You are on page 1of 2

അമ്പിളി ചേലുള്ള അമ്പർ മണമുള്ള

ഇമ്പത്തരുളിയാം പൂമുത്ത് ഫാത്തിമ


ദൂതരി ഇബ്രാഹിം ആദരപൂവിന്റെ
അഴകേറും തങ്കപ്പൂ പൂനാരി ഹാജറ

മിന്നിട് പൊന്നിൻ ലിബാസിൻ ചേലായ്


മിഴികളിൽ സ്നേഹം തുളുമ്പും ഹാലായി
മണിമാറിൽ പൊൻ വർണ്ണച്ചിറകായി
മണവാട്ടി പൊൺ മാരനെ കാത്ത്
പാട്ടായ് വിളിയായ് നാരികളേപ്പന പാടി തിമർക്കും ശറഫേറും തിരു
മംഗല്യത്തിന്

സ്വർണ്ണക്കിളികൾ പാടും
സ്വർഗ്ഗ ഹുറാനികൾ ആടും
സ്വർഗ്ഗത്തോപ്പിലെ കല്യാണത്തിന്
അന്ത്യ റസൂലിൻ മംഗല്യത്തിന്
വെള്ളാനപ്പുറം ഏറിടും ത്വഹ
വിസ്മയ മംഗല്യത്തിന് അനേക
ദാവൂദ് നബിയുടെ ധ്വനി രാഗം
ദറജകൾ ഏറെ മികയ്ന്തനുരാഗം
സ്വർണ കിളികൾ പാടും

മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക


മുന്തി ബഹർ നീന്തിടെ ഇഷ്കൂടെ ചിന്ത മികന്തര ശിക്കുള ലങ്ക
മിസ്സിറപ്പതി വാണിടുമരശൻ അസീസുടെ പുകൾ മടവാർ – സുലൈഖ
ബന്ധകം വതനതിൽ കെതിമതി ബെത്തും
സന്തത മുതിമതി വിധ മൊളി കത്തും
അന്തരമതിൽ ബഹർ കതിരെളികത്തും
സുന്ദര നിധി മതി നബി യൂസഫടുത്തും
അടുത്ത മണിമംഗ തടുത്തു സുമുഖരെ
പിടിത്ത് കൊതി മതമാൽ
അടച്ച് കതകുകൾ വിളിച്ചു ഷഹ് വത്താൽ
പുളച്ചു വിധ ഹിതമാൽ

മണി മക്കയിൽ പൂത്തൊരു നല്ല


മഹിതപ്പു ഖദീജത്ത്
മണി മുത്ത് റസൂലെന്ന റോജ
മുത്തായ റസൂലിന്റ
മുത്തിലും മുത്തായുള്ള പൂവി
മുല്ല മലർ ചെലോത്ത ഹൂറി – നല്ല
മുത്തിനിഷ്ട്ടപ്പെട്ടുള്ള നാരി

സമ്പൂർണ്ണ ദീനിൽ തിളങ്ങുമീ ഹാജറ


ത്യാഗങ്ങൾ ഏറെ സഹിച്ച ബി ഹാജറ
ആരും കൊതിക്കുന്ന തൂമംഗ ഹാജറ
അഹദായ നാഥനെ സ്നേഹിച്ചു ഹാജറ

സംസമിന്റെ ചരിത്രത്തിലുണ്ട് ഹാജറ


സ്വഫാ മറുവക്കഥയിലും ബീവി ഹാജറ

You might also like