മനസ്സിലാക്കിക്കൊണ്ട് മകാരപഞ്ചകങ്ങളുടെ രഹസ്യാർത്ഥങ്ങളെ ചിന്തിക്കാം

സമർപ്പണം
(ഓം ശ്രീ മഹാ ത്രിപുര സുന്ദര്യൈ നമ:

ശരജ്ജ്യോത്സ്നാ ശുഭ്രാം ശശിയുതജടാജൂടമകുടാം

വരത്രാസത്രാണസ്ഫടിക ഘടികാ പുസ്തകകരാം!

സകൃന്നത്വാ ന ത്വാ കഥമി വ സതാം സന്നിദധതേ

മധുക്ഷീരദ്രാക്ഷാമധുരിമധുരീണാ: ഫണിതയ:"

(സൗന്ദര്യലഹരി 15-ാം ശ്ലോകം)

അർത്ഥ"""''''''"""""""""""""

അല്ലയോ മഹാദേവി; ശരൽക്കാലത്തുള്ള പൂർണ്ണ ചന്ദ്രന്റെ ചന്ദ്രിക പോലെധാവള്യത്തോടു കൂടിയവളായിചന്ദ്രക്കലയോടു


ചേർന്ന ജടാഭാരം കിരീടം

ഇവയോടു കൂടിയവളായി വരദാനമുദ്ര,അഭയദാനമുദ്ര, സ്ഫടികം കൊണ്ടുള്ള ജപമാല, പുസ്തകം ഇവയെ നാലു കൈകൾ
കൊണ്ട് ധരിച്ചിരിക്കുന്നവളായി ഇരിക്കുന്നനിന്തിരുവടിയെ ഒരു തവണ നമസ്കരിച്ച സത്തുക്കൾക്ക് തേൻ,പാൽ, ദ്രാക്ഷാ
ഇവയുടെ മാധുര്യഭാരത്തെ വഹിക്കുന്നവാക്ധോരണികൾ എങ്ങനെസാന്നിദ്ധ്യത്തെ പ്രാപിക്കാതെയിരിക്കും(പ്രാപിക്കുക
തന്നെ ചെയ്യും എന്നർത്ഥം )

ഇങ്ങനെയിരിക്കുന്ന നിന്തിരുവടിയെ ഒരു തവണ നമസ്കരിക്കുന്നവൻ കൂടിയും മഹാകവിയായിത്തീരുന്നു. അവിടുത്തെ


നമസ്കരിക്കാത്തവൻ ഒരു വിധത്തിലും കവിയായിത്തീരുകയുമില്ല...

പരദേവതാ സങ്കല്പം
July 14, 2018
ഹരി ഓം ഓം ശ്രീ മഹാത്രിപുരസുന്ദര്യൈ നമ: "ദേവ്യാ യയാ തതമിദം ജഗദ്ദാത്മശക്ത്യാ
നിശ്ശേഷദേവഗണശക്തിസമൂഹമൂർത്ത്യാ താമംബികാമഖിലദേവമഹർഷിപൂജ്യാം ഭക്ത്യാ നതാ: സ്മ വിദധാതു ശുഭാനി സാ
ന: " (എല്ലാ ദേവഗണങ്ങളുടെയും ഏകീകൃതമായ ശക്തിയോടു കൂടി അവതരിച്ചവളും ആത്മശക്തിയാൽ ഈ ജഗത്തു മുഴുവൻ
വ്യാപിച്ചിരിക്കുന്നവളും എല്ലാ ദേവ, മഹർഷിമാരാലും പൂജിക്കപ്പെടുന്നവളുമായ അംബികയെ ഞങ്ങൾ നമസ്ക്കരിക്കുന്നു. ആ
ദേവി ഞങ്ങൾക്ക് ശുഭം വരുത്തട്ടെ.) എല്ലാ സഹോദരീ സഹോദരമാർക്കും ആത്മപ്രണാമം. പലപ്പോഴും പലരും എന്നോട്
ചോദിച്ചിട്ടുള്ള ചില സംശയങ്ങളാണ് പരദേവത, ഭരദേവത, കുലദേവത എന്നിവയെല്ലാം ഒന്നാണോ? പരദേവതയെ
കണ്ടെത്തുന്നതെങ്ങനെ? പരദേവതയെ പൂജിച്ചില്ലെങ്കിലുള്ള ദോഷമെന്ത്? പരദേവത ഏതെന്നറിയാത്തപ്പോൾ എന്ത്
ചെയ്യണം.? എന്നിവ. നിങ്ങളിൽ പലർക്കും ഈ സംശയങ്ങളുണ്ടാകാം. അതിനാൽ ഇവയ്ക്കെല്ലാം ഇവിടെ ഉത്തരം നൽകുന്നു.
എനിക്ക് പകർന്നു കിട്ടിയ ഈ ചെറിയ അറിവുകൾ നിങ്ങൾക്കായി പങ്കു വയ്ക്കുന്നു . ഇത് നിങ്ങൾക്കുപകാരപ്പെടുമെന്ന്
വിശ്വസിക്കുന്നു. ഇനി നമുക്ക് വിഷയത്തിലേക്ക് കടക്കാം. 💐

ഒന്നാമതായി പരദേവത, ഭരദേവത, കുലദേവത,


ഹരി ഓം
ഓം ശ്രീ മഹാത്രിപുരസുന്ദര്യൈ നമ:

"ദേവ്യാ യയാ തതമിദം


ജഗദ്ദാത്മശക്ത്യാ
നിശ്ശേഷദേവഗണശക്തിസമൂഹമൂർത്ത്യാ
താമംബികാമഖിലദേവമഹർഷിപൂജ്യാം
ഭക്ത്യാ നതാ: സ്മ വിദധാതു ശുഭാനി സാ ന: "

( എല്ലാ ദേവഗണങ്ങളുടെയും ഏകീകൃതമായ ശക്തിയോടു കൂടി അവതരിച്ചവളും ആത്മശക്തിയാൽ ഈ ജഗത്തു മുഴുവൻ


വ്യാപിച്ചിരിക്കുന്നവളും എല്ലാ ദേവ, മഹർഷിമാരാലും പൂജിക്കപ്പെടുന്നവളുമായ അംബികയെ ഞങ്ങൾ നമസ്ക്കരിക്കുന്നു. ആ
ദേവി ഞങ്ങൾക്ക് ശുഭം വരുത്തട്ടെ.)

പലപ്പോഴും പലരും എന്നോട് ചോദിച്ചിട്ടുള്ള ചില സംശയങ്ങളാണ് പരദേവത, ഭരദേവത, കുലദേവത എന്നിവയെല്ലാം
ഒന്നാണോ? പരദേവതയെ കണ്ടെത്തുന്നതെങ്ങനെ? പരദേവതയെ പൂജിച്ചില്ലെങ്കിലുള്ള ദോഷമെന്ത്? പരദേവത
ഏതെന്നറിയാത്തപ്പോൾ എന്ത് ചെയ്യണം.? എന്നിവ. നിങ്ങളിൽ പലർക്കും ഈ സംശയങ്ങളുണ്ടാകാം. അതിനാൽ
ഇവയ്ക്കെല്ലാം ഇവിടെ ഉത്തരം നൽകുന്നു. എനിക്ക് പകർന്നു കിട്ടിയ ഈ ചെറിയ അറിവുകൾ നിങ്ങൾക്കായി പങ്കു വയ്ക്കുന്നു .
ഇത് നിങ്ങൾക്കുപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു. ഇനി നമുക്ക് വിഷയത്തിലേക്ക് കടക്കാം.

ഒന്നാമതായി പരദേവത, ഭരദേവത, കുലദേവത, ധർമ്മദേവത എന്നിവയെല്ലാം ഒന്നാണോയെന്ന് ചിന്തിക്കാം. ഈ


നാമങ്ങളെല്ലാം ഒരേ അർത്ഥത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നിഘണ്ടുക്കളിൽ കാണപ്പെടുന്നു. ഒരു കുടുംബമോ ,ഒരു
വംശമോ പാരമ്പര്യമായി സേവിക്കപ്പെട്ടു വരുന്നതും കുടുംബത്തിന്റെയോ വംശത്തിന്റേയോ രക്ഷയുടെ ചുമതലയുള്ളതുമായി
സങ്കല്പിക്കപ്പെടുന്നതുമായ ദേവതയാണ് പര ദൈവം.ഓരോ നാമങ്ങളും ഈ അർത്ഥത്തെ പ്രകാശിപ്പിക്കുന്നത്
എങ്ങനെയെന്ന് നോക്കാം.

'പരദേവത'' എന്ന നാമത്തിന് കുടുംബ ദൈവം അഥവാ കുടുംബദേവത എന്നു തന്നെ നിഘണ്ടുവിൽ കാണുന്നു.
ശബ്ദതാരാവലി, സംസ്കൃത നിഘണ്ടുക്കൾ നോക്കുക. രണ്ടാമത്തെ 'ഭര ദേവത'യെന്ന നാമത്തിൽ 'ഭര'യെന്ന വാക്കിന്
ഭരിക്കുക, രക്ഷിക്കുക, താങ്ങുക എന്നീ അർത്ഥങ്ങളാണുള്ളത്. കുടുംബത്തിന്റെ അല്ലെങ്കിൽ വംശത്തിന്റെ രക്ഷയുടെ
ചുമതലയുള്ളതിനാൽ ആ വംശത്തെ രക്ഷിക്കുന്നവൻ അഥവാ വഹിക്കുന്നവൻ, എന്ന അർത്ഥത്തിൽ പരദേവത ഭര
ദേവതയായി. മൂന്നാമത്തെ 'കുലദേവത'യെന്നതിന്നും പരദേവത അഥവാ കുലത്തെ സംരക്ഷിക്കുന്ന ദേവത എന്ന് അർത്ഥം
കൊടുത്തിരിക്കുന്നു. ഒരു കുലത്തിന്റെ ദേവതയാണ് കുലദേവത
ഇനി ധർമ്മദേവത' എന്തെന്ന് നോക്കാം. ഓരോ കുടുംബത്തിനും അല്ലെങ്കിൽ വംശത്തിനും ആചരിക്കേണ്ടതായ ചില
ധർമ്മങ്ങളുണ്ട്. കുലത്തെ സംരക്ഷിക്കുന്ന ദേവത തന്നെയാണ് ആ വിധ ധർമ്മങ്ങളെയും ഭരിക്കുന്നത് അഥവാ
സംരക്ഷിക്കുന്നത്.
"കുലം ച കുലധർമ്മം ച മാം ച പാലയ പാലയ''
എന്ന് ചൊല്ലുന്നുണ്ടല്ലോ. അങ്ങനെ കുലധർമ്മങ്ങളെ പാലിക്കുന്നതിനാൽ പരദേവത ധർമ്മദേവതയുമാകുന്നു. കൂടാതെ ധർമ്മ
ദേവതക്ക് വംശപാരമ്പര്യമായി സേവിക്കപ്പെട്ടു വരുന്ന ദേവതയെന്ന് ശബ്ദതാരാവലിയിൽ പറയുന്നു. ഈ വിധം പരദേവത
ഭരദേവത, കുലദേവത, ധർമ്മദേവത എന്നിവയെല്ലാം ഒരേ അർത്ഥത്തെ തന്നെയാണ് ദ്യോതിപ്പിക്കുന്നതെന്ന്
മനസ്സിലാക്കാം.

ഇനി മാതൃവഴിയാണോ പിതൃവഴിയാണോ പരദേവതയെ ആരാധിക്കേണ്ടത് എന്ന് നോക്കാം. ഇവിടെ മാതാവു വഴി പിതാവു
വഴി എന്നതിന് പ്രസക്തിയില്ല. കാരണം പൂർവ്വികാചാര്യന്മാർ ധർമ്മദേവത അഥവാ പരദേവതയെ പൂജിക്കണമെന്നു
മാത്രമേ പറഞ്ഞിട്ടുള്ളൂ. മാതൃവഴിയാണോ പിതൃവഴിയാണോ എന്ന് പ്രത്യേകം എവിടെയും പറയാത്തതിനാൽ ഇത് 2
വഴിയുമുള്ള ആരാധനക്ക് പ്രസക്തിയുണ്ടെന്ന് പറയാൻ കഴിയും.
പരദേവതയാരെന്ന് കണ്ടെത്തുവാൻ ഉത്തമനായ ഒരു ജ്യോതിഷിക്ക് കഴിയും -
പ്രശ്നത്തിൽ 4,9 ഭാവങ്ങൾ കൊണ്ടാണിത് ചിന്തിക്കുന്നത്.നാലാം ഭാവാധിപൻ,4 ൽ നിൽക്കുന്ന ഗ്രഹം, നാലാം ഭാവത്തെ
ദൃഷ്ടി ചെയ്യുന്ന ഗ്രഹം ഇവർക്ക് പറഞ്ഞിട്ടുള്ള മൂർത്തികളായിരിക്കും ധർമ്മ ദേവത അഥവാ പരദേവതകൾ .ഇത്
ഗ്രഹങ്ങളെക്കൊണ്ട് എങ്ങനെ ചിന്തിക്കണമെന്ന് പ്രശ്നമാർഗ്ഗം 15-ാം അധ്യായം 4-ാം ശ്ലോകം മുതൽ 7-ാം ശ്ലോകം
വരെ വിവരിക്കുന്നുണ്ട്.

ഉദാ: 4-ാം ശ്ലോകം നോക്കുക.


'അർക്ക: ശംഭുരുദാഹൃതോഖില ഗൃഹേ

ഷ്വർക്കോ യദി ദ്വന്ദഭേ

ദ്രേക്കാണേ പ്രഥമേ ഗുഹോത്രകഥിതോ

വിഘ്നേശ്വരോ മദ്ധ്യമേ

ദുർഗ്ഗാ ശീതകരോബലി സ വിബല:


കാളീ സ ഏവാബലശ്ചാമുണ്ഡി
പ്രമുഖാസ്തമോഗുണജുഷോ
ഭൗമാലയസ്ഥോ യദി.'
അർത്ഥം -
എല്ലാ രാശികളിലും നിൽക്കുന്ന അർക്കൻ അഥവാ സൂര്യൻ ശിവനെ സൂചിപ്പിക്കുന്നു. സൂര്യൻ നിൽക്കുന്നത് ഉഭയരാശിയിൽ
പ്രഥമ ദ്രേക്കാണത്തിലായാൽ ഗുഹനെയും ഉഭയരാശി മദ്ധ്യമദ്രേക്കാണത്തിലായാൽ ഗണപതിയെയും സൂചിപ്പിക്കുന്നു.
ബലവാനായ ചന്ദ്രൻ ദുർഗ്ഗയെയും ,ബലഹീന
ചന്ദ്രൻ കാളിയെയും സൂചിപ്പിക്കുന്നു. ചന്ദ്രൻ ബലഹീനനായി ചൊവ്വയുടെ രാശിയിൽ നിന്നാൽ തമോഗുണ പ്രധാനരായ
കാളി, രക് തേശ്വരീ, രക്തചാമുണ്ഡി എന്നിവരെ സൂചിപ്പിക്കുന്നു. പ്രശ്നത്തിൽ 4-ാം ഭാവമായോ9-ാം ഭാവമായോ ഈ
വിധം ഗ്രഹങ്ങൾ ബന്ധപ്പെട്ട് വന്നാൽ അവയുടെ ബലാബലങ്ങളനുസരിച്ച് ഗ്രഹങ്ങൾ സൂചിപ്പിക്കുന്ന ദേവത
പരദേവതയാകും. ഈ വിധം 9-ാം ഭാവം കൊണ്ടും ചിന്തിക്കാവുന്നതാണ്.
അതിന് പ്രമാണമെന്തെന്നാൽ,

"ധർമ്മം തപോനിഷ്ഠ പൂജാതീർത്ഥസ്നാനാദി ബന്ധവും ഗുരുക്കന്മാർ ,പിതൃക്കന്മാർ, കാരണപ്പെട്ട ദൂതരും മന്ത്രവും നിയമം
നിഷ്ഠാപൂജയും പൂജാ

പാത്രവും ഭരദൈവാദികളും പിന്നെ വഴിയും പുഴയും തഥാ "


എന്നിങ്ങനെ 9-ാം ഭാവത്താൽ ചിന്തിക്കേണ്ട വിഷയങ്ങൾ പ്രശ്ന ഭാഷയെന്ന ഗ്രന്ഥത്തിൽ പറയുന്നു.ഇതിൽ
ഭരദൈവാദികൾ എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. ഇതിനാൽ 4,9 ഭാവങ്ങളെക്കൊണ്ട് രണ്ടിനാലും പരദേവതയെ
ചിന്തിക്കാമെന്ന് സിദ്ധിക്കുന്നു. അതിനാൽ നാലാം ഭാവത്തിനാൽ മാതൃ വഴിയും 9-ാം ഭാവത്തിനാൽ പിതൃവഴിയുമുള്ള
പരദേവതമാരെ ചിന്തിക്കാവുന്നതാണ്‌. അതുകൊണ്ട് അമ്മ വഴിയും അച്ഛൻ വഴിയുമുള്ള പരദേവതകളെ
പൂജിക്കേണ്ടതാണെന്ന് തെളിയുന്നു. അതിനാൽ 2 പേരുടെയും പരദേവതയേതെന്നറിയാമെങ്കിൽ അത് രണ്ടും
ആരാധിക്കേണ്ടതാണ്

.
"എങ്ങനെയാണ് ആരാധിക്കേണ്ടത്? കൗളാചാരപ്രകാരമോ സമയാചാരപ്രകാരമോ വേണ്ടത്? പ്രശ്ന രീതി 9-ാം
അധ്യായത്തിൽ 12-ാം ശ്ലോകം പറയുന്നു,

'എന്തുചെയ്തു പണ്ടുള്ളോരെന്നറിഞ്ഞതു ചെയ്യണം ധർമ്മദൈവം പ്രസാദിച്ചേ കുളിർപ്പൂ തറവാടുകൾ "

അതിനാൽ പൂർവ്വികർ ആചരിച്ചിരുന്നത് ഏത് വിധമെന്നറിഞ്ഞ് അതേ വിധം ആചരിക്കുകയാണ് വേണ്ടത്. മറ്റൊരു
രീതിയിലുമുള്ള ആചരണത്തിന് പ്രസക്തിയില്ലായെന്ന് ഇതിനാൽ വ്യക്തമാകുന്നു.

ഇതിന്റെ രണ്ടാം ഭാഗം അടുത്ത ദിവസം പോസ്റ്റ് ചെയ്യുന്നതാണ്.


എല്ലാവർക്കും ശ്രീവിദ്യാമന്ത്രസ്വരൂപിണിയായിരിക്കുന്ന കാമേശ്വരിയുടെ അനുഗ്രഹങ്ങളുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

കാമേശ്വരി ജഗന്മാത: സച്ചിദാനന്ദവിഗ്രഹേ


ഗൃഹാണാർച്ചാമി മാം പ്രീത്യാ പ്രസീദ പരമേശ്വരി "
അല്ലയോ കാമേശ്വരീ, ജഗന്മാതാവേ, സച്ചിദാനന്ദവിഗ്രഹേ, എന്റെ ഈ അർച്ചനയെ സ്വീകരിച്ച് എന്നെ അനുഗ്രഹിച്ചാലും.

ഹരി ഓം

ഓം ശ്രീ മഹാ ത്രിപുര സുന്ദര്യൈ നമഃ


ഓം സ്വസ്തി ശിവാദി ശ്രീ ഗുരുഭ്യോ നമ:

എല്ലാ സഹോദരി സഹോദരന്മാർക്കും ഗുരു ജനങ്ങൾക്കും പിതൃസ്ഥാനീയർക്കും വിനീത പ്രണാമം . പരദേവതാ


സങ്കല്പത്തെക്കുറിച്ച് കുറച്ച് കാര്യങ്ങൾ ഇവിടെ വിവരിച്ചു.അതിന്റെ തുടർ ഭാഗം കൊടുക്കുന്നു.

"അചലാത്മജാ ച ദുർഗ്ഗാ
കമലാ ത്രിപുരേതി ഭേദിതാ ജഗതി
യാ സാ ത്വമേവ വാചാമീശ്വരി,
സർവ്വാത്മനാ പ്രസീദ മമ "

(അല്ലയോ വാഗ്ദേവതാരൂപിണിയായ പരമേശ്വരി, പാർവ്വതിയെന്നും, ദുർഗ്ഗയെന്നും, ലഷ്മിയെന്നും, ത്രിപുരാദേവിയെന്നും


ലോകത്തിൽ പല നാമരൂപങ്ങളോടുകൂടി വേർതിരിഞ്ഞിരിക്കുന്നത് യാതൊരു ദേവിയാകുന്നുവോ, ആ ദേവി നിന്തിരുവടി
തന്നെയാകുന്നു. അങ്ങനെയെല്ലാമായിരിക്കുന്ന നിന്തിരുവടി അടിയന്റെ നേരെ പ്രസാദിച്ചരുളേണമേ!)

പരദേവതാതാസങ്കല്പ രണ്ടാം ഭാഗം

എങ്ങനെ പരദേവതയെ പൂജിക്കണമെന്ന് വ്യക്തമാക്കി. ഇനി പരദേവതാപൂജ ചെയ്തില്ലെങ്കിൽ എന്താണ് ദോഷം?

കുടുംബങ്ങളിൽ ദുർമ്മരണങ്ങളും രോഗ ദുരിതങ്ങളും ദാമ്പത്യ പ്രശ്നങ്ങളും സന്താന പ്രശ്നങ്ങളും ഐശ്വര്യക്ഷയവും


തീവ്രതരമായ രീതിയിൽ അനുഭവിക്കാൻ ഇത് കാരണമാകുന്നു .എന്നാൽ വിധി പ്രകാരം പൂജിച്ചാൽ 'ധർമ്മദൈവം
പ്രസാദിച്ചേ കുളിർപ്പൂ തറവാടുകൾ ' എന്ന് പ്രശ്ന രീതിയിൽ പറയുന്നു. അതായത് കുലദൈവം അഥവാ പരദേവത
പ്രസാദിച്ചാലേ കുടുംബത്തിൽ ഐശ്വര്യമുണ്ടാവൂ.
പ്രശ്നമാർഗ്ഗം 15-ാം അധ്യായം 30-ാം ശ്ലോകം നോക്കുക.
' വാച്യാ ഭക്ത്യാ പ്രതിസമമിദം പൂജനീയം സമൃദ്ധ്യൈ '- അതായത് ഇദം - ഈ ധർമ്മദൈവം കുടുംബസമൃദ്ധിക്ക് വേണ്ടി
പ്രതിസമം അഥവാ പ്രതിവർഷം അല്ലെങ്കിൽ വർഷം തോറും ഭക്തിപൂർവ്വം പൂജിക്കപ്പെടേണ്ടതാണ്. അതിനാൽ വർഷത്തിൽ
ഒരു പ്രാവശ്യമെങ്കിലും പരദേവതയെ ഭക്തിപൂർവ്വം പൂജിക്കണമെന്നും അതിലൂടെ മാത്രമേ കുടുംബ ഐശ്വര്യം സമൃദ്ധിയായി
ഉണ്ടാവുകയുള്ളൂ എന്നും തെളിയുന്നു

ഇനി കുടുംബ പരദേവതയാരെന്ന് അറിയാൻ കഴിഞ്ഞില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? അപ്പോൾ ആരെ ആരാധിക്കണം.
ഇത് പലർക്കും സംശയമാണ്. അങ്ങനെയുള്ള സന്ദർഭത്തിൽ അനുഭവത്തിന്റെ വെളിച്ചത്തിൽ നിസ്സംശയം പറയട്ടെ, അതിൽ
യാതൊരു വിഷമവും വേണ്ട, സകല ദേവതാ സ്വരൂപിണിയായിരിക്കുന്ന ജഗദംബികയെ, പരാശക്തിയെ
പൂജിക്കാവുന്നതാണ്. എങ്ങനെയെന്നാൽ പരദേവത, കുലദേവതാ ഭരദേവത, ധർമ്മദേവത എന്നീ നാമങ്ങളെല്ലാം ദേവിയെ
തന്നെയാണ് സൂചിപ്പിക്കുന്നത്. അതെങ്ങനെയെന്നാൽ ഈ നാമങ്ങളുടെ താന്ത്രികമായ അർത്ഥങ്ങളെ പരിശോധിക്കാം.

ഒന്നാമത് പരദേവതയെടുക്കാം.

'പര ' എന്നതിന് എല്ലാറ്റിനും അപ്പുറത്തുള്ളവൾ, പരാശക്തി എന്നിങ്ങനെ അർത്ഥങ്ങളുണ്ട്.ദേവതയെന്ന വാക്ക് 'ദിവ്' എന്ന
ധാതുവിൽ നിന്നാണുണ്ടാകുന്നത്. ഈ ധാതുവിന് പ്രകാശിക്കുക, പ്രകാശിപ്പിക്കുക എന്നൊക്കെയാണർത്ഥം. അപ്പോൾ
പരദേവതയെന്നാൽ എല്ലാറ്റിനും മീതെ, പരാശക്തിയായി പ്രകാശിക്കുന്നവൾ എന്നർത്ഥം വരുന്നു.കൂടാതെ 'പര ' എന്നത്
ശബ്ദത്തിന്റെ ആദിരൂപമാണ്. അതായത് ശബ്ദത്തിന് 4 അവസ്ഥകളുണ്ട്. പരാ, പശ്യന്തി, മധ്യമാ, വൈഖരി
എന്നിവയാണവ.
ലളിതാസഹസ്രനാമത്തിൽ 366,368,370,371 എന്നീ നമ്പറുകളിൽ വരുന്ന നാമങ്ങൾ ഇവയെ പ്രതിപാദിക്കുന്നുണ്ട്.ശബ്ദ
ബ്രഹ്മത്തിന്റെ ആദ്യവും അതിസൂഷ്മവുമായ സ്ഫുരണമാണ് പരാ. ഇതിന്റെ ഉൽപ്പത്തി സൂഷ്മ ശരീരത്തിലെ ആധാര
ചക്രങ്ങളിലെ ഏറ്റവും അടിയിലുള്ളതായ മൂലാധാരത്തിലാണ് സംഭവിക്കുന്നത്.ഈ മൂലാധാരചക്രത്തിലാണ് കുണ്ഡലീനി
എന്നറിയപ്പെടുന്ന ദേവീ ശക്തി കുടികൊള്ളുന്നത്. ലളിതാസഹസ്രനാമത്തിലെ 99-ാം നാമം' മൂലാധാരൈകനിലയാ'
എന്നാണ്. മൂലാധാരം മുഖ്യസ്ഥാനമായവൾ എന്നർത്ഥം. മൂലാധാരത്തിൽ 4 ദളമുള്ള ഒരു പത്മം ഉണ്ട്. അതിന്റെ
കർണ്ണികയാകുന്ന മദ്ധ്യ ബിന്ദുവിനെ കുളകുണ്ഡമെന്നു പറയുന്നു. ഈ കുളകുണ്ഡത്തിൽ കുണ്ഡലിനീ ശക്തി മൂന്നര ചുറ്റായി
മുഖവും മൂടി ഉറങ്ങിക്കിടക്കുന്നു .ഇവിടെ ദേവി ആധാരശക്തിയായി വിലസുന്നു.ഇത് തന്നെയാണ് 'മൂലാധാരംബുജാരൂഢാ'
എന്ന 514-ാം നാമവും വ്യക്തമാക്കുന്നത്.കൂടാതെ 110-ാം നാമം കുണ്ഡലിനീയെന്നുമാണ്.ഇതും കൂടാതെ ഇനിയും
പ്രമാണങ്ങളുണ്ട്.
യജുർവേദഭാഷ്യകാരനായ മഹീധരന്റെ 'മന്ത്രമഹോദധി'യെന്ന തന്ത്ര ഗ്രന്ഥത്തിൽ തരംഗം - 1 ൽ 10-ാം ശ്ലോകത്തിൽ
ഭൂതശുദ്ധി എന്ന ഭാഗത്ത് പറയുന്നത് നോക്കുക.

"മൂലാധാര സ്ഥിതാംദേവീം കുണ്ഡലീം പരദേവതാം


ബിസതന്തുനിഭാം വിദ്യുത്പ്രഭാം
ധ്യായേത്സമാഹിത :"
അർത്ഥം: ആദ്യമായി താമരനൂലിനു സദൃശവും മിന്നലിന്റെ പ്രഭയോടു കൂടിയതും മൂലാധാരത്തിൽ സ്ഥിതിചെയ്യുന്നതും
പരദേവതാ രൂപത്തിലുമുള്ള കുണ്ഡലിനിയെ ഏകാഗ്ര ചിത്തനായി ധ്യാനിക്കുക.
ഇവിടെയും കുണ്ഡലിനീയെന്നത് ദേവി തന്നെയെന്ന് വ്യക്തമാകുന്നു.കൂടാതെ ഇവിടെ ദേവിയെ പരദേവതയെന്നും
പറഞ്ഞിരിക്കുന്നു.
ശബ്ദത്തിന്റെ ആദ്യസ്ഫുരണം ഈ മൂലാധാരത്തിലെ കുണ്ഡലിനീയെന്ന ദേവീ ശക്തിയിൽ ഉൽഭവിക്കുന്നു. അതിനാൽ ശബ്ദ
ബ്രഹ്മത്തിന്റെ ആദ്യ സ്ഫുരണമായി അഥവാ പരയായി പ്രകാശിച്ചു നിൽക്കുന്നവളാണ് ദേവിയെന്നതിനാൽ ദേവി
പരദേവതയായി.കൂടാതെ ലളിതാസഹസ്രനാമത്തിലെ 369-ാം നാമം പരദേവതാ യെന്നാണ്. അതായത് എല്ലാ
ദേവതമാരുടെയും സ്വരൂപമായി എല്ലാറ്റിനും മീതെ സ്ഥിതി ചെയ്യുന്നവളാണ് ദേവി.അതിനാൽ എല്ലാവരുടെയും
പരദേവതമാർ അവസാനമായി ചിന്തിക്കുമ്പോൾ ദേവി തന്നെയാണ്. ഇങ്ങനെ പരദേവതയെന്തെന്ന് വ്യാഖ്യാനിച്ചു.

ഇനി മറ്റുള്ള നാമങ്ങളെയും അടുത്ത ദിവസം വിശദീകരിക്കാം.


സമ്പൽക്കരാണി സകലേന്ദ്രിയനന്ദനാനി
സാമ്രാജ്യദാനനിരതാനി സരോരുഹാക്ഷി!
ത്വദ്വന്ദനാനി ദുരിതാഹരണോദ്യതാനി

മാം ദേവി! മാതരനിശം കലയന്തു ധന്യം."

അല്ലയോ മാതാവെ !, താമരദളങ്ങൾ പോലെ മനോഹരങ്ങളായ കണ്ണുകളോടുകൂടിയ ശ്രീ മഹാദേവി! സമ്പത്തിനെ


ഉണ്ടാക്കുന്നവയും സർവ്വേന്ദ്രിയങ്ങൾക്കും ആനന്ദത്തെ കൊടുക്കുന്നവയും ഭക്തന്മാർക്ക് ചക്രവർത്തിപദവിയെ ദാനം
ചെയ്യുന്നതിൽ തല്പരങ്ങളും പാപപരിഹാരം ചെയ്യുന്നതിൽ ഉദ്യുക്തങ്ങളുമായ നിന്തിരുവടിയുടെ ഭജന പ്രകാരങ്ങൾ
അടിയനെ എല്ലായ്പോഴും ധന്യനാക്കി ചെയ്യേണമേ!

ഹരി ഓം

ഓം ശ്രീ മഹാ ത്രിപുര സുന്ദര്യൈ നമ:


ഓം സ്വസ്തി ശിവാദി ശ്രീ ഗുരുഭ്യോ നമ:

"വരദാഭയ പുസ്തകാക്ഷമാലാ വിലസത്ബാഹുസരോജരാജമാനം ശരദിന്ദു സഹസ്രകോടി കാന്തിം ഭജ ബാലാപരമേശ്വരിം


മനോജ്ഞാം "

വരദവും അഭയവും പുസ്തകവും രുദ്രാക്ഷമാലയും ധരിച്ച നാലു കരകമല - ങ്ങളെക്കൊണ്ട് ശോഭിക്കുന്നവളും, അസംഖ്യം
ശരച്ചന്ദ്രന്മാരെപ്പോലെ കാന്തിയുള്ളവളും മനോഹര രൂപിണിയുമായ ബാലാ ദേവിയെ ഭജിച്ചാലും.

പരദേവതാ സങ്കല്പം മൂന്നാം ഭാഗം

'പരദേവത'യെന്നനാമത്തെ കഴിഞ്ഞ ഭാഗത്തിൽ വിശദീകരിച്ചു. ഇനി 'ഭര ദേവത'യെന്ന നാമത്തെ വിശദമാക്കുന്നു.

'ഭര'' എന്നതിന് ഭരിക്കുക, രക്ഷിക്കുക, താങ്ങുന്ന എന്നീ അർത്ഥങ്ങളാണുള്ളത്.ഈ പ്രപഞ്ചത്തെ ഭരിക്കുന്നത്


ദേവിയാണ്.ലളിതാസഹസ്രനാമത്തിലെ രണ്ടാമത്തെ നാമം ശ്രീ മഹാരാജ്ഞി എന്നാണ്. രാജ്ഞിയെന്ന പദത്താൽ ഈ
പ്രപഞ്ചത്തെ പാലിക്കുന്നതിനുള്ള അധികാരത്തെ സൂചിപ്പിക്കുന്നു. ബ്രഹ്മാണ്ഡത്തെ ഭരിക്കുന്ന, പാലിക്കുന്ന സ്ഥിതിയാണ്
ഈ നാമത്തിനുള്ളത്. അധികാരത്തിൽ മഹനീയത കൊണ്ട് ശോഭിക്കുന്നവളാണ് ദേവി.

"സൈവ കാലേ മഹാമാരീ സൈവ സൃഷ്ടിർ ഭവത്യജ


സ്ഥിതിം കരോതി ഭൂതാനാം സൈവ കാലേ സനാതനീ "

(ദേവീ മാഹാത്മ്യം 12-ാം അധ്യായം, ശ്ലോകം 669)


ജനനാദികൾ ഇല്ലാത്തവളാണെങ്കിലും നിത്യയും സനാതനിയുമായ ആ ദേവി തന്നെ എല്ലാ ലോകങ്ങളേയും അതതു
സമയത്ത് സൃഷ്ടിക്കുകയും സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നു. ഇതിൽ നിന്നും എല്ലാറ്റിനുമുള്ള ദേവിയുടെ
അധികാരത്തെ വ്യക്തമാക്കുന്നു. മുഖ്യ പ്രാണൻ പോലും ഛായ പോലെ ബ്രഹ്മസ്വരൂപിണിയായ ദേവിയെ
അനുഗമിക്കുന്നുവെന്ന് ഉപനിഷത് വാക്യങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ ദേവീ സൂക്തം എന്നറിയപ്പെടുന്ന ഋഗ്വേദം 10-ാം
മണ്ഡലം 125-ാം സൂക്തം മൂന്നാം മന്ത്രം നോക്കൂ,

"അഹം രാഷ്ട്രീ സങ്ഗമനീ വസൂനാം

ചികിതുഷീ പ്രഥമാ യജ്ഞിയാനാം

താം മാ ദേവാ വ്യദധു: പുരുത്രാ

ഭൂരിസ്ഥാത്രാം ഭൂര്യാ വേശയന്തിം "

അർത്ഥം: ഞാൻ സർവ്വജഗത്തിനും ഈശ്വരിയാകുന്നു. ഉപാസകന്മാർക്ക് ഐശ്വര്യമെത്തിക്കുന്നവളാകുന്നു.


യജ്ഞാർഹതയുള്ളവരിൽ ഞാൻ മുഖ്യയാകുന്നു. ആ എന്നെ പ്രപഞ്ചത്തിൽ നാനാഭാവത്തിൽ സ്ഥിതി ചെയ്യുന്നവളായി,
വിവിധ ഭൂത ജാലങ്ങളിൽ ജീവാത്മരൂപത്തിലാവേശിക്കുന്നവളായറിഞ്ഞ്, എല്ലാ ദിക്കുകളിലും ദേവന്മാർ ആചരിക്കുന്നു,
ആദരിക്കുന്നു.

ഇങ്ങനെ അനേകം ശ്രുതി വാക്യങ്ങളിലൂടെയും പരമേശ്വരി പ്രപഞ്ചേശ്വരിയാണെന്ന് തെളിയുന്നു.


ഇനിയും ലളിതാസഹസ്രനാമത്തിലെ 342,343 നാമങ്ങൾ നോക്കുക. ക്ഷേത്രേശി, ക്ഷേത്ര ക്ഷേത്രജ്ഞ പാലിനീ എന്നീ
നാമങ്ങൾ. ക്ഷേത്രമെന്നാൽ ശരീരം. ശരീരത്തിന് ഈശ്വരിയായവൾ. അതിന്റെ അധിപതി. ക്ഷേത്രക്ഷേത്രജ്ഞ
പാലിനിയെന്നാൽ ജീവശരീരത്തിനെയും അതിനെ അറിയുന്ന ജീവനെയും നില നിർത്തുന്നവൾ അഥവാ പാലിക്കുന്നവൾ
എന്നർത്ഥം. ഇങ്ങനെ അനേകം പ്രമാണങ്ങളാൽ ദേവിയാണ് എല്ലാറ്റിനെയും ഭരിച്ചു കൊണ്ട്, രക്ഷിച്ചു കൊണ്ട് സ്ഥിതി
ചെയ്യുന്നതെന്ന് മനസ്സിലാക്കാം. അതിനാൽ എല്ലാറ്റിനേയും ഭരിക്കുന്നവളും രക്ഷിക്കുന്നവളുമാകയാൽ ദേവി ഭര ദേവതയാണ്.

മറ്റ് നാമങ്ങളെ അടുത്ത ദിവസം വിശദീകരിക്കാം.


എല്ലാവർക്കും എല്ലാ വിധ നന്മകളും ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെയെന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു.

ഹരി ഓം

ഓം ശ്രീ മഹാ ത്രിപുര സുന്ദര്യൈ നമഃ

ഓം സ്വസ്തി ശ്രീശിവാദി ഗുരുഭ്യോ നമ:

പരദേവതാ സങ്കല്പത്തിന്റെ 4-ാം ഭാഗം ഇവിടെ കൊടുക്കുന്നു.

" അരുണാം കരുണാതരംഗിതാക്ഷീം


ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ:
അഹമിത്യേവ വിഭാവയേ ഭവാനീം "
ചുവന്ന നിറമുള്ളവളും കരുണാമയമായ കണ്ണുകളോടുകൂടിയവളും കൈകളിൽ പാശം, അങ്കുശം, പുഷ്പബാണം, ചാപം ഇവ
ധരിച്ചിരിക്കുന്നവളും അണിമാദി അഷ് ടൈശ്വര്യങ്ങളും രശ്മികളെപ്പോലെ ആവൃതയായിരിക്കുന്നവളുമായ ഭവാനീ ദേവിയെ
ധ്യാനിക്കുന്നു.

പരദേവതാ സങ്കല്പം 4-ാം ഭാഗംപരദേവത, ഭരദേവത എന്നിവയെന്തെന്ന് വ്യക്തമാക്കി. ഇനി കുലദേവതാപ്പൊരുൾ


നോക്കാം.

കുലം' എന്നതിന് അനേകം അർത്ഥങ്ങളുണ്ട്.


'കുലം ജനപഥേ ഗൃഹേ സജാതീയ
ഗണേ ഗോത്രേ ദേഹേപി കഥിതം'
എന്ന് വിശ്വകോശം.

അതായത് ജനപഥം, ഗൃഹം, സജാതീയ ഗണം, ഗോത്രം, ദേഹം എന്നർത്ഥം.


കൂടാതെ വംശം, ദേശം, വർഗ്ഗം, എന്നീ അർത്ഥങ്ങളുമുണ്ട്. ദേവി ഇതിലെല്ലാം സ്ഥിതി ചെയ്യുന്നു.

'പൂജനീയാ ജനൈർദേവി
സ്ഥാനേ സ്ഥാനേ പുരേ പുരേ
ഗൃഹേ ഗൃഹേ ശക്തിപരെർ
ഗ്രാമേ ഗ്രാമേ വനേ വനേ'

ഓരോഗൃഹത്തിലും ഓരോ നഗരത്തിലും ഓരോ വനത്തിലും ഓരോ ഗ്രാമത്തിലും ഓരോ ദേഹത്തിലും പൂജിക്കാൻ
യോഗ്യതയുള്ളവളാണ് ശ്രീദേവിയെന്നർത്ഥം. അപ്പോൾ ഓരോ കുടുംബത്തിന്റെയും ഓരോ വംശത്തിന്റെയും ദേവതയാണ്
പരമേശ്വരി.
ലളിതാസഹസ്രനാമത്തിലെ 91 -ാം നാമം 'കുലസങ്കേതപാലിനി' എന്നാണ്.ഇവിടെ സങ്കേതം എന്നതിന് 'പ്രജ്ഞപ്തി
'യെന്ന് പര്യായം.അതായത് ജ്ഞാനം എന്നർത്ഥം (ശബ്ദകല്പദ്രുമം വർഗ്ഗീയവ്യഞ്ജന ഖണ്ഡം). പാലിനിയെന്നാൽ
പാലിക്കുന്നവൾ, രക്ഷിക്കുന്നവൾ എന്നർത്ഥം. അപ്പോൾ കുലത്തിന്റെ ജ്ഞാനത്തെ പാലിക്കുന്നവൾ എന്നർത്ഥം. ഇങ്ങനെ
അനേകം കുലങ്ങളെ അഥവാ വംശങ്ങളെയും കുല ജ്ഞാനത്തേയും പാലിച്ചുകൊണ്ട്, രക്ഷിച്ചു കൊണ്ട്
നിലകൊള്ളുന്നതിനാൽ ദേവി കുലദേവതയാണ്.

ഇനി 'ധർമ്മദേവത'യെന്ന നാമം പരിശോധിക്കാം.

ലളിതാസഹസ്രനാമത്തിലെ 884-ാം നാമം ധർമ്മാധാരാ എന്നാണ്. ധർമ്മത്തിന് ആധാരമായവൾ എന്നർത്ഥം.


ധർമ്മമെന്നാൽ സംവർത്ത സ്മൃതി പറയുന്നു,
' യസ്മിൻ ദേശേ യ ആചാരാ പാരമ്പര്യക്രമാ ഗത :
ആമ്നായൈരവിരുദ്ധശ്ച സ ധർമ്മ പരികീർത്തിത: '

വേദങ്ങളുടെ വിധി നിഷേധങ്ങൾ അനുസരിച്ച് ഓരോ ദേശത്തും പരമ്പരയായി അനുവർത്തിച്ചു വരുന്ന ആചാരത്തെയാണ്
ധർമ്മം എന്ന് പറയുന്നത്. ഓരോ കുടുംബത്തിനും വംശങ്ങൾക്കുമെല്ലാം ഓരോരോ ധർമ്മങ്ങളുണ്ട്. അത്
കാലദേശങ്ങൾക്കനുസരിച്ച് വിത്യാസപ്പെട്ടിരിക്കും. അതുപോലെ ജന്മ സ്വഭാവം, സാഹചര്യങ്ങൾ, ജനിതക
പ്രത്യേകതകൾ എന്നിവ കൊണ്ട് വ്യക്തിധർമ്മങ്ങളും വിത്യസ്തമാകുന്നു. എന്നാൽ എല്ലാക്കാലത്തും എല്ലാ ദേശത്തും
ഒരുപോലെയുള്ള ചില ധർമ്മങ്ങളുണ്ട്. ഉദാ: മാതാപിതാ ഗുരുർ ദൈവം. അച്ഛനെയും അമ്മയെയും ഗുരുവിനെയും
ഈശ്വരനായി കണ്ട് നമസ്ക്കരിക്കണം. ഇതിന് ഒരിടത്തും ഒരിക്കലും മാറ്റമില്ല. ഇങ്ങനെ വംശപാരമ്പര്യമനുസരിച്ചുള്ള
ധർമ്മങ്ങൾക്കും വ്യക്തിനിഷ്ഠങ്ങളായ ധർമ്മങ്ങൾക്കും ആധാരം ദേവി തന്നെയാണ്.
അതിനാൽ ദേവി തന്നെ അവയെല്ലാം പാലിച്ചുകൊണ്ട് നിൽക്കുന്നതിനാൽ ധർമ്മദേവതയുമായി.
ഇനി ധർമ്മയെന്നതിന്
'ധരതി ലോകാൻ ധ്രിയതേ ' എന്ന അർത്ഥത്തിൽ ലോകത്തെ ധരിക്കുന്നത് എന്നർത്ഥം കാണുന്നു. ആധാരാ എന്നാൽ
ആധാരമായവൾ എന്നർത്ഥം. അപ്പോൾ ലോകത്തെ ധരിച്ച് അതിന് ആധാരമായി പ്രകാശിക്കുന്നവളാകയാൽ ദേവി
ധർമ്മദേവതയുമാകുന്നു.

കൂടാതെ ദേവീമാഹാത്മ്യം ഒന്നാം അധ്യായം 75-ാം ശ്ലോകം നോക്കൂ,


" ത്വയൈതദ് ധാര്യതേ വിശ്വം ത്വയൈതത് സൃജ്യതേ ജഗത്ത്വയൈതത് പാല്യതേ ദേവി ത്വമത്സ്യന്തേ ച സർവ്വദാ '
ഈ ലോകത്തെ സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും സംഹരിക്കുന്നതും ദേവി തന്നെയാണ്. ഇങ്ങനെ പിന്നെയും പിന്നെയും
ദേവിയാൽ ഈ വിശ്വം ധരിക്കപ്പെടുന്നു.
ഇങ്ങനെ' കുലദേവതാ ' നാമവും വിശദമാക്കി.
തങ്ങളുടെ ധർമ്മദൈവസ്ഥാനം എവിടെയാണെന്നോ, എങ്ങനെ ധർമ്മദൈവാരാധന നടത്തണമെന്നോ
അറിയാത്തവർക്കും, മുലകുടുംബത്തിൽ നിന്നും വേർപെട്ട് വദേശത്തും വിവിധ പ്രദേശങ്ങളിലും മറ്റും താമസിക്കുന്നതിനാൽ
യഥാവിധി പരദേവതാപൂജ നടത്തുവാൻ സാധിക്കാത്തവരും ജഗജനനിയായ ദേവിയെ ആശ്രയിച്ചാൽ മാത്രം മതി എല്ലാ
പരദേവതകളും അനുഗ്രഹിക്കുവാൻ.
കുടുംബദേവതകൾ ,ഗ്രാമദേവതകൾ, ദേശ ദേവതകൾ മുതലായ എല്ലാ അംശ ശക്തികളും ചേർന്നു നിൽക്കുന്നത് ആ
മഹാശക്തിയിലാണ്. ദേവീ മാഹാത്മ്യം 10-ാം അദ്ധ്യായത്തിൽ രണ്ടാമത്തെ ശ്ലോകത്തിൽ ദേവി തന്നെ ഇത്
വ്യക്തമാക്കുന്നു.
"ഏകൈവാഹം ജഗത്യത്ര ദ്വിതീയാ കാ മമാ പരാ'
ഈ ലോകത്തിൽ ഞാൻ ഒരുവൾ മാത്രമേയുള്ളൂ.
അതിനാൽ സച്ചിദാനന്ദ സ്വരൂപിണിയായിരിക്കുന്ന, ലഷ്മിയായും കാളിയായും, പാർവ്വതിയായും, സരസ്വതിയായും,
ശിവനായും, വിഷ്ണു വായും, ദുർഗ്ഗയായും, അന്നപൂർണ്ണേശ്വരിയായും എല്ലാമായി വിളങ്ങുന്ന സകലദേവതാശക്തികളും
ഏകീഭവിച്ച ആ നിത്യ ലീലാമയിയെ, അന്യ ദേവന്മാർ തങ്ങളുടെ കരങ്ങളെക്കൊണ്ട് അഭയവരങ്ങളെ കൊടുക്കുമ്പോൾ തന്റെ
ചരണങ്ങളെ കൊണ്ടു തന്നെ സർവ്വ ഐശ്യര്യങ്ങളെയും കൊടുക്കുന്ന, കടാക്ഷ വീക്ഷണത്താൽ തന്നെ അനേകകോടി
ബ്രഹ്മാണ്ഡങ്ങളെ ജനിപ്പിക്കുന്ന, അജ്ഞാനികൾക്ക് ഉള്ളിലുള്ള അന്ധകാരത്തെ നശിപ്പിക്കുന്ന സൂര്യോ
ദയമായ,മന്ദന്മാർക്ക് ബുദ്ധിവികാസമാകുന്ന കല്പകവൃക്ഷപ്പൂങ്കുലയിൽ നിന്നുണ്ടായ പൂന്തേ നിന്റെ പ്രവാഹമായ, ദരിദ്രന്മാർക്ക്
ഇഷ്ടങ്ങളെല്ലാം കൊടുക്കുന്ന ചിന്താമണിരത്നത്തിന്റെ സമൂഹമായ, ജനന മരണ സ്വരൂപമായ സംസാരസമുദ്രത്തിൽ
മുങ്ങിക്കിടക്കുന്നവർക്ക് അതിൽ നിന്നുമു
യർത്തുന്നതിനുള്ള വിഷ്ണുവിന്റെ അവതാരമായ വരാഹത്തിന്റെ തേറ്റയായി ഭവിക്കുന്ന സാക്ഷാൽ ലളിതാ പരമേശ്വരിയുടെ
അനുഗ്രഹത്താൽ സകല ദേവതാപ്രസാദവും ലഭിക്കുന്നതാണെന്ന് വ്യക്തമാകുന്നു.
ഇങ്ങനെ പരദേവതാ സങ്കല്പത്തെക്കുറിച്ച് ഇവിടെ എനിക്ക് കഴിയുന്ന വിധം വ്യക്തമാക്കിയിരിക്കുന്നു.ഇത് നിങ്ങൾക്ക് വളരെ
ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു.
തീർച്ചയായും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണം. അതാണ് എനിക്ക് മുന്നോട്ടേക്കുള്ള
പ്രചോദനശക്തി.ഇനിയുമൊട്ടേറെ ചെയ്യുവാൻ എന്റെ ജ്യേഷ്ട്യാനുജന്മാരും സഹോദരിമാരും ഗുരു പിതൃതുല്യരായ
മാതാപിതാക്കളും അനുഗ്രഹിക്കണമെന്ന പ്രാർത്ഥനയോടെയും എല്ലാവർക്കും ശ്രീ മഹാ ത്രിപുര സുന്ദരിയുടെ
കാരുണ്യവർഷം ഗംഗാപ്രവാഹം പോലെയുണ്ടാകട്ടെയെന്ന് ആശംസിച്ചു കൊണ്ടും അക്ഷരക്കൂട്ടങ്ങളാകുന്ന ഈ
കുസുമഹാരത്തെ സജ്ജന പാദാരവിന്ദങ്ങളിലും സർവ്വോപരി പരമേശ്വരിയുടെ ചരണങ്ങളിലും സമർപ്പിച്ചു കൊണ്ട്
നിർത്തുന്നു.
എപ്പോഴും അദൃശ്യ സാന്നിദ്ധ്യമായി എനിക്കനുഭവപ്പെടുന്ന സർവ്വേശ്വരിക്ക് അനന്ത കോടി പ്രണാമം!
"വിദ്യാരൂപേf വിദ്യാനാശിനി!
വിദ്യോതിതേf ന്തരാത്മവിദാം
ഗദ്യൈസ്സപദ്യജാതൈ-
രാദ്യൈർമ്മുനിഭിസ്തുതേ! പ്രസീദ മമ..'
അല്ലയോ വിദ്യാ സ്വരൂപിണിയും, അവിദ്യയെ നശിപ്പിക്കുന്നവളും ആത്മജ്ഞാനികളുടെ ഹൃദയത്തിൽ തെളിഞ്ഞു
പ്രകാശിക്കുന്നവളും, ഛന്ദോബദ്ധങ്ങളായ പദ്യങ്ങളോടുകൂടിയ വാക്യങ്ങളെക്കൊണ്ട് മനനശീലന്മാരാൽ
സ്തുതിക്കപ്പെടുന്നവളുമായ വാഗീശ്വരി! നിന്തിരുവടി അടിയന്റെ നേരെ പ്രസാദിച്ചരുളേണമേ!

അഞ്ചാം ഭാഗം :
ഇനി പഞ്ചമകാരവും അവയുടെ പൊരുളു മെന്തെന്ന് നോക്കാം...
ഒന്നാമതായി ഇതിന്റെ അത്ഥ തലങ്ങ ചിന്തിക്കുമ്പോ നാം ആദ്യം പറഞ്ഞതുപോലെ മനസ്സിലാക്കാ ശ്രമിക്കണം.
കാരണം ഇത് അത്യന്തം രഹസ്യമാണ്.
●●(കുളാണ്ണവതന്ത്രം തൃതീയ ഉല്ലാസം 4,5 ശ്ലോകങ്ങ നോക്കുക.)●●
ശ്ലോകം - 4
"വേദശാസ്ത്രപുരാണാനി പ്രകാശ്യാനി കുലേശ്വരി
ശൈവശാക്താഗമാ : സവ്വേ രഹസ്യാ: പ രി കീത്തിതാ: "
ശ്ലോകം - 5
"രഹസ്യാതിരഹസ്യാനി കുലശാസ്ത്രാണി പാവ്വതി
രഹസ്യാതിരഹസ്യാനാം
രഹസ്യമിദമംബികേ."
അത്ഥം:
അല്ലയോ കുലേശ്വരി, വേദങ്ങ, പുരാണങ്ങ, ശാസ്ത്രങ്ങ എന്നിവയെല്ലാം തന്നെ പൊതു വിജ്ഞാനങ്ങളാണ്. എന്നാൽ ശൈവ
ശാക്തേ യാഗമങ്ങ എല്ലാം തന്നെ രഹസ്യങ്ങളാണ്. കുല ശാസ്ത്രങ്ങ രഹസ്യാതി രഹസ്യങ്ങളാണ്. രഹസ്യാതി
രഹസ്യങ്ങളിൽ രഹസ്യമാണ് ഈ ശാസ്ത്രം എന്നറിഞ്ഞാലും.
ഇതിൽ നിന്നും അത്യന്തം രഹസ്യമായ ഈ ശാസ്ത്രത്തിലെ ആചാരാനുഷ്ഠാനങ്ങളെ സ്ഥൂലദൃഷ്ടിയോടു കൂടി മാത്രം
നോക്കിക്കാണുന്ന ന്നത് എത്രമാത്രം ശരിയായിരിക്കും?
അതിനാൽ "പഞ്ചമകാര"ങ്ങളുടെ സൂഷ്മാത്ഥത്തിലേക്ക് കടക്കാം.
●●എന്താണ് പഞ്ചമകാരങ്ങ? ●●
"മദ്യം മാംസഞ്ച മത്സ്യശ്ച
മുദ്രാ മൈഥുനമേവ ച
മകാരപഞ്ചകം ദേവി ദേവതാപ്രീതി കാരകം."
●●(കുലാണ്ണവതന്ത്രം ദശമ ഉല്ലാസം- ശ്ലോകം 5)●●
അത്ഥം:
മദ്യം, മാംസം, മത്സ്യം, മുദ്ര, മൈഥുനം എന്നിവയെ 'മ 'കാരപഞ്ച കമെന്ന് പറയുന്നു. ഇത് കാണുന്ന മാത്രയിൽ നാം
ധരിക്കുന്നത് ഇവയുടെ ബാഹ്യമായ ഉപയോഗങ്ങളാണ്. മദ്യശബ്ദത്തിന് മാദക ദ്രവ്യങ്ങളെന്ന് സാമാന്യത്ഥം. എന്നാൽ
ഇവയെല്ലാം ശരീരത്തിനും മനസ്സിനും അനാരോഗ്യവും മാലിന്യവും ഉണ്ടാക്കുന്ന നിഷിദ്ധവസ്തുക്കളാകുന്നു. വേദമാകട്ടെ 'ന
സുരാം പിബേത്‌' എന്ന് മദ്യപാനത്തെ നിഷേധിക്കുന്നു. മദ്യപാനം അഞ്ച് മഹാപാതകങ്ങളിലൊന്നായി എല്ലാ
സ്മൃതികാരന്മാരന്മാരും പറയുന്നുണ്ട്. അതിനാൽ മുക്തിക്കു വേണ്ടി നിർദ്ദേശിക്കുന്ന മദ്യം ലൗകികമായ കള്ള്
മുതലായവയല്ലെന്ന് നിസ്സംശയം പറയാം.
എന്നാലിതെന്താണെന്ന് നോക്കൂ,
"ആനന്ദം ബ്രഹ്മണോരൂപം
തച്ചദേഹ വ്യവസ്ഥിതം
തസ്യാഭി വ്യഞ്ജകാ പഞ്ചമകാരാ:
തൈരർച്ചനം ഗുപ്ത്യാ
പ്രാക്യടാന്നിരാസ: "
●●(പരശുരാമകല്പസൂത്രം)●●
അത്ഥം:
ആനന്ദമാണ് ബ്രഹ്മത്തിന്റെ രൂപം. അത് ശരീരത്തിൽ വ്യവസ്ഥിതമാണ്. ആ ആനന്ദത്തെ അഭിവ്യഞ്ജിപ്പിക്കുന്നവയാണ്
പഞ്ചമകാരങ്ങ. ഇവയുടെ അച്ചനം രഹസ്യാത്മകമാണ്... പ്രകടമായ അച്ചനം നിരസിക്കുന്നു.
നാലാം ഭാഗം
ഇനി കൗള മാഗ്ഗത്തി അനുഷ്ഠിക്കുന്ന പഞ്ചമകാരങ്ങളുടെ അത്ഥമെന്തെന്ന് നോക്കാം.
കൗളാചാരത്തിന് നേരെ നാം മുഖം തിരിക്കുന്നത് ഈ 'പഞ്ചമകാരങ്ങ' എന്ന് കേട്ടിട്ടാണ്- എന്നാൽ ഇതിന്റെ
യഥാത്ഥപൊരുളെന്തെന്നറിയാതെ ഇതൊരു ദുരാചാരമായി നാം തെറ്റിദ്ധരിക്കുന്നു. ഇനി ഇതിന്റെ അത്ഥ തലങ്ങ
പരിശോധിക്കാം.
തന്ത്രശാസ്ത്രത്തിലെ ഭാഷയും ഉപാസനാ രീതിയും രഹസ്യാത്മകമാണ്... ആചാരങ്ങളും തത്ത്വശാസ്ത്രങ്ങളും
ഗോപനീയങ്ങളാണ്....
നിഗൂഢമായ അത്ഥ സങ്കേതങ്ങ അടങ്ങിയതാണ് ഈ ശാസ്ത്രം. ജന്മാന്തരങ്ങളുടെ സുകൃത ഫലമായുള്ള ഗുരു കാരുണ്യത്തിലൂടെ
മാത്രമേ ഒരാൾക്ക് ഈ ശാസ്ത്ര പഠനത്തിനും സാധനകൾക്കും അർത്ഥ തലങ്ങളുടെ രഹസ്യം അറിയുന്നതിനും അർഹത
ലഭിക്കുകയുള്ളൂ. ശരിയായ ജ്ഞാനമില്ലാതെ തന്ത്രശാസ്ത്രത്തിലെ ഭാഷയെ വ്യാഖ്യാനിക്കുന്നത് അപകടത്തിനേ കാരണമാകൂ.
ഉദാഹരണത്തിന്;-
"നകുലീശോഗ്നിമാരൂഡോ വാമ നേത്രാദ്ധചന്ദ്ര വാ" എന്നത് ഒരു ബീജമന്ത്രോദ്ധാരണ സങ്കേതമാണ്. ഇതിന്റെ ശബ്ദാത്ഥം
മാത്രം എടുത്താൽ ഇത് അർത്ഥരഹിതമാണ്.
'നോക്കൂ',
നകുലീശ: നകുലിയുടെ ഈശ ഭത്താവ്. നകുലി- പിടക്കോഴി-
പിടക്കോഴിയുടെ ഭത്താവ് പൂവകോഴി.അഗ്നിമാരൂഢ: അഗ്നിയിൽ കയറിയിരിക്കുന്നു. ആ പൂവകോഴി 'വാമ
നേത്രാദ്ധചന്ദ്രവാ' -
ഇടത്തേക്കണ്ണ് അദ്ധ ചന്ദ്രനോട് കൂടിയവനാണ്. ഇതൊരു അത്ഥരഹിതമായ അത്ഥമാണ്.എന്നാലിതിന്റെ താന്ത്രിക
സാങ്കേതികാത്ഥമെന്താണെന്ന് നോക്കാം.

നകുലിശ എന്നാൽ 'ഹ'കാരമാണ്. അഗ്നി 'ര' കാരമാണ്. വാമനേത്രം


'ഇ'കാരമാണ്. അദ്ധ ചന്ദ്ര അനുസ്വാരമാണ്.

ഇവയെല്ലാം ചേർത്താൽ
ഹ് + ര് + ഇ+ മ്= 'ഹ്രീം'എന്ന ബീജ മന്ത്രം ലഭിക്കുന്നു.
മായാബീജത്തിന്റെ ഉദ്ധാരണമാണ് ഇവിടെ അത്ഥമാക്കുന്നത്.
ഇങ്ങനെ ഓരോന്നും താന്ത്രിക സങ്കേതങ്ങളെ അടിസ്ഥാനമാക്കി ചിന്തിക്കണം. എന്നാലിത് അറിയാത്ത മൂഢന്മാ ഇവയുടെ
വാച്യാത്ഥം മാത്രം ചിന്തിച്ച് ദുരാചാരികളായി കഴിയുന്നു.ഇവരാണ്,
"അസുര്യാനാമ തേ ലോകാ
അന്ധേനതമസാവൃതാ:
താംസ്തേ പ്രേത്യാഭി ഗച്ഛന്തി
യേ കേ ചാത്മഹനോ ജ നാ:"

അത്ഥം:
ശ്രേഷ്ഠമായ മനുഷ്യ ജന്മം കിട്ടിയിട്ടും ആത്മമോക്ഷത്തിനു വേണ്ടി ശ്രമിക്കാത്ത ജനങ്ങ മരണശേഷം അജ്ഞാനമാകുന്ന
കൂരിരിട്ടു കൊണ്ടു മൂടപ്പെട്ട അസുരലോകങ്ങളെ പ്രാപിക്കുന്നു.
◆◆(ഈശാവാസ്യോപനിഷത്ത് - മൂന്നാം ശ്ലോകം)◆◆

അസുരലോകമെന്നത് വീണ്ടുമുള്ള ജന്മങ്ങ തന്നെയാണ്.


( പുനരപി ജനനം പുനരപി മരണം പുനരപി ജനനീ ജഠരേ ശയനം)
■{ഭഗവദ് ഗീത 16-ാം അദ്ധ്യായം 20-ാം ശ്ലോകം നോക്കൂ;}■
" ആസുരിം യോനിമാ പന്നാ മൂഢാ ജന്മനി ജന്മ നി
മാമപ്രാപ്യൈവ കൗന്തേയ
തതോ യാന്ത്യധമാം ഗതിം"

അത്ഥം: ആസുര ജന്മത്തെ പ്രാപിക്കുന്ന മൂഢന്മാ ജന്മം തോറും ഭഗവാനെ പ്രാപിക്കാതെ അധമഗതിയിലേക്കു തന്നെ
പൊയ്ക്കൊണ്ടിരിക്കുന്നു.
അതിനാൽ താന്ത്രിക പദ്ധതികളെ ആചാരങ്ങളുടെ ഗൂഢതലങ്ങൾ അറിയാതെ ആചരിക്കുമ്പോൾ അവർഅസുര ജന്മങ്ങളെ
പ്രാപിക്കാനിട വരുന്നു...

മൂന്നാം ഭാഗം
""""""""""""""""""""
ഇനി കുലാണ്ണവതന്ത്രത്തിലെ ദ്വിതീയ ഉല്ലാസത്തിലെ ( ശ്ലോകം30) നോക്കുക.
🌻"സവ്വധമ്മാശ്ച ദേവേശി പുനരാവത്തകാ: സ്മൃതാ:
കുലധമ്മസ്ഥിതാ യേ ച തേ സവേf പ്യനിവത്തകാ:" 🌻
അത്ഥം:
"""""""'''''''''''''''''''
അല്ലയോ ദേവേശി, ഏത് ധമ്മശാസ്ത്രങ്ങ അറിഞ്ഞിരുന്നാലും അവക്കെല്ലാം പുനജന്മം ഉണ്ടാകും.എന്നാൽ
കുലധർമ്മത്തിൽ സ്ഥിരത ലഭിച്ചവർക്ക് ഒരിക്കലും പുനർജന്മം വേണ്ടി വരുന്നില്ല.
(40,41 )ശ്ലോകങ്ങ നോക്കുക.
🌹"അനായാസേന സംസാരസാഗരം യസ്തി തീഷതി
കുലധമ്മമിമം ജ്ഞാത്വാ
മുച്യതേ നാത്ര സംശയ.." 🌹
അത്ഥം.
""""""'''''''''''''''''""
കുലധർമ്മം ശരിയായ രീതിയിൽ ഗ്രഹിക്കുന്നവർ അനായാസേന സംസാരസാഗരം തരണം ചെയ്ത് മുക്തി
പ്രാപിക്കുമെന്നതിൽ സംശയമില്ല.
(ശ്ലോകം - 41)
🌸"കുലധമ്മ മഹാമാഗ്ഗഗന്താ മുക്തി പുരിം പ്രജേദ്
അചിരാന്നാത്ര സന്ദേഹസ്തസ്മാദ് കൗ ലം സമാശ്രയേത് " 🌸
അത്ഥം:
""""""""""""'"''''''
കുലമാകുന്ന മഹാമാഗ്ഗത്തെ ആശ്രയിക്കുന്നവ യാതൊരു സംശയവും കൂടാതെ തന്നെ മുക്തിയാകുന്ന പുരിയെ പ്രാപിക്കും.അവ
മുക്തി പ്രാപിക്കും. അതിനാൽ കുലമാർഗ്ഗം തന്നെ ആശ്രയിക്കണം.
(ശ്ലോകം 67,)
🌷"ചതുവേദീ കുലജ്ഞാനീ
ശ്വപചാദമ: പ്രിയേ
ശ്വപചോf പി കുലജ്ഞാനീ
ബ്രാഹ്മണാദതിരിച്യതേ " 🌷
അത്ഥം:
""""""""""""""""
4 വേദങ്ങളും അഭ്യസിച്ച പണ്ഡിതനായാൽ പോലും കുലധർമ്മം അറിയാത്തവൻ ചണ്ഡാലനേക്കാൾ അധമനാണ്. എന്നാൽ
കുലജ്ഞാനം ലഭിച്ച ചണ്ഡാല ബ്രാഹ്മണനേക്കാ ശ്രേഷ്ഠനുമാണ്.
ഇങ്ങനെ അനേകം മഹത്വങ്ങ കുല മാഗ്ഗത്തിനുണ്ട്. 【കുലജ്ഞാനം പ്രകാശിക്കണമെങ്കിൽ, ഗുരുവിൽ വലിയ ഭക്തിയും,
കുലശാസ്ത്രത്തിൽ പൂർണ്ണമായ വിശ്വാസവും വേണം.】
വരും ഭാഗങ്ങളിൽ 'മ' കാരപഞ്ചകങ്ങ അഥവാ പഞ്ചമകാരങ്ങളുടെ ശരിയായ അത്ഥം വിശദീകരിക്കുന്നതാണ്.

രണ്ടാം ഭാഗം
""""""""''''"""""""""'''''
ഈ വിഷയത്തിൽ 2 പ്രധാന ഗ്രന്ഥങ്ങളാണ് കുലാണ്ണവവും, ജ്ഞാനാണ്ണവവും.
(കുലാർണ്ണവം കൗള സമ്പ്രദായപ്രകാരവും,) (ജ്ഞാനാണ്ണവം ശ്രീവിദ്യാസമ്പ്രദായപ്രകാരവുമാണ്നിലകൊള്ളുന്നത്.)
ഇന്ന് കൗളമെന്ന് കേൾക്കുമ്പോൾ നാം ഭയപ്പെടുന്നു. ഇതൊരു ദുഷിച്ച ആചാരമാണെന്ന് നാം തെറ്റിദ്ധരിക്കുന്നു. ഇതിന്റെ
യാഥാത്യമെന്തെന്ന് പരിശോധിക്കാം.
"കുലാണ്ണവം ' എന്നത് ഒരു ആഗമമാണ്.
ആഗമമെന്നാൽ,
"ആഗതം ശംഭുവക്ത്രേ ദ്യോഗതം ച ഗിരിജാ മുഖേ
മതം ച വാസുദേവസ്യ തസ്മാദാഗമ ഉച്യതേ "
അത്ഥം:
"""'''''''''"""""""''''
പരമശിവന്റെ മുഖത്ത് നിന്ന് വന്ന് ചേന്നതും ശ്രീപാവ്വതിക്ക് ഉപദേശിക്കുന്നതും വിഷ്ണുവിന്റെ മതമായിട്ടുള്ളതുമാണ് ആഗമം.
കുലാർണ്ണവത്തിൽ പാർവ്വതിയുടെ ചോദ്യങ്ങൾക്ക് ശിവൻ ഉത്തരം പറയുന്ന രീതിയാണ്.
17 ഉല്ലാസങ്ങളായി (അധ്യായം) കുല ശാസ്ത്രം വിവരിക്കുന്നു. ഇതിലെ രണ്ടാം ഉല്ലാസം മുതൽ ശിവൻ ദേവിക്ക്
കുലധമ്മത്തെ വിസ്തരിച്ച് ഉപദേശിക്കുന്നു. ഈ അദ്ധ്യായത്തിലെ 142 ശ്ലോകങ്ങ ഇതിന്റെ മാഹാത്മ്യം വ്യക്തമാക്കുന്നു.
കുലധമ്മത്തെപ്പറ്റി അറിയാ ആഗ്രഹിക്കുന്നുവെന്നും ദയവായി അരുളിച്ചെയ്താലും എന്ന പാവ്വതിയുടെ അപേക്ഷയെ
തുടർന്ന് മൂന്നാം ശ്ലോകം മുതൽ പരമശിവൻ കുലധർമ്മത്തെക്കുറിച്ചുള്ള ഉപദേശം ആരംഭിക്കുന്നു....
ഇതിലെ 7, 8 ശ്ലോകങ്ങ നോക്കുക.
7)"സർവേഭ്യശ്ചോത്തമാ വേദാ വേദേഭ്യോ വൈഷ്ണവം പരം
വൈഷ്ണവാരുത്തമം ശൈവം ശൈവാദ്ദക്ഷിണ മുത്തമം"
8 ) "ദക്ഷിണാദുത്തമം വാ മം വാമാത് സിദ്ധാന്തമുത്തമം
സിദ്ധാന്താദുത്തമം കൗലം
കൗലാത് പരതരം ന ഹി "
അത്ഥം:
""""""'''''''''""""""''
സവ്വ ശാസ്ത്രങ്ങളിലും വച്ച് വേദങ്ങ ഉത്തമമാണ്. വൈഷ്ണവാഗമങ്ങൾ വേദത്തേക്കാൾ മികച്ചവയാണ്... ശൈവം
വൈഷ്ണവത്തേക്കാൾ ഉത്തമവും,ശൈവത്തിൽ ദക്ഷിണ മാർഗ്ഗം ശ്രേഷ്ഠവും, ദക്ഷിണ മാഗ്ഗത്തിനേക്കാ മാഹാത്മ്യം വാമ
മാഗ്ഗത്തിനാണ്.
വാമ മാർഗ്ഗത്തിനേക്കാൾ പ്രാധാന്യം ശൈവ സിദ്ധാന്തങ്ങൾക്കാണ്. എന്നാൽ "കൗല ധർമ്മമാണ് "ശൈവ
സിദ്ധാന്തത്തേക്കാ ശ്രേഷ്ഠം.കൗല ധർമ്മത്തേക്കാൾ മികച്ചതായി മറ്റൊന്നില്ല.
(ഈ ശ്ലോകങ്ങളെല്ലാം അത്ഥസഹിതം type ചെയ്യുക സാധ്യമല്ലാത്തതിനാൽ ഇത് voice clip ആയി Post
ചെയ്യുന്നതാണ്.)
【★★ആവശ്യമുള്ളവ അഡ്മി പാനലുമായി ബന്ധപ്പെടുക...★★】
ആചാരങ്ങളിൽ ഏറ്റവും ശ്രേഷ്ഠം കൗളാചാരമാണ്.... സമസ്ത ചരാചരവും പഞ്ച തത്വാത്മകമാണ്.ജീവനും പ്രകൃതി തത്ത്വവും
കൂടി ച്ചേന്നതാണ്, കുലം. കുലത്തെ നിരന്തരം ബ്രഹ്മമായിക്കരുതി ഭാവ യോഗ പൂർവ്വകം ചിന്ത ചെയ്യുന്നവനാണ് കൗളൻ.
" കുലം കുണ്ഡലിനീ ജ്ഞേയാ മഹാശക്തിസ്വരൂപിണി
അകുലസ്തു ശിവ: പ്രോക്ത: ശുദ്ധസത്വമയോവിഭു:
തയോസ്തു പരമം തത്ത്വം
യോവൈ ജാനാതി സാധ കാ
കുലീന: പരമ: സോപി വണഭേദ വിവജിത."
അത്ഥം :കുലമെന്നത് കുണ്ഡലിനിയാണ്. അ കുലം ശിവനാണ്. കുണ്ഡലിനിയുടെയും ശിവന്റെയും പരമതത്ത്വമറിയുന്നവ
കുലീനനാണ്.
ഇനി കൗളമാർഗ്ഗത്തിലെ ചില ആചാരങ്ങളെ അടുത്ത ഭാഗങ്ങളിൽ വിവരിക്കാം.

കൗലം' (കൗളം) എന്ന പദം തന്ത്രശാസ്ത്രപ്രകാരമുള്ള ഒരു അനുഷ്ഠാന പദ്ധതി എന്ന നിലയിൽ ശാക്തേയന്മാരുടെ ഇടയിൽ
കൂടുതൽ പ്രസിദ്ധമാണ്.
ദേവീഭക്ത (ശാക്തേയ )
മൂന്ന് മാഗ്ഗങ്ങ പിന്തുടരുന്നു.
{{സമയം, കൗലം, മിശ്രം..}}
ഇതിൽ കൗലമാണ് "കൗളം" എന്നറിയപ്പെടുന്നത്.
സംസ്കൃതത്തിലെ 'ല'കാരം കേരളീയ രീതിയനുസരിച്ച് 'ള' എന്നു ഉച്ചരിക്കാറുണ്ട്. അതിനാൽ കുലരുന്നത് കൗളമായതാണ്.
ഇതിൽ ഒന്നാമത്തെ 'സമയ' മതമെന്നത് വേദപ്രോക്തങ്ങളായ കമ്മങ്ങളോടുകൂടിയ ഉപാസനാ മാഗ്ഗമാണ്.
വസിഷ്ഠ, സനക, സനന്ദ, സനൽ കുമാരൻ, ശുക എന്നീ 5 മഹഷിമാരാണ് ഇതിന്റെ ആചാര്യന്മാ.
🌿സമയാചാരം. 🌿
■■■■■■■■■■■
താന്ത്രിക മതപ്രകാരമുള്ള 'മൂലാധാരത്തിൽ' നിന്നും തുടങ്ങി 6 ആധാര ചക്രങ്ങളിലും ദേവിയെ സങ്കല്പിച്ച് മാനസപൂജ
ചെയ്യുന്നതാണ് സമയാചാരം... ദേവീചൈതന്യം 6 ആധാര ചക്രങ്ങളെ കടന്ന് സഹസ്രാര പത്മത്തിലെത്തി
സദാശിവനുമായി യോജിക്കുന്നു. പിന്നീട് സുഷുമ്നാമാഗ്ഗമായി മൂലാധാരത്തിലെത്തിച്ചേരുന്ന 'സമയ'ത്തെ കാത്തിരിക്കുന്ന
മാനസപൂജാ ക്രമം ആയതുകൊണ്ടിതിനെ
' സമയാചാര'മെന്ന് പറയുന്നു...
🍀മിശ്രം. 🍀
■■■■■■■
'ചന്ദ്രകല,
ജ്യോത്സ്നാവതി,
കലാനിധി,
കുളാണ്ണവം,
കുളേശ്വരി,
ഭുവനേശ്വരി,
ബാഹസ്പത്യം,
ദുവാസ മതം'
എന്നീ 8 തന്ത്രങ്ങ
"മിശ്രം" എന്ന വിഭാഗത്തിൽപ്പെടുന്നു.
( ഇതിൽ ദക്ഷിണ മാർഗ്ഗികളും,
വാമ മാർഗ്ഗികളും ഉള്ളതിനാൽ പറയപ്പെട്ട 8-നും 'മിശ്രം' എന്ന് പറയുന്നു.)
🌲കൗലം. 🌲
■■■■■■■
കുലം എന്ന വാക്കിന് നിരവധി അത്ഥങ്ങളുണ്ട്.ഒരു ഉപാസനാ രീതി, സമൂഹം മൂലാധാരം, ക്ഷേത്രം, വംശം,
ശ്രീചക്രത്തിനുള്ളിലെ ത്രികോണം (അമരകോശം) ഇങ്ങനെ പലതുമുണ്ട്.
ഒരു കുലത്തിന് പരമ്പരയാ സിദ്ധിച്ച ആചാരരീതിയനുസരിച്ച് (ബലി, ഗന്ധാനുലേപനം, നൈവേദ്യം, എന്നി
അംഗങ്ങളോടുകൂടി പൂജിക്കുന്നത് 'കൗലം')
കൂടാതെ 64 തന്ത്രങ്ങളിലായി വ്യാപിച്ച് കിടക്കുന്ന അനുഷ്ഠാനങ്ങളെ മൊത്തമായി 'കൗളം' എന്ന് വിളിക്കുന്നു.

You might also like