You are on page 1of 7

Healing/രോഗശാന്തി

സൗഖ്യം പ്രാപിക്കാന്‍

മകനേ, രോഗം വരുമ്പോള്‍ ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍


ഥിക്കുക; അവിടുന്ന് നിന്നെ സുഖപ്പെടുത്തും. (പ്രഭാഷക‌
ന്‍ 38:9)

വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ്


അവനെ എഴുന്നേല്‍പിക്കും. (യാക്കോബ് 5:15)

എന്‍റെ ദൈവമായ കര്‍ത്താവേ, ഞാനങ്ങയോടു നിലവിളിച്ച് അപേക്ഷിച്ചു,


അവിടുന്ന് എന്നെ സുഖപ്പെടുത്തുകയും ചെയ്തു. (സങ്കീര്‍ത്തനങ്ങള്‍ 30:2)

മനസ്സിനെ വിശുദ്ധീകരിക്കുക

നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ്


അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. (ജോഷ്വാ 3:5)

നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു


നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. (1 പത്രോസ് 5:6)

കര്‍ത്താവിന്‍റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ


കാരുണ്യം അവസാനിക്കുന്നില്ല. (വിലാപങ്ങള്‍ 3:22)

നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും


വിരോധമുണ്ടെങ്കില്‍ അതു ക്ഷമിക്കുവിന്‍. അപ്പോള്‍ സ്വര്‍ഗത്തിലുള്ള
നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കും. (മര്‍ക്കോസ് 11:25)

മകനേ, രോഗം വരുമ്പോള്‍ ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍


ഥിക്കുക; അവിടുന്ന് നിന്നെ സുഖപ്പെടുത്തും. നീ തെറ്റുകള്‍ തിരുത്തി
നേരായ മാര്‍ഗത്തിലേക്കു തിരിയുകയും ഹൃദയത്തില്‍ നിന്നു പാപം
കഴുകിക്കളയുകയും ചെയ്യുക. (പ്രഭാഷക‌
ന്‍ 38:9-10)

വരുവിന്‍, നമുക്കു കര്‍ത്താവിങ്കലേക്കു മടങ്ങിപ്പോകാം. അവിടുന്ന് നമ്മെ


ചീന്തിക്കളഞ്ഞു; അവിടുന്നു തന്നെ സുഖപ്പെടുത്തും. അവിടുന്ന് നമ്മെ
പ്രഹരിച്ചു; അവിടുന്നു തന്നെ മുറിവുകള്‍ വച്ചു കെട്ടും. (ഹോസിയാ
6:1)

വിശ്വാസത്തിൽ ആഴപ്പെടുക

നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍റെ വലത്തുകൈ


പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ
സഹായിക്കും. (ഏശയ്യാ 41:13)
ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍
കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും
ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല. (ഏശയ്യാ 40:31)

പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു


വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുക തന്നെ ചെയ്യും. (മര്‍ക്കോസ്
11:24)

സൗഖ്യം തരുന്ന കർത്താവ്

ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്‍റെ മുറിവുകള്‍


സുഖപ്പെടുത്തും. (ജെറെമിയ 30:17)

സായാഹ്‌നമായപ്പോള്‍ അനേകം പിശാചുബാധിതരെ അവര്‍ അവന്‍റെ


യടുത്തു കൊണ്ടു വന്നു. അവന്‍ അശുദ്ധാത്മാക്കളെ വചനം കൊണ്ടു
പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു.
(മത്തായി 8:16)

അശുദ്ധാത്മാക്കളാല്‍ പീഡിതരായവര്‍ സുഖമാക്കപ്പെട്ടു. ജനങ്ങളെല്ലാം


അവനെ ഒന്നു സ്പര്‍ശിക്കാന്‍ അവസരം പാര്‍ത്തിരുന്നു. എന്തെന്നാല്‍,
അവനില്‍ നിന്നു ശക്തി പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു.
(ലൂക്കാ 6:18,19)

അവന്‍ നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍


വഹിക്കുകയും ചെയ്തു. (മത്തായി 8:17)

കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും


സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്.
(ജ്ഞാനം 16:12)

അവിടുന്നു ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ


മുറിവുകള്‍ വച്ചു കെട്ടുകയും ചെയ്യുന്നു. (സങ്കീര്‍ത്തനങ്ങള്‍ 147:3)

കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; നിന്‍റെ അസ്ഥികളെ ബലപ്പെടുത്തും.


(ഏശയ്യാ 58:11)

കര്‍ത്താവ് അവനു രോഗശയ്യയില്‍ ആശ്വാസം പകരും; അവിടുന്ന്


അവനു രോഗശാന്തി നല്‍കും. (സങ്കീര്‍ത്തനങ്ങള്‍ 41:3)

അവിടുന്നു തന്‍റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തില്‍


നിന്നു വിടുവിച്ചു. (സങ്കീര്‍ത്തനങ്ങള്‍ 107:20)

അവന്‍റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ള വരാക്കപ്പെട്ടിരിക്കുന്നു. (1


പത്രോസ് 2:24)

ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്. (പുറപ്പാട് 15:26)


വിശ്വാസത്തോടെ പ്രാർത്ഥിക്കുക

വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ്


അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍
അവിടുന്ന് അവനു മാപ്പു നല്‍കും. നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി
പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍.
(യാക്കോബ് 5:15-16)

വിശ്വസിക്കുന്നവരോടു കൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: ..


അവര്‍ രോഗികളുടെ മേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം
പ്രാപിക്കുകയും ചെയ്യും. (മര്‍ക്കോസ് 16:17-18)

വിശ്വസിച്ചാല്‍ നീ ദൈവമഹത്വം കാണും. | വിശ്വസിച്ചാല്‍ നീ


ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ? (യോഹന്നാ‌
ന്‍
11:40)

അസാദ്ധ്യ കാര്യങ്ങളുടെ ദൈവം

ഇതെങ്ങനെ സംഭവിക്കും? .. ദൈവത്തിന് ഒന്നും അസാധ്യമല്ല. (ലൂക്കാ


1:34,37)

കര്‍ത്താവേ, ഞാന്‍ എത്ര വിശ്വസ്തമായും ആത്മാര്‍ഥമായും ആണ്


അങ്ങയുടെ മുന്‍പില്‍ നന്‍മ പ്രവര്‍ത്തിച്ചത് എന്ന് ഓര്‍ക്കണമേ! പിന്നെ
അവന്‍ ദുഃഖത്തോടെ കരഞ്ഞു. .. ഞാന്‍ നിന്‍റെ കണ്ണീര്‍ കാണുകയും
പ്രാര്‍ഥന കേള്‍ക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും…
ഞാന്‍ നിന്‍റെ ആയുസ്‌സു പതിനഞ്ചു വര്‍ഷം കൂടി നീട്ടും. (2 രാജാക്ക‌
ന്‍‍
മാര്‍ 20:3-6); ഹെസക്കിയായുടെ രോഗശാന്തി | ‘I’ve heard your prayer and
I’ve seen your tears. You will recover and I will heal you. (2 Kings 20:5)

ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക്


അസാധ്യമായി എന്തെങ്കിലുമുണ്ടോ? (ജെറെമിയ 32:27)

പ്രാർത്ഥന

കര്‍ത്താവേ, ദാവീദിന്‍റെ പുത്രാ എന്നില്‍ കനിയണമേ..(മത്തായി 20:30).


എന്നെ സുഖപ്പെടുത്തണമേ.

കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ള


വനാകും. എന്നെ രക്ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്ഷപെടും; അങ്ങു
മാത്രമാണ് എന്‍റെ പ്രത്യാശ. (ജെറെമിയ 17:14)

നന്ദി പറയുക
എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; അവിടുന്നു നല്‍കിയ
അനുഗ്രഹമൊന്നും മറക്കരുത്. അവിടുന്നു നിന്‍റെ അകൃത്യങ്ങള്‍
ക്ഷമിക്കുന്നു; നിന്‍റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു. (സങ്കീര്‍ത്തനങ്ങള്‍ 103:3)

എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇടവിടാതെ പ്രാര്‍ഥിക്കുവിന്‍.


എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. (1 തെസലോനിക്കാ 5:16-
18)

ഇതാ, നീ സൗഖ്യം പ്രാപിച്ചിരിക്കുന്നു. കൂടുതല്‍ മോശമായതൊന്നും


സംഭവിക്കാതിരിക്കാന്‍ മേലില്‍ പാപം ചെയ്യരുത്. (യോഹന്നാ‌
ന്‍ 5:14)

പിതാവേ, അങ്ങ് എന്‍റെ പ്രാര്‍ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്കു നന്ദി


പറയുന്നു. (യോഹന്നാ‌
ന്‍ 11:41)

പകർച്ച വ്യാധികളിൽ ധ്യാനിക്കുവാൻ

സകല തിന്‍മകളിലും നിന്നു കര്‍ത്താവ്‌ നിന്നെ കാത്തു കൊള്ളും;


അവിടുന്നു നിന്‍റെ ജീവന്‍ സംരക്ഷിക്കും. (സങ്കീര്‍ത്തനങ്ങള്‍ 121:7)

More

വൈദ്യനെ ബഹുമാനിക്കുക; നിനക്ക് അവനെ ആവശ്യമുണ്ട്; കര്‍


ത്താവാണ് അവനെ നിയോഗിച്ചത്. (പ്രഭാഷക‌
ന്‍ 38:1)

കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക; സ്വന്തം


ബുദ്ധിയെ ആശ്രയിക്കുകയുമരുത്. (സുഭാഷിതങ്ങള്‍ 3:5)

കര്‍ത്താവ് എത്രനല്ലവനെന്നു രുചിച്ചറിയുവിന്‍; അവിടുത്തെ


ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍‍
.(സങ്കീര്‍ത്തനങ്ങള്‍ 34:8) | കര്‍ത്താവിന്‍റെ
സംരക്ഷണം

സന്തുഷ്ട ഹൃദയം ആരോഗ്യദായകമാണ്; തളര്‍ന്ന മനസ്‌സ് ആരോഗ്യം


കെടുത്തുന്നു. (സുഭാഷിതങ്ങള്‍ 17:22)

മരണത്തിന്‍റെ നിഴല്‍ വീണ താഴ്‌വരയിലൂടെയാണു ഞാന്‍


നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല.
(സങ്കീര്‍ത്തനങ്ങള്‍ 23:4)

നീതിമാന്‍റെ ക്‌ളേശങ്ങള്‍ അസംഖ്യമാണ്, അവയില്‍ നിന്നെല്ലാം കര്‍ത്താവു


അവനെ മോചിപ്പിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 34:19)

ദുര്‍ബല കരങ്ങളെ ശക്തിപ്പെടുത്തുകയും ബലഹീനമായ കാല്‍മുട്ടുകളെ


ഉറപ്പിക്കുകയും ചെയ്യുവിന്‍. ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിന്‍;
ഭയപ്പെടേണ്ടാ, ധൈര്യം അവലംബിക്കുവിന്‍. ..പ്രതിഫലവുമായി വന്ന്
അവിടുന്ന് നിങ്ങളെ രക്ഷിക്കും. (ഏശയ്യാ 35:3,4) | ഐശ്വര്യപൂര്‍ണമായ
ഭാവി

ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ! അചഞ്ചലമായ


ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 51:10)

ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം


നിങ്ങളില്‍ ഞാന്‍ നിക്‌ഷേപിക്കും. (എസെക്കിയേല്‍ 36:26)

ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍


കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നു കിട്ടും. (മത്തായി 7:7)

നീ ആവശ്യപ്പെട്ട ഈ കാര്യവും ഞാന്‍ ചെയ്യും. എന്തെന്നാല്‍, നീ എന്‍റെ


പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്കു നന്നായി അറിയാം. (പുറപ്പാട്
33:17)

ഈ രോഗം മരണത്തില്‍ അവസാനിക്കാനുള്ളതല്ല; പ്രത്യുത, ദൈവത്തിന്‍റെ


മഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വം പ്രാപിക്കുന്നതിനും
വേണ്ടിയുള്ളതാണ്. (യോഹന്നാ‌
ന്‍ 11:4)

നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍


വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? (1 കൊറിന്തോസ് 3:16)

നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. (റോമാ 8:26)

പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി


പ്രാപിക്കും. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:8)

വിശ്വാസത്തിൽ ആഴപ്പെടാൻ താഴെ കൊടുത്തിരിക്കുന്ന വചനഭാഗങ്ങൾ


വായിക്കുക. അതേ സൗഖ്യശക്തി ഇന്നും യേശുവിലൂടെ നിങ്ങൾക്കു
ലഭ്യമാണ്.

മത്തായി 4:23-25 യേശു രോഗികളെ സുഖപ്പെടുത്തുന്നു

മത്തായി 8:1-4 കുഷ്ഠരോഗി സുഖപ്പെടുന്നു

മത്തായി 8:5-13 ശതാധിപന്‍റെ ഭൃത്യന്‍

മത്തായി 8:14-17 പത്രോസിന്‍റെ ഭവനത്തില്‍ എല്ലാ രോഗികളെയും


സുഖപ്പെടുത്തുന്നു

മത്തായി 9:1-8 തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു

മത്തായി 9:18:26 രക്തസ്രാവക്കാരി; ഭരണാധിപന്‍റെ മകള്‍

മത്തായി 9:29-31 അന്ധര്‍ക്കു കാഴ്ച നല്‍കുന്നു


മത്തായി 9:32-34 ഊമനെ സുഖമാക്കുന്നു

മത്തായി 12:9-14 സാബത്തില്‍ രോഗശാന്തി നല്‍കുന്നു

മത്തായി 14:34-36 ഗനേസറത്തിലെ അദ്ഭുതങ്ങള്‍

മത്തായി 17:14-21 അപസ്മാരരോഗിയെ സുഖപ്പെടുത്തുന്നു

മത്തായി 20:29-34 അന്ധന്‍മാര്‍ക്കു കാഴ്ച

Healing Prayer by Fr. Joseph Vayalil CMI

SHARE THIS:

Click to share on Facebook (Opens in new window)Click to share on


WhatsApp (Opens in new window)

Loading...

CATEGORIES

Meditations

Uncategorized

FOLLOW BLOG VIA EMAIL

Enter your email address to follow this blog and receive notifications of new
posts by email.

Email Address:

Email Address

Follow

ABOUT

About the site

Contact us

Privacy Policy
UP ↑

You might also like