You are on page 1of 34

FOCUS AREA (MICRO ECONOMICS)

Chapter- 1 ആമുഖം (MICRO)


നിർവചനങ്ങൾ ശാസ്ത്രകാരന്മാർ വർഷം ഗ്രന്ഥം
ധന നിർവചനം ആഡം സ്മിത്ത് 1776 രാഷ്ട്ര സമ്പത്തിന്റെ സ്വഭാവവും
കാരണങ്ങളും
ക്ഷേമ നിർവചനം ആൽഫ്രഡ് മാർഷൽ 1890 സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ
ദൗർലഭ്യ നിർവചനം ലയണൽ 1932 സാമ്പത്തിക ശാസ്ത്രത്തിന്റെ
റോബിൻസ് സ്വഭാവവും പ്രാധാന്യവും
വളർച്ച നിർവചനം P A സാമുൽസൺ 1948 സാമ്പത്തിക ശാസ്ത്രം

ഒരു സമ്പത് വ്യവസ്ഥയിലെ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ:-


മനുഷ്യന്റെ ആവശ്യങ്ങൾ അപരിമിതവും അവ നിറവേറ്റുവാനുള്ള
വിഭവങ്ങൾ ദുർല്ലഭവുമാകുന്നതുകൊണ്ടാണ് ഒരു സമ്പത് വ്യവസ്ഥയിൽ പ്രശ്നങ്ങൾ
ഉടലെടുക്കുന്നത്. ഒരു സമ്പത് വ്യവസ്ഥയിലെ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ മൂന്നു
വിധത്തിലാണ്.
1. എന്തുൽപ്പാദിപ്പിക്കണം:?
2. എങ്ങിനെ ഉൽപ്പാദിപ്പിക്കണം?
3. ആർക്കുവേണ്ടി ഉൽപ്പാദിപ്പിക്കണം ?
1. എന്തുൽപ്പാദിപ്പിക്കണം:-
പൊതുവെ മനുഷ്യന്റെ ആവശ്യങ്ങൾ അനന്തമാണ്. ഒരാവശ്യം
നിറവേറ്റിക്കഴിയുമ്പോൾ അതിന്റെ സ്ഥാനത്തു മറ്റൊരാവശ്യം ഉടലെടുക്കും.എന്നാൽ അവ
നിറവേറ്റാനുള്ള വിഭവങ്ങൾ പരിമിതമാണ്. മാത്രവുമല്ല, വിഭവങ്ങൾ
ഏകാന്തരോപയോഗമുള്ളവയുമാണ്.. ഒരേ വിഭവം തന്നെ ഒന്നിൽ കൂടുതൽ
ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടാറുണ്ട്. അതിനാൽ , ഏതു വസ്തു എത്ര അളവിൽ
ഉൽപ്പാദിപ്പിക്കണമെന്നുള്ളപ്രശനം സമ്പത് വ്യവസ്ഥയിലുണ്ടാകുന്നു.ഇതാണ്
എന്തുൽപ്പാദിപ്പിക്കണെമെന്നുള്ള പ്രശനം.

Downloaded from www.hssreporter.com


2 . എങ്ങിനെ ഉൽപ്പാദിപ്പിക്കണം:-
രണ്ടാമത്തെ പ്രശ്നമാണ് എങ്ങിനെ ഉൽപ്പാദിപ്പിക്കണമെന്നുള്ളത്.
ഉൽപ്പാദന സാങ്കേതിക വിദ്യയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണിത്. ഒരു
സമ്പത് വ്യവസ്ഥയിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ രണ്ടു വിധത്തിലാകാം. തൊഴിൽ
തീവ്ര സാങ്കേതിക വിദ്യ, മൂലധന തീവ്ര സാങ്കേതിക വിദ്യ എന്നിവയാണവ. കൂടുതൽ
തൊഴിൽ ശക്തിയും കുറച്ചു മാത്രം മൂലധന ശക്തിയും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ്
തൊഴിൽ തീവ്ര സാങ്കേതിക വിദ്യ, എന്നാൽ മൂലധന തീവ്ര സാങ്കേതിക വിദ്യയിൽ കൂടുതൽ
മൂലധന ശക്തിയും കുറച്ചു മാത്രം തൊഴിൽ ശക്തിയുമായിരിക്കും ഉപയോഗിക്കുക . ഇതിൽ ഏതു
സാങ്കേതിക വിദ്യ തെരെഞ്ഞെടുക്കണമെന്നുള്ളത് സാങ്കേതിക വിദ്യയുടെ ചെലവിനെ
ആശ്രയിച്ചിരിക്കും. പൊതുവെ ഉൽപ്പാദന ചെലവ് ഏറ്റവും കുറഞ്ഞ സാങ്കേതിക
വിദ്യയായിരിക്കും സമ്പത് വ്യവസ്ഥ ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്നത്.
3 ആർക്കു വേണ്ടി ഉൽപ്പാദിപ്പിക്കണം:-
ഉൽപ്പാദിപ്പിച്ച സാധന സേവനങ്ങളുടെ മൂല്യ വിതരണ
പ്രശ്നമാണിത്. ഉൽപ്പാദിപ്പിച്ച വസ്തുക്കളുടെ മൂല്യം പരിഗണിക്കപ്പെടുന്നത് ദേശീയ
വരുമാനത്തിലായിരിക്കും. അതിനാൽ, ദേശീയ വരുമാന വിതരണവുമായി ബന്ധപ്പെട്ട
പ്രശ്നമാണ് ആർക്കു വേണ്ടി ഉൽപ്പാദിപ്പിക്കണമെന്നുള്ളത്. ഉൽപ്പാദനത്തിൽ ഉപയോഗിക്കുന്ന
നാല് ഘടകങ്ങളായ ഭൂമി, തൊഴിൽ, മൂലധനം, സംഘാടനം എന്നിവയ്ക്കുള്ള പ്രതിഫലങ്ങളുടെ
രൂപത്തിലായിരിക്കും ദേശീയ വരുമാനം വീതിക്കപ്പെടുന്നത്. വാടക, കൂലി, പലിശ, ലാഭം
എന്നിവയാണ് പ്രതിഫലങ്ങൾ .

വിവിധ സമ്പത് വ്യവസ്ഥകൾ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്ന


വിധം:-
ലോക സമ്പത് വ്യവസ്ഥകളെ അവയുടെ സംഘാടനത്തെ
അടിസ്ഥാനമാക്കി മൂന്നായി തിരിക്കാം.
1.കമ്പോള സമ്പത് വ്യവസ്ഥ .
2.കേന്ദ്രീകൃത ആസൂത്രണ സമ്പത് വ്യവസ്ഥ.
3.മിശ്ര സമ്പത് വ്യവസ്ഥ .
1.കമ്പോള സമ്പത് വ്യവസ്ഥ :-
പ്രധാനമായും ഒരു കമ്പോള സമ്പത് വ്യവസ്ഥയ്ക്ക് താഴെ
നൽകിയിരിക്കുന്ന സവിശേഷതകൾ കാണാം.
* മുതലാളിത്ത സമ്പത് വ്യവസ്ഥ.
* ലാഭേച്ഛയോടെ പ്രവർത്തിക്കുന്നു.
* സ്വകാര്യ ഉടമസ്ഥത നിലനിൽക്കുന്നു.

Downloaded from www.hssreporter.com


* അസമത്വം.
* U S A, U K, ന്യൂസ് ലാൻഡ്, ആസ്‌ട്രേലിയ മുതലായ രാജ്യങ്ങൾ കമ്പോള സമ്പത്
വ്യവസ്ഥകളാണ്.
* കമ്പോള സമ്പത് വ്യവസ്ഥയിൽ എല്ലാ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കുന്നത്
വില സംവിധാനത്തിലൂടെയാണ്.
2 .കേന്ദ്രീകൃത ആസൂത്രണ സമ്പത് വ്യവസ്ഥ.
ഇനി സൂചിപ്പിക്കുന്നവയാണ് ഇത്തരം സമ്പത് വ്യവസ്ഥയുടെ
പ്രത്യേകതകൾ.
* സോഷ്യലിസ്റ് സമ്പത് വ്യവസ്ഥ.
* ക്ഷേമമാണ് ലക്‌ഷ്യം.
* സമത്വം.
* സർക്കാർ ഉടമസ്ഥത നിലനിൽക്കുന്നു.
* ക്യൂബ, ചൈന മുതലായ രാജ്യങ്ങൾ ഇത്തരം സമ്പത് വ്യവസ്ഥകളാണ്.
* ഒരു കേന്ദ്രീകൃത ആസൂത്രണ സമ്പത് വ്യവസ്ഥയിൽ എല്ലാ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളും
പരിഹരിക്കുന്നത് ആസൂത്രണത്തിലൂടെയായിരിക്കും. ഇതിനായി ഒരു ആസൂത്രണ ബോർഡ്
അവിടെ ഉണ്ടായിരിക്കും.
3.മിശ്ര സമ്പത് വ്യവസ്ഥ .
ഒരു മിശ്ര സമ്പത് വ്യവസ്ഥയ്ക്ക് താഴെ പറയുന്ന സവിശേഷതകൾ ഉണ്ട്.
* മുതലാളിത്തത്തിന്റെയും സോഷ്യലിസത്തിന്റെയും മിശ്ര രൂപമാണിത്.
* സ്വാകാര്യ മേഖലയും പൊതു മേഖലയും നിലനിൽക്കുന്നു.
* സ്വകാര്യ മേഖല ലാഭത്തെ അടിസ്ഥാനമാക്കിയും പൊതു മേഖല ക്ഷേമത്തെ
അടിസ്ഥാനമാക്കിയും പ്രവർത്തിക്കുന്നു.
* രണ്ടു മേഖലകൾക്കും കൂട്ടുത്തരവാദിത്തമുള്ള സംയുക്ത മേഖലയും കാണാം.
* എല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നത് വില സംവിധാനത്തിലൂടെയും
അസ്ത്രത്രണത്തിലൂടെയുമാണ്. സ്വകാര്യ മേഖലയുടെ പ്രശ്നങ്ങൾ വില സംവിധാനത്തിലൂടെ
പരിഹരിക്കുമ്പോൾ പൊതു മേഖലയുടെ പ്രശ്നങ്ങൾ ആസൂത്രത്തിലൂടെയാണ് പരിഹരിക്കുന്നത്.

സൂക്ഷ്മ സാമ്പത്തിക ശാസ്ത്രവും സ്ഥൂല സാമ്പത്തിക ശാസ്ത്രവും:-


പ്രൊഫ. റാഗ്‌നർ ഫ്രിസ്‌ച്ചാണ് എന്നീ പദങ്ങൾ സാമ്പത്തിക ശാസ്ത്രത്തിൽ
ആദ്യമായി ഉപയോഗിച്ചത്.
സൂക്ഷ്മ സാമ്പത്തിക ശാസ്ത്രം സ്ഥൂല സാമ്പത്തിക ശാസ്ത്രം
സമ്പത് വ്യവസ്ഥയെ ചെറിയ ചെറിയ സമ്പത് വ്യവസ്ഥയെ മൊത്തമായി

Downloaded from www.hssreporter.com


യൂണിറ്റുകളായി പഠിക്കുന്നു. പഠിക്കുന്നു.
വ്യക്തിഗത പഠനം. സമഗ്ര പഠനം.
ഉദാഹരണമായി, ഒരു സംരംഭത്തിന്റെ ഉദാഹരണമായി, ദേശീയ വരുമാനം, ദേശീയ
ഉൽപ്പാദനം, ഒരു വ്യക്തിയുടെ വരുമാനം ഉൽപ്പാദനം, സർക്കാർ നികുതി നയം
മുതലായവയെ കുറിച്ചുള്ള പഠനം. മുതലായവയെ കുറിച്ചുള്ള പഠനം.
വില സിദ്ധാന്തം എന്ന് കൂടി അറിയപ്പെടുന്നു. തൊഴിൽ, വരുമാനം എന്നിവയെ കുറിച്ചുള്ള
സിദ്ധാന്തം എന്ന് കൂടി അറിയപ്പെടുന്നു,
ഭാഗിക സന്തുലിതാവസ്ഥയെ കുറിച്ചുള്ള പൊതു സന്തുലിതാവസ്ഥയെ കുറിച്ചുള്ള
പഠനം. പഠനം.

Micro – Chapter 2
ഉപഭോക്‌തൃ പെരുമാറ്റ സിദ്ധാന്തം

Utility (ഉപയുക്തത)
ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വസ്തുക്കളുടെ കഴിവിനെ ഉപയുക്തത
എന്ന്പറയുന്നു.വസ്തുക്കളുടെ ആവശ്യകത കൂടുന്നതിനനുസരിച്ച് അതിന്റെ ഉപയുക്തതയും
കൂടുതലായിരിക്കും.

Cardinal Utility Analysis ( പരിമാണ ഉപയുക്തത അപഗ്രഥനം)


ഉപയുക്തതയെ അഥവാ സംതൃപ്തിയെ നമുക്ക് സംഖ്യാ രൂപത്തിൽ അളക്കാൻ കഴിയുമെന്നാണ്
പരിമാണ ഉപയുക്തതാ അപഗ്രഥനം അനുമാനിക്കുന്നത് .
ഉദാ: 5 യൂണിറ്റ് ഓറഞ്ച് നൽകുന്ന ഉപയുക്തത 20 ആണ് എന്നിങ്ങനെ.
unit of utility is termed as utils,

ഉപയുക്തതയുടെ അളവുകൾ (Measures of Utility)


1.മൊത്തം ഉപയുക്തത (Total Utility):

നിശ്ചിത അളവ് വസ്തു ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന ഉപയുക്തതയുടെ ആകെ അളവാണ്


മൊത്തം ഉപയുക്തത.ഒരു വസ്തു കൂടുതലായി ഉപയോഗി ക്കുമ്പോൾ മൊത്തം ഉപയുക്തതയും
വർധിക്കുന്നു .ഉപയോഗിക്കുന്ന വസ്തുവിന്റെ അളവിനനുസരിച്ച് മൊത്തം ഉപയുക്തത
വ്യത്യാസപ്പെടുന്നു .

Downloaded from www.hssreporter.com


2. സീമാന്ത ഉപയുക്തത (Marginal Utility):
ഒരു വസ്തുവിന്റെ ഒരു അധിക മാത്ര കൂടി ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന അധിക സംതൃപ്തി
അഥവാ ഉപയുക്തതയാണ് സീമാന്ത ഉപയുക്തത.
Eg:നാല് ഓറഞ്ചുകൾ നൽകുന്ന സംതൃപ്തി 28 utils ഉം , അഞ്ച് ഓറഞ്ചുകൾ
നൽകുന്ന സംതൃപ്തി 30 utils ഉം ആണെങ്കിൽ അഞ്ചാമത്തെ ഓറഞ്ചിന്റെ
സീമാന്തഉപയുക്തത 2 utils ആണ് .(30 utils-28 utils=2 utils) .

MUn = TUn – Tun-1

അപചയ സീമാന്ത ഉപയുക്തതാ നിയമം (The law of diminishing Marginal utility)

മറ്റു വസ്തുക്കളുടെ ഉപയോഗത്തിൽ മാറ്റമൊന്നുമില്ലാതിരിക്കെ ഒരു വസ്തുവിന്റെ അളവ്


കൂടുതലായി ഉപയോഗിക്കുമ്പോൾ, ലഭിക്കുന്ന സീമാന്ത ഉപയുക്തത വസ്തുവിന്റെ ഓരോ അധിക
യൂണിറ്റ് അളവിലും കുറഞ്ഞു വരുന്നു. വസ്തുവിന്റെ ഉപയോഗം കൂടുമ്പോഴും മൊത്തം
ഉപയുക്തതയുടെ(TU) അളവ് സ്ഥിരമായി നിൽക്കുകയാണെങ്കിൽ, ആ അളവിൽ സീമന്ത
ഉപയുക്തത(MU) പൂജ്യം ആയിരിക്കും .
താഴെ കൊടുത്ത പട്ടികയിലെ ഉദാഹരണത്തിൽ അഞ്ചാമത്തെ യൂണിറ്റിന്റെ ഉപഭോഗത്തിൽ
TU മാറ്റമില്ലാതിരിക്കുന്നു. അപ്പോൾ MU=0 ആയിരിക്കും .അതിനു ശേഷം TU കുറഞ്ഞു
വരികയും , MU.നെഗറ്റീവ് ആവുകയും ചെയ്യും .
Units Total Utility Marginal Utility
1 12 12
2 18 6
3 22 4
4 24 2
5 24 0
6 22 -2

മൊത്തം ഉപയുക്തതയും സീമാന്ത ഉപയുക്തതയും തമ്മിലുള്ള ബന്ധങ്ങൾ :-


* MU കുറയുമ്പോൾ TU കുറഞ്ഞ നിരക്കിൽ വർധിക്കുന്നു.
* MU പൂജ്യമാകുമ്പോൾ TU പരമാവധിയും സ്ഥിരവുമായിരിക്കും.
* MU നെഗറ്റീവാകുമ്പോൾ TU കുറയുന്നു.

സീമാന്ത ഉപയുക്തത സിദ്ധാന്തം ഉപയോഗിച്ച് ചോദന വക്രം വരയ്ക്കൽ (Derivation of


Demand Curve from Marginal Utility theory)
ചോദന വക്രം എന്തുകൊണ്ട് ഇടത്തു നിന്ന് വലത്തേക്ക് ചെരിഞ്ഞിരിക്കുന്നു എന്ന്
വിശദമാക്കാൻ അപചയ സീമന്ത ഉപയുക്തത നിയമം കൊണ്ട് സാധിക്കുന്നു . കൂടുതലായി

Downloaded from www.hssreporter.com


ലഭിക്കുന്ന വസ്തുവിൽ നിന്ന് ലഭിക്കുന്ന സംതൃപ്തി അതിനു തൊട്ടു മുൻപ് ലഭിക്കുന്ന
വസ്തുവിനേക്കാൾ കുറവായിരിക്കും . അത് കൊണ്ട് തന്നെ കൂടുതൽ വസ്തു ഉപയോഗിക്കാൻ ഒരു
ഉപഭോക്താവ് തയ്യാറാകണമെങ്കിൽ അവ കുറഞ്ഞ വിലയ്ക്ക് ലഭിക്കണം. അതിനാൽ ചോദന
വക്രം ഇടത്തു നിന്ന് വലത്തേക്ക് ചെരിഞ്ഞ് വരുന്നു

2. സ്ഥാനീയ ഉപയുക്തത വിശകലനം (Ordinal Utility Analysis)

ഒരു ഉപഭോക്താവിന് അയാൾക്ക് ലഭിക്കുന്ന ഉപയുക്തതയെ സംഖ്യാ രൂപത്തിൽ


പ്രകടിപ്പിക്കാൻ സാധ്യമല്ലെന്നും ,എന്നാൽ അയാൾക്ക് ഒരു ഉപഭോഗ
ബണ്ടിലിൽ(Consumption Bundle) നിന്നും ലഭിക്കുന്ന ഉപയുക്തതയെ മറ്റൊരു ബണ്ടിലിൽ
നിന്നും ലഭിക്കുന്ന ഉപയുക്തതയുമായി താരതമ്യം ചെയ്യാൻ സാധിക്കും എന്ന ആശയമാണ്
സ്ഥാനീയ ഉപയുക്തത വിശകലനം(Ordinal Utility Analysis) .
ബജറ്റ് സെറ്റ് :-
നിശ്ചിത വിലകൾ ക്കു നിശ്ചിത വരുമാനം ഉപയോഗിച്ച് ഒരു ഉപഭോക്താവിന് ലഭ്യമാകുന്ന
രണ്ടു വസ്തുക്കളുടെ എല്ലാ ഉപഭോഗ ബണ്ടിലുകളും ചേർന്നതാണ് അയാളുടെ ബജറ്റ് സെറ്റ് .
ബജറ്റ് സെറ്റിലെ ബണ്ടിലുകൾ അയാൾ തെരെഞ്ഞെടുക്കന്നത് ബജറ്റ് കൺസ്ട്രയിന്റ്
ഉപയോഗിച്ചാണ് . ബജറ്റ് കൺസ്ട്രയിനിന്റെ പൊതുവായി ഇങ്ങനെ എഴുതാം .
P1X1 + P2 X2 ≤ M
P 1 = ഒന്നാമത്തെ വസ്തുവിന്റെ വില ; P 2 = രണ്ടാമത്തെ വസ്തുവിന്റെ വില ; X 1 =
ഒന്നാമത്തെ വസ്തു വാങ്ങിച്ച അളവ് ; X 2 = രണ്ടാമത്തെ വസ്തു വാങ്ങിച്ച അളവ് ; M =
ഉപഭോക്താവിന്റെ വരുമാനം
ബജറ്റ് രേഖ :-

Downloaded from www.hssreporter.com


ബജറ്റ് സെറ്റിൽ വരുമാനം പൂർണമായും ചെലവഴിച്ചു വാങ്ങാവുന്ന ഉപഭോഗ
ബണ്ടിലുകളുടെ അളവുകൾ ചേർത്ത് വരയ്ക്കുന്ന ഗ്രാഫാണ് ബജറ്റ് രേഖ . ഇത് നെഗറ്റീവ്
ചെരിവോടുകൂടിയ ഒരു നേർ രേഖയായിരിക്കും . ഇത് വരയ്ക്കുന്നതിനായി താഴെ
കൊടുത്തിരിക്കുന്ന സൂത്രവാക്യം ഉപയോഗിക്കാവുന്നതാണ്. ബജറ്റ് രേഖയുടെ
സൂത്രവാക്യമെന്നു ഇത് അറിയപ്പെടുന്നു
P1 X1 + P2 X2 = M
ബജറ്റ് രേഖയുടെ ചെരിവ് = - P 1 / P 2
ബജറ്റ് രേഖയുടെ ഹൊറിസോണ്ടൽ ഇന്റർസെപ്റ് = M / P 1
ബജറ്റ് രേഖയുടെ വെർട്ടിക്കൽ ഇന്റർസെപ്റ് = M / P 2 good 2
M/P2

P1 X1 + P2 X2 = M

good 1 M/P1
ബജറ്റ് രേഖയിലെ മാറ്റങ്ങൾ :-
ഉപഭോക്താവിന്റെ വരുമാനവും വസ്തുക്കളുടെ വിലകളുമാണ് ബജറ്റ് രേഖയെ സ്വാധീനിക്കുന്ന രണ്ടു
ഘടകങ്ങൾ . ഇവയിൽ മാറ്റമുണ്ടാകുമ്പോൾ ബജറ്റ് രേഖയും മാറുന്നതായിരിക്കും . അത്തരത്തിലുള്ള
പ്രധാനപ്പെട്ട മാറ്റങ്ങൾ താഴെ കാണിക്കുന്നു .
1 . വരുമാനം വർധിക്കുമ്പോൾ 2 . വരുമാനം കുറയുമ്പോൾ
good2 horizontal & vertical good2 horizontal & vertical
intercepts rise intercepts decrease

good1 good1

3.ഒന്നാമത്തെ വസ്തുവിന്റെ വില വർധിക്കുമ്പോൾ 4. ഒന്നാമത്തെ വസ്തുവിന്റെ വില


കുറയുമ്പോൾ
good2 horizontal intercept falls good2 horizontal intercept
rises

good1 good1

5.രണ്ടാമത്തെ വസ്തുവിന്റെ വില കൂട്ടിയാൽ 6. രണ്ടാമത്തെ വസ്തുവിന്റെ വില കുറഞ്ഞാൽ

good2 vertical intercept falls good2 vertical intercept rises

good1 good1

Downloaded from www.hssreporter.com


Q:സീത യഥാക്രമം 5 രൂപയും 10 രൂപയും വിലയുള്ള X, Y എന്ന വസ്തുക്കൾ 30 രൂപ
വരുമാനം ഉപയോഗിച്ച് .വാങ്ങുന്നു എങ്കിൽ ;
(a ) അവളുടെ ബജറ്റ് കൺസ്ട്രയിന്റ് സൂത്രവാക്യം എഴുതുക
(b ) അവളുടെ ബജറ്റ് സെറ്റിലെ ഉപഭോഗ ബണ്ടിലുകൾ തെരെഞ്ഞെടുത്തെഴുതുക
(c) വരുമാനം മുഴുവനായും ചെലവഴിച്ചു വാങ്ങുന്ന ബണ്ടിലുകൾ ഏതെല്ലാം
(d ) അവളുടെ ബജറ്റ് രേഖയുടെ സൂത്ര വാക്യം എഴുതുക
(e ) അവളുടെ ബജറ്റ് രേഖ വരയ്ക്കുക
(f ) വരുമാനം 40 രൂപയായി വർധിച്ചാൽ ബജറ്റ് രേഖയിലുണ്ടാകുന്ന മാറ്റം വരച്ചു കാണിക്കുക
(g ) ഒന്നാമത്തെ വസ്തുവിന്റെ വില 15 രൂപയായി വർധിച്ചാൽ ബജറ്റ് രേഖയിലെ മാറ്റം വരച്ചു
കാണിക്കുക
നിസംഗതാ വക്രം (Indifference Curve )
ഒരു ഉപഭോക്താവിന് തുല്യ സംതൃപ്തി നൽകുന്ന രണ്ടു വസ്തുക്കളുടെ വ്യത്യസ്ത സംയോഗങ്ങൾ
ചേർന്ന ബിന്ദുക്കൾ യോജിപ്പിച്ച് വരച്ചാൽ ലഭിക്കുന്ന വക്രത്തെ നിസംഗതാ വക്രം എന്ന്
പറയുന്നു.

നിസ്സംഗത വക്രങ്ങളുടെ സവിശേഷതകൾ (Features of Indifference


Curve)
1.IC Curve എല്ലായിപ്പോഴും ഇടത്തു നിന്ന് വലത്തേക്ക് താഴ്ന്നു വരുന്നു.
(Indifference curve slopes downwards from left to right):
IC Cuve എല്ലായിപ്പോഴും ഇടതു നിന്ന് വലത്തേക്ക് താഴ്ന്നു വരുന്ന ഒരു കർവ്ആയിരിക്കും.
അതായത് കൂടുതൽ അളവ് വാഴപ്പഴം കിട്ടാൻ മാങ്ങയുടെ അളവ് കുറക്കേണ്ടി വരുന്നു
(സംതൃപ്തിയില്‍‍മാറ്റമില്ലാതെ).
2.ഉയർന്ന തലത്തിലുള്ള നിസംഗത വക്രം ഉയർന്ന സംതൃപ്തിയെ പ്രദാനം ചെയ്യുന്നു.
3.നിസംഗത വക്രങ്ങൾ ഒരിക്കലും പരസ്പരം ഛേദിക്കുന്നില്ല.
4.ഇതിനു convex ആകൃതിയായിരിക്കും.
ഉപഭോക്താവിന്റെ ഒപ്ടിമൽ ചോയ്‌സ് ( ഉപഭോക്താവിന്റെ സന്തുലിതാവസ്ഥ ):-
ഒരു ഉപഭോക്താവിന്റെ ഉപഭോഗ ബണ്ടിലുകൾ ഉൾക്കൊള്ളുന്നതാണ്
അയാളുടെ ബജറ്റ് സെറ്റ് എന്ന് പറയുന്നത്. ബജറ്റ് സെറ്റിൽ നിന്നാണ് അയാൾക്ക്
ആവശ്യമായ ഉപഭോഗ ബണ്ടിലുകൾ അയാൾ തെരെഞ്ഞെടുക്കുന്നതു. യുക്തിസഹമായി
ബണ്ടിലുകളെ തെരെഞ്ഞെടുക്കുവാനുള്ള കഴിവുള്ള വ്യക്തിയായിരിക്കും ഒരു നല്ല ഉപഭോക്താവ്

Downloaded from www.hssreporter.com


. അതായത് തനിക്കു ലഭ്യമായ ബണ്ടിലുകളിൽ മെച്ചപ്പെട്ടവയെയും അല്ലാത്തവയെയും
തിരിച്ചറിയുവാനുള്ള കഴിവ് അയാൾക്കുണ്ടാകുമെന്നർത്ഥം . അതിനാൽ ഏറ്റവും മെച്ചപ്പെട്ട
ബണ്ടിലിനെ തെരെഞ്ഞെടുക്കുവാൻ അയാൾ ശ്രമിക്കും . ഉപഭോക്താവിന് പരമാവധി
സംതൃപ്തി ലഭ്യമാകുന്ന ബണ്ടിലായിരിക്കും ഏറ്റവും മെച്ചപ്പെട്ട ഉപഭോഗ ബണ്ടിൽ . ഒരു
ഉപഭോക്താവ് അയാൾക്ക് പരമാവധി സംതൃപ്തി ലഭിക്കുന്ന ബണ്ടിലിനെ
തെരെഞ്ഞെടുക്കുന്നതിനെയാണ് ഉപഭോക്താവിന്റെ ഒപ്ടിമൽ ചോയ്‌സ് എന്ന് പറയുന്നത്.
അപ്പോൾ ഉപഭോക്താവ് സന്തുലിതാവസ്ഥയിൽ എത്തിയെന്നു പറയാം.
ഒരു ഉപഭോക്താവ് ഒപ്ടിമൽ ചോയ്‌സ് നടത്തുന്നത് അയാളുടെ ബജറ്റ്
രേഖയെയും നിസ്സംഗതാ വക്രത്തിന് മേലുള്ള ബണ്ടിലുകളെയും
അടിസ്ഥാനമാക്കിയായിരിക്കും . ഇത് എങ്ങിനെ നടക്കുമെന്ന് താഴെ കൊടുത്തിരിക്കുന്ന
ചിത്രം വിശദമാക്കും.

ഈ ചിത്രത്തിൽ x എന്ന വസ്തുവിന്റെ അളവുകൾ X അക്ഷത്തിലും y എന്ന വസ്തുവിന്റെ


അളവുകൾ Y അക്ഷത്തിലുമാണ് അളക്കുന്നത്. AB എന്ന രേഖ ഉപഭോക്താവിന്റെ ബജറ്റ്
രേഖയാണ്. IC1 , IC2 , IC3 എന്നിവ അയാളുടെ നിസ്സംഗതാ വക്രങ്ങളാണ് . IC3 എന്ന
വക്രത്തിന്മേലുള്ള ഉപഭോഗ ബണ്ടിലുകൾ തെരെഞ്ഞെടുക്കുവാനായിരിക്കും ഉപഭോക്താവിന്റെ
ആഗ്രഹം. എന്നാൽ അതിനു അയാൾക്ക് കഴിയില്ല . കാരണം ഏറ്റവും മെച്ചപ്പെട്ട ഉപഭോഗ
ബണ്ടിലുകൾ ലഭ്യമാകുന്ന അയാളുടെ ബജറ്റ് രേഖ IC3 വക്രത്തിനു താഴെയാണ്. മാത്രവുമല്ല
IC1 എന്ന വക്രത്തിന്മേലുള്ള ബണ്ടിലുകളും അയാൾ തെരെഞ്ഞെടുക്കുകയില്ല .അതിനു
കാരണം IC1 നു മുകളിലുള്ള ബണ്ടിലുകളെല്ലാം കുറഞ്ഞ സംതൃപ്തി മാത്രമേ ഉപഭോക്താവിന്
നൽകുകയുള്ളൂ. അതിനാൽ ബജറ്റ് രേഖയെ അടിസ്ഥാനമാക്കി IC2 വക്രത്തിന്മേലുള്ള
ബണ്ടിലുകളായിരിക്കും അയാൾ തെരഞ്ഞെടുക്കുക . അങ്ങനെ ചിത്രത്തിലെ E എന്ന
ബിന്ദുവിലെ ബണ്ടിലിനെ അയാൾക്ക്‌തെരെഞ്ഞെടുക്കുവാൻ കഴിയുന്നു . ആ
ബണ്ടിലായിരിക്കും ഉപഭോക്താവിന് പരമാവധി സംതൃപ്തി നൽകുന്നത്. കാരണം IC2
വക്രത്തിലെ ഈ ബണ്ടിൽ അയാളുടെ ബജറ്റ് രേഖയിലെ ബണ്ടിൽ തന്നെയാണ്. ബണ്ടിൽ
(Q x ,Qy) ഉപഭോക്താവിന്റെ ഒപ്ടിമൽ ചോയ്സ
‌ ിനെ സൂചിപ്പിക്കുന്നു. ചിത്രത്തിലെ E എന്ന
ബിന്ദു ഒപ്ടിമൽ ചോയ്‌സിനെ കാണിക്കുന്ന ബിന്ദുവാണ്. അവിടെ ഉപഭോക്താവ്
സന്തുലിതാവസ്ഥയിൽ ആയിരിക്കും. പ്രധാനമായും മൂന്നു നിബന്ധനകൾ E എന്ന ബിന്ദുവിൽ
ഉപഭോക്താവിന്റെ ഒപ്ടിമൽ ചോയ്‌സിനായി പാലിക്കപ്പെടുന്നതായിരിക്കും .
1 . നിസ്സംഗതാവക്രം ബജറ്റ് രേഖയെ സ്പർശിച്ചു നീങ്ങണം

Downloaded from www.hssreporter.com


2 . നിസ്സംഗത വക്രത്തിനെ ചെരിവും ബജറ്റ് രേഖയുടെ ചെരിവും തുല്യമായിരിക്കും
3 . MRS = - P1/ P2

ചോദനം
ചോദനമെന്നാൽ ആഗ്രഹമെന്നാണര്ഥം . നിശ്ചിത വിലയ്ക്ക് ഒരു ഉപഭോക്താവ് വാങ്ങുന്ന ഒരു
വസ്തുവിന്റെ അളവാണ് ആ വസ്തുവിനുള്ള ചോദനം. വസ്തു വാങ്ങാനുള്ള ഉപഭോക്താവിന്റെ
ആഗ്രഹം , വില നൽകാനുള്ള കഴിവ് മനസന്നദ്ധത എന്നിവ ചേരുമ്പോഴാണ് വസ്തുവിന്
ചോദനമുണ്ടാകുന്നത്.
ചോദനത്തെ നിർണ്ണയിക്കുന്ന ഘടകങ്ങൾ
1 . വസ്തുവിന്റെ വില :- വസ്തുവിനുള്ള ചോദനം അതിന്റെ വിലയുമായി നെഗറ്റീവ് ബന്ധമാണ്
പൊതുവെ കാണിക്കുന്നത് . അതായത് വില ഉയരുമ്പോൾ ചോദനം കുറയും. വില
കുറയുമ്പോൾ ചോദനം കൂടും .
2 . ഉപഭോക്താവിന്റെ വരുമാനം:- വരുമാനം കൂടുമ്പോൾ വസ്തുവിനുള്ള ചോദനം വർധിക്കുന്നു .
3 . മറ്റു വസ്തുക്കളുടെ വിലകൾ :-
(a ) പ്രതിസ്ഥാപന വസ്തുക്കൾ :-
രണ്ടു വസ്തുക്കളിൽ ഒന്ന് മറ്റൊന്നിനു പകരമായി ഉപയോഗിക്കാമെങ്കിൽ അവ പ്രതിസ്ഥാപന
വസ്തുക്കളാണ് . ഉദാഹരണം ; ചായയും കാപ്പിയും , ഷൂസും ചെരുപ്പും , പാലും പാൽപ്പൊടിയും .
ചായയുടെ വില വർധിച്ചാൽ എന്ത് മാറ്റമാണ് കാപ്പിയ്ക്കുള്ള ചോദനത്തിൽ സംഭവിക്കുക .
കാപ്പിക്കുള്ള ചോദനം വർധിക്കുന്നതായി കാണാം . കാരണം ചായയുടെ വില കൂടുമ്പോൾ
ചായ കാപ്പിയേക്കാൾ വില കൂടിയ വസ്തുവായി കണക്കാക്കുകയും ചായയ്ക്ക് പകരമായി
കാപ്പിയെ കൂടുതൽ ചോദനം ചെയ്യുന്നത് കാണാം . നേരെ മറിച്ചു , ചായയുടെ വില
കുറയുകയാണെങ്കിൽ കാപ്പിക്കുള്ള ചോദനം കുറയുകയാണ് ചെയ്യുക . അതായത്
പ്രതിസ്ഥാപന വസ്തുക്കളുടെ കാര്യത്തിൽ ചോദനവും വിലയും തമ്മിലുള്ള ബന്ധം
പൊസറ്റീവായിരിക്കും.
(b ) പൂരക വസ്തുക്കൾ
പ്രത്യേക ആവശ്യത്തിനായി രണ്ടു വസ്തുക്കൾ ഒന്നിച്ചു ഉപയോഗിക്കുന്നുവെങ്കിൽ
അവ പൂരക വസ്തുക്കളാണ്. ഉദാഹരണം , കാറും പെട്രോളും , പേനയും മഷിയും, ബ്രെഡും ജാമും
മുതലായവ . കാറിന്റെ വില കൂടുമ്പോൾ സാധാരണയായി പെട്രോളിനുള്ള ചോദന കുറയും .
കാരണം കാറിനുള്ള വില വർധിക്കുമ്പോൾ അതിനുള്ള ചോദനം കുറയുന്നു. തൽഫലമായി
പെട്രോളിനുള്ള ചോദനവും കുറയും. നേരേമറിച്ചു , കാറിനുള്ള വില കുറയുമ്പോൾ
പെട്രോളിനുള്ള ചോദനം കൂട്ടുന്നതായിരിക്കും . അതായത് പൂരക വസ്തുക്കളുടെ കാര്യത്തിൽ
ചോദനം വിലയുമായി നെഗറ്റീവ് ബന്ധം കാണിക്കുന്നു.
4 . ഉപഭോക്താവിന്റെ അഭിരുചിയും മുൻഗണനയും

Downloaded from www.hssreporter.com


ചില വസ്തുക്കളോടുള്ള ഉപഭോക്താവിന്റെ താൽപ്പര്യം അഥവാ അഭിരുചിയും
മുൻഗണനയും വർധിക്കുമ്പോൾ ആ വസ്തുവിനുള്ള ചോദനം വർധിക്കും.
5 . കാലാവസ്ഥ :- കാലാവസ്ഥ മാറുമ്പോൾ ചില വസ്തുക്കൾക്കുള്ള ചോദനം മാറും.
ഉദാഹരണമായി മഴക്കാലത്തായിരിക്കും കുടകൾ കൂടുതൽ ചോദനം ചെയ്യപ്പെടുന്നത്. എന്നാൽ
വേനൽക്കാലത്തു അവയ്ക്കു ചോദനം കുറവായിരിക്കും .
6 ഉപഭോക്താക്കളുടെ എണ്ണം :- കമ്പോളത്തിൽ ഉപഭോക്താക്കളുടെ എണ്ണം വർധിക്കുമ്പോൾ
വസ്തുവിനുള്ള ചോദനം കൂടും.
7 . നികുതി നിരക്ക് :- വസ്തുക്കൾക്കുള്ള നികുതി നിരക്ക് ഉയരുമ്പോൾ അവയ്ക്കുള്ള ചോദനം
കുറയും.

ചോദന നിയമം:-
ഒരു വസ്തുവിനുള്ള ചോദനവും അതിന്റെ വിലയും തമ്മിലുള്ള നെഗറ്റീവ് ബന്ധം
വിശദീകരിക്കുന്ന നിയമമാണ് ചോദന നിയമം. മറ്റു കാര്യങ്ങൾ സ്ഥിരമായിരിക്കെ ഒരു വസ്തു
ചോദനം ചെയ്യപ്പെടുന്ന അളവ് അതിന്റെ വിലയുമായി നെഗറ്റീവ് ബന്ധം
നിലനിർത്തുന്നുവെന്നാണ് ചോദന നിയമം പ്രസ്ഥാപിക്കുന്നതു. അതായത് വസ്തുവിന്റെ വില
വർധിക്കുമ്പോൾ അതിനുള്ള ചോദനം കുറയും. അല്ലെങ്കിൽ വില കുറയുമ്പോൾ വസ്തു കൂടുതൽ
വാങ്ങുന്നതിനാൽ അതിനുള്ള ചോദനം കൂടും.
ചോദന നിയമത്തെ ചോദന പട്ടികയും ചോദന വക്രവും ഉപയോഗിച്ച് വിശദമാക്കാം.

ചോദന പട്ടിക:-
ഒരു വസ്തുവിന്റെ വ്യത്യസ്ത വിലകളും ആ വിലകൾക് ചോദനം ചെയ്യപ്പെടുന്ന
അളവുകളും തമ്മിലുള്ള ബന്ധം കാണിക്കുന്ന പട്ടികയാണ് ചോദന പട്ടിക. വസ്തുവിന്റെ വില
കൂടുമ്പോൾ ചോദനം കുറയുന്നതായി താഴെ കൊടുത്ത ചോദന പട്ടിക സൂചിപ്പിക്കുന്നു.

വില ചോദനം
(Kg)
5 50
10 40
15 25
20 10
25 5

ചോദന വക്രം :-

Downloaded from www.hssreporter.com


ചോദന പട്ടികയിൽ നിന്ന് തെയ്യാറാക്കുന്ന ഗ്രാഫാണ് ചോദന വക്രം. X അക്ഷത്തിൽ
ചോദനത്തിന്റെ അളവുകളും Y അക്ഷത്തിൽ വിലകളും അളന്നെടുത്താണ് ചോദന വക്രം
വരയ്ക്കുന്നത്. മുകളിലത്തെ ചോദന പട്ടിക
ഉപയോഗിച്ച് തെയ്യാറാക്കിയ ചോദന
വക്രമാണിത്.
ചോദന വക്രത്തിന്റെ ചെരിവ് പൊതുവെ
നെഗറ്റീവായിരിക്കും. വസ്തുവിന്റെ വില കൂടുമ്പോൾ
അതിനുള്ള ചോദനം കുറയുമെന്നാണ് ഇത്
സൂചിപ്പിക്കുന്നത് . അല്ലെങ്കിൽ വില കുറയുമ്പോൾ
ചോദനം കൂടുന്നു എന്നും മനസ്സിലാക്കാം.

സാധാരണ വസ്തുക്കൾ :- പൊതുവെ ചോദന നിയമം ബാധകമാകുന്ന വസ്തുക്കളാണിവ. വില


കുറയുമ്പോൾ അഥവാ ഉപഭോക്താവിന്റെ വരുമാനം കൂടുമ്പോൾ കൂടുതൽ ചോദനം
ചെയ്യപ്പെടുന്ന വസ്തുക്കളാണിവ. പഴങ്ങൾ ഇവയ്ക്കു ഉദാഹരണമാണ്.
താണ തരം വസ്തുക്കൾ:- ഉപഭോക്താവിന്റെ വരുമാനം കൂട്ടിയാൽ കുറച്ചു മാത്രമേ ചില വസ്തുക്കൾ
അയാൾ വാങ്ങാറുള്ളൂ. അത്തരം വസ്തുക്കളാണ് താണ തരം വസ്തുക്കൾ .അവയുടെ വില
കുറഞ്ഞാൽ കുറച്ചു മാത്രമേ ഉപഭോക്താവ് ആ വസ്തുക്കൾ വാങ്ങാറുള്ളൂ. ഉദാഹരണമായി
ഇന്ത്യയിൽ ബജ്ര , ജോവർ പോലെയുമുള്ള തിന വര്ഗങ്ങളായ ഭക്ഷ്യ വസ്തുക്കൾ
അരിയെക്കാലും ഗോതമ്പിനെക്കാളും താണ തരാം വസ്തുക്കളായാണ് പരിഗണിക്കുന്നത്.
അതിനാൽ അവയുടെ വില കുറഞ്ഞാൽ ഉപഭോക്താവ് അവ കുറച്ചു മാത്രം വാങ്ങും. കൂടിയ
വരുമാനം ഉപയോഗിച്ച് അറിയോ ഗോതമ്പോ വാങ്ങുവാൻ ശ്രമിക്കും.

ചോദനത്തിലെ മാറ്റങ്ങൾ:-ചോദനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ മാറ്റങ്ങൾ


ഉണ്ടാകുമ്പോഴാണ് ചോദനത്തിന്റെ അളവുകളിൽ മാറ്റമുണ്ടാകുന്നത്. അവയെ താഴെ കൊടുത്ത
വിധത്തിൽ തരം തിരിക്കാം.

ചോദനത്തിലെ മാറ്റങ്ങൾ

ചോദന വക്രത്തിലൂടെയുള്ള നീക്കം ചോദന വക്രത്തിന്റെ നീക്കം

ചോദന വികാസം ചോദന സങ്കോചം ചോദന വർദ്ധനവ് ചോദനക്കുറവ്

Downloaded from www.hssreporter.com


1.ചോദന വക്രത്തിലൂടെയുള്ള നീക്കം:-
വസ്തുവിന്റെ വിലയിലുണ്ടാകുന്ന മാറ്റം കൊണ്ടാണ് ചോദന വക്രത്തിലൂടെയുള്ള നീക്കം
സംഭവിക്കുന്നത്. ഒരേ ചോദന വക്രത്തിലൂടെ താഴേക്കും മുകളിലേക്കുമാണ് ഇവിടെ
നീക്കമുണ്ടാകുന്നത്. ചോദനത്തിലെ ഈ മാറ്റങ്ങളെ ചോദനത്തിന്റെ വികാസമെന്നും ,
സങ്കോചമെന്നും തരം തിരിക്കാം.
(a)ചോദന വികാസം:- വസ്തുവിന്റെ വില കുറഞ്ഞു ചോദനത്തിന്റെ അളവ് വർധിക്കുന്നതാണ്
ചോദനത്തിന്റെ വികാസം. ഇത് ചോദന വക്രത്തിലൂടെ താഴോട്ടേക്കുള്ള
നീക്കമാണ്.തന്നിരിക്കുന്ന ചിത്രം ഈ മാറ്റത്തെയാണ് കാണിക്കുന്നത്.
വില D
P
P1

Q Q1 ചോദനത്തിന്റെ അളവ്
ചിത്രത്തിൽ വസ്തുവിന്റെ വില P യിൽ നിന്ന് P 1 ലേക്ക് കുറയുമ്പോൾ അതിനുള്ള ചോദനം
Q ഇൽ നിന്ന് Q1 ലേക്ക് വർധിക്കുന്നു. ഈ മാറ്റമാണ് ചോദനത്തിന്റെ വികാസം

(b)ചോദന സങ്കോചം:-വസ്തുവിന്റെ വില വർധിച്ചു ചോദനത്തിന്റെ അളവ് കുറയുന്നതാണ്


ചോദനത്തിന്റെ സങ്കോചം . ഇത് ചോദന വക്രത്തിലൂടെ മുകളിലേക്കുള്ള നീക്കമാണ്.
തന്നിരിക്കുന്ന ചിത്രം ഈ മാറ്റത്തെയാണ് കാണിക്കുന്നത്.

വില D
P1
P

Q Q1 ചോദനത്തിന്റെ അളവ്
ചിത്രത്തിൽ വസ്തുവിന്റെ വില P യിൽ നിന്ന് P 1 ലേക്ക് കൂടുമ്പോൾ അതിനുള്ള ചോദനം
Q ഇൽ നിന്ന് Q1 ലേക്ക് കുറയുന്നു. ഈ മാറ്റമാണ് ചോദനത്തിന്റെ സങ്കോചം .
2.ചോദന വക്രത്തിന്റെ നീക്കം:- വസ്തുവിന്റെ വിലയല്ലാത്ത ചോദനത്തെ സ്വാധീനിക്കുന്ന മറ്റു
ഘടകങ്ങളിൽ മാറ്റം ഉണ്ടാകുമ്പോഴാണ് ചോദന വക്രത്തിന്റെ നീക്കം സംഭവിക്കുന്നത്.
Shifts in demand എന്ന് കൂടി ഈ മാറ്റത്തെ വിളിക്കുന്നു. ചോദന വക്രത്തിനു
സ്ഥാനമാറ്റമാണ് സംഭവിക്കുന്നത്. പ്രധാനമായും താഴെ സൂചിപ്പിക്കുന്ന ഘടകങ്ങളിൽ
മാറ്റമുണ്ടാകുമ്പോഴാണ് ചോദന വക്രത്തിന്റെ മാറ്റമുണ്ടാകുന്നത്.
* ഉപഭോക്താവിന്റെ വരുമാനം

Downloaded from www.hssreporter.com


* ഉപ ഭോക്താവിന്റെ അഭിരുചിയും മുൻഗണനയും
* മറ്റു വസ്തുക്കളുടെ വിലകൾ
* നികുതി നിരക്ക്
* കാലാവസ്ഥ
* ഉപഭക്താക്കളുടെ എണ്ണം മുതലായവ
ചോദനത്തിലെ ഈ മാറ്റങ്ങളെ ചോദന വർദ്ധനവെന്നും , ചോദന കുറവെന്നും തരം
തിരിക്കാം.

(a) ചോദന വർദ്ധനവ് :-ചോദന വക്രത്തിന്റെ വലത്തോട്ടേക്കുള്ള നീക്കമാണ് ചോദന


വർദ്ധനവ് തന്നിരിക്കുന്ന ചിത്രം ഈ മാറ്റത്തെയാണ് കാണിക്കുന്നത്. പ്രധാനമായും താഴെ
സൂചിപ്പിക്കുന്ന മാറ്റമുണ്ടാകുമ്പോഴാണ് ചോദന വർദ്ധനവ് ഉണ്ടാകുന്നത്
* ഉപഭോക്താവിന്റെ വരുമാനം വർധിക്കുക വില d1
* ഉപ ഭോക്താവിന്റെ അഭിരുചിയും മുൻഗണനയും കൂടുക d
* പ്രതിസ്ഥാപന വസ്തുവിന്റെ വില കൂടുക
* പൂരക വസ്തുവിന്റെ വില കുറയുക
* നികുതി നിരക്ക് കുറയുക ചോദനത്തിന്റെ അളവ്
* ഉപഭക്താക്കളുടെ എണ്ണം വർധിക്കുക മുതലായവ

(b)ചോദനക്കുറവ് :-ചോദന വക്രത്തിന്റെ ഇടത്തോട്ടേക്കുള്ള നീക്കമാണ് ചോദന കുറവ്


.തന്നിരിക്കുന്ന ചിത്രം ഈ മാറ്റത്തെയാണ് കാണിക്കുന്നത്. പ്രധാനമായും താഴെ
സൂചിപ്പിക്കുന്ന മാറ്റമുണ്ടാകുമ്പോഴാണ് ചോദന കുറവ് ഉണ്ടാകുന്നത്
* ഉപഭോക്താവിന്റെ വരുമാനം കുറയുക വില
* ഉപ ഭോക്താവിന്റെ അഭിരുചിയും മുൻഗണനയും കുറയുക d
* പ്രതിസ്ഥാപന വസ്തുവിന്റെ വില കുറയുക d1
* പൂരക വസ്തുവിന്റെ വില വർധിക്കുക
* നികുതി നിരക്ക് വർധിക്കുക
* ഉപഭക്താക്കളുടെ എണ്ണം കുറയുക മുതലായവ ചോദനത്തിന്റെ അളവ്

കമ്പോള ചോദനം, കമ്പോള ചോദന പട്ടിക, കമ്പോള ചോദന വക്രം :-

നിശ്ചിത വിലയ്ക്ക് ഒരു കമ്പോളത്തിൽ നിന്ന് ഒരു ഉപഭോകതാവ് വാങ്ങുന്ന ഒരു വസ്തുവിന്റെ
അളവിനെ വ്യക്തി ചോദനമെന്നു പറയാം. വ്യക്തി ചോദനങ്ങളുടെ ആകെ അളവിനെ
കമ്പോള ചോദനമെന്നു പറയുന്നു. ഉദാഹരണമായി. ഒരു കമ്പോളത്തിൽ നിന്ന് കിലോയ്ക്ക് 50

Downloaded from www.hssreporter.com


രൂപ വെച്ച് x എന്ന സാധനത്തിന്റെ 2 kg ,3 kg ,4 kg എന്നീ അളവുകൾ മൂന്നു
ഉപഭോക്താക്കൾ വാങ്ങുന്നുവെങ്കിൽ സാധനത്തിനുള്ള കമ്പോള ചോദനം 2 + 3 + 4 = 9 kg
ആയിരിക്കും.
ഒരു കമ്പോളത്തിൽ ഒരു വസ്തുവിനു രണ്ടു ഉപഭോകതാക്കളിൽ നിന്നുള്ള ചോദന ധർമ്മം
d1(p) = 20 – 2p, d2(p) = 25 – p. ഇപ്രകാരമാണെങ്കിൽ,
കമ്പോള ചോദന ധർമ്മം = (20 – 2p ) + (25 – p) = 45 – 3p .ആയിരിക്കും.
വ്യക്തി ചോദന പട്ടികകളെ തിരശചീനമായി കൂട്ടിച്ചേർത്താൽ കിട്ടുന്നതാണ് കമ്പോള
ചോദന പട്ടിക.

കമ്പോള ചോദന പട്ടിക ഉപയോഗിച്ച് തെയ്യാറാക്കുന്ന ഗ്രാഫാണ് കമ്പോള ചോദന വക്രം .


വ്യക്തി ചോദന വക്രങ്ങളെ തിരശചീനമായി കൂട്ടി ചേർത്താൽ കമ്പോള ചോദന വക്രം
ലഭിക്കും.

Downloaded from www.hssreporter.com


Chapter – 3
PRODUCTION & COSTS ഉൽപ്പാദനവും, ചെലവുകളും
ഉൽപ്പാദനം:- നിവേശങ്ങളെ ഉല്പന്നമാക്കി മാറ്റുന്ന പ്രക്രിയയാണ് ഉൽപ്പാദനം
നിവേശങ്ങൾ:- ഉൽപ്പാദനത്തിൽ ഉപയോഗിക്കുന്ന ഘടകങ്ങളാണ് നിവേശങ്ങൾ. ഭൂമി,
തൊഴിൽ, മൂലധനം, സംഘാടനം മുതലായവയാണ്‌നിവേശങ്ങൾ
ഉൽപ്പന്നം:- ഉൽപ്പാദന പ്രക്രിയയുടെ ഫലമാണ് ഉൽപ്പന്നം.
സ്ഥിര നിവേശങ്ങളും വിഭേദക നിവേശങ്ങളും:- ഉൽപ്പാദനത്തിൽ അളവ് സ്ഥിരമായിരിക്കുന്ന
നിവേശമാണ് സ്ഥിര നിവേശം.എന്നാൽ അളവിൽ മാറ്റം വരുത്തുന്ന നിവേശമാണ് വിഭേദക
നിവേശം.
ഉൽപ്പാദന ധർമ്മം:- ഉൽപ്പാദന പ്രക്രിയയിൽ നിവേശങ്ങളും ഉല്പന്നവും തമ്മിലുള്ള ബന്ധമാണ്
ഉൽപ്പാദന ധർമ്മം. ഉൽപ്പാദന ധര്മ്മത്തെ താഴെ പറയുന്ന വിധത്തിൽ സൂചിപ്പിക്കാം.
Q = f (X1,X2)
Q = ഉൽപ്പന്നത്തിന്റെ അളവ് ;f=ധർമ്മം ;X1= നിവേശം 1 , തൊഴിൽ ;X2 = നിവേശം 2 ,
മൂലധനം
ഉൽപ്പാദന ധർമ്മം രണ്ടു വിധത്തിലുണ്ട്
1 ഹ്രസ്വകാല ഉൽപ്പാദന ധർമ്മം:- ഉൽപ്പന്നത്തിന്റെ അളവ് വർധിപ്പിക്കുന്നതിനായി
ഏതെങ്കിലും ഒരു നിവേശത്തെ വിഭേദകമാക്കിയും ബാക്കി നിവേശങ്ങളെ സ്ഥിരമാക്കി
നിർത്തുകയും ചെയ്യുമ്പോൾ അത് ഹ്രസ്വകാല ഉൽപ്പാദന ധർമ്മത്തെയാണ് സൂചിപ്പിക്കുന്നത്.
Q = f(X1,X2) ;X1 = വിഭേദക നിവേശം , തൊഴിൽ ;X2 = സ്ഥിര നിവേശം, മൂലധനം
2 .ദീർഘ കാല ഉൽപ്പാദന ധർമ്മം:- ഉൽപ്പന്നത്തിന്റെ അളവ് വർധിപ്പിക്കുന്നതിനായി എല്ലാ
നിവേശങ്ങളെയും വിഭേദകമാക്കുമ്പോൾ അത് ദീർഘ കാല ഉൽപ്പാദന ധർമ്മത്തെയാണ്
സൂചിപ്പിക്കുന്നത് . ദീർഘകാലയളവിൽ സ്ഥിര നിവേശങ്ങൾ ഉണ്ടാവുകയില്ല.
Q = f (X1,X2)
X1, X2 =വിഭേദക നിവേശങ്ങൾ (തൊഴിൽ, മൂലധനം)

ഉൽപ്പാദനത്തെ സംബന്ധിക്കുന്ന സങ്കല്പങ്ങൾ:-


1 . മൊത്തം ഉൽപ്പന്നം (T P ) 2 .ശരാശരി ഉൽപ്പന്നം (A P ) 3 . സീമാന്ത ഉൽപ്പന്നം (M
P)
1 . മൊത്തം ഉൽപ്പന്നം:- വിഭേദക നിവേശത്തിന്റെ ഒരു നിശ്ചിത യൂണിറ്റിൽ നിന്ന്
ഉൽപ്പാദിപ്പിക്കപ്പെടുന്ന ആകെ ഉൽപ്പന്നത്തിന്റെ അളവാണ് മൊത്തം ഉൽപ്പന്നം.
2 . ശരാശരി ഉൽപ്പന്നം:- വിഭേദക നിവേശത്തിന്റെ ഒരു യൂനിറ്റിനുള്ള മൊത്തം
ഉൽപ്പന്നത്തിന്റെ അളവാണ് ശരാശരി ഉൽപ്പന്നം. മൊത്തം ഉൽപ്പന്നത്തെ വിഭേദക
നിവേശത്തിന്റെ യൂണിയറ്റുകൾകൊണ്ട് ഹരിച്ചാൽ ശരാശരി ഉൽപ്പന്നം ലഭിക്കും.
AP = TP/L L=ഉപയോഗിച്ച തൊഴിലിന്റെ യൂണിറ്റുകൾ

Downloaded from www.hssreporter.com


3 . സീമാന്ത ഉൽപ്പന്നം:- വിഭേദക നിവേശത്തിന്റെ ഒരു യൂണിറ്റ് മാറ്റത്തിന് മൊത്തം
ഉൽപ്പന്നത്തിന്റെ മാറ്റത്തെയാണ് സീമാന്ത ഉൽപ്പന്നം എന്ന് പറയുന്നത്
MP = ΔTP/ΔL
ΔTP = ഉൽപ്പന്ന അളവിലുള്ള മാറ്റം; ΔL = തൊഴിലിന്റെ അളവിലുള്ള മാറ്റം
or, MP = TP n – TP n-1
ഉദാഹരണം ,

L TP AP=TP/L MP=ΔTP/ΔL
1 10 10/1=10 10
2 22 22/2=11 22-10=12
3 36 36/3=12 36-22=14
4 48 48/4=12 48-36=12
5 55 55/5=11 55-48=7

വിഭേദകാനുപാത നിയമം:-

ഉൽപ്പാദനവുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക ശാസ്ത്ര നിയമമാണ് വിഭേദകാനുപാത


നിയമം. വിഭേദക നിവേശത്തിന്റെ അളവുകളിൽ മാറ്റം വരുത്തുമ്പോൾ ഉൽപ്പന്ന തോത്
എങ്ങിനെമാറുന്നുവെന്നു വിശദമാക്കുന്ന നിയമമാണ് ഈ നിയമം. വിഭേദക നിവേശത്തിന്റെ
കൂടുതൽ കൂടുതൽ യൂണിറ്റുകളെ സ്ഥിര നിവേശങ്ങളുമായി ചേർക്കുമ്പോൾ ആദ്യ ഘട്ടത്തിൽ
സീമാന്ത ഉൽപ്പന്നം വർധിച്ചു വരുന്നു. എന്നാൽ ഉൽപ്പാദനത്തിന്റെ നിശ്ചിത ഘട്ടം കഴിയുമ്പോൾ
സീമാന്ത ഉൽപ്പന്നം കുറഞ്ഞു വരുന്നു. ഇതാണ് വിഭേദകാനുപാത നിയമം.ഇത് ഒരു ഹ്രസ്വകാല
ഉൽപ്പാദന ധർമ്മത്തെയാണ് സൂചിപ്പിക്കുന്നത്. അപചയ സീമാന്ത ഉൽപ്പന്ന നിയമം
എന്നുകൂടി ഈ നിയമത്തെ അറിയപ്പെടുന്നുണ്ട്.
ഒരു ഉൽപ്പാദന ധർമ്മ പട്ടികയുടെ സഹായത്താൽ ഈ നിയമത്തെ വിശദമാക്കാം. വിഭേദക
നിവേശത്തിന്റെ കൂടുതൽ കൂടുതൽ യൂണിറ്റുകളെ ചേർക്കുമ്പോൾ മൊത്തം ഉൽപ്പന്നം,ശരാശരി
ഉൽപ്പന്നം, സീമാന്ത ഉൽപ്പന്നം എന്നിവ എങ്ങിനെ മാറുന്നുവെന്ന് താഴെ തന്നിരിക്കുന്ന പട്ടിക
കാണിക്കുന്നു.

Downloaded from www.hssreporter.com


ഉൽപ്പാദനത്തിന് മൂന്നു ഘട്ടങ്ങളുണ്ടെന്നു മുകളിലത്തെ പട്ടികയിൽ നിന്ന് മനസ്സിലാക്കാം.
1 വർധമാന പ്രത്യായം
2 അപചയ പ്രത്യായം
3 . നെഗറ്റീവ് പ്രത്യായം
ഈ മൂന്നു ഘട്ടങ്ങളിലും T P ,A P ,M P എന്നിവയിലെ മാറ്റങ്ങൾ താഴെ പ്രതിപാദിക്കുന്നു.

1 വർധമാന പ്രത്യായം 2 അപചയ പ്രത്യായം 3 . നെഗറ്റീവ് പ്രത്യായം

പട്ടികയുടെ സഹായത്താൽ T P , A P , M P എന്നീ വക്രങ്ങളെ വരച്ചെടുത്തു


ഉൽപ്പാദനത്തിലെ മൂന്നു ഘട്ടങ്ങളെ വിശദമാക്കാം. താഴെ കൊടുത്ത ചിത്രം
വിഭേദകാനുപാതത്തിന്റെ മൂന്നു ഘട്ടങ്ങളെ കാണിക്കുന്നു.

Downloaded from www.hssreporter.com


ചെലവ് ധർമ്മം:-
ഒരു സംരംഭത്തിന്റെ ഉൽപ്പാദന ചെലവ് അതിന്റെ ഉൽപ്പന്നത്തിന്റെ തോതിനെ
ആശ്രയിച്ചിരിക്കും.ചെലവും ഉൽപ്പന്നത്തിന്റെ തോതും തമ്മിലുള്ള ബന്ധത്തെ ചെലവ് ധർമ്മം
എന്ന് വിളിക്കുന്നു. ഒരു ചെലവ് ധർമ്മത്തെ ഇപ്രകാരം സൂചിപ്പിക്കാം.
C = f(q)
ഇവിടെ C എന്നത് ചെലവിനേയും f എന്നത് ധർമ്മത്തെയും q എന്നത് ഉൽപ്പന്നത്തിന്റെ
അളവിനെയും സൂചിപ്പിക്കുന്നു.
ചെലവ് ധർമ്മം രണ്ടു തരത്തിലുണ്ട്.
1. ഹ്രസ്വകാല ചെലവുകൾ
2. ദീർഘകാല ചെലവുകൾ
1. ഹ്രസ്വകാല ചെലവുകൾ:-
ഹ്രസ്വകാലയളവിൽ ഒരു സംരംഭം ഉൽപ്പാദനത്തിനായി സ്ഥിര നിവേശങ്ങളെയും
വിഭേദക നിവേശങ്ങളെയും ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഹ്രസ്വകാലയളവിൽ സ്ഥിര
ചെലവുകളും വിഭേദക ചെലവുകളും സംരംഭത്തിനുണ്ടാകും.സ്ഥിര ചെലവുകളും വിഭേദക
ചെലവുകളും തമ്മിലുള്ള വ്യത്യാസങ്ങളെ താഴെ നൽകിയിട്ടുള്ള പട്ടികയിൽനിന്ന്
മനസ്സിലാക്കാം.

സ്ഥിര ചെലവുകൾ വിഭേദക ചെലവുകൾ


*സ്ഥിര നിവേശങ്ങൾക്കുള്ള ചെലവുകൾ *വിഭേദക നിവേശങ്ങൾക്കുള്ള ചെലവുകൾ
*ഉൽപ്പാദന തോതിനെ ആശ്രയിക്കാത്ത *ഉൽപ്പാദന തോതിനെ ആശ്രയിക്കുന്ന

Downloaded from www.hssreporter.com


ചെലവുകൾ ചെലവുകൾ
*ഹ്രസ്വകാലയളവിൽ മാത്രമുള്ള ചെലവുകൾ *ഹ്രസ്വ , ദീർഘ കാല ചെലവുകൾ
*M D യുടെ ശമ്പളം , ഇൻഷുറൻസ് പ്രീമിയം *തൊഴിലാളികൾക്കുള്ള കൂലി, വൈദ്യുത
, കെട്ടിട വാടക ചാർജ് , ഇന്ധനങ്ങൾക്കുള്ള ചെലവ്

ഹ്രസ്വകാലത്തേക്കുള്ള ചെലവിനങ്ങളെ പ്രധാനമായും താഴെ പറയുന്ന വിധത്തിൽ തരം


തിരിക്കാം.
1. മൊത്തം സ്ഥിര ചെലവ് (T F C)
2.മൊത്തം വിഭേദക ചെലവ് (T V C)
3.മൊത്തം ചെലവ് (T C)
4. ശരാശരി സ്ഥിര ചെലവ് (A F C)
5. ശരാശരി വിഭേദക ചെലവ് (A V C)
6. ഹ്രസ്വകാല ശരാശരി ചെലവ് (S A C)
7. ഹ്രസ്വകാല സീമാന്ത ചെലവ് (S M C)
മൊത്തം സ്ഥിര ചെലവ് (T F C) ,മൊത്തം വിഭേദക ചെലവ് (T V C),മൊത്തം ചെലവ്
(T C):-
മൊത്തം സ്ഥിര ചെലവ് എന്നത് സ്ഥിര നിവേശങ്ങൾക്കുള്ള ആകെ ചെലവാണ്.മൊത്തം
വിഭേദക ചെലവ് എന്നത് വിഭേദക നിവേശങ്ങൾക്കായുള്ള ആകെ ചെലവാണ്.മൊത്തം
ചെലവ് എന്നത് മൊത്തം സ്ഥിര ചെലവിന്റെയും മൊത്തം വിഭേദക ചെലവിന്റെയും ആകെ
തുകയാണ്.
TC = T F C + T V
TFC=TC–TVC
TVC=TC–TFC

q TF TV TFC+TV
C C C
0 20 0 20 + 0 =20
1 20 10 20 + 10 = 30
2 20 18 38
3 20 24 44
4 20 29 49
5 20 33 53
6 20 39 59
7 20 47 67
8 20 60 80

Downloaded from www.hssreporter.com


9 20 75 95
10 20 96 116

മുകളിലത്തെ പട്ടികയിൽ നിന്നും ഗ്രാഫിൽ നിന്നും T F C, T V C, T C എന്നിവ തമ്മിലുള്ള


ബന്ധങ്ങളെ മനസ്സിലാക്കാം.
1. TC = T F C + T V C
2. ഉൽപ്പാദനം പൂജ്യമാകുമ്പോൾ T C= T F C ആയിരിക്കും. കാരണം T V C പൂജ്യമായിരിക്കും.
3.ഉൽപ്പാദനം കൂടുമ്പോൾ T C യും T V C യും വർധിക്കുന്നു. T C വർധിക്കുന്നത് T V
C വർധിക്കുന്നത് പോലെ ആയിരിക്കും.

ശരാശരി സ്ഥിര ചെലവ് (A F C) :- ഉൽപ്പന്നത്തിന്റെ ഒരു യൂനിറ്റിനുള്ള സ്ഥിര ചെലവാണ് A F


C.
AFC = T F C / q
ശരാശരി വിഭേദക ചെലവ് (A V C):- ഉൽപ്പന്നത്തിന്റെ ഒരു യൂനിറ്റിനുള്ള വിഭേദക ചെലവാണ്
A V C.
AV C =TV C / q
ഹ്രസ്വകാല ശരാശരി ചെലവ് (S A C or A T C):- ഉൽപ്പന്നത്തിന്റെ ഒരു യൂനിറ്റിനുള്ള
ചെലവാണ് S A C.
S AC = T C / q
SAC =AFC +AV C

Downloaded from www.hssreporter.com


ഹ്രസ്വകാല സീമാന്ത ചെലവ് (S M C):- ഉൽപ്പാദനത്തിനുള്ള മൊത്തം ചെലവിലെ മാറ്റത്തെ
ഉൽപ്പന്നത്തിന്റെ ഒരു യൂണിറ്റ് മാറ്റം കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് S M C.
SMC=ΔTC/Δq
S M C = TC n – TC n-1

മുകളിലത്തെ ചെലവ് പട്ടിക ഉപയോഗിച്ച് A F C, A V C, S A C, S M C എന്നീ വക്രങ്ങളെ


വരയ്ക്കാവുന്നതാണ്

Downloaded from www.hssreporter.com


വക്രങ്ങൾ ആകൃതി
AF C മട്ടകോണിലുള്ള അതിവലയം
AV C ‘U’ shape
SAC ‘U’ shape
SMC ‘U’ shape

ഹ്രസ്വകാല ശരാശരി ചെലവ് (S AC),ഹ്രസ്വകാല സീമാന്ത ചെലവ് (S M C)എന്നിവ തമ്മിലുള്ള


ബന്ധങ്ങൾ :
1.S A C കുറയുമ്പോൾ S M C യുടെ അളവ് S A C യെക്കാൾ
കുറവായിരിക്കും.
2. S AC മിനിമമാകുമ്പോൾ S M C = S A C ആയിരിക്കും
3. S A C കൂടുമ്പോൾ S M C യുടെ അളവ് S A C യെക്കാൾ
കൂടുതലായിരിക്കും.
ശരാശരി വിഭേദക ചെലവ് (A V C), ഹ്രസ്വകാല സീമാന്ത ചെലവ് (S M C) എന്നിവ തമ്മിലുള്ള
ബന്ധങ്ങൾ
1.A V C കുറയുമ്പോൾ S M C യുടെ അളവ് A V C യെക്കാൾ കുറവായിരിക്കും.
2. A V C മിനിമ മാകുമ്പോൾ S M C = A V C ആയിരിക്കും
3. A V C കൂടുമ്പോൾ S M C യുടെ അളവ് A V C യെക്കാൾ കൂടുതലായിരിക്കും.

SMC
cost AVC

q output
ശരാശരി സ്ഥിര ചെലവ് (A F C), ശരാശരി വിഭേദക ചെലവ് (A V C),ഹ്രസ്വകാല ശരാശരി
ചെലവ്
(S AC) എന്നിവ തമ്മിലുള്ള ബന്ധങ്ങൾ:-
1. S A C = A F C + A V C
2.ഉൽപ്പാദന തോത് കൂടുമ്പോൾ A F C കുറഞ്ഞുവരുന്നു. A V C യും S A C യും ആദ്യം
കുറയുകയും പിന്നീട് വർധിക്കുകയും ചെയ്യുന്നു.
3.S A C വക്രം എല്ലായ്പ്പോഴും A V C വക്രത്തിനു മുകളിലായിരിക്കും.

Downloaded from www.hssreporter.com


4. ഉൽപ്പാദനത്തോത് കൂടുമ്പോൾ S A C വക്രവും A V C വക്രവും തമ്മിലുള്ള വിടവ് കുറഞ്ഞു
കുറഞ്ഞു വരുന്നു. A F C കുറയുന്നത് കൊണ്ടാണ്
അത് സംഭവിക്കുന്നത്.
ചെലവ്

ഉൽപ്പന്ന
Chapter - 4

പരിപൂർണ മത്സര കമ്പോളം

മത്സര കമ്പോളത്തിന്റെ സവിശേഷതകൾ


*ധാരാളം വാങ്ങുന്നവരും വില്പനക്കാരും
* ഏകജാതീയ ഉൽപ്പന്നം
* ഏകരൂപമായ വില
* സംരംഭങ്ങൾക്ക് ആഗമന നിർഗമന സ്വാതന്ത്ര്യം
* കമ്പോള സാഹചര്യങ്ങളെ കുറിച്ച് വാങ്ങുന്നവനും വില്പനക്കാരനും പരിപൂർണമായ
അറിവ്
* കടത്തു ചെലവില്ല

* സാങ്കൽപ്പിക കമ്പോളം
*സംരംഭം വില സ്വീകർത്താവ്
പരിപൂർണ മത്സര കമ്പോളത്തിൽ ഉൽപ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത് കമ്പോളത്തിലെ
ചോദന പ്രദാന ശക്തികളാണ് . ഏതെങ്കിലും ഒരു സംരംഭത്തിനോ ഉ പഭോക്താവിനോ
ഉൽപ്പന്ന വിലയെ സ്വാധീനിക്കുവാൻ കഴിയില്ല . കമ്പോളത്തിലെ ചോദന പ്രദാന
ശക്തികളാൽ നിര്ണയിക്കപ്പെട്ട വില സ്വീകരിക്കുവാൻ മാത്രമേ സംരംഭത്തിന്
സാധിക്കുകയുള്ളൂ . അതിനാൽ വിൽപ്പനക്കാരൻ വില സ്വീകർത്താവ് മാത്രമായിരിക്കും .

*പരിപൂർണ മത്സര കമ്പോളത്തിൽ വില്പനക്കാരന്റെ ചോദന വക്രം X അക്ഷത്തിനു


സമാന്തരമായ നേർരേഖ ആയിരിക്കും

Downloaded from www.hssreporter.com


പരിപൂർണ്ണ മത്സര കമ്പോളത്തിലെ സംരംഭങ്ങളുടെ മൊത്തം വരുമാനം(TR), ശരാശരി
വരുമാനം(AR), സീമാന്ത വരുമാനം(MR):-

മൊത്തം വരുമാനം (T R ) = വില X വിറ്റഴിച്ച ഉൽപ്പന്നത്തിന്റെ അളവ് = p .q


ശരാശരി വരുമാനം A R = T R / q
സീമാന്ത വരുമാനം MR = ΔTR / Δq

q P TR=Pq AR=TR/q MR=ΔTR / Δq


1 10 10 10 10
2 10 20 10 10
3 10 30 10 10
4 10 40 10 10
5 10 50 10 10

ഒരു പരിപൂർണ മത്സര കമ്പോള സംരംഭത്തിന്റെ ഹ്രസ്വകാല സന്തുലിതാവസ്ഥ:-

Downloaded from www.hssreporter.com


പരമാവധി ലാഭം ലഭിക്കുമ്പോഴാണ് ഒരു സംരംഭം സന്തുലിതാവസ്ഥയിൽ എത്തുന്നത്. ഒരു
പരിപൂർണ മത്സര കമ്പോള സംരംഭം സന്തുലിതാവസ്ഥയിലെത്തണമെങ്കിൽ താഴെ
നൽകിയിരിക്കുന്ന നിബന്ധനകൾ പാലിക്കപ്പെടേണ്ടതാണ്.
1) കമ്പോള വില p = MC, marginal cost സീമാന്ത ചെലവ് .(p = M R = MC)
2) MC കുറയുവാൻ പാടില്ല
3) p ≥ A V C (ശരാശരി വിഭേദക ചെലവ് ).
താഴെ തന്നിരിക്കുന്ന ചിത്രം സന്തുലിതാവസ്ഥയെ വിശദമാക്കുന്നു.

A എന്ന ബിന്ദുവിലായിരിക്കും സംരംഭം മുകളിലത്തെ എല്ലാ നിബന്ധനകളും പാലിക്കുന്നത്.


അതിനാൽ A എന്ന ബിന്ദു സംരംഭത്തിന്റെ ഹ്രസ്വകാല സന്തുലിതാവസ്ഥയെ കാണിക്കുന്നു.
അപ്പോൾ കമ്പോള വില p യും ഉൽപ്പന്ന അളവ് q1 ഉം ആണ്. സന്തുലിതാവസ്ഥയിൽ
സംരംഭത്തിന് ലഭിക്കുന്ന ലാഭം എത്രയെന്നു താഴെ പറയുന്ന വിധത്തിൽ കണ്ടു പിടിക്കാം.
ലാഭം ,π = T R – T C
TR= pq
= OP X Oq1.
= O P A q1.എന്ന ചതുരത്തിന്റ വിസ്തീർണ്ണം
TC= AC X q
= Bq1 X Oq1
= O E B q1 എന്ന ചതുരത്തിന്റ വിസ്തീർണ്ണം .
ലാഭം = O P A q1 എന്ന ചതുരത്തിന്റ വിസ്തീർണ്ണം - O E B q1 എന്ന ചതുരത്തിന്റ
വിസ്തീർണ്ണം
= A B E P എന്ന ചതുരത്തിന്റ വിസ്തീർണ്ണം
പരിപൂർണ മത്സര കമ്പോള സംരംഭത്തിന്റെ ദീർഘകാല സന്തുലിതാവസ്ഥ:-

Downloaded from www.hssreporter.com


ഒരു പരിപൂർണ മത്സര കമ്പോള സംരംഭം ദീർഘകാല സന്തുലിതാവസ്ഥയിലെത്തണമെങ്കിൽ
താഴെ നൽകിയിരിക്കുന്ന നിബന്ധനകൾ പാലിക്കപ്പെടേണ്ടതാണ്.
1) കമ്പോള വില , p = MC.
2) MC കുറയുവാൻ പാടില്ല .
3) p ≥ AC.
താഴെ തന്നിരിക്കുന്ന ചിത്രം സന്തുലിതാവസ്ഥയെ വിശദമാക്കുന്നു.

ഒരു സംരംഭത്തിന്റെ ഹ്രസ്വകാല പ്രദാന വക്രം :


AVC യുടെ മിനിമം പോയിന്റിൽനിന്നു മുകളിലേക്ക് പോകുന്ന SMC വക്രത്തിന്റെ ഭാഗമാണ്
ഒരു സംരംഭത്തിന്റെ ഹ്രസ്വകാല പ്രദാന വക്രം.

ഒരു സംരംഭത്തിന്റെ ദീർഘകാല പ്രദാന വക്രം :


LRAC യുടെ മിനിമം പോയിന്റിൽനിന്നു മുകളിലേക്ക് പോകുന്ന LRMC വക്രത്തിന്റെ
ഭാഗമാണ് ഒരു സംരംഭത്തിന്റെ ഹ്രസ്വകാല പ്രദാന വക്രം.

Downloaded from www.hssreporter.com


സാധാരണ ലാഭവും അമിത ലാഭവും:-
ഒരു സംരംഭത്തിന് ബിസ്സിനസ്സിൽ തുടരുന്നതിനായി ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ ലാഭമാണ്
സാധാരണ ലാഭം. സംരംഭത്തിന്റെ ഉൽപ്പന്ന വില ശരാശരി ചെലവിനോട്
തുല്യമാകുമ്പോഴാണ് (P=AC) സംരംഭത്തിന് സാധാരണ ലാഭം ഉണ്ടാകുന്നത്.
എന്നാൽ അമിത ലാഭമെന്നത് സാധാരണ ലാഭത്തിനും മുകളിൽ സംരംഭത്തിന് ലഭിക്കുന്ന
ലാഭമാണ്.ഉൽപ്പന്ന വില ശരാശരി ചെലവിനേക്കാൾ കൂടുതലാണെങ്കിൽ (P>AC)
സംരംഭത്തിന് അമിത ലാഭം ലഭിക്കും.
അടച്ചു പൂട്ടൽ വ്യവസ്ഥ Shut down point of the firm:-
ഒരു സംരംഭം അതിന്റെ ഉൽപ്പാദനം നിർത്തിവെക്കേണ്ട അവസ്ഥയാണ് അടച്ചു പൂട്ടൽ
വ്യവസ്ഥ. ഹ്രസ്വ കാലയളവിൽ ഉൽപ്പന്ന വില AVC യുടെ മിനിമം പോയിന്റിന്
താഴെയാകുമ്പോൾ സംരംഭത്തിന് അടച്ചു പൂട്ടൽ വ്യവസ്ഥ ഉണ്ടാകുന്നു. എന്നാൽ ദീർഘ
കാലയളവിൽ ഈ അവസ്ഥ ഉൽപ്പന്ന വില LRAC ക്കു താഴെയാകുമ്പോഴാണ്
സംഭവിക്കുന്നത്.
ബ്രെക് ഈവൻ പോയിന്റ് Break-even point:-
സംരംഭത്തിന്റെ ലാഭ-നഷ്ട രഹിത ബിന്ദുവാണ് ബ്രെക് ഈവൻ പോയിന്റ്. ഈ ഘട്ടത്തി
സംരംഭത്തിന്റെ TR = TC ആയിരിക്കും. സംരംഭത്തിന് അപ്പോൾ സാധാരണ ലാഭമേ
ലഭിക്കകയുള്ളൂ. ഹ്രസ്വകാലയളവിൽ ഇതുണ്ടാകുന്നത് ഉൽപ്പന്ന വില ഹ്രസ്വ കാല ശരാശരി
ചെലവിനോട് തുല്യമാകുമ്പോഴാണ്.(P =SAC). എന്നാൽ ദീർഘകാലയളവിൽ ഉൽപ്പന്ന വില
L R A C ക്കു തുല്യമാക്കോമ്പോൾ(P=L R A C) സംരംഭം ബ്രെക് ഈവൻ പോയിന്റിൽ
എത്തുന്നു.

Downloaded from www.hssreporter.com


Chapter -5 കമ്പോള സന്തുലിതാവസ്ഥ
കമ്പോളത്തെ നിയന്ത്രിക്കുന്ന രണ്ടു ശക്തികളാണ് ചോദനവും, പ്രദാനവും . ചോദന പ്രദാന
ശക്തികൾ തുല്യമാകുമ്പോഴാണ് കമ്പോളം സന്തുലിതാവസ്ഥയിൽ ആകുന്നതു. അതായത്
ഉൽപ്പന്നത്തിന്റെ ചോദന അളവ് പ്രദാനം ചെയ്യപ്പെടുന്ന അളവിനോട് തുല്യമാകുന്നതാണ്
കമ്പോള സന്തുലിതാവസ്ഥ.
Qd=Qs

കമ്പോളം സന്തുലിതാവസ്ഥയിലാകുമ്പോഴുള്ള ഉൽപ്പന്ന വിലയെ സന്തുലിത വില എന്ന്


വിളിക്കുന്നു. സന്തുലിത വിലയ്ക്ക് ചോദനം ചെയ്യപ്പെടുന്നതും പ്രദാനം ചെയ്യപ്പെടുന്നതുമായ
ഉൽപ്പന്ന അളവിനെ സന്തുലിത അളവെന്നു പറയുന്നു.
താഴെ തന്നിരിക്കുന്ന പട്ടികയിൽ നിന്നും അത് ഉപായയോഗിച്ചു തെയ്യാറാക്കിയ ഗ്രാഫിൽ
നിന്നും കമ്പോള സന്തുലിതാവസ്ഥയെ മനസ്സിലാക്കാം.

മുകളിലത്തെ പട്ടികയിൽ ഉൽപ്പന്ന വില 3 ആയിരിക്കുമ്പോൾ ചോദനം ചെയ്യപ്പെടുന്നതും


പ്രദാനം ചെയ്യപ്പെടുന്നതുമായ അളവ് 30 യൂണിറ്റാണ്. ഈ അളവിൽ മാത്രമാണ് ചോദനം
പ്രദാനത്തോട് തുല്യമാകുന്നത്. അതായത് കമ്പോളം സന്തുലിതാവസ്ഥയിൽ എത്തുന്നത്
ഉൽപ്പന്ന വില 3 രൂപയായിരിക്കുമ്പോഴാണ്. കമ്പോളം സന്തുലിതാവസ്ഥയിൽ എത്തുമ്പോൾ
സന്തുലിത വില 3 രൂപയും സന്തുലിത അളവ് 30 യൂണിറ്റുമായിരിക്കും.
സന്തുലിത വില = 3
സന്തുലിത അളവ് = 30
ഉൽപ്പന്ന വില 4 ഉം 5 ഉം ആയിരിക്കുമ്പോൾ ചോദനത്തിന്റെ അളവ് പ്രദാനത്തിന്റെ
അളവിനേക്കാൾ കുറവാണെന്നു കാണാം. ഈ അവസ്ഥയാണ് അമിത പ്രദാനം. എന്നാൽ

Downloaded from www.hssreporter.com


ഉൽപ്പന്ന വില 1 ഉം 2 ആയിരിക്കുമ്പോൾ ചോദന അളവ് പ്രദാനം ചെയ്യപ്പെടുന്ന
അളവിനേക്കാൾ കൂടുതലാണ്. അതായത് കമ്പോളത്തിൽ അപ്പോൾ അമിത ചോദനമുണ്ടെന്നു
പറയാം. ചുരുക്കത്തിൽ കമ്പോള സന്തുലിതാവസ്ഥ എന്നത് ചോദന പ്രദാന അളവുകൾ
കമ്പോളത്തിൽ തുല്യമാകുന്ന അവസ്ഥയാണെന്ന് പറയാം.
തന്നിരിക്കുന്ന ചോദന പ്രദാന ധർമ്മങ്ങൾ ഉപയോഗിച്ച് കമ്പോള സന്തുലിത വിലയും
സന്തുലിത അളവും കണക്കാക്കാവുന്നതാണ്.
Q d= 100 – 5P , Q s = 15P – 60.

Qd=Qs

100 – 5P = 15P – 60

100 + 60 = 15P + 5P

160 = 20P

160/20 = P

8 =P
സന്തുലിത വില = 8
സന്തുലിത അളവ് = 100 – 5X8 = 100 – 40 = 60.

കമ്പോള സന്തുലിതാവസ്ഥ പഠനത്തിന്റെ പ്രായോഗികതകൾ:-


1 . പ്രൈസ് സീലിംഗ്
2 . പ്രൈസ് ഫ്ലോർ
1 . പ്രൈസ് സീലിംഗ്
കമ്പോളത്തിൽ ഒരു ഉൽപ്പന്നത്തിന് സർക്കാർ ഉയർന്ന വില പരിധി നിശ്ചയിക്കുന്ന
നയമാണ് പ്രൈസ് സീലിംഗ്. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്
സർക്കാർ ഈ നയം നടപ്പിലാക്കുന്നത്. പൊതുവെ പഞ്ചസാര, അരി, ഗോതമ്പു, മണ്ണെണ്ണ
മുതലായ ഉല്പന്നങ്ങൾക്കെല്ലാം സർക്കാർ പ്രൈസ് സീലിംഗ് നടപ്പാക്കാറുണ്ട്. കമ്പോള
സന്തുലിത വിലയ്ക്ക് താഴെയാണ് സർക്കാർ പ്രൈസ് സീലിങ്ങിലൂടെ വില നിശ്ചയിക്കുന്നത്.
ഉദാഹരണമായി , പഞ്ചസംസാരയ്ക്കു കമ്പോളത്തിൽ കിലോയ്ക്ക് 50 രൂപയുണ്ടെന്നു കരുതുക.
അപ്പോൾ ആ ഉയർന്ന വിലയെ നിയന്ത്രിക്കുവാനായി സർക്കാർ കിലോയ്ക്ക് 40 രൂപ
നിശ്ചയിക്കുന്നു. ഈ നയമാണ് പ്രൈസ് സീലിംഗ്. സന്തുലിത വിലയേക്കാൾ കുറഞ്ഞ വില
നിശ്ചയിച്ചു നൽകുമ്പോൾ കമ്പോളത്തിൽ ഉൽപ്പന്നത്തിന് അമിത ചോദനമുണ്ടാകാം.
തൽഫലമായി പ്രധാനമായും രണ്ടു പ്രധാനപ്പെട്ട ഫലങ്ങൾ പ്രൈസ് സീലിങ്ങിലൂടെ
കമ്പോളത്തിൽ സംഭവിക്കാം.

Downloaded from www.hssreporter.com


1.സർക്കാർ നിശ്ചയിച്ച വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി റേഷൻ ഷോപ്പുകൾക്കു
മുൻപിൽ ഉപഭോക്താക്കളുടെ നീണ്ട നിര ഉണ്ടാകുന്നു.
2.കരിഞ്ചന്ത -സർക്കാർ നിശ്ചയിച്ച വിലയേക്കാൾ ഉയർന്ന വിലയ്ക്ക് കമ്പോളത്തിൽ ഉൽപ്പന്നം
വിറ്റഴിക്കുന്ന അവസ്ഥയാണ് കരിഞ്ചന്ത.
താഴെ തന്നിരിക്കുന്ന ചിത്രം പ്രൈസ് സീലിംഗ് നയത്തെ കാണിക്കുന്നു.

2 . പ്രൈസ് ഫ്ലോർ
കമ്പോളത്തിൽ ഉൽപ്പന്നത്തിന് സർക്കാർ കുറഞ്ഞ വില പരിധി നിശ്ചയിച്ചു നല്കുന്ന
നയമാണ് പ്രൈസ് ഫ്ലോർ. താങ്ങു വില നയം എന്ന് കൂടി ഈ നയത്തെ വിളിക്കാറുണ്ട്.
പ്രധാനമായും കർഷകർക്കാണ് സർക്കാരിന്റെ ഈ നയം പ്രയോജനപ്പെടാറുള്ളത്. റബ്ബർ,
കുരുമുളക്, തേങ്ങ മുതലായ കാര്ഷികോല്പന്നങ്ങളുടെ വില നിലവാരം ഗണ്യമായി
കുറയുമ്പോൾ സർക്കാർ ഇടപെട്ടു കർഷകരെ സംരക്ഷിക്കാനായി ഈ നയം നടപ്പിലാക്കുന്നു.
കമ്പോള വിലയ്ക്ക് മുകളിലായി സർക്കാർ ഉൽപ്പന്ന വില നിശ്ചയിച്ചു നൽകുന്നു. ഇതിലൂടെ
കർഷകരെ സഹായിക്കുവാൻ സർക്കാരിന് സാധിക്കുന്നു. കമ്പോള വിലയ്ക്ക് മുകളിലായി വില
നിശ്ചയിക്കുമ്പോൾ കമ്പോളത്തിൽ അമിത പ്രദാനം ഉണ്ടാകുന്നു. അപ്പോൾ സർക്കാർ ഇടപെട്ടു
നിശ്ചയിച്ച വിലയ്ക്ക് സർക്കാർ ഉൽപ്പന്നത്തെ ബഫർ സ്റ്റോക്കാക്കി മാറ്റുന്നു. ഈ നയമാണ്
പ്രൈസ് ഫ്ലോർ.
താഴെ കൊടുത്തിരിക്കുന്ന ചിത്രം ഈ നയത്തെ കാണിക്കുന്നു.

Downloaded from www.hssreporter.com


Chapter 6 –
Non Competitive Market Forms
അപൂർണ മത്സര കമ്പോളങ്ങൾ
1 . കുത്തക
2 . കുത്തക മത്സര കമ്പോളം
3 . അൽപ്പാധീശത്വ മത്സര കമ്പോളം (ഒലിഗോപോളി )
കുത്തക കമ്പോളത്തിന്റെ സവിശേഷതകൾ
1 . ഒരു ഉത്പാദക സംരംഭം മാത്രം
2 . പ്രതിസ്ഥാപന ഉല്പന്നമില്ല
3 . വില്പന മത്സരമില്ല
4 .വിലപ്പനക്കാരൻ വില നിശ്ചയിക്കുന്നവനായിരിക്കും
5 , വില വിവേചനം
6 . സംരംഭങ്ങൾക്ക്‌ആഗമന നിർഗമന സ്വാതന്ത്ര്യമില്ല
7 . വില്പനക്കാരന്റെ ചോദനവക്രം നെഗറ്റീവ് ചെരിവോടു കൂട്ടിയതായിരിക്കും.
price d

output
ഉദാഹരണം ; ഇന്ത്യൻ റെയിൽവേ ,കെ എസ് ഇ ബി
കുത്തക സംരംഭത്തിന്റെ മൊത്തം വരുമാനം (TR ), ശരാശരി വരുമാനം (AR ), സീമാന്ത
വരുമാനം (MR )

Price Quantity(Q) T R=P. Q A R=T R/Q MR =Δ TR/Δ Q


(P)
10 1 10X1=10 10/1=10 ----
9 2 18 18/2=9 18-10=8
8 3 24 8 24-18=6
7 4 28 7 28-24=4
6 5 30 6 30-28=2
5 6 30 5 30-30=0
4 7 28 4 28-30=-2
3 8 24 3 24-28=-4

Downloaded from www.hssreporter.com


കുത്തക മത്സര കമ്പോളം
സവിശേഷതകൾ
* ധാരാളം വാങ്ങുന്നവരും വില്പനക്കാരും
* ഉൽപ്പന്ന വിഭേദനം
* വ്യത്യസ്ത വില നിലവാരം
* വിൽപ്പന ചെലവ് അഥവാ പരസ്യ ചെലവുണ്ടാകും
* സംരംഭകർക്കിടയിൽ മത്സരം
* കമ്പോള സാഹചര്യത്തെ കുറിച്ച് അറിവില്ലായ്മ
* വില്പനക്കാരന്റെ ചോദനവക്രം നെഗറ്റീവ് ചെരിവുള്ളതായിരിക്കും
ഉദാഹരണം ; ടോയ്‌ലറ് സോപ്പു , വാഷിങ് സോപ്പ്, ടൂത് പേസ്റ്റ് , ...…
price d

output
ഒലിഗോപോളി
സവിശേഷതകൾ
* വളരെ കുറച്ചു വില്പനക്കാർ

Downloaded from www.hssreporter.com


* പരസ്പരാശ്രയത്വം
* സംഘ സ്വഭാവം
* വില ദൃഢത
* ഉൽപ്പന്ന വിഭേദനം
* വ്യത്യസ്ത വില നിലവാരം
* വിൽപ്പന ചെലവ് അഥവാ പരസ്യ ചെലവുണ്ടാകും
* സംരംഭകർക്കിടയിൽ മത്സരം
* വില്പനക്കാരന്റെ ചോദനവക്രത്തിന്റെ ആകൃതി കൃത്യമായി പറയുവാൻ കഴിയില്ല
ഉദാഹരണം ; ബസ് , സ്റ്റെബിലൈസർ , സൈക്കിൾ ...…
Duopoly:-
ഒരു ഉൽപ്പന്നത്തിന് രണ്ടു വിൽപ്പനക്കാർ അഥവാ രണ്ടു സംരംഭങ്ങളുള്ള കമ്പോളമാണിത്

Prepared by TEAM DETA KOZHIKODE.....

Downloaded from www.hssreporter.com

You might also like