You are on page 1of 97

Monday 1 November 2021

All Saints - Solemnity 

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം

സകലവിശുദ്ധരുടെയും വണക്കത്തിന്,
തിരുനാള്‍ ആഘോഷിച്ചുകൊണ്ട്,
നമുക്കെല്ലാവര്‍ക്കും കര്‍ത്താവില്‍ ആനന്ദിക്കാം.
അവരുടെ മഹോത്സവത്തില്‍ മാലാഖമാര്‍ ആഹ്ളാദിക്കുകയും
ദൈവപുത്രനെ പാടിസ്തുതിക്കുകയും ചെയ്യുന്നു.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,


അങ്ങേ സകലവിശുദ്ധരുടെയും പുണ്യയോഗ്യതകള്‍
ഒരു ആഘോഷത്തിലൂടെ ആദരിക്കാന്‍
അങ്ങു ഞങ്ങള്‍ക്ക് അനുഗ്രഹം നല്കുന്നുവല്ലോ.
നിരവധി വിശുദ്ധരുടെ മാധ്യസ്ഥ്യംവഴി,
ഞങ്ങളാഗ്രഹിക്കുന്ന പാപമോചനം
സമൃദ്ധമായി ചൊരിയണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
വെളി 7:2-4,9-14b
ഇതാ, എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം. അവര്‍ സകല
ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവര്‍.

ഞാന്‍ യോഹന്നാന്‍, വേറൊരു ദൂതന്‍ ജീവിക്കുന്ന ദൈവത്തിന്റെ മുദ്രയുമായി സൂര്യനുദിക്കുന്ന


ദിക്കില്‍ നിന്ന് ഉയര്‍ന്നു വരുന്നതു കണ്ടു. കരയ്ക്കും കടലിനും നാശം ചെയ്യാന്‍ അധികാരം നല്‍
കപ്പെട്ട ആ നാലു ദൂതന്മാരോട് അവന്‍ ഉറച്ച സ്വരത്തില്‍ വിളിച്ചുപറഞ്ഞു: ഞങ്ങള്‍ നമ്മുടെ
ദൈവത്തിന്റെ ദാസരുടെ നെറ്റിത്തടത്തില്‍ മുദ്രകുത്തിത്തീരുവോളം നിങ്ങള്‍ കരയോ കടലോ
വൃക്ഷങ്ങളോ നശിപ്പിക്കരുത്. മുദ്രിതരുടെ എണ്ണം ഞാന്‍ കേട്ടു: ഇസ്രായേല്‍ മക്കളുടെ എല്ലാ
ഗോത്രങ്ങളിലും നിന്ന് ആകെ നൂറ്റിനാല്‍പത്തിനാലായിരം.
ഇതിനുശേഷം ഞാന്‍ നോക്കിയപ്പോള്‍ ഇതാ, എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കും സാധിക്കാത്ത ഒരു
വലിയ ജനക്കൂട്ടം. അവര്‍ സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും
നിന്നുള്ളവര്‍. അവര്‍ വെള്ളയങ്കിയണിഞ്ഞു കൈകളില്‍ കുരുത്തോലയുമായി
സിംഹാസനത്തിനുമുമ്പിലും കുഞ്ഞാടിന്റെ മുമ്പിലും നിന്നിരുന്നു. അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:
സിംഹാസനാരൂഢനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും പക്കലാണു രക്ഷ.
ദൂതന്മാരെല്ലാം സിംഹാസനത്തിനും ശ്രേഷ്ഠന്മാര്‍ക്കും നാലുജീവികള്‍ക്കും ചുറ്റും നിന്നു. അവര്‍
സിംഹാസനത്തിനുമുമ്പില്‍ കമിഴ്ന്നു വീണ്, ദൈവത്തെ ആരാധിച്ചുകൊണ്ടു പറഞ്ഞു: ആമേന്‍, നമ്മുടെ
ദൈവത്തിനു സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും
ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍. ശ്രേഷ്ഠന്മാരിലൊരുവന്‍ എന്നോടു ചോദിച്ചു:
വെള്ളയങ്കിയണിഞ്ഞ ഇവര്‍ ആരാണ്? ഇവര്‍ എവിടെനിന്നു വരുന്നു? ഞാന്‍ മറുപടി പറഞ്ഞു:
പ്രഭോ, അങ്ങേക്കറിയാമല്ലോ. അപ്പോള്‍ അവന്‍ പറഞ്ഞു: ഇവരാണു വലിയ ഞെരുക്കത്തില്‍ നിന്നു
വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകി വെളുപ്പിച്ചവര്‍.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 24:1bc-2,3-4ab,5-6

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

ഭൂമിയും അതിലെ സമസ്ത വസ്തുക്കളും


ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്റെതാണ്.
സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും
നദിക്കു മുകളില്‍ അതിനെ സ്ഥാപിച്ചതും അവിടുന്നാണ്.

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

കര്‍ത്താവിന്റെ മലയില്‍ ആരു കയറും?


അവിടുത്തെ വിശുദ്ധസ്ഥലത്ത് ആരു നില്‍ക്കും?
കളങ്കമറ്റ കൈകളും നിര്‍മലമായ ഹൃദയവും ഉള്ളവന്‍,
മിഥ്യയുടെമേല്‍ മനസ്സു പതിക്കാത്തവനും.

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

അവന്റെമേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും;


രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും.
ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ;
അവരാണു യാക്കോബിന്റെ ദൈവത്തെ തേടുന്നത്.

ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറയാണിത്.

________

രണ്ടാം വായന
1 യോഹ 3:1a-3
അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണും.

കണ്ടാലും! എത്ര വലിയ സ്നേ ‌ ഹമാണു പിതാവു നമ്മോടു കാണിച്ചത്.


ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും.
ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല.
പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്റെ മക്കളാണ്.
നാം എന്തായി തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല.
എങ്കിലും ഒരു കാര്യം നാമറിയുന്നു:
അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും.
അവിടുന്ന് ആയിരിക്കുന്നതു പോലെ നാം അവിടുത്തെ കാണുകയും ചെയ്യും.
ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്ധനായിരിക്കുന്നതു പോലെ
തന്നെത്തന്നെ വിശുദ്ധനാക്കുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം
മത്താ 11:28
അല്ലേലൂയാ, അല്ലേലൂയാ!
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ
നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം.
അല്ലേലൂയാ!

________

സുവിശേഷം
മത്താ 5:1-12a
ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍.

അക്കാലത്ത്, ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന്‍ ഇരുന്നപ്പോള്‍ ശിഷ്യന്മാര്‍


അടുത്തെത്തി. അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി:

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍;


സ്വര്‍ഗരാജ്യം അവരുടേതാണ്.
വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ആശ്വസിപ്പിക്കപ്പെടും.
ശാന്തശീലര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ഭൂമി അവകാശമാക്കും.
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ക്കു സംതൃപ്തി ലഭിക്കും.
കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ക്കു കരുണ ലഭിക്കും.
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ദൈവത്തെ കാണും.
സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും.
നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍;
സ്വര്‍ഗരാജ്യം അവരുടേതാണ്.

എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മാകളും


നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍
ആനന്ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, സകലവിശുദ്ധരുടെയും ബഹുമാനാര്‍ഥം


ഞങ്ങള്‍ സമര്‍പ്പിക്കുന്ന ഈ കാണിക്കകള്‍
അങ്ങേക്ക് പ്രീതികരമാകട്ടെ.
അവരുടെ അനശ്വരതയില്‍
അവര്‍ ഇതിനകം സുരക്ഷിതരാണെന്നു
വിശ്വസിക്കുന്ന ഞങ്ങള്‍,
ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടിയുള്ള
അവരുടെ മധ്യസ്ഥസഹായം അനുഭവിക്കാന്‍
അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
മത്താ 5:8-10
ഹൃദയശുദ്ധിയുള്ളവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍ അവര്‍ ദൈവത്തെ കാണും;
സമാധാനസ്ഥാപകര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ ദൈവപുത്രരെന്നു വിളിക്കപ്പെടും;
നീതിക്കുവേണ്ടി പീഡനം ഏല്ക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധരുടെ ഗണത്തില്‍


വിശുദ്ധിയില്‍ ഏകനും വിസ്മയനീയനുമായ
അങ്ങയെ ആരാധിച്ചുകൊണ്ട്
അങ്ങേ കൃപയ്ക്കായി ഞങ്ങള്‍ അപേക്ഷിക്കുന്നു.
അതുവഴി അങ്ങേ സ്‌നേഹത്തികവാല്‍
പുണ്യപൂര്‍ണത നേടിക്കൊണ്ട്,
തീര്‍ഥാടകരുടെ ഈ മേശയില്‍നിന്ന്
സ്വര്‍ഗീയ പിതൃരാജ്യത്തിന്റെ വിരുന്നിലേക്ക്
ഞങ്ങള്‍ എത്തിച്ചേരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Tuesday 2 November 2021

All Souls 

Liturgical Colour: Violet or Black.

Readings at Mass

(The following psalms and readings are selected from the many options for this
day.)

________

പ്രവേശകപ്രഭണിതം
cf. 1 തെസ 4:14; 1 കോറി 15:22

യേശു മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തപോലെ,


യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം
അവിടത്തോടുകൂടെ കൊണ്ടുവരും.
ആദത്തില്‍ എല്ലാവരും മരിച്ചപോലെ,
ക്രിസ്തുവില്‍ എല്ലാവരും പുനര്‍ജീവിക്കും.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകള്‍ കനിവാര്‍ന്ന് ശ്രവിക്കണമേ.


മരിച്ചവരില്‍നിന്ന് ഉത്ഥാനംചെയ്ത
അങ്ങേ പുത്രനിലുള്ള ഞങ്ങളുടെ വിശ്വാസം ആഴപ്പെടുമ്പോള്‍,
അങ്ങേ ദാസരുടെ ഉത്ഥാനത്തിലുള്ള പ്രതീക്ഷയില്‍
ഞങ്ങളുടെ പ്രത്യാശയും ദൃഢീകരിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ജ്ഞാനം 3:1-9
അവിടുന്ന് അവരെ ശോധനചെയ്ത് ദഹനബലിയായി സ്വീകരിച്ചു.

നീതിമാന്മാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്,


ഒരു ഉപദ്രവവും അവരെ സ്പര്‍ശിക്കുകയില്ല.
അവര്‍ മരിച്ചതായി ഭോഷന്മാര്‍ കരുതി;
അവരുടെ മരണം പീഡനമായും
നമ്മില്‍ നിന്നുള്ള വേര്‍പാട് നാശമായും അവര്‍ കണക്കാക്കി;
അവരാകട്ടെ ശാന്തി അനുഭവിക്കുന്നു.
ശിക്ഷിക്കപ്പെട്ടവരെന്ന് മനുഷ്യദൃഷ്ടിയില്‍ തോന്നിയാലും
അനശ്വരമായ പ്രത്യാശയുള്ളവരാണവര്‍.
ദൈവം അവരെ പരിശോധിക്കുകയും
യോഗ്യരെന്നു കാണുകയും ചെയ്തു.
അല്‍പകാല ശിക്ഷണത്തിനുശേഷം
അവര്‍ക്കു വലിയ നന്മ കൈവരും.
ഉലയില്‍ സ്വര്‍ണമെന്നപോലെ അവിടുന്ന് അവരെ ശോധനചെയ്ത്
ദഹനബലിയായി സ്വീകരിച്ചു.
അവിടുത്തെ സന്ദര്‍ശനത്തില്‍ അവര്‍ പ്രശോഭിക്കും,
വയ്‌ക്കോലില്‍ തീപ്പൊരിയെന്നപോലെ അവര്‍ കത്തിപ്പടരും.
അവര്‍ ജനതകളെ ഭരിക്കും;
രാജ്യങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കും.
കര്‍ത്താവ് അവരെ എന്നേക്കും ഭരിക്കും.
അവിടുത്തെ ആശ്രയിക്കുന്നവര്‍ സത്യം ഗ്രഹിക്കും;
വിശ്വസ്തര്‍ അവിടുത്തെ സ്‌നേഹത്തില്‍ വസിക്കും.
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരുടെമേല്‍
അവിടുന്ന് കരുണയും അനുഗ്രഹവും വര്‍ഷിക്കും;
വിശുദ്ധരെ അവിടുന്ന് പരിപാലിക്കുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 23:1-3a,3b-4,5,6

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.


or
മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു
കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല.

കര്‍ത്താവാണ് എന്റെ ഇടയന്‍;


എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.


or
മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു
കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല.

തന്റെ നാമത്തെപ്രതി
നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണ
താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍
ഞാന്‍ ഭയപ്പെടുകയില്ല;
അങ്ങേ ഊന്നുവടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.


or
മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു
കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല.

എന്റെ ശത്രുക്കളുടെ മുന്‍പില്‍


അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.


or
മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു
കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല.

അവിടുത്തെ നന്മയും കരുണയും


ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;
കര്‍ത്താവിന്റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.


or
മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു
കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല.

________

രണ്ടാം വായന
റോമാ 5:5a-11
അവന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍ മൂലം ക്രോധത്തില്‍ നിന്നു രക്ഷിക്കപ്പെടും.

പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ


ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു. നാം ബലഹീനരായിരിക്കേ,
നിര്‍ണയിക്കപ്പെട്ട സമയത്തു ക്രിസ്തു പാപികള്‍ക്കു വേണ്ടി മരിച്ചു. നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും
മരിക്കുക പ്രയാസമാണ്. ഒരുപക്‌ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാന്‍ വല്ലവരും
തുനിഞ്ഞെന്നുവരാം. എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ
നമ്മോടുള്ള തന്റെ സ്നേ ‌ ഹം ദൈവം പ്രകടമാക്കിയിരിക്കുന്നു. ആകയാല്‍, ഇപ്പോള്‍ അവന്റെ
രക്തത്താല്‍ നീതീകരിക്കപ്പെട്ട നാം അവന്‍ മൂലം ക്രോധത്തില്‍ നിന്നു രക്ഷിക്കപ്പെടുമെന്നതു തീര്‍
ച്ചയാണല്ലോ. നാം ശത്രുക്കളായിരുന്നപ്പോള്‍ അവിടുത്തെ പുത്രന്റെ മരണത്താല്‍ ദൈവവുമായി
രമ്യതപ്പെട്ടുവെങ്കില്‍, രമ്യതപ്പെട്ടതിനുശേഷം അവന്റെ ജീവന്മൂലം രക്ഷിക്കപ്പെടുമെന്നതും തീര്‍ച്ച.
മാത്രമല്ല, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നാം ദൈവത്തില്‍ അഭിമാനിക്കുകയും
ചെയ്യുന്നു. അവന്‍ വഴിയാണല്ലോ നാം ഇപ്പോള്‍ അനുരഞ്ജനം സാധിച്ചിരിക്കുന്നത്.

________
സുവിശേഷ പ്രഘോഷണവാക്യം
യോഹ 6:39

അല്ലേലൂയാ, അല്ലേലൂയാ!
അവിടന്ന് എനിക്കു നല്‍കിയവരില്‍
ഒരുവനെപ്പോലും ഞാന്‍ നഷ്ടപ്പെടുത്താതെ,
അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ്
എന്നെ അയച്ചവന്റെ ഇഷ്ടം.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 15:33-39,16:1-6
യേശു ഉച്ചത്തില്‍ നിലവിളിച്ച് ജീവന്‍ വെടിഞ്ഞു.

ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. ഒമ്പതാം
മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: ‘‘എലോയ്, എലോയ്, ലാമാ സബക്ക്ത്താനി?’’
അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്? അടുത്തു
നിന്നിരുന്ന ചിലര്‍ അതുകേട്ടു പറഞ്ഞു: ‘‘ഇതാ, അവന്‍ ഏലിയായെ വിളിക്കുന്നു.’’ ഒരുവന്‍
ഓടിവന്ന്, നീര്‍പ്പഞ്ഞി വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി, അവനു കുടിക്കാന്‍
കൊടുത്തുകൊണ്ടു പറഞ്ഞു: ‘‘ആകട്ടെ, അവനെ താഴെ ഇറക്കാന്‍ ഏലിയാ വരുമോ എന്ന് നമുക്കു
കാണാം.’’ യേശു ഉച്ചത്തില്‍ നിലവിളിച്ച് ജീവന്‍ വെടിഞ്ഞു.
അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകളില്‍ നിന്ന് താഴെവരെ രണ്ടായി കീറി. അവന്
അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍, അവന്‍ ഇപ്രകാരം മരിച്ചതു കണ്ട് പറഞ്ഞു: ‘‘സത്യമായും
ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു.’’
സാബത്ത് കഴിഞ്ഞപ്പോള്‍ മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും
അവനെ അഭിഷേകം ചെയ്യുന്നതിനുവേണ്ടി സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി. ആഴ്ചയുടെ ആദ്യദിവസം
അതിരാവിലെ, സൂര്യനുദിച്ചപ്പോള്‍ത്തന്നെ, അവര്‍ ശവകുടീരത്തിങ്കലേക്കു പോയി. അവര്‍ തമ്മില്‍
പറഞ്ഞു: ‘‘ആരാണ് നമുക്കുവേണ്ടി ശവകുടീരത്തിന്റെ വാതില്‍ക്കല്‍ നിന്ന് കല്ല് ഉരുട്ടിമാറ്റുക?’’
എന്നാല്‍, അവര്‍ നോക്കിയപ്പോള്‍ ആ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നു! അതു വളരെ
വലുതായിരുന്നുതാനും. അവര്‍ ശവകുടീരത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ വെള്ളവസ്ത്രം ധരിച്ച ഒരു
യുവാവ് വലത്തു ഭാഗത്തിരിക്കുന്നതു കണ്ടു. അവര്‍ വിസ്മയിച്ചുപോയി. അവന്‍ അവരോടു പറഞ്ഞു:
‘‘നിങ്ങള്‍ അത്ഭുതപ്പെടേണ്ടാ. കുരിശില്‍ തറയ്ക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍
അന്വേഷിക്കുന്നു. അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവന്‍ ഇവിടെയില്ല. നോക്കൂ, അവര്‍ അവനെ
സംസ്‌കരിച്ച സ്ഥലം.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ കാണിക്കകള്‍


പ്രീതിപൂര്‍വം തൃക്കണ്‍പാര്‍ക്കണമേ.
അങ്ങേ പുത്രന്റെ
മഹാകാരുണ്യത്തിന്റെ കൂദാശയാലാണല്ലോ
ഞങ്ങള്‍ ഐക്യപ്പെട്ടിരിക്കുന്നത്.
അങ്ങേ മരണമടഞ്ഞ ദാസര്‍
അവിടത്തോടുകൂടെ മഹത്ത്വത്തിലേക്ക്
സ്വീകരിക്കപ്പെടുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 11:25-26

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാനാണ് ഉത്ഥാനവും ജീവനും.
എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.
ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍,
ഒരിക്കലും മരിക്കുകയില്ല.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മരണമടഞ്ഞ ദാസര്‍ക്കുവേണ്ടി,


പെസഹാരഹസ്യം ഞങ്ങള്‍ അനുഷ്ഠിച്ചുവല്ലോ.
പ്രകാശത്തിന്റെയും സമാധാനത്തിന്റെയും മന്ദിരത്തിലേക്ക്
അവര്‍ കടന്നുവരാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Wednesday 3 November 2021

Saint Martin de Porres, Religious 


or Wednesday of week 31 in Ordinary Time 

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം

സഹോദരര്‍ എവിടെ ഐക്യത്തില്‍ ദൈവത്തെ പുകഴ്ത്തുന്നുവോ,


അവിടെ കര്‍ത്താവ് അനുഗ്രഹം പ്രദാനംചെയ്യും.

Or:
Cf. സങ്കീ 71:8,23

ഗാനം ആലപിക്കാന്‍ ഞാന്‍ പ്രാപ്തനാകേണ്ടതിന്


എന്റെ അധരം അങ്ങേ സ്തുതികളാല്‍ നിറയട്ടെ;
ഞാനങ്ങയെ പാടിസ്തുതിക്കുമ്പോള്‍,
എന്റെ നാവ് ആഹ്ളാദിച്ചുല്ലസിക്കും.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, എളിമയുടെ പാതയിലൂടെ


വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിനെ
സ്വര്‍ഗീയമഹത്ത്വത്തിലേക്ക് അങ്ങ് ആനയിച്ചുവല്ലോ.
അദ്ദേഹത്തിന്റെ ഉജ്ജ്വലിക്കുന്ന മാതൃക
ഇപ്പോള്‍ ഞങ്ങള്‍ പിന്തുടരുന്നപോലെ,
സ്വര്‍ഗത്തില്‍ അദ്ദേഹത്തോടൊപ്പം
ഉയര്‍ത്തപ്പെടാനുമുള്ള അര്‍ഹത ഞങ്ങള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Wednesday)

There is a choice today between the readings for the ferial day (Wednesday) and
those for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
റോമാ 13:8-10
നിയമത്തിന്റെ പൂര്‍ത്തീകരണം സ്‌നേഹമാണ്.

സഹോദരരേ, പരസ്പരം സ്നേ ‌ ഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു


കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍, അയല്‍ക്കാരനെ സ്നേ
‌ ഹിക്കുന്നവന്‍ നിയമം പൂര്‍
ത്തീകരിച്ചുകഴിഞ്ഞു. വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്
എന്നിവയും മറ്റേതു കല്‍പനയും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേ ‌ ഹിക്കണം എന്ന ഒരു
വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു. സ്നേ
‌ ഹം അയല്‍ക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല.
അതുകൊണ്ടു നിയമത്തിന്റെ പൂര്‍ത്തീകരണം സ്‌നേഹമാണ്.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 112:1b-2,4-5,9

ഉദാരമായി വായ്പകൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവന് നന്മ കൈവരും.


or
അല്ലേലൂയ!

കര്‍ത്താവിനെ ഭയപ്പെടുകയും
അവിടുത്തെ കല്‍പനകളില്‍ ആനന്ദിക്കുകയും
ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
അവന്റെ സന്തതി ഭൂമിയില്‍ പ്രബലമാകും;
സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും.

ഉദാരമായി വായ്പകൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവന് നന്മ കൈവരും.


or
അല്ലേലൂയ!

പരമാര്‍ഥഹൃദയന് അന്ധകാരത്തില്‍ പ്രകാശമുദിക്കും;


അവന്‍ ഉദാരനും കാരുണ്യവാനും നീതിനിഷ്ഠനുമാണ്.
ഉദാരമായി വായ്പകൊടുക്കുകയും
നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവനു നന്മ കൈവരും.

ഉദാരമായി വായ്പകൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവന് നന്മ കൈവരും.


or
അല്ലേലൂയ!

അവന്‍ ദരിദ്രര്‍ക്ക് ഉദാരമായി ദാനം ചെയ്യുന്നു;


അവന്റെ നീതി എന്നേക്കും നിലനില്‍ക്കുന്നു;
അവന്‍ അഭിമാനത്തോടെ ശിരസ്സുയര്‍ത്തി നില്‍ക്കും.
ഉദാരമായി വായ്പകൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവന് നന്മ കൈവരും.
or
അല്ലേലൂയ!

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 119:88

അല്ലേലൂയാ, അല്ലേലൂയാ!
കരുണ തോന്നി എന്റെ ജീവന്‍ രക്ഷിക്കണമേ!
അങ്ങേ നാവില്‍ നിന്നു പുറപ്പെടുന്ന കല്‍പനകള്‍
ഞാന്‍ അനുസരിക്കട്ടെ.
അല്ലേലൂയാ!

Or:
1 പത്രോ 4:14

അല്ലേലൂയാ, അല്ലേലൂയാ!
ക്രിസ്തുവിന്റെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാല്‍
നിങ്ങള്‍ ഭാഗ്യവാന്‍മാര്‍.
എന്തെന്നാല്‍, മഹത്വത്തിന്റെ ആത്മാവ്,
അതായത് ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 14:25-33
തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല.

അക്കാലത്ത്, വലിയ ജനക്കൂട്ടങ്ങള്‍ യേശുവിന്റെ അടുത്തുവന്നു. അവന്‍ തിരിഞ്ഞ് അവരോടു


പറഞ്ഞു: സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും
സഹോദരിമാരെയും എന്നല്ല, സ്വജീവനെ തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആര്‍ക്കും
എന്റെ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല. സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ
വരുന്നവന് എന്റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല. ഗോപുരം പണിയാന്‍ ഇച്ഛിക്കുമ്പോള്‍,
അതു പൂര്‍ത്തിയാക്കാന്‍ വേണ്ട വക തനിക്കുണ്ടോ എന്ന് അതിന്റെ ചെലവ് ആദ്യമേ തന്നെ
കണക്കുകൂട്ടി നോക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്? അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അടിത്തറ
കെട്ടിക്കഴിഞ്ഞ് പണി മുഴുവനാക്കാന്‍ കഴിയാതെ വരുമ്പോള്‍, കാണുന്നവരെല്ലാം അവനെ
ആക്‌ഷേപിക്കും. അവര്‍ പറയും: ഈ മനുഷ്യന്‍ പണി ആരംഭിച്ചു; പക്ഷേ ‌ , പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞില്ല. അല്ലെങ്കില്‍, ഇരുപതിനായിരം ഭടന്മാരോടുകൂടെ തനിക്കെതിരേ വരുന്നവനെ
പതിനായിരം കൊണ്ടു നേരിടാന്‍ സാധിക്കുമോ എന്ന് ആദ്യമേ ആലോചിക്കാതെ മറ്റൊരു
രാജാവിനോടു യുദ്ധത്തിനു പോകുന്ന ഏതു രാജാവാണുള്ളത്? അതു സാധ്യമല്ലെങ്കില്‍, അവന്‍
ദൂരത്തായിരിക്കുമ്പോള്‍ തന്നെ ദൂതന്മാരെ അയച്ച്, സമാധാനത്തിന് അപേക്ഷിക്കും. ഇതുപോലെ,
തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ രക്ഷയ്ക്കുവേണ്ടി


അര്‍പ്പിക്കപ്പെട്ട ബലിവസ്തുക്കള്‍ സ്വീകരിക്കണമേ.
അതുവഴി, വിശുദ്ധ N ന്റെ മാധ്യസ്ഥ്യത്താല്‍,
ഞങ്ങള്‍ പാപവശീകരണങ്ങളില്‍ നിന്ന് ഓടിയകലാനും
സ്വര്‍ഗീയസമൂഹത്തിലേക്ക് നടന്നടുക്കാനും
പ്രാപ്തരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. ലൂക്കാ 8:15

ദൈവത്തിന്റെ വചനം കേട്ട്


ഉത്കൃഷ്ടവും നിര്‍മ്മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച്,
ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവര്‍ അനുഗ്രഹീതര്‍..

Or:
cf. സങ്കീ 84:4

കര്‍ത്താവേ, എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട്,


അങ്ങേ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

________

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,


വിശുദ്ധ N ന്റെ ആണ്ടുതോറുമുള്ള സ്മരണാഘോഷത്തില്‍
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍ സംരക്ഷിക്കപ്പെട്ട്,
അങ്ങേ ജ്ഞാനത്തിന്റെ ഈ കൂദാശവഴി,
സ്വസ്ഥമായി സംയമനത്തോടെ ജീവിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Thursday 4 November 2021

Saint Charles Borromeo, Bishop 


on Thursday of week 31 in Ordinary Time

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം

കര്‍ത്താവ് അവനെ തനിക്കുവേണ്ടി


മഹാപുരോഹിതനായി തിരഞ്ഞെടുക്കുകയും
തന്റെ നിക്ഷേപം തുറന്നുകൊണ്ട്,
എല്ലാ നന്മകളും കൊണ്ട്
അവനെ സമ്പന്നനാക്കുകയും ചെയ്തു.

Or:
cf. പ്രഭാ 50:1; 44:16,22
ഇതാ, തന്റെ ദിനങ്ങളില്‍
ദൈവത്തെ പ്രീതിപ്പെടുത്തിയ പ്രധാന പുരോഹിതന്‍;
ആകയാല്‍, തന്റെ വാഗ്ദാനമനുസരിച്ച്,
തന്റെ ജനത്തിനു വേണ്ടി,
അവന്‍ വളരാന്‍ കര്‍ത്താവ് ഇടയാക്കി.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, മെത്രാനായ വിശുദ്ധ ചാള്‍സിനെ


സംപൂരിതനാക്കിയ ചൈതന്യം
അങ്ങേ ജനത്തില്‍ കാത്തുപാലിക്കണമേ.
അങ്ങനെ, സഭ അനവരതം നവീകരിക്കപ്പെട്ട്,
ക്രിസ്തുവിന്റെ സാദൃശ്യത്തില്‍ അനുരൂപയായി,
അവിടത്തെ മുഖം ലോകത്തിനു കാണിക്കാന്‍ പ്രാപ്തയാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Thursday)

There is a choice today between the readings for the ferial day (Thursday) and
those for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
റോമാ 14:7-12
ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്.

സഹോദരരേ, നമ്മിലാരും തനിക്കുവേണ്ടി മാത്രം ജീവിക്കുന്നില്ല; തനിക്കുവേണ്ടി മാത്രം


മരിക്കുന്നുമില്ല. നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍
കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍, ജീവിച്ചാലും മരിച്ചാലും നാം കര്‍
ത്താവിനുള്ളവരാണ്. എന്തെന്നാല്‍, മരിച്ചവരുടെയും ജീവിക്കുന്നവരുടെയും കര്‍ത്താവായിരിക്കുന്നതിനു
വേണ്ടിയാണ് ക്രിസ്തു മരിച്ചതും പുനര്‍ജീവിച്ചതും. നീ എന്തിനു നിന്റെ സഹോദരനെ വിധിക്കുന്നു?
അഥവാ നീ എന്തിനു നിന്റെ സഹോദരനെ നിന്ദിക്കുന്നു? നാമെല്ലാവരും ദൈവത്തിന്റെ
ന്യായാസനത്തിന്‍ മുമ്പാകെ നില്‍ക്കേണ്ടവരാണല്ലോ. ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: എല്ലാ
മുട്ടുകളും എന്റെ മുമ്പില്‍ മടങ്ങും; എല്ലാ നാവുകളും ദൈവത്തെ പുകഴ്ത്തുകയും ചെയ്യും എന്നു കര്‍
ത്താവു ശപഥപൂര്‍വം അരുളിച്ചെയ്യുന്നു. ആകയാല്‍, നാം ഓരോരുത്തരും ദൈവത്തിന്റെ മുമ്പില്‍
കണക്കു ബോധിപ്പിക്കേണ്ടിവരും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 27:1,4,13-14

ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.

കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്,


ഞാന്‍ ആരെ ഭയപ്പെടണം?
കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്,
ഞാന്‍ ആരെ പേടിക്കണം?

ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു;


ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു;
കര്‍ത്താവിന്റെ മാധുര്യം ആസ്വദിക്കാനും
കര്‍ത്താവിന്റെ ആലയത്തില്‍
അവിടുത്തെ ഹിതം ആരായാനുംവേണ്ടി
ജീവിതകാലം മുഴുവന്‍
അവിടുത്തെ ആലയത്തില്‍ വസിക്കാന്‍തന്നെ.

ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.

ജീവിക്കുന്നവരുടെ ദേശത്തു
കര്‍ത്താവിന്റെ നന്മ കാണാമെന്നു
ഞാന്‍ വിശ്വസിക്കുന്നു.
കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍,
ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍;
കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍.

ജീവിക്കുന്നവരുടെ ദേശത്തു കര്‍ത്താവിന്റെ നന്മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം
cf. സങ്കീ 130:5

അല്ലേലൂയാ, അല്ലേലൂയാ!
എന്റെ ആത്മാവു കര്‍ത്താവിനെ കാത്തിരിക്കുന്നു.
അവിടത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു.
അല്ലേലൂയാ!

Or:
മത്താ 11:28

അല്ലേലൂയാ, അല്ലേലൂയാ!
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ
നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 15:1-10
അനുതപിക്കുന്ന പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ സന്തോഷമുണ്ടാകും.

അക്കാലത്ത്, ചുങ്കക്കാരും പാപികളുമെല്ലാം യേശുവിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അടുത്തു


വന്നുകൊണ്ടിരുന്നു. ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു: ഇവന്‍ പാപികളെ സ്വീകരിക്കുകയും
അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അവന്‍ അവരോട് ഈ ഉപമ പറഞ്ഞു:
നിങ്ങളിലാരാണ്, തനിക്കു നൂറ് ആടുകള്‍ ഉണ്ടായിരിക്കേ അവയില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ തൊണ്ണൂറ്റൊന്‍
പതിനെയും മരുഭൂമിയില്‍ വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്? കണ്ടുകിട്ടുമ്പോള്‍
സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. വീട്ടില്‍ എത്തുമ്പോള്‍ അവന്‍ കൂട്ടുകാരെയും അയല്‍
വാസികളെയും വിളിച്ചുകൂട്ടിപ്പറയും: നിങ്ങള്‍ എന്നോടുകൂടെ സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട
ആടിനെ കണ്ടുകിട്ടിയിരിക്കുന്നു. അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍
പതു നീതിമാന്മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍
കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
ഏതു സ്ത്രീയാണ്, തനിക്കു പത്തു നാണയം ഉണ്ടായിരിക്കേ, അതില്‍ ഒന്നു നഷ്ടപ്പെട്ടാല്‍
വിളക്കുകൊളുത്തി വീട് അടിച്ചുവാരി, അത് കണ്ടുകിട്ടുവോളം ഉത്സാഹത്തോടെ അന്വേഷിക്കാത്തത്?
കണ്ടുകിട്ടുമ്പോള്‍ അവള്‍ കൂട്ടുകാരെയും അയല്‍വാസികളെയും വിളിച്ചുകൂട്ടിപ്പറയും: എന്നോടുകൂടെ
സന്തോഷിക്കുവിന്‍. എന്റെ നഷ്ടപ്പെട്ട നാണയം വീണ്ടുകിട്ടിയിരിക്കുന്നു. അതുപോലെതന്നെ,
അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകും എന്ന്
ഞാന്‍ നിങ്ങളോടു പറയുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ ചാള്‍സിന്റെ സ്മരണയ്ക്കായി,


അങ്ങേ അള്‍ത്താരയില്‍ അര്‍പ്പിക്കപ്പെട്ട
കാഴ്ചദ്രവ്യങ്ങള്‍ കടാക്ഷിക്കണമേ.
അദ്ദേഹത്തെ അജപാലനധര്‍മത്തില്‍ ശ്രദ്ധയുള്ളവനും
പുണ്യയോഗ്യതകളില്‍ നിസ്തുലനുമാക്കിയപോലെ,
ഈ ബലിയുടെ ശക്തിയാല്‍,
പ്രവൃത്തികളുടെ സദ്ഫലങ്ങള്‍കൊണ്ട്,
ഞങ്ങളും അഭിവൃദ്ധിപ്പെടാന്‍ അങ്ങ് ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 10:11

നല്ലിടയന്‍ തന്റെ ആടുകള്‍വേണ്ടി


തന്റെ ജീവനര്‍പ്പിക്കുന്നു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ശുശ്രൂഷയില്‍ വിശ്വസ്തനും


സ്നേ
‌ ഹത്തില്‍ തീക്ഷ്ണതയുള്ളവനുമാകാന്‍
വിശുദ്ധ ചാള്‍സിനെ ഇടയാക്കിയ അതേ ആത്മധൈര്യം,
ഞങ്ങള്‍ സ്വീകരിച്ച ദിവ്യരഹസ്യങ്ങള്‍ ഞങ്ങള്‍ക്കും നല്കട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Friday 5 November 2021

Friday of week 31 in Ordinary Time 

Liturgical Colour: Green.

Readings at Mass

________
പ്രവേശകപ്രഭണിതം
cf. സങ്കീ 38:21-22

എന്റെ ദൈവമായ കര്‍ത്താവേ, എന്നെ കൈവിടരുതേ,


എന്നില്‍ നിന്ന് അകന്നിരിക്കരുതേ.
എന്റെ രക്ഷയുടെ ബലമായ കര്‍ത്താവേ,
എന്നെ സഹായിക്കാന്‍ വേഗം വരണമേ.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,


അങ്ങില്‍നിന്നു വരുന്ന ദാനത്താലാണല്ലോ
അങ്ങേ വിശ്വാസികള്‍ അങ്ങേക്ക്
യോഗ്യവും സ്തുത്യര്‍ഹവുമായ ശുശ്രൂഷ അര്‍പ്പിക്കുന്നത്.
അങ്ങനെ, ഒരു പ്രതിബന്ധവും കൂടാതെ
അങ്ങേ വാഗ്ദാനങ്ങളിലേക്ക് ഞങ്ങള്‍
മുന്നേറാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
റോമാ 15:14-21
വിജാതീയരാകുന്ന ബലിവസ്തു സ്വീകാര്യമാകുന്നതിന് എന്നെ വിജാതീയര്‍ക്കുവേണ്ടി
യേശുക്രിസ്തുവിന്റെ ശുശ്രൂഷകനാക്കിയിരിക്കുന്നു.

സഹോദരരേ, നിങ്ങള്‍ നന്മയാല്‍ പൂരിതരും എല്ലാ അറിവും തികഞ്ഞവരും പരസ്പരം ഉപദേശിക്കാന്‍


കഴിവുള്ളവരുമാണെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. ദൈവം എനിക്കു നല്‍കിയ
കൃപയാല്‍ ധൈര്യത്തോടെ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണു നിങ്ങള്‍ക്കു ഞാന്‍
എഴുതിയത്. ദൈവത്തിന്റെ കൃപ എന്നെ വിജാതീയര്‍ക്കുവേണ്ടി യേശുക്രിസ്തുവിന്റെ ശുശ്രൂഷകന്‍
ആക്കിയിരിക്കുകയാണല്ലോ. വിജാതീയരാകുന്ന ബലിവസ്തു സ്വീകാര്യവും പരിശുദ്ധാത്മാവിനാല്‍
പവിത്രീകൃതവും ആകാന്‍വേണ്ടി ഞാന്‍ ദൈവത്തിന്റെ സുവിശേഷത്തിനു പുരോഹിതശുശ്രൂഷ
ചെയ്യുന്നു. അതുകൊണ്ട്, ദൈവത്തിനുവേണ്ടിയുള്ള ജോലിയെക്കുറിച്ച് എനിക്ക് യേശുക്രിസ്തുവില്‍
അഭിമാനിക്കാന്‍ കഴിയും. വിജാതീയരുടെ അനുസരണം നേടിയെടുക്കേണ്ടതിനു വാക്കാലും
പ്രവൃത്തിയാലും, അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ബലത്താലും പരിശുദ്ധാത്മാവിന്റെ
ശക്തിയാലും ഞാന്‍ വഴി ക്രിസ്തു പ്രവര്‍ത്തിച്ചവയൊഴികെ ഒന്നിനെക്കുറിച്ചും സംസാരിക്കാന്‍ ഞാന്‍
തുനിയുകയില്ല. തന്നിമിത്തം, ഞാന്‍ ജറുസലെം തുടങ്ങി ഇല്ലീറിക്കോണ്‍ വരെ ചുറ്റിസഞ്ചരിച്ച്
ക്രിസ്തുവിന്റെ സുവിശേഷം പൂര്‍ത്തിയാക്കി. അങ്ങനെ മറ്റൊരുവന്‍ സ്ഥാപിച്ച അടിസ്ഥാനത്തിന്മേല്‍
പണിയാതെ ക്രിസ്തുവിനെ അറിയാത്ത സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിക്കുന്നതില്‍ ഞാന്‍
അത്യധികം ഉത്സാഹം കാണിച്ചു. ഒരിക്കലും അറിഞ്ഞിട്ടില്ലാത്തവനെ അവര്‍ ദര്‍ശിക്കും.
അവനെക്കുറിച്ചു കേട്ടിട്ടില്ലാത്തവര്‍ അവനെ മനസ്സിലാക്കും എന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 98:1bcde,2-3ab,3cd-4

കര്‍ത്താവു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;


അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.

കര്‍ത്താവു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു;


അവിടുന്നു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഇസ്രായേല്‍ ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും
അവിടുന്ന് അനുസ്മരിച്ചു;

കര്‍ത്താവു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.


ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്‌ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.

കര്‍ത്താവു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

________

സുവിശേഷ പ്രഘോഷണവാക്യം
2 കോറി 5:19

അല്ലേലൂയാ, അല്ലേലൂയാ!
ദൈവം മനുഷ്യരുടെ തെറ്റുകള്‍
അവര്‍ക്കെതിരായി പരിഗണിക്കാതെ
രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേല്‍പിച്ചുകൊണ്ട്
ക്രിസ്തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു.
അല്ലേലൂയാ!

Or:
1 യോഹ 2:5

അല്ലേലൂയാ, അല്ലേലൂയാ!
യേശുക്രിസ്തുവിന്റെ വചനം പാലിക്കുന്നവനില്‍
സത്യമായും ദൈവസ്നേ ‌ ഹം പൂര്‍ണത പ്രാപിച്ചിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 16:1-8
ഈ യുഗത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ്.

അക്കാലത്ത്, യേശു ശിഷ്യരോടു പറഞ്ഞു: ഒരു ധനവാന് ഒരു കാര്യസ്ഥന്‍ ഉണ്ടായിരുന്നു. അവന്‍
സ്വത്ത് ദുര്‍വ്യയം ചെയ്യുന്നുവെന്ന് യജമാനനു പരാതി ലഭിച്ചു. യജമാനന്‍ അവനെ വിളിച്ചു
ചോദിച്ചു: നിന്നെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത് എന്താണ്? നിന്റെ കാര്യസ്ഥതയുടെ കണക്കു
ബോധിപ്പിക്കുക. മേലില്‍ നീ കാര്യസ്ഥനായിരിക്കാന്‍ പാടില്ല. ആ കാര്യസ്ഥന്‍ ആത്മഗതം
ചെയ്തു: യജമാനന്‍ കാര്യസ്ഥത എന്നില്‍ നിന്ന് എടുത്തുകളയുന്നതിനാല്‍ ഞാന്‍ ഇനി
എന്തുചെയ്യും? കിളയ്ക്കാന്‍ എനിക്കു ശക്തിയില്ല. ഭിക്ഷയാചിക്കാന്‍ ലജ്ജ തോന്നുന്നു. എന്നാല്‍,
യജമാനന്‍ കാര്യസ്ഥത എന്നില്‍ നിന്ന് എടുത്തുകളയുമ്പോള്‍ ആളുകള്‍ തങ്ങളുടെ വീടുകളില്‍
എന്നെ സ്വീകരിക്കേണ്ടതിന് എന്തു ചെയ്യണമെന്ന് എനിക്കറിയാം. യജമാനനില്‍ നിന്നു കടം
വാങ്ങിയവര്‍ ഓരോരുത്തരെ അവന്‍ വിളിച്ചു. ഒന്നാമനോട് അവന്‍ ചോദിച്ചു: നീ എന്റെ യജമാനന്
എന്തു കൊടുക്കാനുണ്ട്? അവന്‍ പറഞ്ഞു: നൂറു ബത്ത് എണ്ണ. അവന്‍ പറഞ്ഞു: ഇതാ, നിന്റെ
പ്രമാണം, എടുത്ത് അമ്പതു ബത്ത് എന്നു തിരുത്തിയെഴുതുക. അനന്തരം അവന്‍ മറ്റൊരുവനോടു
ചോദിച്ചു: നീ എന്തു കടപ്പെട്ടിരിക്കുന്നു? അവന്‍ പറഞ്ഞു: നൂറു കോര്‍ ഗോതമ്പ്. അവന്‍ പറഞ്ഞു:
നിന്റെ പ്രമാണം എടുത്ത് എണ്‍പതുകോര്‍ എന്നു തിരുത്തിയെഴുതുക. കൗശലപൂര്‍വം പ്രവര്‍
ത്തിച്ചതിനാല്‍ നീതിരഹിതനായ കാര്യസ്ഥനെ യജമാനന്‍ പ്രശംസിച്ചു. എന്തെന്നാല്‍, ഈ
യുഗത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ്.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ബലി അങ്ങേക്കുള്ള


നിര്‍മല യാഗമാക്കി തീര്‍ക്കുകയും
ഞങ്ങള്‍ക്ക് അങ്ങേ കാരുണ്യത്തിന്റെ
ദിവ്യപ്രവാഹമാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 16:11

കര്‍ത്താവേ, അങ്ങെനിക്ക് ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു,


അങ്ങേ സന്നിധിയില്‍ ആനന്ദത്താല്‍ അങ്ങെന്നെ നിറയ്ക്കുന്നു.

Or:
യോഹ 6:58

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു,
ഞാന്‍ പിതാവു മൂലം ജീവിക്കുന്നു.
അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ശക്തിയുടെ പ്രവര്‍ത്തനം


ഞങ്ങളില്‍ വര്‍ധമാനമാക്കാന്‍ കനിയണമേ.
അങ്ങനെ, സ്വര്‍ഗീയ കൂദാശകളാല്‍ പരിപോഷിതരായി,
അവയുടെ വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍,
അങ്ങേ ദാനത്താല്‍ ഞങ്ങള്‍ സജ്ജരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Saturday 6 November 2021

Saturday of week 31 in Ordinary Time 


or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 38:21-22

എന്റെ ദൈവമായ കര്‍ത്താവേ, എന്നെ കൈവിടരുതേ,


എന്നില്‍ നിന്ന് അകന്നിരിക്കരുതേ.
എന്റെ രക്ഷയുടെ ബലമായ കര്‍ത്താവേ,
എന്നെ സഹായിക്കാന്‍ വേഗം വരണമേ.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,


അങ്ങില്‍നിന്നു വരുന്ന ദാനത്താലാണല്ലോ
അങ്ങേ വിശ്വാസികള്‍ അങ്ങേക്ക്
യോഗ്യവും സ്തുത്യര്‍ഹവുമായ ശുശ്രൂഷ അര്‍പ്പിക്കുന്നത്.
അങ്ങനെ, ഒരു പ്രതിബന്ധവും കൂടാതെ
അങ്ങേ വാഗ്ദാനങ്ങളിലേക്ക് ഞങ്ങള്‍
മുന്നേറാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
റോമാ 16:3-9,16,22-27
വിശുദ്ധ ചുംബനത്താല്‍ അന്യോന്യം വന്ദനം പറയുവിന്‍.

സഹോദരരേ, യേശുക്രിസ്തുവില്‍ എന്റെ സഹപ്രവര്‍ത്തകരായ പ്രിസ്‌ക്കായ്ക്കും അക്വീലായ്ക്കും


വന്ദനം പറയുവിന്‍. അവര്‍ എന്റെ ജീവനുവേണ്ടി തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയവരാണ്. ഞാന്‍
മാത്രമല്ല, വിജാതീയരുടെ സകല സഭകളും അവര്‍ക്കു നന്ദിപറയുന്നു. അവരുടെ ഭവനത്തില്‍
സമ്മേളിക്കുന്ന സഭയ്ക്കും വന്ദനം പറയുവിന്‍. ഏഷ്യയില്‍ ക്രിസ്തുവിനുള്ള ആദ്യഫലമായ എന്റെ
പ്രിയപ്പെട്ട എപ്പായിനേത്തോസിനെ അഭിവാദനം ചെയ്യുവിന്‍. നിങ്ങളുടെയിടയില്‍ കഠിനാധ്വാനം
ചെയ്ത മറിയത്തിനും വന്ദനം പറയുവിന്‍. എന്റെ ബന്ധുക്കളും എന്നോടുകൂടെ കാരാഗൃഹവാസം
അനുഭവിച്ചവരുമായ അന്ത്രോണിക്കോസിനും യൂണിയസിനും അഭിവാദനം നല്‍കുവിന്‍. അവര്‍
അപ്പോസ്തലഗണത്തിലെ പ്രമുഖരും എനിക്കുമുമ്പേ ക്രിസ്ത്യാനികളായവരുമാണ്. കര്‍ത്താവില്‍ എന്റെ
പ്രിയപ്പെട്ട ആംപ്ലിയാത്തോസിന് ആശംസകളര്‍പ്പിക്കുവിന്‍. ക്രിസ്തുവില്‍ നമ്മുടെ സഹപ്രവര്‍
ത്തകനായ ഉര്‍ബാനോസിനും എന്റെ പ്രിയപ്പെട്ടവനായ സ്താക്കീസിനും വന്ദനമേകുവിന്‍. വിശുദ്ധ
ചുംബനത്താല്‍ അന്യോന്യം വന്ദനം പറയുവിന്‍. ക്രിസ്തുവിന്റെ സമസ്തസഭകളും നിങ്ങള്‍ക്ക്
ആശംസകള്‍ അയയ്ക്കുന്നു.
ഈ ലേഖനത്തിന്റെ എഴുത്തുകാരനായ ഞാന്‍ – തേര്‍ത്തിയോസ് – കര്‍ത്താവിന്റെ നാമത്തില്‍
നിങ്ങളെ അഭിവാദനം ചെയ്യുന്നു. എന്റെയും സഭ മുഴുവന്റെയും ആതിഥേയനായ ഗായിയൂസ്
നിങ്ങള്‍ക്കു വന്ദനം പറയുന്നു. നഗരത്തിലെ ഖജനാവുകാരനായ എറാസ്ത്തൂസും സഹോദരനായ
ക്വാര്‍ത്തൂസും നിങ്ങള്‍ക്കു വന്ദനം പറയുന്നു. എന്റെ സുവിശേഷമനുസരിച്ചും
യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രഘോഷണമനുസരിച്ചും രഹസ്യത്തിന്റെ വെളിപാടനുസരിച്ചും
നിങ്ങളെ ബലപ്പെടുത്താന്‍ കഴിവുള്ളവനാണു ദൈവം.
യുഗയുഗാന്തരങ്ങളായി നിഗൂഢമായിരുന്ന രഹസ്യം അവിടുന്നു പ്രവാചകന്മാരുടെ ലിഖിതങ്ങള്‍
വഴി ഇപ്പോള്‍ വെളിപ്പെടുത്തി. ഈ രഹസ്യം നിത്യനായ ദൈവത്തിന്റെ ആജ്ഞയനുസരിച്ചു
വിശ്വാസത്തിന്റെ അനുസരണത്തിനായി സകല ജനപദങ്ങള്‍ക്കും അറിയപ്പെട്ടിരിക്കുകയാണ്. സര്‍
വജ്ഞനായ ആ ഏകദൈവത്തിന് യേശുക്രിസ്തുവഴി എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 145:2-3,4-5,10-11
കര്‍ത്താവേ, ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.

അനുദിനം ഞാന്‍ അങ്ങയെ പുകഴ്ത്തും;


അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.
കര്‍ത്താവു വലിയവനും
അത്യന്തം സ്തുത്യര്‍ഹനുമാണ്;
അവിടുത്തെ മഹത്വം അഗ്രാഹ്യമാണ്.

കര്‍ത്താവേ, ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.

തലമുറ തലമുറയോട് അങ്ങേ


പ്രവൃത്തികളെ പ്രകീര്‍ത്തിക്കും;
അങ്ങേ ശക്തമായ പ്രവൃത്തികളെപ്പറ്റി പ്രഘോഷിക്കും.
അവിടുത്തെ പ്രതാപത്തിന്റെ
മഹത്വപൂര്‍ണമായ തേജസ്സിനെപ്പറ്റിയും
അങ്ങേ അദ്ഭുത പ്രവൃത്തികളെപ്പറ്റിയും
ഞാന്‍ ധ്യാനിക്കും.

കര്‍ത്താവേ, ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.

കര്‍ത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും


അവിടുത്തേക്കു കൃതജ്ഞതയര്‍പ്പിക്കും;
അങ്ങേ വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും.
അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി
അവര്‍ സംസാരിക്കും;
അവിടുത്തെ ശക്തിയെ അവര്‍ വര്‍ണിക്കും.

കര്‍ത്താവേ, ഞാന്‍ അങ്ങേ നാമത്തെ എന്നേക്കും വാഴ്ത്തും.

________

സുവിശേഷ പ്രഘോഷണവാക്യം
cf. അപ്പോ. പ്രവ. 16:14

അല്ലേലൂയാ, അല്ലേലൂയാ!
ദൈവമേ, അങ്ങേ പുത്രന്റെ വാക്കുകള്‍ കേള്‍ക്കാന്‍
ഞങ്ങളുടെ ഹൃദയം തുറക്കണമേ.
അല്ലേലൂയാ!

Or:
2 കോറി 8:9

അല്ലേലൂയാ, അല്ലേലൂയാ!
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സമ്പന്നനായിരുന്നിട്ടും
നിങ്ങളെപ്രതി ദരിദ്രനായി –
തന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍ വേണ്ടിത്തന്നെ.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 16:9-15
അധാര്‍മികസമ്പത്തിന്റെ കാര്യത്തില്‍ വിശ്വസ്തരായിരിക്കുന്നില്ലെങ്കില്‍ യഥാര്‍ത്ഥ ധനം ആരു നിങ്ങളെ
ഏല്‍പിക്കും?
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിചെയ്തു: അധാര്‍മിക സമ്പത്തുകൊണ്ട് നിങ്ങള്‍
ക്കായി സ്നേ‌ ഹിതരെ സമ്പാദിച്ചുകൊള്ളുവിന്‍. അതു നിങ്ങളെ കൈവെടിയുമ്പോള്‍ അവര്‍ നിങ്ങളെ
നിത്യകൂടാരങ്ങളില്‍ സ്വീകരിക്കും. ചെറിയ കാര്യത്തില്‍ വിശ്വസ്തന്‍ വലിയ കാര്യത്തിലും
വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്തന്‍ വലിയ കാര്യത്തിലും
അവിശ്വസ്തനായിരിക്കും. അധാര്‍മിക സമ്പത്തിന്റെ കാര്യത്തില്‍ വിശ്വസ്തരായിരിക്കുന്നില്ലെങ്കില്‍
യഥാര്‍ഥ ധനം ആരു നിങ്ങളെ ഏല്‍പിക്കും? മറ്റൊരുവന്റെ കാര്യത്തില്‍ നിങ്ങള്‍ വിശ്വസ്തരല്ലെങ്കില്‍,
നിങ്ങള്‍ക്കു സ്വന്തമായവ ആരു നിങ്ങള്‍ക്കു തരും? ഒരു ഭൃത്യനു രണ്ടു യജമാനന്മാരെ
സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ
സ്നേ
‌ ഹിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒരുവനോടു ഭക്തി കാണിക്കുകയും മറ്റവനെ
നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു
കഴിയുകയില്ല. പണക്കൊതിയരായ ഫരിസേയര്‍ ഇതെല്ലാം കേട്ടപ്പോള്‍ അവനെ പുച്ഛിച്ചു. അവന്‍
അവരോടു പറഞ്ഞു: മനുഷ്യരുടെ മുമ്പില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാല്‍,
ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യര്‍ക്ക് ഉത്കൃഷ്ടമായത് ദൈവദൃഷ്ടിയില്‍
നികൃഷ്ടമാണ്.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ബലി അങ്ങേക്കുള്ള


നിര്‍മല യാഗമാക്കി തീര്‍ക്കുകയും
ഞങ്ങള്‍ക്ക് അങ്ങേ കാരുണ്യത്തിന്റെ
ദിവ്യപ്രവാഹമാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 16:11

കര്‍ത്താവേ, അങ്ങെനിക്ക് ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു,


അങ്ങേ സന്നിധിയില്‍ ആനന്ദത്താല്‍ അങ്ങെന്നെ നിറയ്ക്കുന്നു.

Or:
യോഹ 6:58

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു,
ഞാന്‍ പിതാവു മൂലം ജീവിക്കുന്നു.
അതുപോലെ, എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ശക്തിയുടെ പ്രവര്‍ത്തനം


ഞങ്ങളില്‍ വര്‍ധമാനമാക്കാന്‍ കനിയണമേ.
അങ്ങനെ, സ്വര്‍ഗീയ കൂദാശകളാല്‍ പരിപോഷിതരായി,
അവയുടെ വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍,
അങ്ങേ ദാനത്താല്‍ ഞങ്ങള്‍ സജ്ജരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Sunday 7 November 2021


32nd Sunday in Ordinary Time 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 88:2

കര്‍ത്താവേ, എന്റെ പ്രാര്‍ഥന അങ്ങേ മുമ്പില്‍ എത്തുമാറാകട്ടെ;


എന്റെ നിലവിളിക്ക് അങ്ങ് ചെവിചായിക്കണമേ.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,


സകല വിപത്തുകളും ഞങ്ങളില്‍നിന്ന് ദയാപൂര്‍വം അകറ്റണമേ.
അങ്ങനെ, മനസ്സിലും ശരീരത്തിലും ഒന്നുപോലെ മോചിതരായി
അങ്ങേക്കുള്ളവ സ്വതന്ത്രമനസ്സോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 രാജാ 17:10-16
വിധവ ചെറിയ ഒരപ്പം ഉണ്ടാക്കി ഏലിയായ്ക്ക് കൊടുത്തു.

ഏലിയാ സറേഫാത്തിലേക്കു മടങ്ങി. പട്ടണകവാടത്തിലെത്തിയപ്പോള്‍ ഒരു വിധവ വിറകു


ശേഖരിക്കുന്നതു കണ്ടു. അവന്‍ അടുത്തുചെന്ന് കുടിക്കാന്‍ ഒരു പാത്രം വെള്ളം തരുക
എന്നുപറഞ്ഞു. അവള്‍ വെള്ളം കൊണ്ടുവരാന്‍ പോകുമ്പോള്‍ അവന്‍ അവളോടു പറഞ്ഞു: കുറച്ച്
അപ്പവും കൊണ്ടുവരുക. അവള്‍ പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവാണേ, എന്റെ കൈയില്‍
അപ്പമില്ല. ആകെയുള്ളത് കലത്തില്‍ ഒരുപിടി മാവും ഭരണിയില്‍ അല്‍പം എണ്ണയുമാണ്. ഞാന്‍
രണ്ടു ചുള്ളിവിറക്‌ പെറുക്കുകയാണ്. ഇതു കൊണ്ടുചെന്ന് അപ്പമുണ്ടാക്കി എനിക്കും എന്റെ മകനും
കഴിക്കണം. പിന്നെ ഞങ്ങള്‍ മരിക്കും. ഏലിയാ അവളോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നീ ചെന്നു
പറഞ്ഞതുപോലെ ചെയ്യുക. എന്നാല്‍, ആദ്യം അതില്‍ നിന്നു ചെറിയ ഒരപ്പം ഉണ്ടാക്കി എനിക്കു
കൊണ്ടുവരണം; പിന്നെ നിനക്കും മകനും വേണ്ടി ഉണ്ടാക്കിക്കൊള്ളുക. എന്തെന്നാല്‍, താന്‍ ഭൂമിയില്‍
മഴ പെയ്യിക്കുന്നതു വരെ കലത്തിലെ മാവു തീര്‍ന്നുപോവുകയില്ല; ഭരണിയിലെ എണ്ണ
വറ്റുകയുമില്ല എന്ന് ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവള്‍ ഏലിയാ
പറഞ്ഞതുപോലെ ചെയ്തു. അങ്ങനെ അവളും കുടുംബവും അവനും അനേകദിവസം ഭക്ഷണം
കഴിച്ചു. ഏലിയാ വഴി കര്‍ത്താവ് അരുളിച്ചെയ്തതുപോലെ കലത്തിലെ മാവു തീര്‍ന്നുപോയില്ല,
ഭരണിയിലെ എണ്ണ വറ്റിയുമില്ല.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 146:7,8-9a,9bc-10

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.


or
അല്ലേലൂയ!

കര്‍ത്താവ് എന്നേക്കും വിശ്വസ്തനാണ്.


മര്‍ദിതര്‍ക്ക് അവിടുന്നു നീതി നടത്തിക്കൊടുക്കുന്നു;
വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു;
കര്‍ത്താവു ബന്ധിതരെ മോചിപ്പിക്കുന്നു.

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.


or
അല്ലേലൂയ!

കര്‍ത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു;


അവിടുന്നു നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു;
അവിടുന്നു നീതിമാന്മാരെ സ്നേ
‌ ഹിക്കുന്നു.
കര്‍ത്താവു പരദേശികളെ പരിപാലിക്കുന്നു

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.


or
അല്ലേലൂയ!

വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു;


എന്നാല്‍, ദുഷ്ടരുടെ വഴി
അവിടുന്നു നാശത്തിലെത്തിക്കുന്നു.
കര്‍ത്താവ് എന്നേക്കും വാഴുന്നു;
സീയോനേ, നിന്റെ ദൈവം തലമുറകളോളം വാഴും;
കര്‍ത്താവിനെ സ്തുതിക്കുവിന്‍.

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.


or
അല്ലേലൂയ!

________

രണ്ടാം വായന
ഹെബ്രാ 9:24-28
ക്രിസ്തു വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനംചെയ്യുന്നതിനു വേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു.

മനുഷ്യനിര്‍മിതവും സാക്ഷാല്‍ ഉള്ളവയുടെ പ്രതിരൂപവുമായ വിശുദ്ധസ്ഥലത്തേക്കല്ല, നമുക്കുവേണ്ടി


ദൈവസന്നിധിയില്‍ നില്‍ക്കാന്‍ സ്വര്‍ഗത്തിലേക്കു തന്നെയാണ് യേശു പ്രവേശിച്ചത്. അത്,
പ്രധാനപുരോഹിതന്‍ തന്റെതല്ലാത്ത രക്തത്തോടുകൂടെ വിശുദ്ധ സ്ഥലത്തേക്ക് ആണ്ടുതോറും
പ്രവേശിക്കുന്നതുപോലെ, പലപ്രാവശ്യം തന്നെത്തന്നെ സമര്‍പ്പിക്കാനായിരുന്നില്ല. ആയിരുന്നെങ്കില്‍
ലോകാരംഭം മുതല്‍ പലപ്രാവശ്യം അവന്‍ പീഡ സഹിക്കേണ്ടിവരുമായിരുന്നു. കാലത്തിന്റെ പൂര്‍
ണതയില്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചുകൊണ്ട് പാപത്തെ നശിപ്പിക്കാന്‍ ഇപ്പോള്‍ ഇതാ, അവന്‍
ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം
വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങള്‍
ഉന്മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും –
പാപപരിഹാരാര്‍ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി.

________

സുവിശേഷ പ്രഘോഷണവാക്യം
വെളി 2:10

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
മരണം വരെ വിശ്വസ്തനായിരിക്കുക;
ജീവന്റെ കീരിടം നിനക്കു ഞാന്‍ നല്‍കും.
അല്ലേലൂയാ!

Or:
മത്താ 5:3

അല്ലേലൂയാ, അല്ലേലൂയാ!
ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്‍മാര്‍;
സ്വര്‍ഗരാജ്യം അവരുടേതാണ്.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 12:38-44
ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്ഡാരത്തില്‍ നിക്ഷേ
‌ പിച്ചിരിക്കുന്നു.

അക്കാലത്ത്, യേശു ജനങ്ങളെ ഇപ്രകാരം പഠിപ്പിച്ചു: നിങ്ങള്‍ നിയമജ്ഞരെ സൂക്ഷിച്ചുകൊള്ളുവിന്‍.


നീണ്ട മേലങ്കികള്‍ ധരിച്ചു നടക്കാനും പൊതുസ്ഥലങ്ങളില്‍ അഭിവാദനം സ്വീകരിക്കാനും
സിനഗോഗുകളില്‍ മുഖ്യസ്ഥാനങ്ങളും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും അവര്‍
ആഗ്രഹിക്കുന്നു. എന്നാല്‍, അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘമായി പ്രാര്‍
ഥിക്കുന്നുവെന്നു നടിക്കുകയും ചെയ്യുന്നു. ഇവര്‍ക്കു കൂടുതല്‍ കഠിനമായ ശിക്ഷാവിധി ലഭിക്കും.
അവന്‍ ഭണ്ഡാരത്തിന് എതിര്‍വശത്തിരുന്ന് ജനക്കൂട്ടം ഭണ്ഡാരത്തില്‍ നാണയത്തുട്ടുകള്‍ ഇടുന്നതു
ശ്രദ്ധിച്ചു. പല ധനവാന്മാരും വലിയ തുകകള്‍ നിക്‌ഷേപിച്ചു. അപ്പോള്‍, ദരിദ്രയായ ഒരു വിധവ
വന്ന് ഏറ്റവും വിലകുറഞ്ഞ രണ്ടു ചെമ്പുനാണയങ്ങള്‍ ഇട്ടു. അവന്‍ ശിഷ്യന്മാരെ അടുത്തു
വിളിച്ചുപറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍
കൂടുതല്‍ ഭണ്ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു. എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ
സമൃദ്ധിയില്‍ നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ, തന്റെ ദാരിദ്ര്യത്തില്‍ നിന്ന്
തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും നിക്‌ഷേപിച്ചിരിക്കുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അര്‍പ്പിക്കപ്പെട്ട ഈ ബലിവസ്തുക്കള്‍


സംപ്രീതിയോടെ അങ്ങ് കടാക്ഷിക്കണമേ.
അങ്ങേ പുത്രന്റെ പീഡാസഹന രഹസ്യത്താല്‍
ഞങ്ങള്‍ ആഘോഷിക്കുന്നത്
ഭക്തിസ്‌നേഹത്തോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 23:1-2

കര്‍ത്താവ് എന്നെ നയിക്കുന്നു,


എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്ത്തകിടിയില്‍ അവിടന്ന് എനിക്ക് വിശ്രമമരുളുന്നു.
പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ വഴിനടത്തുന്നു.

Or:
cf. ലൂക്കാ 24:35
അപ്പം മുറിക്കലില്‍ കര്‍ത്താവായ യേശുവിനെ ശിഷ്യന്മാര്‍ തിരിച്ചറിഞ്ഞു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യദാനത്താല്‍ പരിപോഷിതരായി,


അങ്ങേ കാരുണ്യം കേണപേക്ഷിക്കുന്ന ഞങ്ങള്‍
അങ്ങേക്ക് കൃതജ്ഞതയര്‍പ്പിക്കുന്നു.
അങ്ങേ ആത്മാവിന്റെ വര്‍ഷത്താല്‍,
സ്വര്‍ഗീയശക്തി പ്രവേശിച്ചവരിലെല്ലാം
നിഷ്‌കളങ്കതയുടെ കൃപ നിലനില്ക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Monday 8 November 2021

Monday of week 32 in Ordinary Time 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 88:2

കര്‍ത്താവേ, എന്റെ പ്രാര്‍ഥന അങ്ങേ മുമ്പില്‍ എത്തുമാറാകട്ടെ;


എന്റെ നിലവിളിക്ക് അങ്ങ് ചെവിചായിക്കണമേ.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,


സകല വിപത്തുകളും ഞങ്ങളില്‍നിന്ന് ദയാപൂര്‍വം അകറ്റണമേ.
അങ്ങനെ, മനസ്സിലും ശരീരത്തിലും ഒന്നുപോലെ മോചിതരായി
അങ്ങേക്കുള്ളവ സ്വതന്ത്രമനസ്സോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ജ്ഞാനം 1:1-7
കര്‍ത്താവിന്റെ ആത്മാവിനാല്‍ ലോകം നിറഞ്ഞിരിക്കുന്നു.

ഭൂപാലകരേ, നീതിയെ സ്നേ ‌ ഹിക്കുവിന്‍, കളങ്കമെന്നിയേ കര്‍ത്താവിനെക്കുറിച്ചു ധ്യാനിക്കുവിന്‍,


നിഷ്‌കളങ്കതയോടെ അവിടുത്തെ അന്വേഷിക്കുവിന്‍. അവിടുത്തെ പരീക്ഷിക്കാത്തവര്‍ അവിടുത്തെ
കണ്ടെത്തുന്നു; അവിടുത്തെ അവിശ്വസിക്കാത്തവര്‍ക്ക് അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തുന്നു.
കുടിലബുദ്ധി മനുഷ്യനെ ദൈവത്തില്‍ നിന്ന് അകറ്റുന്നു. അവിടുത്തെ ശക്തിയെ പരീക്ഷിക്കുന്ന
ഭോഷന്മാര്‍ ശാസിക്കപ്പെടുന്നു. ജ്ഞാനം കപടഹൃദയത്തില്‍ പ്രവേശിക്കുകയില്ല; പാപത്തിന്
അടിമയായ ശരീരത്തില്‍ വസിക്കുകയുമില്ല. വിശുദ്ധവും സുശിക്ഷിതവുമായ ആത്മാവ് വഞ്ചനയില്‍
നിന്ന് ഓടിയകലുന്നു; മൂഢാലോചനകളോടു വേഗം വിടപറയുന്നു, അനീതിയുടെ സാമീപ്യത്തില്‍
ലജ്ജിക്കുന്നു. ജ്ഞാനം കരുണാമയമാണ്; എന്നാല്‍, ദൈവദൂഷണം പറയുന്നവനെ വെറുതെ
വിടുകയില്ല. ദൈവം മനസ്സിന്റെ സൂക്ഷ്മവ്യാപാരങ്ങളെ അറിയുന്നവനും ഹൃദയത്തെ യഥാര്‍ഥമായി
നിരീക്ഷിക്കുന്നവനും, നാവില്‍ നിന്ന് ഉതിരുന്നത് കേള്‍ക്കുന്നവനും ആണ്. കര്‍ത്താവിന്റെ
ആത്മാവിനാല്‍ ലോകം നിറഞ്ഞിരിക്കുന്നു. എല്ലാറ്റിനെയും ആശ്ലേഷിക്കുന്ന അത് മനുഷ്യന്‍
പറയുന്നത് അറിയുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 139:1b-3,4-6,7-8,9-10

കര്‍ത്താവേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!

കര്‍ത്താവേ, അവിടുന്ന് എന്നെ


പരിശോധിച്ചറിഞ്ഞിരിക്കുന്നു.
ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും
അവിടുന്ന് അറിയുന്നു;
എന്റെ വിചാരങ്ങള്‍ അവിടുന്ന്
അകലെ നിന്നു മനസ്സിലാക്കുന്നു.
എന്റെ നടപ്പും കിടപ്പും
അങ്ങു പരിശോധിച്ചറിയുന്നു;
എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്കു നന്നായറിയാം.

കര്‍ത്താവേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!

ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുന്‍പുതന്നെ


കര്‍ത്താവേ, അത് അവിടുന്ന് അറിയുന്നു.
മുന്‍പിലും പിന്‍പിലും അവിടുന്ന് എനിക്കു കാവല്‍ നില്‍ക്കുന്നു;
അവിടുത്തെ കരം എന്റെ മേലുണ്ട്.

കര്‍ത്താവേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!

അങ്ങയില്‍ നിന്നു ഞാന്‍ എവിടെപ്പോകും?


അങ്ങേ സന്നിധിവിട്ടു ഞാന്‍ എവിടെ ഓടിയൊളിക്കും?
ആകാശത്തില്‍ കയറിയാല്‍ അങ്ങ് അവിടെയുണ്ട്;
ഞാന്‍ പാതാളത്തില്‍ കിടക്കവിരിച്ചാല്‍ അങ്ങ് അവിടെയുണ്ട്.

കര്‍ത്താവേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!

ഞാന്‍ പ്രഭാതത്തിന്റെ ചിറകുധരിച്ചു


സമുദ്രത്തിന്റെ അതിര്‍ത്തിയില്‍ ചെന്നുവസിച്ചാല്‍
അവിടെയും അങ്ങേ കരം എന്നെ നയിക്കും;
അങ്ങേ വലത്തുകൈ എന്നെ പിടിച്ചുനടത്തും.

കര്‍ത്താവേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ!

________

സുവിശേഷ പ്രഘോഷണവാക്യം
ഫിലി 2:15-16

അല്ലേലൂയാ, അല്ലേലൂയാ!
ലോകത്തില്‍ നിങ്ങള്‍ വെളിച്ചമായി പ്രകാശിക്കുകയും,
ജീവന്റെ വചനത്തെ മുറുകെപ്പിടിക്കുകയും ചെയ്യുവിന്‍.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 17:1-6
ഏഴു പ്രാവശ്യവും നിന്റെ അടുക്കല്‍ വന്ന് ഞാന്‍ പശ്ചാത്തപിക്കുന്നു എന്നു പറയുന്നവനോടു
ക്ഷമിക്കുക.

അക്കാലത്ത്, യേശു ശിഷ്യരോടു പറഞ്ഞു: ദുഷ്‌പരേ ് രണകള്‍ ഉണ്ടാകാതിരിക്കുക അസാധ്യം.


എന്നാല്‍, ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! ഈ ചെറിയവരില്‍ ഒരുവനു
ദുഷ്‌പരേ
് രണ നല്‍കുന്നതിനെക്കാള്‍ നല്ലത് കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍
എറിയപ്പെടുന്നതാണ്. നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കുവിന്‍. നിന്റെ സഹോദരന്‍ തെറ്റു ചെയ്താല്‍
അവനെ ശാസിക്കുക; പശ്ചാത്തപിച്ചാല്‍ അവനോടു ക്ഷമിക്കുക. ദിവസത്തില്‍ ഏഴുപ്രാവശ്യം അവന്‍
നിനക്കെതിരായി പാപംചെയ്യുകയും ഏഴു പ്രാവശ്യവും തിരിച്ചുവന്ന്, ഞാന്‍ പശ്ചാത്തപിക്കുന്നു
എന്നു പറയുകയും ചെയ്താല്‍ നീ അവനോടു ക്ഷമിക്കണം.
അപ്പോള്‍ അപ്പോസ്തലന്മാര്‍ കര്‍ത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമേ!
കര്‍ത്താവു പറഞ്ഞു: നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍
വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ
അനുസരിക്കും.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അര്‍പ്പിക്കപ്പെട്ട ഈ ബലിവസ്തുക്കള്‍


സംപ്രീതിയോടെ അങ്ങ് കടാക്ഷിക്കണമേ.
അങ്ങേ പുത്രന്റെ പീഡാസഹന രഹസ്യത്താല്‍
ഞങ്ങള്‍ ആഘോഷിക്കുന്നത്
ഭക്തിസ്‌നേഹത്തോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 23:1-2

കര്‍ത്താവ് എന്നെ നയിക്കുന്നു,


എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്ത്തകിടിയില്‍ അവിടന്ന് എനിക്ക് വിശ്രമമരുളുന്നു.
പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ വഴിനടത്തുന്നു.

Or:
cf. ലൂക്കാ 24:35

അപ്പം മുറിക്കലില്‍ കര്‍ത്താവായ യേശുവിനെ ശിഷ്യന്മാര്‍ തിരിച്ചറിഞ്ഞു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യദാനത്താല്‍ പരിപോഷിതരായി,


അങ്ങേ കാരുണ്യം കേണപേക്ഷിക്കുന്ന ഞങ്ങള്‍
അങ്ങേക്ക് കൃതജ്ഞതയര്‍പ്പിക്കുന്നു.
അങ്ങേ ആത്മാവിന്റെ വര്‍ഷത്താല്‍,
സ്വര്‍ഗീയശക്തി പ്രവേശിച്ചവരിലെല്ലാം
നിഷ്‌കളങ്കതയുടെ കൃപ നിലനില്ക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Tuesday 9 November 2021

Dedication of the Lateran Basilica - Feast 

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. വെളി 21:2

വിശുദ്ധനഗരമായ പുതിയ ജറുസലേം,


ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ,
സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന്
ഇറങ്ങിവരുന്നത് ഞാന്‍ കണ്ടു.

Or:
cf. വെളി 21:3

ഇതാ, ദൈവത്തിന്റെ കൂടാരം, മനുഷ്യരോടുകൂടെ!


അവിടന്ന് അവരോടൊത്തു വസിക്കും,
അവര്‍ അവിടത്തെ ജനമായിരിക്കും,
ദൈവം തന്നെ അവരോടുകൂടെ,
അവരുടെ ദൈവമായിരിക്കും.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, ജീവസ്സുറ്റതും
തിരഞ്ഞെടുക്കപ്പെട്ടതുമായ ശിലകളാല്‍,
അങ്ങേ മഹിമയ്ക്കായി
നിത്യമായ ഭവനം അങ്ങ് ഒരുക്കുന്നുവല്ലോ.
അങ്ങേ സഭയില്‍,
അങ്ങു നല്കിയ കൃപയുടെ ചൈതന്യം വര്‍ധിപ്പിക്കണമേ.
അങ്ങനെ, അങ്ങയോട് വിശ്വസ്തരായ ജനം,
സ്വര്‍ഗീയ ജറുസലേമിന്റെ നിര്‍മിതിയില്‍
നിരന്തരം വളരുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
ദൈവമേ, അങ്ങേ സഭയെ
മണവാട്ടിയെന്നു വിളിക്കാന്‍ അങ്ങു തിരുമനസ്സായല്ലോ.
അങ്ങേ നാമത്തിന് ശുശ്രൂഷചെയ്യുന്ന ജനം,
അങ്ങയെ ആദരിക്കാനും സ്‌നേഹിക്കാനും അനുഗമിക്കാനും
അങ്ങാല്‍ നയിക്കപ്പെട്ട്,
വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗത്തില്‍
എത്തിച്ചേരാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
എസെ 47:1-2,8-9,12
ദേവാലയ പൂമുഖത്തിന്റെ അടിയില്‍ നിന്നു കിഴക്കോട്ട് വെള്ളം ഒഴുകുന്നു. അത് സ്പര്‍
ശിക്കുന്നവരെല്ലാം രക്ഷ പ്രാപിക്കും.

പിന്നെ അവന്‍ എന്നെ ദേവാലയ വാതില്‍ക്കലേക്കു തിരിയെ കൊണ്ടുവന്നു. അതാ,


ദേവാലയപൂമുഖത്തിന്റെ അടിയില്‍ നിന്നു കിഴക്കോട്ട് വെള്ളം ഒഴുകുന്നു. ദേവാലയത്തിന്റെ ദര്‍ശനം
കിഴക്കോട്ടാണ്. ദേവാലയ പൂമുഖത്തിന്റെ വലത്തുഭാഗത്ത്, ബലിപീഠത്തിന്റെ തെക്കുവശത്ത്, അടിയില്‍
നിന്നു വെള്ളം ഒഴുകിക്കൊണ്ടിരുന്നു. പിന്നെ അവന്‍ എന്നെ വടക്കേ പടിപ്പുരയിലൂടെ പുറത്തു
കൊണ്ടുവരുകയും കിഴക്കേ പടിപ്പുരയിലേക്കു പുറത്തുകൂടെ നയിക്കുകയും ചെയ്തു. വെള്ളം
തെക്കുവശത്തു കൂടെ ഒഴുകിയിരുന്നു.
അവന്‍ എന്നോടു പറഞ്ഞു: ഈ വെള്ളം കിഴക്കന്‍ പ്രദേശങ്ങളിലേക്കൊഴുകി അരാബായില്‍
ചേരുമ്പോള്‍ കെട്ടിക്കിടക്കുന്ന കടലില്‍ ചെന്ന് അതിനെ ശുദ്ധജലമാക്കുന്നു. നദി ഒഴുകുന്നിടത്തെല്ലാം
ജീവജാലങ്ങള്‍ പറ്റംചേര്‍ന്ന് ജീവിക്കും. അവിടെ ധാരാളം മത്സ്യങ്ങളും ഉണ്ടായിരിക്കും. കാരണം,
കടലിലെ വെള്ളം ശുദ്ധീകരിക്കുന്നതിനാണ് നദി അങ്ങോട്ട് ഒഴുകുന്നത്. അങ്ങനെ നദി
ഒഴുകുന്നിടത്തെല്ലാം ജീവന്‍ നിറഞ്ഞു നില്‍ക്കും. നദിയുടെ ഇരുകരകളിലും എല്ലാത്തരം
ഫലവൃക്ഷങ്ങളും വളരും. അവയുടെ ഇലകള്‍ വാടിക്കൊഴിയുകയോ അവ ഫലം നല്‍കാതിരിക്കുകയോ
ഇല്ല. അവയ്ക്കുവേണ്ട ജലം വിശുദ്ധ സ്ഥലത്തു നിന്ന് ഒഴുകുന്നതു കൊണ്ട് മാസം തോറും പുത്തന്‍
ഫലം പുറപ്പെടുവിക്കും. അവയുടെ ഫലം ഭക്ഷണത്തിനും ഇലകള്‍ രോഗശമനത്തിനും ഉപകരിക്കുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 46:1-2,4-5,7-8

ദൈവത്തിന്റെ നഗരത്തെ, അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ, സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്ന


ഒരു നദിയുണ്ട്.

ദൈവമാണു നമ്മുടെ അഭയവും ശക്തിയും;


കഷ്ടതകളില്‍ അവിടുന്നു സുനിശ്ചിതമായ തുണയാണ്.
ഭൂമി ഇളകിയാലും പര്‍വതങ്ങള്‍ സമുദ്രമധ്യത്തില്‍
അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല.

ദൈവത്തിന്റെ നഗരത്തെ, അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ, സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്ന


ഒരു നദിയുണ്ട്.

ദൈവത്തിന്റെ നഗരത്തെ,
അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ,
സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്ന ഒരു നദിയുണ്ട്.
ആ നഗരത്തില്‍ ദൈവം വസിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല;
അതിരാവിലെ ദൈവം അതിനെ സഹായിക്കും.

ദൈവത്തിന്റെ നഗരത്തെ, അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ, സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്ന


ഒരു നദിയുണ്ട്.

സൈന്യങ്ങളുടെ കര്‍ത്താവു നമ്മോടു കൂടെയുണ്ട്;


യാക്കോബിന്റെ ദൈവമാണു നമ്മുടെ അഭയം.
വരുവിന്‍, കര്‍ത്താവിന്റെ പ്രവൃത്തികള്‍ കാണുവിന്‍;
അവിടുന്നു ഭൂമിയെ എങ്ങനെ
ശൂന്യമാക്കിയിരിക്കുന്നു എന്നു കാണുവിന്‍.

ദൈവത്തിന്റെ നഗരത്തെ, അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ, സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്ന


ഒരു നദിയുണ്ട്.

________

________

സുവിശേഷ പ്രഘോഷണവാക്യം
2 ദിന 7:16

അല്ലേലൂയാ, അല്ലേലൂയാ!
എന്റെ നാമം ഇവിടെ എന്നേക്കും നിലനില്‍ക്കേണ്ടതിന്
ഞാന്‍ ഈ ആലയം തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
യോഹ 2:13-22
യേശു പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്..

യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറൂസലെമിലേക്കു പോയി. കാള, ആട്, പ്രാവ്


എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന്‍ കണ്ടു. അവന്‍
കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ
ദേവാലയത്തില്‍ നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍
തട്ടിമറിക്കുകയും ചെയ്തു. പ്രാവുകളെ വില്‍ക്കുന്നവരോട് അവന്‍ കല്‍പിച്ചു: ഇവയെ ഇവിടെനിന്ന്
എടുത്തുകൊണ്ടു പോകുവിന്‍. എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്.
അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത്
അപ്പോള്‍ അവന്റെ ശിഷ്യന്മാര്‍ അനുസ്മരിച്ചു. യഹൂദര്‍ അവനോടു ചോദിച്ചു: ഇതു ചെയ്യുവാന്‍
നിനക്ക് അധികാരം ഉണ്ടെന്നതിന് എന്തടയാളമാണ് നീ ഞങ്ങളെ കാണിക്കുക? യേശു മറുപടി
പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും.
യഹൂദര്‍ ചോദിച്ചു: ഈ ദേവാലയം പണിയുവാന്‍ നാല്‍പത്താറു സംവത്സരമെടുത്തു. വെറും മൂന്നു
ദിവസത്തിനകം നീ അതു പുനരുദ്ധരിക്കുമോ? എന്നാല്‍, അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന
ആലയത്തെപ്പറ്റിയാണ്. അവന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍, അവന്റെ ശിഷ്യന്മാര്‍ അവന്‍
ഇതു പറഞ്ഞിരുന്നുവെന്ന് ഓര്‍മിക്കുകയും അങ്ങനെ, വിശുദ്ധ ലിഖിതവും യേശു പ്രസ്താവിച്ച വചനവും
വിശ്വസിക്കുകയും ചെയ്തു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സമര്‍പ്പിച്ച കാണിക്കകള്‍ സ്വീകരിക്കുകയും


അങ്ങയെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്,
ഇവിടെ, കൂദാശകളുടെ ശക്തിയും പ്രാര്‍ഥനകളുടെ ഫലവും ലഭിക്കാന്‍
അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. 1 പത്രോ 2:5

നിങ്ങള്‍ സജീവശിലകള്‍കൊണ്ടുള്ള ഒരു ആത്മീയഭവനമായി,


വിശുദ്ധ പൗരോഹിത്യമായി പണിതുയര്‍ത്തപ്പെടട്ടെ.

________

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, അങ്ങേ സഭയുടെ ഇഹത്തിലെ അടയാളത്തിലൂടെ


അനശ്വരമായ ജറൂസലേമിനെ
ഞങ്ങള്‍ക്കായി പ്രതിബിംബിപ്പിക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.
ഈ കൂദാശയുടെ പങ്കാളിത്തത്താല്‍,
ഞങ്ങളെ അങ്ങേ കൃപയുടെ ആലയമാക്കിത്തീര്‍ക്കുകയും
അങ്ങേ മഹത്ത്വത്തിന്റെ വസതിയില്‍
പ്രവേശിക്കാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Wednesday 10 November 2021

Saint Leo the Great, Pope, Doctor 


on Wednesday of week 32 in Ordinary Time

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. പ്രഭാ 45:30

പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത എന്നേക്കും അവനുണ്ടാകുന്നതിന്,


കര്‍ത്താവ് അവനു വേണ്ടി സമാധാനത്തിന്റെ ഉടമ്പടി സ്ഥാപിക്കുകയും
അവനെ രാജകുമാരനാക്കുകയും ചെയ്തു.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, അപ്പസ്‌തോലികശിലയുടെ
ദൃഢമായ അടിസ്ഥാനമുള്ള
അങ്ങേ സഭയ്‌ക്കെതിരായി,
നരകവാതിലുകള്‍ ഒരിക്കലും പ്രബലപ്പെടാന്‍
അങ്ങ് അനുവദിക്കുന്നില്ലല്ലോ.
മഹാനായ വിശുദ്ധ ലെയോ പാപ്പായുടെ മാധ്യസ്ഥ്യത്താല്‍,
അങ്ങേ സത്യത്തില്‍ നിലനിന്നു കൊണ്ട്,
നിരന്തര സമാധാനത്താല്‍ സുരക്ഷിതയാകാന്‍
സഭയ്ക്ക് അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
________

Readings for the feria (Wednesday)

There is a choice today between the readings for the ferial day (Wednesday) and
those for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
ജ്ഞാനം 6:1-11
ഏകാധിപതികളേ, നിങ്ങളോടാണ് ഞാന്‍ പറയുന്നത്: ജ്ഞാനം അഭ്യസിക്കുവിന്‍.

അനേകസഹസ്രങ്ങളെ ഭരിക്കുകയും
അനേകജനതകളുടെമേലുള്ള ആധിപത്യത്തില്‍
അഹങ്കരിക്കുകയും ചെയ്യുന്നവരേ, ശ്രവിക്കുവിന്‍.
നിങ്ങളുടെ സാമ്രാജ്യം കര്‍ത്താവില്‍ നിന്നു ലഭിച്ചതാണ്;
അധീശത്വം അത്യുന്നതനില്‍ നിന്നാണ്.
അവിടുന്ന് നിങ്ങളുടെ പ്രവൃത്തികള്‍ പരിശോധിക്കും;
ഉദ്ദേശ്യങ്ങള്‍ വിചാരണ ചെയ്യും.
അവിടുത്തെ രാജ്യത്തിന്റെ സേവകന്മാര്‍ എന്ന നിലയ്ക്ക്
നിങ്ങള്‍ ശരിയായി ഭരിക്കുകയോ, നിയമം പാലിക്കുകയോ,
അവിടുത്തെ ലക്ഷ്യത്തിനൊത്ത് ചരിക്കുകയോ ചെയ്തില്ല.
അതിനാല്‍, അവിടുന്ന് നിങ്ങളുടെ നേരേ
അതിവേഗം അത്യുഗ്രനായി വരും.

ഉന്നതസ്ഥാനം വഹിക്കുന്നവര്‍ക്കു കഠിനശിക്ഷയുണ്ടാകും.


എളിയവനു കൃപയാല്‍ മാപ്പുലഭിക്കും;
പ്രബലര്‍ കഠിനമായി പരീക്ഷിക്കപ്പെടും.
സകലത്തിന്റെയും കര്‍ത്താവ് ആരെയും ഭയപ്പെടുന്നില്ല;
വലിയവനെ മാനിക്കുന്നില്ല.
അവിടുന്നാണ് വലിയവനെയും ചെറിയവനെയും സൃഷ്ടിച്ചത്.
അവിടുന്ന് എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നു.
കര്‍ശനമായ വിചാരണ പ്രബലനെ കാത്തിരിക്കുന്നു.
ഏകാധിപതികളേ, നിങ്ങളോടാണ് ഞാന്‍ പറയുന്നത്:
ജ്ഞാനം അഭ്യസിക്കുവിന്‍, വഴിതെറ്റിപ്പോകരുത്.
വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകും;
അവ അഭ്യസിക്കുന്നവര്‍ രക്ഷ കണ്ടെത്തും.
എന്റെ വചനങ്ങളില്‍ അഭിലാഷമര്‍പ്പിക്കുവിന്‍,
അവയോടു തീവ്രാഭിനിവേശം കാണിക്കുവിന്‍,
നിങ്ങള്‍ക്കു ജ്ഞാനം ലഭിക്കും. തേജസ്സുറ്റതാണ് ജ്ഞാനം;
അതു മങ്ങിപ്പോവുകയില്ല.
ജ്ഞാനത്തെ സ്‌നേഹിക്കുന്നവര്‍
നിഷ്പ്രയാസം അവളെ തിരിച്ചറിയുന്നു;
അവളെ തേടുന്നവര്‍ കണ്ടെത്തുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 82:3-4,6-7

ദൈവമേ, അങ്ങ് എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ.

ദുര്‍ബലര്‍ക്കും അനാഥര്‍ക്കും
നീതിപാലിച്ചു കൊടുക്കുവിന്‍;
പീഡിതരുടെയും അഗതികളുടെയും
അവകാശം സ്ഥാപിച്ചു കൊടുക്കുവിന്‍.
ദുര്‍ബലരെയും പാവപ്പെട്ടവരെയും രക്ഷിക്കുവിന്‍;
ദുഷ്ടരുടെ കെണികളില്‍ നിന്ന് അവരെ മോചിപ്പിക്കുവിന്‍.

ദൈവമേ, അങ്ങ് എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ.

ഭൂമിയുടെ അടിസ്ഥാനങ്ങള്‍ ഇളകിയിരിക്കുന്നു.


ഞാന്‍ പറയുന്നു, നിങ്ങള്‍ ദൈവങ്ങളാണ്;
നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണ്.
എങ്കിലും നിങ്ങള്‍ മനുഷ്യരെപ്പോലെ മരിക്കും;
ഏതു പ്രഭുവിനെയും പോലെ വീണുപോകും.

ദൈവമേ, അങ്ങ് എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ.

________

സുവിശേഷ പ്രഘോഷണവാക്യം
cf.2 തെസ 2:14

അല്ലേലൂയാ, അല്ലേലൂയാ!
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മഹത്വം
നിങ്ങള്‍ക്കു ലഭിക്കുന്നതിനു വേണ്ടി
ഞങ്ങളുടെ സുവിശേഷത്തിലൂടെ
അവിടന്നു നിങ്ങളെ വിളിച്ചു.
അല്ലേലൂയാ!

Or:
1 തെസ 5:18

അല്ലേലൂയാ, അല്ലേലൂയാ!
എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍.
ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 17:11-19
ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്ന് ദൈവത്തെ മഹത്വപ്പെടുത്തണം എന്നു
തോന്നിയില്ലേ?

അക്കാലത്ത്, ജറൂസലെമിലേക്കുള്ള യാത്രയില്‍ യേശു സമരിയായ്ക്കും ഗലീലിക്കും മധ്യേ


കടന്നുപോവുകയായിരുന്നു. അവന്‍ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ അകലെ നിന്നിരുന്ന പത്തു
കുഷ്ഠരോഗികള്‍ അവനെക്കണ്ടു. അവര്‍ സ്വരമുയര്‍ത്തി യേശുവേ, ഗുരോ, ഞങ്ങളില്‍ കനിയണമേ
എന്ന് അപേക്ഷിച്ചു. അവരെക്കണ്ടപ്പോള്‍ അവന്‍ പറഞ്ഞു: പോയി നിങ്ങളെത്തന്നെ പുരോഹിതന്മാര്‍ക്കു
കാണിച്ചു കൊടുക്കുവിന്‍. പോകുംവഴി അവര്‍ സുഖംപ്രാപിച്ചു. അവരില്‍ ഒരുവന്‍, താന്‍
രോഗവിമുക്തനായി എന്നുകണ്ട് ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു തിരിച്ചുവന്നു. അവന്‍
യേശുവിന്റെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിച്ചു നന്ദിപറഞ്ഞു. അവന്‍ ഒരു സമരിയാക്കാരനായിരുന്നു.
യേശു ചോദിച്ചു: പത്തുപേരല്ലേ സുഖപ്പെട്ടത്? ബാക്കി ഒന്‍പതു പേര്‍ എവിടെ? ഈ
വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്നു ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ?
അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്ക്ക ‌ ൊള്ളുക. നിന്റെ വിശ്വാസം നിന്നെ
രക്ഷിച്ചിരിക്കുന്നു.
________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അര്‍പ്പിച്ച കാണിക്കകളാല്‍


അങ്ങേ സഭയെ കനിവാര്‍ന്ന് പ്രകാശമാനമാക്കണമേ.
അങ്ങേ അജഗണം എല്ലായിടത്തും
അഭിവൃദ്ധിപ്രാപിക്കുകയും
അങ്ങേ ഭരണത്തിന്‍കീഴില്‍,
അജപാലകര്‍ അങ്ങേ നാമത്തിന്
പ്രീതികരമായി വര്‍ത്തിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
മത്താ 16:16,18

പത്രോസ് യേശുവിനോടു പറഞ്ഞു:


നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്.
യേശു പ്രതിവചിച്ചു: നീ പത്രോസാണ്
ഈ പാറമേല്‍ എന്റെ സഭ ഞാന്‍ പണിയും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യഭോജനത്താല്‍ പരിപോഷിപ്പിച്ച


അങ്ങേ സഭയെ സംപ്രീതിയോടെ നയിക്കണമേ.
അങ്ങനെ, ശക്തമായ പരിപാലനത്താല്‍ നയിക്കപ്പെട്ട്,
സഭ വര്‍ധമാനമായ സ്വാതന്ത്ര്യം അനുഭവിക്കുകയും
ക്രൈസ്തവവിശ്വാസത്തിന്റെ സമഗ്രതയില്‍
ഉറച്ചുനില്ക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Thursday 11 November 2021

Saint Martin of Tours, Bishop 


on Thursday of week 32 in Ordinary Time

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. 1 സാമു 2:35

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്റെ ഹൃദയവും എന്റെ മനസ്സും അനുസരിച്ചു
പ്രവര്‍ത്തിക്കുന്ന വിശ്വസ്തനായ ഒരു പുരോഹിതനെ
എനിക്കു വേണ്ടി ഞാന്‍ ഉയര്‍ത്തും.
________

സമിതിപ്രാര്‍ത്ഥന

ദൈവമേ, മെത്രാനായ വിശുദ്ധ മാര്‍ട്ടിനില്‍,


ജീവിതം വഴിയും മരണംവഴിയും
അങ്ങ് മഹത്ത്വീകൃതനായല്ലോ.
അങ്ങേ കൃപയുടെ അദ്ഭുതങ്ങള്‍
ഞങ്ങളുടെ ഹൃദയങ്ങളില്‍ നവീകരിക്കണമേ.
അങ്ങനെ, മരണമോ ജീവിതമോ
ഞങ്ങളെ അങ്ങേ സ്‌നേഹത്തില്‍ നിന്ന്
ഒരിക്കലും വേര്‍പെടുത്താതിരിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Thursday)

There is a choice today between the readings for the ferial day (Thursday) and
those for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
ജ്ഞാനം 7:22-8:1
നിത്യതേജസ്സിന്റെ പ്രതിഫലനമാണവള്‍, ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിര്‍മലദര്‍പ്പണം.

സകലതും രൂപപ്പെടുത്തുന്ന ജ്ഞാനമാണ് എന്നെ അഭ്യസിപ്പിച്ചത്.


അവളുടെ ചൈതന്യം വിവേകമുള്ളതും വിശുദ്ധവും അതുല്യവും
ബഹുമുഖവും സൂക്ഷമവും ചലനാത്മകവും സ്പഷ്ടവും
നിര്‍മലവും വ്യതിരിക്തവും ക്ഷതമേല്‍പിക്കാനാവാത്തതും
നന്മയെ സ്നേ ‌ ഹിക്കുന്നതും തീക്ഷ്ണവും അപ്രതിരോധ്യവും
ഉപകാരപ്രദവും ആര്‍ദ്രവും സ്ഥിരവും ഭദ്രവും
ഉത്കണ്ഠയില്‍ നിന്നു മുക്തവും സര്‍വശക്തവും
സകലത്തെയും നിയന്ത്രിക്കുന്നതും
ബുദ്ധിയും നൈര്‍മല്യവും സൂക്ഷ്മതയുമുള്ള
ചേതനകളിലേക്കു ചുഴിഞ്ഞിറങ്ങുന്നതുമാണ്.
എല്ലാ ചലനങ്ങളെയുംകാള്‍ ചലനാത്മകമാണ് ജ്ഞാനം;
അവള്‍ തന്റെ നിര്‍മലതയാല്‍
എല്ലാറ്റിലും വ്യാപിക്കുന്നു; ചൂഴ്ന്നിറങ്ങുന്നു.
അവള്‍ ദൈവശക്തിയുടെ ശ്വാസവും,
സര്‍വശക്തന്റെ മഹത്വത്തിന്റെ ശുദ്ധമായ നിസ്സരണവുമാണ്.
മലിനമായ ഒന്നിനും അവളില്‍ പ്രവേശനമില്ല;
നിത്യതേജസ്സിന്റെ പ്രതിഫലനമാണവള്‍,
ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിര്‍മലദര്‍പ്പണം,
അവിടുത്തെ നന്മയുടെ പ്രതിരൂപം.
ഏകയെങ്കിലും സകലതും അവള്‍ക്കു സാധ്യമാണ്,
മാറ്റത്തിന് അധീനയാകാതെ അവള്‍ സര്‍വവും നവീകരിക്കുന്നു,
ഓരോ തലമുറയിലുമുള്ള വിശുദ്ധ ചേതനകളില്‍ പ്രവേശിക്കുന്നു;
അവരെ ദൈവമിത്രങ്ങളും പ്രവാചകരുമാക്കുന്നു.
ദൈവം എന്തിനെയുംകാളുപരി ജ്ഞാനികളെ സ്‌നേഹിക്കുന്നു.
ജ്ഞാനത്തിനു സൂര്യനെക്കാള്‍ സൗന്ദര്യമുണ്ട്.
അവള്‍ നക്ഷത്രരാശിയെ അതിശയിക്കുന്നു.
പ്രകാശത്തോടു തുലനം ചെയ്യുമ്പോള്‍ അവള്‍ തന്നെ ശ്രേഷ്ഠ;
കാരണം, പ്രകാശം ഇരുട്ടിനു വഴിമാറുന്നു;
ജ്ഞാനത്തിനെതിരേ തിന്മ ബലപ്പെടുകയില്ല.
ഭൂമിയില്‍ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ ജ്ഞാനം,
സ്വാധീനം ചെലുത്തുന്നു.
അവള്‍ എല്ലാകാര്യങ്ങളും നന്നായി ക്രമപ്പെടുത്തുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 119:89,90,91,130,135,175

കര്‍ത്താവേ, അങ്ങേ വചനം എന്നേക്കും സുസ്ഥാപിതമാണ്.

കര്‍ത്താവേ, അങ്ങേ വചനം


സ്വര്‍ഗത്തില്‍ എന്നേക്കും സുസ്ഥാപിതമാണ്.
അങ്ങേ വിശ്വസ്തത
തലമുറകളോളം നിലനില്‍ക്കുന്നു;
അവിടുന്നു ഭൂമിയെ സ്ഥാപിച്ചു;
അതു നിലനില്‍ക്കുന്നു.

കര്‍ത്താവേ, അങ്ങേ വചനം എന്നേക്കും സുസ്ഥാപിതമാണ്.

അവിടുന്നു നിശ്ചയിച്ച പ്രകാരം


ഇന്നും എല്ലാം നിലനില്‍ക്കുന്നു;
എന്തെന്നാല്‍, സകലതും
അങ്ങയെ സേവിക്കുന്നു.
അങ്ങേ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍
പ്രകാശം പരക്കുന്നു;
എളിയവര്‍ക്ക് അത് അറിവു പകരുന്നു.

കര്‍ത്താവേ, അങ്ങേ വചനം എന്നേക്കും സുസ്ഥാപിതമാണ്.

ഈ ദാസന്റെമേല്‍ അങ്ങേ
മുഖപ്രകാശം പതിയട്ടെ,
അങ്ങേ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!
അങ്ങയെ സ്തുതിക്കാന്‍വേണ്ടി ഞാന്‍ ജീവിക്കട്ടെ!
അങ്ങേ നിയമങ്ങള്‍ എനിക്കു തുണയായിരിക്കട്ടെ!

കര്‍ത്താവേ, അങ്ങേ വചനം എന്നേക്കും സുസ്ഥാപിതമാണ്.

________

സുവിശേഷ പ്രഘോഷണവാക്യം
1 പത്രോ 1:25

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവിന്റെ വചനം നിത്യം നിലനില്‍ക്കുന്നു.
ആ വചനം തന്നെയാണു നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം.
അല്ലേലൂയാ!

Or:
യോഹ 15:5
അല്ലേലൂയാ, അല്ലേലൂയാ!
ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്.
ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ
അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 17:20-25
ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ത്തന്നെയുണ്ട്.

അക്കാലത്ത്, ദൈവരാജ്യം എപ്പോഴാണു വരുന്നത് എന്നു ഫരിസേയര്‍ ചോദിച്ചതിന്, യേശു മറുപടി


പറഞ്ഞു: പ്രത്യക്ഷമായ അടയാളങ്ങളോടുകൂടെയല്ല ദൈവരാജ്യം വരുന്നത്. ഇതാ ഇവിടെ,
അതാ അവിടെ എന്നു ആരും പറയുകയുമില്ല. എന്തെന്നാല്‍, ദൈവരാജ്യം നിങ്ങളുടെ ഇടയില്‍
ത്തന്നെയുണ്ട്. അവന്‍ ശിഷ്യരോടു പറഞ്ഞു: മനുഷ്യപുത്രന്റെ ദിവസങ്ങളിലൊന്നു കാണാന്‍
നിങ്ങള്‍ ആഗ്രഹിക്കുന്ന സമയം വരും. എന്നാല്‍, നിങ്ങള്‍ കാണുകയില്ല. അതാ അവിടെ, ഇതാ
ഇവിടെ എന്ന് അവര്‍ നിങ്ങളോടു പറയും. നിങ്ങള്‍ പോകരുത്. അവരെ നിങ്ങള്‍
അനുഗമിക്കുകയുമരുത്. ആകാശത്തിന്റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്കു പായുന്ന മിന്നല്‍പ്പിണര്‍
പ്രകാശിക്കുന്നതു പോലെയായിരിക്കും തന്റെ ദിവസത്തില്‍ മനുഷ്യപുത്രനും. എന്നാല്‍, ആദ്യമേ
അവന്‍ വളരെ കഷ്ടതകള്‍ സഹിക്കുകയും ഈ തലമുറയാല്‍ ഉപേക്ഷിക്കപ്പെടുകയും
ചെയ്യേണ്ടിയിരിക്കുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവായ ദൈവമേ, വിശുദ്ധ മാര്‍ട്ടിന്റെ ബഹുമാനാര്‍ഥം


സന്തോഷപൂര്‍വം സമര്‍പ്പിക്കുന്ന
ഈ കാണിക്കകള്‍ പവിത്രീകരിക്കണമേ.
ഇവവഴി, അരിഷ്ടതയിലും ഐശ്വര്യത്തിലും
ഞങ്ങളുടെ ജീവിതം സദാ നയിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 25:40

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു;
എന്റെ ഏറ്റവും എളിയ ഈ സഹോദരരില്‍ ഒരുവന്
നിങ്ങള്‍ ചെയ്തത് എനിക്കു തന്നെയാണു ചെയ്തത്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഐക്യത്തിന്റെ കൂദാശയാല്‍ നവീകൃതരായ ഞങ്ങള്‍ക്ക്


എല്ലാക്കാര്യങ്ങളിലും അങ്ങേ ഇഷ്ടമനുസരിച്ച്
പരിപൂര്‍ണ ഐക്യത്തില്‍ ജീവിക്കാന്‍ അനുഗ്രഹം നല്കണമേ.
വിശുദ്ധ മാര്‍ട്ടിന്‍ അങ്ങേക്ക് പരിപൂര്‍ണ വിധേയനായിരുന്ന പോലെ,
ഞങ്ങളും യഥാര്‍ഥത്തില്‍ അങ്ങയുടേതാണെന്ന്
അഭിമാനംകൊള്ളുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
Friday 12 November 2021

Saint Josaphat, Bishop, Martyr 


on Friday of week 32 in Ordinary Time

Liturgical Colour: Red.

Readings at Mass

________

പ്രവേശകപ്രഭണിതം

കര്‍ത്താവിന്റെ ഉടമ്പടിയെയും പൈതൃക നിയമങ്ങളെയും പ്രതി,


ദൈവത്തിന്റെ വിശുദ്ധര്‍ സഹോദരസ്‌നേഹത്തില്‍ നിലനിന്നു;
എന്തെന്നാല്‍, അവരില്‍ സദാ ഒരാത്മാവും
ഒരു വിശ്വാസവുമാണ് ഉണ്ടായിരുന്നത്.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ആത്മാവാല്‍ നിറഞ്ഞവനായി


വിശുദ്ധ ജോസഫാത്ത് സ്വന്തം ജീവന്‍ അജഗണത്തിനു നല്കിയല്ലോ.
അതേ ആത്മാവിനെ ഞങ്ങളിലും ഉത്തേജിപ്പിക്കണമേ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
ഞങ്ങളും അതേ ആത്മാവാല്‍ ശക്തിയാര്‍ജിച്ച്,
സഹോദരര്‍ക്കുവേണ്ടി ഞങ്ങളുടെ ജീവനര്‍പ്പിക്കാന്‍
ധൈര്യപ്പെടുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Friday)

There is a choice today between the readings for the ferial day (Friday) and those
for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
ജ്ഞാനം 13:1-9
ലോകത്തെ ആരാഞ്ഞ് ഇത്രയുമറിയാന്‍ കഴിഞ്ഞെങ്കില്‍ ഇവയുടെയെല്ലാം ഉടയവനെ കണ്ടെത്താന്‍
വൈകുന്നത് എന്തുകൊണ്ട്?

ദൈവത്തെ അറിയാത്തവര്‍ സ്വതേ ഭോഷരാണ്.


ദൃഷ്ടിഗോചരമായ നന്മകളില്‍ നിന്ന്
ഉണ്‍മയായവനെ തിരിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
ശില്‍പങ്ങളില്‍ ശ്രദ്ധപതിച്ച അവര്‍ ശില്‍പിയെ തിരിച്ചറിഞ്ഞില്ല.
അഗ്നി, വായു, കാറ്റ് നക്ഷത്രവലയങ്ങള്‍,
ക്‌ഷോഭിച്ച സമുദ്രം, ആകാശതേജസ്സുകള്‍
ഇവ ലോകത്തെ ഭരിക്കുന്ന ദേവന്മാരായി അവര്‍ കരുതി.
അവയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച്
മനുഷ്യര്‍ അവയെ ദേവന്മാരായി സങ്കല്‍പിച്ചെങ്കില്‍,
അവയെക്കാള്‍ ശ്രേഷ്ഠനാണ്
അവയുടെ കര്‍ത്താവെന്ന് അവര്‍ ഗ്രഹിക്കട്ടെ!
സൗന്ദര്യത്തിന്റെ സ്രഷ്ടാവാണ് അവയുണ്ടാക്കിയത്.
അവയുടെ ശക്തിയും പ്രവര്‍ത്തനവും
മനുഷ്യരെ വിസ്മയിപ്പിച്ചെങ്കില്‍,
അവയുടെ സ്രഷ്ടാവ് എത്രയോ കൂടുതല്‍ ശക്തനെന്ന്
അവയില്‍ നിന്ന് അവര്‍ ധരിക്കട്ടെ!
സൃഷ്ടികളുടെ ശക്തിസൗന്ദര്യങ്ങളില്‍ നിന്ന്
അവയുടെ സ്രഷ്ടാവിന്റെ ശക്തിസൗന്ദര്യങ്ങളെക്കുറിച്ച് അറിയാം.
ദൈവത്തെ അന്വേഷിക്കുകയും കണ്ടെത്താന്‍ ഇച്ഛിക്കുകയും
ചെയ്യുമ്പോഴാകാം അവര്‍ വ്യതിചലിക്കുന്നത്.
അവരെ തികച്ചും കുറ്റപ്പെടുത്താന്‍ വയ്യാ.
അവിടുത്തെ സൃഷ്ടികളുടെ മധ്യേ ജീവിച്ച്
അവര്‍ അന്വേഷണം തുടരുകയാണ്,
ദൃശ്യവസ്തുക്കള്‍ മനോഹരമാകയാല്‍
അവര്‍ അതില്‍ പ്രത്യാശയര്‍പ്പിക്കുന്നു;
എങ്കിലും, അവര്‍ക്കു ന്യായീകരണമില്ല.
ലോകത്തെ ആരാഞ്ഞ് ഇത്രയുമറിയാന്‍ കഴിഞ്ഞെങ്കില്‍
ഇവയുടെയെല്ലാം ഉടയവനെ കണ്ടെത്താന്‍
വൈകുന്നത് എന്തുകൊണ്ട്?

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 19:1-2,3-4

ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു.

ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു;


വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു.
പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു;
രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നു.

ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു.

ഭാഷണമില്ല, വാക്കുകളില്ല, ശബ്ദംപോലും കേള്‍ക്കാനില്ല.


എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു;
അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.

ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം
ഹെബ്രാ 4:12

അല്ലേലൂയാ, അല്ലേലൂയാ!
ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്;
ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും,
ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും
മജ്ജയിലും തുളച്ചുകയറി
ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും
വിവേചിക്കുന്നതുമാണ്.
അല്ലേലൂയാ!

Or:
ലൂക്കാ 21:28

അല്ലേലൂയാ, അല്ലേലൂയാ!
നിങ്ങള്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കുവിന്‍.
എന്തെന്നാല്‍, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 17:26-37
ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്‍ വെളിപ്പെടുന്ന ദിവസത്തിലും.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: നോഹയുടെ ദിവസങ്ങളില്‍ സംഭവിച്ചത്


എങ്ങനെയോ അങ്ങനെയായിരിക്കും മനുഷ്യപുത്രന്റെ ദിവസങ്ങളിലും. നോഹ പെട്ടകത്തില്‍
പ്രവേശിക്കുകയും ജലപ്രളയം വന്ന് സകലതും നശിപ്പിക്കുകയും ചെയ്തതുവരെ അവര്‍ തിന്നും
കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞിരുന്നു. ലോത്തിന്റെ നാളുകളിലും
അങ്ങനെതന്നെ ആയിരുന്നു – അവര്‍ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്‍ക്കുകയും
നടുകയും വീടു പണിയുകയും ചെയ്തുകൊണ്ടിരുന്നു. പക്‌ഷേ, ലോത്ത് സോദോമില്‍ നിന്ന്
ഓടിപ്പോയ ദിവസം സ്വര്‍ഗത്തില്‍ നിന്നു തീയും ഗന്ധകവും പെയ്ത് അവരെയെല്ലാം നശിപ്പിച്ചു.
ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്‍ വെളിപ്പെടുന്ന ദിവസത്തിലും. ആ ദിവസം
പുരമുകളില്‍ ആയിരിക്കുന്നവന്‍ വീട്ടിനകത്തുള്ള തന്റെ സാധനങ്ങള്‍ എടുക്കാന്‍ താഴേക്ക്
ഇറങ്ങിപ്പോകരുത്. അതുപോലെതന്നെ വയലില്‍ ആയിരിക്കുന്നവനും പിന്നിലുള്ളവയിലേക്കു
തിരിയരുത്. ലോത്തിന്റെ ഭാര്യയ്ക്കു സംഭവിച്ചത് ഓര്‍മിക്കുക. തന്റെ ജീവന്‍ നിലനിര്‍ത്താന്‍
പരിശ്രമിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നാല്‍, തന്റെ ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു
നിലനിര്‍ത്തും. ഞാന്‍ നിങ്ങളോടു പറയുന്നു: അന്നു രാത്രി ഒരു കട്ടിലില്‍ രണ്ടുപേര്‍ ഉണ്ടായിരിക്കും.
ഒരാള്‍ എടുക്കപ്പെടും; മറ്റേയാള്‍ അവശേഷിക്കും. രണ്ടു സ്ത്രീകള്‍ ഒരുമിച്ചു ധാന്യം
പൊടിച്ചുകൊണ്ടിരിക്കും. ഒരുവള്‍ എടുക്കപ്പെടും; മറ്റവള്‍ അവശേഷിക്കും. കര്‍ത്താവേ, എവിടേക്ക്
എന്ന് അവര്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ശവം എവിടെയോ അവിടെ കഴുകന്മാര്‍ വന്നു കൂടും.

________

നൈവേദ്യപ്രാര്‍ത്ഥന

പരമകാരുണികനായ ദൈവമേ,
ഈ കാണിക്കകളില്‍
അങ്ങേ അനുഗ്രഹാശിസ്സുകള്‍ ചൊരിയുകയും
വിശുദ്ധ ജോസഫാത്ത് രക്തം ചിന്തി
സാക്ഷ്യംവഹിച്ച വിശ്വാസത്തില്‍
ഞങ്ങളെ ദൃഢീകരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
മത്താ. 10:39

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
എന്നെപ്രതി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍,
നിത്യമായി അതു കണ്ടെത്തും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ സ്വര്‍ഗീയമേശ
ധൈര്യത്തിന്റെയും സമാധാനത്തിന്റെയും ചൈതന്യം
ഞങ്ങള്‍ക്കു നല്കട്ടെ.
വിശുദ്ധ ജോസഫാത്തിന്റെ മാതൃകയാല്‍,
സഭയുടെ ബഹുമതിക്കും ഐക്യത്തിനും വേണ്ടി
ഞങ്ങളുടെ ജീവിതം ഹൃദയപൂര്‍വം ഞങ്ങള്‍ അര്‍പ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Saturday 13 November 2021

Saturday of week 32 in Ordinary Time 


or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 88:2

കര്‍ത്താവേ, എന്റെ പ്രാര്‍ഥന അങ്ങേ മുമ്പില്‍ എത്തുമാറാകട്ടെ;


എന്റെ നിലവിളിക്ക് അങ്ങ് ചെവിചായിക്കണമേ.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,


സകല വിപത്തുകളും ഞങ്ങളില്‍നിന്ന് ദയാപൂര്‍വം അകറ്റണമേ.
അങ്ങനെ, മനസ്സിലും ശരീരത്തിലും ഒന്നുപോലെ മോചിതരായി
അങ്ങേക്കുള്ളവ സ്വതന്ത്രമനസ്സോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ജ്ഞാനം 18:14-16,19:6-9
ചെങ്കടലിന്റെ മധ്യത്തില്‍ നിര്‍ബാധമായ പാതയുണ്ടാവുകയും അവര്‍ കുതിരകളെപ്പോലെ
കുതിച്ചുചാടുകയും ചെയ്തു.

സര്‍വത്ര പ്രശാന്തമൂകത വ്യാപിച്ചപ്പോള്‍, അര്‍ധരാത്രി ആയപ്പോള്‍,


അങ്ങേ ആജ്ഞയുടെ മൂര്‍ച്ചയുള്ള ഖഡ്ഗം ധരിച്ച ധീരയോദ്ധാവ്,
അങ്ങേ സര്‍വശക്തമായ വചനം,
സ്വര്‍ഗസിംഹാസനത്തില്‍ നിന്ന്
ആ ശാപഗ്രസ്തമായ രാജ്യത്തിന്റെ മധ്യേ വന്നു;
അവന്‍ ഭൂമിയില്‍ കാലുറപ്പിച്ച് സ്വര്‍ഗത്തോളം ഉയര്‍ന്നുനിന്ന്
എല്ലാറ്റിനെയും മൃത്യുവാല്‍ നിറച്ചു.
അങ്ങേ മക്കളെ ഉപദ്രവമേല്‍ക്കാതെ പരിരക്ഷിക്കാന്‍
അവിടുത്തെ ഇഷ്ടത്തിനു വിധേയമായി
സൃഷ്ടികളുടെ സ്വഭാവം നവ്യരൂപമെടുത്തു.
മേഘം, പാളയത്തിനുമേല്‍ നിഴല്‍ വിരിച്ചു.
ജലം നിറഞ്ഞുകിടന്നിടത്ത് വരണ്ട ഭൂമി,
ചെങ്കടലിന്റെ മധ്യത്തില്‍ നിര്‍ബാധമായ പാത,
ഇളകുന്ന തിരമാലകളുടെ സ്ഥാനത്ത് പുല്‍പരപ്പ്.
അങ്ങേ കരത്തിന്റെ പരിരക്ഷ അനുഭവിക്കുന്ന ജനം
അദ്ഭുതദൃശ്യങ്ങള്‍ കണ്ട്, ഒരൊറ്റ ജനമായി അതിലൂടെ കടന്നു.
അവരുടെ രക്ഷകനായ കര്‍ത്താവേ,
അങ്ങയെ സ്തുതിച്ചുകൊണ്ട്,
മേച്ചില്‍പുറത്തെ കുതിരകളെപ്പോലെയും,
തുള്ളിച്ചാടുന്ന കുഞ്ഞാടുകളെപ്പോലെയും അവര്‍ കാണപ്പെട്ടു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 105:2-3,36-37,42-43

കര്‍ത്താവു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍.


or
അല്ലേലൂയ!

അവിടുത്തേക്കു ഗാനമാലപിക്കുവിന്‍;
സ്തുതിഗീതങ്ങള്‍ ആലപിക്കുവിന്‍;
അവിടുത്തെ അദ്ഭുതങ്ങള്‍ വര്‍ണിക്കുവിന്‍.
അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനം കൊള്ളുവിന്‍;
കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ!

കര്‍ത്താവു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍.


or
അല്ലേലൂയ!

അവരുടെ നാട്ടിലെ കടിഞ്ഞൂലുകളെ,


പൗരുഷത്തിന്റെ ആദ്യഫലങ്ങളെ,
മുഴുവന്‍ അവിടുന്നു സംഹരിച്ചു.
അനന്തരം, അവിടുന്ന് ഇസ്രായേലിനെ
സ്വര്‍ണത്തോടും വെള്ളിയോടുംകൂടെ
മോചിപ്പിച്ചു നയിച്ചു;
അവന്റെ ഗോത്രങ്ങളില്‍ ഒരുവനും കാലിടറിയില്ല.

കര്‍ത്താവു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍.


or
അല്ലേലൂയ!

എന്തെന്നാല്‍, അവിടുന്നു തന്റെ വിശുദ്ധ വാഗ്ദാനത്തെയും


തന്റെ ദാസനായ അബ്രാഹത്തെയും അനുസ്മരിച്ചു.
അവിടുന്ന്, തന്റെ ജനത്തെ സന്തോഷത്തോടെ,
തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഗാനാലാപത്തോടെ, നയിച്ചു.

കര്‍ത്താവു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍.


or
അല്ലേലൂയ!

________

സുവിശേഷ പ്രഘോഷണവാക്യം
യാക്കോ 1:21

അല്ലേലൂയാ, അല്ലേലൂയാ!
നിങ്ങളില്‍ പാകിയിരിക്കുന്നതും
നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍
കഴിവുള്ളതുമായ വചനത്തെ
വിനയപൂര്‍വ്വം സ്വീകരിക്കുവിന്‍.
അല്ലേലൂയാ!

Or:
cf. 2 തെസ 2:14

അല്ലേലൂയാ, അല്ലേലൂയാ!
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മഹത്വം
നിങ്ങള്‍ക്കു ലഭിക്കുന്നതിനു വേണ്ടി
ഞങ്ങളുടെ സുവിശേഷത്തിലൂടെ
അവിടന്നു നിങ്ങളെ വിളിച്ചു.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 18:1-8
തന്നെ വിളിച്ചു കരയുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ?

അക്കാലത്ത്, ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു തന്റെ


ശിഷ്യന്മാരോട് ഒരു ഉപമ പറഞ്ഞു: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ
ചെയ്യാത്ത ഒരു ന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു. ആ പട്ടണത്തില്‍ ഒരു വിധവയും
ഉണ്ടായിരുന്നു. അവള്‍ വന്ന് അവനോട്, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ
എന്നപേക്ഷിക്കുമായിരുന്നു. കുറേ നാളത്തേക്ക് അവന്‍ അതു ഗൗനിച്ചില്ല. പിന്നീട്, അവന്‍ ഇങ്ങനെ
ചിന്തിച്ചു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എങ്കിലും
ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാനവള്‍ക്കു നീതിനടത്തിക്കൊടുക്കും. അല്ലെങ്കില്‍,
അവള്‍ കൂടെക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും. കര്‍ത്താവ് പറഞ്ഞു: നീതിരഹിതനായ ആ
ന്യായാധിപന്‍ പറഞ്ഞതെന്തെന്ന് ശ്രദ്ധിക്കുവിന്‍. അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു
കരയുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന്
അതിനു കാലവിളംബം വരുത്തുമോ? അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍
നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അര്‍പ്പിക്കപ്പെട്ട ഈ ബലിവസ്തുക്കള്‍


സംപ്രീതിയോടെ അങ്ങ് കടാക്ഷിക്കണമേ.
അങ്ങേ പുത്രന്റെ പീഡാസഹന രഹസ്യത്താല്‍
ഞങ്ങള്‍ ആഘോഷിക്കുന്നത്
ഭക്തിസ്‌നേഹത്തോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 23:1-2

കര്‍ത്താവ് എന്നെ നയിക്കുന്നു,


എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്ത്തകിടിയില്‍ അവിടന്ന് എനിക്ക് വിശ്രമമരുളുന്നു.
പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ വഴിനടത്തുന്നു.

Or:
cf. ലൂക്കാ 24:35

അപ്പം മുറിക്കലില്‍ കര്‍ത്താവായ യേശുവിനെ ശിഷ്യന്മാര്‍ തിരിച്ചറിഞ്ഞു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യദാനത്താല്‍ പരിപോഷിതരായി,


അങ്ങേ കാരുണ്യം കേണപേക്ഷിക്കുന്ന ഞങ്ങള്‍
അങ്ങേക്ക് കൃതജ്ഞതയര്‍പ്പിക്കുന്നു.
അങ്ങേ ആത്മാവിന്റെ വര്‍ഷത്താല്‍,
സ്വര്‍ഗീയശക്തി പ്രവേശിച്ചവരിലെല്ലാം
നിഷ്‌കളങ്കതയുടെ കൃപ നിലനില്ക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Sunday 14 November 2021

33rd Sunday in Ordinary Time 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
ജെറ 29:11,12,14

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സമാധാനത്തിന്റെ പദ്ധതികളാണ് ഞാന്‍ ചിന്തിക്കുന്നത്, ദുരിതത്തിന്റെയല്ല.
നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും,
ഞാന്‍ നിങ്ങളെ ശ്രവിക്കും.
ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലുംനിന്ന്
ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും.

________

സമിതിപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,


അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം
സകല നന്മകളുടെയും ഉടയവന്
നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ദാനി 12:1-3
അക്കാലത്ത് ജനം മുഴുവന്‍ രക്ഷപെടും.

അക്കാലത്ത് നിന്റെ ജനത്തിന്റെ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ എഴുന്നേല്‍ക്കും. ജനത


രൂപം പ്രാപിച്ചതുമുതല്‍ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടതകള്‍ അന്നുണ്ടാകും. എന്നാല്‍
ഗ്രന്ഥത്തില്‍ പേരുള്ള നിന്റെ ജനം മുഴുവന്‍ രക്ഷപെടും. ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്ന അനേകര്‍
ഉണരും; ചിലര്‍ നിത്യജീവനായും, ചിലര്‍ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും. ജ്ഞാനികള്‍
ആകാശവിതാനത്തിന്റെ പ്രഭപോലെ തിളങ്ങും. അനേകരെ നീതിയിലേക്കു നയിക്കുന്നവന്‍
നക്ഷത്രങ്ങളെപ്പോലെ എന്നുമെന്നും പ്രകാശിക്കും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 16:5,8,9-10,11

കര്‍ത്താവേ, എന്നെ സംരക്ഷിക്കണമേ; എന്തെന്നാല്‍, അങ്ങില്‍ ഞാന്‍ ശരണം വച്ചിരിക്കുന്നു.

കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും;


എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.
കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്;
അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു
ഞാന്‍ കുലുങ്ങുകയില്ല.

കര്‍ത്താവേ, എന്നെ സംരക്ഷിക്കണമേ; എന്തെന്നാല്‍, അങ്ങില്‍ ഞാന്‍ ശരണം വച്ചിരിക്കുന്നു.

അതിനാല്‍, എന്റെ ഹൃദയം സന്തോഷിക്കുകയും


അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്യുന്നു.
എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു.
അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല;
അങ്ങേ പരിശുദ്ധന്‍ ജീര്‍ണിക്കാന്‍ അനുവദിക്കുകയില്ല.

കര്‍ത്താവേ, എന്നെ സംരക്ഷിക്കണമേ; എന്തെന്നാല്‍, അങ്ങില്‍ ഞാന്‍ ശരണം വച്ചിരിക്കുന്നു.

അങ്ങ് എനിക്കു ജീവന്റെ മാര്‍ഗം കാണിച്ചുതരുന്നു;


അങ്ങേ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്;
അങ്ങേ വലത്തുകൈയില്‍ ശാശ്വതമായ സന്തോഷമുണ്ട്.

കര്‍ത്താവേ, എന്നെ സംരക്ഷിക്കണമേ; എന്തെന്നാല്‍, അങ്ങില്‍ ഞാന്‍ ശരണം വച്ചിരിക്കുന്നു.

________

രണ്ടാം വായന
ഹെബ്രാ 10:11-14,18
വിശുദ്ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലി സമര്‍പ്പണം വഴി എന്നേക്കുമായി പരിപൂര്‍
ണരാക്കിയിരിക്കുന്നു.

പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ


ദിവസവും ശുശ്രൂഷ ചെയ്യുന്നു. എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കു വേണ്ടി എന്നേക്കുമായുള്ള
ഏകബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി. ശത്രുക്കളെ തന്റെ
പാദപീഠമാക്കുവോളം അവന്‍ കാത്തിരിക്കുന്നു. വിശുദ്ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലി സമര്‍പ്പണം
വഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു. പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി
ആവശ്യമില്ലല്ലോ.

________

സുവിശേഷ പ്രഘോഷണവാക്യം
മത്താ 24:42,44

അല്ലേലൂയാ, അല്ലേലൂയാ!
നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍.
നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും
മനുഷ്യപുത്രന്‍ വരുന്നത്.
അല്ലേലൂയാ!

Or:
ലൂക്കാ 21:36

അല്ലേലൂയാ, അല്ലേലൂയാ!
മനുഷ്യപുത്രന്റെ മുമ്പില്‍
പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍
സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.
അല്ലേലൂയാ!

________

സുവിശേഷം
മാര്‍ക്കോ 13:24-32
നാലു ദിക്കുകളിലുംനിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.

യേശു പറഞ്ഞു: ആ പീഡനങ്ങള്‍ക്കുശേഷമുള്ള ദിവസങ്ങളില്‍ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍


പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തു നിന്നു നിപതിക്കും. ആകാശശക്തികള്‍
ഇളകുകയും ചെയ്യും. അപ്പോള്‍ മനുഷ്യപുത്രന്‍ വലിയ ശക്തിയോടും മഹത്വത്തോടുംകൂടെ
മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും. അപ്പോള്‍, അവന്‍ ദൂതന്മാരെ അയയ്ക്കും. അവര്‍ ഭൂമിയുടെ
അതിര്‍ത്തികള്‍ മുതല്‍ ആകാശത്തിന്റെ അതിര്‍ത്തികള്‍ വരെ നാലു ദിക്കുകളിലും നിന്ന് അവന്റെ
തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും. അത്തിമരത്തില്‍ നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍
ഇളതായി തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാം.
അതുപോലെതന്നെ, ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ അവന്‍ സമീപത്ത്, വാതില്‍ക്കല്‍
എത്തിയിരിക്കുന്നുവെന്ന് ഗ്രഹിച്ചുകൊള്ളുക. ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: ഇവയെല്ലാം
സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല. ആകാശവും ഭൂമിയും കടന്നുപോകും.
എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല.
എന്നാല്‍, ആദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും,
സ്വര്‍ഗത്തിലുള്ള ദൂതന്മാര്‍ക്കോ പുത്രനു പോലുമോ അറിഞ്ഞുകൂടാ.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമപ്രഭാവത്തിനു മുമ്പില്‍


സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍
ഭക്ത്യാദരത്തിന്റെ കൃപ ഞങ്ങള്‍ക്ക് നേടിത്തരുകയും
നിത്യാനന്ദത്തിന്റെ ഫലം ഞങ്ങള്‍ക്ക്
കരഗതമാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 73:28

ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നതും
ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നതുമാണ് എന്റെ ആനന്ദം.

Or:
മര്‍ക്കോ 11:23-24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും
ലഭിക്കുമെന്നു വിശ്വസിക്കുവിന്‍;
അത് നിങ്ങള്‍ക്ക് സാധിച്ചുകിട്ടും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, എളിമയോടെ പ്രാര്‍ഥിച്ചുകൊണ്ട്,


ദിവ്യരഹസ്യങ്ങളുടെ ദാനങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവല്ലോ.
അങ്ങനെ, അങ്ങേ പുത്രന്‍
തന്റെ ഓര്‍മയ്ക്കായി അനുഷ്ഠിക്കാന്‍
ഞങ്ങളോടു കല്പിച്ചവ
ഞങ്ങളുടെ സ്നേ ‌ ഹത്തിന്റെ വര്‍ധനയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Monday 15 November 2021

Saint Albert the Great, Bishop, Doctor 


or Monday of week 33 in Ordinary Time 

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. പ്രഭാ 15:5

സഭാമധ്യേ അവന്റെ അധരം തുറക്കുകയും


കര്‍ത്താവ് ജ്ഞാനത്തിന്റെയും ബുദ്ധിശക്തിയുടെയും ചൈതന്യം
അവനില്‍ നിറയ്ക്കുകയും ചെയ്തു;
മഹത്ത്വത്തിന്റെ വസ്ത്രം അവനെ ധരിപ്പിച്ചു.
Or:
സങ്കീ 37:30-31

നീതിമാന്റെ അധരം ജ്ഞാനം സംസാരിക്കുന്നു;


അവന്റെ നാവില്‍ നിന്ന് നീതി ഉതിരുന്നു.
ദൈവത്തിന്റെ നിയമം
അവന്റെ ഹൃദയത്തില്‍ത്തന്നെ കുടികൊള്ളുന്നു.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, ദൈവികവിശ്വാസത്തോട്
മാനുഷികവിജ്ഞാനം സമന്വയിപ്പിക്കുന്നതിലൂടെ
മെത്രാനായ വിശുദ്ധ ആല്‍ബര്‍ട്ടിനെ
അങ്ങു മഹാനാക്കി തീര്‍ത്തുവല്ലോ.
അദ്ദേഹം പഠിപ്പിച്ച ദിവ്യസത്യങ്ങള്‍ അനുവര്‍ത്തിച്ച്,
ശാസ്ത്രപുരോഗതിയിലൂടെ,
അങ്ങയെപ്പറ്റിയുള്ള അഗാധമായ അറിവിലും സ്നേ ‌ ഹത്തിലും
എത്തിച്ചേരാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Monday)

There is a choice today between the readings for the ferial day (Monday) and those
for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
1 മക്ക 1:10-15,41-43,54-57,62-64
ഇസ്രായേലിന്റെമേല്‍ അത്യുഗ്രമായ ക്രോധം നിപതിച്ചു.

അക്കാലത്ത്, അന്തിയോക്കസ് രാജാവിന്റെ പുത്രനായി തിന്മയുടെ വേരായ അന്തിയോക്കസ്


എപ്പിഫാനസ് ജനിച്ചു. ഗ്രീക്കുസാമ്രാജ്യം സ്ഥാപിതമായതിന്റെ നൂറ്റിമുപ്പത്തേഴാം വര്‍ഷം, ഭരണമേല്‍
ക്കുന്നതിനു മുന്‍പ്, അവന്‍ റോമായില്‍ തടവിലായിരുന്നു. അക്കാലത്ത് നിയമനിഷേധകരായ ചിലര്‍
മുന്‍പോട്ടുവന്ന് ഇസ്രായേലില്‍ അനേകം പേരെ വഴിതെറ്റിക്കും വിധം പറഞ്ഞു: ചുറ്റുമുള്ള
വിജാതീയരുമായി നമുക്ക് ഉടമ്പടി ചെയ്യാം. കാരണം, അവരില്‍ നിന്നു പിരിഞ്ഞതില്‍പ്പിന്നെ
വളരെയേറെ അനര്‍ഥങ്ങള്‍ നമുക്കു ഭവിച്ചിരിക്കുന്നു. ഈ നിര്‍ദേശം അവര്‍ക്ക് ഇഷ്ടപ്പെട്ടു. കുറെ
ആളുകള്‍ താത്പര്യപൂര്‍വം രാജാവിന്റെ അടുക്കലെത്തി. വിജാതീയരുടെ ആചാരങ്ങളനുഷ്ഠിക്കാന്‍
അവന്‍ അവര്‍ക്ക് അനുവാദം നല്‍കി. അവര്‍ ജറുസലെമില്‍ വിജാതീയ രീതിയിലുള്ള ഒരു
കായികാഭ്യാസക്കളരി സ്ഥാപിച്ചു. പരിച്‌ഛേദനത്തിന്റെ അടയാളങ്ങള്‍ അവര്‍ മായിച്ചുകളഞ്ഞു;
വിശുദ്ധ ഉടമ്പടി പരിത്യജിച്ചു; വിജാതീയരോടു ചേര്‍ന്ന് ദുഷ്‌കൃത്യങ്ങളില്‍ മുഴുകുകയും ചെയ്തു.
രാജ്യം തന്റെ കൈയില്‍ ഭദ്രമായി എന്നുകണ്ട്, ഈജിപ്തിന്റെകൂടി രാജാവാകാന്‍ അന്തിയോക്കസ്
തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെയും അധിപനാകാനായിരുന്നു അവന്റെ മോഹം. സ്വന്തം
ആചാരങ്ങള്‍ ഉപേക്ഷിച്ച് എല്ലാവരും ഒരു ജനതയായി തീരണമെന്ന് രാജാവ് രാജ്യത്തെങ്ങും കല്‍
പന വിളംബരം ചെയ്തു. വിജാതീയരെല്ലാം രാജകല്‍പന സ്വാഗതം ചെയ്തു. ഇസ്രായേലില്‍
നിന്നുപോലും വളരെപ്പേര്‍ അവന്റെ ഇംഗിതം സസന്തോഷം സ്വീകരിച്ചു. അവര്‍ വിഗ്രഹങ്ങള്‍ക്കു
ബലി സമര്‍പ്പിക്കുകയും സാബത്ത് അശുദ്ധമാക്കുകയും ചെയ്തു.
നൂറ്റിനാല്‍പത്തഞ്ചാം വര്‍ഷത്തില്‍ കിസ്‌ലേവ് മാസം പതിനഞ്ചാംദിവസം ദഹനബലിപീഠത്തിന്മേല്‍
അവര്‍ വിനാശത്തിന്റെ മ്ലേച്ഛവസ്തു പ്രതിഷ്ഠിച്ചു. ചുറ്റുമുള്ള യൂദാനഗരങ്ങളിലും അവര്‍ ബലിപീഠങ്ങള്‍
നിര്‍മിച്ചു. വീടുകളുടെ വാതിലുകളിലും തെരുവീഥികളിലും അവര്‍ ധൂപമര്‍പ്പിച്ചു. കിട്ടിയ
നിയമഗ്രന്ഥങ്ങള്‍ കീറി തീയിലിട്ടു. ഉടമ്പടിഗ്രന്ഥം കൈവശം വയ്ക്കുകയോ നിയമത്തോടു കൂറുപുലര്‍
ത്തുകയോ ചെയ്യുന്നവന്‍ രാജശാസനപ്രകാരം മരണത്തിന് അര്‍ഹനായിരുന്നു. എങ്കിലും
ഇസ്രായേലില്‍ വളരെപ്പേര്‍ അചഞ്ചലരായി നിന്നു. അശുദ്ധഭക്ഷണം കഴിക്കുകയില്ലെന്ന് അവര്‍
ദൃഢനിശ്ചയംചെയ്തു. ഭക്ഷണത്താല്‍ മലിനരാകുകയോ വിശുദ്ധ ഉടമ്പടി അശുദ്ധമാക്കുകയോ
ചെയ്യുന്നതിനേക്കാള്‍ മരിക്കാന്‍ അവര്‍ സന്നദ്ധരായി. അവര്‍ മരണം വരിക്കുകയുംചെയ്തു.
ഇസ്രായേലിന്റെമേല്‍ അത്യുഗ്രമായ ക്രോധം നിപതിച്ചു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 119:53,61,134,150,155,158

കര്‍ത്താവേ, എന്റെ ജീവന്‍ രക്ഷിക്കണമേ. അങ്ങേ കല്‍പനകള്‍ ഞാന്‍ അനുസരിക്കട്ടെ.

അങ്ങേ പ്രമാണങ്ങളെ ഉപേക്ഷിക്കുന്ന ദുഷ്ടര്‍മൂലം


രോഷം എന്നില്‍ ജ്വലിക്കുന്നു.
ദുഷ്ടരുടെ കെണികളില്‍ കുടുങ്ങിയെങ്കിലും
ഞാന്‍ അങ്ങേ നിയമം മറന്നില്ല.

കര്‍ത്താവേ, എന്റെ ജീവന്‍ രക്ഷിക്കണമേ. അങ്ങേ കല്‍പനകള്‍ ഞാന്‍ അനുസരിക്കട്ടെ.

മര്‍ദകരില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ!


ഞാന്‍ അങ്ങേ പ്രമാണങ്ങള്‍ പാലിക്കട്ടെ!
ക്രൂരമര്‍ദകര്‍ എന്നെ സമീപിക്കുന്നു,
അവര്‍ അങ്ങേ നിയമത്തില്‍ നിന്നു വളരെ അകലെയാണ്.

കര്‍ത്താവേ, എന്റെ ജീവന്‍ രക്ഷിക്കണമേ. അങ്ങേ കല്‍പനകള്‍ ഞാന്‍ അനുസരിക്കട്ടെ.

രക്ഷ ദുഷ്ടരില്‍ നിന്ന് അകന്നിരിക്കുന്നു;


എന്തെന്നാല്‍, അവര്‍ അങ്ങേ ചട്ടങ്ങള്‍ അന്വേഷിക്കുന്നില്ല.
അവിശ്വസ്തരോട് എനിക്കു വെറുപ്പാണ്;
അവര്‍ അങ്ങേ പ്രമാണങ്ങള്‍ അനുസരിക്കുന്നില്ല.

കര്‍ത്താവേ, എന്റെ ജീവന്‍ രക്ഷിക്കണമേ. അങ്ങേ കല്‍പനകള്‍ ഞാന്‍ അനുസരിക്കട്ടെ.

________

സുവിശേഷ പ്രഘോഷണവാക്യം
യോഹ 8:12

അല്ലേലൂയാ, അല്ലേലൂയാ!
യേശു അവരോടു പറഞ്ഞു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും
അന്ധകാരത്തില്‍ നടക്കുകയില്ല.
അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 18:35-43
ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണം? എനിക്കു കാഴ്ച വീണ്ടുകിട്ടണം.
അക്കാലത്ത്, യേശു ജറീക്കോയെ സമീപിച്ചപ്പോള്‍ ഒരു കുരുടന്‍ വഴിയരുകില്‍ ഇരുന്ന് ഭിക്ഷ
യാചിക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടം കടന്നുപോകുന്ന ശബ്ദംകേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അവന്‍
അന്വേഷിച്ചു. നസറായനായ യേശു കടന്നുപോകുന്നു എന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ അവന്‍
വിളിച്ചു പറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ! മുമ്പേ
പൊയ്‌ക്കൊണ്ടിരുന്നവര്‍, നിശ്ശബ്ദനായിരിക്കാന്‍ പറഞ്ഞ് അവനെ ശകാരിച്ചു. അവനാകട്ടെ, കൂടുതല്‍
ഉച്ചത്തില്‍ ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ എന്നു നിലവിളിച്ചുകൊണ്ടിരുന്നു. യേശു
അവിടെനിന്നു; അവനെ തന്റെ അടുത്തേക്കു കൊണ്ടുവരാന്‍ കല്‍പിച്ചു. അവന്‍ അടുത്തുവന്നപ്പോള്‍
യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്? അവന്‍
പറഞ്ഞു: കര്‍ത്താവേ, എനിക്കു കാഴ്ച വീണ്ടുകിട്ടണം. യേശു പറഞ്ഞു: നിനക്കു കാഴ്ചയുണ്ടാകട്ടെ.
നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവന്‍ ദൈവത്തെ
മഹത്വപ്പെടുത്തിക്കൊണ്ട് യേശുവിന്റെ പിന്നാലെ പോയി. ഇതുകണ്ട് എല്ലാവരും ദൈവത്തെ
സ്തുതിച്ചു.

________

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ N ന്റെ തിരുനാളില്‍


സന്തോഷത്തോടെ അര്‍പ്പിക്കുന്ന ഈ ബലി
അങ്ങയെ പ്രസാദിപ്പിക്കുമാറാകട്ടെ.
അദ്ദേഹത്തിന്റെ ഉദ്‌ബോധനത്താല്‍,
അങ്ങയെ പ്രകീര്‍ത്തിച്ചുകൊണ്ട്
ഞങ്ങളെയും പൂര്‍ണമായി അങ്ങേക്ക് സമര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. ലൂക്കാ 12:42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്


കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.

Or:
cf. സങ്കീ 1:2-3

രാവും പകലും കര്‍ത്താവിന്റെ നിയമം ധ്യാനിക്കുന്നവന്‍,


അതിന്റെ ഫലം യഥാകാലം പുറപ്പെടുവിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ജീവന്റെ അപ്പമായ ക്രിസ്തുവാല്‍


അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ,
ഗുരുനാഥനായ ക്രിസ്തുവഴി പഠിപ്പിക്കണമേ.
അങ്ങനെ, വിശുദ്ധ N ന്റെ തിരുനാളില്‍,
അങ്ങേ സത്യം അവര്‍ ഗ്രഹിക്കുകയും
സ്നേ
‌ ഹത്തില്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
Tuesday 16 November 2021

Tuesday of week 33 in Ordinary Time 


or Saint Margaret of Scotland 
or Saint Gertrude, Virgin 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
ജെറ 29:11,12,14

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സമാധാനത്തിന്റെ പദ്ധതികളാണ് ഞാന്‍ ചിന്തിക്കുന്നത്, ദുരിതത്തിന്റെയല്ല.
നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും,
ഞാന്‍ നിങ്ങളെ ശ്രവിക്കും.
ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലുംനിന്ന്
ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും.

________

സമിതിപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,


അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം
സകല നന്മകളുടെയും ഉടയവന്
നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
2 മക്ക 6:18-31
നിയമത്തിനുവേണ്ടി എങ്ങനെയാണു സ്വമനസ്സാലെ ശ്രേഷ്ഠമരണം വരിക്കേണ്ടതെന്നുള്ളതിന് യുവാക്കള്‍
ക്ക് മഹത്തായ ഒരു മാതൃകയായിരിക്കും അത്.

അക്കാലത്ത്, ഉന്നതസ്ഥാനിയായ ഒരു നിയമജ്ഞനും കുലീനഭാവത്തോടു കൂടിയവനും


വയോധികനുമായ എലെയാസറിന്റെ വായ് പന്നിമാംസം തീറ്റാന്‍ വിജാതീയര്‍ ബലം പ്രയോഗിച്ചു
തുറന്നു. അവമാനിതനായി ജീവിക്കുന്നതിനെക്കാള്‍ അഭിമാനത്തോടെ മരിക്കാന്‍ നിശ്ചയിച്ച അവന്‍
അതു തുപ്പിക്കളഞ്ഞുകൊണ്ടു പീഡനം വരിച്ചു. ജീവനോടുള്ള സ്വാഭാവികസ്‌നേഹം പോലും മറന്ന്,
നിഷിദ്ധവസ്തുക്കള്‍ രുചിക്കാന്‍പോലും വിസമ്മതിക്കുന്ന ധീരന്മാര്‍ ഇങ്ങനെയാണു ചെയ്യേണ്ടത്.
നിഷിദ്ധമായ ആ ബലിയുടെ ഭാരവാഹികള്‍, അവനോടുള്ള ദീര്‍ഘകാല പരിചയംകൊണ്ട് അവനു
ഭക്ഷിക്കാന്‍ അനുവാദമുള്ള മാംസം കൊണ്ടുവന്നിട്ട്, രാജാവ് ആജ്ഞാപിച്ച ബലിവിരുന്നിന്റെ മാംസം
എന്ന ഭാവേന അതു ഭക്ഷിക്കാന്‍ അവനെ രഹസ്യമായി നിര്‍ബന്ധിച്ചു. അവന്‍ അങ്ങനെ ചെയ്ത്
മരണത്തില്‍ നിന്നു രക്ഷപ്പെടുമെന്നും തങ്ങളോടുള്ള ചിരകാലമൈത്രിമൂലം അവനു കരുണ
ലഭിക്കുമെന്നും അവര്‍ പ്രതീക്ഷിച്ചു. തന്റെ വാര്‍ധക്യത്തിന്റെ അന്തസ്സിനും നരച്ച മുടിയുടെ
മഹത്വത്തിനും ബാല്യം മുതല്‍ നയിച്ച ഉത്തമജീവിതത്തിനും വിശുദ്ധവും ദൈവദത്തവുമായ
നിയമത്തിനും യോജിച്ചവിധം അവന്‍ ദൃഢനിശ്ചയം ചെയ്തുകൊണ്ട്, തന്നെ പാതാളത്തിലേക്ക്
അയച്ചുകൊള്ളാന്‍ അവരോടു പറഞ്ഞു. അവന്‍ തുടര്‍ന്നു: നമ്മുടെ ഈ പ്രായത്തിന് ഈ അഭിനയം
ചേര്‍ന്നതല്ല. എലെയാസര്‍ തൊണ്ണൂറാം വയസ്സില്‍ മതം മാറിയെന്നു ചെറുപ്പക്കാര്‍ വിചാരിക്കും. ഒരു
ചെറിയ നിമിഷം കൂടി ജീവിക്കാന്‍ വേണ്ടി എന്റെ ഈ അഭിനയം മൂലം ഞാന്‍ അവരെ
വഴിതെറ്റിക്കുകയും എന്റെ വാര്‍ധക്യത്തെ പങ്കിലവും അവമാനിതവും ആക്കുകയും ചെയ്യും.
തത്കാലത്തേക്ക് മനുഷ്യശിക്ഷയില്‍ നിന്ന് എനിക്ക് ഒഴിവാകാമെങ്കിലും, സര്‍വശക്തന്റെ കരങ്ങളില്‍
നിന്ന്, ജീവിച്ചാലും മരിച്ചാലും രക്ഷപെടാന്‍ കഴിയുകയില്ല. അതിനാല്‍, പൗരുഷത്തോടെ ഞാന്‍
എന്റെ ജീവന്‍ അര്‍പ്പിക്കുകയാണ്; അതുവഴി ഞാന്‍ എന്റെ വാര്‍ധക്യത്തിനു യോഗ്യനെന്നു
തെളിയും. സംപൂജ്യവും വിശുദ്ധവുമായ നിയമത്തിനു വേണ്ടി എങ്ങനെയാണു സ്വമനസ്സാലെ
ശ്രേഷ്ഠമരണം വരിക്കേണ്ടതെന്നുള്ളതിന് യുവാക്കള്‍ക്കു മഹത്തായ ഒരു മാതൃകയായിരിക്കും അത്.
ഇതു പറഞ്ഞിട്ട് അവന്‍ പീഡനയന്ത്രത്തിന്റെ അടുത്തേക്കു ചെന്നു. അല്‍പം മുമ്പ് തന്നോടു
സന്മനസ്സോടെ വര്‍ത്തിച്ചവര്‍ ഇപ്പോള്‍ ദുഷ്ടരായി മാറി. അവരുടെ നോട്ടത്തില്‍ അവന്റെ വാക്ക് തനി
ഭ്രാന്തായിരുന്നു. മര്‍ദനമേറ്റു മരിക്കാറായപ്പോള്‍ അവന്‍ ഞരങ്ങി: മരണത്തില്‍ നിന്നു
രക്ഷപെടാമായിരുന്ന എനിക്ക് ഈ പ്രഹരത്തില്‍ ഉത്കടമായ ശരീരവേദനയുണ്ടെങ്കിലും കര്‍
ത്താവിനോടുള്ള ഭക്തിയാല്‍ ഇവ സഹിക്കുന്നതില്‍ എന്റെ ആത്മാവ് സന്തോഷിക്കുന്നു എന്ന്
അവിടുത്തേക്ക്, തന്റെ പരിശുദ്ധ ജ്ഞാനത്താല്‍, വ്യക്തമായി അറിയാം. ഇങ്ങനെ അവന്‍ മരിച്ചു;
യുവാക്കള്‍ക്കു മാത്രമല്ല, തന്റെ ജനത്തിനു മുഴുവനും, തന്റെ മരണത്താല്‍ ശ്രേഷ്ഠതയുടെ
മാതൃകയും ധീരതയുടെ സ്മാരകവും നല്‍കി.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 3:1-2,3-4,5-6

കര്‍ത്താവ് എന്നെ എഴുന്നേല്പിച്ചു.

കര്‍ത്താവേ, എന്റെ ശത്രുക്കള്‍ അസംഖ്യമാണ്;


അനേകര്‍ എന്നെ എതിര്‍ക്കുന്നു.
ദൈവം അവനെ സഹായിക്കുകയില്ല
എന്നു പലരും എന്നെക്കുറിച്ചു പറയുന്നു.

കര്‍ത്താവ് എന്നെ എഴുന്നേല്പിച്ചു.

കര്‍ത്താവേ, അങ്ങാണ്
എന്റെ രക്ഷാകവചവും എന്റെ മഹത്വവും;
എന്നെ ശിരസ്സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ.
ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു;
തന്റെ വിശുദ്ധപര്‍വതത്തില്‍ നിന്ന്
അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു.

കര്‍ത്താവ് എന്നെ എഴുന്നേല്പിച്ചു.

ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു,


ഉണര്‍ന്നെഴുന്നേല്‍ക്കുന്നു;
എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്.
എനിക്കെതിരേ പാളയമടിച്ചിരിക്കുന്ന പതിനായിരങ്ങളെ
ഞാന്‍ ഭയപ്പെടുകയില്ല.

കര്‍ത്താവ് എന്നെ എഴുന്നേല്പിച്ചു.

________

സുവിശേഷ പ്രഘോഷണവാക്യം
cf. സങ്കീ 130:5

അല്ലേലൂയാ, അല്ലേലൂയാ!
എന്റെ ആത്മാവു കര്‍ത്താവിനെ കാത്തിരിക്കുന്നു.
അവിടത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു.
അല്ലേലൂയാ!

Or:
1 യോഹ 4:10

അല്ലേലൂയാ, അല്ലേലൂയാ!
നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല,
അവിടന്നു നമ്മെ സ്‌നേഹിക്കുകയും
നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി
സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്‌നേഹം.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 19:1-10
നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്.

അക്കാലത്ത്, യേശു ജറീക്കോയില്‍ പ്രവേശിച്ച് അതിലൂടെ കടന്നുപോവുകയായിരുന്നു. അവിടെ


സക്കേവൂസ് എന്നു പേരായ ഒരാളുണ്ടായിരുന്നു. അവന്‍ ചുങ്കക്കാരില്‍ പ്രധാനനും
ധനികനുമായിരുന്നു. യേശു ആരെന്നു കാണാന്‍ അവന്‍ ആഗ്രഹിച്ചു. പൊക്കം
കുറവായിരുന്നതിനാല്‍ ജനക്കൂട്ടത്തില്‍ നിന്നുകൊണ്ട് അതു സാധ്യമായിരുന്നില്ല. യേശുവിനെ
കാണാന്‍വേണ്ടി അവന്‍ മുമ്പേ ഓടി, ഒരു സിക്കമൂര്‍ മരത്തില്‍ കയറിയിരുന്നു. യേശു അതിലേയാണ്
കടന്നുപോകാനിരുന്നത്. അവിടെയെത്തിയപ്പോള്‍ അവന്‍ മുകളിലേക്കു നോക്കിപ്പറഞ്ഞു: സക്കേവൂസ്,
വേഗം ഇറങ്ങിവരുക. ഇന്ന് എനിക്കു നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു. അവന്‍ തിടുക്കത്തില്‍
ഇറങ്ങിച്ചെന്ന് സന്തോഷത്തോടെ അവനെ സ്വീകരിച്ചു. ഇതുകണ്ടപ്പോള്‍ അവരെല്ലാവരും
പിറുപിറുത്തു: ഇവന്‍ പാപിയുടെ വീട്ടില്‍ അതിഥിയായി താമസിക്കുന്നല്ലോ. സക്കേവൂസ് എഴുന്നേറ്റു
പറഞ്ഞു: കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു.
ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു. യേശു
അവനോടു പറഞ്ഞു: ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാഹത്തിന്റെ
പുത്രനാണ്. നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമപ്രഭാവത്തിനു മുമ്പില്‍


സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍
ഭക്ത്യാദരത്തിന്റെ കൃപ ഞങ്ങള്‍ക്ക് നേടിത്തരുകയും
നിത്യാനന്ദത്തിന്റെ ഫലം ഞങ്ങള്‍ക്ക്
കരഗതമാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 73:28

ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നതും
ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നതുമാണ് എന്റെ ആനന്ദം.

Or:
മര്‍ക്കോ 11:23-24
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും
ലഭിക്കുമെന്നു വിശ്വസിക്കുവിന്‍;
അത് നിങ്ങള്‍ക്ക് സാധിച്ചുകിട്ടും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, എളിമയോടെ പ്രാര്‍ഥിച്ചുകൊണ്ട്,


ദിവ്യരഹസ്യങ്ങളുടെ ദാനങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവല്ലോ.
അങ്ങനെ, അങ്ങേ പുത്രന്‍
തന്റെ ഓര്‍മയ്ക്കായി അനുഷ്ഠിക്കാന്‍
ഞങ്ങളോടു കല്പിച്ചവ
ഞങ്ങളുടെ സ്നേ ‌ ഹത്തിന്റെ വര്‍ധനയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Wednesday 17 November 2021

Saint Elizabeth of Hungary, Religious 


on Wednesday of week 33 in Ordinary Time

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 52:8

ദൈവത്തിന്റെ ഭവനത്തില്‍ തഴച്ചുവളരുന്ന


ഒലിവുമരം പോലെയാണ് ഞാന്‍;
ദൈവത്തിന്റെ കാരുണ്യത്തില്‍ ഞാന്‍
എന്നുമെന്നേക്കും ആശ്രയിക്കുന്നു.

Or:

ഞാന്‍ കാണുകയും സ്നേ ‌ ഹിക്കുകയും


വിശ്വസിക്കുകയും ആനന്ദിക്കുകയും ചെയ്ത
എന്റെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സ്‌നേഹത്തെ പ്രതി,
ലോകത്തിന്റെ രാജ്യവും എല്ലാ ലൗകിക അലങ്കാരങ്ങളും
ഞാന്‍ നിന്ദ്യമായി കരുതി.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, ദരിദ്രരില്‍ ക്രിസ്തുവിനെ തിരിച്ചറിയാനും ആദരിക്കാനും


വിശുദ്ധ എലിസബത്തിനെ അങ്ങ് അനുഗ്രഹിച്ചുവല്ലോ.
ഈ വിശുദ്ധയുടെ മാധ്യസ്ഥ്യംവഴി,
അവശരെയും ക്ലേശിതരെയും സ്നേ ‌ ഹത്തോടെ
അനവരതം ശുശ്രൂഷിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Wednesday)

There is a choice today between the readings for the ferial day (Wednesday) and
those for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
2 മക്ക 7:1,20-31
ലോകസ്രഷ്ടാവ് നിങ്ങള്‍ക്ക് ശ്വാസവും ജീവനും വീണ്ടും നല്കും.

അക്കാലത്ത്, ഒരിക്കല്‍ രാജാവ് ഏഴു സഹോദരന്മാരെയും അവരുടെ അമ്മയെയും ബന്ധിച്ച് ചാട്ടയും


ചമ്മട്ടിയുംകൊണ്ട് അടിച്ച് നിഷിദ്ധമായ പന്നിമാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. ആ മാതാവാകട്ടെ,
സവിശേഷമായ പ്രശംസയും സംപൂജ്യമായ സ്മരണയും അര്‍ഹിക്കുന്നു. ഒറ്റദിവസം ഏഴു പുത്രന്മാര്‍
വധിക്കപ്പെടുന്നത് കണ്ടെങ്കിലും, കര്‍ത്താവിലുള്ള പ്രത്യാശ നിമിത്തം അവള്‍ സധൈര്യം അതു
സഹിച്ചു. പിതാക്കന്മാരുടെ ഭാഷയില്‍ അവള്‍ അവരോരോരുത്തരെയും ധൈര്യപ്പെടുത്തി. ശ്രേഷ്ഠമായ
വിശ്വാസദാര്‍ഢ്യത്തോടെ സ്ത്രീസഹജമായ വിവേചനാശക്തിയെ പുരുഷോചിതമായ ധീരത കൊണ്ടു
ബലപ്പെടുത്തി. അവള്‍ പറഞ്ഞു: നിങ്ങള്‍ എങ്ങനെ എന്റെ ഉദരത്തില്‍ രൂപംകൊണ്ടുവെന്ന് എനിക്ക്
അറിവില്ല. നിങ്ങള്‍ക്കു ജീവനും ശ്വാസവും നല്‍കിയതും നിങ്ങളുടെ അവയവങ്ങള്‍ വാര്‍
ത്തെടുത്തതും ഞാനല്ല. മനുഷ്യനെ ഉരുവാക്കുകയും എല്ലാറ്റിന്റെയും ആരംഭം ഒരുക്കുകയും
ചെയ്ത ലോകസ്രഷ്ടാവ്, തന്റെ നിയമത്തെ പ്രതി നിങ്ങള്‍ നിങ്ങളെത്തന്നെ വിസ്മരിക്കുന്നതിനാല്‍,
കരുണാപൂര്‍വം നിങ്ങള്‍ക്കു ജീവനും ശ്വാസവും വീണ്ടും നല്‍കും.
അവള്‍ തന്നെ അവഹേളിക്കുകയാണെന്ന് അവളുടെ സ്വരം കൊണ്ട് അന്തിയോക്കസിനു തോന്നി.
ഏറ്റവും ഇളയ സഹോദരന്‍ ഇനിയും ബാക്കിയുണ്ടായിരുന്നു. അവനോട് ആവശ്യപ്പെടുക മാത്രമല്ല,
പിതാക്കന്മാരുടെ മാര്‍ഗത്തില്‍ നിന്നു വ്യതിചലിക്കുകയാണെങ്കില്‍ അവന് ധനവും അസൂയാര്‍ഹമായ
സ്ഥാനവും നല്‍കാമെന്നും തന്റെ സ്നേ ‌ ഹിതനായി സ്വീകരിച്ച് ഭരണകാര്യങ്ങളില്‍ അധികാരം ഏല്‍
പിക്കാമെന്നും അന്തിയോക്കസ് അവനു ശപഥപൂര്‍വം വാക്കുകൊടുക്കുകയും ചെയ്തു. ആ യുവാവ്
സമ്മതിച്ചില്ല. അവന്റെ അമ്മയെ അടുക്കല്‍ വിളിച്ചു, തന്നെത്തന്നെ രക്ഷിക്കാന്‍ കുമാരനെ
ഉപദേശിക്കണമെന്നു രാജാവ് നിര്‍ബന്ധിച്ചു. നിര്‍ബന്ധം കൂടിയപ്പോള്‍ അവള്‍ പുത്രനെ
പ്രേരിപ്പിക്കാമെന്നേറ്റു. പുത്രന്റെമേല്‍ ചാഞ്ഞ് അവള്‍ ക്രൂരനായ ആ സ്വേച്ഛാധിപതിയെ
നിന്ദിച്ചുകൊണ്ടു മാതൃഭാഷയില്‍ പറഞ്ഞു: മകനേ, എന്നോടു ദയ കാണിക്കുക. ഒന്‍പതുമാസം ഞാന്‍
നിന്നെ ഗര്‍ഭത്തില്‍ വഹിച്ചു. മൂന്നുകൊല്ലം മുലയൂട്ടി, നിന്നെ ഇന്നുവരെ പോറ്റിവളര്‍ത്തി. മകനേ,
ഞാന്‍ യാചിക്കുന്നു, ആകാശത്തെയും ഭൂമിയെയും നോക്കുക. അവയിലുള്ള ഓരോന്നും കാണുക.
ഉണ്ടായിരുന്നവയില്‍ നിന്നല്ല ദൈവം അവയെ സൃഷ്ടിച്ചതെന്നു മനസ്സിലാക്കുക. മനുഷ്യരും
അതുപോലെയാണ് സൃഷ്ടിക്കപ്പെട്ടത്. ഈ കശാപ്പുകാരനെ ഭയപ്പെടേണ്ടാ. സഹോദരന്മാര്‍ക്കു
യോജിച്ചവനാണു നീയെന്നു തെളിയിക്കുക; മരണം വരിക്കുക. ദൈവകൃപയാല്‍ നിന്റെ
സഹോദരന്മാരോടൊത്ത് എനിക്കു നിന്നെ വീണ്ടും ലഭിക്കാനിടയാകട്ടെ!
അവള്‍ സംസാരിച്ചു തീര്‍ന്നയുടനെ യുവാവു ചോദിച്ചു: നിങ്ങള്‍ എന്തിനാണ് വൈകുന്നത്.
രാജകല്‍പന ഞാന്‍ അനുസരിക്കുകയില്ല, മോശവഴി ഞങ്ങളുടെ പിതാക്കന്മാര്‍ക്കു ലഭിച്ച നിയമം
ഞാന്‍ അനുസരിക്കുന്നു. ഹെബ്രായജനത്തിനെതിരേ സകല ദുഷ്ടതകളും പ്രവര്‍ത്തിക്കുന്ന നീ
ദൈവകരങ്ങളില്‍ നിന്നു രക്ഷപ്പെടുകയില്ല.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 17:1,5-6,8a,15
കര്‍ത്താവേ, ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.

കര്‍ത്താവേ, എന്റെ ന്യായം കേള്‍ക്കണമേ!


എന്റെ നിലവിളി ശ്രദ്ധിക്കണമേ!
നിഷ്‌കപടമായ എന്റെ അധരങ്ങളില്‍ നിന്നുള്ള
പ്രാര്‍ഥന ശ്രവിക്കണമേ!

കര്‍ത്താവേ, ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.

എന്റെ കാലടികള്‍ അങ്ങേ


പാതയില്‍ത്തന്നെ പതിഞ്ഞു;
എന്റെ പാദങ്ങള്‍ വഴുതിയില്ല.
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
ദൈവമേ, അങ്ങ് എനിക്കുത്തരമരുളും;
അങ്ങു ചെവിചായിച്ച് എന്റെ വാക്കുകള്‍ ശ്രവിക്കണമേ!

കര്‍ത്താവേ, ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.

കണ്ണിന്റെ കൃഷ്ണമണിപോലെ
എന്നെ കാത്തുകൊള്ളണമേ!
നീതി നിമിത്തം ഞാന്‍ അങ്ങേ മുഖം ദര്‍ശിക്കും;
ഉണരുമ്പോള്‍ ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.

കര്‍ത്താവേ, ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.

________

സുവിശേഷ പ്രഘോഷണവാക്യം
1 യോഹ 2:5

അല്ലേലൂയാ, അല്ലേലൂയാ!
യേശുക്രിസ്തുവിന്റെ വചനം പാലിക്കുന്നവനില്‍
സത്യമായും ദൈവസ്നേ ‌ ഹം പൂര്‍ണത പ്രാപിച്ചിരിക്കുന്നു.
അല്ലേലൂയാ!

Or:
cf. യോഹ 15:16

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുളിച്ചെയ്യുന്നു:
നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും
നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനും വേണ്ടി
ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 19:11-28
നീ എന്തുകൊണ്ട് പണമിടപാടുകാരെ എന്റെ പണം ഏല്‍പിച്ചില്ല?

അക്കാലത്ത്, ജറുസലെമിനു സമീപത്തായി ജനങ്ങള്‍ യേശുവിനെ കേട്ടുകൊണ്ടിരിക്കുമ്പോള്‍, അവന്‍


ഒരു ഉപമ പറഞ്ഞു. കാരണം, ദൈവരാജ്യം ഉടന്‍ വന്നുചേരുമെന്ന് അവര്‍ വിചാരിക്കുകയും
ചെയ്തിരുന്നു. അവന്‍ പറഞ്ഞു: ഒരു പ്രഭു രാജപദവി സ്വീകരിച്ചു തിരിച്ചുവരാന്‍ വേണ്ടി
ദൂരദേശത്തേക്കു പോയി. അവന്‍ ഭൃത്യന്മാരില്‍ പത്തുപേരെ വിളിച്ച്, പത്തു നാണയം അവരെ ഏല്‍
പിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ തിരിച്ചുവരുന്നതുവരെ നിങ്ങള്‍ ഇതുകൊണ്ടു വ്യാപാരം ചെയ്യുവിന്‍.
അവന്റെ പൗരന്മാര്‍ അവനെ വെറുത്തിരുന്നു. ഈ മനുഷ്യന്‍ ഞങ്ങളെ ഭരിക്കുവാന്‍ ഞങ്ങള്‍
ഇഷ്ടപ്പെടുന്നില്ല എന്ന നിവേദനവുമായി അവര്‍ ഒരു പ്രതിനിധിസംഘത്തെ അവന്റെ പിന്നാലെ
അയച്ചു.
എന്നാല്‍, അവന്‍ രാജപദവി സ്വീകരിച്ചു തിരിച്ചുവന്നു. താന്‍ പണം ഏല്‍പിച്ചിരുന്ന ഭൃത്യന്മാര്‍
വ്യാപാരം ചെയ്ത് എന്തു സമ്പാദിച്ചുവെന്ന് അറിയുന്നതിന് അവരെ വിളിക്കാന്‍ അവന്‍ കല്‍പിച്ചു.
ഒന്നാമന്‍ വന്നുപറഞ്ഞു: യജമാനനേ, നീ തന്ന നാണയം പത്തുകൂടി നേടിയിരിക്കുന്നു. അവന്‍
പറഞ്ഞു: കൊള്ളാം, നല്ലവനായ ഭൃത്യാ, ചെറിയ കാര്യത്തില്‍ വിശ്വസ്തനായിരുന്നതുകൊണ്ട്
പത്തു നഗരങ്ങളുടെമേല്‍ നീ അധികാരിയായിരിക്കും. രണ്ടാമന്‍ വന്നു പറഞ്ഞു: യജമാനനേ, നീ തന്ന
നാണയം അഞ്ചുകൂടി നേടിയിരിക്കുന്നു. യജമാനന്‍ അവനോടു പറഞ്ഞു: അഞ്ചു
നഗരങ്ങളുടെമേല്‍ നീ അധികാരിയായിരിക്കും. വേറൊരുവന്‍ വന്നു പറഞ്ഞു: യജമാനനേ, ഞാന്‍
തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന നിന്റെ നാണയം ഇതാ. നിന്നെ എനിക്കു ഭയമായിരുന്നു.
കാരണം, നീ കര്‍ക്കശനും വയ്ക്കാത്തത് എടുക്കുന്നവനും വിതയ്ക്കാത്തതു കൊയ്യുന്നവനുമാണ്.
അവന്‍ പറഞ്ഞു: ദുഷ്ടഭൃത്യാ, നിന്റെ വാക്കുകൊണ്ടുതന്നെ നിന്നെ ഞാന്‍ വിധിക്കും. ഞാന്‍ കര്‍
ക്കശനും വയ്ക്കാത്തത് എടുക്കുന്നവനും വിതയ്ക്കാത്തതു കൊയ്യുന്നവനും ആണെന്നു നീ
അറിഞ്ഞിരുന്നല്ലോ. പിന്നെ നീ എന്തുകൊണ്ടു പണമിടപാടുകാരെ എന്റെ പണം ഏല്‍പിച്ചില്ല?
എങ്കില്‍, ഞാന്‍ മടങ്ങിവന്നപ്പോള്‍ പലിശയോടുകൂടി അതു തിരിച്ചു വാങ്ങുമായിരുന്നില്ലേ? അവന്‍
ചുറ്റും നിന്നിരുന്നവരോടു പറഞ്ഞു: അവനില്‍ നിന്ന് ആ നാണയം എടുത്ത് പത്തു നാണയമുള്ളവനു
കൊടുക്കുക. അവര്‍ അവനോട്, യജമാനനേ, അവനു പത്തു നാണയം ഉണ്ടല്ലോ എന്നുപറഞ്ഞു.
ഞാന്‍ നിങ്ങളോടു പറയുന്നു, ഉള്ളവനു കൊടുക്കപ്പെടും; ഇല്ലാത്തവനില്‍ നിന്ന് ഉള്ളതുപോലും
എടുക്കപ്പെടും. ഞാന്‍ ഭരിക്കുന്നത് ഇഷ്ടമില്ലാതിരുന്ന എന്റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് എന്റെ
മുമ്പില്‍വച്ചു കൊന്നുകളയുവിന്‍. അവന്‍ ഇതു പറഞ്ഞതിനു ശേഷം ജറുസലെമിലേക്കുള്ള യാത്ര
തുടര്‍ന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, നിത്യമായ വാഗ്ദാനങ്ങളിലുള്ള


ഞങ്ങളുടെ പ്രത്യാശ കൈവെടിയാതിരിക്കാന്‍
ലൗകിക അടയാളങ്ങള്‍ കൊണ്ട്
അങ്ങ് ഞങ്ങളെ സമാശ്വസിപ്പിക്കുന്നുവല്ലോ.
വിശുദ്ധ N യുടെ സ്മരണ ആചരിച്ചുകൊണ്ട്
വിശുദ്ധീകരിക്കപ്പെടേണ്ട ഞങ്ങളുടെ ഭക്തകാണിക്കകള്‍
അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 45:1

എന്റെ ഹൃദയത്തില്‍ ഉദാത്തമായ വാക്ക് തുടിച്ചുനില്ക്കുന്നു.


ഞാന്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ രാജാവിനോടു പറയും.

Or:
ലൂക്കാ10:42

ഒന്നുമാത്രമേ ആവശ്യമുള്ളൂ.
ഇവള്‍ നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു,
അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല.

________

ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, രക്ഷാകരമായ സ്രോതസ്സാല്‍ നവീകൃതരായി,
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
വിശുദ്ധ N യുടെ മാധ്യസ്ഥ്യത്താല്‍,
ക്രിസ്തുവിനോട് ദിനം പ്രതി കൂടുതല്‍ ഗാഢമായി
ഒന്നുചേര്‍ന്നുകൊണ്ട്,
അവിടത്തെ കൃപയുടെ രാജ്യത്തില്‍
പങ്കാളികളായിത്തീരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Thursday 18 November 2021

Dedication of the Basilicas of Saints Peter and Paul, Apostles 


or Thursday of week 33 in Ordinary Time 

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 45:16-17

ഭൂമിയിലെങ്ങും നീ അവരെ അധിപതികളായി വാഴിക്കും;


തലമുറ തോറും നിന്റെ നാമം അനുസ്മരിക്കപ്പെടാന്‍ ഞാനിടയാക്കും;
എന്തെന്നാല്‍, ജനങ്ങള്‍ അങ്ങയെ എന്നേക്കും ഏറ്റുപറയും.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ സഭയെ


അപ്പസ്ത ‌ ോലിക സംരക്ഷണത്താല്‍ കാത്തുരക്ഷിക്കണമേ.
ദൈവികജ്ഞാനത്തിന്റെ ആരംഭം അവര്‍ വഴി സ്വീകരിച്ച സഭ,
അവര്‍ വഴി യുഗാന്തം വരെ,
സ്വര്‍ഗീയ കൃപയുടെ വര്‍ധനയും സ്വീകരിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

There is no choice between ferial and memorial readings today, because all readings
are proper to the memorial.

________

ഒന്നാം വായന
അപ്പോ. പ്രവ. 28:11-16,30-31
ഞങ്ങള്‍ റോമാ പട്ടണത്തില്‍ പ്രവേശിച്ചു.

മൂന്നു മാസത്തിനുശേഷം, ആ ദ്വീപില്‍ ശൈത്യകാലത്തു നങ്കൂരമടിച്ചിരുന്നതും


ദിയോസ്‌കുറോയിയുടെ ചിഹ്നം പേറുന്നതുമായ ഒരു അല്കസാണ്ട്രിയന്‍ കപ്പലില്‍ കയറി ഞങ്ങള്‍
യാത്ര പുറപ്പെട്ടു. ഞങ്ങള്‍ സിറാക്കൂസിലിറങ്ങി മൂന്നു ദിവസം താമസിച്ചു. അവിടെനിന്നു തീരം ചുറ്റി
റേജിയും എന്ന സ്ഥലത്തു വന്നുചേര്‍ന്നു. ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഒരു തെക്കന്‍കാറ്റു വീശുകയാല്‍
രണ്ടാം ദിവസം ഞങ്ങള്‍ പുത്തെയോളില്‍ എത്തി. അവിടെ ഞങ്ങള്‍ ചില സഹോദരരെ കണ്ടു. ഒരാഴ്ച
തങ്ങളോടൊപ്പം താമസിക്കാന്‍ അവര്‍ ഞങ്ങളെ ക്ഷണിച്ചു. പിന്നെ ഞങ്ങള്‍ റോമായില്‍ വന്നുചേര്‍ന്നു.
അവിടെയുള്ള സഹോദരര്‍ ഞങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ് ഞങ്ങളെ സ്വീകരിക്കുവാന്‍ ആപ്പിയൂസ്
പുരവും ത്രിമണ്ഡപവും വരെ വന്നു. അവരെക്കണ്ടപ്പോള്‍ പൗലോസ് ദൈവത്തിനു നന്ദിപറയുകയും
ധൈര്യം ആര്‍ജിക്കുകയും ചെയ്തു. ഞങ്ങള്‍ റോമാ പട്ടണത്തില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ഒരു
പടയാളിയുടെ കാവലോടെ ഇഷ്ടമുള്ളിടത്തു താമസിക്കാന്‍ പൗലോസിന് അനുവാദം ലഭിച്ചു.
അവന്‍ സ്വന്തം ചെലവില്‍ ഒരു വീടു വാടകയ്‌ക്കെടുത്തു രണ്ടു വര്‍ഷം മുഴുവന്‍ അവിടെ
താമസിച്ചു. തന്നെ സമീപിച്ച എല്ലാവരെയും അവന്‍ സ്വാഗതംചെയ്തിരുന്നു. അവന്‍ ദൈവരാജ്യം
പ്രസംഗിക്കുകയും കര്‍ത്താവായ യേശുക്രിസ്തുവിനെ കുറിച്ചു നിര്‍ബാധം ധൈര്യപൂര്‍വം
പഠിപ്പിക്കുകയും ചെയ്തു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 98:1,2-3,3-4,5-6

കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു.


കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.

കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു;


അവിടുന്നു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.
ഇസ്രായേല്‍ ഭവനത്തോടുള്ള തന്റെ കരുണയും
വിശ്വസ്തതയും അവിടുന്ന് അനുസ്മരിച്ചു.

കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.


ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ!
ആഹ്‌ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.

കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

കിന്നരംമീട്ടി കര്‍ത്താവിനു സ്തുതികളാലപിക്കുവിന്‍.


വാദ്യഘോഷത്തോടെ അവിടുത്തെ പുകഴ്ത്തുവിന്‍.
കൊമ്പും കാഹളവും മുഴക്കി രാജാവായ കര്‍ത്താവിന്റെ സന്നിധിയില്‍
ആനന്ദംകൊണ്ട് ആര്‍പ്പിടുവിന്‍.

കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

________

സുവിശേഷ പ്രഘോഷണവാക്യം
cf. Te Deum

അല്ലേലൂയാ, അല്ലേലൂയാ!
നമുക്കു ദൈവത്തെ സ്തുതിക്കാം;
നമുക്ക് അവിടത്തെ പാടിപ്പുകഴ്ത്താം.
കര്‍ത്താവേ, അനുഗൃഹീതരായ അപ്പോസ്തലന്മാരുടെ ഗണം
അങ്ങയെ സ്തുതിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
മത്താ 14:22-33
ഞാന്‍ ജലത്തിനുമീതേകൂടി അങ്ങേ അടുത്തേക്കു വരാന്‍ കല്‍പിക്കുക.

ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കുമുമ്പേ വഞ്ചിയില്‍ കയറി മറുകരയ്ക്കു പോകാന്‍


യേശു ശിഷ്യന്മാരെ നിര്‍ബന്ധിച്ചു. അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍
പ്രാര്‍ഥിക്കാന്‍ മലയിലേക്കുകയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച് ആയിരുന്നു. ഇതിനിടെ
വഞ്ചി കരയില്‍ നിന്ന് ഏറെദൂരം അകന്നുകഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍
തിരമാലകളില്‍പ്പെട്ട് അതു വല്ലാതെ ഉലഞ്ഞു. രാത്രിയുടെ നാലാം യാമത്തില്‍ അവന്‍ കടലിന്‍ മീതേ
നടന്ന് അവരുടെ അടുത്തേക്കു ചെന്നു. അവന്‍ കടലിനുമീതേ നടക്കുന്നതുകണ്ട് ശിഷ്യന്മാര്‍
പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്, ഭയംനിമിത്തം നിലവിളിച്ചു. ഉടനെ അവന്‍ അവരോടു
സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍, ഞാനാണ്, ഭയപ്പെടേണ്ടാ. പത്രോസ് അവനോടു പറഞ്ഞു:
കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനുമീതേകൂടി അങ്ങേ അടുത്തേക്കു വരാന്‍ കല്‍പിക്കുക.
വരൂ, അവന്‍ പറഞ്ഞു. പത്രോസ് വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ
അടുത്തേക്കു നടന്നു ചെന്നു. എന്നാല്‍, കാറ്റ് ആഞ്ഞടിക്കുന്നതുകണ്ട് അവന്‍ ഭയന്നു. ജലത്തില്‍
മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചുപറഞ്ഞു: കര്‍ത്താവേ, രക്ഷിക്കണേ! ഉടനെ യേശു
കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അല്‍പ വിശ്വാസീ, നീ സംശയിച്ചതെന്ത്? അവര്‍
വഞ്ചിയില്‍ കയറിയപ്പോള്‍ കാറ്റു ശമിച്ചു. വഞ്ചിയിലുണ്ടായിരുന്നവര്‍ അവനെ ആരാധിച്ചുകൊണ്ട്
സത്യമായും നീ ദൈവപുത്രനാണ് എന്നുപറഞ്ഞു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളുടെ ശുശ്രൂഷയുടെ കാണിക്കകള്‍


അങ്ങേക്കു സമര്‍പ്പിച്ചുകൊണ്ട്,
അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങനെ, അപ്പോസ്തലന്മാരായ
പത്രോസിന്റെയും പൗലോസിന്റെയും ശുശ്രൂഷയാല്‍
ഞങ്ങള്‍ക്കു പകര്‍ന്നുതന്ന സത്യം
ഞങ്ങളുടെ ഹൃദയങ്ങളില്‍ കല്മഷരഹിതമായി
നിലനില്ക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 6: 69,70

കര്‍ത്താവേ, നിത്യജീവന്റെ വചനങ്ങള്‍ അങ്ങേപ്പക്കലുണ്ട്.


അങ്ങാണ് ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് ഞങ്ങള്‍ വിശ്വസിച്ചു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അപ്പോസ്തലന്മാരായ പത്രോസിന്റെയും പൗലോസിന്റെയും


മാധ്യസ്ഥ്യത്താല്‍ നയിക്കപ്പെടാന്‍
അങ്ങു ഞങ്ങള്‍ക്ക് അനുഗ്രഹം നല്കിയല്ലോ.
സ്വര്‍ഗീയ അപ്പത്താല്‍ പരിപോഷിതരായ അങ്ങേ ജനം,
അവരുടെ സ്മരണയില്‍ ആഹ്ളാദിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Friday 19 November 2021

Friday of week 33 in Ordinary Time 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
ജെറ 29:11,12,14

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സമാധാനത്തിന്റെ പദ്ധതികളാണ് ഞാന്‍ ചിന്തിക്കുന്നത്, ദുരിതത്തിന്റെയല്ല.
നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും,
ഞാന്‍ നിങ്ങളെ ശ്രവിക്കും.
ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലുംനിന്ന്
ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും.

________

സമിതിപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,


അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം
സകല നന്മകളുടെയും ഉടയവന്
നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 മക്ക 4:36-37,52-59
അവര്‍ ബലിപീഠത്തിന്റെ പ്രതിഷ്ഠ ആഘോഷിച്ചു; ആഹ്ളാദപൂര്‍വം ദഹനബലികളര്‍പ്പിച്ചു.

അക്കാലത്ത്, യൂദാസും സഹോദരന്മാരും പറഞ്ഞു: ഇതാ, നമ്മുടെ ശത്രുക്കള്‍ തോല്‍


പിക്കപ്പെട്ടിരിക്കുന്നു. നമുക്കുപോയി വിശുദ്ധസ്ഥലം വിശുദ്ധീകരിച്ചു പ്രതിഷ്ഠിക്കാം. സൈന്യത്തെ
മുഴുവന്‍ വിളിച്ചുകൂട്ടി അവര്‍ സീയോന്‍ മലയില്‍ കയറിച്ചെന്നു. നൂറ്റിനാല്‍പത്തിയെട്ടാം വര്‍ഷം ഒന്‍
പതാംമാസമായ കിസ്‌ലേവിന്റെ ഇരുപത്തഞ്ചാം ദിവസം അവര്‍ അതിരാവിലെ ഉണര്‍ന്ന്, പുതുതായി
പണിത ദഹനബലിപീഠത്തിന്മേല്‍ വിധിപ്രകാരം ബലി അര്‍പ്പിച്ചു. വിജാതീയര്‍ ബലിപീഠം
അശുദ്ധമാക്കിയതിന്റെ വാര്‍ഷിക ദിവസത്തില്‍ത്തന്നെ ഗാനാലാപത്തോടും വീണ, കിന്നരം, കൈത്താളം
എന്നിവയുടെ അകമ്പടിയോടുംകൂടി അവര്‍ അതിന്റെ പുനഃപ്രതിഷ്ഠ നടത്തി. തങ്ങള്‍ക്കു വിജയം
നേടിത്തന്ന ദൈവത്തെ ജനങ്ങളെല്ലാവരും സാഷ്ടാംഗംവീണ് ആരാധിക്കുകയും സ്തുതിക്കുകയും
ചെയ്തു. എട്ടുദിവസത്തേക്ക് അവര്‍ ബലിപീഠത്തിന്റെ പ്രതിഷ്ഠ ആഘോഷിച്ചു; ആഹ്ളാദപൂര്‍വം
ദഹനബലികളര്‍പ്പിച്ചു. മോചനത്തിന്റെയും സ്തുതിയുടേതുമായ ഒരു ബലിയും അവര്‍ അര്‍പ്പിച്ചു.
ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ണമകുടങ്ങളും പരിചകളുംകൊണ്ട് അലങ്കരിച്ചു; വാതിലുകള്‍
പുനരുദ്ധരിക്കുകയും പുരോഹിതന്മാരുടെ മുറികള്‍ നന്നാക്കി അവയ്ക്കു കതകുകള്‍ പിടിപ്പിക്കുകയും
ചെയ്തു. ജനങ്ങളില്‍ ആഹ്ളാദം തിരതല്ലി. വിജാതീയരുടെ പരിഹാസത്തിന് അറുതിവന്നു.
ആണ്ടുതോറും കിസ്‌ലേവ്മാസത്തിന്റെ ഇരുപത്തഞ്ചാം ദിവസംമുതല്‍ എട്ടു ദിവസത്തേക്ക്
ആനന്ദത്തോടും ആഹ്ളാദത്തോടുംകൂടെ ബലിപീഠപ്രതിഷ്ഠയുടെ ഓര്‍മ ആചരിക്കണമെന്ന് യൂദാസും
സഹോദരന്മാരും ഇസ്രായേല്‍ സമൂഹവും കൂടി തീരുമാനിച്ചു.

________

പ്രതിവചന സങ്കീര്‍ത്തനം
1 ദിന 29:10b-12

കര്‍ത്താവേ, അങ്ങേ മഹത്വമുള്ള നാമത്തെ ഞങ്ങള്‍ സ്തുതിക്കുന്നു.

ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ,


അങ്ങ് എന്നേക്കും വാഴ്ത്തപ്പെട്ടവന്‍.

കര്‍ത്താവേ, അങ്ങേ മഹത്വമുള്ള നാമത്തെ ഞങ്ങള്‍ സ്തുതിക്കുന്നു.

കര്‍ത്താവേ, മഹത്വവും ശക്തിയും മഹിമയും


വിജയവും ഔന്നത്യവും അങ്ങയുടേതാകുന്നു.
ആകാശത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേത്.
കര്‍ത്താവേ രാജ്യം അങ്ങയുടേത്.

കര്‍ത്താവേ, അങ്ങേ മഹത്വമുള്ള നാമത്തെ ഞങ്ങള്‍ സ്തുതിക്കുന്നു.

അങ്ങ് എല്ലാറ്റിന്റെയും അധീശനായി സ്തുതിക്കപ്പെടുന്നു.


സമ്പത്തും ബഹുമാനവും അങ്ങാണു നല്‍കുന്നത്.

കര്‍ത്താവേ, അങ്ങേ മഹത്വമുള്ള നാമത്തെ ഞങ്ങള്‍ സ്തുതിക്കുന്നു.

അങ്ങ് സമസ്തവും ഭരിക്കുന്നു.


അധികാരവും ശക്തിയും അങ്ങേക്ക് അധീനമായിരിക്കുന്നു.
എല്ലാവരെയും ശക്തരും ഉന്നതന്മാരും ആക്കുന്നത് അങ്ങാണ്.

കര്‍ത്താവേ, അങ്ങേ മഹത്വമുള്ള നാമത്തെ ഞങ്ങള്‍ സ്തുതിക്കുന്നു.

________

സുവിശേഷ പ്രഘോഷണവാക്യം
cf. 2 തിമോ 1:10

അല്ലേലൂയാ, അല്ലേലൂയാ!
നമ്മുടെ രക്ഷകനായ യേശുക്രിസ്തു
മരണത്തെ ഇല്ലാതാക്കുകയും
തന്റെ സുവിശേഷത്തിലൂടെ
ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
അല്ലേലൂയാ!

Or:
യോഹ 10:27

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുളിച്ചെയ്യുന്നു:
എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു.
എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു.
അല്ലേലൂയാ!
________

സുവിശേഷം
ലൂക്കാ 19:45-48
ദൈവത്തിന്റെ ഭവനത്തെ നിങ്ങള്‍ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു.

അക്കാലത്ത്, യേശു ദേവാലയത്തില്‍ പ്രവേശിച്ച്, അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ


പുറത്താക്കാന്‍ തുടങ്ങി. അവന്‍ അവരോടു പറഞ്ഞു: എന്റെ ആലയം പ്രാര്‍ഥനാലയം എന്ന്
എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു.
യേശു ദിവസവും ദേവാലയത്തില്‍ പഠിപ്പിച്ചിരുന്നു. പുരോഹിതപ്രമുഖന്മാരും നിയമജ്ഞരും
ജനപ്രമാണികളും അവനെ നശിപ്പിക്കാന്‍ മാര്‍ഗം അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാല്‍, അവര്‍ക്ക്
ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കാരണം, ജനങ്ങളെല്ലാം അവന്റെ വാക്കുകളില്‍ മുഴുകി അവനെ
വിട്ടുപോകാതെ നിന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമപ്രഭാവത്തിനു മുമ്പില്‍


സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍
ഭക്ത്യാദരത്തിന്റെ കൃപ ഞങ്ങള്‍ക്ക് നേടിത്തരുകയും
നിത്യാനന്ദത്തിന്റെ ഫലം ഞങ്ങള്‍ക്ക്
കരഗതമാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 73:28

ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നതും
ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നതുമാണ് എന്റെ ആനന്ദം.

Or:
മര്‍ക്കോ 11:23-24

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും
ലഭിക്കുമെന്നു വിശ്വസിക്കുവിന്‍;
അത് നിങ്ങള്‍ക്ക് സാധിച്ചുകിട്ടും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, എളിമയോടെ പ്രാര്‍ഥിച്ചുകൊണ്ട്,


ദിവ്യരഹസ്യങ്ങളുടെ ദാനങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവല്ലോ.
അങ്ങനെ, അങ്ങേ പുത്രന്‍
തന്റെ ഓര്‍മയ്ക്കായി അനുഷ്ഠിക്കാന്‍
ഞങ്ങളോടു കല്പിച്ചവ
ഞങ്ങളുടെ സ്നേ ‌ ഹത്തിന്റെ വര്‍ധനയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
Saturday 20 November 2021

Saturday of week 33 in Ordinary Time 


or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
ജെറ 29:11,12,14

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സമാധാനത്തിന്റെ പദ്ധതികളാണ് ഞാന്‍ ചിന്തിക്കുന്നത്, ദുരിതത്തിന്റെയല്ല.
നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും,
ഞാന്‍ നിങ്ങളെ ശ്രവിക്കും.
ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥലങ്ങളിലുംനിന്ന്
ഞാന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും.

________

സമിതിപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,


അങ്ങയോടുള്ള ഭക്തിയില്‍ എപ്പോഴും ആനന്ദിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
എന്തെന്നാല്‍, നിലനില്ക്കുന്നതും സമ്പൂര്‍ണവുമായ ആനന്ദം
സകല നന്മകളുടെയും ഉടയവന്
നിരന്തരം ഞങ്ങള്‍ ശുശ്രൂഷ ചെയ്യുന്നതിലാണല്ലോ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
1 മക്ക 6:1-13
ജറുസലേമില്‍ ഞാന്‍ ചെയ്ത അകൃത്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു.

അക്കാലത്ത്, അന്തിയോക്കസ് രാജാവ് ഉത്തരപ്രവിശ്യകളിലൂടെ കടന്നുപോകുമ്പോള്‍, പേര്‍ഷ്യായിലെ


എലിമായിസ് സ്വര്‍ണത്തിനും വെള്ളിക്കും പ്രശസ്തിയാര്‍ജിച്ച ഒരു നഗരമാണെന്നു കേട്ടു. ഫിലിപ്പിന്റെ
പുത്രനും ഗ്രീക്കുകാരെ ആദ്യം ഭരിച്ച മക്കെദോനിയാരാജാവുമായ അലക്‌സാണ്ടര്‍ ഉപേക്ഷിച്ചിട്ടുപോയ
സ്വര്‍ണപരിചകള്‍, കവചങ്ങള്‍, ആയുധങ്ങള്‍ എന്നിവ സൂക്ഷിക്കപ്പെട്ടിരുന്നു. അവിടത്തെ ക്ഷേ
‌ ത്രം
വളരെ സമ്പന്നമായിരുന്നു. അതിനാല്‍, അന്തിയോക്കസ് വന്ന് നഗരം പിടിച്ചടക്കി കൊള്ളചെയ്യാന്‍
ശ്രമിച്ചു. പക്ഷേ
‌ , അതു സാധിച്ചില്ല. കാരണം, അവന്റെ തന്ത്രം മനസ്സിലാക്കിയ നഗരവാസികള്‍
അവനോടു യുദ്ധം ചെയ്തു ചെറുത്തുനിന്നു. യുദ്ധക്കളത്തില്‍ നിന്നു പലായനം ചെയ്ത
അന്തിയോക്കസ് ഭഗ്നാശനായി ബാബിലോണിലേക്കു പിന്‍വാങ്ങി.
യൂദാദേശം ആക്രമിക്കാന്‍ പോയ സൈന്യം പരാജയപ്പെട്ടുവെന്നു പേര്‍ഷ്യയില്‍വച്ച് ഒരു ദൂതന്‍
അന്തിയോക്കസിനെ അറിയിച്ചു. ലിസിയാസ് ആദ്യം ശക്തമായൊരു സൈന്യവുമായി ചെന്നെങ്കിലും
യഹൂദര്‍ അവനെ തുരത്തിയോടിച്ചു. തങ്ങള്‍ തോല്‍പിച്ച സൈന്യങ്ങളില്‍ നിന്നു പിടിച്ചെടുത്ത
ആയുധങ്ങള്‍, വിഭവങ്ങള്‍, കൊള്ളവസ്തുക്കള്‍ എന്നിവകൊണ്ടു യഹൂദരുടെ ശക്തി വര്‍ദ്ധിച്ചിരിക്കുന്നു.
ജറുസലെമിലെ ബലിപീഠത്തില്‍ അവന്‍ സ്ഥാപിച്ച മ്ലേച്ഛവിഗ്രഹം അവര്‍ തച്ചുടച്ചു;
വിശുദ്ധമന്ദിരത്തിനു ചുറ്റും മുന്‍പുണ്ടായിരുന്നതുപോലെ ഉയരമുള്ള മതിലുകള്‍ പണിയുകയും അവന്റെ
നഗരമായ ബത്സൂറിനെ കോട്ടകെട്ടി സുശക്തമാക്കുകയും ചെയ്തിരിക്കുന്നു. ഈ വാര്‍ത്ത കേട്ടപ്പോള്‍
രാജാവ് അദ്ഭുതസ്തബ്ധനായി. തന്റെ പദ്ധതികളനുസരിച്ചു കാര്യങ്ങള്‍ നടക്കാഞ്ഞതുമൂലം ദുഃഖാര്‍
ത്തനും രോഗിയുമായിത്തീര്‍ന്ന അവന്‍ കിടപ്പിലായി. ആഴമേറിയ ദുഃഖത്തിന് അധീനനായിത്തീര്‍ന്ന
അവന്‍ വളരെനാള്‍ കിടക്കയില്‍ത്തന്നെ കഴിഞ്ഞു. മരണമടുത്തുവെന്ന് അവന് ഉറപ്പായി. അതിനാല്‍,
സുഹൃത്തുക്കളെ അടുക്കല്‍ വിളിച്ചുപറഞ്ഞു: എനിക്ക് ഉറക്കമില്ലാതായിരിക്കുന്നു. ആകുലതയാല്‍
എന്റെ ഹൃദയം തകരുന്നു. ഞാന്‍ എന്നോടുതന്നെ പറഞ്ഞുപോകുന്നു, പ്രതാപകാലത്ത് ദയാലുവും
ജനസമ്മതനുമായിരുന്ന എനിക്ക് എത്ര വലിയ ദുരിതമാണു വന്നു ഭവിച്ചിരിക്കുന്നത്! എത്ര ആഴമുള്ള
കയത്തില്‍ ഞാന്‍ വീണുപോയിരിക്കുന്നു! ജറുസലെമില്‍ ഞാന്‍ ചെയ്ത അകൃത്യങ്ങള്‍ ഞാന്‍ ഓര്‍
ക്കുന്നു. അവളുടെ കനകരജതപാത്രങ്ങളെല്ലാം ഞാന്‍ കവര്‍ച്ചചെയ്തു. ഒരു കാരണവും കൂടാതെ
യൂദാനിവാസികളെ നശിപ്പിക്കാന്‍ ഞാന്‍ സൈന്യത്തെ വിട്ടു. ഇതിനാലാണ് ഈ അനര്‍ഥങ്ങള്‍
എനിക്കു വന്നുകൂടിയതെന്നു ഞാനറിയുന്നു. ഇതാ അന്യദേശത്തു കിടന്നു ദുഃഖാധിക്യത്താല്‍ ഞാന്‍
മരിക്കുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 9:1-2,3,5,15,18

കര്‍ത്താവേ, അങ്ങു നല്‍കിയ വിമോചനമോര്‍ത്ത് ഞാന്‍ സന്തോഷിക്കട്ടെ.

പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും;


അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ ഞാന്‍ വിവരിക്കും.
ഞാന്‍ അങ്ങയില്‍ ആഹ്‌ളാദിച്ചുല്ലസിക്കും;
അത്യുന്നതനായവനേ, അങ്ങേ നാമത്തിനു
ഞാന്‍ സ്‌തോത്രമാലപിക്കും.

കര്‍ത്താവേ, അങ്ങു നല്‍കിയ വിമോചനമോര്‍ത്ത് ഞാന്‍ സന്തോഷിക്കട്ടെ.

എന്തെന്നാല്‍, എന്റെ എതിരാളികള്‍ പിന്‍തിരിഞ്ഞോടിയപ്പോള്‍


കാലിടറി വീഴുകയും അങ്ങേ മുന്‍പില്‍ നാശമടയുകയും ചെയ്തു.
അവിടുന്നു ജനതകളെ ശകാരിച്ചു; അവിടുന്നു ദുഷ്ടരെ നശിപ്പിച്ചു;
അവരുടെ നാമം എന്നേക്കുമായി മായിച്ചുകളഞ്ഞു.

കര്‍ത്താവേ, അങ്ങു നല്‍കിയ വിമോചനമോര്‍ത്ത് ഞാന്‍ സന്തോഷിക്കട്ടെ.

അങ്ങു നല്‍കിയ വിമോചനമോര്‍ത്തു


സീയോന്‍പുത്രിയുടെ കവാടങ്ങളില്‍ ഞാന്‍ സന്തോഷിക്കട്ടെ!
ദരിദ്രര്‍ എന്നേക്കും വിസ്മരിക്കപ്പെടുകയില്ല;
പാവങ്ങളുടെ പ്രത്യാശ എന്നേക്കുമായി അസ്തമിക്കുകയില്ല.

കര്‍ത്താവേ, അങ്ങു നല്‍കിയ വിമോചനമോര്‍ത്ത് ഞാന്‍ സന്തോഷിക്കട്ടെ.

________

സുവിശേഷ പ്രഘോഷണവാക്യം
cf. ലൂക്കാ 8:15

അല്ലേലൂയാ, അല്ലേലൂയാ!
ദൈവത്തിന്റെ വചനം കേട്ട്
ഉത്കൃഷ്ടവും നിര്‍മ്മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച്,
ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവര്‍ അനുഗ്രഹീതര്‍.
അല്ലേലൂയാ!
Or:
cf. 2 തിമോ 1:10

അല്ലേലൂയാ, അല്ലേലൂയാ!
നമ്മുടെ രക്ഷകനായ യേശുക്രിസ്തു
മരണത്തെ ഇല്ലാതാക്കുകയും
തന്റെ സുവിശേഷത്തിലൂടെ
ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 20:27-40
അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്.

അക്കാലത്ത്, പുനരുത്ഥാനം നിഷേധിക്കുന്ന സദുക്കായരില്‍ ചിലര്‍ യേശുവിനെ സമീപിച്ചു ചോദിച്ചു:


ഗുരോ, ഒരാളുടെ വിവാഹിതനായ സഹോദരന്‍ സന്താനമില്ലാതെ മരിച്ചാല്‍, അവന്‍ ആ
സഹോദരന്റെ വിധവയെ സ്വീകരിച്ച് അവനുവേണ്ടി സന്താനത്തെ ഉത്പാദിപ്പിക്കണമെന്ന് മോശ കല്‍
പിച്ചിട്ടുണ്ട്. ഒരിടത്ത് ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു. ഒന്നാമന്‍ ഒരുവളെ വിവാഹം ചെയ്തു;
അവന്‍ സന്താനമില്ലാതെ മരിച്ചു. അനന്തരം, രണ്ടാമനും പിന്നെ മൂന്നാമനും അവളെ ഭാര്യയായി
സ്വീകരിച്ചു. അങ്ങനെ ഏഴുപേരും സന്താനമില്ലാതെ മരിച്ചു. അവസാനം ആ സ്ത്രീയും മരിച്ചു.
പുനരുത്ഥാനത്തില്‍ അവള്‍ അവരില്‍ ആരുടെ ഭാര്യയായിരിക്കും? അവള്‍ ഏഴുപേരുടെയും
ഭാര്യയായിരുന്നല്ലോ. യേശു അവരോടു പറഞ്ഞു: ഈ യുഗത്തിന്റെ സന്താനങ്ങള്‍ വിവാഹം
ചെയ്യുകയും ചെയ്തുകൊടുക്കുകയും ചെയ്യുന്നു. എന്നാല്‍, വരാനിരിക്കുന്ന യുഗത്തെ
പ്രാപിക്കുന്നതിനും മരിച്ചവരില്‍ നിന്ന് ഉയിര്‍ക്കുന്നതിനും യോഗ്യരായവര്‍ വിവാഹം ചെയ്യുകയോ
ചെയ്തുകൊടുക്കുകയോ ഇല്ല. പുനരുത്ഥാനത്തിന്റെ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്മാര്‍
ക്കു തുല്യരും ദൈവമക്കളുമാണ്. ആകയാല്‍, അവര്‍ക്ക് ഇനിയും മരിക്കാന്‍ സാധിക്കുകയില്ല.
മോശപോലും മുള്‍പ്പടര്‍പ്പിങ്കല്‍ വച്ചു കര്‍ത്താവിനെ, അബ്രാഹത്തിന്റെ ദൈവമെന്നും ഇസഹാക്കിന്റെ
ദൈവമെന്നും യാക്കോബിന്റെ ദൈവമെന്നും വിളിച്ചുകൊണ്ട്, മരിച്ചവര്‍ ഉയിര്‍ക്കുമെന്നു
കാണിച്ചുതന്നിട്ടുണ്ട്. അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക്
എല്ലാവരും ജീവിക്കുന്നവര്‍ തന്നെ. നിയമജ്ഞരില്‍ ചിലര്‍ ഗുരോ, നീ ശരിയായി സംസാരിക്കുന്നു
എന്നുപറഞ്ഞു. അവനോട് എന്തെങ്കിലും ചോദിക്കാന്‍ പിന്നീട് അവര്‍ മുതിര്‍ന്നില്ല.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമപ്രഭാവത്തിനു മുമ്പില്‍


സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍
ഭക്ത്യാദരത്തിന്റെ കൃപ ഞങ്ങള്‍ക്ക് നേടിത്തരുകയും
നിത്യാനന്ദത്തിന്റെ ഫലം ഞങ്ങള്‍ക്ക്
കരഗതമാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 73:28

ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നതും
ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്ക്കുന്നതുമാണ് എന്റെ ആനന്ദം.

Or:
മര്‍ക്കോ 11:23-24
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും
ലഭിക്കുമെന്നു വിശ്വസിക്കുവിന്‍;
അത് നിങ്ങള്‍ക്ക് സാധിച്ചുകിട്ടും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, എളിമയോടെ പ്രാര്‍ഥിച്ചുകൊണ്ട്,


ദിവ്യരഹസ്യങ്ങളുടെ ദാനങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവല്ലോ.
അങ്ങനെ, അങ്ങേ പുത്രന്‍
തന്റെ ഓര്‍മയ്ക്കായി അനുഷ്ഠിക്കാന്‍
ഞങ്ങളോടു കല്പിച്ചവ
ഞങ്ങളുടെ സ്നേ ‌ ഹത്തിന്റെ വര്‍ധനയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Sunday 21 November 2021

Christ the King 

Liturgical Colour: White.

Readings at Mass

________

പ്രവേശകപ്രഭണിതം
വെളി 5:12; 1:6

കൊല്ലപ്പെട്ട കുഞ്ഞാട് ശക്തിയും ദിവ്യത്വവും


ജ്ഞാനവും ആധിപത്യവും ബഹുമാനവും
സ്വീകരിക്കാന്‍ യോഗ്യനാണ്.
അവിടത്തേക്ക് മഹത്ത്വവും പ്രതാപവും
എന്നേക്കും ഉണ്ടായിരിക്കട്ടെ.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,


സര്‍വലോകത്തിന്റെയും രാജനായ അങ്ങേ പ്രിയപുത്രനില്‍
സമസ്തവും ക്രമവത്കരിക്കാന്‍ അങ്ങ് തിരുമനസ്സായല്ലോ.
അടിമത്തത്തില്‍നിന്ന് മോചനം നേടി,
സകല സൃഷ്ടിജാലങ്ങളും
അങ്ങേ മഹിമാവിന് നിരന്തരം ശുശ്രൂഷ ചെയ്യാനും
അനവരതം അങ്ങയെ വാഴ്ത്തിപ്പുകഴ്ത്താനും
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
________

ഒന്നാം വായന
ദാനി 7:13-14
അവന്റെ രാജത്വം അനശ്വരമാണ്.

നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു,


ഇതാ, വാനമേഘങ്ങളോടുകൂടെ
മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു.
അവനെ പുരാതനനായവന്റെ മുന്‍പില്‍ ആനയിച്ചു.
എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും
അവനെ സേവിക്കേണ്ടതിന്
ആധിപത്യവും മഹത്വവും രാജത്വവും അവനു നല്‍കി.
അവന്റെ ആധിപത്യം ശാശ്വതമാണ്;
അത് ഒരിക്കലും ഇല്ലാതാവുകയില്ല.
അവന്റെ രാജത്വം അനശ്വരമാണ്.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 93:1ab,1cd-2,5

കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.

കര്‍ത്താവു വാഴുന്നു;
അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു
അവിടുന്നു ശക്തികൊണ്ട്
അരമുറുക്കിയിരിക്കുന്നു.

കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.

ലോകം സുസ്ഥാപിതമായിരിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല.
അങ്ങേ സിംഹാസനം
പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടിരിക്കുന്നു;
അങ്ങ് അനാദിമുതലേ ഉള്ളവനാണ്.

കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.

അങ്ങേ കല്‍പന
വിശ്വാസ്യവും അലംഘനീയവുമാണ്;
കര്‍ത്താവേ, പരിശുദ്ധി
അങ്ങേ ആലയത്തിന് എന്നേക്കും യോജിച്ചതാണ്.

കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.

________

രണ്ടാം വായന
വെളി 1:5-8
ക്രിസ്തു നമ്മെ സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കിത്തീര്‍ത്തു.

വിശ്വസ്തസാക്ഷിയും മൃതരില്‍ നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരുടെ അധിപതിയുമായ


യേശുക്രിസ്തുവില്‍ നിന്നും, നിങ്ങള്‍ക്കു കൃപയും സമാധാനവും.
നമ്മെ സ്നേ
‌ ഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍ നിന്നു മോചിപ്പിക്കുകയും
സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്തവനു മഹത്വവും
പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍. ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ
ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേല്‍പിച്ചവരും അവനെ
പ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍.
ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനുമായ കര്‍ത്താവായ
ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്.

________

സുവിശേഷ പ്രഘോഷണവാക്യം
മര്‍ക്കോ 11:10

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍!
നമ്മുടെ പിതാവായ ദാവീദിന്റെ സമാഗതമാകുന്ന രാജ്യം അനുഗൃഹീതം!
അല്ലേലൂയാ!

________

സുവിശേഷം
യോഹ 18:33-37
നീ തന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്.

പീലാത്തോസ് വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് യേശുവിനെ വിളിച്ച് അവനോടു ചോദിച്ചു: നീ


യഹൂദരുടെ രാജാവാണോ? യേശു പ്രതിവചിച്ചു: നീ ഇതു സ്വയമേവ പറയുന്നതോ, അതോ
മറ്റുള്ളവര്‍ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ? പീലാത്തോസ് പറഞ്ഞു: ഞാന്‍ യഹൂദനല്ലല്ലോ;
നിന്റെ ജനങ്ങളും പുരോഹിതപ്രമുഖന്മാരുമാണ് നിന്നെ എനിക്കേല്‍പിച്ചു തന്നത്. നീ എന്താണു
ചെയ്തത്? യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക്
ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം
ഐഹികമല്ല. പീലാത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണ് അല്ലേ? യേശു പ്രതിവചിച്ചു: നീ
തന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനു വേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനു
വേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും – സത്യത്തിനു സാക്ഷ്യം നല്‍കാന്‍.
സത്യത്തില്‍ നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, മാനവവംശത്തെ
അങ്ങയോട് രമ്യതപ്പെടുത്തുന്ന ഈ ബലി
അങ്ങേക്കര്‍പ്പിച്ച് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങേ പുത്രന്‍ തന്നെ സകല ജനതകള്‍ക്കും
ഐക്യത്തിന്റെയും സമാധാനത്തിന്റെയും ദാനങ്ങള്‍ നല്കുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 29:10-11

കര്‍ത്താവ് എന്നേക്കും രാജാവായി സിംഹാസനത്തില്‍ വാഴുന്നു;


കര്‍ത്താവ് തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കട്ടെ.
________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അമര്‍ത്യതയുടെ ഭോജനം


സ്വീകരിച്ചുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
സര്‍വലോകത്തിന്റെയും രാജാവായ ക്രിസ്തുവിന്റെ
കല്പനകള്‍ അനുസരിക്കുന്നതില്‍ അഭിമാനംകൊണ്ട്,
അവിടത്തോടുകൂടെ സ്വര്‍ഗരാജ്യത്തില്‍
നിത്യമായി ജീവിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

Monday 22 November 2021

Saint Cecilia, Virgin, Martyr 


on Monday of week 34 in Ordinary Time

Liturgical Colour: Red.

Readings at Mass

________

പ്രവേശകപ്രഭണിതം

ഇതാ, ഊര്‍ജസ്വലയായ കന്യകയും


പാതിവ്രത്യത്തിന്റെ ബലിയര്‍പ്പണവും
ശുദ്ധതയുടെ ബലിവസ്തുവുമായ ഈ പുണ്യവതി
നമുക്കു വേണ്ടി ക്രൂശിതനായ കുഞ്ഞാടിനെ
ഇപ്പോള്‍ അനുഗമിക്കുന്നു.

Or:

ഭാഗ്യവതിയായ കന്യക,
തന്നത്തന്നെ പരിത്യജിക്കുകയും
തന്റെ കുരിശെടുക്കുകയും ചെയ്തുകൊണ്ട്,
കന്യകമാരുടെ മണവാളനും
രക്തസാക്ഷികളുടെ രാജകുമാരനുമായ
കര്‍ത്താവിനെ അനുകരിച്ചു.

________

സമിതിപ്രാര്‍ത്ഥന

ദൈവമേ, ആണ്ടുതോറും
വിശുദ്ധ സിസിലിയുടെ ആഘോഷത്തില്‍
അങ്ങ് ഞങ്ങളെ ആനന്ദിപ്പിക്കുന്നുവല്ലോ.
അങ്ങേ ദാസിയിലൂടെ ആദരപൂര്‍വം നല്കപ്പെട്ട
ഈ മാതൃക ഞങ്ങള്‍ അനുകരിക്കാനും
അങ്ങേ ദാസരില്‍ അങ്ങേ പുത്രനായ
ക്രിസ്തുവിന്റെ അദ്ഭുതപ്രവൃത്തികള്‍
പ്രഘോഷിക്കാനും അനുഗ്രഹിക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Monday)

There is a choice today between the readings for the ferial day (Monday) and those
for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
ദാനി 1:1-6,8-20
ദാനിയേല്‍. അനനിയാസ്, മിസായേല്‍, അസേറിയാസ് എന്നിവര്‍ക്ക് തുല്യരായി
ആരുമുണ്ടായിരുന്നില്ല.

യൂദാരാജാവായ യഹോയാക്കിമിന്റെ മൂന്നാം ഭരണവര്‍ഷം ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍


ജറുസലെമിനെതിരേ വന്ന് അതിനെ ആക്രമിച്ചു. കര്‍ത്താവ് യൂദാ രാജാവായ യഹോയാക്കിമിനെ
അവന് ഏല്‍പിച്ചുകൊടുത്തു; ദേവാലയത്തിലെ പാത്രങ്ങളില്‍ ചിലതും അവിടുന്ന് അവനു നല്‍കി.
നബുക്കദ്‌നേസര്‍ അവനെ പാത്രങ്ങളോടൊപ്പം ഷീനാര്‍ ദേശത്ത് തന്റെ ദേവന്റെ ക്‌ഷേത്രത്തിലേക്കു
കൊണ്ടുപോന്നു; പാത്രങ്ങള്‍ ദേവന്റെ ഭണ്ഡാരത്തില്‍ സൂക്ഷിച്ചു. ഷണ്ഡന്മാരുടെ നായകനായ
അഷ്‌പേനാസിനോടു രാജാവ് കല്‍പിച്ചു: രാജകുലത്തിലും പ്രഭുവര്‍ഗത്തിലും ജനിച്ച കുറെ
ഇസ്രായേല്‍ക്കാരെ കൊണ്ടുവരുക. അവര്‍ കുറ്റമറ്റവരും സുമുഖരും വൈദഗ്ധ്യമുള്ളവരും
വിജ്ഞാനമാര്‍ജിച്ചവരും ഗ്രഹണശക്തിയുള്ളവരും കൊട്ടാരത്തില്‍ സേവനം ചെയ്യാന്‍ കഴിവുള്ളവരും
ആയ യുവാക്കളായിരിക്കണം. കല്‍ദായഭാഷയും ലിപിയും അവരെ പഠിപ്പിക്കണം. വിഭവസമൃദ്ധമായ
രാജകീയഭക്ഷണത്തിന്റെയും രാജാവ് കുടിച്ചിരുന്ന വീഞ്ഞിന്റെയും ഓഹരി ദിവസേന അവര്‍ക്കു
കൊടുക്കുന്നതിനും രാജാവ് നിര്‍ദേശിച്ചു. അപ്രകാരം മൂന്നുവര്‍ഷത്തെ പരിശീലനത്തിനുശേഷം അവര്‍
രാജസേവനത്തില്‍ പ്രവേശിക്കേണ്ടിയിരുന്നു.
ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തില്‍ യൂദാഗോത്രത്തില്‍പ്പെട്ട ദാനിയേല്‍, ഹനനിയാ,
മിഷായേല്‍, അസറിയാ എന്നിവര്‍ ഉണ്ടായിരുന്നു. എന്നാല്‍, രാജാവിന്റെ വിഭവസമൃദ്ധമായ ഭക്ഷണം
കൊണ്ടോ അവന്‍ കുടിച്ചിരുന്ന വീഞ്ഞു കൊണ്ടോ മലിനനാവുകയില്ലെന്നു ദാനിയേല്‍ നിശ്ചയിച്ചു.
അതിനാല്‍, മലിനനാകാതിരിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അവന്‍ ഷണ്ഡന്മാരുടെ നായകനോട്
അഭ്യര്‍ഥിച്ചു. ദാനിയേലിനോട് അവനു പ്രീതിയും അനുകമ്പയും തോന്നാന്‍ ദൈവം ഇടയാക്കി.
അവന്‍ ദാനിയേലിനോടു പറഞ്ഞു: നിന്റെ പ്രായത്തിലുള്ള മറ്റു യുവാക്കന്മാരെക്കാള്‍ നീ
ക്ഷീണിച്ചിരിക്കുന്നതായി, നിനക്കു ഭക്ഷണപാനീയങ്ങള്‍ തരാന്‍ നിയോഗിച്ച എന്റെ രാജാവ്
കണ്ടേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു. അങ്ങനെയായാല്‍ രാജസമക്ഷം എന്റെ ജീവന്‍ നീ
അപകടത്തിലാക്കും. തനിക്കും ഹനനിയായ്ക്കും മിഷായേലിനും അസറിയായ്ക്കുംവേണ്ടി പ്രധാന
ഷണ്ഡന്‍ നിയമിച്ചിരുന്ന വിചാരിപ്പുകാരനോട് ദാനിയേല്‍ പറഞ്ഞു: നിന്റെ ഈ ദാസന്മാരെ പത്തു
ദിവസത്തേക്കു പരീക്ഷിച്ചു നോക്കൂ; ഞങ്ങള്‍ക്കു സസ്യഭക്ഷണവും ജലവും മാത്രം തരുക.
അതിനുശേഷം, ഞങ്ങളുടെയും രാജകീയഭക്ഷണം കഴിക്കുന്ന യുവാക്കളുടെയും മുഖം നീ കാണുക. നീ
കാണുന്നതനുസരിച്ച് നിന്റെ ദാസന്മാരോടു വര്‍ത്തിച്ചാലും. അവരുടെ വാക്കുകേട്ട് അവന്‍ അവരെ
പത്തു ദിവസത്തേക്കു പരീക്ഷിച്ചു. പത്തു ദിവസങ്ങള്‍ക്കു ശേഷം അവര്‍ രാജകീയ ഭക്ഷണം കഴിച്ചിരുന്ന
യുവാക്കളെക്കാള്‍ ആരോഗ്യമുള്ളവരും കൊഴുത്തവരുമായി കാണപ്പെട്ടു. അതുകൊണ്ട്,
വിചാരിപ്പുകാരന്‍ അവരുടെ വിഭവസമൃദ്ധമായ ഭക്ഷണത്തിനും അവര്‍ കുടിക്കേണ്ടിയിരുന്ന വീഞ്ഞിനും
പകരം അവര്‍ക്കു സസ്യഭക്ഷണം നല്‍കി. ദൈവം ഈ നാലു യുവാക്കള്‍ക്ക് എല്ലാ വിദ്യകളിലും
വിജ്ഞാനത്തിലും അറിവും സാമര്‍ഥ്യവും നല്‍കി. സകലവിധ ദര്‍ശനങ്ങളും സ്വപ്ന ‌ ങ്ങളും
വ്യാഖ്യാനിക്കാന്‍ ദാനിയേലിനു കഴിഞ്ഞിരുന്നു.
അവരെ തന്റെ മുന്‍പില്‍ കൊണ്ടുവരണമെന്നു രാജാവ് കല്‍പിച്ചിരുന്ന ദിവസം വന്നപ്പോള്‍
പ്രധാന ഷണ്ഡന്‍ അവരെ നബുക്കദ്‌നേസറിന്റെ മുന്‍പില്‍ കൊണ്ടുവന്നു. രാജാവ് അവരോടു
സംസാരിച്ചു. എന്നാല്‍ ദാനിയേല്‍, ഹനനിയാ, മിഷായേല്‍, അസറിയാ എന്നിവര്‍ക്കു തുല്യരായി
അവരില്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ രാജസേവകരായിത്തീര്‍ന്നു. വിജ്ഞാനത്തെയും
അറിവിനെയും സംബന്ധിച്ച് രാജാവ് ചോദിച്ച ഏതു കാര്യത്തിലും അവര്‍ രാജ്യത്തെ ഏതു
മാന്ത്രികനെയും ആഭിചാരകനെയുംകാള്‍ പത്തിരട്ടി മെച്ചപ്പെട്ടവരായി കാണപ്പെട്ടു. സൈറസ്
രാജാവിന്റെ ഒന്നാം ഭരണവര്‍ഷംവരെ ദാനിയേല്‍ അവിടെ കഴിഞ്ഞു.

________

പ്രതിവചന സങ്കീര്‍ത്തനം
ദാനി 3:52-56

കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.

കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമേ,


അങ്ങ് വാഴ്ത്തപ്പെട്ടവനാണ്;
അങ്ങ് എന്നുമെന്നും സ്തുത്യര്‍ഹനും അത്യുന്നതനുമാണ്.
അങ്ങേ മഹത്വപൂര്‍ണമായ പരിശുദ്ധനാമം വാഴ്ത്തപ്പെടട്ടെ!
അത് എക്കാലവും എല്ലാറ്റിനും ഉപരി മഹത്വപ്പെടുകയും
സ്തുതിക്കപ്പെടുകയും ചെയ്യട്ടെ!

കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.

പരിശുദ്ധിയും മഹത്വവും നിറഞ്ഞു തുളുമ്പുന്ന


അങ്ങേ ആലയത്തില്‍ അങ്ങ് വാഴ്ത്തപ്പെടട്ടെ!
അങ്ങ് എന്നെന്നും പുകഴ്ത്തപ്പെടുകയും
അത്യധികം മഹത്വപ്പെടുകയും ചെയ്യട്ടെ!

കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.

കെരൂബുകളുടെമേല്‍ ഇരുന്ന്
അഗാധങ്ങളെ വീക്ഷിക്കുന്ന അങ്ങ് വാഴ്ത്തപ്പെടട്ടെ!
അങ്ങ് എന്നേക്കും സ്തുതിക്കപ്പെടുകയും
അത്യധികം വാഴ്ത്തപ്പെടുകയും ചെയ്യട്ടെ!
രാജകീയ സിംഹാസനത്തില്‍
ഉപവിഷ്ടനായിരിക്കുന്ന അങ്ങ് വാഴ്ത്തപ്പെട്ടവനാണ്.
അങ്ങ് എന്നെന്നും പുകഴ്ത്തപ്പെടുകയും
അത്യധികം ഉന്നതനായിരിക്കുകയും ചെയ്യട്ടെ!

കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.

________

സുവിശേഷ പ്രഘോഷണവാക്യം
വെളി 2:10

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
മരണംവരെ വിശ്വസ്തനായിരിക്കുക;
ജീവന്റെ കീരിടം നിനക്കു ഞാന്‍ നല്‍കും.
അല്ലേലൂയാ!

Or:
മത്താ 24:42,44

അല്ലേലൂയാ, അല്ലേലൂയാ!
ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍
നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും
മനുഷ്യപുത്രന്‍ വരുന്നത്.
അല്ലേലൂയാ!
________

സുവിശേഷം
ലൂക്കാ 21:1-4
ദരിദ്രയായ വിധവ ഭണ്ഡാരത്തില്‍ രണ്ടു ചെമ്പുതുട്ടുകള്‍ ഇടുന്നത് യേശു കണ്ടു.

അക്കാലത്ത്, യേശു കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ ധനികര്‍ ദേവാലയ ഭണ്ഡാരത്തില്‍ നേര്‍


ച്ചയിടുന്നതു കണ്ടു. ദരിദ്രയായ ഒരു വിധവ രണ്ടു ചെമ്പു തുട്ടുകള്‍ ഇടുന്നതും അവന്‍ കണ്ടു.
അവന്‍ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍ നിക്‌ഷേപിച്ചിരിക്കുന്നു
എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ
സമൃദ്ധിയില്‍ നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ തന്റെ ദാരിദ്ര്യത്തില്‍ നിന്ന്,
ഉപജീവനത്തിനുള്ള വക മുഴുവനും, നിക്‌ഷേപിച്ചിരിക്കുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ N യുടെ ആഘോഷത്തില്‍


ഈ കാണിക്കകള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഈ പുണ്യവതിയുടെ പീഡാസഹന പോരാട്ടം
അങ്ങേക്ക് പ്രീതികരമായി തീര്‍ന്നപോലെ,
കൃപാനിധിയായ അങ്ങേക്ക് ഈ കാണിക്കകളും
സ്വീകാര്യമായി ഭവിക്കുമാറാകണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
വെളി 7:17

സിംഹാസനമധ്യത്തിലിരിക്കുന്ന കുഞ്ഞാട്
അവരെ ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധരുടെ മധ്യേ വിശുദ്ധ N യെ


കന്യാത്വത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയുമായ
ദ്വിവിധ വിജയത്താല്‍ അങ്ങ് കിരീടമണിയിച്ചുവല്ലോ.
ഈ കൂദാശയുടെ ശക്തിയാല്‍,
എല്ലാ തിന്മകളും ധീരതയോടെ തരണം ചെയ്ത, ്
സ്വര്‍ഗീയമഹത്ത്വം പ്രാപിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Tuesday 23 November 2021

Tuesday of week 34 in Ordinary Time 


or Saint Clement I, Pope, Martyr 
or Saint Columbanus, Abbot and Missionary 

Liturgical Colour: Green.


Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 85:8

കര്‍ത്താവ് തന്റെ ജനത്തിനും


ഹൃദയപൂര്‍വം തന്നിലേക്കു തിരിയുന്ന തന്റെ വിശുദ്ധര്‍ക്കും
സമാധാനമരുളും.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെ


മാനസങ്ങള്‍ ഉദ്ദീപിപ്പിക്കണമേ.
അങ്ങനെ, തിരുകര്‍മത്തിന്റെ ഫലം
കൂടുതല്‍ തീക്ഷ്ണതയോടെ നിറവേറ്റിക്കൊണ്ട്,
അങ്ങേ കാരുണ്യത്തിന്റെ ഔഷധങ്ങള്‍
കൂടുതലായി അവര്‍ അനുഭവിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ദാനി 2:31-45
ഒരിക്കലും നശിപ്പിക്കപ്പെടാത്തതും പരമാധികാരം മറ്റൊരു ജനതയ്ക്കു വിട്ടുകൊടുക്കാത്തതുമായ ഒരു
രാജ്യം സ്വര്‍ഗസ്ഥനായ ദൈവം പടുത്തുയര്‍ത്തും.

അക്കാലത്ത്, ദാനിയേല്‍ നബുക്കദ്‌നേസറിനോട് പറഞ്ഞു: രാജാവേ, നീ വലിയ ഒരു പ്രതിമ കണ്ടു.


തിളങ്ങുന്ന ആ വലിയ പ്രതിമ നിന്റെ മുന്‍പില്‍ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു. ആ
പ്രതിമയുടെ ശിരസ്സ് തങ്കംകൊണ്ടും, മാറിടവും കരങ്ങളും വെള്ളികൊണ്ടും, വയറും തുടകളും
ഓടുകൊണ്ടും, കാലുകള്‍ ഇരുമ്പുകൊണ്ടും ആയിരുന്നു; പാദങ്ങള്‍ ഇരുമ്പും കളിമണ്ണും ചേര്‍ന്നതും.
നീ നോക്കിക്കൊണ്ടിരിക്കേ, ഒരു കല്ല് ആരും തൊടാതെ അടര്‍ന്നുവന്നു ബിംബത്തിന്റെ ഇരുമ്പും
കളിമണ്ണും ചേര്‍ന്ന പാദങ്ങളില്‍ പതിച്ച്, അതിനെ ഛിന്നഭിന്നമാക്കി. ഇരുമ്പും കളിമണ്ണും ഓടും
വെള്ളിയും സ്വര്‍ണവുമെല്ലാം ഒന്നുപോലെ പൊടിഞ്ഞ് വേനല്‍ക്കാലത്തു മെതിക്കളത്തിലെ
പതിരുപോലെയായി; അവയുടെ ഒരു തരിപോലും കാണാനില്ലാത്തവിധം കാറ്റ് അവയെ
പറത്തിക്കൊണ്ടുപോയി. പ്രതിമ തകര്‍ത്ത കല്ലാകട്ടെ, ഒരു മഹാപര്‍വതമായി തീര്‍ന്ന് ഭൂമി മുഴുവന്‍
നിറഞ്ഞു. ഇതായിരുന്നു സ്വപ്ന ‌ ം. ഞങ്ങള്‍ ഇതിന്റെ വ്യാഖ്യാനവും നിന്നോടു പറയാം. രാജാവേ,
രാജാധിരാജനായ നിനക്ക്, സ്വര്‍ഗസ്ഥനായ ദൈവം അധികാരവും ശക്തിയും മഹത്വവും നല്‍കി,
എല്ലായിടത്തുമുള്ള മനുഷ്യമക്കളെയും വന്യമൃഗങ്ങളെയും ആകാശപ്പറവകളെയും അടക്കിഭരിക്കാന്‍
ദൈവം നിന്നെ ഏല്‍പിച്ചു! സ്വര്‍ണംകൊണ്ടുള്ള തല നീതന്നെ. നിനക്കുശേഷം നിന്റെതിനേക്കാള്‍
പ്രതാപംകുറഞ്ഞ ഒരു സാമ്രാജ്യം ഉണ്ടാകും; മൂന്നാമതാകട്ടെ, ഭൂമി മുഴുവന്‍ അടക്കി ഭരിക്കുന്ന
ഓടുകൊണ്ടുള്ള സാമ്രാജ്യവും. നാലാമത് ഇരുമ്പുപോലെ ശക്തിയുള്ള രാജ്യമാണ്; ഇരുമ്പ് എല്ലാ
വസ്തുക്കളെയും തകര്‍ത്തു തരിപ്പണമാക്കുന്നു; ഞെരിച്ചുതകര്‍ക്കുന്ന ഇരുമ്പുപോലെ അത്
എല്ലാറ്റിനെയും തകര്‍ത്തുഞെരിക്കും. നീ കണ്ട പാദങ്ങളും വിരലുകളും ഭാഗികമായി കുശവന്റെ
കളിമണ്ണും ഭാഗികമായി ഇരുമ്പും കൊണ്ടായിരുന്നതുപോലെ, അതൊരു വിഭക്തരാജ്യമായിരിക്കും;
എന്നാല്‍, ഉടഞ്ഞുപോകുന്ന കളിമണ്ണിനോട് ഇരുമ്പ് ചേര്‍ക്കപ്പെട്ടിരുന്നതായി നീ ദര്‍ശിച്ചതുപോലെ,
ഇരുമ്പിന്റെ ഉറപ്പ് അതിനും ഭാഗികമായി ഉണ്ടായിരിക്കും. വിരലുകള്‍ ഭാഗികമായി ഇരുമ്പും കളിമണ്ണും
ആയിരുന്നതുപോലെ, രാജ്യവും, ഭാഗികമായി ശക്തവും ഭാഗികമായി ദുര്‍ബലവും ആയിരിക്കും.
ഉറപ്പില്ലാത്ത കളിമണ്ണിനോട് ഇരുമ്പ് ചേര്‍ക്കപ്പെട്ടതായി നീ കണ്ടതുപോലെ, അവര്‍ വിവാഹത്തില്‍
പരസ്പരം ഇടകലരും; പക്ഷേ ‌ , ഇരുമ്പ് കളിമണ്ണുമായി കലരാത്തതുപോലെ അവരും തമ്മില്‍
ചേരുകയില്ല.
ആ രാജാക്കന്മാരുടെ നാളുകളില്‍, ഒരിക്കലും നശിപ്പിക്കപ്പെടാത്തതും പരമാധികാരം മറ്റൊരു
ജനതയ്ക്കും വിട്ടുകൊടുക്കാത്തതുമായ ഒരു രാജ്യം സ്വര്‍ഗസ്ഥനായ ദൈവം പടുത്തുയര്‍ത്തും. മേല്‍
പറഞ്ഞ രാജ്യങ്ങളെ എല്ലാം തകര്‍ത്ത്, ഇല്ലാതാക്കി, അത് എന്നേക്കും നിലനില്‍ക്കും. മലമുകളില്‍
നിന്ന് ആരും തൊടാതെ കല്ല് അടര്‍ന്നുവരുന്നതും ഇരുമ്പും ഓടും കളിമണ്ണും വെള്ളിയും സ്വര്‍ണവും
ഇടിച്ചുപൊടിയാക്കുന്നതും നീ ദര്‍ശിച്ചതുപോലെതന്നെ. ഉന്നതനായ ദൈവമാണ് ഭാവികാര്യങ്ങള്‍
നിനക്കു വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്‌നം തീര്‍ച്ചയായും ഇതുതന്നെ. വ്യാഖ്യാനത്തിനും
മാറ്റമില്ല.

________

പ്രതിവചന സങ്കീര്‍ത്തനം
ദാനി 3:57-61

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിന്റെ സൃഷ്ടികളേ, അവിടുത്തെ വാഴ്ത്തുവിന്‍.


കര്‍ത്താവിന്റെ ദൂതന്മാരേ, അവിടുത്തെ വാഴ്ത്തുവിന്‍;
അവിടുത്തേക്കു സ്തുതി പാടുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

ആകാശങ്ങളേ, കര്‍ത്താവിനെ പുകഴ്ത്തുവിന്‍;


ആകാശത്തിനു മുകളിലുള്ള ജലസഞ്ചയമേ,
കര്‍ത്താവിനെ വാഴ്ത്തുവിന്‍;
അവിടുത്തെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

ആധിപത്യങ്ങളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍;


എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

________

സുവിശേഷ പ്രഘോഷണവാക്യം
ലൂക്കാ 21:28

അല്ലേലൂയാ, അല്ലേലൂയാ!
നിങ്ങള്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കുവിന്‍.
എന്തെന്നാല്‍, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.
അല്ലേലൂയാ!

Or:
വെളി 2:10

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
മരണംവരെ വിശ്വസ്തനായിരിക്കുക;
ജീവന്റെ കീരിടം നിനക്കു ഞാന്‍ നല്‍കും.
അല്ലേലൂയാ!
________

സുവിശേഷം
ലൂക്കാ 21:5-11
കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു.

അക്കാലത്ത്, ചില ആളുകള്‍ ജറൂസലേം ദേവാലയത്തെപ്പറ്റി, അത് വിലയേറിയ കല്ലുകളാലും


കാണിക്കവസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു. യേശു അവരോടു പറഞ്ഞു:
നിങ്ങള്‍ ഈ കാണുന്നവ കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു.
അവര്‍ ചോദിച്ചു: ഗുരോ, ഇത് എപ്പോഴാണ് സംഭവിക്കുക? ഇതെല്ലാം സംഭവിക്കാന്‍
തുടങ്ങുന്നതിന്റെ അടയാളം എന്താണ്? അവന്‍ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍
സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, പലരും അവന്‍ ഞാനാണ് എന്നും സമയം അടുത്തു എന്നും
പറഞ്ഞുകൊണ്ട് എന്റെ നാമത്തില്‍ വരും. നിങ്ങള്‍ അവരുടെ പിന്നാലെ പോകരുത്. യുദ്ധങ്ങളെയും
കലഹങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെടരുത്. ഇവയെല്ലാം ആദ്യം
സംഭവിക്കേണ്ടതാണ്. എന്നാല്‍, അവസാനം ഇനിയും ആയിട്ടില്ല. അവന്‍ തുടര്‍ന്നു: ജനം
ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തല ഉയര്‍ത്തും. വലിയ ഭൂകമ്പങ്ങളും പല
സ്ഥലങ്ങളിലും ക്ഷാമവും പകര്‍ച്ചവ്യാധികളും ഉണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തില്‍ നിന്നു
വലിയ അടയാളങ്ങളും ഉണ്ടാകും.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങ് കല്പിച്ചതനുസരിച്ച്


അങ്ങേ നാമത്തിനു സമര്‍പ്പിക്കപ്പെട്ട
തിരുമുല്കാഴ്ചകള്‍ സ്വീകരിക്കുന്നതിനും
അവ വഴി, അങ്ങേ സ്നേ ‌ ഹത്തിന് ഞങ്ങള്‍
അര്‍ഹരായി ഭവിക്കുന്നതിനും
അങ്ങേ കല്പനകള്‍ എപ്പോഴും പാലിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 117:1,2

സകല ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.


എന്തെന്നാല്‍, നമ്മോടുള്ള അവിടത്തെ സ്നേ
‌ ഹം സുദൃഢമാണ്.

Or:
മത്താ 28:20

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
യുഗാന്തംവരെ എല്ലായ്പ്പ‌ ോഴും
ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ദിവ്യമായ പങ്കാളിത്തത്താല്‍ ആനന്ദിക്കാന്‍
അങ്ങ് ഇടയാക്കിയ ഇവരെ
അങ്ങില്‍നിന്ന് ഒരിക്കലും വേര്‍പിരിയാന്‍ അനുവദിക്കരുതേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Wednesday 24 November 2021

Saints Andrew Dũng-Lạc and his Companions, Martyrs 


on Wednesday of week 34 in Ordinary Time

Liturgical Colour: Red.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. ഗലാ 6:14; cf. 1 കോറി 1:18

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ


മറ്റൊന്നിലും ഞങ്ങള്‍ അഭിമാനിക്കാതിരിക്കട്ടെ;
എന്തെന്നാല്‍, രക്ഷിക്കപ്പെട്ട ഞങ്ങള്‍ക്ക്,
കുരിശിന്റെ വചനം ദൈവത്തിന്റെ ശക്തിയാണ്.

________

സമിതിപ്രാര്‍ത്ഥന

എല്ലാ പിതൃത്വത്തിന്റെയും ഉറവിടവും ആരംഭവുമായ ദൈവമേ,


രക്തസാക്ഷികളായ വിശുദ്ധ ആന്‍ഡ്രൂവും
അദ്ദേഹത്തിന്റെ സഹചരന്മാരും രക്തം ചിന്തുവോളം
അങ്ങേ പുത്രന്റെ കുരിശിനോട് വിശ്വസ്തരായിരിക്കാന്‍
അങ്ങ് ഇടയാക്കിയല്ലോ.
അവരുടെ മാധ്യസ്ഥ്യത്താല്‍,
അങ്ങേ സ്നേ‌ ഹം സഹോദരന്മാരുടെ ഇടയില്‍ പ്രചരിപ്പിച്ചുകൊണ്ട്,
അങ്ങേ പുത്രരെന്നു വിളിക്കപ്പെടാനും
അങ്ങനെ ആയിരിക്കാനും ഞങ്ങളെ പ്രാപ്തരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

Readings for the feria (Wednesday)

There is a choice today between the readings for the ferial day (Wednesday) and
those for the memorial. The ferial readings are recommended unless pastoral reasons
suggest otherwise.

________

ഒന്നാം വായന
ദാനി 5:1-6,13-14,16-17,23-28
ഒരു മനുഷ്യന്റെ കൈവിരലുകള്‍ പ്രത്യക്ഷപ്പെട്ട് ഭിത്തിയില്‍ എന്തോ എഴുതി.
അക്കാലത്ത്, ബല്‍ഷാസര്‍ രാജാവ് തന്റെ പ്രഭുക്കന്മാരില്‍ ആയിരംപേര്‍ക്ക് ഒരു വിരുന്നു നല്‍കുകയും
അവരോടൊപ്പം വീഞ്ഞു കുടിക്കുകയും ചെയ്തു. വീഞ്ഞുകുടിച്ചു മദിച്ചപ്പോള്‍, രാജാവായ താനും തന്റെ
പ്രഭുക്കന്മാരും ഭാര്യമാരും ഉപനാരികളും വീഞ്ഞു കുടിക്കേണ്ടതിന് തന്റെ പിതാവായ നബുക്കദ്‌നേസര്‍
ജറുസലെം ദേവാലയത്തില്‍ നിന്നു കൊണ്ടുവന്ന സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങള്‍
കൊണ്ടുവരാന്‍ അവന്‍ കല്‍പിച്ചു. ജറുസലെമിലെ ദേവാലയത്തില്‍ നിന്ന് അപഹരിച്ചു കൊണ്ടുവന്ന
സ്വര്‍ണം കൊണ്ടും വെള്ളി കൊണ്ടുമുള്ള പാത്രങ്ങള്‍ കൊണ്ടുവന്നു; രാജാവും പ്രഭുക്കന്മാരും
ഭാര്യമാരും ഉപനാരികളും അവയില്‍ നിന്നു കുടിച്ചു. അവര്‍ വീഞ്ഞു കുടിച്ചതിനു ശേഷം സ്വര്‍ണവും
വെള്ളിയും ഓടും ഇരുമ്പും മരവും കല്ലുംകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു.
പെട്ടെന്ന് ഒരു മനുഷ്യന്റെ കൈവിരലുകള്‍ പ്രത്യക്ഷപ്പെട്ട്, ദീപപീഠത്തിനുനേരേ,
രാജകൊട്ടരത്തിന്റെ മിനുത്ത ഭിത്തിയില്‍ എന്തോ എഴുതി. എഴുതിക്കൊണ്ടിരുന്ന കൈപ്പത്തി രാജാവ്
കണ്ടു. രാജാവ് വിവര്‍ണനായി. അവന്‍ ചിന്താധീനനായി, കൈകാലുകള്‍ കുഴയുകയും കാല്‍മുട്ടുകള്‍
കൂട്ടിയടിക്കുകയും ചെ യ്തു. ദാനിയേലിനെ രാജസന്നിധിയില്‍ കൊണ്ടുവന്നു; രാജാവ്
ദാനിയേലിനോടു ചോദിച്ചു: രാജാവായ എന്റെ പിതാവ് യൂദായില്‍ നിന്നു കൊണ്ടുവന്ന
യഹൂദപ്രവാസികളില്‍ ഒരുവനായ ദാനിയേല്‍ നീ തന്നെയാണല്ലോ. വിശുദ്ധദേവന്മാരുടെ ആത്മാവ്
നിന്നിലുണ്ടെന്നും തെളിഞ്ഞ ബുദ്ധിയും ജ്ഞാനവും നിനക്കു ണ്ടെന്നും ഞാന്‍ കേട്ടിട്ടുണ്ട്.
വ്യാഖ്യാനങ്ങള്‍ നല്‍കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നിനക്കു സാധിക്കുമെന്നു ഞാന്‍
കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഈ എഴുത്തു വായിച്ച്, അതെനിക്കു വ്യാഖ്യാനിച്ചു തരാന്‍ നിനക്കു
കഴിഞ്ഞാല്‍, ധൂമ്രവസ്ത്ര വിഭൂഷിതനായി കഴുത്തില്‍ പൊന്മാല ചാര്‍ത്തി, നീ രാജ്യത്തിന്റെ മൂന്നാം
ഭരണാധികാരി ആകും.
ദാനിയേല്‍ രാജസന്നിധിയില്‍ ഉണര്‍ത്തിച്ചു: നിന്റെ സമ്മാനങ്ങള്‍ നിന്റെ കൈയില്‍ത്തന്നെ
ഇരുന്നുകൊള്ളട്ടെ. മറ്റാര്‍ക്കെങ്കിലും കൊടുത്തേക്കൂ; ലിഖിതം വായിച്ച്, അര്‍ഥം ഞാന്‍ പറഞ്ഞുതരാം.
സ്വര്‍ഗത്തിന്റെ കര്‍ത്താവിനെ നീ വെല്ലുവിളിച്ചു. അവിടുത്തെ ആലയത്തിലെ പാത്രങ്ങള്‍
കൊണ്ടുവന്ന് നീയും നിന്റെ പ്രഭുക്കന്മാരും ഭാര്യമാരും ഉപനാരികളും അവയില്‍ വീഞ്ഞു കുടിച്ചു.
വെള്ളി, സ്വര്‍ണം, ഓട്, ഇരുമ്പ്, മരം, കല്ല് എന്നിവ കൊണ്ടുള്ള, കാണാനോ കേള്‍ക്കാനോ
അറിയാനോ കഴിവില്ലാത്ത ദേവന്മാരെ നീ സ്തുതിച്ചു. എന്നാല്‍, നിന്റെ ജീവനെയും നിന്റെ മാര്‍
ഗങ്ങളെയും നിയന്ത്രിക്കുന്ന ദൈവത്തെ നീ ആദരിച്ചില്ല. അതുകൊണ്ട്, അവിടുത്തെ സന്നിധിയില്‍
നിന്ന് അയയ്ക്കപ്പെട്ട ഒരു കരം ഇത് എഴുതിയിരിക്കുന്നു. ആ ലിഖിതം ഇതാണ്: മെനേ, മെനേ,
തെഖേല്‍, പാര്‍സീന്‍. ഇതാണ് അര്‍ഥം: മെനേ – ദൈവം നിന്റെ രാജ്യത്തിന്റെ നാളുകള്‍
എണ്ണുകയും അതിന്റെ അവസാനം കുറിക്കുകയും ചെയ്തിരിക്കുന്നു. തെഖേല്‍ – നിന്നെ തുലാസില്‍
തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു. പേരെസ് – നിന്റെ രാജ്യം വിഭജിച്ച് മേദിയാക്കാര്‍ക്കും പേര്‍
ഷ്യാക്കാര്‍ക്കും നല്‍കിയിരിക്കുന്നു.

________

പ്രതിവചന സങ്കീര്‍ത്തനം
ദാനി 3:62-67

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

സൂര്യനും ചന്ദ്രനും കര്‍ത്താവിനെ വാഴ്ത്തുവിന്‍;


കര്‍ത്താവിന്റെ ദൂതന്മാരേ, ആകാശത്തിലെ നക്ഷത്രങ്ങളേ,
കര്‍ത്താവിനെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

മഴയേ, മഞ്ഞേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍;


കാറ്റുകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

അഗ്നിയേ, ചൂടേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍;


എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.


________

സുവിശേഷ പ്രഘോഷണവാക്യം
ലൂക്കാ 21:36

അല്ലേലൂയാ, അല്ലേലൂയാ!
മനുഷ്യപുത്രന്റെ മുമ്പില്‍
പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍
സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.
അല്ലേലൂയാ!

Or:
വെളി 2:10

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
മരണംവരെ വിശ്വസ്തനായിരിക്കുക;
ജീവന്റെ കീരിടം നിനക്കു ഞാന്‍ നല്‍കും.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 21:12-19
എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും നിങ്ങളുടെ ഒരു തലമുടിയിഴ
പോലും നശിച്ചുപോവുകയില്ല.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിചെയ്തു: എന്റെ നാമത്തെപ്രതി അവര്‍ നിങ്ങളെ


പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും
നിങ്ങളെ ഏല്‍പിച്ചുകൊടുക്കും. എന്റെ നാമത്തെപ്രതി രാജാക്കന്മാരുടെയും ദേശാധിപതികളുടെയും
മുന്‍പില്‍ അവര്‍ നിങ്ങളെകൊണ്ടു ചെല്ലും. നിങ്ങള്‍ക്ക് ഇതു സാക്ഷ്യം നല്‍കുന്നതിനുള്ള
അവസരമായിരിക്കും. എന്ത് ഉത്തരം പറയണമെന്ന് നേരത്തേ ആലോചിക്കേണ്ടതില്ലെന്നു
മനസ്സിലാക്കിക്കൊള്ളുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തുനില്‍ക്കാനോ
എതിര്‍ക്കാനോ കഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങള്‍ക്കു ഞാന്‍ നല്‍കും.
മാതാപിതാക്കന്മാര്‍, സഹോദരര്‍, ബന്ധുമിത്രങ്ങള്‍, സ്നേ‌ ഹിതര്‍ എന്നിവര്‍പോലും നിങ്ങളെ
ഒറ്റിക്കൊടുക്കും. അവര്‍ നിങ്ങളില്‍ ചിലരെ കൊല്ലുകയും ചെയ്യും. എന്റെ നാമം നിമിത്തം നിങ്ങളെ
എല്ലാവരും ദ്വേഷിക്കും. എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല.
പീഡനത്തിലും ഉറച്ചുനില്‍ക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും.

________

നൈവേദ്യപ്രാര്‍ത്ഥന

പരിശുദ്ധനായ പിതാവേ,
രക്തസാക്ഷികളായ വിശുദ്ധരുടെ പീഡാസഹനം ആദരിച്ചുകൊണ്ട്,
ഞങ്ങളര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കണമേ.
ഞങ്ങളുടെ ജീവിതത്തിന്റെ പ്രതിസന്ധികള്‍ക്കിടയില്‍,
എന്നും അങ്ങയോട് വിശ്വസ്തരായി കാണപ്പെടാന്‍
ഞങ്ങള്‍ അര്‍ഹരാകുകയും
അങ്ങേക്ക് സ്വീകാര്യമായ കാണിക്കയായി
ഞങ്ങളെത്തന്നെ അര്‍പ്പിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________
ദിവ്യകാരുണ്യപ്രഭണിതം
മത്താ 5:10

നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവര്‍ അനുഗൃഹീതര്‍,


എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരുടേതാണ്.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, രക്തസാക്ഷികളായ വിശുദ്ധരുടെ സ്മരണാഘോഷത്തില്‍,


ഒരേ അപ്പത്തിന്റെ ഭോജനത്താല്‍ പരിപോഷിതരായി,
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങേ സ്നേ‌ ഹത്തില്‍ ഒരുമയോടെ നിലനിന്നുകൊണ്ട്,
സഹനശക്തിയാല്‍ നിത്യമായ സമ്മാനം കൈവരിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Thursday 25 November 2021

Thursday of week 34 in Ordinary Time 


or Saint Catherine of Alexandria, Virgin, Martyr 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 85:8

കര്‍ത്താവ് തന്റെ ജനത്തിനും


ഹൃദയപൂര്‍വം തന്നിലേക്കു തിരിയുന്ന തന്റെ വിശുദ്ധര്‍ക്കും
സമാധാനമരുളും.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെ


മാനസങ്ങള്‍ ഉദ്ദീപിപ്പിക്കണമേ.
അങ്ങനെ, തിരുകര്‍മത്തിന്റെ ഫലം
കൂടുതല്‍ തീക്ഷ്ണതയോടെ നിറവേറ്റിക്കൊണ്ട്,
അങ്ങേ കാരുണ്യത്തിന്റെ ഔഷധങ്ങള്‍
കൂടുതലായി അവര്‍ അനുഭവിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________
ഒന്നാം വായന
ദാനി 6:12-28
ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു.

അക്കാലത്ത്, ദാനിയേലിനെ സൂക്ഷിച്ചുവീക്ഷിച്ചിരുന്ന പ്രഭുക്കന്മാര്‍, ദാനിയേല്‍ തന്റെ ദൈവത്തിന്റെ


മുന്‍പില്‍ പ്രാര്‍ഥിക്കുന്നതും അപേക്ഷിക്കുന്നതും കണ്ടു. അവര്‍ രാജസന്നിധിയിലെത്തി
നിരോധനാജ്ഞയെപ്പറ്റി പറഞ്ഞു: രാജാവേ, മുപ്പതു ദിവസത്തേക്ക് നിന്നോടല്ലാതെ ഏതെങ്കിലും
ദേവനോടോ മനുഷ്യനോടോ ആരെങ്കിലും പ്രാര്‍ഥിച്ചാല്‍ അവനെ സിംഹങ്ങളുടെ കുഴിയില്‍ തള്ളും
എന്നൊരു നിരോധനാജ്ഞയില്‍ നീ ഒപ്പുവച്ചിരുന്നില്ലേ? രാജാവ് പറഞ്ഞു: മേദിയക്കാരുടെയും പേര്‍
ഷ്യാക്കാരുടെയും അലംഘനീയമായ നിയമമനുസരിച്ച്, അത് തീര്‍ച്ചയായും അങ്ങനെതന്നെ. അവര്‍
പറഞ്ഞു: രാജാവേ, യൂദായില്‍ നിന്നുള്ള പ്രവാസികളിലൊരുവനായ ആ ദാനിയേല്‍ നിന്നെയാകട്ടെ,
നീ ഒപ്പുവച്ച നിരോധനാജ്ഞയെ ആകട്ടെ മാനിക്കാതെ ദിവസവും മൂന്നു പ്രാവശ്യം തന്റെ പ്രാര്‍ഥന
നടത്തുന്നു. ഇതുകേട്ടപ്പോള്‍ രാജാവ് അത്യധികം വ്യസനിച്ചു; ദാനിയേലിനെ രക്ഷിക്കാന്‍
മനസ്സിലുറച്ച് അവനെ രക്ഷിക്കുന്നതിനു വേണ്ടി സൂര്യന്‍ അസ്തമിക്കുന്നതുവരെ അവന്‍ പരിശ്രമിച്ചു.
അപ്പോള്‍, ആലോചിച്ചുറച്ചു വന്നിരുന്ന ആളുകള്‍ രാജാവിനോടു പറഞ്ഞു: രാജാവേ, നീ
അറിഞ്ഞാലും. മേദിയക്കാരുടെയും പേര്‍ഷ്യാക്കാരുടെയും നിയമമനുസരിച്ച്, രാജാവ് പുറപ്പെടുവിക്കുന്ന
കല്‍പനയും ശാസനയും മാറ്റിക്കൂടാ. രാജാവ് കല്‍പിച്ചതനുസരിച്ച് ദാനിയേലിനെ കൊണ്ടുവന്നു
സിംഹങ്ങളുടെ കുഴിയിലേക്കെറിഞ്ഞു. രാജാവ് ദാനിയേലിനോടു പറഞ്ഞു: നീ നിരന്തരം സേവിക്കുന്ന
നിന്റെ ദൈവം നിന്നെ രക്ഷിക്കട്ടെ! ദാനിയേലിനെക്കുറിച്ചുള്ള വിധിക്കു മാറ്റം വരാതിരിക്കാന്‍ കുഴി ഒരു
കല്ലുകൊണ്ട് അടയ്ക്കുകയും രാജാവിന്റെയും പ്രഭുക്കന്മാരുടെയും മോതിരങ്ങള്‍ കൊണ്ട് അതിനു
മുദ്രവയ്ക്കുകയും ചെയ്തു. രാജാവു കൊട്ടാരത്തിലേക്കു പോയി. രാത്രി മുഴുവന്‍ ഉപവാസത്തില്‍
കഴിച്ചുകൂട്ടി. വിനോദങ്ങളെല്ലാം അവന്‍ പരിത്യജിച്ചു; നിദ്ര അവനെ സമീപിച്ചില്ല.
രാജാവ് അതിരാവിലെ എഴുന്നേറ്റ് സിംഹങ്ങളുടെ കുഴിയിലേക്കു തിടുക്കത്തില്‍ ചെന്നു;
ദാനിയേലിനെ ഇട്ടിരുന്ന കുഴിക്കടുത്തു ചെന്നപ്പോള്‍, ദുഃഖം നിറഞ്ഞ സ്വരത്തില്‍ രാജാവ് വിളിച്ചു
ചോദിച്ചു: ദാനിയേല്‍, ജീവിക്കുന്ന ദൈവത്തിന്റെ ദാസാ, നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം
നിന്നെ സിംഹങ്ങളില്‍ നിന്നു രക്ഷിക്കാന്‍ ശക്തനായിരുന്നോ? ദാനിയേല്‍ രാജാവിനോടു പറഞ്ഞു:
രാജാവ് നീണാള്‍ വാഴട്ടെ! തന്റെ മുന്‍പില്‍ ഞാന്‍ കുറ്റമറ്റവനാണെന്നു കണ്ടതിനാല്‍ എന്റെ ദൈവം
ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു; അവ എന്നെ ഉപദ്രവിച്ചില്ല. രാജാവേ, നിന്റെ മുന്‍
പിലും ഞാന്‍ നിരപരാധനാണല്ലോ. അപ്പോള്‍ രാജാവ് അത്യധികം സന്തോഷിച്ച്, ദാനിയേലിനെ
കുഴിയില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ കല്‍പിച്ചു. ദാനിയേലിനെ കുഴിയില്‍ നിന്നു കയറ്റി. തന്റെ
ദൈവത്തില്‍ ആശ്രയിച്ചിരുന്നതുകൊണ്ട് അവന് ഒരു പോറല്‍പോലും ഏറ്റതായി കണ്ടില്ല.
ദാനിയേലിനെ കുറ്റംവിധിച്ചവരെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും രാജകല്‍പന പ്രകാരം
കൊണ്ടുവന്ന് സിംഹത്തിന്റെ കുഴിയില്‍ എറിഞ്ഞു. കുഴിയുടെ അടിയിലെത്തും മുന്‍പേ, സിംഹങ്ങള്‍
അവരെ അടിച്ചുവീഴ്ത്തി, അസ്ഥികള്‍ ഒടിച്ചു നുറുക്കി.
ദാരിയൂസ് രാജാവ് ഭൂമുഖത്തുള്ള സകല ജനതകള്‍ക്കും ജനപദങ്ങള്‍ക്കും ഭാഷക്കാര്‍ക്കും എഴുതി:
നിങ്ങള്‍ക്കു സമാധാനം സമൃദ്ധമാകട്ടെ! എന്റെ അധികാരത്തിലുള്ള എല്ലാവരും ദാനിയേലിന്റെ
ദൈവത്തിനുമുന്‍പില്‍ ഭയന്നു വിറയ്ക്കണമെന്ന് ഞാന്‍ വിളംബരം ചെയ്യുന്നു. എന്തെന്നാല്‍,
അവിടുന്നാണ് നിത്യനും ജീവിക്കുന്നവനുമായ ദൈവം; അവിടുത്തെ രാജ്യം ഒരിക്കലും
നശിപ്പിക്കപ്പെടുകയില്ല. അവിടുത്തെ ആധിപത്യത്തിന് അവസാനമില്ല. അവിടുന്ന് രക്ഷിക്കുകയും
വീണ്ടെടുക്കുകയും ചെയ്യുന്നു. ആകാശത്തിലും ഭൂമിയിലും അവിടുന്ന് അടയാളങ്ങളും അദ്ഭുതങ്ങളും
പ്രവര്‍ത്തിക്കുന്നു. അവിടുന്നാണ് ദാനിയേലിനെ സിംഹങ്ങളുടെ പിടിയില്‍ നിന്നു രക്ഷിച്ചത്.
ദാരിയൂസിന്റെയും പേര്‍ഷ്യാക്കാരനായ സൈറസിന്റെയും ഭരണകാലത്ത് ദാനിയേല്‍ ഐശ്വര്യപൂര്‍വം
ജീവിച്ചു.

________

പ്രതിവചന സങ്കീര്‍ത്തനം
ദാനി 3:68-74

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

ഹിമകണങ്ങളേ, മഞ്ഞുകട്ടകളേ,
കര്‍ത്താവിനെ വാഴ്ത്തുവിന്‍;
ഹേമന്തത്തിലെ ശൈത്യമേ, ഗ്രീഷ്മത്തിലെ ഉഷ്ണമേ,
കര്‍ത്താവിനെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.


മഞ്ഞുകട്ടയേ ശൈത്യമേ,
കര്‍ത്താവിനെ വാഴ്ത്തുവിന്‍;
രാവുകളേ, പകലുകളേ
കര്‍ത്താവിനെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

പ്രകാശമേ, അന്ധകാരമേ,
കര്‍ത്താവിനെ വാഴ്ത്തുവിന്‍;
മിന്നലുകളേ, മേഘങ്ങളേ
കര്‍ത്താവിനെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

________

സുവിശേഷ പ്രഘോഷണവാക്യം
മത്താ 24:42,44

അല്ലേലൂയാ, അല്ലേലൂയാ!
ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍
നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും
മനുഷ്യപുത്രന്‍ വരുന്നത്.
അല്ലേലൂയാ!

Or:
ലൂക്കാ 21:28

അല്ലേലൂയാ, അല്ലേലൂയാ!
നിങ്ങള്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കുവിന്‍.
എന്തെന്നാല്‍, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 21:20-28
ജറുസലേമിനുചുറ്റും സൈന്യം താവളമടിച്ചിരിക്കുന്നതു കാണുമ്പോള്‍ അതിന്റെ നാശം
അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിന്‍.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിചെയ്തു: ജറുസലെമിനുചുറ്റും സൈന്യം


താവളമടിച്ചിരിക്കുന്നതു കാണുമ്പോള്‍ അതിന്റെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിന്‍.
അപ്പോള്‍, യൂദയായിലുള്ളവര്‍ പര്‍വതങ്ങളിലേക്കു പലായനം ചെയ്യട്ടെ. പട്ടണത്തിലുള്ളവര്‍ അവിടം
വിട്ടുപോകട്ടെ. ഗ്രാമങ്ങളിലുള്ളവര്‍ പട്ടണത്തില്‍ പ്രവേശിക്കാതിരിക്കട്ടെ. കാരണം,
എഴുതപ്പെട്ടവയെല്ലാം പൂര്‍ത്തിയാകേണ്ട പ്രതികാരത്തിന്റെ ദിവസങ്ങളാണ് അവ. ആ ദിവസങ്ങളില്‍
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം! അന്ന് ഭൂമുഖത്തു വലിയ ഞെരുക്കവും ഈ ജനത്തിന്റെ
മേല്‍ വലിയ ക്രോധവും നിപതിക്കും. അവര്‍ വാളിന്റെ വായ്ത്തലയേറ്റു വീഴുകയും എല്ലാ
ജനതകളിലേക്കും തടവുകാരായി കൊണ്ടുപോകപ്പെടുകയും ചെയ്യും. വിജാതീയരുടെ നാളുകള്‍ പൂര്‍
ത്തിയാകുന്നതുവരെ അവര്‍ ജറുസലെമിനെ ചവിട്ടി മെതിക്കും. സൂര്യനിലും ചന്ദ്രനിലും
നക്ഷത്രങ്ങളിലും അടയാളങ്ങള്‍ പ്രത്യക്ഷപ്പെടും. കടലിന്റെയും തിരമാലകളുടെയും ഇരമ്പല്‍
ജനപദങ്ങളില്‍ സംഭ്രമമുളവാക്കും. സംഭവിക്കാന്‍ പോകുന്നവയെ ഓര്‍ത്തുള്ള ഭയവും ആകുലതയും
കൊണ്ട് ഭൂവാസികള്‍ അസ്തപ്രജ്ഞരാകും. ആകാശശക്തികള്‍ ഇളകും. അപ്പോള്‍, മനുഷ്യപുത്രന്‍
ശക്തിയോടും വലിയ മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും. ഇവ സംഭവിക്കാന്‍
തുടങ്ങുമ്പോള്‍ നിങ്ങള്‍ ശിരസ്സുയര്‍ത്തി നില്‍ക്കുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ വിമോചനം
സമീപിച്ചിരിക്കുന്നു.

________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങ് കല്പിച്ചതനുസരിച്ച്


അങ്ങേ നാമത്തിനു സമര്‍പ്പിക്കപ്പെട്ട
തിരുമുല്കാഴ്ചകള്‍ സ്വീകരിക്കുന്നതിനും
അവ വഴി, അങ്ങേ സ്നേ ‌ ഹത്തിന് ഞങ്ങള്‍
അര്‍ഹരായി ഭവിക്കുന്നതിനും
അങ്ങേ കല്പനകള്‍ എപ്പോഴും പാലിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 117:1,2

സകല ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.


എന്തെന്നാല്‍, നമ്മോടുള്ള അവിടത്തെ സ്നേ
‌ ഹം സുദൃഢമാണ്.

Or:
മത്താ 28:20

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
യുഗാന്തംവരെ എല്ലായ്പ്പ‌ ോഴും
ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ദിവ്യമായ പങ്കാളിത്തത്താല്‍ ആനന്ദിക്കാന്‍
അങ്ങ് ഇടയാക്കിയ ഇവരെ
അങ്ങില്‍നിന്ന് ഒരിക്കലും വേര്‍പിരിയാന്‍ അനുവദിക്കരുതേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Friday 26 November 2021

Friday of week 34 in Ordinary Time 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 85:8

കര്‍ത്താവ് തന്റെ ജനത്തിനും


ഹൃദയപൂര്‍വം തന്നിലേക്കു തിരിയുന്ന തന്റെ വിശുദ്ധര്‍ക്കും
സമാധാനമരുളും.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെ


മാനസങ്ങള്‍ ഉദ്ദീപിപ്പിക്കണമേ.
അങ്ങനെ, തിരുകര്‍മത്തിന്റെ ഫലം
കൂടുതല്‍ തീക്ഷ്ണതയോടെ നിറവേറ്റിക്കൊണ്ട്,
അങ്ങേ കാരുണ്യത്തിന്റെ ഔഷധങ്ങള്‍
കൂടുതലായി അവര്‍ അനുഭവിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ദാനി 7:2-14
ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു.

അക്കാലത്ത്, ദാനിയേല്‍ പറഞ്ഞു: ആകാശത്തിലെ നാലു കാറ്റുകളും മഹാസമുദ്രത്തെ


ഇളക്കിമറിക്കുന്നത് നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു. നാലു വലിയ മൃഗങ്ങള്‍ കടലില്‍ നിന്നു
കയറിവന്നു. അവ വിഭിന്നങ്ങളായിരുന്നു. സിംഹത്തെപ്പോലെ ആയിരുന്നു ആദ്യത്തേത്. അതിനു
കഴുകന്റെ ചിറകുകളുണ്ടായിരുന്നു. ഞാന്‍ അതിനെ വീക്ഷിച്ചുകൊണ്ടിരിക്കേ, അതിന്റെ ചിറകുകള്‍
പറിച്ചെടുക്കപ്പെട്ടു. അതിനെ നിലത്തുനിന്നു പൊക്കി മനുഷ്യനെപ്പോലെ ഇരുകാലില്‍ നിര്‍ത്തി.
മനുഷ്യന്റെ മനസ്സും അതിനു നല്‍കപ്പെട്ടു. ഇതാ, രണ്ടാമത്, കരടിയെപ്പോലെ മറ്റൊരു മൃഗം.
അതിന്റെ ഒരു വശം ഉയര്‍ത്തപ്പെട്ടു; അതു മൂന്നു വാരിയെല്ലുകള്‍ കടിച്ചുപിടിച്ചിരുന്നു. അതിനോടു
പറഞ്ഞു: ഇഷ്ടംപോലെ മാംസം തിന്നുകൊള്ളുക. അതിനുശേഷം, ഞാന്‍ നോക്കിയപ്പോള്‍, ഇതാ,
മുതുകത്തു പക്ഷിയുടെ നാലു ചിറകുകളുള്ള, പുള്ളിപ്പുലിയെപ്പോലെ മറ്റൊരു മൃഗം; അതിനു നാലു
തലകളുണ്ടായിരുന്നു; ആധിപത്യം അതിനു നല്‍കപ്പെട്ടു. ഇതിനുശേഷം നിശാദര്‍ശനത്തില്‍, ഇതാ,
ഘോരനും ഭയങ്കരനും അതിശക്തനുമായ നാലാമത്തെ മൃഗം; അതിനു വലിയ ഉരുക്കു
പല്ലുകളുണ്ടായിരുന്നു; അതു വിഴുങ്ങുകയും കഷണം കഷണമായി തകര്‍ക്കുകയും മിച്ചമുള്ളതു
കാലുകൊണ്ട് ചവിട്ടിയരയ്ക്കുകയും ചെയ്തു. മുന്‍പേ വന്ന മൃഗങ്ങളില്‍ നിന്നെല്ലാം
വ്യത്യസ്തനായിരുന്ന അതിനു പത്തു കൊമ്പുകളുണ്ടായിരുന്നു. ഞാന്‍ കൊമ്പുകള്‍
നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇതാ, മറ്റൊരു ചെറിയ കൊമ്പ് അവയുടെ ഇടയില്‍ മുളച്ചുവരുന്നു;
അതിന്റെ വരവോടെ ആദ്യത്തേതില്‍ മൂന്നെണ്ണം വേരോടെ പിഴുതുമാറ്റപ്പെട്ടു; ഇതാ, ഈ കൊമ്പില്‍
മനുഷ്യന്റെതുപോലുള്ള കണ്ണുകളും വന്‍പുപറയുന്ന ഒരു വായും.
ഞാന്‍ നോക്കിക്കൊണ്ടിരിക്കേ, സിംഹാസനങ്ങള്‍ നിരത്തി, പുരാതനനായവന്‍ ഉപവിഷ്ടനായി.
അവന്റെ വസ്ത്രം മഞ്ഞുപോലെ ധവളം; തലമുടി, നിര്‍മലമായ ആട്ടിന്‍രോമം പോലെ!
തീജ്വാലകളായിരുന്നു അവന്റെ സിംഹാസനം; അതിന്റെ ചക്രങ്ങള്‍ കത്തിക്കാളുന്ന അഗ്നി. അവന്റെ
മുന്‍പില്‍ നിന്ന് അഗ്നിപ്രവാഹം പുറപ്പെട്ടു. ആയിരമായിരം പേര്‍ അവനെ സേവിച്ചു; പതിനായിരം
പതിനായിരം പേര്‍ അവന്റെ മുന്‍പില്‍ നിന്നു. ന്യായാധിപസഭ ന്യായവിധിക്ക് ഉപവിഷ്ടമായി.
ഗ്രന്ഥങ്ങള്‍ തുറക്കപ്പെട്ടു. കൊമ്പിന്റെ വന്‍പുപറച്ചില്‍ കേട്ടു ഞാന്‍ നോക്കി. ഞാന്‍
നോക്കിക്കൊണ്ടിരിക്കേ, ആ മൃഗം കൊല്ലപ്പെട്ടു; അതിന്റെ ശരീരം നശിപ്പിക്കപ്പെട്ടു; അഗ്നിയില്‍
ദഹിപ്പിക്കാന്‍ അതു വിട്ടുകൊടുക്കപ്പെടുകയും ചെയ്തു. മറ്റു മൃഗങ്ങളുടെ ആധിപത്യം
എടുത്തുമാറ്റപ്പെട്ടു; എന്നാല്‍, അവയുടെ ആയുസ്സ് ഒരു കാലത്തേക്കും ഒരു സമയത്തേക്കും
നീണ്ടുനിന്നു. നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ
മനുഷ്യപുത്രനെപ്പോലെ ഒരുവന്‍ വരുന്നു. അവനെ പുരാതനനായവന്റെ മുന്‍പില്‍ ആനയിച്ചു.
എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്വവും
രാജത്വവും അവനു നല്‍കി. അവന്റെ ആധിപത്യം ശാശ്വതമാണ്; അത് ഒരിക്കലും
ഇല്ലാതാവുകയില്ല. അവന്റെ രാജത്വം അനശ്വരമാണ്.

________

പ്രതിവചന സങ്കീര്‍ത്തനം
ദാനി 3:75-81

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

മലകളേ, കുന്നുകളേ,
കര്‍ത്താവിനെ വാഴ്ത്തുവിന്‍;
ഭൂമിയില്‍ വളരുന്ന സമസ്ത വസ്തുക്കളും
കര്‍ത്താവിനെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

ഉറവകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍;


സമുദ്രങ്ങളേ, നദികളേ
കര്‍ത്താവിനെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

തിമിംഗലങ്ങളേ, ജലജീവികളേ
കര്‍ത്താവിനെ വാഴ്ത്തുവിന്‍;
ആകാശപ്പറവകളേ കര്‍ത്താവിനെ വാഴ്ത്തുവിന്‍;
വന്യമൃഗങ്ങളേ, വളര്‍ത്തുമൃഗങ്ങളേ
കര്‍ത്താവിനെ വാഴ്ത്തുവിന്‍,
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

________

സുവിശേഷ പ്രഘോഷണവാക്യം
ലൂക്കാ 21:28

അല്ലേലൂയാ, അല്ലേലൂയാ!
നിങ്ങള്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കുവിന്‍.
എന്തെന്നാല്‍, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 21:29-33
ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു
മനസ്സിലാക്കിക്കൊള്ളുവിന്‍.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് ഒരു ഉപമ പറഞ്ഞു: അത്തിമരത്തെയും മറ്റു മരങ്ങളെയും


നോക്കുവിന്‍. അവ തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നു.
അതുപോലെ ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു
മനസ്സിലാക്കിക്കൊള്ളുവിന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എല്ലാം സംഭവിക്കുന്നതുവരെ
ഈ തലമുറ കടന്നുപോവുകയില്ല. ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍, എന്റെ
വാക്കുകള്‍ കടന്നുപോവുകയില്ല.
________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങ് കല്പിച്ചതനുസരിച്ച്


അങ്ങേ നാമത്തിനു സമര്‍പ്പിക്കപ്പെട്ട
തിരുമുല്കാഴ്ചകള്‍ സ്വീകരിക്കുന്നതിനും
അവ വഴി, അങ്ങേ സ്നേ ‌ ഹത്തിന് ഞങ്ങള്‍
അര്‍ഹരായി ഭവിക്കുന്നതിനും
അങ്ങേ കല്പനകള്‍ എപ്പോഴും പാലിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 117:1,2

സകല ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.


എന്തെന്നാല്‍, നമ്മോടുള്ള അവിടത്തെ സ്നേ
‌ ഹം സുദൃഢമാണ്.

Or:
മത്താ 28:20

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
യുഗാന്തംവരെ എല്ലായ്പ്പ‌ ോഴും
ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ദിവ്യമായ പങ്കാളിത്തത്താല്‍ ആനന്ദിക്കാന്‍
അങ്ങ് ഇടയാക്കിയ ഇവരെ
അങ്ങില്‍നിന്ന് ഒരിക്കലും വേര്‍പിരിയാന്‍ അനുവദിക്കരുതേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Saturday 27 November 2021

Saturday of week 34 in Ordinary Time 


or Saturday memorial of the Blessed Virgin Mary 

Liturgical Colour: Green.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 85:8

കര്‍ത്താവ് തന്റെ ജനത്തിനും


ഹൃദയപൂര്‍വം തന്നിലേക്കു തിരിയുന്ന തന്റെ വിശുദ്ധര്‍ക്കും
സമാധാനമരുളും.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വിശ്വാസികളുടെ


മാനസങ്ങള്‍ ഉദ്ദീപിപ്പിക്കണമേ.
അങ്ങനെ, തിരുകര്‍മത്തിന്റെ ഫലം
കൂടുതല്‍ തീക്ഷ്ണതയോടെ നിറവേറ്റിക്കൊണ്ട്,
അങ്ങേ കാരുണ്യത്തിന്റെ ഔഷധങ്ങള്‍
കൂടുതലായി അവര്‍ അനുഭവിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ദാനി 7:15-27
രാജത്വവും ആധിപത്യവും മഹത്ത്വവും അത്യുന്നതന്റെ പരിശുദ്ധന്മാര്‍ക്കു നല്‍കപ്പെടും.

ഞാന്‍, ദാനിയേല്‍, ഉത്കണ്ഠാകുലനായി. ദര്‍ശനങ്ങള്‍ എന്നെ പരിഭ്രാന്തനാക്കി. ഞാന്‍ അവിടെ


നിന്നിരുന്നവരില്‍ ഒരുവനെ സമീപിച്ച്, ഇതിന്റെയെല്ലാം പൊരുളെന്താണെന്നു ചോദിച്ചു. അതിന്റെ
വ്യാഖ്യാനം അവന്‍ എനിക്കു പറഞ്ഞുതന്നു. ഭൂമിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന നാലു
രാജാക്കന്മാരാണ് ഈ നാലു മഹാമൃഗങ്ങള്‍. എന്നാല്‍, അത്യുന്നതന്റെ പരിശുദ്ധര്‍ക്കു രാജ്യം
ലഭിക്കുകയും, അവര്‍ ആ രാജ്യം എന്നേക്കുമായി അവകാശമാക്കുകയും ചെയ്തു.
മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനും കൂടുതല്‍ ഭയങ്കരനും ഉരുക്കുപല്ലും ഓട്ടുനഖവും ഉള്ളവനും
വെട്ടിവിഴുങ്ങുകയും കഷണം കഷണമായി തകര്‍ക്കുകയും മിച്ചമുള്ളവയെ കാലുകൊണ്ടു
ചവിട്ടിയരയ്ക്കുകയും ചെയ്തവനുമായ നാലാമത്തെ മൃഗത്തെക്കുറിച്ച് അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു.
അതിന്റെ തലയിലുണ്ടായിരുന്ന പത്തു കൊമ്പുകളെയും, മറ്റു മൂന്നെണ്ണത്തെ വീഴ്ത്തിയതും കണ്ണുകളും
വന്‍പുപറയുന്ന വായും ഉള്ളതും മറ്റുള്ളവയെക്കാള്‍ ഭീകരവുമായ കൊമ്പിനെയും സംബന്ധിച്ച സത്യം
അറിയുന്നതിന് ഞാന്‍ ആഗ്രഹിച്ചു. പുരാതനനായവന്‍ വന്ന് അത്യുന്നതന്റെ പരിശുദ്ധര്‍ക്കുവേണ്ടി
ന്യായവിധി നടത്തുന്നതുവരെ, പരിശുദ്ധര്‍ രാജ്യം സ്വീകരിക്കുന്ന സമയം സമാഗതമാകുന്നതുവരെ,
ഈ കൊമ്പ് അവരുമായി പൊരുതി ജയിക്കുന്നതു ഞാന്‍ കണ്ടു.
അവന്‍ പറഞ്ഞു: നാലാമത്തെ മൃഗം ഭൂമിയിലെ നാലാമത്തെ ഒരു സാമ്രാജ്യമാണ്. മറ്റെല്ലാ
രാജ്യങ്ങളിലും നിന്ന് അത് വ്യത്യസ്തമായിരിക്കും; അതു ഭൂമി മുഴുവന്‍ വെട്ടിവിഴുങ്ങുകയും,
ചവിട്ടിമെതിക്കുകയും കഷണം കഷണമായി തകര്‍ക്കുകയും ചെയ്യും. ഈ സാമ്രാജ്യത്തിലുള്ള ഉയര്‍
ന്നുവരുന്ന പത്തു രാജാക്കന്മാരാണ് പത്തു കൊമ്പുകള്‍. അവര്‍ക്കെതിരേ വേറൊരുവന്‍ അവരുടെ
പിന്നാലെ വരും; തന്റെ മുന്‍ഗാമികളില്‍ നിന്ന് അവന്‍ ഭിന്നനായിരിക്കും. അവന്‍ മൂന്നു രാജാക്കന്മാരെ
താഴെയിറക്കും. അവന്‍ അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്റെ പരിശുദ്ധരെ അവന്‍
പീഡിപ്പിക്കും. നിയമങ്ങളും ഉത്സവദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും. സമയവും
സമയങ്ങളും സമയത്തിന്റെ പകുതിയും വരെ അവര്‍ അവന്റെ കൈകളില്‍ ഏല്‍പിക്കപ്പെടും. എന്നാല്‍,
ന്യായാധിപസഭ വിധിപ്രസ്താവിക്കാന്‍ ഉപവിഷ്ടമാവുകയും അവന്റെ ആധിപത്യം
എടുത്തുമാറ്റപ്പെടുകയും ചെയ്യും. പൂര്‍ണമായി ദഹിപ്പിച്ച് നശിപ്പിക്കേണ്ടതിനു തന്നെ. ആകാശത്തിന്‍
കീഴിലുള്ള സകല രാജ്യങ്ങളുടെയും രാജത്വവും ആധിപത്യവും മഹത്ത്വവും അത്യുന്നതന്റെ
പരിശുദ്ധന്മാര്‍ക്കു നല്‍കപ്പെടും; അവരുടെ രാജ്യം ശാശ്വതമാണ്. എല്ലാ ആധിപത്യങ്ങളും
അവരെ സേവിക്കുകയും അനുസരിക്കുകയും ചെയ്യും.

________
പ്രതിവചന സങ്കീര്‍ത്തനം
ദാനി 3:82-87

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

മനുഷ്യമക്കളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍;


ഇസ്രായേലേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിന്റെ പുരോഹിതരേ, അവിടുത്തെ വാഴ്ത്തുവിന്‍;


കര്‍ത്താവിന്റെ ദാസരേ അവിടുത്തെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

ആത്മാക്കളേ, നീതിമാന്മാരുടെ ചേതസ്സുകളേ,


കര്‍ത്താവിനെ വാഴ്ത്തുവിന്‍;
വിശുദ്ധരേ, വിനീതഹൃദയരേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍;
എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.

________

സുവിശേഷ പ്രഘോഷണവാക്യം
മത്താ 24:42,44

അല്ലേലൂയാ, അല്ലേലൂയാ!
ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍
നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും
മനുഷ്യപുത്രന്‍ വരുന്നത്.
അല്ലേലൂയാ!

Or:
ലൂക്കാ 21:36

അല്ലേലൂയാ, അല്ലേലൂയാ!
മനുഷ്യപുത്രന്റെ മുമ്പില്‍
പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍
സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 21:34-36
സംഭവിക്കാനിരിക്കുന്നവയില്‍ നിന്നു രക്ഷപ്പെടാന്‍ ജാഗരൂകരായിരിക്കുവിന്‍.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: സുഖലോലുപത, മദ്യാസക്തി,


ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്സു ദുര്‍ബലമാവുകയും, ആ ദിവസം ഒരു കെണിപോലെ
പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍
ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു നിപതിക്കും. സംഭവിക്കാനിരിക്കുന്ന ഇവയില്‍
നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍
സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.
________

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങ് കല്പിച്ചതനുസരിച്ച്


അങ്ങേ നാമത്തിനു സമര്‍പ്പിക്കപ്പെട്ട
തിരുമുല്കാഴ്ചകള്‍ സ്വീകരിക്കുന്നതിനും
അവ വഴി, അങ്ങേ സ്നേ ‌ ഹത്തിന് ഞങ്ങള്‍
അര്‍ഹരായി ഭവിക്കുന്നതിനും
അങ്ങേ കല്പനകള്‍ എപ്പോഴും പാലിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 117:1,2

സകല ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.


എന്തെന്നാല്‍, നമ്മോടുള്ള അവിടത്തെ സ്നേ
‌ ഹം സുദൃഢമാണ്.

Or:
മത്താ 28:20

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
യുഗാന്തംവരെ എല്ലായ്പ്പ‌ ോഴും
ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ദിവ്യമായ പങ്കാളിത്തത്താല്‍ ആനന്ദിക്കാന്‍
അങ്ങ് ഇടയാക്കിയ ഇവരെ
അങ്ങില്‍നിന്ന് ഒരിക്കലും വേര്‍പിരിയാന്‍ അനുവദിക്കരുതേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Sunday 28 November 2021

1st Sunday of Advent 

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. സങ്കീ 25:1-3
എന്റെ ദൈവമേ, എന്റെ ആത്മാവിനെ ഞാന്‍ അങ്ങിലേക്ക് ഉയര്‍ത്തുന്നു.
അങ്ങില്‍ ഞാനാശ്രയിക്കുന്നു. ഞാന്‍ ലജ്ജിതനാകാതിരിക്കട്ടെ;
എന്റെ ശത്രുക്കള്‍ എന്നെ പരിഹസിക്കാതിരിക്കട്ടെ.
അങ്ങയെ കാത്തിരിക്കുന്നവരാരും ഭഗ്‌നാശരാകാതിരിക്കട്ടെ.

________

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങേ അഭിഷിക്തന്റെ ആഗമനവേളയില്‍
സല്‍പ്രവൃത്തികളോടെ അങ്ങേ വലത്തുഭാഗത്ത് ഓടിയണഞ്ഞ്
സ്വര്‍ഗരാജ്യം അവകാശപ്പെടുത്തുന്നതിനു
യോഗ്യരാകാന്‍ വേണ്ട ഇച്ഛാശക്തി
അങ്ങേ വിശ്വാസികള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ജെറ 33:14-16
ദാവീദിന്റെ ഭവനത്തില്‍ നിന്നു നീതിമാനായ ഒരു മുളയെ ഞാന്‍ കിളിര്‍പ്പിക്കും.

ഇസ്രായേല്‍ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാന്‍ ചെയ്ത വാഗ്ദാനം നിറവേറ്റുന്ന ദിവസം


ഇതാ, സമീപിച്ചിരിക്കുന്നു – കര്‍ത്താവ് അരുളിച്ചെയ്യുന്നു.

ആ നാളില്‍ ആ സമയത്ത്,
ദാവീദിന്റെ ഭവനത്തില്‍ നിന്നു
നീതിമാനായ ഒരു മുളയെ ഞാന്‍ കിളിര്‍പ്പിക്കും;
അവന്‍ ദേശത്തു നീതിയും ന്യായവും നടത്തും.
അപ്പോള്‍ യൂദാ രക്ഷിക്കപ്പെടുകയും
ജറുസലെം ഭദ്രമായിരിക്കുകയും ചെയ്യും.
നമ്മുടെ നീതി കര്‍ത്താവ് എന്ന് വിളിക്കപ്പെടും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 25:4-5ab,8-9,10,14

കര്‍ത്താവേ, എന്റെ ആത്മാവിനെ അങ്ങേ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.

കര്‍ത്താവേ, അങ്ങേ മാര്‍ഗങ്ങള്‍ എനിക്കു മനസ്സിലാക്കിത്തരണമേ!


അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ!
അങ്ങേ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.

കര്‍ത്താവേ, എന്റെ ആത്മാവിനെ അങ്ങേ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.

കര്‍ത്താവു നല്ലവനും നീതിമാനുമാണ്.


പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു.
എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു;
വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
കര്‍ത്താവേ, എന്റെ ആത്മാവിനെ അങ്ങേ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.

കര്‍ത്താവിന്റെ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക്


അവിടുത്തെ വഴികള്‍ സത്യവും സ്നേ ‌ ഹവുമാണ്.
കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്,
അവിടുന്നു തന്റെ ഉടമ്പടി അവരെ അറിയിക്കും.

കര്‍ത്താവേ, എന്റെ ആത്മാവിനെ അങ്ങേ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.

________

രണ്ടാം വായന
1 തെസ 3:12-4:2
യേശുക്രിസ്തു വരുമ്പോള്‍, നിങ്ങളുടെ ഹൃദയങ്ങളെ നിഷ്‌കളങ്കമായി പിതാവായ ദൈവത്തിന്റെ
മുമ്പില്‍ വിശുദ്ധിയില്‍ ഉറപ്പിക്കുകയും ചെയ്യട്ടെ!

ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്‌നേഹംപോലെ നിങ്ങള്‍ക്കു തമ്മില്‍ത്തമ്മിലും മറ്റെല്ലാവരോടും ഉള്ള


സ്നേ
‌ ഹം വളര്‍ന്നു സമൃദ്ധമാകാന്‍ കര്‍ത്താവ് ഇടവരുത്തട്ടെ. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു
തന്റെ വിശുദ്ധരോടുകൂടെ വരുമ്പോള്‍, നിങ്ങളുടെ ഹൃദയങ്ങളെ നിഷ്‌കളങ്കമായി നമ്മുടെ പിതാവായ
ദൈവത്തിന്റെ മുമ്പില്‍ വിശുദ്ധിയില്‍ ഉറപ്പിക്കുകയും ചെയ്യട്ടെ!
സഹോദരരേ, അവസാനമായി ഞങ്ങള്‍ കര്‍ത്താവായ യേശുവില്‍ നിങ്ങളോട് അപേക്ഷിക്കുകയും
യാചിക്കുകയും ചെയ്യുന്നു: ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതും എങ്ങനെയെന്നു
നിങ്ങള്‍ ഞങ്ങളില്‍ നിന്നു പഠിച്ചു; അതനുസരിച്ച് ഇപ്പോള്‍ നിങ്ങള്‍ ജീവിക്കുന്നതുപോലെ ഇനിയും
മുന്നേറുവിന്‍. കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ഞങ്ങള്‍ ഏതെല്ലാം അനുശാസനങ്ങളാണു നല്‍
കിയതെന്നു നിങ്ങള്‍ക്കറിയാം.

________

സുവിശേഷ പ്രഘോഷണവാക്യം
സങ്കീ 85:7

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ കാരുണ്യം ഞങ്ങളില്‍ ചൊരിയണമേ!
ഞങ്ങള്‍ക്കു രക്ഷപ്രദാനംചെയ്യണമേ!
അല്ലേലൂയാ!

________

സുവിശേഷം
ലൂക്കാ 21:25-28,34-36
നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിചെയ്തു: സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും


അടയാളങ്ങള്‍ പ്രത്യക്ഷപ്പെടും. കടലിന്റെയും തിരമാലകളുടെയും ഇരമ്പല്‍ ജനപദങ്ങളില്‍
സംഭ്രമമുളവാക്കും. സംഭവിക്കാന്‍ പോകുന്നവയെ ഓര്‍ത്തുള്ള ഭയവും ആകുലതയുംകൊണ്ട്
ഭൂവാസികള്‍ അസ്തപ്രജ്ഞരാകും. ആകാശശക്തികള്‍ ഇളകും. അപ്പോള്‍, മനുഷ്യപുത്രന്‍
ശക്തിയോടും വലിയ മഹത്വത്തോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും. ഇവ സംഭവിക്കാന്‍
തുടങ്ങുമ്പോള്‍ നിങ്ങള്‍ ശിരസ്സുയര്‍ത്തി നില്‍ക്കുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ വിമോചനം
സമീപിച്ചിരിക്കുന്നു. സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്സു
ദുര്‍ബലമാവുകയും, ആ ദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും
ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു
നിപതിക്കും. സംഭവിക്കാനിരിക്കുന്ന ഇവയില്‍ നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പില്‍
പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.

________
നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വരദാനങ്ങളില്‍നിന്നു ശേഖരിച്ച്


ഞങ്ങള്‍ സമര്‍പ്പിക്കുന്ന കാഴ്ചവസ്തുക്കള്‍ സ്വീകരിക്കുകയും
ഞങ്ങളുടെ കാലാനുസൃതമായ വണക്കത്തിന്റെ ഫലമായി
അങ്ങു നല്കുന്നത് ഞങ്ങള്‍ക്ക് നിത്യരക്ഷയുടെ സമ്മാനമായി
ഭവിക്കുകയും ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 85:13

കര്‍ത്താവ് നന്മ പ്രദാനംചെയ്യും;


നമ്മുടെ ഭൂമി സമൃദ്ധമായി വിളവുനല്കും.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളാചരിച്ച ദിവ്യരഹസ്യങ്ങള്‍


ഞങ്ങള്‍ക്ക് ഫലദായകമാകണമേ.
നശ്വരമായ വഴിയിലൂടെ ചരിക്കുന്ന ഞങ്ങളെ
ഇപ്പോള്‍ത്തന്നെ ഈ രഹസ്യങ്ങളിലൂടെ
സ്വര്‍ഗീയ കാര്യങ്ങളില്‍ തത്പരരാകുന്നതിനും
അനശ്വരമായവ മുറുകെപ്പിടിക്കുന്നതിനും പഠിപ്പിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Monday 29 November 2021

Monday of the 1st week of Advent 

Liturgical Colour: Violet.

Readings at Mass

________

പ്രവേശകപ്രഭണിതം
ജെറ 31:10; ഏശ 35:4

ജനതകളേ, കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍;


ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ അത് അറിയിക്കുവിന്‍:
ഇതാ നമ്മുടെ രക്ഷകന്‍ വരുന്നു, ഇനി നിങ്ങള്‍ ഭയപ്പെടരുത്.

________

സമിതിപ്രാര്‍ത്ഥന

ഞങ്ങളുടെ കര്‍ത്താവായ ദൈവമേ,


ഞങ്ങളെ അങ്ങേ പുത്രനായ ക്രിസ്തുവിന്റെ ആഗമനം
ശ്രദ്ധാപൂര്‍വം കാത്തിരിക്കുന്നവരാക്കണമേ.
അവിടന്നു വന്ന് മുട്ടിവിളിക്കുമ്പോള്‍
ഞങ്ങള്‍ പ്രാര്‍ഥനയില്‍ ജാഗരൂകരും
അവിടത്തെ സ്തുതികള്‍ ആലപിക്കുന്നതില്‍
ആഹ്ളാദഭരിതരുമായി കാണപ്പെടാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അവിടന്ന് ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
ഏശ 2:1-5
കര്‍ത്താവ് എല്ലാ ജനതകളെയും തന്റെ രാജ്യത്തിലെ നിത്യസമാധാനത്തിലേക്ക് ഒരുമിച്ചുകൂട്ടും.

യൂദായെയും ജറുസലെമിനെയും കുറിച്ച് ആമോസിന്റെ പുത്രനായ ഏശയ്യായ്ക്കുണ്ടായ അരുളപ്പാട്:

അവസാനനാളുകളില്‍
കര്‍ത്താവിന്റെ ആലയം സ്ഥിതി ചെയ്യുന്ന പര്‍വതം
എല്ലാ പര്‍വതങ്ങള്‍ക്കും മുകളില്‍ ഉയര്‍ന്നു നില്‍ക്കും.
എല്ലാ ജനതകളും അതിലേക്ക് ഒഴുകും.
അനേകം ജനതകള്‍ പറയും: വരുവിന്‍,
നമുക്കു കര്‍ത്താവിന്റെ ഗിരിയിലേക്ക്,
യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്ക്, പോകാം.
അവിടുന്ന് തന്റെ മാര്‍ഗങ്ങള്‍ നമ്മെ പഠിപ്പിക്കും.
നാം ആ പാതകളില്‍ ചരിക്കും.
കര്‍ത്താവിന്റെ നിയമം സീയോനില്‍ നിന്നു പുറപ്പെടും;
അവിടുത്തെ വചനം ജറുസലെമില്‍ നിന്നും.
അവിടുന്ന് ജനതകളുടെ മധ്യത്തില്‍ വിധികര്‍ത്താവായിരിക്കും;
ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും.
അവരുടെ വാള്‍ കൊഴുവും
അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും.
രാജ്യം രാജ്യത്തിനെതിരേ വാളുയര്‍ത്തുകയില്ല.
അവര്‍ ഇനിമേല്‍ യുദ്ധപരിശീലനം നടത്തുകയില്ല.
യാക്കോബിന്റെ ഭവനമേ, വരുക.
നമുക്കു കര്‍ത്താവിന്റെ പ്രകാശത്തില്‍ വ്യാപരിക്കാം.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 122:1-2,3-4,4-5,6-7,8-9

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

കര്‍ത്താവിന്റെ ആലയത്തിലേക്കു
നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍
ഞാന്‍ സന്തോഷിച്ചു.
ജറുസലെമേ, ഇതാ ഞങ്ങള്‍
നിന്റെ കവാടത്തിനുള്ളില്‍ എത്തിയിരിക്കുന്നു.

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

നന്നായി പണിതിണക്കിയ നഗരമാണു ജറുസലെം.


അതിലേക്കു ഗോത്രങ്ങള്‍ വരുന്നു,
കര്‍ത്താവിന്റെ ഗോത്രങ്ങള്‍.
ഇസ്രായേലിനോടു കല്‍പിച്ചതുപോലെ,
കര്‍ത്താവിന്റെ നാമത്തിനു
കൃതജ്ഞതയര്‍പ്പിക്കാന്‍ അവര്‍ വരുന്നു.
അവിടെ ന്യായാസനങ്ങള്‍ ഒരുക്കിയിരുന്നു;
ദാവീദ് ഭവനത്തിന്റെ ന്യായാസനങ്ങള്‍.

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

ജറുസലെമിന്റെ സമാധാനത്തിനു വേണ്ടി പ്രാര്‍ഥിക്കുവിന്‍;


നിന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഐശ്വര്യമുണ്ടാകട്ടെ!
നിന്റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവും
നിന്റെ ഗോപുരങ്ങള്‍ക്കുള്ളില്‍ സുരക്ഷിതത്വവും ഉണ്ടാകട്ടെ!

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

എന്റെ സഹോദരരുടെയും സുഹൃത്തുക്കളുടെയും


പേരില്‍ ഞാന്‍ ആശംസിക്കുന്നു: നിനക്കു സമാധാനം.
ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തെപ്രതി
ഞാന്‍ നിന്റെ നന്മയ്ക്കു വേണ്ടി പ്രാര്‍ഥിക്കും.

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

________

സുവിശേഷ പ്രഘോഷണവാക്യം
cf. സങ്കീ 80:3

അല്ലേലൂയാ, അല്ലേലൂയാ!
ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ!
അങ്ങേ മുഖം പ്രകാശിക്കുകയും
ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!
അല്ലേലൂയാ!

________

സുവിശേഷം
മത്താ 8:5-11
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും
യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും.

അക്കാലത്ത്, യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്റെ അടുക്കല്‍ വന്ന്


യാചിച്ചു: കര്‍ത്താവേ, എന്റെ ഭൃത്യന്‍ തളര്‍വാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച്, വീട്ടില്‍
കിടക്കുന്നു. യേശു അവനോടു പറഞ്ഞു: ഞാന്‍ വന്ന് അവനെ സുഖപ്പെടുത്താം. അപ്പോള്‍
ശതാധിപന്‍ പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല.
നീ ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെടും. ഞാനും അധികാരത്തിനു
കീഴ്‌പ്പെട്ടവനാണ്. എന്റെ കീഴിലും പടയാളികളുണ്ട്. ഒരുവനോടു പോകുക എന്നുപറയുമ്പോള്‍ അവന്‍
പോകുന്നു. അപരനോടു വരുക എന്നുപറയുമ്പോള്‍ അവന്‍ വരുന്നു. എന്റെ ദാസനോട് ഇതു
ചെയ്യുക എന്നുപറയുമ്പോള്‍ അവന്‍ അതു ചെയ്യുന്നു.
യേശു ഇതുകേട്ട് ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാന്‍
നിങ്ങളോടു പറയുന്നു, ഇതുപോലുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍പോലും ഞാന്‍
കണ്ടിട്ടില്ല. വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍
വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍
വിരുന്നിനിരിക്കും.

________

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ വരദാനങ്ങളില്‍ നിന്നു ശേഖരിച്ച്
ഞങ്ങള്‍ സമര്‍പ്പിക്കുന്ന കാഴ്ചവസ്തുക്കള്‍ സ്വീകരിക്കുകയും
ഞങ്ങളുടെ കാലാനുസൃതമായ വണക്കത്തിന്റെ ഫലമായി
അങ്ങു നല്കുന്നത് ഞങ്ങള്‍ക്ക്
നിത്യരക്ഷയുടെ സമ്മാനമായി ഭവിക്കുകയും ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 106:4-5; ഏശ 38:3

കര്‍ത്താവേ വരണമേ,
അങ്ങേ സന്നിധിയില്‍ പൂര്‍ണഹൃദയത്തോടെ ഞങ്ങള്‍ ആനന്ദിക്കാന്‍
ഞങ്ങളെ സമാധാനത്തില്‍ സന്ദര്‍ശിക്കണമേ.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളാചരിച്ച ദിവ്യരഹസ്യങ്ങള്‍


ഞങ്ങള്‍ക്ക് ഫലദായകമാകണമേ.
നശ്വരമായ വഴിയിലൂടെ ചരിക്കുന്ന ഞങ്ങളെ
ഇപ്പോള്‍ത്തന്നെ ഈ രഹസ്യങ്ങളിലൂടെ
സ്വര്‍ഗീയ കാര്യങ്ങളില്‍ തത്പരരാകുന്നതിനും
അനശ്വരമായവ മുറുകെപ്പിടിക്കുന്നതിനും പഠിപ്പിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

Tuesday 30 November 2021

Saint Andrew, Apostle - Feast 

Liturgical Colour: Red.

Readings at Mass

________

പ്രവേശകപ്രഭണിതം
cf. മത്താ 4:18-19

കര്‍ത്താവ് ഗലീലിക്കടലിനരികേ,
സഹോദരന്മാരായ പത്രോസിനെയും
അന്ത്രയോസിനെയും കാണുകയും
അവരെ വിളിക്കുകയും ചെയ്തു:
എന്നെ അനുഗമിക്കുക,
ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.

________

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.


അങ്ങനെ, അപ്പോസ്തലനായ വിശുദ്ധ അന്ത്രയോസ്
അങ്ങേ സഭയുടെ പ്രഭാഷകനും പരിപാലകനുമായിരുന്നപോലെ,
അങ്ങേ സന്നിധിയില്‍, ഞങ്ങള്‍ക്കുവേണ്ടി
നിരന്തരമധ്യസ്ഥനുമായി തീരുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ഒന്നാം വായന
റോമാ 10:9-18
വിശ്വാസം കേള്‍വിയില്‍ നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍ നിന്നുമാണ്.

യേശു കര്‍ത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന്
ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും.
എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും
ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു.
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്രന്ഥം
പറയുന്നത്. യഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍ തന്നെയാണ്
എല്ലാവരുടെയും കര്‍ത്താവ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്നു തന്റെ
സമ്പത്തു വര്‍ഷിക്കുന്നു. എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും
രക്ഷപ്രാപിക്കും.
എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ വിളിച്ചപേക്ഷിക്കും? ഒരിക്കലും
കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും?
അയയ്ക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും? സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍
എത്ര സുന്ദരം! എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്. എന്നാല്‍, എല്ലാവരും സുവിശേഷം
അനുസരിച്ചില്ല. കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം കേട്ടിട്ട് വിശ്വസിച്ചവന്‍ ആരാണ്? എന്ന്
ഏശയ്യാ ചോദിക്കുന്നുണ്ടല്ലോ. ആകയാല്‍ വിശ്വാസം കേള്‍വിയില്‍ നിന്നും കേള്‍വി
ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍ നിന്നുമാണ്. എന്നാല്‍, അവര്‍ കേട്ടിട്ടില്ലേ എന്നു ഞാന്‍
ചോദിക്കുന്നു. തീര്‍ച്ചയായും ഉണ്ട്. എന്തെന്നാല്‍, അവരുടെ ശബ്ദം ഭൂമി മുഴുവനിലും
വ്യാപിച്ചിരിക്കുന്നു; അവരുടെ വചനങ്ങള്‍ ലോകത്തിന്റെ സീമകള്‍ വരെയും.

________

പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 19:1-2,3-4

അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.


or
അല്ലേലൂയ!

ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു;


വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു.
പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു;
രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നു.

അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.


or
അല്ലേലൂയ!

ഭാഷണമില്ല, വാക്കുകളില്ല, ശബ്ദംപോലും കേള്‍ക്കാനില്ല.


എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു;
അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.

അവയുടെ വാക്കുകള്‍ ലോകത്തിന്റെ അതിര്‍ത്തിയോളം എത്തുന്നു.


or
അല്ലേലൂയ!

________

സുവിശേഷ പ്രഘോഷണവാക്യം
മത്താ 4:19

അല്ലേലൂയാ, അല്ലേലൂയാ!
യേശു അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക;
ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.
അല്ലേലൂയാ!

________

സുവിശേഷം
മത്താ 4:18-22
തത്ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു.

യേശു ഗലീലിക്കടല്‍ത്തീരത്തു നടക്കുമ്പോള്‍, കടലില്‍ വലവീശിക്കൊണ്ടിരുന്ന രണ്ടു സഹോദരന്മാരെ


കണ്ടു – പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെയും സഹോദരന്‍ അന്ത്രയോസിനെയും. അവര്‍
മീന്‍പിടിത്തക്കാരായിരുന്നു. അവന്‍ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ
മനുഷ്യരെ പിടിക്കുന്നവരാക്കും. തത്ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു. അവര്‍
അവിടെ നിന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ വേറെ രണ്ടു സഹോദരന്മാരെ കണ്ടു – സെബദീപുത്രനായ
യാക്കോബും സഹോദരന്‍ യോഹന്നാനും. അവര്‍ പിതാവുമൊത്ത് വഞ്ചിയിലിരുന്നു വല
നന്നാക്കുകയായിരുന്നു. അവരെയും അവന്‍ വിളിച്ചു. തത്ക്ഷണം അവര്‍ വഞ്ചി ഉപേക്ഷിച്ച്,
പിതാവിനെയും വിട്ട്, അവനെ അനുഗമിച്ചു.

________

നൈവേദ്യപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ, വിശുദ്ധ അന്ത്രയോസിന്റെ തിരുനാളില്‍


ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന ഈ കാണിക്കകള്‍വഴി,
ഞങ്ങള്‍ അങ്ങേക്ക് പ്രിയങ്കരരാകാനും
സ്വീകരിക്കപ്പെട്ട കാഴ്ചകളിലൂടെ
ഞങ്ങള്‍ ജീവസ്സുറ്റവരാകാനും അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

________

ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 1:41-42

അന്ത്രയോസ് തന്റെ സഹോദരനായ ശിമയോനോടു പറഞ്ഞു:


ക്രിസ്തു എന്നു വിളിക്കപ്പെടുന്ന മിശിഹായെ ഞങ്ങള്‍ കണ്ടു.
അവനെ അവന്‍ യേശുവിലേക്ക് നയിച്ചു.

________

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ കൂദാശയുടെ സ്വീകരണം


ഞങ്ങളെ ശക്തരാക്കട്ടെ.
അപ്പോസ്തലനായ വിശുദ്ധ അന്ത്രയോസിന്റെ മാതൃകയാല്‍,
ക്രിസ്തുവിന്റെ പീഡാസഹനത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്,
അവിടത്തോടുകൂടെ മഹത്ത്വത്തില്‍ ജീവിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

You might also like