You are on page 1of 2

പ്രേഷകൻ,

ജോളി എൻ ടി
നമ്പ്യാപറമ്പിൽ
രയറോം
ആലക്കോട് -670571
ഫോൺ നമ്പർ - 9400889294, 9946919199

സ്വീകർത്താവ്,
സൂപ്രണ്ട് ഓഫ് പോലീസ്
കണ്ണൂർ ജില്ല

വിഷയം: തിമിരി വില്ലേജ് ഓഫീസറുടെ പകപോക്കൽ സംബന്ധിച്ച്

ഞാൻ കണ്ണൂർ എ ഡി എം മുമ്പാകെ ഒരു തോക്ക് ലൈസൻസിന് അപേക്ഷിച്ചിരുന്നു. അതിന്റെ

അന്വേഷണത്തിനായി തിമിരി വില്ലേജിൽ എന്നെ വിളിപ്പിച്ചു. ഞാൻ അവിടെ ചെന്നപ്പോൾ വില്ലേജ് ഓഫീസർ എന്നോട് വളരെ

മോശമായിട്ടാണ് പെരുമാറിയത്, തനിക്ക് ഞാൻ ലൈസൻസ് തരില്ല എന്നും, എ ഡിഎമ്മിന് പരാതി അയക്കും, ഇവിടെ

ഒരു തോക്ക് കൂടി ആവശ്യമില്ല എന്നും പറഞ്ഞു. ഏതുതരം കാട്ടിറച്ചി വേണമെങ്കിലും പറഞ്ഞാൽ എനിക്ക് കിട്ടും എന്നും,

ഞാനാണ് ഇവിടെ പലർക്കും തോക്ക് ലൈസൻസിന് റെക്കമെന്റ് ചെയ്തത് എന്നും, നിങ്ങളുടെ പേരിൽ തോക്ക് ചൂണ്ടി

ആരെയോ ഭീഷണിപ്പെടുത്തി എന്ന ഒരു കേസ് ഉണ്ടെന്നും പറഞ്ഞു, അത് കള്ളക്കേസാണ്, കോടതിയിൽ നിന്നും ഞാൻ

തെറ്റുകാരനല്ല എന്ന കോടതി വിധി പകർപ്പ് വില്ലേജ് ഓഫീസർക്ക് കൊടുത്തു.

എന്നോട് ഇയാൾക്ക് ഒരു വൈരാഗ്യമുണ്ട്, എന്താണെന്ന് വെച്ചാൽ ഞാൻ കണ്ണൂർ ജില്ലയിൽ കമ്പ്യൂട്ടർ സെന്റർ

നടത്തിക്കൊണ്ടിരുന്ന ആളാണ്. കമ്പ്യൂട്ടർ സെന്റർ തുടങ്ങാൻ നേരം പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ അപേക്ഷ കൊടുക്കുകയും

അതിന് അനുവാദം നൽകാൻ ഹെൽത്ത് ഇൻസ്പെക്ടർ 1000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അക്കാര്യം വിജിലൻസിനെ

അറിയിക്കുകയും അന്നത്തെ വിജിലൻസ് ഓഫീസർ പറഞ്ഞ പ്രകാരം അയാൾ ചോദിച്ച 750 രൂപ നൽകുകയും ചെയ്തു.

പയ്യന്നൂർ മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്പെക്ടർ എം എം അനിൽകുമാറിനെ വിജിലൻസ് ഓഫീസർ കയ്യോടെ പിടികൂടി.

അതിനു ശേഷം കുറെ മധ്യസ്ഥന്മാർ വന്ന് കണ്ടിരുന്നു. ആ കൂട്ടത്തിൽ ഈ വില്ലേജ് ഓഫീസറും ഉണ്ടായിരുന്നു. വില്ലേജ്

ഓഫീസറുടെ സുഹൃത്തായിരുന്നു എം എം അനിൽകുമാർ. കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞാൽ പത്ത് ലക്ഷം രൂപ വരെ

തരാമെന്ന് അവർ പറഞ്ഞിരുന്നു എന്നാൽ സത്യത്തിന് നിരക്കാത്തതൊന്നും ഞാൻ ചെയ്തില്ല. ഞാൻ കോടതിയിൽ സത്യം

മാത്രം പറയുകയും കോടതി രണ്ടുവർഷം കഠിന തടവും പതിനായിരം രൂപ പിഴയും നൽകി എംഎം അനിൽകുമാറിനെ

ശിക്ഷിക്കുകയും ചെയ്തു.

ആ പകയിൽ എനിക്ക് കമ്പ്യൂട്ടർ സെന്റർ നടത്തിപ്പ് മുമ്പോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. കണ്ണൂർ

ജില്ലയിൽ തന്നെ എനിക്ക് ഒരേസമയം 8 കമ്പ്യൂട്ടർ സെന്ററുകൾ ഉണ്ടായിരുന്നു. എനിക്ക് സ്വയം രക്ഷയ്ക്ക് ഒരു തോക്കും
ഉണ്ടായിരുന്നു. ആ തോക്ക് ഇയാൾ താലൂക്ക് ഓഫീസിലായിരുന്ന സമയത്ത് പുതുക്കാൻ കൊടുത്തപ്പോൾ തള്ളിക്കളഞ്ഞു.

ഞാൻ സത്യത്തിന് വേണ്ടി മാത്രം നിലകൊണ്ടതു കൊണ്ട് കമ്പ്യൂട്ടർ സെന്റർ പ്രവർത്തനം തുടരാൻ സാധിച്ചില്ല.

കമ്പ്യൂട്ടർ സെന്റർ നിർത്തി, ജീവിക്കാനായി മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ ഞാനിപ്പോൾ തേനീച്ച

വളർത്തൽ കൃഷി നടത്തി ജീവിക്കുന്നു. എന്നാൽ ഇപ്പോൾ പന്നി ശല്യം കാരണം ഒരു രക്ഷയുമില്ല, ഒരു തോക്ക് കിട്ടിയാൽ

നല്ലതായിരുന്നു. അതിനുവേണ്ടി ഞാൻ പറയുന്ന കാര്യം സത്യമാണ് എന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും ഈ വില്ലേജ്

ഓഫീസറുടെ കെടുകാര്യസ്ഥത പുറത്തു കൊണ്ടുവന്ന്, കാട്ടുമൃഗങ്ങളെ വേട്ടയാടി വിൽക്കുന്നവരുടെ കൂടെ (വില്ലേജ്

ഓഫീസർക്ക് അറിയാം ആരെന്ന്) എന്നെയും കൂടി വിളിപ്പിച്ച് ഒരുമിച്ച് നിർത്തി അയാളെ കൊണ്ട് സത്യം തെളിയിക്കാൻ

വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. അയാളുടെ ഉത്തരവാദിത്വത്തിൽ നിന്ന് മാറി അയാൾ

ചെയ്യുന്ന സ്വജനപക്ഷപാതം മനസ്സിലാക്കണം എന്നും, എനിക്ക് ജീവിക്കാൻ മറ്റു മാർഗ്ഗം ഇല്ലാത്തതിനാൽ നീതി നടത്തി

തരണമെന്നും, തേനീച്ച കൃഷി ചെയ്ത് ജീവിക്കാൻ വേണ്ട സാഹചര്യം ഒരുക്കി തരണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

രയറോം എന്ന് ജോളി എൻ ടി

25-07-2023

അനിൽകുമാറിന്റെ ശിക്ഷയുടെ പത്ര കട്ടിംഗ് കോപ്പി ഇതിനോടൊപ്പം വയ്ക്കുന്നു.

You might also like