You are on page 1of 1

ലോക് ഡൗൺ കാലത്ത് എല്ലാം നിശ്ചലമായി തീർന്നപ്പോഴും ഒരോ വിശ്വാസിക്കും മനസ്സിനു കുളിർമ്മയേകുന്ന

അഞ്ച് നേരത്തെ ബാങ്കിൻ്റെ നാദം കേൾക്കാമായിരുന്നു. എന്നാൽ എല്ലാ പുലരിയിലും , ഉറങ്ങിക്കിടക്കുന്നു


നാടിനേയും നാട്ടുകാരേയും ഉണർത്തുന്ന യൂസുഫ് കാക്കാൻ്റെ ബാങ്കൊലി കേൾക്കാതെ വന്നപ്പോൾ അദ്യം
കുരുതിയത് ലോക്ക് ഡൗൺ ആയതിനാൽ പുറത്തിറങ്ങി കാണില്ല എന്നായിരുന്നു. പക്ഷെ പിന്നീടാണോർത്തത്
രണ്ടു ദിവസം മുന്നേ ഒരു സുബ്ഹിക്ക് തിടുക്കത്തിൽ വന്ന്
പറഞ്ഞത്, തലയടിച്ച് നിലത്ത് വീണതും അസ്വസ്ഥനായതുമെല്ലാം. അതോർത്ത് ഫോണെടുത്ത് അന്വേഷണം
നടത്തിയപ്പോഴാണ് അറിഞ്ഞത് ഇടക്ക് ബോധരഹിതനായി വീണതിനാൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും
തലക്കുള്ളിൽ ബ്ലീഡിങ് ഉണ്ടെന്നും. ഉടനെ പോയി കാണണം എന്ന് കരുതിയതായിരുന്നു. പക്ഷെ ലോക്ക്ഡൗൺ
മൂലമുള്ള തടസ്സങ്ങൾ വലുതായതിനാൽ സാധിച്ചില്ല .പിന്നീട് കുറച്ച് ദിവസങ്ങർക്ക് ശേഷം ഇശാ നിസ്കാരം
കഴിഞ്ഞിരിക്കുമ്പോഴാണ് എന്നെ ആകെ സതംഭിതനാക്കിക്കൊണ്ട് ആ വാർത്ത വന്നത്.ആ ബാങ്കൊലിയുടെ ഉടമ,
കാണുമ്പോഴെല്ലാം പുഞ്ചിരി വിടർത്താറുള്ള ആ സ്നേഹ വദനനായ യൂസുഫ് കാക്ക എന്നന്നേക്കുമായി വിട പറഞ്ഞു
എന്നത്.
ഇന്ന് ഞങ്ങളുടെ യൂസുഫ് കാക്ക ഖബർ ജീവിതം തുടങ്ങി എതാനും ദിവസമാകുന്നു. എല്ലാവരും അവരുടെ സന്തുഷ്ട
ഖബർ ജീവിതത്തിനു വേണ്ടി പ്രാർത്ഥിക്കുക.

You might also like