You are on page 1of 12

REGIONAL NEWS UNIT, ALL INDIA RADIO, CALICUT

ആകാശവാണി
പ്രാദേശിക വാർത്തകൾ

തിയ്യതി: 25-01-2023 സമയം 06.45 AM

പ്രധാന വാർത്തകൾ.
● നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍
മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ ്
അബ്ദെല്‍ ഫത്താഹ് അല്‍-സിസി ഡല്‍ഹിയിലെത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് അദ്ദേഹം ഉഭയ
കക്ഷി ചര്‍ച്ച നടത്തും.

● രാഷ്ട്രപതി ദ്രൗപതി മുര്‍മു വൈകീട്ട് ഏഴിന് രാജ്യത്തെ


അഭിസംബോധന ചെയ്യും.

● ഇന്ന് ദേശീയ സമ്മതിദായക ദിനം.

● കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ അട്ടപ്പാടി മേലെ ഭൂതയാര്‍


ഊര് ഇന്ന് സന്ദര്‍ശിക്കും.

● എല്ലാ ജില്ലകളിലും രണ്ട് മാലിന്യ സംസ്കരണ പ്ലാന്‍റുകള്‍


വീതം സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്.

● ന്യൂസിലാന്‍ഡിനെ 90 റണ്‍സിന് തോല്‍പ്പിച്ച് ഏകദിന പരമ്പര


തൂത്തുവാരിയ ഇന്ത്യ റാങ്കിങ്ങില്‍ ഒന്നാമതെത്തി.

വാർത്തകൾ വിശദമായി.
ഡല്‍ഹിയില്‍ നാളെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ
ചടങ്ങില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ ് അബ്ദെല്‍ ഫത്താഹ്
അല്‍-സിസി മുഖ്യാതിഥിയായി പങ്കെടുക്കും.
ഡെസ്ക് റിപ്പോര്‍ട്ട്………………

……………….വോയ്സ്…………….

✪✪✪

മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്നലെ


വൈകീട്ട് ഈജിപ്ഷ്യന്‍ പ്രസിഡന്‍റ ് അബ്ദെല്‍ ഫത്താഹ്
അല്‍-സിസി ന്യൂഡല്‍ഹിയില്‍ എ​ത്തി. പ്രധാനമന്ത്രി
നരേന്ദ്രമോദി അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഈജിപ്ഷ്യന്‍
പ്രസിഡന്റിന്‍റെ ഇന്ത്യാ സന്ദര്‍ശനവും അദ്ദേഹം റിപ്പബ്ലിക്
ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതും
എല്ലാ ഇന്ത്യക്കാര്‍ക്കും ഏറെ സന്തോഷം തരുന്ന
കാര്യമാണെന്ന് മോദി സന്ദേശത്തില്‍ പറഞ്ഞു.

അഞ്ച് മന്ത്രിമാരും മുതിര്‍ന്ന ഉദ്യാഗസ്ഥരും ഉള്‍പ്പെടെ


ഉന്നത തല പ്രതിനിധി സംഘവും ഈജിപ്ഷ്യന്‍
പ്രസിഡന്‍റിനോടൊപ്പം ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
ഈജിപ്ഷ്യന്‍ ആര്‍മിയിലെ സൈനിക സംഘം നാളെ
റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും.

സിസിക്ക് രാഷ്ട്രപതി ഭവനില്‍ ഇന്ന് രാവിലെ


ആചാരപരമായ വരവേല്‍പ് നല്‍കും. പ്രധാനമന്ത്രി
നരേന്ദ്രമോദിയുമായി ഈജിപ്ഷ്യന്‍ പ്രസിഡന്റ ് ഇന്ന് ഉഭയ
കക്ഷി പ്രതിനിധി തല ചര്‍ച്ച നടത്തും. മേഖല, ആഗോള
വിഷയങ്ങള്‍ ചര്‍ച്ചയാകും. വിദേശകാര്യമന്ത്രി ഡോ. എസ്
ജയശങ്കര്‍ ഇന്ന് പ്രസിഡന്‍റ ് സിസിയെ സന്ദര്‍ശിക്കും.

✪✪✪
റിപബ്ലിക് ദിനത്തിന്‍റെ തലേന്നാളായ ഇന്ന് രാഷ്ട്രപതി
ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകീട്ട്
ഏഴിന് ആകാശവാണിയുടെ എല്ലാ ശൃംഖലയും,
രാഷ്ട്രപതിയുടെ പ്രസംഗം പ്രക്ഷേപണം ചെയ്യും. ദൂരദർശന്‍റെ
എല്ലാ ചാനലുകളും രാഷ്ട്രപതിയുടെ അഭിസംബോധന
തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. ഹിന്ദിയിലും തുടർന്ന്
ഇംഗ്ലീഷിലും പ്രക്ഷേപണം കേള്‍ക്കാം. രാഷ്ട്രപതിയുടെ
പ്രസംഗത്തിന്‍റെ മലയാള പരിഭാഷ രാത്രി 9.30ന്
ആകാശവാണിയുടെ കേരള നിലയങ്ങള്‍ പ്രക്ഷേപണം ചെയ്യും.

✪✪✪

റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് പ്രധാന


ചടങ്ങുകള്‍ നടക്കുന്ന ഡല്‍ഹിയില്‍ പൊലീസ് സുരക്ഷ
കര്‍ശനമാക്കി. കര്‍ത്തവ്യ പഥില്‍ റിപ്പബ്ലിക് ദിന പരേഡ്
നടക്കുന്ന സമയത്ത് ആറായിരത്തോളം സുരക്ഷാ
ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
150ലധികം CCTV ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

✪✪✪

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആകാശവാണി


സംഘടിപ്പിക്കുന്ന സർവ്വഭാഷാ കവി സമ്മേളനത്തിൽ
മലയാളത്തെ പ്രതിനിധീകരിച്ച് കെ. ജയകുമാർ ‘വനവാസം’
എന്ന കവിത അവതരിപ്പിക്കും. 22 ഭാഷകളിൽ നിന്നു കവികൾ
സമ്മേളനത്തില്‍ പങ്കെടുക്കും. കവി സമ്മേളനത്തിന്റെ
ശബ്ദലേഖനം ഇന്ന് രാത്രി 10ന് ആകാശവാണി നിലയങ്ങൾ
പ്രക്ഷേപണം ചെയ്യും.
✪✪✪

ഇന്ന് പതിമൂന്നാമത് ദേശീയ സമ്മതിദായക ദിനം.


ഇതോടനുബന്ധിച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍
സ്തുത്യര്‍ഹ സേവനം കാഴ്ചവച്ച ഉദ്യോഗസ്ഥര്‍ക്ക്
പുരസ്കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന്
ന്യൂഡല്‍ഹിയില്‍ വിതരണം ചെയ്യും.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കുറിച്ചു തെരഞ്ഞെടുപ്പ്


കമ്മീഷന്‍ പ്രസിദ്ധീകരിച്ച, പുസ്തകത്തിന്റെ ആദ്യപ്രതി
മുഖ്യതെരഞ്ഞെട‌ുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍
രാഷ്ട്രപതിയ്ക്ക് സമ്മാനിക്കും.

'വോട്ടിംഗ് പോലെ ഒന്നുമില്ല, ഞാന്‍ തീര്‍ച്ചയായും വോട്ട്


ചെയ്യുന്നു' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

വോട്ട് രേഖപ്പെടുത്തുന്നതിലൂടെ തെരഞ്ഞെടുപ്പ്


പ്രക്രിയയില്‍ ജനങ്ങള്‍ പങ്കാളികളാവേണ്ടതിന്റെ പ്രാധാന്യം
ഓര്‍മപ്പെടുത്തുന്നതിനാണ് ജനുവരി 25 ദേശീയ സമ്മതിദായക
ദിനമായി ആഘോഷിക്കുന്നത്.

✪✪✪

പാര്‍ലമെന്‍റ ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി


അടുത്ത തിങ്കളാഴ്ച ഗവണ്‍മെന്‍റ ് സര്‍വ്വകക്ഷി യോഗം
വിളിച്ചു. സമ്മേളനം സുഗഗമാക്കുന്നതിന് യോഗത്തില്‍ എല്ലാ
പാര്‍ട്ടികളുടെയും സഹകരണം ഗവണ്‍മെന്‍‌റ് തേടും.

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇരു സഭകളുടെയും സംയുക്ത


സമ്മേളനത്തെ ചൊവ്വാഴ്ച രാവിലെ 11 ന് അഭിസംബോധന
ചെയ്യുന്നതോടെ ബജറ്റ് സമ്മേളനം ആരംഭിക്കും. തുടര്‍ന്ന്
സാമ്പത്തിക സര്‍വേ സഭ‌കളുടെ മേശപ്പുറത്ത് വെക്കും.
ബുധനാഴ്ചയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര
ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നത്.

✪✪✪

ലോക്സഭ പ്രവാസ് കാര്യക്രമത്തിന്റെ ഭാഗമായി


പാലക്കാട് ജില്ലയിലെത്തിയ കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ
ഇന്ന് അട്ടപ്പാടി മേലെ ഭൂതയാര്‍ ഊര് സന്ദര്‍ശിക്കും.

ബി.ജെ.പി മണ്ഡലം ഭാരവാഹിയോഗത്തിലും അദ്ദേഹം


പങ്കെടുക്കും.

ഇന്നലെ വൈകീട്ട് കരിമ്പ മണ്ഡലത്തിലെ മുണ്ടക്കുന്ന


വനവാസി ഊരിലെ 41പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് നിര്‍മിച്ച്‌
നൽകുന്ന വീടുകൾ സന്ദര്‍ശിച്ച അദ്ദേഹം പ്രവർത്തനങ്ങൾ
വിലയിരുത്തി.

✪✪✪

സംസ്ഥാനത്ത് IAS തലത്തില്‍ അഴിച്ചുപണി. 15


ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു. പാലക്കാട് കലക്ടർ ജോഷി
മൃൺമയിയെ നാഷണൽ ഹെൽത്ത് മിഷന്റെ സംസ്ഥാന
മിഷൻ ഡയറക്ടറായി നിയമിച്ചു. ഇതേ സ്ഥാനത്തുണ്ടായിരുന്ന
ഡോ.എസ്.ചിത്രയാണ് പുതിയ പാലക്കാട് ജില്ലാ കലക്ടറര്‍.

സാംസ്കാരിക സെക്രട്ടറി റാണി ജോർജിനെ


സാമൂഹികനീതി വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും
നിയമിച്ചു. കാർഷിക പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക്
കാർഷിക ഉൽപ്പാദന കമ്മിഷണറുടെ ചുമതലകൂടി വഹിക്കും.
കേന്ദ്ര ഡപ്യൂട്ടേഷനിൽനിന്ന് മടങ്ങി എത്തുന്ന അശോക്
കുമാർ സിങ്ങിനെ ജലവിഭവ സെക്രട്ടറിയാക്കും. സഹകരണ
സെക്രട്ടറി മിനി ആന്റണിക്ക് സാംസ്കാരിക സെക്രട്ടറിയുടെ
അധിക ചുമതല നൽകി.

✪✪✪

കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്


വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഡയറക്ടറുടെ
താല്ക്കാലിക ചുമതല ഫിനാന്‍സ് ഓഫീസര്‍ ഷിബു
അബ്രഹാമിന് നല്‍കി.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന, ഭരണപരമായ കാര്യങ്ങള്‍


നിര്‍വ്വഹിക്കാനാണ് താല്ക്കാലിക ചുമതല
നല്‍കിയിരിക്കുന്നതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.

✪✪✪

95-ാമത് ഓസ്‌കാര്‍ പുരസ്‌കാര നാമനിര്‍ദേശ പട്ടിക


പ്രഖ്യാപിച്ചു. കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍സില്‍
ഹോളിവുഡ് താരങ്ങളായ റിസ് അഹമ്മദും അല്ലിസണ്‍
വില്യംസുമാണ് 23 വിഭാഗങ്ങളിലെ നാമനിര്‍ദേശങ്ങള്‍
പ്രഖ്യാപിച്ചത്. പുരസ്‌കാരത്തിന്റെ അന്തിമഘട്ട നാമനിര്‍ദേശ
പട്ടികയില്‍ ഇന്ത്യന്‍ ചിത്രമായ RRR -ലെ ഗാനം ഇടം നേടി.
ചന്ദ്രബോസ് രചിച്ച് കീരവാണി സംഗീതം നല്‍കിയ 'നാട്ടു
നാട്ടു...' എന്നു തുടങ്ങുന്ന ഗാനമാണ് ഒറിജിനല്‍ സോങ്
വിഭാഗത്തില്‍ ഇടം പിടിച്ചത്. നേരത്തെ ഈ ചിത്രത്തിന്
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചിരുന്നു.
രണ്ട് ഇന്ത്യന്‍ ഡോക്യുമെന്ററികളും അക്കാദമി
അവാര്‍ഡിന്റെ അന്തിമ പട്ടികയില്‍ സ്ഥാനം പിടിച്ചു. ഓള്‍ ദാറ്റ്
ബ്രീത്ത്‌സ്, ദ എലിഫന്റ ് വിസ്‌പേഴ്‌സ് എന്നിവയാണ് ഇന്ത്യക്ക്
പുരസ്‌ക്കാര പ്രതീക്ഷ നല്‍കുന്ന ഡോക്യുമെന്ററികള്‍.

✪✪✪

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രണ്ട് മാലിന്യ


സംസ്‌കരണ പ്ലാന്റുകൾ വീതം സ്ഥാപിക്കുമെന്ന് മന്ത്രി
എം.ബി രാജേഷ് അറിയിച്ചുു. ദ്രവമാലിന്യ സംസ്‌കരണ
പ്ലാന്റുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഡിസ്ട്രിക്റ്റ് ഡവലപ്മെന്റ ്
കമ്മിഷണർമാർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച
ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യ
സംസ്‌കരണ പ്ലാന്റുകൾ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ
നിലനിൽക്കുന്ന തെറ്റിധാരണ മാറ്റിയെടുക്കാൻ പ്രത്യേക
ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

വിവിധ ജില്ലകളിലായി പ്രവൃത്തി പുരോഗമിക്കുന്ന 10


മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ നിർമാണം മെയ് 31 നകം
പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി.

✪✪✪

സംസ്ഥാനത്ത് വൃത്തിയുള്ള നവകേരളം വലിച്ചെറിയൽ


മുക്ത കാമ്പയിന് നാളെ തുടക്കമാകും. നവകേരളം
കർമപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ, ശുചിത്വ
മിഷൻ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ
നേതൃത്വത്തിലാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 2017
ഓഗസ്റ്റ് 15 ന് തുടക്കമിട്ട 'മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം
കാമ്പയിന്റെ രണ്ടാം ഘട്ടമായാണ് ക്യാംപയിൻ
ആരംഭിക്കുന്നത്.

ഒരാഴ്ച നീണ്ടുനിൽക്കുന്ന ഒറ്റത്തവണ


ശുചീകരണത്തിലൂടെയാണ് എല്ലാ ജില്ലകളിലും വലിച്ചെറിയൽ
മുക്ത കാമ്പയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

✪✪✪

മയക്കു മരുന്നിനെതിരെ ഗവണ്‍മെന്‍റ ് നടത്തുന്ന


പ്രചാരണത്തിന്‍റെ രണ്ടാം ഘട്ടം നാളെ ലഹരിയില്ലാ തെരുവ്
പരിപാടിയോടെ സമാപിക്കുമെന്ന് മന്ത്രി എം ബി രാജേഷ്
അറിയിച്ചു. രണ്ടാം ഘട്ട പ്രചാരണത്തിന്‍റെ ഭാഗമായി,
മയക്കുമരുന്നിനെതിരെ ഫുട്‌ബോൾ ലഹരി എന്ന
മുദ്രാവാക്യമുയർത്തി സംസ്ഥാന ഗവണ്‍മെന്‍റ ് സംഘടിപ്പിച്ച
ഗോൾ ചലഞ്ചിൽ 2 കോടി ഒരു ലക്ഷത്തി 40,526
ഗോളുകളടിച്ചുവെന്നും മന്ത്രി പറഞ്ഞു. ഏറ്റവുമധികം
ഗോളുകളടിച്ചത് മലപ്പുറം ജില്ലയിലാണ്.

✪✪✪

കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷങ്ങളുടെ


ഭാഗമായി ചുവട് 2023 എന്ന പേരിൽ സംസ്ഥാനത്ത് നാളെ
അയൽക്കൂട്ട സംഗമം സംഘടിപ്പിക്കും. മൂന്നു ലക്ഷം
അയൽക്കൂട്ടങ്ങളിലായി 45 ലക്ഷം വനിതകൾ സംഗമത്തിൽ
പങ്കെടുക്കുമെന്നു കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ
ജാഫർ മാലിക് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ
അറിയിച്ചു. രാവിലെ എട്ടിന് എല്ലാ അയൽക്കൂട്ടങ്ങളിലും
ദേശീയ പതാക ഉയർത്തും.
കുടുംബശ്രീയുടെ 25-ാം വാർഷിക ദിനമായ മേയ് 17
മുതൽ മൂന്ന് ദിവസത്തെ അന്തർദേശീയ കോൺക്ലേവ്
സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

✪✪✪

കോവിഡിനെതിരെ മാത്രമല്ല ഇൻഫ്ളുവൻസ


യ്ക്കെതിരേയും ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്
പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ്
വരികയാണെങ്കിലും ഇൻഫ്ളുവൻസ കേസുകൾ
ഉണ്ടാകുന്നുണ്ടെന്ന് മന്ത്രി തിരുവനന്തപുരത്ത് ആരോഗ്യ
വകുപ്പിന്റെ ഉന്നതതല യോഗത്തിൽ അറിയിച്ചു.

കോവിഡിന്റെയും ഇൻഫ്ളുവൻസയുടേയും രോഗ


ലക്ഷണങ്ങൾ ഏതാണ്ട് സമാനമായതിനാൽ എല്ലാവരും
ശ്രദ്ധിക്കണം.

പനി, തൊണ്ടവേദന, ചുമ എന്നിവ വരുന്നത് കോവിഡും


ഇൻഫ്ളുവൻസയും കൊണ്ടാകാം. ഈ സാഹചര്യത്തിൽ
വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി
അഭ്യർത്ഥിച്ചു.

✪✪✪

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ സ്റ്റാന്‍ഡേര്‍ഡ്


നിയമത്തിലെ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് അടപ്പിച്ച
സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം
നിർബന്ധമാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ
നിയമ പ്രകാരം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം
ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ
സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന
ജീവനക്കാര്‍ ഭക്ഷ്യ സുരക്ഷാ പരീശീലനം നേടണമെന്ന് മന്ത്രി
തിരുവനന്തപുരത്ത് പറഞ്ഞു.

സംസ്ഥാനത്ത് 785 സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ


വകുപ്പിന്റെ ഹൈജീൻ റേറ്റിംഗ് നേടിയിട്ടുണ്ട്. കൊല്ലം
ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ ഹൈജീൻ
റേറ്റിംഗ് നേടിയതെന്നും മന്ത്രി പറഞ്ഞു.

✪✪✪

വ്യാജ ടിക്കറ്റുണ്ടാക്കി വിമാനത്താവളത്തിനകത്തുകടന്ന


റഷ്യൻ സ്വദേശി ഇലിയ സോക്കോളോവ് നെടുമ്പാശേരി
വിമാനത്താവളത്തിൽ അറസ്‌റ്റിലായി.

സൗദി എയർലൈൻസ് വിമാനത്തിൽ റിയാദിലേക്ക് യാത്ര


ചെയ്യുന്നതിന് ഇയാളുടെ ഭാര്യയ്ക്ക് ടിക്കറ്റുണ്ടായിരുന്നു. ഈ
ടിക്കറ്റിന്റെ കോപ്പിയെടുത്ത് അതിൽ ഇയാളുടെ പേര്
ചേർത്താണ് യാത്രക്കാരനെന്ന വ്യാജേന അകത്ത് കടന്നത്.
വിമാനത്താവളത്തിനകത്ത് നിൽക്കുന്നതു കണ്ട ഇയാളെ
എയർലൈൻസ് അധികൃതർ സംശയം തോന്നി പിടികൂടി
സി.ഐ.എസ് എഫിന് കൈമാറുകയായിരുന്നു.

✪✪✪

കണ്ണൂരിലെ അര്‍ബന്‍ നിധി ലിമിറ്റഡ് എന്ന സ്വകാര്യ


ധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികള്‍
ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം
അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘം
രൂപീകരിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്
ഉത്തരവായി.

ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം


കണ്ണൂര്‍ റേഞ്ച് എസ്.പി എം. പ്രദീപ് കുമാറിനാണ്
മേല്‍നോട്ടച്ചുമതല.

ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 23 കേസുകള്‍


ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

✪✪✪

ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന


പരമ്പര തൂത്തുവാരിയ ഇന്ത്യ ICC ഏകദിന റാങ്കിങ്ങില്‍
ഒന്നാമതെത്തി.

ഇന്‍ഡോറില്‍ മൂന്നാമത്തെയും അവസാനത്തെയും


ഏകദിനത്തിൽ ഇന്ത്യ കിവീസിനെ 90 റൺസിനാണ്
തോൽപ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 386 റൺസ് വിജയലക്ഷ്യം
പിന്തുടർന്ന ന്യൂസിലൻഡ് 41.2 ഓവറിൽ 295 റൺസിന്
പുറത്തായി.

ഇന്ത്യ - ന്യൂസിലാന്‍ഡ് ആദ്യ ട്വന്‍റി - 20 മത്സരം മറ്റന്നാള്‍


റാഞ്ചിയില്‍ നടക്കും. മൂന്ന് ട്വന്റി20 മത്സരങ്ങളാണ്
പരമ്പരയില്‍.

✪✪✪

ഭിന്നശേഷിക്കാരായ സംസ്ഥാന ഗവണ്‍മെന്‍റ ്


ജീവനക്കാർക്ക് ഗവൺമെന്റ ് ക്വാർട്ടേഴ്സ് അനുവദിക്കുന്ന
കാര്യത്തിൽ നിശ്ചിത ശതമാനം പ്രത്യേക സംവരണം
ഏർപ്പെടുത്തണമെന്ന് നിർദ്ദേശിച്ച് പൊതുമരാമത്ത് വകുപ്പ്
സെക്രട്ടറിക്ക് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്
പഞ്ചാപകേശൻ ഉത്തരവു നൽകി. വയനാട് ജില്ലയിൽ
സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ഡിറ്റാച്ച്മെന്റ ് ഓഫീസിൽ
ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരി ഗവണ്‍മെന്‍റ ് ക്വാർട്ടേഴ്സ്
അനുവദിക്കുന്ന കാര്യത്തിൽ വലിയ കാലതാമസം ഉണ്ടാകുന്നു
എന്ന് പരാതിപ്പെട്ട് ഫയൽ ചെയ്ത കേസിലാണ് ഉത്തരവ്.

✪✪✪

You might also like