You are on page 1of 7

REGIONAL NEWS UNIT, ALL INDIA RADIO, CALICUT

ആകാശവാണി
പ്രാദേശിക വാർത്തകൾ

തിയ്യതി: 23-01-2023 സമയം 06.45 AM

പ്രധാന വാർത്തകൾ.
● നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനമായ ഇന്ന്
രാഷ്ട്രം പരാക്രം ദിവസ് ആയി ആചരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ആൻഡമാൻ നിക്കോബാറിലെ 21
ദ്വീപുകള്‍ക്ക് രാജ്യം പരംവീർ ചക്ര നല്‍കി ആദരിച്ച
സൈനികരുടെ പേരു നല്‍കും.

● രാഷ്ട്ര‌പതി ദ്രൗപതി മുര്‍മു ന്യൂഡല്‍ഹിയില്‍ ഇന്ന്


പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്കാരങ്ങള്‍ വിതരണം
ചെയ്യും. കൊല്ലം സ്വദേശി ആദിത്യ സുരേഷ് ഉള്‍പ്പെടെ 11
കുട്ടികള്‍ പുരസ്കാരം ഏറ്റുവാങ്ങും.

● ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപന


പ്രസംഗത്തോടെ നിയമസഭാ ബജറ്റ് സമ്മേളനം ഇന്ന്
ആരംഭിക്കും. നിരവധി ജനകീയ വിഷയങ്ങള്‍‌ സഭയില്‍
ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

● പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ നഷ്ടം ഈടാക്കാന്‍


നേതാക്കളുടെ സ്വത്തു കണ്ടുകെട്ടുന്ന നടപടി ഇന്നു
പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ രാജന്‍.

● ആലപ്പുഴ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്


അഞ്ചു പേര്‍ മരിച്ചു.

● FIH ഹോക്കി പുരുഷ ലോകകപ്പില്‍ ന്യൂസിലാന്‍റ ് ഇന്ത്യയെ


തോല്‍പ്പിച്ചു.

വാർത്തകൾ വിശദമായി.
നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനമായ ഇന്ന് രാഷ്ട്രം പരാക്രം ദിവസ്
ആയി ആചരിക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി
നരേന്ദ്രമോദി ആൻഡമാൻ നിക്കോബാര്‍ ദ്വീപിലെ 21 ദ്വീപുകള്‍ക്ക് രാജ്യം
പരംവീർ ചക്ര നല്‍കി ആദരിച്ച സൈനികരുടെ പേരു നല്‍കും.

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി ചടങ്ങിൽ


പങ്കെടുക്കുന്നത്.

ന്യൂസ് ഡെസ്ക്കില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍

…….(വോയ്സ് ).........

പേരില്ലാത്ത ഏറ്റവും വലിയ ദ്വീപിന് പ്രഥമ പരംവീര്‍ ചക്ര പുരസ്കാര


ജേതാവിന്‍റെ പേര്, രണ്ടാമത്തെ ദ്വീപിന് രണ്ടാം പരംവീര്‍ ചക്ര അവാര്‍ഡ്
ജേതാവിന്‍റെ പേര് എന്നിങ്ങനെയാണ് 21 ദ്വീപുകള്‍ക്കും പേരു നല്‍കുന്നത്.

രാഷ്ട്രത്തിന്‍റെ പരമാധികാരവും അഖണ്ഠതയും സംരക്ഷിക്കാന്‍ ജീവത്യാഗം


ചെയ്ത ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്നതാണ് നടപടി.

നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപില്‍ നിര്‍മ്മിച്ച് നേതാജിക്കായി


സമര്‍പ്പിക്കുന്ന ദേശീയ സ്മാരകത്തിന്‍റെ മാതൃകയും പ്രധാനമന്ത്രി
അനാവരണം ചെയ്യും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചരിത്രപരമായ
പ്രധാന്യവും നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ സ്മരണയെ
ആദരിക്കുന്നതിനും റോസ് ദ്വീപുകളെ 2018 ലാണ് നരേന്ദ്രമോദി നേതാജി
സുഭാഷ് ചന്ദ്രബോസ് ദ്വീപെന്ന് പുനര്‍ നാമകരണം ചെയ്തത്.

പരാക്രം ദിവസിന്‍റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ 500


കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഇന്ന് പെയിന്‍റിംഗ് മത്സരം സംഘടിപ്പിക്കും.

✪✪✪

രാഷ്ട്ര‌പതി ദ്രൗപതി മുര്‍മു ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാന്‍മന്ത്രി രാഷ്ട്രീയ


ബാല്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. കൊല്ലം പോരുവഴി ഏഴാം മൈൽ
സ്വദേശി ആദിത്യ സുരേഷ് ഉള്‍പ്പെടെ 11 കുട്ടികള്‍ രാഷ്ട്രപതിയില്‍ നിന്ന്
പുരസ്കാരം ഏറ്റുവാങ്ങും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും
അടങ്ങുന്നതാണ് പുരസ്കാരം.

ഡെസ്ക്ക് റിപ്പോര്‍ട്ട്

…….(വോയ്സ് )....... പ്രധാനമന്ത്രി നരേന്ദ്രമോദി പുരസ്കാര ജേതാക്കളുമായി


നാളെ സംവദിക്കും. കലയും സംസ്കാരവും, ധീരത, സാമൂഹ്യസേവനം,
കായികം തുടങ്ങി ആറ് വിഭാഗങ്ങളില്‍ മികവു പ്രകടിപ്പിക്കുന്ന അഞ്ചിനും 18
നും ഇടയില്‍ പ്രായക്കാരായ കുട്ടികള്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആദിത്യയെ കലാരംഗത്തെ മികവിനാണ്
പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

600 ഓളം വേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ച ആദിത്യ


കോഴിക്കോട്ട് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പദ്യോച്ചാരണത്തില്‍ എ
ഗ്രേഡ് നേടിയിരുന്നു. സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ ഉജ്ജ്വലബാല്യം
പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

✪✪✪

ഇന്ത്യയുടെ അഞ്ചാമത് കൽവരി ക്ലാസ്സ് അന്തർവാഹിനി -വാഗിർ- നാവിക


സേനാമേധാവി അഡ്മിറൽ ആർ .ഹരികുമാർ ഇന്ന് കമ്മീഷൻ
ചെയ്യും.ഫ്രാൻസിലെ നാവിക ഗ്രൂപ്പിന്റെ സഹായത്തോടെ മുംബൈയിലെ
മസഗോൺ കപ്പൽ ശാലയിലാണ് അന്തർ വാഹിനി നിർമ്മിച്ചത്. ഇന്ത്യ തദ്ദേശീ
യമായി നിർമിച്ച അന്തർ വാഹിനികളിൽ ഏറ്റവും കുറഞ്ഞ നിർമ്മാണ
സമയമാണ് വാഗിറിന്റേത് എന്നതും സവിശേഷതയാണ്. യുദ്ധക്കപ്പലുകളെയും
അന്തർവാഹിനികളെയും നേരിടുന്നതിലും രഹസ്യാന്വേഷണം,മൈനുകൾ
സ്ഥാപിക്കൽ ,നിരീക്ഷണ ദൗത്യങ്ങൾ തുടങ്ങിയവ ഉൾപ്പെടെ വൈവിധ്യമാർന്ന
ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനും വാഗിർ അന്തർവാഹിനിക്ക് കഴിയും.

✪✪✪

നിയമസഭാ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്


ഖാന്‍റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ചാം കേരള
നിയമസഭയുടെ എട്ടാം സമ്മേളനം ആരംഭിക്കുന്നത്. അടുത്ത സാമ്പത്തിക
വർഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായാണ് സമ്മേളനം ചേരുന്നത്. മാർച്ച്‌ 30
വരെ നീളുന്ന സമ്മേളനത്തിൽ 33 ദിവസം സഭ ചേരും.‍മറ്റന്നാളും
അടുത്തമാസം 1, 2 തീയതികളിലും ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി
രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേൽ ചര്‍ച്ച നടക്കും. അടുത്ത മാസം 3-നാണ്
ബജറ്റ് അവതരണം. ആറു മുതൽ എട്ട് വരെ ബജറ്റിന്മേല്‍ പൊതുചര്‍ച്ച
നടക്കും. രണ്ട് ധനവിനിയോഗ ബില്ലുകളും സമ്മേളനത്തിൽ പാസ്സാക്കും. എല്ലാ
നടപടികളും പൂര്‍ത്തീകരിച്ച് മാര്‍ച്ച് 30 ന് സമ്മേളനം അവസാനിക്കും.

✪✪✪

നിയമസഭാ സമ്മേളനത്തില്‍ നിരവധി ജനകീയ വിഷയങ്ങള്‍‌ പ്രതിപക്ഷത്തിന്


സഭയില്‍ ഉന്നയിക്കാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം
കൂപ്പുകുത്തുന്നതെന്നും ബജറ്റ് എന്നത് വെറും പ്രസംഗം മാത്രമായി ചുരുങ്ങാന്‍
പോകുകയാണെന്നും അദ്ദേഹം പറവൂരില്‍ പറഞ്ഞു. ബജറ്റില്‍ പറയുന്ന ഒരു
പദ്ധതിയും നടപ്പാക്കാന്‍ പണം ഗവണ്‍മെന്‍റിന്‍റെ കൈവശമില്ല. നികുതി
വരുമാനം കുറഞ്ഞ് പാഴ്ചെലവുകള്‍ വര്‍ദ്ധിച്ചും ഖജനാവ് കാലിയായി.
കൊട്ടിഘോഷിക്കപ്പെട്ട് കിഫ്ബി ഇനി വേണ്ടെന്നാണ്
തീരുമാനിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബഫര്‍സോണ്‍, തീരദേശ മേഖലയിലെ വിഷയങ്ങള്‍, കാര്‍ഷിക പ്രതിസന്ധി,


ജപ്തി നോട്ടീസുകള്‍, ഭക്ഷണത്തില്‍ മായം കലര്‍ത്തുന്ന സംഭവങ്ങള്‍,
വനാതിര്‍ത്തിയില്‍ ജീവിക്കുന്നവരുടെ പ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍
സഭയില്‍ ഉന്നയിക്കും. വിമര്‍ശനങ്ങള്‍ മാത്രമല്ല ബദല്‍ നിര്‍ദ്ദേശങ്ങളും
പ്രതിപക്ഷത്തിനുണ്ടെന്നും അവ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും വി ഡി
സതീശന്‍ പറഞ്ഞു.

കേന്ദ്രത്തിനെതിരായ വിമര്‍ശനം മയപ്പെടുത്തിയ നയപ്രഖ്യാപന പ്രസംഗമാണ്


ഗവണ്‍മെന്‍റ ് ഗവര്‍ണര്‍ക്ക് നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

✪✪✪

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെ


തുടര്‍ന്ന് നഷ്ടം ഈടാക്കാൻ നേതാക്കളുടെ സ്വത്ത് കണ്ടു കെട്ടുന്ന നടപടി
ഇന്ന് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്
ലഭ്യമായ വിവരങ്ങളുടെ റിപ്പോര്‍ട്ട് ഇന്നു തന്നെ ഹൈക്കോടതിയിൽ
സമര്‍പ്പിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന് റവന്യൂ
റിക്കവറി ചട്ടത്തിലെ 7, 34 വകുപ്പുകള്‍ പ്രകാരമാണ് നടപടിയെടുക്കേണ്ടത്.
എന്നാല്‍ നേരിട്ട് അറ്റാച്ച് ചെയ്യാന്‍ കോടതി പ്രത്യേകമായി
നിര്‍ദേശിച്ചതിനാലാണ് ആ രീതിയില്‍ നടപടി സ്വീകരിച്ചത് എന്നും മന്ത്രി
അറിയിച്ചു.

✪✪✪

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ N.D.A വീണ്ടും അധികാരത്തിൽ


വരുമെന്ന് കേന്ദ്ര മന്ത്രി പശുപതികുമാർ പരശ് കോഴിക്കോട്ട് പറഞ്ഞു.

ഭക്ഷ്യ സംസ്കരണ മേഖലയിൽ കേരളത്തിലെ സംരംഭകർക്ക് ഏറെ


പ്രോത്സാഹനം കേന്ദ്രത്തിൻ്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം
വ്യക്തമാക്കി.

✪✪✪
ആലപ്പുഴ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു.
അമ്പലപ്പുഴ കക്കാഴം മേല്‍പ്പാലത്തില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു
അപകടം. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ പ്രസാദ്,
ഷിജുദാസ്, സുമോദ്, സച്ചിന്‍, കൊല്ലം മണ്‍റോ തുരുത്ത് തേവലക്കര സ്വദേശി
അമല്‍ എന്നിവരാണ് മരിച്ചത്. ISRO കാന്‍റീനിലെ ജീവനക്കാരാണ് ഇവര്‍.

ലോറി ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

✪✪✪

മലപ്പുറം എടവണ്ണയില്‍ യുവതി ലോറി കയറി മരിച്ചു. ത്യക്കലങ്ങോട് സ്വദേശി


ഫത്തിമ സുഹ്റ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഒതായി വെള്ളച്ചാലിൽ
ആണ് അപകടം.

✪✪✪

തൃശൂർ കല്ലൂർ ഭരതയിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. ഭരത


മാരിയേക്കൽ ചന്ദ്രൻ ആണ് മരിച്ചത്.

✪✪✪

കാർഷിക മേഖലയുടെ പുരോഗതിക്ക് നാണ്യവിളകൾക്ക് കൂടി


സമയാസമയങ്ങളിൽ ജലസേചന സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയായ
കെ.എം.മാണി ഊർജിത കാർഷിക ജലസേചന പദ്ധതിയുടെ പൈലറ്റ്
പ്രൊജക്റ്റ് ഇടുക്കി കാമാക്ഷി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുമെന്ന് മന്ത്രി
റോഷി അഗസ്റ്റിൻ പറഞ്ഞു. കാൽവരി മൗണ്ടിൽ ഇടുക്കി ജില്ലയുടെ
സുവർണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആരോഗ്യ വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ മേഖലകളിൽ വലിയ മാറ്റങ്ങൾക്ക്


നേതൃത്വം കൊടുക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ടൂറിസം മേഖലയിൽ കാര്യമായ
മുന്നേറ്റം ഉണ്ടായിട്ടില്ലെന്നും, അത് പരിഹരിക്കുന്നതിന് പദ്ധതികൾ
ആവിഷ്‌ക്കരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

✪✪✪

കേന്ദ്രഗവണ്‍മെന്‍റിന്റെ തൊഴിലുറപ്പ് പദ്ധതി, P.M.A.Y സാമൂഹ്യ സുരക്ഷാ


പെന്‍ഷന്‍ എന്നിവയും കുടുംബശ്രീയുടെ പ്രവർത്തനങ്ങളും
പരിശോധിക്കുന്നതിന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന നാഷണൽ ലെവൽ മോണിറ്ററിംഗ് സംഘ​ മേധാവി ഡോ.
എസ് ദയാകർ റെഡ്ഡി നാദാപുരം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ
സന്ദർശിച്ചു
പഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികളുടെയും, കുടുംബശ്രീ, ഉദ്യോഗസ്ഥർ
എന്നിവരുടെയും യോഗത്തിൽ പങ്കെടുത്ത് വിവിധ പദ്ധതികളുടെ
വിശദാംശങ്ങൾ അദ്ദേഹം ശേഖരിച്ചു. വാർഡ് 22 ലെ കുടുംബശ്രീ യൂണിറ്റ്
സന്ദർശിച്ച അദ്ദേഹം പഞ്ചശീലങ്ങൾ മനസ്സിലാക്കി.

✪✪✪

ഭിന്നശേഷിക്കാരായ യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും,


പരിശീലിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള ഡെവലപ്മെന്റ ്റ്
ഇന്നോവേഷൻ ആൻഡ് സ്ട്രാറ്റജിക് കൗൺസിലും, സാമൂഹ്യ
സുരക്ഷാമിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിക്ക് സംസ്ഥാനത്ത്
ഇന്ന് തുടക്കം. ഭിന്നശേഷിക്കാർക്ക് ആവശ്യമായ പിന്തുണ നൽകുക
എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. ഭിന്നശേഷിക്കാരുടെ കഴിവുകള്‍
വിലയിരുത്തതിന് ‌ മൂന്ന് ദിവസത്തെ ക്യാമ്പ് തിരുവനന്തപുരം ശ്രീകാര്യത്ത്
ഇന്ന് ആരംഭിക്കും.

✪✪✪

യാത്രകൾ തിരിച്ചറിവുണ്ടാക്കുമെന്ന് ഗോവ ഗവർണർ P.S ശ്രീധരൻ പിള്ള


പറഞ്ഞു. മികച്ച യാത്രാ സംഘാടകനും വിവേകാനന്ദ ട്രാവൽസ്‌
ചെയര്‍മാനായിരുന്ന സി. നരേന്ദ്രന്റെ ഒന്നാം ചരമ വാര്‍ഷികാചരണത്തിൻ്റെ
ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.

✪✪✪

ആശ്രിത നിയമനം അട്ടിമറിക്കാൻ സംസ്ഥാന ഗവണ്മെന്റ ് ഗൂഢശ്രമം


നടത്തുകയാണെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല
ആരോപിച്ചു. N.G.O അസോസിയേഷൻ 48-ാം സംസ്ഥാന സമ്മേളനത്തിൻ്റെ
സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം.

പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകി


അധികാരത്തിൽ എത്തിയവർ ഏഴാം വർഷവും അതിന് തയ്യാറായിട്ടില്ലെന്നും
ചെന്നിത്തല കുറ്റപ്പെടുത്തി.

✪✪✪

കേരളത്തിൻ്റെ ദൈനംദിന കാര്യങ്ങൾ നടന്നു പോകുന്നത് കേന്ദ്ര


ഗവണ്‍മെന്‍റിൻ്റെ സഹായം കൊണ്ട് മാത്രമാണെന് BJP ജില്ലാ പ്രസിഡൻ്റ ്
വി.കെ.സജീവൻ പറഞ്ഞു. രാമനാട്ടുകര കൊറ്റ മംഗലത്ത് ബി.ജെ.പി
ഏകദിന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
BJP ദേശീയ സമിതിയംഗം സി.കെ.പത്മനാഭന്‍ മുതിര്‍ന്ന പ്രവര്‍ത്തകരുടെ
സംഗമം ഉദ്ഘാടനം ചെയ്തു.

✪✪✪

വനിതാ ശിശുവികസന വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചില്‍ഡ്രന്‍സ്


ഫെസ്റ്റിൽ കണ്ണൂരിന് കിരീടം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 196 പോയിൻ്റും
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 192 പോയിൻ്റുമായാണ് കണ്ണൂർ ചില്‍ഡ്രണ്‍സ്
ഹോം ജേതാക്കളായത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 162 പോയിന്റോടെ
ആലപ്പുഴയും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 130 പോയിന്റോടെ മലപ്പുറവും
റണ്ണര്‍അപ്പ് ആയി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടും
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാടും മൂന്നാം സ്ഥാനം നേടി.

✪✪✪

FIH ഹോക്കി പുരുഷ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ കാണാതെ ഇന്ത്യ പുറത്തായി.


ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ക്രോസ് ഓവര്‍ മത്സരത്തില്‍
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യയെ
തോല്‍പ്പിച്ച് ന്യൂസിലാന്‍റ ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടിയതിനെ


തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. മികച്ച പ്രകടനം
കാഴ്ചവെച്ച മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന് പരിക്കു മൂലം
പിന്‍വാങ്ങേണ്ടി വന്നു.

ഇന്നലെ ആദ്യ ക്രോസ് ഓവര്‍ മത്സരത്തില്‍ സ്പെയിന്‍, പെനാല്‍റ്റി ഷൂട്ടൗട്ടില്‍


മലേഷ്യയെ പരാജയപ്പെടുത്തി. ക്രോസ് ഓവര്‍ മത്സരങ്ങളില്‍ ഇന്ന് ജര്‍മ്മനി
ഫ്രാന്‍സിനെയും അര്‍ജ്ജന്‍റീന ദക്ഷിണ കൊറിയയെയും നേരിടും.

✪✪✪

ISL ഫുട്ബാളിൽ, തുടര്‍ച്ചയായ രണ്ടാം എവേ മത്സരത്തിലും കേരള


ബ്ലാസ്റ്റേഴ്സിന് പരാജയം.

മഡ്ഗാവിലെ ഫത്തോർഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍


ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് F.C ഗോവ ബ്ലാസ്റ്റേഴ്സിനെ
തോല്‍പ്പിച്ചത്. 14 മത്സരങ്ങളിൽ നിന്ന് 25 പോയിന്റ ് നേടിയ ബ്ലാസ്റ്റേഴ്‌സ്
മൂന്നാം സ്ഥാനത്തു തുടരുകയാണ്. ഗോവ അഞ്ചാം സ്ഥാനത്തെത്തി.

✪✪✪

You might also like