You are on page 1of 1

ആദരണീയരായ വിധികർത്താക്കളെ , പ്രിയ സഹോദരങ്ങളെ, ക്രിസ്തുവിൻ്റെ സ്നേഹത്തിൽ നി ന്ന് ആര് എന്നെ

വേർപെടുത്തും എന്ന് ചോദിക്കുന്ന വി. പൗലോശ്ലീഹാ, അല്‌പം പോലും ചഞ്ചലിപ്പില്ലാതെ സമർത്ഥിക്കുന്നു .


പട്ടിണിക്കോ, ഉയരത്തിനോ, ആഴത്തിനോ, വാളിനോ, മരണത്തിനൊ, മരണഭയത്തിനോ എന്നല്ല ക്രിസ്തു
സ്നേഹത്തിൽ നിന്ന് അടർത്തിമാറ്റാൻ തക്കവിധം കരുത്തുള്ളതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന്. കാലം
മുന്നോട്ടു പോയപ്പോൾ കല്ലേ പിളർത്തുന്ന കൽപനകൾ നടപ്പാക്കുന്ന ഭരണകർത്താക്കളും, ഭരണകൂടങ്ങളും നിലവിൽ
വന്നു. പക്ഷേ തലവേണോ, സഭ വേണോ? എന്ന ചോദ്യത്തിന് ഒട്ടും ചഞ്ചലിപ്പില്ലാതെ ക്രിസ്തുവിനെ പ്രതി
തലയെടുക്കാൻ വരുന്നവരുടെ മുമ്പിൽ ജീ വനും ജീവിതവും നല്കാൻ തയ്യാറായവരാണ് നമ്മുടെ രക്തസാക്ഷികൾ.

റോമിലെ ക്യാറ്റ ക്യൂമുകളിലോ, വത്തിക്കാൻ്റെ വധക്കുന്നു കളിലോ മാത്രമല്ല തോമാശ്ലീഹായുടെ പദസ്പർശ്വനമേറ്റ്


പവിത്രമായ ഈ ഭാരതത്തിലും വിശ്വാസത്തിൻ്റെ രക്തപുഷ്പങ്ങളായി മാറുന്ന രക്തസാക്ഷികളെ നാം കാണുന്നു.
ജീവിതം അതിറെറെ തികവിൽ ജീവിക്കുന്നതിലാണ് ദൈവമഹത്വം വെളിവാകുക എന്ന് വിശ്വസിച്ചിരുന്ന, "
ൻ്
പുഞ്ചിരിക്കുന്ന പ്രേഷിത " എന്ന അപരനാമത്തിൽ അറിയപ്പെടിരുന്ന ഇൻഡോർ റാണി സി. റാണി മര്യ അവരിൽ
ഒരാൾ മാത്രം.

സഹനം സന്തോഷമാണെന്നും, അധ്യാനം ആരാധനയാണെന്നും വിശ്വസിച്ചിരുന്ന സി. റാണിമര്യക്ക് ഏറ്റ


അൻപത്തിനാല് കുത്തുകളെ തൻ്റെ സമർപ്പണത്തിറെറെ രക്തപുഷ്പങ്ങളാക്കി ക്രിസ്തുവിൻ്റെ പാദത്തിങ്കൽ അർപ്പിച്ചു.
ൻ്
1954 ജനുവരി 29 ന് പെരുമ്പാവൂരിനടുത്തുള്ള പുല്ലുവഴിയിൽ തളിർത്ത ആ വിശുദ്ധ ജന്മം ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ്
പരിശീലനത്താൽ പരുവപ്പെട്ട്, 1995 ഫെബ്രുവരി 25 ന് സമാന്ദർ സിങ് എന്ന കൊലയാളിയുടെ കത്തിക്കിരയാകും
വരെ നീതിക്കുവേണ്ടി നിലകൊണ്ടിരുന്നു. യേശുവേ ജീവിക്കുന്ന ദൈവപുത്രാ പാപിയായ എന്നിൽ കനിയെണമേ
എന്ന പ്രാർത്ഥനയാൽ അവൾ നിരന്തരം തന്നെത്തന്നെ വിമലീകരിച്ചിരുന്നുവെന്ന് സഹോദര സന്യാസിനികൾ
സാക്ഷ്യപ്പെടുത്തുന്നു.

ഒരു പ്രേഷിത എപ്രകാരമാണ് സ്വയം വിശുദ്ധീകരിക്കപ്പെടുന്നതെന്നും, അതേസമയം മറ്റുള്ളവരുടെ


വിമോചനത്തിനും, വീണ്ടെടുപ്പിനും വീരോചിതമായി ഇടപെടുന്നതെന്നും വാഴ്ത്തപ്പെട്ട സി. റാണി മര്യ വെളിവാക്കുന്നു.

തെളിനിർ പോലെ സ്ഫടിക നിർമ്മലമായ ഒരു ജീവിതം എങ്ങനെ രക്ത ഹാരമണിഞ്ഞു എന്നു
ചിന്തിക്കുമ്പോഴാണ് സാധാരന്ന മനുഷ്യർക്ക് പ്രത്യേകിച്ച് കർഷകർക്ക് അവരുടെ അവകാശ സംരക്ഷണത്തിനു
വേണ്ടി തൻ്റെ പ്രേഷിത ഭൂമിയിൽ ഒരു സമർപ്പിത നടത്തിയ അതിജീവനത്തിറെറെ ൻ്
ആവേശോജ്വലമായ സഹന,
സമര ചരിതം നാം തിരിച്ചറിയുന്നത്. സ്വാതന്ത്ര്യത്തിറെറെ ൻ്
പുലരികൾ പലത് പിറന്നെങ്കിലും പ്രത്യേകിച്ച് വടക്കേ
ഇന്ത്യയിൽ സാധാരണ കർഷകർ നേരിടുന്ന ചൂക്ഷണങ്ങളിൽ ക്രിസ്തുവിൻ്റെ മനസ്സുള്ള ഒരു സന്യാസിനി പുഞ്ചിരി
തൂകുന്ന മുഖവുമായി അടിച്ചമർത്തപ്പെട്ടവരുടെ ഒപ്പം നിന്നു എന്നതാണ് സി.റാണി മരിയ ഭാരതത്തിൻ്റെ ആദ്യ
വനിതാ രക്തസാക്ഷിണി ആക്കിയത്. പ്രശസ്തനായ ജർമ്മൻ ദൈവശാത്രജ്ഞൻ ഓർമിപ്പിക്കും പോലെ ക്രിസ്തു
ഒരുവനെ ശിഷ്യത്വത്തിലേക്ക് വിളിക്കുന്നത് കടന്നു വന്ന് ക്രൂശിക്കപ്പെടുവാനാണ്. പ്രേഷിത ഭൂമിയിൽ വാഴ്ത്തപ്പെട്ട സിസ്റ്റർ
റാണി മര്യയെപ്പോലെ നമുക്കും വിശ്വാസത്തിൻ്റെ വിശുദ്ധ പുഷ്പങ്ങളാകാം.

You might also like