You are on page 1of 6

തന്ത്ര ശാസ്ത്രം.

Part 1

തന്ത്രം ഭാരതീയ പൗരാണിക ആധ്യാത്മിക വിജ്ഞ്യാനത്തിൻ്റെ പ്രധാനമായ


അടിത്തറകളിൽ ഒന്നു "താനൊതു വിപുലാൻ അർത്ഥാൻ തത്ത്വ മന്ത്ര സമന്വിതൻ "
എതൊന്നു കൊണ്ടാണ് ഉള്ളിലെ ബോധത്തെ അധവാ ജ്ഞാനത്തെ
വികാസിപ്പിക്കുന്നതു അതിനെ തന്ത്രം എന്നു പറയാം ,ആന്തരിക വികാസം എന്നും
പറയാം

തന്ത്ര ശാസ്ത്രത്തിനു രണ്ടു വശം ഉണ്ടു

ശാസ്ത്രം .

പ്രായോഗിക പദ്ധതി.

എവിടെ നമ്മൾ ശാസ്ത്ര വിഷയത്തെ കുറിച്ചു ചിന്തിക്കാം

തന്ത്ര ശാസ്ത്രത്തിൽ മുഖ്യമായി 64 തന്ത്രം ഉണ്ടു, സൗന്ദര്യ ലഹരിയിൽ ആചാര്യ


സ്വാമികൾ അതു പറയുന്നുണ്ടു

തന്ത്രലോകത്തിൽ അഭിനവ് ഗുപ്തൻ ശൈവ തന്ത്രങ്ങൾ

3 ഭാഗമായി 10, 18, 64 എന്നു തിരിക്കുന്നു

മഹാ സിദ്ധസാര തന്ത്രത്തിലും സമ്മോഹന തന്ത്രത്തിലും ഭാരത് ഭൂമിയെ 3 ഭൂ


ഭാഗമായി തിരിച്ചിട്ടുണ്ട് .

ആ ഭൂ വിഭജനത്തെ "ക്രാന്ത" എന്നു പറയുന്നു

1,വിഷ്ണു ക്രാന്ത -

വിന്ധ്യ പർവതം തൊട്ടു ചിറ്റഗോങ് തുടങ്ങി, ഉത്തര പൂർവ്വ ഭാരതം വരെ.

2 രഥ ക്രാന്ത - ഉത്തര ഭാരതവും, ഉത്തര പശ്ചിമ ഭാരതവും, വിന്ധ്യ പർവ്വതം തൊട്ടു


മഹാചിനം, തിബറ്റ് വരെ.
3 അശ്വ ക്രാന്ത - വിന്ധ്യ പർവ്വതം തുടങ്ങി ദക്ഷിണ മഹാ സമുദ്രം വരെ.

കേരള തന്ത്രം അശ്വ ക്രാന്തയിലാണു വരുന്നതു

ഈ മുന്ന ക്രാന്തയ്ക്കും അതിന്റെതായ 64 തന്ത്രം ഉണ്ട്

പിന്നെ ഈ വർഗ്ഗീകരണം 6 ആമ്നായം, 11 ആമ്നായമായും വിഭജിക്കുന്നുണ്ടു

ആമ്നായം എന്നാൽ ശിവൻ്റെ മുഖം.

ഇതല്ലാതെ 4 ക്രമം ആയി വിഭജനം ഉണ്ട

1 കേരള ക്രമം.

2 കാശ്മീർ ക്രമം.

3 ഗൗഡ ക്രമം.

4 വിലാസ ക്രമം.

തന്ത്രം പിൽ കാലത്തിൽ ഹിന്ദു, ജൈന, ബൗദ്ധ ദർശനമായി വിഭജിച്ചു .

ഇതല്ലാതെ ഹിന്ദു ദർശനം തന്നെ

ശൈവം

വൈഷ്ണവം

ശാക്തം

സൗരം

ഗാണപത്യം

സ്കന്ധം.

ഇങ്ങനെ വിഭജിച്ചു.
തന്ത്രത്തിൽ മുഖ്യമായി ആഗമം, നിഗമം എന്ന രണ്ട് വർഗ്ഗീകരണം ഉണ്ടു

ഭഗവാൻ ശിവൻ ദേവിക്കു ഉപദേശിച്ചതു ആഗമം എന്നു ദേവി ശിവനു


ഉപദേശിച്ചതു നിഗമം എന്നും പറയുന്നു

ശൈവവിസത്തെ - ആഗമം എന്നും

ശാക്തയത്തെ - തന്ത്രം എന്നും അറിയപ്പെടുന്നു

ഇതല്ലാതെ വൈഷ്ണവ തന്ത്രത്തെ സംഹിത എന്നറിയപ്പെടുന്നു

തന്ത്ര ഗ്രന്ഥങ്ങളിൽ വിഭജനം ഉണ്ട് അതു

ആഗമം

യാമളം

ഡാമരം

തന്ത്രം.

ഡാമരം - ഡാമരം എന്നാൽ ഭഗവാൻ ശിവൻ പറഞ്ഞു കൊടുത്തതായ അറിവ്

ഡാമരത്തിന്റെ അർത്ഥം അതിശയം, മായ വിദ്യ, അല്ലെങ്കിൽ ഭഗവാന്റെ


സേവകൻ എന്നെല്ലാം പറയാം ,ഈ ഗ്രന്ഥങ്ങളിൽ കൂടുതലും കാമ്യ കർമ്മങ്ങളാണു
മുഖ്യ വിഷയം . ഷട്ട് കർമം, സിദ്ധി, ആശ്ചര്യ വിദ്യ എന്നിവയെ കുറിച്ചു
പ്രതിപാദിക്കുന്നു പ്രധാനമായും

യോഗ ഡാമരം

ശിവ ഡാമരം

ദുർഗ്ഗാ ഡാമരം

സരസ്വത ഡാമരം

ഗന്ധർവ ഡാമരം
ബ്രഹ്മ ഡാമരം

ഭൂത ഡാമരം.

യാമളം -യാമാളത്തിൽ ഭൈരവ, ഭൈരവി സംവാദം രൂപേണ ഉള്ള സാഹിത്യം.

യാമളം എന്നാൽ മിഥുനം, ഇരട്ടകൾ എന്നെല്ലാം സാമാന്യമായി അർത്ഥമെടുക്കാം

ശിവ ശക്തി ഐക്യം എന്നു തന്നെ പറയാം

യാമാളത്തിൽ വിഭിന്ന സാധന പദ്ധതി , ദേവതയുടെ പൂർണ ക്രമം തന്ത്ര വിവരണം


ഉണ്ടു. മുഖ്യമായി ശക്തി ഉപാസന ആണ് അതിൽ കേന്ദ്രികരണം.

രുദ്ര യാമളം

വിഷ്ണു യാമളം

ഉമാ യാമളം

ബ്രമ്ഹ യാമളം

ഗ്രഹ യാമളം.

ആദിത്യ യാമളം

സ്കന്ധ യാമളം

ദേവി യാമളം

ഗണേശ യാമളം

ലക്ഷ്മി യാമളം

ഭൈരവ് യാമളം

ജയദ്രഥ യാമളം

കൃഷ്ണ യാമളം

തുടങ്ങി ഒരുപാടു യാമളം ഉണ്ടു

ആഗമം - ശൈവ മാർഗ്ഗ പ്രധാനമാണു എന്നാലും ഇതിൽ ശിവശക്തി രണ്ടും വരും.

മുഖ്യമായി 28 തന്ത്രം ഉണ്ടു


അതിൽ 10 ശിവാഗമം 18 രൗദ്രാഗമം.

ശൈവ ആഗമം ദ്വൈത സിദ്ധാന്തം പ്രധാനമാണ്.

രൗദ്ര ആഗമം ദ്വൈതം അദ്വൈത സിദ്ധാന്തമാണ്.

ഇതു അല്ലാത്ത 64 ഭൈരവ തന്ത്രം ഉണ്ടു ഇവ അദ്വൈത സിദ്ധാന്തമാണ്.

കശ്മീർ ശൈവം

സ്പന്ദ സിദ്ധാന്തം

ത്രിക സിദ്ധാന്തം

കൗള സിദ്ധാന്തം

പാശുപതം

വീര ശൈവം

തുടങ്ങി ഒട്ടനവധി വിഭാഗം ഉണ്ടിതിൽ.

കാമിക ആഗമം

മൃഗേന്ദ്ര ആഗമം

പരമേശ്വര ആഗമം

ദീപ്ത ആഗമം

ചിന്ത്യാ ആഗമം

കരണ ആഗമം

സഹസ്ര ആഗമം

സുപ്രഭേദ ആഗമം

മകുട ആഗമം

കിരൺ ആഗമം

വീര ആഗമം

മകുട ആഗമം

എന്നു അനവധി ആഗമ ഗ്രന്ഥങ്ങളുണ്ടു


ശാക്ത ആഗമം

പ്രധാനമായും 77 ശാക്ത ആഗമം ഉണ്ട.

അതിൽ 5 ശുഭ ആഗമം 64 കൗള ആഗമം.

8 മിശ്ര ആഗമം ആണ്.

ശുഭാഗമം സമയാചാര പ്രധാനമാണ്.

സനൽ

സനന്തൻ

സനൽകുമാർ

വസിഷ്ഠൻ

ശുകൻ

ഇവ ശുഭാഗമ പഞ്ചകം എന്നറിയപ്പെടും

8 മിശ്ര ആഗമം

ചന്ദ്രകല

ജ്യോത്സനവതി

കലാനിധി

കുലാർണ്ണവം

കുലേശ്വരി

ഭുവനേശ്വരി

ബ്രഹസ്പതി

ദുർവാസസ്സ്

You might also like