You are on page 1of 5

Independence Quiz

1. സാമൂതിരി രാജാവിന്റെ നാവികസേനാ തലവന്മാരുടെ സ്ഥാന പേര്?

കുഞ്ഞാലിമരയ്ക്കാർ

2. മാപ്പിള ലഹളയുടെ (മലബാർ കലാപം) ഭാഗമായി തിരൂരിൽ നിന്നും തടവുകാരെ


ഗുഡ്സ് വാഗണിൽ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകു ന്നതിനു നേതൃത്വം കൊടുത്ത
ബ്രിട്ടീഷ് പോലീസ് ഓഫീസർ ആര്?

ഹിച്ച്കോക്ക്

3. പൊതു നിരത്തുകളിൽ കൂടി താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട


സമ്പ്രദായത്തെ വെല്ലുവിളിച്ചുകൊണ്ട് 1893 – ൽ വില്ലുവണ്ടി സമരം നടത്തിയ
നവോത്ഥാന നായകൻ?

അയ്യങ്കാളി

4. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മലബാറിൽ 1921- ൽ നടന്ന കലാപം ഏത്


പേരിലാണ് അറിയപ്പെട്ടത്?

മാപ്പിള ലഹള ( മലബാർ കലാപം)

5. നാവികസേനാ തലവന്മാരായിരുന്നവർക്ക് സാമൂതിരി രാജാവ് നൽകിയ സ്ഥാന പേര്


എന്താണ്?

കുഞ്ഞാലി

6. വൈക്കം ക്ഷേത്രപരിസരവഴികളിൽ കൂടി കീഴ് ജാതിക്കാർക്കും സഞ്ചാരസ്വാതന്ത്ര്യം


അനുവദിക്കപ്പെട്ടപ്പോൾ മഹാകവി വള്ളത്തോൾ നാരായണമേനോൻ രചിച്ച കവിത?

ഫലപ്രാപ്തി

7. അധകൃത ജാതിക്കാർ എന്ന പേരിലറിയപ്പെട്ടവർക്ക് പൊതുവായി ഹരിജനങ്ങൾ എന്ന


പേര് ഗാന്ധിജി നൽകിയത് ഏത് അർത്ഥത്തിലാണ്?
ദൈവത്തിന് ഇഷ്ടപ്പെട്ടവർ

8. 1934 -ൽ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥികൾ പഠിപ്പുമുടക്കി യതാണ്


രാജ്യത്തെ ആദ്യത്തെ വിദ്യാർത്ഥി സമരം ഈ സമരം എന്തിനെതിരെ ആയിരുന്നു?

ഫീസ് വർധനക്കെതിരെ

9. 1600 -ൽ സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിലുള്ള ‘കുഞ്ഞാലിയെ ഉപദ്രവിക്കില്ല’


എന്ന ഉറപ്പ് ലംഘിച്ച് കുഞ്ഞാലിയെ ചതിയിൽ തടവിലാക്കിയ പോർച്ചുഗീസ് തലവൻ
ആര്?

ഫർട്ടാഡോ

10. “സാരേ ജഹാംസെ  അച്ഛാ” എന്ന ദേശ ഭക്തി ഗാനം രചിച്ചത് ആര്?

മുഹമ്മദ്‌ഇഖ്‌ബാൽ

11. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആര്?

ഖുദിറാം ബോസ് (18 വയസ്സ്)

12. ഒഡീഷയിലെ ജഗുലായ് പദ സ്വദേശിയായിരുന്ന ഒരു ധീരന്റെ വിധവയ്ക്ക് 2016-ൽ


ഒഡീഷ സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നൽകി.
1948 -ൽ ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയ നാഥുറാം വിനായക് ഗോഡ്സെയെ
കീഴ്പ്പെടുത്തി പോലീസിന് നൽകിയതിനായിരുന്നു ഈ പാരിതോഷികം. ആരായിരുന്നു
ഈ ധീരനായ വ്യക്തി?
രഘു നായക്
13. ഇന്ത്യയെ കൂടാതെ ആഗസ്റ്റ് 15 ന് സ്വാതന്ത്രദിനം ആഘോഷിക്കുന്ന മറ്റ് അഞ്ച്
രാജ്യങ്ങള്‍ കൂടിയുണ്ട്. ഏതൊക്കെയാണ് ആ രാജ്യങ്ങൾ?

ഉത്തര കൊറിയ, ദക്ഷിണ കൊറിയ, റിപ്പബ്ലിക് ഓഫ് കോംഗോ, ബഹ്റൈന്‍,


ലിച്ചെന്‍സ്‌റ്റൈന്‍ എന്നിവയാണത്

14. “ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു


കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ” ഈ വരികൾ ഏതു വള്ളത്തോൾ
കൃതിയിൽ ആണ് ഉള്ളത്?

ദിവാസ്വപ്നം

15. ഇന്ത്യ – പാകിസ്ഥാൻ അതിർത്തി രേഖ ഏത് പേരിൽ അറിയപ്പെടുന്നു?

റാഡ്ക്ലിഫ് രേഖ

16. ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ‘ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ എന്ന്


വിശേഷിപ്പിച്ചത് ആര്?

ഇർവിൻ പ്രഭു

17. വാഗൺ ട്രാജഡി ദുരന്തം നടന്ന റെയിൽവേ ലൈൻ ഏത്?

തിരൂർ – താനൂർ

18. ‘മണികർണിക’ എന്ന പേരിൽ അറിയപ്പെട്ട സ്വാതന്ത്ര്യ സമര നായിക ആര്?

ഝാൻസി റാണി (റാണി ലക്ഷ്മി ഭായ്)

19. ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങളുടെ പൊതുവേദി


അറിയപ്പെടുന്നത്?

കോമൺവെൽത്ത്

20. “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന ഗാന്ധിജിയുടെ മുദ്രാവാക്യം ഏതു


സമരത്തിലായിരുന്നു?
ക്വിറ്റിന്ത്യാ സമരം

21. ഇന്ത്യ വിൻസ് ഫ്രീഡം’ ആരുടെ ആത്മകഥയാണ്?

മൗലാന അബ്ദുൽ കലാം ആസാദ്

22. “നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ഈ


വാക്കുകൾ ആരുടേതാണ്?

സുഭാഷ് ചന്ദ്ര ബോസ്

23. ഏറ്റവും കൂടുതൽ തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായ


വ്യക്തി ആര്?

മൗലാനാ അബ്ദുൽ കലാം ആസാദ്

24. പഠിക്കൂ, പോരാടു’ സംഘടിക്കു’ ആരുടെ ഉത്ബോധനം ആണ് ഇത്?

ബി ആർ അംബേദ്കർ

25. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ കലാപത്തിൻറെ നേതൃത്വത്തിലുണ്ടായിരുന്ന


വാരിയന്കുന്നൻ കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷ് പട്ടാളം പിടികൂടുന്നത് കാളികാവ്
പഞ്ചായത്തിന്റെ ഭാഗമായിരുന്ന കല്ലാമൂലക്കടുത്ത ..... സ്ഥലത്തായിരുന്നു ?

ചിങ്കക്കല്ല്

26. മൈസൂർ കടുവ എന്നപേരിൽ പ്രസിദ്ധനായിരുന്ന ടിപ്പുസുൽത്താന്റെ


പടനായകൻ ആര് ?

പൂർണ്ണയ്യ

27. "വെള്ളപ്പട്ടാളം സാധാരണ ചെയ്യുന്നതുപോലെ കണ്ണ് മൂടിക്കെട്ടി പിന്നില്‍നിന്നു


വെടിവെക്കരുത്. എന്റെ മുന്നിൽ നിന്ന് നെഞ്ചിലേക്ക് വെടിവെക്കുക" എന്ന
ആവശ്യമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അത് പ്രകാരം അദ്ദേഹത്തെ നെഞ്ചിലേക്ക്
വെടിയുതിർത്തുവെന്നാണ് ചരിത്രം. ആരാണിപ്രകാരം പറഞ്ഞ സ്വാതന്ത്ര്യ സമര
വിപ്ലവകാരി ?

ബ്രിട്ടീഷ് വാഴ്ചക്കെതിരെ പോരാടിയ വാരിയന്‍കുന്നന്‍കുഞ്ഞഹമ്മദാജി

You might also like