You are on page 1of 20

1.

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം


ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം
ഇനിയും കൃപതോന്നി കരുതേണമേ
ഇനിയും നടത്തനെ തിരുഹിതം പോല്‍
നിന്നതല്ല നാം ദൈവം നമ്മെ നിര്‍ത്തിയതാം
നേടിയതല്ല ദൈവമെല്ലാം തന്നതല്ലേ
നടത്തിയ വിധങ്ങള്‍ ഓര്തിടുമ്പോള്‍
നന്ദിയോടെ നാഥനു സ്തുതി പാഠം
സാദ്യതകളോ അസ്തമിച്ചു പോയിടുമ്പോള്‍
സോദരങ്ങളോ അകന്നങ്ങു മാറിടുമ്പോള്‍
സ്നേഹത്താല്‍ വീണ്ടെടുക്കും യേശു നാഥന്‍
സകലത്തിലും ജയം നല്‍കുമല്ലോ
ഉയര്‍ത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോള്‍
തകര്‍ക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോള്‍
പ്രവര്‍ത്തിയില്‍ വലിയവന്‍ യേശു നാഥന്‍
കൃപ നല്‍കും ജയ ഘോഷം ഉയര്ത്തിടുമ്പോള്‍

2. ഉണർവ്വിൻ വരം ലഭിപ്പാൻ


ഞങ്ങൾ വരുന്നു തിരുസവിധേ
നാഥാ… നിന്റെ വൻ കൃപകൾ
ഞങ്ങൾക്കരുളൂ അനുഗ്രഹിക്കൂ

1) ദേശമെല്ലാം ഉണർന്നിടുവാൻ
യേശുവിനെ ഉയർത്തിടുവാൻ
ആശിഷമാരി അയയ്ക്കേണമെ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ

2) തിരുവചനം ഘോഷിക്കുവാൻ
തിരുനന്മകൾ സാക്ഷിക്കുവാൻ
ഉണർവ്വിൻ ശക്തി അയയ്ക്കേണമെ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ

3) തിരുനാമം പാടിടുവാൻ
തിരുവചനം ധ്യാനിക്കുവാൻ
ശാശ്വത ശാന്തി അയയ്ക്കേണമെ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ

3. യേശു നല്ലവൻ അവൻ വല്ലഭൻ


അവൻ ദയയോ എന്നുമുള്ളത്
പെരുവെള്ളതിൻ ഇരചിൽപോലെ
സ്തുതിചിടുകാ അവന്റെ നാമം
ഹാല്ലെലൂയ - ഹാല്ലെലൂയ (2)
മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം
ശക്തിയും ബലവും എന്നെശുവിനെ

ഞാൻ യെഹോവക്കായി കാത്തു -കാത്തല്ലോ


അവൻ എങ്കലേക്കു ചാഞ്ഞു വന്നല്ലോ
നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ -നിന്നും കയറ്റി
എന്റെ കർത്താവേ എന്റെ യഹോവേ
നീയോഴികെ എനിക്കൊരു നമ്മയുമില്ല
ഭൂമിയിലുള്ള വിശുധന്മാരോ
അവർ എനിക്ക് ശ്രേഷ്ടന്മാർ തനെ
എന്റെ കാല്കളെ പാറമേൽ നിർത്തി
എൻ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ടെനിക്ക് തന്നു
എൻ ദൈവത്തിന് സ്തുതി തനെ

4. കരുതുന്നവൻ ഞാനല്ലയോ
കലങ്ങുന്നതെന്തിനു നീ
കണ്ണുനീരിന്റെ താഴ്വരയിൽ
കൈവിടുകയില്ല ഞാൻ നിന്നെ
എന്റെ മഹത്വം കാണുക നീ
എന്റെ കയ്യിൽ തരിക നിന്നെ
എന്റെ ശക്തി ഞാൻ നിന്നിൽ പകർന്നു
എന്നും നടത്തിടും കൃപയിൽ;-
എല്ലാവരും നിന്നെ മറന്നാൽ
ഞാൻ നിന്നെ മറന്നിടുമോ
എന്റെ കരത്തിൽ നിന്നെ വഹിച്ചു
എന്നും നടത്തിടും ധരയിൽ;-
അബ്രഹാമിന്റെ ദൈവമല്ലയോ
അത്ഭുതം ഞാൻ ചെയ്കയില്ലയോ
ചെങ്കടലിലും വഴി തുറപ്പാൻ
ഞാനിന്നും ശക്തനല്ലയോ;-

5. സ്തുതി സ്തുതി എൻ മനമേ _


സ്തുതികളിലുന്നതനെ
നാഥൻ നാൾതോറും ചെയ്ത നന്മകൾ ഓർത്തു
പാടുക നീ എന്നും മനമേ
1) അമ്മയെപോലെ തതെൻ
താലൊലിചണചീടുമെ
സമാധാനമായി കിടന്നുറങ്ങാൻ
ദിനം ദിനം തന്റെ മറവിൽ (2)
2) കഷ്ടങ്ങൾ എറിടുമ്പോൾ
എനിക്കേറ്റം അടുത്ത തുണയായി
ഘോരവൈരിയിൻ നടുവിലവൻ
മേശയെനിക്കൊരുക്കുമല്ലൊ (2)
3) ഭാരത്താൽ അലഞ്ഞീടിലും
തീരാ രോഗത്തൽ വലഞ്ഞീടിലും
പിളർന്നീടുന്നോരടിപിണരാൽ
തന്നീടുന്നീ രോഗ സൌഖ്യം
4) സഹായ ശൈലമവൻ
സങ്കെതവും കോട്ടയും താൻ
നടുങ്ങീടുകില്ലയതിനാൽ
തൻ കരുണ ബഹുലമത്

6. എനിക്കായ് കരുതുന്നവന്‍
ഭാരങ്ങള്‍വഹിക്കുന്നവന്‍(2)
എന്നെ കൈവിടാത്തവന്‍
യേശു എന്‍കൂടെയുണ്ട് (2)
പരീക്ഷ എന്‍റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2)
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്‍റെ നന്മയ്ക്കായെന്നറിയുന്നു ഞാന്‍ (2)

എരിതീയില്‍വീണാലും
അവിടെ ഞാന്‍ ഏകനല്ല (2)
വീഴുന്നത് തീയിലല്ല
എന്‍യേശുവിന്‍കരങ്ങളിലാ (2) (പരീക്ഷ..)

ഘോരമാം ശോധനയില്‍
ആഴങ്ങള്‍കടന്നീടുമ്പോള്‍(2)
നടത്തുന്നതേശുവത്രേ
ഞാന്‍ അവന്‍കരങ്ങളിലാ (2) (പരീക്ഷ..)

ദൈവം എനിക്കനുകൂലം
അത് നന്നായ് അറിയുന്നു ഞാന്‍ (2)
ദൈവം അനുകൂലം എങ്കില്‍
ആരെനിക്കെതിരായിടും (2) (പരീക്ഷ..)

7. അക്കരയ്‌ക്ക് യാത്ര ചെയ്യും സീയോന്‍സഞ്ചാരി


ഓളങ്ങള്‍കണ്ടു നീ ഭയപ്പെടേണ്ട (2)
കാറ്റിനെയും കടലിനെയുംനിയന്ത്രിപ്പാന്‍
കഴിവുള്ളോന്‍പടകിലുണ്ട് (2)

1 വിശ്വാസമാം പടകില്‍യാത്ര ചെയ്യുമ്പോള്‍


തണ്ടു വലിച്ചു നീ വലഞ്ഞീടുമ്പോള്‍(2)
ഭയപ്പെടേണ്ട കര്‍ത്തന്‍കൂടെയുണ്ട്
അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത് (2)

2 എന്‍റെ ദേശം ഇവിടെയല്ല


ഇവിടെ ഞാന്‍പരദേശവാസിയാണല്ലോ (2)
അക്കരെയാണ് എന്‍റെ ശാശ്വതനാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് (2)

3 കുഞ്ഞാടതിന്‍വിളക്കാണ്
ഇരുളൊരു ലേശവുമവിടെയില്ല (2)
തരുമെനിക്ക് കിരീടമൊന്ന്
ധരിപ്പിക്കും അവന്‍എന്നെ ഉത്സവവസ്ത്രം (2)

8. കാല്‍വരി കുന്നിലെ കാരുണ്യമേ


കാവല്‍വിളക്കാവുക
കൂരിരുള്‍പാതയില്‍മാനവര്‍ക്കെന്നും നീ
ദീപം കൊളുത്തീടുക മാര്‍ഗ്ഗം തെളിച്ചീടുക (കാല്‍വരി..)

മുള്‍മുടി ചൂടി ക്രൂശിതനായി


പാപ ലോകം പവിത്രമാക്കാന്‍(2 )
നിന്‍റെ അനന്തമാം സ്നേഹതരംഗങ്ങള്‍
എന്നെ നയിക്കുന്ന ദിവ്യ ശക്തി
നിന്‍റെ വിശുദ്ധമാം വേദ വാക്യങ്ങള്‍
എന്‍റെ ആത്മാവിനു മുക്തിയല്ലോ
സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും (കാല്‍വരി..)

കാരിരുമ്പാണി താണിറങ്ങുമ്പോള്‍
ക്രൂരരോടും ക്ഷമിച്ചവന്‍നീ (2 )
നിന്‍റെ ചൈതന്യമീ പ്രാണനാളങ്ങളില്‍
എന്നും ചലിക്കുന്ന ശ്വാസമല്ലോ
നിന്‍റെ വിലാപം പ്രപഞ്ച ഗോളങ്ങളില്‍
എന്നും മുഴങ്ങുന്ന ദുഃഖ രാഗം
സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും (കാല്‍വരി..)
9.
10. ദൈവകൃപയിൽ ഞാനാശ്രയിച്ച്
അവൻ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടും അവനുടെ ചുവടുകളെ

ഇഹലോകമോ തരികില്ലൊരു
സുഖവും മനഃശാന്തിയതും
എന്റെ യേശുവിന്റെ തിരുസന്നിധിയിൽ
എന്നും ആനന്ദമുണ്ടെനിക്ക്

മനോവേദന പല ശോധന
മമ ജീവിത പാതയിതിൽ
മാറാതേറിടുമ്പോൾ ആത്മനാഥനവൻ
മാറിൽ ചാരി ഞാനാശ്വസിക്കും

എത്ര നല്ലവൻ മതിയായവൻ


എന്നെ കരുതുന്ന കർത്തനവൻ
എന്റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന
ഏറ്റമടുത്ത സഹായകൻ താൻ

എന്റെ ആയുസ്സിൻ ദിനമാകെയും


തന്റെ നാമമഹത്വത്തിനായ്
ഒരു കൈത്തിരിപോൽ കത്തിയെരിഞ്ഞൊരിക്കൽ
തിരുമാറിൽ മറഞ്ഞിടും ഞാൻ.

11. ഉയിരിൻ നാഥനെ.. ഉലകിൻ ആദിയേ


ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ (2)
ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
നീയെന്ന നാമം പൊരുളേ...
എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ തൂവിടുന്നു ..
എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
ഉയിരിൻ നാഥനെ ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ

ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം..


ആനന്ദമാം ഉറവേ...
ആരാകിലും നിന്നിൽ.. ചേരേണ്ടവർ ഞങ്ങൾ
ഓരോ ദിനം കഴിയേ...
കാറ്റിന്റെ കാലൊച്ച കേൾക്കുമ്പോഴും
നീ വന്ന പോലുള്ളിൽ തോന്നുന്നിതാ..
നെഞ്ചു നീറിടുമ്പോഴും
എന്റെ താളമായി നീ
ആലംബമെന്നും.. അഴലാഴങ്ങൾ നീന്താൻ
നീയെന്ന നാമം പൊരുളേ

എന്റെ മുൾപ്പാതയിൽ ഉൾപ്പൂവ് നീ


തൂവിടുന്നു ....
എന്റെ കണ്ണീർക്കണം തൂവാലപോൽ മായ്ക്കുന്നു നീ
ഉയിരിൻ നാഥനെ ഉലകിൻ ആദിയേ
ഇരുളിൻ വീഥിയിൽ.. തിരിയായ് നീ വരൂ
ഉയിരിൻ നാഥനെ..

12. വന്ദനം യേശുപരാ! നിനക്കെന്നും വന്ദനം യേശുപരാ!


വന്ദനം ചെയ്യുന്നു നിന്നടിയാര് തിരു നാമത്തിന്നാദരവായ്

1) ഇന്നു നിന് സന്നിധിയില് അടിയാര്ക്കു വന്നു ചേരുവതിനായ്


തന്ന നിന്നുന്നതമാം കൃപയ്ക്കഭി-വന്ദനം ചെയ്തിടുന്നേ (വന്ദനം ..)

2) നിന്രുധിരമതിനാല് പ്രതിഷ്ഠിച്ച-ജീവപുതുവഴിയായ്
നിന്നടിയാര്ക്കു-പിതാവിന് സന്നിധൌ-വന്നിടാമേ സതതം (വന്ദനം ..)

3) ഇത്ര മഹത്വമുള്ള പദവിയെ ഇപ്പുഴുക്കള്ക്കരുളാന്


പാത്രതയേതുമില്ല നിന്റെ കൃപയെത്ര വിചിത്രമഹോ (വന്ദനം ..)

4) വാനദൂതഗണങ്ങള് മനോഹര ഗാനങ്ങളാല് സതതം


ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനേ നിനക്കു (വന്ദനം ..)

5) മന്നരില് മന്നവന് നീ മനുകുലത്തിന്നു രക്ഷാകാരന് നീ


മിന്നും പ്രഭാവമുള്ളോന് പിതാവിനു സന്നിഭന് നീയല്ലയോ (വന്ദനം ..)

6) നീയൊഴികെ ഞങ്ങള്ക്കു സുരലോകെയാരുള്ളു ജീവനാഥാ


നീയൊഴികെയിഹത്തില് മറ്റാരുമില്ലാഗ്രഹിപ്പാന് പരനേ (വന്ദനം ..)

13. ഗീതം ഗീതം ജയ ജയ ഗീതം


പാടുവിൻ സോദരരേ നമ്മൾ
യേശുനാഥൻ ജീവിക്കുന്നതിനാൽ
ജയഗീതം പാടിടുവിൻ
പാപം ശാപം സകലവും തീർപ്പാൻ
അവതരിച്ചിഹെ നരനായ് – ദൈവ
കോപത്തീയിൽ വെന്തെരിഞ്ഞവനാം
രക്ഷകൻ ജീവിക്കുന്നു;-

ഉലകമഹാന്മാർ അഖിലരുമൊരുപോൽ
ഉറങ്ങുന്നു കല്ലറയിൽ – നമ്മൾ
ഉന്നതനേശു മഹേശ്വരൻ മാത്രം
ഉയരത്തിൽ വാണിടുന്നു;-

കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ


ഉൽസുകരായിരിപ്പിൻ – നമ്മൾ
ആത്മനാഥൻ ജീവിക്കവേ ഇനി
അലസത ശരിയാമോ;-

വാതിലുകളെ നിങ്ങൾ തലകളെ ഉയർത്തീൻ


വരുന്നിതാ ജയരാജൻ-നിങ്ങൾ
ഉയർന്നിരിപ്പിൻ കതകുകളെ ശ്രീ
യേശുവേ സ്വീകരിപ്പാൻ;-

14. 1 എന്തെല്ലാം വന്നാലും കർത്താവിൻ പിന്നാലെ


സന്തോഷമായി ഞാൻ യാത്ര ചെയ്യും
2 മിസ്രയീം വിട്ടതിൽ ഖേദിപ്പാനില്ലൊന്നും
ആശ്വാസദേശമെൻ മുന്നിലുണ്ട്
3 കൈകൊണ്ടുതീർക്കാത്ത വീടുകൾ മേടുകൾ
ഒക്കെയും വാഗ്ദത്ത നാട്ടിലുണ്ട്
4 അബ്രഹാമിൻ യാത്രയിൽ കൂടെയിരുന്നവൻ
അവകാശം നൽകിയോൻ കൂടെയുണ്ട്
5 ഹാരാനിൽ യാക്കോബിൻ കൂടെയിരുന്നവൻ
വാഗ്ദത്തം നൽകിയോൻ കൂടെയുണ്ട്
6 മിസ്രയീം ദേശത്തിൽ യൗസേപ്പിൻ കണ്ണുനീർ
കണ്ടവൻ എന്നോടു കൂടെയുണ്ട്
7 മിദ്യാനിൽ മോശയ്ക്കു സങ്കേതമായവൻ
ഹോരേബിൽ നിന്നവൻ കൂടെയുണ്ട്
8 ചെങ്കടൽതീരത്തു മോശയിൻ കണ്ണുനീർ
കണ്ടവനെന്നോടു കൂടെയുണ്ട്
9 ആറുനൂറായിരം ആയൊരു കൂട്ടത്തെ
ചിറകിൽ വഹിച്ചവൻ കൂടെയുണ്ട്
10 സ്വർഗ്ഗീയ മന്നായെക്കൊണ്ടുതൻ ദാസരെ
പോറ്റിപ്പുലർത്തിയോൻ കൂടെയുണ്ട്
11 പാറയിൽനിന്നുള്ള ശുദ്ധജലം കൊണ്ടു
ദാഹം ശമിപ്പിച്ചോൻ കൂടെയുണ്ട്
12 യെരിഹോ മതിലുകൾ തട്ടിതകർത്തവൻ
ചെങ്കടൽ വറ്റിച്ചോൻ കൂടെയുണ്ട്
13 ബാലിന്റെ സേവകന്മാരെ നശിപ്പിച്ച
ഏലിയാവിൻ ദൈവമെൻ കൂടെയുണ്ട്
14 കാക്കയെക്കൊണ്ടുതൻ ദാസനെ പോറ്റുവാൻ
ശക്തനായ് തീർന്നവൻ കൂടെയുണ്ട്
15 എന്നെ വിളിച്ചവൻ എന്നെ രക്ഷിച്ചവൻ
എന്നാളും എന്നോടു കൂടെയുണ്ട്
16 ഒരു നാളും എന്നെ ഉപേക്ഷിക്കയില്ലെന്നു
പരമാർത്ഥമായവൻ ചൊല്ലീട്ടുണ്ട്
17 ആകാശം ഭൂമിയും ആകെ ഒഴിഞ്ഞാലും
ആയവൻ വാക്കിനു ഭേദമില്ല
1 എന്തെല്ലാം വന്നാലും കർത്താവിൻ പിന്നാലെ
സന്തോഷമായി ഞാൻ യാത്ര ചെയ്യും
15. ഉഷഃകാലം നാം എഴുന്നേല്‍ക്കുക
പരനേശുവെ സ്തുതിപ്പാന്‍
ഉഷഃകാലം എന്താനന്ദം നമ്മള്‍
പ്രിയനൊടടുത്തീടുകില്‍(2)

ഇതുപോലൊരു പ്രഭാതം നമു-


ക്കടുത്തീടുന്നു മനമെ!
ഹാ! എന്താന്ദം നമ്മുടെ പ്രിയന്‍
നീതി സുര്യനായ്‌വരുന്നാള്‍(2)

നന്ദിയാലുള്ളം തുടിച്ചീടുന്നു
തള്ളയാമേശു കാരുണ്യം
ഓരോന്നൊരോന്നായ്‌ധ്യാനിപ്പാനിതു
നല്ല സന്ദര്‍ഭമാകുന്നു (2)

ഇന്നലെ ഭൂവില്‍പാര്‍ത്തിരുന്നവ-
രെത്ര പേര്‍ലോകം വിട്ടുപോയ്
എന്നാലോ നമുക്കൊരുനാള്‍കൂടെ
പ്രിയനെ പാടി സ്തുതിക്കാം (2)

നഗ്നനായി ഞാന്‍ലോകത്തില്‍വന്നു
നഗ്നനായിത്തന്നെ പോകുമെ
ലോകത്തിലെനിക്കില്ലയാതൊന്നും
എന്‍റെ കൂടന്നു പോരുവാന്‍(2)

ഹാ! എന്‍പ്രിയന്‍റെ പ്രേമത്തെയോര്‍-


ത്തിട്ടാനന്ദം, പരമാനന്ദം!
ഹാ! എന്‍പ്രിയനാ പുതുവാനഭൂ
ദാനം ചെയ്തതെന്താനന്ദം! (2)

മരുവില്‍നിന്നു പ്രിയന്മേല്‍ചാരി
വരുന്നൊരിവള്‍ആരുപോല്‍
വനത്തില്‍കൂടെ പോകുന്നെ ഞാനും
സ്വന്ത രാജ്യത്തില്‍ചെല്ലുവാന്‍(2)

കൊടുങ്കാറ്റുണ്ടീ വനദേശത്തെന്‍
പ്രിയനെ എന്നെ വിടല്ലേ
കൊതിയൊടു ഞാന്‍വരുന്നേ-
എന്‍റെ സങ്കടമങ്ങു തീര്‍ക്കണെ! (2)

16. അതിരാവിലെ തിരുസന്നിധി അണയുന്നൊരു സമയേ


അതിയായ്‌നിന്നെ സ്തുതിപ്പാന്‍കൃപയരുള്‍ക യേശു പരനേ
എവിടെല്ലാമീ നിശയില്‍മൃതി നടന്നിടുണ്ട് പരനേ
അതില്‍നിന്നെന്നെ പരിപാലിച്ച കൃപയ്ക്കായ്‌സ്തുതി നിനക്കെ
നെടുവീര്‍പ്പിട്ടു കരഞ്ഞിടുന്നു പല മര്‍ത്യരീ സമയേ
അടിയന്നുള്ളില്‍കുതുകം തന്ന കൃപയ്ക്കായ് സ്തുതി നിനക്കു
കിടക്കയില്‍വച്ചരിയാം സാത്താന്‍അടുക്കാതിരിപ്പതിനെന്‍
അടുക്കല്‍ദൂത ഗണത്തെ കാവല്‍അണച്ച കൃപയനല്പം
ഉറക്കത്തിനു സുഖവും തന്നെന്‍അരികെ നിന്നു കൃപയാല്‍
ഉറങ്ങാതെന്നെ ബലമായ്‌കാത്ത തിരുമേനിക്ക് മഹത്വം
അരുണന്‍ഉദിച്ചുയര്‍ന്നീ ക്ഷിതി ദ്യുതിയാല്‍വിളങ്ങിടും പോല്‍
പരനെ എന്റെ അകമേ വെളിവരുള്‍ക തിരു കൃപയാല്‍

17. 1 മനമേ പക്ഷിഗണങ്ങളുണർന്നിതാ പാടുന്നു ഗീതങ്ങൾ


മനമേ നീയുമുണർന്നിട്ടേശു പരനെപാടി സ്തുതിക്ക;-

2 മനമേ നിന്നെപ്പരമോന്നതൻ പരിപലിക്കുന്നതിനെ


നിനച്ചാൽ നിനക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ;-
3 മൃഗജാലങ്ങളുണർന്നീടുന്ന സമയത്തു നീ കിടന്നു
മൃഗത്തെക്കാളും നിർവിചാരിയായുറങ്ങാതെന്റെ മനമേ;-
4 മരത്തിൻ കൊമ്പിലിരിക്കും പക്ഷിയുരയ്ക്കും ശബ്ദമതു കേ-
ട്ടുറക്കം തെളിഞ്ഞുടനെ നിന്റെ പരനെപാടി സ്തുതിക്ക;-
5 പരനേശുതാനതിരാവിലെ തനിയെ ഒരുവനത്തിൽ
പരിചോടുണർന്നെഴുന്നു പ്രാർത്ഥിച്ചതു നീ ചിന്തിച്ചിടുക;-
6 ഒരു വസരമുഷസ്സായപ്പോൾ പീലാത്തോസിന്റെ അരികിൽ
പരനേശുവൊരജംപോൽ നിന്ന നില നീ ചിന്തിച്ചിടുക;-
7 പരനെ തള്ളിപ്പറഞ്ഞ പത്രോസതിരവിലെ സമയേ
പെരുത്ത ദുഃഖം നിറഞ്ഞു പുറത്തിറങ്ങി പൊട്ടികരഞ്ഞു;-
8 മറിയാമതിരാവിലെശുവേ കണാഞ്ഞിട്ടുള്ളം തകർന്നു
കരയുന്നതെന്തതുല്യ സ്നേഹം മനമേ നിനക്കതുണ്ടോ?

18. 1) ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽ


സന്തോഷത്തോടതുവാങ്ങി ഹല്ലേലുയ്യ പാടീടും ഞാൻ;-

2) ദോഷമായിട്ടെന്നോടൊന്നും എന്റെ താതൻ ചെയ്കയില്ല


എന്നെ അവനടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു;-
3) കഷ്ടനഷ്ടമേറി വന്നാൽ ഭാഗ്യവാനായ് തീരുന്നു ഞാൻ
കഷ്ടമേറ്റ കർത്താവോടു കൂട്ടാളിയായ് തീരുന്നു ഞാൻ;-
4) ലോക സൗഖ്യമെന്തുതരും ആത്മക്ലേശമതിൻ ഫലം
സൗഭാഗ്യമുള്ളാത്മജീവൻ കഷ്ടതയിൽ വർദ്ധിക്കുന്നു;-
5) ജീവനത്തിൻ വമ്പു വേണ്ടാ കാഴ്ചയുടെ ശോഭ വേണ്ടാ
കൂടാരത്തിൻ മുടിപോലെ ക്രൂശിൻ നിറം മാത്രം മതി;-
6) ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും കെരൂബുകൾ
കൂടാരത്തിനകത്തുണ്ട് ഷെക്കീനായുമുണ്ടവിടെ;-
7) ഭകത്മന്മാരാം സഹോദരർ വിളക്കുപോൽ കൂടെയുണ്ട്
പ്രാർത്ഥനയിൻ ധൂപമുണ്ട് മേശമേലെന്നപ്പമുണ്ട്;-
8) പ്രാകാരത്തിലെന്റെ മുമ്പിൽ യേശുവിനെ കാണുന്നു ഞാൻ
യാഗപീഠമവനത്രേ എന്നുമെന്റെ രക്ഷയവൻ;-
9) ദിനം തോറും പുതുക്കുന്ന ശക്തിയെന്നിൽ പകരുവാൻ
സ്വച്ഛജലം വച്ചിട്ടുള്ള പിച്ചളത്തൊട്ടിയുമുണ്ട്;-
10) ലോകത്തെ ഞാനോർക്കുന്നില്ല കഷ്ടനഷ്ടമോർക്കുന്നില്ല
എപ്പോളെന്റെ കർത്താവിനെ ഒന്നു കാണാമെന്നേയുള്ളു;-

19. ക്രൂശിന്മേൽ ക്രൂശിന്മേൽ കാണുന്നതാരിതാ


പ്രാണനാഥൻ പ്രാണനാഥൻ എൻപേർക്കായ് ചാകുന്നു!

ആത്മാവേ പാപത്തിൻ കാഴ്ച നീ കാണുക


ദൈവത്തിൻ പുത്രനീ ശാപത്തിലായല്ലോ

ഇത്രമാം സ്നേഹത്തെ എത്രനാൾ തള്ളി ഞാൻ


ഈ മഹാ പാപത്തെ ദൈവമേ ഓർക്കല്ലേ

പാപത്തെ സ്നേഹിപ്പാൻ ഞാനിനി പോകുമോ


ദൈവത്തിൻ പൈതലായ് ജീവിക്കും ഞാനിനി

കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും


ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ

പാപത്തിൻ ശോധന ഭീമമായ് വരുമ്പോൾ


ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ

പാപത്തിൻ ഓളങ്ങൾ സാധുവെ തള്ളുമ്പോൾ


ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ

ശത്രുത്വം വർദ്ധിച്ചാൽ പീഡകൾ കൂടിയാൽ


ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ

ആത്മാവേ ഓർക്ക നീ ഈ മഹാ സ്നേഹത്തെ


ദൈവത്തിൻ പുത്രൻ ഈ സാധുവെ സ്നേഹിച്ചു

20. എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ – വേറെയില്ലൊന്നും


യേശു മാത്രം സമ്പത്താകുന്നു
ചാവിനെ വെന്നുയിർത്തവൻ വാന ലോകമതിൽ ചെന്നു
സാധുവെന്നെയോർത്തു നിത്യം താതനോട് യാചിക്കുന്നു

ക്രൂശിൽ മരിച്ചീശനെൻ പേർക്കായ് വീണ്ടെടുത്തെന്നെ


സ്വർഗ്ഗ കനാൻ നാട്ടിൽ ആക്കുവാൻ
പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേൽ ജയമേകി
വേഗം വരാമെന്നുരച്ചിട്ടാമയം തീർത്താശ നല്‍കി (എന്‍റെ..)

നല്ല ദാസൻ എന്ന് ചൊല്ലും നാൾ തന്‍റെ മുമ്പാകെ


ലജ്ജിതനായ്‌തീർന്നു പോകാതെ
നന്ദിയോടെൻ പ്രിയൻ മുൻപിൽ പ്രേമ കണ്ണീർ ചൊരിഞ്ഞിടാൻ
ഭാഗ്യമേറും മഹോത്സവ വാഴ്ച്ചകാലം വരുന്നല്ലോ (എന്‍റെ..)
എന്‍റെ രാജാവെഴുന്നള്ളുമ്പോൾ തന്‍റെ മുൻപാകെ
ശോഭയേറും രാജ്ഞിയായി തൻ
മാർവിലെന്നെ ചേർത്തിടും തൻ പൊന്നു മാർവ്വിൽ മുത്തിടും ഞാൻ
ഹാ! എനിക്കീ മഹാ ഭാഗ്യം ദൈവമേ നീ ഒരുക്കിയേ (എന്‍റെ..)
കുഞ്ഞാടാകും എന്‍റെ പ്രിയന്‍റെ സിയോൻ പുരിയിൽ
ചെന്നു ചേരാൻ ഭാഗ്യമുണ്ടെങ്കിൽ
ലോകമെന്നെ പകച്ചാലും ദേഹമെല്ലാം ക്ഷയിച്ചാലും
ക്ലേശമെന്നിൽ ലേശമില്ലാതീശനെ ഞാൻ പിൻ തുടരും (എന്‍റെ..)
21 കര്‍ത്താവേ നിന്‍രൂപം എനിക്കെല്ലായ്പോഴും സന്തോഷമേ
സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോര്‍-രൂപം വേറെ

അരക്കാശിനും മുതലില്ലാതെ-തല ചായ്പാനും സ്ഥലമില്ലാതെ


മുപ്പത്തിമൂന്നരക്കൊല്ലം പാര്‍ത്തലത്തില്‍-പാര്‍ത്തല്ലോ നീ

ജന്മസ്ഥലം വഴിയമ്പലം ശയ്യാഗൃഹം പുല്‍ക്കൂടാക്കി


വഴിയാധാര ജീവിയായ്‌നീ ഭൂലോകത്തെ സന്ദര്‍ശിച്ചു

എല്ലാവര്‍ക്കും നന്മ ചെയ്‌വാന്‍-എല്ലായ്പോഴും സഞ്ചരിച്ചു


എല്ലാടത്തും ദൈവസ്നേഹം-വെളിവാക്കി നീ മരണത്തോളം

സാത്താനെ നീ തോല്പ്പിച്ചവൻ സർവ്വായുധം കവർന്നല്ലോ


സാധുക്കൾക്ക് സങ്കേതമായ്‌ഭൂലോകത്തിൽ നീ മാത്രമെ

ദുഷ്ടന്മാരെ രക്ഷിപ്പാനും ദോഷം കൂടാതാക്കീടാനും


രക്ഷിതാവായ്‌ഇക്ഷിതിയില്‍-കാണപ്പെട്ട ദൈവം നീയേ

യഹൂദർക്കും റോമക്കാർക്കും പട്ടാളക്കാർ അല്ലാത്തോർക്കും


ഇഷ്ടം പോലെ എന്തും ചെയ്‌വാൻ കുഞ്ഞാടു പോൽ നിന്നല്ലോ നീ

ക്രൂശിന്മേല്‍നീ കൈകാല്‍കളില്‍-ആണി ഏറ്റു കരയുന്നേരം


നരകത്തിന്‍റെ തിരമാലയില്‍-നിന്നെല്ലാരേം രക്ഷിച്ചു നീ

മൂന്നാം നാളില്‍കല്ലറയില്‍-നിന്നുത്ഥാനം ചെയ്തതിനാല്‍


മരണത്തിന്‍റെ പരിതാപങ്ങള്‍എന്നെന്നേക്കും നീങ്ങിപ്പോയി

പ്രിയ ശിഷ്യർ മദ്ധ്യത്തിൽ നിന്നുയർന്നു നീ സ്വർഗ്ഗത്തിലായ്


ശീഘ്രം വരാമെന്നല്ലോ നീ ഗലീല്യരോടുരച്ചത്

തേജസ്സിന്‍റെ കർത്താവേ എൻ പ്രാണ പ്രിയാ സർവസ്വമേ


വരിക എൻ സങ്കേതമേ വീണ്ടും വേഗം വന്നിടണേ

22 എന്‍റെ ദൈവം സ്വർഗ്ഗ സിംഹാസനം


തന്നിലെന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നു

അപ്പനും അമ്മയും വീടും ധനങ്ങളും


വസ്തു സുഖങ്ങളും കർത്താവത്രെ
പൈതൽ പ്രായം മുതൽക്കിന്നേവരെയെന്നെ
പോറ്റി പുലർത്തിയ ദൈവം മതി

ആരും സഹായമില്ലെല്ലാവരും പാരിൽ


കണ്ടും കാണാതെയും പോകുന്നവർ
എന്നാലെനിക്കൊരു സഹായകൻ വാനിൽ
ഉണ്ടെന്നറിഞ്ഞതിലുല്ലാസമെ

പിതാവില്ലാത്തോർക്കവൻ നല്ലൊരു താതനും


പെറ്റമ്മയെ കവിഞ്ഞാർദ്രവാനും
വിധവയ്ക്കു കാന്തനും സാധുവിന്നപ്പവും
എല്ലാർക്കുമെല്ലാമെൻ കർത്തവത്രേ

കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും


ഭക്ഷ്യവും ഭംഗിയും നൽകുന്നവൻ
കാട്ടിലെ മൃഗങ്ങളാറ്റിലെ മത്സ്യങ്ങ-
ളെല്ലാം സർവ്വേശനെ നോക്കിടുന്നു

കോടാകോടി ഗോളമെല്ലാം പടച്ചവ-


നെല്ലാറ്റിനും വേണ്ടതെല്ലാം നൽകി
സൃഷ്ടികൾക്കൊക്കെയുമാനന്ദ കാരണൻ
ദുഷ്ടന്മാർക്കേറ്റവും ഭീതികരൻ

കല്യാണശാലയിലെന്നെ വിളിച്ചവന്‍റെ
സന്താപമൊക്കെയും തീർത്തിടും നാൾ
ശീഘ്രം വരുന്നെന്‍റെ കാന്തൻ വരുന്നെന്നി-
ലുല്ലാസമായ് ബഹുകാലം വാഴാൻ

ലോകം വെടിഞ്ഞെന്‍റെ സ്വർഗ്ഗീയനാടിനെ


കാണ്മാൻ കൊതിച്ചു ഞാൻ പാർത്തിടുന്നു
അന്യൻ പരദേശിയെന്നെന്‍റെ മേലെഴു-
ത്തെന്നാൽ സർവ്വസ്വവും എന്‍റെതത്രേ

23 പൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻ


എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു

സ്വർഗ്ഗസിംഹാസനം താതന്‍റെ മാർവ്വതും


ദൂതന്മാർ സേവയും വിട്ടെൻപേർക്കായ്
ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻ
ശാപം ശിരസ്സതിലേറ്റിടുവാൻ;- പൊന്നേശു…

തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻ


കൊള്ളക്കാരൻപോലെ ക്രൂശിൽ തൂങ്ങി
ഉള്ളമുരുകുന്നെൻ ചങ്കു തകരുന്നെൻ
കണ്ണുനിറയുന്നെൻ രക്ഷകനെ;- പൊന്നേശു…

എന്തൊരു സ്നേഹമീസാധുവെ ഓർത്തൂ നീ


സന്താപസാഗരം തന്നിൽ വീണു
എന്നെ വിളിച്ചു നീ എന്നെ എടുത്തു നിന്നോ-
മനപ്പെതലായ് തീർക്കേണമേ;- പൊന്നേശു…

പാപം പെരുകിയ സ്ഥാനത്തു കൃപയും


ഏറ്റം പെരുകിയതാശ്ചര്യമെ
പാപിയിൽ പ്രധാനിയായിരുന്ന ഞാനും
സ്നേഹത്തിൻ പുത്രന്‍റെ രാജ്യത്തിലായ്;- പൊന്നേശു…
പാപം ചെയ്യാതെന്നെ കാവൽ ചെയ്തീടുവാൻ
സർവ്വേശാ തൃക്കൈയിലേല്പിക്കുന്നു
രാപ്പകൽ നീയെന്നെ വീഴ്ചയിൽനിന്നെന്‍റെ
സ്വപ്നത്തിൽ കൂടെയും കാക്കേണമേ;- പൊന്നേശു…

കർത്താവു വേഗത്തിൽ മേഘങ്ങളിൽ കോടി


ദൂതന്മാരാർപ്പുമായ് വന്നീടുമ്പോൾ
എന്നിൽ കനിഞ്ഞെന്നെ മാർവ്വോടണച്ചെന്‍റെ
സങ്കടം തീർക്കണം രക്ഷകനേ;- പൊന്നേശു…

24 മൽപ്രാണനായകനേ, മാ കൃപ സിന്ധോ- മൽപ്രാണനായകനേ

വിണ്ണിൽ ചേർത്തിടുവോളം, മണ്ണിലെന്നെ നിൻ സ്വന്ത


വിണ്ണിൽ ചേർത്തിടുവോളം, മണ്ണിലെന്നെ നിൻ സ്വന്ത
കണ്ണിന് കൃഷ്ണമണിയെന്നെണ്ണി സൂക്ഷിച്ചിടുന്ന
മൽപ്രാണനായകനേ, മാ കൃപ സിന്ധോ- മൽപ്രാണനായകനേ

തങ്കമേനിയിലെന്റെ ലെങ്കണങ്ങളെയെല്ലാം
തങ്കമേനിയിലെന്റെ ലെങ്കണങ്ങളെയെല്ലാം
ശങ്ക എന്നെ വഹിച്ചെൻ- സങ്കടമകറ്റിയ
മൽപ്രാണനായകനേ, മാ കൃപ സിന്ധോ- മൽപ്രാണനായകനേ

സങ്കടങ്ങളിലെല്ലാം പൊങ്കാരങ്ങളാൽ താങ്ങി


സങ്കടങ്ങളിലെല്ലാം പൊങ്കാരങ്ങളാൽ താങ്ങി
സങ്കേതം നെഞ്ചിലേകി കൺകൾ തുടച്ചിടുന്ന
മൽപ്രാണനായകനേ, മാ കൃപ സിന്ധോ- മൽപ്രാണനായകനേ

സൽപ്രകാശമേ ദിവ്യ സസ്നേഹമായ വന്ദേ


സൽപ്രകാശമേ ദിവ്യ സസ്നേഹമായ വന്ദേ
മൽപ്രാണനായകനേ, മാ കൃപ സിന്ധോ- മൽപ്രാണനായകനേ

25 അഗ്നിമയന്മാർ ആരെ നോക്കി വിറച്ചീടുന്നു


അവനെ മേശയിൽ അപ്പം വീഞ്ഞായി നീ കാണുന്നു
ആരെ മിന്നലുടുത്തവർ നോക്കിയെരിയുന്നുടനെ
അവനെ മണ്മയർ ഭക്ഷിച്ചു മുഖം തെളിയുന്നേറ്റം
BGM

എരിതീ പുത്ര രഹസ്യങ്ങളഹോ വിണ്ണവരിടയിൽ


എശായാ താൻ-കണ്ടിവ നമ്മോടു സാക്ഷിക്കുന്നു
ദൈവത്വത്തിൻ -മടിയിലിരിപ്പു രഹസ്യങ്ങളിവ
ഏവം മേശയിൽ ആദാമ്യർക്കായി ഭാഗിക്കുന്നു
BGM
ക്രുബെന്മാരുടെ തേരതുപോലെ സ്ഥിരമീ മദ്ബഹാ
സ്വർഗത്തിൻ സേനകളുണ്ടതിനെച്ചുറ്റിക്കൊണ്ട്
ദൈവസുതൻ തിരുമേനിയതല്ലോ മേശയിലിവിടെ
കൈകളിലാധാം മക്കളെടുത്താഘോഷിക്കുന്നു
BGM
പട്ടുധരിച്ചവനൊപ്പം നിന്നിഹവേണ്ടുന്നോർക്കായ്
പട്ടക്കാരൻ മാണിക്കങ്ങളെ വിതറീടുന്നു
വാനവരിടയിലസൂയാദോഷം പാടുണ്ടെങ്കിൽ
മാനുഷ സുതരോടാ ക്രൊബെൻമാർക്കുണ്ടത് നൂനം
BGM
കുരിശിപ്പാനായ് സുതനെ സെഹിയോൻ നാട്ടിമരത്തെ
കുഞ്ഞാടതിനെ ജനിപ്പിച്ചൊരു മരമുണ്ടായവിടെ
ഇവിടെ പുത്രൻ കൈകളിലാണി തറക്കപെട്ടു
ഇസഹാക്കിന്റ്റെ കെട്ടുകളെ ഛെദിച്ചതുമിവിടെ
BGM
തന്നെജമാനൻ തൻദിവ്യരഹസ്യങ്ങളെയേവം
താൻ കൈകൊണ്ടു വലം കൈയ്യാലെ ജീവനതായി
പങ്കിട്ടെല്ലാവർക്കായിട്ടും നൽകീടുന്ന
പട്ടക്കാര വന്നീടുക സമാധാനത്താലെ
BGM
അമലമതാം ധുപത്തിൻ കലശത്തേ കൈക്കൊണ്ടു
അതിനുടെ നല്ലൊരു സൗരഭ്യത്തെധൂപിപ്പിച്ചി
ട്ടതിനാൽ അങ്ങനെ ലോകത്തെ യാനന്ദിപ്പിക്കും
പട്ടക്കാരാ വന്നീടുക സമാധാനത്താലെ
BGM
വാത്സല്യത്താൽ പരിശുദ്ധാത്മാവാം ദൈവത്താൽ
വളർത്തപ്പെട്ടവനായി ത്തന്നുടെ നാവതിലെന്നും
ദൈവത്തിൻ ഭവനത്തിൻ താക്കോലേന്തുന്നവനാം
പട്ടക്കാര വന്നീടുക സമാധാനത്താലെ

Song 26

ആരു സഹായിക്കും? ലോകം തുണയ്ക്കുമോ?


ജീവന്‍പോയീടുമ്പോള്‍ആശ്രയമാരുള്ളൂ?
സ്നേഹിതന്മാര്‍വന്നാല്‍ചേര്‍ന്നരികില്‍നില്‍ക്കും
ക്ലേശമോടെല്ലാരും കണ്ണീര്‍തൂകിടും
ജീവന്‍റെ നായകന്‍ദേഹിയെ ചോദിച്ചാല്‍
ഇല്ലില്ലെന്നോതുവാന്‍ഭൂതലെ ആരുള്ളു?
ഭാര്യ, മക്കള്‍, ബന്ധുമിത്രരുമന്ത്യത്തില്‍
ഖേദം പെരുകീട്ടു മാറിലടിക്കുന്നു

ഏവനും താന്‍ചെയ്ത കര്‍മ്മങ്ങള്‍ക്കൊത്തപോല്‍


ശീഘ്രമായ്‌പ്രാപിക്കാന്‍ലോകം വിട്ടീടുന്നു
കണ്‍കളടയുമ്പോള്‍കേള്‍വി കുറയുമ്പോള്‍
എന്‍മണവാളാ നീ ക്രൂശിനെ കാണിക്ക
ദൈവമേ നിന്‍മുന്നില്‍ഞാന്‍വരും നേരത്തില്‍
നിന്‍മുഖ വാത്സല്യം നീയെനിക്കേകണേ
യേശുമണവാളാ സകലവും മോചിച്ചു
ഞങ്ങളെ ജീവിപ്പാന്‍യോഗ്യരാക്കേണമേ

പൊന്നു കര്‍ത്താവേ നിന്‍തങ്കരുധിരത്തില്‍


ജീവിതവസ്ത്രത്തിന്‍വെണ്മയെ നല്‍കണേ
മരണത്തിന്‍വേദന ദേഹത്തെ തള്ളുമ്പോള്‍
ദൈവമേ നീയല്ലാതാരെനിക്കാശ്രയം
യോര്‍ദ്ദാന്‍റെ തീരത്തില്‍ഞാന്‍വരും നേരത്തില്‍
കാല്‍കളെ വേഗം നീ അക്കരെയാക്കണം
ഭൂവിലെ വാസം ഞാന്‍എപ്പോള്‍വെടിഞ്ഞാലും
കര്‍ത്താവിന്‍രാജ്യത്തില്‍നിത്യമായ്‌പാര്‍ത്തിടും (ആരു സഹായിക്കും..)
Song 27

1. ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു


വിശ്വാസക്കണ്ണാല്‍ഞാന്‍നോക്കിടുമ്പോള്‍
സ്നേഹമേറിടുന്ന രക്ഷകന്‍സന്നിധൌ
ആനന്ദക്കൂട്ടരെ കാണുന്നല്ലോ (2)

2. ആമോദത്താല്‍തിങ്ങി ആശ്ചര്യമോടവര്‍
ചുറ്റും നിന്നു സ്തുതി ചെയ്തിടുന്നു
തങ്കത്തിരുമുഖം കാണ്മാന്‍കൊതിച്ചവര്‍
ഉല്ലാസമോടിതാ നോക്കിടുന്നു (ആശ്വാസമേ..)

3.തന്‍മക്കളിന്‍കണ്ണുനീരെല്ലാം താതന്‍താന്‍
എന്നേക്കുമായ്‌തുടച്ചിതല്ലോ
പൊന്‍വീണകള്‍ധരിച്ചാമോദ പൂര്‍ണരായ്
കര്‍ത്താവിനെ സ്തുതി ചെയ്യുന്നവര്‍(ആശ്വാസമേ..)

4. കുഞ്ഞാടിന്‍റെ രക്തം തന്നില്‍തങ്ങള്‍അങ്കി


നന്നായ്‌വെളുപ്പിച്ച കൂട്ടരിവര്‍
പൂര്‍ണ്ണ വിശുദ്ധരായ്‌തീര്‍ന്നവര്‍യേശുവിന്‍
തങ്ക രുധിരത്തിന്‍ശക്തിയാലെ (ആശ്വാസമേ..)

5. തങ്കക്കിരീടങ്ങള്‍തങ്ങള്‍ശിരസ്സിന്മേല്‍
വെണ്‍നിലയങ്കി ധരിച്ചോരിവര്‍
കയ്യില്‍കുരുത്തോലയേന്തീട്ടവര്‍സ്തുതി
പാടീട്ടാമോദമോടാര്‍ത്തിടുന്നു (ആശ്വാസമേ..)

6. ചേര്‍ന്നിടുമേ ഞാനും വേഗം ആ കൂട്ടത്തില്‍


ശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാന്‍
ലോകം വേണ്ട എനിക്കൊന്നും വേണ്ട
എന്‍റെ നാഥന്‍റെ സന്നിധൌ ചേര്‍ന്നാല്‍മതി (ആശ്വാസമേ..)

Song 28

എന്‍റെ ദൈവം മഹത്വത്തില്‍ആര്‍ദ്രവാനായി ജീവിക്കുമ്പോള്‍


സാധു ഞാനീ ക്ഷോണിതന്നില്‍ക്ലേശിപ്പാന്‍-
ഏതും കാര്യമില്ലെന്നെന്‍റെയുള്ളം ചൊല്ലുന്നു

വൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊള്ളാന്‍


രക്ഷകനെന്‍കാലുകള്‍ക്കു് വേഗമായ്
തീര്‍ന്നെന്‍പാതയില്‍ഞാന്‍മാനിനെപ്പോലോടിടും

ആരുമെനിക്കില്ലെന്നോ ഞാന്‍ഏകനായി തീര്‍ന്നുവെന്നോ


മാനസത്തിലാധിപൂണ്ടു ഖേദിപ്പാന്‍
സാധു അന്ധനായി തീര്‍‌ന്നിടല്ലേ ദൈവമേ

എന്‍റെ നിത്യ സ്നേഹിതന്മാര്‍ദൈവദൂതസംഘമത്രേ


ഇപ്പോളവര്‍ദൈവമുമ്പില്‍സേവയാം
എന്നെ കാവല്‍ചെയ്തു ശുശ്രൂഷിപ്പാന്‍വന്നീടും

ദുഃഖിതനായ് ഓടിപ്പോയ് ഞാന്‍മരുഭൂവില്‍കിടന്നാലും


എന്നെയോര്‍‌ത്തു ദൈവദൂതര്‍വന്നീടും
ഏറ്റം സ്നേഹചൂടോടപ്പവുമായ് വന്നീടും

നാളെയെക്കൊണ്ടെന്‍മനസ്സില്‍ലവലേശം ഭാരമില്ല
ഓരോ നാളും ദൈവമെന്നെ പോറ്റുന്നു
തന്‍റെ കൈകളില്‍ഞാന്‍ദിനം തോറും ചാരുന്നു

കാക്കകളെ വിചാരിപ്പിന്‍വിതയില്ല കൊയ്ത്തുമില്ല


ദൈവം അവയ്ക്കായ് വേണ്ടതേകുന്നു
ലില്ലി പുഷ്പങ്ങള്‍ക്കുമവന്‍ശോഭ നല്‍കുന്നു

പത്മോസ് ദ്വീപില്‍ഏകനായ് ഞാന്‍വസിച്ചാലും ഭയമില്ല


സ്വര്‍ഗ്ഗം തുറന്നെന്‍റെ പ്രിയന്‍വന്നീടും
മഹാദര്‍ശനത്താല്‍വിവശനായ്ത്തീരും ഞാന്‍

ഹാ! മഹേശാ! കരുണേശാ! പൊന്നുതാതാ! നീയെനിക്കായ്


വേണ്ടതെല്ലാം ദയ തോന്നി നല്‍കുമ്പോള്‍
എന്‍റെ ദേഹി വൃഥാ കലങ്ങുന്നതെന്തിനായ്

Song 29
യഹോവ യിരെ ദാതാവാം ദൈവം
നീ മാത്രം മതിയെനിക്ക്
യഹോവ റാഫാ സൌഖ്യ ദായകന്‍
തന്‍ അടിപ്പിണരാല്‍ സൌഖ്യം
യഹോവ ശമ്മാ കൂടെയിരിക്കും
നല്‍കുമെന്‍ ആവശ്യങ്ങള്‍
നീ മാത്രം മതി.. നീ മാത്രം മതി..
നീ മാത്രം മതിയെനിക്ക് (2)

യഹോവ എലോഹിം സൃഷ്ടാവം ദൈവം


നിന്‍വചനത്താല്‍ ഉളവായെല്ലാം
യഹോവ ഇല്ല്യോന്‍അത്യുന്നതന്‍ നീ
നിന്നെപ്പോലെ മറ്റാരുമില്ല
യഹോവ ശാലോം എന്‍ സമാധാനം
നല്‍കി നിന്‍ ശാന്തിയെന്നില്‍
നീ മാത്രം മതി.. നീ മാത്രം മതി..
നീ മാത്രം മതിയെനിക്ക് (2) (യഹോവ യിരെ..)

You might also like