You are on page 1of 15

Module II

Delhi sultanate

Slave dynasty.

ഡൽഹി സുൽത്താനേറ്റ്

എ.ഡി. 1206 മുതൽ 1526 വരെ 5 സുൽത്താൻ രാജവംശങ്ങൾആയിരുന്നു


ഭരിച്ചിരുന്നത്.

1 – അടിമ രാജവംശം(Slave dynasty) (1206-1290)

2 – ഖില്‍ജി രാജവംശം(Khalji) (1290-1320)

3 – തുഗ്ലക്ക് രാജവംശം (Tughlaq) (1320-1414)

4-സയ്യിദ് രാജവംശം(Sayyid)

(1414-1451)

5 – ലോധി രാജവംശം(Lodi)

(1451-1526)

എന്നിവയാണ് ഇന്ത്യയിൽ ഭരണം നടത്തിയ സുൽത്താൻ വംശങ്ങൾ.

അടിമ വംശം

1206 മുതൽ 1290 വരെ ഡൽഹി ഭരിച്ച അടിമ വംശത്തെ മറ്റു പേരുകളിൽ
ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
അടിമ വംശം,മംലൂക്ക് വംശം,ഇൽബാരി വംശം, യാമിനി വംശം എന്നീ പേരുകളിൽ
എല്ലാം ഇത് അറിയപ്പെടുന്നു.

രജപുത്ര വംശജനായ പൃഥ്വിരാജ് ചൗഹാനെ രണ്ടാം തറൈല്‍ യുദ്ധത്തില്‍ (1192)


പരാജയപ്പെടുത്തി കടന്നു വന്ന മുഹമ്മദ് ഘോറിയുടെ സേനാനായകനായിരുന്നു
കുത്തുബുദ്ദീന്‍ ഐബക്ക്. കുത്തുബുദ്ദീന്‍ ഐബക്കിന് പുറമെ താജുദ്ദീന്‍ എല്‍
തോസ്, നാസറുദ്ദീന്‍ കപാട്യയ, ഭക്തിയാര്‍ കാല്‍ജി എന്നിവരും ഘോറിയുടെ
വിശ്വസ്തരായ മറ്റു സേനാനായകന്‍മാരാണ്.

ഭക്തിയാര്‍ കാല്‍ജിയുടെ നേതൃത്തത്തിലുള്ള സൈന്യമായിരുന്നു പ്രതിരോധ


കോട്ടയാണ് എന്ന് തെറ്റിദ്ധരിച്ച് നളന്ദ സര്‍വ്വകലാശാല അക്രമിച്ച് നശിപ്പിച്ചത് .

ഇന്ത്യയില്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ മുഹമ്മദ് ഘോറിക്കുവേണ്ടി വര്‍ഷങ്ങളോളം


കുത്തുബുദ്ദീന്‍ ഐബക്ക് ഭരണം നടത്തി ,നിശാപൂരില്‍ നിന്നും വാങ്ങിയ
അടിമയായിരുന്നു കുത്തുബുദ്ദീന്‍ ,ശക്തനും വിശ്വസ്തനുമായ തന്റെ അടിമയെ
സേനാനായകനാക്കുകയും ‘ വിശ്വാസത്തിന്റെ കേന്ദ്രം ‘ എന്ന് അര്‍ത്ഥം വരുന്ന
‘ഐബക്ക് ‘ എന്ന പേര് നല്‍കി മുഹമ്മദ് ഘോറി ആദരിച്ചു.

മുഹമ്മദ് ഘോറിയുടെ മരണശേഷം 1206 ല്‍ കുത്തുബുദ്ദീന്‍ ഐബക്ക് ഇന്ത്യയില്‍


രാജവംശം സ്ഥാപിച്ചു, സ്വതന്ത്ര ഭരണം തുടങ്ങി. അടിമയായതിനാല്‍ അടിമ
രാജവംശം എന്ന പേരില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. ഈ രാജവംശത്തില്‍
പിന്നീട് ഭരണം നടത്തിയ ഇല്‍ത്തുമിഷ് , ബാല്‍ബന്‍ മുതലായ സുല്‍ത്താന്‍മാരും
ഒരു കാലത്ത് അടിമകളായിരുന്നു.

കുതുബുദ്ധീൻ ഐബക്

തുര്‍ക്കി വംശജനായിരുന്ന കുത്തുബുദ്ദീന്‍ ചെറുപ്രായത്തില്‍ തന്നെ


അടിമയായിരുന്നു. സ്വയ പ്രയത്‌നത്താല്‍ അധികാരത്തിലേറിയ വ്യക്തിയാണ്
ഇദ്ദേഹം. അദ്ദേഹത്തിന്റെ അതുല്യമായ ധൈര്യവും നയതന്ത്ര പാഠവും കണ്ടത്തിയത്
മുഹമ്മദ് ഘോറിയായിരുന്നു. കുതിരലായത്തിന്റെ അധിപന്‍ ( Master of Stables)
എന്ന സ്ഥാനം വഹിച്ചാണ് അദ്ദേഹം മുഹമ്മദ് ഘോറിയുടെ പ്രിയ സേനാനായക
പദവിയില്‍ എത്തിയത് ഇന്ത്യയിലെ മുസ്ലീം ഭരണത്തിന് അടിത്തറയിട്ടത് മുഹമ്മദ്
ഘോറിയാണെങ്കിലും ആദ്യത്തെ മുസ്ലിം രാജവംശം ഐബക്ക് സ്ഥാപിച്ച അടിമ
രാജവംശമാണ്.

അദ്ദേഹത്തെ ‘ലാക്ബക്ഷ്‌’ (ലക്ഷങ്ങൾ കൊടുക്കുന്നവൻ) എന്നും


അറിയപ്പെട്ടിരുന്നു.

കാരണം അദ്ദേഹം പാപങ്ങൾക്ക് വേണ്ടി തൻറെ സമ്പാദ്യം മുഴുവനും ദാനം


ചെയ്തിരുന്നു..
അദ്ദേഹത്തിന് ആദ്യമായി ലഭിച്ച രണ്ട് സ്ഥാനങ്ങൾ ആയിരുന്നു അമീറായി അക്കൂർ,
സിർപ്പാസലാം.

മുഹമ്മദ് ഘോറി പിടിച്ചെടുത്ത രാജ്യങ്ങളുടെ ഏകീകരണമാണ് ഐബക്കിന്റെ


പ്രധാന നേട്ടം.

അദ്ദേഹത്തിൻറെ കാലത്ത്‌ സുൽത്താനേറ്റിന്റെ തലസ്ഥാനമായിരുന്നു ലാഹോർ

കുത്തബ്ദീൻ ഐബക്കിന്റെ കാലത്താണ് ഹാജ കുത്തുബുദ്ധീൻ ഭക്തിയാർ കാക്കി


എന്ന സൂഫിവര്യന്റെ ഓർമ്മയ്ക്കു വേണ്ടി കുത്തബ്മിനാറിൻ്റെ പണി തുടങ്ങിയത്.

അതോടൊപ്പം അദ്ദേഹം ഡല്‍ഹിയിലെ ഖുവ്വത്തുല്‍ ഇസ്‌ലാം പള്ളി പണിതു. ഇത്


കുത്തുബ്മിനാറിന്റെ അടുത്തായി സ്ഥിതി ചെയ്യുന്നു.ഉത്തരേന്ത്യയില്‍ നിര്‍മ്മിച്ച
ആദ്യത്തെ മുസ്ലിം പള്ളിയാണിത്. ഇന്തോ സാരസ്‌നിക് മാതൃക (ഇന്ത്യ പേര്‍ഷ്യ)യില്‍
നിര്‍മ്മിച്ച ആദ്യത്തെ കെട്ടിടം കൂടിയാണിത്.

പിന്നീട് ഐബക്ക് മെഹറുൽ പട്ടണവും സ്ഥാപിച്ചു.

കുത്ബുദ്ദീൻ ഐബക്കിന്റെ സദസ്സിലെ പ്രസിദ്ധനായ ചരിത്രകാരനായ ഹസൻ


നിസാമി ആയിരുന്നു ഐബക്കിന്റെ ഭരണം പ്രതിപാദിക്കുന്ന ഗ്രന്ഥമായ താജ്‌ -
ഉൽ - മാസിർ എഴുതിയത് .

കുത്തുബുദ്ധീൻ ഐബക്ക് 1210 ൽ ലാഹോറിൽ വച്ച്‌ പോളോ (ചൗഗൻ)


കളിക്കുന്നതിനിടെ കുതിരപ്പുറത്തുനിന്നും വീണു മരിച്ചു.

ഇൽതുമിഷ്(1210_1236)

കുത്തുബുദ്ധീന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകനായ ആറാംഷാ


ആയിരുന്നു ഭരണത്തിൽ വന്നത്.

പക്ഷേ അദ്ദേഹത്തിന് വെറും ആറുമാസം മാത്രമേ ഭരിക്കാൻ കഴിഞ്ഞുള്ളൂ.

ആറാംഷാക്കു ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായ ഇൽത്തുമിഷ് ഡൽഹിയുടെ


ഭരണം ഏറ്റെടുത്തു. ഡൽഹി സുൽത്താനേറ്റ് ശരിക്കും ഒരു സ്വതന്ത്രരാഷ്ട്രമായത്
അദ്ദേഹത്തിന്റെ കാലത്താണ്. 1229 ൽ ബാഗ്ദാദിലെ കലീഫ ഇൽതുമിഷിന്
സുൽത്താൻ പദവി ഔപചാരികമായി നൽകിയതോടെ മുസ്ലിങ്ങൾ അദ്ദേഹത്തെ
നിയമാനുസൃതമായ സുൽത്താനായി അംഗീകരിച്ചു. ദൽഹിയെ അദ്ദേഹം
സുസംഘടിതമായ ഒരു രാഷ്ട്രമാക്കി മാറ്റി. ഇന്ത്യയിലെ തുർക്കി വംശ ഭരണത്തെ
ഏകോപിപ്പിക്കുകയും അദ്ദേഹം ഡൽഹി സുൽത്താനേറ്റിന്റെ യഥാർത്ഥ ശില്പിയായി
അറിയപ്പെടുകയും സുൽത്താനേറ്റിന്റെ തലസ്ഥാനമായി ഡൽഹിയെ മാറ്റുകയും
ചെയ്തു.

സുൽത്താനേറ്റിന്റെ ഭരണപരമായ സ്ഥാപനങ്ങളുടെ പരിണാമത്തിന് ഇൽത്തുമിഷ്


നല്കിയ സംഭാവനകൾ ശ്രദ്ധേയമാണ്.

‘ഇക്കാർ’ സമ്പ്രദായം നടപ്പാക്കിയ അദ്ദേഹം സൈന്യത്തെയും നാണയവ്യവസ്ഥയേയും


പുനഃസംഘടിപ്പിച്ചു.

തുർക്കികൾക്ക് അദ്ദേഹം ഇക്കാർ (ഭൂഭാഗം) നൽകുകയും, ഫ്യൂഡൽ സമ്പ്രദായത്തെ


ഇന്ത്യൻ സമൂഹത്തിൽ നിന്നു തുടച്ചുമാറ്റാൻ അതിനെ ഉപയോഗിക്കുകയും ചെയ്തു.
മാത്രമല്ല, സാമ്രാജ്യത്തിലെ വിദൂരപ്രദേശങ്ങളെയെല്ലാം ഒരു കേന്ദ്രവുമായി
ഇണക്കിച്ചേർക്കാനും അദ്ദേഹം ‘ഇക്കാർ’ സമ്പ്രദായത്തെ

ഉപയോഗിച്ചു.

ഇൽതുമിഷിന്റെ മറ്റൊരു ശ്രദ്ധേയമായ പരിഷ്കാരം സൈന്യത്തിന്റെ


പുനഃസംഘാടനമായിരുന്നു. സുൽത്താനേറ്റ് സൈന്യത്തെ അദ്ദേഹം ‘രാജാവിന്റെ
സൈന്യമാക്കി മാറ്റി. സൈന്യത്തിന്റെ നിയമനം, ഭരണം, വേതനം ഇവയെല്ലാം
കേന്ദ്രീകൃതമാക്കി. അദ്ദേഹത്തിന് അതിശക്തമായ ഒരു സൈന്യമുണ്ടായിരുന്നു
രാഷ്ട്രത്തിന്റെ സാമ്പത്തിക വ്യവസ്ഥ ഭദ്രമാക്കുന്നതിലും സുൽത്താൻ വലിയ
സംഭാവന നൽകിയിരുന്നു. വെള്ളികൊണ്ടുള്ള തങ്കയും ചെമ്പുകൊണ്ടുള്ള ജിതലും
അദ്ദേഹം അടിച്ചിറക്കി, ഇവ സുൽത്താനേറ്റ് കാലത്തെ അടിസ്ഥാന നാണയങ്ങളായി
മാറി.

The forty

ഇൽത്തുമിഷ് പ്രമാണിമാരായ തുർക്കി അടിമകളുടെ സംഘത്തെ


നിലനിർത്തിയിരുന്നു. ‘നാല്പതു പേരായിരുന്ന (‘The Forty),അഥവാ ‘ബൻദാഗൻ,ടർക്ക്
ചഹൽഗാനി’ എന്നീ പേരുകളിലാണ് അറിയപ്പെട്ടത്. ഈ ‘നാല്പതു പേര്
മാലിക്കുകളും അമീർമാരുമായിരുന്നുവെന്ന് ബരാണി പറയുന്നു. അവർ
ഭരണവിദഗ്ധരും നേതൃപാടവമുള്ളവരുമായിരുന്നു. തങ്ങളുടെ രാജ്യത്തുനിന്നും
ചെങ്കിസ്ഖാനെ ഭയന്ന് ഇൽത്തുമിഷിന്റെ കൊട്ടാരത്തിലെത്തിയവരായിരുന്നു അവർ.

ബാല്‍ബന്‍ (1266 - 1286)


സുല്‍ത്താന റസിയക്ക് ശേഷം ഇല്‍ത്തുമിഷിന്റെ പുത്രനായ മുഹീസുദ്ദീന്‍
ബഹറാമി സുല്‍ത്താനായി, അതിന് ശേഷം അലാവുദീന്‍ മസൂദ് ഷാ, ഒടുവില്‍ ഇല്‍
ത്തുമിഷിന്റെ വംശത്തിലെ അവസാന ത്തെ സുല്‍ത്താനായ നാസിറുദ്ദീന്‍ മഹമ്മൂദും
അധികാരത്തിലിരുന്നു. നാസിറുദ്ദീന്‍ വിവാഹം ചെയ്തത് ബാല്‍ബന്റെ പുത്രിയെ ആയിരുന്നു,
ഇത് പിന്നീട് സാമ്രാജത്തിന്റെ അധികാരത്തിലേക്കുള്ള വഴിയൊരുക്കി.നസീറുദ്ദീന്റെ
മരണശേഷം 1266 ല്‍ മുതല്‍ ഗിയാസുദ്ദീന്‍ ബാല്‍ബന്‍ അധികാരത്തില്‍ കയറി.

‘ നിണവും ഇരുമ്പും ” എന്ന നയം ആദ്യമായി നടപ്പിലാക്കിയ സുല്‍ത്താന്‍.

‘ ഭൂമിയിലെ ദൈവത്തിന്റെ നിഴല്‍ ‘ എന്ന് സ്വയം വിശേഷിപ്പിച്ചു.

സജതയും പൈബോസും നടപ്പിലാക്കി.

പേര്‍ഷ്യന്‍ ഇതിഹാസ നായകന്‍ അഫ്രാസിയാബിന്റെ പിന്‍കാമിയെന്ന് സ്വയം വിശേഷിപ്പിച്ചു.

പേര്‍ഷ്യന്‍ പുതുവത്സര ആഘോഷമായ നൗറോസ് ഇന്ത്യയില്‍ ആരംഭിച്ചു.

ചല്‍സ പിരിച്ചു വിട്ടു.

കവി അമീര്‍ കുസ്രു സുല്‍ത്താന്റെ കൊട്ടാരത്തില്‍ ജീവിച്ചു.

മംഗോളിയന്‍ നേതാവ് ‘ഹലാക്കു’മായി സൗഹൃദ ബന്ധം.

തുര്‍ക്കി വംശജനാണ് ബാല്‍ബന്‍.

ഇല്‍ത്തുമിഷ് ആണ് കൗമാരപ്രായത്തില്‍ അടിമയായിരുന്ന ബാല്‍ബനെ മോചിപ്പിച്ചത്.

ബാല്‍ബനു ശേഷം മുയ്‌സുദ്ദീന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പൗത്രനായ


കായ്ക്കുബാദാണ് (1287 മുതല്‍ 1290 വരെ) ഭരണം നടത്തിയത്. അടിമ രാജ വംശത്തിലെ
അവസാനത്തെ ഭരണാധികാരിയാണ്. പിന്നീട് ജലാലുദ്ദീന്‍ ഖില്‍ജി ഭരണം പിടിച്ചടക്കി,
പുതിയൊരു രാജവംശം സ്ഥാപിക്കുകയായിരുന്നു.

ഖില്‍ജി രാജവംശം (1290 1320)

ജലാലുദ്ദീന്‍ ഖില്‍ജി (1290 1296)

ഖില്‍ജി രാജവംശത്തിന്റെ സ്ഥാപനാണ് ജലാലുദ്ദീന്‍ ഖില്‍ജി, ഭരണാധികാരം


പിടിച്ചടക്കിയതിന് കടുത്ത എതിര്‍പ്പിനു വിധേയമായി , സുല്‍ത്താനായി പ്രഖ്യാപിക്കപ്പെട്ട് ഒരു
വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിന് ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത്.ഭരണം
ജനകീയ പിന്തുണയുള്ളതായിരിക്കണമെന്ന് പ്രഖ്യാപിച്ചു. ജനകീയ മുഖം ഭരണത്തില്‍
കൊണ്ട് വരാന്‍ സുല്‍ത്താന്‍ സാധിച്ചു.

ജനങ്ങള്‍ക്കിടയില്‍ ഹിന്ദു മുസ് ലിം ഐക്യത്തിന് എതിരെ പ്രവര്‍ത്തിച്ച സിദ്ദി മൗല എന്ന
സന്യാസിയെ രാജ്യദ്രോഹ കുറ്റം ചുമത്തി വധിച്ചു.

കാര എന്ന പ്രദേശത്തിന്റെ അധികാരിയായിരുന്ന ബാല്‍ബന്റെ മരുമകന്‍ മാലിക്ക് ഛാജ്ജു


ജലാലുദ്ദീനെതിരായി നീങ്ങിയ ഘട്ടത്തില്‍ സൈനിക നടപടിയിലൂടെ മാലിക്ക് ഛാജ്ജുവിനെ
കീഴടക്കി മാതൃകാ പരമായി ശിക്ഷിക്കുന്നതിന് പകരം എല്ലാ സൗകര്യങ്ങളോടുകൂടി മുള്‍
ട്ടാനിലേക്കു ഭരണ മാറ്റം നല്‍കുകയാണ് ജലാലുദ്ദീന്‍ ചെയ്തത്.

വഴിയാത്രക്കാരെ നിരന്തരം കൊള്ളയടിച്ച് ജീവിച്ചിരുന്ന ‘ തഗ്ഗ് ‘ കൊള്ളക്കാരെ പിടികൂടിയ


ശേഷം അവരെ മാതൃകാപരമായി ശിക്ഷിക്കാതെ പകരം നല്ല ഉപദേശങ്ങള്‍ കൊടുത്ത്
ബംഗാളില്‍ സ്വാതന്ത്രരായി ജീവിക്കുവാന്‍ അനുവദിച്ചു.

ഇത്തരം നടപടികള്‍ സുല്‍ത്താന്റെ കഴിവുകേടാണ് സൂചിപ്പിക്കുന്നതെന്ന് ദുര്‍വ്യാഖ്യാനം


അന്ന് പ്രചരിച്ചിരുന്നു.

അലാവുദ്ദീന്‍ ഖില്‍ജി (1296 1316)

‘ മധ്യകാല ഇന്ത്യയിലെ പ്രഗത്ഭ വ്യക്തികളില്‍ ഒരാള്‍ ‘ എന്നറിയപ്പെടുന്നു.അലാവുദ്ദീന്‍ ഖില്‍


ജി ജലാലുദ്ദീന്റെ മരുമകനുമാണ്.

സ്വന്തമായി സൈന്യത്തെ നില നിര്‍ത്തിയ ആദ്യ സുല്‍ത്താനാണ് .

ഉദ്യോഗസ്ഥര്‍ക്ക് ‘പണം ‘ ശബളമായി നല്‍കുകയും , ‘ ഇക്ത ‘ എന്ന സമ്രധായം നിര്‍


ത്തലാക്കുകയും ചെയ്തു.

ഇന്ത്യയില്‍ ആദ്യമായി വില നിയന്ത്രണവും കബോള പരിഷ്‌ക്കരണവും നടപ്പിലാക്കി.

കമ്പോളകാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന ഉദ്യോഗസ്ഥനെ ‘ ഷാഹ് ന ‘ എന്ന പദവി നല്‍കി.

ദക്ഷിണേന്ത്യ ആക്രമിച്ച ആദ്യത്തെ സുല്‍ത്താനാണ് അലാവുദീന്‍.

ആദ്യം കീഴടക്കിയ പ്രദേശം ഗുജറാത്താണ്

ആദ്യമായി ഒരു ഹിന്ദു വനിതയെ വിവാഹം കഴിച്ച മുസ് ലിം ഭരണാധികാരികൂടിയാണ്


അലാവുദ്ദീന്‍ ഖില്‍ജി.ഗുജറാത്തിലെ രാജകരണിന്റെ വിധവയായ കമലാദേവിയായിരുന്നു
ഈ വനിത.

അലാവുദ്ദീന്‍ ഖില്‍ജിയുടെ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിരുന്ന മാലിഖ് ഗഫൂര്‍ എന്ന ഹസന്‍


ദിനാരിയെ ലഭിച്ചത് ഗുജറാത്തിലെ സൂറത്തില്‍ നിന്നുമാണ്, ഇത് ചരിത്രത്തില്‍ ‘ ഗുജറാത്തില്‍
നിന്നും ലഭിച്ച നിധി ‘ എന്ന പേരില്‍ അറിയപ്പെടുന്നു.

ദക്ഷിണേന്ത്യയില്‍ നടത്തിയ ആക്രമണങ്ങളുടെ പേരില്‍ അലാവുദ്ദീന്‍ ഖില്‍ജി ‘ മുസ് ലീം


ഇന്ത്യയുടെ സമുദ്രഗുപ്തന്‍ ‘ എന്നും അറിയപ്പെട്ടു.

ഒട്ടകങ്ങളേയും കുതിരകളേയും ഉപയോഗിച്ച് തപാല്‍ സമ്പ്രദായം ആരംഭിച്ചു.

സെക്കണ്ട് അലക്‌സാണ്ടര്‍ എന്നറിയപ്പെട്ടു.

‘സെറായി ഇ ആദില്‍’ എന്ന നീതിയുടെ മാര്‍ക്കറ്റിന് അദ്ദേഹം രൂപം നല്‍കി. ഡല്‍ഹിയില്‍


മൂന്ന് കബോളങ്ങള്‍ സ്ഥാപിച്ചു, ഭക്ഷ്യധാന്യങ്ങള്‍ക്ക് ,വില കൂടിയ വസ്ത്രങ്ങള്‍ക്ക്, മറ്റൊന്ന്
ആട്മാട് ,കുതിര, അടിമകള്‍ എന്നിങ്ങനെ മൂന്ന് കമ്പോളങ്ങള്‍ ആയിരുന്നു അത്.

ചിറ്റൂര്‍ ആക്രമണം അലാവുദ്ദീനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാലത്ത് ചിറ്റൂര്‍ അറിയപ്പെട്ടത്


കിസ്‌റാബാദ് (രാജസ്ഥാന്‍).
പ്രാദേശിക തലത്തില്‍ നിയമ സമാധാനം പാലിക്കുവാന്‍ ‘ കൊട്ട് വാള്‍ ‘( Kotwal) എന്ന
ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംവിധാനത്തിന് പ്രധാന്യം നല്‍കി.

പല മതസ്ഥരുള്ള ഇന്ത്യയില്‍ ഇസ്‌ലാമിക ശരീഹത്ത് നിയമം മാത്രം ഉപയോഗിച്ച് സാമ്രാജ്യം


ഭരിക്കുവാന്‍ കഴിയുകയില്ലന്ന് മനസ്സിലാക്കിയ സുല്‍ത്താന്‍ ഒരു ദേശീയ നിയമ സംഹിത നിര്‍
മ്മിച്ചു.

ദിവാനി റിയാസത്ത് (Diwani riyasat) എന്ന ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലാണ്


കൊട്ടാരത്തില്‍ നിന്നുള്ള കമ്പോള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്.

കൊട്ടാരത്തിലെ ആസ്ഥാന കവി അമീര്‍ കുസ്രു ആയിരുന്നു. ‘ ഇന്ത്യന്‍ തത്ത ‘


എന്നറിയപ്പെടുന്നത് അമീര്‍ കുസ്രു ആണ്. തുഗ്ലക്ക് നാമ , ആശിഖാ, ലൈലാമജ്‌നൂന്‍ എന്നീ
കൃതികള്‍ അദ്ദേഹത്തിന്റെതാണ്. ഉറുദു ഭാഷയുടെ പിതാവ് അമീര്‍ കുസ്രു ആണ്. ‘ ഉര്‍ദു
ഹോമര്‍ ‘ എന്നും അമീര്‍ കുസ്രു അറിയപ്പെടുന്നു. സിത്താറ , തബല എന്നിവ കണ്ടത്തിയത്
അബുല്‍ ഹസന്‍ എന്ന അമീര്‍ കുസ്രു ആണ്.

നിര്‍മ്മിതികള്‍

അലയ് ദര്‍വാസ എന്ന കുത്തബ്മിനാറിന്റെ പ്രവേശന കവാടം.

ഡല്‍ഹിയിലെ സരീഫോര്‍ട്ട്.

തുഗ്ലക്കാബാദിലെ ആയിരം തൂണുള്ള മണ്ഡപം.

മഹ്‌റൂളിലെ മദ്രസ.

ജലാലുദീനെ ചതിയിലൂടെ കൊലപ്പെടുത്തിയാണ് അലാവുദീന്‍ അധികാരം പിടിച്ചെടുത്തത്.


അലാവുദീന്റെ വിശ്വസ്തനായ മാലിക് ഗഫൂറിന്റെ ചതിയിലൂടെ അലാവുദീനും
കാലയവനികക്കുള്ളില്‍ മറഞ്ഞു. അലാവുദ്ദീന്റെ രണ്ട് മക്കളെ അന്ധരാക്കുകയും
മൂന്നാമത്തെ മകനെ പിടികൂടാനുള്ള സൈനിക നടപടിയില്‍ പരാജയപ്പെട്ട മാലിക് ഗഫൂര്‍
വധിക്കപ്പെട്ടു.തുടര്‍ന്ന് ഖില്‍ജി വംശത്തിലെ അവസാനത്തെ സുല്‍ത്താനായി കുത്ത്ബുദ്ദീന്‍
മുബാറക് ഷാ അധികാരത്തില്‍ കയറി.1316 മുതല്‍ 1320 വരെ നീണ്ടു നിന്ന ഭരണം ജനപ്രീതി
ലഭിച്ചു വെങ്കിലും അനര്‍ഹരായ ഉദ്യോഗസ്ഥരെ നിയമിച്ചത് കാരണം ഭരണ പരാജയം ഏറ്റ്
വാങ്ങേണ്ടി വന്നു. ചതിയിലൂടെ സുല്‍ത്താന്‍ മുബാറക് ഷാ വധിക്കപ്പെട്ടു. ഉദ്യോഗസ്ഥനായ
ഖുസ്‌റോ ഖാനാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.സുല്‍ത്താന്റെ കുടുംബാംഗങ്ങളെ
മുഴുവന്‍ ക്രൂരമായി വധിച്ച ശേഷം അദ്ദേഹം ഭരണം നടത്തുവാന്‍ ശ്രമിച്ചു.പ്രബലമായ എതിര്‍
പ്പുണ്ടായി, ഒരു വിഭാഗം സൈന്യത്തിന്റെ പിന്‍ബലത്തോടെ ഘാസി മാലിക്ക്
അധികാരത്തിലേക്ക് ഇരച്ച് കയറി.ഖുസ്‌റോഖാനെ വധിച്ചു, തുഗ്ലക്ക് രാജവംശത്തിന് തുടക്കം
കുറിച്ചു.

തുഗ്ലക്ക് രാജവംശം (1320 1414 )(

ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ രാജവംശമാണ് തുഗ്ലക്ക് രാജവംശം.

പഞ്ചാബ് ഗവര്‍ണറായിരുന്ന ഘാസി മാലിക്കാണ് ഗിയാസുദ്ദീന്‍ തുഗ്ലക്ക് എന്ന പേര്


സ്വീകരിച്ച് കൊണ്ട് തുഗ്ലക്ക് രാജവംശം സ്ഥാപിച്ചത്. 1320 മുതല്‍ 1325 വരെ ഭരണം നടത്തിയ
അദ്ദേഹമാണ് തുഗ്ലക്കാബാദ് നഗരം പണിതത്.ബംഗ്ലാള്‍ യുദ്ധവിജയം കഴിഞ്ഞ് ലഭിച്ച
സ്വീകരത്തില്‍ പന്തല്‍ തകര്‍ന്ന് വീണ് മരണപ്പെടുകയായിരുന്നു.പുത്രനായ ജൂനാരാ
രാജകുമാരന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്ന പേരില്‍ സുല്‍ത്താനായി.

മുഹമ്മദ്ബിന്‍ തുഗ്ലക്ക് (1325 1351)

‘അറിവിന്റെ സാഗരം’ എന്നറിയപ്പെട്ട സുല്‍ത്താന്‍ അപ്രായോഗികമായ പരിഷ്‌കാരങ്ങളുടെ


പേരില്‍ ഇദ്ദേഹം ‘ ബുദ്ധിമാനായ വിഡ്ഡി ‘ , ‘ദുര്‍ നക്ഷത്രക്കാരനായ ആദര്‍ശവാദി’
എന്നിങ്ങനെ ചരിത്രത്തില്‍ വിശേഷിപ്പിക്കപ്പെട്ടു. 1327 ല്‍ തലസ്ഥാനം ഡല്‍ഹിയില്‍ നിന്നും
മഹാരാഷ്ട്രയിലെ ദൗലത്താബാദി (ദേവഗിരി) ലേക്ക് മാറ്റി.മംഗോളിയരുടെയും
അഫ്ഘാനികളുടെയും അപ്രതീക്ഷിത ആക്രമണങ്ങളില്‍ നിന്നും തലസ്ഥാനം സുരക്ഷിതമായ
സ്ഥലത്തേക്ക് മാറ്റുക എന്നതാണ് സുല്‍ത്താന്‍ ഉദ്ദേശിച്ചത്.എന്നാല്‍ അപ്രായോഗികമായി
തലസ്ഥാനം അപ്പാടെ ഡല്‍ഹിയില്‍ നിന്നും ദൗലത്താബാദിലേക്ക് പറച്ചുനടുക എന്ന
രീതിയാണ് നടപ്പാക്കിയത്.ഈ മുഴുനീള യാത്രയില്‍ മനുഷ്യരും മൃഗങ്ങളും ചത്തൊടുങ്ങി
കജനാവ് കാലിയുമായി. എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ആ പരീക്ഷണം പരാജയമടഞ്ഞു ,ഡല്‍
ഹിലേക്ക് തന്നെ തലസ്ഥാനം വീണ്ടും മാറ്റി.

പ്രസിദ്ധ ചരിത്രകാരനായ ലെയിന്‍ പൂളിന്റെ വാക്കുകള്‍ പോലെ ‘ തെറ്റായ മാര്‍ഗ്ഗത്തിലേക്കു


തിരിച്ചുവിട്ട പ്രവര്‍ത്തന ശേഷിയുടെ സ്മാരക ” മായി ദൗലത്താബാദ് മാറി.

ഇത് പോലെ നാണയ പരിഷ്‌കരണവും പരാജയത്തിന്റെ പടുകുഴിയില്‍ ചെന്നത്തിച്ചു. ചൈന,


പേര്‍ഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മുന്‍ കാലങ്ങളില്‍ തന്നെ നിലവിലുണ്ടായിരുന്ന ടോക്കണ്‍
കറന്‍സി സിസ്റ്റം മുഹമ്മദ് ബിന്‍ തുഗ്ലക്ക് ഇന്ത്യയിലും പരീക്ഷിച്ചു. എന്നാല്‍ അത്തരം
നാണയങ്ങള്‍ അടിക്കുവാനുള്ള അവകാശം ഭരണത്തിന്റെ മാത്രം കുത്തകയാക്കുവാന്‍ ഒരു
കേന്ദ്രീകൃത മുഖം നല്‍കുവാനുള്ള നടപടികളൊന്നും അദ്ദേഹം കൈകൊണ്ടില്ല. തല്‍
ഫലമായി പലരും നിര്‍മ്മിച്ച ധാരാളം കള്ളനാണയങ്ങള്‍ നിലവില്‍ വന്നു. കമ്പോളങ്ങളില്‍
സുലഭമായി പണവും വില്‍ക്കപ്പെട്ടു. സാമ്പത്തിക മേഖല ആകെ തകര്‍ന്നു, ഈ പ്രശ്‌നം
തരണം ചെയ്യുവാന്‍ സുല്‍ത്താന്‍ അവലംബിച്ച നയം സ്ഥിതി കൂടുതല്‍
വഷളാക്കി.പ്രചാരണത്തിലുള്ള കള്ള നാണയങ്ങള്‍ ഉള്‍പ്പെടെ എല്ലാ നാണയങ്ങളും പിന്‍
വലിച്ച് പകരം യഥാര്‍ത്ഥത്തിലുള്ള വെള്ളി നാണയം നല്‍കുവാനാണ് സുല്‍ത്താന്‍
തീരുമാനിച്ചത്, ഇതിന്റെ ഫലമായി വന്നു ചേര്‍ന്ന സാമ്പത്തിക നഷ്ടം സാമ്രാജ്യത്തെ
ക്ഷയിപ്പിച്ചു.

ഒരു രാജ്യത്ത് നടപ്പില്‍ വരുത്തുന്ന ഓരോ പരിഷ്‌ക്കാരങ്ങളും സാധാരണക്കാരനെ എങ്ങനെ


ബാധിക്കുന്നു എന്ന് നേരാവണ്ണം ചിന്തിക്കാതെ എടുത്ത തീരുമാനങ്ങളായി ചരിത്രത്തില്‍
അദ്ദേഹത്തിന്റെ ഭരണകാലം വ്യക്തമാക്കുന്നു.

_ ബുദ്ധിമാനായ വിഡ്ഢി എന്ന് മുഹമ്മദ്ബിന്‍ തുഗ്ലക്കിനെ വിശേഷിപ്പിച്ചത് വിന്‍സന്റ് സ്മിത്ത്


ആണ്

പിശാചിന്റെ ഹൃദയമുള്ള പുണ്യവാളന്‍ എന്ന് വിശേഷിപ്പിച്ചത് ലയിന്‍ പൂള്‍ ആണ്.

വൈരുദ്യങ്ങളുടെ മിശ്രിതം എന്ന് വിശേഷിപ്പിച്ചത് സിയാബുദ്ദീന്‍ ബറാണി.


എന്നാല്‍ സൈനിക മുന്നേറ്റത്തില്‍ വിജയഗാഥയാണ് പറയാനുള്ളത് , ഹിമാലയ ഭാഗങ്ങള്‍
കീഴടക്കാന്‍ കൊറാച്ചില്‍ പര്യടനം , പശ്ചിമേഷ്യ പിടിച്ചടക്കാന്‍ കുറാസാന്‍ പര്യടനം എന്നിവ
നടത്തി.

രാജ്യനിയന്ത്രണത്തില്‍ കര്‍ഷക ഡിപ്പാര്‍ട്ട്‌മെന്റ് നിലനിര്‍ത്തി.

ടോക്കന്‍ കറന്‍സി സിസ്റ്റംസ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത് മുഹമ്മദ്ബിന്‍


തുഗ്ലക്കാണ്.

‘ നാണയ നിര്‍മ്മാതാക്കളുടെ രാജകുമാരന്‍ ‘ എന്നറിയപ്പെടുന്നതും മുഹമ്മദ്ബിന്‍


തുഗ്ലക്കാണ്.

ഇക്കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച മൊറോക്കോ സഞ്ചാരിയാണ് ഇബ്‌നുബത്തൂത്ത, എട്ട് വര്‍ഷം


ഇന്ത്യയിലെ ചീഫ് ജസ്റ്റിസ് (മുഖ്യ ഖാസി ) പഥം അലംങ്കരിച്ചു.

ഇബ്‌നുബത്തൂത്തയെ ചൈനീസ് അംബാസിഡറായി സുല്‍ത്താന്‍ നിയമിച്ചു.

ആറ് തവണ കേരളം (കോഴിക്കോട്) സന്ദര്‍ശിച്ച സഞ്ചാരിയാണ് ഇബ്‌നുബത്തൂത്ത,


കോഴിക്കോടിനെ കുറിച്ച് പരാമര്‍ശിച്ച വിദേശിയാണ് ഇദ്ദേഹം.

സഫര്‍ നാമ , കിത്താബുല്‍ രഹ് ല, എന്നിവ എഴുതിയത് ഇബ്‌നുബത്തൂത്തയാണ്.

‘ ലോകത്തിലെ ഒരു അദ്ഭുതം ‘ എന്നാണ് സഞ്ചാരിയായ ഇബ്‌നുബത്തൂത്ത മുഹമ്മദ് ബിന്‍


തുഗ്ലക്കിനെ വിശേഷിപ്പിച്ചത്.

1351 ല്‍ സിന്‍ഡില്‍ വെച്ച് മുഹമ്മദ്ബിന്‍ തുഗ്ലക്ക് അന്തരിച്ചു.

ബദായുനി എന്ന ചരിത്രകാരന്റെ വിശേഷണം പോലെ ‘ അങ്ങനെ സുല്‍ത്താന്‍ പ്രജകളില്‍


നിന്നും പ്രജകള്‍ സുല്‍ത്താനില്‍ നിന്നും മുക്തരായി ‘

ഫിറോസ് ഷാ തുഗ്ലക്ക് (1351 1388)


മുഹമ്മദ്ബിന്‍ തുഗ്ലക്കിന്റെ പിന്‍ഗാമിയായി അധികാരമേറ്റ ഫിറോസ് ഷാ തുഗ്ലക്കാണ് ‘
ജസിയ ‘എന്ന നികുതി ഏര്‍പ്പെടുത്തിയത്.

ഫിറോസാബാദ് , ഫിറോസ്പൂര്‍ ,ജൗണ്‍പൂര്‍, എന്നീ നഗരങ്ങള്‍ സ്ഥാപിച്ചതും ഫിറോസ് ഷാ


തുഗ്ലക്കാണ്.

കനാല്‍ വഴി ജലഗതാഗതം ആരംഭിച്ചത് ഫിറോസ് ഷാ തുഗ്ലക്കാണ്.

‘ നിര്‍മ്മിതികളുടെ രാജകുമാരന്‍ ‘ എന്നറിയപ്പെടുതും ഫിറോസ് ഷാ തുഗ്ലക്കാണ്.

കുത്തബ്മിനാറിന്റെ അവസാനത്തെ നിലകള്‍ പൂര്‍ത്തിയാക്കിയത് ഫിറോസ് ഷാ


തുഗ്ലക്കാണ്. മുകളിലെ രണ്ടു നിലകള്‍ വെണ്ണക്കല്ലുകൊണ്ടാണ് തീര്‍ത്തിട്ടുള്ളത്.

ഹൈന്ദവ മതഗ്രന്ഥങ്ങള്‍ സംസ്‌കൃതത്തില്‍ നിന്നും പേര്‍ഷ്യന്‍ ഭാഷയിലേക്കു


പരിഭാഷപ്പെടുത്താന്‍ ശ്രമിച്ച ആദ്യ ഭരണാധികാരിയും , സുല്‍ത്താനും ഫിറോസ് ഷാ
തുഗ്ലക്കാണ്.
ഇദ്ദേഹത്തിന്റെ മരണശേഷം സുല്‍ത്താന്‍ ഭരണം ക്ഷയിക്കുകയും അത് ഡല്‍ഹിക്കു
ചുറ്റുമായി പരിമിതപ്പെടുകയും ചെയ്തു.

ഫിറോസ് ഷാ തുഗ്ലക്കിന് ശേഷം സാമ്രാജ്യം ഫലവത്തായി നിയന്ത്രിക്കുവാന്‍ പ്രാപ്തരായ


സുല്‍ത്താന്‍മാര്‍ ഉണ്ടായിരുന്നില്ല.

ഗിയാസുദ്ദീന്‍ തുഗ്ലക്ക് ഷാ രണ്ടാമന്‍, അബൂബക്കര്‍, നാസിറുദ്ദീന്‍ മുഹമ്മദ് ഷാ, സിക്കന്ദര്‍


ഷാ, മഹമ്മൂദ് ഷാ എന്നിവരാണ് പിന്നീട് തുഗ്ലക്ക് ഭരണം നടത്തിയത്.

മഹമ്മൂദ് ഷാ യുടെ കാലത്താണ് (1398 1399) തൈമൂര്‍ ഇന്ത്യ ആക്രമിച്ചത്.1412 ല്‍ മഹമ്മൂദ്
ഷായുടെ മരണത്തോട് കൂടി തുഗ്ലക്ക് രാജവംശം അവസാനിച്ചു.

ടൈമൂറിന്റെ ഡൽഹി ആക്രമണം

1398-ൽ, മംഗോൾ ചക്രവർത്തിയായ ടൈമൂർ, ഡൽഹി സുൽത്താനേറ്റിന്റെ തലസ്ഥാനമായ


ഡൽഹിയിൽ ക്രൂരമായ ആക്രമണം നടത്തി. ഈ ആക്രമണത്തിൽ ഡൽഹി നഗരം
ഭീകരാകാശത്തായി.

ടൈമൂർ തന്റെ സൈന്യത്തെ നയിച്ച് ഡൽഹിയിലേക്ക് നീങ്ങി. ഡൽഹി സുൽത്താൻ, നസിർ


ദിൻ മഹമ്മദ് ഷാ, ടൈമൂറിന്റെ സൈന്യത്തെ ചെറുക്കാൻ ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു.
ടൈമൂറിന്റെ സൈന്യം ഡൽഹിയിൽ കടന്ന് നഗരത്തെ കൊള്ളയടിച്ചു. അവർ നിരവധി
ആളുകൾ കൊന്നു, നിരവധി കെട്ടിടങ്ങൾ നശിപ്പിച്ചു.

ഈ ആക്രമണം ഡൽഹി സുൽത്താനേറ്റിന്റെ ശക്തിക്ക് ഒരു കാര്യമായ തിരിച്ചടിയായിരുന്നു.


ഡൽഹി നഗരം ദീർഘനാളത്തേക്ക് പുനരുദ്ധാരണത്തിന് വിധേയമായി.

ടൈമൂറിന്റെ ആക്രമണത്തിന്റെ ചില ഫലങ്ങൾ ഇവയാണ്:

 ഡൽഹി സുൽത്താനേറ്റിന്റെ ശക്തി കുറഞ്ഞു.


 ഡൽഹി നഗരം കനത്ത നാശനഷ്ടങ്ങൾക്ക് വിധേയമായി.
 ടൈമൂറിന്റെ ആക്രമണം ഡൽഹി, ഇന്ത്യ എന്നിവയുടെ ചരിത്രത്തിൽ ഒരു
നാഴികക്കല്ലായി മാറി.

സയ്യിദ് രാജവംശം (1414 1451)


മഹമ്മൂദ് ഷാ തുഗ്ലക്കിന്റെ മരണശേഷം രണ്ടു വര്‍ഷങ്ങളോളം ഡല്‍ഹി പ്രദേശം
ദൗലത്ത്ഖാന്റെ അധികാരത്തിലായിരുന്നു.1414 ല്‍ ഖിസര്‍ഖാന്‍ അദ്ദേഹത്തെ തോല്‍
പ്പിക്കുകയും സയ്യിദ് രാജവംശം സ്ഥാപിക്കുകയും ചെയ്തു. 1414 മുതല്‍ 1421 വരെ ഖിസര്‍
ഖാന്‍ ഭരണം നടത്തി.അതിനു ശേഷം അദ്ദേഹത്തിന്റെ മകന്‍ മുബാറക് ഷാ 1434 വരെ
ഭരണം നടത്തി. 1434 മുതല്‍ 1445 വരെ മുബാറക് ഷാ യുടെ സഹോദര പുത്രനായ മുഹമ്മദ്
ഷാ ആയിരുന്നു സയ്യിദ് രാജവംശത്തിലെ സുല്‍ത്താനായി ഭരണം നടത്തിയത്. എന്നാല്‍
അവസാനത്തെ സുല്‍ത്താന്‍ ആലംഷാ ആയിരുന്നു.1445 മുതല്‍ 1451 വരെ ആയിരുന്നു
ഭരണ കാലം. പഞ്ചാബിലെ അഫ്ഘാന്‍ ഗവര്‍ണറായിരുന്ന ബഹ് ലുല്‍ ലോദിക്ക് അധികാരം
കൈമാറി കൊണ്ട് 1451 ല്‍ സ്ഥാനമൊഴിഞ്ഞു.

ലോധി രാജവംശം (1451 1526)


ഇന്ത്യയില്‍ അധികാരത്തിലെത്തിയ ആദ്യത്തെ അഫ്ഘാനിയായിരുന്നു ലോധി രാജവംശം
സ്ഥാപകനായ ബഹലൂല്‍ ലോധി (1451 1489). അതു കൊണ്ട് തന്നെ ലോധി രാജവംശം
ഇന്ത്യയിലെ ഒന്നാം അഫ്ഘാന്‍ സാമ്രാജ്യം എന്ന പേരിലും അറിയപ്പെടുന്നു. ആഗ്ര നഗര
സ്ഥാപകന്‍ കൂടിയായ സിക്കന്ദര്‍ ലോധിയാണ് ( 1489 1517) ലോധി രാജവംശത്തിലെ ഏറ്റവും
പ്രബലനായ സുല്‍ത്താന്‍.

ഗ്വാളിയോര്‍ പ്രദേശം നിയന്ത്രിക്കുവാനായി അഗ്രാ പട്ടണത്തിന് അസ്ഥിവാരമിട്ടത് 1504 ല്‍


ആയിരുന്നു.ലോധി രാജവംശത്തിലെയും ഡല്‍ഹി സുല്‍ത്താനേറ്റിലെയും അവസാനത്തെ
സുല്‍ത്താനുമാണ് ഇബ്രാഹിം ഷാ.1517 മുതല്‍ 1526 വരെ അദ്ദേഹത്തിന്റെ ഭരണം നീണ്ടു
നിന്നുള്ളു. 1526 ല്‍ ഒന്നാം പാനിപത്ത് യുദ്ധത്തില്‍ ഇബ്രാഹിം ഷാ തോല്‍വി ഏറ്റുവാങ്ങി
കാബൂളിലെ ഭരണാധികാരിയായ ബാബര്‍ ഡല്‍ഹിയും ആഗ്രയും കീഴടക്കി.

മുഗള്‍ വംശജനായ ബാബറുടെ ആക്രമണത്തോടെ ഡല്‍ഹിയിലെ സുല്‍ത്താന്‍ ഭരണം


ചരിത്രത്തിലെ ഒരു അദ്ധ്യായമായി തീരുകയും മുഗള്‍വംശം സ്ഥാപിതമാകുകയും ചെയ്തു.
ബാബറുടെ കടന്ന് വരവോടെ മധ്യകാല ഇന്ത്യയുടെ പുതിയൊരദ്ധ്യായത്തിന് തുടക്കം
കുറിച്ചു.

ഡൽഹി സുൽത്താനായ്റ്റിന്റെ തകർച്ച

ഡൽഹി സുൽത്താനേറ്റ് 1206 മുതൽ 1526 വരെ നിലനിന്ന ഒരു ഇസ്ലാമിക


സാമ്രാജ്യമായിരുന്നു. ഈ സാമ്രാജ്യം ഉത്തരേന്ത്യയുടെയും മധ്യേന്ത്യയുടെയും ഭൂരിഭാഗവും
ഉൾക്കൊള്ളുന്നു. ഡൽഹി സുൽത്താനേറ്റിന്റെ പതനത്തിന് കാരണമായ നിരവധി
ഘടകങ്ങളുണ്ട്.

ബാഹ്യ ആക്രമണങ്ങൾ: ഡൽഹി സുൽത്താനേറ്റ് പലതവണ ബാഹ്യ ആക്രമണങ്ങൾക്ക്


വിധേയമായി. 1398-ൽ ടൈമൂറിന്റെ ആക്രമണം ഡൽഹി സുൽത്താനേറ്റിന്റെ ശക്തിക്ക് ഒരു
കാര്യമായ തിരിച്ചടിയായിരുന്നു. ടൈമൂറിന്റെ സൈന്യം ഡൽഹിയിൽ കടന്ന് നഗരത്തെ
കൊള്ളയടിച്ചു. അവർ നിരവധി ആളുകൾ കൊന്നു, നിരവധി കെട്ടിടങ്ങൾ നശിപ്പിച്ചു. ഈ
ആക്രമണം ഡൽഹി സുൽത്താനേറ്റിന്റെ സാമ്പത്തികവും സാമൂഹികവുമായ അടിത്തറയെ
തകർത്തു.

ആഭ്യന്തര പോരാട്ടങ്ങൾ: ഡൽഹി സുൽത്താനേറ്റിൽ നിരവധി ആഭ്യന്തര


പോരാട്ടങ്ങളുണ്ടായിരുന്നു. ഈ പോരാട്ടങ്ങൾ സാമ്രാജ്യത്തിന്റെ ശക്തിക്ക് കൂടുതൽ ദോഷം
ചെയ്തു. ഡൽഹി സുൽത്താനേറ്റിൽ നിരവധി രാജവംശങ്ങൾ മാറിമാറി വന്നു, ഇത്
സാമ്രാജ്യത്തിന്റെ ദുർബലതയിലേക്ക് നയിച്ചു.

സാമ്പത്തിക പ്രതിസന്ധി: ഡൽഹി സുൽത്താനേറ്റ് സാമ്പത്തിക പ്രതിസന്ധി നേരിട്ടു. ഈ


പ്രതിസന്ധി സാമ്രാജ്യത്തിന്റെ സൈനിക ശക്തിക്ക് ദോഷം ചെയ്തു. ഡൽഹി സുൽത്താനേറ്റ്
സാമ്പത്തികമായി ദുർബലമായതിനാൽ, അവർക്ക് ശക്തമായ സൈന്യം നിലനിർത്താൻ
കഴിഞ്ഞില്ല.

സാമൂഹിക അസ്വസ്ഥതകൾ: ഡൽഹി സുൽത്താനേറ്റിൽ നിരവധി സാമൂഹിക


അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഈ അസ്വസ്ഥതകൾ സാമ്രാജ്യത്തിന്റെ അടിത്തറയെ
തകർത്തു. ഡൽഹി സുൽത്താനേറ്റിൽ നിരവധി മത-സാംസ്കാരിക വിഭാഗങ്ങൾ
ഉണ്ടായിരുന്നു, അവർക്കിടയിൽ പലപ്പോഴും സംഘർഷങ്ങൾ ഉണ്ടായിരുന്നു.

ഈ ഘടകങ്ങളെല്ലാം ചേർന്ന് ഡൽഹി സുൽത്താനേറ്റിന്റെ പതനത്തിന് കാരണമായി. 1526-ൽ


മുഗൾ ചക്രവർത്തിയായ ബാബർ ഡൽഹി സുൽത്താനേറ്റിന്റെ അവസാനത്തെ സുൽത്താൻ
ഇബ്രാഹിം ലോദിയയെ പരാജയപ്പെടുത്തി. ഇത് മുഗൾ സാമ്രാജ്യത്തിന്റെ ഉയർച്ചയിലേക്കുള്ള
വഴി തുറന്നു.

ഡൽഹി സുൽത്താനേറ്റിന്റെ പതനം ഇന്ത്യൻ ചരിത്രത്തിലെ ഒരു പ്രധാന സംഭവമായിരുന്നു.


ഇത് ഇന്ത്യയിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തി.

ബാമിനി സാമ്രാജ്യത്തിന്റെ ചരിത്രം

മുഹമ്മദ് തുഗ്ലക്കിന്റെ ഭരണകാലത്താണ് ബാമിനി രാജ്യം സൃഷ്ടിക്കപ്പെടുന്നത്. ഈ


സമയത്ത്‌തന്നെയാണ്‌ഡല്‍ഹി അതിന്റെ ഉയരങ്ങളില്‍ എത്തുന്നതും. മധ്യ കാലത്തെ
ഏറ്റവും ബുദ്ധിമാനായ വിഡ്ഢി എന്ന പേരും ഇദ്ദേഹത്തിനുണ്ട്.

മുഹമ്മദ് തുഗ്ലക്കിന്റെ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ്‌ഡക്കാനിൽ ബാമിനി രാജ്യം


രൂപം കൊള്ളുന്നത്.

ബാമിനി സാമ്രാജ്യം :

മുഹമ്മദ് തുഗ്ലക്കിന്റെ ഭരണകാലത്ത് ഡല്‍ഹി സാമ്രാജ്യം ഉയരങ്ങളിലെത്തിയത് പോലെ


തന്നെ അതിന്റെ അത:പതനത്തിന്റെ തുടക്കവും ഈ കാലത്തു തന്നെയായിരുന്നു.

കേന്ദ്ര ഭരണത്തിന്റെ ശക്തി അതിർത്തി മേഖലയില്‍ കുറഞ്ഞു തുടങ്ങി.


1344- ൽ ഡക്കാന്റെ വൈസ്രോയിയായിരുന്ന ഖുത് ലുക് ഖാനെ പുറത്താക്കുകയും പകരം
സഹോദരനായ നൈസാമുദ്ദീനെ നിയമിക്കുകയും ചെയതു.

പുതുതായി വന്ന വൈസ്രോയിയാകട്ടെ ജനങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കാത്ത


ഒരാളായിരുന്നു.

അതുകൊണ്ടുതന്നെ ഡക്കാനിൽ പല രീതിയില്‍ ഉള്ള കലാപങ്ങളും സൃഷ്ടിക്കപ്പെട്ടു.

കൂടാതെ ഡക്കാനിൽ അവരുടെ സുല്‍ത്താനായി മാലിക് ഇസ്മായിലിനെ കൊണ്ടു


വരികയുണ്ടായി.

എന്നാൽ ബാമിനി സാമ്രാജ്യം രൂപീകരിച്ചത് ഹസ്സന്‍ എന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു.

ഇദ്ദേഹത്തിന്റെ ആദ്യത്തെ പേര് സഫർഖാൻ എന്നായിരുന്നു.

അങ്ങനെ 1347 ഇല്‍ ഹസ്സന്‍ നേതാവായി ബാമിനി സാമ്രാജ്യം രൂപീകരിക്കപ്പെട്ടു.

അതായത്‌തുഗ്ലക്ക് ഭരണത്തിന് എതിരായി വന്ന നീക്കങ്ങളിലൂടെയാണ് ബാമിനി സാമ്രാജ്യം


രൂപം കൊള്ളുന്നത്.

അലാവുദ്ദീന്‍ ഒന്നാമന്‍ ബാമിൻഷാ എന്ന പേരിലാണ് ഹസ്സന്‍ രാജ്യം ഭരിച്ചത്.

അതിശക്തനായ ബാമിൻഷാ തനിക്ക് കീഴടങ്ങാത്ത പ്രഭുക്കളെയൊക്കെ കീഴടക്കി അതി


ശക്തമായി തന്നെ മുന്നേറി കൊണ്ട്‌ബാമിനി സാമ്രാജ്യത്തിന് സ്ഥിരത കൊണ്ടു വന്നു.

1347 മുതൽ 1358 വരെയാണ് ഇദ്ദേഹത്തിന്റെ കലാവധി. അദ്ദേഹത്തിന്റെ കീഴില്‍ ബാമിനി


സാമ്രാജ്യം ദൗലത്താബാദ് മുതൽ കിഴക്ക് ഭുവനഗിരി വരെയും ദക്ഷിണ മേഖലയില്‍
കൃഷ്ണാനദി വരെയുമൊക്കെ വികസിപ്പിച്ചെടുത്ത് കൊണ്ട്‌ഇദ്ദേഹത്തിന്റെ കാലത്ത്‌തന്നെ
വലിയൊരു രാജ്യം സൃഷ്ടിക്കപ്പെട്ടു.

ഇദ്ദേഹത്തിന്റെ കാലത്തു തന്നെ വിജയനഗരവുമായി പല യുദ്ധങ്ങളും നടത്തിയിട്ടുണ്ട്.

ഗുൽബർഗ് തലസ്ഥാനമാക്കിക്കൊണ്ടാണ് ഇദ്ദേഹം ഭരണം നടത്തിയത്.

ഭരണ സൗകര്യത്തിനായി പ്രദേശത്തെ നാലായി തിരിക്കുകയും ഓരോ പ്രദേശത്തിനും ഓരോ


ഗവര്‍ണറെയും നിയമിക്കുകയുമുണ്ടായി.

1358 ൽ ബാമിൻഷാ മരണപ്പെട്ടതോടെ മകനായ മുഹമ്മദ്‌ഷാ അധികാരത്തിൽ വരികയും


ചെയ്തു

ഇദ്ദേഹത്തിന്റെ കാലത്താണ് ബാമിനിയും വിജയനഗരവും യുദ്ധം ആരംഭിക്കുന്നത്

കൃഷ്ണ നദിക്കും തുംഗ്ര ഭദ്ര നദിക്കും ഇടയിലുള്ള ഫലബൂയിഷ്ടമായ മണ്ണിനെ


ചൊല്ലിയായിരുന്നു ഇരു നഗരവും പോരാടിയിരുന്നത്.

ഉത്തരമില്ലാത്ത യുദ്ധങ്ങൾ എന്നും അറിയപ്പെട്ടു

8 മന്ത്രിമാർ അടങ്ങുന്ന ഒരു മന്ത്രി സഭ ഇദ്ദേഹം രൂപീകരിച്ചു

മുഹമ്മദ്‌ഒന്നാമനും ശേഷം മുജാഹിദ് ഷാ അധികാരത്തിലെത്തി


അതിനു ശേഷം മുഹമ്മദ്‌രണ്ടാമനും വന്നു

1397 ൽ അധികാരത്തിൽ എത്തിയ ഫിറോസ് ഷാ ബാമിനിയാണ് ബാമിനി രാജാക്കന്മാരിൽ


ഏറ്റവും പ്രസിദ്ധനായ ഭരണാധികാരി

ഇദ്ദേഹത്തിന്റെ കാലത്തും വിജയനഗരവമായുള്ള ഏറ്റുമുട്ടൽ തുടർന്ന് പോന്നു

എങ്കിലും ഭരണമേഖലകൾ മികച്ചു നിന്നു

മികച്ച കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു

തലസ്ഥാന നഗരമായ ഗുൽബർഗ് മനോഹരമായിമാറി

1397 മുതൽ 1422 വരെയാണ് രാജ്യം ഭരിച്ചത്

അതിനു ശേഷം വന്ന അഹമ്മദ് ഷാ തലസ്ഥാനം ഗൾബർഗിൽ നിന്നു ബിടാറിലേക്ക്


മാറ്റുകയുണ്ടായി

ഇദ്ദേഹം 1422 മുതൽ 1436 വരെയാണ് ഭരണം നടത്തിയത്

വിജയനഗരവുമായും വാറകലുമായും നിരന്തരം യുദ്ധം നടന്ന സ്ഥലമാണിത്

ഇദ്ദേഹത്തിന്റെ പിൻഗാമിയായി അലാവുദ്ധീൻ രണ്ടാമൻ അധികാരത്തിൽ വന്നു

കാലാവധി 1436 മുതൽ 1458 വരെ

പിന്നീട് ഹുമയൂൺ വന്നു

ഭരണക്കാലം 1458 മുതൽ 1461 വരെ

പിന്നീട് നൈസാം വന്നു

ഭരണക്കാലം 1461 മുതൽ 1463 വരെ

എന്നാൽ ഇവരൊക്കെ തന്നെയും വളരെ ദുർബലരായ രാജാക്കന്മാർ ആയിരുന്നു

മുഹമ്മദ് ഷാ മൂന്നാമൻ 1463 ൽ വരികയുണ്ടായി

സഹോദരനായ നൈസാം മരണപെട്ടപ്പോഴാണ് മുഹമ്മദ് ഷാ മൂന്നാമൻ അധികാരത്തിൽ


വന്നത്, ആ സമയം അദ്ദേഹത്തിന് 8 ഓ 9 ഓ ആയിരുന്നു പ്രായം

ആ സമയം മുഹമ്മദ് ഗവൻ എന്ന ഒരു മന്ത്രി അദ്ദേഹത്തിന് ഉണ്ടാകുകയും ഇദ്ദേഹം മുകേന
ആ രാജ്യം വളരുകയും ചെയ്തു

രാജ്യത്തിന്റെ അക്രമണങ്ങളും അനീതികളുമൊക്കെ ഇല്ലാതാക്കികൊണ്ട് വലിയ


രീതിയിലുള്ള മാറ്റം അദ്ദേഹം കൊണ്ടുവന്നു

കൊകണിലെയും ഒറിസയിലെയും രാജാക്കമ്മാരെയമൊക്കെ ഗവൻ തോല്പിക്കുകയുണ്ടായി

ഇദ്ദേഹത്തിന്റെ സ്വാതീനത്തിൽ പിന്നീടുള്ള ഇരുപത് വർഷം ബാമിനി സാമ്രാജ്യം ശക്തമായി


നിലകൊണ്ടു
ഇതിൽ അസൂയ പൂണ്ട ഡക്കാനിലെ പ്രഭുക്കന്മാർ ഗൂഡലോചന നടത്തുകയും രാജാവിനെ
തെറ്റിദ്ധരിപ്പിച്ചുകൊണ്ട് മുഹമ്മദ്‌ഗവനെ കൊലപെടുത്തുകയും ചെയ്തു

1481 ൽ ആയിരുന്നു ഇത്

1482 ൽ മുഹമ്മദ്‌ഷാ മൂന്നാമൻ മരണപെടുകയുണ്ടായി, അദ്ദേഹത്തിന് 29 വയസ്സായിരുന്നു


അപ്പോൾ

ഇതിനപ്പുറം ബാമിനി സാമ്രാജ്യം തകരുകയുണ്ടായി

മുഹമ്മദ്‌ഗവന്റെ മരണം ബാമിനി സുൽത്താന്മാരുടെ തകർച്ചക്ക് കാരണമായി

രാജ്യത്തിനുള്ളിലെ ശക്തർ കൂടുതൽ ശക്തരാവുകയും കേന്ദ്രികൃത സംവിധാനം


തകരുകയുമുണ്ടായി.

1482 ൽ ഇപ്പുറം രാജ്യത്തിനുള്ളിൽ അഴിമതികളും കലഹങ്ങളും നിറഞ്ഞു നിന്നു ഇത്


സാമ്രാജ്യം തന്നെ തകരുന്നതിന് കാരണമായി

ഏകദേശം 180 വർഷമായിരുന്നുന്ന ബാമിനി സാമ്രാജ്യം നിലനിന്നിരുന്നത്

ഈ കാലത്തിനിടയിൽ 18 രാജാക്കന്മാർ ബാമിനി സാമ്രാജ്യം ഭരിച്ചു

ഇതിൽ 5 പേർ കൊല്ലപ്പെടുകയാണുണ്ടായത്

3 പേർ സ്ഥാനബ്രഷ്ഠരാക്കപ്പെട്ടു

2 പേർ അമിത മദ്യപണത്തിലൂടെ മരണപെട്ടു, ഒപ്പം സ്ഥിരയുദ്ധങ്ങളും

അങ്ങനെ ബാമിനി സാമ്രാജ്യം തകരുകയും പുതിയ 5 രാജ്യങ്ങൾ രൂപം കൊള്ളുകയും


ചെയ്തു

ബിജാപ്പൂർ, ബെറാർ, ഗോൾകൊണ്ട, ബിഡാർ, അഹമ്മദ് നഗർ എന്നിവയാണ് ആ 5


രാജ്യങ്ങൾ

You might also like