You are on page 1of 6

ENTRANCE SONG

അൾത്താരയിൽ പൂജ്യ ബലിവസ്തുവായിടും അഖിലേശ്വരനെന്നും ആരാധന

ബലിവേധി മുന്നിലായ് അണി ചേർന്ന് നിന്നിവർ ആത്മാവിൽ അർപ്പിക്കും ആരാധന (2)

ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2)

ഉള്ളിൽ പുദുജീവ നാളം തെളിച്ചു നാവിൽ തിരുനാമ മന്ത്രം ജപിച്ചു (2)

കയ്യിൽ ജീവിത ക്രൂശും പിടിച്ചു കർത്താവിനെ കാത്തു നിൽക്കുന്നു ഞങ്ങൾ (2)

ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2)

വഴിയിൽ തളർന്നിവർ വീണിടാതെന്നും വചനം പാഥേയം ആയി നല്കണേ (2)

ആരാധ്യ നാഥനേ പാടി സ്തുതിക്കാൻ നാവിൽ നവധാനം പകർന്നു നല്കൂ (2)

ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2)

VACHANAM
സത്യവചനം നിത്യവചനം
മന്നിൽ രക്ഷയേകും തിരുവചനം (2)
ഇന്നലെയും ഇന്നുമെന്നെന്നും
ജീവിക്കുന്ന ദിവ്യവചനം (2)

ഹലേലൂയാ ഹലേലൂയാ (4) (സത്യ..)


1
കാതുകളിൽ ഇമ്പമാകും വചനം
കണ്ണുകളിൽ ശോഭ നൽകും വചനം (2)
ഹൃത്തടത്തിൽ ജീവനേകും വചനം
നേർവഴികൾ കാട്ടിടും വചനം (ഹലേലൂയാ..)

KAAZHCHAVEPPU
കനിവോടെ സ്വീകരിക്കേണമേ
നിറയുമീ ജീവിത താലത്തിൽ
സന്തോഷ സന്താപ മാലിക
കനിവോടെ സ്വീകരിക്കേണമേ

വൈദികൻ തൻ തിരു കൈകളിൽ


ഏന്തുന്ന പാവന പാത്രം പോൽ
നിർമ്മലമല്ലേലും ജീവിതം
അർച്ചനയാകേണം ദൈവമേ

നിത്യവും ഞങ്ങളിതെകിടാം
നിത്യ സൗഭാഗ്യം നീ നല്കണേ
നേർവഴി കാട്ടുവാൻ ഞങ്ങളെ
നിൻ പതതാരിൽ നീ ചേർക്കണെ

OSHANA

ഓശാന ഈശന് സദദം ....(bgm 1/2 line)


ഓശാന ഓശാന ഓശാന
ഓശാന ഈശന് സദദം ....(bgm 1/2 line)
ഓശാന ഓശാന ഓശാന ....bgm

പരിശുദ്ധൻ പരിശുദ്ധൻ പരമ ശക്തൻ


നിരന്തരം മുഴങ്ങുന്നു വാനിലേവം
ഇഹപരമഖിലവും അഖിലേശ്വവരാ
മഹിമയാൽ നിറയുന്നു നിരുപമമേ
ഓശാന ഈശന് സദദം ....(bgm 1/2 line)

ഓശാന ഓശാന ഓശാന


AARADHANA

ദിവ്യ കാരുണ്യമേ ആരാധ്യനേ

കരുണാർദ്ര സ്നേഹമേ ആശ്വാസമേ


താതനും പുത്രനും പാവനാത്മാവിനും
എന്നെന്നും ആരാധന
ഓ ഓ എന്നെന്നും ആരാധന

ദിവ്യ കാരുണ്യമേ ആരാധ്യനേ


കരുണാർദ്ര സ്നേഹമേ ആശ്വാസമേ
താതനും പുത്രനും പാവനാത്മാവിനും
എന്നെന്നും ആരാധന
ഓ ഓ എന്നെന്നും ആരാധന

ആരാധന ആരാധന യേശുവേ ആരാധന


ആരാധന ആരാധന യേശുവേ ആരാധന(2)

കരുണാമയൻ നീ അലിവേറും സ്നേഹം

മുറിവുണക്കീടും തൈലം
എൻ നാവിലലിയും ഹൃദയേ വസിക്കും
വിരുന്നൊരുക്കീടും കൃപയാൽ

ഈശോ നീ എൻ പ്രാണനാഥൻ
ഈശോ നീ എൻ ജീവനാഥൻ
ഈശോ നീ എൻ പ്രാണനാഥൻ
ഈശോ നീ എൻ ജീവനാഥൻ

ഓ എന്റെ ഈശോ എൻ സ്നേഹമേ

ഓ എന്റെ ഈശോ എൻ സ്നേഹമേ

ദിവ്യ കാരുണ്യമേ ആരാധ്യനേ


HOLY COMMUNION
സ്നേഹ തൂവാല കൊണ്ടു തുടയ്ക്കാം
എൻ്റെ ഈശോയെ നിൻ പൂമുഖം
സ്നേഹ പൂമാല ഞാൻ കൊരുക്കാം
ഈശോയെ നിൻ മാറിൽ ചാർത്താൻ (2)

വാ വാ സ്നേഹരാജാവേ
എന്നെന്നും എന്നുള്ളിൽ വാഴാൻ
വാ വാ സ്നേഹത്തിൻ പൂനിലാവേ
എന്നുള്ളിൽ വെൺശോഭയേകാൻ

സ്നേഹതൂലിക കൊണ്ട് കുറിക്കാം


എൻ്റെ ഈശോയെ നിൻ കീർത്തനം (2)
സ്നേഹതൂവലാൽ ഞാൻ ഒരുക്കാം
എൻ്റെ ഈശോയെ ഒരു വെൺകിരീടം (2)

സ്നേഹ പൊൻദീപം ഞാൻ തെളിക്കാം


എൻ്റെ ഈശോയെ നീ വരും വഴിയിൽ
സ്നേഹപൂന്തെന്നൽ വിശറിയൊരുക്കാം
ഈശോയ്ക്കിളം തെന്നലേകാം

വാ വാ സ്നേഹരാജാവേ
എന്നെന്നും എന്നുള്ളിൽ വാഴാൻ
വാ വാ സ്നേഹത്തിൻ പൂനിലാവേ
എന്നുള്ളിൽ വെൺശോഭയേകാൻ

സ്നേഹപൂമണ്ഡപം ഞാൻ ഒരുക്കാം


എൻ്റെ ഈശോയെ നിനക്കു വസിക്കാൻ (2)
സ്നേഹപൂത്താലം ഞാൻ നിരത്താം
എൻ്റെ ഈശോയെ വരവേൽക്കുവാനായി (2)

വാ വാ സ്നേഹരാജാവേ
എന്നെന്നും എന്നുള്ളിൽ വാഴാൻ
വാ വാ സ്നേഹത്തിൻ പൂനിലാവേ
എന്നുള്ളിൽ വെൺശോഭയേകാൻ (2)

LAST SONG

ആരും കൊതിക്കും നിന്‍റെ സ്നേഹം


അമ്മയെപ്പോലോമനിക്കും സ്നേഹം (2)
കാരുണ്യത്താലെന്നെ തേടും സ്നേഹമേ
പാരിലെന്നെ താങ്ങിടുന്ന സ്നേഹമേ
നാഥാ നിന്നെ എന്നും വാഴ്ത്തീടാം (ആരും..)

കിന്നരവും തംബുരുവും മീട്ടീടാം


ഇമ്പമായ്‌കീര്‍ത്തനങ്ങളേകീടാം
ഇന്നുമെന്നും ആനന്ദത്താല്‍ പാടാം
നിന്‍റെ നാമം പാവനം, ദിവ്യനാമം പാവനം

എന്നെ പേരുചൊല്ലി വിളിച്ചു നീ


നിന്‍റെ മാറില്‍ ചേര്‍ത്തു നീ (2)
ഉള്ളിന്നുള്ളില്‍ വചനം പകര്‍ന്നു നീ
നിന്‍റെ പുണ്യപാത തെളിച്ചു നീ
നേര്‍വഴിയില്‍ നയിച്ചു നീ
ഈശോയേ പാലകനേ (2)
(കിന്നരവും…)

നിന്നെ വിട്ടു ഞാന്‍ ദൂരെ പോകിലും


എന്നെ മറന്നീടില്ല നീ (2)
പാപച്ചേറ്റില്‍ വീണകന്നീടിലും
നിന്നെ തള്ളിപ്പറഞ്ഞകന്നീടിലും
എന്നെ കൈവെടിയില്ല നീ
മിശിഹായേ മഹൊന്നതനേ (2)
(കിന്നരവും…)

You might also like