You are on page 1of 9

ആധുനിക

കവിത്രയം

കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ


എന്നിവരാണ്‌മലയാളത്തിലെ
ആധുനിക കവിത്രയം എന്ന്
അറിയപ്പെടുന്നത്. അതേപോലെ
പ്രാചീന കവികളായ ചെറുശ്ശേരി (15-ആം
നൂറ്റാണ്ട്), തുഞ്ചത്ത് രാമാനുജൻ
എഴുത്തച്ഛൻ (15-16
നൂറ്റാണ്ടുകൾക്കിടയിൽ), കുഞ്ചൻ
നമ്പ്യാർ (18-ആം നൂറ്റാണ്ട്)
എന്നിവരെയാണ് മലയാളത്തിലെ
പ്രാചീനകവിത്രയം എന്നു
കണക്കാക്കുന്നത്.

കുമാരനാശാൻ

കുമാരനാശാൻ ഇന്ത്യ
പുറത്തിറക്കിയ തപാൽസ്റ്റാമ്പിൽ

മലയാളകവിതയുടെ
കാല്പനികവസന്തത്തിനു തുടക്കംകുറിച്ച
കവിയാണ്‌, എൻ. കുമാരനാശാൻ
(ഏപ്രിൽ 12, 1873 - ജനുവരി 16, 1924).
ആശാന്റെ കൃതികൾ
കേരളീയസാമൂഹികജീവിതത്തിൽ
വമ്പിച്ച പരിവർത്തനങ്ങൾവരുത്തുവാൻ
സഹായകമായി. ആശയഗംഭീരൻ,
സ്നേഹഗായകൻ എന്നിവ
അദ്ദേഹത്തിന്റെ വിശേഷണങ്ങളായി
പറയാറുണ്ട്.

ഉള്ളൂർ എസ്. പരമേശ്വരയ്യർ

ഉള്ളൂർ ഇന്ത്യ പുറത്തിറക്കിയ


തപാൽസ്റ്റാമ്പിൽ
മലയാള ഭാഷയിലെ പ്രമുഖകവിയും
പണ്ഡിതനുമായിരുന്ന മഹാകവി
ഉള്ളൂർ എസ്. പരമേശ്വരയ്യർ (1877
ജൂൺ 06 - 1949 ജൂൺ 15.)
ചങ്ങനാശ്ശേരിക്കടുത്ത്, പെരുന്നയിലെ
താമരശ്ശേരി എന്ന സ്ഥലത്താണ്
അദ്ദേഹം ജനിച്ചത്. തിരുവനന്തപുരം
ഉള്ളൂർ സ്വദേശിയായ പിതാവ്[1]
സുബ്രഹ്മണ്യ അയ്യർ, ചങ്ങനാശ്ശേരിയിൽ
സ്കൂൾ അദ്ധ്യാപകനായിരുന്നു.[2] അമ്മ
ചങ്ങനാശേരി സ്വദേശിനിയായ
ഭഗവതിയമ്മ. അദ്ദേഹം,
പെരുന്നയിൽത്തന്നെയാണു തന്റെ
ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ
അകാലമരണത്തെത്തുടർന്ന്,
അമ്മയോടൊപ്പം അച്ഛന്റെ നാടായ
ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ,
കുമാരനാശാൻ, വള്ളത്തോൾ
എന്നീക്കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ
ആരംഭത്തിൽ മലയാളകവിതയിൽ
കാല്പനികപ്രസ്ഥാനത്തിനു
തുടക്കംകുറിച്ചു ശ്രദ്ധേയരായി.
സാഹിത്യചരിത്രത്തിൽ ഇവർ ആധുനിക
കവിത്രയം എന്നറിയപ്പെടുന്നു.
കവിയെന്നതിനുപുറമേ
സാഹിത്യചരിത്രകാരൻ,
ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ
എന്നീനിലകളിൽ ഉള്ളൂർ
പേരെടുത്തിരുന്നു. തിരുവിതാംകൂർ
സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും
അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വള്ളത്തോൾ
നാരായണമേനോൻ

വള്ളത്തോൾ
നാരായണമേനോൻ

1878 ഒക്ടോബർ 16-ന് മലപ്പുറം


ജില്ലയിലെ തിരൂരിനു സമീപം ചേന്നര
ഗ്രാമത്തിൽ വള്ളത്തോൾ
കോഴിപ്പറമ്പിൽ കുട്ടിപ്പാറു
അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ
ഇളയതിന്റെയും മകനായി ജനിച്ചു.[3]
സംസ്കൃതപഠനത്തിനുശേഷം
കൈക്കുളങ്ങര രാമവാര്യരിൽനിന്നു
തർക്കശാസ്ത്രം പഠിച്ചു. വാല്മീകി
രാമായണവിവർത്തനം 1907-ൽ‍
പൂർത്തിയാക്കി. 1908-ൽ ഒരു
രോഗബാധയെതുടർന്ന് അദ്ദേഹം
ബധിരനായി. ഇതേത്തുടർന്നാണ്
'ബധിരവിലാപം' എന്ന കവിത രചിച്ചത്.
1915-ൽ ചിത്രയോഗം പ്രസിദ്ധീകരിച്ചു.
അതേവർഷം കേരളോദയത്തിന്റെ
പത്രാധിപനായി. 1958 മാർച്ച് 13-ന് 79-ാം
വയസ്സിൽ വള്ളത്തോൾ അന്തരിച്ചു.

അവലംബം
1. "ഉള്ളൂർ : ഉജ്ജ്വല ശബ്ദസമ്മോഹനം" (h
ttps://web.archive.org/web/201203302034
08/http://www.mathrubhumi.com/books/s
pecial/index.php?id=260394&cat=856) .
മാതൃഭൂമി ദിനപത്രം. മൂലതാളിൽ (http://
www.mathrubhumi.com/books/special/ind
ex.php?id=260394&cat=856) നിന്നും
2012-03-30-ന് ആർക്കൈവ് ചെയ്തത്.
ശേഖരിച്ചത് 2013 ഓഗസ്റ്റ് 11. {{cite
news}}: Check date values in:
|accessdate= (help)
2. indianpost.com (http://www.indianpost.co
m/viewstamp.php/Paper/Watermarked%2
0paper/MAHAKAVI%20ULLOOR)
3. ലേഖകൻ, മനോരമ. "ഇവിടെയാണു
മഹാകവിക്കു സ്മാരകമുയരുന്നത്" (htt
ps://www.manoramaonline.com/district-ne
ws/malappuram/2020/09/06/malappuram
-vallathol-monument.html) .
manoramaonline.com. മനോരമ
ഓൺലൈൻ. ശേഖരിച്ചത് 20 നവംബർ
2020.
"https://ml.wikipedia.org/w/index.php?
title=ആധുനിക_ കവിത്രയം&oldid=3947446"
എന്ന താളിൽനിന്ന് ശേഖരിച്ചത്

ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 15:52, 21 ജൂ


പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4

You might also like