You are on page 1of 136

യ�ോഗമീമാംസ

സ്വാമി സത്യപതി പരിവ്രാജക്


പരിഭാഷ - നരേന്ദ്രഭൂഷണ്‍

രണ്ടു വാക്കു്
ലേകമാംഗല്യത്തിന്റെ ആധാരമാണു് യ�ോഗം.
യ�ോഗത്തിന്റെ പ്രചാരണവും പ്രസാരണവും
ചെയ്യുന്നതും, ജീവിതത്തില്‍ അതിനെ പകര്‍ത്തു
ന്നതും ഓര�ോ മനുഷ്യന്റെയും മുഖ്യകര്‍ത്തവ്യ
മാണു്. അതിനാലത്രേ യ�ോഗത്തെപ്പറ്റി എഴുതു
വാന്‍ ഞാന്‍ തയ്യാറാകുന്നതു്. വൈദികയ�ോഗ
സാധനയാല്‍ എനിക്കു കിട്ടിയ പ്രയ�ോജനം മറ്റു
ള്ളവര്‍ക്കു് എത്തിച്ചുക�ൊടുക്കുകയും യ�ോഗത്തി
ന്റെ പേരില്‍ പരന്നിട്ടുള്ള ഭ്രാന്തധാരണകള്‍
മാറ്റുകയുമാണു് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം.

ഇതിന്റെ പൂര്‍വാര്‍ധത്തില്‍ യ�ോഗദര്‍ശന


ത്തെ ആധാരമാക്കി യ�ോഗത്തിന്റെ യഥാര്‍ഥ
രൂപം, ഫലം, സാധ്യത, ബാധ്യത മുതലായവ പ്ര
തിപാദിക്കാന്‍ ശ്രമിച്ചിരിക്കുന്നു. ഈ പൂര്‍വാര്‍ധ
ത്തിന്റെ അധ്യയനവും മനനവും ചെയ്യുന്ന യ�ോഗ
ജിജ്ഞാസുവിനു് സരളതയ�ോടെ യ�ോഗമാര്‍ഗ
ത്തില്‍ സഞ്ചരിക്കാനും മറ്റുള്ളവര്‍ക്കു് മാര്‍ഗദര്‍
‍ശനം നല്കാനുമാകും.

ഉത്തരാര്‍ധത്തിലാകട്ടെ, ല�ോകമെങ്ങും ലേഖ


നങ്ങള്‍ ഉപദേശങ്ങള്‍ ആചരണങ്ങള്‍ എന്നി
വയാല്‍ യ�ോഗത്തെപ്പറ്റി പ്രചരിപ്പിക്കുകയും
പരത്തുകയും ചെയ്തിട്ടുള്ള ഭ്രാന്തധാരണകളെ
വര്‍ണിച്ചിരിക്കുന്നു.

ഈ ഭ്രാന്തധാരണകളെ ശരിക്കും അറിയാതെ


യ�ോഗമാര്‍ഗത്തില്‍ സഞ്ചരിക്കുന്നതു് അത്യ
ന്തം കഠിനമായിരിക്കും. അതിനാല്‍ ഇവയുടെ
ഖണ്ഢനം എല്ലാവരുടെയും പ്രയ�ോജനത്തി
നാണു് ചെയ്തിരിക്കുന്നതു്. ആര്‍ക്കും ദുരിതമുണ്ടാ
ക്കുന്നതിനല്ല. പക്ഷം പിടിക്കാതെ സത്യത്തെ
സത്യം, അസത്യത്തെ അസത്യം എന്നു് ചൂണ്ടി
ക്കാട്ടുകയാണു് എന്റെ മുഖ്യ ഉദ്ദേശ്യം. വൈദിക
യ�ോഗം മാത്രമേ എല്ലാ ദുഃഖങ്ങളെയും അകറ്റി
മ�ോക്ഷനന്ദത്തെ നല്കൂ എന്നും, മറ്റൊന്നും
യ�ോഗമല്ലെന്നും വേദങ്ങളും വേദാനുകൂലഗ്രന്ഥ
ങ്ങളും പഠിച്ചതില്‍നിന്നും യ�ോഗാഭ്യാസം ക്രിയാ
ത്മകമായി അനുഷ്ഠിച്ചതില്‍ നിന്നും എനിക്കു
നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടുണ്ടു്. ഈ ഗ്രന്ഥത്തി
ല്‍ എന്തെങ്കിലും തെറ്റുകണ്ടാല്‍ പ്രമാണസഹി
തം അതു് സഹൃദയന്‍ ചൂണ്ടിക്കാട്ടണം. പരസ്പരം
പറഞ്ഞും നിര്‍ണയിച്ചും നമുക്കതു് തിരുത്താം.

ആരുടെ മഹനീയ കൃപയാല്‍ എനിക്കു് ഈ ഗ്ര


ന്ഥരചന ചെയ്യാന്‍ കഴിഞ്ഞുവ�ോ ആ പരമപി
താവായ പരമാത്മാവിനു് ധന്യവാദം ചെയ്യുന്നു.
യ�ോഗത്തിന്റെ യഥാര്‍ഥസ്വരൂപം ഗ്രഹിക്കു
വാന്‍ ഏതെല്ലാം പ്രാചീന ഋഷിമാരുടെയും യ�ോ
ഗികളുടെയും സഹായത എനിക്കു് ലഭിച്ചുവ�ോ
അവര�ോടും ഞാന്‍ കൃതജ്ഞനാണു്. ആരുടെ
സന്നിധിയില്‍ വസിച്ചു് അധ്യയനം നിര്‍വഹിച്ചു
വ�ോ ആ വിദ്വാന്മാര്‍ക്കു് നന്ദി പ്രകടിപ്പിച്ചു ക�ൊ
ണ്ടു് കൃതജ്ഞത രേഖപ്പെടുത്തുന്നു. ഈ പുസ്തകം
പ്രസാധനം ചെയ്തവര്‍ക്കും അതിനു സഹായം
നല്കിയവര്‍ക്കും ഇതിന്റെ എഴുത്തിലും തിരുത്ത
ലിലും തുണച്ചവര്‍ക്കും എന്റെ ധന്യവാദം.

യ�ോഗമീമാംസ
ഉദ്ദേശ്യം
യ�ോഗം മനുഷ്യജീവിതത്തിലെ മംഗളത്തിനു്
ആധാരമാണു്. യ�ോഗമില്ലാതെ, ഏതു മാര്‍ഗ
വും പൂര്‍ണാനന്ദപ്രാപ്തിക്കു് ഉതകുകയില്ല. ഓര�ോ
ജീവിയും സമസ്തദുഃഖങ്ങളെയും വെടിഞ്ഞു്
പൂര്‍ണവും സ്ഥായിയും ദുഃഖരഹിതവുമായ ആന
ന്ദത്തെ പ്രാപിക്കുവാന്‍ ഇച്ഛിക്കുന്നു. ഈ ഇച്ഛയു
ടെ പൂര്‍ത്തി യ�ോഗത്താലേ സംഭവിക്കൂ. അതി
നാല്‍ യ�ോഗത്തിന്റെ വാസ്തവികസ്വരൂപമെ
ന്തെന്നു് അറിയുകയും അറിയിക്കുകയും യഥാശ
ക്തി അതിന്‍പടി നടക്കുകയും നടത്തുകയുമാ
ണു് ഉദ്ദേശ്യം.

യ�ോഗസ്വരൂപമെന്തെന്നു് അറിയാത്തതും
യ�ോഗമാര്‍ഗത്തില്‍ ചരിക്കാത്തതും നിമിത്തം
മനുഷ്യവര്‍ഗം പ്രായേണ ദുഃഖസന്തപ്തമാണു്.
ഇക്കാലത്തു് യ�ോഗത്തിന്റെ പേരില്‍ വളരെ
പ്രവര്‍‍ത്തനങ്ങളും ശിക്ഷണവും നടക്കുന്നുണ്ടെ
ങ്കിലും എല്ലാം യ�ോഗത്തിനു് പകരം വിയ�ോഗം
പഠിപ്പിക്കുന്നവയാണു്. ഈ കള്ളയ�ോഗത്തിനു്
അറുതിവരുത്താത്തപക്ഷം അതിന്റെ പരിണാ
മം ഭയങ്കരമായിരിക്കും. ഈ അന്ധപരമ്പര
യഥാര്‍ഥയ�ോഗത്തെയും യഥാര്‍ഥസ്വരൂപം
മനസ്സിലാക്കേണ്ടതു് വളരെ ആവശ്യകമാണു്.
യ�ോഗമെന്തു്, യ�ോഗമല്ലാത്തതെന്തു് എന്നറി
ഞ്ഞു് മാനവവര്‍ഗം സ്വന്തം നന്മയും പരനന്മയും
വരുത്തുന്നതിനാണു് യ�ോഗത്തെപ്പറ്റി എഴുതാന്‍
ആരംഭിച്ചതു്.
ഈ ഗ്രന്ഥത്തിന്റെ പൂര്‍വഭാഗത്തില്‍ യ�ോഗ
സ്വരൂപം, യ�ോഗഫലം, യ�ോഗസാധന, യ�ോഗ
മാര്‍ഗത്തിലെ ബാധകള്‍ എന്നിവ പ്രതിപാദി
ക്കാന്‍ ശ്രമിച്ചിരിക്കുന്നു. യ�ോഗത്തിന്റെ പേരില്‍
പ്രചരിച്ചിട്ടുള്ള ഭ്രാന്തികളെപ്പറ്റി ഉത്തരഭാഗ
ത്തില്‍ വിവരിച്ചിരിക്കുന്നു. ഈ രണ്ടു ഭാഗങ്ങളും
അധ്യയനം ചെയ്താല്‍ യഥാര്‍ഥയ�ോഗമെന്താ
ണെന്നും യ�ോഗത്തിന്റെ പേരില്‍ പഠിപ്പിക്കുക
യും പ്രചരിപ്പിക്കുകയും ചെയ്യുന്ന വ്യാജയ�ോഗം
എന്താണെന്നും ഗ്രഹിക്കാം. ബുദ്ധിമാന്മാരായ
യ�ോഗജിജ്ഞാസുകള്‍ ഇതു പഠിക്കുകയും പഠിപ്പി
ക്കുകയും ചെയ്ത തനിക്കും അന്യര്‍ക്കും നന്മവരു
ത്തട്ടെ.

1
യ�ോഗം എന്ന പദം
യ�ോഗമെന്ന പദം 'യുജ്സ ‌ മാധൗ' എന്ന ധാതു
വില്‍ 'ധഞ് ' പ്രത്യയം ചേര്‍ക്കുമ്പോള്‍ ഉണ്ടാകു
ന്നതാണു്. യ�ോഗദര്‍ശനത്തില്‍ ഇതര ധാതു
ക്കളില്‍ നിന്നുണ്ടായ യ�ോഗസംജ്ഞയ്ക്കു് സ്ഥാ
നമില്ല. എന്തെന്നാല്‍ വ്യാസഭാഷ്യത്തില്‍
യ�ോഗഃസമാധി (1.1) എന്നു കാണുന്നു. യ�ോഗം
സമാധിയാണു്. ഇതു് എല്ലാ അവസ്ഥകളിലും
സ്ഥിതിചെയ്യുന്ന ചിത്തത്തിന്റെ ധര്‍മമാകുന്നു.
ചിത്തത്തിനു് അഞ്ച് അവസ്ഥയുണ്ടു്. ക്ഷിപ്തം,
മൂഢം, വിക്ഷിപ്തം, ഏകാഗ്രം, നിരുദ്ധം, ഇതി,
ചിത്തഭൂമയഃ (വ്യാസഭാഷ്യം.1.1) ക്ഷിപ്തം =
അതിചഞ്ചലം. മ�ോഹം = മ�ോഹമയമായ മൂര്‍ച്ഛി
താവസ്ഥ. വിക്ഷിപ്തം = ചിത്തത്തിനു് ഏകാഗ്ര
തയുണ്ടായിട്ടു് എന്തുകാരണത്താല�ോ അതിനു്
ഭംഗംവരുന്ന അവസ്ഥ. ഏകാഗ്രം = ഒരേ വിഷ
യത്തില്‍ ദീര്‍ഘകാലത്തേക്കു് ചിത്തം ചേര്‍ന്നി
രിക്കുന്നതും ഇടയ്ക്കു് മറ്റൊരു വിഷയവും വന്നുകൂടാ
ത്തതും. ഇതിനു് സമ്പ്രജ്ഞാതസമാധിയെന്നു്
പറയും. നിരുദ്ധം = സമ്പ്രജ്ഞാത സമാധി നി
ലയ്ക്കുന്നതു്. ഇതിനു് അസമ്പ്രജ്ഞാത സമാധി
അഥവാ നിര്‍ബീജസമാധി എന്നും പറയും. ഈ
അവസ്ഥയിലാണു് ഈശ്വരസാക്ഷാത്കാരം.

ച�ോദ്യം: ഈ അവസ്ഥ ജ്ഞാനശൂന്യമാണ�ോ?


ഉത്തരം: ജ്ഞാനശൂന്യമല്ല. ജ്ഞാനത്തിന്റെ
ഉന്നതാവസ്ഥയാണിതു്. ഇതു് ജ്ഞാനശൂന്യമാ
ണെന്നു് പറയുന്നവര്‍ക്കു് യ�ോഗവിദ്യ അറിവില്ല.
ഈ അവസ്ഥയിലാണു് വികൃതിയുടെയും പ്രകൃ
തിയുടെയും സ്വരൂപമറിഞ്ഞു് ജീവന്‍ ഈശ്വര
സ്വരൂപത്തില്‍ മഗ്നനാകുന്നതു്. ഈശ്വര�ോപാ
സനക�ൊണ്ടു് ജ്ഞാനത്തിന്റെ മഹത്തായ
വൃദ്ധിയുണ്ടാകുന്നു. അതിനാല്‍ ഈ അവസ്ഥ
ജ്ഞാനശൂന്യമാണെന്നു പറയുന്നതു് അനുചി
തമാണു്. ചിത്തം, ചിത്തത്തിന്റെ അഞ്ച് അവ
സ്ഥകള്‍ എന്നിവ യഥാര്‍ഥത്തിലെന്താണെന്ന
അറിവു് യ�ോഗജിജ്ഞാസുവിനു് കൂടിയേ കഴിയൂ.
ചിത്തം ചേതനമാണു്, അതിനു് ജ്ഞാനമുണ്ടു്
എന്നു് കരുതുകയാല്‍ യ�ോഗാഭ്യാസം ചെയ്യു
ന്ന പലരും ചിത്തത്തെ വശത്താക്കുന്നതില്‍
ത�ോല്‍വിയടയുന്നു.

2
യ�ോഗത്തിന്റെ സ്വരൂപം
ഇക്കാലത്തു് യ�ോഗത്തിന്റെ സ്വരൂപത്തെപ്പറ്റി
പലതരം അഭിപ്രായങ്ങള്‍ പ്രചാരത്തിലുണ്ടു്.
ബ്രഹ്മത്തില്‍ ലയിക്കുന്നതാണു് യ�ോഗമെന്നു്
ചിലരും, ഭൂമിയില്‍ ഉറച്ചിരിക്കുന്നതാണെന്നു്
ഇനി ചിലരും, പലതരം ആസനങ്ങള്‍ ചെയ്യുന്ന
താണെന്നു് വേറെ പലരും പറയുന്നു. കഞ്ചാവും
കറപ്പും തിന്നു മത്തനായും മന്ദനായും ഇരിക്കുന്ന
താണെന്നു് പറയുന്നവരുമുണ്ടു്. പലനാള്‍ ഉപ
വാസമനുഷ്ഠിപ്പിച്ചിട്ടു് നാഡിയില്‍ അമര്‍ത്തി
ബ�ോധം കെടുത്തി ആ ബ�ോധക്കേടിനു് യ�ോഗ
മെന്നു് പേരു് നല്കുന്നവരുമുണ്ടു്. ജ്ഞാനശൂ
ന്യമായ അവസ്ഥയാണു് യ�ോഗമെന്നു് ചിലര്‍
പറയുന്നു. ദീര്‍ഘകാലം ശ്വാസമടക്കുന്നതാണു്
യ�ോഗമെന്നു് കരുതുന്നവരും കുറവല്ല, മൗനം
പാലിച്ചു് ഏകാന്തമായിരിക്കുന്നതാണു് ചിലരു
ടെ യ�ോഗം. ഇഷ്ടദേവതയെ പ്രീതിപ്പെടുത്താന്‍
ജന്തുബലി നടത്തുന്നതും ചിലര്‍ക്കു് യ�ോഗമാണു്.

ഇങ്ങനെ പലതരം അന്ധവിശ്വാസങ്ങളുടെ പര


മ്പരയാണു് യ�ോഗത്തിന്റെ പേരില്‍ ല�ോകത്തു
നിലനില്ക്കുന്നതു്.ഇവയില്‍ ഒന്നുപ�ോലും യഥാര്‍
‍ഥ യ�ോഗമല്ല. ശ്രീപതഞ്ജലീ മഹര്‍ഷി യ�ോഗ
ത്തിന്റെ യഥാര്‍‍ഥസ്വരൂപം എന്തെന്നു് പറയു
ന്നു 'യ�ോഗശ്ചിത്തവൃത്തിനിര�ോധഃ' (യ�ോഗദര്‍
‍ശനം 1.1) ചിത്തവൃത്തികളെ നിര�ോധിക്കുന്നതാ
ണു് യ�ോഗം. സത്ത്വഗുണം, രജ�ോഗുണം, തമ�ോ
ഗുണം എന്നീ ജഡവസ്തുക്കളുടെ ചേര്‍ച്ചയാല്‍
ഉണ്ടായ ഒരു ജഡപദാര്‍ഥമാണു് ചിത്തം.
ഇതിനു് വ്യാസമഹര്‍ഷി പ്രമാണം നല്കുന്നു.
ചിത്തം ഹി പ്രഖ്യാപ്രവൃത്തി സ്ഥിതി ശീലത്വാത്
ത്രിഗുണമ് (യ�ോഗദര്‍ശനം 12 നു് വ്യാസഭാഷ്യം)
ചിത്തത്തിന്റെ വിവിധ പ്രവര്‍ത്തികളും, സ്ഥിതി
ശീലവും ത്രൈഗുണ്യത്തില്‍ നിന്നുണ്ടാകുന്നതാ
ണു്. ചിത്തത്തില്‍ ജീവന്റെ പ്രേരണയാല്‍
അനേകതരംഅംഗങ്ങള്‍ഉണ്ടാകുന്നു.അതിനാ
ണു് ചിത്തവൃത്തി എന്നു് പറയുന്നതു്. കണ്ണാടി
യില്‍ പ്രതിരൂപം പ്രതിഫലിക്കും പ�ോലെയാണു്
ചിത്തത്തില്‍ വൃത്തികള്‍ ഉണ്ടാകുന്നതു്.

ആ വൃത്തികളെ അറിഞ്ഞു് വൈരാഗ്യവും അഭ്യാ


സവും ക�ൊണ്ടു് നിര�ോധിക്കുന്നതാണു് യ�ോഗം.
ഈ യ�ോഗത്തിനു് രണ്ടു് മുഖ്യഭേദങ്ങളുണ്ടു്. ഒന്നു്,
സമ്പ്രജ്ഞാതം, മറ്റേതു് അസമ്പ്രജ്ഞാതം. മനു
ഷ്യന്‍ ചിത്തത്തിന്മേല്‍സമ്പൂര്‍ണാധികാരം നേ
ടുന്നതാണു്, അതായതു് ഏതു് വിഷയത്തില�ോ
ചിത്തത്തെ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നതു്,
അതില്‍ ദീര്‍ഘനേരം ചേര്‍ത്തുവയ്ക്കാന്‍ അഴിയു
ന്നതാണു് സമ്പ്രജ്ഞാത സമാധി, വാചകവാ
ക്യങ്ങളുടെ ബന്ധത്തെ അറിഞ്ഞു് ജപിക്കാറു
ണ്ടല്ലോ. 'ഓം' ഈശ്വരവാചകമാണു്. (ഈശ്വ
രനെ പറയുന്ന പദം) ഈശ്വരന്‍ 'ഓം' എന്നു്
പറയപ്പെടുന്ന വസ്തുവുമാണു്. ഈ വാച്യവാ
ചകബന്ധം അറിഞ്ഞു് ജപിക്കുകയും അപ്പോള്‍
മറ്റൊന്നും മനസ്സില്‍ വരാതെ നിര�ോധിക്കുകയും
ചെയ്യുന്ന ഏകാഗ്രതയ്ക്കു് സമ്പ്രജ്ഞാത സമാധി
എന്നു പറയുന്നു. ഇതിനു് സബീജസമാധി എന്നും
പേരുണ്ടു്. ഈ സമ്പ്രജ്ഞാതസമാധി പരിപക്വ
മാകുമ്പോള്‍ ഋതംഭരാപ്രജ്ഞ കൈവരും. ആ
അവസ്ഥയില്‍ യ�ോഗാഭ്യാസിയുടെ ബുദ്ധി സത്യ
ത്തെ മാത്രം ധാരണം ചെയ്യും. അസത്യ
ത്തെ ധാരണം ചെയ്കയേ ഇല്ല. ഈ അവ
സ്ഥയില്‍ യ�ോഗി മറ്റുള്ളവരെ കാണു
ന്നതു്, ഉന്നതമായ�ൊരു പര്‍വതത്തില്‍
കയറിനിന്നു് താഴ്വ ‌ രയിലുള്ളവരെ ന�ോക്കും
പ�ോലെയാണു്. അയാള്‍ അജ്ഞാനം, കഷ്ടത
എന്നിവയില്‍നിന്നു് മ�ോചിച്ചു് വാസ്തവിക സ്വത
ന്ത്രത അനുഭവിക്കുകയും സാംസ്കാരിക ജീവിക
ളെ ക്ലേശഗ്രസ്തരായി കാണുകയും ചെയ്യുന്നു.

ഈശ്വരാനുഭൂതി ഉണ്ടാകുന്നത�ോടെ മറ്റുള്ള


വയ�ോടു് വിരക്തിയുണ്ടാകും. അതിന�ോടുകൂടി
സമ്പ്രജ്ഞാതസമാധിയുടെ അവര�ോധമുണ്ടാ
കുന്നു. ഇതിനു് അസമ്പ്രജ്ഞാതസമാധി എന്നു
പറയുന്നു. നിര്‍ബീജസമാധി എന്നു പറയുന്നതും
ഇതാണു്. ഈ അവസ്ഥയില്‍ പരമാത്മാവു്
പ്രത്യക്ഷപ്പെടുന്നു. അപ്പോള്‍ വിശേഷ ആനന്ദവും
ജ്ഞാനവും കിട്ടുന്നു. തീയില്‍ കിടന്നു പഴുത്ത
ഇരുമ്പില്‍ അഗ്നിയെ മാത്രം കാണാനാകും
പ�ോലെ വിശ്വത്തിലെങ്ങും പരമാത്മാവുമാത്രം
പ്രത്യക്ഷമാകുന്നു. തേന്‍ ഭക്ഷിക്കുന്ന ഒരു സാ
ധാരണ മനുഷ്യന്‍ ഉണ്ടാകുന്ന വിശേഷസ്വാദു
പ�ോലെയാണു് പരമാത്മാവു് പ്രത്യക്ഷനാകുന്ന
യ�ോഗിക്കു് കിട്ടുന്ന ആനന്ദാനുഭൂതി.

3
ലൗകികസുഖവും മ�ോക്ഷസുഖവും
ലൗകികസുഖവും മ�ോക്ഷസുഖവും തമ്മില്‍ അന്ത
രമുണ്ടു്. ലൗകികസുഖം ക്ഷണികവും പരമാത്മ
പ്രാപ്തിയില്‍ ലഭിക്കുന്ന സുഖം സ്ഥായിയുമാണു്.
ലൗകികസുഖത്തില്‍ ദുഃഖത്തിന്റെ കലര്‍പ്പുണ്ടു്.
അലൗകികത്തിലിതില്ല. ലൗകിക സുഖത്തില്‍
മടുപ്പുത�ോന്നും. ഈശ്വരീയസുഖത്തില്‍ മടുപ്പു
ണ്ടാവുകയില്ല. ലൗകികസുഖത്താല്‍ ര�ോഗം
വരും. പരമാത്മാസൗഖ്യം ര�ോഗമുണ്ടാക്കുകയി
ല്ല. ലൗകികസുഖഭ�ോഗം ചെയ്യുന്നയാള്‍ മനസ്സി
ന്റെയും ഇന്ദ്രിയങ്ങളുടെയും അടിമയാവും. പര
മാത്മാവിന്റെ ആനന്ദം അനുഭവിക്കുന്നയാളി
ന്റെ വരുതിക്കു് ഇന്ദ്രിയങ്ങള്‍ നില്ക്കും. ഇങ്ങനെ
പല അന്തരങ്ങളും ഉണ്ടു്. എനിക്കു് കിട്ടേണ്ടതു്
കിട്ടി. സുഖവും സുഖസാമഗ്രികളും ഇനി വേണ്ട
എന്ന സംതൃപ്തി മാനവജീവിതത്തില്‍ ലഭിക്കുന്നതു്
ഈശ്വരസാക്ഷാത്കാരമെന്ന അവസ്ഥയില്‍
മാത്രമാണു്. ലൗകികന്‍ ദുഃഖനിവാരണത്തിനും
സുഖപ്രാപ്തിക്കും സര്‍വസ്വവും ബലികഴിച്ചു് സാമ്രാ
ജ്യം നേടി ചക്രവര്‍ത്തിയായാലും യ�ോഗിയുടെ
അനുഭൂതി അയാള്‍ക്കു് കിട്ടുകയില്ല. മാനവജീവി
തത്തിന്റെ പൂര്‍ണസഫലതയുടെ അടിസ്ഥാനം
യ�ോഗമാണു്, സാംസാരിക വസ്തുക്കളല്ല എന്നു്
സിദ്ധിക്കുന്നു. ഓര�ോ മനുഷ്യനും ഏതുവിധവും
യ�ോഗപ്രാപ്തി നേടണം, യ�ോഗവിരുദ്ധമാര്‍ഗം
വെടിയണം.

4
യ�ോഗംമൂലം വേദം
വേദപര്യടനത്തിലെ ഉപാസനാ വിഷയം എന്ന
അധ്യായത്തില്‍ നിന്നു പകര്‍ത്താം (മഹര്‍ഷി
ദയാനന്ദസരസ്വതിയുടെ ഋഗ്വേദാദിഭാഷ്യഭൂമിക)
യുജ്ഞാനഃ പ്രഥമം മനസ്തത്ത്വായ സവിതാ
ധിയഃ അഗ്നേജ്യോതിര് നിചായ്യ പൃഥിവ്യാ അധ്യാ
ഭരതു് (യജുര്‍വേദം 11.1) (യുജ്ഞാനാഃ) യ�ോഗം
ശീലിക്കുന്ന മനുഷ്യര്‍ (തത്ത്വായ) തത്ത്വം
അഥവാ ബ്രഹ്മജ്ഞാനത്തിനുവേണ്ടി, (പ്രഥമം
മനഃ) മനസ്സിനെ ഈശ്വരനില്‍ സ്ഥിതി ചെയ്യിക്കു
മ്പോള്‍ (സവിതാ) പരമേശ്വരന്‍ അവരുടെ
(ധിയമ് ) ബുദ്ധിയെ, കൃപചെയ്തു് തന്നിലുറപ്പിക്കു
ന്നു. (അഗ്നേര് ജേ്യ�ോതിഃ) പിന്നീടവര്‍ ഈശ്വരീ
യപ്രകാശത്തെ നിശ്ചയിച്ചറിഞ്ഞു് (അധ്യാഭരത് )
യഥാവതു് ധാരണം ചെയ്യുന്നു. (പൃഥിവ്യാഃ) ഭൂമിയില്‍
യ�ോഗിയുടെ പ്രസിദ്ധലക്ഷണം ഇതാകുന്നു. വേ
ദാഹമേതം പുരുഷം മഹാന്ത മാദിത്യവര്ണം
തമസഃപരസ്താതു് തമേവ വിദിത്വാതി മൃത്യുമേതി
നാന്യഃ പന്ഥാ വിദ്യതേ യനായ (യജുര്‍വേദം.31.1)
ഈ മന്ത്രത്തിന്റെ ഭാവാര്‍ഥം ഒരു വിദ്വാന്‍
പരമാത്മാവിനെ അറിഞ്ഞു് മറ്റുള്ളവര�ോടു പറ
യണം, ഞാന്‍ ആ മഹാഗുണയുക്തനായ പുരു
ഷപരമാത്മാവിനെ അറിയുന്നു, ജ്ഞാനപൂര്‍ണ
വും അജ്ഞാനരഹിതവുമാണതു്, അതിനെ
അറിഞ്ഞാലേ മനുഷ്യന്‍ ജനനമരണങ്ങളുടെ ദുഃ
ഖത്തില്‍ നിന്നകലൂ. മുക്തിക്കു് വേറ�ൊരു വഴിയു
മില്ല, എന്നു്. യ�ോഗത്തിന്റെ ആദിമൂലം വേദമാ
ണെന്നു് ഇതില്‍ നിന്നുഗ്രഹിക്കാം. ഈ വൈദി
കയ�ോഗമാണു് സൃഷ്ടിയുടെ ആദി മുതല്‍ യ�ോഗി
കള്‍ ഉപേദശിച്ചുപ�ോന്നതു്. ശ്രീ പതഞ്ജലീ
മഹര്‍ഷി യ�ോഗദര്‍ശനത്തില്‍ പ്രതിപാദിക്കു
ന്നതും ഈ വൈദികയ�ോഗം തന്നെ.

5
യ�ോഗത്തിന്റെ ഫലം
തദാദ്രഷ്ടുഃ സ്വരൂപേ വസ്ഥാനമ് (യ�ോഗദര്‍
‍ശനം1.3) സര്‍വവൃത്തികളുടെയും നിര�ോധം
ഉണ്ടായിക്കഴിഞ്ഞാല്‍ സര്‍വദ്രഷ്ടാവായ ഈ
ശ്വരന്റെ സ്വരൂപത്തില്‍ ജീവന്‍ സ്ഥിതിചെയ്യു
ന്നു. പരമാത്മാവിന്റെയും തന്റെയും സ്വരൂപം
എന്തെന്നറിഞ്ഞു് പ്രാകൃതിക പദാര്‍ഥങ്ങളുടെ
ഉപാസന നിര്‍ത്തി പരമാത്മസ്വരൂപത്തില്‍
ഉപാസകന്‍ മുഴുകുകയും അതില്‍നിന്നു് ജ്ഞാ
നവും ആനന്ദവും പ്രാപിക്കുകയും ചെയ്യുന്നു. ഈ
അവസ്ഥയില്‍ ജീവനു്, മുക്തിപ�ോലെയുള്ള
സുഖം അനുഭവിക്കുന്നു. ഇതു് ചിത്തത്തിന്റെ
നിരുദ്ധാവസ്ഥ അല്ലെങ്കില്‍ അസമ്പ്രജ്ഞാത
സമാധിയാണു്. ഈ അവസ്ഥയില്‍ ഈശ്വര
സാക്ഷാത്കാരം ലഭിക്കുന്നു. അഗ്നി, വായു തുട
ങ്ങിയ പദാര്‍ഥങ്ങള്‍ പ്രത്യക്ഷമാകുന്നതു് അവ
യുടെ വിശേഷഗുണങ്ങള്‍ അറിയലില്‍ നിന്നാ
ണു്. അതുപ�ോലെ ഈശ്വരപ്രത്യക്ഷവും ഈശ്വ
രന്റെ ജ്ഞാനം, ആനന്ദാദി ഗുണങ്ങളുടെ
ബ�ോധം എന്നിവയില്‍ നിന്നുണ്ടാകുന്നു.

വ്യാസഭാഷ്യത്തില്‍ ഈ സൂത്രത്തിനു് സ്വരൂപ


പ്രതിഷ്ഠാതദാനീം ചിതിശക്തിര്യഥാകൈവല്യേ
വൃത്തിനിര�ോധം വന്നാല്‍ ജീവന്‍ സ്വസ്വരൂപ
ത്തില്‍ സ്ഥിതിവരുന്നു മ�ോക്ഷത്തിലെന്നപ�ോ
ലെ. എന്നര്‍ഥം പറഞ്ഞിരിക്കുന്നു. ദയാനന്ദ
മഹര്‍ഷി ഈ സൂത്രത്തിന്നര്‍ഥം പറയുന്നതു് ഇ
ങ്ങനെ ചിത്തം ഏകാഗ്രവും നിരുദ്ധവും ആകു
മ്പോള്‍ സര്‍വദ്രഷ്ടാവായ ഈശ്വരന്റെ സ്വരൂ
പത്തില്‍ ജീവാത്മാവു് സ്ഥിതിചെയ്യുന്നു.
(സത്യാര്‍ഥപ്രകാശം ഒന്‍പതാം സമുല്ലാസം)

ഇവിടെ ഒരുകാര്യം ശ്രദ്ധിക്കണം. വ്യാസഭാ


ഷ്യവും ദയാനന്ദമഹര്‍ഷി പറയുന്ന അര്‍ഥവും
തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നു ത�ോന്നിയേക്കാം.
വൈരുദ്ധ്യമ�ൊന്നും ഇല്ല. യഥാകൈവല്യേ
എന്ന വ്യാസഭാഷ്യത്തിനു് മ�ോക്ഷത്തില്‍ പരമാ
ത്മാവിന്റെ സ്വരൂപത്തില്‍ ജീവാത്മാവു് സ്ഥിതി
ചെയ്യും പ�ോലെയാണു് ശരീരത്തില്‍ സ്ഥിതി
ചെയ്യുന്ന ജീവാത്മാവിന്റെ സമാധിയിലെ സ്ഥി
തി എന്നാണര്‍ഥം. ഈശ്വരസ്വരൂപത്തില്‍
ജീവാത്മാവു് സ്ഥിതിചെയ്യുന്നു എന്നാണു് ദയാ
നന്ദമഹര്‍ഷിയും പറയുന്നതു്. സര്‍വദ്രഷ്ടാവായ
ഈശ്വരന്റെ സ്വരൂപത്തില്‍ ജീവന്റെ സ്ഥിതി
ചെയ്യലാണു് കൈവല്യത്തിന്റെ ഉദാഹരണ
ത്താല്‍ വ്യാസനും സ്ഥാപിക്കുന്നതു്. അതിനാല്‍
ഇരുവരും പറയുന്നതില്‍ വൈരുദ്ധ്യമ�ൊന്നും
ഇല്ല. വൃത്തിസാരൂപ്യമിതരത്ര (യ�ോഗദര്‍ശനം
1.4) സമാധിയല്ലാത്ത അവസ്ഥയില്‍ ചിത്ത
വൃത്തികള്‍ എന്തോ അതിന്റെ സമാനരൂപ
ത്തില്‍ ജീവാത്മാവു് തന്നെ കാണുന്നു. വൃത്തി,
ഇന്ദ്രിയം, ശരീരം എന്നിവയും താനും ഒന്നാ
ണെന്നു് കരുതുന്നു. ഇതു് അജ്ഞാനത്തിന്റെ
അവസ്ഥയാണു്. സമാധിയില്‍ വാസ്തവിക
ജ്ഞാനം ഉണ്ടാകുന്നതിനാല്‍ ആനന്ദാനുഭവം
ഉണ്ടാകുന്നു. സമാധിയല്ലാത്ത അവസ്ഥയില്‍
പലതരം ദുഃഖങ്ങള്‍ അനുഭവിക്കുന്നു. ഇതിന്റെ
പേരാണു് ബന്ധനം. വേദപര്യടനത്തിലെ ഉപാ
സനാവിഷയമെന്ന അധ്യായത്തില്‍ ഈ സൂത്ര
ത്തിനെ ഇപ്രകാരമാണു് വ്യാഖ്യാനിക്കുന്നതു്.
യ�ോഗിയുടെ അവസ്ഥ എന്തെന്നും ലൗകിക
മനുഷ്യന്റെ ജീവിതവും യ�ോഗിയുടെ ജീവിതവും
തമ്മിലെ അന്തരം എന്തെന്നും ചൂണ്ടിക്കാണി
ക്കുകയാണു് ഇവിടെ ദയാനന്ദമഹര്‍ഷിയുടെ
ഉദ്ദേശ്യം. ഈ സൂത്രത്തിന്റെ മുഴുവന്‍ വ്യാഖ്യാന
വുമല്ല ഋഷി നല്കിയതു്. ഏതായാലും ഈ സൂത്ര
വ്യാഖ്യാനത്തില്‍ ദ�ോഷമ�ൊന്നും ഇല്ല.

6
ചിത്തവൃത്തികളുടെ പ്രധാനഭേദങ്ങള്‍
വൃത്തയഃ പഞ്ചതയ്യഃ ക്ലിഷ്ടാക്ലിഷ്ടാഃ (യ�ോഗദര്‍
‍ശനം1.5) ക്ലിഷ്ടങ്ങള്‍, അക്ലിഷ്ടങ്ങള്‍ എന്നിങ്ങ
നെയുള്ള ചിത്തവൃത്തികള്‍ അഞ്ചുതരമുണ്ടു്.
മനുഷ്യനെ അജ്ഞാനം, അധര്‍മം, നിരീശ്വരത്വം
എന്നിവയിലേക്കു് നയിക്കുന്ന ചിത്തവൃത്തികളാ
ണു് ക്ലിഷ്ടങ്ങള്‍, ജ്ഞാനം, ധര്‍മം ഈശ്വരന്‍
എന്നിവയിലേക്കു് നയിക്കുന്നവയാണു് അക്ലിഷ്ട
ങ്ങള്‍. ഇവ രണ്ടിനത്തിലും കൂടി അഞ്ചു ചിത്തവൃ
ത്തികളാണുള്ളതു്. ഓര�ോന്നും സുഖത്തെയ�ോ
ദുഃഖത്തെയ�ോ രണ്ടിനെയുമ�ോ ഉളവാക്കുന്നു.
ഒരാള്‍ക്കു് മിത്രത്തിനെ പ്രത്യക്ഷത്തില്‍ കാണു
മ്പോള്‍ സുഖവും, ദുഃഖദായകനായ വ്യക്തിയെ
കാണുമ്പോള്‍ ദുഃഖവും ഉണ്ടാകുന്നതു് ഉദാഹ
രണം. ഇതുപ�ോലെ അനുമാനത്തെയും ശബ്ദ
ത്തെയും കാണണം. ഇരുട്ടില്‍ കയറുകഷണം
കണ്ടാല്‍ സര്‍പ്പമെന്നു് നിനച്ചു് ദുഃഖിതനാവും.
കയറന്വേഷിച്ചു് നടക്കുന്നവന്‍ സര്‍പ്പത്തെ
കണ്ടാല്‍ ഇതു് എനിക്കുവേണ്ട കയറാണെന്നു
കരുതി സന്തുഷ്ടനാവും. നല്ലവനായ വന്ധ്യാ
പുത്രന്‍വരുന്നെന്നു്കേട്ടാല്‍സന്തോഷവുംക�ൊ
ള്ളരുതാത്തവനായ വന്ധ്യാപുത്രന്‍ വരുന്നെ
ന്നു കേട്ടാല്‍ ദുഃഖവും ഒരേയാളിനു് ഉണ്ടാകും.
സാത്ത്വികനിദ്ര സുഖദായകമാണു്. രാജസിക
നിദ്ര ദുഃഖദവും. ഇതു് നിദ്രാവൃത്തിയാകുന്നു. സ്മൃതി
വൃത്തിയില്‍ സുഖദായക വിഷയത്തിന്റെ സ്മൃതി
സുഖത്തെയും ദുഃഖദായകവിഷയത്തിന്റെ സ്മൃ
തിദുഃഖത്തെയും ഉളവാക്കുന്നു. ഇങ്ങനെ വൃത്തി
കള്‍അഞ്ചാണു്അവയെക്ലിഷ്ടംഅക്ലിഷ്ടംഎന്നു്
രണ്ടായി തിരിച്ചിരിക്കുന്നു എന്നു് പറഞ്ഞിരിക്കു
ന്നു.
6
ചിത്തവൃത്തികള്‍
പ്രമാണവിപര്യയവികല്പ നിദ്രാസ്മൃതയഃ (യ�ോഗ
ദര്‍ശനം - 1.6) പ്രമാണം, വിപര്യയം, വികല്പം,
നിദ്ര, സ്മൃതി, എന്നിവയത്രേ അഞ്ചു് വൃത്തികള്‍.
ഇവയെ നിര�ോധിച്ചാല്‍ യ�ോഗസിദ്ധിയുണ്ടാ
കും.
പ്രമാണം:- പ്രത്യക്ഷാനുമാനാഗമാഃ പ്രമാണാനി
(യ�ോഗദര്‍ശനം - 1.7) പ്രത്യക്ഷം, അനുമാനം
ആഗമം എന്നിവയെയാണു് പ്രമാണവൃത്തി
യെന്നു പറയുന്നതു് അഞ്ചു് ജ്ഞാനേന്ദ്രിയങ്ങ
ളില്‍ രൂപരസാദി വിഷയങ്ങളെ സംബന്ധിച്ച
ജ്ഞാനമുണ്ടാകുന്നതു്ശാബ്ദികമ�ോഅസത്യമ�ോ
സംശയാത്മകമ�ോ അല്ലെങ്കില്‍ അതിനെ പ്ര
ത്യക്ഷം എന്നു് പറയുന്നു. തീയില്‍ ത�ൊട്ടപ്പോള്‍
പ�ൊള്ളി. ഇതില്‍നിന്നു് നിസ്സന്ദേഹജ്ഞാന
മ�ൊന്നുണ്ടായി. തീയ് പ�ൊള്ളിക്കുന്ന സാധനമാ
ണെന്നു്. ഇതിന്റെ പേരാണു് പ്രത്യക്ഷപ്രമാണം.
പ്രത്യക്ഷമായി അഗ്നിയെ കണ്ടിട്ടു്, പിന്നെ പുക
കണ്ടാല്‍ അഗ്നിയെപ്പറ്റി ജ്ഞാനം ഉണ്ടാകും.
അതു് അനുമാനപ്രമാണമാണു്. വേദത്തില്‍
നിന്നോഏതെങ്കിലുംസത്യവാദിയുടെവചനത്തി
ല്‍ നിന്നോ ലഭിക്കുന്ന ജ്ഞാനമാണു് ആഗമപ്ര
മാണം. സത്യമേവ ജയതേ, സത്യമേ ജയിക്കൂ
എന്ന വചനം ഉദാഹരണം. സമാധിയില്‍
ഈ മൂന്നു പ്രമാണങ്ങളും നിര�ോധിതമാകുക
യും അല്ലാത്ത വ്യവഹാരകാലത്തു് ഇവയാല്‍
അനേകം പ്രയ�ോജനങ്ങള്‍ സിദ്ധിക്കുകയും ചെ
യ്യുന്നു.
വിപര്യയം:-വിപര്യയ�ോമിഥ്യാജ്ഞാനമതദ്രൂപപ്ര
തിഷ്ഠമ് (യ�ോഗദര്‍ശനം1.) വിപര്യയം മിഥ്യാ
ജ്ഞാനമാണു്. അതു് ഏതെങ്കിലും രൂപത്തില്‍
സ്ഥിതിചെയ്യുന്നില്ല. ഒരുവന്‍ ഇരുട്ടില്‍ കയറുക
ണ്ടു്പാമ്പാണെന്നു്കരുതുന്നു.ഇതിനെവിപര്യയ
വൃത്തിയെന്നു് പറയുന്നു. ഇതുപ�ോലെ അനിത്യ
ശരീരത്തിനെ നിത്യമെന്നു് കരുതുന്നതും നിത്യ
ജിവനെ നാശവാനെന്നു് കരുതുന്നതും വിപര്യയ
വൃത്തിയാണു്. അസത്യഭാഷണം മ�ോഷണം തുട
ങ്ങിയ അശുദ്ധികളെ ശുദ്ധമെന്നും, സത്യഭാഷ
ണാദി ശുദ്ധികളെ അശുദ്ധമെന്നും കരുതുന്ന
തും വിപര്യയവൃത്തിയാണു്. ഇന്ദ്രിയവിഷയങ്ങ
ളുടെ അത്യന്തോപഭ�ോഗം സുഖമെന്നും സമാധി
യില്‍ ലഭിക്കുന്ന ആനന്ദത്തെ ദുഃഖമെന്നും കരു
തുന്നതും, ശരീരം മനസ്സു് ഇന്ദ്രിയങ്ങള്‍ എന്നീ
ജഡവസ്തുക്കളെ ചേതനമെന്നും, ചേതനമായ
ആത്മാവിനെ ജഡമെന്നും കരുതുന്നതും വിപ
ര്യയവൃത്തികളാണു്. എപ്പോള്‍ വരെ ഈ മിഥ്യാ
ജ്ഞാനം ഉണ്ടോ അതുവരെ സമാധിസിദ്ധി
ഉണ്ടാവുകയില്ല. മിക്കവാറും യ�ോഗാഭ്യാസികളു
ടെയും വിചാരം മനസ്സു് ചേതനവസ്തു ആണെ
ന്നും എത്ര യത്നിച്ചാലും വശപ്പെടുകയില്ലെന്നു
മാണു്. ഇതു് വിപര്യയവൃത്തിയുടെ പരിണാമ
ഫലമാണു്.
വികല്പം:- ശബ്ദജ്ഞാനാനുപാതീവസ്തുശൂ
ന്യോ വികല്പഃ (യ�ോഗദര്‍ശനം 1.9) ശബ്ദജ്ഞാ
നത്തില്‍ നിന്നുത്പന്നമാകുന്നതും, എന്നാല്‍
അതില്‍പറയുന്നതു്(വാച്യവസ്തു)ഇല്ലാത്തതും
ഏത�ോ അതാണു് വികല്പം, വന്ധ്യയുടെ മകനു്,
ആകാശപുഷ്പം എന്നിവ ഉദാഹരണം. വന്ധ്യയും
പുത്രനും ഉള്ളതാണെങ്കിലും വന്ധ്യക്കു് പുത്രന്‍
ഉണ്ടാവുകയില്ല. എങ്കിലും വന്ധ്യാപുത്രന്‍ എന്നു
കേട്ടാല്‍ എന്തോ ഉള്ള വസ്തുവാണെന്നു ത�ോ
ന്നും. ഇതു് വികല്പ വൃത്തിയാണു്. ഇങ്ങനെ ഏതു്
ഇല്ലാവസ്തു ഉണ്ടെന്നു് ത�ോന്നുന്നുവ�ോ അപ്പോ
ഴെല്ലാം വികല്പവൃത്തിയാണതു് എന്നു് ധരിക്ക
ണം. യ�ോഗാഭ്യാസി എവിടെങ്കിലും ധ്യാനത്തി
നിരിക്കുന്നെന്നിക്കട്ടെ. അവിടെ ഭൂതമുണ്ടു് പിടിച്ചു്
ശാപ്പിട്ടുകളയും എന്നാരാനും പറയുന്നതു് കേട്ടു്
അവിടംവിടുന്നു.ഇതു്വികല്പവൃത്തിയാണു്.സമാ
ധിയില്‍ ബാധകമാകയാല്‍ വികല്പം പരിചയ
ത്തിലിരിക്കണം.
നിദ്ര:- അഭാവപ്രത്യയാലംബനാ വൃത്തിര് നിദ്രാ
(യ�ോഗദര്‍ശനം1.10) ജാഗ്രത്തു്, സ്വപ്നം എന്നീ
അവസ്ഥകളുടെ അഭാവത്തിന്റെ പ്രതീതി
യെ ആശ്രയമാക്കുന്ന വൃത്തിയാണു് നിദ്ര ഈ
നിദ്രാ വൃത്തിയും സമാധിയില്‍ ബാധകമാണു്.
അതിനാല്‍ നിദ്രയെയും നിര�ോധിക്കണം.

ച�ോദ്യം: ഇരുപത്തിനാലു് മണിക്കൂറും നിദ്രനിര�ോ


ധിച്ചാല്‍ സമാധി സിദ്ധിക്കുമ�ോ?
ഉത്തരം: ഇല്ല. സമാധികാലത്തു് നിദ്ര നിര�ോധി
ച്ചാല്‍ മതി. ദയാനന്ദമഹര്‍ഷി സത്യാര്‍ഥപ്രകാ
ശത്തിന്റെ ഒന്‍പതാം സമുല്ലാസത്തില്‍ എഴുതു
ന്നുതു് ന�ോക്കൂ. മുമുക്ഷു ദിവസവും രണ്ടു് മണിക്കൂ
റില്‍ കുറയാതെ ധ്യാനം ചെയ്യണം അപ്പോള്‍
അകത്തെ മനസ്സും മറ്റു പദാര്‍ഥങ്ങളും സാക്ഷാ
ത്കരിക്കാം. (പേജ് 387) ഈ സമയത്തെ
രണ്ടാക്കി രാവിലെയും വൈകിട്ടും ഓര�ോ മണി
ക്കൂര്‍ ആക്കാം. കൂടുതല്‍ സമയം ധ്യാനിക്കണമെ
ങ്കില്‍ ആകാം. എന്നാല്‍ ഇരുപത്തിനാല് മണി
ക്കൂറും യ�ോഗഭ്യാസം ചെയ്യേണ്ടതില്ല. ഇരുപത്തി
നാലു മണിക്കൂറും നിദ്രയെ ജയിച്ചാലേ സമാധി
സിദ്ധിക്കൂ എന്നു് പറയുന്നവര്‍ക്കു് യ�ോഗസ്വരൂ
പം അറിഞ്ഞുകൂടാ. ആഹാരം, നിദ്ര, ബ്രഹ്മചര്യം
എന്നിവ ആര�ോഗ്യസംരക്ഷണത്തിനു് കൂടിയേ
കഴിയൂ. ഇവയില്ലെങ്കില്‍ ശരീരം ര�ോഗം ബാധിച്ചു്
യ�ോഗാഭ്യാസത്തിനു് യ�ോഗ്യമല്ലാതാകും. ചിലര്‍
അര്‍ധരാത്രിക്കെഴുന്നേറ്റ് ഇരുന്നുകളയും. അ
വര്‍ക്കു് സമാധിക്കുപകരം നിദ്രാവസ്ഥയാവും
കിട്ടുന്നതു്. മണിക്കൂറുകള�ോളം ഉറങ്ങിയിരുന്നിട്ടു്
എനിക്കു് ഇത്ര മണിക്കൂര്‍ സമാധി കിട്ടി എന്നു്
ഇക്കൂട്ടര്‍ പറയും, ഇതൊന്നും യ�ോഗമല്ല, വേഷം
കെട്ടാനുള്ള ആഡംബരം മാത്രമാണു്. യഥാസ
മയം ഉറങ്ങിയുണര്‍ന്നു് നിദ്രാരഹിതനായി യ�ോ
ഗാഭ്യാസം ചെയ്യുന്നതാണു് നിദ്രാജയം. ഇരു
പത്തിനാല് മണിക്കൂറും ഉറങ്ങാതിരിക്കുന്നതല്ല.

സ്മൃതി :- അനുഭൂതവിഷയാസമ്പ്രമ�ോഷഃ സ്മൃതിഃ


(യ�ോഗദര്‍ശനം1.11) അനുഭവിച്ച വിഷയത്തി
ന്റെ സ്മരണ വീണ്ടും വരുന്നതത്രേ സ്മൃതിവൃത്തി.
സാധകന്‍ സാധന ചെയ്യുമ്പോള്‍ അനുഭൂത വി
ഷയങ്ങളുടെ ഓര്‍മവരും. ആ ഓര്‍മ സമാധിക്കു്
ഭംഗമാകും. ഓര്‍മ ഉപദ്രവിക്കുന്നതു് നിമിത്തം
യ�ോഗാഭ്യാസിഹതാശനായി അഭ്യാസം വിട്ടു്
ഓടിപ്പൊയ്ക്കളയും. ധ്യാനാവസരത്തില്‍ തന്നെ
ഇത്തരം ഓര്‍മകള്‍ മനസ്സില്‍ വരുന്നതു് പരിശീ
ലിച്ചവര്‍ക്കു് അറിവുള്ളതാണു്. വാസ്തവത്തില്‍
ഇതത്ര കാര്യമാക്കേണ്ട.

വിചാരതരംഗങ്ങള്‍ ധ്യാനിക്കാത്ത സമയത്തും


വന്നു കൂടാറുണ്ടു്. അവയെ കാര്യമാക്കാറില്ലല്ലോ.
സ്മൃതിവൃത്തിയെ തടുത്തുനിര്‍ത്താനു്, സ്മൃതികള്‍
സ്വയം വരുന്നതല്ലെന്നറിയണം. ഇവയെ
ജീവന്‍ ക�ൊണ്ടുവരുന്നതാണു്. അജ്ഞാനം നി
മിത്തം മനസ്സു് ചേതനവസ്തുവാണെന്നു് ധ്യാനി
ക്കുന്നയാള്‍ ധരിക്കുകയും സ്മൃതികള്‍ ക�ൊണ്ടു
വരികയും ചെയ്യുന്നതാണു്. അതിനാല്‍ അയാ
ള്‍ക്കു് ഇവയെ തടുക്കാമെന്നു് സ്വയം ത�ോന്നുന്നി
ല്ല. മനസ്സു് ഇന്ദ്രിയങ്ങള്‍, ശരീരം ഇവയെല്ലാം
ജഡമാണെന്നും ഇവയെ നടത്തുന്നവന്‍ ഞാ
നാണെന്നും സാധകന്‍ ത�ോന്നിക്കഴിഞ്ഞാല്‍
വളരെ വേഗം സ്മൃതിയെ തടുക്കാന്‍ കഴിയും.

ച�ോദ്യം:- വൃത്തികളെ എങ്ങനെ നിര�ോധിക്കാം?


അഭ്യാസവൈരാഗ്യാഭ്യാം തന്നിര�ോധഃ (യ�ോഗ
ദര്‍ശനം1.12) അഭ്യാസവും വൈരാഗ്യവും വഴി
യാണു് ആ വൃത്തികളെ നിര�ോധിക്കുന്നതു്.
വിവേകം വൈരാഗ്യം അഭ്യാസം എന്നിവ വൃത്തി
നിര�ോധനത്തിനു് അനിവാര്യ സാധനകളാണു്.
ഈശ്വരന്‍ ജീവനു് പ്രകൃതി വികൃതി എന്നിവ
യുടെ വ്യാവഹാരിക ജ്ഞാനമാണു് വിവേകം.
വെറും ശാബ്ദിക ജ്ഞാനംക�ൊണ്ടു് വിവേക
സിദ്ധി ഉണ്ടാവുകയില്ല. മനസ്സിനെ വശത്താ
ക്കാന്‍ ചെയ്യുന്ന ഉപായങ്ങളാല്‍ മനസ്സു് കൂടുതല്‍
ചഞ്ചലമാകുകയേ ഉള്ളൂ, തുറന്നുവിട്ടാല്‍ തന്നെ
ത്താന്‍ വശത്തുവന്നുക�ൊള്ളും എന്നു് ചിലര്‍
പറയുന്നു. ഇതു് കാറ�ോടിക്കേണ്ട, തന്നെ ഓടട്ടെ
എന്നു പറയുംപ�ോലെയാണു്. കാറ�ോടിക്കുമ്പോ
ള്‍ അതിനെ നിയന്ത്രിച്ചില്ലെങ്കില്‍ അപകടത്തി
ല്‍പെട്ടു് അനര്‍ഥമുണ്ടാകും. മനസ്സിനെ തുറന്നു
വിട്ടാല്‍ മനുഷ്യന്‍ അപകടത്തില്‍പ്പെടും. ജഡ
വസ്തുവായ കാറിനെ നിയന്ത്രിക്കാന്‍ കഴിയുന്ന
തുപ�ോലെ ജഡവസ്തുവായ മനസ്സിനെയും
നിയന്ത്രണത്തില്‍ വച്ചു് ഇഷ്ടമുള്ള കാര്യത്തില്‍
പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

അഭ്യാസത്തിന്റെ സ്വരൂപം
തത്രസ്ഥിതൗ യതേ്‌നാഽഭ്യാസഃ (യ�ോഗ
ദര്‍ശനം1.13) അഭ്യാസവൈരാഗ്യങ്ങള്‍ക്കു് ചി
ത്തത്തെ സ്ഥിതി ചെയ്യിക്കാന്‍ യത്നിക്കുന്നതി
നെ അഭ്യാസം എന്നു പറയുന്നു. ചിത്തത്തിന്റെ
ഏകാഗ്രതയ്ക്കാണു് സ്ഥിതിയെന്നു് പറയുന്നതു്.
ആ സ്ഥിതി തുടര്‍ച്ചയായി വയ്ക്കുന്നതിനു് ചെയ്യു
ന്ന പ്രയത്നത്തിന്റെ പേരാണു് അഭ്യാസം. യമം,
നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം,
ധാരണ, ധ്യാനം ഇവയ്കെ്കല്ലാം മനസ്സു്, വാക്കു്,
കര്‍മം എന്നിവക�ൊണ്ടു് ചെയ്യുന്ന പ്രയത്നമാ
ണു് അഭ്യാസം. മനസ്സിനെ പൂര്‍ണമായി വശ
ത്താക്കാന്‍ പ്രയാസമാണെന്നു പ്രതീതമായേ
ക്കാമെങ്കിലും വിവേകം വൈരാഗ്യം അഭ്യാസം
എന്നിവയെ ശരിക്കു് പ്രായ�ോഗികമാക്കിയാല്‍
മനസ്സു് ക്രമേണ അധീനത്തില്‍ വരും.

സ തു ദ ീ ര് ‍ഘ ക ാ ലനൈ ര ന്ത ര ്യസ ത് ക ാ ര


സേവിത�ോ ദൃഢഭൂമിഃ (യ�ോഗദര്‍ശനം1.14)
ആ അഭ്യാസമാകട്ടെ ദീര്‍ഘകാലം ഇടതടവി
ല്ലാതെ സത്കരിച്ചു് സേവിച്ചാല്‍ ദൃഢാവസ്ഥ
യിലാകുന്നു. ദീര്‍ഘകാലം എന്നതിനിവിടെ,
അശുഭവാസനകളുടെ വിത്തുകള്‍ വറത്തു
കരിയുന്നതുവരെ എന്നാണര്‍ഥം. അഭ്യാസം
അതുവരെ തുടരണം. ഇതു് ഇടതടവില്ലാതെ
ചെയ്കയും വേണം. ഇടയ്ക്കു് നിര്‍ത്തിയാല്‍ വാസ
നകള്‍ അക്കൃരിച്ചു് ബാധയാകും. സത്കാരത്തി
നു് തപസ്സു് ബ്രഹ്മചര്യം വിദ്യാപൂര്‍വകാഭ്യാസം
എന്നര്‍ഥം. ഈ വിധിപ്രകാരം ചെയ്യുന്ന അഭ്യാ
സത്തിനെ അശുഭസംസ്കാരങ്ങള്‍ കീഴ്പ്പെ
ടുത്തുകയില്ല. വൈരാഗ്യം (വിരക്തി ) ഉണ്ടാ
യാലും ശരിയായി അഭ്യസിക്കാത്ത പക്ഷം
യ�ോഗാഭ്യാസി യ�ോഗമാര്‍ഗത്തില്‍ നിന്നു് വ്യ
തിചലിച്ചുപ�ോകും.

വൈരാഗ്യലക്ഷണം
ദൃഷ്ടാനുശ്രവിക വിഷയ വിതൃഷ്ണസ്യ വശീകാര
സംജ്ഞാ വൈരാഗ്യമ് (യ�ോഗദര്‍ശനം1.15)
ജ്ഞാനേന്ദ്രിയങ്ങളിലൂടെ അനുഭവിച്ച വിഷയ
ങ്ങളെ ദൃഷ്ടം എന്നു പറയുന്നു. ശാസ്ത്രങ്ങള്‍,
ആചാര്യന്മാരുടെ ഉപദേശം എന്നിവയിലൂടെ
അറിഞ്ഞതിനു് ആനുശ്രവികം എന്നുപേര്‍. ഈ
രണ്ടു പ്രകാരത്തിലുള്ള വിഷയങ്ങളില്‍നിന്നു്
തൃഷ്ണാരഹിതനായി അകന്നുപ�ോയ വ്യക്തിയു
ടെ വശീകാരാനുഭൂതിയണു് വൈരാഗ്യം. ഈ
അവസ്ഥയില്‍ ലൗകികസുഖം, സുഖസാധന
ങ്ങള്‍, ദുഃഖം, ദുഃഖസാധനങ്ങള്‍ എന്നിവയ�ോടു്
രാഗദ്വേഷങ്ങള്‍ ഉണ്ടാവുകയില്ല. സാംസാരി
കസുഖത്തില്‍ നാലു തരത്തിലുള്ള ദുഃഖങ്ങള
നുഭവിച്ചേ തീരൂ. ഓര�ോ ലൗകിക സുഖത്തിലും
പരിണാമദുഃഖം താപദുഃഖം സംസ്കാരദുഃഖം ഗു
ണവൃത്തിനിര�ോധദുഃഖം എന്നിവ കൂടിക്കലര്‍ന്നി
രിക്കുന്നു. എല്ലാം സാംസാരിക സുഖത്തലും
വ്യക്തി ഈ ദുഃഖങ്ങള്‍ തുടരെ അനുഭവിക്കു
മ്പോള്‍ അയാള്‍ക്കു് വൈരാഗ്യം ഉണ്ടാകുന്നു.
ഈ വൈരാഗ്യത്തിന്റെ ഫലമായാണു് ഈശ്വ
ര�ോപാസനയില്‍ രുചിയുണ്ടാകുന്നതു്.

പരവൈരാഗ്യം
തത്പരം പുരുഷഖ്യാതേര് ഗുണവൈതൃഷ്ണ്യമ്
(യ�ോഗദര്‍ശനം1.16) ഈശ്വരസ്വരൂപത്തിന്റെ
പരിജ്ഞാനം ഉണ്ടായാല്‍ സത്വാദിഗുണങ്ങ
ളില്‍ തൃഷ്ണയില്ലാതാവുന്നതാണു് പരമവൈരാ
ഗ്യം. സാധകന്‍ സമ്പ്രജ്ഞാത സമാധി അഭ്യ
സിച്ചഭ്യസിച്ചു് ഉന്നതാവസ്ഥയെ പ്രാപിക്കുമ്പോ
ള്‍ അയാളില്‍ പരമാത്മാവിനെ അറിയുന്നതിനു
ള്ള യ�ോഗ്യത ഉണ്ടാകുന്നു. പരമാത്മാവിന്റെ
അനുഭൂതിയുണ്ടാകുമ്പോള്‍ സമ്പ്രജ്ഞാതസമാ
ധിയ�ോടും അതില്‍ നിന്നുണ്ടാകുന്ന സുഖം ജ്ഞാ
നം എന്നിവയ�ോടും വൈരാഗ്യം ഉണ്ടാകുന്നു.
സമ്പ്രജ്ഞാനസമാധി സത്ത്വഗുണപ്രധാനമാ
ണു്. ആ സത്ത്വഗുണപ്രധാനാവസ്ഥയില്‍പോ
ലും യ�ോഗി ദ�ോഷം ദര്‍ശിക്കുകയും അതിന�ോടു
വിരക്തി ത�ോന്നുകയും ചെയ്യുന്നു. ഈ പരവൈ
രാഗ്യം അസമ്പ്രജ്ഞാതസമാധിയുടെ സാധ
നയാണു്. അപരവൈരാഗ്യം സമ്പ്രജ്ഞാത
സമാധിയുടെ സാധനവും.
ച�ോദ്യം: വിവേകം വൈരാഗ്യം അഭ്യാസം എന്നി
വയില്ലാതെ യ�ോഗസിദ്ധിയുണ്ടാകുമെന്നു് ചിലര്‍
പറയുന്നതു് നേരാണ�ോ?
ഉത്തരം: പ്രത്യക്ഷാദിപ്രമാണങ്ങള്‍ക്കു് വിരുദ്ധ
മാകയാല്‍ ഇതു നേരല്ല. ഇക്കാലത്തു് യ�ോഗാ
ഭ്യാസം ചെയ്യുന്നവരും ചെയ്യിക്കുന്നവരും ധാരാ
ളമുണ്ടു്. എന്നാല്‍ വിവേകം വൈരാഗ്യം അഭ്യാ
സം എന്നിവ യ�ോഗസാധനകളാണെന്നു്
അംഗീകരിക്കുന്നില്ല.ഇതിന്റെഫലമായി യ�ോഗം
ശീലിക്കുന്ന ലക്ഷക്കണക്കിനു് ആളുകളില്‍ യ
ഥാര്‍ഥ യ�ോഗിയായ ഒരാളെപ്പോലും കാണാനാ
വുന്നില്ല. വിവേകം, വൈരാഗ്യം, അഭ്യാസം എന്നി
വയെ മുഖ്യസാധനങ്ങളാക്കി യ�ോഗത്തിനു് പ്ര
യത്നിക്കുകയാണു് വേണ്ടതു്.

ഈശ്വരപ്രണിധാനം
ഈശ്വര പ്രണിധാനാദ്വാ (യ�ോഗദര്‍ശനം1.23)
ഈശ്വരഭക്തി വിശേഷത്താലും ശീഘ്രസമാധി
ലഭിക്കും. പ്രണിധാനത്തിനു് ഭക്തിവിശേഷം
എന്നാണര്‍ഥം. സാധകന്‍ ഈശ്വരന്റെ വിശേ
ഷഗുണങ്ങളറിയുമ്പോള്‍ മറ്റു വസ്തുക്കള�ോടുള്ള
ആകര്‍ഷണം ഇല്ലാതായി ഈശ്വരനില്‍ വിശേ
ഷപ്രേമം ത�ോന്നും. ഈ അവസ്ഥയില്‍ ഇവന്‍
പാത്രമെന്നു് അറിഞ്ഞു് സങ്കല്പമാത്രയില്‍
ഈശ്വരന്‍ കൈക്കൊള്ളുകയും ഈ ഈശ്വര
ന്റെ സഹായതയാല്‍ സമാധിസിദ്ധി ഉണ്ടാവു
കയും ചെയ്യും. യ�ോഗദര്‍ശനം2.1 സൂത്രത്തിന്റെ
വ്യാസഭാഷ്യത്തില്‍ ഈശ്വരപ്രണിധാനത്തിനു്
പറയുന്ന അര്‍ഥം ന�ോക്കുക. സര്‍വക്രിയാണാം
പരമഗുരാവര്പണം തത്ഫലസംന്യാസ�ോവാ
സര്‍വക്രിയകളെയും പരമഗുരുവായ പരമാ
ത്മാവിനു് സമര്‍പ്പിച്ചു് ചെയ്യുകയും അതിന്റെ
ലൗകികഫലേച്ഛ വെടിയുകയും ചെയ്യുന്നതാണു്
ഈശ്വരപ്രണിധാനം.

ഈശ്വരസ്വരൂപം
ഈശ്വരപ്രണിധാനം സിദ്ധിക്കണമെങ്കില്‍
ഈശ്വരന്റെ വാസ്തവിക സ്വരൂപം അറിയണം,
അതിനു് പതഞ്ജലി ഈശ്വരലക്ഷണം നിര്‍വചി
ക്കുന്നു ക്ലേശകര്മ വിപാകാശയൈരപരാമൃഷ്ടഃ
പുരുഷ വിശേഷ ഈശ്വരഃ (യ�ോഗദര്‍ശനം1.24)
അവിദ്യാദിക്ലേശം, ശുഭാശുഭകര്‍മങ്ങള്‍, ആ
കര്‍മങ്ങളുടെ ഫലം, ഫലഭ�ോഗത്തില്‍ നിന്നുള
വായ സംസ്കാരം ഇവ സര്‍വഥാ, സദാ രഹിത
മായിരിക്കുന്നതേത�ോ ആ പുരുഷവിശേഷമാണു്
ഈശ്വരന്‍. ഈ ലക്ഷണംക�ൊണ്ടു് ശരീരധാരി
കളായ എല്ലാ ഈശ്വരന്മാരുടെയും ഖണ്ഢനം
നടക്കുന്നു. ശരീരധാരിക്കു് ക്ലേശത്തില്‍ നിന്നു
വിട്ടുനില്ക്കാനേ കഴിയുകയില്ല. ഈശ്വരസത്ത
യെ മാനിക്കാത്തവരുടെ മതഖണ്ഢനവും ഈ
സൂത്രത്തില്‍ നടക്കുന്നു. ജീവനാണു് ഈശ്വരന്‍
എന്ന വാദഗതിക്കാരുടെ സിദ്ധാന്തവും ഇവിടെ
പ�ൊളിയുന്നു. ഈശ്വരനും ജീവനും ഒന്നാണെ
ന്ന വാദവും ഇവിടെ ഛിന്നഭിന്നമാകുന്നു. പുരു
ഷവിശേഷമാണു് ജീവനല്ല ഈശ്വരന്‍ എന്നി
വിടെ സ്പഷ്ടമാക്കിയിട്ടുണ്ടു്. ഇവിടെ ഒരു കാര്യം
ശ്രദ്ധേയമാണു്. ഈശ്വരന്‍ കര്‍മരഹിതനാ
ണെന്നു് സൂത്രകാരന്‍ പറയുന്നുവല്ലോ. ഇതി
ന്നര്‍ഥം ഈശ്വരന്‍ ഒരു കാര്യവും ചെയ്യുന്നില്ല
എന്നല്ല. ശുഭാശുഭകര്‍മങ്ങള്‍ ജീവനെപ്പോലെ
ചെയ്യുന്നില്ല എന്നേ അര്‍ഥമാക്കേണ്ടൂ. ഈശ്വര
ന്റെ കര്‍മം ശുഭകര്‍മം മാത്രമാണു്. സൃഷ്ടിയുടെ
ഉല്പത്തി, സ്ഥിതി, പ്രളയം, ജീവാത്മാക്കള്‍ക്കു്
യഥായ�ോഗ്യം കര്‍മാനുസൃതം ഫലം നല്കുക
ഈ കര്‍മങ്ങളെല്ലാം ഈശ്വരന്റേതാണു്. ഈ
ശ്വരന്‍ കര്‍മരഹിതനാണെന്നു് പറയുന്നവ
ര്‍ക്കു് ഈശ്വരസ്വരൂപം എന്തെന്നറിവില്ല.
തത്രനിരതിശയം സര്‌വജ്ഞബീജമ് (യ�ോഗ
ദര്‍ശനം1.25) ആ ഈശ്വരനില്‍ അതിശയ
രഹിതമായ അതിനെക്കവിഞ്ഞു് പ�ോകാത്ത
സര്‍വജ്ഞതയുടെ കാരണം (ബീജം) ഉണ്ടു്. ത്രി
കാലങ്ങളിലെയും ജ്ഞാനം ഈശ്വരനിലുണ്ടു്.
ഈശ്വരന്‍ തുല്യനായി ഒരുവിദ്വാനും ഉണ്ടായി
ട്ടില്ല. ഉണ്ടാവുകയുമില്ല. സ ഏഷ പൂര്‌വേഷാമ
പിഗുരുഃ കാലേനാനവച്ഛേദാതു് (യ�ോഗദര്‍ശനം
1.26) ഈശ്വരന്‍ ഗുരുക്കന്മാരുടെയും ഗുരുവാ
ണു്. കാലം അതിനെ ഇല്ലാതാക്കാത്തതാണു്
കാരണം. ഋഷിമഹര്‍ഷിമാരും വലിയ വലിയ
ശാസ്ത്രജ്ഞന്മാരുമെല്ലാം കാലപ്രവാഹത്തില്‍
ഇല്ലാതാകുന്നു. ഏത�ൊരു ശരീരത്തെ ആധാര
മാക്കിയാണ�ോ അവര്‍ വിദ്യ സമ്പാദിക്കുന്നതു്,
ആ ശരീരം ഇല്ലാതായി പ�ോകണമെന്നര്‍ഥം.
ശരീരം നഷ്ടപ്പെടുന്നതിനാല്‍ അവര്‍ക്കു് പിന്നെ
യും പഠിപ്പിക്കാന്‍ കഴിയുന്നില്ല. എപ്പോള്‍ വരെ
ശരീരമുണ്ടോ അതുവരെ വിദ്യ നല്കി ഗുരുവാകാ
നാകും. അത്രതന്നെ. പരമാത്മാവാകട്ടെ, സര്‍
‍വവ്യാപിയും സര്‍വശക്തിമാനും സര്‍വജ്ഞനു
മായതുക�ൊണ്ടു് ശരീരം ധരിക്കേണ്ട. അങ്ങനെ
എക്കാലവും ഗുരുവായിരിക്കാന്‍ കഴിയുന്നു. ഈ
ശ്വരന്റെ സഹായതയാലേ ജീവാത്മാവിനു് വിദ്യ
പഠിപ്പിക്കാനാവൂ. ഈശ്വരനെ അറിയായ്കയാലാ
ണു് ചിലര്‍ സ്വയം വിദ്വാന്മാരെന്നു് അഭിമാനിക്കു
ന്നതു്. ഈശ്വരനേക്കാള്‍ വിലയവനാണു് ഗുരു
വെന്നു് ചിലര്‍ വിചാരിക്കുന്നുണ്ടു്. ഈശ്വരനെ
അറിയായ്കയാല്‍ സംഭവിക്കുന്ന തെറ്റാണിതും.
സമസ്ത ഗുരുക്കന്മാരുടെയും വിദ്വാന്മാരുടെയും
ഋഷി മുനിമാരുടെയും ജ്ഞാനം ഈശ്വരന്റെ
ജ്ഞാനത്തിന്റെ മുന്‍പില്‍ എത്രയ�ോ തുച്ഛമാ
ണു് ! ഈശ്വര�ോക്തമായ വേദജ്ഞാനം പ്രാപി
ച്ചാല്‍ മാത്രമേ അതിന്റെ സഹായതയ�ോടെ
ഏതെങ്കിലും ഗുരുവിനു് ശിഷ്യന്മാരെ പഠിപ്പിക്കു
വാന്‍ കഴിയൂ. അതിനാല്‍ ഗുരു ഈശ്വരനേക്കാ
ള്‍ വലിയവനാണെന്നു് കരുതുന്നതു് ശരിയല്ല.

ച�ോദ്യം: ഈശ്വരന്‍ ഒരു വസ്തുവാണ�ോ?


ഉത്തരം: അതേ. ഈശ്വരന്‍ വസ്തുവാണു്. ഭൂമി
മുതലായവയെപ്പോലെ ഈശ്വരനും സത്തയു
ള്ള പദാര്‍ഥമാണു്. വ്യത്യാസമ�ൊന്നേയുള്ളു.
ഭൂമിയും മറ്റും അനേകം അവയവങ്ങളുടെ കൂടി
ച്ചേര്‍ച്ചയാല്‍ ഉണ്ടാകുന്നതാണെങ്കില്‍ ഈശ്വ
രന്‍ ഒരിക്കലും ഉണ്ടാകുന്നില്ല. നിറവും ആകൃതി
യും ഭാരവും നീളവുമുള്ളവയേ വസ്തു ആകാവൂ
എന്നില്ല. ജ്ഞാനം ആനന്ദം ബലം മുതലായവ
യുള്ളതും വസ്തുവാകാം. ഇതിനു് പ്രമാണം
തരാം. ദയാനന്ദമഹര്‍ഷി ആര്‍ഷനിര്‍വചനര
ത്മാലയിലെ ഒന്നാം രത്നത്തില്‍ കേവലം ചേത
നമാത്രവസ്തു എന്നു് ഈശ്വരനെ വിശേഷിപ്പി
ച്ചു് നിര്‍വചിക്കുന്നു. സത്യാര്‍ഥപ്രകാശത്തിലെ
സ്വമന്തവ്യാമന്തവ്യപ്രകാശത്തില്‍ (സ്വന്തം മാ
ന്യതകളും അമാന്യതകളും) എഴുതുന്നു. അനാദി
വസ്തുക്കള്‍ മൂന്നുണ്ടു്. ഒന്നു് ഈശ്വരനു്, രണ്ടു് ജീ
വാത്മാക്കള്‍, മൂന്നു് പ്രകൃതി അഥവാ ജഗത്കാ
രണം. ഇവിടെയും ഈശ്വരനെ വസ്തുവെന്നു്
നിര്‍വചിക്കുന്നു, വസ്തു അല്ലെങ്കില്‍ പദാര്‍ഥം
എന്നംഗീകരിച്ചാലേ ഈശ്വരപ്രണിധാനസിദ്ധി
ഉണ്ടാവൂ. അല്ലെങ്കില്‍ ഉണ്ടാവുകയില്ല. ചിലര്‍
ഈശ്വരനെ ശരീരധാരിയെന്നു് കരുതി ഭജിക്കു
ന്നു. ചിലരാകട്ടെ വിശേഷസ്ഥലത്തു് കുടിക�ൊ
ള്ളുന്നതെന്നു കരുതി പൂജിക്കുന്നു. ചിലരതിനെ
സര്‍വവ്യാപിയെന്നു് കരുതി ഭജിക്കുന്നെങ്കിലും
വസ്തുവ�ോ പദാര്‍ഥമ�ോ ആയി കരുതുന്നില്ല.
ഇങ്ങനെ ഈശ്വരസ്വരൂപത്തെ ശരിക്കു് മനസ്സി
ലാക്കാതെ ഭജിക്കുന്ന ക�ോടിക്കണക്കിനാളുക
ള്‍ക്കു് സാഫല്യം ലഭിക്കാതെ പ�ോകുന്നു. ഈശ്വ
രന്റെ യഥാര്‍ഥ സ്വരൂപമെന്തെന്നറിഞ്ഞു്
ല�ോകര്‍ ഈശ്വരഭജനം ചെയ്തിരുന്നെങ്കില്‍
അജ്ഞാനവും അന്യായവും ദുഃഖവും വര്‍ധിക്കു
കയില്ലായിരുന്നു.

ഈശ്വരവാചകം
തസ്യവാചകഃ പ്രണവഃ (യ�ോഗദര്‍ശനം1.27)
ഈ ഈശ്വരന്റെ വാചകം പ്രണവം ഓം
ആകുന്നു. ഈശ്വരന്‍ ഏകസത്താത്മകവ
സ്തുവാണു്. അതിന്റെ വാചകശബ്ദം (പേരു
കുറിക്കുന്ന പദം) ഓണു് ആണു്. സാധകന്‍
ഈശ്വരസ്വരൂപവും ഈശ്വരനാമവും ശരി
യായറിഞ്ഞാല്‍ യ�ോഗമാര്‍ഗത്തില്‍ അയാ
ള്‍ക്കു് സഫലത ലഭിക്കുന്നു. പതഞ്ജലീമഹര്‍ഷി
നടേ ഈശ്വരന്റെ സ്വരൂപം വെളിവാക്കിയിട്ട്,
ഈ സൂത്രത്തില്‍ പേര് വെളിപ്പെടുത്തുന്നു.
ഈശ്വരപ്രണിധാനത്തില്‍ നാമവും നാമിയും
വാചകവും വാച്യവും പേരും പേരുകാരനും
എന്തെന്നറിവുണ്ടാകണം. ഈശ്വരനെ കുറിക്കു
ന്ന നാമം ഈശ്വരസ്വരൂപത്തെ വെളിവാക്കി
ത്തരുന്നതായിരിക്കണം. ചിലര്‍ക്കു് ഈശ്വര
നാമങ്ങളറിയാം. എന്നാല്‍ അതിന്റെ അര്‍ഥം
അറിവില്ല. അറിയുന്നെങ്കില്‍ത്തന്നെ ഈശ്വര
സ്വരൂപത്തിനു വിപരീതമായിട്ടാണു്. നാമവും
അര്‍ഥവും അറിയാവുന്നവരാകട്ടെ ജപിക്കുന്ന
മ്പോള്‍ മനസ്സു് അങ്ങുമിങ്ങും പ�ോകുന്നെന്നു
പരാതിപ്പെടുന്നു. ജപിക്കുമ്പോള്‍ അര്‍ഥം മനസ്സി
ല്‍ വരാതിരിക്കും. അര്‍ഥം വരുമ്പോഴാകട്ടെ
ജപം നടക്കുന്നില്ല. ഈ സമസ്തസമസ്യകള്‍ക്കും
പൂരണം ലഭിക്കുന്നതു് ഈശ്വരസ്വരൂപം, ഈശ്വ
രനാമം എന്നിവയുടെ ജ്ഞാനം പരിപക്വമാ
കുമ്പോഴാണു്. ജ്ഞാനം പരിപക്വമാകുമ്പോള്‍
ജപിക്കുന്നതിന്റെ അര്‍ഥം മനസ്സില്‍ ധാരണം
ചെയ്യാന്‍ പ്രയാസമില്ലാതാകുന്നു.

ജപവിധി
തജ്ജപസ്തദര്ഥഭാവനമ് (യ�ോഗദര്‍ശനം1.28)
ആ പ്രണവമായ ഓം ജപിക്കുകയും പ്രണവത്തി
ന്റെ അര്‍ഥം ഈശ്വരനെ മനസ്സില്‍ വിചാരിക്കു
കയും വേണം. ഈശ്വരന്‍ സര്‍വരക്ഷകനാ
ണു്. ഇതു് മനസ്സില്‍ വയ്ക്കണം. ജപിക്കുന്നതിനു്
മുന്‍പ് യജൂര്‍വേദത്തിന്റെ 40ാം അധ്യായം 8ാം
മന്ത്രമായ സപര്യഗാതു് എന്ന മന്ത്രത്തിലെയും
ആര്യസമാജത്തിന്റെ രണ്ടാം നിയമത്തില്‍
പറയുന്ന ഈശ്വരന്‍ സച്ചിദാനന്ദ സ്വരൂപനും
എന്നതിലെയും അര്‍ഥം ഉള്ളില്‍വച്ചു് ഓം ജപി
ക്കണം. തുടക്കത്തില്‍ വാണിയാല്‍ ഉച്ചരിക്കുന്ന
തു് സൗകര്യപ്രദമാവും. ജപത്തില്‍ അഭ്യാസം
ദൃഢമായാല്‍ മനസാ ജപിക്കാന്‍ വിഷമം ഉണ്ടാ
വുകയില്ല. അപ്പോള്‍ മനസാ ജപിക്കുന്നതാണു്
ഉത്തമം. ഉച്ചരിക്കുന്നതുപ�ോലെ മനസാ ജപിച്ചു്
ഓമിന്റെ അര്‍ഥവും സ്മരിക്കണം. അര്‍ഥസഹി
തം ജിപിക്കുന്നതുക�ൊണ്ടു് മനസ്സു് വശത്താവുക
യും ഈശ്വരപ്രേമം ദൃഢമാവുകയും ചെയ്യും.

പുളിയുടെ പേരു പറയുകയും സ്വദ�ോര്‍ക്കുക


യും ചെയ്താല്‍ വായില്‍ ഉമിനീര് നിറയും.
ഇതുപ�ോലെ അര്‍ഥസഹിതം ജയിച്ചാല്‍
ഈശ്വരന�ോടു് ആകര്‍ഷണമുണ്ടാകും. പുളി പ്ര
ത്യക്ഷമായി തിന്നു് സ്വാദറിയാം. ഈശ്വരനെ
അങ്ങനെ പ്രത്യക്ഷത്തലറിയാന്‍ കഴിയുകയി
ല്ലല്ലോ എന്നാണെങ്കില്‍ അതിനുത്തരമുണ്ടു്.
സത്യവാദികളും സത്യമാനികളും സദാചാരിക
ളുമായ യ�ോഗികള്‍ ഈശ്വരന്റെ ആനന്ദമനു
ഭവിച്ചു് ഈശ്വരന്‍ ആനന്ദദണ്ഢാരമാണെന്നു
പറഞ്ഞിട്ടുണ്ടു്. അതു് സത്യമെന്നംഗീകരിച്ചു് ജപി
ക്കേണ്ടതാണു്. ഋഷിമാരുടെ വാക്കു് സത്യമെ
ന്നറിഞ്ഞു് ജപിക്കുമ്പോള്‍ മനസ്സില്‍ ഈശ്വര
ന�ോടു് വളരെയേറെ സ്നേഹതരംഗങ്ങളുയരും.
ഈ അവസ്ഥയില്‍ ബാഹ്യവിഷയങ്ങള്‍ മന
സ്സിനു് ആകര്‍ഷകമാവുകയില്ല. അതിനാല്‍
വേദ�ോപനിഷദ്ദര്‍ശനാദികളില്‍ ഈശ്വരസ്വ
രൂപമെങ്ങനെ വര്‍ണിച്ചിരിക്കുന്നുവ�ോ അതില്‍
പൂര്‍ണവിശ്വാസത്തോടെ ജപിക്കുന്നതായാ
ല്‍ സാഫല്യം കിട്ടും. അല്ലെങ്കില്‍ ഇല്ലതന്നെ.
മനസ്സു് വശത്താവുന്നില്ലെന്നു് സാധകര്‍ പറയാ
റുണ്ടു്. ഈശ്വരന്റെ സത്യസ്വരൂപമെന്തെന്നു
ഗ്രഹിക്കാനാവാത്തതിനാലാണു് മനസ്സു് വശ
ത്താകാത്തതു്.

ജപിക്കുമ്പോള്‍ അര്‍ഥം ഓര്‍ക്കാനാവുന്നില്ല.


അര്‍ഥം ഓര്‍ക്കുമ്പോള്‍ ജപം നടക്കുന്നില്ല
എന്നു ചിലര്‍ പറയുന്നുണ്ടു്. ജപിക്കുന്നയാളിന്റെ
ജ്ഞാനവും അഭ്യാസവും ദുര്‍ബ്ബലമാകയാലാ
ണിങ്ങനെ സംഭവിക്കുന്നതു്. ഇവ രണ്ടും ദൃഢ
മായാല്‍ ജപത്തിന�ോട�ൊപ്പം അര്‍ഥഭാവനയും
ചെയ്യാന്‍ വിഷമമില്ലാതാകും അര്‍ഥഭാവനയി
ല്ലാതെ ജപിക്കുന്നതുക�ൊണ്ടു് വിശേഷലാഭമു
ണ്ടാകാനില്ല.

വ്യാവഹാരികജീവിതത്തില്‍ യമനിയമങ്ങള്‍
പാലിക്കാതെ ജപത്തിനു് പ്രയ�ോജനസിദ്ധി ലഭി
ക്കുകയില്ല. ചിലര്‍ ആയിരക്കണക്കിനു് നാമജപം
നടത്താറുണ്ടു്. അവര്‍ക്കു് അര്‍ഥമ�ൊന്നും അറി
യുകയില്ല. അവര്‍ യമനിമയങ്ങള്‍ പാലിക്കാ
റുമില്ല. ഇതുക�ൊണ്ടു് ജ്ഞാനമ�ോ ശക്തിയ�ോ
ആനന്ദമ�ോ ലഭിക്കുമെന്നു് പ്രതീക്ഷിക്കരുതു്.
മനസ്സു് വശത്താകുന്നില്ലെന്നതാണു് മിക്കവ
ര്‍ക്കും ജപത്തില്‍ അനുഭവപ്പെടുന്ന വൈഷമ്യം.
ഇതിനു് ഒരു പരിഹാരമേയുള്ളു. മനസ്സു്, ശരീരം,
ഇന്ദ്രിയങ്ങള്‍ എന്നിവയെല്ലാം ജഡവസ്തുക്ക
ളാണെന്നും അവയെ ഞാനാണു് നടത്തുന്ന
തെന്നും ധരിക്കണം. മനസ്സും മറ്റും ചേതനമാ
ണെന്നു് ധരിച്ചാല്‍ അതിനെ വശത്താക്കാന്‍
കഴിയാതെ വരും. അതിനാല്‍ മുറയ്ക്കുമുറയ്ക്കു് അഭ്യ
സിക്കേണ്ടതു്, മനസ്സു് ജഡമാണു് അതെന്റെ
നിയന്ത്രണത്തിലാണ്, ഞാനറിയാതെയും
എന്റെ പ്രേരണയില്ലാതെയും അതിനു് നല്ലത�ോ
തീയത�ോ ചെയ്യാന്‍ ശക്തിയില്ല എന്നു് ഉറപ്പിക്ക
ലാണു്. ഇങ്ങനെ ചെയ്താല്‍ സരളമായി മനസ്സി
നെ ജയിക്കാം. മനസ്സു് ജഡമാണു് എന്നതിനു്
പ്രമാണം, അതുപലെ മനസ്സും ജഡമാണു് എന്നു്
സത്യാര്‍ഥപ്രകാശം 9ാം സമുല്ലാസത്തില്‍ പറ
ഞ്ഞിരിക്കുന്നു. പുരുഷ�ോപകരണേ വാ മനസ്യ
നാത്മന്യാത്മഖ്യാതിരിതി (യ�ോഗദര്‍ശനം 2.5
നു് വ്യാസഭാഷ്യം) ജീവന്റെ ഉപകരണമായ മന
സ്സിനെ ആത്മാവെന്നു് ധരിക്കുന്നതു് അവിദ്യയാ
ണു് എന്നു് പറഞ്ഞിരിക്കുന്നു.

ജപിക്കുന്നതില്‍ വേറ�ൊരു വിഷമം, ജപിച്ചു്


ഈശ്വരാര്‍പ്പണം ചെയ്യുമ്പോള്‍ സ്വന്തം തെ
റ്റുകള്‍ നിമിത്തം ഈശ്വരന�ോടു് ത�ോന്നുന്നഭ
യമാണു്. ഭയമുണ്ടാകുമ്പോള്‍ ഈശ്വരനില്‍
നിന്നകന്നു് ഓടിപ്പോകാന്‍ ത�ോന്നും. അങ്ങനെ
ചെയ്യും. എന്നാല്‍ ഈശ്വരന്‍ സര്‍വവ്യാപിയും
സര്‍വജ്ഞനും സര്‍വര്‍ക്കും ഹിതം ചെയ്യാനി
ച്ഛിക്കുന്ന ശക്തിയുമാണെന്നു് യ�ോഗഭ്യാസിക്കു്
ബ�ോധിക്കുമ്പോള്‍ ഈ തകരാറും ഇല്ലാതാകും.

ജപാരംഭത്തിനു് മുന്‍പ് ഈശ്വരനു്, ജീവാത്മാ


വ്, പ്രകൃതി, വികൃതി (പ്രകൃതിയില്‍ നിന്നുണ്ടായ
വസ്തുക്കള്‍) എന്നിവയുടെ സ്വരൂപത്തെ സം
ബന്ധിച്ചു് ഗംഭീരതയ�ോടെ ചിന്തിക്കണം. സമസ്ത
വസ്തുക്കളെയും മൂന്നായി വിഭജിക്കണം. ഒന്നു്
സാധ്യം, രണ്ടു് സാധകം, മൂന്നു് സാധനം. ഈശ്വ
രന്‍ സാധ്യമാണു് (പ്രാപിക്കാനുള്ളത് ) ജീവനു്
സാധകമാണു് (പ്രാപിക്കുന്നവന്‍) പ്രകൃതി (ഈ
ജഗത്തുണ്ടാക്കിയിരിക്കുന്ന സാമഗ്രി ) സാധ
നമാണു്. ഈ ചിന്ത ചെയ്യലിനിടെ ഈശ്വര
സമക്ഷം സ്വയം അര്‍പ്പിക്കാന്‍ ശ്രമിക്കണം.
മാതാപിതാക്കളുടെ സമക്ഷത്തില്‍ ബുദ്ധിമാ
നും ധാര്‍മികനുമായ മകന്‍ എപ്രകാരമാണ�ോ
സ്വയം സമര്‍പ്പിക്കുന്നതു് അതുപ�ോലെ വേണം
ഈശ്വരസമക്ഷം സ്വയം സമര്‍പ്പിക്കേണ്ടതു്.
സമസ്ത പദാര്‍ഥങ്ങളുടെയും യജമാനനാണു്
ഈശ്വരനെന്നറിയണം. യ�ോഗാഭ്യാസം ചെ
യ്യുന്ന സമയം സാധകന്‍ ഈശ്വരസാക്ഷാ
ത്കാരത്തിലധികം മറ്റൊരിച്ഛയും മനസ്സില്‍
വച്ചുകൂടാ. ഇപ്രകാരം വിധിപൂര്‍വം ജപം നടത്തി
യാല്‍ മനുഷ്യന്‍ കൃതകൃത്യനാകം. വിധിയ�ോടെ
ജപിക്കാത്ത പക്ഷം മനുഷ്യജീവിതം വിഫലമാ
യിപ്പോകും. അതിനാല്‍ നിയമപൂര്‍വം വിധിവതു്
ജപിക്കേണ്ടതു് ഓര�ോ മനുഷ്യന്റെയും മുഖ്യക
ര്‍ത്തവ്യമാകുന്നു. ജപിക്കാത്ത വ്യക്തി ദുഷ്ടന
ത്രേ. ജപിക്കാത്തവന്‍ സമസ്തദുഃഖനിവൃത്തിയും
പൂര്‍ണാനന്ദ പ്രാപ്തിയും കൈവരികയില്ല.

ജപത്തിന്റെ ഫലം
തതഃ പ്രത്യക്‌ചേതനാധിഗമ�ോ പ്യന്തരായാ
ഭാവശ്ച (യ�ോഗദര്‍ശനം1.28) വിധിപൂര്‍വം
ജപിച്ചാല്‍ ഈശ്വരസാക്ഷാത്കാരം ഉണ്ടാ
വുകയും വ്യാധി തുടങ്ങിയ ഒന്‍പതു് അന്തരായ
ങ്ങള്‍ ഇല്ലാതാവുകയും ചെയ്യും. ഈശ്വര സാ
ക്ഷാത്കാരം ഉണ്ടാകുമ്പോള്‍ പൂര്‍ണാനന്ദം
ലഭിക്കുന്നു. സാക്ഷാത്കാരഭംഗം ഉണ്ടാകുമ്പോ
ള്‍ വീണ്ടും ക്ലേശങ്ങളുടെ പ്രവൃത്തി ആരംഭിക്കുക
യും ചെയ്യും.

അന്തരായങ്ങള്‍
വ്യാധിസ്ത്യാന സംശയപ്രമാദാലസ്യാ വിരതി
ഭ്രാന്തിദര്‍ശനാ ലബ്ധഭൂമിക ത്വാനവസ്ഥിത
ത്വാനി ചിത്തവിക്ഷേപാസ്തേ ന്തരായാഃ (യ�ോ
ഗദര്‍ശനം1.30) വാതം, പിത്തം, കഥം, ധാതു,
ആഹാരത്തില്‍ നിന്നുള്ള രസം ഇന്ദ്രയവൈ
ഷമ്യം എന്നിവയാണു് വ്യാധി. യ�ോഗസാധനയി
ല്‍ അരുചിയാണു് സ്ത്യാനം. ഞാനറിയാന്‍ പ്ര
യത്നിക്കുന്ന ഈശ്വരന്‍ ഉണ്ടോ ഇല്ലയ�ോ എന്ന
മാനസികാവസ്ഥയാണു് സംശയം. സമാധി
സാധനകള്‍ ചെയ്യാതെ ഉപേക്ഷിക്കുന്നതാണു്
പ്രമാദം. ശരീരത്തിലും മനസ്സിലും ഭാരം ത�ോന്നി
യ�ോഗാഭ്യാസം വിട്ടുകളയുന്നതാണു് ആലസ്യം.
വിരക്തിയില്ലായ്മ വിഷയഭ�ോഗങ്ങളില്‍ അഭിരു
ചിയാണു് അവിരതി. ജഡത്തെ ചേതനമായും
ചേതനത്തെ ജഡമായും കാണുന്നതാണു് ഭ്രാ
ന്തിദര്‍ശനം. വിഗ്രഹത്തെ വണങ്ങുന്നതു് ഉദാ
ഹരണം. സമാധിപ്രാപ്തിയുണ്ടാകാതിരിക്കുന്ന
താണു് അലബ്ധഭൂമികത്വം. സമാധി ലഭിച്ചാലും
സ്ഥിരമായി ലഭിക്കാതിരിക്കുന്നതാണു് അനവ
സ്ഥിതത്വം. ഇവ യ�ോഗത്തിന്റെ അന്തരായങ്ങ
ള്‍ ബാധകള്‍ ആണു്. വിധിപൂര്‍വം ഈശ്വര
പ്രണിധാനം ചെയ്യുമ്പോള്‍ ഈ വിഘ്‌നങ്ങള്‍
ഇല്ലാതാകും.

ഉപവിഘ്‌നങ്ങള്‍
ദുഃഖദൗര്‍മനസ്യാങ്ഗമേജയത്വശ്വാസപ്രശ്വാ
സാ വിക്ഷേപസഹഭുവഃ (യ�ോഗദര്‍ശനം1.31)
ഏതില്‍നിന്നു പീഡ ഉണ്ടാകയാല്‍, അതിനെ
നശിപ്പിക്കുവാന്‍ ജീവികള്‍ പ്രയത്നിക്കുന്നുവ�ോ
അതിനെയാണു് ദുഃഖം എന്നു പറയുന്നതു്.
ആധ്യാത്മികം, ആധിഭൗതികം, ആധിദൈവി
കം എന്നിങ്ങനെ ദുഃഖം മൂന്നു വിധമുണ്ടു്. ഇച്ഛാ
പൂര്‍ത്തിയുണ്ടാകായ്കയാല്‍ മനസ്സിനുണ്ടാകുന്ന
ക്ഷോഭവും അപ്രസന്നതയുമാണു് ദൗര്‍മനസ്യം.
അംഗങ്ങളെ വിറപ്പിക്കുന്നതാണു് അംഗമേ
ജയത്വം. ശ്വാസപ്രശ്വാസങ്ങള്‍ സ്വന്തം ഇച്ഛ
യ്ക്കുവിരുദ്ധമായി (അനിയന്ത്രിതമായി ) നടക്കു
ന്നതാണു് ശ്വാസപ്രശ്വാസവിക്ഷേപം. ഈ
ഉപവിഘ്‌നങ്ങള്‍ വിക്ഷേപങ്ങള�ോടുകൂടി ഉണ്ടാ
യിരിക്കും. വിക്ഷേപം ഇല്ലാതായാല്‍ ഇവയും
ഇല്ലാതാകും.

യ�ോഗവിഘ്‌ന നിവാരണം
തത്പ്രതിഷേധാര്ഥമേകതത്ത്വാഭ്യാസഃ (യ�ോ
ഗദര്‍ശനം1.32) ഈ വിഘ്‌നങ്ങളെ അകറ്റുന്ന
തിനു് വീണ്ടും വീണ്ടും ഏകതത്ത്വമായ (വേറെ
വസ്തുക്കളുടെ കലര്‍പ്പില്ലാത്ത) ഈശ്വരനെ
ഉപാസിക്കണം. ഈ വിഘ്‌നങ്ങളെ ദൂരീകരി
ക്കാന്‍ വേറെ ഉപായമ�ൊന്നും ഇല്ല. ഈ സൂത്ര
ത്തിലെ ഏകതത്ത്വം എന്നതിനു് ഈശ്വരന്‍
എന്നാണു് ദയാനന്ദമഹര്‍ഷി അര്‍ഥമെടുത്തി
രിക്കുന്നതു്. ചില ഭാഷ്യകര്‍ത്താക്കളാകട്ടെ,
ഏതെങ്കിലും ജഡവസ്തു എന്നര്‍ഥമെടുത്തി
ട്ടുണ്ടു്. ഈശ്വരന്‍ എന്നര്‍ഥമെടുക്കുന്നതാണു്
ഉചിതം. ഈ വിഘ്‌നങ്ങളെ ദൂരീകരിക്കാന്‍
ഈശ്വരനല്ലാതെ ഒരു ജഡവസ്തുവിനും സാ
മര്‍ഥ്യമില്ല, ഈശ്വരപ്രണിധാന ചര്‍ച്ച ഇവിടെ
ഉപസംഹരിക്കുന്നതിനാലും ഏകതത്ത്വത്തിനു്
ഈശ്വരന്‍ എന്നര്‍ഥമെടുക്കുുന്നതാണു് ഉചിതം.
മുപ്പതാം സൂത്രത്തില്‍ ജപത്താല്‍ ഈശ്വരസാ
ക്ഷാത്കാരം എങ്ങനെയെന്നതിനാണു് മുഖ്യത
നല്കിയിരിക്കുന്നതു്. അതിനാല്‍ ഏകതത്ത്വത്തി
നു് ഈശ്വരന്‍ എന്നര്‍ഥമെടുക്കുന്നതാണു് ശരി,
ജഡതത്ത്വമെന്നതല്ല.

യ�ോഗാഭ്യാസിയുടെ പെരുമാറ്റം
മൈത്രീകരുണാമുദിത�ോപേക്ഷാണാംസുഖ
ദുഃഖ പുണ്യാപുണ്യവിഷയാണാംഭാവനാതശ്ചി
ത്ത പ്രസാദനമ് (യ�ോഗദര്‍ശനം1.33) യ�ോഗി
സുഖയുക്തര�ോടു മൈത്രിയും ദുഃഖിതര�ോടു്
ദയയും പുണ്യാത്മക്കള�ോടു് ഹര്‍ഷവും പാപിക
ള�ോടു് ഉപേക്ഷ(മൈത്രിയും ദ്വേഷവുമില്ലായ്മ)
യും പുലര്‍ത്തണം. ഇങ്ങനെ പെരുമാറിയാ
ല്‍ ചിത്തം പ്രസന്നമാകും. പ്രസന്നമായാല്‍
ഏകാഗ്രത ലഭിക്കും. സുഖയുക്തര�ോടു് മൈത്രി
പുലര്‍ത്താന്‍ പറഞ്ഞിരിക്കുന്നു. ചിലര്‍ക്കു് അന്യ
രുടെ സുഖസൗകര്യവും സമ്പത്തും കാണു
മ്പോള്‍ ദ്വേഷമുണ്ടാകും. ഇതു് ചിത്തപ്രസന്നത
നശിപ്പിക്കും. അപ്രസന്നചിത്തം ചഞ്ചലമാകും.
അതിനാല്‍ സുഖസമ്പന്നരായ ജീവികളെ
കാണുമ്പോള്‍ ചിത്തപ്രസന്നതയുണ്ടാകണം.
മഹാത്മാക്കളെ കാണുമ്പോള്‍ ചിലര്‍ക്കു്
ഈര്‍ഷ്യയുണ്ടാകും. ഇതില്‍നിന്നു രക്ഷപെടാ
നും ഹര്‍ഷാനുഭാവം നല്ലതാണു്. ദുഃഖിതരെ
കണ്ടാല്‍ അവരെ സുഖികളാക്കുന്നതിനു് പ്രയ
ത്നിക്കണം. പര�ോപകാരം ചെയ്താല്‍ മനസ്സില്‍
ഈര്‍ഷ്യയും വെറുപ്പും ഉദാസീനതയും ഉണ്ടാവു
കയില്ല. പാപികള�ോടു മൈത്രിയും ദ്വേഷവും കാ
ട്ടുന്നതു് ഹാനികരമാണു്. അതിനാല്‍ അവര�ോടു്
ഉപേക്ഷയാണു് നന്നു്. സൂത്രകാരന്‍ നിര്‍ദ്ദേശിച്ച
പ്രകാരമാണു് യ�ോഗാഭ്യാസി പെരുമാറേണ്ടതു്.
അല്ലെങ്കില്‍ യ�ോഗമാര്‍ഗത്തില്‍ സഫലത കി
ട്ടുകയില്ല.

പ്രാണായാമത്താല്‍ ഏകാഗ്രത
പ്രച്ഛര്ദനവിധാരണാഭ്യാംവാ പ്രാണസ്യ (യ�ോ
ഗദര്‍ശനം1.34) ഈ സൂത്രത്തില്‍ അര്‍ഥം
ദയാനന്ദ മഹര്‍ഷി വേദപര്യടനത്തിലെ ഉപാ
സനാവിഷയത്തില്‍ ഇപ്രകാരം എഴുതുന്നു.
ഭക്ഷിച്ച അന്നം എപ്രകാരമാണ�ോ ഛര്‍ദ്ദിക്കുന്ന
തു് അതുപ�ോലെ ശരീരസ്ഥിതമായ വായുവിനെ
വെളിയിലേക്കു തള്ളിക്കളഞ്ഞു് യഥാശക്തി
വെളിയില്‍ത്തന്നെ സ്തംഭിപ്പിച്ചു നിര്‍ത്തി ചിത്ത
ത്തിന്റെ ഏകാഗ്രത സമ്പാദിക്കാം. ഉള്ളിലെ
വായുവിനെ നാസാദ്വാരങ്ങളിലൂടെ വിശേഷപ്ര
യത്നം ക�ൊണ്ടു് വമിക്കുന്നതാണു് പ്രച്ഛര്‍ദ്ദനം.
വെളിയില്‍ നിര്‍ത്തുന്നതു് വിധാരണം. ഇതാണു്
പ്രാണായാമം. ഇപ്രകാരം പല പ്രാവശ്യം ചെയ്യു
മ്പോള്‍ പ്രാണന്‍ ഉപാസകനു് വശഗമാകുന്നു.
പ്രാണന്‍ സ്ഥിരമായാല്‍ മനസ്സും മനസ്സു് സ്ഥിര
മായാല്‍ ആത്മാവും സ്ഥിരമാകുന്നു. ഇവ മൂന്നും
സ്ഥിരമായാല്‍ സ്വന്തം ആത്മാവിന്റെ മധ്യത്തി
ല്‍ സ്ഥിതിചെയ്യുന്ന ആനന്ദരൂപിയായ ഈശ്വ
രനില്‍ മഗ്നനാകണം. മുങ്ങിപ്പൊങ്ങി വായുവെ
ടുത്തു് ജലത്തില്‍ മുങ്ങാക്കൃഴയിടുന്നതുപ�ോലെ
ഈ പരിശീലനം തുടരണം.

നാലു വിധത്തിലുള്ള പ്രാണായാമം യ�ോഗദ


ര്‍ശനത്തില്‍ വിധിച്ചിട്ടുള്ളതു് വിധിപൂര്‍വകമായി
ചെയ്താല്‍ ചിത്തം ഏകാഗ്രമായിക്കൊള്ളും.
പ്രാണായാമത്തിന്റെ സ്വരൂപം, അതു ചെയ്യേ
ണ്ട വിധി, ചെയ്താലുള്ള പ്രയ�ോജനം എന്നിവ
വഴിയേ വിവരിക്കുന്നതാണു്.

യ�ോഗദര്‍ശനത്തിന്റെ പരിഭാഷ അതിന്റെ ഭേ


ദങ്ങള്‍ പ്രയ�ോജനം, വൃത്തികളുടെ സ്വരൂപം,
അവയെ നിര�ോധിക്കാനുള്ള ഉപായം, ജപ
ത്തിന്റെ വിധിയും ഫലവും യ�ോഗാഭ്യാസിയുടെ
പെരുമാറ്റം മുതലായവയെപ്പറ്റി മനസ്സിലാക്കി
ത്തരുവാനാണു് ഇതുവരെ യത്നിച്ചതു്. ബുദ്ധി
മാന്മാരായ യ�ോഗജിജ്ഞാസുക്കള്‍ക്കു് ഇതു
പ്രയ�ോജനപ്രദമായിക്കാണും.

ദുഃഖങ്ങളെ എങ്ങനെ അകറ്റാം?


ഇനി നമുക്കു് യ�ോഗദര്‍ശനത്തിലെ സാധനപാ
ദത്തിലേക്കു കടക്കാം. ഈ പാദത്തില്‍ വിവിധ
വിഷയങ്ങള്‍ വര്‍ണിച്ചിട്ടുണ്ടു്. എങ്കിലും യ�ോഗ
സാധനയ്ക്കാണു് പ്രാധാന്യം. അതിനാല്‍ സാധ
നാപാദമെന്നു് പേരായി.

എല്ലാ ദുഃഖങ്ങളില്‍നിന്നുമകന്നു് സ്ഥിരസു


ഖം പ്രാപിക്കാനാണു് ഓര�ോ ജീവിയുടെയും
അഭിലാഷം. സുഖമെന്തു്, സുഖസാധനങ്ങ
ളേവ എന്നിവ അറിയുന്നതുവരെ വാസ്തവിക
സുഖത്തെ പ്രാപിക്കുവാന്‍ വ്യക്തിക്കു കഴിയുക
യില്ല. നാലു വിഷയങ്ങളറിഞ്ഞാലേ സുഖപ്രാ
പ്തി കൈവരൂ എന്നു് പതഞ്ജലീമഹര്‍ഷി പറ
യുന്നു. ആ നാല് ഹേയം, ഹേയഹേതു, ഹാനം,
ഹാന�ോപായം, അതായതു് ദുഃഖം, ദുഃഖകാര
ണം, സുഖം, സുഖകാരണം എന്നിവയാണു്.

ദുഃഖത്തിന്റെ പരിഭാഷ വ്യാസഭാഷ്യത്തില്‍


ഇപ്രകാരമാണു് യ�ോനാഭിഹതാഃപ്രാണിനസ്തദു
പഘാതായ പ്രയതന്തേതദ് ദുഃഖമ് ഏതിനാല്‍
പീഡിതനായാണ�ോ ജീവി ആ പീഡ നശിപ്പിക്കാ
നാഗ്രഹിക്കുന്നതു്, അതത്രേ ദുഃഖം. (യ�ോഗദ
ര്‍ശനം1.31 നു് വ്യാസഭാഷ്യമാണിത് ) ബാധനാ
ലക്ഷണമ് ദുഃഖമ് (ന്യായദര്‍ശനം 1.1.21) ബാധ,
പീഡ, കഷ്ടം, ബന്ധനം എന്നിവ ദുഃഖത്തിന്റെ
പര്യായങ്ങളാണു്. പതഞ്ജലീ മഹര്‍ഷി അഞ്ചു
വിധ ദുഃഖങ്ങളെ സംബന്ധിച്ചാണു് പറയുന്നതു്.
അവയാല്‍ ല�ോകത്തിലെ ഓര�ോ ജീവിയും
സന്തപ്തനായിരിക്കുന്നു. ആ അഞ്ചു ക്ലേശങ്ങള്‍
ഇവയാണു്. അവിദ്യാ സ്മിതാ രാഗദ്വേഷാഭിനി
വേശാഃ പഞ്ചക്‌ളേശാഃ (യ�ോഗദര്‍ശനം 2.3)
അവിദ്യ, അസ്മിത,രാഗം, ദ്വേഷം, അഭിനിവേശം
എന്നിവയാണു് അഞ്ചു ദുഃഖങ്ങള്‍. അനിത്യവ
സ്തുവിനെ നിത്യം, നിത്യത്തെ അനിത്യം, അശു
ദ്ധത്തെ ശുദ്ധം, ദുഃഖത്തെ സുഖം, സുഖത്തെ
ദുഃഖം, ജഡത്തെ ചേതനം, ചേതനത്തെ ജഡം
എന്നിങ്ങനെ അറിയുന്നതാണു് അവിദ്യ. ബുദ്ധി,
ഇന്ദ്രിയം, ശരീരം എന്നിവയെ ജീവനില്‍നിന്നു
ഭിന്നമെന്നറിയായ്കയാണു് അസ്മിത. അനുഭവിച്ച
സുഖം സുഖസാധനങ്ങള്‍ എന്നിവയെ വീണ്ടും
പ്രാപിക്കാനുള്ള ഇച്ഛയാണു് രാഗം. അനുഭവിച്ച
ദുഃഖം ദുഃഖസാധനങ്ങള്‍ എന്നിവയ�ോടുള്ള വെ
റുപ്പാണു് ദ്വേഷം. മൃത്യുഭയമാണു് അഭിനിവേശം.

ഈ അഞ്ചു ദുഃഖങ്ങളും ഹേയമാണെന്നു് പതഞ്ജ


ലീ മഹര്‍ഷി പറയുന്നു. ഹേയം ദുഃഖം അനാഗത
മ് (യ�ോഗദര്‍ശനം2.16) വന്നിട്ടില്ലാത്ത ദുഃഖം
അകറ്റി നിര്‍ത്താവുന്നതാണു്. അനുഭവിച്ച ദുഃഖ
ത്തെ അകറ്റാനാവുകയില്ല. ഇപ്പോഴനുഭവിക്കു
ന്ന ദുഃഖത്തെ അകറ്റാനുള്ള ഉപായം ചെയ്യുമ്പോ
ഴേക്കും അതു് അനുഭവിച്ചു കഴിയുന്നു. അതിനാല്‍
വരാനിരിക്കുന്ന, അടുത്ത നിമിഷത്തില്‍ തന്നെ
യാകട്ടെ, വരാനിരിക്കുന്ന ദുഃഖം അകറ്റാന്‍
ക�ൊള്ളാം. ഇവിടെ ലക്ഷണം ന�ോക്കി ഭൂതവ
ര്‍ത്തമാനഭവിഷ്യത്തുകള്‍ കണ്ടുക�ൊള്ളണം.
വര്‍ത്തമാന കാലത്തു് പനിയുണ്ടെങ്കില്‍ അതു്
വരാതെ സൂക്ഷിക്കാവുന്ന ദുഃഖമല്ല. ഏതു നിമി
ഷത്തിലാണ�ോ പനിയകറ്റാന്‍ ഉപായം ചെയ്യു
ന്നതു് ആ നിമിഷം വരെ ദുഃഖം അനുഭവിക്കണം.
വരാനിരിക്കുന്ന നിമിഷങ്ങളിലെ ദുഃഖമകറ്റുന്ന
തിനു് പനിയെ മാറ്റാന്‍ ആവശ്യകമായ ഉപായ
ങ്ങള്‍ ചെയ്യുകയും വേണം.

ദുഃഖകാരണം ദ്രഷ്ടൃദൃശ്യയ�ോഃ സംയ�ോഗ�ോ


ഹേയഹേതുഃ (യ�ോഗദര്‍ശനം2.17) ദ്രഷ്ടാവു്
ജീവാത്മാവാണു് പ്രകാശം, ക്രിയ, സ്ഥിതിസ്വ
ഭാവം, ഭൂത, ഇന്ദ്രിയസ്വരൂപം, ഭ�ോഗം, അപ
വര്‍ഗം (മുക്തി ) എന്നിവ ഉണ്ടായിരിക്കുന്നതു്,
അല്ലെങ്കില്‍ പ്രാപിക്കുന്നതു് ദൃശ്യം. സത്ത്വ,
രജഃ, തമസ്സുകളില്‍ നിന്നുണ്ടായതെല്ലാം ദൃശ്യ
മാണു്. ജീവനും ദൃശ്യവും തമ്മിലെ സ്വന്തം ഉടമ
എന്ന സംബന്ധമാണു് ദുഃഖകാരണം. എത്രയ
ധികം സാധനങ്ങള്‍ക്കു് ഞാന്‍ ഉടമയാകന്നു
വ�ോ അത്രയ്ക്കു സുഖാധിക്യം എനിക്കുണ്ടാകുമെ
ന്നു് അജ്ഞാനം നിമിത്തം വ്യക്തി ധരിക്കുന്നു.
ഇതിന്റെ പരിണാമമ�ോ? നേരേ വിപരീതമാ
യിരിക്കും. സാംസാരിക വസ്തുക്കളുടെ ഉടമ
സ്ഥത വര്‍ധിക്കുന്തോറും വ്യക്തിയുടെ ദുഃഖവും
വര്‍ധിക്കുന്നു. ഈവക വസ്തുക്കളെല്ലാം
ഈശ്വരന്റേതു് എന്നു കരുതി അവയെ പ്രാപി
ക്കുകയും രക്ഷിക്കുകയും ഉചിതമായി ഉപയ�ോ
ഗിക്കുകയും ചെയ്യാന്‍ ശീലിക്കുന്നതനുസരിച്ചു്
സുഖവും വര്‍ധിച്ചു വരും. ഇവയെല്ലാം ഈശ്വര
ന്റെതെന്നു ഞാന്‍ സങ്കല്പിച്ചാല്‍ എന്റെ സര്‍വ
നാശം സംഭവിക്കുമെന്നാണു് യഥാര്‍ഥജ്ഞാ
നം ഇല്ലാത്ത മനുഷ്യന്റെ ഭയം. വാസ്തവത്തില്‍
ഇതു് മിഥ്യാധാരണയാണു്. പക്ഷപാതരഹിത
രായ വിദ്വാന്മാര്‍, സ്വന്തം എന്ന ബന്ധമാണു്
ദുഃഖകാരണമെന്നു് പറഞ്ഞിട്ടുണ്ടു്. അതിനാല്‍
ഹാനിയുണ്ടാകുമെന്നു് പേടിക്കേണ്ട. ല�ോകത്തു്
ലഹളയും യുദ്ധവും പക്ഷപാതവുമെല്ലാം സ്വന്ത
മെന്ന ബന്ധഭാവത്തില്‍ നിന്നുണ്ടാകുന്നതാ
ണു്. സ്വന്തമെന്നും എന്റെ വകയെന്നുമുള്ള വി
ചാരക്കാരുടെ എണ്ണം ല�ോകത്തു കുറഞ്ഞാല്‍
ലൗകിക ആധ്യാത്മിക സുഖങ്ങള്‍ വര്‍ധിക്കും.

ച�ോദ്യം: എല്ലാ വസ്തുവും ഈശ്വരന്റെയാണെ


ന്നു കരുതിയാല്‍ കാര്യങ്ങളെങ്ങനെ നടക്കും?
ഉത്തരം: കാര്യങ്ങള�ൊന്നും നടക്കാതിരിക്കില്ല.
ഒരു വസ്തു ഒരുവന്‍ ന്യായമായി ലഭിച്ചതാ
ണെങ്കില്‍ അതിനെ രക്ഷിക്കാനും വര്‍ധിപ്പിക്കാ
നും തനിക്കും മറ്റുള്ളവര്‍ക്കും പ്രയ�ോജനപ്രദമായി
ഉപയ�ോഗിക്കാനും അയാള്‍ക്കു് അധികാരമുണ്ടു്.
അതു് ഉപയ�ോഗിക്കാനുള്ള അധികാരം തന്റേ
താണെന്നു് മനസ്സിലാക്കണം. എല്ലാ വസ്തുക്ക
ളുടെയും ആദിമൂലം ഈശ്വരനാണു്. ന്യായമായി
കിട്ടിയ വസ്തുക്കളുടെ ഉചിതപ്രയ�ോഗത്തിനു്
അധികാരി മനുഷ്യനാണു്. ഇങ്ങനെ ചെയ്താല്‍
കുഴപ്പമ�ൊന്നും ഇല്ല. എല്ലാ സത്യവിദ്യയുടെയും
വിദ്യക�ൊണ്ടു് അറിയപ്പെടുന്ന പദാര്‍ഥങ്ങളുടെ
യും ആദിമൂലം സര്‍വേശ്വരനാകുന്നു എന്നാണു്
അടിസ്ഥാന നിയമം. എല്ലാ വാസ്തവികജ്ഞാന
വും പ്രകൃതിയില്‍നിന്നുണ്ടായ വസ്തുക്കളുടെയു
മെല്ലാം ആദിമൂലം സര്‍വേശ്വരനാണു്. പ്രകൃതി
യില്‍നിന്നുണ്ടാകുന്ന എല്ലാ വസ്തുക്കളുടെയും
നിമിത്തകാരണം ഈശ്വരനാണെങ്കില്‍ എല്ലാ
വസ്തുക്കളുടെയും യജമാനന്‍ ഈശ്വരനാണെ
ന്നു് അംഗീകരിക്കുന്നതല്ലേ ഉചിതം?

സ്വന്തം എന്ന ബന്ധത്തിനു കാരണം തസ്യഹേ


തുരവിദ്യാ (യ�ോഗദര്‍ശനം2.24) സ്വന്തം എന്ന
ബ�ോധത്തിനു കാരണം അവിദ്യയാണു്. മനു
ഷ്യനെ അവിദ്യ പിടികൂടിയാല്‍ അവനു് സ്വന്തം
എന്റെ എന്ന ബന്ധം ഉണ്ടാക്കും. ജന്മജന്മാന്ത
രങ്ങളിലടെ ആര്‍ജ്ജിച്ച ഈ സ്വന്തബ�ോധവാ
സന വളരെ ഉറച്ചതായിരിക്കും. ഈ വാസന
മനുഷ്യനില്‍ അജ്ഞാനത്തെ ഉണ്ടാക്കുന്നു.
ഈ വാനസകള്‍ നിമിത്തം വ്യക്തി തന്റെ
സ്വന്തമെന്ന ബ�ോധത്തെ വളരെ ഭദ്രമായി
സൂക്ഷിക്കാന്‍ ആവുന്നതത്ര പ്രയത്നിക്കുന്നു.
എന്തെന്നാല്‍ സത്യജ്ഞാനം ഉണ്ടാകുന്നത�ോ
ടുകൂടി ഈ സ്വന്തബ�ോധത്തിന്റെ കാരണം
വെളിവാകും. അതിനാല്‍ ഈ സ്വന്തബ�ോധ
ത്തെ നിവാരണം ചെയ്യുന്നതിനു് അവിദ്യയെ
ഇല്ലാതാക്കണം അവിദ്യയെ ഉണ്ടാക്കുന്നതു്
ചീത്ത സംസ്കാരമാണു്. ഈ ചീത്ത സംസ്കാര
ങ്ങളെ അകറ്റാതെ അവിദ്യയെ അകറ്റാന്‍ കഴി
യുകയില്ല.

അവിദ്യയുടെ കാരണമെന്താണ് ?
ഇതിനുത്തരം പറയുന്നു ഇന്ദ്രിയദ�ോഷാത്സം
സ്കാരദ�ോഷാച്ചാവിദ്യാ (വൈശേഷികദര്‍ശ
നം9 2.10) ഇന്ദ്രിയങ്ങളുടെ സംസ്കാരങ്ങളുടെയും
ദ�ോഷത്താല്‍ അവിദ്യ ഉണ്ടാകുന്നു. അവിദ്യയെ
അകറ്റാന്‍ ഇന്ദ്രിയ സംസ്കാരദ�ോഷങ്ങളെ ദൂ
രത്താക്കണം. ഈ ദ�ോഷങ്ങള്‍ അകന്നാല്‍
അവിദ്യ മാറും. അവിദ്യ മാറിയാല്‍ സംയ�ോഗാ
ഭാവമുണ്ടാകുകയും സംയ�ോഗാഭാവം ഉണ്ടായാ
ല്‍ ജീവനു് മ�ോക്ഷം ലഭിക്കുകയും ചെയ്യുമെന്നു്
പതഞ്ജലീ മഹര്‍ഷി പറയുന്നു.

മ�ോക്ഷോപായം വിവേകഖ്യാതിരവിപ്ലവാഹാ
ന�ോപായഃ (യ�ോഗദര്‍ശനം2.26) വിചലിതമാ
കാത്ത വിവേകഖ്യാതിയാണു് മ�ോക്ഷാപായം.
ഈശ്വരനു്, ജീവനു്, പ്രകൃതി, പ്രകൃതിയില്‍ നി
ന്നുണ്ടാകുന്നവ എന്നിവയുടെ സ്വരൂപജ്ഞാ
നമാണു് വിവേകഖ്യാതി. ഈ വിവേകഖ്യാതി
ഇളകാത്തതായിരിക്കണം. എന്നാലേ മ�ോ
ക്ഷോപായമാകൂ.

വിവേകഖ്യാതി എങ്ങനെ കിട്ടും?


യ�ോഗാംഗാനുഷ്ഠാനാദശുദ്ധിക്ഷയേ ജ്ഞാന
ദീപ്തിരാ വിവേകഖ്യാതേഃ (യ�ോഗദര്‍ശനം2.28)
യ�ോഗാംഗങ്ങളായ യമാദികളനുഷ്ഠിക്കുമ്പോള്‍
അശുദ്ധി (അവിദ്യ) നാശമുണ്ടായി ജ്ഞാനം വി
കസിച്ചു് വിവേകഖ്യാതിയ�ോളം എത്തുന്നു.

യ�ോഗത്തിന്റെ എട്ടു് അംഗങ്ങള്‍


യ�ോഗത്തിന്റെ എട്ടു് അംഗങ്ങളാണു് യമം,
നിയമം,ആസനം, പ്രാണായാമം, പ്രത്യാഹരം,
ധാരണ, ധ്യാനം, സമാധി എന്നിവ. (യമനിയ
മാസനപ്രാണായാമ പ്രത്യാഹാര ധാരണാ
ധ്യാന സമാധയ�ോ ഷ്ടാവങ് ഗാനി യ�ോഗദര്‍ശ
നം2.29) ഇവയെ അനുസരിച്ചാല്‍ മാത്രമേ
മനുഷ്യന്‍ ഈശ്വരസാക്ഷാത്കാരം ലഭിക്കൂ.
യ�ോഗി യമ നിയമങ്ങള്‍ പാലിക്കേണ്ടെന്നു്
ചിലര്‍ പറയുന്നു. പതഞ്ജലി നിര്‍ദ്ദേശിക്കുന്ന
യമനിയമാദി യ�ോഗസാധനകള്‍ അല്ലാതെ
ഇതരസാധനാമാര്‍ഗങ്ങളും ഉണ്ടെന്നാണ
വരുടെ അഭിപ്രായം. ഇവിടെ പ്രശ്നം വളരെ
സരളമാണു്. മറ്റു സാധനാമാര്‍ഗങ്ങള്‍ യമ
നിയമാദി പാതഞ്ജല മാര്‍ഗത്തിനു് അനുകൂ
ലമ�ോ പ്രതികൂലമ�ോ? അനുകൂലമാണെങ്കില്‍
പ്രദപ്രയ�ോഗത്തിനേ മാറ്റമുള്ളു. അര്‍ഥം ഒന്നു
തന്നെ എന്നു മനസ്സിലാക്കാം. പ്രതികൂലമാണെ
ങ്കില�ോ? അഹിംസയുടെ സ്ഥാനത്തു് ഹിംസ,
സത്യത്തിനുപകരം അസത്യാചരണം, മ�ോഷ
ണത്യാഗത്തിനു പകരം മ�ോഷ്ടിക്കല്‍, ബ്രഹ്മച
ര്യത്തിനുപകരം വ്യഭിചാരം, എന്നിങ്ങനെ എട്ടം
ഗങ്ങള്‍ക്കും വിപരീതമായ അനുഷ്ഠാനമാണു്
യ�ോഗസിദ്ധിക്കുള്ള സാധനകളെന്നു് അംഗീക
രിക്കേണ്ടിവരും. ഇങ്ങനെയെല്ലാം ആചരിച്ചാ
ല്‍ യ�ോഗിയാവുകയില്ല. ചിലര്‍ അറിവില്ലാത്ത
പാവത്താന്മാരെ ക�ൊള്ളയടിക്കാനു്, അവ
ര്‍ക്കു രുചിക്കുന്ന രീതിയില്‍ പലതും പറഞ്ഞു
ക�ൊടുക്കാറുണ്ടു്.

മിക്കവാറും പേരുടെ അഭിരുചി പഞ്ചേന്ദ്രിയങ്ങളു


ടെ വിഷയ സേവനത്തിലാണു്. ഇന്ദ്രിയവിഷയ
സേവനത്തെ സംബന്ധിച്ചു് പറയുന്നതെല്ലാം
അവര്‍ക്കിഷ്ടപ്പെടും. ഇന്ദ്രിയ സംയമത്തെപ്പറ്റി
എന്തെങ്കിലും പറഞ്ഞാല്‍ ഇഷ്ടപ്പെടുകയില്ല.
ഇക്കാരണത്താലാണു് ലക്ഷകണക്കിനാളുക
ളെ യ�ോഗത്തിന്റെ പേരില്‍ ഭ�ോഗങ്ങളില്‍ കു
ടുക്കിയിടുന്നതു്. യ�ോഗത്തിനു് ഏറ്റവും സരളമാ
യ�ൊരു പദ്ധതി കണ്ടുപിടിച്ചെന്നാവും ചിലരുടെ
അവകാശവാദം. ഞങ്ങളുടെ ഈ സരളപ
ദ്ധതിയില്‍ ഭക്ഷണപാനീയങ്ങള്‍ക്കു് നിയന്ത്ര
ണമില്ല. ആചാരവിചാരങ്ങള്‍ക്കു നിയമമില്ല,
കള്ളവും ചതിയും ത്യജിക്കേണ്ട. കാപട്യവും
വഞ്ചനയും പരിത്യജിക്കേണ്ട. ഇഷ്ടമുള്ളതെന്തും
ചെയ്യാം. യ�ോഗിയാകുന്നതിനു് ഒരു തടസ്സവും
ഇല്ല എന്നവര്‍ പറയും.

ഇങ്ങനെ യഥാര്‍ഥ യ�ോഗമാര്‍ഗത്തില്‍ നിന്ന


കറ്റി മാനവവര്‍ഗത്തെ വിപരീത മാര്‍ഗത്തില്‍
കയറ്റി നിര്‍ത്തിയിരിക്കുകയാണു്. ഈ നവീന
യ�ോഗമാര്‍ഗക്കാരുടെ വലയില്‍ നിന്നു രക്ഷ
പ്പെട്ടു് പാതഞ്ജല യ�ോഗമാര്‍ഗത്തില്‍ നടക്കുക
യും നടത്തുകയും വേണം.

യ�ോഗത്തിന്റെ ഒന്നാം അംഗം


അഹിംസാ സത്യസ്തേയ ബ്രഹ്മചര്യാപരിഗ്രഹാ
യമാഃ (യ�ോഗദര്‍ശനം2.30) അഹിംസ, സത്യം,
അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം, ഇവയ
ഞ്ചും ചേര്‍ന്നു് യ�ോഗത്തില്‍ ഒന്നാം അംഗമാകു
ന്നു.

എല്ലാ പ്രകാരത്തിലും എല്ലാ പ്രാണികള�ോടും


എല്ലാക്കാലത്തും വൈരഭാവം വെടിഞ്ഞു് സ്നേ
ഹത്തോടെ പെരുമാറുന്നതാണു് അഹിംസ.
വൈരം വെടിയുന്നതു മാത്രമല്ല അഹിംസ.
വൈരം വെടിഞ്ഞു് ഹിംസ ചെയ്യാതിരിക്കുന്നതു
മാത്രവുമല്ല അഹിംസ. ഇങ്ങനെ എല്ലാ യമങ്ങ
ളുടെ കാര്യത്തിലും മനസ്സിലാക്കേണ്ടതാണു്.

ഒരാള്‍ അസത്യം പറയുകയേ ഇല്ല. എന്നാല്‍


സത്യം പറയേണ്ടപ്പോള്‍ പറയുന്നില്ല എന്നിരി
ക്കട്ടെ. അയാളെ സത്യവക്താവെന്നു പറയാ
നാവുകയില്ല. സത്യത്തിന്റെ ലക്ഷണം പറയാം.
യഥാദൃഷ്ടം യഥാ നുമിതം യഥാശ്രുതം തഥാ
വാങ്മനശ്ചേതി പ്രത്യക്ഷമായി കണ്ടതുപ�ോ
ലെ അനുമാനത്താല്‍ അറിഞ്ഞതുപ�ോലെ,
കേട്ടതുപ�ോലെ വാക്കിലും മനസ്സിലും ഉണ്ടായി
രിക്കുന്നതാണു് സത്യം. (യ�ോഗദര്‍ശനം2.20
നു് വ്യാസഭാഷ്യം) ഋഷി ദയാനന്ദന്‍ സത്യാര്‍ഥ
പ്രകാശത്തിന്റെ ഭൂമികയില്‍ സത്യത്തിന്റെ
പരിഭാഷ എഴുതീട്ടുണ്ടു്. ഒരു വസ്തു എങ്ങനെ
യ�ോ അങ്ങനെതന്നെ പറയുകയും എഴുതുകയും
കൈക്കൊള്ളുകയും ചെയ്യുന്നതത്രേ സത്യം
എന്നു പറയുന്നതു് (പേജ് 10) ഒന്നാമതു് വസ്തു
വിന്റെ രൂപത്തെ അറിയണം. പിന്നതംഗീക
രിക്കണം, പിന്നീടു് സത്യം, മധുരവും ഹിതകരവും
ആയി ആവശ്യമായത്രയും മാത്രം പറയണം.
കുറച്ചും, കൂടുതലും പറയരുതു്. സത്യംക�ൊണ്ടു്
പ്രയ�ോജനമുണ്ടാക്കാത്ത ഏതെങ്കിലും ക�ൊ
ള്ളാത്തയാള്‍ മുന്‍പില്‍ വന്നാല്‍ മിണ്ടിക്കൂടാ.
പറയുന്നതിനനുസരിച്ചു് പ്രവര്‍ത്തിക്കണം ഇത്ര
യുമാണു്. സത്യത്തിന്റെ വാസ്തവികസ്വരൂപം.

ച�ോദ്യം: ഒരാള്‍ സത്യമെന്നു പറയുന്നതിനെ


രണ്ടാമന്‍ അസത്യമെന്നു പറയുന്നു. ഇങ്ങനെ
വന്നാല്‍ സത്യമേതു്, അസത്യമേതു് എന്നു നി
ര്‍ണയിക്കുന്നതു് എങ്ങനെ?
ഉത്തരം: സത്യാസത്യങ്ങളുടെ മാറ്ററിയാന്‍
ഋഷിദയാനന്ദന്‍ സത്യാര്‍ഥപ്രകാശത്തിന്റെ
മൂന്നാം സമുല്ലാസത്തില്‍ അഞ്ച് ഉരകല്ലുകള്‍
തന്നിട്ടുണ്ടു്. (പേജ് 96)

1. ഈശ്വരന്റെ ഗുണകര്‍മ സ്വഭാവങ്ങള്‍ക്കും


വേദങ്ങള്‍ക്കും അനുകൂലമായതെല്ലാം സത്യവും
അല്ലാത്തതെല്ലാം അസത്യവുമാണു്.

2. സൃഷ്ടികര്‍മത്തിനനുകൂലമായതെല്ലാം സത്യ
വും വിരുദ്ധമായതെല്ലാം അസത്യവും ആകുന്നു.
മാതാപിതാക്കന്മാരുടെ സംയ�ോഗം കൂടാതെ
പുത്രന്‍ ജനിച്ചു എന്നു പറയുന്നതു് സൃഷ്ടിക്രമ
ത്തിനു വിരുദ്ധമാകയാല്‍ അസത്യമായിരിക്കും
എന്നതു് ഉദാഹരണം.

3. ആപ്തന്മാരുടെ അതായതു് ധാര്‍മികന്മാരും


വിദ്വാന്മാരും സത്യവാദികളും നിഷ്കപടന്മാരുമാ
യവരുടെ പ്രവൃത്തികള്‍ക്കും ഉപദേശങ്ങള്‍ക്കും
അനുകൂലമായതെല്ലാം ഗ്രാഹ്യവും അതിനു വി
രുദ്ധമായതെല്ലാം ത്യാജ്യവുമാണു്.

4. അവനവന്റെ അറിവിനും മനഃസാക്ഷിയ്ക്കും നി


രക്കുന്നതു മാത്രമേ അനുഷ്ഠിക്കാവൂ. അവനവന്‍
സുഖം ഇഷ്ടവും ദുഃഖം അനിഷ്ടവുമായിരിക്കുന്ന
തുപ�ോലെ മറ്റുള്ളവര്‍ക്കും സുഖം ഇഷ്ടവും ദഃഖം
അനിഷ്ടവുമാണു്.

5. പ്രത്യക്ഷം, അനുമാനം, ഉപമാനം, ശബ്ദം,


ഐതിഹ്യം, അര്‍ഥാപത്തി, സംഭവം, അഭാവം
എന്നീ എട്ടു പ്രമാണങ്ങളാണു് പ്രത്യക്ഷാദി പ്രമാ
ണങ്ങളുടെ ലക്ഷണം പറയുന്നതു്.

സത്യാസത്യ നിര്‍ണയം
മനുവിന്റെ വാക്കുകളില്‍ സത്യാസത്യനിര്‍ണ
യത്തിനുള്ള പടികള്‍ ഇവയാണു് വേദഃ സ്മൃതിഃ
സദാചാരഃ സ്വസ്യച പ്രയമാത്മനഃ ഏതച്ചതു
ര്‍വിധം പ്രാഹുഃസാക്ഷാത്ധര്മസ്യ ലക്ഷണമ്
(മനുസ്മൃതി 2.12) വേദം, സ്മൃതി, സത്പുരുഷന്മാരു
ടെ ആചരണം, സ്വന്തം ആത്മാവിന്റെ ജ്ഞാന
ത്തിനു വിരുദ്ധമല്ലാത്ത പ്രിയമായ ആചരണം
എന്നീ നാലാണു് സാക്ഷാല്‍ ധര്‍മത്തിന്റെ
ലക്ഷണം.

ന്യായദര്‍ശന പ്രണേതാവ്, ഗൗതമമഹര്‍ഷി


സത്യാസത്യനിര്‍ണയത്തിനു നിര്‍ദ്ദേശിക്കുന്ന
ഉപായം പ്രമാണ തര്കസാധന�ോപാലംഭഃ
സിദ്ധാന്തവിരുദ്ധഃ പഞ്ചാവയവ�ോപപന്നഃപ
ക്ഷപ്രതിപക്ഷ പ്രതിഗ്രഹ�ോ വാദഃ പ്രമാണം
തര്‍ക്കം എന്നിവയാല്‍ വാദം സ്ഥാപിച്ചെടു
ത്തും, പ്രതിവാദം നിരാകരിച്ചും, വാദത്തിലെ
സിദ്ധാന്തത്തിനു് അവിരുദ്ധമായതു് വാദിയും
പ്രതിവാദിയും സ്വീകരിച്ചും, വിരുദ്ധം നിരാകരി
ച്ചും, പ്രതിജ്ഞ തുടങ്ങിയ പഞ്ചാവയവയുക്ത
മായതിനെ സ്വീകരിച്ചും പക്ഷപ്രതിപക്ഷങ്ങളെ
വ്യവസ്ഥപ്രകാരം സ്വീകരിക്കുന്നതാണു് വാദം
(ന്യായദര്‍ശനം 1.2.1) ഇതില്‍നിന്നു് സത്യാസ
ത്യനിര്‍ണയം സാധിക്കാം.

സത്യാസത്യങ്ങളെ അറിയാനുള്ള ഉപായങ്ങളി


യാത്ത കാലത്തോളം മനുഷ്യന്‍ സത്യത്തിന്റെ
സ്വരൂപത്തെ അറിയുന്നതല്ല. ഇതറിയാതെ
ഉചിതമായ പ്രയ�ോഗം സാധ്യമല്ല. സത്യത്തെ
ശരിയായി പ്രയ�ോഗിക്കാതെ യ�ോഗസിദ്ധി
ഉണ്ടാവുകയില്ല. ഇതുപ�ോലെ യമനിയമങ്ങളി
ലെ ഇതരവിഷയങ്ങളെ സംബന്ധിച്ചും മനസ്സി
ലാക്കണം.

ഇവിടെ ഒരുകാര്യം ശ്രദ്ധാര്‍ഹമാണു്. മനുഷ്യ


ന്‍ എന്തേ കള്ളം പറയുന്നു? അസത്യം പറയു
ന്നതുക�ൊണ്ടു് പ്രയ�ോജനമുണ്ടാകുമെന്നു് പറയു
ന്നവന്‍ വിചാരിക്കുന്നതാണു് ഇതിനു കാരണം.
സ്വന്തം ഹാനിയുണ്ടാകാന്‍ ആരും കള്ളം
പറയുകയില്ല. കള്ളം പറഞ്ഞാല്‍ പ്രയ�ോജന
മുണ്ടാകുന്നെന്നു ത�ോന്നുന്നതു് പ്രയ�ോജനാഭാ
സമാണു്. സത്യമേവ ജതേ നാനൃതമ്. സത്യമേ
ജയിക്കൂ അസത്യം ജയിക്കില്ല എന്നു ഉപനിഷ
ത്കാരന്‍ പ്രസ്താവിക്കുന്നു. (മുണ്ഢകം 3.1.6)
ഏതു കാര്യത്തിലും ജയത്തിനും ത�ോല്‍വിക്കും
ആസ്പദം അന്തിമഫലത്തിലാണു് അതു് ദുഃഖ
ത്തിനു ഹ്രാസവും സുഖത്തിനു് വൃദ്ധിയും ഉണ്ടാ
ക്കുന്നെങ്കില്‍ ജയം. സുഖഹാനിയും ദുഃഖവൃദ്ധി
യുമാണു് ഫലമെങ്കില്‍ ത�ോല്‍വി. സത്യത്തെ
ശരിയായി പ്രയ�ോഗിച്ചാല്‍ സുഖവൃദ്ധിയും ദുഃഖ
നാശവും ഉണ്ടാകുന്നു. അതിനാല്‍ സത്യത്തി
ന്റെ ജയമാണെന്നു് കരുതപ്പെടുന്നു.

ശാസ്ത്രാജ്ഞയ്ക്കു വിരുദ്ധമായി ആരാന്റെയും


വക എടുക്കുന്നതിനു് സ്തേയമെന്നു പറയുന്നു.
സ്തേയം കളവാണു്. അതിനെ ത്യജിക്കുന്നതത്രേ
അസ്തേയം. മനസ്സു്, വാക്കു്, ശരീരം എന്നിവയാ
ല്‍ കള്ളം ത്യജിക്കണം. ശരീരംക�ൊണ്ടു് കള്ളം
ത്യജിക്കാന്‍ എളുപ്പവും മനസ്സാല്‍ ത്യജിക്കുന്നതു്
അതികഠിനവുമാണു്. കള്ളത്തെ ത്യജിയ്ക്കുന്ന
തുമാത്രമല്ല അസ്തേയം. ശരീരം, മനസ്സു്, വാക്കു്
എന്നിവയാല്‍ അന്യര്‍ക്കു് സഹയ�ോഗം നല്കു
ന്നതും അസ്തേയമാണു്. ഒരുവന്‍ കക്കുന്നില്ല,
അതുപ�ോലെ അര്‍ഹതയുള്ളതിനു് ദാനവും
നല്ക്കുന്നില്ലെങ്കില്‍ അയാള്‍ അസ്തേയം പാലി
ക്കുന്നില്ല.

മനസ്സിനെയും ശരീരത്തെയും വശത്താക്കി


വീര്യരക്ഷ ചെയ്യുന്നതും ഈശ്വര�ോപാസനയും
വേദപഠനവും ചെയ്യുന്നതുമാണു് ബ്രഹ്മചര്യം.
വസ്തുക്കളുടെ സമ്പാദനം, സംരക്ഷണം,
നാശം, സംഗം, ഹിംസാദ�ോഷം എന്നിവ കണ്ട
റിഞ്ഞു് ആവശ്യകതയിലുപരി സംഭരിക്കുന്ന
തിനുള്ള ഇച്ഛയും എന്റേതെന്ന അഭിമാനവും
വെടിയുന്നതാണു് അപരിഗ്രഹം. ഈശ്വരസാ
ക്ഷാത്കാരത്തിനു് ബാധയായതിനെ ഗ്രഹി
ക്കുന്നതു് പരിഗ്രഹവും പരിത്യജിക്കുന്നതു് അപരി
ഗ്രഹവുമാണു്. യ�ോഗസിദ്ധിക്കു് ഈ യമങ്ങളെ
പരിപാലിച്ചേതീരൂ. ഇവ യ�ോഗത്തിന്റെ അടി
ത്തറയാണു്. അടിത്തറയില്ലാതെ വീടു പണി
യാനാകാത്തതുപ�ോലെ യമമില്ലാതെ യ�ോഗ
സിദ്ധിയുമില്ല.

യമപാലന രീതി
ജാതിദേശകാല സമയാനവച്ഛിന്നാഃ സാര്‌വ
ഭൗമാ മഹാവ്രതമ്. (യ�ോഗദര്‍ശനം2.31) ജാതി,
ദേശം, കാലം, സമയം എന്നിവയാല�ൊന്നും
ഭഞ്ജിക്കപ്പെടാത്തതും എല്ലാ അവസ്ഥകളിലും
പാലിക്കാന്‍ ക�ൊള്ളാവുന്നതുമായ യമത്തിനു്
മഹാവ്രതം എന്നു പറയുന്നു. എങ്ങനെയെന്നാ
ല്‍.
1. ജാതി മത്സ്യം പിടിക്കുന്നവന്‍ ഞാന്‍ മത്സ്യ
ത്തെ മാത്രമേ ക�ൊല്ലൂ മറ്റൊന്നിനെയും ക�ൊല്ലു
കയില്ല എന്നു തീരുമാനിക്കുന്നതു്.
2. ദേശം വിദ്യാപ്രചാരവും ധര്‍മപ്രചാരവും ചെ
യ്യുന്നിടത്തു് ഹിംസിക്കില്ല.
3. കാലം അമാവാസി തുടങ്ങിയ ദിനങ്ങളില്‍
ക�ൊല്ലുകയില്ല.
4. സമയം ഇന്ന സമയത്തേ ഹിംസിക്കൂ അല്ലാ
ത്തപ്പോള്‍ ഹിംസിക്കില്ല.
ഇങ്ങനെ പറയുന്നതു് യഥാര്‍ഥത്തില്‍ അഹിം
സയല്ല. ഇതുപ�ോലെ സത്യം അസ്തേയം, ബ്രഹ്മ
ചര്യം, അപരിഗ്രഹം എന്നിവയെയും മനസ്സിലാ
ക്കണം. ഈ യമങ്ങളുടെ പാലനം ജാതി, ദേശം,
കാലം സമയം എന്നിവയുടെ പരിധിയില്‍
ബന്ധിക്കാവുന്നതല്ല. അതിനാല്‍ ഇവയ്ക്കു് സാ
ര്‍വഭൗമമഹാവ്രതം എന്നു് പറയുന്നു.

യ�ോഗത്തിന്റെ രണ്ടാം അംഗം നിയമം


ശൗചസന്തോഷതപഃ സ്വാധ്യായേശ്വര പ്രണി
ധാനാനി നിയമാഃ (യ�ോഗദര്‍ശനം2.32) ശൗചം,
സന്തോഷം, തപസ്സു്, സ്വധ്യായം, ഈശ്വരപ്രണി
ധാനം എന്നിവയാണു് നിയമം. ശരീരം, ആഹാ
രപാനീയം, വാസസ്ഥലം എന്നിവ ശുചിയായി
വയ്ക്കുക ധന�ോപാര്‍ജ്ജനവും ജീവിതക്രമവും
ശുചിത്വമുള്ളതായിരിക്കുക എന്നിവയാണു് ബാ
ഹ്യശുദ്ധി. അസത്യം പര�ോപദ്രവം തുടങ്ങിയവ
യില്‍ നിന്നു് മനസ്സിനെ അകറ്റി വയ്ക്കുന്നതാണു്
ആന്തരികശുദ്ധി. ഇവ രണ്ടുമാണു് ശൗചം.
യഥാശക്തി ഉത്തമകാര്യങ്ങള്‍ ചെയ്യുകയും
അതിനു ലഭിക്കുന്ന ഫലത്തിലധികം ഇച്ഛിക്കാ
തിരിക്കുകയും ചെയ്യുന്നതത്രേ സന്തോഷം.
ഹാനി, ലാഭം, മാനാപമാനങ്ങള്‍, സുഖദുഃഖങ്ങ
ള്‍, ശീത�ോഷ്ണബാധകള്‍ എന്നിവയുണ്ടായാലും
ധര്‍മാചരണം വെടിയാത്തതാണു് തപസ്സ്.
മ�ോക്ഷശാസ്ത്രങ്ങളുടെ അധ്യയനവും ഓങ്കാരജ
പവുമാണു് സ്വാധ്യായം. പരമഗുരുവായ പരമാ
ത്മാവില്‍ സര്‍വകര്‍മങ്ങളും സമര്‍പ്പിക്കുകയും
അവയ്ക്കു് ഭൗതികഫലങ്ങള്‍ പ്രതീക്ഷിക്കാതിരി
ക്കുകയും ചെയ്യുന്നതാണു് ഈശ്വരപ്രണിധാനം.
ഈ അഞ്ചു നിയമങ്ങള്‍ യ�ോഗത്തിന്റെ രണ്ടാം
അംഗമാണു്. യ�ോഗസിദ്ധിക്കു് യമങ്ങളെപ്പോ
ലെ ഈ നിയമങ്ങളും പാലിക്കണം.

ബാധയ�ൊഴിക്കാന്‍ ഉപായം
യമങ്ങള്‍ പാലിക്കുന്നതില്‍ ബാധകളുണ്ടാ
യാല്‍ അവയെ ഒഴിവാക്കാന്‍ ഉപായമുണ്ടു്.
വിതര്കബാധനേ പ്രതിപക്ഷഭാവനമ് (യ�ോ
ഗദര്‍ശനം2.33) വിതര്‍ക്കങ്ങള്‍ ബാധിച്ചാല്‍
സാധകന്‍ പ്രതിപക്ഷഭാവന ചെയ്യണം. യമ
നിയമാദികള്‍ ഭഞ്ജിക്കണമെന്നു ത�ോന്നിയാല്‍
ആ വിപരീതാചരണം ക�ൊണ്ടുണ്ടാകാവുന്ന
അനര്‍ഥങ്ങളെ അറിഞ്ഞ്, അങ്ങനെ ചെയ്യാതി
രിക്കുകയും അവ ചെയ്യില്ലെന്നു് സങ്കല്പപൂര്‍വം വി
ര�ോധിക്കുകയും ചെയ്യുന്നതാണു് പ്രതിപക്ഷഭാവ
നം. ഞാന്‍ ഈ യമനിയമങ്ങള്‍ പാലിക്കുമെന്നു്
പ്രതിജ്ഞയെടുത്താല്‍, അശുഭസംസ്കാരവും
കുസംഗവും നിമിത്തം മനസ്സില്‍ ഈ യമനിയ
മങ്ങള്‍ ഭഞ്ജിക്കണമെന്ന ഇച്ഛയുണ്ടാകും. യമ
നിയമങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കണ
മെന്നു് അവിദ്യ നിമിത്തവും യ�ോഗാഭ്യാസിക്കു്
ത�ോന്നും. ഇങ്ങനെ വരുന്ന സങ്കടകാലത്തു്
സാധകന്‍ എന്തു ചെയ്യണം?

ഇവിടെ ഋഷി പറയുന്നതു് ഹിംസാദികള്‍ വി


തര്‍ക്കങ്ങളാണെന്നത്രേ. അതായതു് അഹിം
സയ്ക്കു വിപരീതമായ ഹിംസ വിതര്‍ക്കമാണു്.
സത്യത്തിനു വിപരീതം അസത്യാചരണമാണു്.
ഇങ്ങനെ എല്ലാ യമനിയമങ്ങള്‍ക്കും വിപരീ
തമായതു് വിതര്‍ക്കമാകുന്നു. വിതര്‍ക്കത്തിനു
കാരണം ല�ോഭക്രോധമ�ോഹാദികലാണു്.
യമനിയമങ്ങളുടെ വിപരീതാചരണം അല്പമ�ോ,
അധികമ�ോ, അത്യധികമ�ോ ആകാറുണ്ടു്. ഈ
വിതര്‍ക്കങ്ങളുടെ ഫലം അധികം ദുഃഖവും
വളരെ അവിദ്യയും വന്നുകൂടുകയായിരിക്കും.
ഇങ്ങനെ വന്നുകൂടുന്ന അനര്‍ഥങ്ങളെപ്പറ്റി ചി
ന്തിച്ചു് സാധകന്‍ യമനിയമങ്ങള്‍ ഭഞ്ജിക്കാതെ
അവയ്ക്കു വിപരീതമായുണ്ടാകുന്ന വിചാരങ്ങളെ
വിര�ോധിക്കണം. എപ്പോഴെല്ലാം ഈ സ്ഥിതിയു
ണ്ടാകുന്നുവ�ോ അപ്പോഴെല്ലാം ഇങ്ങനെ ചെയ്യു
കയാണെങ്കില്‍ വിപരീത വിചാരങ്ങള്‍ നിലയ്ക്കു
കയും യ�ോഗാഭ്യാസി ജയിക്കുകയും ചെയ്യും.

അശുഭവിചാരങ്ങളെ നിര�ോധിക്കാന്‍ വളരെ


പാടുപെടണം. പാടുപെട്ടാലും അനേകം തവണ
പരാജയം വരാം. അഹിംസാദിവ്രതങ്ങള്‍
പാലിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ഹതാശ
നാകരുതു്. ഹതശനായാല്‍ ഹാനിയല്ലാതെ
ലാഭമുണ്ടാവുകയില്ല. നിരന്തരം പ്രയത്നിച്ചാ
ല്‍ എപ്പോഴെങ്കിലും ഫലം കിട്ടും. എന്നാല്‍
വിരക്തിയും ജ്ഞാനവും കൂടാതെ യ�ോഗമാ
ര്‍ഗത്തില്‍ സഫലത കിട്ടുകയില്ല. വെറുതെ
പ്രയത്നിച്ചാല്‍ മാത്രം ഉന്നതിയുണ്ടാവുകയില്ല.
ജ്ഞാനപൂര്‍വകമായ പ്രയത്നത്താലേ ഉന്ന
തിയുണ്ടാവൂ. അതിനാല്‍ വിവേകം, വിരക്തി,
അഭ്യാസം ഇവ മൂന്നും ചേര്‍ന്നാലേ യ�ോഗപ്രാപ്തി
ക്കുള്ള സാധനമാവുകയുള്ളു.

യമനിയമങ്ങളുടെ ഫലം
അഹിംസാപ്രതിഷ്ഠായാം ത ത്സന്നിധൗ വൈര
ത്യാഗഃ (യ�ോഗദര്‍ശനം2.35) അഹിംസാധര്‍മ
ത്തിന്റെ ഫലം അതു് ആചരിക്കുന്നയാളിന്റെ
മനസ്സില്‍നിന്നു് വൈരഭാവം വിട്ടു പ�ോകുകയെ
ന്നതാണു്. ആ മനുഷ്യന്റെ സംസര്‍ഗത്താല്‍
ഇതരരുടെ മനസ്സില്‍ നിന്നും വൈരഭാവം
വിട്ടുപ�ോകുന്നു. (വേദപര്യടനം ഉപാസനാ
വിഷയം) അഹിംസാസിദ്ധിയുണ്ടാകുന്നത�ോടെ
യ�ോഗിയ�ോടു് എല്ലാ ജീവികളും വൈരഭാവം
ത്യജിക്കുമെന്നു് ചിലര്‍ പറയുന്നു. വാസ്തവത്തില്‍
ഇതു ശരിയല്ല. എന്തെന്നാല്‍ പ്രത്യക്ഷാദി പ്രമാ
ണങ്ങള്‍ക്കു് നിരക്കുന്നതല്ലിതു്.

ച�ോദ്യം: സര്‌വപ്രാണിനാംഭവതി എല്ലാ


ജീവികളും വൈരഭാവം വെടിയുന്നു എന്നു് വ്യാ
സഭാഷ്യത്തിലുണ്ടല്ലോ?
ഉത്തരം: എല്ലാ ജിവികളും വൈരഭാവം വെടി
യുന്നെന്നല്ല ഇതിന്നര്‍ഥം. അഹിംസാപാലക
ന്റെ കൂട്ട്, വാക്കുകേള്‍ക്കല്‍, പ്രവൃത്തിനിരീക്ഷി
ക്കല്‍ എന്നിവ നിമിത്തം അയാള്‍ ആര്‍ക്കും
തിന്മചെയ്യുന്നില്ലെന്നു മനസ്സിലാകും. ഇങ്ങനെ
യ�ോഗികളുടെ സത്സംഗം ചെയ്യുന്നവരില്‍
ഉത്തമസംസ്കാരമുള്ളവരുടെ വൈരഭാവം
വളരെ കൂടുതല്‍ ഇല്ലാതാകും. മധ്യസംസ്കാര
മുള്ളവരുടെ വൈരഭവം ഒട്ടൊന്നു കുറയും.
തീര്‍ത്തും വിപരീതസംസ്കാരമുള്ളവരുടെ
അജ്ഞാനവും സ്വാര്‍ഥവും നിറഞ്ഞ ജീവിതം
നയിക്കുന്നവരില്‍ ഒട്ടും പ്രഭാവം ഒരിക്കലും ഉണ്ടാ
വുകയില്ല. അതിനാല്‍ ഒരേ അളവില്‍ എല്ലാവ
രിലും ഒരുപ�ോലെ പ്രഭാവമുണ്ടാവുകയില്ലെന്നു
തെളിയുന്നു. വൈരഭാവം പ�ോകുന്നതുപ�ോക
ട്ടെ ചിലര്‍ യ�ോഗിയെ വധിച്ചുകളയും. ചരിത്രം
ഇതിനു് സാക്ഷിയാണു്. ഈശ്വരന�ോടുപ�ോലും
ചിലര്‍ വൈരഭാവം വെടിയുന്നില്ലെന്നു് നമുക്കു്
പ്രത്യക്ഷമാണു്. യ�ോഗിയുടെ കാര്യം പിന്നെ
ന്തു പറയാന്‍! ഈ വിഷയത്തെപ്പറ്റി ഉത്തരാ
ര്‍ധത്തിലെ മൂന്നാം ലേഖനത്തിലെഴുതുന്നുണ്ടു്.
അതു ന�ോക്കുക. അവിടെ എല്ലാ ജീവികളുടെ
യും വൈരഭാവം വെടിയല്‍ പ്രമാണവിരുദ്ധ
മാണെന്നു് ധാരാളം പ്രമാണങ്ങള്‍ പകര്‍ത്തി
സ്ഥാപിച്ചിട്ടുണ്ടു്.

സത്യപ്രതിഷ്ഠായാം ക്രിയാഫലാശ്രയത്വമ്
(യ�ോഗദര്‍ശനം2.36) സത്യത്തെ മാനിക്കുക
യും പറയുകയും ആചരിക്കുകയും ചെയ്യുന്നയാള്‍
ചെയ്യാനാഗ്രഹിക്കുന്നതും ചെയ്യുന്നതും എല്ലാം
സഫലമായിത്തീരുന്നു. (ഉപാസനാവിഷയം
ടി.) ഈ സത്യത്തെ സംബന്ധിച്ചും വളരെ
വിഭ്രാന്തികലുണ്ടു്. സത്യവാദിയായ യ�ോഗി
എന്തുപറഞ്ഞാലും അങ്ങനെ സംഭവിക്കുമെന്നു്
ചിലയാളുകള്‍ വിശ്വസിക്കുന്നു. അഗ്നി തണു
ത്തതാകട്ടെ എന്നു പറഞ്ഞാല്‍ തണുത്തതാ
കമത്രേ. ജീവനുള്ള മനുഷ്യന്‍ ജഡമാകട്ടെ
എന്നു പറഞ്ഞാല്‍ ജഡമാകും! ഇത�ൊന്നും
സംഭവിക്കുന്ന കാര്യങ്ങളല്ല. നീ ധാര്‍മികനാകൂ
എന്നു് യ�ോഗി പറഞ്ഞാല്‍ ഉടനെ അയാള്‍ ധാ
ര്‍മികനാകും. ഇവിടെല്ലാം ഒന്നു ചിന്തിക്കണം.
യ�ോഗി എപ്പോഴും പരീക്ഷിച്ചേ പറയൂ. നടക്കാ
ത്തത�ൊന്നും പറയുകയില്ല. യ�ോഗി പറയുന്നതു
കേള്‍ക്കുന്നവരെല്ലാം ധാര്‍മികരാകുമെന്നതു്
നടക്കാത്തതാണു്. നല്ല സംസ്കാരമുള്ളവര്‍
യ�ോഗി പറയുന്നതു് ശ്രദ്ധിച്ചു കേള്‍ക്കുകയും വി
ശ്വസിക്കുകയും ചെയ്യും. ബുദ്ധിനേരേ പ്രവര്‍ത്തി
ക്കുന്നവരുടെ ജീവിതത്തില്‍ യ�ോഗിയുടെ
വാക്കു് പ്രഭാവമുണ്ടാക്കും. എന്നാല്‍ എല്ലാവരി
ലും തുല്യമായി ഈ പ്രഭാവം ഉണ്ടാവുകയില്ല.
സത്യവാദി ആര�ോടെങ്കിലും നീ ധാര്‍മികനാകൂ
എന്നു പറഞ്ഞാല്‍ അയാള്‍ ധാര്‍മികനാകുമെ
ങ്കില്‍ യ�ോഗികള്‍ എല്ലാവരെയും ധര്‍മിഷ്ഠരാ
ക്കുന്നതിനു് അനേകം ഉപദേശങ്ങള്‍ നല്കിയിട്ടും,
ഗ്രന്ഥങ്ങള്‍ രചിച്ചിട്ടും എല്ലാവരും എന്തേ ധാ
ര്‍മികരായില്ല? ഈശ്വരന്‍ സത്യവാദിയാണു്.
എല്ലാവരെയും ധാര്‍മികരാക്കാന്‍ ഉപദേശ
ങ്ങളും നല്‍കി. എന്തേ എല്ലാവരും ധാര്‍മിക
രായില്ല? അതിനാല്‍ യ�ോഗികളുടെ പേരില്‍
നടക്കാത്ത കാര്യങ്ങള്‍ വെച്ചുകെട്ടിയിട്ടു് പ്രയ�ോ
ജനമില്ല, ഇത്തരം അസത്യങ്ങള്‍ യ�ോഗിക്കും
യ�ോഗത്തിനും നിന്ദയല്ലാതെ സ്തുതിക്കു് കാര
ണമാവുകയില്ല.

അസ്തേയ പ്രതിഷ്ഠായാം സര്‌വരതേ്‌നാപ


സ്ഥാനമ് (യ�ോഗദര്‍ശനം2.37) മനുഷ്യന്‍ മന
സാവാചാ കര്‍മണാ കള്ളം പരിത്യജിച്ചാല്‍
ഉത്തമവസ്തുക്കള്‍ ലഭിക്കുന്നു. ബുദ്ധിമാനും
പരിശ്രമശാലിയുമായവന്‍ മാത്രമേ അസത്യ
ത്തെ തീര്‍ത്തും പരിത്യജിക്കാന്‍ കഴിയൂ. പരി
ശ്രമിച്ചാല്‍ അവന്‍ ഉത്തമവസ്തുക്കള്‍ കിട്ടും.
പരിശ്രമശാലിക്കു് മറ്റുള്ളവരും നല്ല നല്ല വസ്തു
ക്കള്‍ നല്കും. കള്ളംവെടിഞ്ഞു് ഈശ്വരാജ്ഞ
അനുസരിച്ചു് പരിശ്രമിക്കുന്നയാള്‍ക്കു് ഈശ്വ
രന്‍ നിറഞ്ഞ അറിവും ആനന്ദവും നല്കുന്നു.
അസത്യം ത്യജിക്കുന്ന യ�ോഗിയുടെ പക്കല്‍
സ്വര്‍ണവും വെള്ളിയും തനിയേ ചെന്നെത്തുന്നു
എന്നാണു് ചിലര്‍ കരുതുന്നതു്. ഇതു് ശരിയല്ല.

ബ്രഹ്മചര്യ പ്രതിഷ്ഠായാം വീര്യലാഭഃ (യ�ോഗദ


ര്‍ശനം2.37) ബ്രഹ്മചര്യം പാലിക്കുന്നതുക�ൊണ്ടു്
ബലം ലഭിക്കുന്നു. വളരെ ദീര്‍ഘമായ പരീക്ഷ
ണങ്ങള്‍ക്കു ശേഷമാണു്, ബ്രഹ്മചര്യം പാലിക്കു
ന്ന വ്യക്തിയുടെ ബുദ്ധി അതിതീവ്രമാകുമെന്നും,
അയാള്‍ ആര�ോഗ്യവാനും ബലവാനും ദീര്‍ഘാ
യുസ്സുള്ളവനും ആയിരിക്കുമെന്നും നിര്‍ണയിച്ച
തു്. നാല്പത്തെട്ടുവയസ്സുവരെ ബ്രഹ്മചര്യം പാലി
ക്കുന്നപക്ഷം നാനൂറുവര്‍ഷം വരെ ജീവിക്കാന്‍
കഴിയുമെന്നു് ദയാനന്ദമഹര്‍ഷി പറഞ്ഞിട്ടുണ്ടു്.

അപരിഗ്രഹ സ്ഥൈര്യേ ജന്മകഥന്താ


സംബ�ോധഃ (യ�ോ. ദ.2.39) അപരിഗ്രഹം
ക�ൊണ്ടു് വിഷയാസക്തിയില്‍ നിന്നു് രക്ഷപെ
ട്ടു് ജിതേന്ദ്രിയനാവുകയും ഞാനാര് ? എവിടെ
നിന്നു വന്നു? എന്തിനു വന്നു? എന്തു ചെയ്താല്‍
എനിക്കു മംഗളം വരും എന്നെല്ലാമുള്ള ശുഭഗു
ണവിചാരങ്ങള്‍ മനസ്സില്‍ ഉറയ്ക്കുകയും ചെയ്യു
ന്നു. (ഉപാസനാ വിഷയം ടി )

നിയമങ്ങളുടെ ഫലം
1. ശൗ ചാ ത്സ്വാ ങ് ഗ ജൂഗുപ്സ ‌ ാ പരൈരസം
സര്ഗഃ (യ�ോഗദര്‍ശനം2.40) ശുചിത്വം ഉണ്ടാ
ക്കുമ്പോള്‍ സ്വശരീരത്തോടു തന്നെ ജൂഗുപ്സ ‌
യും അന്യരുടെ ശരീരത്തെ ത�ൊടാന്‍പോലും
ഇഷ്ടമില്ലാതാവുകയും ചെയ്യും. സ്വശരീരത്തെ
ഏറ്റവും ശുചിയാക്കി കാണാതിരിക്കുവ�ോളം
അതു് അതിസുന്ദരവും പവിത്രവുമാണെന്നു
ത�ോന്നും. ശരീരസൗന്ദര്യം വര്‍ധിപ്പിക്കാന്‍
ഈശ്വര�ോപാസന, സത്പുരുഷസംഗം, സ്വാ
ധ്യായാദി ഉത്തമകര്‍മങ്ങള്‍ എന്നിവയെല്ലാം
പരിത്യജിക്കും. അന്യരുടെ സുന്ദരശരീരം കാ
ണുമ്പോള്‍ മ�ോഹിക്കും. ശരീരസൗന്ദര്യം കണ്ടു്
സ്വന്തം കര്‍ത്തവ്യം മറക്കും. ശ്രദ്ധയ�ോടെ ശരീ
രശുദ്ധി ചെയ്യുകയാണെങ്കില്‍ മലമൂത്രഭണ്ഢാ
രമാണു് ശരീരമെന്നു മനസ്സിലാകും. ഇതിന്റെ
പരിണാമമായി സ്വശരീരത്തിലും പരശരീര
ത്തിലും ആസക്തി കുറയും. ശരീരത്തിലെ
ആസക്തി കുറയുമ്പോള്‍ ഈശ്വര�ോപാസന
യും മറ്റും ആരംഭിക്കും.

സത്ത്വശുദ്ധി സൗമനസ്യൈ കാഗ്ര്യേന്ദ്രിയ


ജയാത്മദര്‍ശനയ�ോഗ്യത്വാനിച (യ�ോഗദ
ര്‍ശനം2.41) ബുദ്ധിയുടെ ശുദ്ധി, അതിനാല്‍
മനസ്സിന്റെ പ്രസന്നത, ഏകാഗ്രത, ഇന്ദ്രിയജ
യം, ആത്മാവിനെ അറിയാനുള്ള യ�ോഗ്യത
എന്നിവ നേടുന്നു.

2. സന്തോഷാദനുത്തമഃ സുഖലാഭഃ (യ�ോഗദ


ര്‍ശനം2.42) മനുഷ്യന്‍ സന്തോഷം പാലിക്കു
മ്പോള്‍ അതുനിമിത്തം വിഷയതൃഷ്ണയ്ക്കു് ശമനം
ഉണ്ടാകുന്നു. വിഷയതൃഷ്ണ ശാന്തമാകുമ്പോള്‍
ലഭിക്കുന്ന ശാന്തി എല്ലാ ലൗകിക സുഖങ്ങളെ
ക്കാള്‍ ഉത്തമമാണു്.

3. കാര്യേന്ദ്രിയ സിദ്ധിരശുദ്ധി ക്ഷയാത്തപസഃ


(യ�ോഗദര്‍ശനം2.43) തപസ്സുചെയ്യുമ്പോള്‍
അശുദ്ധിയില്ലാതാകും. ഇന്ദ്രിയങ്ങള്‍ സ്വസ്ഥ
വും ബലവത്തും ആകും.

4. സ്വാധ്യായാദിഷ്ട ദേവതാ സമ്പ്രയ�ോഗഃ (യ�ോ


ഗദര്‍ശനം2.44) സ്വാധ്യായത്താല്‍ ഇഷ്ടദേ
വത ഈശ്വരനു്മായി ജീവാത്മാവിന്റെ ബന്ധം
സ്ഥാപിതമാകുകയും ഈശ്വരനില്‍നിന്നു്
സഹായത ലഭിക്കുകയും ചെയ്യുന്നു. വേദങ്ങളും
വേദാനുകൂലഗ്രന്ഥങ്ങളും വായിക്കുക, പ്രണവം
ജപിക്കുക എന്നിവയാല്‍ ഈശ്വരന്റെ ഗുണ
ങ്ങളെപ്പറ്റി പരിജ്ഞാനം ലഭിക്കും. അങ്ങനെ
ഈശ്വരന�ോടു് അളവറ്റ പ്രേമമുളവാകും.

5. സമാധിസിദ്ധിരീശ്വരപ്രണിധാനാതു് (യ�ോ
ഗദര്‍ശനം2.45) ഈശ്വരപ്രണിധാനത്താ
ല്‍ സമാധിയും സമാധിയാല്‍ ആനന്ദവും
ജ്ഞാനവും ലഭിക്കുകയും ചെയ്യും.

ആസനം എന്താണു് ?
സ്ഥിരസുഖമാസനമ് (യ�ോഗദര്‍ശനം2.46)
സ്ഥിരവും സുഖപ്രദവും ആയതാണു് ആസനം.
ദീര്‍ഘനേരം നിശ്ചലമായി ഒരുതരത്തിലുള്ള
കഷ്ടത അനുഭവപ്പെടാതെ ഇരിക്കാന്‍ കഴി
യുന്ന ഇരിപ്പ് ആസനം സമാധിസിദ്ധിയ്ക്കു് സാ
ധനമാണു്. എല്ലാ ആസനവും സമാധിയുടെ
സാധനമല്ല. അതിനാല്‍ എല്ലാ ആസനങ്ങളും
ചെയ്യുന്നതു് യ�ോഗാഭ്യാസമല്ല. ചിലര്‍ അമ്പതും
അറുപതും ആസനങ്ങള്‍ പഠിച്ച്, അവ ചെയ്യു
കയും ചെയ്യിക്കുകയും ചെയ്യാറുണ്ടു്. ഈ ആസ
നങ്ങള്‍ ചെയ്യുന്നതാണു് യ�ോഗാഭ്യാസമെന്നു്
അവര്‍ പറയുകയും ചെയ്യുന്നു. ചില ആസനങ്ങ
ള്‍ വളരെ കഠിനമാണു്. അവ ചെയ്യാന്‍ വളരെ
കുത്തിമറിയണം. ഈ അവസ്ഥയില്‍ യ�ോഗാ
ഭ്യാസിയ്ക്കു് വൃത്തിനിര�ോധനം അസാധ്യമാകും.
ഈ ആസനങ്ങള്‍ വ്യായാമമാണെന്നതു് ശരി
തന്നെ. ഇവ വിധിപൂര്‍വകം ചെയ്താല്‍ ആര�ോ
ഗ്യത്തിനു് നല്ലതുമാണു്. എന്നാല്‍ ആസന
ങ്ങള്‍ യ�ോഗമാണെന്നു പറയുന്നതും അതു്
ഈശ്വരസാക്ഷാത്കാരത്തിനു് അവ ചെയ്യുന്ന
തും ചെയ്യിക്കുന്നതും ഹാനികാരകമാണു്.

ആസനങ്ങളെപ്പറ്റി ചില കാര്യങ്ങള്‍ അറിയു


ന്നതു് പ്രയ�ോജനപ്രദമാണു്. ശരീരത്തിന്റെ
സാധാരണ ചേഷ്ടകള്‍ നിര്‍ത്തണമെന്നും
അനന്തപരമാത്മാവിനെ ധ്യാനിക്കണമെന്നു
മാണു് ഋഷി ഉപദേശിക്കുന്നതു്. ഇതില്‍നിന്നു്
ആസനസിദ്ധിയുണ്ടാകുന്നു. കണങ്ങള്‍ ത�ോറും
വ്യാപ്തനും ഇളകുകയും തിരിയുകയും ചെയ്യാത്ത
തുമായ ഈശ്വരനെ ധ്യാനിക്കുന്ന മനുഷ്യനിലും
സ്ഥിരത വരുന്നു. ആസനത്തിലിരുന്നു് ശരീ
രചേഷ്ട നിര്‍ത്തണം. എന്നിട്ടു് അനന്തനായ
ഈശ്വരനെ ധ്യാനിക്കണം. ധ്യാനത്തിലിരി
ക്കുന്നവര്‍ കൈയും കാലുമനക്കി ചില്ല ചേഷ്ടക
ള്‍ കാട്ടാറുണ്ടു്. ഇതു് ശരിയല്ല. ആസനം ചെ
യ്യുമ്പോള്‍ നട്ടെല്ല് നേരേ നിവര്‍ന്നും കഴുത്തു്
നേരെയും ആയിരിക്കണം. കൂനിയിരുന്നാല്‍
മടിയും നിദ്രയും ഉണ്ടാകും. ദീര്‍ഘനേരം കൂനി
യിരുന്നാല്‍ വയറിനു് അസുഖവും പിടിപെടും.
കൈകള്‍ മുട്ടിന്മേല്‍ വയ്ക്കുന്നതുക�ൊണ്ടു് നേരേ
യിരിക്കാന്‍ സൗകര്യം കൂടും. ദീര്‍ഘനേരം ഒരേ
ആസനത്തില്‍ ഇരിക്കാന്‍ പ്രയാസമുണ്ടെ
ങ്കില്‍ ഇടയ്ക്കു് ആസനപരിവര്‍ത്തനം ആകം.
ഇങ്ങനെ പ്രയത്നിക്കുന്നപക്ഷം ആസനസിദ്ധി
കൈവരിക്കാം. മൂന്നോ ആറ�ോ മണിക്കൂര്‍ ആസ
നസ്ഥനായാലേ സമാധി ലഭിക്കൂ എന്നില്ല. ചില
യാളുകളുടെ വിശ്വാസം മൂന്നോ ആറ�ോ മണി
ക്കൂര്‍ ഒരേ ആസനത്തില്‍ ഇരിക്കണമെന്നും
എന്നാലേ സമാധിസിദ്ധി ഉണ്ടാകൂ എന്നുമാണു്.
ഇതു് പ്രമാണവിരുദ്ധമാകയാല്‍ തള്ളിക്കളയ
ണം. മുമുക്ഷു നിത്യംപ്രതി രണ്ടു് മണിക്കൂറെങ്കിലും
ധ്യാനിക്കണമെന്നാണു് സത്യാര്‍ഥപ്രകാശത്തി
ല്‍ ഋഷി ദയാനന്ദന്‍ എഴുതിട്ടുള്ളതു്. (ഒമ്പതാം
സമുല്ലാസം) ഓര�ോ തവണയും ഓര�ോ മണിക്കൂ
ര്‍ വീതം മതിയാവും എന്നര്‍ഥം. ദിവസം രണ്ടുമ
ണിക്കൂര്‍ പ്രയത്നിച്ചാല്‍ മ�ോക്ഷസാധനയായി.
അധികസമയം ചെയ്യരുതെന്നു് വിലക്കില്ല.
എന്നാല്‍ ആറുമണിക്കൂര്‍ ഇരിക്കാന്‍ കഴിഞ്ഞാ
ലേ സമാധി സിദ്ധിക്കൂ എന്ന വാദത്തിനു് ഒരാധാ
രവും ഇല്ല. ആസനസിദ്ധിയ�ോടെ ശീത�ോഷ്ണത,
വിശപ്പും ദാഹവും തുടങ്ങിയവ വളരെക്കുറച്ചേ
ബാധയാവൂ. ചിത്തത്തിന്റെ ഏകാഗ്രത വര്‍ധി
ക്കുകയും ചെയ്യും.

പ്രാണായാമം സ്വരൂപം വിധി ഫലം


തസ്മിനു് സതിശ്വാസപ്രശ്വാസയ�ോര്ഗതി വിച്ഛേ
ദഃ പ്രാണായാമഃ (യ�ോഗദര്‍ശനം2.49) ആസ
നം സിദ്ധിച്ചു കഴിഞ്ഞാല്‍ ശ്വാസഗതിയെ യഥാ
ശക്തി നിര്‍ത്തുന്നതാണു് പ്രാണായാമം. വെളി
യിലെ വായുവിനെ സ്വീകരിക്കുന്നതിനു് ശ്വാസ
മെന്നും, അകത്തെ വായുവിനെ പുറത്തുവിടുന്ന
തിനെ പ്രശ്വാസമെന്നും പറയുന്നു. ഇവ രണ്ടി
നെയും യഥാശക്തി നിര്‍ത്തുന്നതിനെയാണു്
പ്രാണായാമം എന്നു പറയുന്നതു്.

ബാഹ്യാഭ്യന്തര സ്തംഭവൃത്തി ദേശകാല സംഖ്യാ


ഭിഃ പരിദൃഷ്ടോ ദീര്‍ഘസൂക്ഷ്മഃ (യ�ോഗദര്‍ശനം
2.50) ബാഹ്യ ആഭ്യന്തരസ്തംഭവൃത്തി ദേശകാല
സംഖ്യകളാല്‍ നന്നായി പ്രയ�ോഗത്തില്‍ വരു
ത്തിയ പ്രാണന്‍ ദീര്‍ഘവും ലഘുവും ആയി
രിക്കും. പ്രാണന്‍ പുറത്തുവിടുകയും അകത്തു
നിര്‍ത്തുകയും ചെയ്യുമ്പോള്‍ പ്രാണന്റെ ഗതി
എവിടെയ�ോ അവിടെയാണു് ദേശം. പ്രാണനെ
അകത്തുനിര്‍ത്തുകയും പുറത്തുവിടുകയും ചെയ്യു
മ്പോഴെടുക്കുന്ന സമയത്തിനാണു് കാലം എന്നു
പറയുന്നതു്. എത്ര ശ്വസപ്രശ്വാസങ്ങള്‍ ഒരു
പ്രാണായാമകാലത്തു് എടുത്തുവ�ോ അതാണു്
സംഖ്യ. ഒരു പ്രാണായാമത്തിനു് എടുക്കുന്ന
സമയം പത്തു ശ്വാസപ്രശ്വാസങ്ങളുടേതാകാം.
അതുപ�ോലെ ഒരാള്‍ക്കു് എത്ര പ്രാണായാമം
ചെയ്‌വാന്‍ ശക്തിയുണ്ടോ അതിന്റെയും സംഖ്യ
എടുക്കണം. അത്രയും ചെയ്യണം.
പ്രാണനെ വെളിയില്‍വിട്ടു് എത്രസമയം
വെളിയില്‍ തടയുന്നുവ�ോ അതിനു് ബാഹ്യപ്രാ
ണായാമമെന്നു പറയുന്നു. പ്രാണനെ അകത്ത
ടുത്തു് അകത്തു് യഥാശക്തി നിര്‍ത്തുന്നതാണു്
ആഭ്യന്തര പ്രാണായാമം. പ്രാണനെ വെളിയ്ക്കും
വിടുന്നില്ല, അകത്തൈടുക്കുന്നുമില്ല. നിന്നിടത്തു്
നിര്‍ത്തുന്നതാണു് സ്തംഭവൃത്തി പ്രാണായാമം.

പ്രാണായാമം ചെയ്യാനുള്ള വിധി ഇപ്രകാരമാ


ണു്. ഒന്നാമതു് ശൗചാദികള്‍ കഴിയ്ക്കണം. ആസ
നത്തില്‍ ഇരിക്കണം. മൂക്കിലൂടെ പ്രാണനെ
വെളിയില്‍ വിടണം. മൂലേന്ദ്രിയത്തെ മുക
ളിലേക്കു് വലിയ്ക്കണം. മനസ്സില്‍, ഓങ്കാരമ�ോ
പ്രാണായാമമന്ത്രമ�ോ, ഗായത്രിയ�ോ അര്‍ഥ
ഭാവനയ�ോടെ ജപിക്കണം. വിഷമം ത�ോന്നു
ന്നെങ്കില്‍ വീണ്ടും പ്രാണനെ ധൈര്യത്തോടെ
സാവധാനം അകത്തേക്കെടുക്കണം. നിറഞ്ഞു
കഴിയുമ്പോള്‍ പുറത്തേക്കു വിടണം. ഇതു് ഒരു
പ്രാണായാമം കഴിഞ്ഞു് അടുത്തതിന്റെ ആരം
ഭമാണു്. ആഭ്യന്തരപ്രാണായാമത്തില്‍ ഒരി
ക്കല്‍ പ്രാണനെ പുറത്തുവിട്ടു് വീണ്ടും അകത്തു
നിറയ്ക്കണം. മനസാ ജപം നടത്തുക. വിഷമം
ത�ോന്നുന്നതുവരെ പ്രാണനെ നിര്‍ത്തിയിട്ടു് പുറ
ത്തേക്കു വിടുക. ഇതു രണ്ടാം പ്രാണായാമമായി.
ബാഹ്യപ്രാണായാമത്തില്‍ മാത്രമേ മൂലേന്ദ്രിയ
ത്തെ മുകളിലേക്കു വലിയ്ക്കാന്‍ ഋഷിദയാനന്ദന്‍
നിര്‍ദ്ദേശിച്ചിട്ടുള്ളു.

സ്തംഭവൃത്തി പ്രാണന്‍ അകത്തേക്കു വരികയ�ോ


പുറത്തേക്കു പ�ോകുകയ�ോ അകത്തു നിറഞ്ഞു
കഴിയുകയ�ോ പുറത്തുപ�ൊയ്ക്കഴിയുകയ�ോ ചെ
യ്യട്ടെ, അങ്ങനെ അവിടെത്തന്നെ തടയണം.
പിന്നെ ശ്വാസപ്രശ്വാസ ഗതിയുണ്ടാകുന്നതുവ
രെ തടയുന്നതാണു് സ്തംഭവൃത്തി.

പ്രാണായാമം ചെയ്യുന്നയാള്‍ യമനിയമങ്ങള്‍


പാലിക്കണം. സ്വന്തം ശക്തി, ഭക്ഷണം, ഋതു,
അനുഭൂതി ഇവയെല്ലാം ന�ോക്കിയേ പ്രാണായാ
മം ചെയ്യാവൂ. പ്രാണായാമത്തില്‍ വിശേഷജ്ഞ
നും വിശ്വാസയ�ോഗ്യനും ആയ വിദ്വാനില്‍നിന്നു്
പ്രാണായാമം അഭ്യസിക്കണം. പ്രാണായാമം
ചെയ്തുചെയ്തു് വായ് വരളുകയും തലയ്ക്കു് ഭാരം
ത�ോന്നുകയും ചെയ്താല്‍ ഉടനെ നിര്‍ത്തണം.
ര�ോഗമുള്ളപ്പോള്‍ ചെയ്യുകയുമരുതു്. ചിലര്‍
മൂക്കില്‍ വിരലമര്‍ത്തി പ്രാണായാമം ചെയ്യാറു
ണ്ടു്. സംസ്കാരവിധിയിലെ ഗൃഹസ്ഥാശ്രമപ്രക
രണത്തില്‍ ഇങ്ങനെ ചെയ്യുന്നതു് മഹര്‍ഷിദ
യാനന്ദന്‍ വിലക്കീട്ടുണ്ടു്.

ബാഹ്യാഭ്യന്തരവിഷയാക്ഷേപീചതുര്ഥഃ(യ�ോഗ
ദര്‍ശനം2.51) വെളിയില്‍ തടയുന്നതും അക
ത്തു നിര്‍ത്തുന്നതും ആയ പ്രാണായാമങ്ങ
ളെ അതിക്രമിക്കുന്ന പ്രാണായാമമാണു് ബാ
ഹ്യാഭ്യന്ത രവിഷയാക്ഷേപീപ്രാണായാമം.
ഇതു ചെയ്യാനുള്ള വിധി ഇതാണു്. ഒന്നാമതു്
പ്രാണനെ വെളിക്കു വിക്ഷേപിച്ചു് തടയണം.
അകത്തെടുക്കാന്‍ ഇച്ഛയുണ്ടാകുമ്പോള്‍ അക
ത്തേക്കു് എടുക്കരുതു്. അകത്തുള്ള പ്രാണനെ
വീണ്ടും പുറത്തേക്കു തള്ളണം. ഇങ്ങനെ ഒന്നോ
രണ്ടോ തവണ, എത്ര ശക്തിയുണ്ടോ അതിനു
യ�ോജിച്ച രീതിയില്‍ ഇതു് ചെയ്യണം, പിന്നെ
ധൈര്യമായി പ്രാണനെ അകത്തു് എടുക്കണം.
അവിടെ നിര�ോധിച്ചു നിര്‍ത്തണം. പുറത്തുപ�ോ
കാന്‍ പ്രാണന്‍ ഉദ്വേഗം കാട്ടുമ്പോള്‍ പുറത്തു
വിടാതെ പുറത്തുനിന്നു് വീണ്ടും അകത്തേക്കു്
പ്രാണനെ എടുക്കാന്‍ യത്നിക്കണം. ഇങ്ങനെ
ഒന്നോ രണ്ടോ തവണ ശക്തിയ്ക്കൊത്തതുപ�ോ
ലെ ചെയ്യണം. ഒന്നോര്‍ക്കണം, ഒരിക്കലും ഈ
പ്രയത്നം നിര്‍ബന്ധപൂര്‍വമാകരുതു്. വിഷമം
ത�ോന്നുമ്പോള്‍ നിര്‍ത്തിക്കളയണം. ഇതാണു്
ബാഹ്യാഭ്യന്തര വിഷയാക്ഷേപീ പ്രാണായാ
മം. ബാഹ്യാഭ്യന്തരാദികള്‍ പരിപക്വമായാലേ
ഇതു ചെയ്യാവൂ. നിര്‍ബന്ധബുദ്ധിയ�ോടെ ഇത
നുഷ്ഠിക്കുന്നതു് ബ�ോധക്കേടിനു് കാരണമാകും.
ബുദ്ധിയും ശരീരവും തകരും. അതിനാല്‍ ബു
ദ്ധിപൂര്‍വകം യഥാശക്തി മാത്രമേ പ്രാണായാ
മം ചെയ്യാവൂ.

പ്രാണായാമത്തിന്റെ പ്രയ�ോജനം
തതഃ ക്ഷീയതേ പ്രകാശാവരണമ് (യ�ോഗ
ദര്‍ശനം2.52) വിധിപൂര്‍വകം പ്രാണായാമം
ചെയ്താല്‍ ജ്ഞാനത്തിന്റെ ആവരണം (മറ)
ക്ഷയിക്കും. പ്രാണായാമത്താല്‍ മനസ്സിനും
ബുദ്ധിക്കും ശുദ്ധിവരും. ഇവയുടെ ശുദ്ധിയാ
ല്‍ ജ്ഞാനം വികസിക്കും. ര�ോഗമുള്ള ശരീര
ത്തില്‍ ബുദ്ധിക്ഷയം ഉണ്ടാകുന്നതുപ�ോലെ
ര�ോഗമില്ലാത്ത ശരീരത്തില്‍ ബുദ്ധിവികാസം
ഉണ്ടാകും. പ്രാണായാമത്താല്‍ മനസ്സും ഇന്ദ്രി
യങ്ങളും വശത്താകും. ഇവ വശത്തായാല്‍
അശുഭസംസ്കാരങ്ങളെ അകറ്റിനിര്‍ത്താം.
ഇവയെ അകറ്റിയാല്‍ ശുഭസംസ്കാരം പ്ര
ബലമാകും. ഇവ പ്രബലമായാല്‍ ജ്ഞാനം
വര്‍ധിക്കും. എന്തെന്നാല്‍ അശുഭസംസ്കാര
ങ്ങളാലാണു്അവിദ്യ ഉണ്ടാകുന്നതു്. അജ്ഞാ
നനാശനത്തിനുള്ള രണ്ടാമത്തെ കാരണം
ഈശ്വര�ോപാസനയാണു്. സാധകന്‍ പ്രാണാ
യാമം മുഖേന മനസ്സിനെ വശത്താക്കിയാല്‍,
ഈശ്വര�ോപാസന ചെയ്തു് ജ്ഞാനത്തെ
വികസിപ്പിക്കാം. അജ്ഞാനം നശിക്കുകയും
ചെയ്യും. മഹര്‍ഷി ദയാനന്ദന്‍ എഴുതുന്നു. (1)
ഇപ്രകാരം പ്രാണായാമത്തോടുകൂടി ഉപാസന
ചെയ്താല്‍ ആത്മാവിന്റെ ജ്ഞാനത്തെ മൂടുന്ന
തായ അജ്ഞാനമെന്ന ആവരണം നിത്യപ്രതി
നശിക്കുകയും ജ്ഞാനപ്രകാശം ക്രമേണ ഉദി
ച്ചുയരുകയും ചെയ്യും. (വേദപര്യടനം പേജ് 221)
(2) ഇങ്ങനെ പരസ്പരവിരുദ്ധമായി ക്രിയകള
നുഷ്ഠിച്ചു് പ്രാണായാമം ശീലിച്ചാല്‍ രണ്ടിന്റെയും
ഗതിനിലച്ചു് പ്രാണന്‍ വശഗമാവുകയും തദ്വാരാ
മനസ്സും ഇന്ദ്രിയങ്ങളും സ്വാധീനമാവുകയും
ചെയ്യും. ബലവും പുരുഷാര്‍ഥവും വര്‍ധിച്ചു് ബുദ്ധി
തീക്ഷ്ണവും സൂക്ഷ്മവും ആകുകയും സൂക്ഷ്മവും കഠിന
വുമായ വിഷയങ്ങള്‍ പ�ോലും പ്രയാസം കൂടാതെ
ഗ്രഹിക്കാന്‍ കഴിയുകയും ചെയ്യും. കൂടാതെ ശരീ
രത്തില്‍ വീര്യവൃദ്ധിയുണ്ടാവുകയും ബലം പരാ
ക്രമം ജിതേന്ദ്രിയത്വം എന്നീ ഗുണങ്ങളുണ്ടാവുക
യും അല്പകാലം ക�ൊണ്ടു് സകല ശാസ്ത്രങ്ങളും
പഠിച്ചുവയ്ക്കാന്‍ കഴിയുകയും ചെയ്യും. സ്ത്രീകളും
ഇപ്രകാരം യ�ോഗാഭ്യാസം ചെയ്യേണ്ടതാണു്.
(സത്യാര്‍ഥപ്രകാശം സമുല്ലാസം 3 പേജ് 76)

ധാരണാ സു ച യ�ോഗ്യതാമനസഃ (യ�ോഗ


ദര്‍ശനം2.50) ധാരണകളില്‍ മനസ്സിന്റെ
യ�ോഗ്യതയുണ്ടാകുന്നു. മനസ്സിനെ ഒരു വിഷ
യത്തില്‍ തളയ്ക്കുമ്പോള്‍ സ്വേച്ഛപ്രകാരം അതി
ലേര്‍പ്പെടുന്നു. ഇതുപ�ോലെ വിധിയനുസരിച്ചു്
പ്രാണായാമം ചെയ്താല്‍ വളരെ പ്രയ�ോജനങ്ങ
ളുണ്ടു്. എന്നാല്‍ ശാഠ്യം പിടിച്ചു് കൂടുതല്‍ പ്രാ
ണായാമം ചെയ്താല്‍ പ്രയ�ോജനത്തിനുപകരം
ദുരിതം വരും. കുറഞ്ഞതു് മൂന്നോ ഏറിയാല്‍
ഇരുപത്തൊന്നോ പ്രാണായാമമേ ചെയ്യാവൂ
എന്നു് ഋഷിദയാനന്ദന്‍ സംസ്കാരവിധിയിലെ
ഗൃഹാശ്രമപ്രകരണത്തില്‍ നിര്‍ദ്ദേശിക്കുന്നു.
എന്നാല്‍ ഹഠയ�ോഗപ്രദീപികയില്‍ *മുന്നൂറ്റി
യിരുപതു് പ്രാണായാമമാണു് ഒരു ദിവസം
ചെയ്യാന്‍ വിധി. ഇതു് ഉചിതമല്ല. അധികം പ്രാ
ണായാമം ചെയ്താല്‍ രൂക്ഷത വര്‍ധിക്കും ബുദ്ധി
ചുരുങ്ങും. മൂര്‍ച്ഛ വരും, പ്രാണായാമം ചെയ്യുന്ന
താണു് സിദ്ധിയെന്നു് ചിലര്‍ക്കു് അഭിപ്രായമുണ്ടു്.
ജ്ഞാനത്തിന്റെയ�ോ ശുഭകര്‍മങ്ങള്‍ ചെയ്യുന്ന
തിന്റെയ�ോ യമനിയമങ്ങള്‍ പാലിക്കുന്നതിന്റെ
യ�ോ ആവശ്യകത അവര്‍ക്കറിവില്ല. അനുചി
തമായി പ്രാണായാമം ചെയ്തതിന്റെ ഫലമായി
ബുദ്ധിയും ശരീരവും കെട്ടവര്‍ അനേകമുണ്ടു്.
അതിനാല്‍ വിധിപ്രകാരം, യഥാശക്തി, അനു
ഭവജ്ഞാനത്തോടെ വേണം പ്രാണായാമം
ചെയ്യേണ്ടതു്.

*(ഹഠയ�ോഗത്തിന്റെ യ�ോഗവിഷയകമായ
തെറ്റുകളെയും ശരികളെയും പറ്റി ഈ പുസ്തക
ത്തില്‍ ഉത്തരാര്‍ധത്തിലെഴുതാം ലേഖകന്‍)

പ്രത്യാഹാരം
സ്വവിഷയാസംപ്രയ�ോഗേ ചിത്തസ്വരൂപാ
നുകാര ഇവേന്ദ്രിയാണാം പ്രത്യാഹാരഃ (യ�ോ
ഗദര്‍ശനം2.54) ഇന്ദ്രിയങ്ങള്‍ അതാതിന്റെ
വിഷയങ്ങളുമായി ബന്ധമില്ലാതിരുന്നു് ചിത്ത
ത്തിനു് അനുകൂലമാകുന്നതാണു് പ്രത്യാഹാരം.
സാധകന്‍ മനസ്സിനെ ഓങ്കാരാദിജപത്തില്‍ മു
ഴുകിയ്ക്കുമ്പോള്‍, ഇന്ദ്രിയങ്ങള്‍ ബാഹ്യവിഷയങ്ങ
ളിലേക്കു് മനസ്സിനെ വലിച്ചുക�ൊണ്ടുപ�ോകാതെ
മനസ്സിനെ അനുസരിക്കും. തേനീച്ചക്കൂട്ടിലെ
റാണി ഇരിക്കുന്നിടത്തെ മറ്റ് ഈച്ചകള്‍ പ�ൊ
തിഞ്ഞിരിക്കും. വേറെങ്ങോട്ടും പ�ോകുകയില്ല.
റാണി അവിടെനിന്നു് പറന്നുപ�ോകുമ്പോള്‍ മറ്റ്
ഈച്ചകളും അതിനെ പിന്തുടരും. ഇതുപ�ോലെ
ഇന്ദ്രിയങ്ങളെല്ലാം ചിത്തത്തിനെ അനുസരി
ക്കുന്നതിനെയാണു് പ്രത്യാഹാരം എന്നു പറ
യുന്നതു്. പ്രത്യാഹാരത്തിനു് ചിത്തത്തിന്മേല്‍
അധികാരം എന്നാണര്‍ഥം.

മനസ്സിനെ വശപ്പെടുത്തല്‍
ചിത്തത്തെ വശത്താക്കാന്‍ അനേകം ഉപായ
ങ്ങളുണ്ടു്. ചിത്തം ഒരു ജഡവസ്തുവാണെന്നു്
മുന്‍പ് എഴുതി. അതു് ജഡമാണെന്നു മനസ്സിലാ
ക്കി വശത്താക്കാന്‍ യത്നിച്ചാലേ വശത്താകൂ.
പല സാധകരും ഈ കാര്യം കേള്‍ക്കുകയും
വായിക്കുകയും ചെയ്യാറുണ്ടെങ്കിലും സാധന
ചെയ്യുമ്പോള്‍ ധ്യാനാവസ്ഥയില്‍ ചിത്തം ചേ
തനമാണെന്നു് കരുതും. അപ്പോള്‍ എവിടെങ്കി
ലും ചിത്തത്തെ ഉറപ്പിക്കുവാന്‍ കഴിയുകയില്ല.
(മനസ്സും ചിത്തവും ഒന്നാണെന്നു് പതഞ്ജലീമ
ഹര്‍ഷി യ�ോഗദര്‍ശനത്തില്‍ പറഞ്ഞിട്ടുണ്ട് )
ചിത്തം ചേതനമാണെന്നു കരുതി സാധനയി
ല്‍ ഏര്‍പ്പെടുന്നവരുടെ അവസ്ഥ കഞ്ചാവു
വലിച്ചിട്ടു് വിമാനം പറപ്പിക്കുന്നവരുടേു തന്നെ.
മത്തുപിടിച്ച വിമാനസഞ്ചാലകന്‍ അപകട
ങ്ങളിലേക്കു് വിമാനം പ�ോകുന്നെന്നു കരുതി
എന്തു ചെയ്യണമെന്നറിയാതെ പകച്ചിരിക്കും.
ഇത്തരം അജ്ഞാനാവസ്ഥയാണു് മനസ്സു് നി
യന്ത്രണം വിട്ടുപ�ോകുന്നു എന്നു പറയുന്ന സാധ
കന്റേതു്. സന്ധ്യാവന്ദനവും ജപവും നടത്തുന്ന
മിക്കവാറും മനുഷ്യരുടെ ഗതിയും ഇതുതന്നെ.
യ�ോഗസാധകന്‍ സമസ്തവസ്തുക്കളുടെയും ഉട
യവന്‍ ഈശ്വരനാണെന്നു കരുതി അവിടെ
എല്ലാം അര്‍പ്പിച്ചു് സധാന ചെയ്താല്‍ ചിത്തം പ്ര
യാസമില്ലാതെ വശത്താകും.

സാംസ്കാരിക സുഖങ്ങളിലെല്ലാം ദുഃഖം


കലര്‍ന്നിട്ടുണ്ടെന്നു കാണുന്നപക്ഷം മനസ്സു്
സാംസാരിക സുഖങ്ങളില്‍ ആകൃഷ്ടമാവുകയി
ല്ല. അതിനാല്‍ യ�ോഗാഭ്യാസി സാംസാരിക
സുഖങ്ങളിലെല്ലാം ദുഃഖത്തിന്റെ കലര്‍പ്പുണ്ടെ
ന്നു് അറിയണം. ധ്യാനാവസ്ഥയില്‍ പണ്ടുകണ്ട
രൂപമുള്ള വസ്തുക്കളെ സ്മരണ പുനര്‍ജീവി
പ്പിക്കും. ആ സ്മൃതിയെ ദൂരീകരിക്കുന്നതിനു്, ഈ
സാംസാരിക വസ്തുക്കളെല്ലാം ഉണ്ടാകുന്നതും
നശിക്കുന്നതുമാണെന്നു് ബ�ോധിക്കണം. ല�ോകം
ഇല്ലാതിരുന്നപ്പോള്‍ ഇതില്ലായിരുന്നു. കാലാ
ന്തരത്തില്‍ ഇതെല്ലാം നശിക്കും. (കാരണ
ത്തില്‍ ലയിക്കും) ഇങ്ങനെ പ്രളയാവസ്ഥയുടെ
സ്വരൂപം മനസ്സില്‍ വച്ചാല്‍ ധ്യാനാവസ്ഥയി
ല്‍ സാംസാരികവസ്തുക്കളുടെ രൂപാദികള�ൊ
ന്നും ബാധയാവുകയില്ല. ഇങ്ങനെ വീണ്ടും വീണ്ടും
സാധന ചെയ്താല്‍ മനസ്സു് വശത്താകും. മനസ്സു്
വശത്തായാല്‍ അനുഭൂതമാകുന്ന സ്വാതന്ത്ര്യം
ഒരു സാംസാരികാവസ്ഥയിലും ഉണ്ടാകാത്ത
താണു്.

തതഃ പരമാവശ്യതേന്ദ്രിയാണാമ് ( യ�ോഗദ


ര്‍ശനം2.55) പ്രത്യാഹാരസിദ്ധിയുണ്ടായാല്‍
ഇന്ദ്രിയങ്ങള്‍ തീര്‍ത്തും വശത്തായിക്കഴിയും.
ഈ അവസ്ഥയില്‍ ഇന്ദ്രിയങ്ങള്‍ ചിത്തത്തെ
വിഷയങ്ങളിലേക്കു് വലിച്ചിഴയ്ക്കുകയില്ല.

ഈ രണ്ടാം പാദത്തില്‍ അവിദ്യാ സ്വരൂപം,


ഹേയം, ഹേയഹേതു, ഹാനം, ഹാന�ോപായം,
യ�ോഗത്തിന്റെ അഞ്ച് അംഗങ്ങള്‍, അവയുടെ
ഫലം തുടങ്ങിയവ സംക്ഷേപമായി പ്രതിപാദി
ക്കാന്‍ യത്നിച്ചു. ജിജ്ഞാസുക്കളായ സജ്ജ
നങ്ങള്‍ ഇതിന്റെ അധ്യയനത്താല്‍ സ്വയം
ലാഭാന്വിതരാവുകയും മറ്റുള്ളവരെ യ�ോഗമാ
ര്‍ഗത്തില്‍ നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യ
ട്ടെ.

ഇനി യ�ോഗദര്‍ശനത്തിന്റെ മൂന്നാം പാദത്തില്‍


പ്രവേശിക്കാം. വിഭൂതിപാദമെന്നാണു് ഇതിന്റെ
പേരു്, വിഭൂതികളുടെ വര്‍ണനയാണു് ഇതില്‍
മുഖ്യം. മൂന്നു് അന്തരംഗയ�ോഗങ്ങളുടെ അംഗ
വര്‍ണനയും മറ്റനേകം വിഷയങ്ങളും ഈ പാദ
ത്തില്‍ ഉണ്ടു്.

ധാരണയുടെ സ്വരൂപം
ദേശബന്ധശ്ചിതസ്യധാരണാ (യ�ോഗദര്‍ശ
നം3.1) ചിത്തത്തെ ഏതെങ്കിലും ഒരിടത്തു് സ്ഥി
രമാക്കി ഇഷ്ടവിഷയത്തെ ധ്യാനിക്കുന്നതാണു്
ധാരണ. തന്റെ ശരീരത്തില്‍ മസ്തകത്തില�ോ
ഹൃദയത്തില�ോ എവിടെയെങ്കിലും മനസ്സിനെ
ഉറപ്പിച്ചു് ഗായത്രിയ�ോ ഓങ്കാരമ�ോ അര്‍ഥഭാ
വത്തോടെ ജപിക്കുന്നതാണു് ധാരണ. എവി
ടെങ്കിലും മനസ്സിനെ ഉറപ്പിക്കുന്നതു മാത്രമല്ല
ധാരണ. ദയാനന്ദമഹര്‍ഷി എഴുതുന്നു.

(ദേശബ) ഉപാസനയ�ോഗത്തിന്റെ ആദ്യത്തെ


അഞ്ച് അംഗങ്ങള്‍ ഏവയെന്നു് അറിഞ്ഞു.
ഇനി ആറാം അംഗമായ ധാരണ കൈവരി
ക്കാന്‍ ഉപാസകന്‍ യ�ോഗ്യത നേടിയിരിക്കുന്നു.
ഓര�ോ ദേശത്തില്‍ ചിത്തത്തെ സ്ഥാപിക്കു
ന്നതാണു് ധാരണ. മനസ്സിന്റെ ചാഞ്ചല്യത്തെ
വെടിഞ്ഞു് നാഭീചക്രം, ഹൃദയം, മൂര്‍ധാവ്, നാസി
കാഗ്രം, ജിഹ്വാഗ്രം മുതലായ സ്ഥാപനങ്ങളില്‍
ചിത്തത്തെ സ്ഥാപിച്ചു് ഓങ്കാരജപം അര്‍ഥഭാ
വനയ�ോടെ ചെയ്യുന്നതാണു് ധാരണ. (ഉപാസ
നാവിഷയം വേദപര്യടനം പേജ് 222)

ധ്യാനത്തിന്റെ അര്‍ഥം
തത്ര പ്രത്യയൈകതാനതാധ്യാനമ് (യ�ോഗ
ദര്‍ശനം3.2) ഈ സൂത്രത്തിന്റെ വ്യാഖ്യാന
ത്തില്‍ ദയാനന്ദമഹര്‍ഷി എഴുതുന്നു (തത്ര
പ്രത്യയൈ) ധാരണയ്ക്കുശേഷം അതാതു സ്ഥാ
നങ്ങളില്‍ ആശ്രയം സ്വീകരിക്കുന്നതിനു്
യ�ോഗ്യനും സര്‍വവ്യാപിയും അന്തര്യാമിയുമായ
ഈശ്വരന്റെ പ്രകാശത്തിലും ആനന്ദത്തിലും
അന്യൂനമായ സ്നേഹഭക്തികള�ോടെ സമുദ്രത്തി
ല്‍ നദി കടന്നു ചെല്ലുന്നതുപ�ോലെ ഉപാസകന്‍
കടന്നുചെന്നു് നിമഗ്നനാകുന്നതാണു് ധ്യാനം.
ആ അവസരത്തില്‍ ഇതരവസ്തുക്കളെ ചി
ന്തിക്കാതെ ആ അന്തര്യാമിയുടെ ജ്ഞാനസാ
ഗരത്തില്‍ മഗ്നനാകണം. ഇതാണു് ധ്യാനം.
ഈ ഏഴ് അംഗങ്ങളുടെ ഫലമാണു് സമാധി
(ടി.പേജ് 222)

ധ്യാനത്തിന്റെ സ്ഥിതിയെപ്പറ്റി ഉദാഹരിക്കാം.


സത്യവാദിയായ ഒരാള്‍ വേറ�ൊരാളിന�ോടു്
ഈ കയത്തില്‍ വിലപിടിപ്പുള്ള ഒരു സാധനം
താഴ്ന്നുപ�ോയി, അതു് മുങ്ങിയെടുക്കൂ എന്നു
പറയുന്നു. മറ്റേയാള്‍ ഞാനതു് ഒരിക്കലും കണ്ടി
ട്ടില്ലല്ലോ എന്നു് മറുപടി നല്കുന്നു. സത്യവാദി
ആ വസ്തുവിന്റെ ആകൃതിയും അളവുമെല്ലാം
പറഞ്ഞുക�ൊടുത്തു. മറ്റേയാള്‍ കയത്തില്‍
മുങ്ങി തിരയുന്നു. അപ്പോള്‍ ആ വസ്തുവിന്റെ
ആകൃതിയും അളവും അല്ലാത�ൊന്നും മനസ്സില്‍
വരുന്നില്ല. ഇതാണു് ധ്യാനത്തിന്റെ സ്ഥിതി

വേദങ്ങളിലും വേദാനുകൂലഗ്രന്ഥങ്ങളിലും
ഈശ്വരന്റെ വാസ്തവിക സ്വരൂപത്തെ വര്‍ണി
ച്ചിട്ടുണ്ടു്. ആ ഈശ്വരസ്വരൂപത്തെ മനസ്സില്‍വ
ച്ചു് ധ്യാനിക്കുകയും ഈ ഗവേഷണ കാലത്തു്
ഈശ്വരസ്വരൂപമല്ലാതെ മറ്റൊന്നും മനസ്സി
ല്‍ വരാന്‍ ഇടയാക്കാതിരിക്കുകയും വേണം.
ഇതാണു് ഈശ്വരധ്യാനം. ഈശ്വരന്‍ സര്‍വ
രക്ഷകനും സര്‍വവ്യാപകനും സര്‍വജ്ഞനും
ആനന്ദസ്വരൂപനും സര്‍വശക്തിമാനുമാണു്
എന്നിങ്ങനെയുള്ള ഗുണങ്ങള്‍ വേണം ധ്യാനി
ക്കേണ്ടതു്. ഏതെങ്കിലും ആകൃതിയ�ോ രൂപമ�ോ
നീളമ�ോ വണ്ണമ�ോ ധ്യാനിക്കാതെ ധ്യാനം ഉറ
യ്ക്കുകയില്ലെന്നു് ചിലര്‍ പറയുന്നു. സുഖത്തിനു്
നിറമ�ോ ആകൃതിയ�ോ ഇല്ലാത്തതിനാല്‍ അവര്‍
പറയുന്നതില്‍ കഴമ്പില്ല. ലക്ഷക്കണക്കിനു
ജീവികള്‍ രാവും പകലും സുഖത്തെ ധ്യാനിക്കു
ന്നു. ദുഃഖത്തിനും കൈയുംകാലുമില്ലല്ലോ. എന്നി
ട്ടും എല്ലാ ജീവികളും ദുഃഖത്തെ ധ്യാനിച്ചു് അതു
വരല്ലേ എന്നു പ്രാര്‍ഥിക്കുന്നു. ശബ്ദത്തെ ധ്യാനി
ക്കാറുണ്ടല്ലോ. ധ്യാനിച്ചു് ശബ്ദസിദ്ധി വരുത്തി
പ്രയ�ോജനം നേടാറുമുണ്ടു്. അതിനാല്‍, രൂപമു
ള്ളതിനെ മാത്രമേ ധ്യാനിക്കാന്‍ കഴിയൂ എന്നു
പറയുന്നതു് ശരിയല്ല.

ഈശ്വരനില്‍ ജ്ഞാനം, ബലം, ആനന്ദം


തുടങ്ങിയ ഗുണങ്ങളുണ്ടു്. അവയെ ധ്യാനിക്കു
മ്പോള്‍ ആ ഗുണങ്ങളുടെ ഉടമയെ ധ്യാനി
ക്കാം. അതുവഴി സമാധിയും സമാധയാല്‍
ഈശ്വരസാക്ഷാത്കാരവും ഉണ്ടാകും. ഏതു
ഗുണമാണ�ോ ഒരു വസ്തുവിലുള്ളതു് ആ മാ
ധ്യമത്തിലൂടെ ആ വസ്തുവിനെ ധ്യാനിക്കുന്നു.
വേറെ മാര്‍ഗമ�ൊന്നും ഇല്ല. ഈശ്വരനു് രൂപമ�ോ
ആകൃതിയ�ോ അളവ�ോ കൈയ�ോ കാല�ോ െ
ഒന്നുമില്ലാത്തതിനാല്‍ അങ്ങനെയെന്തെങ്കി
ലും രൂപമ�ോ മറ്റോ സങ്കല്പിച്ചു് ധ്യാനിക്കുന്നതു് വെ
റുതെയാണു്. ഇത്തരം ധ്യാനംക�ൊണ്ടു് ഈശ്വ
രപ്രാപ്തി ഉണ്ടാവുകയില്ല. എന്തെന്നാല്‍ ആ
ഗുണങ്ങള�ൊന്നും ഈശ്വരനിലില്ല. അത്തരം
ധ്യാനം അധ്യാനമാണു്.

ലക്ഷക്കണക്കിനു് ആളുകള്‍ ഈശ്വരനെ


പ്രാപിക്കാന്‍ ഇച്ഛിക്കുന്നു. എന്നാല്‍ അവര്‍
ഈശ്വരനുപകരം മറ്റെന്തിനെയെങ്കിലും ധ്യാ
നിക്കുന്നു. ഈ അശുദ്ധധ്യാനത്താല്‍ ല�ോക
ത്തിനു് വലിയ ഹാനി സംഭവിക്കുന്നു. ഈശ്വര
പ്രാപ്തി അഭിലഷിക്കുന്നവര്‍ ശരിയായ ധ്യാനം
ചെയ്താല്‍ ബുദ്ധിമാനും ബലവാനും ആനന്ദിത
രും ആയിരുന്നേനെ, ഈശ്വരവിശ്വാസികള്‍
തമ്മിലുള്ള വഴക്കും ലഹളയും ഒന്നും ഉണ്ടാകു
മായിരുന്നില്ല. അതിനാല്‍ ഈശ്വരന്റെ സത്യ
സ്വരൂപം എന്തെന്നറിഞ്ഞു് അതിനെ ധ്യാനിക്കു
കയും ധ്യാനിപ്പിക്കുകയും വേണം. ഇതുമാത്രമേ
നന്മ വരുത്തൂ. വേറ�ൊന്നും നന്മയ്ക്കു കാരണമാവു
കയില്ല.

ഇവിടെ ഒരു പ്രശ്‌നം ഉയരുന്നു. സാംഖ്യദ


ര്‍ശനത്തില്‍ ധ്യാനം നിര്‍വിഷയംമനഃ മനസ്സു്
തീര്‍ത്തും വിഷയരഹിതമാകുന്നതാണു് ധ്യാന
മെന്നുണ്ടു്. (6.25) മനസ്സില്‍ ഒരു വിഷയവും
അരുതെന്നര്‍ഥം. വാസ്തവത്തില്‍ ഈ സൂത്ര
ത്തിനു് ധ്യാനമേകവിഷയം മനഃ എന്നാണര്‍ഥം.
ദീര്‍ഘകാലത്തേക്കു് മനസ്സു് ഏതെങ്കിലും ഇഷ്ട
സ്ഥാനത്തു് ഉറച്ചുനിന്നു് പരമാത്മവിഷയത്തി
ല്‍ മുഴുകി, മറ്റു വിഷയങ്ങളെയെല്ലാം തടുത്തു
നിര്‍ത്തുന്ന അവസ്ഥയാണു് ധ്യാനം. സത്യമായ
ഈശ്വരനെ അന്വേഷിക്കുന്ന മനസ്സു് വേറ�ൊരു
വിഷയത്തെയും അതില്‍ കടക്കുവാന്‍ അനു
വദിക്കുകയേ ഇല്ല. ഈശ്വരധ്യാനം ചെയ്യുന്ന
മനസ്സു് നിര്‍വിഷയമായിരിക്കും. എന്നാല്‍
തീര്‍ത്തും വിഷയരഹിതമായ മാനസികാവ
സ്ഥ ധ്യാനമല്ല. യ�ോഗപ്രാപ്തിയ്ക്കു് ധ്യാനത്തിന്റെ
സ്വരൂപമെന്തെന്നു് നല്ലതുപ�ോലെ മനസ്സിലാ
ക്കി, പ്രയ�ോഗിക്കണം.

സമാധിയുടെ സ്വരൂപം
തദേവാര്ഥമാത്ര നിര്ഭാസം സ്വരൂപ ശൂന്യമിവ
സമാധിഃ (യ�ോഗദര്‍ശനം3.3) ദയാനന്ദമഹ
ര്‍ഷി ഈ സൂത്രത്തിന്റെ വ്യാഖ്യാനത്തില്‍ എഴു
തുന്നു (തദേവ) അഗ്നിയില്‍ കിടക്കുന്ന ഇരുമ്പു്
അഗ്നിരൂപമാകുന്നതുപ�ോലെ ഈശ്വരന്റെ
ജ്ഞാനത്തില്‍ പ്രകാശമയനായി തന്റെ ശരീ
രത്തെപ്പോലും മറന്നു് ആത്മാവിനെ ഈശ്വ
രന്റെ പ്രകാശസ്വരൂപമായ ആനന്ദത്തിലും
ജ്ഞാനത്തിലും പരിപൂര്‍ണമാക്കുന്നതാണു്
സമാധി (വേദപര്യടനം)
ധ്യാനം അര്‍ഥമാത്രത്തെ വസ്തുവിനെമാത്രം
പ്രകാശിപ്പിക്കുകയും സ്വരൂപ ശൂന്യമായിത്തീരു
കയും ചെയ്യുന്നതാണു് സമാധി.

ച�ോദ്യം: സ്വരൂപശൂന്യമെന്നതിനു്, സമാധിയി


ല്‍ മനുഷ്യന്‍ ശൂന്യതയെ പ്രാപിക്കുന്നു എന്നു് ചി
ലരര്‍ഥം പറയാറുണ്ടു്. അതായതു് ഒരു വസ്തു
വിന്റെയും ജ്ഞാനം ഇല്ലാതാകുന്നു എന്നു്. ഇതു്
ശരിയാണ�ോ?

ഉത്തരം: ഇതു് ശരിയല്ല. സൂത്രത്തില്‍ പറയു


ന്നതു് (അര്ഥമാത്രനിര്ഭാസം) സമാധിയവ
സ്ഥയില്‍ അര്‍ഥം അല്ലെങ്കില്‍ വസ്തു പ്രകാ
ശിതമാകുന്നു എന്നാണു്. പിന്നെങ്ങനെയാണു്
ജ്ഞാനം ഇല്ലാതെയാകുന്നു എന്നു പറയുന്നതു് ?
ജ്ഞാനമില്ലെങ്കില്‍ സമാധിയില്‍ വസ്തുസാ
ക്ഷാത്കാരം ഉണ്ടാവുകയില്ല. സാക്ഷാത്കാരം
ഉണ്ടാകുന്നെങ്കില്‍ സമാധിസ്ഥന്‍ ജ്ഞാനശൂ
ന്യനാവുകയുമില്ല. ജ്ഞാനശൂന്യമായ അവസ്ഥ
യാണു് സമാധിയെങ്കില്‍ മാദകവസ്തുക്കള്‍
കഴിച്ചു് ബ�ോധം കെടുന്നതു് സമാധിയാണെന്നു്
പറയേണ്ടിവരും. അതിനാല്‍ ശൂന്യതയാണു്
സമാധിയെന്ന അഭിപ്രായം തെറ്റാണു്.

സമാധിയില്‍ ജീവാത്മാവു് ഈശ്വരസാക്ഷാ


ത്കാരം നേടുമ്പോള്‍ സ്വയം മറന്നുപ�ോകുന്നു.
അതായതു് ഈശ്വരന്റെ സ്വരൂപം സര്‍വവ്യാ
പകരൂപത്തില്‍ പ്രത്യക്ഷമാകുമ്പോള്‍ സ്വന്തം
രൂപത്തിന്റെ ബ�ോധം ഏതാണ്ടു് ഇല്ലാതാകും.
മഹാപുരുഷദര്‍ശനത്തിനു ചെല്ലുന്നയാള്‍
അദ്ദേഹത്തിന്റെ ഗുണങ്ങള്‍ കണ്ടു് സ്വയം വി
സ്മരിക്കുന്നതല്ലാതെ ബ�ോധശൂന്യനാകുന്നില്ല.
സമാധി പരിപക്വാവസ്ഥയിലെത്തുമ്പോള്‍
ജീവാത്മാവു് ഈശ്വരനെയും പ്രകൃതിയെയും
തന്നെത്തന്നെയും വെവ്വേറെ അറിയുന്നു. ഈ
അവസ്ഥയില്‍ ജ്ഞാനം പരിപക്വമാകുന്നു.
ഈശ്വരന്‍ ഉപാസനായ�ോഗ്യനാണെന്നും
ല�ോകം ഉപാസനായ�ോഗ്യമല്ലെന്നും അറിയുന്നു.
സമാധിയില്‍ ഈശ്വരസാക്ഷാത്കാരത്താല്‍
ആനന്ദവും ജ്ഞാനവും നിര്‍ഭയതയും ലഭിക്കു
ന്നു. സമാധിഭംഗം വരുമ്പോള്‍ അജ്ഞാനവും
ദുഃഖവും മറ്റുമുണ്ടാകുന്നു. ഇങ്ങനെ സമാധിയില്‍
ജീവന്‍ ജ്ഞാനാനന്ദങ്ങളാല്‍ പരിപൂര്‍ണനാവു
കയല്ലാതെ ജ്ഞാനശൂന്യനാവുകയില്ല. ആകു
മെന്നു കരുതുന്നതു് തെറ്റാണു്.

യ�ോഗവിഭൂതികള്‍
ഈ പാദത്തില്‍ അനേകം വിഭൂതികളുടെ
വര്‍ണനയുണ്ടു്. യ�ോഗാഭ്യാസത്താല്‍ ലഭിക്കു
ന്ന ജ്ഞാനം ബലം സുഖം തുടങ്ങിയവയ്ക്കാണു്
വിഭൂതിയെന്നു പറയുന്നതു്. സംയമത്താല്‍
ലഭിക്കുന്ന വിഭൂതികളെപ്പറ്റിയാണു് ഈ പാദ
ത്തില്‍ വിശേഷവര്‍ണനയുള്ളതു്. ധാരണയും
ധ്യാനവും സമാധിയും ഏതെങ്കിലും ഒന്നില്‍
ഒന്നിക്കുന്നതിനാണു് സംയമം എന്നു പറയുന്ന
തു്. ഇത�ൊരു പാരിഭാഷികപദമാണു്. ധാരണ
ധ്യാനം സമാധി എന്നു പറയാതെ പകരം
സംയമം എന്നുമാത്രം പറയുന്നു. വിഭൂതികളെ
സംബന്ധിച്ചിടത്തോളം ഒരു ച�ോദ്യമുണ്ടു്. ഈ
വിഭൂതികള്‍ കൈവരിക്കാതെ ഒരാള്‍ക്കു് യ�ോ
ഗിയാകുവാന്‍ കഴിയുകയില്ലേ എന്നു് . വിഭൂതിക
ള്‍ പ്രാപിക്കാതെയും ഒരാള്‍ക്കു് യ�ോഗിയാകാം
എന്നാണു് ഇതിനുത്തരം. സൂത്രകാരന്‍ പറ
യുന്നതു് തേ സമാധാവുപ സര്ഗാവ്യുത്ഥാനേ
സിദ്ധയഃ (യ�ോഗദര്‍ശനം3.37) പ്രാതിഭം,
ശ്രാവണം, വേദനം, ആദര്‍ശം, ആസ്വാദം,
വാര്‍ത്ത എന്നീ സിദ്ധികള്‍ സമാധിയില്‍ ഉപ
സര്‍ഗമാണു്. ഉപസര്‍ഗത്തിനു് വിഘ്‌നമെന്ന
ര്‍ഥം. സാംസാരികാവസ്ഥയില്‍ ഇവ സിദ്ധിക
ളാണു്.

തദ്വൈരാഗ്യാദപി ദ�ോഷബീജക്ഷയേ കൈവ


ല്യമ് (യ�ോഗദര്‍ശനം3.50) ആ സിദ്ധികള�ോടും
വൈരാഗ്യമുണ്ടാവുക വഴി ദ�ോഷബീജങ്ങള്‍
നശിക്കുകയും മ�ോക്ഷപ്രാപ്തിയുണ്ടാവുകയും
ചെയ്യും.

സത്ത്വപുരുഷയ�ോഃ ശുദ്ധിസാമ്യേ കൈവല്യ


മിതി (യ�ോഗദര്‍ശനം3.55) ഈ സൂത്രവ്യാഖ്യാ
നത്തില്‍ ദയാനന്ദമഹര്‍ഷി എഴുതുന്നു. (സത്വ
പുരുഷഃ) സത്ത്വമായ ബുദ്ധി, പുരുഷനെന്ന
ജീവാത്മാവു് ഇവ രണ്ടും ശുദ്ധമാകുമ്പോഴേല്ലാ
തെ മുക്തി ലഭിക്കുകയില്ല. (വേദപര്യടനം മുക്തി
പേജ് 232) ഏതസ്യാമവസ്ഥാ നാം കൈവല്യം
ഭവതീശ്വരസ്യാനീശ്വരസ്യ വാ വിവേകജ്ഞാന
ഭാഗിന ഇതരസ്യ വാ. (വ്യാസഭാഷ്യം) ഈ
അവസ്ഥയില്‍ ഐശ്വര്യവാനായാലും ഐശ്വ
ര്യരഹിതനായാലും വിവേകജ്ഞാനിയായാലും
അല്ലെങ്കിലും മ�ോക്ഷപ്രാപ്തിയുണ്ടാകും. സംയമ
ത്തില്‍നിന്നു കിട്ടുന്ന സിദ്ധികള്‍ മ�ോക്ഷപ്രാപ്തി
ക്കു് ആവശ്യകമല്ലെന്നു് ഇതില്‍നിന്നു് സ്പഷ്ടമാകു
ന്നു. ചിലര്‍ സിദ്ധികള്‍ കണ്ടു് ഭ്രമിച്ചു് മുക്തിയ്ക്കുള്ള
പ്രയത്നംപ�ോലും നിര്‍ത്തിക്കളയുന്നു. അവര്‍
സിദ്ധികളെ മ�ോക്ഷമാര്‍ഗത്തിനു് അത്യന്താ
പേക്ഷിതമായി കരുതുകയും ഞങ്ങള്‍ക്കിവ
ഇല്ലല്ലോ എന്നു വിചാരിക്കുകയും ചെയ്യുന്നു. ഇതു
ശരിയല്ല. മുക്തിയ്ക്കു് സിദ്ധികള്‍ വേണ്ട. മ�ോക്ഷ
ത്തിനു് ശുദ്ധജ്ഞാനവും ശുദ്ധകര്‍മവും ശു
ദ്ധോപാസനയും വേണം. ഇവയില്ലാതെ ഒരു
മനുഷ്യനും മുക്തിയനുഭവിക്കുകയില്ല.

നാലാം പാദം
ഈ പാദത്തില്‍ കൈവല്യമാണു് മുഖ്യവര്‍ണന.
അതിനാല്‍ കൈവല്യപാദമെന്നു പേരായി.
കൈവല്യത്തിനു പുറമേ മറ്റു പല വിഷയങ്ങളും
ഈ പാദത്തില്‍ ഉണ്ടു്. ചിത്തത്തെ കൈവല്യ
യ�ോഗ്യമാക്കുന്നതെങ്ങനെ, നാലുതരം കര്‍മങ്ങ
ളുടെ സ്വരൂപം തുടങ്ങിയവ.

ചിത്തത്തെ എങ്ങനെ കൈവല്യയ�ോഗ്യമാ


ക്കാം?
തത്ര ധ്യാനജമനാശയമ് (യ�ോഗദര്‍ശനം4.6)
വിഭിന്നാവസ്ഥയിലുള്ള ആ ചിത്തത്തില്‍നിന്നു്
ഏതിനെ നന്നായി സംസ്കരിച്ചെടുക്കുമ�ോ അതു്
അനാശയം (വാസനാരഹിതം) ആയിരിക്കും.
വാസനാരഹിതമായാല്‍ അതു് മുക്തിയ്ക്കുള്ള
സാധനമായി മാറും. സൂത്രത്തിലെ ധ്യാനജ
മെന്ന പദത്തില്‍ നിന്നു് ധ്യാനത്താല്‍ പുതിയ
ചിത്തം ഉണ്ടാകുന്നെന്നു് അര്‍ഥമെടുക്കരുതു്.
ധ്യാനജത്തിനു് ധ്യാനത്താല്‍ സംസ്കരിച്ചെടു
ത്ത എന്നാണര്‍ഥം. ധ്യാനമെന്ന മാധ്യമത്താ
ല്‍ ചിത്തത്തിന്റെ അശുഭവാസനകള്‍ അകലു
കയും മ�ോക്ഷപ്രാപ്തിയുക്കുള്ള യ�ോഗ്യത അതില്‍
ഉളവാക്കപ്പെടുകയും ചെയ്യുന്നു. നിഷ്കാമകര്‍മവും
മ�ോക്ഷമാര്‍ഗമാണു്. അതിനാലത്രേ സൂത്രകാ
രന്‍.

കര് മ ശുക്ലാ കൃഷ്ണം യ�ോഗിനസ്ത്രിവിധ മിതരേ


ഷാമ് (യ�ോഗദര്‍ശനം4.7) ശുക്ല പുണ്യം, കൃഷ്ണ
പാപം, ശുക്ലകൃഷ്ണ പാപപുണ്യമിശ്രിതം. അശുക്ലാ
കൃഷ്ണ നിഷ്കാമം എന്നിങ്ങനെ കര്‍മം നാലുതരം.

ഒരാള്‍ വേദം പഠിക്കുന്നു. പഠിച്ചു് വിദ്വാനാകുക


യും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യും. ഈ
കര്‍മത്താല്‍ ആര്‍ക്കും വിശേഷഹാനിയില്ല.
അതിനാല്‍ ഇതു് ശുക്ലകര്‍മമാണു്. ഒരുവന്‍
മഹാത്മാവിനെ പുലഭ്യം പറയുന്നു. ഇതു് കൃഷ്ണ
കര്‍മമാണു്. ഒരുവന്‍ വളരെയേറെ പുണ്യവും
പാപവും അടങ്ങുന്ന കര്‍മം ചെയ്യുന്നു. ഉദാഹ
രണം കൃഷി. അനേകം ജീവികള്‍ക്കു് നാശം
വരുന്നതിന�ോട�ൊപ്പം അനേകായിരം പേര്‍ക്കു്
ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണവും ധര്‍മവി
ദ്യാപ്രചാരണത്തിനു് സമ്പത്തും ഉണ്ടാക്കുന്ന
കൃഷി, ശുക്ലകൃഷ്ണകര്‍മമാണു്. ലൗകികാഭിലാ
ഷങ്ങള�ൊന്നുമില്ലാതെ ഈശ്വരപ്രാപ്തിക്കു് ചെയ്യു
ന്ന കര്‍മം അശുക്ലാകൃഷ്ണമാണു്. മ�ോക്ഷത്തിനു്
അധികാരിയാകണമെങ്കില്‍ നിഷ്കാമകര്‍മങ്ങ
ള്‍ അനുഷ്ഠിക്കണം. അതിനാലത്രേ യ�ോഗികളു
ടെ കര്‍മം അശുക്ലകൃഷ്ണമാണെന്നു് സൂത്രകാരന്‍
പറയുന്നതു്. ദയാനന്ദമഹര്‍ഷി സത്യാര്‍ഥപ്രകാ
ശത്തില്‍ എഴുതുന്നു അതായതു് പവിത്രകര്‍മം,
പവിത്രോപാസന പവിത്രജ്ഞാനം എന്നിവയാ
ലേ മുക്തി കിട്ടൂ (9ാം സമുല്ലാസം) കേവലജ്ഞാ
നത്താല�ോ, കര്‍മത്താല�ോ, ഉപാസനയാല�ോ
മാത്രം മുക്തി കിട്ടുകയില്ല. ഇവ മൂന്നും ശുദ്ധമാ
യാലേ മുക്തി കിട്ടൂ എന്നു് സിദ്ധിച്ചു.

അശുഭവാസനകള്‍ പ്രവാഹത്താല്‍ അനാ


ദിയാണു്. അവയിരിക്കെ മ�ോക്ഷം കിട്ടുകയില്ല.
പതഞ്ജലിമഹര്‍ഷി ഈ സമസ്യയ്ക്കു് പരിഹാരം
നിര്‍ദ്ദേശിക്കുന്നതു് അവിദ്യാദികളാണു് വാസന
യ്ക്കു് ആധാരം, ഈ ആധാരങ്ങളെ ദൂരീകരിച്ചാ
ല്‍ വാസനകള്‍ അകലും, അവ അകന്നാല്‍
മുക്തി കിട്ടും എന്നാണു്.

മ�ോക്ഷത്തിന്റെ സ്വരൂപം
പുരുഷാര്ഥശൂന്യാനാം ഗുണാനാം *പ്രതി പ്രസ
വഃ കൈവല്യം സ്വരൂപപ്രതിഷ്ഠാ വാചിതിശക്തി
രിതി. (യ�ോഗദര്‍ശനം4.34) അവ പ്രകൃതിയി
ല്‍ ലയിച്ചു പ�ോകുന്നതാണു് മ�ോക്ഷം. അല്ലെ
ങ്കില്‍ സമസ്തപ്രകൃതിയും വികൃതിയും ക�ൊണ്ടു്
ജീവന്‍ അതിന്റെ സ്വരൂപം വേറെയാണെന്നു
ധരിക്കുകയും ഈശ്വരസ്വരൂപത്തില്‍ മുഴുകുക
യും ചെയ്യുന്നു. ഇതിന്റെ പേരാണു് കൈവല്യം
അഥവാ മ�ോക്ഷം. ഈ സൂത്രവ്യാഖ്യാനത്തില്‍
ദയാനന്ദമഹര്‍ഷി ഇങ്ങനെ എഴുതുന്നു കാര
ണത്തിന്റെ സത്ത്വം, രജസ്സു്, തമസ്സു് എന്നീ
ഗുണങ്ങളും അവയുടെ എല്ലാ കാര്യങ്ങളും പു
രുഷാര്‍ഥത്താല്‍ നഷ്ടമാക്കി ആത്മാവില്‍ വി
ജ്ഞാനവും ശുദ്ധിയും യഥായുക്തം വരുത്തി
ജീവന്റെ തത്ത്വമായ സ്വരൂപത്തെ പ്രതിഷ്ഠിച്ചു്
ആത്മാവിന്റെ സ്വാഭാവിക ശക്തി ഗുണങ്ങള്‍
എന്നിവയാല്‍ യുക്തമായി ശുദ്ധസ്വരൂപനായ
പരമേശ്വരന്റെ സ്വരൂപമായ വിജ്ഞാനപ്രകാ
ശത്തിലും നിത്യാനന്ദത്തിലും വാഴുന്നതാണു്
കൈവല്യമ�ോക്ഷം. (വേദപര്യടനം മുക്തി പേജ്
232)
* സത്ത്വാദി മൂന്നു ഗുണങ്ങളാല്‍ നിര്‍മിതമായ
ബുദ്ധി, അഹങ്കാരം തുടങ്ങിയവ പുരുഷന്‍
ജീവനു് ലൗകികസുഖവും മ�ോക്ഷവും നേടിക്കൊ
ടുക്കുന്നു.

ജീവന്‍ കേവലം സ്വന്തം രൂപത്തില്‍ പ്രതിഷ്ഠിത


മാകുന്നു എന്നല്ല സ്വരൂപപ്രതിഷ്ഠയുടെ അര്‍ഥം.
പ്രകൃതി, വികൃതി, സ്വന്തം സ്വരൂപം എന്നിവയെ
ജീവന്‍ നല്ലതുപ�ോലെ അറിഞ്ഞു് പരമാത്മാവി
ന്റെ സ്വരൂപത്തില്‍ സ്ഥിതിചെയ്തു് ആനന്ദം
അനുഭവിക്കുന്നു എന്നാണു്. ഇതിനെപ്പറ്റി യ�ോഗ
ദര്‍ശനം 1. 3ാം സൂത്രത്തിന്റെ വ്യാഖ്യാനത്തില്‍
സ്പഷ്ടമാക്കീട്ടുണ്ടു്. മ�ോക്ഷത്തിനെ സംബന്ധിച്ചു്
വേറ�ൊരു പ്രശ്‌നം ഉണ്ടാകാവുന്നതു് മുക്താത്മാ
വു് വീണ്ടും ജന്മമെടുക്കുമ�ോ എന്നതാണു്. ഇതി
നുത്തരം പുനര്‍ജനിക്കും എന്നുതന്നെയാണു്.
ഇതിനു് പ്രമാണം.

ച�ോദ്യം:- മ�ോക്ഷം പ്രാപിച്ച ജീവാത്മാവു് വീണ്ടും


എപ്പോഴെങ്കിലും ജനനമരണദുഃഖത്തില്‍ വരു
മ�ോ ഇല്ലയ�ോ? എന്തെന്നാല്‍ നചപുനരാവര്‍
‍ത്തതേനചപുനരാവര്‍ത്തതേഇതി(ഛാന്ദോഗ്യ
ഉപനിഷത്തു് 8.15) അനാവൃത്തിഃ ശബ്ദാദനാവൃ
ത്തി ശബ്ദാതു് (വേദാന്തദര്‍ശനം 4.4.33) യദ്ഗ
ത്വാ ന നിവര്‍ത്തന്തേ തദ്ധാമ പരമം മമ. (ഗീത
15.6) മുതലായ വചനങ്ങളില്‍നിന്നു് അറിയുന്ന
തു് തിരിച്ചുവന്നു് വീണ്ടും സംസാരത്തെ പ്രാപി
ക്കാത്തതേത�ോ അതാണു് മുക്തിയെന്നാണു്.
ഉത്തരം:- ഇതു ശരിയല്ല. എന്തെന്നാല്‍ വേദ
ത്തിലിതിനു് നിഷേധമുണ്ടു്. (1) കസ്യനൂനം കത
മസ്യാമൃതാനാം മനാമഹേചാരു ദേവസ്യ നാമ.
സന�ോ മഹ്യാ അദിതയേ പുനര്ദാത്പിതരംച
ദൃശേയം മാതരംച. (2) അഗ്നേര്‍വയം പ്രഥമ
സ്യാമൃതാനാം മനാമഹേ ചാരു ദേവസ്യനാമ.
സന�ോ മഹ്യാ അദിതയേ പുനര്‍ദാതു് പിതരംച
ദൃശേയം മാതരംച. (ഋഗ്വേദം 1.24.1.2) (3) ഇദാ
നീ മി വ സര്‍വത്ര നാത്യന്തോച്ഛേദഃ. (സാംഖ്യം
1.59)

ച�ോദ്യം: ആരുടെ നാമത്തെയാണു് നാം പവി


ത്രമായി അറിയേണ്ടത് ? നാശമില്ലാത്ത പദാ
ര്‍ഥങ്ങളുടെ മധ്യത്തില്‍ സ്ഥിതിചെയ്യുന്നവനും
സദാ പ്രകാശരൂപിയുമായ ഏതു ദേവനാണു്
നമ്മെ മ�ോക്ഷസുഖം അനുഭവിപ്പിച്ചു് വീണ്ടും ഈ
സംസാരത്തില്‍ നമുക്കു ജന്മം നല്കുകയും
മാതാപിതാക്കന്മാരെ ദര്‍ശിപ്പിക്കുകയും ചെയ്യു
ന്നത് ?

ഉത്തരം: സ്വയം പ്രകാശസ്വരൂപനും


അനാദിയും നിത്യമുക്തനുമായ പരമാത്മാവി
ന്റെ നാമത്തെ നാം പവിത്രമായി അറിയണം.
ആര് കൈവല്യത്തിന്റെ ആനന്ദമനുഭവിപ്പിച്ചു്
വീണ്ടും ഈ ഭൂമിയില്‍ മാതാപിതാക്കന്മാരിലൂടെ
ജനിപ്പിക്കുകയും അവരെ കാണിക്കുകയും ചെയ്യു
ന്നുവ�ോ ആ പരമാത്മാവത്രേ മ�ോക്ഷവ്യവസ്ഥാ
പകനും സര്‍വാധികാരിയും. ജീവാത്മാക്കള്‍
ഇപ്പോള്‍ ബദ്ധരും മുക്തരുമായിരിക്കും പടി
എന്നും ആയിരിക്കും. ബന്ധമ�ോക്ഷങ്ങള്‍ക്കു് ഒരി
ക്കലും ആത്യന്തിക വിച്ഛേദം ഇല്ല. അതുപ�ോലെ
ബന്ധവും മ�ോക്ഷവും എല്ലായ്പ്‌പ�ോഴും ഉണ്ടായി
രിക്കുന്നതുമല്ല. (സത്യാര്‍ഥപ്രകാശം ഒമ്പതാം
സമുല്ലാസം പേജ് 378)

ച�ോദ്യം: മ�ോക്ഷം പ്രാപിച്ച ജീവാത്മാവു് പുനര്‍ജ


ന്മത്തില്‍ വരികയില്ലെന്നു് ഉപനിഷത്തിലും വേ
ദാന്തത്തിലും ഗീതയിലും മറ്റും എഴുതിയിരിക്കുന്ന
ത�ോ?

ഉത്തരം: നച പുനരാവര്‍ത്തതേ തുടങ്ങിയ വച


നങ്ങളുടെ താത്പര്യം, എപ്പോള്‍ വരെ മുക്തിയു
ണ്ടോ അത്രയും കാലത്തിനിടയ്ക്കു് ജന്മം നിര്‍ബ്ബ
ന്ധിതമല്ലെന്നാണു്. മുക്തികാലം 311400 ക�ോടി
വര്‍ഷങ്ങളാകുന്നു. ഈ കാലാവധി സമാപിക്കു
മ്പോള്‍ ജന്മമരണങ്ങളില്‍ വരണം. എന്തെന്നാ
ല്‍ ശുദ്ധജ്ഞാനകര്‍മോപാസനകളാലാണു്
മുക്തി കിട്ടുന്നതു്. ആ ജ്ഞാനകര്‍മോപാസന
കള്‍ ജീവന്‍ ചെയ്തതിനും ആര്‍ജ്ജിച്ചതിനും സീ
മയുണ്ടു്. അതിന്റെ ഫലവും സിമിതമായിരിക്ക
ണം, സിമിത ജ്ഞാനകര്‍മോപാസനകള്‍ക്കു്
അസിമിതമായ ഫലം. പരമാത്മാവു് നല്കു
ന്നപക്ഷം അതു് അന്യായമാകും. നല്ലതും തീയ
തുമായ എത്ര കര്‍മം ചെയ്യുന്നുവ�ോ അത്രയും
സുഖദുഃഖ ഫലങ്ങള്‍ നല്കുന്നതാണു് ന്യായം.
പക്ഷിമൃഗാദി ജന്മങ്ങളില്‍ കഴിയുന്ന ജീവാത്മാ
ക്കള്‍ വളരെ ദുഃഖിതരാണു്. കര്‍മം ചെയ്യാതെ
അത്തരം ജന്മം പരമാത്മാവു് നല്കുന്നെങ്കി
ല്‍ അതു ദ�ോഷമാണു്. മുക്തിയും ബന്ധനവും
കര്‍മഫലമായിട്ടാണു് പരമാത്മാവു് നല്കുന്ന
തു്. കര്‍മങ്ങള്‍ സിമിതമാകയാല്‍ അതിന്റെ
ഫലവും സിമിതമായിരിക്കും. സിമിതകര്‍മത്തി
നു് അസിമിതഫലം ശരിയല്ല. അതിനാല്‍
മുക്തിക്കുശേഷം ജീവാത്മാവു് വീണ്ടും ജനനമ
രണങ്ങളില്‍ വരുന്നു. മ�ോക്ഷത്തിനുശേഷം ജീ
വാത്മാവു് ജനിക്കാത്തപക്ഷം സംസാരം സമാ
പിക്കുന്നമെന്ന ദ�ോഷവും വരും, എന്തെന്നാല്‍
മുക്തി പ്രാപിക്കുന്നവന്‍ സംസാരത്തില്‍ വീണ്ടും
വരികയില്ലല്ലോ. ജീവാത്മാക്കളുടെ എണ്ണം
നിശ്ചിതമാകയാല്‍ പുതിയവ ഉണ്ടാവുന്നില്ല.
അങ്ങനെയും ഈ ല�ോകം നിലനില്ക്കാതാകും.
അതിനാല്‍ മുക്തിക്കുശേഷം ജീവാത്മാക്കള്‍
സംസാരത്തില്‍ വരുമെന്നു് കരുതുന്നതാണു്
ശരി.

ച�ോദ്യം:- മുക്തിയുടെ കാലാവധി തീര്‍ന്നാല്‍


ജന്മമെടുക്കണമെങ്കില്‍ ആ ജന്മത്തിന്റെ കാ
രണമെന്താകാം? ഇതിനുത്തരം 1- ഒന്നാം
മണ്ഢലം 24-ാം സൂക്തം 2-ാം 2-ാം മന്ത്രത്തിന്റെ
ഭാഷ്യത്തില്‍ ദയാനന്ദമഹര്‍ഷി നല്കുന്നുണ്ടു്.
അയമേവ മുക്താനാമപി ജീവാനാം മഹാകല്പാ
ന്തേ പുനഃപാപപുണ്യതുല്യതയാ പിതരിമാതരിച
മനുഷ്യജന്മകാരയതീതി ച-ആ മ�ോക്ഷപദവി
യടഞ്ഞ ജീവാത്മാക്കളും മഹാകല്പാന്തത്തില്‍,
പാപപുണ്യങ്ങളുടെ തുല്യത നിമിത്തം മാതാപി
താക്കളിലൂടെ മനുഷ്യജന്മം എടുക്കുന്നു.''

ഈ ഋഷിവചനത്തില്‍ നിന്നു സിദ്ധിക്കുന്നതു്,


സാധാരണ മനുഷ്യജന്മം ലഭിക്കുന്നതിനു കാ
രണമായ പാപപുണ്യകര്‍മങ്ങള്‍ അവശേഷി
ക്കുന്നെന്നും, നിഷ്കാമകര്‍മ മ�ോക്ഷഫലംവഴി
ക്ഷയിക്കുന്നെന്നുമാണു്. അതിനാല്‍ പാപപുണ്യ
ങ്ങളുടെ തുല്യതയാലാണു് മുക്തിക്കുശേഷം ജന്മ
മെന്നു് കരുതുന്നതാണു് ഉചിതം.

ഇങ്ങനെ സംക്ഷേപമായി യ�ോഗസ്വരൂ


പം അതിന്റെ ഫലം യ�ോഗസാധകങ്ങള്‍
ബാധകള്‍ എന്നിവ വിവരിക്കുവാന്‍ ശ്രമിച്ചു.
യ�ോഗാഭ്യാസിക്കു് യ�ോഗമാര്‍ഗത്തില്‍ സഞ്ച
രിച്ചു് എങ്ങനെ ഈശ്വരസാക്ഷാത്കാരം നേ
ടാമെന്നും, മറ്റുള്ളവരെ എങ്ങനെ ഈ വഴിയേ
നടത്താമെന്നും ഈ പ്രകരണത്തില്‍ സ്പഷ്ട
മാക്കാന്‍ യത്നിച്ചു. ബുദ്ധിമാന്മാരായ യ�ോഗ
ജിജ്ഞാസുക്കള്‍ ഇതു് അധ്യയനം ചെയ്തു്
സ്വന്തം ജീവിതത്തില്‍ പകര്‍ത്തി അവര്‍ക്കും
മറ്റുള്ളവര്‍ക്കും മംഗളം വരുത്തട്ടെ.

യ�ോഗമീമാംസയിലെ
യ�ോഗമുണ്ഢനമെന്ന പൂര്‍വാര്‍ദ്ധം കഴിഞ്ഞു.
യ�ോഗമീമാംസ
ഉത്തരാര്‍ദ്ധം
1
ഈശ്വരനു്, ജീവനു്, പ്രകൃതി എന്നിവയുടെ വിശേ
ഷത അറിയാതെ യ�ോഗിയാകാന്‍ കഴിയുമ�ോ?

ഈ വര്‍ത്തമാനയുഗത്തില്‍ യ�ോഗത്തെ സം
ബന്ധിച്ചു് അനേകം ഭ്രാന്തധാരണകള്‍ പ്രചരി
ച്ചിട്ടുണ്ടു്. അവ വര്‍ധിച്ചുക�ൊണ്ടേ ഇരിക്കുന്നു. ഈ
തെറ്റുധാരണകള്‍ ക�ൊണ്ടാണു് മനുഷ്യവര്‍ഗം
ദുഃഖസാഗരത്തില്‍ മുഴുകി പ�ൊയ്ക്കൊണ്ടിരിക്കു
ന്നതു്. ഈ അജ്ഞാനത്തെയും, സ്വാര്‍ഥതനി
മിത്തം ചിലര്‍ ഉണ്ടാക്കിവിടുന്ന കല്പിതവിചാ
രങ്ങളെയും തടയാത്തപക്ഷം അജ്ഞാനം
വര്‍ധിക്കും. ജീവിവര്‍ഗത്തിനു് മഹാദുഃഖം വന്നു
ഭവിക്കുമായിരിക്കും അതിന്റെ ഫലം.

യ�ോഗമെന്തെന്നു് അറിയാനു്, കഴിഞ്ഞ മുപ്പത്ത


ഞ്ചുക�ൊല്ലമായി പ്രയത്നിക്കുന്ന ഈ ലേഖകനു്,
യ�ോഗാനുഷ്ഠാനത്താല്‍ വളരെ പ്രയ�ോജനം
ഉണ്ടായിട്ടുണ്ടെന്നതില്‍ സംശയമില്ല. ഇക്കാ
ലത്തിനിടയ്ക്കു് എനിക്കുണ്ടായ അനുഭവങ്ങളില്‍
നിന്നും വേദാദി ശാസ്ത്രങ്ങളുടെ അധ്യയനത്തി
ല്‍നിന്നും കിട്ടിയ അറിവു് എല്ലാവരുടെയും പ്ര
യ�ോജനത്തിനു് പകര്‍ത്തട്ടെ.

ഈ ലേഖനങ്ങളുടെ ഉദ്ദേശ്യം സത്യാസത്യങ്ങള്‍


അറിയുകയും അറിയിക്കുകയും ആണു്. പക്ഷം
പിടിച്ചു് ആരെയും എതിര്‍ക്കുകയല്ല. യ�ോഗജി
ജ്ഞാസുക്കളും യ�ോഗശിക്ഷകരും ശ്രദ്ധയ�ോ
ടെ പക്ഷപാതരഹിതരായി ഈ ലേഖനങ്ങള്‍
വായിച്ചറിഞ്ഞാല്‍ വലിയ പ്രയ�ോജനം ഉണ്ടാ
കുമെന്നു് നിശ്ചയം.

ച�ോദ്യം: ഈശ്വരനു്, ജീവാത്മാവ്, പ്രകൃതി എന്നീ


മൂന്നിനെയും അനാദിയാണെന്നറിയുകയ�ോ,
അല്ലെങ്കില്‍ ജീവനു്, പ്രകൃതി എന്നീ രണ്ടിനെ
യും അനാദിയാണെന്നറിയുകയ�ോ അല്ലെങ്കില്‍
പ്രകൃതി മാത്രം അനാദിയാണെന്നറിയുകയ�ോ
ചെയ്താല്‍ മതി, യ�ോഗിയാവാം. യ�ോഗവും ഈ
അറിവും തമ്മില്‍ ബന്ധമ�ൊന്നുമില്ലെന്നു് ചിലര്‍
പറയുന്നു.

ഉത്തരം: ഈശ്വരനു്, ജീവനു്, പ്രകൃതി എന്നിവ


അനാദിയാണെന്നറിയുന്നയാളേ യഥാര്‍ഥ
യ�ോഗിയാകൂ. മറ്റാരും ആകുകയില്ല. യ�ോഗവും
ഈ അറിവുമായി ബന്ധമില്ലെന്നു പറയുന്നവര്‍
അജ്ഞാനാന്ധകാരത്തില്‍ പെട്ടിരിക്കുന്നു.
ത്രൈതവാദമല്ലാത്ത സിദ്ധാന്തങ്ങളില്‍ വിശ്വ
സിക്കുന്നവര്‍ ഒരിക്കലും യ�ോഗികളാവുകയില്ല.
എന്തെന്നാല്‍ ആ വിശ്വാസം പ്രമാണത്തിനും
യുക്തിക്കും വിരുദ്ധമാണു്. യ�ോഗത്തിന്റെ വാ
സ്തവികസ്വരൂപത്തെ കാണിക്കുന്ന യ�ോഗ
ദര്‍ശനത്തില്‍, ഈശ്വരനു്, ജീവനു്, പ്രകൃതി
എന്നീ മൂന്നിനെയും വിഭിന്നസത്തകളാണെന്നു്
അംഗീകരിച്ചിട്ടുണ്ടു്. ''ക്ലേശ കര്മ വിപാകാശ
യൈരപരാമൃഷ്ടഃ പുരുഷവിശേഷ ഈശ്വരഃ''
(യ�ോഗദര്‍ശനം1.24) എന്ന സൂത്രത്തില്‍ പുരു
ഷവിശേഷഈശ്വരഃ എന്നു പറയുന്നതില്‍നി
ന്നു് ഈശ്വരന്‍ ജീവാത്മാവു് എന്നിവയുടെ ഭേദം
സിദ്ധിക്കുന്നു. സാമാന്യപുരുഷന്‍ ജീവനും പുരു
ഷവിശേഷം ഈശ്വരനുമാണു്.

യ�ോഗദര്‍ശനത്തിന്റെ ഭാഷ്യകാരനായ വ്യാ


സമഹര്‍ഷിയും ഈ സൂത്രത്തിന്റെ അവത
രണത്തില്‍ എഴുതുന്നു "അഥ പ്രധാന പുരു
ഷവ്യതിരിക്ത ക�ോഽയമീശ്വര�ോനാമേതി ?
പ്രകൃതിയ്ക്കും പുരുഷനും അതിരിക്തമായ ഈശ്വ
രനേത് ? ഈ വ്യാസവാക്യവും ഈശ്വരനു്,
ജീവനു്, പ്രകൃതി എന്നിവയുടെ വിഭിന്നതയെ
തെളിയിക്കുന്നു.

പ്രകാശക്രിയാസ്ഥിതി ശീലം ഭൂതേന്ദ്രിയാത്മ


കം ഭ�ോഗാപവര്ഗാര്ഥം ദൃശ്യമ് (യ�ോഗദര്‍ശ
നം2.18) ഈ സൂത്രത്തില്‍ ഈശ്വരന്‍ ജീവന്‍
എന്നിവയില്‍ നിന്നു ഭിന്നയായ പ്രകൃതി ജീവന്റെ
യ�ോഗത്തിനും മ�ോക്ഷത്തിനുമാണെന്നു് പറയു
ന്നു. ദ്രഷ്ടാദൃശിമാത്രഃ ശുദ്ധോ ഽ പി പ്രത്യയാനു
പശ്യ (യ�ോഗദര്‍ശനം2.20)* എന്ന സൂത്രത്തി
ല്‍ ജീവനെ ഈശ്വരനു്, പ്രകൃതി എന്നിവയില്‍
നിന്നു ഭിന്നമായി കാണിച്ചിരിക്കുന്നു. ഈശ്വര
നെയും പ്രകൃതിയെയും നേരത്തെ നിര്‍വചിച്ചതി
നാല്‍ ഇവിടെ ജീവസ്വരൂപം കാണിച്ചതാണു്.

വേദാന്തദര്‍ശനത്തിലും ത്രൈതവാദം സ്വീകരി


ച്ചിട്ടുണ്ടു്. "അഥാത�ോ ബ്രഹ്മജിജ്ഞാസാ''
(വേദാന്ത ദര്‍ശനം 1.1) എന്ന സൂത്രത്തില്‍ ബ്രഹ്മ
ത്തെ അറിയാന്‍ ഇച്ഛയെന്നാണു് പറയുന്നതു്.
ബ്രഹ്മമല്ലാതെ വേറ�ൊന്നും ഇല്ലെങ്കില്‍ ബ്രഹ്മ
ത്തെ അറിയാന്‍ ആര്‍ക്കാണു് ജിജ്ഞാസ?
ജന്മാദ്യസ്യയതഃ (വേദാന്തദര്‍ശനം1.2) ആരി
ല്‍നിന്നു് ഈ ജഗത്തിന്റെ ജന്മവും സ്ഥിതിയും
പ്രളയവും ഉണ്ടാകുന്നുവ�ോ ആ ബ്രഹ്മത്തെ
അറിയേണ്ടതാണു് എന്നു പറയുന്നു.
*സ്വരൂപേണ ഉത്പത്തിവിനാശങ്ങളില്ലാത്ത
ബാഹ്യാഭ്യാന്തരവിഷയങ്ങളെ കാണുന്ന ബുദ്ധി
വൃത്തിക്കുശേഷം അവയെ ദര്‍ശിക്കുന്ന ദ്രഷ്ടാ
വാണതു്.

ഈ സൂത്രങ്ങളില്‍നിന്നു്, ഈശ്വരനു്, ജീവനു്,


പ്രകൃതി എന്നീ മൂന്നും വിഭിന്ന പദാര്‍ഥങ്ങളാണെ
ന്നു സിദ്ധിക്കുന്നു. ഈ സൂത്രങ്ങളില്‍ സ്പഷ്ടമായി
വര്‍ണിക്കുന്നതു്, ജിജ്ഞാസുവും ജിജ്ഞാസയ്ക്കു്
ആസ്പദമായതും ഉണ്ടെന്നാണു്. അതു് പ്രകൃതി
യാല്‍ സംസാരത്തെ സൃഷ്ടിക്കുകയും പാലിക്കു
കയും സംഹരിക്കുകയും ചെയ്യുന്നു. അതിനാല്‍
ബ്രഹ്മം മാത്രമാണു് അനാദി എന്നു വിശ്വസിച്ചാ
ല്‍ ഒരിക്കലും യ�ോഗിയാവുകയില്ല.
മഹായ�ോഗിയായിരുന്ന സ്വാമിദയാനന്ദസര
സ്വതിയും ഈശ്വരനു്, ജീവനു്, പ്രകൃതി എന്നിവ
യെ മൂന്നു കാലങ്ങളിലും ഭിന്നമാണെന്നു് പ്രസ്താ
വിച്ചിരുന്നു. സത്യാര്‍ഥപ്രകാശത്തിന്റെ
എട്ടാം സമുല്ലാസത്തില്‍ "ദ്വാ സുപര്‍ണാ
സ യുജാ സഖായ'' എന്ന ഋഗ്വേദീയമന്ത്രം
ഉദ്ധരിച്ചു് (1.164.20) ഈശ്വരനു്, ജീവനു്,
പ്രകൃതി എന്നിവയുടെ അനാദിത്വം സ്ഥാ
പിച്ചിട്ടുണ്ടു്. സ്വാമിദയാനന്ദന്‍ യ�ോഗിയല്ലാ
യിരുന്നെന്നു് പറയുന്നവര്‍ അനഭിജ്ഞ
രാണു്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍
അധ്യയനം ചെയ്താല്‍, ജീവിതകാലത്തെ സംഭ
വങ്ങള്‍ പരിശ�ോധിച്ചാല്‍ അദ്ദേഹം മഹായ�ോ
ഗിയായിരുന്നെന്നു് മനസ്സിലാക്കാം. അതിനാല്‍
അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ സ്വീകാര്യമാ
ണു്.

യുക്തി ന�ോക്കിയാലും ത്രൈതവാദം അംഗീക


രിച്ചാലേ യ�ോഗിയാകാനാവൂ എന്നു് മനസ്സിലാ
ക്കാം. ബ്രഹ്മം മാത്രമേ ഉള്ളെങ്കില്‍ യ�ോഗാഭ്യാ
സം ചെയ്തു് യ�ോഗിയാകേണ്ട കാര്യമെന്ത് ?
സച്ചദാനന്ദനാണല്ലോ താന്‍! അങ്ങനെയുള്ള
യാളിനു് ഒന്നിന്റെയും ആവശ്യകതയില്ല. ഈശ്വ
രനും പ്രകൃതിയും മാത്രമാണു് അനാദിയെന്നുള്ള
വര്‍ക്കും യ�ോഗിയാകേണ്ടതില്ല. പ്രകൃതി ജഡ
മാണു്. അതു് യ�ോഗാഭ്യാസം ചെയ്യുകയില്ല. ചെ
യ്യേണ്ട ആവശ്യകതയുമില്ല. പ്രകൃതി മാത്രമാണു്
അനാദിയെന്നുള്ളവര്‍ക്കും യ�ോഗിയാകേണ്ടതി
ല്ല. ജീവനെയും പ്രകൃതിയെയും അനാദിതത്ത്വ
ങ്ങളായി കാണുന്നവര്‍ക്കും അവരുടെ അഭിപ്രാ
യപ്രകാരം യ�ോഗിയാകാനാവുകയില്ല. ഈശ്വ
രനേ ഇല്ലാത്തപ്പോള്‍ ആരെ പ്രത്യക്ഷമാക്കാ
നാണ് ?

ഇനി യ�ോഗാഭ്യാസം ചെയ്തു് സ്വയം ഈശ്വര


നാകാമെന്നാണെങ്കില്‍, അങ്ങനെ ഈശ്വരനാ
കാനുള്ള സാമര്‍ഥ്യം എവിടെനിന്നു വരുന്നെന്ന
പ്രശ്‌നം ഉദ്ഭവിക്കുന്നു. മാത്രമല്ല, യ�ോഗാഭ്യാസ
ത്താല്‍ ഈശ്വരനാകുന്നതിനു മുന്‍പ് ജീവന്‍
എങ്ങനെ ബന്ധനത്തിലായി ?

ഇങ്ങനെയുള്ള വിവിധ വാദങ്ങള്‍ക്കിടയില്‍


ല�ോകത്തു് ആകെ ത്രൈതവാദം മാത്രമേ,
മനുഷ്യനെ യ�ോഗിയാകുന്നതിനു് അനുവദി
ക്കുന്നുള്ളു. മറ്റൊരു വാദത്തിനും മനുഷ്യരെ
യ�ോഗികളാക്കാന്‍ കഴിവില്ല. അതിനാല്‍
യ�ോഗജിജ്ഞാസുക്കളും ശിക്ഷകരും ത്രൈ
തവാദത്തെ അവശ്യം സ്വീകരിച്ചു് യ�ോഗം
അഭ്യസിക്കുകയും അഭ്യസിപ്പിക്കുകയും വേണം.
അല്ലെങ്കില്‍ തന്നെത്താന്‍ ദുഃഖസാഗരത്തില്‍
മുങ്ങും. ഇത്തരക്കാരെ അനുകരിക്കുന്നവരുടെ
മനുഷ്യജന്മവും വ്യര്‍ഥമാകും.
ഒരു കൂടിക്കാഴ്ച
മഹായ�ോഗിയെന്നറിയപ്പെടുന്ന, അനേകം രാ
ജ്യങ്ങളില്‍ യ�ോഗശിക്ഷണകേന്ദ്രങ്ങള്‍ സ്ഥാ
പിച്ചയാളുമായി ഒരുനാള്‍ കണ്ടുമുട്ടാനും വര്‍ത്ത
മാനം പറയാനും ഇടയായി. അന്നു് ഞങ്ങള്‍
സംസാരിച്ച ഏതാനും വിഷയങ്ങളില്‍ ചില
തുമാത്രം എല്ലാവരുടെയും പ്രയ�ോജനത്തിനു്
ഇവിടെ എഴുതാം ച�ോദ്യങ്ങള്‍ ലേഖകന്റേതും
ഉത്തരം അദ്ദേഹത്തിന്റെയുമാണു്.

ച�ോദ്യം: അങ്ങ് വേദങ്ങള്‍ ഈശ്വരീയജ്ഞാന


മാണെന്നു് അംഗീകരിക്കുന്നുണ്ടോ?
ഉത്തരം: ഈശ്വരീയ ജ്ഞാനമാണു് വേദങ്ങ
ളെന്നു് എനിക്കഭിപ്രായമില്ല. ഋഷിമാരുടെ ഹൃദ
യത്തില്‍ നിന്നുളവായതാണവ.

ച�ോദ്യം: ജീവന്റെ സത്ത ഈശ്വരനു്, പ്രകൃതി


എന്നിവകളില്‍നിന്നു് ഭിന്നമാണെന്നു് അങ്ങ്
കരുതുന്നുണ്ടോ?
ഉത്തരം: ജീവസത്ത ഈശ്വരപ്രകൃതികളില്‍
നിന്നു ഭിന്നമാണെന്നു കരുതുന്നില്ല.

ച�ോദ്യം: മനുവും മറ്റ് ഋഷിമാരും ജീവന്റെ സത്ത


ഈശ്വരാദികളില്‍ നിന്നു ഭിന്നമാണെന്നു് അം
ഗീകരിക്കുന്നുണ്ടു്.
ഉത്തരം: അവര്‍ എന്തും അംഗീകരിക്കട്ടെ,
ജീവനു് സ്വന്തസത്ത ഇല്ലെന്നാണു് എന്റെ സി
ദ്ധാന്തം.

ച�ോദ്യം: ഈശ്വരനില്‍ ഗുണം വല്ലതും ഉണ്ടോ?


ഉത്തരം: ഈശ്വരനില്‍ ഗുണമ�ൊന്നും ഇല്ല.
ഈശ്വരന്‍ സഗുണനുമാണു് നിര്‍ഗുണനുമാണു്
എന്നു് സ്വാമിദയാനന്ദന്‍ പറഞ്ഞതു് ശരിയല്ല.

ച�ോദ്യം: അങ്ങയുടെ ഈ സിദ്ധാന്തങ്ങള്‍ക്കു്


എന്താണു് പ്രമാണം?
(പ്രമാണം ച�ോദിക്കുമ്പോഴെല്ലാം "എന്റെ സിദ്ധാ
ന്തം അതാണ് '' എന്നു് സ്വാമിജി പറഞ്ഞു) ഈ
അവസരത്തില്‍ സ്വാമി അഗ്നിദേവഭീഷ്മ ച�ോദി
ച്ചു - സ്വാമിജീ ! അങ്ങെഴുതിയ പുസ്തകത്തില്‍
ഈ മൂന്നു സത്തകളും ഭിന്നമാണെന്നു് പറഞ്ഞി
ട്ടുള്ളത�ോ? ആ സമയത്തു് മൂന്നും അനാദിയാ
ണെന്നായിരുന്നു എന്റെ വിശ്വാസം. ഇപ്പോള്‍
ആ വിശ്വാസം മാറി എന്നുത്തരം പറഞ്ഞു.

ച�ോദ്യം: ഇപ്പോഴത്തെ വിശ്വാസം മാറിയാല�ോ?


ഉത്തരം: ഇപ്പോഴത്തെ വിശ്വാസം മാറുകയില്ല.
ഈശ്വരനും പ്രകൃതിയും അനാദിയാണു്. ജീവനു
സത്തയില്ല. ഈ വിശ്വാസം ഇനി മാറുകയില്ല.

ഇങ്ങനെ അനേകം പേര്‍ യ�ോഗി ചമഞ്ഞു് ഇരി


ക്കുന്നു. എന്റെ വിശ്വാസമതാണ്, അനുഭവമ
താണു് എന്നു പറയുന്ന, പ്രമാണവും യുക്തിയും
ഇല്ലാതെ സ്വന്തം കപ�ോലകല്പിത സിദ്ധാന്തങ്ങ
ള്‍ ആവിഷ്കരിക്കുന്നവരുടെ വാദങ്ങളെ നിരാക
രിക്കുന്നതിനാണു് കപിലമുനി നായൗക്തികസ്യ
സംഗ്രഹ�ോഽന്യഥാ ബാല�ോന്മത്തതാദി സമ
ത്വമ് (സാംഖ്യം 1.26) എന്ന സൂത്രം നിര്‍ബന്ധിച്ച
തു്. യുക്തിവിരുദ്ധമായ വാദങ്ങള്‍ അംഗീകരി
ച്ചാല്‍ അജ്ഞാനികളുടെയും ഉന്മത്തരുടെയും
വാദങ്ങള്‍ സ്വീകരിക്കേണ്ടിവരും എന്നര്‍ഥം.
പ്രമാണ യുക്തി- രഹിതമായി, സ്വന്തം അഭിപ്രാ
യങ്ങള്‍ സ്ഥാപിക്കുന്നവര്‍ ഒരിക്കലും യഥാര്‍ഥ
യ�ോഗികളാവുകയില്ല. ഈശ്വരനു്, ജീവാത്മാ
വ്, പ്രകൃതി എന്നിവ വാസ്തവിക സ്വരൂപമെ
ന്തെന്നു് അറിയുകയും, അംഗീകരിക്കുകയും
അതിനനുസരിച്ചു് ആചരിക്കുകയും ചെയ്യുന്ന
വ്യക്തിക്കല്ലാതെ മറ്റാര്‍ക്കും യ�ോഗിയാകുവാന്‍
കഴിയുന്നതല്ല.

2.
വേദവേദാംഗ ഉപാംഗങ്ങളുടെ
അധ്യയനവും യ�ോഗിയും
യ�ോഗത്തെ സംബന്ധിച്ച രണ്ടാമത്തെ തെറ്റാ
യ ധാരണ വേദവേദാംഗ ഉപാംഗാദികള്‍
പഠിക്കാതെതന്നെ പൂര്‍ണയ�ോഗിയാകാന്‍
കഴിയും. യ�ോഗിയാകുന്നതിനു് വേദാദിശാ
സ്ത്രങ്ങള�ൊന്നും പഠിക്കുകയും പഠിപ്പിക്കുകയും
വേണ്ടെന്നു് പ്രചരിപ്പിക്കുന്നവര്‍ ഇക്കാലത്തു്
അനേകമുണ്ടു്. യ�ോഗാഭ്യാസം ചെയ്താല്‍ പൂ
ര്‍ണജ്ഞാനം തനിയേ കൈവരുമത്രേ. ഇതു്
തികച്ചും അടിസ്ഥാനരഹിതമാണെന്നു് അല്പം
ആല�ോചിച്ചാല്‍ മനസ്സിലാക്കാം. പ്രമാണം
യുക്തി എന്നിവയെ ആധാരമാക്കി ഇതിനെപ്പ
റ്റി ചിന്തിക്കാം. മനുസ്മൃതിയില്‍ പറയുന്നു (12.97)
"ചാതുര്‌വര്ണ്യം ത്രയ�ോല�ോകാശ്ചത്വാരശ്ചാ
ശ്രമാഃ പൃഥക് ഭൂതം ഭവ്യം ഭവിഷ്യച്ചസര്വ ‌ ം വേ
ദാത്പ്രസിധ്യതി നാലുവര്‍ണം, നാല് ആശ്രമം,
ഭൂതം, ഭാവി, വര്‍ത്തമാനം തുടങ്ങിയതെല്ലാം
വേദത്തില്‍ നിന്നാണു് സിദ്ധിക്കുന്നതു്. ഇതിനെ
പ്പറ്റി സ്വാമിദയാനന്ദസരസ്വതി എഴുതുന്നു.

''ച�ോദ്യം:- ജഗത്സൃഷ്ടി ഈശ്വരനല്ലാതെ മറ്റാ


ര്‍ക്കും കഴിയുന്നതല്ലെങ്കിലും ഇതര ശാസ്ത്രങ്ങ
ള്‍ (വ്യാകരണം പ�ോലെയുള്ളവ) രചിക്കുന്നതി
നു് മനുഷ്യര്‍ക്കു കഴിയുന്നതുപ�ോലെ വേദങ്ങളും
മനുഷ്യരചിതമല്ലെന്നുണ്ടോ?
ഉത്തരം: ഈശ്വരപ്രോക്തമായ വേദങ്ങള്‍
പഠിച്ചതിനുശേഷം മാത്രമേ ശാസ്ത്രഗ്രന്ഥങ്ങള്‍
രചിക്കുന്നതിനു് മനുഷ്യന്‍ സാമര്‍ഥ്യമുണ്ടാവുക
യുള്ളു വായിക്കുകയും കേള്‍ക്കുകയും ചെയ്യാതെ
ആരും വിദ്വാനാവുകയില്ല.''
സ്വാമികളുടെ വേദപര്യടനത്തില്‍നിന്നു് ഉദ്ധൃ
തമായ ഈ ഭാഗം, വിദ്വാനാകാതെ യ�ോഗി
യാകാന്‍ കഴിയുന്നതല്ലെന്നു് തെളിയിക്കുന്നു.
സ്വാമികള്‍ തുടര്‍ന്നെഴുതുന്നു എല്ലാ മനുഷ്യ
ര്‍ക്കും വേണ്ടി വേദങ്ങളെ ഉപദേശിച്ചു. അന്യഥാ
അജ്ഞാനം കാരണം ധര്‍മം അര്‍ഥം കാമം
മ�ോക്ഷം എന്നീ പുരുഷാര്‍ഥങ്ങളെ കൈവരിക്കു
വാന്‍ കഴിയാതെ മനുഷ്യന്‍ പരമാനന്ദലബ്ധിയി
ല്‍ നിന്നു വഞ്ചിതരാകുമായിരുന്നു. (പേജ് 14.17)

ച�ോദ്യം: യ�ോഗദര്‍ശനത്തിലെ യ�ോഗാംഗാ


നുഷ്ഠാനാദശുചിക്ഷയേ ജ്ഞാനദീപ്തിരാവിവേ
കഖ്യാതേഃ (യ�ോഗദര്‍ശനം2.28) എന്ന സൂത്ര
ത്തില്‍ എട്ടു് യ�ോഗാംഗങ്ങള്‍ അനുഷ്ഠിച്ചാല്‍
അശുദ്ധി നശിച്ചു് ജ്ഞാനം വികസിച്ചു് വിവേക
ഖ്യാതിവരെ എത്തുന്നു എന്നുണ്ടു്. അതിനാല്‍
വേദാദിശാസ്ത്രങ്ങള്‍ അധ്യയനം ചെയ്യേണ്ട
ഉത്തരം: ഈ സൂത്രത്തിന്റെ ശരിയായ
അര്‍ഥം മനസ്സിലാക്കാത്തവരാണു്
ഇങ്ങനെ കരുതുന്നതു്. യ�ോഗത്തിന്റെ
എട്ടംഗം യ�ോഗദര്‍ശനത്തിനു് അനസൃ
തമാണു്. യമനിയമാഽഽസനപ്രാണാ
യാമപ്രത്യാഹാര ധാരണാധ്യാന സമാധയ�ോഽ
ഷ്ടാവങ്ഗാനി (യ�ോഗദര്‍ശനം2.29) ഇവയില്‍
രണ്ടാമംഗം നിയമമാണു്. ശൗചം, സന്തോഷം,
തപം, സ്വാധ്യായം ഈശ്വരപ്രണിധാനം എന്നി
വ. വ്യാസഭഗവാന്‍ ഇതിനെ വ്യാഖ്യാനിക്കു
ന്നതിങ്ങനെയാണു് സ്വാധ്യാ യ�ോ മ�ോക്ഷ
സാസ്ത്രാണാമധ്യയനം പ്രണവ ജപ�ോ വാ
(യ�ോഗദര്‍ശനം 2.32 നു് വ്യാസഭാഷ്യം)
മ�ോക്ഷശാസ്ത്രങ്ങളുടെ അധ്യായനമ�ോ പ്ര
ണവജപമ�ോ ഓങ്കാരജപം ആണു് സ്വാ
ധ്യായമെന്നര്‍ഥം. യ�ോഗിയാകാന്‍ മ�ോക്ഷ
ശാസ്ത്രങ്ങള്‍ അധ്യയനം ചെയ്യണമെന്നു്
ഇതില്‍നിന്നു തെളിയുന്നു. മ�ോക്ഷശാസ്ത്രം നാലു
വേദങ്ങളും അവയ്ക്കു് അനുകൂലമായ ഋഷികൃതഗ്ര
ന്ഥങ്ങളുമാണു്. വേറ�ൊന്നുമല്ല. എന്തെന്നാല്‍,
'നാവേദവിന്മനുതേ തം ബൃഹന്തമിതി ' വേദാര്‍ഥ
മറിയാത്തവന്‍ ബൃഹത്തായ പരമേശ്വരന്റെ
വിദ്യാസമൂഹത്തെ അറിയാന്‍ കഴിയുന്നതല്ല
എന്നുണ്ടല്ലോ (വേദപര്യടനം പേജ് 383)

ച�ോദ്യം: യ�ോഗ ഏവ യ�ോഗസ്യോപാധ്യായഃ


യ�ോഗമാണു് യ�ോഗാധ്യപകന്‍. വേദാധ്യയനം
വേണ്ട. ആരെയെങ്കിലും ഗുരുവാക്കേണ്ടതുമില്ല.

ഉത്തരം: ഇപ്പറഞ്ഞതിലും സത്യമില്ല. മനുഷ്യ


നു് യ�ോഗത്തിന്റെ ഒരവസ്ഥ അനുഭവിച്ചാല്‍
പിന്നെ അതിനുപരിയായ അവസ്ഥയെ അറി
യുന്നതിനുള്ള സാമര്‍ഥ്യം വര്‍ധിക്കുമെന്നേ ആ
വാക്യത്തിനര്‍ഥമുള്ളു. എന്നാല്‍ ആദ്യത്തെ
അവസ്ഥ അറിഞ്ഞിട്ടു് അതിനുപരിയായ അവ
സ്ഥയുടെ അനുഭവം ഉണ്ടാക്കാന്‍ കാരണം
വേദജ്ഞാനമാണു്. സ്വാഭാവിക ജ്ഞാനമല്ല,
ജ്ഞാനം ജ്ഞാതാവിനെ ആശ്രയിച്ചിരിക്കു
ന്നു. ജീവന്റെ സ്വാഭാവികജ്ഞാനം സമാധിയി
ല്‍ എത്തിക്കുന്നതല്ല. ഈശ്വരിയജ്ഞാനമായ
വേദജ്ഞാനത്താലേ യ�ോഗി യ�ോഗത്തിന്റെ
ഉന്നതാവസ്ഥയെ പ്രാപിക്കുകയുള്ളു. യ�ോഗ
ഏവയ�ോഗസ്യോപാധ്യയഃ എന്ന വാക്യം വാ
യിക്കുന്ന പലരും യ�ോഗത്തിനു് ഗുരുവേണ്ട,
യ�ോഗം യ�ോഗത്തെ പഠിപ്പിക്കും എന്ന മിഥ്യാധാ
രണയിലാണു്. ഇതിന്റെ ഫലമായി യഥാര്‍ഥ
ഗുരുപരമ്പര നഷ്ടപ്പെടുകയും അന്ധപരമ്പര
നടപ്പാവുകയും ചെയ്തു.
ഇതു് സാംഖ്യകാരന്റെ ഭാഷയില്‍ ഇങ്ങനെ
യാണു് ഉപദേശ്യോപദേഷ്ടൃത്വാതു് തത്സി
ദ്ധിഃ (സാംഖ്യം 3.79) ഇതരഥാഽന്ധപരമ്പ
രാ (ടി.3.81) (ഉപദേശവും ഉപദേഷ്ടാവിന്റെ
സ്ഥാനവും ക�ൊണ്ടേ അതിന്റെ സിദ്ധിയുണ്ടാ
വൂ. അല്ലെങ്കില്‍ അന്ധപരമ്പര നടപ്പാകും)
മുക്തിയെ അറിയുന്ന ഗുരുവും ആ ഗുരുവിനെ
പിന്തുടരുന്ന ഉത്തമശിഷ്യരും ആണെങ്കില്‍
അനേകമാളുകള്‍ ജീവന്മുക്താവസ്ഥയെ പ്രാ
പിച്ചേനെ. മുക്തിയെ അറിയാത്ത ഗുരുവാണു്
ശിക്ഷണം നല്കുന്നതെങ്കില്‍ അന്ധപരമ്പര
പടരും. ഈ അന്ധപരമ്പരയില്‍ പെട്ടു് അനേ
കമാളുകള്‍ മിഥ്യായ�ോഗത്തിലൂടെ അവരുടെ
വിലപ്പെട്ട ജീവിതം തുലയ്ക്കുന്നു. പതിനെട്ടധ്യാ
യം ഗീത കാണാപ്പാഠമായിട്ടും അതില�ൊന്നു
പ�ോലും ഗുരുവായില്ലെന്നതാണു് അവരുടെ
അവസ്ഥ. ഇതുപ�ോലെ അനേകര്‍ വേദമധ്യയ
നം ചെയ്യാതെ, യഥാര്‍ഥ ഗുരുവിനെ കണ്ടെ
ത്താതെ, യ�ോഗ ഏവ യ�ോഗസ്യോപാധ്യാ
യഃ എന്നുരുവിട്ടു് അതിന്റെ വിപരീതാര്‍ഥം
ഗ്രഹിക്കുന്നു. ഇവര്‍ സ്വയം നന്നാവുന്നില്ലെന്ന
ത�ോ പ�ോകട്ടെ, അനുയായികളെ ദുഃഖസാഗര
ത്തില്‍ ആഴ്ത്തിക്കളയുകയും ചെയ്യുന്നു.

യ�ോഗിയെന്നു് പ്രസിദ്ധനായ�ൊരാള്‍ ആത്മ


കഥയില്‍ ഇങ്ങനെ എഴുതുന്നു എന്റെ ഗുരു,
എന്റെ തലയില്‍ കൈവച്ചു് പറഞ്ഞു -വ്യാക
രണപഠനം നിര്‍ത്തിക്കളയൂ. യ�ോഗത്തിനു്
ഇതിന്റെ ആവശ്യകതയ�ൊന്നുമില്ല.' ഇത്തരം
ലേഖനങ്ങളുടെയും ഉപദേശങ്ങളുടെയും മറ്റും
ഫലമായി വേദത്തിന�ോടു് കടുത്ത വിര�ോധം
വര്‍ധിച്ചുവരുന്നു. ഇതിന്റെ ഫലം അജ്ഞാനം,
അധര്‍മവൃദ്ധി, എന്നിവയാണു്. ഇതു് ഞാനിപ്പോ
ള്‍ വ്യാകരണപഠനത്തിന്റെ വിലക്കലില്‍ ചൂണ്ടി
ക്കാട്ടി, ഇദ്ദേഹത്തിന്റെ ശിഷ്യപ്രശിഷ്യ പരമ്പര
വര്‍ധിച്ചു വരിക മാത്രമല്ല, അവര്‍ വൈദികധ
ര്‍മികളാണെന്നും ദയാനന്ദമഹര്‍ഷി ആപ്തനാ
ണെന്നു് അംഗീകരിക്കുകയും കൂടി ചെയ്യുന്നു.

വൈദികധര്‍മാനുയായികള്‍ ഇത്തരം വേദ


വിര�ോധികളെ പൂര്‍ണയ�ോഗികളെന്നംഗീക
രിച്ചു് ഗുരുക്കന്മാരാക്കുന്നതു് വളരെ ആശ്ചര്യം
ഉണ്ടാക്കുന്നു. ദയാനന്ദമഹര്‍ഷിയുടെ സിദ്ധാ
ന്തങ്ങള്‍ക്കു് വിരുദ്ധമായ ആശയങ്ങള്‍ വച്ചു
പുലര്‍ത്തുന്നതു് ശരിയല്ല. ഈശ്വരന്‍ പ്രകൃതി
എന്നിവയില്‍ നിന്നു ഭിന്നമാണു് ജീവന്‍ എന്ന
ദയാനന്ദമതത്തിനു് വിപരീതമായി ജീവന്റെ
അസ്തിത്വത്തെ അംഗീകരിക്കുന്നില്ല. വേദം
ഈശ്വരീയജ്ഞാനമാണെന്നു് ദയാനന്ദന്‍ പറ
യുമ്പോള്‍ ഋഷി ഹൃദയങ്ങളുടെ സൃഷ്ടിയാണെ
ന്നു് ഇവര്‍ പറയുന്നു. ഈശ്വരനില്‍ അനേക ഗു
ണങ്ങളുണ്ടെന്നു് ദയാനന്ദന്‍ പറയുമ്പോള്‍ ഒരു
ഗുണവും ഇല്ലെന്നു് ഇവര്‍ പറയുന്നു. ഇതില്‍
ഏതെങ്കിലുമ�ൊന്നു് അസത്യമാണു്. രണ്ടു് സത്യ
ങ്ങളുണ്ടാകാന്‍ വയ്യല്ലോ. വേദവിരുദ്ധരായ
സമ്പ്രദായക്കാരുടെ സംഖ്യ വര്‍ധിപ്പിക്കാതിരി
ക്കുന്നതാണു് ഉചിതമെന്നു് ഈ ലേഖകന്‍ അഭി
പ്രായമുണ്ടു്.

ഈ വിഷയത്തില്‍ യ�ോഗദര്‍ശനകാരന്റെ
അഭിപ്രായം ന�ോക്കാം തത്ര നിരതിശയം
സര്‌വജ്ഞ ബീജമ് (യ�ോഗദര്‍ശനം1.25) സ
ഏഷ പൂര്‌വേഷാ മപി ഗുരുഃ കാലേനാനവച്ഛേ
ദാതു് (യ�ോഗദര്‍ശനം1.26) ആ പരമാത്മാവി
ല്‍ സര്‍ജ്ഞതയുടെ ബീജമുണ്ടു്. ഈശ്വരന്‍
സര്‍വജ്ഞനാകുന്നു എന്നര്‍ഥം. രണ്ടാമത്തെ
സൂത്രത്തില്‍ പറയുന്നു. ഈശ്വരന്‍ ഗുരുക്കന്മാ
രുടെയും ഗുരുവാണ്, കാലത്തില്‍ ഇല്ലാതാകു
ന്നതല്ല, എന്നു്. ഇവിടെ ഒരു കാര്യം സ്മരണീ
യമാണു്. ഈശ്വരന്‍ സര്‍വജ്ഞനാണെന്നും
സമാധിയില്‍ ഈശ്വരസ്വരൂപത്തില്‍ മഗ്നനാ
യി, യ�ോഗി ജ്ഞാനത്തെ പ്രാപിക്കുന്നെന്നും
യ�ോഗദര്‍ശകാരന്‍ പറയുന്നു. ഈ ജ്ഞാനം
വേദമാണു്. അതിനാല്‍ അതിനെ അറിയാതെ
ആര്‍ക്കും യ�ോഗിയാകുവാന്‍ കഴിയുകയില്ല. വേ
ദധ്യയനം കൂടാതെ യ�ോഗിയാകാന്‍ കഴിയുമെ
ന്നു് പറയുന്നതു് അജ്ഞാനം നിമിത്തമാണു്.

ച�ോദ്യം : ചിലര്‍ ഈ ജന്മത്തില്‍ വേദാധ്യയനം


ചെയ്യാതെ യ�ോഗിയായി ജ്ഞാനം പ്രാപിക്കു
ന്നുണ്ടല്ലോ?
ഉത്തരം: ആര്‍ക്കു് എത്ര യ�ോഗജ്ഞാനമു
ണ്ടോ അതത്രയും വേദാധ്യയനത്തിലൂടെ കിട്ടി
യതാണു് ഈ ജന്മത്തില�ോ മുന്‍ജന്മത്തില�ോ
ആകട്ടെ, അധ്യയനം ചെയ്തിട്ടുണ്ടു്. മനുഷ്യനു്
അനേകജന്മങ്ങളല്‍ ഗുരുക്കന്മാരില്‍ അല്ലെ
ങ്കില്‍ പരമാത്മാവില്‍നിന്നു് വേദാധ്യയനം ചെ
യ്തുപ�ോരുന്നു. അതിനാല്‍ ഈ ജന്മത്തില്‍
വിശേഷാധ്യയനം ഇല്ലാത്ത ചിലര്‍ക്കു്, പൂര്‍വ
ജന്മഫലമായി യ�ോഗജ്ഞാനം ലഭിക്കുന്നു. പഠി
ക്കാതെ ഇക്കാലത്തും ആര്‍ക്കും വിദ്വാനാകാന്‍
കഴിയാത്തതുപ�ോലെ ഈശ്വരന്റെ വേദജ്ഞാ
നം ഇല്ലാതെ ആര്‍ക്കും വിദ്വാനാകാന്‍ കഴിയു
ന്നതല്ല. വിദ്യാഹീനന്‍ യ�ോഗിയാവാനും കഴിയു
കയില്ല.

ച�ോദ്യം: പിന്നെന്തേ ഇത്തരം മിഥ്യാധാരണകള്‍


പ്രചരിച്ചു?
ഉത്തരം: ചില കാരണങ്ങള്‍ പറയാം. ചിലര്‍ക്കു്
യ�ോഗാചാര്യന്മാരായി വിലസി ആളുകളെ
തെറ്റിദ്ധരിപ്പിച്ച്, കേമന്മാരായി ജീവിക്കണം.
അവര്‍ക്കു് വേദവിഷയകമായി ഒരറിവും ഇല്ല
താനും. അവര്‍ വേദഖണ്ഢനം ചെയ്യുന്നു. ഇതു
ചെയ്തില്ലെങ്കില്‍ ശിഷ്യപരമ്പര അവര്‍ക്കുണ്ടാ
വുകയില്ല. ഇനി ചിലരുണ്ടു്. അവര്‍ക്കു് വേദം
ഈശ്വരീയജ്ഞാനമാണെന്ന വിശ്വാസം ഇല്ല.
മൂന്നാമത്തെ കൂട്ടര്‍ക്കു് പഠിക്കാനും പഠിപ്പിക്കാ
നും ക്ഷമയില്ല. ഇങ്ങനെ വിവിധ കാരണങ്ങളാ
ല്‍ യ�ോഗിയാകാന്‍ വേദാധ്യയനം വേണ്ടെന്നു്
പലരും വാദിക്കുന്നു. ഈ ലേഖനഭാഗം ഉപസം
ഹരിക്കുമ്പോള്‍ ഇത്രയും കൂടെ പറയട്ടെ സ്വന്തം
ബുദ്ധിയാല്‍ സത്യാസത്യനിര്‍ണയം അസാ
ധ്യമാകുമ്പോള്‍ വേദമ�ോ ആപ്തപുരുഷവചനമ�ോ
പ്രമാണമായി സ്വീകരിക്കണം. അതിനാല്‍
വേദാധ്യയനം കൂടാതെ യ�ോഗിയാകാമെന്ന നി
രാധാരമായ ധാരണയെ ബഹിഷ്കരിക്കേണ്ടതു്
അത്യാവശ്യകമാണു്.

അഹിംസാസിദ്ധി നേടിയ യ�ോഗിയ�ോടു് എല്ലാ


ജീവികളും വൈരഭാവം വെടിയുമ�ോ?

യ�ോഗത്തെ സംബന്ധിച്ച മൂന്നാമത്തെ തെറ്റു


ധാരണയെപ്പറ്റി എഴുതാം. യ�ോഗി പൂര്‍ണമാ
യി അഹിംസ പാലിക്കുമ്പോള്‍ ല�ോകത്തിലെ
സകല ജീവികളും അയാള�ോടു് വൈരഭാവം
വെടിയുമെന്നതാണു് ഈ മിഥ്യധാരണ. ഇതു
ശരിയ�ോ തെറ്റോ എന്നു് പ്രമാണങ്ങളും യുക്തി
കളും ക�ൊണ്ടു് പരിശ�ോധിച്ചു് ന�ോക്കാം.

യ�ോഗദര്‍ശനത്തിലെ അഹിംസാ സത്യാ


സ്തേയ ബ്രഹ്മചര്യ പരിഗ്രഹാ യമാഃ (2.30)
എന്നു സൂത്രത്തില്‍ അഹിംസ തുടങ്ങി അഞ്ചു
യമങ്ങളെപ്പറ്റി പറയുന്നു. ഈ സൂത്രത്തിന്റെ
വ്യാഖ്യാനത്തില്‍ അഹിംസയുടെ രൂപത്തെപ്പ
റ്റി വ്യാസമഹര്‍ഷി എഴുതുന്നു തത്രാഽഹിംസാ
സര്‌വഥാസര്‌വദാ സര്‌വഭൂതാനാമനഭിദ്രോ
ഹഃ. ഇവയില്‍ അഹിംസ തീര്‍ത്തും എല്ലായ്പോ
ഴും എല്ലാ പ്രാണികള�ോടും വൈരഭാവം വെടി
യലാണു്. യ�ോഗദര്‍ശനകാരനായ പതഞ്ജലി
മുനി അഹിംസയുടെ ഫലമെന്തെന്നു് പറയുന്നു.
അഹിംസാ പ്രതിഷ്ഠായാം ത ത്സന്നിധൗ വൈ
ര ത്യാഗഃ (2.35) ഈ സൂത്രത്തിനു് സ്വാമിദയാ
നന്ദസരസ്വതി വേദപര്യടനത്തിന്റെ ഉപാസന
വിഷയമെന്ന അധ്യായത്തില്‍ ഇങ്ങനെ വ്യാ
ഖ്യാനം നല്കുന്നു. അഹിംസാ ധര്‍മത്തിന്റെ
ഫലം അതാചരിക്കുന്നയാളിന്റെ മനസ്സില്‍നി
ന്നു് വൈരഭാവം വിട്ടുപ�ോകുകയെന്നതാണു്.
ആ മനുഷ്യന്റെ സംസര്‍ഗത്താല്‍ ഇതരരുടെ
മനസ്സില്‍നിന്നും വൈരഭാവം വിട്ടുപ�ോകുന്നു.
ഇവിടെ അര്‍ഥമാക്കിയിരിക്കുന്നതു്, അഹിംസാ
ധര്‍മം സാക്ഷാത്കരിച്ചു കഴിഞ്ഞാല്‍, ആ
മനുഷ്യന്റെ ഹൃദയത്തില്‍നിന്നു് അന്യജീവിക
ള�ോടുള്ള വൈരഭാവം പൂര്‍ണമായും ഇല്ലാതാ
കുമെന്നും അദ്ദേഹത്തിന്റെ സഹവാസികള്‍ക്കു്
ഈ ജന്മത്തിലെയ�ോ മുജ്ജന്മത്തിലെയ�ോ
സംസ്കാരം ക�ൊണ്ടോ സത്സംഗം ക�ൊണ്ടോ
അന്യര�ോടുള്ള വൈരഭാവം പരിത്യജിക്കാന്‍
കഴിയുമെന്നുമാണു്. എന്നാലിതു് ഒരേ രീതിയില്‍
എല്ലാവര്‍ക്കും ഉണ്ടാവുകയില്ല. ചിലര്‍ക്കു് അമ്പ
തുശതമാനം, ചിലര്‍ക്കു് ഇരുപതു്, ചിലര്‍ക്കു്
പത്തു് എന്നിങ്ങനെയാകും. ഒരു ശതമാനം
പ�ോലും വൈരഭാവം വെടിയാനാകാത്തവരും
ഉണ്ടാകും. മാത്രമല്ല, അഹിംസ സാക്ഷാത്ക
രിച്ചയാളിന്റെ ജീവന�ൊടുക്കാന്‍പോലും ചിലര്‍
മടിക്കില്ല. ഇതിനു് ചരിത്രം സാക്ഷിയാണു്.
ല�ോകത്തുള്ള ജീവികളെല്ലാം യ�ോഗിയ�ോടു്
വൈരഭാവം ഉപേക്ഷിക്കുമെന്നു് ഈ സൂത്രത്തി
നു് ചിലര്‍ പറയുന്ന അര്‍ഥം നിരാധാരമാണു്.

അതിനാല്‍ സൂത്രത്തിന്റെ ശരിയായ അര്‍ഥം,


അഹിംസ പാലിക്കുന്നയാളിനു് സമസ്ത ജീവിക
ള�ോടുമുള്ള വൈരഭാവം ഇല്ലാതാകുന്നെന്നാ
ണു്. മറിച്ചു് ജീവികള്‍ക്കെല്ലാം യ�ോഗിയ�ോടുള്ള
വൈരഭാവം ഒരിക്കലും വിട്ടിട്ടില്ല ; ഇന്നും വിട്ടിട്ടി
ല്ല നാളെ വിടാന്‍ പ�ോകുന്നുമില്ല.

വലിയ�ൊരു യ�ോഗിയാണെന്നു് ആദരിക്കപ്പെ


ടുന്ന വൈദികധര്‍മികള്‍പോലും ആദരിക്കുന്ന
ഒരാളിനു്, ജീവാത്മാവിന്റെ അസ്തിത്വത്തില്‍
വിശ്വാസമില്ല. അദ്ദേഹമെഴുതിയ ഒരു പുസ്ത
കത്തില്‍ ഇങ്ങനെ ഒരാശയം കാണാനുണ്ടു്
-മഹാത്മാഗാന്ധിയെ വധിച്ചതു്, അദ്ദേഹം പൂ
ര്‍ണമായും അഹിംസ പാലിക്കാതിരുന്നിട്ടാണു്.
പൂര്‍ണമായും അഹിംസ പാലിച്ചിരുന്നെങ്കില്‍
വെടിവെച്ചയാളിന്റെ കൈയില്‍നിന്നു് ത�ോക്കു്
വീണുപ�ോയേനെ.

മഹാത്മാഗാന്ധി പൂര്‍ണമായി അഹിംസ പാലി


ച്ചിരുന്നയാളാണെന്നു് സ്ഥാപിക്കാനല്ല എന്റെ
ഉദ്യമം. അതിനിവിടെ പ്രസക്തിയില്ല. പൂര്‍ണ
അഹിംസ പാലിച്ചിരുന്നയാളിനെ വെടിവെ
ക്കാന്‍ തുടങ്ങുന്ന പക്ഷം ത�ോക്കു താഴെ വീഴു
മെന്നു് പറയുന്നതു് അജ്ഞാനം നിമിത്തം പറ
യുന്നതാണെന്നു സ്ഥാപിക്കാനേ ഉദ്ദേശ്യമുള്ളു.
മഹര്‍ഷിദയാനന്ദന്‍ യ�ോഗിയായിരുന്നെന്നു്
ല�ോകത്തുള്ള അനേകം വിദ്വാന്മാര്‍ സമ്മതിക്കു
ന്നു. ഞാനും അദ്ദേഹം യ�ോഗിയായിരുന്നെന്ന
പക്ഷക്കാരനാണു്. യ�ോഗത്തില്‍ ഉന്നതനി
ലയെ പ്രാപിച്ചതിനുശേഷവും അദ്ദേഹത്തെ
വകവരുത്തുന്നതിനു് പലരും അനേക രീതിക
ളില്‍ പലതവണ പ്രയത്നിച്ചിട്ടുണ്ടു്. അവസാനം
അദ്ദേഹത്തിന്റെ ശരീരത്തെ ഇല്ലാതാക്കുക
യും ചെയ്തു. അദ്ദേഹത്തിനു് അഹിംസാസിദ്ധി
ഇല്ലായിരുന്നോ? യ�ോഗത്തിന്റെ ഒന്നാംപടിയി
ല്‍പോലും കാലുവയ്ക്കാന്‍ അദ്ദേഹത്തിനു് കഴി
ഞ്ഞിരുന്നില്ലെന്നോ? വൈരഭാവം ത്യജിക്കാന്‍
അദ്ദേഹത്തിനായില്ലെന്നോ? യ�ോഗത്തിന്റെ
ഒന്നാം പടിയായ അഹിംസ പാലിക്കാന്‍ കഴി
യാത്ത ആളായിരുന്നു അദ്ദേഹമെങ്കില്‍, ഉപാ
സനയുടെ ബാലപാഠം പ�ോലും ഗ്രഹിക്കാന്‍
കഴിയാത്ത ആളെന്ന നിലയില്‍ യ�ോഗിയെന്നു്
വിദ്വാന്മാര്‍ എങ്ങനെ അംഗീകരിയ്ക്കും?

വേറ�ൊരുദാഹരണം ശ്രീകൃഷ്ണനെ പൂര്‍ണയ�ോ


ഗിയെന്നാണു് അനേകമാളുകള്‍ കരുതുന്നതു്.
അദ്ദേഹം അഹിംസാലുവായിരുന്നിട്ടും ദുര്യോധ
നന്റെ വൈരഭാവം പ�ോകാഞ്ഞതെന്തേ? യാ
ദവവംശം പരസ്പരം കലഹിച്ചു് സര്‍വനാശം
വരുത്തി. ശ്രീകൃഷ്ണന്റെ സഹവാസം അവരുടെ
വൈരഭാവം നശിപ്പിക്കാഞ്ഞതെന്തേ? വ്യാസ
നെ യ�ോഗിയെന്നല്ലേ ഗണിക്കുന്നത് ? ഋഷിദ
യാനന്ദനും ആ അഭിപ്രായക്കാരനാണു്. അദ്ദേ
ഹം അഹിംസാലു ആയിരുന്നിട്ടും പാണ്ഢവകൗ
രവര്‍ തമ്മില്‍ യുദ്ധം ഉണ്ടായതെന്തേ? അവ
രാരും യ�ോഗത്തിന്റെ ഒന്നാംപടി ചവിട്ടിയില്ലാ
യിരുന്നോ? പഞ്ചതന്ത്രത്തില്‍ വിഷ്ണുശര്‍മന്‍
എഴുതിയ ഒരു ശ്ലോകമാണിതു്. ''സിംഹ�ോ വ്യാ
കരണസ്യ കര്തുരഹരതു് പ്രാണാനു് പ്രിയാനു്
പാണിനേഃ മീമാംസാകൃതമുന്മമാഥ സഹസാ
ഹസ്തീമുനിം ജൈമിനിമ് ഛന്ദോജ്ഞാനനിധിം
ജഘാന മകര�ോ വേലാതടേ പി
ങ്ഗലമ് അജ്ഞാനാവൃത ചേ
തസാമതിരുഷാം ക�ോഽ ര് ഥ
സ്തിര ശ്ചാം ഗുണൈഃ അര്‍ഥം: വ്യാകരണക
ര്‍ത്താവായ പാണിനിയുടെ പ്രിയപ്രാണനെ
സിംഹം അപഹരിച്ചു. മീമാംസാകര്‍ത്താ
വായ ജൈമിനിയെ ആന ക�ൊന്നു. ഛന്ദസ്സി
ന്റെ ജ്ഞാനനിധിയായ പിങ്ഗളാചാര്യനെ
മുതല വകവരുത്തി. അജ്ഞാനവും ക�ോപവും
നിറഞ്ഞ മനസ്സുള്ളവന്‍ ഗുണങ്ങളെങ്ങനെ
അറിയും? ഇവരെല്ലാം മഹാവിദ്വാന്മാരും
യ�ോഗികളും ആയിരുന്നെന്നതില്‍ ആര്‍ക്കും
പക്ഷാന്തരമില്ല. യ�ോഗിയ�ോടു് എല്ലാ ജീവികളും
വൈരഭാവം വെടിയുന്നു എന്ന വാദം ശരിയാ
ണെങ്കില്‍ ഈ മഹാപുരുഷന്മാരിലാരുമേ യ�ോ
ഗിയല്ലെന്നു വരും.

വേദത്തില്‍ പരമാത്മാവിനെ അഹിംസാലു


എന്നു് പറഞ്ഞിട്ടുണ്ടു്. യുഞ്ജന്തി ബ്രധ്‌നമരുഷ
മ് (ഋ.1.11.1) അരുഷമ് = അഹിംസാലുവായ
കരുണാമയനെ അരുഷമ് =ഹിംസാദിദ�ോഷ
രഹിതം എന്നു് ഋഗ്വേദാദി ഭാഷ്യ ഭൂമികയില്‍
അര്‍ഥം പറയുന്നു. (ഉപാസനാവിഷയം) രുഷ്
എന്ന ധാതുഹിംസാര്‍ഥകമാണു്. അതിനെ
ഇവിടെ നിഷേധിച്ചു് ഈശ്വരന്‍ ഹിംസാരഹി
തനാണെന്നു് സ്ഥാപിച്ചിരിക്കുന്നു. ഈശ്വരന്‍
ആര�ോടും വൈരഭാവമില്ലായിരുന്നു, ഇല്ല,
ഉണ്ടാവുകയുമില്ല. ല�ോകത്തു ന�ോക്കിയാല്‍
ഈശ്വരന�ോടുള്ള വൈരഭാവം ല�ോകരില്‍
അനേകര്‍ വെടിഞ്ഞിട്ടില്ലെന്നു് അറിയാം.
ഈശ്വരന്റെ അസ്തിത്വം പ�ോലും അംഗീകരിക്കാ
ത്ത എത്രയ�ോ പേരുണ്ടു്. ഈശ്വരന്റെ അസ്തി
ത്വം അംഗീകരിക്കുന്നതിനു് വധശിക്ഷ നല്കുന്ന
വര്‍പോലും ഉണ്ടായിട്ടുണ്ടു്. എന്റെ യുവാവായ
പുത്രനെ ക�ൊന്നതെന്തിനെന്നു ച�ോദിച്ചു് ഈശ്വ
രന�ോടു് പല്ലു ഞറുമ്മുന്നവരും അനേകമുണ്ടു്.
ഇതുമല്ല, കൃഷി നശിക്കാന്‍ കാരണമായ വെള്ള
പ്പൊക്കത്തെയും വീടുതകര്‍ത്ത പ്രകൃതിക്ഷോഭ
ത്തിന്റെയും പേരില്‍ ഈശ്വരനെ പ്രതിക്കൂട്ടില്‍
കയറ്റുന്നവരാണധികവും.
ഈശ്വരന്‍ വൈരരഹിതനാണു്. ദൃതേ ദൃംഹ
മാമിത്രസ്യ ചക്ഷുഷാ സ ര് വാണി ഭൂതാനി
സമീക്ഷാ മഹേ (യജൂ.36.18) എല്ലാ ജീവികളും
മിത്രദൃഷ്ടിയിലൂടെ പരസ്പരം കാണട്ടെ എന്നും മാ
ഭൂതാ ഭ്രാതാരംദ്വിക്ഷന്മാ സ്വസാരമുത സ്വസ്വാ
-സഹ�ോദരന്‍ സഹ�ോദരന�ോടും സഹ�ോദരി
സഹ�ോദരിയ�ോടും ദ്വേഷഭാവം പുലര്‍ത്തരുതു്
(അഥര്‍വം 3.6.30) എന്നും വേദ�ോപദേശമുണ്ടു്.
എന്നാല്‍ ജീവികള്‍ക്കു് ഈശ്വരന�ോടുള്ള വൈ
രഭാവവും വിട്ടിട്ടില്ല, ഈശ്വര�ോപദേശം കേട്ടു്
പരസ്പരമുള്ള വൈരവും ത്യജിച്ചിട്ടില്ല എന്നു്
ല�ോകത്തു് കാണാവുന്നതാണു്. ത്രികാല
ങ്ങളിലും വൈരരഹിതനായ ഈശ്വരന�ോടു്
വൈരഭാവം വെടിയാനാവുന്നില്ലെങ്കില്‍ പിന്നെ
യ�ോഗിയ�ോടുള്ള വൈരഭാവത്തിന്റെ കാര്യമെ
ന്തു പറയാന്‍! യ�ോഗി ഒരിക്കല്‍ ഹിംസാലുവാ
യിരുന്നു, പിന്നെ യ�ോഗാഭ്യാസം ചെ്താണല്ലോ
അഹിംസാലുവായതു്. അപ്പോഴേ വൈരരാഹി
ത്യം ഉണ്ടായുള്ളു. യ�ോഗം പരിത്യജിച്ചു് അജ്ഞാ
നാധര്‍മങ്ങളുടെ വഴിയേ പ�ോയാല്‍ വീണ്ടും
ഹിംസകനാവുകയും ചെയ്യും. യ�ോഗിയുടെ അവ
സ്ഥയില്‍ വൈരരഹിതനും, അയ�ോഗിയുടെ
അവസ്ഥയില്‍ വൈരസഹിതനും ആയിരി
ക്കും.

ഈശ്വരനാകട്ടെ, സദാ സര്‍വദാ സര്‍വഥാ


സമ്പൂര്‍ണമായി അഹിംസകനാണു്. വൈര
ഭാവം ഇല്ലായിരുന്നു, ഉണ്ടാവുകയുമില്ല. ഈശ്വ
രന�ോടു് വൈരഭാവം വെടിയാത്തപ്പോഴാണ�ോ
യ�ോഗിയ�ോടു വെടിയുന്നത് ? പ്രമാണങ്ങളാലും
യുക്തികളാലും അഹിംസാലുവിന�ോടു് എല്ലാ
ജീവികളും വൈരഭാവം ഒരിക്കലും പരിത്യജിക്കു
ന്നില്ലെന്നു് സിദ്ധിച്ചു. അതിനാല്‍ ഈ മിഥാധാര
ണയെ വിട്ടു് വാസ്തവികതയെ അംഗീകരിക്കുന്ന
തു് സജ്ജനങ്ങളുടെ കര്‍ത്തവ്യമാണു്.

4. തര്‍ക്കം യ�ോഗത്തില്‍ ബാധകമ�ോ?


യ�ോഗത്തിലെ നാലാമത്തെ മിഥ്യാധരണ,
തര്‍ക്കം യ�ോഗത്തില്‍ ബാധകമാണു് എന്നത
ത്രേ. ഇന്നത്തെ യ�ോഗാചാര്യന്മാര്‍ അവരുടെ
ശിഷ്യന്മാരെ ഉദ്‌ബ�ോധിപ്പിക്കുകയും പ്രചരി
പ്പിക്കുകയും ചെയ്യുന്നതു് യ�ോഗിജിജ്ഞാസു
തര്‍ക്കത്തില്‍ ഏര്‍പ്പെട്ടുകൂടാ എന്നാണു്.
എന്തെന്നാല്‍ തര്‍ക്കിക്കുന്നയാള്‍ ഒരിക്കലും
യ�ോഗിയാവുകയില്ലത്രേ. ഈ ലേഖനത്തില്‍
പ്രമാണം യുക്തി എന്നിവയാല്‍ ഇതിനെപ്പറ്റി
പരിചിന്തനം ചെയ്യാം.

ന്യായദര്‍ശനകാരന്‍ ഗൗതമഹര്‍ഷി പതിനാറു


പദാര്‍ഥങ്ങളുടെ തത്ത്വജ്ഞാനത്താല്‍ മുക്തി
സിദ്ധിക്കുമെന്നു പറയുന്നു. *ഇതില�ൊന്നു് തര്‍ക്ക
മാണു്. മനുഷ്യന്‍ തര്‍ക്കത്തിന്റെ വാസ്തവികരൂ
പമെന്തെന്നു് മനസ്സിലാക്കാതെ, ആ തര്‍ക്കം പ്ര
യ�ോഗിക്കാതെ ഇരുന്നാല്‍ അയാള്‍ക്കു് മുക്തി
ലഭിക്കില്ല എന്നാണു് ഗൗതമമതം. ഉപാസനയു
ടെ അഷ്ടാംഗത്താലും പതിനാറു പദാര്‍ഥങ്ങളു
ടെ തത്ത്വജ്ഞാനത്താലും മുക്തി സിദ്ധിക്കും.
അതിനാല്‍ തര്‍ക്കം യ�ോഗത്തില്‍ ബാധക
മല്ല. *പ്രമാണപ്രമേയ സംശയപ്രയ�ോജന.....
ന്യായം 1.1.1 ന്യായദര്‍ശനത്തിന്റെ ഭാഷ്യകാര
ന്‍ വാത്സ്യായനന്‍ പ്രമാണപ്രമേയ എന്നാരം
ഭിക്കുന്ന ഒന്നാം സൂത്രത്തില്‍ ദ്വന്ദ്വസമാസമാ
ണുള്ളതെന്നും പറയുന്നു. ദ്വന്ദ്വസമാസത്തില്‍
ഓര�ോ പദത്തിന്റെയും അര്‍ഥം പ്രധാനമാണു്.
അതിനാല്‍ ഈ സൂത്രത്തിലെ തര്‍ക്ക പദത്തി
നും പ്രധാനാര്‍ഥമുണ്ടു്. ഈ പ്രാധാന്യത്താല്‍
തര്‍ക്കം യ�ോഗസാധകമാണ്, ബാധകമല്ല.

തര്‍ക്കത്തിന്റെ അര്‍ഥം ഇങ്ങനെയാണെന്നു


ഗൗതമമഹര്‍ഷി പറയുന്നു അവിജ്ഞാതത
ത്ത്വേ ഽ ര്‌ഥേ കാരണ�ോപപത്തി തസ് ത ത്ത്വ
ജ്ഞാനാര്ഥ മൂഹസ്തര് കഃ (ന്യായം 1.1.40) ഏതു
തത്ത്വത്തിന്റെ വാസ്തവികരൂപം അറിവില്ലയ�ോ
ആ വസ്തുവിന്റെ സ്വരൂപജ്ഞാനത്തിനു് പ്രമാ
ണത്തിന്റെ സംഗതിയാല്‍ ഊഹം ആല�ോചന
നടത്തേണ്ടതുണ്ടോ അതാണു് തര്‍ക്കം. ഓര�ോ
യ�ോഗാഭ്യാസിക്കും വസ്തുതത്ത്വജ്ഞാനത്തി
നു് അടയ്ക്കടി തര്‍ക്കം പ്രയ�ോഗിച്ചേ പറ്റൂ. യ�ോഗ
ദര്‍ശനത്തിന്റെ മൂന്നാം പാദത്തില്‍ ഏതേന ഭൂ
തേന്ദ്രിയേഷു ധര് മ ക്ഷണാവസ്ഥാ പരിണാമാ
വ്യാഖ്യാതാ (3.13) എന്ന സൂത്രത്തില്‍ ധര്‍മം,
ലക്ഷണം, അവസ്ഥ, പരിണാമം എന്നിവ
കൂടാതെ തര്‍ക്കത്തെ അറിയാനാവുകയില്ല
എന്നു പറഞ്ഞിരിക്കുന്നു.

സാംഖ്യദര്‍ശനകാരന്‍ പുരുഷ പ്രൃതികളുടെ


വിസ്തൃതവിവേചനം നടത്തീട്ടുണ്ടു്. എന്തുക�ൊ
ണ്ടു് പുരുഷനും പ്രകൃതിയും ഭിന്നമാണു് എന്നതാ
ണീ വിവേചനം. വിജ്ഞാനവാദം, ക്ഷണികവാ
ദം, ശൂന്യവാദം തുടങ്ങിയ അനേകം മിഥ്യകളുടെ
ഖണ്ഢനം ഈ വിവേചനത്തില്‍ നടത്തിയിട്ടു
ള്ളതു് തര്‍ക്കത്തിലൂടെയാണ്, കപിലാചാര്യര്‍
തര്‍ക്കത്തിന്റെ സാഹായ്യം തേടാതിരുന്നെങ്കി
ല്‍ പുരുഷപ്രകൃതികളുടെ സ്വരൂപപരിജ്ഞാനം
ലഭിക്കുകയില്ലായിരുന്നു. അന്യര്‍ക്കു് നല്കാനും
ആവുകയില്ലായിരുന്നു. അതറിയാതെ യ�ോ
ഗസിദ്ധി ഉണ്ടാവുകയില്ല. കപിലാചാര്യര്‍
സാംഖ്യത്തില്‍ പറയുന്നു. അനിയതത്വേ ഽപി
നായൗക്തികസ്യ സംഗ്രഹ�ോ ഽന്യഥാ ബാല�ോ
ന്മത്താദിസമത്വമ് (1.26) യുക്തിക്കു് നരിക്കാത്ത
ത�ൊന്നും സ്വീകരിക്കാനാവുകയില്ല എന്നര്‍ഥം.
ന്യായദര്‍ശനത്തിലെ ഈ പ്രഥമസൂത്രത്തിലെ
പതിനാറു പദാര്‍ഥങ്ങളില�ൊന്നാണു് വാദം.
ഗൗതമമഹര്‍ഷി വാദത്തെ നിര്‍വചിക്കുന്നതി
പ്രകാരമാണു് പ്രമാണതര്‍ക്കസാധന�ോപാലം
ഭഃ സിദ്ധാന്താവിരുദ്ധഃ പഞ്ചാവയവ�ോപപന്നഃ
പക്ഷപ്രതി പക്ഷപരിഗ്രഹ�ോ വാദഃ.

ഈ സൂത്രത്തില്‍ തര്‍ക്കത്തെ അംഗീകരിക്കു


ന്നു. തര്‍ക്കത്തെ വിട്ടുകളഞ്ഞാല്‍ വാദത്തിന്റെ
ലക്ഷണം നിര്‍വചിക്കാനാവുകയില്ല. അതില്‍
ദ�ോഷം വരും. വാദമില്ലാതെ സത്യാസത്യനി
ര്‍ണയം അസാധ്യം. ഇതില്ലെങ്കില്‍ യ�ോഗാഭ്യാ
സം നടക്കുകയുമില്ല.

തത്പരമ പുരുഷഖ്യാതേ എന്ന 1.16 ാം യ�ോഗ


സൂത്രത്തിന്റെ വ്യാസഭാഷ്യത്തില്‍ ജ്ഞാന
സ്യൈവ പരാകാഷ്ഠാ വൈരാഗ്യമ് ആത്മാവ്,
പരമാത്മാവ്, പ്രകൃതി എന്നിവയുടെ സമ്യ
ഗ്ജ്ഞാനം ഉണ്ടായാലേ വിരക്തിയുണ്ടാവൂ
എന്നു പറഞ്ഞിരിക്കുന്നു. വാസ്തവികജ്ഞാനം
വൈരാഗ്യമാണെന്നു ഇവിടെ പറയുന്നു. കാ
ര്യകാരണങ്ങള്‍ ഭിന്നമല്ലെന്നതിനാലാണു്
ഇങ്ങനെ പറഞ്ഞതു്. വാസ്തവത്തില്‍ ജ്ഞാനം
കാരണവും വൈരാഗ്യം അതിന്റെ കാര്യവുമാ
ണു്. അതിനാല്‍ ജ്ഞാനവും വൈരാഗ്യവും
വെവ്വേറെയാണു്. ഈ വൈരാഗ്യത്താലാണു്
അസമ്പ്രജ്ഞാതസമാധി ലഭിക്കുന്നതു്. വാദ
ത്താലേ ഈ വൈരാഗ്യം പ്രാപ്തമാകുകയുള്ളു.
വാദത്തില്‍നിന്നു് മാറ്റിയാല്‍ അതില്‍ വാദത്തി
ന്റെ ലക്ഷണത്തിനു ചേര്‍ച്ചയില്ലാതെ വരും.
ന്യായദര്‍ശനത്തില്‍നിന്നു് തര്‍ക്കം എടുത്തുക
ളഞ്ഞാല്‍ തത്ത്വജ്ഞാനപ്രാപ്തി അസംഭവ്യമാ
കും. ജ്ഞാനമില്ലാതെ മുക്തിയില്ലതാനും. ഇതി
നെപ്പറ്റി കപിലന്റെ വചനം ജ്ഞാനാമുക്തിഃ
ജ്ഞാനത്താല്‍ മുക്തി എന്നാണു്. (സാംഖ്യം
3.23) യ�ോഗത്തില്‍ മുക്തി ബാധകമെന്ന പ്ര
സ്താവം നിരാധാരമാണെന്നു് ഇങ്ങനെ സിദ്ധി
ക്കുന്നു.
ധര്‍മാധര്‍മജ്ഞാനത്തിനു് അത്യന്തോപയുക്ത
മാണു് തര്‍ക്കമെന്നു് സ്മൃതികാരനായ മനുവും
പറയുന്നു. (12.106) ആര്ഷധര്‌മ�ോപദേശശ്ച
വേദശാസ്ത്രവിര�ോധിനാ യസ്തര്‌കേണാനുസ
ന്ധത്തേ സ ധര്മ വേദ നേതരഃ ഋഷിപ്രണീത
വാക്യങ്ങളെയും ധര്‍മോപദേശത്തെയും വേദ
ശാസ്ത്രാനുകൂലമായ തര്‍ക്കത്താല്‍ നിര്‍ണയി
ക്കുന്നവര്‍ക്കേ ധര്‍മത്തെ അറിയാന്‍ കഴിയൂ,
അല്ലാതാര്‍ക്കും കഴിയുകയില്ല. ദയാനന്ദമഹ
ര്‍ഷി ധര്‍മത്താല്‍ മുക്തി, അധര്‍മത്താല്‍
ബന്ധനം എന്ന പക്ഷക്കാരനാണു്.

വൈശേഷികദര്‍ശനകാരന്‍ കണാദമഹര്‍ഷി
യും അഭ്യുദയം മ�ോക്ഷം എന്നിവ നല്കുന്നതി
നെ ധര്‍മമെന്നു് പറയുന്നുണ്ടു്. യത�ോ ഽഭ്യുദയ
നിശ്രേയസ സിദ്ധിഃ സ ധര്മഃ (വൈശേഷികം
1.1.2) ഉപാസനയുടെ പരിജ്ഞാനം തര്‍ക്കം
ഇല്ലാതെ ഒരിക്കലും ലഭിക്കുകയില്ല. ഒന്നുണ്ടു്.
ഈ തര്‍ക്കം വേദം. ഋഷിമാര്‍ രചിച്ച വേദാനു
കൂലഗ്രന്ഥങ്ങള്‍ എന്നിവയ്ക്കു് വിരുദ്ധമായിക്കൂ
ടാ. ആളുകള്‍ക്കിടയില്‍ സംശയമുണ്ടാകുന്നതു്
തര്‍ക്കം, കുതര്‍ക്കം എന്നിവയുടെ അന്തരം
അറിയാഞ്ഞാണു്.
വ്യാകരണമഹാഭാഷ്യത്തില്‍ വ്യാകരണാ
ധ്യയനത്തിന്റെ പതിനെട്ടു പ്രയ�ോജനങ്ങള്‍
എണ്ണിപ്പറഞ്ഞിട്ടുണ്ടു്. അവയില്‍ മുഖ്യമായ
അഞ്ചില�ൊന്നു് ഊഹമാണു്. ഇതു് വേദമന്ത്രാ
ര്‍ഥം കണ്ടെത്താന്‍ ക�ൊള്ളാം. ഇതെങ്ങനെ
യ�ോഗത്തില്‍ ബാധകമാകും? വേദജ്ഞാനമി
ല്ലാതെ ആര്‍ക്കും യ�ോഗിയാകുവാന്‍ കഴിയുക
യില്ലെന്നു് മുന്‍പ് എഴുതി. മീമാംസാദര്‍ശനകാ
രനും ഒന്‍പതാമധ്യായത്തില്‍ ഊഹത്തിന്റെ
പ്രാധാന്യം പ്രവചിക്കുന്നു. അതു് സാമഗാനത്തി
നു് വേണമെന്നു്. സാമവേദം ഉപാസനാപ്രധാ
നമാണു്. സാമഗാനത്തില്‍ ഊഹം ഉപയ�ോ
ഗിയാണെങ്കില്‍ പിന്നെങ്ങനെ യ�ോഗത്തില്‍
ബാധകമാകും?

യ�ോഗദര്‍ശനത്തില്‍ തര്‍ക്കത്തിന്റെ പ്രയ�ോ


ഗം പരിമാണൈകത്വാദ്വസ്തുതത്ത്വമ് (4.14)
എന്ന സൂത്രത്തിന്റെ വ്യാസഭാഷ്യത്തില്‍
കാണാം. നാസ്ത്യര്‌ഥ�ോ വിജ്ഞാന വിസ
ഹചരഃ വിജ്ഞാനത്തില്‍ നിന്നു വേറിട്ട ഒരു
വസ്തുവും തത്ത്വമല്ല. ഈ വിജ്ഞാനാവാ
ദത്തെ ഖണ്ഢിച്ചിട്ടു് വ്യാസന്‍ അടുത്ത സൂ
ത്രത്തിന്റെ അവതരണത്തില്‍ പറയുന്നു.
കു ത ശ്ചൈ ത ത ദ ന്യായമ് ഈ അന്യായം
(വിര�ോധം) എങ്ങനെ? വസ്തുസാമ്യേ ചിത്ത
ഭേദാ ത്തയ�ോര് വിഭക്തഃ പന്ഥാഃ (യ�ോഗദര്‍ശ
നം 4.15) ഈ സൂത്രത്തിന്റെ ഭാവാര്‍ഥം ഇപ്ര
കാരമാണു്. വസ്തു ഒന്നായിരിക്കെ, ചിലര്‍ക്കു്
സുഖവും ചിലര്‍ക്കു് ദുഃഖവും അനുഭൂതമാക്കുന്നു.
അതിനാല്‍ ജ്ഞാനവും വസ്തുവും രണ്ടാണു്.
വെറും വിജ്ഞാനമാത്രമല്ല. ഇവിടെ വ്യാസന്‍
വിജ്ഞാനവാദത്തെ ഖണ്ഢിക്കുകയാണു്. ചി
ത്തത്തിനു് അധീനമായ വസ്തുവേ ഉള്ളു എന്നു
പറയുന്നവര്‍ക്കു് യ�ോഗദര്‍ശനകാരന്‍ മറുപടി
പറയുന്നുണ്ടു്. നചൈകചിത്തതന്ത്രം വസ്തു തദ
പ്രമാണകം തദാ കിംസ്യാതു് (4.16) ഈ സൂത്ര
ത്തിന്റെ സാമാന്യാര്‍ഥമെഴുതാം. ഏതെങ്കിലു
മ�ൊരു ചിത്തത്തിനു് അധീനമായ വസ്തുവില്ല.
ഒരു ചിത്തത്തിനു് അധീനമായ വസ്തുവുണ്ടെ
ന്നിരിക്കട്ടെ. ചിത്തം വേറെങ്ങാനും തറഞ്ഞി
രുന്നാല്‍ അതു് അപ്രമാണികമായിപ്പോകും.
*സൂത്രകാരനും വ്യാസനും ഒരു ചിത്തത്തിനു്
അധീനമായ വസ്തുവിനെ അംഗീകരിക്കുന്നവ
രെ ഖണ്ഢനം ചെയ്യുകയാണിവിടെ. ഇങ്ങനെ
യ�ോഗദര്‍ശനസൂത്രങ്ങളിലും അതിന്റെ വ്യാസ
ഭാഷ്യത്തിലും അനേകം മിഥ്യാമതങ്ങളെ തര്‍ക്ക
ത്താല്‍ ഖണ്ഢനം ചെയ്തിട്ടുണ്ടു്. നാസ്തികവാദ
ത്തെ തര്‍ക്കംക�ൊണ്ടേ ഖണ്ഢിക്കാന്‍ കഴിയൂ.
നാസ്തികവാദത്തെ ഖണ്ഡിക്കാതെ ആര്‍ക്കും
യ�ോഗികയാകാന്‍ കഴിയുന്നതല്ല. ഇക്കാലത്തു്
തര്‍ക്കത്തെ നിരാകരിക്കുന്നവര്‍ക്കു് തത്ത്വ
ജ്ഞാനപ്രാപ്തി ഉണ്ടായിട്ടില്ല. അവര്‍ സ്വന്തം ശി
ഷ്യന്മാരെ അജ്ഞാനത്തിലേക്കു് തള്ളിയിടുക
യാണു്. ലക്ഷ്യമല്ല ക�ോടിക്കണക്കിനു് ആളുകള്‍
തര്‍ക്കത്തെ നിരാകരിക്കുകയും സ്വയം ഈശ്വ
രഭക്തരെന്നു നടിച്ചു് ജീവിതം പാഴാക്കുകയും ചെ
യ്യുന്നുണ്ടു്. അവരുടെ ശരീരവും, മനസ്സും, ധനവും
സമയവും യ�ോഗത്തിന്റെ പേരില്‍ ചെലവഴിയു
ന്നു. തര്‍ക്കത്തെ നിരാകരിക്കുന്നതുക�ൊണ്ടു്
അവര്‍ ദുഃഖസാഗരത്തില്‍ മുങ്ങിപ്പോകുന്നു.
യ�ോഗത്തിന്റെ ഫലപ്രാപ്തി ലഭിക്കാതെ തന്നെ
ഇവര്‍ സാഫല്യമടയുന്നെന്നു ഭാവിക്കുന്നതാണു്
ഏറ്റവും ആശ്ചര്യജനകം.

ച�ോദ്യം:- തര്‍ക്കം യ�ോഗസാധകമാണെങ്കില്‍


ആളുകള്‍ ഇതിനെ ഖണ്ഢനം ചെയ്യുന്നതെന്താ
ണ് ? *ചിത്തത്തിനു വിധേയമല്ലാത്ത വസ്തു
വിന്റെ അസ്തിത്വം, തെളിയിക്കാന്‍ കഴിയാതെ
വരുമെന്നു താത്പര്യം. (പരിഭാഷകന്‍.)
ഉത്തരം:- ഇതിനു് പല കാരണങ്ങളുണ്ടു്.
അവയില്‍ ചിലതു് ഇവിടെഴുതാം. യ�ോഗി
ചമഞ്ഞിരുന്നു് കള്ളവും ചതിയും പ്രയ�ോഗിച്ചു്
ആളുകളെക്കൊണ്ടു് പൂജിപ്പിക്കുന്ന അനേകം
ആളുകള്‍ ഇന്നു ല�ോകത്തുണ്ടു്. അവരുടെ
വിശ്വാസവും യ�ോഗവുമെല്ലാം സത്യത്തിനു വി
പരീതമാണു്. അവര�ോടു് ആരെങ്കിലും തര്‍ക്ക
ത്തിനു മുതിര്‍ന്നാല്‍ ഉള്ള കഞ്ഞിയില്‍ പാറ്റ
വീഴാലാവും ഫലം, അതിനാല്‍ അവര്‍ തര്‍ക്ക
ത്തെ എതിര്‍ക്കുന്നു. തര്‍ക്കിച്ചാല്‍ ത�ോറ്റുത�ൊ
പ്പിയിട്ടു് മണ്ടേണ്ടിവരുമെന്നു് അവര്‍ക്കു് നന്നായ
റിയാം. ഇത�ൊരു കാരണം.

യ�ോഗസ്വരൂ പമെന്തെന്നറിയാത്തവരാ
ണു് വേറ�ൊരു കൂട്ടര്‍. അവര്‍ക്കു് എന്താണു്
തര്‍ക്കമെന്നും അറിവില്ല. ആരാനും പറഞ്ഞു
കേട്ടതിന്റെ ചുവടു് പിടിച്ചു് തര്‍ക്കം യ�ോഗബാ
ധകമാണെന്നു അവര്‍ പറഞ്ഞു പരത്തുന്നു.
ക�ൊല്ലുന്ന രാജാവിനു് തിന്നുന്ന മന്ത്രിയെന്ന
രീതിയിലാണു് ഈ ഗുരുശിഷ്യപരമ്പര. യ�ോ
ഗത്തില്‍ തര്‍ക്കം ഒഴിവാക്കേണ്ടതാണെന്ന
വാദം അംഗീകരിച്ചതു നിമിത്തം തര്‍ക്കപ്രയ�ോ
ഗം നിന്നുപ�ോയി. ത�ോന്നിയവരെല്ലാം യ�ോഗി
കളായി. അവര�ോടു് ആര്‍ക്കും ഒന്നും ച�ോദിക്കാ
നാവുകയില്ല എന്നായി. തര്‍ക്കം യ�ോഗത്തില്‍
ബാധയാണല്ലോ. ഇതുക�ൊണ്ടു് അജ്ഞാനിക
ളും കള്ളന്മാരും ആചാരഹീനരും യ�ോഗികളാ
യി. അവര്‍ പൂജയ്ക്കു് അര്‍ഹരും ആയി. ഇതാണു്
രണ്ടാമത്തെ കാരണം.

ചിലര്‍ക്കു് തര്‍ക്കത്തിന്റെ മഹത്ത്വം അറിയാം.


പരിശ്രമിക്കാന്‍ ഭയപ്പെടുന്നവരാണവര്‍.
തര്‍ക്കിക്കുന്നതു് ശരിയല്ല എന്നവര്‍ പറയുന്നു.
തര്‍ക്കത്തിനു് അവധിക�ൊടുത്തു് യ�ോഗജി
ജ്ഞാസുക്കളുടെ സംശയങ്ങള്‍ക്കു മറുപടി പറ
യുന്നതു് സരളവും തര്‍ക്കത്തിനു വിധേയമായി
മറുപടി നല്കുന്നതു് പ്രയാസമുള്ള കാര്യവുമാ
ണു്. ഇതു് മൂന്നാമത്തെ കാരണം.

ചിലര്‍ യ�ോഗത്തെപ്പറ്റി പര്യാപ്തമായ തര്‍ക്ക


ങ്ങള്‍ ഉന്നയിക്കാറുണ്ട്, എന്നാല്‍ അവരുടെ
ആചരണങ്ങള്‍ തര്‍ക്കത്തിനു തീര്‍ത്തും വി
പരീതമാണു്. അതിനാല്‍ തര്‍ക്കത്തെ ഒഴി
വാക്കേണ്ടതാണെന്നവര്‍ തീരുമാനിക്കുന്നു.
തര്‍ക്കിക്കുന്നവര്‍ അതിനു് അനുസൃതമായി
യ�ോഗാഭ്യാസവും ചെയ്തിരുന്നെങ്കില്‍ തര്‍ക്ക
ത്തിനു് ഈ തിരിച്ചടി ഉണ്ടാകുകയില്ലായിരുന്നു.
ഇതു നാലാം കാരണം.

ഇങ്ങനെ തര്‍ക്കത്തിനു് വിപരീതമായ അനേകം


കാരണങ്ങളുണ്ടു്. അവ നിമിത്തം യ�ോഗത്തി
ല്‍ തര്‍ക്കം ബാധകമായി കഠ�ോപനിഷത്തില്‍
പറയുന്ന നൈ ഷാ തര് കേണ മതിരാപനേ
യാ (2.9) തര്‍ക്കത്താലിതു് പ്രാപിക്കാവുന്നതല്ല
എന്നതിന്റെ വാസ്തവികാര്‍ഥം ഗ്രഹിക്കാതെ
യാണു് തര്‍ക്കത്തെ ചിലര്‍ അകറ്റി നിര്‍ത്തുന്ന
തു്. ഇതു് ശരിയല്ല. തര്‍ക്കത്തിന്റെ വാസ്തവിക
സ്വരൂപമെന്തന്നറിഞ്ഞു് യ�ോഗത്തില്‍ അതു്
പ്രയ�ോഗിക്കണം. യ�ോഗത്തില്‍ തര്‍ക്കം ബാധ
കമാണെന്ന മിഥ്യാധാരണയെ പരിത്യജിക്കയും
വേണം.

5 ആസനസ്ഥനായി ഗുരു അനുഗ്രഹിച്ചാല്‍


സമാധിയ�ോ?
യ�ോഗാചാര്യന്മാര്‍ ശിഷ്യനെ ആസനത്തില്‍
ഇരുത്തി തലയില്‍ കൈവച്ചു് അനുഗ്രഹിക്കും.
അല്ലെങ്കില്‍ തലയില്‍ വിരല�ോടിക്കവേ സം
ജ്ഞകള്‍ നല്കിക്കൊണ്ടു് മന�ോബലത്താല്‍
ജ്ഞാനം പകരം, ഇത�ോടെ യ�ോഗജിജ്ഞാസു
വിനു് സമാധി കിട്ടും. പരമാത്മാവു് പ്രത്യക്ഷമാ
കും. ജിജ്ഞാസു യഥേഷ്ടം അനന്ദമനുഭവിക്കും.
ഇതാണു് അഞ്ചാമത്തെ തെറ്റുധാരണ.

ഈ യ�ോഗപദ്ധതിയില്‍ വേദങ്ങളുടെ അംഗവും


ഉപാംഗവും പഠിക്കേണ്ട. ഉപനിഷത്തുകളും ബ്രാ
ഹ്മണങ്ങളും വേദ�ോപവേദങ്ങളും ന�ോക്കണ്ട.
വാള്‍ത്തലയിലൂടെ നടക്കുന്നതിനു തുല്യമായി
യമനിയമാദികളുടെ പാലനവും ചെയ്യേണ്ട.
ഗുരുകൃപയാല്‍ സമാധി സിദ്ധിക്കുകയായി.
ഇതിനെ പ്രമാണവും യുക്തിയുംക�ൊണ്ടു് നമു
ക്കൊന്നു് അളക്കാം.

പതഞ്ജലിമഹര്‍ഷി യ�ോഗദര്‍ശനത്തിന്റെ
ഒന്നാം പാദത്തില്‍ യ�ോഗശ്ചിത്ത വൃത്തി
നിര�ോധഃ (യ�ോഗദര്‍ശനം1.2) യ�ോഗം ചിത്ത
വൃത്തികളുടെ നിര�ോധമാണെന്നു് ലക്ഷണം
പറഞ്ഞിട്ടുണ്ടു്. പിന്നെ പ്രമാണം തുടങ്ങിയ പഞ്ച
വൃത്തികളുടെ ലക്ഷണം പറഞ്ഞിട്ട്, അഭ്യാസ
വൈരാഗ്യാഭ്യാം തന്നിര�ോധഃ (1.12) അഭ്യാസം
വിരക്തി എന്നിവയാല്‍ ചിത്തവൃത്തികളെ നി
ര�ോധിക്കാമെന്നു് നിര്‍ദ്ദേശിക്കുന്നു. ചിത്തത്തെ
പ്രവൃത്തികളില്‍നിന്നു് മാറ്റാന്‍ ചെയ്യുന്ന പ്രയ
ത്നമാണു് യമനിയമാദികളുടെ അനുഷ്ഠാനം.
ജ്ഞാന സ്യൈവ പരാകാഷ്ഠാ വൈരാഗ്യമ്
=ജ്ഞാനത്തിന്റെ അങ്ങേയറ്റമാണു് വിരക്തി
എന്നു് യ�ോഗദര്‍ശനം1.16ന്റെ വ്യാസഭാഷ്യത്തി
ല്‍ ഉണ്ടു്. ജ്ഞാനവും അഭ്യാസവും കൂടാതെ
വൃത്തികളെ നിര�ോധിക്കാന്‍ കഴിയുകയില്ല.
വൃത്തിനിര�ോധം ഇല്ലെങ്കില്‍ സമാധിസിദ്ധി
യും ഇല്ല. വൃത്തികളെന്താണെന്ന അറിവും,
അവയെ വശത്താക്കാന്‍ അഭ്യാസവും വി
രക്തിയും അനിവാര്യമായിരിക്കേ തലയില്‍
കൈവച്ചു് അനുഗ്രഹിച്ചാല്‍ സമാധി സിദ്ധിക്കു
മെന്നതു് മിഥ്യാസങ്കല്പമല്ലാതെ എന്താണു്.

യ�ോഗദര്‍ശനത്തിന്റെ രണ്ടാം പാദത്തിന്റെ


ഒന്നാം സൂത്രം തപഃ സ്വാധ്യായേശ്വര പ്രണി
ധാനാനി ക്രിയായ�ോഗഃ എന്നതില്‍ സാധാ
രണജനങ്ങള്‍ക്കു് ദൈനികക്രിയായ�ോഗം
വിധിച്ചിട്ടുണ്ടു്. സമാധി കിട്ടാന്‍ ദിനംപ്രതി
തപസ്സും സ്വാധ്യായവും ഈശ്വരപ്രണിധാന
വും ശീലിക്കണമെന്നു്. തപ�ോദ്വന്ദ്വസഹനമ്
(യ�ോഗദര്‍ശനം2.32നു് വ്യാസഭാഷ്യം) വിവിധ
ബാധകള്‍ വന്നുകൂടുമ്പോള്‍ പ�ോലും ധര്‍മാച
രണം വെടിയായ്കയാണു് തപസ്സ്. ഓമ് എന്ന
പവിത്രതാകാരകമായ വചനത്തിന്റെ ജപം.
മ�ോക്ഷശാസ്ത്രത്തിന്റെ അഥവാ ഋഷികൃതവും
വേദാനുകൂലവുമായ ഗ്രന്ഥങ്ങളുടെ അധ്യയനം
എന്നിവയാണു് സ്വാധ്യായം. മനസാ വാചാ
കര്‍മണാ ചെയ്യുന്ന ക്രിയകളെല്ലാം പരമഗു
രുവായ ഈശ്വരന്‍ സമര്‍പ്പിക്കുന്നതും ആ
ക്രിയകള്‍ക്കൊന്നിനും ഫലേച്ഛ ഇല്ലാതിരിക്കു
ന്നതുമാണു് ഈശ്വരപ്രണിധാനം. ഈ കര്‍മ
ങ്ങള്‍ സമാധിസിദ്ധിക്കു് ചെയേ്ത തീരൂ. ഈ
സൂത്രത്തിന്റെ ഭാഷ്യത്തില്‍ വ്യാസമഹര്‍ഷി
നാഽതപസ്വിയല്ലാത്തവന്‍ സമാധി സിദ്ധിക്കു
കയില്ല എന്നു പറയുന്നു. അനേകം ജന്മജന്മാന്ത
രങ്ങളിലെ വാസനകള്‍ മനസ്സില്‍ ഉള്ളതിന�ോ
ട�ൊപ്പം ഈ ജന്മത്തിലെ അനേകവാസനകളും
ഉണ്ടു്. അവ തപസ്സും സ്വധ്യായവും ഈശ്വരപ്ര
ണിധാനവും ഇല്ലാതെ അകലുകയില്ല.

യ�ോഗദര്‍ശനത്തിന്റെ രണ്ടാംപാദത്തില്‍
ദുഃഖം, ദുഃഖകാരണം, സുഖം, സുഖത്തിന്റെ
ഉപായം എന്നിവ വിവരിച്ചു് പറയുന്നു വിവേക
ഖ്യാതിരിവിപ്ലവാഹാന�ോപായഃ (യ�ോഗദര്‍ശ
നം2.26) വ്യതിചലിക്കാത്ത വിവേകഖ്യാതിയാ
ണു് മ�ോക്ഷാപായം. ഈ വിവേകഖ്യാതിയുടെ
ഉപായം ആചാര്യന്‍ പറയുന്നു. യ�ോഗാങ്ഗാനു
ഷ്ഠാനാദ ശുദ്ധിക്ഷയേ ജ്ഞാനദീപ്തിരാവിവേക
ഖ്യാതേ (യ�ോഗദര്‍ശനം2.28) യ�ോഗത്തിന്റെ
എട്ടു് അംഗങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ ജ്ഞാന
ത്തിന്റെ വൃദ്ധി വിവേകഖ്യാതിവരെ എത്തുന്നു.
ഇനി ബുദ്ധിമാന്മാര്‍ ആല�ോചിക്കുക, യ�ോഗ
ത്തിന്റെ അഷ്ടാംഗങ്ങള്‍ അനുഷ്ഠിച്ചാലാണ�ോ
യ�ോഗം സിദ്ധിക്കുക? അത�ോ ഗുരുജി തലയില്‍
െൈകവച്ചാല�ോ? തലയില്‍കൈവച്ചു് പത
ഞ്ജലീമഹര്‍ഷി യ�ോഗം ശീലിപ്പിക്കാഞ്ഞതെ
ന്താണ് ? മറ്റുള്ളവരെ സമാധിസ്ഥരാക്കാതിരു
ന്നതെന്തേ?

ത്രിവിധ ദുഃഖങ്ങളുടെ നിവൃത്തിക്കും സമാധിസി


ദ്ധിക്കും കപിലാചാര്യന്‍ അനേകം ഉപായങ്ങള്‍
പറഞ്ഞിട്ടുണ്ടു്. അതിലെങ്ങും തലയില്‍ കൈ
വെച്ചനുഗ്രഹിക്കുന്ന സമാധി സിദ്ധിയെപ്പറ്റി
പറഞ്ഞിട്ടില്ല, വൃത്തികളുടെ നിര�ോധത്തെപ്പറ്റി
പറയുമ്പോള്‍ വൈരാഗ്യാദഭ്യാസാച്ച (സാംഖ്യം
3.36) അഭ്യാസത്താലും വൈരാഗ്യത്താലും വൃ
ത്തികളെ നിര�ോധിക്കുക എന്നാണു് നിര്‍ദ്ദേശം.
സാംഖ്യത്തിന്റെ നാലാം അധ്യായത്തിലെഴു
തുന്നു ന�ോപദേശശ്രവണേ ഽപി കൃതകൃത്യതാ
പരാമര്‍ശാദൃതേ വിര�ോചനവതു് (സാംഖ്യം
4.17) ദൃഷ്ടസ്തയ�ോരിന്ദ്രസ്യ (സാംഖ്യം 4.18) വെറും
ഉപദേശം ശ്രവണം എന്നിവയാല്‍ സഫലത
ഉണ്ടാവുകയില്ല. മനനം, നിദിധ്യാസനം, സാ
ക്ഷാത്കാരം എന്നിവയില്ലാതെ വിര�ോചനന്‍
സഫലത കൈവന്നില്ലല്ലോ. വിര�ോചനനും
ഇന്ദ്രനും ശ്രവിച്ചു. ഇന്ദ്രന്‍ മനനവും നിദിധ്യാസ
നവും ചെയ്തു. ഇന്ദ്രനു് സാഫല്യം കിട്ടി.

ഇതില്‍നിന്നു് മനസ്സിലാക്കേണ്ടതു് തലയില്‍


കൈവച്ചു് അനുഗ്രഹിച്ചതുക�ൊണ്ടു് സമാധി
സിദ്ധിക്കുമെന്നവാദം നിരാധാരമാണെന്നത്രേ.
വെറും ഉപദേശം ശ്രവണം ക�ൊണ്ടു് സാഫല്യം
ഇല്ല.

പ്രണതി ബ്രഹ്മചര്യോപസര്പണാനി കൃത്വാ


സിദ്ധിബ്ബഹുകാലാത്തദ്വതു് (സാംഖ്യം 4.19) ഈ
സൂത്രത്തില്‍ സമാധിക്കു് അനിവാര്യമായവയെ
വര്‍ണിക്കുന്നു. നിരഭിമാനത, ബ്രഹ്മചര്യപാല
നം, സദ്ഗുരുസംഗമവും സേവയും എന്നിവ
സമാധിസിദ്ധിക്കു് ഉതകുന്നു.

ന്യായദര്‍ശനകാരന്‍ ഗൗതമമഹര്‍ഷിയും
തലയില്‍ കൈവച്ചനുഗ്രഹിച്ചു് സമാധി നല്കു
ന്നതിനെ അംഗീകരിക്കുന്നില്ല. അദ്ദേഹം അപ
വര്‍ഗത്തിനു് (മ�ോക്ഷത്തിന് ) നിര്‍ദ്ദേശിക്കുന്ന
മാര്‍ഗം തദര്ഥ യമനിയമാഭ്യാമാത്മസംസ്കാ
ര�ോ യ�ോഗാച്ചാധ്യാത്മവിധ്യുപായൈഃ എന്ന
സൂത്രത്തിലുണ്ടു്. (ന്യായം 4.2.46) അര്‍ഥം: യമ
നിയമങ്ങളാല്‍ ആത്മാവിനെ ശുദ്ധമാക്കുക.
യ�ോഗദര്‍ശനത്തില്‍ പറയുന്ന ഇതരവിധി
കളാല്‍ മ�ോക്ഷത്തെ പ്രാപിക്കുക. അടുത്ത
സൂത്രത്തില്‍ പറയുന്നു ജ്ഞാനഗ്രഹണാഭ്യാ
സസ്തദ്വി ദൈ്യശ്ച സഹ സംവാദഃ (ന്യായം
4.2.47) ജ്ഞാനം അഥവാ അധ്യാത്മവിദ്യാ
ശാസ്ത്രജ്ഞാനം പ്രാപിക്കുന്നതും, അതിന്റെ
ധാരണവും, തദനുസൃതം കര്‍മവും, ആത്മ
ജ്ഞാനികള�ോടു് സംവാദവും ചെയ്യുന്നതും
ഇതിന�ോട�ൊത്ത ഉപായങ്ങള്‍ ചെയ്യുന്നതും
ക�ൊണ്ടു് മനുഷ്യര്‍ സമാധി പ്രാപിക്കുകയും അപ
വര്‍ഗപ്രാപ്തിക്കു് അര്‍ഹത നേടുകയും ചെയ്യുന്നു.
മനു പറയുന്നു (2.18) സ്വാധ്യായേന വ്രതൈര്
ഹ�ോമൈസൈ് ത്രവിദ്യേനേജ്യയ ാസുതൈഃ
മഹായജ്ഞൈശ്ചയജ്ഞൈശ്ച ബ്രാഹ്മീയം
ക്രിയതേ തനുഃ ഈ ശ്ലോകത്തിനു് ദയാനന്ദമഹ
ര്‍ഷി ഇങ്ങനെ അര്‍ഥമെഴുതുന്നു(സ്വാധ്യായേന)
സകലവിദ്യകളും പഠിക്കുകയും പഠിപ്പിക്കുകയും
ചെയ്യുക, (വ്രതൈ) ബ്രഹ്മചര്യം, സത്യഭാഷണം
തുടങ്ങിയ നിയമങ്ങള്‍ പാലിക്കുക, (ഹ�ോമൈഃ)
അഗ്നിഹ�ോത്രം മുതലായ ഹ�ോമങ്ങള്‍ ചെയ്യുക,
സത്യത്തെ കൈക്കൊള്ളുക, അസത്യത്തെ ത്യ
ജിക്കുക, സത്യവിദ്യാദാനം (ത്രൈവിദ്യേന) വേദ
പ്രതിപാദിതമായ കര്‍മോപാസന, ജ്ഞാനം,
വിദ്യാഗ്രഹണം (ഇജ്യയാ) പക്ഷംത�ോറും ചെ
യ്യേണ്ട ഇഷ്ടി മുതലായവ ചെയ്ക, (സുതൈഃ)
സത്സന്താന�ോല്പാദനം(മഹായജ്ഞശ്ച) ബ്ര
ഹ്മയജ്ഞം, ദേവയജ്ഞം, പിതൃയജ്ഞം, വൈ
ശ്വദേവം, അതിഥിപൂജ എന്നീ പഞ്ചമഹായജ്ഞ
ങ്ങളനുഷ്ഠിക്കുക, (യജ്ഞൈഃ) അഗ്നിഷ്ടോമം
തുടങ്ങിയ അധ്വരങ്ങളും ശില്പവിദ്യാവിജ്ഞാനം
മുതലായ യജ്ഞങ്ങളും നടത്തുക എന്നീ കര്‍മ
ങ്ങളെക്കൊണ്ടു് നമ്മുടെ ഈ ശരീരം ബ്രാഹ്മീ
അഥവാ വേദത്തിന്റെയും ഈശ്വരഭക്തിയു
ടെയും ആധാരമായ ബ്രാഹ്മണശരീരമായി
ബ്ഭവിക്കുന്നു. ഇപ്പറഞ്ഞവ മുഴുവനുമില്ലാതെ
ബ്രാഹ്മണ ശരീരം സംഭവ്യമല്ല (സത്യാര്‍ഥ
പ്രകാശം, മൂന്നാം സമുല്ലാസംപേജ് 88) തല�ോടു
ന്നതുപ�ോകട്ടെ, കേട്ടതുക�ൊണ്ടു മാത്രം അവിദ്യ
മാറിപ്പോവുകയില്ല. കപിലമഹര്‍ഷി പറയുന്നതു്
ഇങ്ങനെയാണു്. ന ശ്രവണമാത്രാതു് തത്സി
ദ്ധിരനാദി വാസനായാ ബലവത്ത്വാതു് പ്രകൃതി
യുടെ ദ�ോഷമെന്തന്നു കേട്ടാലുടനെ മനുഷ്യനു്
മ�ോക്ഷം ലഭിക്കുകയില്ല. ഭ�ോഗവിഷയകമായ
അനാദിവാസന ബലവതിയായിരിക്കുന്നതാ
ണു് കാരണം (സാംഖ്യം 2.3)

ഗുരുവിന്റെ തല�ോടലാല്‍ ശിഷ്യന്മാര്‍ക്കു്


സമാധിസിദ്ധിയുണ്ടാക്കാനിരിക്കുന്നു. ആഹാ
രപാനീയാദികളെന്തായാലും ആചാരമെങ്ങ
നെയിരുന്നാലും സമാധിനല്കുമെന്നു് കുത്തക
യടുത്തിരിക്കുന്നവര്‍ മനു തുടങ്ങിയ ഋഷിമാരുടെ
എതിരാളികളാണു്. അതിനാല്‍ അവരുടെ
സങ്കല്പങ്ങളും വിശ്വാസങ്ങളും തെറ്റും, അത്യന്തം
ഹാനികാരകവുമാണു്.

ഇവയുടെ പ്രചാരം ഉണ്ടായത�ോടെ അജ്ഞാ


നികളും സദാചാരഹീനരും പര�ോപകാരശൂന്യ
രുമായവര്‍പോലും യ�ോഗിപ്പട്ടം അണിഞ്ഞുതുട
ങ്ങി. ജനങ്ങള്‍ക്കു് യ�ോഗികള�ോടു് താത്പര്യവും
ശ്രദ്ധയും ഇല്ലാതായി. അവര്‍ ഉപദേശിക്കുന്ന
തിനെയും നിരാകരിച്ചുതുടങ്ങി. വഞ്ചകരും കപ
ടരുമായ ആളുകളെ യ�ോഗികളെന്നു കരുതി
ആരാധിച്ചു തുടങ്ങിയതാണു് വേറ�ൊരു ദുഷ്പ
രിണാമം. ദില്ലിയിലെ ഘണ്ടാഘറിനടുത്തുള്ള
വഴിയേ നഗ്നനും പ്രാകൃതനുമായ�ൊരാള്‍ നട
ക്കുന്നു. അയാളുടെ പിന്നാലേ വിദ്യാസമ്പന്നരെ
ന്നു ത�ോന്നിക്കുന്ന കുറേപ്പേര്‍ ഒച്ഛാനിച്ചു് ആദരപൂ
ര്‍വം കൂടിയിട്ടുണ്ടു്. അവര�ോടു് ഈ പൂര്‍ണനഗ്നന്‍
ആരെന്നു ച�ോദിച്ചപ്പോള്‍ പൂര്‍ണയ�ോഗിയാ
ണെന്നു് ഉത്തരം പറഞ്ഞു. അജ്ഞാനവും അധ
ര്‍മവും ഇല്ലാത്ത ഇദ്ദേഹത്തിന്റെ അനുഗ്രഹം
ലഭിക്കുന്നവര്‍ക്കു് മംഗളം ഭവിക്കുമെന്നുകൂടി
അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ അന്ധവിശ്വാസിക
ളുടെ ന�ോട്ടത്തില്‍ വസ്ത്രം ധരിക്കാത്തവരാണു്
മഹാസിദ്ധന്മാര്‍! അജ്ഞാനികള്‍ അയ�ോ
ഗ്യര്‍ക്കു് സേവയും ഭക്തിയും ധനവുംക�ൊണ്ടു്
അളവറ്റ പ്രോത്സാഹനം നല്കുന്നു. ഇങ്ങനെ
വ്യാജഗുരുപരമ്പര പ്രചരിക്കുംത�ോറും ല�ോകം
അധഃപതിച്ചു പ�ോകുന്നു.

ച�ോദ്യം: താങ്കള്‍ ഗുരുപരമ്പരയെ മാനിയ്ക്കു


ന്നില്ലേ?
ഉത്തരം: ഞാന്‍ സത്യഗുരുപരമ്പരയെ മാനിയ്ക്കു
ന്നു. വ്യാജഗുരുപരമ്പരയെ മാനിക്കുന്നില്ല വേദം
പഠിയ്ക്കുകയും പഠിപ്പിയ്ക്കുകയും ചെയ്യുന്ന, യമനിയ
മങ്ങള്‍ പാലിയ്ക്കുന്ന, സത്യവാദിയും പക്ഷപാത
രഹിതനും ഈശ്വരനെ ഗുരുക്കന്മാരുടെയും
ഗുരുവായി മാനിയ്ക്കുന്നയാളിനെ ഗുരുവായി
അംഗീകരിയ്ക്കുന്നു. തലയില്‍ കൈവച്ചു് സമാധി
നല്കുന്ന വേദപഠനപാഠനങ്ങളെ നിരാകരിക്കു
ന്ന, യമനിയമങ്ങളും വിരക്തിയും വേണ്ടെന്നു
പറയുന്ന ഗുരുവിന്റെ സ്ഥാനം ഈശ്വരനിലും
ഉപരിയാണെന്നു കരുതുന്ന, ഈശ്വരനുപകരം
തന്നെ ഉപാസിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നയാ
ളിനെ ഗുരുവെന്നു് അംഗീകരിക്കുന്നില്ല. അത്ത
രക്കാരെ ഗുരുവായി അംഗീകരിക്കുന്നതു് സ്വയം
കുതികാല്‍ വെട്ടലാണു്.

ച�ോദ്യം: യഥാര്‍ഥ യ�ോഗിക്കു്, അജ്ഞാനി


യേ്ക്കാ, അധര്‍മിയ്ക്കോതലയില്‍ തല�ോടിയ�ോ
മന�ോബലത്താല�ോ സമാധി നല്കിക്കൂടേ?
ഉത്തരം : ഒരിക്കലും നല്കാന്‍ ആവുകയില്ല.
യഥാര്‍ഥ യ�ോഗിക്കു് ഇങ്ങനെ അയ�ോഗ്യന്‍
സമാധി നല്കാനാകുമെങ്കില്‍ കപിലാചാര്യ
ര്‍ക്കു് ന മലിനചേതസ്യുപദേശ ബീജ പ്രര�ോഹ�ോ
ഽജവതു് (സാംഖ്യം 4.29) മലിന ചിത്തത്തില്‍
ഉപദേശബീജം അക്കൃരിക്കുകയില്ല, അജനെന്ന
രാജാവിനു് അക്കൃരിക്കാത്തതുപ�ോലെ എന്ന
സൂത്രം രചിക്കേണ്ടി വരില്ലായിരുന്നു. നാ ഭാസ
മാത്രമപി മലിന ദര്പണവതു് (സാംഖ്യം 4.30)
മലിനദര്‍പ്പണത്തില്‍ പ്രതിച്ഛായ പതിക്കാത്ത
തുപ�ോലെ അജ്ഞാനിയും രാഗദ്വേഷയുക്ത
നുമായവന്റെ ചിത്തത്തില്‍ ഉപദേശം ഒട്ടും
വിളങ്ങുകയില്ല. പിന്നല്ലേ തലയില്‍ തല�ോടിയും
മന�ോബലത്താലും സമാധിസിദ്ധി വരുത്തുക!
അയ�ോഗ്യന്‍ ശാസ്ത്രോപദേശം നല്കിയാല്‍പോ
ലും സമാധിസിദ്ധി വരുത്താനാവുകയില്ലെ
ന്നാണു് കപിലാചാര്യന്റെ പക്ഷം. കഴിയുമാ
യിരുന്നെങ്കില്‍ കപിലാചാര്യര്‍ തല�ോടലാല്‍
സമാധിസിദ്ധി എന്നൊരു സൂത്രം ചമയ്ക്കുക
മാത്രമല്ല, തന്റെ കാലത്തെ ലക്ഷക്കണക്കിനു്
ആളുകളെ വിളിച്ചുവരുത്തി തല�ോടി വിടുകയും
ചെയേ്തനെ. അവര്‍ക്കങ്ങനെ സമാധി കിട്ടു
കയും ല�ോകത്തിനു് മഹാമംഗളം ഭവിക്കുകയും
ചെയ്യുമായിരുന്നു. ദര്‍ശന ശാസ്ത്രരചന ചെ
യ്യേണ്ടിവരികയും ഇല്ലായിരുന്നു. കാരണം,
ഒരു യ�ോഗി ഒരുവനെ തലയില്‍ തല�ോടി
യ�ോഗിയാക്കും. അയാള്‍ അപരനെ തല�ോടും.
ഇങ്ങനെ ല�ോകര്‍ മുഴുവനും യ�ോഗികളാകും!

മഹാഭാരതകാലത്തു് വ്യാസമഹര്‍ഷി യ�ോ


ഗിയായിരുന്നു. മഹര്‍ഷി ദയാനന്ദന്‍ ഇതം
ഗീകരിക്കുന്നു. ശ്രീകൃഷ്ണനും യ�ോഗിയായിരു
ന്നല്ലോ. യുദ്ധം ഒഴിവാക്കണമെന്നു് അനേകം
തവണ അദ്ദേഹം ദുര്യോധനന�ോടു് അപേക്ഷിച്ചു.
അയാള്‍ കേട്ടതേയില്ല. തല�ോടി യ�ോഗിയാ
ക്കാന്‍ കഴിയുമെന്നതു് നേരായിരുന്നെങ്കില്‍
വ്യാസന്‍ ദുര്യോധനനെ ഒന്നു തല�ോടിയാല്‍
മതിയായിരുന്നു. അയാളുടെ അജ്ഞാനമെ
ല്ലാം ദൂരെ ഓടിയ�ൊളിച്ചു് സമാധി പൂകിയേനെ.
ഈ ആര്യാവര്‍ത്തദേശം നശിക്കുകയുമില്ലായി
രുന്നു. ഋഷിദയാനന്ദനും യ�ോഗിയായിരുന്നു.
അദ്ദേഹം വിചാരിച്ചിരുന്നെങ്കില്‍ അജ്ഞാ
നത്തിനും ധര്‍മത്തിനും എതിരേ പ്രതികാരം
ചെയ്യുന്ന അനേകം യ�ോഗികളെ തല�ോടി
സൃഷ്ടിയ്ക്കാമായിരുന്നു. ഇന്നു് ല�ോകത്തു പെരു
കിവരുന്ന അവിദ്യയും അന്യായവും ഉണ്ടാവു
കയ�ോ അനേകര്‍ സുരക്ഷിതത്വം ഇല്ലാത്ത
വരാവുകയ�ോ ഇല്ലായിരുന്നു. യ�ോഗികള്‍
അധികമുണ്ടായാല്‍വിദ്യയുടെയുംധര്‍മത്തിന്റെ
യും വികാസവും അവിദ്യയുടെയും അധര്‍മത്തി
ന്റെയും നാശവും ഉണ്ടാകും. ല�ോകത്തു് യ�ോഗി
കളുടെ എണ്ണം കുറയുമ്പോഴെല്ലാം മനുഷ്യര്‍ക്കും
മറ്റു ജീവികള്‍ക്കും ദുഃഖാധിക്യം ഉണ്ടാകുന്നു. യാ
സ്കാചാര്യര്‍ പറയുന്നു(നിരുക്തം 2.1.4) വിദ്യാ ഹ
വൈ ബ്രാഹ്മണമാജഗാമ ഗ�ോപായമാ ശേവ
ധിഷ്ടേ ഽഹമസ്മി അസൂയകായാ നൃജവേ ഽയ
തായ നമാബ്രൂയാ വീര്യവതീ തഥാസ്യാമ്യമേവ
വിദ്യാഃ ശുചിമപ്രമത്തം മേധാവിനം ബ്രഹ്മചര്യോ
പപന്നം യത്തേന ദ്രുഹ്യേതു് കതമച്ചനാഹ
തസൈ്മ മാ ബ്രൂയാ നിധിപായ ബ്രഹ്മന്‍..
ഇത�ൊരു ആലങ്കാരിക വര്‍ണനയാണു്. വിദ്യ
ബ്രാഹ്മണന്റെ പക്കല്‍ ചെന്നു്, ഞാന്‍ നിന്റെ
ഖജനാവാമ് എന്നെ രക്ഷിക്കൂ: നിന്ദകനും ദുര
ഭിമാനിയും അസംയമിയും ആയവന്‍ എന്നെ
ക�ൊടുക്കാതിരുന്നാല്‍ ഞാന്‍ ബലവതിയായി
രിക്കും. പവിത്രനും പുരുഷാര്‍ഥിയും ബുദ്ധിമാനും
ബ്രഹ്മചര്യയുക്തനും നിന്നെ ദ്രോഹിക്കാത്തവ
നും വിദ്യാനിധിയെ രക്ഷിക്കുന്നവനും മാത്രമേ
എന്നെ ക�ൊടുക്കാവൂ എന്നു പറഞ്ഞു. അയ�ോ
ഗ്യനെ പഠിപ്പിയ്ക്കരുതു് എന്നാണിതു് അര്‍ഥം.
തലയില്‍ തല�ോടല്‍ യാസ്കന്‍ അംഗീകരിച്ചിരു
ന്നെങ്കില്‍ വിദ്യ നല്കുന്നതിനു് യ�ോഗ്യനെയും
അയ�ോഗ്യനെയും പരീക്ഷിച്ചു് അറിയാന്‍ നി
ര്‍ദ്ദേശിക്കുകയില്ലായിരുന്നു. ആരുടെയെങ്കിലും
തലയില്‍ തല�ോടിയാല്‍ അയാള്‍ മഹാശാ
സ്ത്രജ്ഞനും വിജ്ഞാനിയും ആകുമായിരുന്നു.
തല�ോടി സമാധിസ്ഥനാക്കാമെന്ന പറച്ചിലും
പരമ്പരയും മിഥ്യതന്നെ.

ച�ോദ്യം: ഈ അന്ധപരമ്പരയുടെ കാരണമെ


ന്താണ് ?
ഉത്തരം: അനേകമുണ്ടു്. ചിലതു പറയാം. വ്യാ
ജഗുരു ശിഷ്യന�ോടു് ഞാന്‍ നിന്റെ തലയില്‍
കൈവച്ചു്അനുഗ്രഹിക്കാമെന്നുംനീഎല്ലാവര�ോ
ടും ഗുരുകൃപയാല്‍ എനിക്കു് സമാധി സിദ്ധിച്ചിരി
ക്കുന്നു എന്നു പറയണമെന്നും നിര്‍ദ്ദേശിക്കുന്നു.
ശിഷ്യന്‍ പറയുന്നതു കേട്ട ചിലര്‍ക്കു് ഗുരുവിനെ
ക്കൊണ്ടു് തല�ോടിച്ചാലെന്താണെന്നു് ത�ോന്നും.
അവര്‍ വന്നു് തല�ോടിക്കും. അവരും ശിഷ്യരായ
ല്ലോ? സമാധി കിട്ടിയ�ോ എന്നു് ഗുരു ച�ോദിക്കും.
സമാധി കിട്ടിയില്ലെങ്കിലും, തുറന്നുപറഞ്ഞാല്‍
താന്‍ അയ�ോഗ്യനാണ�ോ എന്നു ഗുരു സംശയി
ക്കും. അതിനിടയാക്കേണ്ട എന്നു വിചാരിച്ചു് ഗു
രുകൃപയാല്‍ കിട്ടിയെന്നു പറഞ്ഞേക്കാമെന്നു
കരുതും. അങ്ങനെ ചെയ്യും.

മുറിമൂക്കന്റെ കഥ കേട്ടിട്ടില്ലേ? ഞാന്‍ വിരൂപ


നാണ്, തന്നെപ്പോലെ ചില കൂട്ടുകാരെ കിട്ടി
യാല്‍ ക�ൊള്ളാമെന്നു് ആഗ്രഹിച്ച അയാള്‍
ഈശ്വരനെ കാണാന്‍ മൂക്കുമുറിച്ചു, ഈശ്വര
നെ കണ്ടു എന്നു പറഞ്ഞുപരത്തി. അയാളുടെ
പക്കല്‍ ഈശ്വരദര്‍ശനാഭിലാഷികള്‍ പലരും
മൂക്കുമുറിയ്ക്കാനെത്തി. മൂക്കുമുറിച്ചിട്ടും ഈശ്വരനെ
കാണാഞ്ഞു് ഗുരുവിന�ോടു് പരാതി പറഞ്ഞു.
ഗുരുവരുളി മൂക്കോ പ�ോയി. അതിനി കിട്ടില്ല.
ഈശ്വരനെ കണ്ടെന്നെങ്കിലും പറഞ്ഞേക്ക്.
ശിഷ്യന്മാര്‍ ഗുരുവിനെ അനുസരിച്ചു. അങ്ങനെ
അനേകം മുറിമൂക്കന്മാരുണ്ടായി. അവര്‍
സംഘം ചേര്‍ന്നു. ഇതുപ�ോലെ വ്യാജഗുരുക്ക
ന്മാര്‍ ചേര്‍ന്നു് അജ്ഞാനികളുടെ കൂട്ടം ചമച്ചു് ഗു
രുകൃപയാല്‍ സമാധി സിദ്ധിച്ചെന്നു് പറഞ്ഞുപ
രത്തി. അവരും ഗുരുവിനെപ്പോലെ പൂജ്യരായി.

ഋഷിമാരുടെ സമാധിപദ്ധതി വളരെ കഠിനമാ


മെന്നുപ്രചരിപ്പിച്ചതുംഇത്തരംഉടന്‍സമാധിക്കാ
രുടെ പ്രസിദ്ധിയ്ക്കും പ്രചാരത്തിനും വഴിവെച്ചു.
യമനിയമാദികള�ൊന്നും പാലിയേ്ക്കണ്ടാത്ത
സമാധിസിദ്ധിയ്ക്കു് ഞങ്ങള്‍ മാര്‍ഗം കണ്ടെത്തി
യെന്നു് അവര്‍ പറഞ്ഞുപരത്തി. കള്ളുകുടിയ
നും മാംസാഹാരിയ്ക്കും, കള്ളനും ദുരാചാരിക്കും,
ഏതു കുകര്‍മം ചെയ്യുന്നവനും സമാധിസിദ്ധി
യായി. പക്ഷപാതരഹിതരായി ന�ോക്കിയാല്‍
ഋഷിമാരുടെ യ�ോഗപദ്ധി സത്യവും ഈ പുതിയ
കൂട്ടുകാരുടെ പദ്ധതി അസത്യവുമാണെന്നു് ഗ്ര
ഹിയ്ക്കാം. മനു പറയുന്നു അര്ഥകാമേഷ്വസക്താ
നാം ധര്മജ്ഞാനം വിധീയതേ (2.13) ആര് ധന
ത്തിന്റെയും ഇന്ദ്രിയങ്ങളുടെയും ഭ�ോഗങ്ങളില്‍
ആസക്തനാണ�ോ അയാള്‍ക്കു് ധര്‍മജ്ഞാനം
ഉണ്ടാവുകയില്ല. നവീനയ�ോഗ പദ്ധതികള്‍
നിര്‍ദ്ദേശിക്കുന്നവരെല്ലാം ധനത്തിലും വിഷ
യഭ�ോഗത്തിലും നിമഗ്നരാണു്. അതിനാല്‍
ധര്‍മാധര്‍മങ്ങള്‍, സത്യാസത്യങ്ങള്‍, യ�ോ
ഗായ�ോഗങ്ങള്‍ എന്നിവ തിരിച്ചറിയാന്‍ കഴി
വില്ലാത്തവരുമാണു്. ഋഷിമാര്‍ ധനം, വിഷയ
ഭ�ോഗങ്ങള്‍ എന്നിവയ്ക്കു് അതീതമായി നിന്നു്
യ�ോഗത്തിന്റെ വാസ്തവികരൂപം അറിഞ്ഞു.
അവരുടെ പദ്ധതി സ്വീകരിക്കുന്നതാണു് എല്ലാ
വര്‍ക്കും ഉചിതം. തലയില്‍ തല�ോടി സമാധിയു
ണ്ടാക്കുന്ന മിഥ്യയെ വെടിയണം.

6.ഈശ്വരനെ അറിയാമെന്നു പറയുന്നയാള്‍


അറിയാതിരിക്കുകയും അറിയില്ലെന്നു പറയുന്ന
യാള്‍ അറിയുകയും ചെയ്യുന്നുവ�ോ?
യ�ോഗത്തിലെ ആറാമത്തെ മിഥ്യാധാരണയെ
പ്പറ്റി പറയാം. ഇത�ൊരു പറച്ചില്‍ ആണു്. ആര്
പരമാത്മാവിനെ അറിയാമെന്നു പറയുന്നുവ�ോ
അവര്‍ അറിയുന്നില്ല. ആര് അറിയുകയില്ലെന്നു
പറയുന്നുവ�ോ അവര്‍ അറിയുന്നു എന്നു് ചിലര്‍
പറയുന്നു. ഇതു ശരിയാണെന്നു് ചിലര്‍ ഉറച്ചു
വിശ്വസിക്കുന്നുമുണ്ടു്. ഈശ്വരനെ അറിയുന്നതി
ന്റെ ലക്ഷണമായിപ്പോലും ചിലര്‍ ഇതിനെ വ്യാ
ഖ്യാനിക്കുന്നു. എത്ര ഉപദേശിച്ചാലും അവര്‍ ഈ
മിഥ്യാധാരണ വെടിയുകയില്ല. ഈ വിശ്വാസം
വളരെ അനര്‍ഥങ്ങളുണ്ടാക്കിയിട്ടുണ്ടു്. മേലില്‍
ഉണ്ടാക്കുകയും ചെയ്യും. ഈ അനര്‍ഥങ്ങളി
ല്‍ നിന്നു് മനുഷ്യജാതിയെ രക്ഷിക്കണമെന്ന
അഭിലാഷം നിമിത്തം ഈ വിഷയത്തെ സംബ
ന്ധിച്ചു് പ്രതിപാദിയ്ക്കാം.

ഈശ്വരനെ അറിയുന്നതിനെപ്പറ്റി അനേകം


വിചാരധാരകള്‍ പ്രചരിച്ചിട്ടുണ്ടു്. അനുഭവവേദ്യ
മാണതു്, പറഞ്ഞറിയിക്കാവതല്ല എന്നു ചിലര്‍
പറയുന്നു. കഴിയുകയില്ലെന്നു ചിലരും, പരസേ
വനമാണു് പരമാത്മജ്ഞാനമെന്നു് വെറെ
ചിലരും പറയുന്നു. ഇനിയും പലതരം അഭിപ്രാ
യങ്ങളുണ്ടു്. ഇവയില്‍ പെട്ടു് മനുഷ്യര്‍ വിലപ്പെട്ട
ജീവിതം വെറുതേ പാഴാക്കുകയാണു്. ഇവിടെ
നമുക്കു് ഇതില്‍ ഒന്നിനെപ്പറ്റി മാത്രം വിശേഷ
ചര്‍ച്ച ചെയ്യാം. കേന�ോപനിഷത്തിലെ ഒരു
സൂക്തിയെ ആധാരമാക്കിയാണു് ഈ മിഥ്യാധാ
രണ സങ്കല്പിച്ചതു്. ആ സൂക്തം ഇതാണ് : (11.2)
യസ്യാമതം തസ്യമതം മതം യസ്യനവേദനസഃ
അവിജ്ഞാതം വിജാനതാം വിജ്ഞാത മവി
ജാനതാമ്. ഈശ്വരനെ അറിയാവുന്നവരുടെ
ലക്ഷണങ്ങള്‍ ചര്‍ച്ച ചെയ്തു തുടങ്ങുമ്പോള്‍
ഈ ശ്ലോകവുമായാണു് പലരും പുറപ്പെടാറൂ.
ഈ ശ്ലോകത്തിന്റെ വാസ്തവിക അര്‍ഥം ഇങ്ങ
നെയാണു് ബ്രഹ്മത്തെ അളന്നു കുറിച്ചു് പൂര്‍ണ
മായി അറിയാനാവുകയില്ല എന്നറിയുന്നവര്‍
ബ്രഹ്മത്തിന്റെ സ്വരൂപത്തെ അറിയുന്നു. ബ്ര
ഹ്മത്തെ അളന്നു കുറിച്ചു് അറിയാനാകുമെന്നു
കരുതുന്നവരാകട്ടെ ബ്രഹ്മസ്വരൂപത്തെ അറി
യുന്നില്ല.

അളന്നുകുറിച്ചു് ബ്രഹ്മത്തെ അറിയാന്‍ കഴി


യുമെന്നു പറയുന്നവരറിയുന്നില്ല, ഏറെക്കുറെ
അറിയാന്‍ കഴിയുമെന്നു പറയുന്നവരാകട്ടെ
ബ്രഹ്മത്തെ ശരിയ്ക്കും അറിയുന്നു.

കുറേ വര്‍ഷം മുന്‍പു നടന്നതാണു്. വിദ്വാനും വാ


ഗ്മിയുമായ�ൊരാളിന�ോടു് യ�ോഗാഭ്യാസിയായ
ഒരാളിനെ സംബന്ധിച്ചു് ഇങ്ങനെ പറഞ്ഞു:
അദ്ദേഹം പറയുന്നതു് തനിക്കു് ബ്രഹ്മം പ്രത്യ
ക്ഷമാണെന്നാണു്. ഉടനടി വിദ്വാന്‍ പറഞ്ഞു.
കള്ളം, പരമാത്മാവു് പ്രത്യക്ഷമായെന്നു പറ
യുന്നതേ കള്ളം. ഉപനിഷത്തില്‍ പറയുന്നതു്,
പരമാത്മാവിനെ അറിയാമെന്നു പറയുന്നവനു്,
അറിഞ്ഞുകൂടാ. അറിഞ്ഞുകൂടെന്നു പറയുന്നയാ
ള്‍ അറിയുന്നു എന്നാണു്.

ഒരു ദിവസം ഇതിനെ സംബന്ധിച്ചു് ചര്‍ച്ച നട


ക്കവേ ഞാന്‍ പറഞ്ഞു. പരമാത്മാവിനെ അറി
യുന്നയാള്‍ എനിക്കു് അറിയാം എന്നു പറയുന്ന
തില്‍ ദ�ോഷമില്ല. ഞാന്‍ പറഞ്ഞതു കേട്ട്, ഒരു
ശാസ്ത്രി പറഞ്ഞു: ഇപ്പറഞ്ഞതില്‍ ദ�ോഷമുണ്ട്,
കേന�ോപനിഷത്തില്‍ ഇങ്ങനെ പറയുന്നതു്
തെറ്റാണെന്നു് എഴുതിയിട്ടണ്ടല്ലോ. ശാസ്ത്രിയും
വിദ്വാനും ഒരേ പക്ഷക്കാരാണെന്നു് സ്പഷ്ടമായ
ല്ലോ? ഇനി ഈ വിഷയത്തെപ്പറ്റി പ്രമാണവും
യുക്തികളും സഹിതം ചര്‍ച്ച ചെയ്യാം.

(ക) കേന�ോപനിഷത്തിലെ യസ്യാമതം എന്നാ


രംഭിക്കുന്ന സൂക്തത്തിന്റെ അര്‍ഥം പലരും പറ
യുംമ്പോലെ പല വിധത്തിലല്ല. അതിന്റെ വാ
സ്തവികാര്‍ഥം എഴുതിയതു് ന�ോക്കുക.

കേന�ോപനിഷത്തില്‍ വേദ ച (10.2) അറിയാം,


എന്നു കൂടിയുണ്ടു്. മുന്‍പു പറഞ്ഞ സൂക്തത്തിനു്
ആ അര്‍ഥങ്ങളെടുത്താല്‍ ഉപനിഷതു് സൂക്ത
ങ്ങളില്‍ പരസ്പരവൈരുധ്യം വരും. ഒന്നില്‍
പറയുന്നു. ഞാനറിയുന്നു എന്നു്. അടുത്തതില്‍
പരമാത്മാവിനെ അറിയാത്തവരെ അതിനെ
അറിയുന്നുള്ളു എന്നു്. ഇവ പരസ്പരവിരുദ്ധമാ
ണു്. ഉപനിഷദ്വാക്യങ്ങളുടെ ഈ അര്‍ഥം വേദ
വിരുദ്ധവുമാണു്. വേദത്തില്‍ ഞാന്‍ പരമാത്മാ
വിനെ അറിയുന്നു എന്നു സ്പഷ്ടമേ പറഞ്ഞിട്ടുണ്ടു്.
വേദാ ഹമേതം പുരുഷം മഹാന്തമാദിത്യവര്ണം
തമസഃ പരസ്താതു്. തമേവ വിദ്വിത്വാതിമൃത്യുമേതി
നാന്യഃപന്ഥാ വിദ്യതേ ഽയനായ (യജൂ.31.18)
ഈ മന്ത്രത്തിനു് മഹര്‍ഷി ദയാനന്ദന്റെ ഭാഷ്യം
ഇങ്ങനെ.

അല്ലയ�ോ ജിജ്ഞാസുവായ പുരുഷാ! (അഹമ് )


ഞാന്‍ (ഏതമ് ) ഇപ്പറഞ്ഞ (മഹാന്തമ് ) വലിയ
ഗുണയുക്തമായ (ആദിത്യവര്ണമ് ) സൂര്യതുല്യം
പ്രകാശസ്വരൂപമായ (തമസഃ) അന്ധകാരം
അജ്ഞാനം എന്നിവകളില്‍നിന്നു് (പരസ്താത് )
വേറിട്ടുനില്ക്കുന്ന (പുരുഷമ് ) സ്വസ്വരൂപത്തില്‍
സര്‍വത്ര നിറഞ്ഞുനില്ക്കുന്ന പരമാത്മാവിനെ
(വേദ) അറിയുന്നു. (തമ്ഏവ) അവനെത്തന്നെ
(വിദിത്വാ) അറിഞ്ഞേ (മൃത്യുമ് ) ദഃഖദായിയായ
മരണത്തെ (അതിഏതി ) ഉല്ലംഘനം ചെയ്തു
പ�ോകൂ. എന്നാല്‍ (അന്യംഃ) ഇതില്‍നിന്നു വേറിട്ട
(പന്ഥാ) വഴി (അയനായ) അഭീഷ്ടസ്ഥാനത്തി
നു് മ�ോക്ഷത്തിനു് (ന വിദ്യതേ) കാണാനില്ല.

ഇവ്വിധ വേറ�ൊരു മന്ത്രത്തിലും ഞാന്‍ പരമാ


ത്മാവിനെ അറിയുന്നു എന്നു പറയുന്നുണ്ടു്. വേ
ദാഹമസ്യ ഭുവനസ്യ നാഭിമ് (യജൂ.23.60) ജി
ജ്ഞാസുവായ പുരുഷാ! (അസ്യ ഭുവനസ്യ) ഈ
സര്‍വാധികരണമായ ജഗത്തിന്റെ (നാഭിമ് )
ബന്ധനസ്ഥാനത്തെ കാരണരൂപമായ മധ്യ
ഭാഗത്തെ പരബ്രഹ്മത്തെ (അഹമ് ) ഞാന്‍
(വേദ) അറിയുന്നു.

ഈ രണ്ടു് യജൂര്‍വേദമന്ത്രങ്ങളിലും ഉപദേശി


ക്കുന്നതു്, എനിക്കു് ബ്രഹ്മത്തെ അറിയാമെന്നു്
വിദ്വാനു്, ജിജ്ഞാസുവിന�ോടു് പറയണമെന്നാ
ണു്. വാസ്തവത്തില്‍ യ�ോഗിയുടെ ലക്ഷണം
ആളുകള്‍ സങ്കല്പിച്ചു വച്ചിരിക്കുന്നതാണെങ്കില്‍
വേദത്തില്‍ വിപരീതം പറയുന്നതെന്തിന് ? വേ
ദാഹമേതം പുരുഷംമഹാന്തമെന്നു് വേദത്തില്‍
പറഞ്ഞുകൂടല്ലോ.

(ഖ) നമ�ോ ബ്രഹ്മണേ നമസ്തേ വായ�ോ ത്വമേവ


പ്രത്യക്ഷം ബ്രഹ്മാസിത്വാമേവ പ്രത്യക്ഷം ബ്ര
ഹ്മവദിഷ്യാമി സത്യംവദിഷ്യാമി (തൈത്തിരീയ
ആരണ്യകം 7.1) ത്വമേവ പ്രത്യക്ഷം ബ്രഹ്മാസി
=നീയാണു് പ്രത്യക്ഷബ്രഹ്മം. ത്വാമേവ പ്രത്യക്ഷം
ബ്രഹ്മവദിഷ്യാമി=നിന്നെ ഞാന്‍ പ്രത്യക്ഷബ്ര
ഹ്മമെന്നു പറയും.

ഈ വാക്യങ്ങളില്‍നിന്നു സിദ്ധിക്കുന്നതു്, പര
മാത്മാവിനെ അറിയുന്നവര്‍ നീ പ്രത്യക്ഷബ്രഹ്മ
മാണെന്നും നിന്നെ ഞാന്‍ പ്രത്യക്ഷബ്രഹ്മാമാ
ണെന്നു പറയുമെന്നും ആണു്.

(ഗ) ജാനാമ്യഹ ശേവധിരിത്യനിത്യം നഹ്യധ്രു


വൈഃ പ്രാപ്യതേ ഹി ധ്രുവന്തമ്. തത�ോ മയാ നാ
ചികേതശ്ചിത�ോഗ്നിരനിതൈ്യര്ദ്രവൈ്യര്
പ്രാപ്തവാനസ്മി നിത്യമ്. (കഠ.ഉപ.1.10) ഇവിടെ
അനിതൈ്യഃ ദ്രവൈ്യഃ പ്രാപ്തവാനസ്മി നിത്യമ്
എന്നു യമചാര്യര്‍ പറയുന്നതിനു്, ശരീരം ഇന്ദ്രി
യങ്ങള്‍ മനസ്സു് തുടങ്ങിയ അനിത്യദ്രവ്യങ്ങള്‍
ക�ൊണ്ടു് ഞാന്‍ സത്യത്തെ പരമാത്മാവിനെ
പ്രാപിച്ചു എന്നാണര്‍ഥം. പരമാത്മാവിനെ അറി
യുന്നയാള്‍, എനിക്കു് പരമാത്മാവിനെ അറി
ഞ്ഞുകൂടാ എന്നു പറയുമെങ്കില്‍, അനിത്യപദാ
ര്‍ഥങ്ങളെക്കൊണ്ടു് ഞാന്‍ നിത്യനെ പ്രാപിച്ചു
എന്നു് ഋഷി എങ്ങനെ പറയും?

(ഘ) ഈ ആശയം യ�ോഗദര്‍ശനത്തിനും


വിപരീതമാണു്. സത്യത്തെ വ്യാഖ്യാനിക്കവേ
വ്യാസമഹര്‍ഷി സത്യം യഥാര്ഥ വാങ്മനസേ
യഥാദൃഷ്ടം യഥാനുമിതം യഥാശ്രുതം തഥാവാ
ങ്മനശ്ച കണ്ടതും അനുമാനിച്ചതും വാക്കിലും
മനസ്സിലും ഉണ്ടായിരിക്കുന്നതാണു് സത്യം എന്നു
പറയുന്നു. (യ�ോഗദര്‍ശനം2.30നു് വ്യാസഭാ
ഷ്യം) എനിക്കു് പരമാത്മാവിനെ അറിഞ്ഞുകൂ
ടാ എന്നു പറയുന്നവരാണു് യ�ോഗികളെങ്കില്‍
വ്യാസന്റെ വാക്കുകളനുസരിച്ചു് യ�ോഗി കള്ളം
പറയുന്നവനായിരിക്കണം! അയാളുടെ ജ്ഞാ
നത്തില്‍ എനിക്കു് പരമാത്മാവിനെ അറിയാം
എന്ന സത്യം ഇരിയ്കെ്ക വാക്കാല്‍ അറിഞ്ഞു
കൂടെന്നു പറയുന്നു. മനസ്സില�ൊന്നും വാക്കില്‍
വേറ�ൊന്നും ആണെങ്കില്‍ അയാള്‍ ദുരാത്മാ
ക്കളുടെ കൂട്ടത്തില്‍ പെട്ടുപ�ോകുകയില്ലേ?
മഹാത്മാവും ദുരാത്മാവും തമ്മിലെ അന്തരം,
ആത്മാവിലെ ജ്ഞാനത്തിനനുസരിച്ചു് മഹാ
ത്മാവു് പറയുമെന്നതും നേരെമറിച്ചു് ദുരാത്മാവു്
ജ്ഞാനത്തിനു വിപരീതം പറയുമെന്നതുമാണു്.
ഇങ്ങനെ മഹാത്മാവു് യ�ോഗിയും ദുരാത്മാവു്
അയ�ോഗിയുമായിത്തീരുന്നു. യ�ോഗദര്‍ശന
കാരന്‍ യ�ോഗാഭ്യാസി ബാധകൂടാതെ യമം
പാലിക്കണമെന്നു പറഞ്ഞിട്ടുണ്ടു്. ജാതിദേശ
കാല സമയാനവച്ഛിന്നാഃ സാര്‌വഭൗമാ മഹാ
വ്രതമ് (യ�ോഗദര്‍ശനം2.31) ജാതി, ദേശം,
കാലം, സമയം എന്നീ അവസ്ഥകളിലെല്ലാം
യ�ോഗി സത്യമേ പറയാവൂ കള്ളം പറയരുതു്.
പരമാത്മാവിനെ അറിയാവുന്നയാള്‍ തന്റെ
അറിവിനു വിപരീതം പറഞ്ഞാല്‍ എങ്ങനെ
യ�ോഗിയാകും?

ച�ോദ്യം :യ�ോഗത്തിന്റെ ഉന്നതതലത്തില്‍


എത്തിക്കഴിഞ്ഞാല്‍ പിന്നെ കള്ളം പറയുന്നതി
ല്‍ തെറ്റില്ലെന്നു ചിലര്‍ പറയുന്നു.

ഉത്തരം: ഇതു് വേദവിരുദ്ധമാകയാല്‍ അസ


ത്യമാണു്. സ്വന്തം കള്ളത്തെ മറയ്ക്കാന്‍ അഭി
ലഷിക്കുന്നവരാണു് ഇങ്ങനെ പറഞ്ഞുപരത്തു
ന്നതു്. കള്ളം പ്രചരിപ്പിക്കാന്‍ ഇച്ഛിക്കുന്നവര്‍
സത്യത്തെ നിന്ദിക്കുന്നു എന്നു് ഋഷി ദയാനന്ദന്‍
പറഞ്ഞിട്ടുണ്ടു്. ഇക്കാരണത്താലാവാം ഇക്കാ
ലത്തെ യ�ോഗിനാമധാരികള്‍ പലരും സത്യ
ത്തിന്റെ കഴുത്തു ഞെരിയ്ക്കുന്നവരായിപ്പോയതു്.
ലൗകികരുടെ കഥ പിന്നെന്തു പറയാന്‍! കള്ളം
പറയുകയും പറയിപ്പിക്കുകയും ചെയ്യുന്നവരാണു്
സ്വന്തം ജ്ഞാനത്തിനു് വിരുദ്ധമായി യ�ോഗി
പറഞ്ഞാല്‍ തെറ്റില്ലെന്നു പറയുന്നതു്.

ച�ോദ്യം: ഇതുക�ൊണ്ടു് എന്താണു് ഹാനി ?


ഉത്തരം:- ഒന്നാമത്തെ ഹാനി വേദങ്ങള്‍ക്കും
വേദാനുകൂല ശാസ്ത്രങ്ങള്‍ക്കും എതിരാണു്
എന്നതുതന്നെ. ഈശ്വരനെ അറിയാവുന്നവര്‍
അറിയാമെന്നു തന്നെ പറയുമെന്നു് വിപരീതം
പറയുകയില്ലെന്നും മുന്‍ലേഖനത്തിലെഴുതി.

ഈശ്വരസാക്ഷാത്കാരം നേടിയവര്‍
ജ്ഞാനത്തിനു വിപരീതം പറഞ്ഞാല്‍ ലൗ
കികമെല്ലാം വയറുനിറയെ കള്ളം പറഞ്ഞു
കളയുമെന്നതാണു് രണ്ടാമത്തെ ഹാനി.
ഇങ്ങനെയായാല്‍ അവിശ്വാസം വര്‍ധിയ്ക്കും.
അവിശ്വാസം ല�ോകത്തെ ദുഃഖക്കടലില്‍
ആഴ്ത്തും. ഇന്നു സംഭവിച്ചിരിക്കുന്നതു് ഇതാണു്.

യഥാര്‍ത്ഥ യ�ോഗി സത്യത്തിനു വിരുദ്ധമായി


പറയുകയില്ലാകയാല്‍ എനിക്കു് ബ്രഹ്മത്തെ
അറിയാമെന്നു പറയും ഇതു കേള്‍ക്കുന്നവര്‍
ഈയാള്‍ക്കു് ബ്രഹ്മത്തെ അറിഞ്ഞുകൂടാ എന്നു
കരുതി ഒഴിഞ്ഞു പ�ോകുകയും യഥാര്‍ഥ യ�ോഗി
യില്‍നിന്നും കിട്ടേണ്ടതില്‍ നിന്നു വഞ്ചിതരാ
വുകയും ചെയ്യും. ഇതാണു് മൂന്നാമത്തെ ഹാനി,
ഇങ്ങനെ ല�ോകത്തിനു് വലിയ നഷ്ടം ഉണ്ടാ
യിട്ടുണ്ടു്. ഈ അന്ധപരമ്പര കാരണം പലരും
ഋഷിദയാന്ദനെ മനസ്സിലാക്കിയില്ല. ഇതു ല�ോക
ത്തിനു് വലിയ നഷ്ടമുണ്ടാക്കി.

നാലാമത്തെ ഹാനി- യ�ോഗാചാര്യര്‍ എന്നു


പറയുന്നവര്‍ സ്വന്തം ശിഷ്യന്മാര�ോടു് എനിക്കു്
ബ്രഹ്മത്തെ അറിവില്ലെന്നു പറഞ്ഞു് വലവിരി
ക്കുന്നു. ഇതു കേള്‍ക്കുന്ന ശിഷ്യന്മാര്‍ ഗുരുവര
നു് ബ്രഹ്മസാക്ഷാത്കാരം നേടിക്കഴിഞ്ഞല്ലോ
എന്നു് ആഹ്ലാദിക്കും. എന്തെന്നാല്‍ അറിഞ്ഞു
കൂടാ എന്നു പറയുന്നതു് ജ്ഞാനിയുടെ ലക്ഷണ
മാണല്ലോ. ബ്രഹ്മജ്ഞാനിയല്ലാത്തയാളിനെ
അനുസരിച്ചാല്‍ അയാള്‍ ക�ൊട്ടുന്ന താളത്തി
ന�ൊത്തുതുള്ളി ആകെ അവതാളത്തിലാകും.

അഞ്ചാമത്തെ ഹാനി -മഹാവിദ്വാന്മാരായ


വര്‍പോലും എനിക്കൊന്നും അറിഞ്ഞുകൂടാ,
എന്നാലും നിങ്ങളുടെയെല്ലാം ആജ്ഞ പാലിച്ചു്
രണ്ടുവാക്കു പറയാമെന്നു് പ്രസംഗപീഠത്തി
ല്‍നിന്നു പറയാറുണ്ടു്. ഇതു് തനിക്കു് കീര്‍ത്തി
കിട്ടട്ടെ എന്നു കരുതി പറയുന്ന കള്ളമാണു്.
വാസ്തവത്തില്‍ ഇങ്ങനെ പറയുന്നയാള്‍, താന്‍
മഹാവിദ്വാനാണെന്നു് വിശ്വസിക്കന്നയാളാ
ണു്. എങ്കിലും ആത്മജ്ഞാനത്തിനു വിപരീതം
പറഞ്ഞു് സ്വയം വഞ്ചിക്കുന്നു. ഈ ആത്മവഞ്ച
നയാണു് പഞ്ചമഹാനി. എത്രയ�ോ പേര്‍ ദുരഭി
മാനത്തെ മണിക്കൂറുകള�ോളം ഖണ്ഢിക്കുകയും
അകംനിറയെ ദുരഭിമാനം വച്ചുപുലര്‍ത്തുകയും
ചെയ്യുന്നു. അവര്‍ ഈ അന്ധപരമ്പരയുടെ
സന്തതികളാണു്. അറിയാവുന്നതു പറയുന്നതു്
ദുരഭിമാനമില്ലായ്മയുടെ ലക്ഷണമാണു്. പറയാ
തിരിക്കുന്നതു് ദുരഭിമാനവും.

യ�ോഗാഭ്യാസത്തില്‍നിന്നു ലഭിക്കുന്ന സിദ്ധി


കളെപ്പറ്റി ആര�ോടെങ്കിലും പറഞ്ഞാല്‍ അതു്
ഇല്ലാതായിപ്പോകുമെന്നാണു് ചിലരുടെ മിഥ്യാ
സങ്കല്പം. അതിനാലാണു് ഞാന്‍ പരമാത്മാ
വിനെ അറിയുന്നു എന്നു പറയാത്തതത്രേ!
ആകാശവാണി, ടെലിവിഷന്‍ തുടങ്ങിയവ
കണ്ടുപിടിച്ചവര്‍ അതു പറഞ്ഞിട്ടാണല്ലോ അവ
യ്ക്കു് ഇന്നത്തെ അഭിവൃദ്ധിയുണ്ടായതു്. ഭൗതിക
ജ്ഞാനം വെളിവാക്കിയാല്‍ നഷ്ടപ്പെടാത്തതു
പ�ോലെ ആത്മ:-പരാമാത്മ സംബന്ധിയായ
ജ്ഞാനവും വെളിപ്പെടുത്തിയാല്‍ നഷ്ടപ്പെടുക
യില്ലെന്നു മാത്രമല്ല അഭിവൃദ്ധിപ്പെടുകയേ ഉള്ളു.
അതിനാല്‍ അതിന്റെ പ്രചാരം നിസ്സങ്കോചം
സര്‍വത്ര ചെയ്യേണ്ടതു് അത്യന്തം ആവശ്യകമാ
ണു്.

7. പൂര്‍ണയ�ോഗി പരമാത്മാവിനു തുല്യനാകു


മ�ോ?
യ�ോഗി ഈശ്വരനു തുല്യം സര്‍വജ്ഞനാകും
എന്നതാണു് യ�ോഗസംബന്ധിയായ ഏഴാമ
ത്തെ മിഥ്യാധാരണ. യ�ോഗാഭ്യാസം ചെയ്തു
ചെയ്തു് അത്യുന്നതാവസ്ഥയിലെത്തുന്ന യ�ോ
ഗി ഈശ്വരസദൃശസര്‍വജ്ഞനാകുമെന്നാണു്
ചിലരുടെ അഭിപ്രായം. സമസ്തസൃഷ്ടിയിലെയും
പദാര്‍ഥങ്ങളുടെ ഗുണകര്‍മസ്വഭാവങ്ങള്‍ പര
മാത്മാവിനു് ഒരേസമയം അറിയാവുന്നതുപ�ോ
ലെ യ�ോഗിക്കും അറിവാകുമത്രേ!

ഇതിനെപ്പറ്റി ചര്‍ച്ചചെയ്യുമ്പോള്‍ ഒന്നാമതു് എടു


ക്കേണ്ടതു് ഈശ്വരന്റെ സര്‍വജ്ഞ എപ്രകാ
രം എന്ന വിഷയമാണെന്നത്രേ എന്റെ അഭി
പ്രായം. വര്‍ത്തമാനകാലത്തു് വിശ്വത്തില്‍
എന്തെല്ലാമുണ്ടോ അവയുടെ ഗുണകര്‍മസ്വഭാ
വങ്ങളെല്ലാം ഒരേസമയം ഈശ്വരന്‍ ജ്ഞാ
തമാണു്. ഭൂതകാലത്തു് നടന്നതും ഭാവിയില്‍
ഉണ്ടാകുന്നതും എല്ലാം ഈശ്വരനു് നന്നായി
അറിയാം. ഇതാണു് ഈശ്വരന്റെ സര്‍വജ്ഞ.

ച�ോദ്യം:- ചിലര്‍ പറയുന്നതു്, ഭവിഷ്യകാലത്തു്


ജീവാത്മാവു് എന്തു ചെയ്യുമെന്നും ഏതു സമയം
ചെയ്യുമെന്നും ഈശ്വരനു് അറിയാമെന്നാണു്.
ഇന്ന ജീവാത്മാവു് ഇന്ന സമയത്തു് ഇന്നതു ചെ
യ്യുമെന്നു് അറിയാമെന്ന്.

ഉത്തരം: ഇതു് അബദ്ധധാരണയാണു്. കര്‍മ


സിദ്ധാന്തമെന്തെന്നു് അറിയാത്തവരാണു്
ഇങ്ങനെ പറയുന്നതു്. ജീവാത്മാവു് കര്‍മം
ചെയ്യാന്‍ സ്വതന്ത്രനാണു്. ആ സ്വാതന്ത്ര്യം
അനാദിയും അനന്തവുമാണു്. ജീവാത്മാവിനു്
അനാദ്യനന്തമായി ഉള്ള ഈ ഗുണം ഈശ്വര
നും ആത്മാവും തമ്മിലെ ബന്ധത്തെ ദൃഢമാ
ക്കുന്നു. ന്യായാധിപനും സാധാരണ പൗരനും
തമ്മിലുള്ള ബന്ധത്തേക്കാള്‍ ഒട്ടുപരിയാണിതു്.
സാധാരണ പൗരന്‍ എപ്പോള്‍ കുറ്റം ചെയ്യും,
നല്ലതു ചെയ്യും എന്നു് ന്യായാധിപന്‍ അറിവില്ല.
അറിയേണ്ടതുമില്ല. ഈശ്വരനാകട്ടെ, ഈ ന്യാ
യാധിപനേക്കാള്‍ മഹാനാകുന്നു. ബ്രഹ്മമാകു
ന്നു. കുറ്റം ചെയ്യുന്നയാളിനെ പിടിക്കാന്‍ പ�ോലീ
സുകാരന്‍ ഈശ്വരനുവേണ്ട. സദാ സര്‍വത്ര
ദര്‍ശിക്കുന്ന സര്‍വ ദ്രഷ്ടാവാണു് ഈശ്വരന്‍.
ജീവാത്മാവിന്റെ സ്വാതന്ത്ര്യത്തില്‍ ഈശ്വ
രന്‍ കൈകടത്തുകയില്ല. അതിനാല്‍ അറ
യേണ്ടാത്തതു് അറിയുകയെന്ന അജ്ഞാനം
ഈശ്വരനിലില്ല. ജീവാത്മാവു് സര്‍വജ്ഞനല്ല,
അല്പജ്ഞനാണു്. അല്പജ്ഞനു്, അല്പജ്ഞാന
ത്താല്‍ വല്ലതുമ�ൊക്കെ ചെയ്തുകൂട്ടും. അതു്
എന്തെല്ലാമാണെന്നു മാത്രം ഈശ്വരനറിയാം.
ഓര�ോന്നും ഇന്ന സമയത്തു് ചെയ്യുമെന്നു് അറി
യേണ്ട. കര്‍മം ചെയ്യാന്‍ ജീവാത്മാവിനുള്ള
സ്വാതന്ത്ര്യം ഇങ്ങനെ സുരക്ഷിതമായി, കര്‍മ
ഫലം നല്കാനുള്ള ഈശ്വരന്റെ അധികാരവും
നിലനില്ക്കുന്നു. ഇതിലധികം ഈ വിഷയം
ഇവിടെ പ്രതിപാദിക്കുന്നില്ല. കര്‍മസിദ്ധാന്തം
എന്നൊരു അധ്യായം ഉണ്ടെങ്കിലേ അതിനു
കഴിയൂ. ഈ യ�ോഗശാസ്ത്രപ്രബന്ധത്തില്‍
അതിനു സ്ഥലമില്ലായ്കയാല്‍ ബുദ്ധിമാന്മാര്‍ക്കു്
വേണ്ടതു മാത്രം ചുരുക്കിപ്പറഞ്ഞു് നിര്‍ത്തുന്നു.

ജീവാത്മാവു് പരമാത്മാവിനു തുല്യം സര്‍വ


ജ്ഞനാകാത്തതെന്തു് എന്ന വിഷയം ഇനി
ചര്‍ച്ച ചെയ്യാം. സത്യാര്‍ഥപ്രകാശത്തിന്റെ
ഒന്‍പതാം സമുല്ലാസത്തില്‍ സ്വാമി ദയാന
ന്ദന്‍ എഴുതുന്നു. ജീവാത്മാവു് മുക്തനായാലും
ശുദ്ധസ്വരൂപനും അല്പജ്ഞനും പരിമിതഗുണ
-കര്‍മ-സ്വഭാവിയും ആയിരിക്കും. ഒരിക്കലും
ഈശ്വരതുല്യനാവുകയില്ല.

പന്ത്രണ്ടാം സമുല്ലാസത്തില്‍ സ്വാമി തുടരുന്നു.


ജീവാത്മാവു് ജ്ഞാനവും സാമര്‍ഥ്യവും എത്ര
വര്‍ധിപ്പിച്ചാലും അതിനു് പരിമിതജ്ഞാനവും
അതിനുള്ള സാമര്‍ഥ്യവുമേ ഉണ്ടായിരിക്കൂ.
സമസ്ത വിശ്വത്തിലെയും ജ്ഞാനത്തിന്റെ
കാര്യം പ�ോകട്ടെ, ഈ ശരീരത്തിനെപ്പറ്റി ഋഷി
12-ാം സമുല്ലാസത്തില്‍ എഴുതുന്നു- ന�ോക്കൂ!
ആര് എത്ര വലിയ സിദ്ധനായി ഭവിച്ചാലും ഈ
ശരീരാദികളുടെ നിര്‍മാണത്തെപ്പറ്റി പൂര്‍ണ
ജ്ഞാനം നേടുകയില്ല. അല്പനും അല്പജ്ഞനു
മായതു് ഒരിക്കലും സര്‍വവ്യാപകനും സര്‍വ
ജ്ഞനും ആവുകയില്ല. അതു് എല്ലാ വിദ്യകളിലും
എല്ലാ വിധത്തിലും യഥാര്‍ഥവക്താവാകുകയി
ല്ല. അതിനാല്‍ നിങ്ങളുടെ തീര്‍ഥങ്കരന്‍ ഒരിക്ക
ലും ഈശ്വരനാകാന്‍ വഴിയില്ല. (സപ്ര.സമു.12)
ജീവനില്‍നിന്നു ഭിന്നവും സര്‍വജ്ഞനും സര്‍വ
വ്യാപകനുമായ ഈശ്വരനെ ജൈനികള്‍
അംഗീകരിക്കുന്നില്ല. ജീവന്‍ സാധന ചെയ്തു
ചെയ്തു് സര്‍വജ്ഞനാകുകയാണ്, അതാണു്
ഈശ്വരന്‍ എന്നവര്‍ കരുതുന്നു. ജൈനികളു
ടെ ഈ അടിസ്ഥാനമില്ലാത്ത സിദ്ധാന്തത്തെ
ഖണ്ഢിച്ചു് സ്വാമി ദയാനന്ദസരസ്വതി എഴുതു
ന്നു. (ക്ലേശ...യ�ോഗദര്‍ശനം1.24) അവിദ്യാദി
പഞ്ചക്ലേശങ്ങള്‍ നല്ലതും തീയതും കര്‍മങ്ങ
ളുടെ വാസന, ഇവയില്‍നിന്നെല്ലാം അകന്ന
തും ബന്ധനരഹിതവുമായ പൂര്‍ണപുരുഷനെ
ഈശ്വരനെന്നു പറയുന്നു. ആ ഈശ്വരന്‍
എപ്രകാരം? അതില്‍ വലുത�ോ തുല്യമ�ോ ആയ
വേറ�ൊന്നും ഇല്ലാത്ത, സച്ചദാനന്ദവും ജ്ഞാ
നസ്വരൂപവും സര്‍വശക്തിമാനും ആണു്.
അതിനെ ഈശ്വരനെന്നു പറയുന്നു. എന്തെ
ന്നാല്‍ (തത്ര നിരതിശയം 1.25) ഏതില്‍ നിത്യ
സര്‍വജ്ഞാനം ഉണ്ടോ, ആരുടെ ജ്ഞാനാദി
ഗുണങ്ങള്‍ അനന്തമ�ോ, അതാണു് ഈശ്വരന്‍.
ജീവന്റെ സാമര്‍ഥ്യത്തിന്റെ അതിര് പ്രത്യക്ഷ
ത്തില്‍ കാണാവുന്നതുമാണു്. (വേദപര്യടനം
-ഉപാസനാവിഷയം.)

ജീവാത്മാവു് സര്‍വജ്ഞനല്ലെന്നു് ഈ ഋഷി


വാക്യങ്ങള്‍ സ്പഷ്ടമാക്കുന്നു. ഈശ്വരന്റെ
ജ്ഞാനാദി ഗുണങ്ങള്‍ അനന്തമാണു്. ജ്ഞാ
നാദിഗുണങ്ങളുടെ അങ്ങേയറ്റമായ അതിന്റെ
സാമര്‍ഥ്യത്തിനു് അതിരില്ല. ജീവന്റെ സാമര്‍ഥ്യ
ത്തിന്റെ അതിനു് പ്രത്യക്ഷമാണു്. ജീവനില്‍
ജ്ഞാനാദിഗുണങ്ങള്‍ ഒരിയ്ക്കലും അനന്തമല്ല.

യ�ോഗദര്‍ശനം (1.25) -ാം സൂത്രം തത്ര നിരതി


ശയം സര്‍വജ്ഞബീജമ് എന്ന സൂത്രത്തിനു്
വ്യാസഭാഷ്യം ഇങ്ങനെ- യത്ര കാഷ്ഠാപ്രാപ്തി
ര്ജ്ഞാനസ്യ സഃ സര്വ ‌ ജ്ഞഃ സച പുരുഷവി
ശേഷ ഇതി ആരില്‍ അനന്തജ്ഞാനമുണ്ടോ
അതു് സര്‍വജ്ഞനും പുരുഷവിശേഷവും
ആകുന്നു.

യ�ോഗി ഈശ്വരനെപ്പോലെ സര്‍വജ്ഞ


നാകുമെങ്കില്‍ ജ്ഞാനത്തിന്റെ പരാകാഷ്ഠ
ആരിലുണ്ടോ അതു് പുരുഷ വിശേഷമാണെ
ന്നു് വ്യാസഭഗവാന്‍ എഴുതുകയില്ലായിരുന്നു.
യ�ോഗാഭ്യാസം ചെയ്തു് യ�ോഗി ഈശ്വരനുസ
മാനം സര്‍വജ്ഞനാകുമെങ്കില്‍ ആ പുരുഷ
വിശേഷത്തെ ഈശ്വരന്‍ എന്നു പറയാനാവുക
യില്ല എന്തെന്നാല്‍ അതിനെപ്പോലെ വേറെയും
അനേകം സര്‍വജ്ഞജീവാത്മാക്കളുണ്ടല്ലോ.
യ�ോഗിയെ ഈശ്വരതുല്യം സര്‍വജ്ഞനായി
വ്യാസനും അംഗീകരിച്ചിരുന്നില്ലെന്നു് ഇങ്ങനെ
സിദ്ധിക്കുന്നു.

സ്വാമിദയാനന്ദസരസ്വതി സത്യാര്‍ഥപ്രകാ
ശത്തിലെ സ്വമന്തവ്യാമന്തവ്യപ്രകാശത്തില്‍
എഴുതുന്നു: 1127 വേദശാഖകള്‍ അഥവാ വേദ
വ്യാഖ്യാനരൂപത്തില്‍ ബ്രഹ്മാദി മഹര്‍ഷിമാരു
ണ്ടാക്കിയ ഗ്രന്ഥങ്ങള്‍, എന്നിവയെ പരതഃപ്രമാ
ണമായി, അതായതു് വേദാനുകൂലമായതത്രയും
പ്രമാണവും വേദവിരുദ്ധവചനങ്ങളുണ്ടെങ്കില്‍
അവയെ അപ്രമാണവും ആയി മാനിക്കുന്നു.

ബ്രഹ്മര്‍ഷി മുതല്‍ അനേകം ഋഷിമാരുണ്ടായി.


അവരില്‍ അനേകര്‍ വേദങ്ങളുടെ അംഗ�ോ
പാംഗങ്ങള്‍ രചിച്ചു. അവ രചിച്ചവര്‍ യ�ോഗിക
ളായിരുന്നു. വ്യാസനെ യ�ോഗിയെന്നു് മഹര്‍ഷി
ദയാനന്ദന്‍ വിശേഷിപ്പിച്ചു. അദ്ദേഹമാണു് വേ
ദാന്തദര്‍ശനം രചിച്ചതു്. ഇങ്ങനെ അനേകം
സിദ്ധയ�ോഗികള്‍ ഗ്രന്ഥങ്ങള്‍ രചിച്ചു. ആ
സിദ്ധയ�ോഗികള്‍ ഈശ്വരനെപ്പോലെ സര്‍വ
ജ്ഞരായിരുന്നെങ്കില്‍, ഋഷിദയാനന്ദന്‍ വേദാ
നുകൂലമായതത്രയും പ്രമാണവും വേദവിരുദ്ധ
വചനങ്ങളുണ്ടെങ്കില്‍ അവയെ അപ്രമാണവും
ആയി മാനിക്കുന്നു എന്നെഴുതുകയില്ലായിരു
ന്നു. ഈശ്വരനെപ്പോലെ യ�ോഗിസര്‍വജ്ഞ
നാണെങ്കില്‍ ആ സര്‍വജ്ഞത്വം നിമിത്തം,
സ്വന്തം കൃതികളില്‍ വേദവിരുദ്ധവചനങ്ങള്‍
ഉണ്ടാവുകയില്ല. അവയെ വേദതുല്യം സ്വതഃപ്ര
മാണമയി ഋഷിദയാനന്ദന്‍ അംഗീകരിച്ചേനെ.
ഇതില്‍നിന്നു് സിദ്ധിക്കുന്നതു് ആര് എത്രകണ്ടു്
സിദ്ധയ�ോഗിയായാലും പരമാത്മാവിനു തുല്യം
സര്‍വജ്ഞനാവുകയില്ലെന്നുതന്നെ.

ച�ോദ്യം: ജീവന്‍ ഈശ്വരനെപ്പോലെ സര്‍വ


ജ്ഞനാകാത്തതെന്തേ?

ഉത്തരം: അല്പനാകയാല്‍ ബൃഹത്താവുകയി


ല്ല. അതിനാല്‍ ബ്രഹ്മവുമാകയില്ല. ഇതിനു്
പ്രമാണം ഋഷിദയാനന്ദന്‍ എഴുതുന്നു.

ച�ോദ്യം:ജീവന്‍ ശരീരത്തില്‍ ഭിന്ന വിഭുവ�ോ പരി


ച്ഛിന്നന�ോ?

ഉത്തരം:പരിച്ഛിന്നന്‍. വിഭുവാണെങ്കില്‍
ജാഗ്രത്- സ്വപ്ന, സുഷുപ്തി, മരണ, ജന്മ,
സംയ�ോഗ, വിയ�ോഗ, പ�ോകല്‍, വരല്‍ എന്നി
വയ�ൊന്നും ഉണ്ടായിക്കൂടാ. (സത്യാര്‍ഥപ്രകാ
ശം ഏഴാം സമുല്ലാസം)

ജീവന്‍ പരമാത്മാവിനെപ്പോലെ വ്യാപകനാ


ണെങ്കില്‍ ജാഗ്രതു്, സ്വപ്ന-സുഷുപ്തി എന്നീ അവ
സ്ഥകള്‍ ഉണ്ടാവുകയില്ല. സുഷുപ്തിയില്‍ മനസ്സു്
ഇന്ദ്രിയങ്ങള്‍ എന്നിവയുടെ ബന്ധം ജീവാത്മാ
വിനു് ബാഹ്യവസ്തുക്കള�ോടു് ഇല്ലായ്കയാല്‍
അവയുടെ ജ്ഞാനം ജീവന്‍ ഇല്ലാതാകുന്നു.
ജീവന്റെ സര്‍വവ്യാപകത്വം ഉണ്ടായിരുന്നെ
ങ്കില്‍ ഈ ജ്ഞാനം എപ്പോഴും നിലനില്ക്കുമാ
യിരുന്നു. സുഷുപ്തിയില്‍ ഒരു ജീവനും ബാഹ്യ
വസ്തുക്കളെ സംബന്ധിച്ച ജ്ഞാനം ഇല്ല!
ജീവന്‍ പരമാത്മാവിനെപ്പോലെ സൃഷ്ടിയില്‍
സര്‍വവ്യാപകനല്ല എന്നു് ഇതു് തെളിയിക്കുന്നു.
അതുപ�ോലെ, മരിക്കുക, ജനിക്കുക, സംയ�ോഗ
വിയ�ോഗങ്ങള്‍ പ�ോക്കുവരവു് തുടങ്ങിയത�ൊ
ന്നും ജീവാത്മാവിനല്ലാതെ സര്‍വവ്യാപകന്‍
ചേര്‍ന്നതല്ല.

ജീവന്‍ സര്‍വവ്യാപകനാണെങ്കില്‍ എല്ലാ


ദേശങ്ങളിലും ഉണ്ടാകുന്ന സുഖദുഃഖാദികള്‍
അറിയണം. അമേരിക്കയില്‍ നടക്കുന്നതു്
നാമും അറിയണം. ഭാരതത്തില്‍ ജീവിക്കുന്ന
ഒരു ജീവന്‍ സര്‍വവ്യാപിയാണെങ്കില്‍ ല�ോ
കത്തില്‍ എവിടെ നടക്കുന്നതും അറിയണം.
അങ്ങനെ കാണായ്കയാല്‍ ജീവന്‍ സര്‍വവ്യാ
പിയല്ലെന്നു സിദ്ധിക്കുന്നു. സര്‍വ വ്യാപിയല്ലാ
യ്കയാല്‍ സര്‍വജ്ഞനുമല്ല. ഈ സര്‍വജ്ഞ
ശബ്ദപ്രയ�ോഗം ജീവാത്മാവിന�ോടു ചേര്‍ത്തു
ചെയ്യുന്നതുകണ്ടു് ജീവാത്മാവു് സര്‍വജ്ഞത്വം
നേടുമെന്നു് ആളുകള്‍ തെറ്റിദ്ധരിച്ചുപ�ോകുന്നു.
ന്യായദര്‍ശനത്തിന്റെ വാത്സ്യായനഭാഷ്യത്തി
ല്‍ തത്രാത്മാ സര് വസ്യ ദ്രഷ്ടാ സര്‌വസ്യ
ഭ�ോക്താ സര്വ ‌ ജ്ഞഃ സര്വ ‌ ാനുഭവീ (1.1.9ന് )
ഇവിടെ ജീവാത്മാവിനു് സര്‍ജ്ഞശബ്ദം പ്ര
യ�ോഗിച്ചിരിക്കുന്നു. സമസ്ത വിശ്വത്തിലെയും
പദാര്‍ഥങ്ങളെ പൂര്‍ണമായറിയുന്നു എന്നര്‍ഥ
ത്തിലല്ല ഈ പ്രയ�ോഗം. എല്ലാ ഇന്ദ്രിയങ്ങ
ളുടെയും മനസ്സിന്റെയും വ്യാപരിക്കലുകളെ
ജീവാത്മാവു് സമ്പൂര്‍ണമായി അറിയുന്നു എന്ന
ര്‍ഥത്തിലാണു്. ഏതു് ഇന്ദ്രിയത്താല്‍ ഏതു
വിഷയം അറിയാന്‍ കഴിയുന്നു, എത്ര അറിയാന്‍
കഴിയുന്നു, ഇവയുടെ ആയതനം-ആശ്രയം
-ശരീരമാണു് എന്നിങ്ങനെ സര്‍വവും ജീവാ
ത്മാവു് അറിയുന്നു എന്നേ ഈ സര്‍വജ്ഞന്റെ
അര്‍ഥം എടുക്കേണ്ടൂ.

യ�ോഗദര്‍ശനത്തിലും ഇത്തരം പ്രയ�ോഗമുണ്ടു്.


അതും തെറ്റിദ്ധരിക്കാന്‍ ഇടയാക്കിയിട്ടുണ്ടു്. (1)
സത്ത്വ പുരുഷാന്യതാഖ്യാതിമാത്രസ്യ സര്‌വ
ഭാവാധിഷ്ഠാതൃത്വം സര്‌വജ്ഞാതൃത്വഞ്ച (3.49)
ഈ സൂത്രത്തില്‍ സര്‍വജ്ഞാതൃത്വമെന്ന പദം
ഉണ്ടു്. ശാന്തവും ഉദിതവും മാറ്റംവരാത്തതുമായ
ധര്‍മങ്ങളുള്ള ഗുണങ്ങളെ ഒരു സമയത്തു് അറി
യുന്നു. സത്ത്വരജസ്തമ�ോ ഗുണങ്ങളുടെ വ്യാപ
രിക്കല്‍ അറിയുന്നു. ഈ ജ്ഞാനം ഉദിച്ചാല്‍
താന്‍ പ്രകൃതിയില്‍നിന്നു ഭിന്നന്‍ എന്നറിഞ്ഞു്
ഗുണങ്ങളുടെമേല്‍ അധികാരം നേടുന്നു, എന്ന
ര്‍ഥം വരുന്ന ഈ സൂത്രത്തിലെ സര്‍വജ്ഞാ
തൃത്വമാണു് ഗുണങ്ങളെ സംബന്ധിച്ച സമ്പൂ
ര്‍ണജ്ഞാനം നേടുന്നു എന്നാണര്‍ഥം. ഈ
അര്‍ഥം ഗ്രഹിക്കാന്‍ പൂര്‍വാപരസൂത്രങ്ങളിലെ
സന്ദര്‍ഭംകൂടി അറിയണം. യ�ോഗി ഈശ്വരനെ
പ്പോലെ സര്‍വജ്ഞനാകും എന്നു് ഈ പദത്തി
നു് അര്‍ഥമെടുത്താല്‍, ആ സര്‍വജ്ഞതയെ
വെടിയാന്‍ വേറ�ൊരു സൂത്രം രചിക്കുമായിരു
ന്നില്ല. തദ്വൈരാ ഗ്യാദപി ദ�ോഷബീജക്ഷയേ
കൈവല്യമ് (യ�ോഗദര്‍ശനം3.50) തദ്വൈരാ
ഗ്യാദപി = ആ സര്‍വജ്ഞാതൃത്വത്തില്‍ നിന്നു
കൂടി വിരക്തി ഉണ്ടായി ദ�ോഷബീജം ക്ഷയിച്ചാ
ലേ കൈവല്യമുള്ളു. ഈ സര്‍വജ്ഞാതൃത്വം
ഈശ്വരന്റേതിനു തുല്യമാണെങ്കില്‍ അതിന�ോടു്
വിരക്തിയെന്ന പ്രശ്‌നമേ ഉണ്ടാകുന്നില്ല.

(2) യ�ോഗദര്‍ശനത്തില്‍ അനന്ത്യം എന്ന


പദം പ്രയ�ോഗിച്ചിട്ടുണ്ടു്. തദാ സര്വ
‌ ാവരണ
മലാപേതസ്യ ജ്ഞാനസ്യാനന്ത്യാജ്ജേയ
മല്പമ് (യ�ോഗദര്‍ശനം4.31) ഈ സൂത്രത്തി
ലെ അനന്ത്യത്തിനു് യ�ോഗിയുടെ ജ്ഞാനം
ഈശ്വരന്റേതുപ�ോലെ അനന്തം ആണെന്നു്
തെറ്റിദ്ധരിച്ചേക്കാം. ഈ പദത്തിനു് ഇവിടെ
അധികം എന്നേ അര്‍ഥമുള്ളൂ. യ�ോഗത്തിന്റെ
ഉന്നതപടവുകള്‍ കയറിക്കഴിയുന്ന യ�ോഗിക്കു്
ജ്ഞാനാധിക്യം വന്നു് അറിയേണ്ടതെന്തും സര
ളമായി അറിയാന്‍ കഴിയുന്നു എന്നര്‍ഥം. ലൗ
കികത്തില്‍ ദുര്‍ബ്ബലനേക്കാള്‍ സാമര്‍ഥ്യം ബല
വാനാണല്ലോ. സാധാരണക്കാര്‍ക്കു് നന്നേ
പ്രയാസപ്പെട്ടാലും അറിയാന്‍ കഴിയാത്തതു്
യ�ോഗി നിഷ്പ്രയാസം അറിയുന്നു. യ�ോഗിക്കു്
ഹേയം, ഹേയഹേതു, ഹാനം, ഹാന�ോപായം
എന്നിവയാണു് അറിയേണ്ടതു്. യ�ോഗിയ്ക്കിതു്
അനായാസം അറിയാം. ഈ അര്‍ഥത്തിലാ
ണു് അനന്ത്യം ഇവിടെ പ്രയുക്തം.

ച�ോദ്യം: യ�ോഗിയെ ഈശ്വരതുല്യം ജ്ഞാനവാ


ന്‍ എന്നംഗീകരിച്ചാല്‍ എന്താണു് ദ�ോഷം?

ഉത്തരം:ഒരു മിഥ്യയെ നിലനിര്‍ത്താന്‍ വേറെ മി


ഥ്യകളെ ആശ്രയിക്കണം. ഒരു ബ്രഹ്മമല്ലാത�ൊ
ന്നുമില്ല എന്നു പറഞ്ഞു് ഇതിനെ നിലനിര്‍ത്താന്‍
വേറെ അനേകം നിരാധാരസങ്കല്പങ്ങള്‍ ചമച്ച്,
അനേകം ഗ്രന്ഥങ്ങളും എഴുതി അനേകായിരം
ആളുകളെ മനുഷ്യജീവിതത്തിന്റെ ഫലങ്ങളി
ല്‍നിന്നു് വഞ്ചിതരാക്കിയിരിക്കുന്നതു ന�ോക്കുക.
യ�ോഗിയെ സര്‍വജ്ഞനാക്കിയവര്‍ പിന്നെ
അദ്ദേഹത്തെ ഉപാസിച്ചുതുടങ്ങി. ഗുരുവിനെ
ഉപാസിക്കുന്നതാണു് മുക്തിയ്ക്കു മാര്‍ഗമെന്നു
വിശ്വസിച്ചു് അങ്ങനെ ചെയ്യുന്ന അനേകര്‍ ഈ
ല�ോകത്തുണ്ടു്.

ചിലര്‍ ഇതിനുമപ്പുറം ചെന്നു് സിദ്ധഗുരുവാണു്


ഈശ്വരന്‍ എന്നുതന്നെ വിശ്വസിക്കുന്നു. ഈശ്വ
രസത്തയെ അവര്‍ അംഗീകരിക്കുന്നില്ല. ഇതു്
ജീവാത്മാവിനെ സര്‍വജ്ഞനാക്കിയതിന്റെ
പരിണാമമാണു്. ജീവന്‍ സാധന ചെയ്തുചെ
യ്തു് ഈശ്വരനാകുന്നെന്നു് അവര്‍ കരുതുന്നു.
അതിനെ ഉപാസിക്കുന്നു. ഉപാസന ചെയ്യിക്കു
ന്നു. സ്വയം അജ്ഞനാന്ധകാരത്തില്‍ പതിക്കു
ന്നത�ോ പ�ോകട്ടെ മറ്റുള്ളവരെയും വീഴ്ത്തുന്നു.
യ�ോഗിയെ പരമാത്മതുല്യം സര്‍വജ്ഞനാ
ണെന്നു് കരുതിയതിന്റെ ഫലമായി ഇങ്ങനെ
പല ദുരിതങ്ങളും വന്നിട്ടുണ്ടു്. ഇനി വരികയും
ചെയ്യും. അതിനാല്‍ ഈ നിരാധാരമായ വി
ശ്വാസത്തെ ത്യജിച്ചു് അവിദ്യയുടെ നാശവും വി
ദ്യയുടെ വൃദ്ധിയും വരുത്തുക.

8. യ�ോഗിയും ശരീരവേദനയും

യ�ോഗി സമാധിയിലിരിക്കുമ്പോള്‍ കൈയ�ോ


കാല�ോ വെട്ടിമുറിച്ചാല്‍ വേദന അനുഭവപ്പെടു
കയില്ലെന്നതാണു് എട്ടാമത്തെ മിഥ്യാധാരണ.
വളരെക്കാലമായി ഇങ്ങനെ പറഞ്ഞു കേള്‍ക്കാ
റുണ്ടു്. എഴുതിയതു വായിച്ചിട്ടുമുണ്ടു്.

സമാധിയെപ്പറ്റിത്തന്നെ അല്പമ�ൊന്നു് ആല�ോ


ചിക്കാം. ഇതിനെപ്പറ്റി അജ്ഞാന ജന്യമായ
ഒട്ടേറെ മിഥ്യകള്‍ പ്രചരിച്ചിട്ടുണ്ടു്. ഭൂമി കുഴിച്ചു്
അന്നപാനാദികള്‍ കൂടാതെ അതില്‍ ഇരിയ്ക്കുന്ന
താണു് സമാധിയെന്നു് ചിലര്‍ പറയുന്നു. ഒന്നോ
രണ്ടോ ആഴ്ച പട്ടിണിയിരുന്നു് നാമജപം നടത്തു
ന്നതാണു് സമാധിയെന്നു് ഇനി ചിലര്‍. കാട്ടില�ോ
മലയില�ോ ചെന്നു് ഏകാന്തമായും മൗനമായും
ഇരിയ്ക്കുന്നതാണു് ചിലരുടെ സമാധി. പ്രാണഗ
തി നിലച്ചു് നാഡികള്‍പോലും നിലയ്ക്കുന്നതാണു്
സമാധിയവസ്ഥയെന്നു് വേറെ ചിലര്‍. സമാ
ധിയില്‍ ജീവന്‍ ബ്രഹ്മരൂപമായിപ്പോകുമെ
ന്ന്-പിന്നെ ജീവാത്മാവില്ല എന്നു് ചിലര്‍ കരു
തുന്നു. ഇങ്ങനെ സമാധിയെപ്പറ്റി മനസ്സില്‍
ത�ോന്നിയതെല്ലാം പറഞ്ഞു പ്രചരിപ്പിച്ചിട്ടുണ്ടു്.
ഇതില്‍ നിന്നെല്ലാം മുക്തനായി യഥാര്‍ഥസ
മാധി പ്രാപിക്കുന്നതു് ജിജ്ഞാസുവിനു് വളരെ
പ്രയാസമായിരിക്കുന്നു. യ�ോഗദര്‍ശനത്തില്‍
യഥാര്‍ഥ സമാധിയെന്തെന്നു് ഋഷി പറയുന്നതു്
എല്ലാവരുടെയും പ്രയ�ോജനത്തിനു് ഇവിടെ
പകര്‍ത്താം.

തദേവാരഥ്മാത്ര നിര്ഭാസം സ്വരൂപശൂന്യമിവ


സമാധിഃ (യ�ോഗദര്‍ശനം3.3) ഈ സൂത്രത്തി
നു് സ്വാമി ദയാനന്ദന്‍ ഇങ്ങനെ അര്‍ഥമെഴുതു
ന്നു-(തദേവാര്ഥ) സമാധിയില്‍ ഈശ്വരസ്വരൂ
പത്തില്‍ അതിന്റെ ആനന്ദത്തില്‍ മഗ്നനായി
സ്വരൂപശൂന്യത കൈവരിക്കുന്നു. അപ്പോള്‍
മൂന്നുവിധ ഭേദഭാവങ്ങളും ഇല്ലാതാകുന്നു. അഗ്നി
യില്‍ കിടക്കുന്ന ല�ോഹം അഗ്നിരൂപം കൈവ
രിക്കുംപ�ോലെ സമാധിസ്ഥന്‍ ഉണരുമ്പോള്‍
ഈശ്വരീയാനന്ദത്തില്‍ നിന്നു പുറത്തുവരുന്നു.
മഹാദുഃഖം എന്തെങ്കിലും ഉണ്ടായാലും അതില്‍
അമ്പരക്കുന്നില്ല. ദുഃഖാനുഭൂതി യ�ോഗിക്കും
ഉണ്ടാകുമെന്നു് ഇതില്‍നിന്നു് തെളിയുന്നു.
എന്നാല്‍ ലൗകികരേക്കാള്‍ വളരെക്കുറച്ചേ
അനുഭവമുണ്ടാകുകയുള്ളു. ലൗകികരേക്കാള്‍
അനേകമടങ്ങ് സഹനശക്തി യ�ോഗിയ്ക്കുണ്ടു്.
സ്വാമിദയാനന്ദസരസ്വതി അനേകം കഷ്ടങ്ങ
ള്‍ സഹിക്കുകയും ഘാതകരായി വന്നവര്‍ക്കു
പ�ോലും നല്ലതു് ഉപദേശിക്കുകയും ചെയെ്തന്നു്
അദ്ദേഹത്തിന്റെ ജീവിതത്തില്‍നിന്നു് നമുക്കു്
മനസ്സിലാക്കാം. അത്യന്തം ര�ോഗാതുരനായി
രുന്നപ്പോഴും ആര�ോഗ്യവാനാണെന്നു് ത�ോന്നി
ച്ചിരുന്നു. ഇതാണു് യ�ോഗിയും അയ�ോഗിയും
തമ്മിലെ അന്തരം.

സാധാരണമനുഷ്യര്‍ വിശേഷകാര്യത്തില്‍
വ്യാപൃതരായിരിക്കുമ്പോള്‍എറുമ്പോക�ൊതുക�ോ
കടിച്ചാല്‍ അറിയാറില്ല. എന്നാല്‍ തേള്
കടിച്ചെന്നിരിക്കട്ടെ, വിളിച്ചുകൂവാന്‍ തുടങ്ങും.
ഇതുപ�ോലെ സാധാരണ ദുഃഖങ്ങള്‍ യ�ോഗി
അറിഞ്ഞില്ലെന്നുവരും. കൈയ�ോ കാല�ോ മുറി
ച്ചാല്‍ വേദനിക്കാതിരിക്കുകയില്ല.

സമാധിസ്ഥനായ യ�ോഗിയെ സാധാരണസം


ഭവങ്ങള�ൊന്നും അലട്ടിയില്ലെന്നു വരാമെങ്കി
ലും വിശേഷാഘാതങ്ങളുണ്ടായാല്‍ അതിന്റെ
ആഘാതത്തെ ഇന്ദ്രിയങ്ങളെ വശത്താക്കി
തടുക്കുന്നതു് വേറ�ൊരു കാര്യമാണു്. കാല�ോ
കൈയ�ോ കഴുത്തോ മുറിച്ചാല്‍ അതിന്റെ
വേദന തടയാന്‍ യ�ോഗിക്കു് കഴിവില്ല. ആ
വേദന കരയാതെ, കൂവാതെ സഹിക്കും. സമാ
ധിസ്ഥനായ യ�ോഗിയുടെ കഴുത്തുവെട്ടി വേ
ര്‍പെടുത്തിയാല്‍ ഞാനെവിടെ പരാമാത്മാ
വെവിടെ എന്ന ബ�ോധം ഇല്ലാതെയാകും.
സമാധിയുടെ ആനന്ദാനുഭവത്തിന്റെ കാര്യം
എന്തു പറയാനാണ് !

ച�ോദ്യം:സമാധിയില്‍ യ�ോഗിയുടെ ശരീരം


മനസ്സു് ഇന്ദ്രിയങ്ങള്‍ എന്നിവയുടെ പ്രകൃതിയു
മായുള്ള ബന്ധം നഷ്ടപ്പെടുന്നതിനാല്‍ ദുഃഖാ
നുഭൂതി ഉണ്ടാവുകയില്ല എന്നു കരുതുന്നതില്‍
എന്താ തെറ്റ് ?

ഉത്തരം:യ�ോഗിയുടെ ശരീരം മനസ്സു് ഇന്ദ്രിയ


ങ്ങള്‍ എന്നിവയ്ക്കു പ്രകൃതിയുമായുള്ള ബന്ധം
തീരെ അറ്റുപ�ോകുന്നില്ല. ചിലരിങ്ങനെ ധരിച്ചിട്ടു
ണ്ടെന്നേയുള്ളു. സമാധിസ്ഥനായ യ�ോഗിയുടെ
ശരീരത്തില്‍ ഭക്ഷണപാനീയങ്ങള്‍ ദഹിപ്പിച്ചു്
രസ�ോല്പാദനം നടത്തണമല്ലോ. അന്യധാതു
ക്കളും ഉണ്ടാകണം. മലമൂത്രാദികളും നിരന്തരം
ഉണ്ടാകുന്നു. ശ്വാസ�ോച്ഛ്വാസവും നിയമിത
മായി നടക്കുന്നു. സമാധിസ്ഥനായ യ�ോഗിക്കു്
ശരീരത്തോടു ബന്ധമ�ൊന്നും ഇല്ലെങ്കില്‍
ഇത�ൊന്നും നടക്കുകയില്ലായിരുന്നു. ഈ ശരീരം
ചീഞ്ഞളിഞ്ഞു് നശിച്ചുപ�ോയേനെ. ഗാഢനിദ്ര
യില്‍ ചെറിയ�ൊരു തട്ടോ മുട്ടോ ഏറ്റാല്‍ വേദ
നിക്കില്ല. കൈയ�ോ കാല�ോ മുറിച്ചാല്‍ വലിയ
വേദന വരുമെന്നു മാത്രമല്ല ഉറക്കം പമ്പകട
ക്കുകയും ചെയ്യും. സുഷുപ്താവസ്ഥയില്‍ മനസ്സും
ഇന്ദ്രിയങ്ങളും ബാഹ്യവിഷയങ്ങളറിയുന്നില്ല.
ഇതുപ�ോലെ സമാധിയിലും ബാഹ്യവിഷയങ്ങ
ളെപ്പറ്റി അറിവുണ്ടാകുന്നില്ല. എന്നാല്‍ അവ
യവങ്ങള്‍ മുറിച്ചാല്‍ വേദനയുണ്ടാകുമെന്നു്
നിശ്ചയം.

യ�ോഗദര്‍ശനത്തിന്റെ ഭാഷ്യകാരനായ വ്യാ


സമുനി ചിത്തത്തിന്റെ അഞ്ചവസ്ഥകള്‍
അംഗീകരിക്കുന്നതും പ്രകൃതിയ�ോടുള്ള സം
യ�ോഗത്തിന്റെ തെളിവാണു്. ക്ഷിപ്തം മൂഢം
വിക്ഷിപ്തമേകാഗ്രം നിരുദ്ധമിതി ചിത്തഭൂമയഃ
(യ�ോഗദര്‍ശനം1.1നു് വ്യാസഭാഷ്യം) ക്ഷിപ്തം,
മൂഢം, വിക്ഷിപ്തം, ഏകാഗ്രം, നിരുദ്ധം, ഇവയില്‍
ഏകാഗ്രവും നിരുദ്ധവും അവസ്ഥകളിലാണു്
സമാധിയെന്നാണു് വയ്പ്. ചിത്തം പ്രകൃതി നി
ര്‍മിതമാണു്. സമാധിയവസ്ഥയിലും ചിത്തമു
ണ്ടു്. പ്രകൃതിയ�ോടു് ബന്ധം വിടുന്നില്ല എന്നര്‍ഥം.
സമാധിയില്‍, ജീവാത്മാവു് പരമാത്മാനന്ദത്തി
ല്‍ മുഴുകുമ്പോള്‍ പ്രകൃതിയുടെ ഉപാസന വെ
ടിയുകയും സാധനമെന്ന നിലയില്‍ അപ്പോഴും
അതില്‍നിന്നു് പ്രയ�ോജനം നേടുകയും ചെയ്യു
ന്നു.

ശിഷ്യന്മാരെയും ശിഷ്യമാരെയും നേടാന്‍ വി


ചിത്രവിശേഷം പറഞ്ഞു് വിജയം നേടുന്ന പല
രുമുണ്ടു്. ഗുരുചമഞ്ഞു് അവര്‍ സുഖിക്കുന്നു.
ഇത്തരത്തില�ൊരു സംഭവം കേട്ടിട്ടുള്ളതു്
ഇവിടെ എഴുതുന്നതു് ഉചിതമായേക്കാം. തന്റെ
സമാധിയെപ്പറ്റി ൊ�രു യ�ോഗി വിവരിച്ചതു് അദ്ദേ
ഹത്തിന്റെ സുഹൃത്തു് പറഞ്ഞതു് ഇങ്ങനെയാ
ണു്. ഒരിക്കല്‍ ഞാന്‍ സമാധിയിലായിരുന്നു.
ആര�ോ എന്റെ മുട്ടില്‍ പാര അടിച്ചുകയറ്റി. എനി
യ്കെ്കട്ടും വേദനിച്ചില്ല. പാര അടിച്ചുകയറ്റിയാല്‍
അതിന്റെ പാടു കാണണം. അതുണ്ടായിരുന്നോ
എന്നു ഞാന്‍ ച�ോദിച്ചു. ഉത്തരമുണ്ടായില്ല.

പട പേടിച്ചു് പന്തളത്തു ചെന്നപ്പോള്‍ പന്തം


ക�ൊളുത്തിപ്പട എന്നു പറഞ്ഞതുപ�ോലെയാണു്
ചിലരുടെ അവസ്ഥ. മനുഷ്യവര്‍ഗത്തിനു് നന്മ
യ്ക്കുവേണ്ടി ആവിഷ്ക്കരിച്ച യ�ോഗാഭ്യാസരീതികള്‍
താന്തോന്നികള്‍ ത�ോന്നുംപടി നടപ്പാക്കുന്നതു്
ഓര�ോ സ്ഥലത്തും കൂടുതല്‍ പ്രചാരത്തില്‍
വരികയാണു്. യ�ോഗത്താല്‍ കിട്ടാത്തതു് കിട്ടു
മെന്നു് പറഞ്ഞു പരത്തുന്നതു് യ�ോഗത്തെ നിന്ദി
ക്കലാണു്.

ശ്രീകൃഷ്ണനെയും ശ്രീരാമനെയും അവതാരങ്ങ


ളെന്നു പുകഴ്ത്തി അവരെ നിന്ദിക്കുന്നവരുണ്ട
ല്ലോ. അതുപ�ോലെ ഇല്ലാത്തതെല്ലാം ഉണ്ടെന്നു
വരുത്തിക്കൂട്ടുന്ന സമ്പ്രദായം യ�ോഗത്തിനു്
ഹാനിയേ വരുത്തൂ.

ഒരിക്കല്‍ കര്‍ണാല്‍ പട്ടണത്തില്‍ ഒരു സു


ഹൃത്തിന�ോടു സംഭാഷണം ചെയ്കെ യ�ോഗച
ര്‍ച്ചയ്ക്കു് ഇടവന്നു. അദ്ദേഹം നടേ തന്നെ ആര്യ
സമാജക്കാരില്‍ യ�ോഗികളില്ലെന്നും മറ്റെല്ലാ
പ്രസ്ഥാനങ്ങളിലും യഥാര്‍ഥ യ�ോഗികളുണ്ടെ
ന്നുമുള്ള പാടിപ്പഴകിയ പാട്ടുപാടി, (ഈ മിഥ്യാ
ധാരണയെ രണ്ടാം ലേഖനത്തില്‍ ഖണ്ഢിച്ചു
കഴിഞ്ഞതാണു്. വൈദിക ത്രൈതവാദത്തെ
അംഗീകരിക്കാത്ത, ഋഷിദയാനന്ദന്റെ സി
ദ്ധാന്തങ്ങളംഗീകരിക്കാത്ത ആര്‍ക്കും തന്നെ
ഒരിക്കലും യഥാര്‍ഥ യ�ോഗിയാകാന്‍ കഴിയുക
യില്ല.) യ�ോഗിയുടെ വിശേഷതകള്‍ എന്തെല്ലാ
മാണെന്നു് ഞാന്‍ ച�ോദിച്ചു. യ�ോഗിക്കു് തീയെ
തണുപ്പിക്കാന്‍ കഴിയുമ�ോ? ങാ! കഴിയും എന്ന
ദ്ദേഹം ഉത്തരം പറഞ്ഞു. ഇതു് ഋഷിമാരുടെ
സിദ്ധാന്തത്തിനു വിരുദ്ധമാണു്. അതിനാല്‍
അജ്ഞാന കല്പിതമാണു്. അഗ്നിയുടെ സ്വാഭാ
വിക ഗുണം മാറ്റാന്‍ ഈശ്വരനുപ�ോലും കഴിയു
കയില്ലെന്നു് ഞാന്‍ മറുപടി പറഞ്ഞു.

ച�ോദ്യം:ഇത്തരം അബദ്ധധാരണകളുടെ
കാരണം?

ഉത്തരം: ജീവന്മുക്ത യ�ോഗികളുടെ കുറവ്,


വേദവേദാംഗങ്ങളുടെ പഠനം വെടിഞ്ഞു് അനൃ
ഷികൃതഗ്രന്ഥങ്ങളുടെ അധ്യയനം, വേദവിദ്യയ്ക്കു്
വിരുദ്ധരായ ഭരണാധിപരുടെ ആവിര്‍ഭാവം,
യ�ോഗത്തിനെ പുകഴ്ത്തിപ്പാടുന്നവര്‍ യമനിയ
മാദികള്‍ അനുസരിക്കാത്തതു് തുടങ്ങിയവയാ
ണു് കാരണങ്ങള്‍. ഇവ നിമിത്തമാണു് നിരാ
ധാരമായ ഇത്തരം കാര്യങ്ങള്‍ പ്രചരിക്കുന്നതു്.

ച�ോദ്യം:ഇവയെല്ലാം അംഗീകരിക്കുന്നതില്‍
എന്താണു് തെറ്റ് ?

ഉത്തരം: യഥാര്‍ഥ യ�ോഗിയുടെ പകുതി തല


ഒരു ദുഷ്ടന്‍ വെട്ടിയിട്ടു് ന�ോവുന്നോ എന്നു ച�ോദി
ക്കുമ്പോള്‍, ങാ! എന്നു പറയുന്ന പക്ഷം, ഇയാള്‍
യഥാര്‍ഥ യ�ോഗിയാണെന്നു് ആളുകള്‍ അംഗീ
കരിക്കുകയില്ല. കള്ളം പറയുന്നവരെ അംഗീക
രിക്കും എന്നത�ൊന്നു്. ഒരു കള്ളം സ്ഥാപിക്കാന്‍
വേറെ പതിനഞ്ച് കള്ളം പറയേണ്ടിവരുമെന്ന
തു് രണ്ടാമത്തെ തെറ്റ്. പ്രത്യക്ഷപ്രമാണത്തിനു
വിരുദ്ധമാണെന്നതു് മൂന്നാമത്തെ തെറ്റ്. തല
പ�ോയാല്‍ പിന്നെന്തു സമാധി !

സമാധിസ്ഥന്റെ ശരീരം മുറിച്ചാല്‍ വേദനയു


ണ്ടാകുമ�ോ എന്ന ച�ോദ്യത്തിനു് ഈ ലേഖന
ത്തില്‍ ഉത്തരം പറഞ്ഞു. വേദാദിശാസ്ത്രങ്ങള്‍
പഠിച്ചു പഠിപ്പിച്ചും യമനിയമാദി അഷ്ടാംഗങ്ങള്‍
മനസാവാചാ കര്‍മണാ ആചരിച്ചും ഇത്തരം
അബദ്ധധാരണകളെ മാറ്റേണ്ടതാണു്.

9.യ�ോഗിക്കു് വായു ഭക്ഷണം മതിയ�ോ?

വായു ഭക്ഷിച്ചു് യ�ോഗിക്കു് ജീവിയ്ക്കാന്‍ കഴിയു


മെന്നു് ചിലര്‍ പറയാറുണ്ട്, അന്ന-ജല-പാല്
‍-പഴങ്ങള�ൊന്നും വേണ്ടത്രേ. പ്രഭാഷണം
യാത്ര, പ്രാണായാമം തുടങ്ങിയതെല്ലാം ഒന്നും
കഴിക്കാതെ ആര�ോഗ്യവാനെപ്പോലെ നിര്‍വ
ഹിക്കുംപ�ോലും!

ഇതിനെ ആസ്പദമാക്കി ഒരു ജീവചരിത്രം


പ�ോലും ഉണ്ടായിട്ടുണ്ടു്. മഹായ�ോഗിനി മാണി
കേശ്വരി മാതാജിയുടെ ജീവചരിത്രം എന്നാണു്
അവരുടെ പേരിലുള്ള ട്രസ്റ്റു് കര്‍ണാടകത്തി
ലെ ഗുല്‍ബര്‍ഗയില്‍നിന്നു് പ്രസാധനം ചെയ്ത
പുസ്തകത്തിന്റെ പേരു്. (പ�ോസ്റ്റ്-മാണികഗിരി
ഗുരുമിടക്കല്‍ വഴി, ജില്ല ഗുല്‍ബര്‍ഗ) ലേഖകന്‍
ശങ്കര്‍ദേവ വേദാലങ്കാര്‍ ആണു്. ഇതില്‍ മിക്ക
കാര്യങ്ങളും പ്രമാണവിരുദ്ധവും താന്തോന്നി
ത്തവുമാണു്. പതിനഞ്ചു വര്‍ഷമായി മാണികേ
ശ്വരി മാതാജി ഒന്നും കഴിച്ചിട്ടുമില്ല ഒന്നും വിസ
ര്‍ജ്ജിച്ചിട്ടുമില്ലത്രേ!

കിണറ്റുവെള്ളം ത�ൊട്ടു് എണ്ണയാക്കി കത്തിയ്ക്കും.


കരിങ്കല്ലും സിമന്റും ചേര്‍ത്തുണ്ടാക്കിയ ഭിത്തി
ഇച്ഛാമാത്രത്താല്‍ തവിടുപ�ൊടിയാക്കിക്കള
യും. ഞാനിരിക്കുന്നിടം സിമന്റും കല്ലുംക�ൊണ്ടു്
കെട്ടിയടയ്ക്കൂ
‌ ഈശ്വരേച്ഛയുണ്ടെങ്കില്‍ ഞാന്‍
പുറത്തെത്തും എന്നു പറയുകയും പ്രവര്‍ത്തിക്കു
കയും ചെയ്യും.

ഇതിനെപ്പറ്റി പ്രമാണവും യുക്തിയും ക�ൊണ്ടു്


ആല�ോചിയ്ക്കാം. വായു ഭക്ഷിച്ചു് യ�ോഗിക്കു് ജീ
വിയ്ക്കാമെന്നതിനെ യ�ോഗദര്‍ശനത്തിലെ
ഒരു സൂത്രം പകര്‍ത്തിയാണു് ഗ്രന്ഥകാരന്‍
സ്ഥാപിക്കുന്നതു്. സൂത്രം:- കണ്ഠകൂപേ ക്ഷുത്പി
പാസാ നിവൃത്തിഃ (3.30) ശങ്കര്‍ദേവു് ഈ സൂ
ത്രത്തിനു് ഇങ്ങനെ അര്‍ഥം പറയുന്നു- കണ്ഠ
കൂപത്തില്‍ പ്രാണനെ നിര�ോധിച്ചാല്‍ വിശപ്പും
ദാഹവും ഇല്ലാതെയാകുന്നു. ശങ്കര്‍ദേവിന്റെ
ഈ അര്‍ഥം പറച്ചിലിലെ ദ�ോഷം യ�ോഗദര്‍ശ
നപ്രകരണത്തിനു് ഇതു വിരുദ്ധമാണെന്നത
ത്രേ. ഇവിടെ മൂന്നാം പാദത്തില്‍ സംയമത്തെ
സംബന്ധിച്ചാണു് പ്രതിപാദനം, പ്രാണനല്ല,
ധാരണ ധ്യാനം സമാധി എന്നിവ ഏകവിഷയ
ത്തിലാകുന്നതാണു് സംയമം.

തദേതദ്ധാരണാധ്യാന സമാധിത്രയമേകത്ര
സംയമഃ!
ഏക വിഷയാണി ത്രീണി സാധനാനി സംയമ
ഉച്യതേ!!
മൂന്നു സാധനകളും ഏകവിഷയകമാകുന്നതാ
ണു് സയംമം. അതിനാല്‍ സൂത്രാര്‍ഥം വരേ
ണ്ടതു് ധാരണ, ധ്യാനം, സമാധി എന്നിവ കണ്ഠ
കൂപത്തില്‍ ചെയ്താല്‍ വിശപ്പും ദാഹവും കെടും
എന്നാണു്. പ്രാണങ്ങളെ കണ്ഠകൂപത്തില്‍ തട
ഞ്ഞാല്‍ എന്നു് ശങ്കര്‍ദേവു് അര്‍ഥം പറഞ്ഞതു്
പ്രകരണവിരുദ്ധമാകയാല്‍ കാല്പനികമാണു്.

ഈ 3.30-ാം സൂത്രത്തിനു് വ്യാസമഹര്‍ഷിയുടെ


ഭാഷ്യം ഇങ്ങനെയാണു്- തത്ര സംയമാതു് ക്ഷു
ത്പിപാസേ ന ബാധേതേ-സംയമം ചെയ്താല്‍
വിശപ്പും ദാഹവും ബാധയാവുകയില്ല എന്നാണി
വിടെ പറയുന്നതു്. കണ്ഠകൂപത്തില്‍ സംയമം
ചെയ്താല്‍ ക്ഷുത്പിപാസകള്‍ എന്നേയ്ക്കും നില
യ്ക്കുമെന്നു് വ്യാസന്‍ പറയുന്നില്ല. സൂത്രകാരന്റെ
അഭിപ്രായവുംഇതല്ല.കണ്ഠകൂപത്തില്‍സംയമം
പാലിച്ചാല്‍ കുറച്ചു സമയത്തേക്കു് വിശപ്പും
ദാഹവും ബാധിക്കുകയില്ലെന്നേ സൂത്രാര്‍ഥം
വരൂ. ആസനത്തിന്റെ പ്രയ�ോജനം സൂത്രകാ
രന്‍ തത�ോ ദ്വന്ദ്വാഭിഘാതഃ (2.48) ആസനസി
ദ്ധി ഉണ്ടായാല്‍ സാധകനെ ശീത�ോഷ്ണാദികള്‍
വലയ്ക്കുകയില്ല എന്നതാണു് എന്നു് സൂത്രം മുഖേന
വെളിവാക്കിയതിനെ ആസനസിദ്ധി കൈവ
ന്നാല്‍ തീക്കനല്‍ ഇട്ടുമൂടിയാലും യ�ോഗിയ്ക്കു് പ�ൊ
ള്ളുകയില്ല എന്നു് ആരാനും വ്യാഖ്യാനിച്ചാല്‍
ശരിയാവുകയില്ലല്ലോ. ആസനസിദ്ധി ഉണ്ടായ
യ�ോഗിയെ ഇഷ്ടികച്ചൂളയില്‍ ഇട്ടാലും ചൂടനുഭവ
പ്പെടുകയില്ല എന്നു പറയുന്നതു് അനര്‍ഥമാണു്.
എത്ര ആസനസിദ്ധി വന്ന യ�ോഗിയായാലും
തീയില്‍ ത�ൊട്ടാല്‍ പ�ൊള്ളും. ഇട്ടാല്‍ സിദ്ധി
കൂടുകയും ചെയ്യും. ആസനസിദ്ധി കൈവന്ന
യ�ോഗിയെ ശീത�ോഷ്ണാദികള്‍ ഒരു പരിധിവരെ
കഷ്ടപ്പെടുത്തുകയില്ല എന്നു മനസ്സിലാക്കിയാല്‍
മതി. ഇതുപ�ോലെ കണ്ഠകൂപത്തില്‍ സംയമം
ചെയ്താല്‍ കുറേക്കാലത്തേക്കു് യ�ോഗിയെ ക്ഷു്പി
പാസകള്‍ കഷ്ടപ്പെടുത്തുകയില്ല എന്നു മനസ്സി
ലാക്കുക. വിശപ്പും ദാഹവും ഒരിക്കലും ബാധിക്കു
കയില്ല എന്നു പറയുന്നതു് ആയുര്‍വേദത്തിനു
വിരുദ്ധമാണു്. ആര�ോഗ്യവാന്റെ ലക്ഷണം സു
ശ്രുതന്‍ പറയുന്നതു് ഇങ്ങനെയാണു് :-

സമദ�ോഷഃ സമാഗ്നിശ്ച സമധാതുമലക്രിയഃ


പ്രസന്നാത്മേന്ദ്രിയമനാഃ സ്വസ്ഥ ഇത്യഭിധീ
യതേ- വാതം പിത്തം കഫം എന്നീ ത്രിദ�ോഷ
ങ്ങള്‍ ആര്‍ക്കു് സമരൂപമാണ�ോ പാചനാഗ്നി
ശരിക്കു് പ്രവര്‍ത്തിക്കുന്നുവ�ോ രസാദി സ്പതധാ
തുക്കള്‍ സമരൂപമാണ�ോ മലമൂത്രവിസര്‍ജ്ജ
നം ശരിയാണ�ോ ആത്മാവും ഇന്ദ്രിയങ്ങളും
മനസ്സും പ്രസന്നമാണ�ോ ആ മനുഷ്യനാണു്
ആര�ോഗ്യവാന്‍.

വായു മാത്രം ഭക്ഷിക്കുന്നയാളിന്റെ ശരീരത്തി


ല്‍ കഫം എങ്ങനെ ഉണ്ടാകും? രസം, രക്തം തു
ടങ്ങിയ സപ്തധാതുക്കള്‍ വായുവില്‍നിന്നു് എങ്ങ
നെയാണു് ഉണ്ടാവുക? മലക്രിയ എങ്ങനെ
നടക്കും? വായുസേവയില്‍നിന്നു് മലം ഉണ്ടാവു
കയില്ല. അന്നം, ഫലം, ജലം, പാല് തുടങ്ങിയവ
കഴിക്കുന്നതിനുപകരം വായു മാത്രം മണപ്പിച്ചു്
ഇരുന്നാല്‍ അയാളുടെ ആത്മാവും ഇന്ദ്രിയങ്ങ
ളും മനസ്സും പ്രസന്നമായിരിക്കുന്നതു പ�ോകട്ടെ,
ദുഃഖസാഗരത്തില്‍ മുങ്ങിത്താഴുകയേയുള്ള.
ദീര്‍ഘകാലം വായു ഭക്ഷിച്ചിരുന്നാല്‍ മരണ
ത്തിന്റെ പിടിയില്‍ പെട്ടുപ�ോകുമെന്നു തീര്‍ച്ച.
അതിനാല്‍ വായു സേവനംക�ൊണ്ടു് ആര്‍ക്കും
യ�ോഗാഭ്യാസം ചെയ്യാന�ോ യ�ോഗിയായി സ്വ
സ്ഥ്യത്തോടെ ജീവിയ്ക്കാന�ോ കഴിയുന്നതല്ല.
ആയുര്‍വേദത്തില്‍ പറയുന്നു- ധര്മാര്ഥ കാമ
മ�ോക്ഷാണാമാര�ോഗ്യം മൂലമുത്തമമ്. ര�ോഗാ
സ്തസ്യാപഹര്താരഃ ശ്രേയസ�ോ ജീവിതസ്യ ച
(ചരക സൂത്രസ്ഥാനം 1.15)

ധര്‍മം, അര്‍ഥം, കാമം, മ�ോക്ഷം എന്നിവയുടെ


മൂലാധാരം ആര�ോഗ്യമാണു്. ര�ോഗം ധര്‍മാര്‍ഥ
കാമമ�ോക്ഷങ്ങളുടെയും മനുഷ്യജീവിതത്തിന്റെ
യും ശത്രുവാണു്. അതിനാല്‍ വെറും വായുസേവ
മാത്രമായി കഴിയുന്നയാളിനു് ആര�ോഗ്യവാനാ
യിരിക്കാന�ോ, യ�ോഗിയായി ധര്‍മര്‍ഥകാമമ�ോ
ക്ഷസിദ്ധി വരുത്താന�ോ കഴിയുകയില്ല.

ച�ോദ്യം: ഭക്ഷണത്തില്‍നിന്നും മറ്റും കിട്ടുന്ന


ശക്തി യ�ോഗി വായുവില്‍നിന്നു് സമാഹരിക്കു
മെന്നു് ചിലര്‍ പറയുന്നു.

ഉത്തരം: ഇതും യുക്തിരഹിതവും പ്രമാണമില്ലാ


ത്തതുമാകയാല്‍ നിരാധാരമാണു്. വെറുതേ
പറഞ്ഞതുക�ൊണ്ടു്ഒന്നുംസത്യമ�ോഅസത്യമ�ോ
ആവുകയില്ല. ശങ്കര്‍ദേവു് വേദാലങ്കാര്‍ ഈ
പറച്ചിലിനെ നീതിമത്കരിക്കുന്നു. എന്നാല്‍ പ്ര
മാണമ�ോ യുക്തിയ�ോ ഇല്ലായ്കയാല്‍ തീര്‍ത്തും
ത്യാജ്യമാണിതു്. മാണികേശ്വരിയെ മഹായ�ോ
ഗിനിയെന്നു് ശങ്കര്‍ദേവു് അംഗീകരിക്കുകയും
മാതാജി കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി
വായുമാത്രം ഭക്ഷിച്ചാണു് കാലയാപനം ചെയ്യു
ന്നതെന്നു് എഴുതുകയും ചെയ്യുന്നു. പതിനഞ്ചു
വര്‍ഷമായി മലമൂത്രവിസര്‍ജ്ജനവും ഇല്ലത്രേ!
ഏഴെട്ടു വര്‍ഷമായി മാണികേശ്വരിയുടെ സമ്പ
ര്‍ക്കത്തില്‍ കഴിയുന്ന ശങ്കര്‍ദേവു് എന്തേ വായു
ഭക്ഷിച്ചു് ജീവിക്കുന്നില്ല? അമ്മ എല്ലാവരുടെയും
നന്മ ഇച്ഛിക്കുന്നതിനാല്‍, എല്ലാവരെയും ഈ
വിധി പഠിപ്പിച്ചു് ല�ോകത്തിലെ ഭക്ഷണപ്രശ്‌നം
പരിഹരിക്കാത്തതെന്തേ? ഭാരതത്തിനു് വി
ദേശങ്ങളില്‍ ഭിക്ഷപ്പാളയും ഏന്തി ഇരക്കേണ്ട
ഗതിയാണല്ലോ? ഈ കഷ്ടപ്പാടു് മാറ്റേണ്ടതല്ലേ?
ഇപ്പോള്‍ മാതാജി ജീവിച്ചിരിക്കുന്നു. ജീവിതയാ
പനത്തിന്റെ വഴി ച�ോദിച്ചു് അന്ന-ഫല-ദുഗ്ദ്ധാ
ദികളുടെയും മറ്റും സമസ്യയ്ക്കു് പരിഹാരമുണ്ടാക്ക
ണം. ല�ോകം വളരെ ദുഃഖപൂര്‍ണമായിരിക്കുന്നു.
വായുവിനു് കുറവ�ൊന്നും വന്നിട്ടില്ല. മാതാജിയു
ടെ മാര്‍ഗം പ്രചരിച്ചാല്‍ വായുവിനെ ആധാര
മാക്കി മനുഷ്യജീവിതം സഫലമാകുകയില്ലേ?
യ�ോഗിയുടെ സങ്കല്പശക്തിയാല്‍ എന്തും നട
ക്കുമെന്നു മാത്രം പറഞ്ഞു് നിര്‍ത്തട്ടെ എന്നാണ
ല്ലോ താങ്കള്‍ ഉപസംഹരിക്കുന്നതു്. (പേജ് 31)

താങ്കള�ോടു് ച�ോദിക്കട്ടെ, യ�ോഗിയുടെ സങ്കല്പശ


ക്തിയാല്‍, കാരണമില്ലാതെ കാര്യം ഉണ്ടാകു
മ�ോ? മണ്ണില്ലാതെ കുടവും സ്വര്‍ണവും വെള്ളിയും
ഇല്ലാതെ ആഭരണങ്ങളും ഉണ്ടാകുമ�ോ?
യ�ോഗിക്കു് സങ്കല്പശക്തിയാല്‍ തീയുടെ ചൂടു് കു
റയ്ക്കാന്‍ കഴിയുമ�ോ? ഭാവത്തിനെ അഭാവവും
അഭാവത്തെ ഭാവവുമാക്കാന്‍ യ�ോഗിക്കു് സങ്ക
ല്പംക�ൊണ്ടു് കഴിയുമ�ോ? താങ്കള്‍ക്കു് ഇതിന�ൊ
ന്നും ഉത്തരമില്ലെന്നു് എനിയ്ക്കറയാം. ഇതെല്ലാം
സാധനക�ൊണ്ടുമാത്രം അറിയാന്‍ കഴിയുന്ന
താണെന്നു് എഴുതി താങ്കള്‍ കൃതകൃത്യനായി.
സ്വയം സാധന ചെയ്യാതിരിക്കുകയും തെളി
യിക്കാന്‍ മറ്റു പ്രമാണങ്ങള�ൊന്നും കൈവശം
ഇല്ലാതിരിക്കുകയും നിമിത്തം ഇങ്ങനെയെല്ലാം
എഴുതിവിടുന്നതു് അത്യന്തം ഹാനി ചെയ്യുന്നതാ
ണു്. പ്രത്യക്ഷപ്രമാണത്തിനും ഇതു് വിരുദ്ധമാ
ണു്. ഭക്ഷണപാനീയാദികള്‍ കഴിക്കുന്നവര്‍
ആര�ോഗ്യവും ബലവും ദീര്‍ഘായുസ്സും ഉള്ളവരാ
യിരിക്കുന്നതു് പ്രത്യക്ഷമാണു്. ഇത�ൊന്നും കിട്ടാ
ത്തവര്‍ ബലവാന്മാരായിരിക്കുന്നതു പ�ോകട്ടെ,
ല�ോകത്തുനിന്നു് വേഗം വിടപറയും തന്നെ. ഈ
പ്രത്യക്ഷസത്യത്തെ വാഗ്ജാലം ക�ൊണ്ടു് മറ
യ്ക്കാവുന്നതല്ല.

ച�ോദ്യം:ഗാന്ധിജി 21 ദിവസം ഉപവസിച്ച


പ്പോള്‍ ആ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ
ഭാരം വര്‍ധിച്ചെന്നു് ശങ്കര്‍ദേവു് എഴുതുന്നു.
ശരിയാണ�ോ ഇത് ?

ഉത്തരം: പ്രത്യക്ഷപ്രമാണത്തിനു് വിരുദ്ധമാ


കയാല്‍ ഇതും അസത്യമാണു്. ഉപവസിച്ചാല്‍
ആര�ോഗ്യവാന്റെ ഭാരവും ആര�ോഗ്യവും കുറയു
മെന്നാണു് പ്രത്യക്ഷാനുഭവം. ഉപവാസംക�ൊ
ണ്ടു് ഭാരം കൂടുമെന്നാണെങ്കില്‍ ഗാന്ധിജി പാല്‍
കുടിച്ചിരുന്നതു് വ്യര്‍ഥമാണു്. ഇത്തരം വിദ്യ
കൈവശം ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഭാ
രതത്തിന്റെ ഭക്ഷണപ്രശ്‌നം പരിഹരിച്ചേനെ.
ഉപവാസംക�ൊണ്ടു് ഭാരവും ആര�ോഗ്യവും കൂടു
ന്നതു പ�ോകട്ടെ, പാലും ആഹാരവുമ�ൊന്നും കഴി
ച്ചിരുന്നില്ലെങ്കില്‍ വെടിവെയ്ക്കുന്നതിനു മുന്‍പേ
അദ്ദേഹത്തിന്റെ ശരീരം ഇല്ലാതാകുമായിരു
ന്നു. ഉപവാസംക�ൊണ്ടു് തൂക്കം കൂടുമെന്നു പറയു
ന്നതു് അജ്ഞാനകല്പിതമാണു്.

പതിനഞ്ചുവര്‍ഷമായി മാതാജി വായു ഭക്ഷിച്ചു


ജീവിക്കുന്നെന്നു് ആരംഭത്തില്‍ പറഞ്ഞതി
നെ സംബന്ധിച്ചു് അവരെ സന്ദര്‍ശിച്ചപ്പോള്‍
ഉണ്ടായ അനുഭവത്തെ മുന്‍നിര്‍ത്തി എല്ലാവ
രുടെയും പ്രയ�ോജനത്തെ ലാക്കാക്കി ഇവിടെ
എഴുതാം.

ഒരിക്കല്‍ പ്രചാരണത്തിനും യാത്രചെയ്യാ


നും ഹൈദരാബാദില്‍ പ�ോയിരുന്നു. ഈ
മാതാജി യ�ോഗിനിയാണെന്നും മറ്റും പ്രസിദ്ധ
മായിരുന്നതിനാല്‍ അവരെ കാണാമെന്നു
കരുതി ഞങ്ങള്‍ രണ്ടു കാറില്‍ അവരുടെ
ആശ്രമത്തിലെത്തി. മാതാജിയുടെ ആഗമന
വും പ്രതീക്ഷിച്ചിരുന്നു. സംസാരിച്ചു് അവരുടെ
യ�ോഗത്തിന്റെ വിശേഷതകള്‍ അറിയാന്‍
കഴിയുമെന്നു് വിചാരിച്ചു. വളരെനേരം കഴിഞ്ഞ്,
അമ്മ ഗുഹയ്ക്കു പുറത്തുവന്നിട്ടുണ്ടെന്നും ദര്‍ശനം
വേണ്ടവര്‍ അകത്തേയ്ക്കു ചെല്ലണമെന്നും നി
ര്‍ദ്ദേശം കിട്ടി. ഞങ്ങള്‍ അകത്തുചെന്നു. ഒരു
മുറിയുടെ മട്ടുപ്പാവില്‍ അമ്മ ഇരിക്കുന്നു. ഒര�ോ
രുത്തരം അവരുടെ രീതിയില്‍ നമസ്തേ പറ
യുകയും നമസ്ക്കരിക്കുകയും ചെയ്യുന്നു. ഞാനും
നമസ്തേ പറഞ്ഞു. വരണം, ഇരിക്കണം, എന്താ
വന്നത് ? എന്നെല്ലാം ഉപചാര വാക്കുകള്‍ക്കു പ്ര
തീക്ഷിച്ച ഞങ്ങളുടെ നേരേ അവര്‍ ന�ോക്കിയതു
പ�ോലുമില്ല. ഔപചാരികതയില്ലാത്ത ഇവരെ
ന്തു യ�ോഗിനി എന്നു ത�ോന്നി സന്ന്യാസിമാരും
വിദ്വാന്മാരും വയ�ോവൃദ്ധരും താഴെ നില്ക്കു
ന്നു. ഇവര്‍ കാക്കയെപ്പോലെ മുറിയുടെ മുകളി
ലത്തെ മട്ടുപ്പാവില്‍ ഇരിക്കുകയാണു്. താഴെ
നില്ക്കുന്നവര�ോടു് ഒന്നും മിണ്ടുന്നില്ല. അവരുടെ
ശിങ്കിടികളടു് എന്തോ സംസാരിക്കുകയാണു്.
എന്താണു് അമ്മ സംസാരിക്കുന്നതെന്നു് ഞാന്‍
അന്വേഷിച്ചു. ആശ്രമത്തിന്റെ ഏത�ോ കേടു
പാടുകളെ സംബന്ധിച്ചാണു് പറയുന്നതെന്നറി
ഞ്ഞു. എനിക്കു് ആശ്ചര്യമായി. ദില്ലി ഹര്യാണ
തുടങ്ങിയ ദൂരസ്ഥലങ്ങളില്‍ നിന്നെത്തിയവര്‍
പാറാവുകാരെപ്പോലെ അമ്മയുടെ ദര്‍ശനം
കാത്തുനില്ക്കുമ്പോള്‍ അമ്മയെ സന്തപ്തയാ
ക്കുന്നതു് ആശ്രമത്തിന്റെ ചില്ലറ കേടുപാടുക
ളാണു് ! സൂര്യാസ്തമനം ആയി. ആളുകളെല്ലാം
വാതില്‍ക്കലേക്കു നീങ്ങി. അമ്മ മട്ടുപ്പാവില്‍
നിന്നിറങ്ങി അകത്തേക്കും പ�ോയി. അമ്മയുടെ
ആരതിയുഴിച്ചില്‍ ആരംഭിച്ചു. മാണികിഅമ്മ
നമ�ോനമ തുടങ്ങിയ ശബ്ദങ്ങളുമായി ആളുകള്‍
ആരതിയുഴിയുന്നു. ഇതാണു് ഇവിടത്തെ പതി
വെന്നു് മനസ്സിലായി. മനുഷ്യന്റെ ഉപാസന
നടക്കുകയും യ�ോഗിയെന്നു് പറയുന്നവര്‍ അതു്
വിലക്കാതിരിക്കുകയും ചെയ്താല്‍ ആ യ�ോഗി
സ്വാര്‍ഥിയും അജ്ഞാനിയുമല്ലാതെ ഒരിക്ക
ലും യ�ോഗിയല്ലെന്നു് തീര്‍ച്ച. അമ്മാജിയുടെ
സ്തുതിയിലും പ്രാര്‍ഥനയിലും ഉപാസനയിലും
ആളുകള്‍ മുഴുകുന്നു. സച്ചിദാനന്ദനായ ഈശ്വ
രനെ മറക്കുന്നു എന്നിട്ടും ഞാനല്ല, ഈശ്വര
നാണു് ഉപാസ്യന്‍ ഈശ്വരനെ ഉപാസിച്ചാലേ
മുക്തി കിട്ടൂ എന്നു പറഞ്ഞു ക�ൊടുത്ത ഈ അമ്മ
യ�ോഗിനിയേ അല്ലെന്നു് ഞാന്‍ തീരുമാനിച്ചു.

ഇതെല്ലാം നടക്കേ ഇരുട്ടു വ്യാപിച്ചു. ആകാശം


കാര്‍മേഘാവൃതമായി. അമ്മയെ നേരിട്ടു കണ്ടു്
വര്‍ത്തമാനം പറയാന്‍ എപ്പോള്‍ സൗകര്യം
കിട്ടുമെന്നു് ന�ോക്കിയിരിക്കുകയാണു് ഞങ്ങള്‍.
കുറേയധികം കഴിഞ്ഞു് മുകളിലെ വരാന്ത
യിലെത്തി ഞങ്ങളെ ന�ോക്കി, അപ്പോള്‍
അമ്മയെ അടുത്തുകണ്ടു. നല്ല ആഹാരവും
പാലും മറ്റും കഴിക്കുന്ന അമ്മപെങ്ങന്മാരെപ്പോ
ലെ പുഷ്ടമായ ശരീരം. പതിനഞ്ചു വര്‍ഷമായി
വായു ഭക്ഷിക്കുന്ന ഒരാളിന്റെ ശരീരം ഇങ്ങനെ
തടിച്ചുക�ൊഴുത്തു് ഇരിക്കുകയില്ല. ന്യായദര്‍ശന
ത്തില്‍ പഠിച്ചിട്ടുള്ള അര്‍ഥാപത്തിന്യായമാണു്
എനിക്കു് ഓര്‍മ വന്നതു്. ദേവദത്തന്‍ പകല്‍
അന്നമ�ോ പാല�ോ ഫലങ്ങള�ോ കഴിക്കുകയി
ല്ലെങ്കിലും പൂര്‍ണ ആര�ോഗ്യവാനും ബലവാനു
മാണു്. ഇതിന്നര്‍ഥം ദേവദത്തന്‍ പകലല്ല, രാ
ത്രിയിലാണു് ഭക്ഷണം കഴിക്കുന്നതെന്നാണു്.
ഈ അമ്മാജിയും മറ്റുള്ളവര്‍ കാണ്‍കെ ഒന്നും
കഴിക്കുകയില്ല. കാണാതെ! കഴിക്കുന്നുണ്ടെ
ന്നു് തീര്‍ച്ച. അമ്മ അകത്തേക്കു പ�ോയി. വീണ്ടും
അവരെ കാണാന്‍ കഴിയുകയില്ലെന്നു് മനസ്സി
ലാക്കി പ�ോയി കിടന്നുറങ്ങി. രാത്രി അവര്‍ ഇഷ്ട
മുള്ള സന്ദര്‍ശകരെ സ്വീകരിച്ചെന്നും വര്‍ത്ത
മാനം പറഞ്ഞെന്നും പിന്നീടറിഞ്ഞു. ഇവര്‍
യ�ോഗിനിയല്ലെന്നും പതിനഞ്ചു വര്‍ഷമായി വാ
യുഭക്ഷണമാണെന്നു പറയുന്നതു് അജ്ഞാനി
കളായ ആളുകള്‍ പടച്ചുവിട്ടതാണെന്നും മനസ്സി
ലായി. ഈ അധ്യായത്തില്‍ യ�ോഗിക്കു് വായു
മാത്രം ഭക്ഷിച്ചു് ജീവിക്കാന്‍ കഴിയുമ�ോ എന്ന വി
ഷയത്തെ സംബന്ധിച്ചു് പ്രമാണയുക്തികളാല്‍
വിമര്‍ശനഖണ്ഢനങ്ങള്‍ ചെയ്തു. വിദ്വാന്മാര്‍
സത്യാസത്യങ്ങളെ അറിഞ്ഞു് സത്യത്തെ സ്വീ
കരിക്കുകയും അസത്യത്തെ ത്യജിക്കുകയും ചെ
യ്യുമെന്നു് പ്രതീക്ഷിക്കുന്നു.

10 സ്ത്രീകള്‍ക്കു് യ�ോഗിനികളാകാമ�ോ?

സ്ത്രീകള്‍ക്കു് നിഷിദ്ധമാണു് യ�ോഗമെന്നു് ചിലര്‍


പറയുന്നു. ഈ ലേഖനത്തില്‍ ഇതിനെ സംബ
ന്ധിച്ചു് നിഷ്പക്ഷമായി ചര്‍ച്ചചെയ്യാം. ഇതു് പരീ
ക്ഷാപൂര്‍വകം പക്ഷപാതരാഹിത്യത്തോടെ
നിര്‍ണയം ചെയ്യുന്ന മഹര്‍ഷി ദയാനന്ദസരസ്വ
തി നല്കുന്ന പ്രമാണങ്ങള്‍ എഴുതാം.

1. ഈ നിയമം വിവാഹം ചെയ്യാനുദ്ദേശിക്കു


ന്ന സ്ത്രീപുരുഷന്മാര്‍ക്കുള്ളതാണു്. വിവാഹം
ചെയ്യാന്‍ ആഗ്രഹമില്ലാത്തവര്‍ കഴിയുമെങ്കി
ല്‍ ആജീവനാന്തം ബ്രഹ്മചര്യം പാലിക്കുന്നതു്
നല്ലതുതന്നെയാണു്. (സത്യാര്‍ഥ.സ.മു.6 പേജ്
85)

2. സ്ത്രീകളും ഇപ്രകാരം യ�ോഗാഭ്യാസം ചെയ്യേ


ണ്ടതാണു്. (സത്യാര്‍ഥ.സ.മു.3 പേജ് 76)

3. ജീവിതം വിഷമകരവും ഇന്ദ്രിയങ്ങള്‍ അട


കൂകയുമില്ലെങ്കില്‍ ബ്രഹ്മചര്യത്തില്‍നിന്നു്
സന്ന്യസിക്കരുതു്. ഇന്ദ്രിയങ്ങളടക്കുവാന്‍ സമ
ര്‍ഥന്‍ എന്തുക�ൊണ്ടു് സന്യസിച്ചുകൂടാ? വിഷ
യാസക്തിയുടെ ദ�ോഷങ്ങളും വീര്യസംരക്ഷ
ണത്തിന്റെ ഗുണവും അറിയുന്നവര്‍ ഒരിക്കലും
വിഷയാസക്തരാവുകയില്ല. അവരുടെ വീര്യം
വിചാരാഗ്നയ്ക്കു് ഇന്ധനമാകുന്നു. അതില്‍ വി
നിയ�ോഗിക്കുന്നു. വൈദ്യന്റെയും ഔഷധത്തി
ന്റെയും ആവശ്യം ര�ോഗികള്‍ക്കുള്ളത്ര ര�ോഗ
മില്ലാത്തവര്‍ക്കില്ല. അതുപ�ോലെ വിദ്യ, ധര്‍മം
എന്നിവയുടെ പുര�ോഗതിയും ല�ോക�ോപകാര
വുമാണു് തങ്ങളുടെ ജീവിതലക്ഷ്യമെന്നു കരുതു
ന്നവരാരും വിവാഹം ചെയ്യരുതു്. പഞ്ചശിഖന്‍
മുതലായ പുരുഷന്മാരും ഗാര്‍ഗി തുടങ്ങിയ സ്ത്രീ
കളും അങ്ങനെയായിരുന്നു. സന്ന്യാസത്തി
നു് അധികാരികളല്ലാതെ അനധികാരികള്‍
സന്ന്യസിക്കുന്നതു് ഉചിതമല്ല. അനധികാരികള്‍
സ്വയം അധഃപതിക്കും അന്യരെയും അധഃപതി
പ്പിക്കും. (ടി.പേജ് 214)

ഋഷിയുടെ ഈ പ്രമാണങ്ങളില്‍ സ്പഷ്ടമാകു


ന്നതു്, പുരുഷന്മാര്‍ക്കു് യ�ോഗിയായി മുക്തിയ്ക്കു്
അവകാശിയാകാന്‍ കഴിയുന്നതുപ�ോലെ സ്ത്രീ
കള്‍ക്കും യ�ോഗിനികളായി മുക്തിയ്ക്കു് അധികാരി
ണികളാകാം എന്നാണു്. യ�ോഗിയാകാനുള്ള
സാമര്‍ഥ്യം സ്ത്രീ പുരുഷന്മാരില്‍ ഒരുപ�ോലെ
യാണെന്നു് താത്പര്യം. സ്ത്രീ ശരീരത്തിലെ
ജീവന്‍ യ�ോഗിയാകാന്‍ കഴിയുകയില്ലെന്നു പറ
യുന്നവര്‍ അജ്ഞാനത്തിന്റെയും സ്വാര്‍ഥതയു
ടെയും വലയില്‍ കുടുങ്ങിയവരാണു്.

ബൃഹദാരണ്യക�ോപനിഷത്തില്‍ യാജ്ഞവ
ല്ക്യന്റെയും മൈത്രേയിയുടെയും സംവാദമു
ണ്ടു്. യാജ്ഞവല്ക്യന്‍ പറയുന്നു.

മൈത്രേയി ! നിശ്ചയമായും ഞാന്‍ ഇവിടെ


നിന്നു് ഉന്നതസ്ഥാനത്തേക്കു പ�ോകും അതിനു്
നിങ്ങള്‍ ഇരുവരുടെയും സമ്മതം വേണം.

'സാഹ�ോവാചാ... ആ മൈത്രേയി പറഞ്ഞു


-ഭഗവാന്‍! ധനപൂര്‍ണമായേ ഈ ഭൂമി മുഴുവനും
എന്റേതായാലും ഏതെങ്കിലും വിധത്തില്‍
ഞാന്‍ മ�ോക്ഷസുഖത്തെ പ്രാപിക്കുമ�ോ?'

'ഇല്ല' ധനം, സമ്പത്തു് എന്നിവയുള്ളവരുടെ


ജീവിതം എങ്ങനെയ�ോ അങ്ങനെയാവും നിങ്ങ
ളുടെയും. എന്നാല്‍ അതു് മുക്തിപ്രദമാവുകയില്ല.

'അമൃതത്വം കിട്ടാത്തതുക�ൊണ്ടു് ഞാനെന്തു


ചെയ്യാന്‍? അങ്ങയ്ക്കറിയാവുന്നതു് എനിക്കു് ഉപ
ദേശിച്ചാലും'

'മൈത്രേയീ ! നിശ്ചയമായും ആത്മാവത്രേ


കണ്ടും, കേട്ടും, മനനം ചെയ്തും നിദിധ്യാസനം
ചെയ്യാനുള്ളതു്. മൈത്രേയി ! ആത്മദര്‍ശന
ത്താല്‍ ശ്രവണത്താല്‍, മനനത്താല്‍, ജ്ഞാ
നത്താല്‍, ഇതെല്ലാം തീര്‍ത്തും അറിവായി
ക്കൊള്ളും.'
ഈ സംവാദത്താല്‍ സ്പഷ്ടമാകുന്നതെന്തെ
ന്നോ? മൈത്രേയിക്കും മ�ോക്ഷമാര്‍ഗം അറി
യണമായിരുന്നു. യാജ്ഞവല്ക്യന�ോടു് അതു
ച�ോദിച്ചു. അതിനു് അധികാരിണിയാണെന്നറി
ഞ്ഞു് ഉപദേശിച്ചു.

'ലൗകിക ധനസമ്പത്തുകളാല്‍ മ�ോക്ഷപ്രാപ്തി


ഉണ്ടാവുകയില്ല. പരമാത്മാവിന്റെ ശ്രവണ
-മനന-നിദിധ്യാസനം ക�ൊണ്ടും സാഷാത്കാ
രം ക�ൊണ്ടുമേ മുക്തി കിട്ടൂ.' (4.2)

സ്ത്രീകള്‍ യ�ോഗാധികാരികളല്ലെങ്കില്‍ പിന്നെ


അവര്‍ക്കു് മ�ോക്ഷമാര്‍ഗം ഉപദേശിക്കുന്നതു് വ്യ
ര്‍ഥമായിപ്പോകും. നടക്കുന്ന കാര്യമേ ബുദ്ധിമാ
ന്മാര്‍ ഉപദേശിക്കൂ നടക്കാത്തതു് ഉപദേശിക്കുക
യില്ല.

ബൃഹദാരണ്യക�ോപനിഷത്തില്‍ യാജ്ഞവലാ
ല്ക്യനും ഗാര്‍ഗിയുമായി നടക്കുന്ന സംവാദം
ഇങ്ങനെയാണു്. (അഥവാ വാചക്‌ന....
(3.8.1) പിന്നീടു് വാചക്നു
‌ വിന്റെ മകള്‍ ഗാര്‍ഗി
പറഞ്ഞു: ബ്രാഹ്മണരായ ഐശ്വര്യവാന്മാരേ!
ഞാന്‍ ഇദ്ദേഹത്തോടു രണ്ടു ച�ോദ്യം ച�ോദിക്കു
കയും, അവ രണ്ടിന്റെയും ഉത്തരം (അദ്ദേഹം)
പറയുകയും ചെയ്താല്‍ നന്നായിരിക്കും. നിങ്ങളി
ലാരും തന്നെ ഒരിക്കലും ഈ ബ്രഹ്മവാദിയെ
(യാജ്ഞവല്ക്യനെ) നിശ്ചയമായും ജയിക്കുവാ
ന്‍ പ�ോകുന്നില്ല. ഗാര്‍ഗീ ! ച�ോദിക്കൂ എന്നായി
ബ്രാഹ്മണര്‍.

ഗാര്‍ഗിയുടെ രണ്ടു ച�ോദ്യങ്ങള്‍ക്കു് യാജ്ഞ


വല്ക്യന്‍ ഉത്തരം നല്കിയപ്പോള്‍ ഗാര്‍ഗി
പറഞ്ഞു- 'ഐശ്വര്യവാന്മാരായ ബ്രാഹ്മണരേ!
ഇതുതന്നെ ധാരാളമെന്നു നിനച്ചാലും. ഈ
ആള്‍ക്കു് (യാജ്ഞവല്ക്യന് ) നമസ്കാരമ�ോതി
നമുക്കു വിടപറയാം. നിങ്ങളില്‍ ആരെങ്കിലും
ഒരിക്കലും ഈ ബ്രഹ്മജ്ഞാനിയെ ജയിക്കുകയി
ല്ലെന്നു നിശ്ചയം. അങ്ങനെ വാചക്‌നുവിന്റെ
പുത്രി ഗാര്‍ഗി പിന്‍വാങ്ങി. (3.8.12)'

ഈ സംവാദത്തില്‍നിന്നു് ഗാര്‍ഗി യ�ോഗവി


ദ്യയില്‍ അതിനിപുണയായിരുന്നെന്നു് നമുക്കു്
മനസ്സിലാകുന്നു. രണ്ടു ച�ോദ്യം ച�ോദിക്കാമെ
ന്നു് ജ്ഞാനികളുടെ മധ്യേ നിന്നു് പറയാനും,
ച�ോദിക്കാനും, അതിനു് ഉത്തരം കേട്ടപ്പോള്‍
ഇദ്ദേഹത്തെ ആര്‍ക്കും ത�ോല്പിക്കാന്‍ കഴിയുന്ന
തല്ലെന്നു് പറയാനും കഴിയുന്ന ഗാര്‍ഗി സാമാ
ന്യക്കാരിയല്ല. മഹായ�ോഗ്യയാണവര്‍.

ച�ോദ്യം: ചിലരുടെ അഭിപ്രായം വേദം പഠിക്കാന്‍


സ്ത്രീകള്‍ക്കു് അധികാരം ഇല്ലെന്നാണു്. വേദം
പഠിക്കാതെങ്ങനെ യ�ോഗിനിയാകും?
നിയമങ്ങളില്‍ സ്വാധ്യായം അല്ലെങ്കില്‍ മ�ോക്ഷ
ശാസ്ത്രങ്ങളുടെ അധ്യയനവും ഓങ്കാരജപവും
ചെയ്യാന്‍ വിധിയുണ്ടുതാനും.

ഉത്തരം:സത്യര്‍ഥപ്രകാശത്തിന്റെ മൂന്നാം
സമുല്ലാസത്തില്‍ ഈ മിഥ്യാധാരണകളെ
ഖണ്ഢനം ചെയ്തു് യഥേമാം വാചം കല്യാണിം
എന്ന യജൂര്‍വേദീയ മന്ത്രത്തിന്റെ (26.2)
വ്യാഖ്യാനത്തിലൂടെ സ്ത്രീകളുള്‍പ്പെടെ എല്ലാ
വര്‍ക്കും വേദം പഠിക്കാന്‍ അധികാരമുണ്ടെന്നു്
സ്ഥാപിച്ചിട്ടുണ്ടു്. സ്ത്രീകള്‍ക്കു് വേദപഠനത്തിനു്
അര്‍ഹതയില്ലെന്നു പറയുന്നവരാണു് സ്ത്രീക
ള്‍ക്കു് യ�ോഗിനികളാകാന്‍ അര്‍ഹതയില്ലെന്നു
വാദിക്കുന്നതു്. ഓങ്കാരവും ഗായത്രിയും ജപി
ച്ചാല്‍ സ്ത്രീകള്‍ വിധവകളായിപ്പോകുമെന്നും
അതിനാല്‍ ഇവ സ്ത്രീകള്‍ ജപിക്കരുതെന്നുമു
ള്ള ഇവരുടെ വാദം പ്രമാണവിരുദ്ധമാകയാ
ല്‍ സ്വീകാര്യമല്ല. യ�ോഗം, സാംഖ്യം, ന്യായം,
വൈശേഷികം തുടങ്ങിയ ദര്‍ശനശാസ്ത്രങ്ങളി
ല്‍ മനുഷ്യവര്‍ഗത്തിനു് യ�ോഗാധികാരം വിധി
ച്ചിട്ടുണ്ടു്. അതിലെങ്ങുമേ സ്ത്രീ യ�ോഗിനിയാകരു
തെന്നോ ആകുകയില്ലെന്നോ പറഞ്ഞിട്ടില്ല.

ച�ോദ്യം: ശ്രീ ശങ്കരാചാര്യരെ മഹായ�ോഗിയാ


യാണല്ലോ ല�ോകം മതിക്കുന്നതു്. അദ്ദേഹം സ്ത്രീ
കളെപ്പറ്റി ഇങ്ങനെ എഴുതി : ദ്വാരം കിമേകം നര
കസ്യ? നാരീ കാ ശൃംഖലാ പ്രാണഭൃതാം ഹി ?
നാരി=നരക വാതിലേത് ? സ്ത്രീ ജീവികളെ
ബന്ധിക്കുന്ന ചങ്ങലയേത് ? സ്ത്രീ (പ്രശേ്‌നാത്ത
രി ) ശ്രീ ശങ്കരാചാര്യര്‍ സ്ത്രീയെ നരകവാതി
ലെന്നു പറയുമ്പോള്‍, അവര്‍ക്കെങ്ങനെ യ�ോ
ഗിനികളാകാന്‍ കഴിയും?

ഉത്തരം: അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ പ്ര


മാണമല്ല, അദ്ദേഹം ജീവനെയും ബ്രഹ്മത്തെയും
ഒന്നായി കരുതിയ ആളാണു്. ജീവനു്, ബ്രഹ്മം,
ഇവ രണ്ടില്‍നിന്നും ഭിന്നമായ പ്രകൃതി എന്നി
വയെ അംഗീകരിക്കാത്ത ആരും യ�ോഗിയാ
യിട്ടില്ല ആവുകയും ഇല്ല, എന്നതില്‍ സംശയം
വേണ്ട. ഇതിനു് പ്രമാണമുണ്ടു്. (യ�ോഗദര്‍ശ
നം1.8)

'വിപര്യയ�ോ മിഥ്യാജ്ഞാനമതദ്രൂപപ്രതിഷ്ഠമ്.'
ജീവനില്‍ ബ്രഹ്മമെന്ന ജ്ഞാനം അവിദ്യയാ
ണു്. ഈ അവിദ്യ ഉള്ളിടത്തോളം, ആരും യ�ോ
ഗിയാവുകയില്ല. സ്ത്രീ നരകവാതിലാണെന്നും
ജീവികളെ ബന്ധിക്കുന്ന ചങ്ങലയാമെന്നും പറ
യുന്നതു അനുചിതമാണു്. സ്ത്രീമാഹാത്മ്യം മനു
വാഴ്ത്തുന്നതു ന�ോക്കൂ. (2.145)

ഉപാധ്യായാനു് ദശാചാര്യ ആചാര്യാണാം


ശതംപിതാ
സഹസ്രംതു പിതൃീനു് മാതാ ഗൗരവേണാതിരി
ച്യതേ
അച്ഛനെയും ആചാര്യനെയുംകാള്‍ ആയി
രമിരട്ടി മഹത്ത്വമാണു് അമ്മയ്ക്കു്. ശതപഥ
ബ്രാഹ്മണത്തിലും അമ്മയ്ക്കു് ഒന്നാം സ്ഥാനം
ക�ൊടുത്തിട്ടുണ്ടു്. 'മാതൃമാനു് പിതൃമാനു്
ആചാര്യവാനു് പുരുഷ�ോ വേദ-ആരുടെ
അമ്മയും അച്ഛനും മഹാനും വിദ്വാനും ആകും.'
ഇവിടെ അമ്മയെ പ്രഥമഗുരുവായി പറയുന്നു.
അതിനാല്‍ നരകവാതിലാണു് സ്ത്രീയെന്നതു്
അടിസ്ഥാനമില്ലാത്ത വെറും സങ്കല്പമാണു്.

ച�ോദ്യം: ശ്രീസ്വാമി വിദ്യാനന്ദ 'വിദേഹ് ' എന്ന


സന്ന്യാസി പരമയ�ോഗം എന്നൊരു പുസ്തകം
യ�ോഗത്തെപ്പറ്റി എഴുതിയിട്ടുണ്ടു്. അതിന്റെ 9ഉം
10ഉം പേജില്‍ ഇങ്ങനെ കാണുന്നു--'പരമയ�ോ
ഗത്തില്‍ സ്ത്രീയുടെ പുര�ോഗതി അസംഭവ്യ
മാണു്. എന്തെന്നാല്‍ സ്ത്രീയുടെ ശരീരഘടന
അങ്ങനെയാണു്. പരമയ�ോഗത്തിനുവേണ്ട
തത്ത്വങ്ങള്‍ പുരുഷശരീരത്തിലെ ഉള്ളു. സ്ത്രീ
ശരീരത്തില്‍ ഇതു് തീര്‍ത്തും ഇല്ല. ആ തത്ത്വ
ങ്ങള്‍ കുണ്ഢലിനി, വീര്യം, ഓജസ്, ബ്രഹ്മസൂ
ത്രം എന്നിവയാണു്.'

സ്ത്രീശരീരത്തില്‍ കുണ്ഢലിനിയില്ല പുരുഷശ


രീരത്തിലേ ഉള്ളു എന്നതിനു് പ്രമാണമ�ൊന്നും
ഇല്ല. കൂടാതെ വിദേ്യ�ോത്തമാജി, എന്റെ കു
ണ്ഢലിനി ഉണര്‍ന്നു എന്നു പറയുന്നുതാനും.
ഇവരില്‍ ആരാണു് നേരു പറയുന്നതു് എന്നു്
ബുദ്ധിമാന്മാര്‍ നിര്‍ണയിക്കണം. എന്റെ പക്ഷം
ഇരുവരും പറയുന്നതു നേരല്ലെന്നാണു്. യ�ോ
ഗദര്‍ശനവും അതിന്റെ വ്യാസഭാഷ്യവും പഠിച്ച
എനിക്കു്, കുണ്ഢലിനിയുടെ വര്‍ണനയ�ോ, യ�ോ
ഗസിദ്ധിയ്ക്കു് അതിന്റെ അനിവാര്യതയ�ോ ബ�ോ
ധിച്ചിട്ടില്ല. ഹഠയ�ോഗപ്രദീപികയില്‍ ഇതിന്റെ
വര്‍ണനയുണ്ടു്. മഹര്‍ഷി ദയാനന്ദന്‍ ഇതിനെ
അനാര്‍ഷമെന്നു് വിലയിരുത്തി, ഖണ്ഢിച്ചി
ട്ടുമുണ്ടു്.

ഇനി ഓജസ്സിനെപ്പറ്റി ചിന്തിക്കാം-ആയുര്‍വേദ


ത്തിലെ പ്രശസ്ത ഗ്രന്ഥമായ ചരകസംഹിതയി
ല്‍ (സൂത്രസ്ഥാനം അധ്യായം 30.9) എഴുതിയി
രിക്കുന്നു- 'യേനൗജസാ വര്ത യന്തി പ്രീണിതാഃ
സര്‌വദേഹിനഃ യദൃതേ സര്‌വഭൂതാനാം
ജീവിതം നാവതിഷ്ഠതേ- ഈ ഓജസ്തത്ത്വത്താ
ല്‍ തൃപ്തരായി എല്ലാ ജീവികളും ജീവനലാഭം
നേടുന്നു ഇതില്ലാതെ ഒരു ജീവിയുടെയും ജീവനം
സ്ഥിരമാവുകയില്ല.' ഈ ശ്ലോകം സ്പഷ്ടമാക്കുന്ന
തു്, സ്ത്രീപുരുഷന്മാരുടെ ശരീരങ്ങളില്‍ ഓജസ്സു്
ജീവഭേദമില്ലാതെ ഉണ്ടെന്നാണല്ലോ. അതിന്റെ
സഹായം ക�ൊണ്ടു് എല്ലാ ജീവികളും ജീവിക്കു
ന്നു. അതില്ലെങ്കില്‍ അവ മരിയ്ക്കും. ആയുര്‍വേദ
ത്തിലെ ഈ വാക്യങ്ങളെക്കൂടി ശ്രദ്ധിച്ചാലും.

'അഷ്ടമേ മാസി ഗര്ഭശ്ച മാതൃത�ോ ഗര്ഭശ്ച


മാതാ രസഹാരിണീഭിഃ സംവാഹിനീഭിര്മുഹര്
മുഹര�ോജഃ പരസ്പരതഃ ആദദാതേഗര്ഭസ്യാ
സംപൂര്ണത്വാതു്. തസ്മാത്തദാ ഗര്ഭിണീ മുഹു
ര്മുഹര്ദായുക്താഭവതി, മുഹര്മുഹുശ്ചമ്ലാനാ
തഥാ ഗര്ഭഃ. തസ്മാത്തദാഗര്ഭസ്യ ജന്മവ്യാപ
ത്തി മദ്ഭവത്യോജസ�ോ ഽ നവസ്ഥിത ത്വാത്തം
ചൈവാര്ഥമ ഭി സമീക്ഷ്യാഷ്ടമം മാസമഗണ്യമി
ത്യാചക്ഷതേ കശലാഃ.' (ചരകശരീരസ്ഥാനം
മഹതീഗര്ഭാവിക്രാന്തി അധ്യാ. 4.24)

അര്‍ഥം:എട്ടാം മാസത്തില്‍ ഗര്‍ഭസംവാഹിനി


വഴി ഓജസ്സു് മാതാവില്‍നിന്നു് ഗര്‍ഭത്തിന്റെ
ഹൃദയത്തിലും ഗര്‍ഭത്തില്‍നിന്നു് മാതാവിന്റെ
ഹൃദയത്തിലും പരസ്പരം പ�ോക്കുവരവു് നടത്തു
ന്നു. എന്തെന്നാല്‍ അപ്പോള്‍ ഗര്‍ഭം പൂര്‍ണരൂ
പത്തെ പ്രാപിക്കുന്നില്ല. അതുക�ൊണ്ടു് എട്ടാം
മാസത്തില്‍ ഗര്‍ഭിണി തുടരെത്തുടരെ പ്രസ
ന്നയാവുകയും, ഉദാസീനയാവുകയും ചെയ്യുന്നു.
അതായതു് ഓജസ്സു് ഗര്‍ഭത്തിലെത്തുമ്പോള്‍
അമ്മ ഉദാസീനയാവുകയും തിരികെയെത്തു
മ്പോള്‍ ഗര്‍ഭത്തിനു് ഉദാസീനതയായി. ഈ മാ
സത്തില്‍ ശിശു ജനിച്ചാല്‍ അതിന്റെ ജീവിതം
ദുഃഖപൂര്‍ണമാകും. ഓജസ്സിന്റെ സ്ഥിതി അസ്ഥി
രമാകയാലാണിതു്. അതിനാല്‍ വിദഗ്ദ്ധനായ
ചികിത്സകന്‍ എട്ടാം മാസം പ്രസവത്തിനു് യ�ോ
ഗ്യമല്ലെന്നു് നിര്‍ണയിക്കുന്നു.*

ഈ ആയുര്‍വേദപ്രമാണങ്ങള്‍ സ്ത്രീ ശരീരത്തി


ല്‍ ഓജസ്സുണ്ടെന്നതു് സ്ഥിരപ്പെടുത്തുന്നതുക�ൊ
ണ്ടല്ലെന്ന വാദം തള്ളിക്കളയണം. കളഞ്ഞില്ലെ
ങ്കില്‍ വേറെ പല ദ�ോഷങ്ങളും വന്നുകൂടും.

ഒന്നാമത്തെ ദ�ോഷം:ജീവിതത്തിന്റെ മുഖ്യോദ്ദേ


ശ്യം യ�ോഗമാണെന്നതു് സ്ത്രീവര്‍ഗം നിരാകരി
ക്കും. യ�ോഗിയാവാനാകില്ലെങ്കില്‍ പിന്നെന്തി
നു് മെനക്കെടുന്നു എന്നവര്‍ക്കു ത�ോന്നും.

രണ്ടാമത്തെ ദ�ോഷം : സ്ത്രീകള്‍ക്കു് യ�ോഗം പാ


ടില്ലാത്ത പക്ഷം അവരുടെ സന്താനങ്ങള്‍ക്കും
അതു് പ്രയാസമാകും. ഫലമ�ോ? യ�ോഗാനന്ദ
ത്തിനുപകരം വിഷയഭ�ോഗാനനന്ദദുഃഖസാഗ
രത്തില്‍ അവര്‍ മുഴുകിപ്പോകും. ഇതിന്നു് പ്രത്യ
ക്ഷമായിരിക്കുന്നു.

മൂന്നാമത്തെ ദ�ോഷം: യ�ോഗവിദ്യ അറിയായ്ക


യാല്‍ ഏതു് സ്വാര്‍ഥിയ്ക്കും അജ്ഞാനിയ്ക്കും സ്ത്രീ
കളെ പാട്ടിലാക്കി ക�ൊള്ളയടിച്ചു് വിലസുവാന്‍
കഴിയും. ഇന്നു് ഉണ്ടായിരിക്കുന്ന നൂറായിരം
ഭഗവാന്മാരും യ�ോഗികളും ഇങ്ങനെ സ്ത്രീജന
ങ്ങളുടെ അനുവാദാനുകൂല്യങ്ങള�ോടെ വന്നുകൂടി
യവരാണു്.

* ടിപ്പണിക്കാര്‍: പണ്ഢിറ്റ് കാശീനാഥശാസ്ത്രിയും


ഡ�ോ.ഗ�ോരഖ്‌നാഥ ചതുര്‍വേദിയും സ്ത്രീ ശരീ
രത്തില്‍ ഓജസ്സില്ലെങ്കില്‍ പുരുഷപ്രജയിലും
ഓജസ്സുണ്ടാവാന്‍ വഴിയില്ല എന്നു് യുക്തി (പരി
ഭാഷകന്‍)

ഈ പരമയ�ോഗക്കാര�ോട്, ഏതു വേദശാസ്ത്ര


ങ്ങളിലാണു് ഇതിനെപ്പറ്റി പറഞ്ഞിരിക്കുന്നതെ
ന്നു് ച�ോദിക്കണം. പരമയ�ോഗം മറന്നുപ�ോയി
ട്ടാണ�ോ പതഞ്ജലി യ�ോഗശാസ്ത്രത്തില്‍ അതു്
വര്‍ണിക്കാഞ്ഞത് ? പ്രാചീന ഋഷിമാര്‍ കണ്ടുപി
ടിക്കാഞ്ഞതു് ഞാന്‍ കണ്ടുപിടിച്ചിരിക്കുന്നെന്നു്
വീമ്പിളക്കാന്‍ ചിലര്‍ തുനിഞ്ഞിറങ്ങിയതിന്റെ
ഫലമാണിതു്. ഇങ്ങനെ ഋഷിമാരുടെ തെറ്റുതി
രുത്തുന്നവര്‍ സാധാരണക്കാരെ പാട്ടിലാക്കി
അവരുടെ ധനസമ്പത്തുകള്‍ ക�ൊള്ളയടിച്ചു്
ഇക്കൂട്ടര്‍ വിരാജിക്കുന്നു. ഇവരുടെ നിരാധാര
സങ്കല്പങ്ങള്‍ വിശ്വസിക്കാതെ വേദവും വേദാനു
കൂലഗ്രന്ഥങ്ങളും അനുശാസിക്കുന്ന സിദ്ധാന്ത
ങ്ങള്‍ മാത്രം അംഗീകരിച്ചു് യ�ോഗമാര്‍ഗത്തി
ല്‍ സഞ്ചരിക്കുന്നതാണു് നന്നു്.

സ്ത്രീയ്ക്കും യ�ോഗിനിയും പരമയ�ോഗിനിയും


ആകാന്‍ കഴിയുമെന്നപക്ഷം സത്യവും കഴിയു
കയില്ലെന്നപക്ഷം മിഥ്യയുമാണു്.

ഈശ്വരസാക്ഷാതു് കര്‍ത്താവിന്റെ ലക്ഷണ


ങ്ങള്‍

ശ്രീ. ആനന്ദസ്വാമി സരസ്വതിയുടെ ജീവചരി


ത്രം അദ്ദേഹത്തിന്റെ പുത്രന്‍ ശ്രീ. യശ് എഴുതി
യിട്ടുണ്ടു്. ഇതു വായിച്ചു് ഞാന്‍ എത്തിച്ചേര്‍ന്ന
നിഗമനം, ഇതിലെഴുതിയിരിക്കുന്നതില്‍ പലതും
വേദങ്ങള്‍ക്കും, ഋഷികൃതഗ്രന്ഥങ്ങള്‍ക്കും പ്ര
ത്യക്ഷാദിപ്രമാണങ്ങള്‍ക്കും വിപരീതമാണെ
ന്നത്രേ. ഇത്തരം ഗ്രന്ഥങ്ങള്‍ വായിച്ചു് പലരും
മിഥ്യാധാരണകളില്‍പെട്ടിട്ടുണ്ടു്. ഇനി പെടാന്‍
സാധ്യതയും ഉണ്ടു്*

അതിനാല്‍ യ�ോഗത്തിന്റെ പതിന�ൊന്നാമ


ത്തെ മിഥ്യാധാരണ ഈ ലേഖനത്തില്‍ എഴുതി
അവയെ ഖണ്ഢിക്കുകയും യ�ോഗത്തിന്റെ യഥാ
ര്‍ഥസ്വരൂപം വര്‍ണിക്കുകയും ചെയ്യാം.

*കഴിഞ്ഞ ലേഖനത്തില്‍ പരാമര്‍ശിച്ച ശ്രീ.


വിദ്യാനന്ദ വിദേഹ് ശ്രീ ആനന്ദസ്വാമി, സരസ്വ
തി എന്നിവര്‍ പ്രശസ്ത പണ്ഢിതരായിരുന്നു.
എന്നാല്‍ ഇരുവരും യ�ോഗസംബന്ധിയായ
അനേകം മിഥ്യകള്‍ അറിഞ്ഞോ അറിയാതെ
യ�ോ പ്രചരിപ്പിച്ചെന്നു് ലേഖകന്‍ ആര�ോപിക്കു
ന്നു. (പരിഭാഷകന്‍)

1. ശ്രീ. ആനന്ദസ്വാമി ഈശ്വരസാക്ഷാത്കാ


രം നേടിയെന്നും അദ്ദേഹത്തെപ്പോല�ൊരു
യ�ോഗി വേറെയില്ലെന്നും ചിലര്‍ കരുതുന്നു.
ഇതിനെ സംബന്ധിച്ചു് നിഷ്പക്ഷമായി നമുക്കു്
പരിചിന്തനം ചെയ്യാം.

ശ്രീ. ആനന്ദസ്വാമിജിക്കു് ഈശ്വരദര്‍ശനം നല്കി


യതു് ബ്രഹ്മചാരി വ്യാസദേവു് ജി എന്ന സ്വാമി
യ�ോഗേശ്വരാനന്ദജിയാണു്.

പുസ്തകത്തില്‍ നിന്നു് 'ഞാന്‍ ഈശ്വരനാമം


കേട്ടു അതിന്റെ മഹിമയറിഞ്ഞു. ഇപ്പോള്‍
അതിനെ കാണണം' യ�ോഗേശ്വരാനന്ദന്‍ ചി
രിച്ചുക�ൊണ്ടു പറഞ്ഞു 'ഞാന്‍ കാണിച്ചുതരാമ
ല്ലോ ഇന്നുരാത്രി തന്നെ. ഇന്നുരാത്രി ഈശ്വ
രസാക്ഷാത്കാരമുണ്ടാകും. അന്നുരാത്രി
തന്നെ സ്വാമിജി എന്നോടു പറഞ്ഞു. എനിക്കു
സാക്ഷാല്‍ ദര്‍ശനം ഉണ്ടായി ജന്മ ജന്മാന്ത
രങ്ങളില്‍ എന്റെ ആത്മാവില്‍ ഉണ്ടായിരുന്ന
ആത്മദാഹം അങ്ങനെ തീര്‍ന്നു.' പേജ് 306

സ്വാമിജിയുടെ ലേഖനത്തില്‍ നിന്നും സ്പഷ്ടമാകു


ന്ന രണ്ടു കാര്യങ്ങളുണ്ടു്. (1) തനിക്കു ഈശ്വരസാ
ക്ഷാത്കാരം ലഭിച്ചു (2) സ്വാമിയ�ോഗേശ്വരാന
ന്ദജിയാണു് തനിക്കു ഈശ്വരസാക്ഷാത്കാരം
നല്‍കിയതു്.

ശ്രീ ആനന്ദസ്വാമി ഈശ്വര സാക്ഷാത്കാ


രം നേടിയെന്നു പറയുന്നതു് വെറുതേയാണു്.
അദ്ദേഹത്തിന്റെ ഈശ്വരസാക്ഷാത്കാരത്തി
നു കാരണക്കാരനായ യ�ോഗേശ്വരാനന്ദന്‍
യ�ോഗവിഷയത്തില്‍ ഉറച്ചയാളല്ല എന്നതാ
ണു കാരണം. അജ്ഞാനാന്ധകാരത്തില്‍
മുഴുകിയ, ഈശ്വര ജീവപ്രകൃതികളുടെ വിഷയ
ത്തില്‍ അബദ്ധധാരണയുള്ള ആളിനു് മറ്റൊ
രാളിനെ ഈശ്വരസാക്ഷാത്കാരം ചെയ്യുിക്കു
വാന്‍ ആവുകയില്ല.

യ�ോഗേശ്വരനന്ദന്റെ ഈശ്വര ജീവാദികളെപ്പ


റ്റിയുള്ള ഏതാനും വികടാഭിപ്രായങ്ങള്‍ ഇനി
യെഴുതാം കുറച്ചുനാള്‍ മുമ്പ് ഞങ്ങള്‍ തമ്മില്‍
നടത്തിയ സംഭാഷണത്തില്‍നിന്നും അദ്ദേഹ
ത്തിന്റെ പ്രസംഗത്തില്‍നിന്നും മനസ്സിലാക്കി
യതാണു് ഇവ.

1. ഈശ്വരന്‍ പ്രകൃതി എന്നീ അനാദി പദാര്‍ഥ


ങ്ങളേയുള്ളൂ. ജീവനു് സത്തയില്ല. (2) വേദം
ഈശ്വരീയ ജ്ഞാനം അല്ല. അതു് ഋഷിമാരു
ടെ ഹൃദയത്തില്‍ നിന്നും ഉണ്ടായിവന്നതാണു്.
(3) ഈശ്വരനില്‍ ഗുണമ�ൊന്നും ഇല്ല. ഈശ്വ
രന്‍ സഗുണനും നിര്‍ഗുണനുമാണെന്നു് സ്വാമി
ദയാനന്ദസരസ്വതി പറയുന്നതു് ശരിയല്ല. (4)
ഈശ്വരന്‍ സൃഷ്ടികര്‍ത്താവല്ല.

വേദത്തിനും ഋഷികൃതഗ്രന്ഥങ്ങള്‍ക്കും
തീര്‍ത്തും വിപരീതമായ മാന്യതകള്‍ വെച്ചു പു
ലര്‍ത്തുന്ന ഇദ്ദേഹത്തിനെങ്ങനെ ഈശ്വരസാ
ക്ഷാത്കാരം നേടാന�ോ നേടിക്കൊടുക്കാന�ോ
കഴിയുമെന്നു് ബുദ്ധിമാന്മാരായ വായനക്കാര്‍
ആല�ോചിച്ചു ന�ോക്കണം. ഈശ്വരസാക്ഷാ
ത്കാരത്തെ സംബന്ധിച്ച യ�ോഗാനന്ദന്റെ
അഭിപ്രായങ്ങള്‍ തീര്‍ത്തും ഭ്രാന്താണെന്നു നമു
ക്കനുമാനിക്കാം.

ഋഷി ദയാനന്ദന്‍ യ�ോഗിയായിരുന്നു. അദ്ദേഹം


ഈശ്വരനില്‍നിന്നു ഭിന്നമായ ജീവാത്മാവിന്റെ
സത്തയെ അംഗീകരിച്ചിരുന്നു. പതജ്ഞലിയും
ഋഷിയായിരുന്നു. അദ്ദേഹവും ജീവന്റെ വിശേ
ഷസത്തയെ അംഗീകരിച്ചു. ആനന്ദസ്വാമിക്കു്
ഈശ്വരസാക്ഷാത്കാരം ക�ൊടുത്ത യ�ോഗേ
ശ്വരാനന്ദനാകട്ടെ ജീവാത്മസത്തയെ തിരസ്ക
രിച്ചുക�ൊണ്ടു് യ�ോഗാചാര്യപ്പട്ടം കെട്ടിയിരിക്കു
ന്നു. ആശ്ചര്യം തന്നെ.

ഈശ്വരനു്, ജീവനു്, പ്രകൃതി എന്നിവയുടെ വി


ഷയത്തില്‍ വിപരീതജ്ഞാനമുള്ള ആളിനു്
ഒരിക്കലും യ�ോഗിയാകാന�ോ ഈശ്വരസാക്ഷാ
ത്കാരം നേടാന�ോ നേടിക്കൊടുക്കുവാന�ോ കഴി
യുകയില്ലെന്നു പതഞ്ജലി മഹര്‍ഷി പറയുന്നു.
വിപരീതജ്ഞാനത്തിന്റെ ലക്ഷണം അദ്ദേഹം
ഇങ്ങനെ നിര്‍വചിക്കുന്നു. 'വിപര്യയ�ോ മിഥ്യാ
ജ്ഞാന മതദ്രൂപതിഷ്ഠമ് ' (യ�ോഗദര്‍ശനം1.8)
വിപരീതജ്ഞാനത്തിനെ വിപര്യയം എന്നു പറ
യുന്നു. കയറില്‍ പാമ്പിനെയും പാമ്പില്‍ കയ
റിനെയും കാണുന്നതു് അജ്ഞാനം നിമിത്തമാ
ണു്. ഈ വിപരീതജ്ഞാനം നിലനില്ക്കുവ�ോളം
ഈശ്വരസാക്ഷാത്കാരം ലഭിക്കുകയില്ല. ജീ
വസത്തയില്ല, ഈശ്വരന്‍ ഗുണരഹിതനാണു്
എന്നിവ യ�ോഗേശ്വരാനന്ദന്റെ മിഥ്യാജ്ഞാന
ങ്ങളാണു്. പിന്നെങ്ങനെ അദ്ദേഹം ഈശ്വര
സാക്ഷാത്കാരം ചെയ്യിക്കും. സ്വയം വഴിതെറ്റി
വിപരീതമാര്‍ഗത്തില്‍ പ�ോകുന്നവന്‍ അന്യ
ര്‍ക്കെങ്ങനെ നേര്‍വഴികാട്ടും? പാവത്താന്മാ
രെ കുടുക്കി ഗുരുചമയാന്‍ ക�ൊള്ളാം ഇതെല്ലാം.

ഋഷി ദയാനന്ദനും യ�ോഗേശ്വരാനന്ദനും ഈശ്വ


രസാക്ഷാത്കാരം നേടിയവരാണെന്നു ചില
രെങ്കിലും വിശ്വസിക്കുന്നു. എനിക്കവര�ോട�ൊന്നു
പറയുവാനുണ്ടു്. ഋഷിദയാനന്ദന്‍ ഈശ്വരസാ
ക്ഷാത്കാരം നേടിയിട്ടുണ്ടെങ്കില്‍ യഗേശ്വരാ
നന്ദന്‍ നേടിയിട്ടില്ല. യ�ോഗേശ്വരാനന്ദന്‍ നേടി
യിട്ടുണ്ടെങ്കില്‍, ഋഷിദയാനന്ദന്‍ നേടിയിട്ടില്ല.
എന്തെന്നാല്‍ യ�ോഗത്തെ സംബന്ധിച്ചു് ഇരു
വരുടെയും മാന്യതകള്‍ വിപരീതമാണു്. യ�ോ
ഗേശ്വരാനന്ദന്‍ അജ്ഞാനത്തില്‍ കഴിയുന്നു.
അദ്ദേഹത്തിനെ യഥാര്‍ഥയ�ോഗിയെന്നു കരു
തുന്നവര്‍ വൈദികധര്‍മത്തിനെ തേജ�ോവധം
ചെയ്യുന്നവരാണു്.

2. സമാധിയും ആണിതറയ്ക്കലും

പെട്ടെന്നുണര്‍ത്തിയില്ല. ഒരേ ഇരുപ്പില്‍ 24


മണിക്കൂര്‍ കഴിഞ്ഞു് ഇന്നു രണ്ടാം ദിവസമാണു്.
വലതുകാലില്‍ ന�ോക്കൂ മണിക്കൂര്‍ കഴിഞ്ഞിട്ടും
കാലില്‍ ആറിഞ്ച് നീളമുള്ള ആണി തറച്ചിരിക്കു
ന്നെന്നു് അദ്ദേഹം അറിഞ്ഞതേയില്ല (പേജ് 216)

ആറിഞ്ച് നീളമുള്ള ആണി അടിച്ചുകയറ്റി ഭയ


ങ്കരമായ രക്തപ്രവാഹമുണ്ടായി എന്നിട്ടും
സമാധിയിലിരുന്ന ആനന്ദസ്വാമി അറിഞ്ഞി
ല്ല! സമാധിയില്‍ മനുഷ്യനു് ജ്ഞാനം നിലനി
ല്‍ക്കുന്നു. ആറിഞ്ച് ആണി അടിച്ചു കയറ്റിയിട്ടും
അറിയാതിരിക്കുന്നതു് അസംഭവ്യമാണു്. ശവ
ത്തില�ോ മൂര്‍ച്ഛിതനില�ോ ഇതു് സംഭവ്യമാണു്.
സമാധിസ്ഥനില്‍ അല്ല. ആനന്ദസ്വാമികളുടെ
ഇത്തരം പ്രസ്താവങ്ങള്‍ സാധാരണക്കാരെ വി
രട്ടാനേ ക�ൊള്ളൂ. സത്യാര്‍ഥപ്രകാശത്തിന്റെ
ഏഴാം സമുല്ലാസത്തില്‍ 'ഈശ്വര�ോപാസന
കന്‍ മഹാദുഃഖങ്ങളെ വിരളാതെ സഹിക്കുന്നു'
എന്നു മഹര്‍ഷി ദയാനന്ദന്‍ എഴുതിയിട്ടുണ്ടു്.
കാലുമുറിച്ചാല്‍ വേദന ഉണ്ടാവില്ല എന്നൊന്നും
എഴുതിയിട്ടില്ല. ഇത്തരം കള്ളയ�ോഗികള്‍
കള്ളത്തെ മറയ്ക്കാനും ചാതുര്യമുള്ളവരാണു്.
ആണിയടിച്ച കയറ്റിയപാടുപ�ോലും ഇല്ലാതായി
എന്നെഴുതിവെച്ചിരിക്കുന്നു.

3. മഴ മാത്തന്‍

'ഞാന്‍ പൂജ്യ സ്വാമിജിയുടെ അടുത്തുചെന്നു


ച�ോദിച്ചു. അങ്ങേയ്ക്കു ഈ മഴയെ തടുക്കുവാന്‍
കഴിയുകയില്ലേ? അദ്ദേഹം പുഞ്ചിരി തൂകിക്കൊ
ണ്ടു പറഞ്ഞു എന്തിന് ? ഞാന്‍ കാരണം വ്യക്ത
മാക്കി. വിവാഹത്തിനു് ഏഴു ദിവസം മുമ്പും രണ്ടു്
ദിവസം പിമ്പും മഴ പെയ്യരുതു്. അദ്ദേഹം സു
സേ്മരവദനനായി ആശീര്‍വദിച്ചു. ശരി പ�ൊ
യ്ക്കൊള്ളൂ, പെയ്യുകയില്ല. ആ ഒന്‍പതു ദിവസവും
മഴ പെയ്തതുമില്ല.' (പേജ് 236)

വല്ലാത്ത മഴമാത്തന്‍ തന്നെ. മഴയെ പറഞ്ഞു


നിര്‍ത്തിക്കളഞ്ഞു. ഈ പറച്ചില്‍ ഭക്രാ അണ
ക്കെട്ടായിരുന്നു. 9 ദിവസം മഴ പെയ്തില്ലപ�ോലും!
ജഡവസ്തുവായ കാര്‍മേഘത്തിനു ചെവിയി
ല്ല. പിന്നെങ്ങനെ കേള്‍ക്കാന്‍. ഈയിടെ അതി
ഭയങ്കരമായ മഴയുണ്ടായി. ആയിരക്കണക്കി
നാളുകളുടെ വീടും കുടിയും സമ്പത്തും നശിച്ചു.
ശതക്കണക്കിനു് മനുഷ്യരും കന്നുകാലികളും
നശിച്ചു. പക്ഷേ, ഈ മഴയ�ൊന്നു പറഞ്ഞു
നിര്‍ത്താന്‍ ആനന്ദസ്വാമിയ്ക്കു ത�ോന്നിയില്ല.
മകന്‍ പറഞ്ഞതുകേട്ടു് 9 ദിവസം മഴയെ തട
ഞ്ഞുനിര്‍ത്തിയ മഹാത്മാവു് മരണം നടമാ
ടിയപ്പോള്‍ മിണ്ടാതിരുന്നുകളഞ്ഞു. ഈശ്വ
രസാക്ഷാത്കാരം നേടിയ ആളിന്റെ ലീല
ന�ോക്കൂ! ഋഷിദയാനന്ദനും യ�ോഗിയായിരുന്നു.
ഇത്തരം അസംബന്ധങ്ങള�ൊന്നും അദ്ദേഹം
അംഗീകരിക്കുന്നില്ല. ഈശ്വരന്‍പോലും പ്രകൃ
തിക്കുമേല്‍ അനുചിതമായ നിയന്ത്രണം ചെ
ലുത്തുന്നില്ല. പിന്നെ മനുഷ്യരുടെ കഥയെന്തു
പറയാന്‍! ആനന്ദസ്വാമിയുടെ ഈ വീണ്‍വാ
ക്കുകള്‍ വിശ്വസിക്കുന്ന പക്ഷം അല്ലാഹു 'കന്‍'
എന്നു പറഞ്ഞപ്പോള്‍ സൃഷ്ടിയുണ്ടായി എന്നതും
മുഹമ്മദ് സാഹിബ് വിരലുക�ൊണ്ടു് ചന്ദ്രനെ തു
ണ്ടമാക്കിയെന്നു പറയുന്നതും വിശ്വസിച്ചേ പറ്റൂ.

4. സ്‌നാനവും മുക്തിയും

'ഇതു് പുണ്യതീര്‍ഥമാണു്. ഇവിടെ മരിച്ചാല്‍


മുക്തി കിട്ടും. തീര്‍ഥത്തില�ോ തീര്‍ഥയാത്രയില�ോ
പ്രാണന്‍ പ�ോയാല്‍ എന്തു നല്ലതു്. അതുക�ൊ
ണ്ടു് മുക്തി കിട്ടുമല്ലോ' (പേജ് 251)

ത�ോട്ടിലും, കുളത്തിലും, ഗംഗയിലുമ�ൊക്കെ


കുളിക്കാനിറങ്ങി മുങ്ങിച്ചത്താല്‍ മ�ോക്ഷം
കിട്ടുമെങ്കില്‍ മ�ോക്ഷം ഇച്ഛിക്കുന്നവരത്രയും
ഇവിടെങ്ങാനുമിറങ്ങി മുങ്ങിച്ചത്താല്‍ മതി.
യമനിയമാദികള�ൊന്നും പാലിയേ്ക്കണ്ട. ആന
ന്ദസ്വാമികളുടെ ഈ വാദം അംഗീകരിക്കുന്ന
വര്‍ അതിശീഘ്രം പ�ോയി ആറ്റില�ോ കുളത്തി
ല�ോ ചാടിച്ചാകട്ടെ. മുക്തി വേഗം ലഭിക്കട്ടെ.
ആറ്റിലും കുളത്തിലും കിടന്നു ചാകുന്ന മത്സ്യങ്ങ
ളെല്ലാം മുക്തരാകേണ്ടതാണു്. ഋഷി ദയാനന്ദ
ന്‍ തീര്‍ഥങ്ങളെ മുക്തി സ്ഥാനങ്ങളായല്ല മുക്കും
സ്ഥാനങ്ങളായാണു് അംഗീകരിച്ചിരിക്കുന്നതു്.
ആനന്ദസ്വാമി ല�ോകേഷണയില്‍ (കീര്‍ത്തി )
തല്പരനല്ലായിരുന്നെങ്കില്‍ ഇത്തരം അബദ്ധ
ങ്ങള�ൊന്നും എഴുതിപ്പിടിപ്പിച്ചു് പാവങ്ങളെ വല
യ്ക്കുകയില്ലായിരുന്നു.

12. ഹസ്തരേഖാപ്രവചനം

5 ആ പാവം പയ്യന്‍ മരിച്ചു, ഇല്ലേ? മരിച്ചു എന്ന


വന്‍ പറഞ്ഞു. ങാ! അവന്റെ കൈയില്‍ എഴു
തിയിരുന്നതു് അതാണു്. അതുക�ൊണ്ടാണു്
ഞാന്‍ അവന�ോടു് ഒന്നും പറയാതിരുന്നതു്.
(പേജ് 111)

ഹസ്തരേഖയില്‍ മനുഷ്യന്റെ ആയുസ്സു് എഴുതിയി


ട്ടുണ്ടെന്നു് ഏതു് വേദത്തില്‍, ഏതു് ആര്‍ഷഗ്ര
ന്ഥത്തിലാണു് പറഞ്ഞിരിക്കുന്നതു് എന്നു് ഞാന്‍
ആനന്ദസ്വാമിയ�ോടു ച�ോദിക്കട്ടെ. ആയുഃപ്രവച
നം നടത്തുന്ന ഇക്കാലത്തെ ഹസ്തരേഖാ ഗ്രന്ഥ
ങ്ങളില്‍ വൈരുദ്ധ്യങ്ങളേയുള്ളു. അതിനാല്‍
അവ പ്രാമാണികമല്ല. 29.12.74 ല്‍ പ്രസിദ്ധീ
കരിച്ച ഹിന്ദുസ്ഥാന്‍ ടൈംസ് എന്ന ഇംഗ്ലീഷ്
ദിനപ്പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണിതു്.
'അമേരിക്കയിലെ രണ്ടു് ഡ�ോക്ടര്‍മാര്‍ അമ്പ
ത്തൊന്നു മൃതശരീരങ്ങളുടെ ഹസ്തരേഖ പരി
ശ�ോധിച്ചതില്‍ ഒറ്റ ആയുര്‍രേഖപ�ോലും ജനനം
മുതല്‍ മരണം വരെയുള്ള സംഭവങ്ങളുടെ
ശരിയായ വിവരണം ആയിരുന്നില്ല.'
ശ്രീ. ആനന്ദസ്വാമിയുടെ അടിസ്ഥാനരഹി
തമായ ഈ ഭാവന ശരിവെച്ചാല്‍പോലും
തട്ടില്‍നിന്നു വീണു മരിച്ച ആ കുട്ടിയെ അദ്ദേ
ഹത്തിനു രക്ഷിക്കാമായിരുന്നു. യ�ോഗികള്‍
മഹാദയാലുക്കളാണു്. ആരെങ്കിലും ഉയരത്തി
ല്‍ നിന്നു വീണ�ോ വെള്ളത്തില്‍ വീണ�ോ മരി
യ്ക്കാന്‍ തുടങ്ങിയാല്‍ വെറു സാധാരണക്കാ
ര്‍പോലും അവരെ രക്ഷിയ്ക്കാന്‍ പരിശ്രമിക്കും.
ആനന്ദസ്വാമിക്കു് ഇതുപ�ോലും ത�ോന്നിയില്ലെന്ന
തു പ�ോകട്ടെ യ�ോഗിയാണെന്നു തെളിയിക്കാന്‍
'മരിയ്ക്കുമെന്നു ഹസ്തരേഖയുണ്ടായിരുന്നു, ഞാന്‍
പറഞ്ഞില്ലെന്നേയുള്ളൂ' എന്നു് തലയിലെഴുത്തു്
പ്രവചിക്കുന്നു. ഈശ്വരന്‍ മരണസമയം നിശ്ച
യിച്ചിട്ടുണ്ടു് എന്നാണു് സ്വാമി പറയുന്നതെങ്കില്‍
മഴക്കോളിന്റെ പെയ്ത്തും നിശ്ചിതമാക്കിയിരി
ക്കണം. മഴ പെയ്യിക്കാതിരിക്കാമെങ്കില്‍ മരണം
വരുത്താതെയുമിരിക്കാം. മരണത്തെ തടുക്കാ
ന്‍ വയ്യെങ്കില്‍ മഴയെയും തടുക്കാന്‍ ആവുകയി
ല്ല. പ്രമാണങ്ങള്‍ക്കു വിരുദ്ധമാകയാല്‍ മരണം
നിശ്ചിത സമയത്തു് സംഭവിക്കും എന്ന അഭിപ്രാ
യം ശരിയല്ല.

ഒരു പശുവിന്റെ ആയുസ്സില്‍ 4,75,600 ആളു


കള്‍ക്കു ഉപകാരം ലഭിക്കുമെന്നും അതിനെ
ക�ൊന്നുതിന്നാല്‍ 80 പേരുടെ കക്ഷിയേ നിറയൂ
എന്നും ഋഷി ദയാനന്ദന്‍ എഴുതിയിരിക്കുന്നു.
മരണം നിശ്ചയമാണെങ്കില്‍ ലക്ഷക്കണക്കിനു്
ആളുകള്‍ക്കു് ഉപകാരം എന്ന സങ്കല്പമേ ശരി
യാവുകയില്ല.

സ്വാമി ഇപ്പോഴും ജീവിച്ചിരിക്കുന്നു*. അദ്ദേഹം


കുറച്ചു പേരുടെ ഹസ്തരേഖ ന�ോക്കി മരണം പ്ര
വചിക്കട്ടെ. അതു് സത്യമാകുന്നപക്ഷം നമുക്കും
ഹസ്തരേഖയില്‍ വിശ്വസിക്കാം. സ്വന്തം കാ
ര്യത്തിലെങ്കിലും അദ്ദേഹമിത�ൊന്നു പ്രവചിക്കു
മ�ോ? ആനന്ദസ്വാമി അങ്ങനെ ചെയ്യുമെന്നു്
എനിക്കു വിശ്വാസമില്ല, അദ്ദേഹത്തിനതിനു
കഴിവില്ല. ലേഖനത്തിലും ഉപദേശത്തിലുമെ
ല്ലാം ഇങ്ങനെ പ�ൊടിപ്പും ത�ൊങ്ങലും ചേര്‍ത്തു്
തനിയ്ക്കു് ഈശ്വരസാക്ഷാത്കാരം ഉണ്ടെന്നു
വരുത്തിക്കൂട്ടാന്‍ വെറുതേ പരിശ്രമിക്കുന്നു
എന്നാണെന്റെ അഭിപ്രായം.

6.ല�ോകത്തു സംഭവിക്കുന്നതെല്ലാം നന്മയ്ക്ക് !

'ഈശ്വരന്റെ ഈ ല�ോകത്തു് സംഭവിക്കുന്നതെ


ല്ലാം ഓര�ോ വ്യക്തിയുടെയും നന്മയ്ക്കുവേണ്ടിയാ
ണു്. ഒന്നും തിന്മയ്ക്കു വേണ്ടിയല്ല.' (പേജ് 224)

ആരുടെയെങ്കിലും വീട്ടില്‍ ക�ൊള്ള നടന്നാല്‍


അതു നന്മയ്ക്കു വേണ്ടിയാണ�ോ? ദയാനന്ദമഹ
ര്‍ഷി, ശ്രദ്ധാനന്ദ സരസ്വതി തുടങ്ങിയവരെ
വധിച്ചതു് നന്മയ്ക്കു വേണ്ടിയാണ�ോ? പശുക്ക
ള്‍, ആടുകള്‍, ക�ോഴികള്‍ തുടങ്ങി അനേകം
ജീവികളെ മാംസഭക്ഷകര്‍ ദിനംപ്രതി ക�ൊല്ലു
ന്നതും എല്ലാവരുടെയും നന്മയ്ക്കാണ�ോ? ശ്രീ
ആനന്ദസ്വാമി ഈ ച�ോദ്യങ്ങള്‍ക്കൊന്നിനും
ഉത്തരം നല്കുകയില്ല. യ�ോഗിയാകുന്നതിനു്,
മിഥ്യാധാരണകള്‍ പ്രചരിപ്പിക്കുന്നതു് ഒട്ടും ശരി
യല്ല.

* ആനന്ദസ്വാമിയുടെ ജീവിതകാലത്തു് എഴുതി


യതാണിതു്.

7. ഭാരതത്തില്‍ ഇരുന്നു് വിദേശയാത്ര

'ഞാന്‍ ധ്യാനത്തിലിരിക്കുകയായിരുന്നു. നീ
അസ്വസ്ഥനായിരിക്കുന്നെന്നു് കണ്ടു് ഞാന്‍
മടങ്ങി ' (പേജ് 231-232)

രണവീര്‍ജി എന്ന മകന്റെ വിദേശയാത്രയാണി


വിടെ പ്രതിപാദ്യം. ഭാരതത്തിലിരുന്നു ധ്യാനിച്ചു്
മകന്റെ വിദേശയാത്ര കണ്ടു് മടങ്ങിയെത്തിയ
ത്രേ! ഇവിടെയിരിക്കുക; വിദേശത്തുള്ള മകന്റെ
യടുത്തു ചെന്നിട്ടു മടങ്ങുക! ഇതെന്തു് ഉപായമാ
ണ് ? സൂക്ഷ്മശരീരത്തെ അവിടെ എത്തിച്ചു്
കണ്ടു മടങ്ങി എന്നാണുത്തരമെങ്കില്‍, സൂക്ഷ്മ
ശരീരം വിട്ടപ്പോള്‍ സ്ഥൂലശരീരം ജീര്‍ണിക്കേ
ണ്ടതല്ലേ? സ്ഥൂലശരീരമില്ലാതെ സൂക്ഷ്മശരീരം
ക�ൊണ്ടു് എങ്ങനെ മകനെ കണ്ടു? ഇത�ൊന്നു്
പ്രദര്‍ശിപ്പിക്കാമ�ോ? വയ്യെങ്കില്‍ ഈ പ്രസ്താവം
വെറും ആഡംബരമാണെന്നല്ലാതെന്തു പറയ
ട്ടെ!

8. വിദേശത്തെത്തുന്ന ശബ്ദം

'ഒരു കുഴിയില്‍നിന്നു രക്ഷിക്കുന്നതിന്-


രണവീര്‍! നില്ക്കൂ. മുന്‍പോട്ടു നടക്കരുത് ' (234)
ഇതു് ഖുദായും ഫരിസ്തകളും പറയുന്നതുപ�ോലി
രിക്കുന്നു. ഭാരതത്തിലിരുന്നു് വിദേശത്തുള്ള
മകന്‍ രണവീറിനു് നില്ക്കു്, നടക്കരുതു്, എന്നും
മറ്റും നിര്‍ദ്ദേശം നല്കുന്നതു് എന്തു ചെപ്പടിവി
ദ്യയാണാവ�ോ! ഇത�ൊക്കെ ഒന്നു ചെയ്തു
കാണിച്ചാല്‍ തരക്കേടില്ല. ചെയ്തു കാണിക്കാ
മെങ്കില്‍ വിശ്വസിക്കാം. വെറുതെ എഴുതിപ്പിടി
പ്പിച്ചതുക�ൊണ്ടു് പ്രയ�ോജനമില്ല.

ഈ ലേഖനത്തില്‍ മഹാത്മാ ആനന്ദസ്വാമി


യുടെ ചില പ്രത്യേകതകളെ സംബന്ധിച്ചാണു്
എഴുതിയതു്. അദ്ദേഹവും ഗുരുവായ യ�ോഗേ
ശ്വരാനന്ദനും ഈശ്വരസാക്ഷാത്കാരത്തിനു
വിരുദ്ധമാണു്. അതിനാല്‍ അവര്‍ക്കു് ഈശ്വര
സാക്ഷാത്കാരം ഉണ്ടായിട്ടില്ലെന്നും അന്യര്‍ക്കു്
ഉണ്ടാക്കിക്കൊടുക്കാന്‍ കഴിവില്ലെന്നും സിദ്ധി
ക്കുന്നു.

സ്വാമിജിക്കു് ഈശ്വരദര്‍ശനം നല്കിച്ചയാള്‍


അജ്ഞാനയുക്തനാണെങ്കില്‍, 'അദ്ദേഹം
എന്നെ ഈശ്വരദര്‍ശനം ചെയ്യിച്ചു' എന്നു പറ
യുന്നതു് തീര്‍ത്തും നിരാധാരമാണു്. ഈശ്വര
സാക്ഷാത്കാരം സിദ്ധിച്ചയാള്‍ ഒരിക്കലും
പറയാത്തതെല്ലാമാണു് ശ്രീ. ആനന്ദസ്വാമി
പറഞ്ഞിരിക്കുന്നതു്. അതിനാല്‍ അദ്ദേഹത്തി
നു് ഈശ്വരസാക്ഷാത്കാരമുണ്ടായിരുന്നെന്നു
വിശ്വസിക്കുന്നതു് ഒരിക്കലും ശരിയല്ല.

13. സിദ്ധികള്‍ സത്യവും മ�ോക്ഷത്തിനു് ഉപയു


ക്തവുമ�ോ?

യ�ോഗിജിജ്ഞാസുക്കള്‍ സിദ്ധികളുടെ സത്യ


ത്തെയും, അവ മ�ോക്ഷത്തിനു് വേണ്ടതാണ�ോ
എന്നതിനെപ്പറ്റിയും സദാ സംശയാലുക്കളാ
ണു്. ഇവ സത്യവും, മ�ോക്ഷത്തിനുവേണ്ടതുമാ
ണെന്നത്രേ ചിലരുടെ വിശ്വാസം.

ഇവിടെ നമുക്കു് സിദ്ധി എന്ന സംജ്ഞയെപ്പ


റ്റി അല്പം ചിന്തിക്കാം. യ�ോഗദര്‍ശനത്തില്‍
ഉപാസനയുടെ എട്ടു് അംഗങ്ങളെപ്പറ്റിയാണു്
പറയുന്നതു്. യമനിയമാസനപ്രാണായാമ പ്ര
ത്യാഹരധാരണാധ്യാനസമാധയ�ോ ഽഷ്ടാവങ്
ഗാനി യമം, നിയമം, ആസനം, പ്രാണായാ
മം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി
എന്നിവ വിധിപൂര്‍വം പരിശീലിച്ചാല്‍ മനുഷ്യ
ര്‍ക്കു് അനേകവിധത്തിലുള്ള ബലം, ജ്ഞാനം,
സുഖം, സഹനശക്തി തുടങ്ങിയവ കിട്ടും
(യ�ോഗദര്‍ശനം2.29) ഉദാഹരണത്തിനു്, ബ്ര
ഹ്മചര്യപ്രതിഷ്ഠായാം വീര്യലാഭഃ- ബ്രഹ്മചര്യ
പാലനത്തിനാല്‍ ശാരീരികവും ബൗദ്ധികവു
മായ ബലം ലഭിക്കുന്നു. (യ�ോഗദര്‍ശനം2.38)
സമാധി സിദ്ധിരീശ്വര പ്രണിധാനാത്- ഈശ്വ
രപ്രണിധാനം ക�ൊണ്ടു് സമാധി സിദ്ധിക്കുന്നു;
യ�ോഗാങ്ഗാനുഷ്ഠാനാദ ശുദ്ധിക്ഷയേ ജ്ഞാന
ദീപ്തിരാവിവേകഖ്യാതേഃ- യ�ോഗാംഗങ്ങളെട്ടും
അനുഷ്ഠിച്ചാല്‍ അവിദ്യ നശിക്കുകയും വിവേകം
വരെ ജ്ഞാനവര്‍ധനവുണ്ടാവുകയും ചെയ്യും.
(യ�ോഗദര്‍ശനം2.28) കണ്ഠകൂപേ ക്ഷുത്പി
പാസാ നിവൃത്തിഃ-കണ്ഠകൂപത്തില്‍ സംയമം
ചെയ്താല്‍ വിശപ്പും ദാഹവും കുറേക്കാലത്തേക്കു
മാറും. (യ�ോഗദര്‍ശനം3.30) തുടങ്ങിയവ ഉദാ
ഹരണം ഇതുപ�ോലെ, മനസ്സും ഇന്ദ്രിയങ്ങളും
വശത്താവുക, ശീത�ോഷ്ണങ്ങള്‍ മാനാപമാന
ങ്ങള്‍ തുടങ്ങിയവ സഹിക്കുന്നതിനുള്ള ശക്തി,
മ�ോക്ഷസുഖ പ്രാപ്തി തുടങ്ങിയവയും സിദ്ധിക്കും.
ഇവയെല്ലാം സിദ്ധികളാണു്. ഇവ സിദ്ധമാക്കു
ന്നതു് മനുഷ്യന്റെ ധര്‍മമാണു്.

യ�ോഗസിദ്ധികളെന്ന പേരില്‍ അറിയപ്പെടുന്ന


മിഥ്യകളില്‍ ചിലതു് ഇവിടെഴുതാം.

1. യ�ോഗി ഈശ്വരനെപ്പോലെ സര്‍വജ്ഞനാ


വുകയും സൃഷ്ടി-സ്ഥിതി-പ്രളയങ്ങള്‍ ചെയ്യാന്‍
സമര്‍ഥനാവുകയും ചെയ്യും.
2. വെറും വായു ഭക്ഷണത്താല്‍ യ�ോഗിക്കു് ജീ
വിയ്ക്കാം. മലമൂത്ര വിസര്‍ജ്ജനവും മറ്റും വേണ്ട.
ഇങ്ങനെ മുക്തിയെ പ്രാപിക്കും.

3. യ�ോഗി, സ്ഥൂലശരീരത്തെ സൂക്ഷ്മമാക്കി


ശിലയില്‍ പ്രവേശിക്കുകയും ഇറങ്ങിപ്പോരു
കയും ചെയ്യും. സ്ഥൂലശരീരത്തിനു് വ്യത്യാ
സമ�ൊന്നും വരികയില്ല. ശരീരത്തെ വളരെ
സൂക്ഷ്മമാക്കുന്നതിനാല്‍ കല്ലിനു് കേട�ൊന്നും
വരികയുമില്ല; തിരിച്ചിറങ്ങുമ്പോള്‍ ശരീരം പഴ
യതുപ�ോലെ ആവുകയും ചെയ്യുമെന്നര്‍ഥം.

4. വിവിധ ശരീരങ്ങള്‍ ധരിക്കുകയും പുതിയ


ചിത്തങ്ങളുണ്ടാക്കി ധരിക്കുകയും അവയെ
ഉപഭ�ോഗം ചെയ്യുകയും ചെയ്യും.

5. ധാന്യപ്പൊടിയും നെയ്യും മറ്റും ഇല്ലാതെ


യ�ോഗികള്‍ ഭക്ഷണപദാര്‍ഥങ്ങള്‍ സൃഷ്ടിച്ചു്
ശിഷ്യന്മാരെ സംതൃപ്തരാക്കുന്നു ഇതുപ�ോലെ
സ്വര്‍ണവും വെള്ളിയുമ�ൊന്നും ഇല്ലാതെ ആഭ
രണങ്ങളും ഘടികാരവും മറ്റും നിമിഷാര്‍ധത്തി
ല്‍ നിര്‍മിച്ചു് ശിഷ്യന്മാര്‍ക്കു് സമ്മാനിക്കുന്നു.
ഇതെല്ലാം യ�ോഗസിദ്ധികളാണു്.

6. സമാധിയിലിരിക്കെ അവയവങ്ങള്‍ മുറിച്ചാ


ലും യ�ോഗി അറിയുകയില്ല.

7. അഹിംസാപാലനത്താല്‍ യ�ോഗിയ�ോടു്
സര്‍വജീവികളും വൈരഭാവം വെടിയുന്നു.

8. വെള്ളം തീയാകട്ടെ, തീ വെള്ളമാകട്ടെ


എന്നു യ�ോഗി കല്പിച്ചാല്‍ വൈരഭാവം വെടിയു
ന്നു.

9. യ�ോഗി ശിഷ്യന്മാരുടെ തലയില്‍ തല�ോടി


സമാധിയും ഈശ്വരസാക്ഷാത്കാരവും നല്കു
ന്നു.

10. വേദവും വേദാനുകൂലഗ്രന്ഥങ്ങളും പഠിക്കാ


തെ യ�ോഗാഭ്യാസം ക�ൊണ്ടുമാത്രം മുക്തി കിട്ടും.

ഇങ്ങനെ യ�ോഗത്തെ സംബന്ധിച്ച അനേകം


മിഥ്യാധാരണകളുണ്ടു്. ഇവയില്‍ പലതിന്റെ
യും ഖണ്ഢനം മുന്‍ലേഖനങ്ങളില്‍ ചെയ്തു
കഴിഞ്ഞു. ഇനി ചിലതിന്റെ ചര്‍ച്ച ഇവിടെ
ചെയ്യാം.

ച�ോദ്യം: യ�ോഗി പുതിയ ശരീരവും ചിത്തവും


നിര്‍മിക്കുന്നെന്നും അവ ക�ൊണ്ടു് പ്രവര്‍ത്തിക്കു
ന്നെന്നും പലരും അഭിപ്രായപ്പെടുന്നു.

ഉത്തരം: പുതിയ ശരീരവും ചിത്തവും നിര്‍മി


ക്കുന്നെന്നതിനു്, ഈശ്വരനെപ്പോലെ പൃഥ്വി തു
ടങ്ങിയ ഭൂതങ്ങളുടെ പരമാണുക്കള്‍ ക�ൊണ്ടു്
പുതിയതു് ഉണ്ടാക്കുന്നു എന്നല്ല, മറിച്ച്, യ�ോ
ഗാംഗാനുഷ്ഠാനത്താല്‍ ശരീരത്തിലും ചിത്ത
ത്തിലും പരിവര്‍ത്തനം ഉണ്ടാക്കി അതിനെ
പുതുക്കുന്നു എന്നാണര്‍ഥം. യ�ോഗത്തിലെ
തത്രധ്യാനജമനാശയമ് (യ�ോഗദര്‍ശനം4.6)
എന്ന സൂത്രത്തിനു് വ്യാസഭാഷ്യം ന�ോക്കുക-
'പഞ്ചവിധം നിര്മാണചിത്തജന്മൗഷധിമന്ത്ര
തപഃ സമാധിജാഃ സിദ്ധയ ഇതി. തത്ര യദേവ
ധ്യാനജം ചിത്തം തദേവാനാശയമ്.' ഈ വ്യാ
സഭാഷ്യത്തില്‍ അഞ്ചുതരത്തില്‍ ചിത്തനി
ര്‍മാണം പറയുന്നു. ധ്യാനം ക�ൊണ്ടുണ്ടാകുന്ന
ചിത്തം വാസനാരഹിതമായിരിക്കും. യ�ോഗി
ധ്യാനിച്ചു് പരമാണുവിനെക്കൊണ്ടു് പുതിയ
ചിത്തം ഉണ്ടാക്കുന്നെന്നു് 'ധ്യാനജ'ത്തിനു്
അര്‍ഥമില്ല. ധ്യാനംക�ൊണ്ടു് പരമാത്മ നിര്‍മി
തമായ ചിത്തത്തെ വാസനാരഹിതമാക്കുന്നു
എന്നാണര്‍ഥം. ഇതാണു് ഉത്പന്നമായ പുതിയ
ചിത്തം. ഇതുപ�ോലെ എല്ലായിടത്തും അര്‍ഥമെ
ടുത്തു ക�ൊള്ളണം. പുതിയ ശരീരവും ചിത്തവും
യ�ോഗിക്കു് നിര്‍മിക്കാന്‍ കഴിയുകയില്ല. ഇതിനു്
ഋഷിദയാനന്ദന്റെ വാക്കുകള്‍ പ്രമാണമായി
നല്കാം. 'എത്ര കണ്ടു് സിദ്ധയ�ോഗിയായാലും
ശരീരാദികളുടെ രചനയെപ്പറ്റി പൂര്‍ണമായി
അറിയാന്‍ കഴിയുകയില്ല.' (സത്യാര്‍ഥപ്രകാ
ശം സമു.12) യ�ോഗിക്കു് ശരീരരചനയെപ്പറ്റി പൂ
ര്‍ണമായി അറിയാന്‍ കഴിയുന്നതെല്ലന്നര്‍ഥം.
അറിയാനേ കഴിയുകയില്ലെങ്കില്‍ പിന്നെങ്ങ
നെയാണു് നിര്‍മിക്കുക?

വീണ്ടും 8-ാം സമുല്ലാസത്തില്‍ മഹര്‍ഷി എഴു


തുന്നു-'ഞാനും നിങ്ങളും സാകാരരാകയാല്
‍-ശരീരധാരികളാകയാല്‍- ത്രസരേണു,
അണു, പരമാണു, പ്രകൃതി എന്നിവയെ വശ
ത്താക്കാന്‍ കഴിയാത്തതുപ�ോലെ സ്ഥൂലദേ
ഹധാരിയായ പരമാത്മാവിനും സൂക്ഷ്മപദാ
ര്‍ഥങ്ങളെക്കൊണ്ടു് സ്ഥൂലജഗത്തുണ്ടാക്കാന്‍
കഴിയുകയില്ല.'

ഈശ്വരന്‍ ദേഹധാരിയാണെങ്കില്‍ പ്രകൃതി


മുതലായവയെ സ്വന്തം വശത്താക്കി സൂര്യാ
ദിഗ�ോളങ്ങളെ സൃഷ്ടിക്കാന്‍ കഴിയാത്തതു
പ�ോലെ ശരീരധാരിയായ യ�ോഗിക്കും പുതിയ
ശരീരവും ചിത്തവും നിര്‍മിക്കാന്‍ കഴിയുന്നതല്ല.
'എനിയ്ക്കും നിങ്ങള്‍ക്കും പരമാണുക്കളെ ക�ൊണ്ടു്
സൃഷ്ടി നടത്തുവാന്‍ കഴിയുന്നതല്ല' എന്നു് ഋഷി
വചനം. യ�ോഗിക്കു് കഴിയുമായിരുന്നെങ്കില്‍
ഋഷി ഇവിടെ അതു് സൂചിപ്പിക്കുമായിരുന്നു.
അതിനാലിതു് ഋഷിദയാനന്ദന്റെ സിദ്ധാന്തമ
ല്ല. വീണ്ടും ഋഷി എഴുതുന്നു. (സത്യാര്‍ഥപ്രകാശം
എട്ടാം സമുല്ലാസം) നിമിത്തകാരണം രണ്ടുണ്ടു്.
സൃഷ്ടിയെ മുഴുവന്‍ കാരണത്തില്‍ നിന്നുണ്ടാ
ക്കി ധാരണം ചെയ്യുകയും പ്രളയത്തിലാക്കുക
യും എല്ലാ വ്യവസ്ഥകളും നിലനിര്‍ത്തുകയും ചെ
യ്യുന്ന മുഖ്യനിമിത്തകാരണമായ പരമാത്മാവ്,
ഒന്ന്; ഈശ്വരന്റെ സൃഷ്ടിയില്‍ നിന്നു് പദാര്‍ഥ
ങ്ങളെടുത്തു് അനേകവിധം കാര്യാന്തരങ്ങളു
ണ്ടാക്കനന സാധാരണനിമിത്തകാരണമായ
ജീവാത്മാവു് രണ്ടു്.

ഇവിടെ മുഖ്യനിമിത്തകാരണം പരമാത്മാവാ


ണെന്നു് പറയുന്നു. ജീവാത്മാവു് ഈശ്വരരഹിത
മായ വസ്തുക്കളെക്കൊണ്ടു മാത്രമേ ഓര�ോന്നു
നിര്‍മിക്കുന്നുള്ളു. പരമാണുവിനെക്കൊണ്ടു് ശരീ
രാദികള്‍ ഉണ്ടാക്കുന്നില്ല.

ച�ോദ്യം: യ�ോഗിയെ സംബന്ധിച്ചു് അനേകം


ശരീരങ്ങള്‍ ധാരണം ചെയ്യുന്നതിനെപ്പറ്റിയും
മറ്റും പ്രസ്താവിച്ചു കാണുന്നു ഇതെന്താണ് ?

ഉത്തരം: യ�ോഗിയുടെ ജ്ഞാനം, ശക്തി മു


തലായവയാല്‍ അനേകം മനുഷ്യരുടെയും
പക്ഷിമൃഗാദികളുടെയും സംരക്ഷണാദി കാര്യ
ങ്ങള്‍ നടക്കുന്നു. ഋഷിദയാനന്ദന്റെ ജ്ഞാനവും
ശക്തിയും ക�ൊണ്ടു് അനേകായിരം മനുഷ്യരു
ടെയും പക്ഷിമൃഗാദികളുടെയും രക്ഷ നടന്നു.
ഒരു യ�ോഗിയുടെ ജ്ഞാനത്താല്‍ അജ്ഞാ
നത്തിന്റെ നാശവും ജ്ഞാനത്തിന്റെ വൃദ്ധിയും
അസത്യം അന്യായം എന്നിവയുടെ നാശവും,
സത്യത്തിന്റെ വൃദ്ധിയും വൈരത്തിന്റെ പരി
ത്യാഗവും സ്നേഹത്തിന്റെ വികാസവും സംഭവി
ക്കുന്നു. അനേക ജീവികളുടെ സംരക്ഷണത്തി
നു് ഇടയാകുന്നു. ഇതിനാലാണു് യ�ോഗിയെ
അനേകം മനുഷ്യരുടെയും പക്ഷിമൃഗാദികളുടെ
യും ശരീരം ധാരണം ചെയ്യുന്നയാളായി ചിത്രീ
കരിക്കുന്നതു്. യ�ോഗി മൃഗമായും പക്ഷിയായും
വേറെ മനുഷ്യനായും ശരീരം ധരിച്ചു് വിലസുമെ
ന്നു പറയുന്നതു് ശരിയല്ല; പ്രമാണവിരുദ്ധമായ
തുക�ൊണ്ടു് ഇത്തരം വിശ്വാസങ്ങള്‍ പുലര്‍ത്തി
ക്കൂടാ.

പരകായപ്രവേശം എന്ന വിശ്വാസമേ മിഥ്യയാ


ണു്. ദയാനന്ദ മഹര്‍ഷി എഴുതുന്നു- ജന്മം മുതല്‍
മരണം വരെ പുലരുന്നതെന്തോ അതാണു്
ജാതി. യ�ോഗി ഇടയ്ക്കു് വേറെ ശരീരം സ്വീകരി
ച്ചാല്‍ അതു് മരണപര്യന്തം ആവുകയില്ല. ഇതി
നെപ്പറ്റി മുന്‍പേ വ്യാഖ്യാനിച്ചതാണു്. ഏകദേശി
യാണു് ജീവാത്മാവു് എന്നതിനാല്‍ യ�ോഗിക്കു്
ശരീരവും ചിത്തവും മനസ്സുമ�ൊന്നും നിര്‍മിക്കാ
നാവുകയില്ല. ജീവിയ്ക്കുന്ന ശരീരം വിട്ടു് വേറ�ൊരു
ജീവിതമില്ല. അനേകം ശരീരങ്ങള്‍ ധരിക്കാന്‍
യ�ോഗിക്കു് കഴയുമെന്നതു് വെറും മിഥ്യാധാരണ
യാണ്, അസത്യമാണു്.

ച�ോദ്യം: യ�ോഗിക്കു് കല്ലില്‍ പ്രവേശിക്കാനാകു


മെന്നും അതേസമയം പൂര്‍വശരീരം നിലനി
ര്‍ത്താനാകുമെന്നും മറ്റും പറയുന്നതിന്റെ വാസ്ത
വമെന്താണ് ?
ഉത്തരം: ഇതിനും അടിസ്ഥാനമില്ല. ശിലയില്‍
പ്രവേശിക്കാന്‍ ജീവാത്മാവിനു് കഴിയുകയേ
ഇല്ല. അങ്ങനെ നുഴഞ്ഞുകയറാമെന്നാണെ
ങ്കില്‍ പ�ോലും ശരീരത്തിന്റെ ധര്‍മമായ സപ്ത
ധാതുയുക്താവസ്ഥ, വൃദ്ധി, ഹ്രാസം എന്നിവയ്ക്കു്
യ�ോജിച്ച ഘടന എന്നിവ ഉണ്ടാവുകയില്ല. സൃ
ഷ്ടിക്രമത്തിനു വിരുദ്ധമാകയാല്‍ വെടിയേ
ണ്ടതാണിതെല്ലാം. ബുദ്ധിയാല്‍ അവയുടെ
അന്തഃസ്ഥിതിയെപ്പറ്റി ചിന്തിക്കാം. അങ്ങനെ
ബുദ്ധിയാലുള്ള പ്രവേശനമല്ലാതെ ശാരീരിക
പ്രവേശനം നടപ്പില്ലതന്നെ.

ഇനി നമുക്കു്, ഈ സിദ്ധികളെല്ലാം മ�ോക്ഷപ്രാപ്തി


ക്കു് അനിവാര്യമാണ�ോ എന്നു പരിശ�ോധിക്കാം.
അല്ലെന്നാണു് ഉത്തരം. ഇതിന്നു് പ്രമാണം
-പ്രാപ്തവിവേകജ ജ്ഞാനസ്യാ പ്രാപ്തവിവേകജ
ജ്ഞാനസ്യ വാ-(യ�ോഗദര്‍ശനം3.55ന്റെ
അവതരണിക)

സംയമത്താല്‍ ആര്‍ക്കാണ�ോ വിവേകജന്യ


ജ്ഞാനം പ്രാപ്തമായാലും ഇല്ലെങ്കിലും-സത്വപു
രുഷയ�ോഃ ശുദ്ധിസാമ്യേ കൈവല്യമിതി (യ�ോ
ഗദര്‍ശനം3.55) എന്ന സൂത്രത്തിനു് അര്‍ഥം,
സംയമത്താല്‍ പ്രാപ്തമാകുന്ന സിദ്ധിയെന്നാ
ണ്, അതു് ജ്ഞാനമാകട്ടെ, അജ്ഞാനമാക
ട്ടെ, പ്രകൃതി പുരുഷന്മാരുടെ ആത്മപരമാത്മാ
ക്കളുടെ ജ്ഞാനം ഉണ്ടാകുന്നത�ോടെ മ�ോക്ഷം
ലഭിക്കുന്നു.

'ഏതസ്യാമവസ്ഥയാം കൈവല്യം ഭവതീ


ശ്വരസ്യാ നീശ്വരസ്യ വാ വിവേകജജ്ഞാന
ഭാഗിനഃ ഇതരസ്യവാ.' (യ�ോഗദര്‍ശനം3.55നു്
വ്യാസഭാഷ്യം) ഈ വ്യാസഭാഷ്യത്തില്‍ നിന്നു
സിദ്ധിക്കുന്നതു്. സിദ്ധികളെല്ലാം (വിഭൂതികളെ
ല്ലാം) മ�ോക്ഷപ്രാപ്തിക്കു് അനിവാര്യമല്ലെന്നാണു്.
ഈശ്വരസ്യ-സിദ്ധികളെല്ലാം ലഭിച്ച ജീവാത്മാ
വിനും-അനീശ്വരസ്യ- സിദ്ധികള്‍ ലഭിക്കാത്ത
ജീവാത്മാവിനും മ�ോക്ഷപ്രാപ്തി ഉണ്ടാകുന്നു.

മ�ോക്ഷപ്രാപ്തിയ്ക്കു് അഭ്യാസം, വിരക്തി എന്നി


വയാല്‍ വൃത്തികളെ നിര�ോധിക്കണമെന്നതു്
അനിവാര്യമാണു്. അഭ്യാസവൈരാഗ്യാഭ്യാം
തന്നിര�ോധഃ (യ�ോഗദര്‍ശനം1.12) എന്നാല്‍
കണ്ഠകൂപത്തില്‍ സംയമം ചെയ്യണമെന്ന വിധി
അഭ്യസിച്ചു് കുറേക്കാലത്തേക്കു് വിശപ്പും ദാഹവും
തടയാനുള്ള സിദ്ധിനേടുന്നതു് മുക്തിയ്ക്കു് അനി
വാര്യമല്ല. പ്രാണനില്‍ അല്പം നിയന്ത്രണം നേടു
ന്നതു് അനിവാര്യമാണെങ്കിലും പത്തുപതിനഞ്ചു
മിനിറ്റ് പ്രാണനെ നിര�ോധിക്കുന്നതു് അനിവാര്യമ
ല്ല. രണ്ടു ദിവസം തുടര്‍ച്ചയായി പ്രാണനിര�ോധ
നം നേടാത്ത ആര്‍ക്കും യ�ോഗിയാകാന്‍ കഴിയു
ന്നതല്ലെന്നു് ധീര�ോന്ദ്രബ്രഹ്മചാരി അടുത്തിടെ
ഒരു ലേഖനത്തില്‍ എഴുതിയിരുന്നു. ഇതു് പ്ര
മാണസിദ്ധമല്ലാത്തതിനാല്‍ മിഥ്യയാണു്. മുമു
ക്ഷുവിനു് പ്രതിദിനം രണ്ടു മണിക്കൂര്‍ നേരത്തെ
ധ്യാനം മതിയാകുമെന്നു് ഋഷി ദയാനന്ദന്‍
സത്യാര്‍ഥപ്രകാശത്തിന്റെ ഒന്‍പതാം സമുല്ലാ
സത്തില്‍ എഴുതിയിട്ടുണ്ടു്. ഇതു് രാവിലെയും
വൈകിട്ടും ആക്കിയാല്‍ ഓര�ോ മണിക്കൂര്‍
മതിയാകും. ഇതു ധാരാളമാണെന്നും ആറ�ോ
പതിനെട്ടോ മണിക്കൂര്‍ ധ്യാനാഭ്യാസം വേണ്ടെ
ന്നും സ്പഷ്ടമാകുന്നു. മണിക്കൂറുകള�ോളം ധ്യാന
ഭ്യാസം നടത്തുകയും പ്രാണായാമം ചെയ്യുകയും
ചെയ്താലേ മുക്തി ലഭിക്കൂ എന്ന വിശ്വാസം ശരി
യല്ലെന്നും ഇതില്‍നിന്നു മനസ്സിലാക്കാം.

പെരുമാറ്റത്തില്‍ യമനിയമങ്ങളുടെ പാലനവും


പ്രതിദിനം രണ്ടുമണിക്കൂര്‍ ധ്യാനവും മുക്തിയ്ക്കു്
അനിവാര്യമാണു്. എല്ലാ സിദ്ധികളും നേടേണ്ട
തില്ല.

യ�ോഗി ഈശ്വരനു തുല്യം സര്‍വജ്ഞനും


സര്‍വശക്തിമാനും സൃഷ്ടിസംഹാരങ്ങള്‍ക്കു്
ശക്തനും ആകുമെന്നു് ആളുകള്‍ പറഞ്ഞുപ
രത്തി. അന്ധപരമ്പര തുടങ്ങിയതില്‍ പിന്നെ
അനേകം ആളുകള്‍ അജ്ഞാനത്തില്‍ മുഴുകി
മ�ോക്ഷാനന്ദത്തില്‍നിന്നു് വഞ്ചിതരായി. സ്വാ
ര്‍ഥതല്പരരാകട്ടെ ഈ മിഥ്യാധാരണയ്ക്കു് പ്രചാരം
നല്കുകയും പരമാത്മതുല്യനായ യ�ോഗിയെ
ആരാധിച്ചാല്‍ മ�ോക്ഷം കിട്ടുമെന്നു് പ്രചരി
പ്പിക്കുകയം ചെയ്തു. 'ഞാന്‍ യ�ോഗിയാണു്
എന്നെ ആരാധിച്ചു ക�ൊള്ളൂ' എന്നു പ്രചരിപ്പിച്ചു്
ആളുകളെ വഴിതെറ്റിയ്ക്കാനും ഇക്കൂട്ടര്‍ തയ്യാറാ
യി.ല�ോകത്തിനു് ഇതില്‍നിന്നു സംഭവിച്ച നഷ്ട
ത്തിനു് കണക്കില്ല. ഇന്നും ഈ പ്രസ്ഥാനങ്ങള്‍
തുടരുന്നു.

ഇതുപ�ോലെ വേറ�ൊരു വിശ്വാസവും വലിയ


ആഘാതം ഉണ്ടാക്കിയിട്ടുണ്ടു്. എല്ലാത്തരം
സിദ്ധികളും കൈവരിക്കേണ്ടതു് മ�ോക്ഷപ്രാപ്തി
ക്കു് അനിവാര്യമാണെന്നു് ഇക്കൂട്ടര്‍ പ്രചരിപ്പി
ച്ചു. തങ്ങളാല്‍ ആകാവുന്നതല്ലല്ലോ ഇതെന്നു
കരുതി ആളുകള്‍ യ�ോഗാഭ്യാസം ചെയ്യുന്ന
തില്‍ വിമുഖരായി. ആറുമണിക്കൂര്‍ തുടരെ
എങ്ങനെ അനങ്ങാതിരിക്കും? പതിനെട്ടു മണി
ക്കൂര്‍ സമാധി ഇരിക്കുന്നതെങ്ങനെ? ഇങ്ങനെ
യ�ൊന്നും മുക്തി വേണ്ടെന്നു തന്നെ ആളുകള്‍
തീരുമാനിയ്ക്കുകയും യ�ോഗമാര്‍ഗം തള്ളിക്കളയു
കയും ചെയ്തു.

ഈ ലേഖനത്തില്‍ രണ്ടു കാര്യങ്ങളെപ്പറ്റിയാ


ണു് വിശേഷമായി ചിന്തിച്ചതു്. യ�ോഗത്തെപ്പ
റ്റി കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുള്ള
'സിദ്ധി ' കാര്യങ്ങളെല്ലാം ശരിയല്ല എന്നത�ൊ
ന്നു്. സത്യമായതില്‍ പലതും അനിവാര്യമല്ലെ
ന്നതു് രണ്ടാമത്തേതു്. ഇവയെപ്പറ്റി യഥായുക്തം
ചിന്തിച്ചു് മ�ോക്ഷസിദ്ധിയ്ക്കു് ഏതു ക�ൊള്ളാമെ
ന്നു് നിര്‍ണയിക്കേണ്ടതു് അനുവാചകരുടെ
കടയാണു്.

14. യ�ോഗമാര്‍ഗമെല്ലാം സത്യവും മുക്തിപ്രദ


വുമ�ോ?

ല�ോകത്തിലെ ഓര�ോ ജീവിയും ദുഃഖനിവൃത്തിയും


ബന്ധനമുക്തിയും അഭിലഷിക്കുന്നു. എന്നാല്‍
എല്ലാ ദുഃഖങ്ങനിവൃത്തിയും പൂര്‍ണസുഖപ്രാപ്തി
യും യ�ോഗത്തിലൂടെ മാത്രമേ കൈവരൂ.

ഏതു യ�ോഗമാര്‍ഗമാണു് മനുഷ്യന്റെ ഈ മുഖ്യ


പ്രയ�ോജനം നേടത്തരുന്നതെന്നു് അറിയാന്‍
ഇന്നു് മാര്‍ഗമ�ൊന്നും ഇല്ലാതായിരിക്കുന്നു. യ�ോ
ഗജിജ്ഞാസു ഒരു വിഘ്‌നം കടക്കുമ്പോഴേയ്ക്കും
രണ്ടാമത�ൊന്നു വന്നു് മുടക്കുന്നു. യ�ോഗമാര്‍ഗ
ത്തില്‍ വന്നു കൂടാവുന്ന വിഘ്‌നത്തെപ്പറ്റി മു
ന്‍ലേഖനങ്ങളില്‍ പ്രസ്താവിച്ചു കഴിഞ്ഞതാണു്.
വേറ�ൊന്നിനെപ്പറ്റി ഈ ലേഖനത്തില്‍ പ്രതിപാ
ദിക്കാമെന്നു വിചാരിക്കുന്നു.

ഈശ്വരഭക്തിയെന്ന പേരില്‍ ല�ോകത്തിനു്


അനേകശതം പദ്ധതികള്‍ കേള്‍ക്കാനും കാ
ണാനുമുണ്ടു്. ഇവയ�ോര�ൊന്നും പരസ്പരവിരു
ദ്ധമാണു്. രൂപരഹിതനായ പരമാത്മാവിന്റെ
വിഗ്രഹമുണ്ടാക്കി പൂജിക്കുന്നതെന്തിന് ? ഒരാള്‍
ഈശ്വരന്‍ നിരാകാരനെന്നു വിശ്വസിച്ചു്
ഉപാസിക്കുന്നു. വേറ�ൊരാള്‍ സാകാരനെന്നു
നിര്‍ണയിച്ചു് പൂജിക്കുന്നു. എല്ലാ ജീവികള�ോടും
വൈരഭാവം ത്യജിച്ചു് സ്നേഹപൂര്‍വം പെരുമാറി
യാല്‍ ഈശ്വരന്‍ മ�ോക്ഷം നല്കുമെന്നു് ഒരു
കൂട്ടര്‍ പറയുമ്പോല്‍ ഇന്ന ജന്തുവിനെ ഈശ്വ
രനാമത്തില്‍ ബലിയര്‍പ്പിച്ചു് അതിന്റെ മാംസം
തിന്നാല്‍ മ�ോക്ഷം കിട്ടുമെന്നു് വേറ�ൊരു കൂട്ടര്‍
പറയുന്നു. ഈശ്വരന്‍ സര്‍വവ്യാപകനാണെ
ന്നു വിശ്വസിച്ചു് ഉപാസന ചെയ്യവേ വേറ�ൊരു
കൂട്ടര്‍ പരമധാമത്തിലും ഏഴാം സ്വര്‍ഗത്തിലും
മറ്റുമാണെന്നു കരുതി പൂജാദികള്‍ നടത്തുന്നു.
ഇങ്ങനെ ലക്ഷക്കണക്കിനല്ല, ക�ോടിക്കണക്കി
നു് ആളുകള്‍ സാധ്യവും സാധനയും തമ്മില്‍
പരസ്പരവിര�ോധം നിലനിര്‍ത്തുന്നു. ഇതെന്തു
ക�ൊണ്ട് ?

ഈ യ�ോഗമാര്‍ഗങ്ങളെല്ലാം സത്യാമാണെ
ന്നത്രേ ഒരു യ�ോഗിജിജ്ഞാസുവിനു് കിട്ടുന്ന
ഉത്തരം. ഇവയെല്ലാം തന്നെ മുക്തിക്കു് വഴികാ
ട്ടുകയും ചെയ്യാം. ഒരു നിവബന്ധനയേ ഉള്ളൂ.
ഉപാസകന്‍ ഉപാസ്യനില്‍ പൂര്‍ണവിശ്വാസം
വേണം. കല്‍ക്കത്തയിലെ കാളീപൂജകന്‍ പൂ
ര്‍ണവിശ്വാസത്തോടെ ദൃഢമായി അതില്‍
ഉപാസന നടത്തണം. അങ്ങനെ ചെയ്താല്‍
കാളീമാതാവു് നിശ്ചയമായും മുക്തി തരും.
ഇതുപ�ോലെ വീട്ടില�ൊരു കരിങ്കല്‍ ചീളുവെച്ചു്
അതന്നഭിഷേകവും നിവേദ്യവും സ്തുതിപ്രാര്‍ഥ
ന�ോപാസനാദികളുമെല്ലാം ചെയ്താല്‍ നിശ്ചയ
മായും അതും അക്കരെ കടത്തും. ഇങ്ങനെ ഏതു
വഴി സ്വീകരിക്കുന്നുവ�ോ അതായിരിക്കും ഭവസാ
ഗത്തിന്നക്കരെയെത്തിക്കുന്ന ത�ോണി !

ഇതു കേട്ടപാടേ ആളുകള്‍ ഒട്ടും ചിന്തിക്കാതെ


കണ്ണുമടച്ചു് ഇറങ്ങിപ്പുറപ്പെടും, അവര്‍ സ്വയം ദുഃഖ
സാഗരത്തില്‍ മുഴുകുകയും തനിക്കു വേണ്ടപ്പെട്ട
വരെയെല്ലാം അബദ്ധക്കുണ്ടില്‍ ചാടിക്കുകയും
ചെയ്യ് മുക്തി മാര്‍ഗത്തില്‍നിന്നു് വേര്‍പെടും.
എല്ലാ യ�ോഗമാര്‍ഗവും സത്യമാണെന്നോ
അസത്യമാണെന്നോ പറയുന്നതു ക�ൊണ്ടുമാ
ത്രം സത്യാസത്യനിര്‍ണയം സാധിക്കുകയില്ല
പിന്നെന്താണു് വഴി ? പ്രമാണം യുക്തി എന്നിവ
യാല്‍ പരീക്ഷിക്കണം.

ഇങ്ങനെ പ്രചാരത്തിലിരിക്കുന്ന യ�ോഗമാ


ര്‍ഗങ്ങളെല്ലാം ശരിയല്ല. ഇവയുടെ സാധ്യം,
സാധന എന്നിവയില്‍ ഭേദമുള്ളതാണു്
കാരണം. ഇവയില്‍ ഒന്നു മാത്രമേ സത്യമാകാ
ന്‍ വഴിയുള്ളു. പരസ്പരവിരുദ്ധമായ പലതില്‍
ഏതെങ്കിും ഒന്നല്ലേ ശരിയാവൂ? മറ്റെല്ലാം
തെറ്റായേ തീരൂ. ഉദാഹരണം പറയാം. കാര
ണമില്ലാതെ കാര്യം ഉണ്ടാവുകയില്ലെന്നു് ഒരു
സിദ്ധാന്തം സ്വീകരിക്കുന്നു എന്നിരിക്കട്ടെ മണ്ണി
ല്ലാതെ കുടം ഉണ്ടാവുകയില്ല. സ്വര്‍ണമില്ലാതെ
ആഭരണം ഉണ്ടാവുകയില്ല. ഇതിനു വിപരീത
മായി മണ്ണില്ലാതെ കുടമുണ്ടാകുമെന്നും സ്വര്‍ണ
മില്ലാതെ ആഭരണം ഉണ്ടാകുമെന്നും വാദിച്ചാ
ല്‍ ഇവയില്‍ ഒന്നേ നേരാവുകയുള്ളു.

എല്ലാ മാര്‍ഗങ്ങളും ശരിയാണെന്നു വിശ്വസിക്കു


ന്നവരുടെ സാധ്യമായ ഈശ്വരനും മ�ോക്ഷവും
തമ്മില്‍ വൈരുധ്യമുണ്ടു്. ഈശ്വരന്‍ സര്‍വവ്യാ
പകനാണെന്ന വേദമതം ദയാനന്ദമഹര്‍ഷിയും
സ്വീകരിച്ചിരുന്നു. യജൂര്‍വേദം 40.8ലെ സ പര്യ
ഗാതു് എന്ന മന്ത്രത്തിലെ ഈശ്വരന്‍ സര്‍വ
വ്യാപകന്‍ എന്ന സിദ്ധാന്തം ഉദാഹരണം. സ
ഓതഃ പ്രോതശ്ച വിഭഃ പ്രജാസു (യജൂ32.8) ആ
ജഗദീശ്വരന്‍ ഊടുംപാവും പ�ോലെ ഈ ജഗ
ത്തില്‍ വ്യാപിച്ചിരിക്കുന്നു എന്നതു് മറ്റൊരു ഉദാ
ഹരണം.

ഈ സിദ്ധാന്തത്തിനു് തീര്‍ത്തും വിരുദ്ധമായി


ബ്രഹ്മകുമാരികള്‍ സൃഷ്ടിയ്ക്കു പുറത്തു് പരമധാമ
ത്തിലും ഇസ്ലാംമതം ഏഴാം ആകാശത്തിലും
ക്രിസ്ത്യാനികള്‍ നാലാം സ്വര്‍ഗത്തിലും ആണു്
ഈശ്വരനെന്നു വിശ്വസിക്കുന്നു. ഇവയില്‍
സര്‍വവ്യാപകനാണു് ഈശ്വരനെന്നു വിശ്വസി
ക്കുന്ന പക്ഷം മറ്റെല്ലാം തെറ്റാകും. മറ്റുള്ളവയില്‍
ഏതെങ്കിലും ഒന്നു് ശരിയെങ്കില്‍ സര്‍വവ്യാപ
കത്വമെന്ന സിദ്ധാന്തം തെറ്റും.

ദയാനന്ദമഹര്‍ഷി, പതഞ്ജലി, ന്യയാദര്‍ശന


കാരനായ ഗൗതമഹര്‍ഷി എന്നിവരെല്ലാം
ഈശ്വരനു്, ജീവാത്മാവു്, പ്രകൃതി എന്നിവയെ
വെവ്വേറെയുള്ള അനാദിസത്തകളായി അംഗീ
കരിക്കുന്നു. വേദത്തിലെ ദ്വാസുപര്‍ണാ സയുജാ
എന്ന മന്ത്രവും (ഋഗ്വേദം 1.164.20 മുണ്ഢക�ോപ
നിഷത്തു് 3.1.1) ഇതിനെ സാധൂകരിക്കുന്നു. ഈ
മന്ത്രത്തിന്റെ വ്യാഖ്യാനം സത്യാര്‍ഥപ്രകാശം
എട്ടാം സമുല്ലാസത്തില്‍ കാണാം.

മറ്റൊരു വിഭാഗക്കാരാണു് അദ്വൈതികള്‍.


ശ്രീ ശങ്കരാചാര്യന്റെ അനുയായികളായ
ഇവര്‍ക്കു് കേവലബ്രഹ്മം മാത്രമാണു് അനാദി.
ജീവനും പ്രകൃതിയും അസ്തിത്വമില്ലാത്തതാണു്.

ജൈനമതക്കാരും വലിയ തപസ്സനുഷ്ഠിച്ചു് യ�ോ


ഗാഭ്യാസം ചെയ്യാറുണ്ടു്. ചിലര്‍ യാത്രയ്ക്കു് വാ
ഹനങ്ങളുപയ�ോഗിക്കാതെ ദീര്‍ഘദുരം നടക്കു
ന്നു. ചിലര്‍ ദിഗംബരരായി തപസ്സു ചെയ്യുന്നു.
ഇവരെ ചിലര്‍ സിദ്ധയ�ോഗികളെന്നു കരുതു
ന്നു. എന്നാല്‍ ഈ ജൈനമതക്കാര്‍ ജീവനു്,
പ്രകൃതി എന്നീ സത്തകളെ അംഗീകരിക്കുമ്പോ
ള്‍ ഈശ്വരന്റെ സത്തയെ സ്വീകരിക്കുന്നില്ല.

മൂന്നു സത്തകളും അനാദിയാണെന്നു് അംഗീ


കരിക്കുന്നവരുടെ മതമാണു് ശരിയെങ്കില്‍
ഒന്നോ രണ്ടോ അനാദിയാണെന്നു സിദ്ധാന്തി
ക്കുന്നവരുടെ മതം തെറ്റാണു്. ഒന്നോ രണ്ടോ
അനാദിയാണെന്നു് അംഗീകരിക്കുന്നവരുടെ
മതമാണു് ശരിയെങ്കില്‍ മൂന്നു് അനാദിസത്ത
കളംഗീകരിക്കുന്നവരുടെ മതം തെറ്റായി. ഇരു
കൂട്ടരും ഒരുപ�ോലെ ശരിയാവുകയില്ല.

ഈശ്വരന്‍ സൃഷ്ടിയുടെ ഉത്പത്തി സ്ഥിതി


പ്രളയ കര്‍ത്താവാണെന്നു് ഋഷിദയാനന്ദ
ന്‍ മാനിക്കുകയും ഈശ്വരനില്‍ ജ്ഞാനാദി
അനേക ഗുണങ്ങളുണ്ടെന്നു് അംഗീകരിക്കു
കയും ജീവന്റെ സത്തയെ സ്വീകരിക്കുകയും
ചെയ്യുന്നു. ഇദ്ദേഹത്തിന്റെ അനുയായികളില്‍
ചിലര്‍ ഈശ്വരനെ സൃഷ്ടികര്‍ത്താവായി അം
ഗീകരിക്കുന്നില്ല. (യ�ോഗേശ്വരാനന്ദന്റെ അനു
യായികള്‍) ഈശ്വരന്‍ ഗുണഹീനനാണത്രേ.
ജീവാത്മാവിന്റെ അസ്തിത്വവും ഇവര്‍ക്കു് സമ്മത
മല്ല. വ്യാസഋഷി സൃഷ്ടിയുടെ ഉത്പത്തി സ്ഥിതി
പ്രളയ കര്‍ത്താവാണു് ഈശ്വരന്‍ എന്നു്
സ്ഥാപിക്കുന്നു. ജന്മാദ്യസ്യ യതഃ (വേദാന്തദ
ര്‍ശനം1.2) അപ്പോള്‍ വ്യാസമഹര്‍ഷിയും ദയാ
നന്ദമഹര്‍ഷിയുമാണ�ോ യ�ോഗികള്‍ അത�ോ
യ�ോഗേശ്വരാനന്ദന�ോ? മൂവരെയും ഒരുപ�ോലെ
യ�ോഗികളുടെ പട്ടികയില്‍ പെടുത്താന്‍ കഴിയു
കയില്ല.

ഇതുപ�ോലെ മുക്തിയുടെ വിഷയത്തിലും വൈരു


ദ്യമുണ്ടു്. മുക്തിയില്‍ ജീവാത്മാവു് ബ്രഹ്മത്തില്‍
ലയിക്കുമെന്നു് ഒരു യ�ോഗാഭ്യാസി പറയുമ്പോള്‍
വേറ�ൊരാള്‍ മുക്താവസ്ഥയില്‍ ജീവാത്മാവി
നു് സ്വന്തം അസ്തിത്വമുണ്ടെന്നു് പറയുന്നു. മുക്തി
പ്രാപിച്ച ജീവാത്മാവിനു് പുനര്‍ജന്മമുണ്ടെന്നു്
ഒരാള്‍ പറയുമ്പോള്‍ ഒരിക്കല്‍ മുക്തി ലഭിച്ചാ
ല്‍ പിന്നെ ജന്മമില്ലെന്നു് വേറ�ൊരാള്‍ പറയുന്നു.
മ�ോക്ഷം പ്രാപിച്ച ജീവാത്മാവു് ഈശ്വരനെപ്പോ
ലെ സര്‍വജ്ഞനും സര്‍വശക്തിമാനും ആയി
സൃഷ്ടിയുടെ ഉത്പത്തി സ്ഥിതി ലയങ്ങള്‍ നട
ത്തുന്നെന്നു് ചിലര്‍ പറയുന്നു. ദയാനന്ദമഹര്‍ഷി
ഇതിനെ മിഥ്യയാണെന്നു് കരുതുന്നു.

ഇങ്ങനെ, യ�ോഗാഭ്യാസികള്‍ക്കിടയില്‍
ഈശ്വരനു്, മുക്തി എന്നീ സാധ്യങ്ങളില്‍ പര
സ്പരവിര�ോധം നിലനില്ക്കുന്നു. എല്ലാ യ�ോഗ
മാര്‍ഗങ്ങളും സത്യമാണെന്നു് അംഗീകരിക്കു
ന്നവര്‍ക്കിടയില്‍, സാധ്യമായ ഈശ്വരനിലും
മുക്തിയിലും ഉള്ള പരസ്പരവിര�ോധം അവരുടെ
സാധനകളിലും കാണാം. ഇത�ൊരു വലിയ
ദ�ോഷമാണു്.

വേദമതാനുയായികള്‍ പറയുന്നതു് തമേവ വി


ദിത്വാതിമൃത്യുമേതി ആ പരമാത്മാവിനെ അറി
ഞ്ഞാലേ ജനനമരണ ദുഃഖങ്ങള്‍ താണ്ടാന്‍
കഴിയൂ. ദുഃഖനിവൃത്തിക്കു് വേറ�ൊരു മാര്‍ഗവുമി
ല്ല എന്നാണു്. (യജൂ.31.18)

ജൈനമതക്കാരുടെ പക്ഷം, ജീവനല്ലാതെ


ഈശ്വരനില്ല, മുക്തിപ്രാപ്തിയില്‍ ഈശ്വരനെ
അറിയേണ്ടതുമില്ല എന്നാണു്.

നവീന വേദാന്തികളായ ശാങ്കരപക്ഷക്കാര്‍ പറ


യുന്നതു് താന്‍ തന്നെയാണു് ബ്രഹ്മമെന്നറിഞ്ഞു്
യ�ോഗാഭ്യാസം ചെയ്താല്‍ ഉടനെ മുക്തി പ്രാപി
ക്കാമെന്നാണു്. ഋഷിദയാനന്ദനും യ�ോഗദര്‍ശ
നകാരനായ പതഞ്ജലിയും പറയുന്നതു് ജീവനു്,
പ്രകൃതി, ഈശ്വരന്‍ എന്നിവയെ വെവ്വേറെ
അറിഞ്ഞു് യ�ോഗാഭ്യാസം ചെയ്താലേ മുക്തിപ്രാ
പ്തിയുണ്ടാകൂ എന്നാണു്.

അഭ്യാസ വൈരാഗ്യങ്ങളാണു് യ�ോഗസാധന


യെന്ന യ�ോഗദര്‍ശനകാരന്റെ അഭിപ്രായമാ
ണു് വ്യാസമഹര്‍ഷിയുടേതും. യ�ോഗേശ്വരനായ
ശ്രീകൃഷ്ണന്‍ അഭ്യാസവൈരാഗ്യങ്ങളെ മനസ്സി
നെ വശത്താക്കാനുള്ള സാധനയായി സ്വീക
രിക്കുന്നു. (ഗീത.6.35)

അസംശയം മഹാബാഹ�ോമന�ോ ദുര്‌നിഗ്രഹം


ചലമ്
അഭ്യാസേന തു കൗന്തേയ വൈരാഗ്യേണ ച
ഗൃഹ്യതേ മനസ്സു് വളരെ ചഞ്ചലമാണ്, വളരെ
കഠിനമാണു് വശത്താകാനു്, എന്നിരിക്കിലും കു
ന്തീപുത്രനായ മഹാബാഹ�ോ! നിരന്തര അഭ്യാ
സവും തിന്മകള�ോടു് വൈരാഗ്യവും ക�ൊണ്ടു്
അതു് നിശ്ചയമായും വശത്താകും.
എന്നാല്‍ മഹേശ് യ�ോഗി പറയുന്നതു് യ�ോ
ഗത്തിനു് അഭ്യാസത്തിന്റെയ�ോ വൈരാഗ്യ
ത്തിന്റെയ�ോ ഒരാവശ്യകതയും ഇല്ലെന്നാണു്.
പ്രാചീനഗ്രന്ഥങ്ങളില്‍ വല്ലതിലും ഇങ്ങനെ പറ
ഞ്ഞിട്ടുണ്ടെങ്കില്‍ അവയില്‍നിന്നു് അതെല്ലാം
എടുത്തുകളഞ്ഞു് ശുദ്ധമാക്കണമെന്നും
അദ്ദേഹം പറയാറുണ്ടു്. (ഒരു ടെലിവിഷന്‍ പരി
പാടിയില്‍ ഇങ്ങനെ നിര്‍ദ്ദേശിച്ചതു് ഋഷീകേശ
ത്തുവച്ചു് കേട്ടു.)

ഇസ്ലാംമതവിശ്വാസികള്‍ നിരപരാധരായ
ജീവികളെ ബലികഴിച്ചു് മാംസം ഭക്ഷിക്കുന്ന നൃ
ശംസകാര്യം മുക്തിസാധനയില്‍ ഉള്‍ക്കൊള്ളി
ക്കുന്നു.

ജൈനരാകട്ടെ, വല്ല പ്രാണിയും ചത്തെങ്കില�ോ


എന്നു പേടിച്ചു് വെള്ളം ചൂടാക്കുകപ�ോലുമില്ല. ശ്വാ
സത്തില്‍പെട്ടു് ജീവികള്‍ക്കു് അപായം വരാതി
രിക്കാന്‍ അവര്‍ വായ്പട്ട കെട്ടിയാണു് നടക്കാറ്.
ഇങ്ങനെ പ്രാണിഹിംസ തടയാഞ്ഞാല്‍ മുക്തി
കിട്ടാന്‍ വൈകുമെന്നവര്‍ പറയുന്നു.

യ�ോഗദര്‍ശനകാരന്‍ പറയുന്നതു്, പൂര്‍ണബ്ര


ഹ്മചാര്യാനുഷ്ഠാനമില്ലാതെ മുക്തി കിട്ടുകയില്ലെ
ന്നാണു്. യമനിയമാദികളുടെ പാലനം തീര്‍ത്തും
സ്വീകാര്യമാണെന്നു വിവരിക്കുന്നതു് ഇക്കാര
ണത്താലാണു്. ജാതി ദേശകാല സമയാന
വച്ഛിന്നാഃസാര് വഭൗമാ മഹാവ്രതമ് (യ�ോഗ
ദര്‍ശനം2.31) ഇതിനെതിരായ വീക്ഷണമുള്ള
അനേകം പേര്‍ ആചാര്യ രജനീഷിനെപ്പോലെ
ല�ോകത്തുണ്ടു്.

ഇതുവരെ എഴുതിയ മ�ോക്ഷസാധനകള്‍


ഓര�ോന്നും മറ്റൊന്നിനു് വിരുദ്ധമാണു്. ഒന്നു്
സത്യമെങ്കില്‍ മറ്റൊന്നു് സത്യമല്ല. യ�ോഗത്തെ
സംബന്ധിച്ച അന്ധപരമ്പരപ�ോലെ ഋഷിദ
യാനന്ദന്റെ സമക്ഷം ധര്‍മസംബന്ധിയായ
വേറ�ൊരു അന്ധപരമ്പര ആവിര്‍ഭവിച്ചു.
എല്ലാ ധര്‍മവും(മതം) സത്യമാണ്, ഒന്നിനെ
യും ഖണ്ഢിച്ചു കൂടാ എന്നതായിരുന്നു അതു്.
അദ്ദേഹം ഇതിന്റെ തീവ്രഖണ്ഢനം നടത്തി.
അപ്പോള്‍ അങ്ങ് എല്ലാവരെയും ഖണ്ഢിക്കുന്നു.
സ്വന്തം മതം നല്ലതെന്നേ ആര്‍ക്കും ത�ോന്നൂ.
അതിനാല്‍ ആരെയും ഖണ്ഢനം ചെയ്യേണ്ട.
അല്ലെങ്കില്‍ തന്നെ ചെയ്തിട്ടു് എന്തു നേടാനാണ് ?
എന്നായി പ്രശ്‌നം. അതിനു് ഉത്തരം.

ധര്‍മം എല്ലാവര്‍ക്കും ഒന്നോ പലത�ോ? പല


താണെങ്കില്‍ ഒന്നിന�ൊന്നു വിരുദ്ധമ�ോ അവി
രുദ്ധമ�ോ? വിരുദ്ധമാണെങ്കില്‍ ഒന്നിനു
വിരുദ്ധമായി വേറ�ൊരു ധര്‍മമില്ല. അവിരുദ്ധ
മാണെങ്കില്‍ വെവ്വേറെ നില്ക്കുന്നതുക�ൊണ്ടു്
ഒരു പ്രയ�ോജനവും ഇല്ല. അതിനാല്‍ ധര്‍മവും
അധര്‍മവും ഒന്നേയുള്ളു, പലതില്ല. വിവിധ
സമ്പ്രദായങ്ങളുടെയും ഉപദേശങ്ങള്‍ ആരെങ്കി
ലും സമാഹരിച്ചാല്‍ അവയുടെ എണ്ണം ആയി
രത്തില്‍ ഒട്ടും കുറയുകയില്ല. ഉപദേശകരും
അത്രയും വരും. എന്നാല്‍ ഇവയില്‍ മുഖ്യമായി
പുരാണി, ക്രിസ്ത്യാനി, ജൈനി, കുറാനി എന്നീ
വിഭാഗങ്ങളേ വരൂ. എല്ലാ സമ്പ്രദായങ്ങളും
ഈ നാലില�ൊന്നില്‍ പെടും. (സത്യാര്‍ഥപ്രകാ
ശം. സമുല്ലാസം 11, പേജ് 600)

ധര്‍മത്തെപ്പറ്റി ഋഷിദയാനന്ദന്‍ പറഞ്ഞതു്


യ�ോഗത്തിന്റെ കാര്യത്തിലും ചേരും. ധര്‍മവും
അധര്‍മവും ഒന്നേയുള്ളു. ധര്‍മം ഒന്നല്ലാതെ
പലതില്ല അധര്‍മവും അതുപ�ോലെ ഒന്നേയുള്ളു.
പലതില്ല. ഇതുപ�ോലെ യ�ോഗവും ഒന്നേയുള്ളു.
പലതില്ല. അയ�ോഗവും ഒന്നേയുള്ളു. പലതില്ല.

യ�ോഗമാര്‍ഗങ്ങളെല്ലാം സത്യമാണെന്നു വാ
ദിക്കുന്നവര്‍ അവരുടെ പക്ഷസ്ഥാപനത്തിനു്
നല്കുന്ന ദൃഷ്ടാന്തം, യ�ോഗമാര്‍ഗമേതായാലും
അതിന്റെ പ്രയ�ോജനം ഒന്നുതന്നെ എന്നതാ
ണു്. മാര്‍ഗം പരസ്പരവിരുദ്ധമാണെന്നു് ത�ോ
ന്നുമെന്നേയുള്ളത്രേ. താങ്കളിരിക്കുന്നിടത്തു
നിന്നു് ഡല്‍ഹിയിലെ ചെങ്കോട്ടയിലെത്താന്‍
വിവിധ മാര്‍ഗങ്ങളുണ്ടായിരിക്കും. യാത്ര ചെയ്യു
ന്ന രണ്ടുപേര്‍ ഏതിലേ പ�ോയാലും ചെങ്കോട്ടയി
ലെത്തും. ലക്ഷ്യം അതാണെല്ലോ. ഇതുപ�ോലെ
യ�ോഗമാര്‍ഗങ്ങളെല്ലാം മ�ോക്ഷസിദ്ധിയെന്ന
ലക്ഷ്യത്തിലെത്തിക്കുന്നതാണു്.

യ�ോഗമാര്‍ഗങ്ങളെല്ലാം ഒന്നാണെന്നു തെളിയി


ക്കാന്‍ നല്കിയ ദൃഷ്ടാന്തം അവരുടെ പക്ഷത്തെ
ത്തന്നെ ഖണ്ഢിക്കുന്നതാണു്. ഡല്‍ഹിയിലെ
ചെങ്കോട്ടയുടെ രൂപത്തെയും സ്ഥാനത്തെയും
സംബന്ധിച്ച സങ്കല്പം രണ്ടു വ്യക്തികള്‍ക്കും
ഒരു പ�ോലെയായിരിക്കും. എന്നാല്‍ എല്ലാ യ�ോ
ഗമാര്‍ഗങ്ങളും സത്യമാണന്നു വിശ്വസിക്കുന്ന
വരുടെ ഈശ്വര മ�ോക്ഷസങ്കല്പങ്ങള്‍ പരസ്പ
രവിരുദ്ധമാണു്. ചിലര്‍ സര്‍വവ്യാപകനെന്നു
പറയുമ്പോള്‍ ചിലര്‍ക്കു് ഏഴാം ആകാശത്തും
പരമധാമത്തിലുമാണു് ഈശ്വരന്‍. ചിലര്‍ക്കു്
സാകാരനെങ്കില്‍ ചിലര്‍ക്കു് നിരാകാരന്‍. ചെ
ങ്കോട്ടയിലേക്കു പുറപ്പെടുന്നവര്‍ക്കു് ഇത്തരം
വൈരുധ്യമില്ല. അവര്‍ക്കു് ഒറ്റ ചെങ്കോട്ടയെ
ഉള്ളൂ, അതിനു് ഒറ്റ രൂപമേയുള്ളു, ഒറ്റ ഭാവവും
സ്ഥലവുമേ ഉള്ളു. മറിച്ചു് രണ്ടുപേരും വിരുദ്ധദി
ശകളിലാണു് യാത്ര ചെയ്യുന്നതെങ്കില്‍ ഒരാള്‍
ജന്മാന്തരങ്ങള്‍ താണ്ടിയാലും ചെങ്കോട്ടയില്‍
എത്തുകയില്ല. ഇതുപ�ോലെ യ�ോഗാഭ്യാസം
ചെയ്യുന്നവര്‍ വിരുദ്ധദിശകളിലാണു് യാത്ര ചെ
യ്യുന്നതെങ്കില്‍ ലക്ഷ്യത്തിലെത്തുകയില്ല. ലക്ഷ്യ
വും സാധനകളും പരസ്പരവിരുദ്ധമായതുക�ൊ
ണ്ടു് ഈ ദൃഷ്ടാന്തം അജ്ഞാന കല്പിതമാണു്.
ച�ോദ്യം:- ഈ വിശ്വാസം സ്വീകരിക്കുന്നതിലെ
ന്താണു് ഹാനി ?

ഉത്തരം:-ഒന്നാമത്തേതു് ആയിരക്കണക്കിനു്
ആളുകള്‍ ശരീരവും മനസ്സും ധനവും മുക്തിയ്ക്കു
വേണ്ടി ചെലവഴിച്ചിട്ടും ദുഃഖമേ അവര്‍ക്കു കിട്ടുന്നു
ള്ളു. ശരിയല്ലാത്ത മാര്‍ഗം ശരിയെന്നു ധരിക്കു
ന്നതു ക�ൊണ്ടാണിതു്.

രണ്ടാമത്തേത്-പരസ്പരവിരുദ്ധ മതങ്ങള്‍
കണ്ടു് മടുക്കുന്ന അനേകര്‍ യ�ോഗാഭ്യാസം,
ഈശ്വരനു്, പുനര്‍ജ്ജന്മം തുടങ്ങിയവ വിട്ടു് നാ
സ്തികരായിപ്പോകുന്നു.

മൂന്നാമത്- ബുദ്ധിജീവികളായ ചിലര്‍ ഈ വിഡ്ഢി


ത്തം നിറഞ്ഞ വിശ്വാസം കണ്ടു് സമൂഹത്തെ
വെടിയുന്നു. മൂഢന്മാര്‍ക്കും ബുദ്ധിമാന്മാര്‍ക്കും
തമ്മില്‍ ഒരിക്കലും സന്ധിയില്ലാത്തതാണു്
കാരണം.

നാലാമത്തേത്-പ്രമാണം തര്‍ക്കം എന്നിവയ്ക്കു


നിരക്കാത്ത വിശ്വാസത്താല്‍ എല്ലാവരും
ജഡബുദ്ധികളായിപ്പോകുന്നു, ഇതു നേരില്‍
കാണാന്‍ കുംഭമേളയ്ക്കു പ�ോയാല്‍ മതി.
ഇങ്ങനെ അനേകം ഹാനികള്‍ ഈ വിശ്വാസം
സ്വീകരിക്കുന്നതില്‍ നിന്നുണ്ടാകും.

ച�ോദ്യം:- ഈ സമസ്യയ്ക്കു് എന്താണു് പരിഹാരം?

ഉത്തരം:- സത്യയ�ോഗവിദ്യ അറിയാവുന്നവ


ര്‍ക്കു് യ�ോഗശിക്ഷണത്തിനു് അധികാരം ലഭി
ക്കണം. മറ്റാര്‍ക്കും അരുതു്.

ച�ോ ദ ്യം : - സ ത ്യയ � ോ ഗ വ ി ദ ്യയ ാ ണെ ന്നു്


എങ്ങനെ അറിയും?

ഉത്തരം:- യ�ോഗദര്‍ശനകാരനായ പതഞ്ജലി


മഹര്‍ഷി യ�ോഗസ്വരൂപം എന്തെന്നു് പറഞ്ഞിട്ടു
ണ്ടു്. അതിനു് അനുകൂലമെല്ലാം സത്യവും വിപരീ
തമെല്ലാം മിഥ്യയുമാണെന്നറിയണം.

ച�ോദ്യം:-യ�ോഗദര്‍ശനകാരന്റെ യ�ോഗസ്വരൂ
പം പറച്ചില്‍ സത്യമാമെന്നു് എങ്ങനെ അറിയും?

ഉത്തരം:- അതു് വേദാനുകൂലമായതിനാലം


വേദം സര്‍വജ്ഞനായ പരമാത്മാവിന്റെ
ജ്ഞാനമായതിനാല്‍ അതില്‍ തെറ്റും അബ
ദ്ധവുമ�ൊന്നും വരാത്തതിനാലും സൃഷ്ടിയുടെ
തുടക്കം മുതല്‍ ഋഷിദയാനന്ദന്‍ വരെ അനേകം
ഋഷിമുനിമാരുണ്ടായതില്‍ എല്ലാവരും മാനിച്ചി
രുന്ന യ�ോഗത്തെയാണു് പതഞ്ജലി വര്‍ണി
ച്ചിരിക്കുന്നതെന്നതിനാലും അതു സത്യമാണു്.
അതു സൃഷ്ടിക്രമത്തിനു് അനുകൂലവുമായതിനാ
ല്‍ സത്യമാണെന്നു് അംഗീകരിക്കുന്നതില്‍ തെ
റ്റൊന്നുമില്ല.

എല്ലാ വിദ്വാന്മാരെയും ഏക�ോപിപ്പിച്ചു് ഏതെ


ങ്കിലും അധികാരി ല�ോകത്തുള്ള എല്ലാ യ�ോ
ഗപദ്ധതിക്കാരെയും വിളിച്ചുകൂട്ടി ശാസ്ത്രചര്‍ച്ച
നടത്തണം. ഇതിന്റെ ഉദ്ദേശ്യം സത്യാസത്യ
നിര്‍ണയമായിരിക്കണം. ആരെയും ത�ോല്പി
ക്കാന�ോ ദുഃഖിപ്പിക്കാന�ോ ആയിക്കൂടാ. ന്യായദ
ര്‍ശനത്തിലെ നിയമമനുസരിച്ചു് വേണം ഈ
ശാസ്ത്രചര്‍ച്ച. ഇതില്‍ ഉരുത്തിരിയുന്ന സര്‍വ
സമ്മതമായ സത്യത്തെ എല്ലാവരും സ്വീകരി
ക്കുകയും അസത്യത്തെ ത്യജിക്കുകയും വേണം.
പിന്നെ ഇതിനു് അനുരൂപമായ തരത്തില്‍
യ�ോഗിവിദ്യ വിദ്യാലയത്തില്‍ പഠിപ്പിക്കണം.
യ�ോഗമെന്തെന്നറിയാന്‍ വേദവും വേദാനുകൂല
ഋഷികൃതഗ്രന്ഥങ്ങളും പഠിക്കേണ്ടതു് അത്യാവ
ശ്യമാണു്. യ�ോഗത്തിന്റെ പ്രചാരത്തിനു് ഭര
ണാധികാരികള്‍ ശ്രദ്ധിച്ചാല്‍ പ�ോരാ ജനങ്ങ
ളുടെ സഹയ�ോഗമാണു് അത്യന്താപേക്ഷിതം
എന്നു് മുന്‍പ്രധാനമന്ത്രി മ�ൊറാര്‍ജിദേസായി
പറയുകയുണ്ടായി. യ�ോഗം പഠിപ്പിക്കുന്നവര്‍ വേ
ദാനുകൂലവും ഋഷിപ്രണീതവുമായ രീതിയിലേ
പഠിപ്പിക്കാവൂ. അല്ലെങ്കില്‍ യ�ോഗം പഠിപ്പിക്കു
ന്നവരും പഠിക്കുന്നവരും മഹാന്ധകാരത്തില്‍
പതിച്ചു് ദുരിതങ്ങള്‍ അനുഭവിക്കുകയും യ�ോഗം
കളങ്കിതമാവുകയും ചെയ്യും. അതിനാല്‍ യ�ോഗ
ശിക്ഷണത്തില്‍ ഈ നിയമങ്ങള്‍ അനിവാര്യ
മാക്കിയാല്‍ എല്ലാവരുടെയും നന്മയ്ക്കു് ഉതകും.

പ്രചാരത്തിലിരിക്കുന്ന യ�ോഗമാര്‍ഗങ്ങളെല്ലാം
സത്യമാണെന്നും, അവയ�ോര�ോന്നും മ�ോക്ഷപ
പ്രദമാണെന്നുമുള്ള ഭ്രാന്തധാരണയെ ഈ ലേ
ഖനത്തില്‍ ഖണ്ഢനം ചെയ്തു. യ�ോഗത്തിന്റെ
വികാസത്തിനു ചേര്‍ന്ന ചില ഉപായങ്ങള്‍ പറ
യുകയും ചെയ്തു. ബുദ്ധിമാന്മാര്‍ക്കു് ഇതില്‍നി
ന്നു് സ്വയം നേട്ടമുണ്ടാക്കുകയും അന്യര്‍ക്കു് നേട്ടമു
ണ്ടാക്കിക്കൊടുക്കുകയും ചെയ്യാന്‍ കഴിയും.

15. വിദേഹ-പ്രകൃതിലയ യ�ോഗികള്‍

വിദേഹ-പ്രകൃതിലയ യ�ോഗികള്‍ ശരീരം വെടി


ഞ്ഞാല്‍ പ്രകൃതി തുടങ്ങിയ ജഡപദാര്‍ഥങ്ങളെ
ആത്മാവെന്നു ധരിച്ചു് അവയെ ഉപാസിക്കാറി
ല്ലേ? അനേകവര്‍ഷങ്ങള്‍ അവര്‍ കൈവല്യ
ത്തെ-മുക്തിയെ-അനുഭവിയ്ക്കാറില്ലേ?

യ�ോഗദര്‍ശനത്തില്‍ മുഖ്യമായി രണ്ടു സമാ


ധികളാണു് അംഗീകരിച്ചിട്ടുള്ളതു്. സമ്പ്രജ്ഞാ
തവും അസമ്പ്രജ്ഞാതവും. അസമ്പ്രജ്ഞാത
സമാധിക്കു് രണ്ടു പിരിവുണ്ടു്. ഒന്നു് ഭവപ്രത്യയ
വും മറ്റേതു് ഉപായപ്രത്യയവും.

ഭവപ്രത്യയമെന്ന അസമ്പ്രജ്ഞാത സമാധി


ആര്‍ക്കാണു് ഉണ്ടാവുകയെന്നു പറയാം. ഭവ
പ്രത്യയ�ോ വിദേഹപ്രകൃതിലയാനാമ് (യ�ോഗദ
ര്‍ശനം1.19) അസമ്പ്രജ്ഞാതസമാധിയിലെ
ഭവപ്രത്യയസമാധിവിദേഹ-പ്രകൃതിലയ യ�ോ
ഗികള്‍ക്കു് ഉണ്ടാകുന്നു എന്നര്‍ഥം. ഇതിനെപ്പറ്റി
വാചസ്പതിയുടെ മതം.

വിദേഹ യ�ോഗിയുടെയും പ്രകൃതിലയ യ�ോഗിയു


ടെയും അവസ്ഥയെന്തെന്നു് പറയാം. ഭവന്തി
ജായന്തേ ഽ സ്യാം ജന്തവഃ ഇതി ഭവ�ോ ഽ വിദ്യാ
-ജന്തുക്കള്‍ ഉണ്ടാകുന്നതാണു് അവിദ്യ. പ്രത്യയ
ത്തിനു് കാരണമെന്നാണു് വാചസ്പതി അര്‍ഥം
പറയുന്നതു്.

വിദേഹസംജ്ഞയ്ക്കു് അദ്ദേഹം ക�ൊടുക്കുന്ന


അര്‍ഥവും ന�ോക്കാം. ദേഹം വെടിഞ്ഞതി
നുശേഷം ഭൂതങ്ങളെയും ഇന്ദ്രിയങ്ങളെയും
ആത്മാവെന്നു നിനച്ചു് ഉപാസിക്കുന്നവര്‍ പത്തു
മന്വന്തരം വരെ സമാധിയിലിരുന്നാലും കൈ
വല്യം-മുക്തിപ�ോലെയ�ൊരവസ്ഥ അനുഭവിക്കു
ന്നു.

പ്രകൃതിലയത്തിനു് പറയുന്ന അര്‍ഥം:- മരണ


ത്തിനു ശേഷം പ്രകൃതി, മഹത്തത്ത്വം, അഹങ്കാ
രം, തന്മാത്ര എന്നിവയില്‍ ഒന്നിനു് ആത്മപദവി
നല്കി ഉപാസിച്ചാല്‍ അവര്‍ വിദേഹരേക്കാള്‍ നീ
ണ്ടംകാലംവരെ സമാധിയവസ്ഥയിലിരുന്നു്,
മ�ോക്ഷതുല്യമായ അനുഭവം നേടുന്നു. ഇവരത്രേ
പ്രകൃതിലയ യ�ോഗികള്‍.

വാചകസ്പതിയുടെ ഈ അഭിപ്രായം മറ്റു പല ടി


പ്പണിക്കാരും ശരിയെന്നു പറയുന്നുണ്ടു്. ചിലരാ
കട്ടെ ഈ അവസ്ഥ സമാധിയില്ലെന്നു പറഞ്ഞു
ക�ൊണ്ട്, വാചസ്പതിയുടെ മറ്റ് അഭിപ്രായങ്ങളെ
മാത്രം സ്വീകരിക്കുന്നു.

യ�ോഗദര്‍ശനത്തിനും വ്യാസഭാഷ്യത്തിനും
എതിരായ, വാചസ്പതിയുടെ സിദ്ധാന്തങ്ങളെ
പ്പറ്റി ചിന്തിയ്ക്കാം. വാചസ്പതിയുടെയും മറ്റും ഈ
അഭിപ്രായങ്ങളുടെ സത്യാസത്യതയിലേക്കു്
കടക്കാം.

ഭവ സംജ്ഞയ്ക്കു് അവിദ്യ എന്നാണു് വാചസ്പതി


അര്‍ഥം പറയുന്നതു്. അവിദ്യ അസമ്പ്രജ്ഞാത
സമാധിയുടെ കാരണമാണെന്നും അതാണു്
ഭവപ്രത്യയസമാധിയെന്നും പറയുന്നു. ഇതിന്ന
ര്‍ഥം, അവിദ്യ ആ സമാധിയുടെ ഉപായമാണെ
ന്നത്രേ. എത്ര ആശ്ചര്യം! അവിദ്യ അസമ്പ്ര
ജ്ഞാതസമാധിയുടെ ഉപായമാകുകയേ ഇല്ല.
എന്തെന്നാല്‍ വിവേകവും പരവൈരാഗ്യവു
മാണു് അതിന്നുപറയാം. വാചസ്പതിയുടെ ഈ
അര്‍ഥം യ�ോഗദര്‍ശനകാരന്റെ അഭിപ്രായ
ത്തിനു് നിതാന്തവിരുദ്ധമാണു്.

ഈശ്വരനു്, ജീവനു്, പ്രകൃതി എന്നിവയുടെ വാ


സ്തവിക ജ്ഞാനവും പുരവൈരാഗ്യവുമാണു്
അസമ്പ്രജ്ഞാതസമാധിയുടെ സിദ്ധിയ്ക്കു് വേ
ണ്ടതെന്നാണു് യ�ോഗദര്‍ശനകാരന്റെ മതം.
വാചസ്പതിയുടെയും പതഞ്ജലിയുടെയും അഭി
പ്രായങ്ങള്‍ വിരുദ്ധമാകയാല്‍ രണ്ടില�ൊന്നേ
ശരിയായിരിക്കൂ. പതഞ്ജലി പറയുന്നു വിപര്യ
യ�ോ മിഥ്യാജ്ഞാനമതദ്രൂപപ്രതിഷ്ഠമ് (യ�ോഗ
ദര്‍ശനം1.8) വിപര്യയത്തിനു് മിഥ്യാജ്ഞാനം
എന്നാണര്‍ഥം. ഈ മിഥ്യാജ്ഞാനം സമാധിക്കു്
വിര�ോധിയാണു്. ജഡത്തിനെ ചേതനമെന്നും
മറിച്ചും വിശ്വസിക്കുന്നിടത്തോളം മനുഷ്യന്‍
സമാധിപ്രാപ്തി ഉണ്ടാവുകയില്ല. വിപര്യയം ഒരു
വൃത്തിയാണു്. വിപരീതജ്ഞാനമാണു്. ഈ വി
പര്യയജ്ഞാനം സമാധിക്കു് വിഘ്‌നമാണെന്ന
ത്രേ പാതജ്ഞലമതം. അതിരിക്കെ സമാധിയു
ണ്ടാകില്ല.

വ്യാസമഹര്‍ഷി പറയുന്നു- തസ്യപരം വൈ


രാഗ്യമുപായഃ (യ�ോഗദര്‍ശനം1.18 ന്മേല്‍) ആ
അസമ്പ്രജ്ഞാതസമാധിക്കു് പരവൈരാഗ്യമാ
ണു് ഉപായം. പരവൈരാഗ്യം വാസ്തവികജ്ഞാ
നത്താലേ ഉണ്ടാകൂ. അജ്ഞാനത്താലല്ല.
ഋതംഭരാ തത്രപ്രജ്ഞാ (യ�ോഗദര്‍ശനം1.48)
ആ അസമ്പ്രജ്ഞാത സമാധിയുടെ പരിപക്വാ
വസ്ഥയില്‍ ബുദ്ധി സത്യത്തെ മാത്രം ധാരണം
ചെയ്യുന്നു. ഈ സൂത്രത്തിനു് വ്യാസമഹര്‍ഷി
അര്‍ഥം പറയുന്നു. അന്വര്ഥാ ച സാ സത്യ
മേവ ബിഭര്തി. ന ച തത്ര വിപര്യാസജ്ഞാന
ഗന്ധോപ്യസ്തീതി ആ പ്രജ്ഞ അര്‍ഥാനുസാരി
യാണു്. സത്യത്തെ ധാരമം ചെയ്യുന്നതാണു്.
അസത്യത്തിന്റെ ഗന്ധംപ�ോലും അവിടെയില്ല.

അസമ്പ്രജ്ഞാതസമാധി പ്രാപിക്കുന്നതിനു
മുന്‍പ് സമ്പ്രജ്ഞാത സമാധിയില്‍ നിപുണനാ
കേണ്ടതു് അനിവാര്യാമാണു്. സമ്പ്രജ്ഞാത
സമാധിയില്‍ യ�ോഗ്യത നേടാതെ ഒരിക്കലും
അസമ്പ്രജ്ഞാത സമാധി കൈവരുകയില്ല.

പതഞ്ജലിയും വ്യാസനും, അസമ്പ്രജ്ഞാത


സമാധി പ്രാപിക്കുന്നയാളിന്റെ യ�ോഗ്യത നി
ര്‍ണയിക്കുന്നു. തത്പരം പുരുഷഖ്യാതേര് ഗു
ണവൈതൃഷ്ണമ് (യ�ോഗദര്‍ശനം1.16) -തതു് പര
മ്-അതു് ഉത്കൃഷ്ടവൈരാഗ്യമാണു് അതില്‍
പുരുഷ-ജീവ, ഈശ്വര പരിജ്ഞാനം ഉണ്ടാവു
കയാല്‍ പ്രകൃതി-സത്വരജസ്തമ�ോ ഗുണങ്ങളി
ല്‍ നിന്നുപ�ോലും ജീവാത്മാവിന്റെ ആസക്തി
നഷ്ടപ്പെടുന്നു.

അസമ്പ്രജ്ഞാതസമാധിയുടെ പരിപ
ക്വാവസ്ഥ പ്രാപ്തമായതിനു ശേഷം ആത്മ
-പരമാത്മജ്ഞാനം കൈവരുന്നു. ഈ
വാസ്തവിക ജ്ഞാനം ലഭിച്ചിട്ടേ പരവൈരാഗ്യ
ത്താല്‍ അസമ്പ്രജ്ഞാതസമാധി ലഭിക്കുകയു
ള്ളു. ഇതുപ�ോലെ ഭവപ്രത്യയവും ഉപായപ്രത്യയ
വും ആയ സമ്പ്രജ്ഞാതസമാധിയുടെ ഉപായം
ഈശ്വരന്‍ ജീവാത്മാവു് പ്രകൃതി എന്നിവയുടെ
വാസ്തവികജ്ഞാനവും പരവൈരാഗ്യവുമാണു്.

ഭവപ്രത്യയ അസമ്പ്രജ്ഞാതസമാധിയുടെ
ഉപായം അവിദ്യയാണെന്നു് വാചസ്പതി പറ
യുന്നു. ഇതു് ഋഷിമാരുടെ അഭിപ്രായത്തിനു
വിരുദ്ധമാകയാല്‍ തീര്‍ത്തും ത്യാജ്യമാണു്.
വാചസ്പതിയുടെ അഭിപ്രായം വേദവിരുദ്ധവും
കൂടിയാണു്.

പ്രകൃതി മഹത്തത്ത്വം തുടങ്ങിയ ജഡവസ്തു


ക്കളെ ആത്മാവെന്നു കരുതി ഉപാസിക്കുന്നവ
ര്‍ക്കു് മുക്തിസമാനമായ അനുഭൂതി കിട്ടുമെന്നു്
വാചസ്പതി പറയുന്നതും ശരിയല്ല. ഇതു് വേദവി
രുദ്ധമാണു്. വേദത്തില്‍ പറയുന്നു (യജൂ 40.9)

അന്ധന്തമഃ പ്രവിശന്തി യ�ോ ഽ സംഭൂതിമുപാസ


തേ
തത�ോഭൂയ ഇവ തേ തമ�ോ യ ഉ സംഭൂത്യാം
രതഃ- പ്രകൃതിയെ ഉപാസിക്കുന്നവര്‍ അജ്ഞാ
നത്തെ പ്രാപിച്ചു് ക്ലേശങ്ങള്‍ അനുഭവിക്കുന്നു
എന്നാണു് ഈ മന്ത്രത്തിലെ താത്പര്യം. പ്ര
കൃതിയില്‍നിന്നു് മഹത്തത്ത്വം അഹങ്കാരം
തന്മാത്ര, പൃഥിവി തുടങ്ങിയവയെ ഉപാസിക്കുന്ന
വരാകട്ടെ കൂടുതല്‍ അജ്ഞാനത്തെ പ്രാപിച്ചു്
ദുഃഖങ്ങളനുഭവിക്കുന്നു. പ്രകൃതി തുടങ്ങിയ ജഡ
വസ്തുക്കളെ ആത്മാവെന്നു കരുതി ഉപാസി
ക്കുന്നവര്‍ മുക്തിപ്രാപിക്കുകയില്ലെന്നു് ഇതില്‍
നിന്നു തെളിയുന്നു.

യ�ോഗദര്‍ശനസൂത്രത്തില്‍ (2.4) അവിദ്യയാ


ണു് സമസ്ത ദുഃഖങ്ങളുടെയും കാരണമെന്നു്
പതഞ്ജലീമഹര്‍ഷി പറയുന്നുണ്ടു്. അതു് സുഖമേ
നല്കുകയില്ല. വാചസ്പതി പറയുന്നതു്, വിദേഹ
പ്രകൃതിലയ യ�ോഗികളായാല്‍ കുറേവര്‍ഷം
സമാധി അവസ്ഥയില്‍ ഇരുന്നു് മുക്തിപ�ോ
ലെയുള്ള സുഖമനുഭവിക്കുമെന്നാണു്. ഇതം
പ്രമാണശൂന്യമാകയാല്‍ ഉചിതമല്ല. ആര്‍ഷ
ഗ്രന്ഥങ്ങള�ൊന്നും ഇതിനെ പിന്താങ്ങുന്നില്ല.
വാചസ്പതി പുരാണങ്ങളെയാണു് പ്രമാണമാക്കു
ന്നത്-

ഋഷിമാര്‍ ജീവന്റെ രണ്ടു് അവസ്ഥകളെയാണു്


അംഗീകരിക്കുന്നതു്. 1. മ�ോക്ഷപ്രാപ്തി 2. ജനന
മരണചക്രത്തില്‍ കഴിയുക. മ�ോക്ഷപ്രാപ്തിക്കു്
അര്‍ഹത നേടിക്കഴിയുമ്പോള്‍ ഈശ്വരന്‍ ജീ
വാത്മാവിനെ മുക്തി പദത്തിലയയ്ക്കുന്നു. ആ
യ�ോഗ്യത ഇല്ലെങ്കില്‍ ജനനമരണങ്ങളില്‍
വന്നുംപ�ോയും ഇരിക്കുന്നു.

മ�ോക്ഷപ്രാപ്തിയുമില്ല ജനനമരണചക്രങ്ങളില്‍
പെടുന്നുമില്ല. ദീര്‍ഘകാലം മുക്തിപ�ോലെ അനു
ഭവിച്ചു കഴിഞ്ഞു് വീണ്ടും ജന്മമരണങ്ങളില്‍
വരികയെന്ന മൂന്നാമത�ൊരു അവസ്ഥ ഇല്ല.
ഇങ്ങനെയുണ്ടെന്നു് വാചസ്പതി സങ്കല്പിച്ചു് പറ
യുന്നതാണു്. വായുപുരാണത്തില്‍ നിന്നു് ഉദ്ധ
രിക്കുന്നതുക�ൊണ്ടു് അതാണു് വാചസ്പതയുടെ
പ്രമാണമെന്നു ത�ോന്നുന്നു.

മൃത്യുവിനുശേഷം ശരീരമില്ലെങ്കിലും ആത്മാവു്


സമാധിയവസ്ഥയില്‍ ഇരിക്കുമെന്നു് വാചസ്പ
തി പറയുന്നതിലും കഴമ്പില്ല. ഇതു് പ്രത്യക്ഷപ്ര
മാണത്തിനു വിരുദ്ധമാണു്. മനുഷ്യന്‍ ര�ോ
ഗാതുരനായാല്‍ ബ�ോധക്കേടു വരും. താന്‍
എവിടെയാണെന്നുപ�ോലും അറിയുകയില്ല.
കഠിനമായ പരുക്കേറ്റാല്‍ ബ�ോധക്കേടുവരും.
ഈ അവസ്ഥകളിലും ശസ്ത്രക്രിയ ചെയ്യാന്‍
ബ�ോധം കെടുത്തുമ്പോഴും ശരീരം കീറിമുറി
ച്ചാല്‍ വേദനയറിയുകയില്ല. എന്നാല്‍ ഈ
അവസ്ഥയില�ൊന്നും എത്ര വലിയ സിദ്ധയ�ോ
ഗിയുമാകട്ടെ, സമാധിയില്‍ മുഴുകാന്‍ കഴിയു
കയില്ല. ശരീരമുണ്ടായിട്ടും ഇതാണവസ്ഥയെ
ങ്കില്‍ ശരീരമില്ലാത്ത അവസ്ഥയില്‍ എന്തു
സമാധി !

യ�ോഗദര്‍ശനം 2.30ാം സൂത്രത്തില്‍ (വ്യാധി


സ്ത്യാന സംശയ...) വ്യാധിയെ സമാധിയുടെ
ശത്രുഗണത്തില്‍ പെടുത്തിയിരിക്കുന്നു. വ്യാധ
-ര�ോഗം പ്രബലമാകുമ്പോള്‍ സമാധിക്കു് ഭംഗം
വരും. യ�ോഗത്തില്‍ പുര�ോഗതിയ�ോ ശാസ്ത്ര
വുമായി യ�ോഗത്തെ പ�ൊരുത്തപ്പെടുത്താന്‍
കഴിവ�ോ ഇല്ലാത്തവര്‍ യ�ോഗവ്യാഖ്യാനത്തി
ന�ൊരുങ്ങിപ്പുറപ്പെടുന്നതു ക�ൊണ്ടു് ല�ോകത്തി
നു് ദുരിതമല്ലാതെ ഗുണമ�ൊന്നും വരികയില്ലെ
ന്നതാണു് വാസ്തവം.

ശരീരമില്ലെങ്കിലും യ�ോഗിക്കു് വളരെക്കാ


ലം സമാധി അവസ്ഥയില്‍ കഴിയാമെന്ന
വിശ്വാസം അനേകം ആളുകള്‍ക്കുണ്ടു്. ഈ
തെറ്റായ ധാരണ പരന്നതു് ദര്‍ശനങ്ങളുടെ
വ്യാഖ്യാനം തലതിരിച്ചു് ചെയ്തതുക�ൊണ്ടാണു്.
സ്ഥൂലശരീരമില്ലാതെ ലൗകികകാര്യങ്ങള�ൊ
ന്നും ചെയ്യാന്‍ കഴിയാത്തതുപ�ോലെ സമാധി
പ്രാപിക്കാനും കഴിയുന്നതല്ല.

ഭവപ്രത്യയവും പ്രകൃതിലയവും

എന്താണു് ഭവപ്രത്യയവും പ്രകൃതിലയവും? ഭവ


യ്ക്കു് ല�ോകമെന്നും പ്രത്യയത്തിനു് ജ്ഞാനമെന്നു
മാണു് അര്‍ഥം. ല�ോകത്തു് ജനിച്ചാല്‍ ര�ോഗ,
വിയ�ോഗ, ഭ�ോഗാദി നാനാദുഃഖങ്ങള്‍ അനുഭവി
ക്കുന്നു. ഇതില്‍നിന്നു രക്ഷ പ്രാപിക്കാന്‍ മനസാ
വാചാ കര്‍മണാ പൂര്‍ണപ്രയത്നം വേണം. സം
സാരികദുഃഖങ്ങളില�ൊന്നാണു് മരണം. താന്‍
മരിക്കരുതു്, എന്നും ജീവിക്കണമെന്നാണു് മിക്ക
വരുടെയും അഭിലാഷം. എന്നാല്‍ ല�ോകത്തു്
ജനിച്ചവരെല്ലാം മരിച്ചതും മരിക്കുന്നതും അവര്‍
കാണുന്നു. ജീവജാലങ്ങള്‍ മാത്രമല്ല, സൂര്യചന്ദ്ര
നക്ഷത്രാദികളും എന്നെങ്കിലും നശിക്കുമെന്നു്
മനസ്സിലാക്കുന്നത�ോടെ ഈ ഉത്പത്തി-വിനാ
ശചക്രത്തില്‍ നിന്നു് മ�ോചിക്കാന്‍ സത്യാന്വേ
ഷണം ആരംഭിക്കുന്നു. സത്യാസത്യാന്വേഷണ
ത്തില്‍ എല്ലാം ആഹൂതിയായി അര്‍പ്പിക്കുന്നു.
സ്വാമി ദയാനന്ദ സരസ്വതി ചെറുപ്പത്തില്‍
സഹ�ോദരിയുടെ മരണം കണ്ടപ്പോള്‍ തന്റെ
മരണത്തെപ്പറ്റിയും ചിന്തിച്ചു. പിന്നെ ചിറ്റപ്പന്റെ
മരണം കണ്ടപ്പോള്‍, ഭയങ്കരവ്യഥക�ൊണ്ട്, മൃത്യു
ദുഃഖത്തില്‍നിന്നു രക്ഷപ്രാപിക്കുവാന്‍ ധനവും
സമ്പത്തുമെല്ലാം വെടിഞ്ഞു് സത്യാന്വേഷണ
ത്തിനു് വീടുവിട്ടു് ഇറങ്ങിത്തിരിച്ചു.

ജനനമരണാദി നാനാവിധ ദുഃഖങ്ങള്‍ അനുഭവി


ക്കുന്ന മനുഷ്യനു് ഈ സംസാരം എന്താണെന്നു്
അന്വേഷിക്കുന്നു. ഇതെന്നുണ്ടായി, ഇതു് നശി
ക്കുമ�ോ, ഇതിന്റെ ഉടയവന്‍ ആര്, തുടങ്ങിയ
ച�ോദ്യങ്ങള്‍ക്കു് ഉത്തരം കാണാന്‍ തലപുക
യ്ക്കുന്നു. ഇതിന്റെ പരിണാമം പ്രകൃതി, ജീവനു്,
ഈശ്വരന്‍ എന്നിവയുടെ ജ്ഞാനപ്രാപ്തിയാ
ണു്. ഇതില്‍നിന്നു് പരവൈരാഗ്യപ്രാപ്തിയും ഭവ
പ്രത്യ-അസമ്പജ്ഞാതസമാധിയും ലഭിക്കുന്നു.
സംസാരത്തിന്റെ വാസ്തവികസ്വരൂപത്തിന്റെ
പരിജ്ഞാനം ഉണ്ടാകുമ്പോഴാണു് ഈ സമാധി
സിദ്ധിക്കുന്നതു്. അതിനാല്‍ ഇതിനു് ഭവപ്രത്യയ
മെന്നു പേരായി. ഭവാതു് പ്രത്യയഃ-ഭവപ്രത്യയഃ
ഭവയില്‍ നിന്നുള്ള ജ്ഞാനം ഇതിന്റെ പ്രാപ്തിയ്ക്കു്
മുഖ്യകാരണമാണു്. ഭവ അവിദ്യയാണെന്നും
അതില്‍നിന്നു് അസമ്പ്രജ്ഞാത സമാധിയു
ണ്ടാകുമെന്നും അതില്‍നിന്നു് അസമ്പ്രജ്ഞാത
സമാധിയുണ്ടാകുമെന്നും പറയുന്നതു് യ�ോഗ
ദര്‍ശനത്തിനെതിരാണു്. ഇതു് യ�ോഗദര്‍ശ
നത്തിനു് അനുകൂലമാണെന്നു വന്നാല്‍ പത
ഞ്ജലീ മഹര്‍ഷിക്കു് വദത�ോവ്യാഘാതദ�ോഷം
ഉണ്ടാകും. സ്വന്തം സിദ്ധാന്തത്തെ ഖണ്ഢനം
ചെയ്യുകയെന്നതാണു് വദത�ോവ്യാഘാത
ദ�ോഷം. അവിദ്യ സമാധിക്കു് ബാധകമാണെ
ന്നാണു് യ�ോഗദര്‍ശനകാരന്റെ മതം. സമാധി
യുണ്ടെങ്കില്‍ അവിദ്യയില്ല. അവിദ്യയുണ്ടെങ്കില്‍
സമാധിയില്ല.

വിദേഹശബ്ദത്തിനു് ദേഹത്തിലിരക്കിലും ദേഹ


മില്ലെന്ന അവസ്ഥയെന്നര്‍ഥം. ആത്മാവിനെ
ശരീരത്തില്‍ നിന്നു ഭിന്നമായിക്കണ്ടു് ശരീരം
നശിക്കുന്നതും ആത്മാവു് അനശ്വരവുമാണെ
ന്നറിഞ്ഞാല്‍ ദേഹമുണ്ടെങ്കിലും ഇല്ലെന്നൊരു
അവസ്ഥയില്‍ എത്തും. ഇതാണു് വിദേഹാവ
സ്ഥ. ശരീരത്തിന്റെ വിചിത്ര രചന അറിഞ്ഞു്
ഇതു് ഉണ്ടാക്കലും നന്നാക്കലും തന്റെ കഴിവിലു
ള്ളതല്ലെന്നു് ബ�ോധിക്കുമ്പോള്‍ ശരീരത്തോടു്
തന്റെ തന്റേതു് എന്ന ബന്ധം വിട്ടുപ�ോകുന്ന
തും വിദേഹാവസ്ഥയ്ക്കു് കാരണമാണു്. ശരീരം
ഈശ്വരന്റേതെന്നു് അറിയുമ്പോള്‍ ദേഹത്തില്‍
വസിച്ചാലും വിദേഹനാകാം. പരമാത്മ- ജീവാ
ത്മ-പ്രകൃതികളുടെ വാസ്തവിക ജ്ഞാനം ഉണ്ടാ
യാല്‍ ദേഹത്തെ വിസ്മരിക്കുകയും അതിന്റെ
ബലസൗന്ദര്യങ്ങളെപ്പറ്റി അഭിമാനിക്കാതിരി
ക്കുകയും ചെയ്യും. എല്ലാ പദാര്‍ഥങ്ങളുടെയും
നിമിത്തകാരണം -ആദിമൂലം-സര്‍വേശ്വരനാ
ണെന്ന ബ�ോധം വന്നുതുടങ്ങും. ഇതാണു് വിദേ
ഹസംജ്ഞയുടെ അര്‍ഥം. ദേഹരഹിതനെന്നു്
അര്‍ഥമെടുക്കുന്നതു് യ�ോഗദര്‍ശന പ്രകരണ
ത്തനു് ചേര്‍ന്നതല്ല.

പ്രകൃതിലയത്തിനു് പ്രകൃതി, മഹത്തത്ത്വം തുട


ങ്ങിയവയെ ആത്മാവെന്നു കരുതി ഉപാസിക്കു
ന്നവന്‍ എന്നു് വാചസ്പതിയും കൂട്ടരും അര്‍ഥം
പറഞ്ഞിട്ടുണ്ടു്. ഇതു് ശരിയല്ല. ജഡത്തെ ചേ
തനമെന്നു കരുതി ഉപാസിക്കുന്നയാളിനു് ഒരി
ക്കലും സമാധിസിദ്ധിയില്ല. പ്രകൃതിയുടെ സൂ
ക്ഷാമാവസ്ഥയെ തല്ലീനമായി അറിയുന്നയാള്‍
എന്നാണു് പ്രകൃതിലയത്തിനു് അര്‍ഥം. ജീവേ
ശ്വര പ്രകൃതികളുടെ സ്വരൂപമറിയാന്‍ വലിയ
പരിശ്രമം കൂടിയേ കഴിയൂ.

ഇവ മൂന്നിന്റെയും വിശേഷജ്ഞാനം നേടുന്ന


തു് അസാധാരണ കാര്യമാണു്. പ്രകൃതിയുടെ
സ്വരൂപത്തെ നന്നായി അറിയാതിരിക്കുന്നതു
വരെ മനുഷ്യന്‍ അതിനെ വിട്ടു് ഈശ്വരനെ
ഉപാസിക്കുകയില്ല. പ്രകൃതിയുടെ വാസ്തവികത
അറിയാന്‍ സര്‍വസ്വവും അര്‍പ്പിക്കുന്ന യ�ോഗി,
സൂക്ഷ്മസ്ഥൂല വികാരങ്ങളെ അറിയാന്‍ തല്ലീന
നായിരിക്കുന്നതാണു് പ്രകൃതിലയം. കപിലമഹ
ര്‍ഷി സാംഖ്യത്തില്‍ സത്വരജസ്തമസാം (1.61)
സ്ഥൂലാതു് (1.62) തതഃ പ്രകൃതേഃ (1.65) എന്നൂ
സൂത്രങ്ങളില്‍ സ്ഥൂലത്തില്‍നിന്നു സൂക്ഷ്മത്തി
ലേക്കും സൂക്ഷ്മത്തില്‍നിന്നു സ്ഥൂലത്തിലേക്കും
പ�ോകാന്‍ നിര്‍ദ്ദേശിക്കുന്നു. ഇതില്‍നിന്നു് വിവേ
കപ്രാപ്തി ഉണ്ടാകും. പ്രകൃതിയ�ോടു ചേര്‍ന്നു് മഹാ
പരിശ്രമം ചെയ്തു് അതിന്റെ സൂക്ഷ്മാവസ്ഥയെ
അറിയുന്നയാളാണു് പ്രകൃതിലയം എന്നര്‍ഥം.

ച�ോദ്യം:-'കൈവല്യംപ�ോലെ' അനുഭവിക്കുന്നു
എന്നതിനു് എന്താണര്‍ഥം?

ഉത്തരം:-സമാധിയിലിരിക്കുവ�ോളം 'മുക്തിപ�ോ
ലെ' യുള്ള അനുഭവമാണു്. ഈ അനുഭവം
സ്ഥൂലശരീരം ഉള്ളപ്പോഴല്ലാതെ ഇല്ലാത്തപ്പോ
ള്‍ ഇല്ല. സമാധിസ്ഥിതിയില്‍ യ�ോഗി ദുഃഖരഹി
തനായി സുഖം അനുഭവിക്കുന്നു. അതിനാലത്രേ
'കൈവല്യം പ�ോലെ' എന്നു പറയുന്നതു്.

ഭവപ്രത്യയവും ഉപായപ്രത്യയവും രണ്ടുതരം


അസമ്പ്രജ്ഞാത സമാധികളാണു്. ഭവപ്രത്യ
യത്തിന്റെ അര്‍ഥം എഴുതി. ഉപായപ്രത്യയ
മെന്നു പേരു വന്നതു്, ഈ സമാധി ലഭിക്കാന്‍
വിശേഷഉപായങ്ങള്‍ അനുഷ്ഠിക്കേണ്ടതുക�ൊ
ണ്ടാണു്. മ�ോക്ഷപ്രാപ്തി ഇച്ഛിച്ചു് യമം, നിയമം,
ആസനം, പ്രാണായാമം, ശ്രദ്ധ, വീര്യം, സ്മൃതി,
സമാധി തുടങ്ങിയ ഉപായങ്ങള്‍ പ്രയ�ോഗിക്കു
ന്നു. അതിനാല്‍ ഉപായപ്രത്യയമെന്നു പേരായി.

ഈ ലേഖനത്തില്‍ ഭവപ്രത്യയം, ഉപായപ്രത്യ


യം വിദേഹ, പ്രകൃതിലയം തുടങ്ങിയ സംജ്ഞക
ളെപ്പറ്റി ചിന്തിച്ചു് അവയുടെ യാഥാര്‍ഥ്യത്തില്‍
എത്താന്‍ യത്നിച്ചു. വിദ്വാന്മാരായ അനുവാച
കര്‍ക്കു് ഇതില്‍ വല്ല തെറ്റും കണ്ടെത്താന്‍ കഴി
ഞ്ഞാല്‍ അതറിയിക്കുന്ന പക്ഷം ഇനി വരുന്ന
പതിപ്പുകളില്‍ തിരുത്താനും അസംഗതവും
മിഥ്യയുമായ കാര്യങ്ങളെ സമര്‍ഥമായി ഖണ്ഢി
ക്കാനും കഴിയും.

16. ഹഠയ�ോഗപ്രദീപികയും പാതജ്ഞലയ�ോഗ


വും

ഇക്കാലത്തു് യ�ോഗസംബന്ധിയായ മഹാ


ഗ്രന്ഥമായി വകവച്ചിരിക്കുന്നതു് ഹഠയ�ോഗ
പ്രദീപികയെയാണു്. പാതഞ്ജലയ�ോഗദര്‍ശ
നത്തിനും അന്യഋഷികൃതഗ്രന്ഥങ്ങള്‍ക്കും
അനുകൂലമായ യ�ോഗസ്വരൂപമാണു് ഇതില്‍
വിവരിച്ചിരിക്കുന്നതെന്നും പ്രാചീനകാലം മുതല്‍
ഋഷിമാര്‍ ചെയ്യുകയും ചെയ്യിക്കുകയും ചെയ്തിരു
ന്ന യ�ോഗം ഇതായിരുന്നെന്നുമാണു് ചിലരുടെ
വിശ്വാസം. സ്വാത്മറാം എന്നയാളാണു്
ഹഠയ�ോഗ പ്രദീപികയുടെ കര്‍ത്താവ്. ഇവിടെ
ഉദ്ധരിച്ചിരിക്കുന്ന ടിപ്പണികള്‍ രചിച്ചതു് ഡ�ോ.
ചമന്‍ലാല്‍ ഗൗതമ് ആണു്. ഹഠയ�ോഗപ്രദീപി
കയെ സംബന്ധിച്ച ഇത്തരം വിശ്വാസങ്ങള്‍
സത്യമ�ോ എന്നു് നമുക്കു് പരിശ�ോധിക്കാം.

1. യമനിയമങ്ങളുടെ പരിത്യാഗ പതജ്ഞലീ


നിര്‍ദ്ദിഷ്ടയ�ോഗത്തിന്റെ എട്ടംഗങ്ങളില്‍ ഒന്നും
രണ്ടും യമവും നിയമവുമാണു്. ഹഠയ�ോഗപ്രദീ
പികയിലാകട്ടെ ഈ ഒന്നും രണ്ടും അംഗങ്ങളെ
സ്വീകരിക്കുന്നില്ല. യമങ്ങള്‍ പാലിക്കുന്നതില്‍
വളരെ ശ്രദ്ധിയ്ക്കണമെന്നു് പതഞ്ജലി നിര്‍ദ്ദേ
ശിക്കുന്നു. 'ജാതിദേശകാല സമയാനവച്ഛിന്നാഃ
സാര്‌വഭൗമാ മഹാവ്രതമ് യ�ോഗജിജ്ഞാസു
ജാതി ദേശം കാലം സമയം എന്നിവയാല�ൊ
ന്നും ഭംഗം വരാതെ പാലിക്കേണ്ടതാണു് യമനി
യമങ്ങളെന്ന മഹാവ്രതം' എന്നാണു് നിഷ്കര്‍ഷ.
(യ�ോഗദര്‍ശനം2.31) മനവചന കര്‍മങ്ങളാല്‍
എല്ലാ വിധത്തിലും എപ്പോഴും യമനിയമങ്ങള്‍
പാലിക്കാതെ ഒരാള്‍ക്കും യ�ോഗിയാകാന്‍ കഴി
യുകയില്ല. ഹഠയ�ോഗപ്രദീപികയില്‍ യമനിയമ
ങ്ങളെ യ�ോഗത്തിന്റെ ഒന്നാം അംഗമായി സ്വീ
കരിക്കായ്കയാല്‍ അതു് പതഞ്ജലി തുടങ്ങിയ
ഋഷിമാര്‍ക്കു് വിപരീതമാണെന്നു വരുന്നു.

ഉപദേശം 1, ശ്ലോകം 19ല്‍ 'ഹാസ്യപ്രഥമാങ്ഗ


ത്വാ ദാസനം പൂര് വമുച്യതേ ആസനം ഹഠ
യ�ോഗത്തിന്റെ ഒന്നാമത്തെ അംഗമാണ്,
അതിനാല്‍ നടേ ആസനത്തെപ്പറ്റി പറയാം'
എന്നുണ്ടു്.

ച�ോദ്യം :-അഹിംസാദി പത്തുയമങ്ങളും തപസ്സു്


തുടങ്ങിയ പത്തു നിയമങ്ങളും ഹഠയ�ോഗപ്രദീ
പികയുടെ 1.17, 18 ശ്ലോകങ്ങളില്‍* സ്വീകരിച്ചിട്ടു
ണ്ടു്. പിന്നെങ്ങനെ ഇവയെ സ്വീകരിച്ചിട്ടില്ലെന്നു
പറയുന്നു? *അഹിംസാ സത്യമസ്തേയം ബ്രഹ്മച
ര്യക്ഷമാധൃതിഃ ദയാര്‍ജവം മിതാഹാരഃ ശൗചം
ചൈവയമാദശ 17. തപഃ സന്തോഷ ആസ്തിക്യം
ദാനമീശ്വരപൂജനമ് സിദ്ധാന്തവാക്യശ്രവണം
ഹ്രീമതീ ച തപ�ോ ഹുതമ് നിയമാദശസംപ്രോ
ക്ാ യ�ോഗശാസ്ത്ര വിശാരദൈഃ 18.

ഉത്തരം:-ഈ ശ്ലോകങ്ങള്‍ പ്രക്ഷിപ്തമാണെന്നു്


പല പണ്ഢിതന്മാരും അഭിപ്രായപ്പെടുന്നു. ഇനി
ഇവയെ യമനിയമങ്ങളുടെ രൂപത്തില്‍ സ്വീക
രിച്ചാലും പരസ്പരവിരധം ഉണ്ടാകും. ആസനമാ
ണു് ഒന്നാം അംഗമെന്നു് ഹഠയ�ോഗപ്രദീപിക
പറയുന്നതു് നാം കണ്ടു. അങ്ങനെയെങ്കില്‍ യമ
നിയമങ്ങള്‍ ഒന്നും രണ്ടും അംഗങ്ങളാകുകയി
ല്ല. ആകുമെങ്കില�ോ? ആസനം പ്രഥമാംഗമല്ലെ
ന്നു വരും. ഗ്രന്ഥകാരന്റെ വാദത്തിനു് സ്വയം
ഖണ്ഢനമ�ോ? യമനിയമങ്ങളെ യ�ോഗാംഗമാ
യി അംഗീകരിക്കുന്നില്ല എന്നതാണു് വാസ്തവം.

2. വജ്രോളീ മുദ്ര
ഉപദേശം 3.83,84,85,86 എന്നിവയുടെ ടിപ്പണി
ഇപ്രകാരമാണു്. 'വജ്രോളീമുദ്ര അറിയുന്ന
യ�ോഗി യ�ോഗശാസ്ത്രനിയമങ്ങള�ൊന്നും പാലി
ക്കാതെ സ്വേച്ഛാപൂര്‍വം പെരുമാറിയാല്‍ സി
ദ്ധിഭാജനമായിത്തീരും. വജ്രോളീ സാധനയ്ക്കു്
അത്യാവശ്യകമായ ദുര്‍ലഭവസ്തുക്കള്‍ ഞാന്‍
പറഞ്ഞുതരാം. ഇവയില�ൊന്നു് പാലാണു്.
മറ്റേതു്വശഗയായസ്ത്രീയും.പുരുഷന�ോസ്ത്രീയ�ോ
ആകട്ടെ, ബിന്ദുപാതത്തെ തടയാനും സങ്കോ
ചിപ്പിക്കാനും പതുക്കെ പതുക്കെ അഭ്യസിച്ചാല്‍
വജ്രോളീമുദ്ര സിദ്ധിയ്ക്കും. സ്ഫടിക നിര്‍മിതമായ
കുഴല്‍കൊണ്ടു് പതുക്കെ ഉപസ്ഥേന്ദ്രിയ ഛിദ്ര
ത്തില്‍ വായുസഞ്ചാരത്തിനു് പ്രയത്നപൂര്‍വ
കം അഗ്നിയെ ജ്വലിപ്പിക്കാന്‍ ചെയ്യും പ�ോലെ
ഊതണം.'

ഉപദേശം 3, ശ്ലോകം 87ന്റെ ടിപ്പണി


:-'യ�ോനിയില്‍ പതിക്കുന്ന ബിന്ദുവിനെ അഭ്യാ
സപൂര്‍വം മുകളിലേക്കു് ആകര്‍ഷിച്ചു് രക്ഷിക്ക
ണം.' ഈ ശ്ലോകങ്ങളിലാണു് യ�ോഗസിദ്ധി
ക്കു് വജ്രോളീ മുദ്രാവിധി വര്‍ണിക്കുന്നതു്. ഈ
വിധികളനുസരിക്കുന്നവര്‍ക്കു് യ�ോഗദര്‍ശന
ത്തില്‍ നിര്‍ദ്ദേശിക്കുന്ന അഖണ്ഢബ്രഹ്മചര്യ
പാലനം ഒരിക്കലും സാധ്യമേയല്ല.സദാചാ
രഹീനരാകാന്‍ ഇതു് ധാരാളം മതിയാകും.
യ�ോഗവിദ്യയ്ക്കു് വജ്രോളി ആവിഷ്കരിച്ചയാള്‍ക്കു്
യ�ോഗത്തിന്റെ ഹരീശ്രീ അറിവില്ലെന്നു മാത്രമ
ല്ല അയാള്‍ കടുത്ത വിഷയഭ�ോഗേച്ഛു ആണു
താനും.'യ�ോഗദര്‍ശനത്തിലെ നിയമങ്ങള്‍
പാലിക്കുന്ന വ്യക്തിക്കു് യ�ോഗസിദ്ധി ഉണ്ടാവു
കയില്ലെന്ന്' പറയുന്നതു് നിരാധാരമാണു്. ഈ
വജ്രോളീ മുദ്ര ലക്ഷക്കണക്കിനു് സ്ത്രീപുരുഷന്മാ
രെ ആചാരഭ്രഷ്ടരാക്കുന്നുണ്ടു്. യ�ോഗസിദ്ധിക്കു്
കണ്ട ഒരു മാര്‍ഗം! ഇതു് അനുചിതഭ�ോഗ സി
ദ്ധിയുടെ മാര്‍ഗമാണു്. വജ്രോളീമുദ്ര ശീലിച്ചാ
ല്‍ മനസ്സിന്മേല്‍ നിയന്ത്രണം ഉണ്ടാവുകയില്ല.
മനസ്സു് വശത്തല്ലെങ്കില്‍ പിന്നെന്തു യ�ോഗസി
ദ്ധി ?
2 സ്വേച്ഛയാ വര്തമാനേ ഽപി യ�ോഗ�ോക്തൈര്‍
നിയമൈര്‍വിനാ വജ്രോലിം യ�ോ വിജാനാതി
സ യ�ോഗീ സിദ്ധിഭാജനമ്. 83. തത്ര വസ്തു
ദ്വയം വക്ഷ്യേ ദുര്‌ലഭം യസ്യ കസ്യചിതു് ക്ഷീരം
ചൈകം ദ്വിതീയം തു നാരീ ച വശവര്തിനീ.
(84) മേഹനേന ശനൈഃ സമ്യഗുര്ധ്വകുഞ്ചനമ
ഭ്യസേതു് പുരുഷ�ോ ഽപ്യഥവാ നാരീ വജ്രൊലീ
സിദ്ധിമാപ്നുയാതു് (85) യത്നതഃ ശസ്തനാലേന
ഫൂത്കാരം വജ്രകന്ദരേ ശനൈഃ ശനൈഃ പ്രകു
ര്‌വീത വായുസഞ്ചാരകാരണാതു് 3. നാരീഭഗേ
പതദ് ബിന്ദുമഭ്യാസേന�ോര്ധ്വഗാസരേതു്
ചലിതം ച നിജം ബിന്ദുമൂര്ധ്വമാകൃഷ്യ രക്ഷയേ
തു്. (87)
ഈ വജ്രോളീസാധന ചെയ്യുന്ന ഒരു
യുവാവിനെ ഞാന്‍ ഡല്‍ഹിയില്‍ കണ്ടുമുട്ടി.
എത്ര നാളായി ഈ സാധന ചെയ്യുന്നെന്നു്
ഞാന്‍ ച�ോദിച്ചു. പത്തു വര്‍ഷമായി എന്നാ
യിരുന്നു ഉത്തരം. ഇതുക�ൊണ്ടു് എന്തു നേടി
എന്നു ച�ോദിച്ചു. മൂത്രേന്ദ്രിയത്തില്‍ കുഴല്‍ ഇട്ടു്
ജല വലിച്ചു കയറ്റാന്‍ കഴിയുമെന്നു് അയാള്‍
പറഞ്ഞു. എന്തൊരു അജ്ഞാനം! പത്തുവ
ര്‍ഷം അശുഭകര്‍മത്തില്‍ ഏര്‍പ്പെട്ടു് ബ്രഹ്മച
ര്യനാശം വരുത്തി ! അതിന്റെ പരിണാമമാ
യിട്ടു് വെള്ളം കയറ്റാന്‍ കഴിഞ്ഞത്രേ! ഇയാള്‍
പത്തു വര്‍ഷം യമനിയമപാലനവും വേദാധ്യയ
നവും ചെയ്തിരുന്നെങ്കില്‍ വിദ്വാനും ബലവാനും
സദാചാരിയും ആയേനെ! സ്വയം മഹാനാകാ
ന്‍ കഴിയുന്നയാളിനു് ലക്ഷക്കണക്കിനു് ആളുക
ള്‍ക്കു് ഉപകാരം ചെയ്യാന്‍ കഴിയും. വജ്രോളി
ചെയ്യുന്നവന്‍ സ്വയം നശിക്കുകയും ആയിരക്ക
ണക്കിനു് ആളുകളെ നശിപ്പിക്കുകയും ചെയ്യുന്നു.
മാനവരാശിക്കു് വിനാശകാരിയായ ഇതു് ഒരി
ക്കലും ചെയ്യരുതു്.

3. വേദശാസ്ത്ര നിന്ദ
(ഉപദേശം 4. ശ്ലോകം 35-36) 'ടിപ്പണി-വേദ
ശാസ്ത്രപുരാണങ്ങളിലെല്ലാം സാമാന്യഗണി
കകളാണു്. ശാംഭവീമുദ്ര മാത്രമാണു് കുലവ
ധുവിനുസമം ഗ�ോപനീയ.' ഈ ശ്ലോകത്തില്‍
വേദശാസ്ത്രപുരാണങ്ങളെ വേശ്യകള�ോടു്
ഉപമിച്ചിരിക്കുന്നു. യ�ോഗദര്‍ശനകാരന്‍ പഞ്ച
നിയമങ്ങളിലാണു് സ്വാധ്യായമാണെന്നു് എഴു
തിയിട്ടുണ്ടു്. സ്വാധ്യായത്തിനു് വ്യാസമഹര്‍ഷി
ഇങ്ങനെ വ്യാഖ്യാനം നല്‍കുന്നു. സ്വാധ്യാ
യഃ പ്രണവാദി പവിത്രാണാംജപ�ോ മ�ോക്ഷ
ശാസ്ത്രാധ്യയനംവാ. (യ�ോഗദര്‍ശനം2.1നു്
വ്യാസഭാഷ്യം) വേദവും വേദാനുകൂലമായതും
മ�ോക്ഷസ്വരൂപം വര്‍ണിക്കുന്നതുമായ ആര്‍ഷ
ഗ്രന്ഥങ്ങളും അധ്യയനം ചെയ്യുന്നതും പ്രണവ
-ഓങ്കാര-ജപവുമാണു് സ്വാധ്യായമെന്നു പറയു
ന്നതു്. ഈ യ�ോഗസൂത്രത്തിനു് ഋഷി ദയാനന്ദന്‍
വേദപര്യടനത്തില്‍ വ്യാഖ്യാനം എഴുതിയിട്ടുണ്ടു്.
വേദാദിസത്യശാസ്ത്രാധ്യയനവും അധ്യാപനവും
അര്‍ഥഭാവനയ�ോടെ പ്രണവജപവും സ്വാധ്യാ
യമാണു്. നാസ്തിക�ോ വേദനിന്ദകഃ-വേദനിന്ദ
ചെയ്യുന്നവന്‍ നാസ്തികനാണെന്നു് മനു പറയുന്നു
ണ്ടു്. ഇങ്ങനെ ലക്ഷക്കണക്കിനു വര്‍ഷങ്ങളായി
വിദ്വാന്മാരായ യ�ോഗികള്‍ വേദവും വേദാനുകൂ
ലഗ്രന്ഥങ്ങളും പഠിക്കുകയും പഠിപ്പിക്കുകയും ചെ
യ്തുപ�ോന്നു. വേദമാര്‍ഗത്തില്‍ സഞ്ചരിച്ചാലേ
ലൗകിക�ോന്നതിയും യ�ോഗസിദ്ധിയും ലഭിക്കൂ
എന്നും അവര്‍ പഠിപ്പിച്ചു. ഹഠയ�ോഗപ്രദീപിക
ക്കാരന്‍ വേദശാസ്ത്രങ്ങളെ വേശ്യയ�ോടുപമിക്കു
കയാണു്. ഇങ്ങനെഴുതാന്‍ ഒട്ടും ലജ്ജ ത�ോന്നി
യില്ലല്ലോ!

ഉപദേശം 4 ശ്ലോകം 40 5-ല്‍ എഴുതുന്നു-


'ഏതെങ്കിലും ആഗമത്തിന്റെ വലയില�ോ നിഗ
മത്തിന്റെ ഫലമ�ോഹത്തില�ോ ഇരിക്കുന്നയാള്‍
താരകത്തെ അറിയുന്നില്ല.' ഈ ശ്ലോകത്തില്‍
ആഗമത്തെ വലയെന്നു പറയുന്നു. പിന്നെ നിഗ
മത്തിന്റെ ഫലം കാത്തിരിക്കുന്നയാള്‍ താരക
ത്തെ അറിയുന്നില്ലെന്നും. ആഗമവും നിഗമവും
വേദശാസ്ത്രങ്ങളാണു്. സത്യജ്ഞാനത്തിന്റെ
ഭണ്ഢാരങ്ങളാണവ. അവയെ വലയെന്നു
പറയുന്നയാള്‍ എത്ര വലിയ വലക്കാരനാണ് !
വേദശാസ്ത്രജ്ഞാനമില്ലാതെ എല്ലാവരുടെ
യും ഗുരുവാകാനാണിവര്‍ ഇച്ഛിക്കുന്നതു്. വേദ
ശാസ്ത്രങ്ങളെപ്പറ്റി ആരെങ്കിലും ച�ോദിച്ചാല്‍
തങ്ങള്‍ക്കു് ഒന്നും അറിഞ്ഞുകൂടാത്തതിനാല്‍
ഖണ്ഢനം ചെയേ്തക്കുകയാണു് നല്ലതെന്നു്
തീരുമാനിച്ചതാകാം. വേദങ്ങളെ വലയെന്നു്
പറഞ്ഞു് സ്വയം ആചാര്യപദവിയില്‍ കയറിക്കൂ
ടാന്‍ ശ്രമിക്കുന്ന അനേകം ആളുകളുണ്ടു്.

4 വേദശാസ്ത്രപുരാണാനി സാമാന്യഗണികാ
ഇവ
ഏകൈവശാംഭവീമുദ്രാ ഗുപ്താകുലവധൂരിവ (35)
അന്തര്‌ലക്ഷ്യം ബഹിര്ദൃഷ്ടിര് നിമേഷ�ോ ന്മേഷ
വര്ജിതാ
ഏഷാ സാ ശാംഭവീ മുദ്രാ വേദശാസ്തേ്രഷു
ഗ�ോപിതാ (36)
5 കേചിദാഗമജാലേന കേചിന്നിഗമ സക്കൃലൈഃ
കേചിത്തര്‍ക്കേണ മുഹ്യന്തി നൈവ ജാനന്തി
താരകമ് (40)
4. കുണ്ഢലിനിയും സിദ്ധിയും
ഉപദേശം 3 ശ്ലോകം ഒന്നു് 6ല്‍ എഴുതുന്നു
-'പര്‍വതങ്ങളും വനങ്ങളുമുള്ള ഈ ഭൂമിയെ
സര്‍പ്പനായകന്‍ ധാരണം ചെയ്യുന്നതുപ�ോലെ
സമ്പൂര്‍ണയ�ോഗതന്ത്രത്തെയും കുണ്ഢലിനി
ധാരണം ചെയ്യുന്നു.' കുണ്ഢലിനിയാണു് സര്‍വ
യ�ോഗങ്ങളുടെയും ആധാരമെന്നു പറയുന്നതു്
വെറും മിഥ്യാസങ്കല്പമാണു്. ഇതിനു് പ്രമാണമ�ൊ
ന്നും ഇല്ല.

ഉപദേശം 3 ശ്ലോകം 105-107 7-ല്‍ പറയു


ന്നു -'എപ്രകാരമാണ�ോ താക്കോലുക�ൊണ്ടു്
വാതില്‍ തുറക്കുന്നതു് അതുപ�ോലെ കുണ്ഢലിനി
ക�ൊണ്ടു് യ�ോഗി മ�ോക്ഷത്തിന്റെ കവാടം തുറ
ക്കുന്നു. ഏതുവഴിയാണ�ോ നിരാമയ ബ്രഹ്മസ്ഥാ
നത്തേക്കു പ�ോകുന്നതു് ആ വഴിയുടെ വാതില്‍
അടച്ചു് പരമേശ്വരി ഉറങ്ങുന്നു. കന്ദോര്‍ധ്വഭാ
ഗത്തുറങ്ങുന്ന കുണ്ഢലിനി യ�ോഗികള്‍ക്കു്
മ�ോക്ഷകാരണമാണു്. എന്നാല്‍ മൂഢന്മാര്‍ക്കു്
ബന്ധനപ്രദമാണതു്. അതിനെ അറിയുന്നവരേ
യ�ോഗത്തെ അറിയുന്നുള്ളു.'

6 സശൈല വനധാത്രീണാം യഥാധാര�ോ


ഹിനായകഃ സര്‌വേഷാം യ�ോഗതന്ത്രാണാം
തഥാധാര�ോ ഹി കുണ്ഢലീ 7 ഉദ്ഘാടയേതു്
കപാടം തു യഥാ കുഞ്ചികയാ ഹഠാതു്, കുണ്ഢ
ലിന്യാ തഥാ യ�ോഗീ മ�ോക്ഷദ്വാരം വിഭേദയേത്
യേനമാര്‍ഗേണ ഗന്തവ്യം ബ്രഹ്മസ്ഥാനം
നിരാമയമ് മുഖേനാച്ഛാദ്യ തദ്ദ്വാരം പ്രസുപ്താ
പരമേശ്വരീ. കന്ദേര്ധ്വം കുണ്ഢലീശക്തിഃ
സുപ്താ മ�ോക്ഷായ യ�ോഗിനാമ് ബന്ധനായ ച
മൂഢാനാം യസ്താംവേത്തി സ യ�ോഗവിതു്.
ഈ ശ്ലോകത്തില്‍ കുണ്ഢലിനിയെ മ�ോക്ഷകാ
രണമായി ഗണിക്കുന്നു. കുണ്ഢലിനി മ�ോക്ഷ
ത്തിന്റെ ആധാരമാണെങ്കില്‍ വേദങ്ങളില�ോ
വൈദികദര്‍ശനങ്ങളില�ോ ദശ�ോപനിഷത്തു
കളില്‍ ഒന്നിലെങ്കിലുമ�ോ ഇതിന്റെ വര്‍ണന
നിശ്ചയമായും കാണുമായിരുന്നു. യ�ോഗവിഷ
യത്തെ പ്രതിപാദിച്ചുക�ൊണ്ടു് ഈ കുണ്ഢലീവ
ര്‍ണന എങ്ങുമില്ല. യ�ോഗത്തിന്റെ വാസ്തവിക
സ്വരൂപം വര്‍ണിക്കുന്ന യ�ോഗദര്‍ശനത്തില�ോ
വ്യാസഭാഷ്യത്തില�ോ ഇതിന്റെ സൂചനപ�ോലും
കാണാനില്ല. യ�ോഗത്തിന്റെ സാധനയാണു് കു
ണ്ഢലിയെങ്കില്‍ പതഞ്ജലീ മഹര്‍ഷി നിശ്ചയ
മായും ഇതിനെപ്പറ്റി പറയുമായിരുന്നു. യജൂര്‍വേ
ദം 40. 14 8 ന്റെ വ്യാഖ്യാനം നല്കിക്കൊണ്ടു് ഋഷി
ദയാനന്ദന്‍ സത്യാര്‍ഥപ്രകാശം ഒന്‍പതാം
സമുല്ലാസത്തില്‍ ഇങ്ങനെ എഴുതുന്നു.-'വിദ്യ
യുടെയും അവിദ്യയുടെയും സ്വരൂപമെന്തെന്നു്
ഒരേ സമയംതന്നെ അറിയുന്ന മനുഷ്യന്‍ അവി
ദ്യയാല്‍ അഥവാ കര്‍മോപാസനകളാല്‍ മര
ണത്തെ ജയിച്ചു് വിദ്യക�ൊണ്ടു് അഥവാ യഥാര്‍ഥ
ജ്ഞാനംക�ൊണ്ടു് മ�ോക്ഷം പ്രാപിക്കുന്നു.' (പേജ്
365) പവിത്രകര്‍മം, പവിത്രോപാസന, പവിത്ര
ജ്ഞാനം എന്നിവയാല്‍ മനുഷ്യനു് മുക്തി കിട്ടു
മെന്നര്‍ഥം. ഈശാദി പത്തുപനിഷത്തുകളിലും
ഈശ്വരസ്വരൂപവും ഈശ്വരപ്രാപ്തിമാര്‍ഗവും
വിവരിക്കുന്നുണ്ടു്. എന്നാല്‍ കുണ്ഢലിനിയെപ്പ
റ്റി ഒരു വിവരണവും എങ്ങുമില്ല. സാംഖ്യദര്‍ശ
നകാരനായ കപിലാചാര്യന്‍ മ�ോക്ഷപ്രാപ്തിയ്ക്കു്
പുരുഷ-പ്രകൃതിവിവേകം, വൈരാഗ്യാഭ്യാസ
ങ്ങള്‍ എന്നിവ നിര്‍ദ്ദേശിച്ചിട്ടുണ്ടു്. 9 ആറു പദാര്‍ഥ
ങ്ങളുടെ വാസ്തവിക ജ്ഞാനമാണു് മ�ോക്ഷപ്രാ
പ്തിയുടെ സാധനം എന്നു് കണാദമഹര്‍ഷിയും
പറയുന്നു. 10 കുണ്ഢലിനി അതിലില്ല. ന്യായകാ
രനായ ഗൗതമന്‍ പതിനാറു പദാര്‍ഥങ്ങളുടെ
11 സ്വരൂപജ്ഞാനം ക�ൊണ്ടു് മുക്തി കിട്ടുമെന്നു
പറയുന്നു. കുണ്ഢലിനി അവിടെയുമില്ല.

ഉപദേശം 3 ശ്ലോകം 119,120 12-ല്‍ പറയുന്നു


-'അതിനാല്‍ നിത്യംപ്രതി അഭ്യാസം ചെയ്തു്
സുഖമായുറങ്ങുന്ന അരുന്ധതിയെ ചലിപ്പിക്ക
ണം. അരുന്ധതി ചലിച്ചു തുടങ്ങുമ്പോള്‍ യ�ോഗി
എല്ലാ ര�ോഗങ്ങളില്‍നിന്നും മുക്തനാകും.
ശക്തിയെ ചലിപ്പിച്ച യ�ോഗി സിദ്ധിയ്ക്കു് പാത്രമാ
കും. അധികമെന്തു പറയാന്‍! അയാള്‍ വെറും
തമാശപ�ോലെ കാലത്തെയും ജയിക്കും.
9 വിവേകാന്നിശേഷദുഃ സ്വനിവൃത്തൗ കൃതകൃ
ത്യോ നേതരാന്നേ തരാതു്. (സാംഖ്യം 3.84)
ദുഃഖാദ്ദുഃഖം ജലാഭിഷേകവന്നജാഡ്യവിമ�ോ
ക്ഷഃ (സാംഖ്യം. 1.34) രാഗവിരാഗയ�ോര്‌യ�ോ
ഗഃ സൃഷ്ടിഃ (സാംഖ്യം 2.9) ജ്ഞാനാന്മുക്തിഃ
(ടി.3.23) ബന്ധോവിപര്യയാതു് (ടി.3.24)
ഇത്യാദി അനേകം സൂത്രങ്ങളുണ്ടു്.

10 ധര്മവിശേഷ പ്രസൂതാദ് ദ്രവ്യഗുണകര്മ


സാമാന്യ വിശേഷ സമവായാനാം പദാര്ഥാ
നാം സാധര്മ്യവൈധര്മ്യാഭ്യാം തത്ത്വജ്ഞാ
നാന്നിശ്രേയസമ് (വൈശേഷികം 1.1.4)

11 പ്രമാണ പ്രമേയ സംശയ പ്രയ�ോജന ദൃഷ്ടാ


ന്തസിദ്ധാന്താവയവതര്ക നിര്ണയാവാദജ
ല്പ വിതണ്ഢാഹേത്വാഭാസ ച്ഛലജാതിനി ഗ്രഹ
സ്ഥാനാനാം തത്ത്വജ്ഞാനാന്നിശ്രേയസമ്
(ന്യായദര്‍ശനം 1.1.1)

12 തസ്മാത്സഞ്ചാലയേന്നിത്യം സുഖസുപ്താമ
രുന്ധതിമ്. തസ്യാഃ സഞ്ചാലനേനൈവ യഗീ
ര�ോഗൈ പ്രമുച്യതേ. യേന സഞ്ചാലിതാ
ശക്തിഃ സഃ യ�ോഗീ സിദ്ധിഭാജനമ്. കിമത്ര
ബഹുന�ോക്തേന കാലം ജയതി ലീലയാ.
ഇവിടെ അരുന്ധതി കുണ്ഢലിനിയുടെ
പേരാണു്. ഈ ശ്ലോകത്തില്‍ കുണ്ഢലിനിയാ
ല്‍ ഉണ്ടാകുന്ന ഫലങ്ങള്‍ പറയുന്നു. വാസ്തവ
ത്തില്‍ ഇതില�ൊരു വാസ്തവവും ഇല്ല. ഇക്കാ
ലത്തു് അനേകര്‍ കുണ്ഢലിനി ചലിപ്പിക്കലില്‍
ഏര്‍പ്പെട്ടിട്ടുണ്ടു്. അവര്‍ക്കു് സമാധി കിട്ടുന്നെന്ന
ഡംഭും ഉണ്ടു്. ഈ കുണ്ഢലിനി ചലിപ്പിക്കലുകാ
ര്‍ പറയുന്നതു് അതു് ഉണരുമ്പോള്‍ ശരീരത്തി
ല്‍ ആകെ സംഭ്രമം ഉണ്ടാകുമെന്നാണു്. ആള്
അങ്ങോട്ടുമിങ്ങോട്ടും ഓട്ടം പിടിയ്ക്കുമത്രേ. ഇക്കൂട്ട
രുടെ ശിഷ്യന്മാര്‍ തങ്ങള്‍ യ�ോഗശിക്ഷണത്തി
നു് അര്‍ഹരാണെന്നു കാണിക്കുവാന്‍ തുള്ളലും
വിറയലും അഭിനയിക്കും. ഇങ്ങനെ ചെയ്യാത്ത
വരെ അയ�ോഗ്യരെന്നു കരുതി തള്ളിക്കളയും.
സ്വന്തം അയ�ോഗ്യത വെളിവാകാതിരിക്കാന്‍
തുള്ളിച്ചാടുന്നവരും കുറവല്ല. അങ്ങനെ കുണ്ഢ
ലിനി ഉണര്‍ന്നവരെ സിദ്ധയ�ോഗികളെന്നു
പുകഴ്ത്തും. ഇങ്ങനെ അനേകം ആളുകള്‍
ഈ കുണ്ഢലിനീ ജാലത്തില്‍പെട്ടു് ജീവിതം
തകരാറിലാക്കിയിട്ടുണ്ടു്. ഈ കുണ്ഢലിനിക്കാര്‍
തമ്മിലും വിര�ോധം നിലവിലുണ്ടു്. സ്വാമി വിദ്യാ
നന്ദ വിദേഹ് എന്നൊരാള്‍ എഴുതിയ പുസ്തക
ത്തിന്റെ പേരാണു് പരമയ�ോഗം. സ്ത്രീകള്‍ക്കു്
കുണ്ഢലിനി ഇല്ലെന്നു് ഇതില്‍ എഴുതിയിട്ടുണ്ടു്.
അവര്‍ക്കു് പരമയ�ോഗിനികളാവാന്‍ കഴിവില്ല
ത്രേ. വിദ്യോത്തമാ സന്ന്യാസിനി ഇതിനു നേരേ
വിപരീതമായി എഴുതുന്നതു്, എന്റെ കുണ്ഢലിനീ
ശക്തി ഉണര്‍ന്നു എന്നാണു്. ഇവ പരസ്പര വി
രുദ്ധമായതുക�ൊണ്ടു് സത്യമാകാന്‍ വഴിയില്ല.
വാസ്തവത്തില്‍ ഈ രണ്ടു പ്രസ്താവങ്ങളും അസ
ത്യമാണു്.

5. ജിഹ്വാമൂലത്തില്‍ ഛിദ്രം ഉപദേശം 3 34-36


13ല്‍ പറയുന്നു-'കൈതച്ചെടിയുടെ ഇലപ�ോലെ
തീക്ഷണ മുള്ളുകളുള്ളതും മെഴുക്കുള്ളതുമായ
സ്വച്ഛശസ്ത്രം ക�ൊണ്ടു് ജിഹ്വാമൂലനാഡിയെ
ര�ോമമാത്രം ഛേദനം ചെയ്തിട്ടു് ഇന്തുപ്പും മഞ്ഞളും
പ�ൊടിച്ചു ചേര്‍ത്ത പ�ൊടിയില്‍ ഘര്‍ഷണം
ചെയ്യണം (പ�ൊടി തേച്ചു പിടിപ്പിക്കണമെന്ന
ര്‍ഥം) ഏഴു ദിവസം ഇങ്ങനെ ചെയ്തിട്ടു് വീണ്ടും
തലമുടി നാരിഴയ�ോളം ഛേദനം ചെയ്യണം.
ഇങ്ങനെ ദിവസവും ആറുമാസത്തോളം
ചെയ്താല്‍ ജിഹ്വാമൂലത്തിനു് സിരാബന്ധം നഷ്ട
പ്പെടും.'

13 സ്നു
‌ ഹീപത്രനിഭം ശാസ്ത്രം സുതീഷ്ണം സ്‌നി
ഗ്ദ്ധനിര്മലമ് സമാദായ സതസ്തേന ര�ോമമാ
ത്രം സമുച്ഛിനേതു്. തതഃ സൈന്ധവപഥ്യാഭ്യാം
ചൂര്ണിതാഭ്യാം പ്രഘര്ഷയേതു് പുനഃ സപ്തദിനേ
പ്രാപേ്ത ര�ോമമാത്രം സമുച്ഛിനേതു് ഏവംക്ര
മേണ ഷണ്മാസം നിത്യംയുക്തഃ സമാചരേതു്.
ഷണ്മാസാദ്രസനാമൂലശിലാബന്ധഃ പ്രണശ്യ
തി. യ�ോഗസിദ്ധിയ്ക്കു് സിരാച്ഛേദം ചെയ്യാന്‍ പാ
തഞ്ജല യ�ോഗത്തില�ോ മറ്റു യ�ോഗജ്ഞര�ോ
എങ്ങും പറഞ്ഞിട്ടില്ല. അതിനാല്‍ ഈ വിധി സം
ഭ്രമജനകമാണു്. യ�ോഗസിദ്ധിയുമായി ഇതിനു്
ഒരു ബന്ധവും ഇല്ല. ജിഹ്വാമൂലനാഡി മുറിച്ചാ
ല്‍ യ�ോഗസിദ്ധിയുണ്ടാകില്ലെന്നതു പ�ോകട്ടെ.
വളരെ അനര്‍ഥങ്ങള്‍ ഉണ്ടാവുകയാവും ഫലം.
അതിനാല്‍ ബുദ്ധിമാന്മാര്‍ ഇത്തരം അനര്‍ഥ
ങ്ങള്‍ ഉണ്ടാകുന്നവയില്‍ നിന്നു മാറി നില്ക്കുക
യും അന്യരെ മാറ്റി നിര്‍ത്തുകയും വേണം.

6. ഖേചരീമുദ്ര ഉപദേശം 3.37, 41 14-ല്‍ പറ


യുന്നു-'ഇങ്ങനെ ഛേദനാദികളുടെ ഉപായ
ത്താല്‍ ജിഹ്വ വര്‍ധിച്ചാല്‍ അതിനെതിരിച്ചു
വളച്ചു ക�ൊണ്ടുവന്നു്, മൂന്നു നാഡികളുടെയും
മാര്‍ഗത്തിലാക്കണം. അതാണു് ഖേചരീമുദ്ര.
അതിനെ വ്യോമചക്രമെന്നു പറയുന്നു. ഏതു മുദ്ര
യാലാണ�ോ ചിത്ത ഭൂൂമധ്യത്തില്‍ മധ്യാകാശ
ത്തില്‍ ഭ്രമണം ചെയ്യുന്നതു്, അവിടെ ജിഹ്വയും
ചെന്നുചേര്‍ന്നു് വിഹരിക്കുന്നു. അതിനെയാണു്
സിദ്ധപുരുഷന്മാര്‍ ഖേചരിയെന്നു പേരിട്ടു ക�ൊ
ടുത്തിരിക്കുന്നതു്.

14 കലാം പരാങ്ഗമുഖീം കൃത്വാത്രിപഥേ പരി


യ�ോജയേതു് സാഭാവേതു് ഖേചരീമുദ്രാ സിദ്ധി
ര്‌നിരുപിതാ. ഖേചരീമുദ്രയുടെ ഫലം ഉപദേശം
3.42-44 15-ല്‍ പറയുന്നു-'ഖേചരീമുദ്രയാല്‍
താലുവിനു മുകളിലേ ദ്വാരം അടച്ചയാളിനു് കാ
മിനീസ്പര്‍ശം ഉണ്ടായാലും ബിന്ദുപാതം ഉണ്ടാ
കുകയില്ല. ബിന്ദു ഇളകിയാലും യ�ോനമണ്ഢല
ത്തില്‍നിന്നു് വജ്രോളീ ബന്ധനത്തില്‍ പെട്ടു്
മുകളിലേക്കു് വലിച്ചെടുക്കപ്പെടുന്നു. താലുദ്വാര
ത്തില്‍ ഉന്മുഖിയായ ജിഹ്വയ�ോടുകൂടിയ യ�ോഗി
സ�ോമപാനം ചെയ്തു ഒരു പക്ഷത്തിനുള്ളില്‍
മൃത്യുവിനെ ജയിക്കുന്നു.'

ഈ ഖേചരീമുദ്രയെപ്പറ്റി ഒന്നും വേദത്തില�ോ


വേദാനുകൂലഗ്രന്ഥങ്ങളില�ോ കാണാനില്ല.
അജ്ഞരായ ആളുകളെ കുടുക്കാന്‍ ഒരു വല
കെട്ടിയതാണിതു്. വ്യഭിചാരത്തിനു് ഹഠയ�ോ
ഗപ്രദീപിക അനുമതി നല്കുന്നെന്നതിനു് ഈ
ശ്ലോകങ്ങള്‍ മതിയായ തെളിവാണു്. ഏതെ
ങ്കിലും വ്യക്തിയെ ദുരാചാരത്തിനു പിടിച്ചാല്‍
എനിക്കു് ഖേചരീമുദ്ര അറിയാവുന്നതിനാല്‍
ബിന്ദുപാതം ഉണ്ടാവുകയില്ല, ഉണ്ടായാലും
വജ്രോളി ചെയ്തു വലിച്ചെടുക്കും എന്നു പറഞ്ഞു്
രക്ഷപ്പെടാന്‍ കഴിയും. നാക്കുവളച്ചു് താലുവില്‍
ക�ൊള്ളിച്ചാല്‍ രസാനുഭൂതി ഉണ്ടാകുമെന്നു പറ
യുന്നതും കളവാണു്. ധ്യാനത്തിലിരിക്കെ ഉണ്ടാ
കുന്ന രസാനുഭൂതി നാക്കുവളച്ചു് താലുവില്‍
ത�ൊട്ടാല്‍ നഷ്ടപ്പെടുകയേ ഉള്ളൂ എന്നാണു്
അനുഭവം. ഈ ഖേചരീമുദ്രക്കാര്‍ അനേകം
ആളുകളെ യ�ോഗാനന്ദത്തില്‍ നിന്നു് വഞ്ചിത
രാക്കിയിട്ടുണ്ടു്. ഈ മുദ്രാചാര്യന്മാരില്‍ നിന്നും
മുദ്രകളില്‍നിന്നും അകന്നുനില്ക്കുന്നതാണു്
യ�ോഗജിജ്ഞാസുക്കള്‍ക്കു് നല്ലതു്.

15 ഖേചര്യാ മുദ്രിത യേന വിവരം ലംബിക�ോര്


ധ്വതഃ ന തസ്യ ക്ഷരതേ ബിന്ദുഃ കാമിന്യാശ്ലേ
ഷിതസ്യ ച. ചലിത�ോ ഽ പി യഥാബിന്ദുഃ സമ്പ്രാ
പേ്താ യ�ോനിമണ്ഢലമ് വജ്രത്യൂര്ധ്വം ഹൃതഃ
ശക്ത്യാ നിബദ്ധോയ�ോനിമുദ്രയാ ഊര്ധ്വജി
ഹ്വഃ സ്ഥിര�ോ ഭ്രൂത്വാ സ�ോമപാനം കര�ോതി യഃ
മാസാര്‌ധേന ന സന്ദേഹ�ോ മൃത്യും ജയതി
യ�ോഗവിതു്.

7. മുദ്രാശിക്ഷകന്‍ ഈശ്വരന്‍! ഉപദേശം


3.129 16-ല്‍ പറയുന്നു-'മുദ്രയുടെ ഉപദേശം സാ
മ്പ്രാദായികമായി നല്കുന്ന ഗുരുദേവസ്വാമി
സാക്ഷാല്‍ ഈശ്വരനാണു്.'

ഈ മുദ്രാപ്രചാരകന്‍ ഗുരുവിനെ സാക്ഷാല്‍


ഈശ്വരനാക്കാന്‍ പ്രയത്നിക്കുന്നു. ഇവര്‍
ഈശ്വരസിദ്ധിയുള്ളവരാണു് തങ്ങളെന്നു്
കള്ളം പറഞ്ഞുപരത്തി ല�ോകരുടെ ധനസമ്പ
ത്തു് അപഹരിച്ചു് വിഷയഭ�ോഗങ്ങളില്‍ മുഴുകി
കഴിയുന്നു.

8. പ്രാണായാമം
ഉപദേശം 2.11.17-ല്‍ പറയുന്നു-'രാവിലെയും
ഉച്ചയ്ക്കും വൈകിട്ടും അര്‍ധരാത്രിക്കും എണ്‍പ
തുവീതം കുംഭകം ചെയ്തു് സാവധാനം പരി
ശീലിക്കണം.' 16 ഉപദേശം ഹി മുദ്രാണാം യ�ോ
ദത്തേ സാമ്പ്രദായികമ് സ ഏവ ശ്രീഗുരുഃ
സ്വാമീ സാക്ഷാദീശ്വര ഏവ സഃ. 17 പ്രാതര്മധ്യ
ന്ദിനേ സായമര്ധരാത്രേച കംഭകാന്‍ ശനൈ
രശീതി പര്യന്തം ചതുര്‌വാരം സമഭ്യസേതു്.
(2.11) ഈ പ്രാണായാമവിധി അനുചിതമാണു്.
രാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും പാതിരായ്ക്കും പ്രാ
ണായാമം ചെയ്യുന്നയാളിന്റെ ജീവിതം സുരക്ഷി
തമാവുകയില്ല. ശരീരവും മനസ്സും ആത്മാവും
സുരക്ഷിതമായി വയ്ക്കണമെങ്കില്‍ ആഹാരപാ
നീയങ്ങളും ഉറക്കവും വേണം. അതിനുസമയം
കണ്ടെത്തണം. സ്വന്തം ജീവിതരക്ഷയ�ോ
ട�ൊപ്പം മറ്റു ചിലര്‍ക്കും ചില സംരക്ഷണമെ
ല്ലാം നല്കണം. സ്വയം നിലനില്ക്കുണമെങ്കില്‍
അന്യരുടെ തുണ കൂടി വേണമല്ലോ. അപ്പോള്‍
അന്യര്‍ക്കും താന്‍ തുണയാകണം. രാപകല്‍
പ്രാണായാമം ചെയ്തിരുന്നാല്‍ സ്വന്തം ഉന്നതിയു
ണ്ടാവുകയില്ല. അന്യര്‍ക്കു് തുണ നല്കാനും ആവു
കയില്ല. ഈ അതിപ്രാണായാമം ക�ൊണ്ടു് ദു
ര്‍ബലനും ര�ോഗിയുമായി വേഗം ചത്തുപ�ോകും.
പ്രാണായാമത്തിന�ൊപ്പം യമനിയമപാലനവും
ഋഷിമാര്‍ വിധിച്ചിട്ടുണ്ടു്. വെറുതേ ഉലയൂതുംപ�ോ
ലെ ശ്വാസം വിട്ടതുക�ൊണ്ടു് ആരും യ�ോഗിയാ
വുകയില്ല. യ�ോഗിയാകുന്നതിന്റെ ആധാരം,
ഈശ്വര-ജീവ-പ്രകൃതി-വികൃതികളുടെ വാ
സ്തവിക ജ്ഞാനവും ശുദ്ധകര്‍മവും ശുദ്ധോപ
സാനയുമാണു്. എണ്‍പതുവീതം നാലുന്നേരം
മുന്നൂറ്റിരുപതു പ്രാണായാമം വരും. ഇത്രയധി
കം പ്രാണായാമം രൂക്ഷതയെ വര്‍ധിപ്പിക്കും.
ചിലപ്പോള്‍ മൂര്‍ച്ഛവരും. പലതരം ര�ോഗങ്ങളു
ണ്ടാകും. വിധിവിരുദ്ധ പ്രാണായാമം ബുദ്ധിഭ്ര
മം ഉണ്ടാക്കും. ഹര്യാണയിലെ മഹേന്ദ്രഗാഢ
യില്‍ ഞാന�ൊരു യുവാവിനെ കണ്ടു. അധിക
പ്രാണായാമം ചെയ്തതിനാല്‍ ബുദ്ധിയുറയ്ക്കുന്നില്ല
എന്നയാള്‍ എന്നോടു പറഞ്ഞു. ഋഷിദയാന
ന്ദന്‍ സംസ്കാരവിധിയിലെ ഗൃഹാശ്രമപ്രകര
ണത്തില്‍ 'കുറഞ്ഞതു് മൂന്നും കൂടിയതു് ഇരുപ
ത്തൊന്നും വീതം പ്രാണായാമം രാവിലെയും
വൈകിട്ടും ചെയ്താല്‍ മതി ' എന്നു പറയുന്നു.
വളരെ ബലവാനാണെങ്കില്‍ ഇതിന്റെ ഇരട്ടി
ചെയ്യട്ടെ. അപ്പോഴും എണ്‍പത്തിനാലു പ്രാണാ
യാമമാകും. ഹഠയ�ോഗപ്രദീപികയില്‍ പറയും
പ�ോലെ 320 പ്രാണായാമം ചെയ്യുന്നതു് അത്യ
ന്തം ഹാനികാരകമാണു്.

9. മൂക്കില്‍ പിടിയ്ക്കുന്ന വിധി


ഉപദേശം 2.64 1-ല്‍ പറയുന്നു-'മധ്യമ, തര്‍ജ്ജ
നി എന്നിവയ�ൊഴികെ മൂന്നുവിരല്‍കൊണ്ടു് നാ
സികാമധ്യത്തില്‍ മുറുകെപിടിച്ചു് കുംഭകം ചെയ്യു
കയും വലത്തേ മൂക്കിലൂടെ രേചകം ചെയ്യുകയും
വേണം.'

18 യഥ�ോദരം ഭവേത്പൂര്ണ മനിലേന തഥാ


ലഘു ധാരയേന്നാസികാം മധ്യതര്ജനീഭ്യാം
വിനാ ദൃഢമ്.
മൂക്കില്‍ പിടിച്ചു് പ്രാണായാമം ചെയ്യുന്നതു് ഋഷി
മാര്‍ക്കു് വിരുദ്ധമാണു്. മൂക്കില്‍ പിടിക്കരുതെ
ന്നാണു് ഋഷി ദയാനന്ദന്റെ നിര്‍ദ്ദേശം-'മൂക്കി
ല്‍ ഒരിക്കലും പിടിക്കരുതു്, ജ്ഞാനത്താല്‍
പ്രാണനെ തടയുന്നതിനാണു് പ്രാണായാമമെ
ന്നു പറയുന്നതു്.' (വേദപര്യടനം) പതഞ്ജലിയും
വ്യാസനും യ�ോഗദര്‍ശനത്തില്‍ മൂക്കില്‍ പിടിച്ചു്
ചെയ്യുന്ന പ്രാണായാമത്തെപ്പറ്റി സൂചിപ്പിക്കു
ന്നുപ�ോലുമില്ല. മൂക്കില്‍ പിടിച്ചാല്‍, മനുഷ്യനു്
കഴിയുന്നതില്‍ കൂടുതല്‍ പ്രാണനെ അകത്തു്
തടഞ്ഞു വയ്ക്കുകയും അതു ര�ോഗകാരണമാകുക
യും ചെയ്യുമെന്ന ദ�ോഷമുണ്ടു്. ചിലപ്പോള്‍ ബ�ോ
ധക്കേടും മാനസികശാന്തിക്കു് ഭംഗവും വരും.
പ്രാണായാമം ചെയ്യുമ്പോള്‍ ഈശ്വരധ്യാനം
ചെയ്യണമെന്നു കരുതിയാല്‍ നടക്കുകയില്ല.
അധികം ശക്തിയ�ോടെ പ്രാണനെ തടയുന്നതു
ക�ൊണ്ടു് ക്ലേശവും പ്രസന്നതയ്ക്കു് ക�ോട്ടവും വരും.
അതിനാല്‍ ഈ പ്രാണായാമ രീതി ഹാനി വരു
ത്തുന്നതാണു്.

10. എല്ലാ ആസനങ്ങളും യ�ോഗാംഗമ�ോ?


ഹഠയ�ോഗപ്രദീപികയില്‍ എല്ലാ ആസനങ്ങ
ളും യ�ോഗാംഗമാണെന്നു പറഞ്ഞിരിക്കുന്നു.
അതില്‍ യ�ോഗദര്‍ശനത്തില്‍ പറയുംപ�ോലെ
സ്ഥിരസുഖമാസനമ് (യ�ോഗദര്‍ശനം2.46,
സാംഖ്യം 3.34) എന്ന നിര്‍വചനമ�ൊന്നും ഇല്ല.
ഹഠയ�ോഗപ്രദീപികയില്‍ എല്ലാ ആസനങ്ങളും
സ്വീകരിച്ചിട്ടുണ്ടു്. അവ എണ്‍പത്തിനാലെണ്ണ
മാണു്. ഇവയില്‍ പലതും വളരെ കഠിനമാണു്.
വളരെ നേരം സുഖമായി ഇരിക്കാന്‍ കഴിയാ
ത്തതും വളരെ കുത്തിമറിഞ്ഞാല്‍ മാത്രം
ചെയ്യാനാകുന്നതുമായ ആസനങ്ങളിലിരുന്നു്
സാധകന്‍ മനസ്സു് വശത്താക്കാന്‍ കഴിയുന്ന
തല്ല. ആസനം സിദ്ധമാകാതെ പ്രാണായാമം
ശരിക്കു് ശീലിക്കുവാന്‍ കഴിയുകയില്ല. എന്നാണു്
പതഞ്ജലിയുടെ സിദ്ധാന്തം. ദീര്‍ഘനേരം ഇരി
ക്കാനും സുഖമായി പ്രാണായാമം ചെയ്യാനും
കഴിയുന്ന ആസനമേ യ�ോഗാംഗമാകുകയുള്ളു.
ഏതു് ആസനവും യ�ോഗാംഗമാവുകയില്ല. കപി
ലമഹര്‍ഷിയും സുഖപ്രദമായ ആസനം മാത്രമേ
ശീലിക്കാവൂ എന്നു പറയുന്നു. ഇന്ന ആസനം
ചെയ്താലേ യ�ോഗസിദ്ധി ഉണ്ടാകൂ എന്നദ്ദേഹം
നിഷ്കര്‍ഷിക്കുന്നില്ല. സ്ഥിരസുഖമാസനമ്. തസ്മി
ന്‍സതിശ്വാസപ്രശ്വാസയ�ോര്ഗതി വിച്ഛേദഃ
പ്രാണായാമഃ. (യ�ോഗദര്‍ശനം2.49) 20 സ്ഥിര
സുഖമാസനമിതി ന നിയമഃ (സാംഖ്യം 6.24)

11. മ�ോക്ഷത്തിനു പ്രതിബന്ധം ഹഠയ�ോഗപ്ര


ദീപിക ഹഠയ�ോഗപ്രദീപിക ആധാരമാക്കി
യ�ോഗം ശീലിക്കുന്നവര്‍ ദീര്‍ഘകാലം ഉലയൂതും
പ�ോലെ ശ്വാസം വിടുകയും സര്‍ക്കസ്സുകാരെ
പ്പോലെ ആസനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യു
ന്നു. നേതി, ധ�ോതി തുടങ്ങിയ ഷ്ട്കര്‍മങ്ങളും
വജ്രോളീ തുടങ്ങിയ ദുഷ്കര്‍മങ്ങളും ഇവര്‍ ചെയ്യു
ന്നു. ഇതെല്ലാമാണു് യ�ോഗമെന്നു് ഇവര്‍ പഠി
പ്പിക്കുന്നു. ഇക്കാലത്തു് യ�ോഗചാര്യന്മാരാകാന്‍
അധികം കാലമ�ൊന്നും വേണ്ട. ഒന്നും പഠിക്കു
കയും യമനിയമങ്ങള്‍ പാലിക്കുകയും വേണ്ട.
ആഹാരപാനീയങ്ങള്‍ക്കും നിയമമ�ൊന്നും
ഇല്ല. മദ്യപാനവും മാംസാഹാരവും വ്യഭിചാരവും
യ�ോഗാനുകൂലമാണെന്നു് ഇവര്‍ പറയുന്നു. ഈ
ദുഷ്കര്‍മങ്ങള്‍ ചെയ്യുന്നവരാണു് ഇക്കാലത്തു്
യ�ോഗാചാര്യന്മാരാകുന്നതു്. ഇവര്‍ക്കു് ധനവും
സമ്പത്തും കീര്‍ത്തിയും ബഹുമാനവും ധാരാളം
കിട്ടുന്നു. ഇപ്രകാരം ദുരാചാരങ്ങള്‍ നിറഞ്ഞതാ
ണു് യ�ോഗമെന്നു കേള്‍ക്കുന്നവര്‍ വിശുദ്ധയ�ോ
ഗത്തെയും കളങ്കപ്പെടുത്തുന്നു. ബുദ്ധിമാന്മാര്‍
ഇതുകേട്ടു് യ�ോഗത്തെ വെറുക്കുന്നു. ഇത്തരം
യ�ോഗാഭാസങ്ങളെയും ഇവരുടെ അന്ധപര
മ്പരയെയും തടയുകയും യഥാര്‍ഥ യ�ോഗത്തി
ന്റെ പരമ്പര തുടരുകയും ചെയ്യേണ്ടതു് നല്ല മനു
ഷ്യരുടെയെല്ലാം കര്‍ത്തവ്യമാണു്.

ഈ ഹഠയ�ോഗപ്രദീപിക ത്യാജ്യമാണെന്നു് ഋഷി


ദയാനന്ദന്‍ സത്യാര്‍ഥപ്രകാശത്തിന്റെ മൂന്നാം
സമുല്ലാസത്തില്‍ മുന്നറിയിപ്പു നില്കിയിട്ടുണ്ടു്.
ഇത�ൊരു താന്തോന്നി ഗ്രന്ഥമാണെന്നദ്ദേഹം
വിലയിരുത്തി. സത്യഗ്രാഹിയായിരുന്ന ഋഷി
ദയാനന്ദന്‍ ഹഠയ�ോഗപ്രദീപികയെ തള്ളിക്ക
ളയാന്‍ പറഞ്ഞതു്, യ�ോഗത്തിന്റെ വാസ്തവിക
രൂപത്തെ അതു് വെളിപ്പെടുത്താത്തതും മറച്ചു
വയ്ക്കുന്നതും ക�ൊണ്ടാണു്.

ച�ോദ്യം-ഇത്രയേറെ ഹാനികാരകമാണു് ഹഠ
യ�ോഗപ്രദീപികയെങ്കില്‍ ആയിരക്കണക്കിനു്
ആളുകള്‍ ഇതിനെ അംഗീകരിക്കുന്നതെന്ത്?
ഉത്തരം-ഇതു് സമ്മാന്യമാകുന്നതിനു് കാരണ
ങ്ങള്‍ പലതാണു്. ഏതാനും ചിലതു് പറയാം.
1. വേദ-ദര്‍ശന-യ�ോഗവിദ്യാജ്ഞാനികള്‍ കുറ
യുകയും സ്വാര്‍ഥികളുടെയും യ�ോഗത്തില്‍ അന
ഭിജ്ഞരുടെയും എണ്ണം കൂടുകയും ചെയ്തപ്പോള്‍
ഇത്തരം ഗ്രന്ഥങ്ങളുടെ പ്രചാരം വര്‍ധിച്ചു.
2. വേദവും യ�ോഗവിദ്യയും അറിയാത്ത പദല�ോ
ലുപരായ രാജാക്കന്മാര്‍ ഈ കള്ളയ�ോഗിക
ളെ ബഹുമാനിച്ചു സല്ക്കരിച്ചു.
3. ഈ ഹഠയ�ോഗമാര്‍ഗക്കാര്‍ക്കു് ആഹാരം,
പാനീയം, ബ്രഹ്മചര്യം എന്നിവയില�ൊന്നും പ്ര
തിബന്ധമില്ല. വിഷയലമ്പടര്‍ക്കു് വിലസാന്‍
പറ്റിയ വഴിയാണിതു്.
4. കള്ളനും ദുഷ്ടനും ചതിയനും മദ്യപാനിയും
ദുരാചാരിയുമായാലും അല്പകാലത്തിനുള്ളില്‍
ഗുരുപദവി കിട്ടുകയും ധാരാളം ബഹുമാനസല്ക്കാ
രാദികള്‍ക്കു് പാത്രമാവുകയും ചെയ്യാം.
5. ഈ കള്ളയ�ോഗം പ്രചരിപ്പിക്കുന്നവര്‍ക്കു്
ധാരാളം പണം കിട്ടും. ധനസമ്പാദനത്തിനു
പറ്റിയ വ്യാപാരമാണിതു്.
6. പഠിക്കുകയ�ോ സംയമം ശീലിക്കുകയ�ോ ചെയ്യാ
തെ ഏതു് പാപകര്‍മം ചെയ്താലും മ�ോക്ഷം കിട്ടു
മെങ്കില്‍ ആളുകള്‍ അതില്‍ ആകൃഷ്ടരായിപ്പോ
കും. യ�ോഗജിജ്ഞാസുക്കള്‍ ഈ ഗ്രന്ഥത്തെ
സ്വീകരിക്കുന്നതിനു് ഇങ്ങനെ പല കാരണങ്ങ
ളും ഉണ്ടു്.

ച�ോദ്യം:-ഇക്കാലത്തു് ശീലിക്കാന്‍ യ�ോഗദര്‍ശ


നം കഠിനമാണെന്നും ഹഠയ�ോഗപ്രദീപിക
ഇതിനെ സരളമാക്കിയിരിക്കുന്നെന്നും ചില
ര്‍ക്കഭിപ്രായമുണ്ടു്. സരളമാര്‍ഗത്തിലൂടെ യ�ോ
ഗിയാകുന്നതല്ലേ നല്ലതു് ?
ഉത്തരം:- ഹഠയ�ോഗപ്രദീപിക യ�ോഗത്തെ
അതികഠിനമാക്കുകയാണു് ചെയ്തിട്ടുള്ളതു്. ലക്ഷം
ജന്മംക�ൊണ്ടും ഇതു് ശീലിക്കുന്നയാള്‍ യ�ോഗി
യാവുകയില്ല. ഇതു് സരളമാണെന്നു് പറയുന്ന
വര്‍ക്കു് യ�ോഗത്തിന്റെ വാസ്തവികസ്വരൂപം
അറിവില്ല. അജ്ഞാനിയും ദുരാചാരിയും ദുര്‍ബ
ലനും ര�ോഗിയും സ്വാര്‍ഥിയും ആക്കുന്ന വഴി
എങ്ങനെ സരളമാകും? ഇതു് വഴിയാക്കുന്നവര്‍
ഒരിക്കലും യ�ോഗത്തിന്റെ നേര്‍വഴിക്കു് വരുക
യില്ല. ഈ ഹഠയ�ോഗത്തെ ആധാരമാക്കിയു
ള്ള യ�ോഗം ദേശവിദേശങ്ങളിലെല്ലാം വേഗം
പ്രചരിക്കുന്നു. ഫലമ�ോ? അജ്ഞാനം, അന്യാ
യം, ദുര്‍ബലത, ക്ലേശങ്ങള്‍ തുടങ്ങിയവ വര്‍ധി
ക്കുന്നു. ഈ അനര്‍ഥത്തെ തടഞ്ഞു് യഥാര്‍ഥ
യ�ോഗത്തെ പ്രചരിപ്പിക്കുന്നതു് ഓര�ോ നല്ല മനു
ഷ്യരുടെയും കര്‍ത്തവ്യമാണു്.

ഹഠയ�ോഗപ്രദീപികയില്‍ പ്രതിപാദിക്കുന്ന യ�ോ


ഗം പതഞ്ജലി തുടങ്ങിയ ഋഷിമാരുടെ ശിക്ഷണ
മനുസരിച്ചുള്ളതല്ലെന്നു് ഈ ലേഖനത്തില്‍
സ്ഥാപിക്കാന്‍ യത്നിച്ചു. ഓര�ോ സ്ത്രീയും പുരുഷ
നും ഈ ഹഠയ�ോഗം ശീലിച്ചു് സ്വന്തം ശരീരവും
മനസ്സും ധനവും നശിപ്പിക്കാതെ പാതഞ്ജല
യ�ോഗം ശീലിച്ചു് അവനവനും അന്യനും മംഗളം
വരുത്തേണ്ടതാണു്.

ഉത്തരാര്‍ധവും
യ�ോഗമീമാംസയും സമാപ്തം.

You might also like