You are on page 1of 5

വയനാട് പാക്കേജ് നിർദ്ദേശങ്ങൾ

വയനാടിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് പ്രധാനമായും നാല് മേഖലകളിൽ ഊന്നൽ


നൽകണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു 1) കൃഷിയും അനുബന്ധ മേഖലകളും, 2) ആദിവാസി വികസനം,
3) ടൂറിസം, 4) വിദ്യാഭ്യാസം. കോവിഡാനന്തര സാമൂഹിക വ്യവസ്ഥയുടെ ആവശ്യങ്ങൾ കൂടെ പരിഗണിച്ച്
കൊണ്ട് തൊഴിൽ ഉത്പാദനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികളാകണം ഉയർന്നു വരേണ്ടത് ,
അവയുടെ ആസൂത്രണവും നടത്തിപ്പും ജനകീയ തലത്തിൽ നടക്കേണ്ടതുണ്ട്. സർക്കാർ ക്ഷേമപദ്ധതികളുടെ
കേവല സ്വീകർത്താക്കൾ (passive recipients) എന്ന നിലയിൽ നിന്നും ഉത്പാദന മേഖലയിലെ സജീവ
സാന്നിധ്യം എന്ന നിലയിലേക്ക് ആദിവാസി ജനവിഭാഗങ്ങളെ മാറ്റുന്നതാകണം പദ്ധതികൾ. വിനോദസഞ്ചാര
മേഖലയിൽ തദ്ദേശീയ ജനവിഭാഗങ്ങൾക്ക് പങ്കാളിത്തവും വരുമാനവും ഉറപ്പു വരുത്തുന്ന ഉത്തരവാദിത്ത
വിനോദസഞ്ചാര (responsible tourism) പദ്ധതികൾക്ക് പ്രാധാന്യം നൽകണം. വയനാടിന്റെ ഭൂപ്രകൃതിയും
പ്രകൃതി സമ്പത്തും ഉപയോഗപ്പെടുത്താൻ കഴിയണം.

I. കാർഷിക മേഖലയിൽ വയനാട് അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ ആധുനിക കൃഷിരീതികളും


, വൈവിധ്യവൽക്കരണവും മൂല്യവർദ്ദിത ഉത്പന്നങ്ങൾ നിർമിച്ച് ബ്രാൻഡ് ചെയ്ത് വിതരണം ചെയ്യാനുള്ള
പദ്ധതികൾ ആവശ്യമാണ്. ഇതിനായി ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മെഗാ ഫുഡ് പാർക്കിൽ ഒരു "വയനാട്
ബ്രാൻഡ് " സംവിധാനം ആവശ്യമാണ്. ഇൻസ്റ്റന്റ് കോഫീ , ഇഞ്ചി പേസ്റ്റ് , ഏലം , പഴങ്ങളുടെ മൂല്യവർദ്ധിത
ഉലപന്നങ്ങൾ എന്നിവ നിർമിക്കാനും പാക്ക് ചെയ്ത് വിതരണം ചെയ്യാനുമുള്ള സംവിധാനം ഉണ്ടാകണം.
ഇതിനായി സഹകരണ സംഘങ്ങൾ , സ്റ്റാർട്ടപ്പുകൾ , സ്വകാര്യമേഖല എന്നിവയെയെല്ലാം
ആശ്രയിക്കാവുന്നതാണ്.

II. വയനാട്ടിലെ കാർഷിക മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വന്യമൃഗ ശല്യമാണ്. വന്യമൃഗങ്ങൾ
നാട്ടിലേക്കിറങ്ങുന്നത് തടയാനായി പാലക്കാട് ഐ ഐ ടി വികസിപ്പിച്ച steel wire rope fencing സംവിധാനം
കർണാടകത്തിലെ ഹാസനിൽ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഈ മാതൃകയിൽ വനത്തിനു ചുറ്റുമുള്ള 1000
കി മി ദൂരം വയനാട്ടിൽ കാടും നാടും വേർതിരിക്കാൻ കഴിയണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ , വനം
വകുപ്പ് എന്നിവയുടെ സഹായവും ഇതിനായി ലഭ്യമാക്കാം. ഇതിനായി ഏതാണ്ട് 750 കോടി രൂപ
മാറ്റിവെക്കേണ്ടതുണ്ട്.

III. ജില്ലാ ആസ്ഥാനമായ കൽപറ്റയിൽ വലിയ ഗതാഗതക്കുരുക്കാണ്‌എല്ലാ ദിവസവും അനുഭവപ്പെടുന്നത്. ഇത്


പരിഹരിക്കാനായി പുലിയാർമല - വെള്ളാരംകുന്ന് ബൈപാസ് പദ്ധതി നടപ്പിലാക്കാവുന്നതാണ്.

IV. 19 നദികൾ വയനാട്ടിൽ ഉണ്ട്. ഈ നദികളിലെ വെള്ളം ജലസേചനത്തിനായി ഉപയുക്തമാക്കുന്നതിന്


പുഴയോരവൈദ്യുതീകരണം നടത്തുന്നത് പ്രധാനമാണ്. ഇതിനായുള്ള പദ്ധതികൾ നടപ്പാക്കണം.

V. ആരോഗ്യമേഖലയിൽ വയനാടിന്റെ തദ്ദേശീയമായ പ്രതിസന്ധിയാണ് അറിവാൾകോശരോഗം.


ആദിവാസിമേഖലയെ പ്രധാനമായും ബാധിക്കുന്ന ഈ രോഗത്തിന്റെ ചികിത്സക്കും ഗവേഷണത്തിനായി ഒരു
സിക്കിൾ സെൽ ഗവേഷണ കേന്ദ്രം വയനാട്ടിൽ സ്ഥാപിക്കാൻ കഴിയണം.
VI. കാർഷിക - അനുബന്ധ മേഖല

1. വയനാട്ടിലെ കാപ്പി ഉത്പാദനം വലിയ രീതിയിൽ വർദ്ധിപ്പിക്കുക എന്ന ലക്‌ഷ്യം മുന്നോട്ട് വെക്കാൻ
കഴിയണം. അതിനായി നീർത്തടാധിഷ്ഠിത പദ്ധതികൾ നടപ്പാക്കാൻ കഴിയണം. കുളങ്ങൾ , തടയണകൾ
തുടങ്ങിയ ജലസ്രോതസ്സുകൾ നിർമ്മിക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്യാനാവശ്യമായ പദ്ധതികൾ
ഉണ്ടാകണം. ജലസേചന സംവിധാനങ്ങൾ ഒരുക്കുന്നതിനായി സഹകരണബാങ്കുകൾ വഴി സബ്‌സിഡി
നിരക്കിൽ കർഷകർക്ക് വായ്പ ലഭ്യമാക്കണം. ആവശ്യമായ ഇടങ്ങളിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾക്ക്
തുടക്കം കുറിക്കണം. അത്യുൽപാദന ശേഷിയുള്ള കാപ്പിത്തൈകൾ വിതരണം ചെയ്യാനും , നിലവിലുള്ള
പരമ്പരാഗത കാപ്പിച്ചെടികൾ റീപ്ലാന്റ് ചെയ്യാനുമുള്ള സാമ്പത്തിക സഹായം ലഭ്യമാക്കണം. ആദിവാസി
മേഖലകളിൽ വിതരണം ചെയ്യപ്പെട്ട ഭൂമികളിൽ മാതൃകാ കാപ്പിത്തോട്ടങ്ങൾ സ്ഥാപിച്ച് പ്രതിപാലിക്കാനുള്ള
പദ്ധതി നടപ്പാക്കണം.

2. കാപ്പിക്ക് സർക്കാർ പ്രഖ്യാപിച്ച 90 രൂപ താങ്ങു വില വലിയ ആവേശമാണ് കർഷകർക്കിടയിൽ


സൃഷ്ടിച്ചിട്ടുള്ളത്. മുഴുവൻ കാപ്പി കർഷകർക്കും ഈ താങ്ങുവില ലഭ്യമാക്കി കാപ്പി സംഭരിക്കാൻ കഴിയണം.
അതിനായി സംഭരണഏജൻസികളായി ബ്രഹ്മഗിരി പോലുള്ള സംവിധാനങ്ങളെ നിശ്ചയിക്കാം.

3. ചക്ക , നേന്ത്രവാഴ തുടങ്ങിയ ഉത്പന്നങ്ങളെ സംഭരിക്കാനും മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി വിതരണം


ചെയ്യാനുമുള്ള സഹകരണ സംവിധാനങ്ങൾ സ്ഥാപിക്കാൻ കഴിയണം.

4. ജില്ലയിലെ നെൽകൃഷി 8000 ഹെക്ടറിൽ നിന്നും 25000 ഹെക്ടറായി വർധിപ്പിക്കാനുള്ള ലക്ഷ


‌ ്യം മുന്നോട്ട്
വെക്കണം. ഇതിനായി നെൽപ്പാടങ്ങൾ പുനരുജ്ജീവിപ്പിക്കാനും ജലസേചനം നടത്താനുമുള്ള പദ്ധതി
ആവിഷ്കരിക്കണം. കവുങ്ങു തോട്ടങ്ങളും മറ്റും വീണ്ടും നെൽപ്പാടങ്ങളായി പരിവർത്തനം ചെയ്യാനുള്ള സാമ്പത്തിക
സഹായം കർഷകർക്ക് ലഭ്യമാക്കണം.

5. വയനാടിന്റെ തനത് നെൽവിളകളായ ഗന്ധകശാല ജീരകശാല പോലുള്ള നെല്ലുകൾ വിളയിക്കാനും


,സംഭരിക്കാനും , ബ്രാൻഡ് ചെയ്ത് വിപണനം ചെയ്യാനുമുള്ള പ്രത്യേക പദ്ധതി രൂപീകരിക്കണം. ആദിവാസി
വിഭാഗങ്ങൾക്ക് പങ്കാളിത്തമുള്ളതാകണം ഈ പദ്ധതി. ഈ കൃഷിയെ ഫാംടൂറിസവുമായി ബന്ധപ്പെടുത്തി
പദ്ധതി തയ്യാറാക്കണം.

6. ശാസ്ത്രീയവും , ആധുനികവുമായ കൃഷിരീതികൾ കർഷകർക്ക് ലഭ്യമാക്കുന്നതിലൂടെ മാത്രമേ ഉത്‌പാദനം


വർധിപ്പിക്കാൻ കഴിയൂ. നിലവിൽ കർഷകത്തൊഴിലാളികളുടെ ലഭ്യതക്കുറവ് കൂടെ പരിഗണിച്ചുകൊണ്ട് ഒരു
"കര്ഷകത്തോഴിലാളി ലേബർ ബാങ്ക് " സ്ഥാപിക്കാൻ കഴിയണം. ഇതിനായി ആദിവാസി ചെറുപ്പക്കാരെ കൂടെ
ഉൾപ്പെടുത്തി ആധുനിക കൃഷി പരിശീലനം ലഭ്യമാക്കുകയും അവർക്ക് കൊയ്ത്ത്-മെതി യന്ത്രങ്ങൾ തുടങ്ങിയ
കാർഷിക ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും ഉള്ള തൊഴിലാളികളാക്കി മാറ്റുകയും ചെയ്യണം.
ഇതിനായി ഒരു പരിശീലന കേന്ദ്രം RARS , KVASU , ബ്രഹ്മഗിരി എന്നിവയുടെ നേതൃത്വത്തിൽ സ്ഥാപിക്കാം.
വന്യമൃഗങ്ങളെ തുരത്തുന്നതിലും culling ലും ഇവർക്ക് പരിശീലനം നൽകുകയും ചെയ്യാം. ഇതിനായി തുടങ്ങുന്ന
ഓൺലൈൻ സംവിധാനത്തിൽ രെജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് ഈ സേനയുടെ സേവനം ലഭ്യമാക്കുന്ന
താരത്തിലാകണം ഇത് വിഭാവനം ചെയ്യേണ്ടത്.

7. നെൽപ്പാടങ്ങളിൽ ഇടവിളയായി ധാന്യങ്ങളും പച്ചക്കറികളും കൃഷിചെയ്യാനുള്ള സഹായം ലഭ്യമാക്കണം.

8. പച്ചക്കറി കൃഷിരംഗത്തെ ഏറ്റവും വലിയ പരിമിതി വിളകളുടെ വിപണനമാണ്. അത് പരിഹരിക്കാനായി


പച്ചക്കറി സംഭരിക്കാനുള്ള കോൾഡ് സ്റ്റോറേജ് ശ്രുംഖല , മൂല്യവർധിത ഉത്പന്നങ്ങളാക്കാനുള്ള സംവിധാനം
എന്നിവ ആരംഭിക്കണം.

VII. മൃഗസംരക്ഷണം

1. മൃഗസംരക്ഷണ മേഖലയിൽ വയനാടിന് വലിയ ഉണർവ് നൽകാൻ ബ്രഹ്മഗിരി മാംസ സംസ്കരണ


ഫാക്ടറിക്ക് കഴിയും. ബ്രഹ്മഗിരി പ്ലാന്റ് മുഴുവൻ ഷിഫ്റ്റിലും പ്രവർത്തിക്കുന്നതോടെ പോത്ത് , കോഴി , ആട്
വളർത്തലിൽ കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തനായി സാധിക്കും. അതിനായി നിലവിലുള്ള പ്ലാന്റ്
കൂടുതൽ ആധുനികവും ഉത്പാദനശേഷിയുള്ളതുമാക്കി മാറ്റാൻ കഴിയണം ഇതിലേക്കായി പദ്ധതികൾ
നടപ്പിലാക്കാൻ ബ്രഹ്മഗിരിക്ക് 25 കോടി രൂപയെങ്കിലും വകയിരുത്തണം.

2. കോവിഡാനന്തര കേരളത്തിൽ ചെറുപ്പക്കാർക്ക് സ്വയംതൊഴിൽ നൽകുന്നതിന്റെ ഭാഗമായി പോത്ത് ,


കോഴി , ആട് വളർത്തുന്നതിനായി സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ച് സംരംഭത്തിലേർപ്പെടാനുള്ള
ധനസഹായം ലഭ്യമാക്കണം. ചുരുങ്ങിയത് 15000 പേർക്കെങ്കിലും ഈ മേഖലയിൽ പുതുതായി തൊഴിൽ
നൽകാൻ കഴിയും. പഞ്ചായത്തുകളുടെ പിന്തുണയും ഈ പദ്ധതികൾക്ക് ലഭ്യമാക്കാം.

3. സമാനമാതൃകയിൽ ആധുനിക ഡയറി ഫാമുകളും ചെറുപ്പക്കാരുടെ സ്വയം സഹായ സംഘങ്ങളുടെ


നേതൃത്വത്തിൽ ആരംഭിക്കാനുള്ള സമ്പത്തിക സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കണം.

4. വയനാട്ടിൽ വ്യാപകമായി പന്നികൃഷിയും , മത്സ്യ കൃഷിയും ഇപ്പോൾ തന്നെ നടക്കുന്നുണ്ട്. എന്നാൽ ഈ


മേഖലയിൽ പ്രോസസിംഗ് സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമല്ല. അതിനുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്ന
പദ്ധതികളും അസൂസ്ത്രണം ചെയ്യാൻ കഴിയണം.

5. നിലവിൽ വയനാട്ടിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന ഉരുക്കൾക്ക് ക്വാറന്റൈൻ


സൗകര്യം ഇല്ല. ഇതിനായുള്ള കേന്ദ്രങ്ങൾ അതിർത്തികളിൽ ആരംഭിക്കാൻ കഴിയണം.

6. മത്സ്യം വളർത്താനും ജലസേചനത്തിനായി വയനാട്ടിൽ വ്യാപകമായ തലക്കുളങ്ങൾ


പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയണം.
VIII. ആദിവാസി മേഖല.

1. അറക്കു വാലി പ്രോജക്ട് മാതൃകയിൽ ആദിവാസി മേഖലയിൽ ട്രൈബൽ കോഫീ പദ്ധതി ആരംഭിക്കണം.
ഒരു കോഫീ മ്യുസിയവും ഇതിനോടനുബന്ധമായി ആരംഭിക്കാം.

2. കാട്ടു തേൻ , നെല്ലിക്ക ഉൾപ്പെടെയുള്ള വനവിഭവങ്ങൾ ആദിവാസികളുടെ നേതൃത്വത്തിൽ സംഭരിക്കാനും


ബ്രാൻഡ് ചെയ്ത് വിപണനം ചെയ്യാനുമുള്ള പദ്ധതിക്ക് രൂപം നൽകണം.

3. പണിയ അടിയ കാട്ടുനായ്ക്ക വിഭാഗംങ്ങളിലാണ് വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ ഏറ്റവും കൂടുതൽ.


ഇത് പരിഹരിക്കാനായി 50:1 എന്ന അനുപാതത്തിൽ മെന്റർ ടീച്ചർമാരെ അതാത് വിഭാഗങ്ങളിലെ
വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരിൽ നിന്നും നിയമിക്കാൻ കഴിയണം. കോളനികൾ മുതൽ സ്‌കൂളുകൾ വരെ
കുട്ടികൾക്കൊപ്പം ഉള്ളവരായിരിക്കണം ഈ മെന്റർ ടീച്ചർമാർ. ഇതിനായി അതാത് ഫീഡിംഗ് കോളനികളിൽ
നിന്ന് തന്നെ മെന്റർ അധ്യാപകരെ പരമാവധി നിയമിക്കാൻ കഴിയണം.

4. ആദിവാസി വിദ്യാർത്ഥികളുടെ എൻറോൾമെൻറ് മുതൽ ജോലി വരെ അവരെ മോണിറ്റർ ചെയ്യാനും ന്യൂനത
ഉള്ള മേഖലകളിൽ പ്രത്യേകം സഹായം ലഭ്യമാക്കാനുമുള്ള ഓൺലൈൻ സംവിധാനം തയാറാക്കണം.
കോളനികളിൽ ഡിജിറ്റൽ സൗകര്യങ്ങളും , ലൈബ്രറിയും ഉള്ള പഠനകേന്ദ്രങ്ങൾ സ്ഥാപിക്കണം.

5.ആദിവാസി വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകൾക്കും , തൊഴിൽ പ്രവേശന


പരീക്ഷകൾക്കുമായി പരിശീലന കേന്ദ്രം സ്ഥാപിക്കണം

6. നിലവിൽ ആദിവാസി വിദ്യാർത്ഥികൾക്ക് പ്ലസ്‌വണ്ണിനും , ബിരുദത്തിനു ആവശ്യമായ സീറ്റുകൾ


ലഭ്യമല്ലാത്ത അവസ്ഥ ജില്ലയിൽ ഉണ്ട്. കൂടുതൽ റസിഡൻഷ്യൽ സ്‌കൂളുകൾ , പ്ലസ്‌ടു ബാച്ചുകൾ എന്നിവ
ആദിവാസി മേഖലകളിൽ ആരംഭിക്കാൻ കഴിയണം.

7. പ്രിയദർശനി പ്ലാന്റേഷൻ നിലവിൽ ബ്യുരോക്രട്ടിക് മാനേജ്‌മെന്റ് അവസ്ഥയിൽ ആണുള്ളത്. അത്


ആദിവാസികൾക്ക് നിയന്ത്രണമുള്ള ജനകീയ സമിതിയുടെ നേതൃത്വത്തിൽ മാറ്റി ഒരു അഗ്രോ ഇൻഡസ്ട്രിയൽ
കോംപ്ലക്സ് ആക്കി വികസിപ്പിക്കണം.

IX. ടൂറിസം.

1. വയനാടിന്റെ ടൂറിസം സാധ്യതയെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനായി "വയനാട് ടൂറിസം നെറ്റ്വർക്ക് "


സ്ഥാപിക്കണം. യാത്ര , താമസം , ഭക്ഷണം , സന്ദർശനംതുടനിയവയെല്ലാം ഒന്നിച്ചു ബുക്ക്ചെയ്യാവുന്ന
ഓൺലൈൻ /ആപ്പ് നിർമിക്കുകയും പരിപാലിക്കുകയും ചെയ്യാം. ജില്ലയിലെ ടാക്സികൾ , ഹോട്ടലുകൾ ,
റിസോർട്ടുകൾ ,വിപണകേന്ദ്രങ്ങൾ എന്നിവയെ ഒരുകുടക്കീഴിൽ കൊണ്ടുവരുന്നസംരംഭമായിട്ടാകും ഇത്
രൂപകൽപ്പന ചെയ്യുക. ജില്ലയിൽ കൂടുതൽ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തുകയും ചരിത്ര ടൂറിസം , വനം- വന്യജീവി
ടൂറിസം , ഫാം ടൂറിസം തുടങ്ങിയ വ്യത്യസ്‍ത പാക്കേജുകൾക്ക് രൂപം നൽകുകയും വേണം.
2. ജില്ലയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് രാത്രിയിലും പ്രവർത്തിക്കുന്ന വിനോദോപാധികളും
ഇൻഫോടൈന്മെന്റ് സോണുകളും രൂപകൽപന ചെയ്യണം. നിലവിൽ വയനാട്ടിൽ എത്തുന്ന
വിനോദസഞ്ചാരികൾക്ക് രാത്രിജീവിതം താമസസ്ഥലങ്ങളിൽ തന്നെ കേന്ദ്രീകരിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്
ഇതൊഴിവാക്കാൻ കഴിയണം.

3. ജില്ലയുടെ കാലാവസ്ഥയും , മണ്ണും പ്രയോജനപ്പെടുത്തി മലബാറിലെ ആദ്യ ബൊട്ടാണിക്കൽ ഗാർഡനും


ഗവേഷണകേന്ദ്രവും സ്ഥാപിക്കണം.

4. ഓരോ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തദ്ദേശീയ നിവാസികളുടെ സേന രൂപീകരിക്കുകയും അവർക്ക് വ്യത്യസ്ത


ഭാഷകൾ, കേന്ദ്ര പരിപാലനം എന്നിവയിൽ പരിശീലനം നൽകുകയും വേണം.

X. വ്യവസായം.

1. മലിനീകരണ വ്യവസായങ്ങൾ വയനാടിന് അനുയോജ്യമല്ല അതിനാൽ ജില്ലയിൽ ഒരു വിപുലമായ ഐ ടി -


ബി ടി പാർക്ക് സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം.

2. കണ്ണൂർ വിമാനത്തതാവളം , ബാംഗ്ലൂർ നഗരം എന്നിവയുടെ സാമിപ്യം കൂടെ കണക്കിലെടുത്ത് ജില്ലയിൽ ഒരു
മരുന്ന് ഗവേഷണ നിർമാണ യൂണിറ്റിന് തുടക്കം കുറിക്കാവുന്നതാണ്.

You might also like