You are on page 1of 3

 

മഹ്ദിയെ തിരിച്ചറിയാം 

🎄മുസ്‌ലിം ആയ

ബഹുഭൂരി ഭാഗം ആളുകളും അവസാന നാളിൽ ഇമാം മഹ്ദിയെ


പ്രതീക്ഷിക്കുന്നു.ഹിന്ദുക്കളിൽ അധിക പേരും കൽക്കി അവതാരത്തെ
പ്രതീക്ഷിച്ചിരുന്നു.യഹൂദർ മസാഹയെയും പ്രതീക്ഷിക്കുന്നു...ഈ മൂന്നു
വ്യക്തികളും ഒന്നാണെങ്കിൽ ഈ മൂന്നു മതങ്ങളും ക്രിസ്ത്യാനികൾ പറയുന്നതും
യോജിപ്പ് ഉണ്ട്.അതല്ലെങ്കിൽ ഇത് യോജിപ്പിക്കാൻ സാധ്യമല്ല...ഇത് സൂക്ഷമമായി
പഠിക്കുന്നവർക്ക് ഒരേ വ്യക്തിയുടെ വിവിധ നാമങ്ങൾ ആണിവ എന്ന് വേഗം
മനസ്സിലാവും.കാരണം ഈ മൂന്നു വ്യക്തികളും യേശുവും വരുന്നത് യുദ്ധം ചെയ്യാൻ
ആണ്,അക്രമികളായ ശത്രു പക്ഷത്തെ നശിപ്പിച്ച് ഭൂമിയിൽ നീതി നടപ്പിലാക്കാൻ.

അപ്പോൾ അവസാന കാലം ഓരോ മതത്തിലും ഓരോ നായകർ വരികയും അവർ


തമ്മിൽ തമ്മിൽ യുദ്ധം ചെയ്യുകയുമാണോ ഉണ്ടാവുക?അങ്ങനെയെങ്കിൽ
അവരിൽ ആര് വിജയിക്കും?നാല് വിഭാഗവും പരസ്പരം പോരടിക്കുന്ന സമയം
അത് നീതിക്ക് വേണ്ടിയുള്ള യുദ്ധമാവുന്നത് എങ്ങനെയാണ്?

എല്ലാ മതത്തിലും നല്ലവർ ഉണ്ട്,തിന്മയുടെ ആളുകളും ഉണ്ട് എന്ന് എല്ലാവരും


സമ്മതിക്കുന്നു.എന്നാല് യുദ്ധം ചെയ്യുമ്പോൾ സ്വന്തം മതത്തിലെ നാശകാരികളെ
എങ്ങനെ നശിപ്പിക്കും?
ഇതെല്ലാം

ദൈവബന്ദമില്ലാത്ത പാമരരായ പണ്ഡിത സമൂഹത്തിൻ്റെ


സംഭാവനയാണ്.ഒരു മതം ലോകത്ത് വരുന്ന സമയത്ത് ആ മതം ദൈവീക
മതമാണ്.അത് മനുഷ്യ നന്മക്ക് വേണ്ടിയുള്ളതാണ്.അതിനെ എതിർക്കുന്നവർ
നന്മയുടെ ശത്രുക്കൾ ആണ്.അതിനാൽ ആ കാലഘട്ടം നന്മയുടെ വക്താക്കൾ
മതത്തിനുള്ളിലും തിന്മയുടെ വക്താക്കൾ പുറത്തുമായിരിക്കും..എന്നൽ അത്
കൊണ്ടുവന്ന കാലം അവരുടെ നേതാവായ പ്രവാചകൻ അവരിൽ ഉള്ള കാരണം
മത നിയമങ്ങളും വിശ്വാസ സംഹിതകളും മായമില്ലതെ നില
കൊണ്ടു.മതത്തിനുള്ളിലെ മുനഫിഖീങ്ങൾക്ക് നിയമങ്ങളിൽ കൈ കടത്താൻ
സാധിച്ചില്ല.. എന്നാൽ ആ പ്രവാചകൻ അവരോട് വിട പറയുമ്പോൾ മുനഫിഖീങ്ങൾ
ആയവരും ദൈവീക ബന്ധമില്ലാത്തവരും വിശ്വാസത്തിലും നിയമത്തിലും
അറിഞ്ഞോ അറിയതെയോ കൂട്ടിക്കലർത്തി..വന്നുചേർന്ന കൂടികലർപിൽ നിന്നും
മതത്തെ പരിശുദ്ധമാക്കാൻ ദൈവം ദൈവീക ബന്ധമുള്ള ആളുകളെ അയച്ചു..
മുൻഗാമികളിൽ അവർ നബിമാർ എന്നും പിൻഗാമികളിൽ അവർ ഔലിയാക്കൾ
എന്നും അറിയപ്പെട്ടു..
എന്നാൽ മതത്തിൻ്റെ
നേതൃത്വം കയ്യടക്കിയ ജാഹിലീങ്ങൾ ആയ പണ്ഡിതർ
ഇവരെ നിഷേധിക്കുകയും തങ്ങളെ പിന്തുടരുന്ന ജനങ്ങളെ ആ മായം കലർന്ന
മതത്തിലൂടെ തന്നെ കൊണ്ട് പോവുകയും ചെയ്തു.എന്നൽ ദൈവസഹായം
കിട്ടിയ ആളുകൾ ഇവരെ തിരിച്ചറിയുകയും യദാർത്ഥമായ മതത്തിലേക്ക് തിരിച്ചു
വരികയും ചെയ്തു.
എന്നാല് ശുദ്ധികലശം
തീർത്തും അസാധ്യമായ കാലഘട്ടം വന്നു കഴിഞ്ഞാൽ
ദൈവം ആ പഴയ മതം അല്ലെങ്കിൽ നിയമവ്യവസ്ഥകൾ എല്ലാം പുതിയ ഒരു
പ്രവാചകനെ കൊണ്ട് അടിമുടി മാറ്റം വരുത്തി.അത്തരം പ്രവാചകർ ഉലിൽ
അസ്മുകൾ എന്ന പേരലറിയപ്പെടുന്നു..അത്തരം ഒരാൾ വന്നാൽ അത് പോലെത്ത
മറ്റൊരാൾ വരുന്ന വരെ മതത്തിൽ ഉണ്ടായി കൊണ്ടിരിക്കുന്ന അശുദ്ദികൾ
ശുദ്ധിയക്കാൻ ദൈവം നബിമരെ നിരന്തരം അയച്ചു കൊണ്ടിരിക്കും..അന്ത്യ
പ്രവചകൻ (സ)ക്ക് ശേഷം ഔലിയക്കൾ എന്ന പേരിലും ഇവർ വന്നു
കൊണ്ടിരിക്കും.. അവർ അല്ലാത്തവർ പഠിപ്പിക്കുന്ന മതം ഇത്തരത്തിൽ കലർപ്പ്
ഉള്ളതാണ്..എന്നൽ അവരുടെ എണ്ണം അധികരിച്ചതിനാൽ യദാർത്ഥ വഴിയിൽ
സഞ്ചരിക്കുന്നവർ സമൂഹത്തിൽ ഒതുങ്ങി കൂടി..അവരെ തേടി വരുന്നവർക്ക്
മാത്രം സത്യം മനസിലാക്കി കൊടുത്തു..അതല്ലാതെ അവർ ഹക്ക് പറയാൻ
തുനിഞ്ഞാൽ ഈ ചെറിയ കൂട്ടകാരെ അവർ ഇല്ലാതാക്കും.. അതിനു അവരിലെ
പണ്ഡിതർ ഭരണാധികാരികളെ തെറ്റിധരിപിച്ച് ഇവർക്ക് ശത്രുക്കൾ
ആക്കും...ഇതായിരുന്നു മുസ്‌ലിം രാഷ്ട്രങ്ങളിലെ കഥ..പിന്നീട് ഇസ്ലാം അമുസ്ലിം
രാജ്യങ്ങളിൽ എത്തിയപ്പോൾ ഇത്തരം സൂഫിയക്കളിൽ കൂടി യദാർത്ഥ ഇസ്ലാം
വളർന്നു.എന്നൽ പണ്ഡിതന്മറിലൂടെ മറ്റൊരു ഇസ്ലാമും വളർന്നു..ഈ
പണ്ഡിതന്മാരിൽ ബഹു ഭൂരിപക്ഷവും സൂഫിയക്കളെ എതിർക്കുന്നവർ ആയി
തീർന്നു..അവരിൽ ഒരു വിഭാഗം അവരെ എതിർക്കാത്തവർ ആണ്,എന്നൽ
സൂഫികളുടെ യദാർത്ഥ വിസ്വശസംഹിതകൾ കേട്ടാൽ അവർ അവർക്ക്
ശത്രുക്കൾ ആയിത്തീരുന്നു..അതല്ല ഈ പണ്ഡിതരുടെ വിശ്വാസം ചോദ്യം
ചെയ്യാത്ത സൂഫികളുടെ സൂഫിസം അവർ അനുകൂലിച്ചു.

🌴 എന്നാല് പണ്ഡിതരുടെ വിശ്വാസമനുസരിച്ച് അവർകൊപ്പിച്ച് അവരുടെ കൂടെ


സഞ്ചരിച്ച ആ സൂഫികൾ യദാർത്ഥ സൂഫിസം മനസ്സിലാകാത്ത ബാഹ്യ സൂഫികൾ
ആയിരുന്നു...
അതിൻ്റെ കാരണം ഇതാണ്..ദീൻ എന്നത് പടിക്ക് പടി പഠിക്കേണ്ട
വിഷയമാണ്.അതിൽ ആദ്യത്തെ പടി ദീൻ ബുദ്ധി കൊണ്ട് സമ്മതിപിക്കൽ
ആണ്.അത് ചെയ്തവര് എല്ലാം മുസ്‌ലിം എന്ന് അറിയപ്പെടും...അകൂട്ടരിൽ നിന്നും
അർഹരായവർ മൂഹമിൻ ആയിത്തീരും..യദാർത്ഥ വിശ്വാസം അവരുടെ
ഖൽബിലേക് പ്രവേശിച്ചാൽ മാത്രം...എന്നാല് ഈ ഘട്ടത്തിൽ എത്താത്ത ആളുകൾ
ഖൽബ് എന്നതിൻ്റെ യാഥാർഥ്യം മനസിലക്കിയില്ല..
അവർ ഖൽബ് എന്നത് മനസ്സ് ആക്കി മനസിലാക്കി..തങ്ങൾ ബുദ്ദികൊണ്ടും
അറിവ് കൊണ്ടും വിശ്വാസം കൊണ്ടുമെല്ലാം മുഹമിൻ ആയി എന്നവർ
വിലയിരുത്തി.

യദാർത്ഥ സൂഫി അധ്യാപനം പൂർത്തിയാകാത്ത ചില സൂഫികളും ഇതിൽ


അകപ്പെട്ടു...അവരുടെ ശൈക്കിന് ഇത് അറിയാമെങ്കിലും അത് ഇവരിലേക്ക്
എത്തും മുമ്പേ പല കാരണങ്ങൾ കൊണ്ട് അവരും ഇവരും വേർപെട്ടു..പിന്നെ
അവർ മനസിലാക്കിയ സൂഫിസം അവർ മുന്നോട്ട് കൊണ്ട് പോയി...ഇത്തരം
സൂഫിയാക്കളും യദാർത്ഥ ദീനിൽ നിന്നും അകലെയാണ്.
യദാർത്ഥ സൂഫികൾ അകം കൊണ്ട് പണ്ഡിതരെ വെറുക്കുകയും പുറമെ തീവ്രത
കാണിക്കതിരിക്കുകയും ചെയ്തു...ഇത് അനുകരിച്ചവർക്ക് ഉള്ളിൽ അവരോടു
നീരസം തോന്നിയില്ല..എന്നാൽ യദാർത്ഥ ദീൻ പഠനം പൂർത്തിയ്യയിരുന്നെങ്കിൽ
അവരുടെ ഇൽമു അതിനു അവരെ അനുവദിക്കൂമായിരുന്നില്ല.

അങ്ങനെ സമൂഹം മൊത്തം ജഹിലീങ്ങളായ പണ്ഡിതർ,,സൂഫി നാമധാരികൾ


എന്നിവരെ കൊണ്ട് അശുദ്ധിയായി തീരുന്ന ഒരു കാലം,അതാണ് അവസാന
കാലം....യദാർത്ഥ ദീൻ പഠിപിക്കുന്നവർ തീർത്തും ഇല്ലാതായി തീർന്ന
കാലം..മനുഷ്യർ അവൻ്റെ നുണകൾ സത്യമായി വിശ്വാസിച് ആശ്വസിക്കുന്ന കാലം.

🌳 സകല തരീഖത്തിൻ്റെ ശൈഖൻമാരും തസവുഫിൻ്റെ ബാഹ്യമായ തൊലി മാത്രം


മനസ്സിലാക്കി,അതിൽ ആശ്വാസം കൊള്ളുന്നു.പണ്ഡിതർ ഇവരെ
നോക്കി,ബഹുമാനിച്ചു കൊണ്ട്,തങ്ങൾ സൂഫിസം എതിർക്കുന്നവർ അല്ല
എന്നതിൽ ആശ്വാസം കൊള്ളുന്നു.ജനങ്ങൾക്ക് പണ്ഡിതരുടെ certificate ഉള്ളത്
കൊണ്ട് അവരും ത്രിപ്തിയിലാണ്....ഇവരെ കൂടാതെ മറ്റു 72 വിഭാഗം
വേറെയും...ഇവർക്കിടയിൽ അല്ലാഹു വന്നാൽ പോലും ഇവർക്ക് പണ്ഡിതൻ

🌕
സമ്മതം കൊടുക്കണം.
ദീൻ എന്നേ അസ്തമിച്ചു കഴിഞ്ഞു...5 ഉലുൽ അസ്മുകളയി വന്ന 5 മതങ്ങളുടെ
അനുയായികളും അവരുടെ മതത്തിൽ വന്ന മായങ്ങൾ തിരിച്ചറിയാൻ ആകാതെ
മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു.. റസൂലുളള (സ)വന്ന സമയം അവിടുന്ന് മറ്റു
മതങ്ങളിൽ തുടരുന്ന നല്ല ആത്മാക്കൾക്ക് അവരിലുള്ള കലർപ്പ് മാറ്റി ശുദ്ധമാക്കി
അതിൽ തുടരാൻ അനുവദിച്ചിട്ടുണ്ട്..അതിനു ശേഷം വന്ന ഔലിയാക്കളുടെ
രീതിയും അത് തന്നെ ആയിരുന്നു.എന്നൽ ഇതെല്ലാം പരസ്യത്തിൽ ആയിരുന്നില്ല.

🌱 അവസാന കാലം വന്നാൽ മായങ്ങൾ അതിൻ്റെ പാരമ്യത്തിൽ എത്തുന്ന കാലം


ആണ്..ഒരാളെ കൊണ്ടും നന്നാക്കാൻ പറ്റാത്ത അവസ്ഥ...അങ്ങനെയുള്ള
കാലഘട്ടത്തിൽ അല്ലാഹു ഭൂമിയിലേക്ക് നിയോഗിക്കുന്ന മഹാത്മാവ് ആണ് ഇമാം
മഹ്ദി,അല്ലെങ്കിൽ കൽക്കി അവതാർ, അല്ലെങ്കിൽ മസാഹ.അവിടുത്തെ
സഹായത്തിന് ഈസ നബിയും വന്നെത്തും..5 പ്രവാചകരുടെ ഉമ്മത്തിലും പെട്ട
നന്മയുടെ വക്താക്കൾ എല്ലാം അവർ മുഖേന യദാർത്ഥ ദീനിലേക്ക് കടന്നു വരും..
ബാക്കിയുള്ളവർ ഇവരുടെ ശത്രുക്കൾ ആകും..അവരുടെ പണ്ഡിതർ,വിലയില്ലാത്ത
സൂഫി നാമധാരികൾ,സകല മതത്തിലും പെട്ട തിന്മമയുടെ വക്താക്കൾ എല്ലാം
ഇവർക്കെതിരെ തിരിയും...അവർക്ക് സഹായി ആയി കൊണ്ട് ദജ്ജാൽ
പുറപ്പെടും..അവരുടെ വാദം സപ്പോർട്ട് ചെയ്യുന്ന ഒരു ഭൗതീക പണ്ഡിതൻ ആയി
കൊണ്ട് ദജ്ജാൽ വന്നാൽ അവർക്ക് സന്തോഷമാവും..യദാർത്ഥ തസവുഫ്
അറിയാത്ത ആന്തരീക അറിവ് പഠിക്കാത്ത ആളുകൾ അവനെ മഹ്ദിയയി
മനസിലാക്കും..അങ്ങനെ ദജൽ എന്ന വഞ്ജനക്ക് എല്ലാവരും അടിമപ്പെടും.

എന്നാല് റസൂലുള്ള (സ)മുന്നറിയിപ്പ് നൽകി:ഒറ്റ കണ്ണൻ ദജ്ജാലിനെ നിങൾ


സൂക്ഷിക്കുക...നിങ്ങളുടെ റബ്ബ് ഒറ്റ കണ്ണൻ അല്ല.

അധവാ ഒരു തരം ഇൽമു മാത്രം ആയിരിക്കും അവനിൽ ഉണ്ടാവുക! നിങ്ങളുടെ

🌹
റബ്ബിൽ നിന്നുള്ളവർക്ക് രണ്ടു കണ്ണ് ഉണ്ടായിരിക്കും അധവാ രണ്ടു ഇല്മുകൾ
ബാഹ്യവും ആന്തരികവുമായ 2 ഇല്മുകൾ....

You might also like