You are on page 1of 4

കുമാരനാശാൻ

ജനനം - 1873 - 12 - ഏപ്രിൽ [പിറയിൽകുഴി


താലൂക്കിൽ കായിക്കര ഗ്രാമത്തിൽ]

മരണം - 1924 - 16 - ജനുവരി [പല്ലന]

9 മക്കളിൽ 2 മത്തേത്

'അമ്മ - കാളിയമ്മ

അച്ഛൻ - നാരായണൻ പെരുങ്ങായി

മലയാള കവികളിൽ പ്രധാനിയായിരുന്നു കുമാരനാശാൻ . ഇതേഹത്തിന്റെ


കൃതികൾ മലയാളികൾക്ക് ഏറെ ആകർഷണീയമായിരുന്നു . ആധുനിക
കവിത്രയങ്ങളിൽ ഒരാളാണ് കുമാരനാശാൻ . ആശയഗംബീരന് സ്നേഹഗായകൻ
എന്നിവ ഇതേഹത്തിന്റെ വിശേഷ നാമങ്ങളായി പറയാറുണ്ട് . മലയാളം തമിഴ് എന്നീ
ഭാഷകളിൽ നിപുണൻ . കുട്ടികാലത്ത് അച്ഛൻ തനിക്ക് വേണ്ടി ആലപിക്കുന്ന
കീർത്തനങ്ങളിൽ ആശാൻ ലയിക്കുമായിരുന്നു . താൻ വലുതായാൽ അച്ഛനെപ്പോലെ
കവിത എഴുതുമെന്ന് പറയുമായിരുന്നു . കുമാരനാശാന് കഥയിലും
ശാസ്ത്രസംഗീതത്തിലുമായിരുന്നു താല്പര്യം ഇത് അച്ഛനിൽ നിന്നും ലഭിച്ചതാണ് .
ചെറുപ്പകാലത് പലവിത അസുഖങ്ങൾ ആയിരുന്നു . തന്റെ പതിനെട്ടാം വയസ്സിൽ
രോഗം പിടിപെട്ട് കിടപ്പിലായിരിക്കെ അച്ചന്റെ ക്ഷണ പ്രകാരം ശ്രീ നാരായണഗുരു
വീട്ടിലേക്ക് വന്നു അതേഹത്തോടൊപ്പം കൂട്ടികൊണ്ടു പോയി . അതിന് ശേഷം
ഗോവിന്ദനാശന്റെ കീഴിൽ യോഗയും താന്ത്രികവുമഭ്യസിച്ച് വക്കത്തുള്ള മുരുകൻ
ക്ഷേത്രത്തിൽ കൈയുമ്പോളാണ് ആശാന് കവിതയോട് കമ്പം തോന്നുന്നത് .
അന്നത്തെ പതിവനുസരിച്ച് 7 ആം വയസ്സിൽ പള്ളികൂടത്തിൽ ചേർത്തു . തുണ്ടത്തിൽ
പെരുമലശാനാണ് പ്രഥമഗുരു ആശാൻ പഠിക്കുന്ന കാലത് തന്നെ വളരെ അതികം
സമര്ഥനായിരുന്നു അത്കൊണ്ട് തന്നെ വളരെ പെട്ടന്ന്തന്നെ എഴുത്തും കണക്കു
പഠിച്ചു

കെ.പി. കേശവമേനോൻ
[കുടുംബജീവിതം]

ജനനം - സെപ്റ്റംബർ 1, 1886 [തരൂർ, പാലക്കാട്, കേരളം]

മരണം - നവംബർ 9, 1978 [വയസ്സ് 92 ]

തൊഴിൽ - മാതൃഭൂമി പത്രാധിപർ, സിലോണിന്റെ

ഹൈക്കമ്മീഷണർ

അറിയപ്പെടുന്നത് - സ്വാതന്ത്ര്യസമര ഭടൻ, വൈക്കം

സത്യാഗ്രഹി, ഐ.എൻ.

പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ


സമരസേനാനിയുമായിരുന്നു . ഇദ്ദേഹമാണ്‌മലയാളത്തിലെ പ്രമുഖ
ദിനപത്രമായ മാതൃഭൂമി സ്ഥാപിച്ചത് . മദ്രാസ് സർവകലാശാലയിൽനിന്ന് ആർട്സ്
ബിരുദം നേടി . ശേഷം1915 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി.
ആനി ബെസന്റിന്റെ ഹോം റൂൾ ലീഗിൽ കെ പി കേശവൻ മേനോൻ പ്രവർത്തിച്ചിട്ടുണ്ട് .
മാപ്പിള ലഹള നടക്കുമ്പോൾ കെ.പി.സി.
‍ സി സെക്രട്ടറിയായിരുന്നു കെ പി കേശവൻ
മേനോൻ . 1923 ലാണ് ഇദ്ദേഹം മാതൃഭൂമി പത്രം ഉണ്ടാക്കുന്നത് . കേരള
സാഹിത്യ അക്കാദമിയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റുമായിരുന്നു
ഇദ്ദേഹം. ഇദ്ദേഹം മരിക്കുന്നതുവരെ മാതൃഭൂമിയുടെ പത്രാധിപർ ആയിരുന്നു .
രാഷ്ട്രപിതാവ് എന്ന ഇദ്ദേഹത്തിന്റെ കൃതിക്ക് 1969-ൽ പല വിഭാഗത്തിലുമുള്ള കേരള
സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുമുണ്ട് . കഴിഞ്ഞകാലം,

സായാഹ്നചിന്തകൾ, ജവഹർലാൽ നെഹ്‌റു, ഭൂതവും ഭാവിയും,


എബ്രഹാംലിങ്കൺ എന്നിവ ഇദ്ദേഹത്തിന്റെ മറ്റു കൃതികൾ ആണ് .

ഒ. എൻ. വി. കുറുപ്പ്


ജനനം - 27 മെയ് 1931 [ചവറ]

മരണം - 13 ഫെബ്രുവരി 2016 [തിരുവനഹപുരം]

അമ്മ - കെ. ലക്ഷ്മിക്കുട്ടിയമ്മ

അച്ഛൻ - ഒ. എൻ. കൃഷ്ണകുറുപ്പ്

പൂർണ്ണനാമം - ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്

മലയാളത്തിലെ പ്രശസ്ത കവിയായിരുന്നു ഇദ്ദേഹം . ഒ.എൻ.വി. എന്ന


ചുരുക്കപേരിലുമറിയപ്പെട്ടിരുന്നത് . 1982 മുതൽ 1987 വരെ
കേന്ദ്രസാഹിത്യഅക്കാദമിയംഗമായിരുന്നു . കേരളകലാമണ്ഡലത്തിന്റെ
ചെയർമാൻ ആയിരുന്നു ഒ.എൻ.വി. സാഹിത്യ രംഗത്തെ മികവ് പരിഗണിച്ഛ്
ജ്ഞാനപീഠ പുരസ്കാരം[2010], പത്മവിഭൂഷൺ[2011], പത്മശ്രീ[1998] എന്നിവ
ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട് . നിരവധി സിനിമകൾക്കും . നാടകങ്ങൾകും
ടെലിവിഷൻസീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും പാട്ടുകൾ രചിച്ചിട്ടുണ്ട് .
ഇദ്ദേഹം സ്വയം ചൊല്ലി അവതരിപ്പിച്ച കവിതകൾ ആസ്വദിക്കാൻ ഏറെ മലയാള
പ്രേക്ഷകർ ഉണ്ടായിരുന്നു . ഇദ്ദേഹത്തിന്റെ എട്ടാം വയസ്സിൽ അച്ഛൻ മരിച്ചു .
ഇദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ശങ്കരമംഗലം
ഹൈസ്കൂളിൽ തുടർവിദ്യാഭ്യാസവും . 1948-ൽ ഒ.എൻ.വി, കൊല്ലം എസ്.എൻ.
കോളേജിൽ ചേർന്നു . 1952-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന്
എക്കണോമിക്സ് പഠനം പൂർത്തിയാക്കി . ഓൾ ഇന്ത്യാ സ്റ്റുഡൻറ്സ് ഫെഡറേഷൻ
(എ.ഐ.എസ്‌.എഫ്)ന്റെ നേതാവായിരുന്നു ഒ. എൻ . വി . 1957 മുതൽ
എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ്
സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ:
വിമൻസ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനമനുഷ്ഠിച്ചു. 1986 മേയ്
31 ന് ഔദ്യോഗികജീവിതത്തിൽനിന്നു വിരമിച്ചെങ്കിലും പിന്നീട് ഒരുവർഷക്കാലം
കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.
കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യപത്രാധിപരായിരുന്നു.

You might also like