You are on page 1of 16

Bible verses to study

ആദിയില്‍ദൈവം ആകാശവും ഭൂമിയും സൃഷ്‌ടിച്ചു.

ഉല്‍പത്തി 1 : 1

ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍അന്‌ധകാരം


വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു.

ഉല്‍പത്തി 1 : 2

ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി.

ഉല്‍പത്തി 1 : 3

വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളില്‍നിന്നു വേര്‍തിരിച്ചു.

ഉല്‍പത്തി 1 : 4

വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്ധ്യയായി, പ്രഭാതമായി –


ഒന്നാം ദിവസം.

ഉല്‍പത്തി 1 : 5

സന്ധ്യയായി, പ്രഭാതമായി – മൂന്നാം ദിവസം.

ഉല്‍പത്തി 1 : 13

ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ


സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും
നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്‍റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും
മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ.

ഉല്‍പത്തി 1 : 26

അങ്ങനെ ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്‍റെ ഛായയില്‍


അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു.

ഉല്‍പത്തി 1 : 27

ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍.


ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ
പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക്
ആധിപത്യം ഉണ്ടായിരിക്കട്ടെ.

ഉല്‍പത്തി 1 : 28

താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. സന്ധ്യയായി,


പ്രഭാതമായി – ആറാം ദിവസം.

ഉല്‍പത്തി 1 : 31

അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂര്‍ണമായി.


ഉല്‍പത്തി 2 : 1

ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്‍റെ


ശ്വാസം അവന്‍റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ
മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു.

ഉല്‍പത്തി 2 : 7

ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു


ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും.

ഉല്‍പത്തി 2 : 18

ദൈവമായ കര്‍ത്താവ് ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ സകല


പക്ഷികളെയും മണ്ണില്‍നിന്നു രൂപപ്പെടുത്തി. അവയ്ക്കു മനുഷ്യന്‍ എന്തു പേരിടുമെന്ന്
അറിയാന്‍ അവിടുന്ന് അവയെ അവന്‍റെ മുമ്പില്‍ കൊണ്ടുവന്നു. മനുഷ്യന്‍ വിളിച്ചത്
അവയ്ക്കു പേരായിത്തീര്‍ന്നു.

ഉല്‍പത്തി 2 : 19

എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും വയലിലെ മൃഗങ്ങള്‍ക്കും


അവന്‍ പേരിട്ടു. എന്നാല്‍, തനിക്കിണങ്ങിയ തുണയെ കണ്ടില്ല.

ഉല്‍പത്തി 2 : 20

യാക്കോബിനോടുകൂടെ കുടുംബസമേതം ഈജിപ്‌തില്‍വന്നുചേര്‍ന്ന ഇസ്രായേല്‍


മക്കള്‍ഇവരാണ്‌:

പുറപ്പാട്‌1 : 1

റൂബന്‍, ശിമയോന്‍, ലേവി, യൂദാ,

പുറപ്പാട്‌1 : 2

ഇസാക്കര്‍, സെബുലൂണ്‍, ബഞ്ചമിന്‍,

പുറപ്പാട്‌1 : 3

ദാന്‍, നഫ്‌താലി, ഗാദ്‌, ആഷേര്‍.

പുറപ്പാട്‌1 : 4

അക്കാലത്ത് ലേവി ഗോത്രത്തില്‍പെട്ട ഒരാള്‍ തന്‍റെ തന്നെ ഗോത്രത്തില്‍പെട്ട ഒരു


സ്ത്രീയെ വിവാഹം ചെയ്തു.

പുറപ്പാട്‌2 : 1

അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ശിശു കോമള നായിരുന്നതിനാല്‍ അവള്‍


അവനെ മൂന്നുമാസം രഹസ്യമായി വളര്‍ത്തി.

പുറപ്പാട്‌2 : 2
കൊല്ലരുത്. പുറപ്പാട്‌20 : 13

വ്യഭിചാരം ചെയ്യരുത്. പുറപ്പാട്‌20 : 14

മോഷ്ടിക്കരുത്. പുറപ്പാട്‌20 : 15

അയല്‍ക്കാരനെതിരായി വ്യാജ സാക്ഷ്യം നല്‍കരുത്. പുറപ്പാട്‌20 : 16

കര്‍ത്താവു മോശയെ വിളിച്ച്‌സമാഗമകൂടാരത്തില്‍ നിന്നു പറഞ്ഞു:

ലേവ്യര്‍ 1 : 1

ഇസ്രായേല്‍ജനത്തോടു പറയുക: നിങ്ങളില്‍ആരെങ്കിലും കര്‍ത്താവിനു ബലിയര്‍


പ്പിക്കാന്‍വരുമ്പോള്‍കാലിക്കൂട്ടത്തില്‍നിന്നോ ആട്ടിന്‍കൂട്ടത്തില്‍നിന്നോ ബലിമൃഗത്തെ
കൊണ്ടുവരണം.

ലേവ്യര്‍1 : 2

ഇസ്രായേല്‍ജനം ഈജിപ്‌തില്‍നിന്നു പുറപ്പെട്ടതിന്റെ രണ്ടാംവര്‍ഷം രണ്ടാംമാസം ഒന്നാം


ദിവസം സീനായ്‌മരുഭൂമിയില്‍സമാഗമകൂടാരത്തില്‍വച്ച്‌കര്‍ത്താവ്‌മോശയോടു കല്‍
പിച്ചു:

സംഖ്യ 1 : 1

ഗോത്രവും കുടുംബവും തിരിച്ച്‌ഇസ്രായേല്‍സമൂഹത്തിലെ സകല പുരുഷന്‍മാരുടെയും


കണക്കെടുക്കുക.

സംഖ്യ 1 : 2

ഹോറെബില്‍നിന്നു സെയിര്‍മലവഴി കാദെഷ്‌ബര്‍ണയാ വരെ പതിനൊന്നു


ദിവസത്തെയാത്രാദൂര മുണ്ട്‌.

നിയമാവര്‍ത്തനം 1 : 2

അപ്പോള്‍ കര്‍ത്താവ് എന്നോടാജ്ഞാപിച്ചു:

നിയമാവര്‍ത്തനം 2 : 2

നീ കൊല്ലരുത്. നിയമാവര്‍ത്തനം 5 : 17

വ്യഭിചാരം ചെയ്യരുത്. നിയമാവര്‍ത്തനം 5 : 18

നീ മോഷ്ടിക്കരുത്. നിയമാവര്‍ത്തനം 5 : 19

അയല്‍ക്കാരനെതിരായി നീ കള്ളസാക്ഷ്യം നല്‍കരുത്. നിയമാവര്‍ത്തനം 5 : 20

കര്‍ത്താവിന്റെ ദാസനായ മോശയുടെ മരണത്തിനുശേഷം അവന്റെ സേവകനും


നൂനിന്റെ പുത്രനുമായ ജോഷ്വയോട്‌കര്‍ത്താവ്‌അരുളിച്ചെയ്‌തു:

ജോഷ്വ 1 : 1

എന്റെ ദാസന്‍മോശ മരിച്ചു. നീയും ജനം മുഴുവനും ഉടനെ തയ്യാറായി ജോര്‍ദാന്‍നദി


കടന്ന്‌ഞാന്‍ഇസ്രായേല്‍ജനത്തിനു നല്‍കുന്നദേശത്തേക്കു പോവുക.

ജോഷ്വ 1 : 2
ജോഷ്വയുടെ മരണത്തിനുശേഷം കാനാന്‍നിവാസികളോടുയുദ്‌ധം ചെയ്യാന്‍തങ്ങളില്‍
ആരാണ്‌ആദ്യം പോകേണ്ടതെന്ന്‌ഇസ്രായേല്‍ജനം കര്‍ത്താവിന്റെ സന്നിധിയില്‍
ആരാഞ്ഞു.

ന്യായാധിപന്‍മാര്‍1 : 1

കര്‍ത്താവു പറഞ്ഞു: യൂദാ ആദ്യം പോകട്ടെ. ഇതാ, ഞാന്‍ആ ദേശം അവന്‌ഏല്‍പിച്ചു


കൊടുത്തിരിക്കുന്നു.

ന്യായാധിപന്‍മാര്‍1 : 2

ന്യായാധിപന്‍മാരുടെ ഭരണകാലത്ത്‌നാട്ടില്‍ക്‌ഷാമമുണ്ടായി. അന്ന്‌യൂദായിലെ ഒരു


ബേത്‌ലെഹംകാരന്‍ഭാര്യയും പുത്രന്‍മാര്‍ഇരുവരുമൊത്ത്‌മൊവാബ്‌ദേശത്ത്‌
കുടിയേറിപ്പാര്‍ത്തു.

റൂത്ത്‌1 : 1

അവന്റെ പേര്‌എലിമെലെക്ക്‌, ഭാര്യ നവോമി, പുത്രന്‍മാര്‍മഹ്‌ലോനും കിലിയോനും;


അവര്‍യൂദായിലെ ബേത്‌ലെഹെമില്‍നിന്നുള്ള എഫ്രാത്യരായിരുന്നു. അവര്‍മൊവാബില്‍
താമസമാക്കി.

റൂത്ത്‌1 : 2

എഫ്രായിംമലനാട്ടിലെ റാമാത്തയിമില്‍സൂഫ്‌വംശജനായ എല്‌ക്കാന


എന്നൊരാളുണ്ടായിരുന്നു. അവന്റെ പിതാവ്‌യറോഹാം ആയിരുന്നു.യറോഹാം
എലീഹുവിന്റെയും എലീഹു തോഹുവിന്റെയും തോഹു എഫ്രായിംകാരനായ
സൂഫിന്റെയും പുത്രനായിരുന്നു.

1 സാമുവല്‍1 : 1

എല്‌ക്കാനയ്‌ക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു-ഹന്നായും പെനീന്നായും. പെനീന്നായ്‌ക്കു


മക്കളുണ്ടായിരുന്നു; ഹന്നായ്‌ക്കാകട്ടെ മക്കളില്ലായിരുന്നു.

1 സാമുവല്‍1 : 2

സാവൂളിന്റെ മരണത്തിനുശേഷം, ദാവീദ്‌അമലേക്യരെ കീഴടക്കി; മടങ്ങിവന്നു


സിക്‌ലാഗില്‍രണ്ടു ദിവസം പാര്‍ത്തു.

2 സാമുവല്‍1 : 1

മൂന്നാംദിവസം സാവൂളിന്റെ പാളയത്തില്‍നിന്ന്‌ഒരാള്‍വസ്‌ത്രം കീറിക്കൊണ്ടും തലയില്‍


പൂഴിവാരിയിട്ടുകൊണ്ടും ദാവീദിന്റെ അടുക്കല്‍വന്നു സാഷ്‌ടാംഗം നമസ്‌കരിച്ചു.

2 സാമുവല്‍1 : 2

ദാവീദ്‌രാജാവു വൃദ്‌ധനായി. പരിചാര കര്‍അവനെ പുതപ്പിച്ചിട്ടും കുളിര്‍മാറിയില്ല.

1 രാജാക്കന്‍മാര്‍1 : 1

അവര്‍അവനോടു പറഞ്ഞു:യജമാനനായരാജാവിനുവേണ്ടി ഒരുയുവതിയെ ഞങ്ങള്‍


അന്വേഷിക്കട്ടെ; അവള്‍അങ്ങയെ പരിചരിക്കുകയും അങ്ങയോടു ചേര്‍ന്നുകിടന്ന്‌ചൂടു
പകരുകയും ചെയ്യട്ടെ.
1 രാജാക്കന്‍മാര്‍1 : 2

ആഹാബിന്റെ മരണത്തിനുശേഷം മൊവാബ്‌ഇസ്രായേലിനെതിരേ കലാപം ആരംഭിച്ചു.

2 രാജാക്കന്‍മാര്‍1 : 1

സമരിയായില്‍വച്ച്‌അഹസിയാ മട്ടുപ്പാവില്‍നിന്നു വീണു കിടപ്പിലായി. താന്‍ഇതില്‍നിന്നു


രക്‌ഷപെടുമോ ഇല്ലയോ എന്ന്‌ആരായാന്‍എക്രോണിലെ ദേവനായ ബാല്‍
സെബൂബിന്റെ അടുത്തേക്ക്‌ആളയച്ചു.

2 രാജാക്കന്‍മാര്‍1 : 2

ജറെമിയായിലൂടെ കര്‍ത്താവ്‌അരുളിച്ചെയ്‌ത വചനങ്ങള്‍നിറവേറേണ്ടതിന്‌പേര്‍ഷ്യാ


രാജാവായ സൈറസിനെ അവന്റെ ഒന്നാം ഭരണവര്‍ഷം കര്‍ത്താവ്‌
പ്രചോദിപ്പിക്കുകയും അവന്‍ഒരു വിളംബരമെഴുതി രാജ്യം മുഴുവന്‍
പ്രസിദ്‌ധപ്പെടുത്തുകയും ചെയ്‌തു.

എസ്രാ 1 : 1

പേര്‍ഷ്യാ രാജാവായ സൈറസ്‌അറിയിക്കുന്നു: സ്വര്‍ഗത്തിന്റെ ദൈവമായ കര്‍ത്താവ്‌


ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നല്‍കുകയും യൂദായിലെ ജറുസലെമില്‍
അവിടുത്തേക്ക്‌ആലയം പണിയാന്‍എന്നെ ചുമതലപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു.

എസ്രാ 1 : 2

ഹക്കാലിയായുടെ പുത്രന്‍നെഹെമിയായുടെ വാക്കുകള്‍: അര്‍ത്താക്‌സെര്‍


ക്‌സെസിന്റെ ഇരുപതാം ഭരണവര്‍ഷം കിസ്‌ലേവ്‌മാസം ഞാന്‍തലസ്‌ഥാനമായ
സൂസായില്‍ആയിരുന്നു.

നെഹമിയാ 1 : 1

എന്റെ സഹോദരരില്‍ഒരുവനായ ഹനാനി ഏതാനും ആളുകളോടുകൂടെ യൂദായില്‍


നിന്നു വന്നു. പ്രവാസത്തെ അതിജീവി ച്ച യഹൂദരെയും ജറുസലെമിനെയും കുറിച്ചു
ഞാന്‍അവരോട്‌ആരാഞ്ഞു.

നെഹമിയാ 1 : 2

നഫ്‌താലിഗോത്രജനായ തോബിത്തിന്റെ ചരിത്രം. തോബിത്‌തോബിയേലിന്റെയും


തോബിയേല്‍അനനിയേലിന്റെയും അനനിയേല്‍അദ്‌വേലിന്റെയും അദ്‌വേല്‍
അസിയേലിന്റെ പിന്‍ഗാമികളില്‍പ്പെട്ട ഗബായേലിന്റെയും പുത്രന്‍മാരാണ്‌.

തോബിത്‌1 : 1

തോബിത്‌അസ്‌സീറിയാ രാജാവായ ഷല്‍മനേ സറിന്റെ കാലത്ത്‌ഗലീലിയിലെ കേദെഷ്‌


നഫ്‌താലിക്കു തെക്ക്‌ആഷേറിനു മുകള്‍ഭാഗത്ത്‌സ്‌ഥിതിചെയ്യുന്നതിഷ്‌ബെയില്‍നിന്നു
തടവുകാരനായി പിടിക്കപ്പെട്ടു.

തോബിത്‌1 : 2

മഹാനഗരമായ നിനെവേയില്‍അസ്‌സീ റിയാക്കാരെ ഭരിച്ചിരുന്ന നബുക്കദ്‌നേസറിന്റെ


പന്ത്രണ്ടാം ഭരണവര്‍ഷം ആയിരുന്നു അത്‌. അര്‍ഫക്‌സാദ്‌രാജാവ്‌എക്‌ബത്താനായില്‍
മേദിയായുടെ അധിപതിയായി വാഴുകയായിരുന്നു.
യൂദിത്ത്‌1 : 1

അവന്‍മൂന്നു മുഴം കനത്തിലും ആറു മുഴം നീളത്തിലും ചെത്തിയെടുത്ത കല്ലുകൊണ്ട്‌


എക്‌ബത്താനായ്‌ക്കു ചുറ്റും മതില്‍പണിതു. മതിലിന്‌എഴുപതു മുഴം ഉയരവും അമ്പതു
മുഴം വീതിയുമുണ്ടായിരുന്നു.

യൂദിത്ത്‌1 : 2

മഹാനായ അഹസ്വേരൂസിന്റെ രണ്ടാം ഭരണവര്‍ഷം നീസാന്‍മാസം ഒന്നാം തീയതി


ജായീറിന്റെ മകന്‍മൊര്‍ദെക്കായ്‌ഒരു സ്വപ്‌നം കണ്ടു.

എസ്‌തേര്‍1 : 1

ജായീര്‍ബഞ്ചമിന്‍ഗോത്രത്തിലെ കിഷിന്റെ മകന്‍ഷിമെയിയുടെ പുത്രനായിരുന്നു.

എസ്‌തേര്‍1 : 2

ഫിലിപ്പിന്റെ പുത്രനും മക്കദോനിയാക്കാരനുമായ അലക്‌സാണ്ടര്‍കിത്തിം


ദേശത്തുനിന്നുവന്ന്‌പേര്‍ഷ്യാക്കാരുടെയും മെദിയാക്കാരുടെയും രാജാവായ
ദാരിയൂസിനെ കീഴടക്കി, ഭരണം ഏറ്റെടുത്തു. അതിനു മുന്‍പുതന്നെ അവന്‍ഗ്രീസിന്റെ
രാജാവായിരുന്നു.

1 മക്കബായര്‍1 : 1

അവന്‍നിരവധിയുദ്‌ധങ്ങള്‍ചെയ്‌തു; കോട്ടകള്‍പിടിച്ചടക്കി; രാജാക്കന്‍മാരെ വധിച്ചു.

1 മക്കബായര്‍1 : 2

ഈജിപ്‌തിലെ യഹൂദ സഹോദരന്‍മാര്‍ക്ക്‌ജറുസലെമിലും യൂദയാദേശത്തുമുള്ള


യഹൂദസഹോദരര്‍സമാധാനം ആശംസിക്കുന്നു.

2 മക്കബായര്‍1 : 1

ദൈവം നിങ്ങള്‍ക്കു ശുഭം വരുത്തുകയും തന്റെ വിശ്വസ്‌തദാസന്‍മാരായ


അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്‌ത ഉടമ്പടി
സ്‌മരിക്കുകയും ചെയ്യട്ടെ!

2 മക്കബായര്‍1 : 2

ഉസ്‌ദേശത്ത്‌ജോബ്‌എന്നൊരാള്‍ഉണ്ടായിരുന്നു. തിന്‍മയില്‍നിന്ന്‌അകന്ന്‌, ദൈവ


ഭക്‌തനായി ജീവി ച്ചഅവന്‍നിഷ്‌കളങ്കനും നീതിനിഷ്‌ഠനും ആയിരുന്നു.

ജോബ്‌1 : 1

അവന്‌ഏഴു പുത്രന്‍മാരും മൂന്നു പുത്രിമാരും ഉണ്ടായിരുന്നു.

ജോബ്‌1 : 2

ദുഷ്‌ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍വ്യാപരിക്കുകയോ


പരിഹാസകരുടെപീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ഭാഗ്യവാന്‍.

സങ്കീര്‍ത്തനങ്ങള്‍1 : 1
അവന്റെ ആനന്‌ദം കര്‍ത്താവിന്റെ നിയമത്തിലാണ്‌; രാവും പകലും അവന്‍
അതിനെക്കുറിച്ചുധ്യാനിക്കുന്നു.

സങ്കീര്‍ത്തനങ്ങള്‍1 : 2

ദാവീദിന്റെ മകനുംഇസ്രായേല്‍രാജാവുമായ സോളമന്റെ സുഭാഷിതങ്ങള്‍:

സുഭാഷിതങ്ങള്‍1 : 1

മനുഷ്യര്‍ജ്‌ഞാനവുംപ്രബോധനവും ഗ്രഹിക്കാനും,

സുഭാഷിതങ്ങള്‍1 : 2

ജറുസലെമില്‍രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രസംഗകന്റെ വാക്കുകള്‍.


പ്രസംഗകന്‍പറയുന്നു,

സഭാപ്രസംഗകന്‍1 : 1

മിഥ്യകളില്‍മിഥ്യ, സകലവും മിഥ്യ, മിഥ്യകളില്‍മിഥ്യ!

സഭാപ്രസംഗകന്‍1 : 2

സോളമന്റെ ഉത്തമഗീതം

ഉത്തമഗീതം 1 : 1

നിന്റെ അധരം എന്നെചുംബനംകൊണ്ടു പൊതിയട്ടെ! നിന്റെ പ്രമം വീഞ്ഞിനെക്കാള്‍


മാധുര്യമുള്ളത്‌.

ഉത്തമഗീതം 1 : 2

നിന്റെ അഭിഷേകതൈലം സുരഭിലമാണ്‌, നിന്റെ നാമം പകര്‍ന്ന തൈലംപോലെയാണ്‌,


അതുകൊണ്ട്‌കന്യകമാര്‍നിന്നെ പ്രമിക്കുന്നു.

ജ്‌ഞാനം 1 : 1

അവിടുത്തെ പരീക്‌ഷിക്കാത്തവര്‍അവിടുത്തെ കണ്ടെത്തുന്നു; അവിടുത്തെ


അവിശ്വസിക്കാത്തവര്‍ക്ക്‌അവിടുന്ന്‌തന്നെത്തന്നെ വെളിപ്പെടുത്തുന്നു.

ജ്‌ഞാനം 1 : 2

സര്‍വജ്‌ഞാനവും കര്‍ത്താവില്‍നിന്നുവരുന്നു. അത്‌എന്നേക്കും അവിടുത്തോടു


കൂടെയാണ്‌.

പ്രഭാഷകന്‍1 : 1

കടല്‍ത്തീരത്തെ മണല്‍ത്തരികളുംമഴത്തുള്ളികളും നിത്യതയുടെ ദിനങ്ങളും എണ്ണാന്‍


ആര്‍ക്കു കഴിയും?

പ്രഭാഷകന്‍1 : 2

ആമോസിന്റെ പുത്രനായ ഏശയ്യായ്‌ക്ക്‌, യൂദാരാജാക്കന്‍മാരായ ഉസിയാ, യോഥാം,


ആഹാസ്‌, ഹെസക്കിയ എന്നിവരുടെ കാലത്ത്‌യൂദായെയും ജറുസലെമിനെയും
കുറിച്ചുണ്ടായ ദര്‍ശനം.
ഏശയ്യാ 1 : 1

ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്‌ധിക്കുക, കര്‍ത്താവ്‌അരുളിച്ചെയ്യുന്നു: ഞാന്‍


മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍എന്നോടു കല ഹിച്ചു.

ഏശയ്യാ 1 : 2

ബഞ്ചമിന്‍ദേശത്ത്‌അനാത്തോത്തിലെ പുരോഹിതന്‍മാരില്‍ഒരാളായ ഹില്‍


ക്കിയായുടെ മകന്‍ജറെമിയായുടെ വാക്കുകള്‍:

ജറെമിയാ 1 : 1

യൂദാരാജാവായ ആമോന്റെ മകന്‍ജോസിയായുടെ വാഴ്‌ചയുടെ പതിമ്മൂന്നാംവര്‍ഷം


ജറെമിയായ്‌ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.

ജറെമിയാ 1 : 2

ഒരിക്കല്‍ജനനിബിഡമായിരുന്ന നഗരം ഇന്ന്‌എത്ര ഏകാന്തമായിരിക്കുന്നു; ജനതകളില്‍


ഉന്നതയായിരുന്നവള്‍ഇന്നിതാ വിധവയെപ്പോലെ ആയിരിക്കുന്നു. നഗരങ്ങളുടെ
റാണിയായിരുന്നവള്‍ഇന്നു കപ്പം കൊടുത്തു കഴിയുന്നു.

വിലാപങ്ങള്‍1 : 1

രാത്രി മുഴുവന്‍അവള്‍കയ്‌പോടെകരയുന്നു. അവള്‍കവിള്‍


ത്തടങ്ങളിലൂടെകണ്ണുനീരൊഴുക്കുന്നു. അവളെ ആശ്വസിപ്പിക്കാന്‍അവളുടെപ്രിയന്‍
മാരിലാരുമില്ല. അവളുടെ സുഹൃത്തുക്കളെല്ലാവരുംഅവളോടു വഞ്ചന കാണിച്ചു, അവര്‍
അവളുടെ ശത്രുക്കളായിത്തീര്‍ന്നു.

വിലാപങ്ങള്‍1 : 2

നേരിയായുടെ പുത്രന്‍ബാറൂക്ക്‌ബാബിലോണില്‍വച്ച്‌എഴുതിയ ഗ്രന്‌ഥത്തിന്റെ


ഉള്ളടക്കം. നേരിയാ മാസെയായുടെയും മാസെയാ സെദെക്കിയായുടെയും
സെദെക്കിയാ ഹസാദിയായുടെയും ഹസാദിയാ ഹില്‍ക്കിയായുടെയും പുത്രനാണ്‌.

ബാറൂക്ക്‌1 : 1

അഞ്ചാം വര്‍ഷം, മാസത്തിന്റെ ഏഴാം ദിവസം കല്‍ദായര്‍ജറുസലെം പിടിച്ചടക്കി


അഗ്‌നിക്കിരയാക്കിയപ്പോഴാണ്‌ഇത്‌എഴുതിയത്‌.

ബാറൂക്ക്‌1 : 2

മുപ്പതാംവര്‍ഷം നാലാംമാസം അഞ്ചാം ദിവസം ഞാന്‍കേബാര്‍നദിയുടെ തീരത്ത്‌


പ്രവാസികളോടൊത്തു കഴിയുമ്പോള്‍സ്വര്‍ഗം തുറക്കപ്പെട്ടു. എനിക്കു ദൈവത്തിന്റെ ദര്‍
ശനങ്ങള്‍ഉണ്ടായി.

എസെക്കിയേല്‍1 : 1

മാസത്തിന്റെ അഞ്ചാംദിവസംയഹോയാക്കിന്‍രാജാവിന്റെ പ്രവാസത്തിന്റെ


അഞ്ചാംവര്‍ഷം.

എസെക്കിയേല്‍1 : 2
യൂദാരാജാവായയഹോയാക്കിമിന്റെ മൂന്നാം ഭരണവര്‍ഷം ബാബിലോണ്‍രാജാവായ
നബുക്കദ്‌നേസര്‍ജറുസലെമിനെതിരേ വന്ന്‌അതിനെ ആക്രമിച്ചു.

ദാനിയേല്‍1 : 1

കര്‍ത്താവ്‌യൂദാരാജാവായയഹോയാക്കിമിനെ അവന്‌ഏല്‍പിച്ചുകൊടുത്തു;
ദേവാലയത്തിലെ പാത്രങ്ങളില്‍ചിലതും അവിടുന്ന്‌അവനു നല്‍കി. നബുക്കദ്‌നേസര്‍
അവനെ പാത്രങ്ങളോടൊപ്പം ഷീനാര്‍ദേശത്ത്‌തന്റെ ദേവന്റെ ക്‌ഷേത്രത്തിലേക്കു
കൊണ്ടുപോന്നു; പാത്രങ്ങള്‍ദേവന്റെ ഭണ്‍ഡാരത്തില്‍സൂക്‌ഷിച്ചു.

ദാനിയേല്‍1 : 2

ഉസിയാ, യോഥാം, ആഹാസ്‌, ഹെസക്കിയാ എന്നിവര്‍യൂദായുടെയും യോവാഷിന്റെ


മകന്‍ജറോബോവാം ഇസ്രായേലിന്റെയും രാജാക്കന്‍മാരായിരുന്ന കാലത്ത്‌ബേരിയുടെ
മകന്‍ഹോസിയായ്‌ക്ക്‌കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി.

ഹോസിയാ 1 : 1

ഹോസിയാവഴി കര്‍ത്താവ്‌നല്‍കിയ സന്‌ദേശത്തിന്റെ തുടക്കം - അവിടുന്ന്‌


അരുളിച്ചെയ്‌തു: നീ പോയി ഒരു വേശ്യയെ വിവാഹം ചെയ്‌ത്‌അവളില്‍നിന്നു മക്കളെ
നേടുക. കാരണം, ദേശം കര്‍ത്താവിനെ പരിത്യജിച്ചു വേശ്യാവൃത്തിയില്‍
മുഴുകിയിരിക്കുന്നു.

ഹോസിയാ 1 : 2

പെഥുവേലിന്റെ മകന്‍ജോയേലിനു കര്‍ത്താവില്‍നിന്നു ലഭി ച്ചഅരുളപ്പാട്‌: വൃദ്‌ധരേ,


ശ്രവിക്കുവിന്‍.

ജോയേല്‍1 : 1

ദേശവാസികളെ, ചെവിക്കൊള്ളുവിന്‍. നിങ്ങളുടെയോ നിങ്ങളുടെ പിതാക്കന്‍


മാരുടെയോ കാലത്ത്‌ഇങ്ങനെയൊന്നു സംഭവിച്ചിട്ടുണ്ടോ?

ജോയേല്‍1 : 2

തെക്കോവയിലെ ആട്ടിടയന്‍മാരിലൊരുവനായ ആമോസിന്റെ വാക്കുകള്‍.


യൂദാരാജാവായ ഉസിയായുടെയും ഇസ്രായേല്‍രാജാവും യോവാഷിന്റെ പുത്രനുമായ
ജറോബോവാമിന്റെയും കാലത്ത്‌, ഭൂകമ്പത്തിനു രണ്ടു വര്‍ഷംമുന്‍പ്‌,
ഇസ്രായേലിനെക്കുറിച്ച്‌അവനുണ്ടായ അരുളപ്പാട്‌.

ആമോസ്‌1 : 1

അവന്‍പറഞ്ഞു: സീയോനില്‍നിന്നു കര്‍ത്താവ്‌ഗര്‍ജിക്കുന്നു. ജറുസലെമില്‍നിന്ന്‌


അവിടുന്ന്‌അരുളിച്ചെയ്യുന്നു; ഇടയന്‍മാരുടെ മേച്ചില്‍സ്‌ഥലങ്ങള്‍വിലപിക്കുന്നു. കാര്‍മല്‍
മലയുടെ മുകള്‍പ്പരപ്പ്‌കരിയുന്നു.

ആമോസ്‌1 : 2

ഒബാദിയായ്‌ക്കുണ്ടായ ദര്‍ശനം. ഏദോമിനെക്കുറിച്ച്‌ദൈവമായ കര്‍ത്താവ്‌


അരുളിച്ചെയ്യുന്നു: കര്‍ത്താവില്‍നിന്നു ഞങ്ങള്‍ക്കു വാര്‍ത്ത ലഭിച്ചിരിക്കുന്നു.
ജനതകളുടെ ഇടയിലേക്കു ദൂതന്‍അയയ്‌ക്കപ്പെട്ടിരിക്കുന്നു. എഴുന്നേല്‍ക്കുക, അവള്‍
ക്കെതിരേ നമുക്കുയുദ്‌ധത്തിനിറങ്ങാം.

ഒബാദിയാ 1 : 1

ഞാന്‍നിന്നെ ജനതകളുടെയിടയില്‍നിസ്‌സാരയാക്കും. നീ അത്യധികം


അവഹേളിക്കപ്പെടും.

ഒബാദിയാ 1 : 2

അമിത്തായിയുടെ പുത്രന്‍യോനായ്‌ക്ക്‌കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:

യോനാ 1 : 1

നീ എഴുന്നേറ്റ്‌മഹാനഗരമായ നിനെവേയില്‍ച്ചെന്ന്‌അതിനെതിരേ വിളിച്ചു പറയുക.


എന്തെന്നാല്‍, അവരുടെ ദുഷ്‌ടത എന്റെ സന്നിധിയില്‍എത്തിയിരിക്കുന്നു.

യോനാ 1 : 2

മൊരേഷെത്തുകാരനായ മിക്കായ്‌ക്ക്‌യോഥാം, ആഹാസ്‌, ഹെസക്കിയാ എന്നീ


യൂദാരാജാക്കന്‍മാരുടെ നാളുകളില്‍കര്‍ത്താവില്‍നിന്ന്‌അരുളപ്പാടുണ്ടായി.
സമരിയായെയും ജറുസലെമിനെയും സംബന്‌ധിക്കുന്ന ഒരു ദര്‍ശനത്തിലാണ്‌ഇതു
ലഭിച്ചത്‌.

മിക്കാ 1 : 1

ജനതകളേ, കേള്‍ക്കുവിന്‍. ഭൂമിയും അതിലുള്ള സമസ്‌തവും ശ്രദ്‌ധിക്കട്ടെ! ദൈവമായ


കര്‍ത്താവ്‌, തന്റെ വിശുദ്‌ധഭവനത്തില്‍നിന്നു നിങ്ങള്‍ക്കെതിരേ സാക്‌ഷ്യം വഹിക്കട്ടെ!

മിക്കാ 1 : 2

നിനെവേയെ സംബന്‌ധിച്ചുള്ള പ്രവചനം, എല്‍ക്കോഷനായ നാഹുമിന്റെ ദര്‍ശനഗ്രന്‌ഥം.

നാഹും 1 : 1

കര്‍ത്താവ്‌അസഹിഷ്‌ണുവായ ദൈവവും പ്രതികാരംചെയ്യുന്നവനുമാണ്‌. കര്‍ത്താവ്‌


പ്രതികാരം ചെയ്യുന്നവനും ക്രോധം നിറഞ്ഞവനുമാണ്‌. കര്‍ത്താവ്‌തന്റെ വൈരികളോടു
പകരംവീട്ടുകയും ശത്രുക്കള്‍ക്കുവേണ്ടി ക്രോധം കരുതിവെയ്‌ക്കുകയും ചെയ്യുന്നു.

നാഹും 1 : 2

ഹബക്കുക്ക്‌പ്രവാചകന്‌ദര്‍ശനത്തില്‍ലഭി ച്ചദൈവത്തിന്റെ അരുളപ്പാട്‌.

ഹബക്കുക്ക്‌1 : 1

കര്‍ത്താവേ, എത്രനാള്‍ഞാന്‍സഹായത്തിനായി വിളിച്ചപേക്‌ഷിക്കുകയും അങ്ങ്‌അത്‌


കേള്‍ക്കാതിരിക്കുകയും ചെയ്യും? എത്രനാള്‍, അക്രമം എന്നു പറഞ്ഞു ഞാന്‍
വിലപിക്കുകയും അങ്ങ്‌എന്നെ രക്‌ഷിക്കാതിരിക്കുകയും ചെയ്യും.

ഹബക്കുക്ക്‌1 : 2
യൂദാരാജാവും അമ്മോന്റെ പുത്രനുമായ ജോസിയായുടെ കാലത്തു കുഷിയുടെ മകന്‍
സെഫാനിയായ്‌ക്കു കര്‍ത്താവില്‍നിന്നുണ്ടായ അരുളപ്പാട്‌. കുഷി ഗദാലിയായുടെയും
ഗദാലിയാ അമറിയായുടെയും അമറിയാ ഹെസക്കിയായുടെയും പുത്രനാണ്‌.

സെഫാനിയാ 1 : 1

കര്‍ത്താവ്‌അരുളിച്ചെയ്യുന്നു: ഞാന്‍ഭൂമുഖത്തുനിന്നു സര്‍വവും തുടച്ചുമാറ്റും.

സെഫാനിയാ 1 : 2

ദാരിയൂസ്‌രാജാവിന്റെ രണ്ടാം ഭരണ വര്‍ഷം ആറാംമാസം ഒന്നാം ദിവസം, യൂദായുടെ


ദേശാധിപതിയായ ഷെയാല്‍ത്തിയേ ലിന്റെ മകന്‍
സെറുബാബേലിനും,യഹോസദാക്കിന്റെ മകനും പ്രധാനപുരോഹിത നുമായ
ജോഷ്വയ്‌ക്കും ഹഗ്‌ഗായി പ്രവാചകന്‍വഴി ലഭി ച്ചകര്‍ത്താവിന്റെ അരുളപ്പാട്‌.

ഹഗ്‌ഗായി 1 : 1

സൈന്യങ്ങളുടെ കര്‍ത്താവ്‌അരുളിച്ചെയ്യുന്നു: കര്‍ത്താവിന്റെ ആലയം


പുനരുദ്‌ധരിക്കുന്നതിനു സമയമായിട്ടില്ല എന്ന്‌ഈ ജനം പറയുന്നു.

ഹഗ്‌ഗായി 1 : 2

ദാരിയൂസിന്റെ രണ്ടാം ഭരണവര്‍ഷം എട്ടാം മാസം ഇദ്‌ദോയുടെ പുത്രനായ


ബെരേക്കിയായുടെ പുത്രന്‍സഖറിയാപ്രവാച കനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:

സഖറിയാ 1 : 1

കര്‍ത്താവ്‌നിങ്ങളുടെ പിതാക്കന്‍മാരോട്‌അത്യധികം കോപിച്ചിരുന്നു.

സഖറിയാ 1 : 2

കര്‍ത്താവ്‌മലാക്കിയിലൂടെ ഇസ്രായേലിനു നല്‍കിയ അരുളപ്പാട്‌. കര്‍ത്താവ്‌


അരുളിച്ചെയ്യുന്നു:

മലാക്കി 1 : 1

ഞാന്‍നിങ്ങളെ സ്‌നേഹിച്ചു. എന്നാല്‍, നിങ്ങള്‍ചോദിക്കുന്നു: എങ്ങനെയാണ്‌അങ്ങ്‌


ഞങ്ങളെ സ്‌നേഹിച്ചത്‌? കര്‍ത്താവ്‌അരുളിച്ചെയ്യുന്നു: ഏസാവ്‌യാക്കോബിന്റെ
സഹോദരനല്ലേ? എന്നിട്ടും ഞാന്‍യാക്കോബിനെ സ്‌നേഹിക്കുകയും

മലാക്കി 1 : 2

അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍യേശുക്രിസ്‌തുവിന്റെ വംശാവലി


ഗ്രന്‌ഥം.

മത്തായി 1 : 1

അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു. ഇസഹാക്ക്‌യാക്കോബിന്റെയും


യാക്കോബ്‌യൂദായുടെയും സഹോദരന്‍മാരുടെയും പിതാവായിരുന്നു.

മത്തായി 1 : 2
ദൈവപുത്രനായ യേശുക്രിസ്‌തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.

മര്‍ക്കോസ്‌1 : 1

ഇതാ, നിനക്കുമുമ്പേഞാന്‍എന്റെ ദൂതനെ അയയ്‌ക്കുന്നു. അവന്‍നിന്റെ വഴി ഒരുക്കും.

മര്‍ക്കോസ്‌1 : 2

നമ്മുടെ ഇടയില്‍നിറവേറിയ കാര്യങ്ങളുടെ വിവരണം എഴുതാന്‍അനേകം പേര്‍


പരിശ്രമിച്ചിട്ടുണ്ടല്ലോ.

ലൂക്കാ 1 : 1

അതാകട്ടെ ആദിമുതല്‍തന്നെ വചനത്തിന്റെ ദൃക്‌സാക്‌ഷികളും ശുശ്രൂഷകന്‍മാരും


ആയിരുന്നവര്‍നമുക്ക്‌ഏല്‍പിച്ചു തന്നിട്ടുള്ളതനുസരിച്ചാണ്‌.

ലൂക്കാ 1 : 2

ആദിയില്‍വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം


ദൈവമായിരുന്നു.

യോഹന്നാന്‍1 : 1

അവന്‍ആദിയില്‍ദൈവത്തോടുകൂടെയായിരുന്നു.

യോഹന്നാന്‍1 : 2

അല്ലയോ തെയോഫിലോസ്‌, യേശു, താന്‍തെരഞ്ഞെടുത്ത അപ്പസ്‌തോലന്‍മാര്‍ക്ക്‌


പരിശുദ്‌ധാത്‌മാവുവഴി കല്‍പന നല്‍കിയതിനുശേഷം സ്വര്‍ഗത്തിലേക്ക്‌സംവഹിക്കപ്പെട്ട
ദിവസംവരെ, പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്‌ത എല്ലാകാര്യങ്ങളെയുംകുറിച്ച്‌
ആദ്യഗ്രന്‌ഥത്തില്‍ഞാന്‍എഴുതിയിട്ടുണ്ടല്ലോ.

അപ്പ. പ്രവര്‍ത്തനങ്ങള്‍1 : 1

കല്‌പന നല്‍കിയതിനുശേഷം സ്വര്‍ഗ്ഗത്തിലേക്ക്‌സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവര്‍


ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്‌ത എല്ലാകാര്യങ്ങളെയുംകുറിച്ച്‌ആദ്യഗ്രന്ഥത്തില്‍
ഞാന്‍എഴുതിയിട്ടുണ്ടല്ലോ.

അപ്പ. പ്രവര്‍ത്തനങ്ങള്‍1 : 2

യേശുക്രിസ്‌തുവിന്റെ ദാസനും അപ്പസ്‌തോലനായിരിക്കാന്‍വിളിക്കപ്പെട്ടവനും


ദൈവത്തിന്റെ സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവനുമായ പൗലോസ്‌
എഴുതുന്നത്‌.

റോമാ 1 : 1

ഈ സുവിശേഷം വിശുദ്‌ധലിഖിതങ്ങളില്‍പ്രവാചകന്‍മാര്‍മുഖേന ദൈവം മുന്‍കൂട്ടി


വാഗ്‌ദാനം ചെയ്‌തിട്ടുള്ളതാണ്‌.

റോമാ 1 : 2

യേശുക്രിസ്‌തുവിന്റെ അപ്പസ്‌തോലനായി ദൈവഹിതാനുസരണം വിളിക്കപ്പെട്ട


പൗലോസും സഹോദരന്‍സൊസ്‌തേനെ സ്‌സും
1 കോറിന്തോസ്‌1 : 1

കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്‌ക്ക്‌എഴുതുന്നത്‌: യേശുക്രിസ്‌തുവില്‍


വിശുദ്‌ധരായവര്‍ക്കും വിശുദ്‌ധരാകാന്‍വിളിക്കപ്പെട്ടവര്‍ക്കും നമ്മുടെ കര്‍ത്താവായ
യേശുക്രിസ്‌തുവിന്റെ നാമം എല്ലായിടത്തും വിളിച്ചപേക്‌ഷിക്കുന്ന എല്ലാവര്‍ക്കും

1 കോറിന്തോസ്‌1 : 2

ദൈവതിരുമനസ്‌സാല്‍യേശുക്രിസ്‌തുവിന്റെ അപ്പസ്‌തോലനായ പൗലോസും


സഹോദരന്‍തിമോത്തേയോസും കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്‌ക്കും
അക്കായിയായിലെങ്ങുമുള്ള വിശുദ്‌ധര്‍ക്കും എഴുതുന്നത്‌.

2 കോറിന്തോസ്‌1 : 1

നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും


നിങ്ങള്‍ക്കു കൃപയും സമാധാനവും.

2 കോറിന്തോസ്‌1 : 2

മനുഷ്യരില്‍നിന്നോ മനുഷ്യന്‍മുഖേനയോ അല്ല, യേശുക്രിസ്‌തുമുഖേനയും അവനെ


മരിച്ചവരില്‍നിന്നുയിര്‍പ്പി ച്ചപിതാവുമുഖേനയും അപ്പസ്‌തോലനായിരിക്കുന്ന
പൗലോസായ ഞാനും

ഗലാത്തിയാ 1 : 1

എന്നോടുകൂടെയുള്ള എല്ലാ സഹോദരരും, ഗലാത്തിയായിലെ സഭകള്‍ക്ക്‌എഴുതുന്നത്‌:

ഗലാത്തിയാ 1 : 2

ദൈവതിരുമനസ്‌സിനാല്‍യേശുക്രിസ്‌തുവിന്റെ അപ്പസ്‌തോലനായ പൗലോസ്‌,


യേശുക്രിസ്‌തുവില്‍വിശ്വസിക്കുന്നവരായി എഫേസോസിലുള്ള വിശുദ്‌ധര്‍ക്ക്‌
എഴുതുന്നത്‌.

എഫേസോസ്‌1 : 1

യേശുക്രിസ്‌തുവിന്റെ ദാസന്‍മാരായ പൗലോസും തിമോത്തേയോസും ഫിലിപ്പിയിലെ


മെത്രാന്‍മാരും ഡീക്കന്‍മാരും ഉള്‍പ്പെടെ യേശുക്രിസ്‌തുവിലുള്ള സകല വിശുദ്‌ധര്‍ക്കും
എഴുതുന്നത്‌.

ഫിലിപ്പി 1 : 1

നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും


നിങ്ങള്‍ക്കു കൃപയും സമാധാനവും.

ഫിലിപ്പി 1 : 2

ദൈവഹിതമനുസരിച്ച്‌യേശുക്രിസ്‌തുവിന്റെ അപ്പസ്‌തോലനായ പൗലോസും


സഹോദരനായ തിമോത്തേയോസുംകൂടെ

കൊളോസോസ്‌1 : 1

ക്രിസ്‌തുവില്‍വിശുദ്‌ധരും വിശ്വാസികളുമായ കൊളോസോസിലെ സഹോദരര്‍ക്ക്‌


എഴുതുന്നത്‌. നമ്മുടെ പിതാവായ ദൈവത്തില്‍നിന്നു നിങ്ങള്‍ക്കു കൃപയും സമാധാനവും!
കൊളോസോസ്‌1 : 2

പൗലോസും സില്‍വാനോസും തിമോത്തേയോസും ചേര്‍ന്ന്‌, പിതാവായ ദൈവത്തിലും


കര്‍ത്താവായ യേശുക്രിസ്‌തുവിലുമുള്ള തെസലോനിക്കാക്കാരുടെ സഭയ്‌ക്കെ
ഴുതുന്നത്‌. നിങ്ങള്‍ക്കു കൃപയും സമാധാനവും!

1 തെസലോനിക്കാ 1 : 1

ഞങ്ങളുടെ പ്രാര്‍ഥനകളില്‍സദാ നിങ്ങളെ അനുസ്‌മരിച്ചുകൊണ്ടു നിങ്ങള്‍ക്കെല്ലാവര്‍


ക്കും വേണ്ടി ദൈവത്തിനു ഞങ്ങള്‍നന്‌ദി പറയുന്നു.

1 തെസലോനിക്കാ 1 : 2

പൗലോസും സില്‍വാനോസും തിമോത്തേയോസുംകൂടെ, നമ്മുടെ


പിതാവായദൈവത്തിലും കര്‍ത്താവായ യേശുക്രിസ്‌തുവിലുമുള്ള
തെസലോനിക്കാക്കാരുടെ സഭയ്‌ക്കെഴുതുന്നത്‌.

2 തെസലോനിക്കാ 1 : 1

പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും നിങ്ങള്‍ക്കു


കൃപയും സമാധാനവും.

2 തെസലോനിക്കാ 1 : 2

നമ്മുടെ രക്ഷകനായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ


യേശുക്രിസ്‌തുവിന്റെയും കല്‍പനയാല്‍യേശുക്രിസ്‌തുവിന്റെ അപ്പസ്‌തോലനായ
പൗലോസ്‌,

1 തിമോത്തേയോസ്‌1 : 1

വിശ്വാസത്തില്‍എന്റെയഥാര്‍ത്‌ഥസന്താനമായ തിമോത്തേയോസിന്‌: പിതാവായ


ദൈവത്തില്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും കൃപയും
കരുണയും സമാധാനവും!

1 തിമോത്തേയോസ്‌1 : 2

ദൈവത്തിന്റെ ദാസനും യേശുക്രിസ്‌തുവിന്റെ അപ്പസ്‌തോലനുമായ പൗലോസില്‍നിന്ന്‌:

തീത്തോസ്‌1 : 1

ദൈവം തെരഞ്ഞെടുത്തവരുടെ വിശ്വാസത്തെയും ദൈവഭക്‌തിക്കുചേര്‍ന്ന


സത്യത്തിന്റെ ജ്‌ഞാനത്തെയും നിത്യജീവന്റെ പ്രത്യാശയില്‍വര്‍ദ്‌ധിപ്പിക്കുന്നതിനുവേണ്ടി
ഞാന്‍നിയോഗിക്കപ്പെട്ടിരിക്കുന്നു.

തീത്തോസ്‌1 : 2

യേശുക്രിസ്‌തുവിനെപ്രതി തടവുകാരനായ പൗലോസും സഹോദരന്‍


തിമോത്തേയോസും കൂടെ, ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ഫിലെമോനേ,
നിനക്കും നിന്റെ ഭവനത്തിലെ സഭയ്‌ക്കും

ഫിലെമോന്‍1 : 1
സഹോദരി ആഫിയായ്‌ക്കും ഞങ്ങളുടെ സഹയോദ്‌ധാവ്‌ആര്‍ക്കിപ്പൂസിനും
എഴുതുന്നത്‌.

ഫിലെമോന്‍1 : 2

പൂര്‍വകാലങ്ങളില്‍പ്രവാചകന്‍മാര്‍വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും


ദൈവം നമ്മുടെ പിതാക്കന്‍മാരോടു സംസാരിച്ചിട്ടുണ്ട്‌.

ഹെബ്രായര്‍1 : 1

എന്നാല്‍, ഈ അവസാന നാളുകളില്‍തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു


സംസാരിച്ചിരിക്കുന്നു. അവനെ അവിടുന്നു സകലത്തിന്റെയും അവകാശിയായി
നിയമിക്കുകയും അവന്‍മുഖേന പ്രപഞ്ചത്തെ സൃഷ്‌ടിക്കുകയും ചെയ്‌തു.

ഹെബ്രായര്‍1 : 2

ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്‌തുവിന്റെയും ദാസനായ യാക്കോബ്‌,


വിജാതീയരുടെ ഇടയില്‍ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്ക്‌എഴുതുന്നത്‌:
നിങ്ങള്‍ക്ക്‌അഭിവാദനം.

യാക്കോബ്‌1 : 1

എന്റെ സഹോദരരേ, വിവിധ പരീക്‌ഷ കളില്‍അകപ്പെടുമ്പോള്‍, നിങ്ങള്‍


സന്തോഷിക്കുവിന്‍.

യാക്കോബ്‌1 : 2

യേശുക്രിസ്‌തുവിന്റെ അപ്പസ്‌തോലനായ പത്രോസ്‌, പിതാവായ ദൈവത്താല്‍


തെരഞ്ഞെടുക്കപ്പെട്ടവരും, യേശുക്രിസ്‌തുവിനു വിധേയരായിരിക്കുന്നതിനും അവന്റെ
രക്‌തത്താല്‍തളിക്കപ്പെടുന്നതിനുംവേണ്ടി മുന്‍കൂട്ടി നിശ്‌ചയിക്കപ്പെട്ടവരും
ആത്‌മാവിനാല്‍വിശുദ്‌ധീകരിക്കപ്പെട്ടവരുമായി, പോന്തസിലും ഗലാത്തിയായിലും
കപ്പദോക്കിയായിലും ഏഷ്യയിലും ബിഥീനിയായിലും പ്രവാസികളായി ചിതറിപ്പാര്‍
ക്കുന്നവര്‍ക്ക്‌എഴുതുന്നത്‌:

1 പത്രോസ് 1 : 1

നിങ്ങള്‍ക്ക്‌കൃപയും സമാധാനവും സമൃദ്ധമായുണ്ടാകട്ടെ.

1 പത്രോസ് 1 : 2

യേശുക്രിസ്‌തുവിന്റെ ദാസനും അപ്പസ്‌തോലനുമായ ശിമയോന്‍പത്രോസ്‌, നമ്മുടെ


ദൈവത്തിന്റെയും രക്‌ഷകനായ യേശുക്രിസ്‌തുവിന്റെയും നീതിവഴി ഞങ്ങള്‍
സ്വീകരിച്ചവിശ്വാസംതന്നെ സ്വീകരിച്ചവര്‍ക്ക്‌എഴുതുന്നത്‌.

2 പത്രോസ് 1 : 1

ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പൂര്‍ണമായ


പരിജ്‌ഞാനംമൂലം നിങ്ങളില്‍കൃപയും സമാധാനവും വര്‍ധിക്കട്ടെ!

2 പത്രോസ് 1 : 2
ആദിമുതല്‍ഉണ്ടായിരുന്നതും ഞങ്ങള്‍കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും
സൂക്‌ഷിച്ചുവീക്‌ഷിച്ചതും കൈകൊണ്ടു സ്‌പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി
ഞങ്ങള്‍അറിയിക്കുന്നു.

1 യോഹന്നാന്‍1 : 1

ജീവന്‍വെളിപ്പെട്ടു; ഞങ്ങള്‍അതു കണ്ടു; അതിനു സാക്‌ഷ്യം നല്‍കുകയുംചെയ്യുന്നു.


പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങള്‍ക്കു വെളിപ്പെട്ടതുമായ നിത്യജീവന്‍ഞങ്ങള്‍
നിങ്ങളോടുപ്രഘോഷിക്കുന്നു.

1 യോഹന്നാന്‍1 : 2

തെരഞ്ഞെടുക്കപ്പെട്ട മഹതിക്കും അവളുടെ മക്കള്‍ക്കും സഭാശ്രേഷ്‌ഠന്‍എഴുതുന്നത്‌.

2 യോഹന്നാന്‍1 : 1

നമ്മില്‍വസിക്കുന്നതും എക്കാലവും നമ്മോടൊത്തുണ്ടായതുമായ സത്യത്തെ മുന്‍


നിറുത്തിയും സത്യത്തിന്റെ പേരിലും ഞാന്‍നിങ്ങളെ സ്‌നേഹിക്കുന്നു; ഞാന്‍മാത്രമല്ല
സത്യമറിയാവുന്നവരെല്ലാം നിങ്ങളെ സ്‌നേഹിക്കുന്നു.

2 യോഹന്നാന്‍1 : 2

സഭാശ്രേഷ്‌ഠനായ ഞാന്‍ആത്‌മാര്‍ഥമായി സ്‌നേഹിക്കുന്ന പ്രിയപ്പെട്ട ഗായൂസിന്‌


എഴുതുന്നത്‌:

3 യോഹന്നാന്‍1 : 1

വാത്‌സല്യഭാജനമേ, നിന്റെ ആത്‌മാവു ക്‌ഷേമസ്‌ഥിതിയിലായിരിക്കുന്നതുപോലെ


തന്നെ, എല്ലാകാര്യങ്ങളിലും നിനക്ക്‌ഐശ്വര്യമുണ്ടാകട്ടെ എന്നും നീ
ആരോഗ്യവാനായിരിക്കട്ടെ എന്നും ഞാന്‍പ്രാര്‍ഥിക്കുന്നു.

3 യോഹന്നാന്‍1 : 2

യേശുക്രിസ്‌തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാസ്‌, പിതാവായ


ദൈവത്താല്‍സ്‌നേഹിക്കപ്പെടുന്നവരും യേശുക്രിസ്‌തുവിനുവേണ്ടി കാത്തു
സൂക്‌ഷിക്കപ്പെടുന്നവരുമായ വിളിക്കപ്പെട്ട വര്‍ക്ക്‌എഴുതുന്നത്‌:

യുദാസ്‌1 : 1

നിങ്ങളില്‍കരുണയും സമാധാനവും സ്‌നേഹവും സമൃദ്‌ധമായിഉണ്ടാകട്ടെ!

യുദാസ്‌1 : 2

ആസന്നഭാവിയില്‍സംഭവിക്കാനിരിക്കുന്നവയെ തന്റെ ദാസന്‍മാര്‍ക്കു


വെളിപ്പെടുത്തുന്നതിനുവേണ്ടി ദൈവം യേശുക്രിസ്‌തുവിനു നല്‍കിയ വെളിപാട്‌.

വെളിപാട്‌1 : 1

അവന്‍തന്റെ ദൂതനെ അയച്ചു ദാസനായ യോഹന്നാന്‌ഇതു വെളിപ്പെടുത്തി. അവന്‍


ദൈവവചനത്തിനും യേശുക്രിസ്‌തുവിന്റെ വെളിപാടിനും താന്‍കണ്ട സകലത്തിനും
സാക്‌ഷ്യം നല്‍കി.

വെളിപാട്‌1 : 2

You might also like