You are on page 1of 2

തുഞ്ചത്തെഴുത്തച്ഛ


ആധുനിക മലയാളഭാഷയുടെ പിതാവ്

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന


പ്രാചീനകവിത്രയത്തിലെ ഭക്തകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ (
ഉച്ചാരണം). അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം
നൂറ്റാണ്ടിനുമിടയിലായിരുന്നിരിക്കണം ജീവിച്ചിരുന്നതെന്നു വിശ്വസിച്ചുപോരുന്നു.[1]
എഴുത്തച്ഛന്റെ യഥാർത്ഥനാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില വിദഗ്‌ധർ
അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. എഴുത്തച്ഛന്റെ യഥാർത്ഥനാമം 'തുഞ്ചൻ' (ഏറ്റവുമിളയആൾ
എന്ന അർത്ഥത്തിൽ) എന്നായിരുന്നെന്ന്, തുഞ്ചൻപറമ്പ് (തുഞ്ചൻ + പറമ്പ്) എന്ന
സ്ഥലനാമത്തെ അടിസ്ഥാനമാക്കി കെ. ബാലകൃഷ്ണ കുറുപ്പ് നിരീക്ഷിക്കുന്നു.[2] ഇന്നത്തെ
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനടുത്തുളള,
തുഞ്ചൻപറമ്പാണു കവിയുടെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്നു.[1] എഴുത്തച്ഛന്റെ
ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടുകിടക്കുകയാണ്.
തുഞ്ചൻ സ്മാരകം

അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ


എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കുശേഷം ചിറ്റൂരിൽ
താമസമാക്കിയെന്നു കരുതപ്പെടുന്നു.[1][3]

വേട്ടത്ത്‌നാട്ടിലെ തൃക്കണ്ടിയൂർ അംശത്തിൽ നായന്മാരിലെ എണ്ണയാട്ടി അമ്പലങ്ങൾക്ക്‌


കൊടുക്കുന്ന ഒരു വട്ടക്കാട്ട്‌നായർ കുടുംബത്തിൽ ആയിരുന്നു അദ്ദേഹം പിറന്നത്‌എന്ന്
പരക്കെ വിശ്വസിക്കപ്പെടുന്നു[4],ഉള്ളൂർ എസ്‌പരമേശ്വരയ്യർ[5] , വില്ല്യം ലോഗൻ[6],
കൊട്ടാരത്തിൽ ശങ്കുണ്ണി എന്നിങ്ങനെ പല പ്രമുഖരും ഈ അഭിപ്രായക്കാരാണ്[7] ‌ .പ്രശസ്ഥ
നോവലിസ്റ്റ്‌സി രാധാകൃഷ്ണൻ തന്റെ കുടുംബം എഴുത്തഛന്റെ പിൻമുറക്കാരാണെന്ന്
അഭിപ്രായപ്പെട്ടിരുന്നു[8].നായന്മാരിലെയും സമാന സമുദായങ്ങളിലേയും അധ്യാപകരെ
പണ്ട്‌എഴുത്തച്ഛൻ എന്നായിരുന്നു വിളിച്ചിരുന്നത്[9]

സംസ്കൃതം, ജ്യോതിഷം എന്നിവയിൽ മികച്ച അറിവുണ്ടായിരുന്ന[10][11], അക്കാലത്തെ


അബ്രാഹ്മണർക്കു വിദ്യാഭ്യാസം നൽകിയിരുന്ന, അപൂർവ്വം
ചില സമുദായങ്ങൾക്കൊപ്പം, എഴുത്തച്ഛൻ സമുദായത്തിലെ പലരുമുണ്ടായിരുന്നു.
അതിനാൽ അവരിലൊരാളായിരുന്നു അദ്ദേഹമെന്ന വാദത്തിനും അടിസ്ഥാനമുള്ളതായി
കണക്കാക്കപ്പടുന്നു.[12][13][14] കവിയുടെ കുടുംബപരമ്പരയിൽപ്പെട്ട ചിലരാണ്,
പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്തു വസിച്ചുപോരുന്നതെന്നും
വിശ്വാസങ്ങളുണ്ട്. അതേസമയം, അദ്ദേഹം ഒരഖണ്ഡബ്രഹ്മചാരിയായിരുന്നെന്നു ചിലർ
വിശ്വസിക്കുന്നു.[15]

മറ്റു ചരിത്രലേഖകർ, അദ്ദേഹത്തെ ജാതിപ്രകാരം, കണിയാർ ആയിട്ടാണു


കണക്കാക്കുന്നത്.[16][17][18][19] പഴയകാലത്ത്, പ്രാദേശികകരകളിലെ കളരികളുടെ
(ആയോധനകലയുടെയും സാക്ഷരതയുടെയും) ഗുരുക്കന്മാരായിരുന്ന[20]
പരമ്പരാഗതജ്യോതിഷികളുടെ ഈ വിഭാഗം, സംസ്കൃതത്തിലും മലയാളത്തിലും പൊതുവെ
നല്ല പാണ്ഡിത്യമുള്ളവരായിരുന്നു.[21][22] ജ്യോതിഷം, ഗണിതം, പുരാണം, ആയുർവേദം
എന്നിവയിൽ നല്ല അവഗാഹമുള്ളവരായിരുന്ന ഇവർ[23] എഴുത്തുകളരികൾ

You might also like