You are on page 1of 13

REGIONAL NEWS UNIT, ALL INDIA RADIO, CALICUT

ആകാശവാണി
പ്രാദേശിക വാർത്തകൾ

തിയ്യതി: 21-01-2023 സമയം 06.45 AM

പ്രധാന വാർത്തകൾ.
● പൊലീസ് DGP മാരുടെയും ഐജിമാരുടെയും അഖിലേന്ത്യാ
സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്
പങ്കെടുക്കും.

● ആലപ്പുഴ ഗവണ്‍മെന്‍റ ് മെഡിക്കൽ കോളേജ് സൂപ്പർ


സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിട്ട് മുഖ്യമന്ത്രി
പിണറായി വിജയൻ നിർവഹിക്കും.

● ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് സംസ്ഥാനത്ത് പോപ്പുലര്‍


ഫ്രണ്ട് ഭാരവാഹികളുടെ സ്വത്ത് വകകള്‍ ജപ്തി ചെയ്യുന്ന
നടപടി റവന്യൂ വകുപ്പ് ആരംഭിച്ചു.

● തൊഴിലാളികളുടെ ആനുകൂല്യങ്ങൾ എത്രയും വേഗം


എത്തിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിൽ
വകുപ്പ് സഹമന്ത്രി രാമേശ്വർ തേലി.

● എല്ലാ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ആറ് ആധികാരിക രേഖകള്‍


ഉറപ്പാക്കി സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്.

● ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരം ഇന്ന്


റായ്പൂരില്‍.

വാർത്തകൾ വിശദമായി.
പൊലീസ് DGP മാരുടെയും ഐജിമാരുടെയും
അഖിലേന്ത്യാ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ന് പങ്കെടുക്കും. ന്യൂഡല്‍ഹിയില്‍ ഇന്നലെ ആഭ്യന്തര മന്ത്രി
അമിത് ഷായുടെ അധ്യക്ഷതയിലാണ് മൂന്ന് ദിവസത്തെ
സമ്മേളനം ആരംഭിച്ചത്.

……….ഡെസ്ക് റിപ്പോര്‍ട്ട്………

………………..വോയ്സ്……………

✪✪✪

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ അന്വേഷണ


ഏജന്‍സികള്‍ ശക്തമായ ആധിപത്യം സ്ഥാപിക്കുന്നതില്‍
വിജയിച്ചതായി അമിത് ഷാ പറഞ്ഞു. ഒരു രംഗത്തും ഇന്ത്യയെ
ആരും ഇന്ന് അവഗണിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
ദേശ സുരക്ഷയ്ക്കായി ജീവത്യാഗം ചെയ്ത എല്ലാവര്‍ക്കും
അദ്ദേഹം ആദരാ‍ഞ്ജലി അര്‍പ്പിച്ചു. മികച്ച സേവനത്തിന്
പൊലീസ് മെഡലുകള്‍ അമിത് ഷാ വിതരണം ചെയ്തു.

നേപ്പാളും മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന


പ്രദേശങ്ങളിലെ സുരക്ഷാ വെല്ലുവിളികളും രാജ്യത്ത്
അനധികൃതമായി താമസിക്കുന്ന വിദേശികളെ
കണ്ടെത്തുന്നതിന് തന്ത്രങ്ങളും മാവോയിസ്റ്റ് ശക്തി
കേന്ദ്രങ്ങള്‍ ലക്ഷ്യം വെക്കുന്നതും ഇന്നലെ സമ്മേളനം ചര്‍ച്ച
ചെയ്തു.

വളര്‍ന്നു വരുന്ന സുരക്ഷാ വെല്ലുവിളികളും


അവസരങ്ങളും വിദഗ്ധരുമായും മറ്റും മുതിര്‍ന്ന പൊലീസ്
ഉദ്യോഗസ്ഥര്‍ ഇന്നും നാളെയും ചര്‍ച്ച ചെയ്യും. സൈബര്‍
കുറ്റകൃത്യങ്ങള്‍, പൊലീസിങ്ങിന്‍റെ സാങ്കേതിക വിദ്യ,
ഭീകരവാദം നേരിടുന്നതിലെ വെല്ലുവിളികള്‍, ഇടതു പക്ഷ
തീവ്രവാദം, ജയില്‍ പരിഷ്കാരങ്ങള്‍ തുടങ്ങി വിവിധ
വിഷയങ്ങളും ചര്‍ച്ചയാകും.

സംസ്ഥാനങ്ങളിലെയും കേന്ദ്ര-ഭരണ പ്രദേശങ്ങളിലെയും


DGPമാരും കേന്ദ്ര സായുധ പൊലീസ് സേനയുടെയും കേന്ദ്ര
പൊലീസ് ഓര്‍ഗനൈസേഷന്‍റയും തലവന്മാരും ഉള്‍പ്പെടെ
നൂറോളം പേരാണ് സമ്മേളനത്തില്‍ നേരിട്ട് പങ്കെടുക്കുന്നത്.
ക്ഷണിക്കപ്പെട്ട മറ്റുള്ളവര്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍
നിന്നായി വെര്‍ച്വലായും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.

✪✪✪

പുതിയ പാര്‍ലമെന്‍റ ് മന്ദിരത്തിന്റെ നിര്‍മ്മാണം


പുരോഗമിക്കുകയാണെന്ന‌് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള
വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപതി
മുര്‍മു നിലവിലെ പാര്‍ലമെന്‍റ ് ഹൗസിലായിരിക്കും അംഗങ്ങളെ
അഭിസംബോധന ‌ചെയ്യുകയെന്ന് അദ്ദേഹം ട്വിറ്ററില്‍
അറിയിച്ചു.

ഈ മാസം 31 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍


ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത
സമ്മേളനത്തെ രാഷ്ട്രപതി പുതിയ പാലര്‍ലമെന്‍റ ്
മന്ദിരത്തില്‍ അഭിസംബോധന ചെയ്യാനിടയുണ്ടെന്ന മാധ്യമ
വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില‌ാണ് ലോക്സഭാ
സ‌്പീക്കറുടെ വിശദീകരണം.

✪✪✪
ആലപ്പുഴ ഗവണ്‍മെന്‍റ ് മെഡിക്കൽ കോളേജ് സൂപ്പർ
സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം വൈകിട്ട് മുഖ്യമന്ത്രി
പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര ആരോഗ്യ
കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ഡോ. ഭാരതി പ്രവീൺ
പവാർ അധ്യക്ഷയാകും.

ആലപ്പുഴ മെഡിക്കൽ കോളേജിനെ സംബന്ധിച്ച്


വലിയൊരു സ്വപ്നമാണ് സാക്ഷാത്ക്കരിക്കുന്നതെന്ന് മന്ത്രി
വീണാ ജോർജ് പറഞ്ഞു. പ്രധാന്‍മന്ത്രി സ്വാസ്ത്ഥ്യ സുരക്ഷാ
യോജനയില്‍ ഉൾപ്പെടുത്തി സൂപ്പർ സ്പെഷ്യാലിറ്റി
ചികിത്സയ്ക്ക് മാത്രമായൊരു ബ്ലോക്കാണ്
സജ്ജമാകുന്നതെന്നും മന്ത്രി പറഞ്ഞു. അത്യാധുനിക
സൗകര്യങ്ങളോടുകൂടി നിർമ്മിച്ച പുതിയ ബ്ലോക്കിൽ ഒമ്പത്
സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ഒരുക്കിയിട്ടുണ്ട്.

173 കോടി18 ലക്ഷം രൂപ ചെലവഴിച്ചാണ് സൂപ്പർ


സ്പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മിച്ചത്. ഇതില്‍ 120 കോടി രൂപ
കേന്ദ്രവിഹിതവും ബാക്കി സംസ്ഥാന വിഹിതവുമാണ്.

✪✪✪

തൊഴിലാളികളുടെ ആനുകൂല്യങ്ങൾ എത്രയും വേഗം


എത്തിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിൽ
വകുപ്പ് സഹമന്ത്രി രാമേശ്വർ തേലി പറഞ്ഞു.

തിരുവനന്തപുരം PF റീജണൽ ഓഫീസ്


സന്ദർശിക്കുകയായിരുന്നു മന്ത്രി. ജോലിയിൽ ഇരിക്കെ
മരണപ്പെട്ടവരുടെ ആശ്രീതർക്ക് പ്രൊവിഡൻ്റ ് ഫണ്ട്,വിധവ
പെൻഷൻ ഇൻഷ്വറൻസ് ആനുകൂല്യങ്ങളും അദ്ദേഹം
വിതരണം ചെയ്തു.

✪✪✪

HLL ലൈഫ്‌കെയര്‍ ലിമിറ്റഡ് 'തിങ്കള്‍', 'വെല്‍വെറ്റ് ', 'കൂള്‍


കപ്പ് ' എന്നീ മൂന്ന് ബ്രാന്‍ഡുകളില്‍ ആര്‍ത്തവ കപ്പ്
വിപണിയിലിറക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ
സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാറാണ്
തിരുവനന്തപുരത്ത് പുതിയ ബ്രാന്‍ഡുകള്‍ പുറത്തിറക്കിയത്.

ആര്‍ത്തവ ശുചിത്വ രംഗത്തെ വലിയ മുന്നേറ്റമാണ്


ആര്‍ത്തവ കപ്പുകളെന്ന് അവര്‍ പറഞ്ഞു.

എച്ച്.എല്‍.എല്ലിന്റെ CSR ആര്‍ത്തവ കപ്പ് ബ്രാന്‍ഡാണ്


'തിങ്കള്‍'.

'വെല്‍വെറ്റ് ' എന്ന പേരിലാകും കപ്പുകള്‍ ആഭ്യന്തര


വിപണിയില്‍ എത്തിക്കുക.

ലാറ്റിന്‍ അമേരിക്ക, ഏഷ്യ, ആഫ്രിക്ക മിഡില്‍ ഈസ്റ്റ്


തുടങ്ങി വിദേശ വിപണിയില്‍ 'കൂള്‍ കപ്പ് ' എന്ന പേരിലാണ്
വിതരണം ചെയ്യുക.

5 വര്‍ഷം വരെ പുനരുപയോഗിക്കാവുന്നതാണ്


ആര്‍ത്തവകപ്പുകള്‍.

✪✪✪

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്ത്


വകകള്‍ ജപ്തി ചെയ്യുന്ന നടപടി റവന്യൂ വകുപ്പ് ആരംഭിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന്‍റെ സെപ്റ്റംബറിലെ ഹര്‍ത്താലില്‍ ഉണ്ടായ
അക്രമത്തിലെ നാശനഷ്ടങ്ങള്‍ക്ക് പകരം ജപ്തി നടപടി
വേണമെന്ന‌ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശത്തിന്‍റെ
അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇന്നലെ അറുപതോളം
പേരുടെ വസ്തു വകകളാണ് ജപ്തി ചെയ്തത്. മറ്റന്നാള്‍
ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ട സാഹചര്യം
കണക്കിലെടുത്താണ് നടപടി.

കാസർക്കോട് ജില്ലയിൽ തൃക്കരിപ്പൂർ, ചീമേനി, ചെങ്കള


വില്ലേജുകളിലാണ് സ്വത്തു കണ്ടുകെട്ടലിന് നടപടി സ്വീകരിച്ചത്.
ചീമേനി വില്ലേജിലെ പോപുലർ ഫ്രണ്ട് പ്രവർത്തകൻ
നങ്ങാറത്തു സിറാജ്ജുദിന്റെയും പി എഫ് ഐ ജില്ലാ
പ്രസിഡന്റ ് സി ടി സുലൈമാന്റെ ഉടമസസ്ഥതയിലെ
തൃക്കരിപ്പൂർ സൗത്ത്‌ വില്ലേജിലെ സ്ഥലവുമാണ് ജപ്തി
ചെയ്യുന്നതിന് നടപടി ആയത്.

കണ്ണൂർ ജില്ലയിലെ കടമ്പൂരിലും മാവിലായിയിലും


പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പേരിലെ ഭൂമി റവന്യു
അധികൃതർ കണ്ടുകെട്ടി. പാലക്കാട് ജില്ലയിലെ സംഘടനാ
ഭർവാഹികളുടെയും സ്വത്തു വകകൾ കണ്ടുകെട്ടി തുടങ്ങി.

പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ.


റൗഫടക്കം 17 പേർക്കെതിരെയാണ് നടപടി. തൃശ്ശൂരിൽ
കുന്നംകുളം താലൂക്ക് പരിധിയിലെ അഞ്ച് പിഎഫ്ഐ
നേതാക്കളുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്.

✪✪✪

റവന്യൂ വകുപ്പിന്‍റെ രണ്ടു ദിവസത്തെ സംസ്ഥാനതല


യോഗത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും.
പട്ടയവിതരണം, റവന്യൂ കേസുകളുടെ നടത്തിപ്പ്, ഡിജിറ്റല്‍
സര്‍വേ തുടങ്ങി സുപ്രധാന വിഷയങ്ങള്‍ യോഗം ചർച്ച
ചെയ്യും. മന്ത്രി കെ രാജൻ, അഡിഷണൽ ചീഫ് സെക്രട്ടറി,
ലാൻഡ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ
യോഗത്തിൽ സംബന്ധിക്കും.

✪✪✪

എല്ലാ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ആറ് ആധികാരിക രേഖകള്‍


ഉറപ്പാക്കി സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 23


ഗ്രാമപഞ്ചായത്തുകളിലും 3 നഗരസഭകളിലും നടത്തിയ
അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യൂമെന്റ ്
ഡിജിറ്റൈസേഷന്‍ - എ.ബി.സി.ഡി - പദ്ധതി വഴിയാണ് ജില്ല
ചരിത്രനേട്ടം കൈവരിച്ചത്. റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്,
തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്,
ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നിങ്ങനെ ആറ്
പ്രധാന രേഖകളാണ് ഗുണഭോക്താക്കള്‍ക്ക് ക്യാമ്പുകളിലൂടെ
ലഭ്യമായത്. പരമാവധി രേഖകൾ ഡിജിറ്റല്‍ വത്കരിച്ച് ഡിജി
ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്തു.

രാജ്യത്ത് തന്നെ ഇത്തരത്തിൽ ആദ്യ പദ്ധതിയാണിത്.

✪✪✪

ഇലന്തൂർ നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം ഇന്ന്


പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്
കോടതിയിൽ സമർപ്പിക്കും.
കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസിലിയെ പത്തനംതിട്ട
ഇലന്തൂരിൽ എത്തിച്ച് കൊലപ്പെടുത്തിയ കേസിന്റെ
കുറ്റപത്രമാണ് സമർപ്പിക്കുന്നത്.

മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരാണ്


പ്രതികൾ. കഴിഞ്ഞ ജൂൺ 8 ന് മുഹമ്മദ് ഷാഫി റോസിലിയെ
തട്ടിക്കൊണ്ടുപോയി തിരുമൽവിദഗ്ദനായ ഭഗവൽ സിംഗിന്‍റെ
വീട്ടിലെത്തിച്ച് മൂവരും ചേർന്ന് നരബലി നടത്തി എന്നതാണ്
കേസിനാസ്പദമായ സംഭവം.

✪✪✪

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി


സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതായി മന്ത്രി വീണാ
ജോർജ് അറിയിച്ചു. ഭക്ഷ്യ വിഷബാധ ഉള്‍പ്പെടെ അടിയന്തര
ഘട്ടങ്ങളിൽ അന്വേഷിച്ച് ആവശ്യമായ തുടർനടപടി
എടുക്കുന്നതിനും വിപണിയിൽ മായം ചേർത്ത
ഭക്ഷ്യവസ്തുക്കൾ എത്തുന്നതിന് മുമ്പായി
തടയുന്നതിനുമായാണ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതെന്ന്
മന്ത്രി പറഞ്ഞു.

✪✪✪

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം


നിൽക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്
മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യ സുരക്ഷാ
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂരില്‍ ബുഹാരീസ്
ഹോട്ടലിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും
ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തതായും മന്ത്രി
തിരുവനന്തപുരത്ത് പറഞ്ഞു.

✪✪✪

കൈയ്യടി കിട്ടാന്‍ വേണ്ടി കയറും കയര്‍ ഉല്പന്നങ്ങളും


സംഭരിക്കില്ലെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കി.
കയര്‍ഉല്പന്നങ്ങള്‍ക്ക് വില കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
എസ്.എന്‍.ട്രസ്റ്റിന്റെ സ്ഥാപനങ്ങളിലേക്ക് കയര്‍
കോപ്പറേഷനില്‍ നിന്ന് കയര്‍ ഉല്പന്നങ്ങള്‍ വാങ്ങുന്നതിന്റെ
ഉദ്ഘാടനം SNDP യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി
നടേശന്റെ വസതിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

2010 മുതല്‍ സംഭരിച്ച ഉല്പന്നങ്ങള്‍ ഗോഡൗണുകളില്‍


ഇരിക്കുകയാണെന്നും ഇനി സംഭരിക്കണമെങ്കില്‍ പുതിയ
ഗോഡൗണ്‍ വേണമെന്നും അത് നടക്കില്ലെന്നും മന്ത്രി
വ്യക്തമാക്കി.

✪✪✪

രാജ്യത്ത് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളില്‍ 80


ശതമാനം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിൽ ഈ
മേഖലയില്‍ വളർച്ചാ സാധ്യത വളരെ കൂടുതലാണെന്ന് മന്ത്രി
പി. രാജീവ് പറഞ്ഞു. അതിന് വേണ്ടി സംസ്ഥാനത്തെ
മെഡിക്കൽ, ഇലക്ട്രോണിക്സ്, പ്ലാസ്റ്റിക് വ്യവസായ
മേഖലകൾക്ക് കൂടുതൽ പിൻതുണ നൽകുമെന്നും മന്ത്രി
അറിയിച്ചു.
മെഡിക്കൽ പ്ലാസ്റ്റിക്കിനെകുറിച്ചു ഇന്ത്യൻ പ്ലാസ്റ്റിക്
ഇൻസ്റ്റിസ്റ്റ്യൂട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ
സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

✪✪✪

കോഴിക്കോട് നഗരത്തിൽ ദാവൂദ് ഭായ് കപ്പാസി റോഡിലെ


ഹോട്ടലിൽ നിന്ന് കണ്ടെത്തിയ ചരിത്രശേഷിപ്പ് മന്ത്രി
അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. സാമൂതിരി
രാജാവിന്റെ കോട്ടയുടെ പടിഞ്ഞാറു ഭാഗത്തെ
ഗോപുരത്തിന്റെ കല്ലാണ് ഇതെന്നാണ് കണക്കാക്കുന്നത്.
ഇതുവരെ കണ്ടെത്തിയ ചരിത്ര ശേഷിപ്പുകൾ കോഴിക്കോട്
പഴശ്ശിരാജ മ്യൂസിയത്തിലേക്ക് മാറ്റുന്നതിനാവശ്യമായ നടപടി
സ്വീകരിക്കാൻ മന്ത്രി അധികൃതർക്ക് നിർദേശം നൽകി.

✪✪✪

സംസ്ഥാനത്തെ ദൈനംദിന പ്രവർത്തനങ്ങൾ മുടങ്ങാതെ


പോവുന്നത് മോദി ഗവണ്‍മെന്‍റിൻ്റെ അനുഭാവ സമീപനം
കൊണ്ട് മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ
കെ.സുരേന്ദ്രൻ പറഞ്ഞു.

BJP തിരുവനന്തപുരം സെൻട്രൽ മണ്ഡലം കമ്മിറ്റി


ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റവന്യൂ
കമ്മി ഗ്രാൻഡ് ഏറ്റവും കൂടുതൽ കേരളത്തിന് ലഭിച്ചത് മോദി
ഗവണ്‍മെന്‍റിൻ്റെ കാലത്താണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

✪✪✪

ഗുണ്ടകളും ക്രിമിനലുകളുമായി ബന്ധം പുലര്‍ത്തുന്ന


പോലീസിലെ ഉന്നതരായ കൊമ്പന്‍ സാവ്രുകള്‍ക്കെതിരെയും
നടപടി വേണമെന്ന് KPCC പ്രസിഡന്‍റ ് കെ.സുധാകരന്‍ എംപി
ആവശ്യപ്പെട്ടു.

സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ ക്രമസമാധാന


സംവിധാനം സമൂലം ശുദ്ധീകരിക്കണമെന്നും അദ്ദേഹം
പറഞ്ഞു.

കഴിഞ്ഞ ഏഴുവര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണം ആഭ്യന്തര


വകുപ്പിനെ നാഥനില്ലാ കളരിയാക്കി മാറ്റിയെന്നും സുധാകരന്‍
കുറ്റപ്പെടുത്തി.

✪✪✪

ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ഏകദിന ക്രിക്കറ്റ് ഇന്ന്


റായ്പൂരില്‍ നടക്കും. ഉച്ചയ്ക്ക് ഒന്നരക്ക് മത്സരം ആരംഭിക്കും.

ഹൈദരാബാദിൽ ആദ്യ ഏകദിനത്തില്‍ ഉജ്ജ്വല വിജയം


നേടിയ ഇന്ത്യ ഈ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാന്‍
ലക്ഷ്യമിട്ടാണ് കളിക്കാനിറങ്ങുന്നത്.

✪✪✪

റൂർക്കലയിൽ FIH ലോകകപ്പ് പുരുഷ ഹോക്കിയിൽ


ഓസ്‌ട്രേലിയ,ബൽജിയം,നെതർലൻഡ്സ്,ഇംഗ്ലണ്ട് ടീമുകൾ
ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്നലെ അവസാനിച്ച ഗ്രൂപ്പ്
തല മത്സരങ്ങളില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ
രണ്ടിനെതിരെ ഒൻപത് ഗോളുകൾക്ക് തോൽപ്പിച്ചു.

ഫ്രാൻസ്- അർജന്റീന മത്സരം അഞ്ചുവീതം ഗോൾ നേടി


സമനിലയിൽ പിരിഞ്ഞു. ബെൽജിയം ജപ്പാനെ ഒന്നിനെതിരെ
ഏഴ് ഗോളിനും ജർമ്മനി ദക്ഷിണ കൊറിയയെ രണ്ടിനെതിരെ
ഏഴുഗോളിനും പരാജയപ്പെടുത്തി.

ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ചൊവ്വ, ബുധൻ


ദിവസങ്ങളിൽ ഭുവനേശ്വറില്‍ നടക്കും.

✪✪✪

കാലിക്കറ്റ് യൂണിവേഴ്സിറ്റി എ സോൺ ക്രിക്കറ്റില്‍


ദേവഗിരി കോളേജ് ചാമ്പ്യൻമാരായി. ഫൈനലിൽ ഫാറൂഖ്
കോളേജിനെ 2 വിക്കറ്റിനാണ് ദേവഗിരി കോളേജ്
തോൽപ്പിച്ചത്.

✪✪✪

35-ാമത് സൗത്ത് ഇന്ത്യൻ ബാസ്കറ്റ്ബോൾ ടുർണമെൻ്റ ്


കോഴിക്കോട്ട് ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ പ്രമുഖ വനിതാ
ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ ് മറ്റന്നാള്‍ സമാപിക്കും.

✪✪✪

കണ്ണൂരിൽ സമാപിച്ച സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ്‌


ഒൻപത് മത്സരങ്ങളിൽ 286 പോയിന്റോടെ തിരുവനന്തപുരം
ജേതാക്കളായി. 165 പോയിൻ്റോടെ കോഴിക്കോട്
രണ്ടാംസ്ഥാനം നേടി. 156 പോയിന്റ ്‌ നേടി കണ്ണൂർ
മൂന്നാമതെത്തി.

✪✪✪

കുടുംബശ്രീ ഇരുപത്തഞ്ച് വർഷം


പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി വരും വർഷങ്ങളിൽ
മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കും. ഇത് സംബന്ധിച്ച
ഉത്തരവ് ഗവണ്‍മെന്‍റ ് പുറത്തിറക്കി. കുടുംബശ്രീ സ്ഥാപക
ദിനമാണ് മെയ് 17.

കേവല ദാരിദ്ര്യ നിർമാർജനം, സ്ത്രീകളുടെ സാമ്പത്തിക


സാമൂഹ്യ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടു 1998-ൽ
സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച കുടുംബശ്രീ മെയ് 17ന്
ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കുകയാണ്.

രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് ഈ മാസം


26ന് സംസ്ഥാനത്തെ മൂന്നു ലക്ഷം അയൽക്കൂട്ടങ്ങളിലും
സംഗമ പരിപാടികൾ സംഘടിപ്പിക്കും. വൈവിധ്യമാർന്ന
പരിപാടികളുമായി 46 ലക്ഷം കുടുംബശ്രീ വനിതകൾ ഒരേ
സമയം അയൽക്കൂട്ട സംഗമത്തില്‍ പങ്കെടുക്കും.

✪✪✪

You might also like