You are on page 1of 1

കൂട്ട്, ജീവിതം ഒരുവനായി കരുതിവയ്ക്കുന്ന അനന്യമായ കരുണയുടെ പേരാണത്.

അതിന്റെ അഭാവത്തില്‍നിങ്ങള്‍
ഈ ഭൂമിക്കു മീതെയുള്ള ആരെക്കാളും ഓട്ടക്കയ്യനാകുന്നു. ഏകാന്തത എന്ന കൊടിയ ശിക്ഷയെ കുറുകെ കടക്കാനാണ്
സൗഹൃദമെന്ന പാലം ഒരാള്‍പണിയുന്നത്.

ചങ്ങാത്തം എന്നതു കുമ്പസാരക്കൂട് ആകാനുള്ള ക്ഷണമാണ് .എന്നെ ലജ്ജിപ്പിക്കാത്ത, എന്നെ തല കുനിച്ചു നില്ക്കാൻ പ്രേരിപ്പിക്കാത്ത, എന്നെ
പിന്നയും അണച്ചു പിടിക്കുന്ന, എല്ലാം അറിഞ്ഞിട്ടും സ്നേഹിക്കുന്ന, ഒരിടം കണക്കു,കുമ്പസാരക്കൂട് കണക്കു,ഭംഗിയുള്ള, പ്രസാദമുള്ള
സൗഹൃദങ്ങൾ ഈ ഭൂമിയിൽ ഉണ്ടാവട്ടെ ..

സൗഹൃദം ഒരു തണല്‍മരമാണ്.

സങ്കടങ്ങളുടെ വെയില്‍ കൊള്ളാതെ ഹൃദയത്തെ പൊതിയുന്ന സ്നേഹമാണത്, സൌഭാഗ്യങ്ങളുടെ സുവര്‍ണ്ണ സന്ധ്യകളില്‍


ആത്മാവിലൊരു തൂവല്‍സ്പര്‍ശം പോലെ.. സാന്ത്വനം പോലെ..

പിന്നെ പിന്നെ എന്തൊക്കയൊ പോലെ.

സുഹൃത്തിന്റെ അര്‍ഥങ്ങള്‍തേടുന്നു ഞാന്‍


വിങ്ങുന്ന മനസിന്റെ മാറാല മാറ്റുവാന്‍കഴിയണം
ആഴത്തിലുള്ള സ്നേഹവും പിന്നെ
തിരിച്ചറിയാനുള്ള കഴിവും വേണം

മുഖമൊന്നു വാടിയാല്‍ഉടന്‍
ചോദിക്കണം എന്തെന്ന് ?
മിഴികള്‍നിറഞ്ഞൊഴുകുമ്പോള്‍
തുടക്കുവാന്‍നീട്ടണം കരങ്ങള്‍

പിന്നെയും സ്വന്ത്വനമായ് കൂടെ


നടക്കണം മുന്നിലും പിന്നിലും
വഴിതെറ്റി അലയാനായ് പോകുമ്പോള്‍
അരുതെന്ന് ചൊല്ലുവാന്‍കഴിയണം

ദുഖങ്ങളൊക്കെയും പങ്കുവെച്ചീടുമ്പോള്‍
ആശ്വാസവചനങ്ങള്‍ഓതുവാന്‍കഴിയണം
ദുഃഖ സത്യങ്ങളെ മറ്റാരിലേക്കും
പകരാതെ കാക്കണം പ്രിയ സുഹൃത്ത്

കോട്ടങ്ങളില്‍തള്ളാതെ താങ്ങണം
നേട്ടങ്ങളില്‍പ്രോത്സഹനമാകണം
ഓരോ പടിയിലും മുന്നേറുവാന്‍
അറിവിന്റെ നാളമായ്‌
അണയാതെ തെളിയണം എന്നുമെന്‍"പ്രിയസുഹൃത്ത് "

You might also like