You are on page 1of 1

മകളുടെ നാമത്തിൽ

പ്രിയ മകളേ,
തടവുകാരനായ നിന്റെ ബാപ്പയ്ക്ക് നീ കത്തയച്ചു. കത്താണോ, എന്റെ ജീവനേ, കണ്ണീരിൽ
കുതിർന്ന നിന്റെ ശബ്ദമായിരുന്നു. മകൻ വായിച്ചു കേള്‍പ്പിച്ചു. ഒരു തവണ കേട്ടു, മനസ്സു നിറഞ്ഞില്ല.
മോനേ വീണ്ടും കേള്‍പ്പിക്കൂ, എന്നു പറഞ്ഞു. വീണ്ടും കേട്ടു. അവനും കരഞ്ഞു. എന്റെ കണ്ണുകളും
കണ്ണീരിനാൽ കുതിർന്നു. ഒരിക്കൽ കൂടി വായിക്കൂ, മോനേ എന്നു പറഞ്ഞു. നിന്റെ കത്തെന്നെ
എങ്ങനെ സ്വാധീനിച്ചുവെന്ന് ഞാനെങ്ങനെ എഴുതും മകളേ. മൂന്നു തവണ കേട്ടിട്ടും മനസ്സിന്
ആശ്വാസമായില്ല.
സത്യമായിരിക്കാം, ഡൽഹി നിവാസികള്‍ എന്നെയോർത്ത് കരയുന്നുണ്ടാകും.
അവർക്കറിയില്ലേ, ഞാനും അവർക്കു വേണ്ടി കരയാറുണ്ടെന്ന്. ഞാൻ ജീവിച്ചിരിക്കുന്നു. അവരാകട്ടേ
മരിക്കാതെ മരിച്ചിരിക്കുന്നു. എത്രയോ പേരുടെ പിതാക്കള്‍, പുത്രന്മാർ, സഹോദരന്മാർ
തൂക്കിലേറ്റപ്പെട്ടു. എത്രയോ കുഞ്ഞുങ്ങള്‍ അനാഥരായി, എത്രയോ സ്ത്രീകള്‍ വിധവകളായി. വീടുകള്‍
കൊള്ളയടിക്കപ്പെടുകയല്ല പകരം ഉഴുതു മറിക്കപ്പെട്ടു. ഡൽഹിയിൽ എന്റെ കേസ് നടന്നു
കൊണ്ടിരുന്നപ്പോള്‍ നാശനഷ്ടങ്ങളുടെ കഥകള്‍ കേട്ടിരുന്നു. ഞാനിവിടെ വന്നതിനു ശേഷം
നഗരവാസികള്‍ക്ക് എന്തെല്ലാം ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്ന് അറിയില്ല. ഇപ്പോള്‍ ചിരിച്ചിട്ടും
കരഞ്ഞിട്ടും കാര്യമില്ല. നമ്മളെല്ലാവരും നാടുകടത്തപ്പെട്ടിരിക്കുകയാണ്. സ്വന്തം ദേശമായ
ഡൽഹിയിൽ നിന്നും നൂറു കണക്കിനു മൈൽ ദൂരെ, വീട്ടിൽ നിന്നുമൊക്കെ വേ‍ർപ്പെട്ട്. ജീവിച്ചിരിക്കെ
ആരെയും കാണുമെന്ന പ്രതീക്ഷ പോലുമില്ല. നിന്റെ വിവാഹ ഘോഷയാത്രയുടെ മംഗളഗാനം
ഗാലിബും ജൗക്കും ചേ‍ർന്നെഴുതിയത് ഞാനിപ്പോള്‍ ഓർക്കുന്നു. ഇവിടെയിപ്പോള്‍ ചെങ്കോട്ടയില്ല,
കാവൽക്കാരുമില്ല.മഴ പെയ്താൽ ചോരുന്ന തടി കൊണ്ടുള്ള ഈ പഴയ വീട്ടിലോ, രണ്ടു-നാലു
മുറികളല്ലാതെ മറ്റൊന്നിനും സാധ്യതയില്ല.
ഒരിക്കൽ നടന്ന കാര്യമാണ്. ഈദായിരുന്നു. ആ അവസരത്തിൽ കുറച്ചു മുസ്ലീങ്ങള്‍ എനിക്കു
കുറച്ചു സമ്മാനങ്ങളുമായി വന്നു. 'സഹോദരാ, എനിക്കീ സമ്മാനങ്ങള്‍ സ്വീകരിക്കാൻ കഴിയില്ല',
ഞാൻ അവരോട് പറഞ്ഞു. അവർ കുറേയേറെ പറഞ്ഞപ്പോള്‍ കുറച്ചു സമ്മാനങ്ങളെടുത്തു. അതിനു
പകരമായി ഞാനവ‍ർക്ക് രാജ്ഞിയുടെ മാല നൽകി. ഈ മുഗളന്മാരുടെ കൈവശം ധാരാളം
രത്നങ്ങളുണ്ടെന്ന് ഓ‍ർഡർ വന്നു. ഈ തടവുകാ‍‍ർക്ക് നൽകുന്ന ചെലവ് ഇവരുടെ ആവശ്യത്തിലും
കൂടുതലാണ്. പേടിച്ചതു പോലെ തന്നെ സംഭവിച്ചു, ഞങ്ങളുടെ ചെലവ് പകുതിയാക്കി.
ഈ കത്ത് നിനക്ക് കിട്ടുമോ ഇല്ലയോ എന്ന് എങ്ങനെ അറിയും. വിശ്വാസയോഗ്യരായ
ആളുകളുടെ പക്കൽ ഞാനീ കത്ത് കൊടുത്തയ്ക്കാം. എന്നാൽ എത്രയോ പേർ ചതിയന്മാരും
മറ്റുള്ളവരയ്ക്കുന്ന ചാരന്മാരുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പക്ഷേ മനസ്സിന് ആശങ്കയുണ്ടാക്കുന്ന
കാര്യമൊന്നും ഞാനെഴുതിയിട്ടില്ല. ഒരച്ഛൻ തന്റെ മകള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ഇതിൽ നമ്മുടെ
രാജ്യത്തെയോ വിദേശത്തെയോ കാര്യങ്ങളില്ല. നമ്മുടെ ശവകുടീരം വിദേശത്താകുമെന്ന്
തീരുമാനിക്കപ്പെട്ടിരിക്കുന്നു. പക്ഷേ ഞങ്ങളിപ്പോഴേ തടി കൊണ്ടുണ്ടാക്കിയ നനഞ്ഞ
ശവകുടീരത്തിൽ ജീവനോടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. മരിക്കുമ്പോഴും ശവകുടീരത്തിൽ
തന്നെയായിരിക്കും. നിർത്തുന്നു മോളേ, ഈശ്വരൻ രക്ഷിക്കട്ടേ.

തടവുകാരനായ നിന്റെ ബാപ്പ എഴുതിയത്

Hss Live

You might also like