You are on page 1of 1

മലപ്പുറം വെട്ടിച്ചിറയിൽ വെച്ച് നടന്ന എസ് എസ് എഫ് ക്യാമ്പസ് അസംബ്ലിയിലെ ഡോ.

ഉമറുൽ ഫാറൂഖ്
സഖാഫിയുടെ മദീനയെക്കുറിച്ചുള്ള പ്രഭാഷണമാണ് എന്നെ ഇത്തരമൊരു പഠനത്തിലേക്ക് നയിച്ചത്.മദീന
മുന്നോട്ട് വെക്കുന്ന ആശയങ്ങൾ സമൂഹത്തിലേക്ക് കൈമാറപ്പെടേണ്ടത്തിന്റെ അനിവാര്യതയെ ഉസ്താദിന്റെ
പ്രഭാഷണം ബോധ്യപ്പെടുത്തി ത്തന്നു.പുതിയ കാലത്ത് ഇസ്ലാമിനെക്കുറിച്ചും പ്രവാചകരുട പ്രബോധന
പ്രവർത്തനങ്ങളെക്കുറിച്ചും സമൂഹം അറിഞ്ഞിരിക്കൽ അനിവാര്യതയാണെന്ന തിരിച്ചറിവും എഴുത്തിന് കൂടുതൽ
പ്രചോദനം നൽകി.

ഏറെ അത്ഭുതപ്പെടുത്തുന്നതായിരുന്നു മദീനയുടെ ഓരോ പഠനങ്ങളും.ആധുനിക രാഷ്ട്ര നിയമങ്ങളപ്പോലും


മറികടക്കുന്ന തരത്തിൽ 1400 വർഷങ്ങൾക്ക് മുമ്പ് പ്രവാചകർ മദീനയിൽ ഏർപ്പെടുത്തിയ സംവിധാനങ്ങൾ
ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഗോത്ര സംഘട്ടനങ്ങളാൽ ശിഥിലാമായിരുന്ന മദീനയെ കൃത്യമായ
ആസൂത്രണങ്ങളാൽ പ്രവാചകർ ഉത്തമ സമൂഹമാക്കി പരിവർത്തനപ്പെടുത്തി.പരസ്പര ഐക്യത്തിലും
സ്നേഹത്തിലും മുന്നോട്ട് പോകാൻ ഉതകുന്ന തരത്തിലുള്ള ഭരണഘനയും സൈനിക,സാമ്പത്തിക മേഖലയിലെ
ചടുലതയാർന്ന നീക്കങ്ങളും മദീനയെ വ്യത്യസ്തമാക്കി.സാമൂഹിക ജീവിതത്തെ ബാധിക്കുന്ന നൈമിഷിക
വിഷയങ്ങളിൽ പോലും കൃത്യമായ മാർഗ രേഖ പ്രവാചകർ രൂപപ്പെടുത്തിയിരുന്നു.ലോകത്തിന് എന്നും
മാതൃകയാക്കാവുന്ന തരത്തിൽ പുതിയൊരു സംസ്കാരതത്തെ അവിടുന്ന് നിർമ്മിച്ചെടുത്തു.

അനന്തമായ പഠന സാധ്യതകളുടെ കലവറയാണ് പ്രവാചകരും മദീനയും. അതുകൊണ്ട് തന്നെ


ഹ്രസ്വമായൊരു വിവരണം മാത്രമേ ഇതിലൂടെ സാധ്യമായിട്ടുള്ളു.ഈ എളിയ ശ്രമം പൂർത്തിയാക്കുമ്പോൾ
കടപ്പെട്ടിരിക്കുന്ന ഒരുപാട് പേരുണ്ട്. പ്രിയ ഉസ്താദ് ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, ശമീൽ നുസ്രി
പൈലിപ്പുറം, സുഹൈബ് തെന്നല തുടങ്ങി ഒട്ടനവധി പേർ.എല്ലാം സർവ്വ ശക്തൻ ഖബൂലാക്കട്ടേ.

You might also like