You are on page 1of 15

പദ്മരാജൻ

-ഋതു ഭേദങ്ങളുടെ രാജകുമാരൻ


ART INTEGRATED ACTIVITY
Done by: NANDA.A.S, XII
നാൽപ്പത്താറു വയസ്സുവരെയെ ജീവിച്ചിരുന്നുള്ളൂ. അതിനിടയിൽ മലയാള സിനിമയിലും സാഹിത്യത്തിലും
സർഗ്ഗ വൈഭവത്തിന്റെ ഋതു ഭേദങ്ങൾ തീർത്ത് ചിരപ്രതിഷ്ഠ നേടിയ വ്യക്തിയാണ് പത്മരാജൻ.
മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.
സര്‍ഗ്ഗാത്മകതയുടെ ഏറ്റം വ്യത്യസ്തമായ വഴികളിലൂടെ അദ്ദേഹം സഞ്ചരിച്ചു. പ്രണയത്തെയും മാനുഷിക
ചോദനകളെയും ഏറ്റവും മനോഹരമായി അഭ്രപാളിയിൽ ചിത്രീകരിച്ച കലാകാരനായിരുന്നു അദ്ദേഹം.
അടുപ്പമുള്ളവർ പപ്പേട്ടൻ എന്ന് വീളിച്ചിരു ന്ന പദ്മരാജന്റെ പേര് പി പദ്മ രാജൻ ൻ പിള്ള എന്നായിരുന്നു.
ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് 1946 മെയ് 23ണ് ആയിരുന്നു ജനനം
മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ
മകനായിരുന്നു രാധാലക്ഷ്മി ഭാര്യ മക്കൾ അനന്തപത്മനാഭൻ, മാധവിക്കുട്ടി എന്നിവർ
• പത്മരാജന്റെ തൂലിക തുമ്പിൽ വിരിഞ്ഞ പ്രതിമയും രാജകുമാരിയും, രതിനിര്‍വ്വേദം, മഞ്ഞുകാലം
നോറ്റകുതിര, ഋതുഭേതങ്ങളുടെ പാരിതോഷികം. ഉദകപ്പോള, നക്ഷത്രങ്ങളേ കാവല്‍ എന്നീ
നോവലുകള്‍ ജീവിതയാതാര്‍ത്ഥ്യങ്ങളെ തൊട്ടറിഞ്ഞ രചനകളായിരുന്നു .
• പ്രണയത്തിന്റെയും ജീവിതത്തിന്റെയും വേറിട്ട വഴികൾ കാണിച്ചു തന്ന തൂവാന തുമ്പികള്‍, സ്വവര്‍
ഗ്ഗാനുരാഗത്തെ അശ്ലീലതകളില്ലാതെ അവതരിപ്പിച്ച ദേശാടനക്കിളികള്‍ കരയാറില്ല, മുന്തിരി
തോട്ടങ്ങളിലെ പ്രണയാതുരതകൾ നുരയുന്ന നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ തുടങ്ങി ത്രയെത്ര
തിരക്കഥകൾ തിരക്കഥകൾ.
• മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധികോളേജിൽ നിന്ന്
പ്രീ-യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവുമെടുത്തു (1963).
ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരിൽ നിന്നും സംസ്കൃതവും സ്വായത്തമാക്കി
• പത്മരാജൻ
കഥയുടെ ഗന്ധർവ്വൻ ആയിരുന്നു
കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു. കൗമുദി
വാരികയിൽ പ്രസിദ്ധീകരിച്ച ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ് എന്ന കഥയാണ്
പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന.
• 1971-ൽ എഴുതിയ നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ ഏറെ ശ്രദ്ധേയമായി.ആ വർഷത്തെ കേരള
സാഹിത്യ അക്കാദമി പുരസ്കാരവും കുങ്കുമം അവാർഡും ഈ കൃതിയിലൂടെ പത്മരാജൻ നേടി. പിന്നീട്
വാടകയ്ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകൾ
പ്രസിദ്ധീകരിച്ചു. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ
നോവലുകൾ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം രചിച്ചവയാണ്. പെരുവഴിയമ്പലം,
രതിനിർവ്വേദം തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകൾ.
• 36 ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ പത്മരാജൻ 18 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.ഞാൻ
ഗന്ധർവ്വൻ എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ 1991
ജനുവരി 24-ആം തീയതി രാവിലെ അവിടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ പത്മരാജൻ
കഥയുടെ ഗന്ധർവ്വൻ ആയിരുന്നു.
• ഞാൻ ഗന്ധർവ്വൻ എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ
1991 ജനുവരി 24-ആം തീയതി രാവിലെ അവിടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
കണ്ടെത്തുകയായിരുന്നു. 46 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ചലച്ചിത്രലോകത്തെ വളരെയധികം
ഞെട്ടിച്ച ആ വേർപാട് ഇന്നും മലയാളസിനിമയുടെ തീരാനഷ്ടമായി അവശേഷിക്കുന്നു
അദ്ദേഹ തിൻ്റെ കൃതികൾ
• സാഹിത്യകൃതികൾചെറുകഥ/ കഥാ സമാഹാരംതിരുത്തുകപ്രഹേളികഅപരൻപുകക്കണ്ണടമറ്റുള്ളവരുടെ
വേനൽകൈവരിയുടെ തെക്കേയറ്റംസിഫിലിസ്സിന്റെ നടക്കാവ്കഴിഞ്ഞ
വസന്തകാലത്തിൽപത്മരാജന്റെ കഥകൾ
• നോവലെറ്റുകൾ
• ഒന്ന്, രണ്ട്, മൂന്ന് (3 നോവെലെറ്റുകളുടെ സമാഹാരം)
• പെരുവഴിയമ്പലം
• തകര
• രതിനിർവ്വേദം
• ജലജ്വാല
• നന്മകളുടെ സൂര്യൻ
• വിക്രമകാളീശ്വരം
• നോവലുകൾ
• നക്ഷത്രങ്ങളെ കാവൽ (കേരളസാഹിത്യ അക്കാദമി പുരസ്കാരം)
• വാടകക്കൊരു ഹൃദയം
• ഉദ്ദകപ്പോള
• ഇതാ ഇവിടെവരെ
• ശവവാഹനങ്ങളും തേടി
• മഞ്ഞുകാലംനോറ്റ കുതിര
• പ്രതിമയും രാജകുമാരിയും
• കള്ളൻ പവിത്രൻ
• ഋതുഭേദങ്ങളുടെ പാരിതോഷികംതിരക്കഥകൾ (പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചവ)പത്മരാജന്റെ തിരക്കഥകൾപെരുവഴിയമ്പലംഇതാ ഇവിടെ വരെ
അദ്ദേഹത്തിൻ്റെ ചലച്ചിത്രങ്ങൾ
• 1979പെരുവഴിയമ്പലംഅശോകൻ, ഭരത് ഗോപിആദ്യ ചലച്ചിത്രം2
• 1981ഒരിടത്തൊരു ഫയൽവാൻജയന്തി, റാഷിദ്, നെടുമുടി വേണുമികച്ച തിരക്കഥയ്ക്കു കോലാലംപുർ ഫിലിം ഫെസ്റിവലിൽ അവാർഡ് ലഭിച്ചു.
• 1981കള്ളൻ പവിത്രൻനെടുമുടി വേണു, അടൂർ ഭാസി, ഭരത് ഗോ പിഅദ്ദേഹത്തിന്റെ തന്നെ ചെറുകഥയെ അടിസ്ഥാനമാക്കിയെടുത്ത ചിത്രം
• 1982നവംബറിന്റെ നഷ്ടംപ്രതാപ് കെ. പോത്തൻ, മാധവി ,1983കൂടെവിടെറഹ്‌മാൻ, സുഹാസിനി, മമ്മൂട്ടിവാസന്തിയുടെ മൂൺഗിൽ പൂക്കൾ എന്ന തമിഴ്
നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം
• 1984പറന്ന് പറന്ന് പറന്ന്റഹ്‌മാൻ, രോഹിണി, നെടുമുടി വേണു
• 1985 തിങ്കളാഴ്ച നല്ല ദിവസംമമ്മൂട്ടി, കവിയൂർ പൊന്നമ്മ, ശ്രീവിദ്യ
• 1986നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾമോഹൻലാൽ, ശാരി, തിലകൻകെ.കെ. സുധാകരന്റെ നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം എന്നാ നോവലിനെ
അടിസ്ഥാനമാക്കി അടുത്ത ചിത്രം.
• 1986കരിയിലക്കാറ്റു പോലെമമ്മൂട്ടി, മോഹൻലാൽ, റഹ്‌മാൻ ശിശിരത്തിൽ ഒരു പ്രഭാതം എന്ന സുധാകർമംഗളോദയത്തിന്റെ റേഡിയോ നാടകത്തെ
അടിസ്ഥാനമാക്കി എടുത്ത ചിത്രം.
• 1986അരപ്പട്ട കെട്ടിയ ഗ്രാമത്തിൽമമ്മൂട്ടി, അശോകൻ, നെടുമുടി വേണു അദ്ദേഹത്തിന്റെ തന്നെ ചെറുകഥയെ അടിസ്ഥാനമാക്കിയെടുത്ത ചിത്രം.
• 1986ദേശാടനക്കിളി കരയാറില്ലകാർത്തിക, ശാരി, മോഹൻലാൽ
• 1986നൊമ്പരത്തിപ്പൂവ്മാധവി, ബേബി സോണിയ, മമ്മൂട്ടി
• 1987തൂവാനത്തുമ്പികൾമോഹൻലാൽ, സുമലത, പാർ‌വ്വതി,അശോകൻ അദ്ദേഹത്തിന്റെ ഉദകപ്പോള എന്നാ നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം.
• 1988അപരൻ ജയറാം, ശോഭന അദ്ദേഹത്തിന്റെ തന്നെ അപരൻ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി എടുത്ത ചിത്രം.
• 1988മൂന്നാം പക്കംതിലകൻ,ജയറാം, കീർത്തി,അശോകൻ, റഹ്‌മാൻ
• 1989സീസൺമോഹൻലാൽ, ഗാവിൻ പക്കാർഡ്,മണിയൻപിള്ള രാജു, അശോകൻ
• 1990ഇന്നലെശോഭന, ജയറാം,സുരേഷ് ഗോപി ശ്രീവിദ്യ വാസന്തിയുടെ പുനർജനനം എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം.
• 1991ഞാൻ ഗന്ധർവ്വൻനിതീഷ് ഭരദ്വാജ്, സുപർണ്ണ,എം.ജി. സോമൻ, കെ.ബി. ഗണേഷ് കുമാർ
കരസ്ഥമാക്കിയ പുരസ്ക്കാരങ്ങൾ
• ചലച്ചിത്രപുരസ്കാര ങ്ങൾ
• 1975
• മികച്ച തിരക്കഥ - ഫിലിം ഫാൻസ് : പ്രയാണം
• 1977
• മികച്ച തിരക്കഥ - ഫിലിം ഫാൻസ്, ഫിലം ​ക്രിട്ടിക്സ്: ഇതാ ഇവിടെവരെ
• 1978
• മികച്ച തിരക്കഥ - സംസ്ഥാന അവാർഡ് : രാപ്പാടികളുടെ കഥ, രതിനിർവ്വേദം
• മികച്ച തിരക്കഥ - ഫിലിം ഫാൻസ് : രാപ്പാടികളുടെ കഥ, രതിനിർവ്വേദം
• 1978
• മികച്ച രണ്ടാമത്തെ സിനിമ, മികച്ച തിരക്കഥ & സംവിധായകൻ - പെരുവഴിയമ്പലം
• മികച്ച തിരക്കഥ, മികച്ച മേഖലാ ഫിലിം -​ നാഷ്‌ണൽ അവാര്ഡ്‌- പെരുവഴിയമ്പലം
• 1979
• മികച്ച തിരക്കഥ - ഫിലിം ഫാൻസ് - തകര
• 1982
• മികച്ച ചിത്രം, മികച്ച തിരക്കഥ - അന്തർദ്ദേശീയം (കോലാംലമ്പൂർ) ഒരിടത്തൊരു ഫയൽവാൻ
• മികച്ച ചിത്രം - ഗൾഫ് അവാർഡ്, ഫിലിം ക്രിട്ടിക്സ് - നവംബറിന്റെ നഷ്‌ടം
• 1984
• മികച്ച ചിത്രം - സംസ്ഥാന അവാർഡ് - കൂടെവിടെ
• മികച്ച തിരക്കഥ - ഫിലം ക്രിട്ടിക്സ് - കൂടെവിടെ
• മികച്ച സംവിധായകൻ പൗർണമി അവാർഡ് - കൂടെവിട
• 1985
• മികച്ച തിരക്കഥ - സംസ്ഥാന അവാർഡ്, ഫിലിം ക്രിറ്റിക്സ് - കാണാമറയത്ത്‌
• 1986
• മികച്ച തിരക്കഥ - ഫിലിം ക്രിട്ടിക്സ് - നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകൾ
• മികച്ച കഥ - ഫിലിം ചേമ്പർ - തൂവാനതുമ്പികൾ
• മികച്ച തിരക്കഥ - ഫിലിം ക്രിട്ടിക്സ് - നൊമ്പരത്തിപൂവ്‌
• 1989
• മികച്ച തിരക്കഥ - സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ് - അപരൻ, മൂന്നാം പക്കം
• മികച്ച സംവിധായകൻ - ഫിലം ഫെയർ
​ - അപരൻ
• 1990
• മികച്ച തിരക്കഥ- സംസ്ഥാന അവാർഡ്, ഫിലിം ക്രിട്ടിക്സ്, ഫിലിം ചേംബർ- ഇന്നലെ
• 1991
• FAC അവാർഡ് - ഞാൻ ഗന്ധർവൻ
• സാഹിത്യ പുരസ്കാരങ്ങൾ1972: നോവൽ - നക്ഷത്രങ്ങളേ കാവൽ - കേരള സാഹിത്യ അക്കാദമി പുരസ്കാരം.1972: നോവൽ -
നക്ഷത്രങ്ങളേ കാവൽ - കുങ്കുമം പുരസ്കാരം

You might also like