You are on page 1of 3

എന്റെ ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹം!

കർത്താവായ യേശുക്രിസ്തുവിനെ അറിയാത്ത ഒരു കുടുംബത്തിലാണ്


ഞാൻ ജനിച്ചത്. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ അയൽവാസിയുടെ
പ്രാർത്ഥനായോഗത്തിൽ ആകാംക്ഷയോടെ പങ്കെടുക്കുകയും ഡോ.
ജയസിങ്ങിന്റെ സുവിശേഷ യോഗങ്ങളിൽ ഉത്സാഹത്തോടെ
സന്ദർശിക്കുകയും ചെയ്തു. എന്റെ സ്കൂൾ അദ്ധ്യാപികയായ റോസിലിൻ
കമലാബായിയുടെ സ്നേഹം കാരണം ഞാൻ എന്നെത്തന്നെ ഒരു
ക്രിസ്ത്യാനിയായി പ്രഖ്യാപിച്ചു. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ
നിർത്തണമെന്ന് എന്റെ മാതാപിതാക്കൾ മുന്നറിയിപ്പ് നൽകിയ ഉടൻ
ഞാൻ നിർത്തി

ഇരുപത്തിഒന്നാം വയസ്സിൽ ഞാൻ വിവാഹിതയായി. എന്റെ


ഭർത്താവിന് നല്ല ജോലി ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് 4
വർഷമായിട്ടും ഞങ്ങൾക്ക് കുട്ടികളുണ്ടായിരുന്നില്ല. ഞാൻ പല
ക്ഷേത്രങ്ങളിലും പോയി വ്രതമെടുത്തു. ഞാൻ പല ആചാരങ്ങളും
അനുഷ്ഠിച്ചു. ഞാൻ ചെളി കലക്കിയ ചോറ് കഴിച്ചു. എന്നിരുന്നാലും
എന്റെ ജീവിതത്തിൽ സമാധാനമുണ്ടായിരുന്നില്ല

എനിക്ക് ഒരു പെണ്ണ്കുഞ്ഞു ജനിച്ചു. ഞാൻ വ്യത്യസ്ത ക്ഷേത്രങ്ങളെ


സന്ദർശിക്കുകയും അവളുടെ മുടി 9 തവണ സമർപ്പി ക്കുകയും ചെയ്തു.
ആഭരണങ്ങൾ വാങ്ങിത്തരുവാനും സിനിമയ്ക്ക് കൊണ്ടുപോകുവാനും
വേണ്ടി ഞാൻ എൻറെ ഭർത്താവുമായി നിരന്തരം വഴക്കിട്ടിരുന്നു. ഞാൻ
സ്ഥിരമായി ലൗകീകപുസ്തകങ്ങൾ വായിച്ചിരുന്നു. ഒരിക്കൽ എന്റെ മകൾ
അയൽപക്കത്തെ വീട്ടിൽ പോയി കളിച്ചു. ഞാൻ അവളെ നന്നായി
അടിച്ചു. പക്ഷേ അതിനുശേഷംഎന്റെ സമാധാനം എനിക്ക് നഷ്ടപ്പെട്ടു.

റോയപുരത്തെ നോർത്ത്വിക്ക് സ്കൂളിൽ എൽ.ഇ.എഫ്. നടത്തുന്ന


കുട്ടികളുടെ ധ്യാനത്തെ കുറിച്ച് ഞാൻ എന്റെ അയൽവാസിയായ കമല
ധർമ്മർ ചേച്ചിയിൽ നിന്നും അറിഞ്ഞു. ഞാൻ എന്റെ മകളുമായി
അവിടെ പോയി. അവിടെ സഹോദരി കമലാ പോൾ 10 കൽപ്പനകളെ
കുറിച്ച് പഠിപ്പിച്ചു. ആദ്യ ദിവസം തന്നെ എന്നിൽ പാപബോധം ഉണർന്നു.
എന്റെ നുണകളും അനുസരണക്കേടും പരിശുദ്ധാത്മാവ് എന്നെ
ബോധ്യപ്പെടുത്തി. യേശു എന്റെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും
എന്റെ അകൃത്യങ്ങൾക്കുവേണ്ടി അവന്റെ രക്തം ചൊരിയുകയും
ചെയ്തുവെന്ന് എനിക്ക് ബോധ്യപ്പെട്ടു.

അതിനുശേഷം ഞാൻ എന്റെ പാപങ്ങൾ ഏറ്റുപറയുകയും


ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പാകെ എന്റെ ഹൃദയത്തെ
ശരിയാക്കുകയും ചെയ്തു. ഞാൻ ആരോട് കള്ളം പറഞ്ഞോ അവരോട്
നേരിട്ട് ചെന്ന് മാപ്പ് പറഞ്ഞു. എൻറെ അശുദ്ധജീവിതം അമ്മയോട്
പറഞ്ഞു ക്ഷമ തേടി. ബൈബിളിൽ യെശയ്യാവ് 38:17 വഴി ദൈവം എന്നോട്
സംസാരിച്ചു: "സമാധാനത്തിന്നായി എനിക്കു അത്യന്തം കൈപ്പായതു
ഭവിച്ചു; എങ്കിലും നീ എന്റെ സകലപാപങ്ങളെയും നിന്റെ പിറകിൽ
എറിഞ്ഞുകളഞ്ഞതുകൊണ്ടു എന്റെ പ്രാണനെ നാശക്കുഴിയിൽനിന്നു
സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു." ഈ വാക്യത്തിലൂടെ അവൻ എന്നെ
രക്ഷിച്ചു എന്ന് എനിക്ക് ബോധ്യമായി , നിത്യമായ സന്തോഷം എന്റെ
മനസ്സിൽ നിറഞ്ഞു. എന്റെ എല്ലാ പാപങ്ങളിൽ നിന്നും
വിടുവിച്ചു/മോചിച്ചു, ക്രിസ്തുവിൽ വിജയകരമായ ജീവിതം നയിക്കാൻ
കർത്താവ് എന്നെ സഹായിച്ചു.

എന്റെ മകളും സഭയിൽ വന്നു. അവൾ ദൈവവചനം കേട്ട്


രക്ഷിക്കപ്പെട്ടു. എന്റെ ഭർത്താവ് എന്നെ പള്ളിയിൽ പോകാൻ ആദ്യം
അനുവദിച്ചെങ്കിലും പിന്നീട് പോകാൻ അദ്ദേഹം വിസമ്മതിച്ചു. പക്ഷേ,
ഞാൻ എന്റെ ഭർത്താവിനെ അനുസരിക്കാൻ പഠിക്കുകയും
പ്രാർത്ഥിക്കുകയും ചെയ്തു. ഡാനിയേൽ അമ്മയും ജയസിങ് അമ്മയും
എപ്പോഴും ഭർത്താവിനെ സ്നേഹിക്കാനും അനുസരിക്കാനും എന്നെ
പഠിപ്പിച്ചു. വീട് പ്രാർത്ഥനയാൽ നിറയ്ക്കണമെന്ന് അവർ പറഞ്ഞു.
ക്രിസ്തുവിന്റെ സ്നേഹം എന്നിലൂടെ അദ്ദേഹം കണ്ടു, ക്രമേണ
അദ്ദേഹം യേശുവിനെ വിശ്വസിക്കാൻ തുടങ്ങി, പള്ളിയിൽ വന്നു,
ദൈവവചനം കേട്ടു രക്ഷിക്കപ്പെട്ടു. അദ്ദേഹം പ്രാർത്ഥിച്ചു;
പ്രാർത്ഥിക്കുമ്പോൾ വെളിപ്പെടുന്നതെല്ലാം ദൈവത്തോടും
ദൈവദാസന്മാരോടും പങ്കുവെയ്ക്കുകയും അവർ ഉപദേശിച്ച പ്രകാരം
അനുസരിക്കുകയും ചെയ്തു. ഇപ്പോൾ എന്റെ ഭർത്താവും ദൈവശുശ്രൂഷ
ചെയ്യുന്നു. ഞങ്ങളുടെ ഭവനം ഒരു കുഞ്ഞു സ്വർഗ്ഗമായി.

ഞാൻ യേശുവിനെ അറിയുന്നതിന് മുമ്പ്, ഒരു ജ്യോതിഷന്റെ അടുത്ത്


പോയി സ്വന്തമായി ഒരു വീട് എനിക്ക് പണിയാൻ കഴിയുമോ എന്ന്
അന്വേഷിച്ചിരുന്നു. അത് അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ
യേശുവിലേക്ക് തിരിഞ്ഞപ്പോൾ ഒരു ചെറിയ കുടിലിനുവേണ്ടി മാത്രമാണ്
പ്രാർത്ഥിച്ചത്. എന്നാൽ യേശു എന്നെ സമൃദ്ധമായി അനുഗ്രഹിക്കുകയും
ഒരു വലിയ പുത്തൻ വീട് പണിയാൻ എന്നെ സഹായിക്കുകയും
ചെയ്തു. ഞങ്ങളുടെ വീട്ടിൽ അനേകം ആത്മാക്കൾ വരികയും
അനുഗ്രഹിക്കപ്പെടുന്നതിനാൽ, വീടിനു "ആത്മസ്നേഹി" എന്ന് പേരിട്ടു.

എന്റെ ഹൃദയം ഈ വീട്ടിൽ അല്ല. എന്റെ നിധികൾ സ്വർഗത്തിൽ


നിക്ഷേപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതുവരെ യേശുവിനെ തങ്ങളുടെ
രക്ഷകനായി സ്വീകരിക്കാത്ത എന്റെ അമ്മയുടെ കുടുംബത്തിനും
ഭർത്താവിന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക.
കമല തിമോത്തി

You might also like