You are on page 1of 18

CPR

ആമുഖം

CPR എന്നാൽ കാർഡിയോ പൾമോണറി പുനർ ഉത്തേജനം എന്നാണ്.ഹൃദയമോ ശ്വാസകോശമോ


രണ്ടും ഒന്നിച്ചോ പ്രവർത്തനരഹിതമായ ഒരു വ്യക്തിക്ക് താൽക്കാലികമായി ആ പ്രവർത്തനം നമ്മൾ
ചെയ്തു കൊടുക്കുന്നതാണ് BLS ( Basic life support ) ഇതിൽ വരുന്ന പ്രധാന പ്രക്രിയയാണ് CPR.
കുട്ടിയുടെ രക്തപ്രവാഹം നിലച്ചാൽ മിനിറ്റുകൾക്കുള്ളിൽ തലച്ചോറിന് സ്ഥിരമായ ക്ഷതം സംഭവിക്കാം
അല്ലെങ്കിൽ മരണം സംഭവിക്കാം.അതിനാൽ കുട്ടിയുടെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും
തിരിച്ചുവരുന്നത് വരെയോ പരിശീലനം ലഭിച്ച മെഡിക്കൽ സഹായം എത്തുന്നത് വരെയോ CPR
തുടരണം
ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്ററുകൾ ഇതിനായി ഉപയോഗിക്കുന്നുണ്ട്.
കാരണങ്ങൾ

കുട്ടിയുടെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും നിലയ്ക്കുന്നതിന് കാരണമാകുന്ന നിരവധി കാര്യങ്ങൾ


ഉണ്ട്.
ഒരു കുട്ടിയിൽ നിങ്ങൾ CPR ചെയ്യേണ്ട ചില കാരണങ്ങളിൽ ഇവ ഉൾപ്പെടുന്നു.
• ശ്വാസംമുട്ടൽ
• വൈദ്യുതാഘാതം
• അമിത രക്തസ്രാവം
• തലയ്ക്ക് ആഘാതം അല്ലെങ്കിൽ മറ്റ് ഗുരുതരമായ പരിക്കുകൾ.
• ശ്വാസകോശരോഗം
• വിഷബാധ
പ്രഥമ ശുശ്രൂഷ

• കുലുക്കി വിളിക്കണം:
വീണുകിടക്കുന്ന ആളിനെ/കുട്ടിയെ വെപ്രാളം കാണിക്കാതെ ശക്തിയായി കുലുക്കി
വിളിക്കണം. കുട്ടി കിടക്കുന്ന സ്ഥലം സുരക്ഷിതമാണോ എന്ന് പരിശോധിക്കുക. പ്രതികരണം
ഇല്ലെങ്കിൽ സഹായത്തിനായി നിലവിളിക്കുക. 911 എന്ന നമ്പറിലേക്കോ പ്രാദേശിക
എമർജൻസി നമ്പറിലേക്ക് വിളിക്കുക.ഒരാൾക്ക് ഒറ്റയ്ക്ക് അധിക സമയം കൈകാര്യം
ചെയ്യാൻ പ്രയാസമാണ്. കുട്ടിയെ ഒരു കാരണവശാലും തനിച്ചാക്കരുത്. വൈദ്യസഹായം
എത്തുന്നത് വരെ കുട്ടിയുടെ കൂടെ തന്നെ നിൽക്കുക.
• പ്രാഥമിക പരിശോധന:
അടുത്ത പടിയായി രോഗിയുടെ പൾസും ശ്വസനവും പരിശോധിക്കുക.
• ആദ്യം ചെയ്യേണ്ടത്:
പൾസും ശ്വസനവും ഇല്ലെങ്കിൽ ഉടനടി CPRതുടങ്ങുക.കഴുത്തിനു മുൻവശത്ത് മദ്യത്തിൽ ഉള്ള
പെട്ടെന്ന് തൊട്ടു മനസ്സിലാക്കാവുന്ന ധമനികളാണ് കരോട്ടിട് ആർട്ടറികൾ . ഒന്നോ രണ്ടോ വിരലുകൾ
ഉപയോഗിച്ച് പതുക്കെ അമർത്തി നോക്കിയാൽ കരോട്ടിട് ആർട്ടറിയുടെ ഇടിപ്പ് എളുപ്പത്തിൽ അറിയാൻ
കഴിയും.ഇതാണ് കരോട്ടിട് പൾസ്.ചുരുങ്ങിയത് 5 sec എങ്കിലും പരിശോധിക്കുക.എന്നാൽ 10 Sec ൽ
കൂടുതൽ ഇതിനായി പാഴാക്കരുത്.വൈകുംതോറും രോഗി രക്ഷപെടാനുള്ള സാധ്യത കുറഞ്ഞു
വരും.പൾസ് നോക്കുന്ന സമയത്ത് രോഗിയുടെ ശ്വസനവും ശ്രദ്ധിക്കുക. ഇതിനായി നെഞ്ചിന്റെ
അനക്കം ശ്രദ്ധിക്കാം. അല്ലെങ്കിൽ മൂക്കിന് താഴെ വിരലുകൾ വച്ച് നോക്കാം.
• CPR നൽകേണ്ട രീതി:
-നെഞ്ചിന്റെ മദ്യത്തിൽ നീളത്തിൽ ഷീറ്റ് പോലെയുള്ള എല്ലാണ് സ്റ്റേർണം.ഇതിൻറെ താഴെ പകുതിക്ക്
പുറകിലായാണ് ഹൃദയം സ്ഥിതി ചെയ്യുന്നത്. ആ ഭാഗത്ത് കൈപ്പത്തി കൊണ്ട് ശക്തമായി അമർത്തി
ഹൃദയത്തിൻറെ അറകളിൽ നിന്ന് രക്തം പ്രധാന ധമനിയിലേക്ക് തള്ളി നീക്കുകയാണ് ചെയ്യുന്നത്.
-രോഗിയുടെ വശത്ത് ഇരുന്ന് കൈമുട്ടുകൾ മടങ്ങാതെ ഒരു കൈപ്പത്തി മേൽപ്പറഞ്ഞ സ്ഥലത്ത് വെച്ച് മറ്റേ
കൈപ്പത്തി അതിനു മുകളിൽ വച്ച് തോളും കൈമുട്ടും കൈപ്പത്തിയും ഒരു ലൈനിൽ വരുന്ന രീതിയിലാണ
ചെസ്റ്റ് കംപ്രഷൻ കൊടുക്കേണ്ടത്.
-ഒരു മിനിറ്റിൽ 80 – 100 കംപ്രഷൻ എന്ന തോതിൽ വേണം കംപ്രഷൻ കൊടുക്കാൻ .ഓരോ അമർത്തൽ
കഴിഞ്ഞാലും കൈ അയച്ചു നെഞ്ചിനെ പൂർണ്ണമായും പഴയ പൊസിഷനിലേക്ക് വരാൻ അനുവദിക്കണം.
-ഒരു കാരണവശാലും ചെസ്റ്റ് കംപ്രഷൻ മറ്റ് പ്രാധാന്യമില്ലാത്ത കാരണങ്ങൾക്ക് വേണ്ടി
നിർത്തരുത്.
-ഇതോടൊപ്പം തന്നെ രോഗിയുടെ ശ്വസനവും ശ്രദ്ധിക്കേണ്ടതുണ്ട്.
-ഒറ്റയ്ക്കാണ് കംപ്രഷൻ കൊടുക്കുന്നതെങ്കിൽ 30:2 എന്ന അനുപാതത്തിലും,രണ്ടുപേർ
ചേർന്നാണ് കൊടുക്കുന്നതെങ്കിൽ 15:2 എന്ന അനുപാതത്തിലും കൊടുക്കുക.
-കുട്ടികളിൽ ആണെങ്കിൽ 1.5 ഇഞ്ച് ആഴത്തിലും മുതിർന്നവരിൽ 2ഇഞ്ച് ആഴത്തിലും ആണ്
നെഞ്ചിൽ അമർത്തേണ്ടത്
• കൃത്രിമ ശ്വാസം നൽകേണ്ട രീതി:
-ശ്വാസം നൽകുന്നതിനായി നെറ്റിയുടെ മേൽ ഒരു കൈ വെച്ച് താഴേക്കും താടിയുടെ മേൽ ഒരു
കൈ വെച്ച് മുകളിലേക്കും പതിയെ തള്ളിയാൽ മതിയാകും. അതിനു ശേഷം കുട്ടിയുടെ മൂക്ക്
പൊത്തിപ്പിടിച്ച് വായുടെ മുകളിൽ ഒരു ടവ്വൽ വിരിച്ച് നിങ്ങളുടെ വായ വെച്ച് രണ്ട് തവണ
ഉള്ളിലേക്ക് ഊതിയാണ് ശ്വാസം കൊടുക്കേണ്ടത്.
-ഓരോ 5 സൈക്കിൾ കഴിയുമ്പോഴും പൾസ് ഉണ്ടോ എന്ന് വീണ്ടും പരിശോധിക്കുക.
• എപ്പോഴാണ് CPR നിർത്തേണ്ടത്:
- പൾസ് അനുഭവപ്പെട്ടാൽ
- സയനോസിസ് മാറുന്നത് കണ്ടാൽ
- കുട്ടിക്ക് അനക്കം കണ്ടു തുടങ്ങിയാൽ
- വൈദ്യസഹായം ലഭിച്ചാൽ.
ഉപസംഹാരം

CPR എന്ന പ്രക്രിയ നൽകുന്നതിലൂടെ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞാൽ അത്


ഒരു വലിയ കാര്യം തന്നെയാണ്.എല്ലാവരും CPR ൽ കൂടെ
രക്ഷപ്പെടണമെന്നില്ല.എന്നാൽ ഇത് ഒരു ജീവനും മരണത്തിനും ഇടയിലുള്ള
നൂൽപാലം ആണ്. കുറച്ച് അനുകമ്പയും മനസ്സാന്നിധ്യവും മാത്രം മതി ഒരു
ജീവൻ രക്ഷിക്കാൻ.വിജയ സാധ്യത കുറവാണെങ്കിൽ ഓരോ ജീവനും
വിലപ്പെട്ടതാണ്.

You might also like