You are on page 1of 2

9/27/21, 6:04 AM സ്വദേശാഭിമാനിയുടെ നാടുകടത്തലിന് ഇന്ന് 111 വർഷം | 26Sep2021

സ്വദേശാഭിമാനിയുടെ നാടുകടത്തലിന്
ഇന്ന് 111 വർഷം
Sep 26, 2021, 02:00 AM IST A
A
A
സ്വദേശാഭിമാനിയുടെ ജന്മഗൃഹ സംരക്ഷണം പ്രഖ്യാപനത്തിലൊതുങ്ങി

# എം.അനിൽകുമാർ

•  അതിയന്നൂർ അരംഗമുകളിലെ സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹമായ കൂടില്ലാവീട്.


ജീർണാവസ്ഥയിലായ വീടിന്റെ അവശേഷിച്ച ഭാഗത്ത് തകര ഷീറ്റുകൊണ്ട് സംരക്ഷിച്ച നിലയിൽ

നെയ്യാറ്റിൻകര: 'ഈശ്വരൻ തെറ്റുചെയ്താലും ഞാനത് റിപ്പോർട്ട് ചെയ്യും' എന്ന് പ്രഖ്യാപിച്ച


സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്ന കെ.രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്നു
നാടുകടത്തിയതിന് ഞായറാഴ്ച 111 വർഷം പൂർത്തിയാകും.

നിർഭയ പത്രപ്രവർത്തനത്തിന് തുടക്കമിട്ട സ്വദേശാഭിമാനിയുടെ സ്മരണ നിലനിൽക്കുന്ന അതിയന്നൂർ


പഞ്ചായത്തിലെ അരംഗമുകളിലെ ജന്മഗൃഹമായ 'കൂടില്ലാവീട്' ജീർണാവസ്ഥയിലായി
ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കൂടില്ലാവീട് സംരക്ഷണമെന്ന സർക്കാർ
പ്രഖ്യാപനവും നടപ്പിലാക്കാതെ പോകുകയാണ്.

വക്കം അബ്ദുൾഖാദർ മൗലവിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വദേശാഭിമാനി പത്രത്തിന്റെ


പത്രാധിപരായിരുന്ന കെ.രാമകൃഷ്ണപിള്ളയെ 1910 സെപ്റ്റംബർ 26-നാണ് തിരുവിതാംകൂർ
രാജഭരണകാലത്ത് നാടുകടത്തിയത്. ദിവാന്റെ തെറ്റായ നടപടികളെ കുറിച്ച് സ്വദേശാഭിമാനി
പത്രത്തിൽ വാർത്ത നൽകിയതിനെ തുടർന്നാണ് നാടുകടത്തപ്പെട്ടത്.

നാടുകടത്തപ്പെട്ട സ്വദേശാഭിമാനി പിന്നീട് കണ്ണൂരിലെത്തി.

1916 മാർച്ച് 28-ന് മുപ്പത്തിയേഴാമത്തെ വയസ്സിൽ മരിച്ചു. സ്വദേശാഭിമാനിയുടെ ജന്മഗൃഹമായ


കൂടില്ലാവീട് ജീർണാവസ്ഥയിലായിരുന്നു.

കൂടില്ലാവീട് നിലനിന്ന സ്ഥലം നടൻ സുരേഷ്‌ഗോപി ഇടപെട്ട് ബന്ധുക്കളിൽ നിന്നു വാങ്ങി


തിരുവനന്തപുരം പ്രസ് ക്ലബ്ബിന് കൈമാറി. കൂടില്ലാവീടിൽ അവശേഷിച്ച ഭാഗത്ത് തകരഷീറ്റിട്ട്
സംരക്ഷണ കവചവും തീർത്തിരുന്നു. എന്നാൽ ശക്തമായ കാറ്റിനെയും മഴയെയും ചെറുക്കാനുള്ള
ശേഷി തകരഷീറ്റിനില്ല. കൂടില്ലാവീട് ഏറ്റെടുത്ത് സംരക്ഷിക്കുമെന്നും ഇവിടെ പത്രപ്രവർത്തന
പരിശീലന കേന്ദ്രം സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ വർഷങ്ങൾ പലതായിട്ടും
കൂടില്ലാവീടിന്റെ സംരക്ഷണം ഇതുവരെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. കാടും പടർപ്പും പിടിച്ച്
ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ് കൂടില്ലാവീട്. നാടുകടത്തൽ ദിനാചരണത്തിന്
മുന്നോടിയായി നഗരസഭ കൂടില്ലാവീടും പരിസരവും വൃത്തിയാക്കി. X

സ്വദേശാഭിമാനി- ജീവിതരേഖ

https://www.mathrubhumi.com/thiruvananthapuram/news/26sep2021-1.6036028 1/2
9/27/21, 6:04 AM സ്വദേശാഭിമാനിയുടെ നാടുകടത്തലിന് ഇന്ന് 111 വർഷം | 26Sep2021
മേയ് 25-ന് നരസിംഹൻ പോറ്റിയുടെയും ചക്കിയമ്മയുടെയും മകനായി ജനിച്ചു. നെയ്യാറ്റിൻകര ഇംഗ്ലീഷ്
സ്‌കൂളിലും (ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ), യൂണിവേഴ്‌സിറ്റി കോളേജിലുമായി വിദ്യാഭ്യാസം.

1898-ൽ കേരളദർപ്പണം പത്രത്തിന്റെ പത്രാധിപരായി. 1906-ൽ സ്വദേശാഭിമാനി പത്രാധിപരായി. 1910


സെപ്റ്റംബർ 26-ന് നാടുകടത്തി. 1912-ൽ വൃത്താന്തപത്ര പ്രവർത്തനം എന്ന പുസ്തകമെഴുതി. 1916 മാർച്ച്
28-ന് മരിച്ചു.

Share on

Like 4

https://www.mathrubhumi.com/thiruvananthapuram/news/26sep2021-1.6036028 2/2

You might also like