You are on page 1of 24

ഉള്ളടക്കം

നെൽവയൽ തണ്ണീർത്തട സംരക്ഷണ


നിയമം അനുസരിച്ച് ഡാറ്റാ ബാങ്കിൽ
ഉൾപ്പെട്ടതും നെൽകൃഷി ചെയ്യുന്നതുമായ
ഭൂമിയിൽ വീട് നിർമ്മിക്കുന്നതിന് അനുമതി
ലഭിക്കുന്നത് ആർക്കാണ്?

അനുമതി ലഭിക്കാൻ എന്ത് ചെയ്യണം?


ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമി തെരം
മാറ്റാതെ തന്നെ വീടും കെട്ടിടവും
നിർമ്മിക്കാൻ സാധിക്കുന്നത് ഏത്
ഭൂമിയിലാണ് ? അതിനെന്താണ്
ചെയ്യേണ്ടത്?
25 സെന്റിൽ കൂടുതൽ ഭൂമിയുണ്ടെങ്കിലും
ഫീസില്ലാതെ തരം മാറ്റാൻ സാധിക്കുന്നത്
ഏത് ഭൂമിയാണ് ?

അപേക്ഷ നൽകി 10 ദിവസത്തിനകം


അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന്
സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ
എന്താണ്?
ഏതെല്ലാം ഭൂമികളാണ് തരം മാറ്റി കിട്ടുക?

തരം മാറ്റാൻ നൽകേണ്ടുന്ന രേഖകൾ


എന്തെല്ലാമാണ്?

തരം മാറ്റലുമായി ബന്ധപ്പെട്ട് വിവിധ


ഓഫീസുകളിലെ നടപടിക്രമങ്ങൾ
എന്തെല്ലാമാണ്?
1
ആമുഖം
ഭൂമി തരം മാറ്റാൻ അപേക്ഷ നൽകിയാൽ 10 ദിവസത്തിനകം
തീരുമാനമെടുക്കുന്നതിനുവേണ്ടി കേരള നെൽവയൽ തണ്ണീർത്തട
സംരക്ഷണ നിയമത്തിൽ 2023 കേരള സർക്കാർ ഭേദഗതി
വരുത്തിയിരിക്കുകയാണ്. കേരളത്തിൽ ഭൂമി തരം മാറ്റുന്നതിന്
വേണ്ടി അപേക്ഷ നൽകി കാത്തിരിക്കുന്നലക്ഷക്കണക്കിന്
ആളുകൾക്ക് വളരെ ആശ്വാസകരമാണ് ഈ നിയമ ഭേദഗതി. ഭൂമി
തരം മാറ്റലുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും
സംബന്ധിച്ച് പല വീഡിയോകളിലായി. ഞങ്ങൾ
വിശദീകരിച്ചിട്ടുള്ളതാണ്. ഞങ്ങളോട് ഓരോ ദിവസവും ഒട്ടനവധി
സംശയങ്ങളാണ് ഇത് സംബന്ധിച്ച് പലരും ചോദിച്ചു
കൊണ്ടിരിക്കുന്നത്. അത്തരം സംശയങ്ങൾക്കെല്ലാം ഉള്ള
മറുപടിയും അതോടൊപ്പം പുതുതായി വന്നിട്ടുള്ള ചില നിയമ
ഭേദഗതികളും സംബന്ധിച്ചാണ് ഈ കൈപ്പുസ്തകത്തിലൂടെ
ഞങ്ങൾ വിശദീകരിക്കുന്നത്. ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ടുള്ള
സംശയങ്ങൾക്കെല്ലാം മറുപടി ലഭിക്കുന്ന രീതിയിൽ വളരെ
ലളിതമായാണ് ഈ കൈപ്പുസ്തകം ഞങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട അപേക്ഷ നൽകിയിട്ടുള്ളവരും
നൽകാനിരിക്കുന്നവരുമായ ഒട്ടനവധി ആളുകൾക്ക് വളരെ
പ്രയോജനകരവും ഈ കൈപുസ്തകം എന്ന് ഞങ്ങൾക്ക്
വിശ്വാസമുണ്ട് ഭൂമി തരം മാറ്റാൻ അപേക്ഷ കൊടുക്കുന്നത്
സംബന്ധിച്ച് നിയമപരമായ അറിവില്ലായ്മയും അപേക്ഷയോടൊപ്പം
സമർപ്പിക്കേണ്ട രേഖകളെ സംബന്ധിച്ചുള്ള ധാരണയില്ലായ്മയും
അപേക്ഷകൾ ശരിയായ രീതിയിൽ സമർപ്പിക്കാൻ കഴിയാത്തതും
എല്ലാം പല അപേക്ഷകളും നിരസിക്കാനും. അപേക്ഷകളിൽ
തീരുമാനമെടുക്കാൻ കാലതാമസം എടുക്കാനും ഇട വരുത്തും.
അതുകൊണ്ടുതന്നെ ഈ കൈ പുസ്തകത്തിൽ ഭൂമി തരം
മാറ്റുന്നത്സംബന്ധിച്ചു ള്ളനിയമങ്ങൾ, ചട്ടങ്ങൾ,ഓരോ
അപേക്ഷയുടെയും കൂടെ നൽക്കേണ്ട രേഖകൾഎന്നത്
സംബന്ധിച്ചും, ഏതെല്ലാം ഫോറങ്ങളിലാണ് അപേക്ഷ നൽകേണ്ടത്
എന്നത് സംബന്ധിച്ചും,വളരെ ലളിതമായി ഞങ്ങൾ
വിശദീകരിക്കുന്നുണ്ട്. 1967ലെ കേരള കേരള ഭൂവിനിയോഗ നിയമം
മുതൽ 2023ലെ പുതിയ ഭേദഗതി വരെയുള്ള എല്ലാ നിയമങ്ങളെയും
അടിസ്ഥാനപ്പെടുത്തിയാണ് കൈപ്പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

2
1) നിയമത്തിലേക്ക് നയിച്ച സാഹചര്യം

കേരളത്തിൽ സെറ്റിൽമെന്റ് സർവേയുടെ കാലത്ത് 30


ലക്ഷം ഏക്കർ കൃഷിഭൂമി ഉണ്ടായിരുന്നു എന്നാൽ 970
കളിൽ അത് അഞ്ചുലക്ഷമായി ചുരുങ്ങി അത് വീണ്ടും
രണ്ടുലക്ഷമായി ചുരുങ്ങിയപ്പോഴാണ് ഇനി ബാക്കിയുള്ള
നെൽകൃഷി ചെയ്യുന്ന ഭൂമി സംരക്ഷിക്കുക എന്ന ലക്ഷ്യം
വെച്ചുകൊണ്ട് 2008ൽ കേരള നെൽവയൽ തണ്ണീർത്തട
സംരക്ഷണ നിയമം കൊണ്ടുവരുന്നത്. (അതായത്) ഭൂമി
തരം മാറ്റുന്നതിന് വേണ്ടിയല്ല. തരം മാറ്റുന്നത്
തടയുന്നതിന് വേണ്ടിയാണ്.നിയമം കൊണ്ടുവരുന്നത്. ഈ
നിയമം അനുസരിച്ച് 2008 വരെ നെൽകൃഷി ചെയ്യാൻ
പറ്റാത്ത രീതിയിൽ തരം മാറിയ കൃഷിഭൂമിയെ ഒഴിവാക്കി.
ബാക്കിയുള്ള കൃഷിഭൂമികളുടെ ഡാറ്റ ബാങ്ക്
തയ്യാറാക്കി.അതെങ്കിലും, നികത്താതെ സംരക്ഷിക്കാൻ
വേണ്ടിയാണ് ഡാറ്റ ബാങ്ക് ഉണ്ടാക്കിയത്. 2008 ലാണ്
ആദ്യത്തെ നിയമ നിർമ്മാണം പിന്നീട് 2017 ലും,2018 ലും,
ഇപ്പോൾ 2023ലും നിയമത്തിൽ ചില ഭേദഗതികൾ
വരുത്തിയിട്ടുണ്ട് 2008ലെ നിയമപ്രകാരമാണ് ഡാറ്റാബാങ്ക്
ഉണ്ടാക്കിയിട്ടുള്ളത്.

3
2) എല്ലാ ഭൂമിയും തരം മാറ്റാമെന്ന്
ധാരണ തെറ്റാണ്

ഏതെല്ലാം ഭൂമിയാണ് തരം മാറ്റി കിട്ടുക എന്നത്


സംബന്ധിച്ച് പൊതുജനത്തിനു വേണ്ടത്ര ധാരണ
ഇല്ലാത്തതിനാൽ. 5 സെന്റ്,10 സെന്റ്, ഭൂമിയുള്ളവർക്കും
താമസിക്കാൻ വീടില്ലാത്തവർക്കും, അഞ്ചോ ആറോ
വർഷം നെൽകൃഷി ചെയ്യാതെ തരി സായി കിടക്കുന്ന
ഭൂമികളും, നെൽകൃഷി ഉപേക്ഷിച്ച് കമുങ്ങോ,തെങ്ങോ
തുടങ്ങിയിട്ടുള്ള ഭൂമിയും, റോഡിന്റെ വശങ്ങളിലുള്ള
ഭൂമിയും, ആധാരത്തിൽ പറമ്പ് എന്ന് രേഖപ്പെടുത്തിയ
ഭൂമിയും, ഒക്കെ തരം മാറ്റി കിട്ടും എന്ന് ധരിക്കുന്നവരുണ്ട്.
അതുകൊണ്ടുതന്നെ തരംമാറ്റി കിട്ടുമെന്ന് പ്രതീക്ഷയിൽ
ഭൂമി വാങ്ങി കുടുങ്ങിയിട്ടുള്ള ധാരാളം പേർ ഞങ്ങളെ
സ്ഥിരമായി വിളിക്കാറുണ്ട്. എല്ലാ ഭൂമിയും തരം മാറ്റി കിട്ടില്ല
ഭൂമി തരം മാറ്റുന്നതിന് വേണ്ടിയല്ല മാറ്റുന്നത് തടയാൻ
വേണ്ടിയാണ് 2008 ലെ നിയമം കൊണ്ടുവന്നത് എന്ന്
മനസ്സിലാക്കണം

4
3) എന്താണ് ഡാറ്റാ ബാങ്ക്?
ആരാണ് ഡാറ്റാബാങ്ക് ഉണ്ടാക്കിയത്?
എന്തിനാണ് ഡാറ്റാബാങ്ക്?

പലരും ഞങ്ങളോട് ചോദിക്കുന്ന ചോദ്യമാണ് എന്താണ്


ഡാറ്റാ ബാങ്ക്? എവിടെനിന്നാണ് ഡാറ്റ ബാങ്ക് കിട്ടുക?
ആരാണ് ഡാറ്റാബാങ്ക് ഉണ്ടാക്കിയത്?. ഈ മൂന്ന്
ചോദ്യങ്ങൾക്കുമുള്ള ഉത്തരം ആദ്യം പറയാം. ഒരു
തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിൽ വരുന്ന
കൃഷിഭൂമിയുടെ ഡാറ്റകൾ അടങ്ങിയ രേഖയാണ് ഡാറ്റ
ബാങ്ക് എന്ന് പറയാം.

2008 ലെ നിയമത്തിൽ പറയുന്നത്. നിയമം5(2)


അനുസരിച്ച് രൂപീകരിച്ച പ്രാദേശിക നിരീക്ഷണ
സമിതിയാണ്. 5(4-1) പ്രകാരം നെൽ
വയലിന്റെയും, തണ്ണീർത്തടത്തിന്റെയും,
വിശദവിവരം. ഉപഗ്രഹ ചിത്രത്തിന്റെ
അടിസ്ഥാനത്തിൽ സംസ്ഥാന ഭൂവിനിയോഗ
ബോർഡോ, കേന്ദ്ര സംസ്ഥാന ശാസ്ത്ര
സാങ്കേതിക സ്ഥാപനങ്ങളോ,
തയ്യാറാക്കിയിട്ടുള്ളതോ തയ്യാറാക്കുന്നതോ
ആയ ഭൂപടങ്ങളുടെ സഹായത്തോടെ ഡാറ്റ ബാങ്ക്
തയ്യാറാക്കുകയും. സർവ്വേ
നമ്പറും,വിസ്തൃതിയും, രേഖപ്പെടുത്തിയിട്ടുള്ള.
ഡാറ്റ ബാങ്ക്അതതു പഞ്ചായത്ത്/
മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/മുഖേന
വിജ്ഞാപനം ചെയ്തു. പൊതുജനങ്ങളുടെ
അറിവിലേക്കായി പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/
കോർപ്പറേഷൻ /വില്ലേജ്/കൃഷി ഓഫീസുകളിലും
വെബ്സൈറ്റിലും പ്രസിദ്ധീകരിക്കണം.
5
നിയമപ്രകാരം ഡാറ്റാബാങ്ക് എന്താണെന്നും എവിടെയാണ്
ലഭിക്കുക എന്നും ഇതിൽ നിന്നും വ്യക്തമായല്ലോ?
ഡാറ്റാബാങ്ക് പൊതുജനങ്ങൾക്ക് പരിശോധനയ്ക്ക്
വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൃഷി
ഓഫീസിലും വില്ലേജ് ഓഫീസുകളിലും ജനങ്ങൾക്ക്
പരിശോധനയ്ക്ക് ലഭ്യമാക്കണം എന്നാണ് നിയമം.

4) എന്താണ് LLMC?
നിയമപ്രകാരം കൃഷിഭൂമി സംരക്ഷിക്കാനുള്ള
സമിതിയാണ് പ്രാദേശിക നിരീക്ഷണസമിതി.
(LLMC)
ആരൊക്കെയാണ് പ്രാദേശിക നിരീക്ഷണ സമിതി
അംഗങ്ങൾഎന്ന് നോക്കാം. തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ അധ്യക്ഷൻ ചെയർമാനും, ബന്ധപ്പെട്ട
കൃഷി ഓഫീസർ കൺവീനറും, പ്രദേശത്തെ വില്ലേജ്
ഓഫീസർമാരും,മൂന്ന് കർഷക പ്രതിനിധികളും
അടങ്ങിയതാണ്, പ്രാദേശിക നിരീക്ഷണ
സമിതി.അത്തരത്തിലുള്ള പ്രാദേശിക നിരീക്ഷണ
സമിതിയാണ്നിങ്ങളുടെ പ്രദേശത്തെ ഡാറ്റാബാങ്ക്
തയ്യാറാക്കിയത് ഡാറ്റാബാങ്ക് തയ്യാറാക്കിയത്
ആരാണെന്ന് മനസ്സിലായല്ലോ? .(2008ൽ നിയമം
പാസാക്കിയപ്പോൾ മൂന്നുമാസം കൊണ്ട്
പൂർത്തീകരിക്കാൻ തീരുമാനിച്ച ഇതേവരെയും
ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത
തദ്ദേശസ്ഥാപനങ്ങൾ ഇന്നും കേരളത്തിലുണ്ട്. അത്തരം
സ്ഥാപനങ്ങളോടെല്ലാം 2023 സെപ്റ്റംബർ മാസത്തിനകം
ഡാറ്റ ബാങ്ക് പ്രസിദ്ധീകരിക്കണമെന്ന് സർക്കാർ നിർദ്ദേശം
നൽകിയിട്ടുണ്ട്.

6
5) ഡാറ്റാബാങ്കിൽ ആവശ്യമില്ലാത്ത രേഖ
പെടുത്തലുകൾ.

ഞങ്ങളോട് പലരും ചോദിക്കുന്നത് ഡാറ്റാ ബാങ്കിൽ


നികത്ത് ഭൂമി, തോട്ടഭൂമി,തരം മാറ്റിയ ഭൂമി,
എന്നൊക്കെയാണ് രേഖപ്പെടുത്തിയിട്ടുള്ളത് ഇത് ഡാറ്റാ
ബാങ്കിൽ ഉൾപ്പെട്ടതാണോ ? ഞങ്ങളുടെ വീട്
വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ചതാണ് വലിയ തെങ്ങും
മരങ്ങളും എല്ലാമുണ്ട് അത് ഡാറ്റാ ബാങ്കിൽ
ഉൾപ്പെട്ടിരിക്കുന്നു എന്താണ് ചെയ്യേണ്ടത് നിയമപ്രകാരം
2008 നെൽകൃഷി ചെയ്യാൻ പറ്റുന്ന രീതിയിൽ
നിലനിൽക്കുന്ന ഭൂമിയെയാണ് ഡാറ്റാ ബാങ്കിൽ
ഉൾപ്പെടുത്തേണ്ടിയിരുന്നത് അതിനുപകരം നികത്ത
ഭൂമി,മണ്ണിട്ട ഭൂമി, തോട്ടഭൂമി എന്നെല്ലാം പറഞ്ഞ്. തരം
മാറിയ ഭൂമി കൂടി ഡാറ്റ ബാങ്കിന്റെ പട്ടികയിൽ
ഉൾപ്പെടുത്തുകയാണ് ഉണ്ടായത്. ഡാറ്റ ബാങ്ക്
തയ്യാറാക്കിയവരുടെ നിയമത്തെ കുറിച്ചുള്ള
അജ്ഞതയും നിരുത്തരവാദപരമായ
പ്രവർത്തിയുമെല്ലാമാണ് ഡാറ്റ ബാങ്കിൽ ഇത്രയും
തെറ്റുകൾ കടന്നുകൂടിയത്. അതുമാത്രമല്ല വർഷങ്ങൾക്കു
മുമ്പ് നികന്നതും, വീടും കെട്ടിടവും തോട്ടവും എല്ലാം ആയി
മാറിയ ഭൂമിയും, വില്ലേജ് രേഖകളിൽ കൃഷിഭൂമി
ആയതുകൊണ്ട് ഡാറ്റ ബാങ്കിൽ
ഉൾപ്പെടുത്തുകയുണ്ടായി. ഇങ്ങനെ വലിയ രീതിയിൽ
കടന്നുകൂടിയ തെറ്റ് തിരുത്താനാണ് ഇപ്പോൾ ജനം
ഓഫീസുകൾ കയറിയിറങ്ങി നടക്കേണ്ടി വരുന്നത്.

7
6) തെറ്റുതിരുത്താനാണ് ഫോറം
അഞ്ചിൽ അപേക്ഷിക്കുന്നത്
ഇങ്ങനെ കടന്നു കൂടിയിട്ടുള്ള തെറ്റുകൾ തിരുത്താൻ
ഇനി എന്ത് ചെയ്യണം. നിയമത്തിൽ പറയുന്നത് നോക്കൂ

2018ലെ കേരള നെൽവയൽ തണ്ണീർത്തട ഭേദഗതി


ചട്ടങ്ങൾ( 4ഡി പ്രകാരം (ചട്ടങ്ങൾ4(6) പ്രകാരം
പ്രദർശിപ്പിച്ചിട്ടുള്ള ഡാറ്റാ ബാങ്കിലെ ഉള്ളടക്കം മൂലം
സങ്കടം അനുഭവിക്കുന്ന ഏതൊരാൾക്കും അത്
സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ ഫോറും5ൽ ഉള്ള
അപേക്ഷ ഫോറത്തിൽ റവന്യൂ ഡിവിഷനിൽ ഓഫീസർ
മുമ്പാകെ സമർപ്പിക്കാവുന്നതും അപ്രകാരം ലഭിക്കുന്ന
അപേക്ഷകൾക്ക് റവന്യൂ ഡിവിഷണൽ ഓഫീസർ
കൈപ്പറ്റ രസീദ് നൽകേണ്ടതും അപ്രകാരമുള്ള
അപേക്ഷകളെ സംബന്ധിച്ചുള്ള വിവരങ്ങൾ രജിസ്റ്റർ
തയ്യാറാക്കി സൂക്ഷിക്കേണ്ടതും ആണ്ഇതാണ് ചട്ടത്തിൽ
പറയുന്നത്.

8
7) RDO അപേക്ഷ ലഭിച്ചാൽ സ്വീകരിക്കുന്ന
നടപടികൾ

ഇങ്ങനെ ആർ ഡി ഒ ക്ക് ലഭിക്കുന്ന അപേക്ഷ എന്തു


ചെയ്യണമെന്നാണ് ചട്ട ത്തിൽ പറയുന്നത് എന്ന് നോക്കു. (4
ഇ)(4ഡി ) ഉപ്പച്ചട്ടത്തിൽ വ്യക്തമാക്കിയ പ്രകാരം ലഭിക്കുന്ന
അപേക്ഷകൾ നെൽ വയലുകളെ
സംബന്ധിച്ചുള്ളതാണെങ്കിൽ ബന്ധപ്പെട്ട കൃഷി
ഓഫീസർക്കും തണ്ണീർത്തടങ്ങൾ
സംബന്ധിച്ചുള്ളതാണെങ്കിൽ ബന്ധപ്പെട്ട വില്ലേജ്
ഓഫീസർക്കും റിപ്പോർട്ടിനായി അയച്ചു കൊടുക്കേണ്ടതും
അത് സംഗതി പോലെ കൃഷി ഓഫീസർ അല്ലെങ്കിൽ
വില്ലേജ് ഓഫീസർ ഒരു മാസത്തിനകം അതിന്മേൽ
റിപ്പോർട്ട് റവന്യൂ ഡിവിഷനിൽ ഓഫീസർക്ക്
സമർപ്പിക്കേണ്ടതുമാണ് (ഈ റിപ്പോർട്ടുകൾ
നൽകുന്നുന്നതിന്ന് പലപ്പോഴും താമസം നേരിടുന്നു.)
(4എഫ്) (4ഇ) ഉപചട്ടപ്രകാരമുള്ള ഒരു റിപ്പോർട്ട്
ലഭിച്ചതിനുശേഷം റവന്യൂ ഡിവിഷനിൽ ഓഫീസർ
ഉചിതമാണെന്ന് കാണുന്ന പക്ഷം നേരിട്ട് പരിശോധന
നടത്തിയോ കേന്ദ്ര സംസ്ഥാന ശാസ്ത്ര സാങ്കേതിക
സ്ഥാപനങ്ങൾ തയ്യാറാക്കിയ ഉപഗ്രഹ ചിത്രങ്ങളുടെ
സഹായത്തോടുകൂടിയോ ഡാറ്റ ബാങ്കിലെ ഉള്ളടക്കങ്ങൾ
പരിശോധിച്ചു അപേക്ഷയിന്മേൽ ഉചിതമായ ഉത്തരവ്
പുറപ്പെടുവിക്കേണ്ടതാണ് അതായത് കൃഷി ഓഫീസറോ
വില്ലേജ് ഓഫീസറോ കൊടുക്കുന്ന റിപ്പോർട്ടിന് പുറമേ
ആർ ഡി ഒ ക്ക് വേണമെങ്കിൽ സ്ഥലം വന്നു നോക്കി ഉറപ്പു
വരുത്താം..

9
8) അഞ്ചാം നമ്പർ ഫോറത്തിൽ
എങ്ങനെയാണ് അപേക്ഷിക്കേണ്ടത്
ഡാറ്റാ ബാങ്ക് തയ്യാറാക്കിയപ്പോൾ കടന്നുകൂടിയ
തെറ്റുകൾ മൂലമാണ് വർഷങ്ങൾക്കു മുമ്പ് നികന്ന പല
ഭൂമികളും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടത്. അങ്ങനെ
തെറ്റായി ഉൾപ്പെട്ട ഭൂമി ഡാറ്റാ ബാങ്കിൽ നിന്ന് മാറ്റുന്നതിന്
ആർഡിയോ ക്ക്‌ അപേക്ഷ നൽകുന്നത് സംബന്ധിച്ചും
ആർ ഡി ഓ അപേക്ഷയിൽ സ്വീകരിക്കേണ്ട നടപടി
സംബന്ധിച്ചും നിയമത്തിൽ പറഞ്ഞ കാര്യങ്ങളാണ്
നമ്മൾ മുകളിൽ കണ്ടത്. ഇതനുസരിച്ച് ഫോറം അഞ്ചിൽ
അപേക്ഷ നൽകേണ്ടത് എങ്ങനെയാണ് എന്ന് നോക്കാം.
ഫോറം അഞ്ചിൽ ഡാറ്റാ ബാങ്കിൽ തെറ്റായി ഉൾപ്പെട്ടത്
തിരുത്തുന്നതിന് വേണ്ടിയാണ് അപേക്ഷ നൽകുന്നത്
എന്ന് നമ്മൾക്ക് മനസ്സിലായി അഞ്ചാം നമ്പർ അപേക്ഷ
ഓൺലൈനായി പൂരിപ്പിച്ച് നൽകുമ്പോൾ അതിന്റെ
കൂടെ നൽകേണ്ടുന്ന രേഖകൾ എന്തെല്ലാം ആണ്.
1. നികുതിരശീത്.
2. ഉടമസ്തതതെളിയിക്കുന്ന രേഖ (ആധാരം
3. കൈവശസർട്ടിഫിക്കേറ്റ്
4. സർവ്വേ സ്കെച്ച്
5. കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്
( മേൽഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണ് എന്ന്)
6. ഡാറ്റാ ബാങ്കിന്റെ മുൻപേജിന്റെ യും നിങ്ങളുടെഭൂമിയുടെ
വിവരം ഉൾപ്പെട്ട പേജിന്റെയും പകർപ്പ്
7. ഫോട്ടോയോ മറ്റു രേഖകളോ ഉണ്ടെങ്കിൽ അതുകൂടി
ഉൾപ്പെടുത്തുക.
8. 100രൂപ ഫീസ് ഒടുക്കിയ രേഖ.അപേക്ഷയോടൊപ്പം
സമർപ്പിക്കുന്ന രേഖകൾ എന്ന സ്ഥലത്ത് ഈ രേഖകളുടെ
പേരുകൾ എല്ലാം വിശദമാക്കുക.
9. നിങ്ങളുടെ ഫോൺ നമ്പർ ആണ് കൊടുത്തത് എന്ന്
ഉറപ്പുവരുത്തുക.
10. അപേക്ഷ ഫോറം പൂരിപ്പിച്ചതിനു ശേഷം പ്രിന്റ് എടുത്ത്
ഒപ്പുവെച്ച് അപ്‌ലോഡ് ചെയ്തു സമർപ്പിക്കുക.
10
9) അഞ്ചാം നമ്പർ ഫോറത്തിലുള്ള
അപേക്ഷ സ്വീകരിക്കുന്നത് സർക്കാർ
നിർത്തിവെക്കാൻ പോവുകയാണ്!
ഡാറ്റബാങ്ക് തിരുത്തൽ വരുത്താനുള്ള അപേക്ഷ
സ്വീകരിക്കുന്നത് സർക്കാർ നിർത്തുകയാണ്. ഇക്കാര്യം
മനസ്സിലാക്കി ഡാറ്റാ ബാങ്കിൽ തെറ്റായി ഉൾപ്പെട്ട ഭൂമി മാറ്റി
കിട്ടുന്നതിനു വേണ്ടിയുള്ള അപേക്ഷ എത്രയും പെട്ടെന്ന്
നൽകുന്നതാണ് നല്ലത് അല്ലെങ്കിൽ ഇനിയൊരിക്കൽ
അവസരം ലഭിക്കുന്നതല്ല. വർഷങ്ങളായി പറമ്പായി
കിടക്കുന്ന ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടത് കൊണ്ട് മാത്രം
നിർമ്മാണ പ്രവർത്തനം നടത്താൻ പറ്റാത്ത രീതിയിൽ
കടക്കും മാത്രമല്ല അത്തരം ഭൂമികൾ
കൃഷിയോഗ്യമാക്കുന്ന രീതിയിലേക്ക് തരം മാറ്റണമെന്ന്
ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസുകളും ഭാവിയിലും
നമുക്ക് ലഭിക്കും അതുകൊണ്ടുതന്നെ നിങ്ങളുടെ ഭൂമി
ഡാറ്റബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്ന്
ഉറപ്പുവരുത്തേണ്ടത്അത്യാവശ്യമാണ്.

10) ഡാറ്റബാങ്കിൽ നിന്ന്


ഒഴിവാക്കിയതുകൊണ്ടുമാത്രം അത്തരം
ഭൂമിയിൽ നിർമാണ പ്രവർത്തനം സാധ്യമല്ല

അഞ്ചാം നമ്പർ ഫോറത്തിൽ അപേക്ഷ കൊടുത്ത് ഡാറ്റാ


ബാങ്കിൽ നിന്ന് ഒഴിവായി കിട്ടിയതുകൊണ്ട് മാത്രം
അത്തരം ഭൂമികളിൽ കെട്ടിടം നിർമ്മിക്കാനോ മറ്റോ
സാധിക്കില്ല അതിനു വീണ്ടും ആർ ഡി ഓയുടെ അനുമതി
വാങ്ങേണ്ടതുണ്ട് അത്തരം അനുമതി ലഭിക്കാൻ ഏത്
ഫോറത്തിലാണ് അപേക്ഷിക്കേണ്ടത് എത്രയാണ് ഫീസ്
അടക്കേണ്ടത്.അത് വേഗത്തിൽ ലഭിക്കാൻ എന്ത്
ചെയ്യണം. തുടങ്ങിയ കാര്യങ്ങളാണ് തുടർന്ന്
പരിശോധിക്കാം.

11
11)നിയമത്തിൽ പറയുന്നത് നോക്കൂ

നിയമത്തിൽ ഡാറ്റബാങ്കിൽ നിന്ന് ഒഴിവാക്കിയ ഭൂമിയെ


വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നാണ്
പറയുന്നത്2018ലെ 27എ (1)ചട്ടപ്രകാരം വിജ്ഞാപനം
ചെയ്യപ്പെടാത്ത ഭൂമിയുടെ ഉടമസ്ഥൻ
വീടുവയ്ക്കുന്നതിനോ വാണിജ്യ ആവശ്യങ്ങൾക്കോ മറ്റ്
ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന
പക്ഷം ആർഡിയോക്ക് നിർണയിക്കപ്പെടാവുന്ന
പ്രകാരമുള്ള രീതിയിൽ അനുമതിക്കായി അപേക്ഷ
നൽകേണ്ടതാണ്.20.22ആർ വരെ ഫോറം 6ലും അതിനു
മുകളിൽ 7ലുമാണ് അപേക്ഷ നൽകേണ്ടത്.

25സെന്റിൽ കൂടുതൽ വരുന്ന ഭൂമിക്ക് ഭൂവിലയുടെ


10% ഫീസ് നൽകണംഭൂമിഒരു ഏക്കറിൽ
കൂടുതലാണെങ്കിൽ 20 %മാണ്ഫീസ്.ഫീസ് സംബന്ധിച്ച്
നിയമത്തിലെ വ്യവസ്ഥയ്ക്കെതിരെ ചില
കോടതിവിധികളും . അതിന്മേൽ സർക്കാർ
മേൽക്കോടതികളിൽ അപ്പീൽ നൽകുകയും
ഉണ്ടായിട്ടുണ്ട്. എത്ര ഭൂമി ഉണ്ടെങ്കിലും ആദ്യത്തെ 25
സെന്റ് ഭൂമിക്ക് ഫീസ് ഒഴിവാക്കണമെന്ന് കേരള
ഹൈക്കോടതിയുടെ വിധിയും അതിൽ സർക്കാരിന്റെ
അപ്പീലും നിലവിലുണ്ട്. ഇപ്പോൾ 25 സെന്റിൽ കുറവുള്ള
ഭൂമിക്ക് ഫീസ് അടക്കേണ്ടതില്ല എന്നതാണ് നിയമം

അതായത് ഒന്നിച്ചുകിടക്കുന്ന ഭൂമിയിൽ 25 സെന്റിന് ഫീസ്


ഒഴിവാക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് ഇപ്പോൾ
നടപ്പിലാക്കുന്നില്ല അതിന്മേൽ സർക്കാർ അപ്പീൽ
പോയിട്ടുണ്ട്

12
12) ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമി തരം
മാറ്റുന്നതിന് എങ്ങനെയാണ്
അപേക്ഷിക്കേണ്ടത്?
1. ആറാം നമ്പർ ഫോറത്തിൽ അപേക്ഷ യോടൊപ്പം
ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖ
2. നികുതി രസീത്
3. കൈവശ സർട്ടിഫിക്കറ്റ്
4.അംഗീകൃത സർവെയർ തയ്യാറാക്കിയ സ്കെച്ച്

5.. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്ന സാക്ഷ്യപത്രം/


ഡാറ്റാ ബാങ്കിൽ നിന്നും മാറ്റി ആർ ഡി ഓ നൽകിയ
ഉത്തരവിന്റെ കോപ്പി.

6. ഭൂമിക്ക് ഫീസ് ഇളവിന് അർഹതയുണ്ടെങ്കിൽ 50


രൂപയുടെ മുദ്രപത്രത്തിൽ തയ്യാറാക്കിയ
സത്യപ്രസ്താവന. മറ്റു ഭൂമിക്ക് ഫീസിളവ് നേടിയിട്ടില്ല എന്ന്
വ്യക്തമാക്കുന്നതിനാണ് സത്യപ്രസ്താവന
7. സ്വഭാവ വ്യതിയാനത്തിന്റെ ആവശ്യം 3കാര്യങ്ങളാണ്
ഫോറത്തിൽ ഉണ്ടാവുക 1. കെട്ടിടം നിർമ്മിക്കാൻ. 2.
വാണിജ്യ ആവശ്യത്തിന് . 3. മറ്റ് ആവശ്യങ്ങൾക്ക്.
ബ്രാക്കറ്റിൽ ആവശ്യങ്ങൾ വ്യക്തമാക്കുക എന്ന്
പറഞ്ഞിട്ടുണ്ട് അവിടെ കരഭൂമിയായി ഉപയോഗിക്കാൻ
എന്ന് രേഖപ്പെടുത്തേണ്ടതാണ് നല്ലത്.
8. ഏഴാം നമ്പർ ഫോറത്തിൽ അപേക്ഷിക്കുമ്പോൾ 10%
ഭൂമി ജലസംരക്ഷണത്തിന് നീക്കിവെച്ചുകൊണ്ട്
സ്കെച്ചിൽ ജല സംരക്ഷണത്തിനുള്ള ഭാഗം നീല കളറിലും
തരം മാറ്റുന്ന ഭാഗം ചുവപ്പു കളറിലും മാർക്ക്
ചെയ്യേണ്ടതാണ്
9.കെട്ടിടം നിർമ്മിക്കാൻ എന്ന് രേഖപ്പെടുത്തിയാൽ, മേൽ
സ്ഥലത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ
പ്ലാൻ

13
എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. കെട്ടിടം 3000
സ്ക്വയർ ഫീറ്റ് കൂടുതലാണെങ്കിൽകൂടുതൽ വരുന്ന
ഓരോഅടിക്കും 100രുപ ഫീസ്കൂടി അടയ്ക്കേണ്ടതാണ്.
ആർ ഡി ഒ ക്ക് ലഭിക്കുന്ന അപേക്ഷ ഉടൻ റിപ്പോർട്ടനായി
വില്ലേജ് ഓഫീസർ അയച്ചു നൽകും വില്ലേജ് ഓഫീസർ
ഫോറം നമ്പർ എട്ടിൽ അപേക്ഷയുടെ വിവരങ്ങൾ
രേഖപ്പെടുത്തി സ്ഥലം പരിശോധന നടത്തി
തൊട്ടടുത്തുള്ള കൃഷിഭൂമിയിലേക്ക് ഭൂമി തരം മാറ്റുന്നത്
മൂലം നീരൊഴുക്ക് തടസ്സപ്പെടുന്നില്ല എന്ന്
ഉറപ്പുവരുത്തണം സ്ഥല പരിശോധന റിപ്പോർട്ട് 15
ദിവസത്തിനകം നൽകണം എന്നാണ് നിയമം.

14
ആറാം നമ്പർ ഫോറത്തിലുള്ള അപേക്ഷയിൽ വില്ലേജ്
ഓഫീസർ നൽകേണ്ടുന്ന റിപ്പോർട്ട്1 സ്വഭാവവ്യതി
യാത്തിനായി ആവശ്യപ്പെട്ടിട്ടുള്ള ഭൂമി ഡാറ്റാ ബാങ്കിൽ
ഉൾപ്പെട്ടിട്ടുണ്ടോ 2 അപ്രകാരമുള്ള ഭൂമിയെ ഡാറ്റാ ബാങ്കിൽ
ഉൾപ്പെട്ടിട്ടില്ലെങ്കിലും സ്ഥിരമായി കാണുന്ന നീർച്ചാലുകളോ
തണ്ണീർത്തടങ്ങളോ നിലവിൽ ഉണ്ടോ ❓ മൂന്ന് വെള്ളക്കെട്ട്
ഉണ്ടായിരുന്ന സ്ഥലത്ത് ബണ്ട് പിടിപ്പിച്ച് അതിൽ
വൃക്ഷങ്ങൾ നട്ട് കരഭൂമിയാക്കാൻ ശ്രമിച്ചിട്ടുണ്ടോ 4
സ്വഭാവവിദ്യാനം വരുത്തുവാൻ ഉദ്ദേശിക്കുന്ന ഭൂമിയിലെ
ജലാകമന നിർഗമനസ്രോതസ്സുകൾ5 സ്വഭാവവിദ്യാനം
അനുവദിക്കുന്ന ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ
നടത്തിയാൽ സമീപ ഭൂമിയിലേക്കുള്ള വരമ്പ് നടവഴി
തടസ്സപ്പെടുമോ ഉണ്ടെങ്കിൽ ആയത് നിലനിർത്തുവാൻ
അപേക്ഷകൻ സ്വീകരിച്ചിട്ടുള്ള നടപടികൾ.6
സ്വഭാവവിദ്യാനം വരുത്തുവാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ
സമീപത്തുള്ള നെൽവയലുകളുടെ വിശദാംശങ്ങൾ7
നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ സമീപത്ത്
നിൽക്കുന്ന പ്രതികൂലമായി ബാധിക്കുമോ എന്ന
വസ്തുത.8 സ്വഭാവ വിധിയാനും വരുത്താനുദ്ദേശിക്കുന്ന
ഭൂമിയുടെ ചുറ്റുമുള്ള വസ്തുക്കളുടെ വിശദാംശങ്ങൾ(തരം
/ സർവ്വേ നമ്പറുകൾ മുതലായവ ) കിഴക്ക്/ പടിഞ്ഞാറ്/
തെക്ക്/ വടക്ക്.9 സ്വഭാവ വ്യതിയാനത്തിനായി
അപേക്ഷിക്കുന്ന വസ്തുവിന് സംബന്ധിച്ച വിവരം( എ)
അപേക്ഷകന്റെ വിവിധ സർവ്വേ നമ്പറുകളിൽ ആയി
ഒന്നായി കിടക്കുന്ന വസ്തുക്കളുടെ വിവരങ്ങളെല്ലാം
ഉൾപ്പെടുത്തിയിട്ടുണ്ടോ ❓ ബി കൈവശ വസ്തുവിന്റെ
മൊത്തം വിസ്തീർണ്ണം സി സ്വഭാവ വിദ്യാനും വരുത്തുവാൻ
ആയി അപേക്ഷിച്ചിട്ടുള്ള ഭൂമിയുടെ വിസ്തീർണ്ണം 10
നിർമ്മിക്കുവാൻ പുനർ നിർമ്മിക്കുവാൻ
വിപുലീകരിക്കുവാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ
വിസ്തീർണ്ണം ഇത്രയും വിവരങ്ങളാണ് വില്ലേജ് ഓഫീസർ
rdoക്ക് നൽകുന്ന റിപ്പോർട്ടിൽ ഉണ്ടാവേണ്ടത് ഭൂമിയുടെ
കിടപ്പ് സംബന്ധിച്ച ഫോട്ടോയും വില്ലേജ് ഓഫീസർമാർ
കൂടെ സമർപ്പിക്കാറുണ്ട്.
14
20.23ൽ ഭൂമിയാണ് തരം മാറ്റുന്നത് എങ്കിൽഫോറം 7ൽ
ആണ് അപേക്ഷിക്കേണ്ടത് ഫോറം ഏഴിൽ
അപേക്ഷിക്കുന്നവർ ഭൂമിയുടെ 10%
ജലസംരക്ഷണത്തിനുവേണ്ടി നീക്കിവെക്കണം അങ്ങനെ
നീക്കിവെക്കുന്ന സ്ഥലം ഏതാണ് എന്ന്
അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന സ്കെച്ചിൽ നീല
നിറത്തിൽ പ്രത്യേകമായി മാർക്ക് ചെയ്യുകയും തരം
മാറ്റാൻ ഉദ്ദേശിക്കുന്ന ഭൂമി ചുവപ്പു നിറത്തിൽ സ്കെച്ചിൽ
മാർക്ക് ചെയ്യുകയും വേണം.

വില്ലേജ് ഓഫീസർ ഫോറം ഏഴിൽ ലഭിക്കുന്ന


അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുള്ള ജല
സംരക്ഷണത്തിനുള്ള ഭൂമി ജലസംരക്ഷണത്തിന്
പര്യാപ്തമാണോ എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണം
തരം മാറ്റുന്ന ഭൂമി ഒരുഹെക്റ്ററിൽ കൂടുതലാണെങ്കിൽ
വില്ലേജ് ഓഫീസറുടെയും കൃഷി ഓഫീസറുടെയും
സാന്നിധ്യത്തിൽ ആർ ഡി ഒ നേരിട്ട് സ്ഥലം
പരിശോധിക്കണം. തരം മാറ്റം അനുവദിക്കാൻ
യോഗ്യമാണെങ്കിൽ ഫീസ് അടക്കേണ്ടുന്ന ഭൂമിയുടെ
ഫീസ് എത്രയാണെന്ന് കണക്കാക്കി ആർ ഡി ഒ ഫീസ്
അടക്കുന്നതിനു വേണ്ടിയുള്ള ഉത്തരവ് നൽകും ഫീസ്
ഒടുക്കി കഴിഞ്ഞാൽ തരം മാറ്റം അനുവദിച്ചു കൊണ്ടുള്ള
ഉത്തരവ് പുറപ്പെടുവിക്കും.ഈ ഉത്തരവ് ലഭിച്ചു
കഴിഞ്ഞാൽ തഹസിൽദാർ നികുതി തിട്ടപ്പെടുത്തി
കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്, സബ്
ഡിവിഷൻ ആവശ്യമുള്ള ഭൂമിയാണെങ്കിൽ
തഹസിൽദാർ സബ് ഡിവിഷൻ അനുവദിക്കേണ്ടതാണ്.
ഉത്തരവനുസരിച്ച് വില്ലേജ് ഓഫീസർ റവന്യൂ രേഖകളിൽ
മാറ്റം വരുത്തേണ്ടതാണ്.

14
13) RDO ഉത്തരവ് കിട്ടിയാൽ

തരം മാറ്റിക്കൊണ്ട് ആർടിഒയുടെ അനുമതി


ലഭിച്ചുകഴിഞ്ഞാൽ ഭൂമിയുടെ സബ് ഡിവിഷൻ
ആവശ്യമുണ്ടെങ്കിൽ സബ് ഡിവിഷൻ അടക്കം നടത്തി
റവന്യൂ രേഖകളിൽ മാറ്റം വരുത്താൻ നടപടി
കൈക്കൊള്ളണം വില്ലേജ് ഓഫീസർ നികുതി സ്വീകരിച്ച്
റവന്യൂ രേഖകളിൽ ആവശ്യമായ മാറ്റം
വരുത്തുന്നതോടുകൂടിയാണ് ഭൂമിയുടെ തരം മാറ്റം
പൂർത്തീകരിക്കുന്നത്. ഇപ്പോഴുള്ള അവസ്ഥ ആർഡി
ഒയുടെ അനുമതി ലഭിച്ചു കഴിഞ്ഞാൽ ഭൂമി
പരിശോധിക്കാൻ സർവേയർമാർക്ക് സമയം കിട്ടുന്നില്ല
എന്ന് പറഞ്ഞു മാസങ്ങൾ കാത്തിരിക്കേണ്ടി
വരുന്നുണ്ട്.ഈ കാലതാമസം ഒഴിവാക്കുന്നതിന് വേണ്ടി
ഇപ്പോൾ സർക്കാർ നൽകിയ നിർദ്ദേശം ആർ ഡി ഒ യുടെ
ഉത്തരവ് കിട്ടി 10 ദിവസത്തിനകം സർവേയർമാർക്ക് ഭൂമി
പരിശോധിക്കാൻ സമയം കിട്ടിയില്ലെങ്കിൽ ഭൂമിതരം
മാറ്റാൻ അപേക്ഷിക്കുമ്പോൾ നൽകിയ സ്കെച്ച്
ഉപയോഗിച്ചുകൊണ്ട് തന്നെ റവന്യൂ രേഖകളിൽ മാറ്റം
വരുത്തണം. ഈ നിർദ്ദേശത്തോട് കൂടി കാലതാമസം
ഒഴിവാക്കുന്നതിന് വളരെ സഹായകരമാകും.

15
14) മുൻപ് നികത്തിയ ഭൂമിക്കു ഫീസ് വേണ്ട

1967നു മുമ്പ് (കേരള ഭൂവിനിയോഗ നിയമം വരുന്നതിനു


മുമ്പ്) നികത്തിയ ഭൂമിയാണെങ്കിൽ അത്തരം ഭൂമികൾ
തരം മാറ്റുന്നതിന് യാതൊരു ഫീസും നൽകേണ്ടതില്ല
അത്തരം ഭൂമി തരം മാറ്റുന്നതിന് ഫോറം നമ്പർ
ഒമ്പതിലാണ് അപേക്ഷ നൽകേണ്ടത് അപേക്ഷ
നൽകുമ്പോൾ 1967നു മുമ്പ് മേൽ ഭൂമി നെൽകൃഷി
ചെയ്യാൻ പറ്റാത്ത രീതിയിൽ തരം മാറിയതായി
തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം പലരും
ഞങ്ങളോട് ചോദിക്കുന്നത് ഞങ്ങൾ വർഷങ്ങളായി വീട്
വെച്ച് താമസിക്കുന്ന ഭൂമിയാണ് ആ ഭൂമിയുടെ തരം
മാറ്റുന്നതിന് ഫീസ് കൊടുക്കേണ്ടതുണ്ടോ? 4/7/1967ന് മുമ്പ്
ഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു
എന്ന് തെളിയിക്കുന്ന ആധാരത്തിന്റെ
പകർപ്പോ,മുദ്രപത്രത്തിൽ തയ്യാറാക്കിയ നിയമാനുസൃത
ഉടമ്പടികളുടെ പകർപ്പോ 4/ 7 /67 ന് മുമ്പ് ഉണ്ടായിരുന്ന
കെട്ടിടത്തിന് നികുതിയടച്ചതിന്റെ രേഖയോ തുടങ്ങി
അത്തരത്തിലുള്ള ഏതെങ്കിലും രേഖകൾ
ഹാജരാക്കിയാൽ മാത്രമേ ഫീസ് ഇളവ് ലഭിക്കുകയുള്ളൂ.

16
15) കർഷകന് ഡാറ്റാ ബാങ്കിൽ ഉള്ള
ഭൂമിയിലും വീട് നിർമ്മിക്കാം
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതും നെൽകൃഷി ചെയ്യുന്നതുമായ
ഭൂമി തരം മാറ്റി വീട് നിർമ്മിക്കാൻ അനുമതി ലഭിക്കുന്നത്
കർഷകനാണ് 2008 നു മുമ്പ് കൈവശത്തിൽ ഉള്ളതും
നെൽകൃഷി ചെയ്തു വരുന്നതുമായ ഭൂമി ഡാറ്റാ ബാങ്കിൽ
ഉൾപ്പെട്ടിട്ടുണ്ട് എങ്കിലും ഭൂമിയുടെ ഉടമസ്ഥനായ
കർഷകന് സ്വന്തമായി വീട് നിർമിക്കാൻ ജില്ലയിൽ
മറ്റെവിടെയും ഭൂമിയില്ല എങ്കിൽ അനുമതി ലഭിക്കും.
അതിനായി ഫോറം നമ്പർ ഒന്നിൽ എൽഎൽഎംസി
മുമ്പാകെയാണ് അപേക്ഷ നൽകേണ്ടത്. അങ്ങനെ
അപേക്ഷ നൽകി കഴിഞ്ഞാൽ പ്രാദേശിക നിരീക്ഷണ
സമിതി അംഗങ്ങൾ പരിശോധിച്ചു അനുമതി
നൽകേണ്ടതാണെങ്കിൽ ജില്ലാ കലക്ടറുടെ
നേതൃത്വത്തിലുള്ള ജില്ലാ സമിതിക്ക് കൈമാറും ജില്ലാ
സമിതിയാണ് അനുമതി നൽകുക. മുനിസിപ്പാലിറ്റിയിലും
കോർപ്പറേഷനിലും 2.0 2 ആർ വിസ്തൃതിയിലും
പഞ്ചായത്തിൽ 4.04ആർ വിസ്തൃതിയിലും മാത്രമേ
ഇത്തരം അനുമതി നൽകാൻ പാടുള്ളൂ. ഇതു മാത്രമാണ്
2008 നുശേഷം നികന്ന ഭൂമി മാറ്റാനുള്ള അനുമതി
നൽകാനുള്ള ഏക വ്യവസ്ഥ.

16) വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയിൽ ഭൂമി


തരം മാറ്റാതെ കെട്ടിടം നിർമ്മിക്കാൻ
കഴിയുന്നത് ആർക്കാണ്?
ആർ ഡി ഒ യുടെ അനുമതിയില്ലാതെ കെട്ടിടം
നിർമ്മിക്കാം4.04ആർ ഭൂമിയിൽ120 ചതുരശ്ര മീറ്റർ വരെ
വിസ്തൃതിയുള്ള വീട് നിർമ്മിക്കുന്നതിന് പുനർ
നിർമ്മിക്കുന്നതിന് വിപുലീകരിക്കുന്നതിനോ2.02ആർ
ഭൂമിയിൽ40 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വാണിജ
കെട്ടിടം നിർമ്മിക്കുന്നതിനോ പുനർ നിർമ്മിക്കുന്നതിനോ,
വിപുലീകരിക്കുന്നതിനോ,യാതൊരു അനുമതിയും
ഫീസും നൽകേണ്ടതില്ല
17
17) അപേക്ഷകൾ വേഗത്തിൽ
തീർപ്പാക്കാനുള്ള പുതിയ മാറ്റങ്ങൾ എന്താണ്?
ഭൂമി തരം മാറ്റുന്നതിന് കാലാതാമസം ഒഴിവാക്കാനും അഴിമതി
തടയുന്നതിനും വേണ്ടിയാണ് 2022 ഫെബ്രുവരി മുതൽ
അപേക്ഷകൾ ഓൺലൈനിൽ സ്വീകരിക്കാൻ തുടങ്ങിയത്.
ഓൺലൈൻ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയപ്പോൾ അവധി
ദിവസങ്ങളില ടക്കം ശരാശരി ഒരു ദിവസം 500 അപേക്ഷ
എങ്കിലും ഭൂമി തരം മാറ്റുന്നതിനു വേണ്ടി വിവിധ ആർഡി ഒ
ഓഫീസുകളിൽ ലഭിക്കുന്ന അവസ്ഥയുണ്ടായി. നിലവിലുള്ള
ജീവനക്കാർക്ക് ചെയ്തുതീർക്കാൻ കഴിയാത്ത അത്രയും
ജോലിയുണ്ട് എന്ന് മനസ്സിലാക്കി ഉത്തരം മാറ്റൽ
ആവശ്യത്തിനുവേണ്ടി മാത്രം ഉപയോഗിക്കാൻ 341
വാഹനങ്ങളും ആവശ്യമായ കമ്പ്യൂട്ടർ അടക്കമുള്ള
ഇലക്ട്രോണിക് ഉപകരണങ്ങളും ആയിരത്തോളം
താൽക്കാലിക ജീവനക്കാരെയും സർക്കാർ നിയമിച്ചു
താൽക്കാലിക ജീവനക്കാർക്ക് ഭൂവിലെ കണക്കാക്കാനുംമറ്റും
സാധിക്കില്ലെന്ന് ആക്ഷേപം വന്നപ്പോൾ123 സർവേയർമാർ 68
ജൂനിയർ സൂപ്രണ്ട് മാർ 181 ക്ലർകുമാർ എന്നിവരെ നിയമിച്ചു
ഇപ്പോൾ ജില്ലയിൽ നിന്ന് 1319 ജീവനക്കാരെ വില്ലേജുകളിലേക്ക്
പുനർവിന്യസിക്കാൻ തീരുമാനിച്ചിരിക്കുകയും ചെയ്തു.
ഇതുകൊണ്ടും പരിഹരിക്കാൻ കഴിയാത്തതുകൊണ്ടാണ്
പുതിയ നിയമ ഭേദഗതി കൊണ്ടുവന്നത്.2018ലെ നിയമത്തിൽ
ഇപ്പോൾ വരുത്തിയ ഭേദഗതി അനുസരിച്ച് 67 ഡെപ്യൂട്ടി
കലക്ടർമാർക്ക് മാർക്ക്കൂടി ആർ ഡി ഓ മാർക്കുള്ള
അധികാരം വിഭജിച്ചു നൽകുകയാണ് അതോടെ ഓരോ
താലൂക്ക് ഓഫീസിൽ വരുന്ന തരം മാറ്റാനുള്ള അപേക്ഷ ആ
താലൂക്കിലെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർമാർ സ്വീകരിച്ചു
അതിന്മേൽ നടപടി സ്വീകരിക്കാനുള്ള അധികാരം ലഭിക്കും.
ഇതോടുകൂടി ഇപ്പോൾ ആർ ഡി ഓഫീസുകളിൽ
കെട്ടിക്കിടക്കുന്ന രണ്ടര ലക്ഷത്തോളം വരുന്ന അപേക്ഷകളിൽ
ഉടനെ തീരുമാനം ആവുകയും ഭാവിയിൽ അപേക്ഷ
നൽകിയാൽ 10 ദിവസത്തിനകം തന്നെ തീർപ്പു കൽപ്പിക്കാൻ
സാധിക്കുകയും ചെയ്യും എന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

18
18 ) ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട ചില
പ്രധാനപ്പെട്ട കോടതി വിധികൾ.

25 സെന്റ് ഭൂമിക്കുള്ള ഫീസ് ഇളവ് ഒന്നിച്ച് കിടക്കുന്ന


ഭൂമിയിലെ ആദ്യത്തെ 25 സെന്റീന് ബാധകമാണ്.
അതായത് 50 സെന്റ് ഭൂമിയുണ്ടെങ്കിൽ 25 സെന്റിന് ഫീസ്
അടച്ചാൽ മതി.2 തരം മാറ്റാൻ അപേക്ഷിക്കുന്ന ഭൂമിയിൽ
നേരത്തെ നിർമ്മിച്ച കെട്ടിടങ്ങൾ 3000 സ്ക്വയർ ഫീറ്റിന്
മുകളിലുള്ളതാണെങ്കിലും ഫീസ് അടക്കേണ്ടതില്ല.
2017ലെ നിയമമനുസരിച്ച് കൊണ്ട് അന്ന് അപേക്ഷ
നൽകിയിട്ടുള്ളവർക്ക് ഭൂമി തരം മാറ്റി കിട്ടിയാൽ പിന്നീട്
ഫോറും ആറിലോ ഏയിലോ അപേക്ഷ നൽകി
ഫീസ്നൽകേണ്ടതില്ല.

19
ഭൂമി തരം മാറ്റുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച്
മേൽവിവരിച്ചതിലൂടെ ഏതൊരാൾക്കും
മനസ്സിലായിട്ടുണ്ടാവും എന്നാണ് ഞങ്ങൾ ധരിക്കുന്നത്.
ഒരു കാര്യം എല്ലാവരും മനസ്സിലാക്കുന്നത് നല്ലതാണ്
കേരളത്തിൽ നിലവിലുള്ള നെൽവയലുകൾ
നികത്തുന്നതിനു വേണ്ടിയല്ല നിയമവും നിയമ
ഭേദഗതികളും എല്ലാം കൊണ്ടുവന്നിട്ടുള്ളത് നമ്മുടെ
നെൽവയലുകൾ പരമാവധി സംരക്ഷിക്കപ്പെടാനും
നെൽവയലുകളും തണ്ണീർത്തടങ്ങളും ഭൂമിയുടെ
കിഡ്നിയാണ് എന്നാണ് പറയാർ ഈ ഭൂമിയിൽ നമ്മൾ
ഇപ്പോൾ ജീവിക്കുന്നു എന്നതുകൊണ്ട് നമുക്കു മാത്രം
അവകാശപ്പെട്ടതല്ല ഇപ്പോൾ ജീവിക്കുന്നതടക്കം
വരാനിരിക്കുന്ന തലമുറയിലെ അനേക
ജീവജാലങ്ങൾക്ക് കൈമാറാനുള്ള ഈ ഭൂമി
സംരക്ഷിക്കേണ്ട ബാധ്യത കൂടി നമുക്കുണ്ട് ആ ബാധ്യത
നിർവഹിക്കുന്നതിനാണ് സർക്കാർ ഉത്തരത്തിലുള്ള
നിയമങ്ങൾ കൊണ്ടുവരുന്നുത് പരമാവധി നിയമങ്ങൾ
പാലിച്ചുകൊണ്ട് നമുക്ക് മുന്നോട്ടു പോകാൻ സാധിക്കണം
അതോടൊപ്പം ഈ രംഗത്ത് വളർന്നുവരുന്ന അഴിമതി
ഇല്ലാതാക്കാനും കഴിയണം നിയമങ്ങൾ മനസ്സിലാക്കി
മുന്നോട്ടു പോയാൽ അതിനു സാധിക്കും എന്ന് ഞങ്ങൾ
പ്രതീക്ഷിക്കുന്നു ഈ കൈ പുസ്തകം അതിനായി
നിങ്ങൾക്ക് സമർപ്പിക്കുന്നു. എന്ന് കെ ഉബൈദ്.

19
JANASEVA

You might also like