You are on page 1of 2

വിശുദ്ധ മോനിക്ക

ഇൻട്രോഡക്ഷൻ
ഇടവിടാതെയുള്ള നിരന്തര പ്രാർത്ഥനകൾ ഒരു നാൾ സ്വർഗം ശ്രവിച്ച്
അതിന് പ്രത്യുത്തരം നൽകും എന്നതാണ് വിശുദ്ധ മോനിക്കയുടെ ജീവിതം
നമ്മുടെ മുമ്പിൽ വെളിവാക്കുന്ന സത്യം. ഇന്ന് നാം പരിചയെപ്പെടാൻ
പോകുന്നത് തിരുസഭയുടെ ചരിത്രത്തെ വളരെ അധികം സ്വാധീനിച്ച
മോണിക്ക പുണ്യവതിയെയാണ്.

(മ്യൂസിക് ….ടൈറ്റിൽ)

വടക്കന്‍ ആഫ്രിക്കയിലെ തഗാസ്തെയില്‍ അതായത് ഇന്നത്തെ


അൾജീരിയയിൽ AD 333 -ലാണ് വിശുദ്ധ മോനിക്ക ജനിച്ചത്. തന്റെ കണ്ണുനീരും
പ്രാര്‍ത്ഥനകളും വഴി വിശുദ്ധ മോനിക്ക പാപാവസ്ഥയിൽ കഴിഞ്ഞ തന്റെ
പുത്രനായ അഗസ്റ്റിനെ മാനസാന്തരത്തിലേക്ക് നയിക്കുകയും പിൽക്കാലത്ത്
അദ്ദേഹം സഭയുടെ മഹാരഥനായ വി. അഗസ്റ്റിൻ ആയി മാറുകയും ചെയ്തു.

പ്രായ പൂർത്തിയായപ്പോൾ വിശുദ്ധയുടെ മാതാപിതാക്കൾ അവളെക്കാൾ ഏറെ


പ്രായമുള്ള പാട്രിഷ്യസ് എന്ന വിജാതീയനുമായി അവളെ വിവാഹം കഴിപ്പിച്ചു .
മറ്റുള്ള സ്വഭാവ ദൂഷ്യങ്ങള്‍ക്ക്‌ പുറമേ വളരെ മുന്‍കോപിയുമായിരുന്നു അവളുടെ
ഭര്‍ത്താവ്. അദ്ദേഹത്തിന്റെ കൂടെ വസിച്ച 30 വർഷക്കാലം സഹനത്തിന്റെ
തീച്ചൂളയിലൂടെയാണ് വിശുദ്ധ കടന്നുപോയത്. തന്റെ ഭര്‍ത്താവിന്റെ
ദേഷ്യമടങ്ങിയതിനു ശേഷം മാത്രമേ വിശുദ്ധ അദ്ദേഹത്തോട് എന്തെങ്കിലും
സംസാരിച്ചിരുന്നുള്ളു. എങ്കിലും വിശുദ്ധയുടെ നിരന്തരമായ പ്രാർത്ഥന മൂലം
മരണത്തിന് ഒരു വർഷം മുമ്പ് അദ്ദേഹം പ്രാർത്ഥനയോടെ ക്രൈസ്തവ വിശ്വാസം
സ്വീകരിച്ചു.

ഭർതൃ ഭവനത്തിലെ പരിചാരകര്‍ എപ്പോഴും വിശുദ്ധയുടെ അമ്മായിയമ്മയെ


ഏഷണികള്‍ പറഞ്ഞു പിടിപ്പിച്ച് വിശുദ്ധക്കെതിരായി തിരിക്കുകയും ഏറെ
വേദനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിശുദ്ധ ആ
പ്രതിബന്ധങ്ങളെയെല്ലാം ദയയോടും, ക്ഷമയോടും കൂടി നേരിട്ടു.

ദാമ്പത്യവല്ലരിയിൽ നവിജിയൂസ്, പെര്‍പ്പെച്ചുവ, അഗസ്റ്റിന്‍ എന്ന മൂന്ന് മക്കളെ


നല്‍കി ദൈവം വിശുദ്ധയെ അനുഗ്രഹിച്ചു.

അതിൽ എല്ലാ തരത്തിലുള്ള പാപങ്ങളും, ധാരാളിത്തവും വഴി യുവാവായ


അഗസ്റ്റിന്‍ വിശുദ്ധയ്ക്ക് എന്നും തലവേദനയായിരുന്നു. അവളുടെ കണ്ണുനീരും,
എല്ലാ ശ്രമങ്ങളും വൃഥാവിലായി എന്ന് തോന്നിയപ്പോൾ , ഒരിക്കൽ അവള്‍
മകനെ തന്റെ വീട്ടില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുകവരെയുണ്ടായി.
എന്നാല്‍ ഒരു ദര്‍ശനത്തേ തുടര്‍ന്ന്‍ അവള്‍ അഗസ്റ്റിനെ വീണ്ടും വീട്ടില്‍
പ്രവേശിപ്പിച്ചു.
മനിക്കേയനിസം എന്ന മതത്തിലായിരുന്നു അതുവരെ അഗസ്റ്റിൻ
ആകൃഷ്‌ടനായിരുന്നത്. അഗസ്റ്റിന്‍ റോമിലേക്ക് പോകുവാന്‍ പദ്ധതിയിട്ടപ്പോള്‍
ഏറെ ക്ലേശങ്ങൾ സഹിച്ച് വിശുദ്ധയും അവനെ അനുഗമിക്കുവാന്‍ തീരുമാനിച്ചു,
എന്നാല്‍ അവൾ തുറമുഖത്തെത്തിയപ്പോഴേക്കും അഗസ്റ്റിന്‍ കപ്പല്‍
കയറിയിരുന്നു. പിന്നീട് അവള്‍ അവനെ പിന്തുടര്‍ന്ന് ഇറ്റലിയിലെ മിലാനില്‍
എത്തി. അവിടെ വെച്ച് വിശുദ്ധ അംബ്രോസ് അവളെ അനുമോദിക്കുകയും,
ഇതുപോലൊരു മാതാവിനെ ലഭിച്ചതില്‍ അഗസ്റ്റിനെ അഭിനന്ദിക്കുകയും ചെയ്തു.

മിലാനില്‍ വെച്ചാണ് വിശുദ്ധ തന്റെ മകന്റെ സമ്പൂർണ മാനസാന്തരത്തിനുള്ള


പദ്ധതി തയാറാക്കുന്നത്. അവസാനം അവളുടെ കണ്ണുനീര്‍ ആനന്ദമായി മാറിയ
ആ നിമിഷം വന്നു ചേര്‍ന്നു.

28 മത്തേ വയസ്സിൽ അഗസ്റ്റിന്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും, വിശുദ്ധയുടെ


അശ്രാന്ത പരിശ്രമത്തിനു വിരാമമാവുകയും ചെയ്തു. ആഫ്രിക്കയിലേക്ക് തിരികെ
വരുന്നതിനിടയില്‍ തന്റെ 56-ത്തെ വയസ്സില്‍ AD 387-ൽ ഓസ്റ്റിയായില്‍ വെച്ചാണ്
വിശുദ്ധ മരണപ്പെടുന്നത്. വിശുദ്ധ അഗസ്റ്റിന്റെ ജീവചരിത്രത്തില്‍ വിശുദ്ധയുടെ
മരണത്തെ കുറിച്ച് വിവരിക്കുന്ന ഭാഗം ഏറ്റവും ഹൃദയഭേദകവും
മനോഹരവുമാണ്. അമ്മമാരുടെയും, വിവാഹിതരുടെയും, മാനസാന്തരം
ആവിശ്യമുള്ളവരുടെയും, മദ്യപാനത്തിനടിമപെട്ടവരുടെയും മധ്യസ്ഥയായി
തിരുസഭ വി. മോനിക്കയെ വണങ്ങുന്നു. നമുക്കും ഈ വിശുദ്ധയുടെ
മധ്യസ്ഥത്തിന്റെ തണലിൽ അഭയം പ്രാപിക്കാം.

You might also like