You are on page 1of 4

BRM CENTRALSCHOOL-2020

CLASS 10 MALAYALAM
CLASS TEST-3 (Lesson-പ്രിയദർശനം) TOTAL MARKS:70

1." കഷ്ടകാലം അഖിലം കഴിഞ്ഞു ഹാ! നളിനി ഇപ്രകാരം പറയാനുള്ള കാരണം എന്ത്?
( ദിവാകരൻ നളിനിയെ തിരിച്ചറിഞ്ഞതിനാൽ,ദിവാകരനെ കാണാൻ സാധിച്ചതിനാൽ, ദിവാകരന്റെ
വാക്കുകൾ കേട്ടതിനാൽ)
2. ഭവാന് പണ്ടിഷ്ടയാം നളിനി ഞാൻ മഹാമതേ. "നളിനി തന്നെ ഇപ്രകാരം പരിചയപ്പെടുത്തിയത്
എന്തുകൊണ്ട്?
( ബാല്യകാല സുഹൃത്തുക്കൾ ആയതിനാൽ, ദിവാകരന് ബാല്യകാലത്ത് തന്നോട് ഉണ്ടായിരുന്ന ഇഷ്ടം
ഇപ്പോഴുമുണ്ടോ എന്നറിയാത്തതിനാൽ, ദിവാകരൻ സന്യാസി ആയതിനാൽ )
3. ഇവിടെ തെളിയുന്ന നളിനിയുടെ മനോഭാവം എന്ത്?
( സന്തോഷം ദുഃഖം ആശങ്ക )
4." ഏകുമർത്ഥിയാം പ്രാണി തൻ പ്രിയമൊരിക്കൽ ഈശ്വരൻ "- ഈ വാക്കുകളുടെ പൊരുൾ എന്ത്?
( പ്രാർത്ഥന ഒരിക്കലും സഫലം ആകില്ല, പ്രാണികളുടെ പ്രാർത്ഥന ഈശ്വരൻ കേൾക്കില്ല,പ്രാർത്ഥന
എന്നെങ്കിലും സഫലമാകും )
5. ഈ വരികളിൽ തെളിയുന്ന ഭാവം എന്ത്?
( നിരാശ, സങ്കടം, പ്രതീക്ഷ)
6." ഭാവശാലികൾ പിരിഞ്ഞുകൂടിയാലീവിധം വികലമാം സുഖോദയം"- ഈ വരികളുടെ ആശയം എന്ത്?
( വേർപിരിഞ്ഞവർ കണ്ടുമുട്ടുന്നത് സന്തോഷം നൽകും, സ്നേഹിക്കുന്നവർ വേർപിരിഞ്ഞ ശേഷം
കണ്ടുമുട്ടുമ്പോഴുള്ള സുഖം വികലമായിതീരും,സ്നേഹിക്കുന്നവർ വേർപിരിയുന്നത് ദുഃഖകരമാണ് )
7. പൂരിതാഭയോടുഷസിൽ മഞ്ഞുതൻ ധാരയാർന്ന പനിനീർ സുമോപമം. "- ഇവിടെ നളിനിയുടെ മുഖത്തെ
എന്തിനോട് ഉപമിച്ചിരിക്കുന്നു?
( സൂര്യനോട്,മഞ്ഞുതുള്ളി യോട്, മഞ്ഞുകണങ്ങൾ പറ്റിച്ചേർന്ന പനിനീർ പൂവിനോട് )
8. ധീരനായ യതി നോക്കി
തന്വിതൻ ഭൂരിബാഷ്പപരിപാടലംമുഖം
പൂരിതാഭ യോടു ഷസിൽ
മഞ്ഞു തൻ ധാരയാർന്ന
പനി നീർ സുമോപമം."- ഈ ശ്ലോകത്തിന്റെ പൊരുളെന്ത്?
( നളിനിയെ കണ്ട് ദിവാകരന്റെ ദുഃഖങ്ങൾ ഇല്ലാതാകും, സൂര്യനുദിക്കുമ്പോൾ മഞ്ഞുകണങ്ങൾമായും,
സൂര്യരശ്മിയാൽ മഞ്ഞുകണങ്ങൾ മാറുന്നതുപോലെ ദിവാകരനെ കണ്ട് നളിനിയുടെ ദുഃഖങ്ങൾ ഇല്ലാതാകും)
9.ശൈശവ കഥയ്ക്ക് ചേരുന്ന വാക്കിനാൽ ദിവാകരൻ അവളോട് പറഞ്ഞു എന്നതുകൊണ്ട്
അർത്ഥമാക്കുന്നതെന്ത്?
( കുട്ടിക്കാലത്തെ കാര്യങ്ങൾ ദിവാകരന് ഓർമ്മയുണ്ട്,ബാല്യകാലത്ത് ഉണ്ടായിരുന്ന അതേ സ്നേഹം
ദിവാകരന് ഇപ്പോഴുമുണ്ട്,ബാല്യകാല ഓർമ്മകൾ ദിവാകരന് സന്തോഷം നൽകുന്നു )
10." കണ്ടിടുന്നിതേ നിന്നിലെ പ്രണയ ചാപലത്തെ ഞാൻ അന്നുമിന്നുമൊരുപോലെ വത്സലേ. "-ഈ
വാക്കുകൾ സൂചിപ്പിക്കുന്നത് എന്ത്?
( നളിനിയോടുള്ള ദിവാകരന്റെ മനോഭാവം മാറി, നളിനിക്ക് ദിവാകരനോടുള്ള സ്നേഹത്തെ
സൂചിപ്പിക്കുന്നു,സ്നേഹാധിക്യത്താലു ള്ള നളിനിയുടെ പ്രണയ ചാപ ല്യത്തെ ദിവാകരൻ അന്നുമി ന്നും
ഒരുപോലെയാണ് കാണുന്നത് )
11. ഖണ്ഡകാവ്യങ്ങളുടെ സവിശേഷത യിൽ ഉൾപ്പെടാത്തത് ഏത്?
( അതിദീർഘം,നാടകീയവും കാവ്യാത്മകവുമായ പ്രതിപാദ്യം,പരിമിതമായ കഥാപാത്ര സന്നിവേശം )
12." നിജ കർമ്മനീതരായി ഏതു മാർഗ്ഗമിയല ശരീരികൾ. " ഈ വാക്കുകളുടെ പൊരുൾ എന്ത്?
( ജീവികൾ കർമ്മം ചെയ്യുന്നു, ജീവികൾ സ്വന്തം കർമ്മത്താൽ നയിക്കപ്പെട്ട് ലക്ഷ്യസ്ഥാനത്ത് എത്തുന്നു,
കർമ്മത്താൽ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയില്ല.)
13. " അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ"- ഈ വരികളുടെ അർത്ഥം എന്ത് ?
( വിവേകികൾ സ്വന്തം കാര്യം നോക്കി ജീവിക്കുന്നു, സ്വന്തം ജീവിതം മറ്റുള്ളവർക്ക് വേണ്ടി സമർപ്പിച്ച്
വിവേകികൾ ധന്യരാകും,അന്യരുടെ ജീവൻ വിലയേറിയതാണ് )
14.' നീ എന്തിനിവിടെ വന്നു' എന്ന ദിവാകരന്റെ ചോദ്യം സൂചിപ്പിക്കുന്നത് എന്ത്?
( നളിനി യുടെ പ്രണയവും അന്വേഷണവും ദിവാകരൻ അറിഞ്ഞില്ല,നളിനി എങ്ങനെ അവിടെ എത്തി
എന്ന് അറിയാനുള്ള ആകാംഷ, നളിനിയുടെ പൂർവ്വകാല ജീവിതം അറിയാനുള്ള ദിവാകരന്റെ കൗതുകം )
15.' ഇണ്ടൽ 'എന്ന പദത്തിന് സമാനമായ പദം ഏത്?
( സന്തോഷം, ദുഃഖം, ആകാംഷ )
16. കുമാരനാശാന്റെ വിശേഷണങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
( ആശയഗംഭീരൻ, സ്നേഹഗായകൻ കേരളപാണിനി, ദിവ്യകോകിലം)
17. താഴെ കൊടുത്തിരിക്കുന്നവയിൽ കുമാരനാശാന്റെ കൃതി അല്ലാത്തത് ഏത്?
( ബധിരവിലാപം, ലീല,ചണ്ഡാലഭിക്ഷുകി, കരുണ )
18.' മൊഴി കുഴങ്ങി നിന്നവൾ' എന്നതിന്റെ അർത്ഥം എന്ത്?
( ഒന്നും പറയാനാവാതെ നിന്നു, ദുഃഖിതയായി, സംസാരം അവസാനിപ്പിച്ചു )
19. ഭാവശാലികൾ പിരിഞ്ഞു കൂടിയാൽ സുഖോദയം എപ്രകാരമായിരിക്കും?
( സ്നേഹസാന്ദ്രമാകും,ദുഃഖ സാന്ദ്രമാകും, വികലമാകും )
20. " അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" ആരുടെ വാക്കുകളാണ് ഇത്?
( ദിവാകരന്റെ,നളിനിയുടെ, കവിയുടെ )
21.' പ്രിയദർശനം 'എന്ന പാഠഭാഗം ഏത് കൃതിയിൽ നിന്ന് എടുത്തതാണ്?
( നളിനി, ലീല, വീണപൂവ് )
22. ഹിമാലയ പർവതത്തെ പശ്ചാത്തലമാക്കി കുമാരനാശാൻ രചിച്ച കാവ്യം ഏത്?
( മലയവിലാസം,ഹൈമവതഭൂവിൽ, നളിനി)
23. അന്നും ഇന്നും ദിവാകരൻ ഒരു പോലെ കാണുന്നത് എന്ത്?
( നളിനിയുടെ സ്നേഹം,കുട്ടിക്കാലം,സന്യാസജീവിതം)
24. 'വടിവിയന്ന് '-സന്ധി ഏത് ?
( ലോപസന്ധി, ആഗമസന്ധി,ആദേശസന്ധി )
25. അർഥിയ്ക്ക് ഈശ്വരൻ നൽകുന്നത് എന്ത്?
( പ്രിയം, അപ്രിയം, ദുഃഖം )
26. ആയതത്വമാർന്നത് എന്തിന്?
( അറിവിന്,സ്നേഹത്തിന്,സുഖത്തിന് )
27. വിവേകികൾ ധന്യമാക്കുന്നത് എന്ത്?
( സ്വജീവിതം, സന്യാസം, സ്നേഹം)
28. ശരിയായ പദം ഏത്?
( സപതി,സപദി, സപധി )
29. 'അന്യജീവനുതകി'- സമാസം ഏത്?
( ഉദ്ദേശിക തൽപുരുഷസമാസം,സംബന്ധിക തൽപുരുഷസമാസം,ആധാരിക തൽപുരുഷസമാസം )
30. അർത്ഥിക്കുന്ന മനുഷ്യന്റെ ആഗ്രഹം ഒരിക്കൽ സാധിച്ചു കൊടുക്കുന്നത് ആരാണ്?
( ഈശ്വരൻ,വിവേകികൾ, ശരീരികൾ)
31. നളിനി ആരാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ദിവാകരനുണ്ടായ വികാരം എന്ത്?
( കൗതുകം, സ്നേഹം, ആനന്ദം )
32. " പണ്ടു നിന്നെ ഒരിളം കുരുന്നതായി കണ്ടു ഞാൻ സപദി വല്ലിയായി നീ. "-ഇവിടെ 'വല്ലി' എന്നതുകൊണ്ട്
ഉദ്ദേശിക്കുന്നത് എന്ത്?
( യുവതി, സന്യാസിനി, കാമുകി )
33. മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കുന്നവരെ നാം വിളിക്കുന്നത് എന്താണ്?
( വിവേകികൾ, ശരീരികൾ, ഉപകാരികൾ )
34. ഭാഗ്യം ശരീര രൂപമെടുത്ത് വന്നതുപോലെ വന്നുചേർന്നത് ആരായിരുന്നു?
( ദിവാകരൻ, നളിനി, സന്യാസിനി )
35. ദീർഘകാലമായി നളിനി കൊതിച്ചിരുന്നത് എന്താണ്?
( ദിവാകരനെ ഒന്ന് കാണാൻ, ഹിമാലയസാനുക്കളിൽ എത്തിച്ചേരാൻ, സന്യാസിനി യാവാൻ )
36. ആരുടെ പിരിഞ്ഞു കൂടുതലാണ് സുന്ദരമായ ഒരു പ്രഭാതത്തെ പോലും വികലമാക്കുന്നത്?
( ഭാവശാലികളുടെ, സ്ത്രീപുരുഷന്മാരുടെ, സന്യാസിമാരുടെ )
37. ദിവാകരൻ നളിനിയെ കണ്ടമാത്രയിൽ തിരിച്ചറിയാതെ പോയതിനു കാരണമായി പറയുന്നത് എന്ത്?
( നളിനി വളർന്ന് യുവതി ആയതുകൊണ്ട്, സന്യാസിനി യുടെ വേഷത്തിൽ കണ്ടതുകൊണ്ട്,നളിനിയുടെ
ശബ്ദമിടറിയതുകൊണ്ട് )
38. നളിനി സ്വയം പരിചയപ്പെടുത്തിയപ്പോൾ നളിനിയെ പറ്റിയുള്ള പഴയകാല ഓർമ്മകൾ ദിവാകരന്റെ
മനസ്സിലേക്ക് വന്നു ചേർന്നു.അതിൽ ഉൾപ്പെടാത്തത് ഏത്?
( നളിനിയുടെ കൂട്ടുകാർ, നളിനിയുടെ പേര്,നളിനിയുടെ വീട് )
39. നളിനി യുടെ പ്രണയത്തെ ദിവാകരൻ നോക്കിക്കാണുന്നത് ഏത് വിധത്തിലാണ്?
( ആദർശ പ്രേമമായി,കൗതുകമായി,ചാപല്യമായി )
40. കുമാരനാശാന്റെ ജീവിത കാലഘട്ടം ഏത്?
(1873-1924,1874-1923,1875-1924)
41. കുമാരനാശാൻ ഏത് മാസികയുടെ പത്രാധിപരായിരുന്നു?
( വിവേകോദയം, മംഗളോദയം, വിവേകദശകം )
42. കുമാരനാശാൻ രചിച്ച നാടകം ഏത്?
( വിചിത്രവിജയം, സൗന്ദര്യലഹരി,പ്രരോദനം)
43. കുമാരനാശാന്റെ കവിതാസമാഹാരത്തിൽ ഉൾപ്പെടാത്തത് ഏത്?
( മണിമാല,വനമാല, നളിനി )
44. കുമാരനാശാന്റെ ഖണ്ഡകാവ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
( വീണപൂവ്, ഗ്രാമവൃക്ഷത്തിലെ കുയിൽ,പ്രബോധചന്ദ്രോദയം )
45. ദൃഷ്ടം -ദിഷ്ടം അർത്ഥവ്യത്യാസം ഏത്?
( കാണപ്പെട്ടത്- ഭാഗ്യം ; ഭാഗ്യം- കാണപ്പെട്ടത് ; കാണപ്പെട്ടത് - ദേഷ്യം)
46.'ദിഷ്ടമീ വടിവിയന്നു വന്നപോൽ 'എന്ന് പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ്?
( ദിവാകരനെ, നളിനിയെ, ഈശ്വരനെ )
47. 'ഏകുമർഥിയാം പ്രാണി തൻ പ്രിയമൊരിക്കൽ ഈശ്വരൻ.'ഇവിടെ അർത്ഥി ആരാണ്?
( നളിനി, ദിവാകരൻ, സന്യാസിനി)
48. ദൃഷ്ടം എന്ന പദത്തിന്റെ വിപരീതപദം ഏത്?
( നികൃഷ്ടം, അദൃഷ്ടം, നിദൃഷ്ടം )
49. ഇടർ- അടർ - അർത്ഥവ്യത്യാസം ഏത് ?
( യുദ്ധം- ദുഃഖം, ദുഃഖം -യുദ്ധം, ദുഃഖം -പൂവ് )
50. ഭാവശാലികൾ പിരിഞ്ഞുകൂടിയാൽ വികലമാകുന്നത് എന്ത്?
( ദുഃഖം, സുഖം, സുഖോദയം)
51.' പൂരിതാഭ' സമാസം ഏത് ?
( രൂപക സമാസം, കർമ്മധാരയസമാസം, അവ്യയഭാവ സമാസം )
52. 'യതി' എന്ന പദത്തിന്റെ നാനാർത്ഥങ്ങൾ ഏതെല്ലാം?
( സന്യാസി, ദുഃഖിതൻ,വിരാമം, യത്നിക്കുന്നവൻ )
53. " ആരതെന്നുടനറിഞ്ഞു കൗതുകം പാരമാർന്നു". - ആർക്കാണ് കൗതുകം ഉണ്ടായത്?
( നളിനിക്ക്, ദിവാകരന്, സന്യാസിനിക്ക് )
54. നിജ കർമ്മനിരതരായി ഏതു മാർഗവും സ്വീകരിക്കുന്നത് ആരാണ്?
( വിവേകികൾ,ശരീരികൾ, സന്യാസികൾ )
55. വിവേകികൾ സ്വജീവിതം ധന്യമാക്കു ന്നതെങ്ങനെ?
(സന്യാസ ജീവിതം സ്വീകരിച്ച്,അന്യജീവനുതകി, കുടുംബ ജീവിതം നയിച്ച് )
56. ചാരു ശൈശവ കഥയ്ക്ക് ചേർന്ന വാക്ക് അരുളിയത് ആര്?
( നളിനി, ദിവാകരൻ,സന്യാസിനി )
57. 'പ്രാണി '-നാനാർത്ഥ പദങ്ങൾ ഏതെല്ലാം?
( മനുഷ്യൻ, ശലഭം ,കീടം, പക്ഷി)
58.' പാടലം' എന്ന പദത്തിന്റെ നാനാർത്ഥ പദങ്ങൾ ഏതെല്ലാം?
( ഇളം ചുവപ്പു നിറം, കുങ്കുമം, കുതിര, സാമർത്ഥ്യം )
59.' നളിനി' എന്ന കാവ്യത്തിന്റെ മറ്റൊരു പേരെന്ത്?
( സ്നേഹം, ഒരു സ്നേഹം, പ്രിയദർശനം )
60.' പനിനീർ സുമം ' സമാസമേത്
( രൂപകസമാസം,നിർദ്ദേശികാ തൽപുരുഷസമാസം, ആധാരിക തൽപുരുഷ സമാസം )
61. ഏത് സാഹിത്യ വിഭാഗത്തിൽ പെടുന്ന കൃതിയാണ് 'നളിനി '?
( മഹാകാവ്യം, ഖണ്ഡകാവ്യം, കവിതാ സമാഹാരം)
62. " അവനവനാത്മസുഖത്തിനാചരിക്കുന്നവ
അപരന് സുഖത്തിനായി വരേണം "-ആരുടെ വരികൾ?
( കുമാരനാശാൻ, വള്ളത്തോൾ, ശ്രീനാരായണഗുരു )
63.' ആഗതം' എന്ന പദത്തിന്റെ വിപരീതപദം ഏത്?
( വിഗതം, ഗതം,നിഗതം )
64." എന്നിൽ നിന്നണുവുമേൽക്കില്ല'. എന്തേൽക്കില്ല എന്നാണ് ദിവാകരൻ പറയുന്നത്?
( പ്രിയം,അപ്രിയം, കോപം )
65. വർഷങ്ങൾക്കുശേഷം നളിനി ദിവാകരനെ കണ്ടുമുട്ടുന്നത് എവിടെ വച്ച്?
( ഹിമാലയത്തിൽ, പൊയ്കയിൽ, വീട്ടിൽ )
66. സുഖോദയം- സന്ധി ഏത്?
( ഗുണസന്ധി, യൺ സന്ധി,വൃദ്ധിസന്ധി )
67. പ്രണയ ചാപലം സമാസമേത്?
( സംബന്ധിക തൽപുരുഷസമാസം,രൂപകസമാസം, കർമ്മധാരയ സമാസം)
68.' ശാലീനൻ'- എതിർലിംഗം ഏത് ?
( ശാലിനി, ശാലീല, ശാലി )
69. 'ശരീരികൾ'- സമാസമേത്?
( രൂപക സമാസം, ബഹുവ്രീഹി സമാസം, അവ്യയീഭാവ സമാസം)
70. 'കർമ്മനീതർ'- സമാസമേത്?
( രൂപക സമാസം, ബഹുവ്രീഹി സമാസം, അവ്യയീഭാവ സമാസം)

You might also like