You are on page 1of 2

6/23/2021 ലക്ഷണങ്ങളില്ലാതെ കോവിഡ് ബാധിക്കുന്നവരില്‍ അഞ്ചിലൊന്നിനും ദീര്‍ഘകാല കോവിഡ് ഉണ്ടാകാം | One …

ലക്ഷണങ്ങളില്ലാതെ കോവിഡ്
ബാധിക്കുന്നവരില്‍ അഞ്ചിലൊന്നിനും
ദീര്‍ഘകാല കോവിഡ് ഉണ്ടാകാം
2020 ഫെബ്രുവരി മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്
Jun 23, 2021, 10:47 AM IST

Representative Image| Photo: GettyImages

ലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് ബാധിക്കുന്നവരില്‍ അഞ്ചിലൊന്ന് പേര്‍ക്കും ദീര്‍ഘകാല കോവിഡ്


ഉണ്ടായേക്കാമെന്ന് പഠനം. സന്നദ്ധ സംഘടനയായ ഫെയര്‍ ഹെല്‍ത്തിന്റേതാണ് പഠനം. 1.96 മില്ല്യണ്‍
അമേരിക്കക്കാരുടെ ആരോഗ്യസ്ഥിതിയാണ് സംഘടന വിലയിരുത്തിയത്്. 2020 ഫെബ്രുവരി മുതല്‍
2021 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്. 

Features
ആല്‍ഫ,
ബീറ്റ, ഗാമ, ഡെല്‍റ്റ, കാപ്പ.... കൊറോണ വൈറസ് വകഭേദങ്ങള്‍ക്ക് പേരിടുന്ന വിധം | Read
more

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലും ദീര്‍ഘകാലം ആളുകളില്‍ കോവിഡ്


നിലനില്‍ക്കുന്നത് പൊതുജനാരോഗ്യ പ്രശ്‌നമാണെന്ന് ഫെയര്‍ ഹെല്‍ത്ത് പ്രസിഡന്റ് റോബിന്‍
ജെല്‍ബര്‍ഡ് പറഞ്ഞു. 

രോഗനിര്‍ണയം നടത്തി നാലാഴ്ച കഴിഞ്ഞിട്ടും ലക്ഷണങ്ങള്‍ മാറാത്ത അവസ്ഥയാണ് ദീര്‍ഘകാല


കോവിഡ്. 

https://www.mathrubhumi.com/health/news/one-in-five-asymptomatic-corona-virus-patients-develop-long-covid19-1.5773378 1/2
6/23/2021 ലക്ഷണങ്ങളില്ലാതെ കോവിഡ് ബാധിക്കുന്നവരില്‍ അഞ്ചിലൊന്നിനും ദീര്‍ഘകാല കോവിഡ് ഉണ്ടാകാം | One …

Features
കോവിഡ് 19 രോഗനിര്‍ണയത്തില്‍ സി.ടി സ്‌കാന്‍, ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍
ഇവയാണ് | Read more

വേദന, ശ്വാസമെടുക്കുന്നതിലുള്ള ബുദ്ധിമുട്ട്, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പൊതുവായ ശാരീരിക


അസ്വസ്ഥതകള്‍, കടുത്ത ക്ഷീണം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയാണ് ദീര്‍ഘകാല കോവിഡ്
പ്രശ്‌നങ്ങളില്‍ ഏറ്റവും പൊതുവായി കണ്ടെത്തിയത്. ഇത്തരം രോഗലക്ഷണങ്ങള്‍ ഓരോരുത്തരുടെയും
പ്രായത്തിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് വന്നവരില്‍
19 ശതമാനം പേര്‍ക്കും ദീര്‍ഘകാല കോവിഡ് ഉണ്ടാകുന്നതായും കോവിഡ് നെഗറ്റീവായി 30
ദിവസങ്ങള്‍ക്ക് ശേഷം ഇവരില്‍ സങ്കീര്‍ണതകള്‍ ഉണ്ടാകുന്നതായും പഠനത്തില്‍ പറയുന്നു. 

ദീര്‍ഘകാല കോവിഡ് പ്രശ്‌നങ്ങള്‍ കൂടുതലും ഉണ്ടാകുന്നത് പുരുഷന്‍മാരെ അപേക്ഷിച്ച്


സ്ത്രീകള്‍ക്കാണ്. എന്നാല്‍ ദീര്‍ഘകാല കോവിഡിന്റെ ഭാഗമായി ഉണ്ടാകുന്ന
ഹൃദയപേശികളിലുണ്ടാകുന്ന നീര്‍ക്കെട്ട് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് കൂടുതലും
കണ്ടുവരുന്നത്. 

Content Highlights: One in five asymptomatic Corona Virus patients develop long Covid19, Health, Covid19

Share on

Like 10
 

https://www.mathrubhumi.com/health/news/one-in-five-asymptomatic-corona-virus-patients-develop-long-covid19-1.5773378 2/2

You might also like