You are on page 1of 3

‭കുടുംബസങ്കല്പം മലയാള സിനിമയിൽ‬

‭ഫാലിമി സിനിമയെ മുൻനിർത്തി ഒരു പഠനം‬

‭മുഹമ്മദ് സാദിഖ് കെ പി‬


‭മലയാള വിഭാഗം‬
‭കേരള സർവ്വകലാശാല‬

‭ആമുഖം‬
‭ മൂഹിക വ്യവസ്ഥകളെ രൂപപ്പെടുത്തുകയും സുസ്ഥിരമാക്കുകയും ചെയ്യുന്ന‬
സാ
‭കുടുംബ വ്യവസ്ഥ സമൂഹത്തിന്റെ നിലനില്പിലും ഘടനയിലും അവഗണിക്കാൻ‬
‭കഴിയാത്ത സ്വാധീനമാണ് നിർമിക്കുന്നത് . കൂടാതെ നമ്മുടെ സാമൂഹിക‬
‭അടിത്തറ രൂപപ്പെട്ടിരിക്കുന്നത് കുടുംബം എന്ന പ്രാഥമിക‬
‭സംഘാടനത്തിലാണ് .പരസ്പരം ആശ്രയിക്കപ്പെട്ട ഒരു ഘടനയിലൂടെയാണ്‬
‭കുടുംബവ്യവസ്ഥ നിലയുറപ്പിക്കുന്നത്. നമ്മുടെ സമൂഹം നിലനിൽക്കുന്നതും‬
‭മുന്നോട്ടുപോകുന്നതും വ്യക്തികളിലൂടെയാണ്,വ്യക്തി സമൂഹസൃഷ്ടിയിലെ‬
‭സുപ്രധാനഘടകമായിരിക്കുമ്പോൾ തന്നെ വ്യക്തിയെ രൂപപ്പെടുത്തുന്നത്‬
‭സമൂഹത്തിന്റെ ലഘുമാതൃകയായ കുടുംബം തന്നെയാണ് .‬

‭ ക്തികൾ തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ കേന്ദ്രബിന്ദുവായി‬


വ്യ
‭വർത്തിക്കുന്ന കുടുംബം മലയാള സിനിമയിൽ എങ്ങനെയെല്ലാം ആണ്‬
‭അവതരിപ്പിക്കപ്പെട്ടത് എന്ന് ഈ പ്രബന്ധം അന്വേഷിക്കുന്നു.‬
‭പ്രബന്ധസ്വരൂപത്തെ രണ്ടായി തിരിക്കുന്നു . ആദ്യഭാഗത്ത്‬
‭മലയാളസിനിമയിലെ കുടുംബ വ്യവസ്ഥയെ പരിശോധിക്കുന്നു .‬
‭രണ്ടാംഭാഗത്തിൽ കുടുംബവ്യവസ്ഥ ഫാലിമി സിനിമയെ മുൻനിർത്തി‬
‭അപഗ്രഥിക്കുന്നു‬
‭മലയാളസിനിമയിലെ കുടുംബവ്യവസ്ഥ‬

‭ ടുംബത്തിന്റെ പ്രമേയപശ്ചാത്തലത്തിൽ കുടുംബബന്ധങ്ങൾക്കിടയിലെ‬


കു
‭വൈകാരികതകളും സംഘർഷങ്ങളും ആഖ്യാനം ചെയ്യുന്നവയാണ്‬
‭കുടുംബസിനിമകൾ .നായകന് പ്രാധാന്യമുള്ളവയാണ് പൊതുവെ‬
‭മലയാളസിനിമകൾ . ഭർത്താവ്,സഹോദരൻ,കാമുകൻ എന്നിങ്ങനെയുള്ള‬
‭അധികാര രൂപങ്ങളിലൂടെയായാണ് നായകന്മാർ കുടുംബത്തിനകത്ത്‬
‭പ്രത്യക്ഷ്യപ്പെടുന്നത് .കുടുംബത്തിലെ അംഗങ്ങൾ പരസ്പരമോ‬
‭,ഭാര്യാഭർത്താക്കൻമ്മാർ തമ്മിലുള്ള സംഘർഷങ്ങളിലൂടെയും‬
‭വിധേയത്വത്തിലൂടെയുമാണ് കഥ വികസിക്കുന്നത് പുരുഷ‬
‭കഥാപാത്രങ്ങളാണ് കുടുംബത്തിലെ സാമ്പത്തിക സ്രോതസ്സിന്റെ‬
‭ഉറവിടമായി അവതരിപ്പിക്കുന്നത്‬

‭ ടുംബം എന്ന സാമൂഹ്യസ്ഥാപനത്തിലെ‬


കു
‭സ്ത്രീരൂപങ്ങളായ 'അമ്മ,സഹോദരി,ഭാര്യ,കാമുകി തുടങ്ങിയവർ‬
‭സിനിമയുടെ ആഖ്യാനത്തിനകത്ത് നായകന്റെ ആശ്രിതരായോ‬
‭സ്വന്തമായി തൊഴിൽ എടുക്കുന്നവർ ആയോ പ്രത്യക്ഷപ്പെടുന്നു .‬
‭ജനപ്രിയ സിനിമകളിലെ കുടുംബാഖ്യാനങ്ങളുടെ പൊതുസ്വഭാവമായി‬
‭വരുന്നത് അവകൾ സ്ത്രീപ്രേക്ഷകരെ മുൻനിർത്തിയാണ്‬
‭അവതരിപ്പിക്കുന്നത് എന്നതാണ് .സ്ത്രീപ്രേക്ഷകരെ‬
‭ആകർഷിക്കുന്നതിനുള്ള ചേരുവകളിലൂടെ സിനിമയുടെ‬
‭വിപണനസാധ്യത നിലനിർത്തുന്ന ഈ സിനിമകൾ‬
‭സമൂഹത്തിനകത്തും കുടുംബത്തിലും നിലനിൽക്കുന്ന‬
‭കീഴ്‍വഴക്കങ്ങളെയും അധികാരബന്ധങ്ങളെയും‬
‭പിന്തുടരുന്നവയായാണ്. കുടുംബബന്ധങ്ങൾക്കകത്ത് നിലനിൽക്കുന്ന‬
‭സംഘർഷങ്ങളെ സാമൂഹ്യവ്യവഹാരങ്ങളിൽ പൊതുവെ‬
‭സ്വീകാര്യമായി കരുതുന്ന ഒരു പരിഹാരത്തിൽ‬
‭അവസാനിക്കപ്പിക്കുകയായാണ് കുടുംബസിനിമകൾ .‬
‭കുടുംബ വ്യവസ്ഥ ഫാലിമി സിനിമയിൽ‬

‭ ലയാളസിനിമ നിലനിർത്തിപ്പോന്ന കുടുംബവ്യവസ്ഥയിലെ ക്ളീഷേ‬



‭രൂപാബിംബങ്ങൾ കാലാനുസൃതമായി മാറ്റങ്ങൾക്ക് വിധേയപ്പെട്ടത്‬
‭പുതിയകാലത്തിന്റെ കുടുംബ ചിത്രങ്ങളിൽ കാണാം .ഇവിടെ ഫാലിമി എന്ന‬
‭ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി ജഗതീഷും മഞ്ജുപിള്ളയും ബേസിലും‬
‭രംഗത്തവരുന്നു . മലയാളസിനിമ ഇന്നേ വരെ അവതരിപ്പിച്ച‬
‭കുടുംബവ്യവസ്ഥക്ക് കടകവിരുദ്ധമായി ഗൃഹനാഥനായ‬
‭നായകപരിവേഷമുള്ള കഥാപാത്രമല്ല കുടുംബത്തിന്റെ വരുമാന സ്രോതസ്സ്‬
‭.പുതിയകാലത്തിന്റെ രൂപമാറ്റം മഞ്ജുപിള്ള എന്ന അമ്മകഥാപാത്രം‬
‭ജോലിക്ക് പോയി കുടുംബം പുലർത്തുന്നു എന്നതും ശ്രെദ്ധേയമാണ്. ഡബ്ബിങ്‬
‭ആർട്ടിസ്റ്റായ ബേസിലിന്റെ വിവാഹ ആലോചനയിലൂടെയും മുത്തച്ഛന്റെ‬
‭വരണാസിയിലേക്കുള്ള ഒളിച്ചോട്ടവും കഥയെ മുന്നോട് ചലിപ്പിക്കുന്നു. ഒരു‬
‭കുടുംബത്തിനകത്ത് മാത്രം ചലിക്കുന്ന ക്യാമറയായാണ് ഫാലിമയിൽ‬
‭കാണുന്നത് .അവരുടെ സംഘർഷങ്ങളും യാത്രകളും സിനിമയെ‬
‭ജീവസ്സുറ്റതാക്കുന്നു. സ്വന്തമായി നിലനിൽക്കുന്ന നിലപാടുള്ള‬
‭സ്ത്രീകഥാപാത്രങ്ങൾ ഈ സിനിമയിലെ മറ്റൊരു പ്രധാനഘടകം ആണ് .‬
‭രണ്ടുമക്കളും മുത്തച്ഛനും അടങ്ങുന്ന കുടുംബം വാരാണസിയിലേക്ക് യാത്ര‬
‭തിരിക്കുകയും വഴിമധ്യേയുള്ള പ്രശനങ്ങളും ഹ്രദയഹാരിയായി‬
‭അവതരിപ്പിക്കുന്നു .മുത്തച്ഛനെ നഷ്ട്ടപ്പെട്ട കുടുംബം മരണാനന്തര‬
‭കർമ്മങ്ങൾക്ക് ശേഷം നാട്ടിലെത്തി മുത്തച്ഛനെ കാണുന്നതും‬
‭അതിനിടയിലെ സംഘർഷങ്ങളും കൃത്യമായി സിനിമ വരച്ചിടുന്നു‬
‭.കുടുംബവ്യവസ്ഥയിലേ ഓരോ അംഗത്തിന്റെയും പങ്ക് എത്രത്തോളം‬
‭പ്രധാനപ്പെട്ടത് ആണെന്ന് സിനിമ കാണിച്ചു തരുന്നു . ഈ കുടുംബചിത്രം‬
‭പഴയ ക്ലാസിക് കുടുംബചിത്രങ്ങളെ പോലെ ശുഭപര്യവസായി ആയി‬
‭അവസായനിപ്പിക്കുകയും ചെയ്യുന്നു ..‬

You might also like